ശബ്ബത്ത്
നിർവ്വചനം: ശബ്ബത്ത് എന്നത് “വിശ്രമിക്കുക, നിലക്കുക, വിരമിക്കുക” എന്നൊക്കെ അർത്ഥമുളള ശവാത്ത് എന്ന എബ്രായ പദത്തിൽ നിന്നാണ് എടുത്തിട്ടുളളത്. മോശൈക ന്യായപ്രമാണത്തിൽ നിർദ്ദേശിച്ചിരുന്ന ശബ്ബത്ത് വ്യവസ്ഥയിൽ വാരംതോറുമുളള ഒരു ശബ്ബത്തുദിവസവും കൂടാതെ ഓരോ വർഷത്തിലും ഉടനീളം കുറെ നിർദ്ദിഷ്ട ദിവസങ്ങളും ഏഴാം വർഷവും അൻപതാം വർഷവും ഉൾപ്പെട്ടിരുന്നു. യഹൂദൻമാരുടെ വാരംതോറുമുളള ശബ്ബത്ത്, ആഴ്ചവട്ടത്തിലെ ഏഴാം ദിവസം വെളളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെയാണ്. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന അനേകർ പരമ്പരാഗതമായി ഞായറാഴ്ച തങ്ങളുടെ വിശ്രമത്തിനും ആരാധനക്കുമുളള ദിവസമായി ആചരിച്ചുപോന്നിട്ടുണ്ട്; മററു ചിലർ യഹൂദ കലണ്ടറനുസരിച്ചുളള ദിവസത്തോട് പററിനിന്നിട്ടുണ്ട്.
ക്രിസ്ത്യാനികൾ വാരംതോറും ഒരു ശബ്ബത്ത് അനുഷ്ഠിക്കാനുളള കടപ്പാടിൻ കീഴിലാണോ?
പുറ. 31:16, 17: “ആകയാൽ ഇസ്രായേൽ പുത്രൻമാർ തലമുറതലമുറയായി ശബ്ബത്താചരിക്കേണ്ടതിന് ശബ്ബത്ത് അനുഷ്ഠിക്കേണം. അത് അനിശ്ചിതകാലത്തോളമുളള ഒരു ഉടമ്പടിയാണ് [“ഒരു സ്ഥിര ഉടമ്പടി,” RS]. എനിക്കും ഇസ്രായേൽ പുത്രൻമാർക്കും മദ്ധ്യേ അത് അനിശ്ചിതകാലത്തോളമുളള ഒരു അടയാളമാണ്.” (ശബ്ബത്താചരണം യഹോവക്കും ഇസ്രായേലിനും മദ്ധ്യേയുളള ഒരു അടയാളമാണ് എന്നത് കുറിക്കൊളളുക; മറെറല്ലാവരും ശബ്ബത്തനുഷ്ഠിക്കാനുളള കടപ്പാടിൻ കീഴിലായിരുന്നെങ്കിൽ അത് വാസ്തവമായിരിക്കുമായിരുന്നില്ല. “സ്ഥിരം” എന്ന് RS-ൽ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘ഒഹ്ലാം’ ആണ്, അടിസ്ഥാനപരമായി അതിന്റെ അർത്ഥം ഇപ്പോഴത്തെ വീക്ഷണത്തിൽ അനിശ്ചിതം അല്ലെങ്കിൽ കാഴ്ചയിൽ നിന്ന് മറക്കപ്പെട്ടത്, എന്നാൽ ദീർഘമായ ഒരു കാലഘട്ടം എന്നാണ്. അതിന് എന്നേക്കുമെന്ന് അർത്ഥം വരാം, എന്നാൽ അവശ്യം അങ്ങനെ ആയിരിക്കണമെന്നില്ല. സംഖ്യാപുസ്തകം 25:13-ൽ അതേ എബ്രായ വാക്കാണ് പൗരോഹിത്യത്തിന് ഉപയോഗിച്ചിരിക്കുന്നത്, അത് എബ്രായർ 7:12 അനുസരിച്ച് പിൽക്കാലത്ത് നിന്നുപോയി.)
റോമ. 10:4: “വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും നീതി ലഭിക്കേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു.” (ശബ്ബത്തനുഷ്ഠാനം ആ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. ന്യായപ്രമാണം അവസാനിപ്പിക്കുന്നതിന് ദൈവം ക്രിസ്തുവിനെ ഉപയോഗിച്ചു. നമുക്ക് ദൈവമുമ്പാകെ നീതിയുളള ഒരു നിലപാട് ഉണ്ടായിരിക്കുന്നത് വാരം തോറുമുളള ശബ്ബത്ത് ആചരിക്കുന്നതിനെയല്ല ക്രിസ്തുവിലുളള വിശ്വാസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.) (ഗലാത്യർ 4:9-11; എഫേസ്യർ 2:13-16 എന്നിവയും.)
കൊലൊ. 2:13-16: “[ദൈവം] ദയാപൂർവ്വം നമ്മുടെ ലംഘനങ്ങളെല്ലാം നമ്മോട് ക്ഷമിക്കുകയും ചട്ടങ്ങളാൽ നമുക്കു വിരോധമായിരുന്ന കൈയ്യെഴുത്തു പ്രമാണം . . . മായിച്ചു കളയുകയും ചെയ്തു. അതുകൊണ്ട് ഭക്ഷണം, പാനീയം എന്നിവ സംബന്ധിച്ചോ പെരുന്നാൾ, മാസപ്പിറവി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.” (ഒരു വ്യക്തി മോശൈകന്യായപ്രമാണത്തിൻ കീഴിലായിരിക്കുകയും ശബ്ബത്ത് ലംഘിച്ചതായി കുററം വിധിക്കപ്പെടുകയും ചെയ്താൽ പുറപ്പാട് 31:14; സംഖ്യാപുസ്തകം 15:32-35 എന്നിവ അനുസരിച്ച് മുഴുസഭയും ചേർന്ന് അയാളെ കല്ലെറിഞ്ഞ് കൊല്ലണമായിരുന്നു. ശബ്ബത്തനുഷ്ഠാനത്തിനു വേണ്ടി വാദിക്കുന്ന പലർക്കും നാം ആ നായപ്രമാണത്തിൻകീഴിൽ അല്ലാത്തതിൽ സന്തോഷിക്കാൻ കാരണമുണ്ട്. ഇവിടെ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ കാണിക്കുന്നതുപോലെ ദൈവവുമായി ഒരു അംഗീകൃത നിലപാടുണ്ടായിരിക്കുന്നതിന് ഇസ്രായേലിന് നൽകപ്പെട്ട ശബ്ബത്ത് നിബന്ധന പാലിക്കുന്നത് മേലാൽ ആവശ്യമായിരിക്കുന്നില്ല.)
ക്രൈസ്തവലോകത്തിൽ ഏറിയ പങ്കിനും ഞായറാഴ്ച മുഖ്യ ആരാധനാ ദിനമായിത്തീർന്നത് എങ്ങനെയാണ്?
ക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം (ഇപ്പോഴത്തെ ഞായർ) ആണ് ഉയർപ്പിക്കപ്പെട്ടതെങ്കിലും ആഴ്ചവട്ടത്തിലെ ആ ദിവസം വിശുദ്ധമായി നീക്കിവയ്ക്കാനുളള യാതൊരു നിർദ്ദേശവും ബൈബിളിൽ ഇല്ല.
“വാരംതോറുമുളള ക്രിസ്തീയ ആഘോഷത്തിന് ‘സൂര്യദിനം’ അല്ലെങ്കിൽ ‘ഞായറാഴ്ച’ എന്ന പേര് നിലനിർത്തിയിരിക്കുന്നത് വലിയ ഒരളവുവരെ പുറജാതീയവും ക്രിസ്തീയവും [എന്നു വിളിക്കപ്പെടുന്നതു]മായ വികാരങ്ങളുടെ സംയോജനം നിമിത്തമാണ്. അത്തരമൊരു വികാരത്തോടെ പുറജാതിയരും ക്രിസ്ത്യാനികളുമായ തന്റെ പ്രജകൾ ഒരുപോലെ ‘സൂര്യന്റെ ആദരണീയമായ ദിനമായി’ വാരത്തിന്റെ ആദ്യ ദിവസം ആചരിക്കാൻ കോൺസ്ററൻന്റൈൻ [പൊ. യു. 321-ലെ ഒരു കൽപനയിൽ] ശുപാർശ ചെയ്തു. . . . തന്റെ സാമ്രാജ്യത്തിൽ അന്യോന്യം ഭിന്നിച്ചു നിന്ന മതങ്ങളെ ഒരു പൊതു വ്യവസ്ഥയിൻകീഴിൽ പൊരുത്തപ്പെടുത്താനുളള അദ്ദേഹത്തിന്റെ മാർഗ്ഗം അതായിരുന്നു.” ലെക്ചേർസ് ഓൺ ദി ഹിസ്റററി ഓഫ് ഈസ്റേറൺ ചർച്ച് (ന്യൂയോർക്ക്, 1871), ഏ. പി. സ്ററാൻലി, പേ. 291.
ശബ്ബത്തനുഷ്ഠാനത്തിന്റെ നിബന്ധന ആദാമിന് നൽകപ്പെട്ടതും അതുവഴി അവന്റെ സന്തതികൾക്കെല്ലാം ബാധകമാക്കപ്പെട്ടതുമായിരുന്നോ?
ഭൂമിയെ മനുഷ്യവാസത്തിന് സജ്ജമാക്കിയ ശേഷം യഹോവയാം ദൈവം ഭൂമിയിലെ ഭൗതിക സൃഷ്ടിപ്പിൻ പ്രവർത്തനങ്ങളിൽ നിന്ന് വിശ്രമിക്കാൻ ഉൽപത്തി 2:1-3-ൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഓരോ വാരത്തിലെയും ഏഴാം ദിവസം ശബ്ബത്തായി ആചരിക്കാൻ ദൈവം ആദാമിനോട് നിർദ്ദേശിച്ചതായി ബൈബിൾരേഖയിൽ ഒരിടത്തും പറയുന്നില്ല.
ആരംഭിച്ചു. ഇത്ആവ. 5:15: “നീ [ഇസ്രായേൽ] ഈജിപ്ററ് ദേശത്ത് അടിമയായിത്തീർന്നുവെന്നും അവിടെ നിന്ന് നിന്റെ ദൈവമായ യഹോവ ബലമുളള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറത്തുകൊണ്ടുവരാൻ പുറപ്പെട്ടു എന്നും ഓർമ്മിക്കുക. അതുകൊണ്ടാണ് ശബ്ബത്തുനാൾ ആചരിക്കാൻ നിന്റെ ദൈവമായ യഹോവ നിന്നോട് കൽപിച്ചത്.” (ഇവിടെ യഹോവ താൻ ശബ്ബത്ത് നിയമം നൽകിയതിനെ ഏദനിലെ സംഭവങ്ങളോടല്ല, ഈജിപ്ററിന്റെ അടിമത്തത്തിൽ നിന്നുളള ഇസ്രായേലിന്റെ വിടുതലിനോടാണ് ബന്ധപ്പെടുത്തുന്നത്.)
പുറ. 16:1, 23-29: “ഈജിപ്ററിൽ നിന്ന് പുറപ്പെട്ടശേഷം രണ്ടാം മാസം പതിനഞ്ചാം തീയതി . . . ഇസ്രായേൽ പുത്രൻമാരുടെ മുഴുസംഘവും അവസാനം സീൻ മരുഭൂമിയിൽ എത്തിച്ചേർന്നു. . . . [മോശ] അവരോട് പറഞ്ഞു: ‘യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്. നാളെ യഹോവക്കുളള വിശുദ്ധ ശബ്ബത്തിന്റെ ശബ്ബത്ത് അനുഷ്ഠാനമുണ്ടായിരിക്കും. . . . ആറുദിവസം നിങ്ങൾക്ക് [മന്ന] പെറുക്കാം. എന്നാൽ ഏഴാം ദിവസം ശബ്ബത്താണ്. അന്ന് അത് ഉണ്ടാവുകയില്ല.’ . . . യഹോവ മോശയോട് പറഞ്ഞു: . . . ‘യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു എന്നത് കുറിക്കൊളളുക.’” (ഇതിന് മുമ്പും ഏഴു ദിവസങ്ങൾ വീതമുളള വാരങ്ങൾ എണ്ണുന്ന രീതിയുണ്ടായിരുന്നു, എന്നാൽ ശബ്ബത്താചരണം സംബന്ധിച്ചുളള ആദ്യ പരാമർശനം ഇവിടെയാണ് കാണുന്നത്.)
മോശൈക ന്യായപ്രമാണം “ആചാരപര”മെന്നും “ധാർമ്മിക”മെന്നും തരംതിരിക്കപ്പെട്ടിട്ടുണ്ടോ, “ധാർമ്മിക ന്യായപ്രമാണം” (പത്തു കൽപനകൾ) ക്രിസ്ത്യാനികൾക്ക് ബാധകമാണോ?
രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കത്തക്ക വിധത്തിൽ യേശു ന്യായപ്രമാണത്തെ പരാമർശിച്ചോ?
മത്താ. 5:17, 21, 23, 27, 31, 38: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകൻമാരെയോ നീക്കം ചെയ്യേണ്ടതിന് വന്നു എന്ന് വിചാരിക്കരുത്. നീക്കം ചെയ്യാനല്ല നിവർത്തിക്കാനത്രേ ഞാൻ വന്നത്.” തുടർന്നുളള തന്റെ അഭിപ്രായ പ്രകടനത്തിൽ യേശു എന്താണ് ഉൾപ്പെടുത്തിയത് എന്ന് നോക്കുക. “‘നിങ്ങൾ കൊല ചെയ്യരുത് [പുറ. 20:13; ആറാം കൽപന]’ എന്ന് പൂർവ്വകാലങ്ങളിലുളളവരോട് അരുളിച്ചെയ്തിട്ടുണ്ട് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ . . . “നിങ്ങൾ നിങ്ങളുടെ വഴിപാട് യാഗപീഠത്തിലേക്ക് കൊണ്ടു വരികയാണെങ്കിൽ [ആവ. 16:16, 17; പത്തു കൽപനകളുടെ ഭാഗമല്ല] . . . ‘നിങ്ങൾ വ്യഭിചാരം ചെയ്യരുത് [പുറ. 20:14; ഏഴാമത്തെ കൽപന]’ എന്ന് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. കൂടാതെ, ‘ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അയാൾ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ. [ആവ. 24:1; പത്തു കൽപനകളുടെ ഭാഗമല്ല]’ എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല് [പുറ. 21:23-25; പത്തു കൽപനകളുടെ ഭാഗമല്ല]’ എന്ന് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” (അതുകൊണ്ട് തമ്മിൽ യാതൊരു വ്യത്യാസവും കൽപിക്കാതെ യേശു പത്തു കൽപനകളെയും ന്യായപ്രമാണത്തിന്റെ ഇതരഭാഗങ്ങളെയും ഇടകലർത്തിത്തന്നെ പരാമർശിച്ചു. നാം അവയെ വ്യത്യസ്തമായി കണക്കാക്കണമോ?)
“ഗുരോ, ന്യായപ്രമാണത്തിലെ ഏററം വലിയ കൽപന ഏതാണ്?” എന്ന് യേശുവിനോട് ചോദിച്ചപ്പോൾ അവൻ പത്തു കൽപനകൾ വേർതിരിച്ചു കാണിച്ചോ? മറിച്ച്, അവൻ ഇപ്രകാരം മറുപടി പറഞ്ഞു: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കേണം.’ ഇതാണ് ഏററം വലുതും ഒന്നാമത്തേതുമായ കൽപന. രണ്ടാമത്തേത് അതുപോലെ, ഇതാണ്, ‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.’ ഈ രണ്ടു കൽപനകളിൽ സകല ന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.” (മത്താ. 22:35-40) പത്തു കൽപനകൾ (ആവ. 5:6-21) ക്രിസ്ത്യാനികൾക്ക് ബാധകമാണ് ബാക്കിയുളളവ അങ്ങനെയല്ല എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും അവ മുറുകെ പിടിക്കുകയാണെങ്കിൽ അവർ വാസ്തവത്തിൽ (ആവ. 6:5; ലേവ്യ. 19:18 എന്നിവ ഉദ്ധരിച്ചുകൊണ്ട്) ഏതാണ് ഏററം വലിയ കൽപന എന്ന് യേശു പറഞ്ഞതിനെ തളളിക്കളയുകയല്ലേ?
മോശൈക ന്യായപ്രമാണം നീങ്ങിപ്പോകുന്നതിനെ പരാമർശിച്ചപ്പോൾ നീക്കം വന്നതിൽ പത്തു കൽപനകളും ഉൾപ്പെടുന്നു എന്ന് ബൈബിൾ നേരിട്ട് പറയുന്നുണ്ടോ?
റോമ. 7:6, 7: “ഇപ്പോഴോ നമ്മെ പിടിച്ചു വച്ചിരുന്ന ന്യായപ്രമാണം സംബന്ധിച്ച് നാം മരിച്ചിരിക്കകൊണ്ട് . . . നാം ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുളളവരായിരിക്കുന്നു. അപ്പോൾ നാം എന്തു പറയണം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലും അങ്ങനെയാകാതിരിക്കട്ടെ! ന്യായപ്രമാണത്താലല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും പാപത്തെ അറിയുമായിരുന്നില്ല; ഉദാഹരണമായി ‘നീ മോഹിക്കരുത്’ എന്ന് ന്യായപ്രമാണം പറഞ്ഞില്ലായിരുന്നെങ്കിൽ മോഹമെന്താണെന്ന് ഞാൻ അറിയുമായിരുന്നില്ല.” (ഇവിടെ യഹൂദക്രിസ്ത്യാനികൾ “ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുളളവരാണ്” എന്ന് എഴുതിയ ശേഷം ഉടനെ ന്യായപ്രമാണത്തിൽ നിന്നുളള എന്തു ദൃഷ്ടാന്തമാണ് പൗലോസ് എടുത്തു കാണിക്കുന്നത്? പത്താമത്തെ കൽപന, അതുവഴി അവർ എന്തിൽ നിന്ന് ഒഴിവുളളവരായിരിക്കുന്നുവോ ആ നിയമത്തിൽ പത്തു കൽപനകളും ഉൾപ്പെടും എന്ന് കാണിക്കുന്നു.)
2 കൊരി. 3:7-11: “കല്ലിൽ അക്ഷരമായി കൊത്തിയിരുന്നതും മരണം കൈവരുത്തുന്നതുമായ നിയമം നൽകൽ, മോശയുടെ മുഖത്തെ തേജസ്സ്, നീങ്ങിപ്പോകാനുളളതായ ഒരു തേജസ്സ് നിമിത്തം ഇസ്രായേൽ മക്കൾക്ക് അവന്റെ മുഖത്ത് ഏകാഗ്രമായി നോക്കിക്കൂടാത്തവണ്ണം തേജസ്സുളളതായിരുന്നെങ്കിൽ ആത്മാവിന്റെ നൽകൽ അതിലധികം തേജസ്സോടെയായിരിക്കരുതാഞ്ഞത് എന്തുകൊണ്ട്? . . . നീക്കംവരാനുളളത് തേജസ്സോടുകൂടെയാണ് വരുത്തപ്പെട്ടതെങ്കിൽ നിലനിൽക്കുന്നത് എത്ര അധികം തേജസ്സുളളതായിരിക്കണം! (“കല്ലിൽ അക്ഷരമായി കൊത്തിയ” നിയമത്തെപ്പററി ഇവിടെ പറയപ്പെട്ടിരിക്കുന്നു, അത് അവർക്ക് നൽകപ്പെട്ടപ്പോൾ “ഇസ്രായേൽ പുത്രൻമാർക്കു മോശയുടെ മുഖത്ത് ഏകാഗ്രമായി നോക്കാൻ” കഴിയുമായിരുന്നില്ല എന്നും ഇവിടെ പറയപ്പെട്ടിരിക്കുന്നു. ഇവിടെ എന്താണ് വർണ്ണിക്കപ്പെട്ടിരിക്കുന്നത്? അത് പത്തു കൽപനകളുടെ നൽകലാണ് എന്ന് പുറപ്പാട് 34: 1, 28-30 കാണിച്ചു തരുന്നു; അവയായിരുന്നു കല്ലിൽ കൊത്തപ്പെട്ട കൽപനകൾ, പ്രകടമായും “നീങ്ങിപ്പോകേണ്ട”താണ് എന്ന് തിരുവെഴുത്തുകൾ ഇവിടെ പറയുന്നവയിൽ അവയും ഉൾപ്പെടുന്നു.)
പത്തുകൽപനകൾ ഉൾപ്പെടെയുളള മോശൈക ന്യായപ്രമാണത്തിന്റെ നീക്കം എല്ലാ ധാർമ്മിക നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെട്ടു എന്ന് അർത്ഥമാക്കുന്നുണ്ടോ?
ഒരിക്കലുമില്ല; പത്തു കൽപനകളിൽ വിവരിച്ചിരിക്കുന്ന ധാർമ്മിക നിലവാരങ്ങൾ എല്ലാം തന്നെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ നിശ്വസ്ത പുസ്തകങ്ങളിൽ വീണ്ടും എടുത്തു പറഞ്ഞിട്ടുണ്ട്. (എന്നാൽ ശബ്ബത്ത് സംബന്ധിച്ചുളള നിയമം ആവർത്തിക്കപ്പെട്ടിട്ടില്ല.) എന്നാൽ ഒരു നിയമം എത്രതന്നെ നല്ലതായിരുന്നാലും പാപത്തിലേക്കുളള ചായ്വ് ഒരുവന്റെ മോഹങ്ങളെ ഭരിക്കുമ്പോൾ നിയമരാഹിത്യം ഉണ്ടായിരിക്കും. എന്നിരുന്നാലും ന്യായപ്രമാണ ഉടമ്പടിയുടെ സ്ഥാനം ഏറെറടുത്ത പുതിയ ഉടമ്പടിയെ സംബന്ധിച്ച് എബ്രായർ 8:10 ഇപ്രകാരം പറയുന്നു: “‘ആ നാളുകൾ കഴിഞ്ഞ ശേഷം ഞാൻ ഇസ്രായേൽ ഗൃഹത്തോട് ചെയ്യാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘എന്റെ നിയമങ്ങൾ ഞാൻ അവരുടെ മനസ്സിൽ നിക്ഷേപിക്കും, ഞാൻ അവയെ അവരുടെ ഹൃദയങ്ങളിൽ എഴുതും. ഞാൻ അവരുടെ ദൈവമായിത്തീരും, അവർതന്നെ എന്റെ ജനവുമായിത്തീരും.’” അത്തരം നിയമങ്ങൾ കൽപലകകളിൽ എഴുതപ്പെട്ടവയേക്കാൾ എത്രയോ ഫലപ്രദമാണ്!
റോമ. 6:15-17: “നാം ന്യായപ്രമാണത്തിന് കീഴ്പ്പെട്ടിരിക്കാതെ അനർഹദയക്കു കീഴ്പ്പെട്ടിരിക്കുന്നതിനാൽ പാപം ചെയ്ക എന്നോ? അതൊരിക്കലും സംഭവിക്കാതിരിക്കട്ടെ! ആരെയെങ്കിലും അനുസരിക്കാൻ നിങ്ങൾ അവന് അടിമകളായി നിങ്ങളെത്തന്നെ സമർപ്പിക്കുന്നുവെങ്കിൽ നിങ്ങൾ അവനെ അനുസരിക്കുന്നതിനാൽ അവന് അടിമകളാകുന്നുവെന്ന് അറിയുന്നില്ലയോ, ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ അടിമകൾ? അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ അടിമകൾ. എന്നാൽ നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നുവെങ്കിലും നിങ്ങളെ ഏതുപദേശരൂപത്തിന് ഏൽപിച്ചുവോ ആ ഉപദേശത്തെ ഹൃദയപൂർവ്വം അനുസരിച്ചതിനാൽ ദൈവത്തിന് നന്ദി.” (ഗലാത്യർ 5:18-24 കൂടെ കാണുക.)
ക്രിസ്ത്യാനികൾക്ക് വാരംതോറുമുളള ശബ്ബത്ത് എത്രത്തോളം പ്രധാനമാണ്?
ക്രിസ്ത്യാനികൾ എന്നും പങ്കുപററുന്ന ഒരു “ശബ്ബത്ത് അനുഷ്ഠാന”മുണ്ട്
എബ്രായർ 4:4-11 പറയുന്നു: “‘ഏഴാം നാളിൽ ദൈവം തന്റെ സകലപ്രവർത്തനങ്ങളിൽ നിന്നും വിശ്രമിച്ചു’ എന്ന് ഏഴാംനാളിനെക്കുറിച്ച് അവൻ [ദൈവം] ഒരിടത്ത് [ഉൽപത്തി 2:2] പറഞ്ഞിരിക്കുന്നു. വീണ്ടും ഇവിടെ [സങ്കീർത്തനം 95:11]: ‘അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നും’. അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കാൻ ഇനിയും ശേഷിച്ചിരിക്കയാലും, മുമ്പേ ആരോടു സുവാർത്ത പ്രഖ്യാപിക്കപ്പെട്ടോ അവർ അനുസരണക്കേടു നിമിത്തം അവിടെ പ്രവേശിക്കായ്കയാലും, കാലങ്ങൾ കടന്നുപോയശേഷം ദാവീദിന്റെ സങ്കീർത്തനത്തിൽ [സങ്കീർത്തനം 95:7, 8] ‘ഇന്ന് അവന്റെ സ്വന്തം ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്’ എന്ന് മുമ്പേ പറഞ്ഞതുപോലെ ‘ഇന്ന്’ എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു. എന്തുകൊണ്ടെന്നാൽ യോശുവ അവരെ സ്വസ്ഥതയുടെ ഒരു സ്ഥലത്തേക്കു വരുത്തിയെങ്കിൽ മറെറാരു ദിവസത്തേക്കുറിച്ച് ദൈവം പിന്നീട് പറയുകയില്ലായിരുന്നു. അതുകൊണ്ട് ദൈവജനത്തിന് ഒരു ശബ്ബത്ത് വിശ്രമം അവശേഷിച്ചിരിക്കുന്നു. ദൈവം തന്റെ സ്വന്തം പ്രവൃത്തികളിൽ നിന്നെന്നപോലെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവനും തന്റെ സ്വന്തം പ്രവൃത്തികളിൽ നിന്ന് വിശ്രമിച്ചിരിക്കുന്നു. അനുസരണക്കേടിന്റെ അതേ മാതൃകയിൽ ആരെങ്കിലും വീണുപോകുമെന്നുളള ഭയം നിമിത്തം ആ സ്വസ്ഥതയിൽ പ്രവേശിക്കാൻ നമുക്ക് നമ്മുടെ പരമാവധി പ്രവർത്തിക്കാം.”
എന്തിൽ നിന്ന് വിശ്രമിക്കാനാണ് ക്രിസ്ത്യാനികൾ ഇവിടെ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നത്? അവരുടെ “സ്വന്തം പ്രവൃത്തികളിൽ” നിന്ന്. എന്തു പ്രവൃത്തികൾ? തങ്ങളെത്തന്നെ നീതിമാൻമാരെന്ന് തെളിയിക്കാൻ അവർ മുൻപേ ചെയ്തപ്രവൃത്തികൾ. ചില നിയമങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതിനാൽ ദൈവത്തിന്റെ അംഗീകാരവും നിത്യജീവനും നേടാൻ കഴിയുമെന്ന് അവർ മേലാൽ വിശ്വസിക്കുന്നില്ല. ‘ദൈവത്തിന്റെ നീതിക്ക് തങ്ങളെത്തന്നെ കീഴ്പ്പെടുത്താതെ സ്വന്തം നീതിസ്ഥാപിക്കാൻ ശ്രമിച്ച’ വിശ്വാസമില്ലാഞ്ഞ യഹൂദൻമാർക്ക് പററിയ തെററ് അതായിരുന്നു. (റോമ. 10:3) നാമെല്ലാം പാപികളായി ജനിച്ചവരാണെന്നും ക്രിസ്തുവിന്റെ ബലിയിലുളള വിശ്വാസത്താൽ മാത്രമാണ് ആർക്കെങ്കിലും ദൈവമുമ്പാകെ നീതീകരണം പ്രാപിക്കാൻ കഴിയുന്നതെന്നും സത്യക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. ദൈവപുത്രന്റെ പ്രബോധനങ്ങളെല്ലാം കാര്യമായെടുക്കാനും ബാധകമാക്കാനും അവർ ശ്രമിക്കുന്നു. അവർ ദൈവവചനത്തിൽ നിന്നുളള ബുദ്ധിയുപദേശവും ശാസനയും താഴ്മയോടെ സ്വീകരിക്കുന്നു. ഈ വിധത്തിൽ തങ്ങൾക്ക് ദൈവത്തിന്റെ അംഗീകാരം നേടിയെടുക്കാമെന്ന് അവർ വിശ്വസിക്കുന്നു എന്ന് ഇതിനർത്ഥമില്ല; മറിച്ച് അവർ ചെയ്യുന്നത് അവരുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പ്രത്യക്ഷപ്രകടനമാണ്. അത്തരമൊരു ജീവിതഗതിയാൽ യഹൂദജനതയുടെ “അനുസരണക്കേടിന്റെ മാതൃക” അവർ ഒഴിവാക്കുന്നു.
ഉൽപത്തി 2:2-ൽ പറഞ്ഞിരിക്കുന്ന “ഏഴാം ദിവസം” വെറും 24 മണിക്കൂർ ദൈർഘ്യമുളള ഒരു ദിവസമായിരുന്നില്ല. (“സൃഷ്ടിപ്പ്” എന്ന ശീർഷകത്തിൻകീഴിൽ പേജ് 88 കാണുക.) അതുപോലെ സത്യക്രിസ്ത്യാനികൾക്ക് പങ്കുളള “ശബ്ബത്ത് വിശ്രമ”വും 24 മണിക്കൂറുളള ദിവസമായി പരിമിതപ്പെടുത്തിയിട്ടില്ല. വിശ്വാസം പ്രകടമാക്കുന്നതിനാലും ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാലും അവർക്ക് അത് എന്നും ആസ്വദിക്കാൻ കഴിയും, പ്രത്യേകിച്ചും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ അവർ അങ്ങനെ ചെയ്യും.
മനുഷ്യവർഗ്ഗത്തിന് ഭാവിയിൽ ഒരു ആയിരവർഷ“ശബ്ബത്ത്” വിശ്രമമുണ്ട്
മർക്കോ. 2:27, 28: “[യേശു] തുടർന്ന് അവരോട് ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ ശബ്ബത്തിനു വേണ്ടിയല്ല, ശബ്ബത്ത് മനുഷ്യനുവേണ്ടിയത്രേ ഉണ്ടായത്; അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനുപോലും കർത്താവാകുന്നു.’”
എബ്രാ. 10:1; കൊലൊ. 2:16, 17) ആ “നൻമകളോടുളള” ബന്ധത്തിൽ അവൻ കർത്താവായിരിക്കേണ്ട ഒരു “ശബ്ബത്ത്” ഉണ്ട്.
ദൈവത്തിനും ഇസ്രായേലിനുമിടക്ക് ഒരടയാളമായിട്ടാണ് യഹോവ ശബ്ബത്ത് ഏർപ്പെടുത്തിയതെന്നും അത് അവർക്ക് അവരുടെ കഠിനവേലയിൽ നിന്ന് ആശ്വാസം കിട്ടേണ്ടതിനായിരുന്നെന്നും യേശുവിന് അറിയാമായിരുന്നു. മോശൈകന്യായപ്രമാണത്തിന് തന്നിൽ നിവൃത്തി ഉണ്ടായതിനാൽ തന്റെ സ്വന്തം മരണം ന്യായപ്രമാണത്തെ നീക്കിക്കളയുന്നതിനുളള അടിസ്ഥാനം നൽകുമെന്നും അവൻ തിരിച്ചറിഞ്ഞിരുന്നു. ശബ്ബത്ത് നിബന്ധനയോടുകൂടിയ ന്യായപ്രമാണം “വരാനിരിക്കുന്ന നൻമകളുടെ ഒരു നിഴൽ” പ്രദാനം ചെയ്തു എന്നതും അവൻ വിലമതിച്ചു. (കർത്താധികർത്താവ് എന്ന നിലയിൽ ഒരു ആയിരംവർഷത്തേക്ക് ക്രിസ്തു മുഴുഭൂമിയെയും ഭരിക്കും. (വെളി. 19:16; 20:6; സങ്കീ. 2:6-8) തന്റെ ആയിരവർഷ ഭരണകാലത്ത് എല്ലാ ജനതയിലുംപെട്ട ആളുകൾക്ക് താൻ ഏതുവിധത്തിലുളള ആശ്വാസം കൈവരുത്തും എന്ന് പ്രകടമാക്കിക്കൊണ്ട് ഭൂമിയിലായിരുന്നപ്പോൾ യേശു ശബ്ബത്ത് ദിവസത്തിൽ കരുണാപൂർവ്വം അവന്റെ ഏററം അത്ഭുതകരമായ ചില സൗഖ്യമാക്കലുകൾ നടത്തി. (ലൂക്കോ. 13:10-13; യോഹ. 5:5-9; 9:1-14) ശബ്ബത്തിന്റെ യഥാർത്ഥ അർത്ഥം വിലമതിക്കുന്നവർക്ക് “ശബ്ബത്ത്” വിശ്രമത്തിൽ നിന്നുളള പ്രയോജനമനുഭവിക്കുന്നതിനും അവസരമുണ്ടായിരിക്കും.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ക്രിസ്ത്യാനികൾ ശബ്ബത്ത് ആചരിക്കണം’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ അങ്ങനെ വിചാരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘അതു സംബന്ധിച്ച് ബൈബിൾ പറയുന്നത് തീർച്ചയായും നമ്മുടെ ചിന്തയെ ഭരിക്കണം, അല്ലേ? . . . ഈ വിഷയം സംബന്ധിച്ച് സഹായകമെന്ന് ഞാൻ കണ്ടിരിക്കുന്ന ചില വാക്യങ്ങളുണ്ട്. ഞാൻ അത് നിങ്ങൾക്ക് കാട്ടിത്തരാം. (പിന്നീട് കഴിഞ്ഞ ഏതാനും പേജുകളിൽ നിന്നുളള ഉചിതമായ വിവരങ്ങൾ ഉപയോഗിക്കുക.)’
‘നിങ്ങൾ എന്തുകൊണ്ടാണ് ശബ്ബത്ത് ആചരിക്കാത്തത്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളുടെ മനസ്സിലുളളത് ഏതു ശബ്ബത്താണ് എന്നതിനെ ആശ്രയിച്ചിരിക്കും എന്റെ മറുപടി. ഒന്നിലധികം ശബ്ബത്തുകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? . . . ശബ്ബത്തു സംബന്ധിച്ചുളള നിയമങ്ങൾ ദൈവം യഹൂദൻമാർക്കാണ് നൽകിയത്. എന്നാൽ ക്രിസ്ത്യാനികൾ ആചരിക്കേണ്ട ഒരു വ്യത്യസ്തതരം ശബ്ബത്തിനെപ്പററി ബൈബിൾ പറയുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഞങ്ങൾ ആഴ്ചയിൽ ഒരു ദിവസം ശബ്ബത്തായി ആചരിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ ആ നിബന്ധന “നീങ്ങിപ്പോകാനുളളതായിരുന്നുവെന്ന്” ബൈബിൾ പറയുന്നു. (2 കൊരി. 3:7-11, ഇത് സംബന്ധിച്ചുളള വിവരങ്ങൾ 348, 349 പേജുകളിൽ കാണുക.)’ (2) ‘എന്നാൽ ഞങ്ങൾ ക്രമമായി ആചരിക്കുന്ന ഒരു ശബ്ബത്തുണ്ട്. (എബ്രാ. 4:4-11; 349, 350 പേജുകൾ കാണുക.)’