വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യാജപ്രവാചകൻമാർ

വ്യാജപ്രവാചകൻമാർ

നിർവ്വ​ചനം: മനുഷ്യാ​തീ​ത​മായ ഒരു ഉറവിൽ നിന്നാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​തും എന്നാൽ സത്യ​ദൈ​വ​ത്തിൽ നിന്നും ഉത്ഭവി​ക്കാ​ത്ത​തും അവന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഇഷ്ടത്തോട്‌ യോജി​പ്പി​ല​ല്ലാ​ത്ത​തു​മായ ദൂതുകൾ പ്രഖ്യാ​പി​ക്കുന്ന വ്യക്തി​ക​ളും സ്ഥാപന​ങ്ങ​ളും.

യഥാർത്ഥ പ്രവാ​ച​കൻമാ​രെ​യും വ്യാജ​പ്ര​വാ​ച​കൻമാ​രെ​യും എങ്ങനെ തിരി​ച്ച​റി​യാം?

യഥാർത്ഥ പ്രവാ​ച​കൻമാർ യേശു​ക്രി​സ്‌തു​വി​ലു​ളള തങ്ങളുടെ വിശ്വാ​സം പ്രഖ്യാ​പി​ക്കു​ന്നു, എന്നാൽ അവന്റെ നാമത്തിൽ പ്രസം​ഗി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ട്ടാൽ മാത്രം മതിയാ​യി​രി​ക്കു​ന്നില്ല

1 യോഹ. 4:1-3: “നിശ്വസ്‌ത വചനങ്ങൾ ദൈവ​ത്തിൽ നിന്ന്‌ ഉത്ഭവി​ക്കു​ന്നു​വോ എന്ന്‌ പരീക്ഷി​ച്ചു നോക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ അനേകം വ്യാജ​പ്ര​വാ​ച​കൻമാർ ലോക​ത്തി​ലേക്ക്‌ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു, ദൈവ​ത്തിൽ നിന്നുളള നിശ്വസ്‌ത വചനത്തെ നിങ്ങൾക്ക്‌ ഇതിനാൽ അറിയാം: യേശു​ക്രി​സ്‌തു ജഡത്തിൽ വന്നു എന്ന്‌ ഏററു പറയുന്ന എല്ലാ നിശ്വ​സ്‌ത​വ​ച​ന​വും ദൈവ​ത്തിൽ നിന്ന്‌ ഉത്ഭവി​ക്കു​ന്നു, യേശു​വി​നെ ഏററു പറയാത്ത യാതൊ​രു നിശ്വസ്‌ത വചനവും ദൈവ​ത്തിൽ നിന്ന്‌ ഉത്ഭവി​ക്കു​ന്നില്ല.”

മത്താ. 7:21-23: “‘കർത്താവെ, കർത്താവെ’ എന്ന്‌ എന്നോടു പറയുന്ന ഏവനുമല്ല, സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വ​ന​ത്രേ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌. പലരും ആ നാളിൽ എന്നോട്‌ പറയും, ‘കർത്താവെ, കർത്താവെ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചി​ച്ചി​ല്ലേ. . . ?’ എന്നിരു​ന്നാ​ലും ഞാൻ അന്ന്‌ അവരോട്‌ പറയും: ഞാൻ ഒരുനാ​ളും നിങ്ങളെ അറിഞ്ഞി​ട്ടില്ല! അധർമ്മം പ്രവർത്തി​ക്കു​ന്ന​വരെ എന്നെ വിട്ടു​പോ​കു​വിൻ.”

യഥാർത്ഥ പ്രവാ​ച​കൻമാർ ദൈവ​ത്തി​ന്റെ നാമത്തിൽ സംസാ​രി​ക്കു​ന്നു, എന്നാൽ അവനെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടാൽ മാത്രം പോര

ആവ. 18:18-20: “നിന്നെ​പ്പോ​ലെ [മോശ​യെ​പ്പോ​ലെ] ഒരു പ്രവാ​ച​കനെ ഞാൻ അവർക്കാ​യി അവരുടെ സഹോ​ദ​രൻമാ​രു​ടെ ഇടയിൽ നിന്ന്‌ എഴു​ന്നേൽപ്പി​ക്കും; ഞാൻ വാസ്‌ത​വ​മാ​യും അവന്റെ വായിൽ എന്റെ വചനങ്ങൾ കൊടു​ക്കും, ഞാൻ അവനോട്‌ കൽപ്പി​ക്കു​ന്ന​തൊ​ക്കെ​യും തീർച്ച​യാ​യും അവൻ അവരോട്‌ സംസാ​രി​ക്കും. എന്റെ നാമത്തിൽ അവൻ അവരോട്‌ സംസാ​രി​ക്കുന്ന വചനങ്ങൾ കേൾക്കാത്ത മനുഷ്യ​നോട്‌ ഞാൻ കണക്കു ചോദി​ക്കും. എന്നാൽ ഞാൻ കൽപ്പി​ച്ചി​ട്ടി​ല്ലാത്ത ഒരു വാക്ക്‌ എന്റെ നാമത്തിൽ സംസാ​രി​ക്കാൻ ധൈര്യം കാട്ടുന്ന അല്ലെങ്കിൽ മററു ദൈവ​ങ്ങ​ളു​ടെ നാമത്തിൽ സംസാ​രി​ക്കുന്ന പ്രവാ​ചകൻ, ആ പ്രവാ​ചകൻ മരിക്കണം.” (യിരെ​മ്യാവ്‌ 14:14; 28:11, 15 താരത​മ്യം ചെയ്യുക.)

യേശു പറഞ്ഞു: “ഞാൻ മുൻകൈ എടുത്ത്‌ യാതൊ​ന്നും ചെയ്യു​ന്നില്ല; മറിച്ച്‌ എന്റെ പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ ഞാൻ ഈ കാര്യങ്ങൾ സംസാ​രി​ക്കു​ന്നു.” (യോഹ. 8:28) അവൻ പറഞ്ഞു: “ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു.” (യോഹ. 5:43) യേശു ഇപ്രകാ​ര​വും​കൂ​ടെ പറഞ്ഞു: “സ്വന്തം നിലയിൽ സംസാ​രി​ക്കു​ന്നവൻ സ്വന്തം മഹത്വം തേടു​ക​യാ​കു​ന്നു.”—യോഹ. 7:18.

ഏതെങ്കി​ലും വ്യക്തി​ക​ളൊ സ്ഥാപന​ങ്ങ​ളൊ ദൈവത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ക​യും കാര്യങ്ങൾ സംബന്ധിച്ച്‌ സ്വന്തം അഭി​പ്രാ​യങ്ങൾ പറയു​ന്നത്‌ പതിവാ​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അവർ ഒരു സത്യ​പ്ര​വാ​ച​കന്റെ സുപ്ര​ധാ​ന​മായ ഈ യോഗ്യ​ത​യു​ള​ള​വ​രാ​ണോ?

“വലിയ അടയാ​ള​ങ്ങ​ളൊ” “അത്ഭുത​ങ്ങ​ളൊ” ചെയ്യാ​നു​ളള കഴിവ്‌ അവശ്യം ഒരു യഥാർത്ഥ പ്രവാ​ച​കന്റെ ലക്ഷണമല്ല

മത്താ. 24:24: “വ്യാജ ക്രിസ്‌തു​ക്ക​ളും വ്യാജ​പ്ര​വാ​ച​കൻമാ​രും എഴു​ന്നേൽക്കു​ക​യും കഴിയു​മെ​ങ്കിൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ക്കൂ​ടി വഴി​തെ​റ​റി​ക്കാൻ തക്കവണ്ണം വലിയ അടയാ​ള​ങ്ങ​ളും [“അത്ഭുത​ങ്ങ​ളും,” TEV] അതിശ​യ​ങ്ങ​ളും കാണി​ക്കു​ക​യും ചെയ്യും.”

2 തെസ്സ. 2:9, 10: “അധർമ്മ​മൂർത്തി​യു​ടെ സാന്നി​ദ്ധ്യം നശിച്ചു പോകു​ന്ന​വർക്ക്‌ സാത്താന്റെ പ്രവർത്ത​ന​ത്തിന്‌ ഒത്തവണ്ണം ശക്തമായ സകല പ്രവൃ​ത്തി​യോ​ടും വ്യാജ​മായ അടയാ​ള​ങ്ങ​ളോ​ടും അത്ഭുത​ങ്ങ​ളോ​ടും അനീതി​പ​ര​മായ സകല വഞ്ചന​യോ​ടും​കൂ​ടെ​യാ​യി​രി​ക്കും, അവർ രക്ഷിക്ക​പ്പെ​ടു​വാൻ തക്കവണ്ണം സത്യ​ത്തോ​ടു​ളള സ്‌നേഹം കൈ​ക്കൊ​ള​ളാ​ത്ത​തി​നാൽ ഒരു ശിക്ഷയാ​യി​ത്തന്നെ.”

നേരെ​മ​റിച്ച്‌, യഹോ​വ​യു​ടെ നിർദ്ദേ​ശ​പ്ര​കാ​രം മോശ അത്ഭുതങ്ങൾ പ്രവർത്തി​ച്ചു. (പുറ. 4:1-9) യഹോവ യേശു​വി​നെ​യും അത്ഭുതങ്ങൾ പ്രവർത്തി​ക്കാൻ അധികാ​ര​പ്പെ​ടു​ത്തി. (പ്രവൃ. 2:22) എന്നാൽ ദൈവം യഥാർത്ഥ​ത്തിൽ അവരെ അയച്ചു എന്നുള​ള​തിന്‌ ഈ അത്ഭുത​ങ്ങ​ളേ​ക്കാൾ അധികം തെളി​വു​കൾ ഉണ്ടായി​രു​ന്നു.

 യഥാർത്ഥ പ്രവാ​ച​കൻമാർ മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌ സംഭവി​ക്കു​ന്നു, എന്നാൽ കൃത്യ​മാ​യും എപ്പോൾ അല്ലെങ്കിൽ എങ്ങനെ അതു സംഭവി​ക്കു​മെന്ന്‌ അവർക്കു​പോ​ലും അറിഞ്ഞു​കൂ​ടാ​യി​രി​ക്കും

ദാനി. 12:9: “ദാനി​യേലെ പൊയ്‌ക്കൊൾക, എന്തു​കൊ​ണ്ടെ​ന്നാൽ ഈ വചനങ്ങൾ അന്ത്യകാ​ലം വരെ രഹസ്യ​മാ​യും മുദ്ര​യി​ട​പ്പെ​ട്ടും ഇരിക്കു​ന്നു.”

1 പത്രോ. 1:10, 11: “അവരി​ലു​ളള ആത്മാവ്‌ ക്രിസ്‌തു​വിന്‌ വരേണ്ടി​യി​രുന്ന കഷ്ടങ്ങ​ളെ​യും പിൻവ​രുന്ന മഹിമ​ക​ളെ​യും മുൻകൂ​ട്ടി സാക്ഷീ​ക​രി​ച്ച​പ്പോൾ ക്രിസ്‌തു​വി​നെ സംബന്ധിച്ച്‌ സൂചി​പ്പിച്ച പ്രത്യേക സമയം ഏതോ എങ്ങനെ​യു​ള​ള​തോ എന്ന്‌ പ്രവാ​ച​കൻമാർ . . . ആരാഞ്ഞു നോക്കി​ക്കൊ​ണ്ടി​രു​ന്നു.”

1 കൊരി. 13:9, 10: “അംശമാ​യി നാം അറിയു​ന്നു, അംശമാ​യി നാം പ്രവചി​ക്കു​ന്നു; എന്നാൽ പൂർണ്ണ​മാ​യത്‌ വരു​മ്പോൾ അംശമാ​യത്‌ നീങ്ങി​പ്പോ​കും.”

സദൃ. 4:18: “നീതി​മാൻമാ​രു​ടെ പാത നട്ടുച്ച​വരെ അധിക​മ​ധി​കം ശോഭി​ച്ചു വരുന്ന ഉജ്ജ്വല പ്രകാ​ശം​പോ​ലെ​യാണ്‌.”

അപ്പോ​സ്‌ത​ലൻമാർക്കും മററ്‌ ആദിമ ക്രിസ്‌തു ശിഷ്യൻമാർക്കും ചില തെററായ പ്രതീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു, എന്നാൽ ബൈബിൾ അവരെ “വ്യാജ​പ്ര​വാ​ച​കൻമാ​രു​ടെ” പട്ടിക​യിൽപെ​ടു​ത്തു​ന്നില്ല.—ലൂക്കോസ്‌ 19:11; യോഹ​ന്നാൻ 21:22, 23; പ്രവൃ​ത്തി​കൾ 1:6, 7 കാണുക.

യഹോ​വ​യു​ടെ ആരാധ​ന​ക്കാ​യി ഒരു ഭവനം പണിയു​ന്നതു സംബന്ധിച്ച്‌ തന്റെ ഹൃദയ​ത്തി​ലെ ആഗ്രഹം അനുസ​രിച്ച്‌ മുമ്പോ​ട്ടു പോകാൻ നാഥാൻ പ്രവാ​ചകൻ ദാവീദ്‌ രാജാ​വി​നെ പ്രോൽസാ​ഹി​പ്പി​ച്ചു. എന്നാൽ പിന്നീട്‌ അതു പണി​യേ​ണ്ടവൻ ദാവീ​ദാ​യി​രി​ക്കു​ക​യി​ല്ലെന്ന്‌ അവനെ അറിയി​ക്കാൻ യഹോവ നാഥാ​നോട്‌ പറഞ്ഞു. നേരത്തെ പറഞ്ഞ സംഗതി നിമിത്തം യഹോവ നാഥാനെ തളളി​ക്ക​ള​യാ​തെ അവനെ തുടർന്ന്‌ ഉപയോ​ഗി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ അവന്‌ കാര്യം വ്യക്തമാ​ക്കി​ക്കൊ​ടു​ത്ത​പ്പോൾ അവൻ താഴ്‌മ​യോ​ടെ തെററ്‌ തിരുത്തി.—1 ദിന. 17:1-4, 15.

ഒരു സത്യ​പ്ര​വാ​ച​കന്റെ വാക്കുകൾ സത്യാ​രാ​ധ​നയെ പ്രോൽസാ​ഹി​പ്പി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഇഷ്ടത്തോട്‌ ചേർച്ച​യി​ലു​മാ​യി​രി​ക്കും

ആവ. 13:1-4: “നിങ്ങളു​ടെ ഇടയിൽ നിന്ന്‌ ഒരു പ്രവാ​ച​ക​നോ ഒരു സ്വപ്‌നം കാണുന്ന സ്വപ്‌ന​ക്കാ​ര​നോ എഴു​ന്നേ​ററ്‌ ‘നിങ്ങൾ അറിഞ്ഞി​ട്ടി​ല്ലാത്ത അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ ചെന്ന്‌ അവരെ സേവി​ക്കാൻ’ എന്ന്‌ പറഞ്ഞു​കൊണ്ട്‌ ഒരു അടയാ​ള​മോ അത്ഭുത​മോ മുന്നറി​യി​ക്കു​ക​യും ആ അടയാ​ള​മോ അത്ഭുത​മോ സംഭവി​ക്കു​ക​യും ചെയ്‌താൽ ആ പ്രവാ​ച​ക​ന്റെ​യോ ആ സ്വപ്‌നം കണ്ട സ്വപ്‌ന​ക്കാ​ര​ന്റെ​യോ വാക്ക്‌ നീ കേട്ടനു​സ​രി​ക്ക​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ ദേഹി​യോ​ടും കൂടെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നറി​യേ​ണ്ട​തിന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ പരീക്ഷി​ക്കു​ക​യാ​കു​ന്നു. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പിന്നാലെ നിങ്ങൾ നടക്കു​ക​യും അവനെ ഭയപ്പെ​ടു​ക​യും അവന്റെ കൽപനകൾ അനുസ​രി​ക്കു​ക​യും അവന്റെ ശബ്ദം ശ്രവി​ക്കു​ക​യും അവനെ സേവി​ക്കു​ക​യും അവനോട്‌ പററി​നിൽക്കു​ക​യും വേണം.”

ഈ “ലോക​ത്തി​ന്റെ സ്‌നേ​ഹി​തൻ” ദൈവ​ത്തി​ന്റെ ശത്രു​വാ​ണെന്ന്‌ ബൈബിൾ പറയു​ന്ന​തി​നാൽ തങ്ങളുടെ ഇടവക​ജ​നങ്ങൾ ലോക​കാ​ര്യാ​ദി​ക​ളിൽ ഉൾപ്പെ​ടാൻ ഉൽസാ​ഹി​പ്പി​ക്കുന്ന വൈദി​കർ സത്യാ​രാ​ധ​നയെ പ്രോൽസാ​ഹി​പ്പി​ക്കു​ക​യാ​ണോ? (യാക്കോ. 4:4; 1 യോഹ. 2:15-17) “ഞാൻ യഹോ​വ​യെന്ന്‌ ജനതകൾ അറി​യേ​ണ്ടി​വ​രും” എന്ന്‌ സത്യ​ദൈവം പറഞ്ഞി​രി​ക്കു​ന്നു. കൂടാതെ ജനതക​ളിൽ നിന്ന്‌ “തന്റെ നാമത്തി​നാ​യി ഒരു ജനത്തെ” ദൈവം എടുക്കു​മെന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഒട്ടും തന്നെ പ്രാധാ​ന്യം കൽപ്പി​ക്കാത്ത മതസ്ഥാ​പ​നങ്ങൾ ദൈവ​ത്തി​ന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഈ ഇഷ്ടത്തോട്‌ ചേർച്ച​യി​ലാ​ണോ പ്രവർത്തി​ക്കു​ന്നത്‌? (യെഹെ. 38:23; പ്രവൃ. 15:14) ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രാർത്ഥി​ക്കാൻ യേശു തന്റെ അനുയാ​യി​കളെ പഠിപ്പി​ച്ചു, ഭൗമിക മനുഷ്യ​നിൽ ആശ്രയം വയ്‌ക്കു​ന്ന​തി​നെ​തി​രെ ബൈബിൾ മുന്നറി​യിപ്പ്‌ നൽകു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ മാനുഷ ഭരണകൂ​ട​ങ്ങ​ളിൽ ആശ്രയം വയ്‌ക്കാൻ ആളുകളെ പ്രോൽസാ​ഹി​പ്പി​ക്കുന്ന വൈദി​ക​രൊ രാഷ്‌ട്രീയ സ്ഥാപന​ങ്ങ​ളൊ യഥാർത്ഥ പ്രവാ​ച​കൻമാ​രാ​ണോ?—മത്താ. 6:9, 10; സങ്കീ. 146:3-6; വെളി​പ്പാട്‌ 16:13, 14 താരത​മ്യം ചെയ്യുക.

 സത്യപ്രവാചകൻമാരെയും വ്യാജ​പ്ര​വാ​ച​കൻമാ​രെ​യും അവരു​ടെ​യും അവരുടെ അനുയാ​യി​ക​ളു​ടെ​യും ജീവി​ത​ത്തിൽ പ്രകട​മാ​കുന്ന ഫലങ്ങളാൽ തിരി​ച്ച​റി​യാൻ കഴിയും

മത്താ. 7:15-20: “ആട്ടിൻ തോൽ ധരിച്ച്‌ നിങ്ങളു​ടെ അടുക്കൽ വരുന്ന വ്യാജ​പ്ര​വാ​ച​കൻമാ​രെ സൂക്ഷി​ച്ചു​കൊൾവിൻ, എന്തു​കൊ​ണ്ടെ​ന്നാൽ അകമേ കടിച്ചു കീറുന്ന ചെന്നാ​യ്‌ക്ക​ളാണ്‌. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരി​ച്ച​റി​യും. . . . നല്ല വൃക്ഷ​മൊ​ക്കെ​യും നല്ല ഫലം കായ്‌ക്കു​ന്നു, എന്നാൽ ചീത്ത വൃക്ഷ​മൊ​ക്കെ​യും വിലകെട്ട ഫലം കായ്‌ക്കു​ന്നു . . . അതു​കൊണ്ട്‌, വാസ്‌ത​വ​മാ​യും, അവരുടെ ഫലങ്ങളാൽ നിങ്ങൾ ആ മനുഷ്യ​രെ തിരി​ച്ച​റി​യും.”

അവരുടെ ജീവി​ത​രീ​തി​യെ തിരി​ച്ച​റി​യി​ക്കുന്ന സവി​ശേ​ഷ​തകൾ എന്തൊ​ക്കെ​യാണ്‌? “ജഡത്തിന്റെ പ്രവൃ​ത്തി​ക​ളോ . . . ദുർവൃ​ത്തി, അശുദ്ധി, അഴിഞ്ഞ നടത്ത, വിഗ്ര​ഹാ​രാ​ധന, ആഭിചാ​രം, ശത്രു​തകൾ, ശണ്‌ഠ, ജാരശങ്ക, കോപാ​വേശം, ശാഠ്യം, ദ്വന്ദ്വ​പക്ഷം, ഭിന്നത, അസൂയ, മദ്യപാ​നം, വെറി​ക്കൂത്ത്‌ മുതലാ​യ​വ​യ​ത്രേ. . . . അത്തരം കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല. നേരെ​മ​റിച്ച്‌ [ദൈവ] ആത്മാവി​ന്റെ ഫലങ്ങളോ സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, പരോ​പ​കാ​രം, വിശ്വ​സ്‌തത, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിവ​യാ​കു​ന്നു.”—ഗലാ. 5:19-23; 2 പത്രോസ്‌ 2:1-3 കൂടെ കാണുക.

യഹോവയുടെ സാക്ഷികൾ അവരുടെ പഠിപ്പി​ക്ക​ലു​ക​ളിൽ തെററ്‌ വരുത്തി​യി​ട്ടി​ല്ലേ?

യഹോ​വ​യു​ടെ സാക്ഷികൾ നിശ്വസ്‌ത പ്രവാ​ച​ക​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നില്ല. അവർ തെററു​കൾ വരുത്തി​യി​ട്ടുണ്ട്‌. യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രെ​പ്പോ​ലെ അവർക്കും ചില സമയങ്ങ​ളിൽ തെററായ ചില പ്രതീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു.—ലൂക്കോ. 19:11; പ്രവൃ. 1:6.

ക്രിസ്‌തു​വി​ന്റെ സാന്നി​ദ്ധ്യ​ത്തോട്‌ ബന്ധപ്പെട്ട സമയഘ​ട​കങ്ങൾ തിരു​വെ​ഴു​ത്തു​ക​ളിൽ നൽക​പ്പെ​ട്ടി​ട്ടുണ്ട്‌, യഹോ​വ​യു​ടെ സാക്ഷികൾ താൽപ്പ​ര്യ​പൂർവ്വം അവ പഠിച്ചി​രി​ക്കു​ന്നു. (ലൂക്കോ. 21:24; ദാനി. 4:10-17) സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യം കാണുന്ന തലമു​റയെ തിരി​ച്ച​റി​യാൻ സഹായ​ക​മായ, സമയം സംബന്ധിച്ച പ്രവച​ന​ങ്ങ​ളോട്‌ ഒത്തു വരുന്ന ബഹുമു​ഖ​മായ ഒരു അടയാ​ള​വും യേശു വർണ്ണി​ക്കു​ക​യു​ണ്ടാ​യി. (ലൂക്കോ. 21:7-36) ഈ അടയാള നിവൃ​ത്തി​യു​ടെ തെളി​വി​ലേക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ വിരൽ ചൂണ്ടി​യി​രി​ക്കു​ന്നു. ചില കാലഘ​ട്ട​ങ്ങ​ളു​ടെ അന്ത്യത്തിൽ എന്തു സംഭവി​ക്കു​മെ​ന്നു​ള​ള​തി​നെ​പ്പ​ററി​യു​ളള ധാരണ​യു​ടെ സംഗതി​യിൽ അവർ തെററു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള​ളത്‌ ശരിതന്നെ, എന്നാൽ വിശ്വാ​സം നഷ്ടപ്പെ​ടു​ത്തു​ന്ന​തി​ന്റെ​യോ യഹോ​വ​യു​ടെ ഉദ്ദേശ്യ നിവൃ​ത്തി​ക്കു​വേണ്ടി നോക്കി​യി​രി​ക്കു​ന്നത്‌ നിറു​ത്തു​ന്ന​തി​ന്റെ​യോ തെററ്‌ അവർ ചെയ്‌തി​ട്ടില്ല. “നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസ​ത്തിൽ വരുന്നു എന്ന്‌ അറിയാ​യ്‌ക​യാൽ ഉണർന്നി​രി​പ്പിൻ” എന്ന യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം തങ്ങളുടെ ചിന്തയിൽ മുൻപ​ന്തി​യിൽ നിർത്തു​ന്നത്‌ അവർ തുടർന്നി​രി​ക്കു​ന്നു.—മത്താ. 24:42.

അവർ തിരി​ച്ച​റി​യു​ക​യും പരസ്യ​മാ​ക്കു​ക​യും ചെയ്‌ത ജീവൽപ്ര​ധാ​ന​മായ ബൈബിൾ സത്യങ്ങ​ളോ​ടു​ളള താരത​മ്യ​ത്തിൽ അവർ വീക്ഷണ​ത്തിൽ തിരുത്തൽ വരു​ത്തേ​ണ്ട​താ​യി വന്ന കാര്യങ്ങൾ താരത​മ്യേന നിസ്സാ​ര​മാണ്‌. ബൈബിൾ സത്യങ്ങ​ളിൽ താഴെ​പ്പ​റ​യുന്ന കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു: യഹോവ മാത്ര​മാണ്‌ സത്യ​ദൈവം. യേശു​ക്രി​സ്‌തു ഒരു ത്രിത്വ​ദൈ​വ​ശി​ര​സ്സി​ന്റെ ഭാഗമല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ഏകജാ​ത​പു​ത്ര​നാണ്‌. ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലു​ളള വിശ്വാ​സ​ത്തി​ലൂ​ടെ മാത്ര​മാണ്‌ പാപ​മോ​ചനം സാദ്ധ്യ​മാ​കു​ന്നത്‌. പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തിയല്ല, മറിച്ച്‌ യഹോ​വ​യു​ടെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാണ്‌, അതിന്റെ ഫലങ്ങൾ സത്യാ​രാ​ധ​ക​രു​ടെ ജീവി​ത​ത്തിൽ പ്രകട​മാ​കേ​ണ്ട​തുണ്ട്‌. പുരാതന പുറജാ​തി​കൾ അവകാ​ശ​പ്പെ​ട്ട​തു​പോ​ലെ മാനു​ഷ​ദേഹി അമർത്ത്യ​മല്ല; അതു മരിക്കു​ന്നു, ഭാവി ജീവി​ത​ത്തി​നു​ളള പ്രതീക്ഷ പുനരു​ത്ഥാ​ന​ത്തി​ലാണ്‌. അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​ര​ത്തി​ന്റെ വിവാദം മൂലമാണ്‌ ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌. മനുഷ്യ​വർഗ്ഗ​ത്തി​നു​ളള ഏകപ്ര​ത്യാ​ശ ദൈവ​രാ​ജ്യ​മാണ്‌. ആയിര​ത്തി​തൊ​ള​ളാ​യി​രത്തി പതിനാ​ലു​മു​തൽ നാം ആഗോ​ള​ദു​ഷ്ട​വ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളി​ലാണ്‌ ജീവി​ക്കു​ന്നത്‌. നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ മാത്രമെ സ്വർഗ്ഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാ​യി ഉണ്ടായി​രി​ക്കു​ക​യു​ളളു, മനുഷ്യ​വർഗ്ഗ​ത്തി​ലെ അനുസ​ര​ണ​മു​ളള ശേഷമാ​ളു​കൾക്ക്‌ പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വൻ ലഭിക്കും.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പഠിപ്പി​ക്ക​ലി​നെ​പ്പ​ററി പരിഗ​ണി​ക്കേണ്ട മറെറാ​രു​ഘ​ടകം ഇതാണ്‌: ഇവ ആളുകളെ യഥാർത്ഥ​ത്തിൽ ധാർമ്മി​ക​മാ​യി ഉയർത്തി​യി​ട്ടു​ണ്ടോ? ഈ പഠിപ്പി​ക്ക​ലു​ക​ളോട്‌ പററി നിൽക്കു​ന്നവർ അവരുൾപ്പെ​ടുന്ന സമൂഹ​ങ്ങ​ളിൽ അവരുടെ സത്യസന്ധത നിമിത്തം ശ്രദ്ധേ​യ​രാ​ണോ? ഈ പഠിപ്പി​ക്ക​ലു​കൾ ബാധക​മാ​ക്കു​ന്ന​തി​നാൽ അവരുടെ കുടും​ബ​ജീ​വി​തം പ്രയോ​ജ​ന​ക​ര​മാ​യി സ്വാധീ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ? തങ്ങളുടെ ഇടയി​ലു​ളള സ്‌നേ​ഹ​ത്താൽ തന്റെ ശിഷ്യൻമാർ എളുപ്പം തിരി​ച്ച​റി​യ​പ്പെ​ടു​മെന്ന്‌ യേശു പറഞ്ഞു. (യോഹ. 13:35) യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ ഈ ഗുണങ്ങൾ ശ്രദ്ധേ​യ​മാ​ണോ? വസ്‌തു​തകൾ തന്നെ സംസാ​രി​ച്ചു​കൊ​ള​ളട്ടെ.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘യഹോ​വ​യു​ടെ സാക്ഷികൾ കളള​പ്ര​വാ​ച​കൻമാ​രാണ്‌ എന്നാണ്‌ ഞങ്ങളുടെ പുരോ​ഹി​തൻ പറഞ്ഞത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഞങ്ങൾ വിശ്വ​സി​ക്കു​ന്ന​തോ ചെയ്യു​ന്ന​തോ ആയ കാര്യ​ങ്ങളെ വിവരി​ക്കുന്ന, ഞങ്ങളെ​പ്പോ​ലെ​യു​ള​ളവർ കളള​പ്ര​വാ​ച​കൻമാ​രാ​ണെന്ന്‌ പറയുന്ന എന്തെങ്കി​ലും അദ്ദേഹം ബൈബി​ളിൽ നിന്ന്‌ കാണിച്ചു തന്നോ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ? . . . കളള​പ്ര​വാ​ച​കൻമാ​രെ ബൈബിൾ എങ്ങനെ​യാണ്‌ വർണ്ണി​ക്കു​ന്നത്‌ എന്ന്‌ ഞാൻ ബൈബി​ളിൽ നിന്ന്‌ ഒന്നു കാണിച്ചു തരട്ടെ. (അതിനു​ശേഷം  132-136 വരെ പേജു​ക​ളിൽ വിവരി​ച്ചി​രി​ക്കുന്ന ഒന്നോ രണ്ടോ ആശയങ്ങൾ ഉപയോ​ഗി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അത്തരം ഗൗരവ​ത​ര​മായ ഒരാ​രോ​പണം ഉന്നയി​ക്കു​മ്പോൾ അതിന്‌ വ്യക്തമായ തെളി​വു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തി​നോട്‌ നിങ്ങൾ യോജി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങളു​ടെ പുരോ​ഹി​തൻ എന്തെങ്കി​ലും ഉദാഹ​രണം പറഞ്ഞോ? (ചില “മുൻകൂ​ട്ടി​പ്പറഞ്ഞ അവകാ​ശ​വാ​ദങ്ങൾ” നിവൃ​ത്തി​യേ​റാ​തെ പോയ​തി​നെ വീട്ടു​കാ​രൻ പരാമർശി​ക്കു​ന്നു​വെ​ങ്കിൽ  134-ാം പേജി​ലെ​യും  135-ാം പേജിന്റെ അടിമു​തൽ 137-ാം പേജിന്റെ മുകൾവ​രെ​യു​മു​ളള വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

മറെറാ​രു സാദ്ധ്യത: ‘ഇതു​പോ​ലെ എന്തെങ്കി​ലും സംബന്ധിച്ച്‌ ആരെങ്കി​ലും നിങ്ങൾക്കെ​തി​രെ ഒരു ആരോ​പണം കൊണ്ടു​വ​രു​ന്നെ​ങ്കിൽ നിങ്ങളു​ടെ നിലപാട്‌ അല്ലെങ്കിൽ വീക്ഷണം വിശദീ​ക​രി​ക്കാ​നു​ളള ഒരു അവസരത്തെ നിങ്ങൾ സ്വാഗതം ചെയ്യും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌, ഇല്ലേ? . . . അതു​കൊണ്ട്‌ ഞാൻ ബൈബി​ളിൽ നിന്ന്‌ നിങ്ങളെ ഒരു സംഗതി കാണി​ച്ചു​ത​രട്ടെ? . . .’