വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുദ്ധീകരണ സ്ഥലം

ശുദ്ധീകരണ സ്ഥലം

നിർവ്വ​ചനം: “[റോമൻ കത്തോ​ലിക്ക] സഭയുടെ പഠിപ്പി​ക്ക​ല​നു​സ​രിച്ച്‌ വരപ്ര​സാ​ദ​ത്തിൽ, എന്നാൽ എല്ലാ അപൂർണ്ണ​ത​ക​ളിൽ നിന്നും അപ്പോ​ഴും സ്വത​ന്ത്ര​രാ​കാ​തെ മരിക്കുന്ന ദേഹികൾ ക്ഷമ ലഭിച്ചി​ട്ടി​ല്ലാത്ത നിസ്സാര പാപങ്ങൾക്ക്‌ പരിഹാ​രം ചെയ്യുന്ന, അല്ലെങ്കിൽ ക്ഷമ ലഭിച്ച നിസ്സാ​ര​വും ഗുരു​ത​ര​വു​മായ പാപങ്ങൾക്കു വേണ്ടി താൽക്കാ​ലിക ശിക്ഷ അനുഭ​വി​ക്കു​ക​യും അതുവഴി സ്വർഗ്ഗ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ മുമ്പായി ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന അടുത്ത ലോക​ത്തി​ലെ സ്ഥാനം, സ്ഥലം, അല്ലെങ്കിൽ അവസ്ഥ.” (ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1967, വാല്യം XI, പേ. 1034) ഒരു ബൈബിൾ ഉപദേ​ശമല്ല.

ശുദ്ധീ​കരണ സ്ഥലത്തെ സംബന്ധി​ച്ചു​ളള ഉപദേശം എന്തിൽ അധിഷ്‌ഠി​ത​മാണ്‌?

2 മക്കബായർ 12:39-45, മത്തായി 12:32, 1 കൊരി​ന്ത്യർ 3:10-15 എന്നീ വാക്യ​ങ്ങ​ളു​ടെ ഭാഗങ്ങളെ സംബന്ധിച്ച്‌ കത്തോ​ലിക്ക എഴുത്തു​കാർ പറഞ്ഞി​ട്ടു​ള​ള​തെ​ല്ലാം പുനര​വ​ലോ​കനം ചെയ്‌ത​ശേഷം ന്യൂ കാത്തലിക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967, വാല്യം XI, പേ. 1034) ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “അന്തിമ വിശക​ല​ന​ത്തിൽ, ശുദ്ധീ​ക​ര​ണ​സ്ഥലം സംബന്ധിച്ച കത്തോ​ലി​ക്കാ വിശ്വാ​സം തിരു​വെ​ഴു​ത്തു​ക​ളി​ലല്ല പാരമ്പ​ര്യ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌.”

“സ്വർഗ്ഗ​ത്തി​നും നരകത്തി​നും ഇടക്ക്‌ ഒരു മദ്ധ്യസ്ഥാ​നത്തെ പിന്താ​ങ്ങാൻ സഭ പാരമ്പ​ര്യ​ത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു.”—യു. എസ്സ്‌. കാത്തലിക്‌, മാർച്ച്‌ 1981, പേ. 7.

ശുദ്ധീകരണസ്ഥലത്തിന്റെ സ്വഭാവം സംബന്ധിച്ച്‌ കത്തോ​ലി​ക്ക​സ​ഭ​യു​ടെ വക്താക്കൾ എന്തു പറയുന്നു?

“ശുദ്ധീ​കരണ സ്ഥലത്തെ ആകെയു​ളള കഷ്ടപ്പാട്‌ ദൈവത്തെ കാണു​ന്ന​തിൽ നിന്ന്‌ ഒരുവൻ താൽക്കാ​ലി​ക​മാ​യി തടയ​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന ബോധ​മാണ്‌ എന്നു അനേകർ കരുതു​ന്നു, എന്നാൽ കൂടുതൽ സാധാ​ര​ണ​മായ വീക്ഷണം അതില​ധി​ക​മാ​യി ചില ശിക്ഷ കൂടെ ഉണ്ടെന്നു​ള​ള​താണ്‌ . . . ലത്തീൻ സഭകളിൽ പൊതു​വെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌ ഇത്‌ യഥാർത്ഥ തീയാ​ലു​ളള വേദന​യാണ്‌ എന്നാണ്‌. എന്നാൽ അത്‌ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ലു​ളള വിശ്വാ​സ​ത്തി​ന്റെ ഒരു അവശ്യ ഘടകമല്ല. അത്‌ അത്ര നിശ്‌ച​യ​മു​ളള സംഗതി​യു​മല്ല. . . . പൗരസ്‌ത്യ ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാ​രോ​ടു​ളള യോജി​പ്പിൽ തീയാ​ലു​ളള കഷ്ടപ്പാ​ടി​ന്റെ ആശയം തളളി​ക്ക​ള​യാൻ ഒരുവൻ തീരു​മാ​നി​ക്കു​ന്നു​വെ​ങ്കി​ലും ശുദ്ധീ​കരണ സ്ഥലത്തിലെ ദുരി​ത​ത്തി​ന്റെ ആശയം തളളി​ക്ക​ള​യാ​തി​രി​ക്കാൻ ഒരുവൻ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ദേഹി​കൾക്ക്‌ യഥാർത്ഥ വേദന കൈവ​രു​ത്താൻ കഴിയുന്ന സങ്കടവും ലജ്ജാഭാ​ര​വും മനസ്സാ​ക്ഷി​ക്കു​ത്തും അതു​പോ​ലു​ളള മററ്‌ ആത്മീയ ദുരി​ത​ങ്ങ​ളു​മുണ്ട്‌. . . . ഏതായാ​ലും അവരുടെ കഷ്ടപ്പാ​ടി​ന്റെ നടുവി​ലും ഈ ദേഹികൾ തങ്ങളുടെ രക്ഷയുടെ സുനി​ശ്ചി​ത​ത്വം നിമിത്തം വലിയ സന്തോഷം അനുഭ​വി​ക്കു​ന്നു എന്ന്‌ ഒരുവൻ ഓർത്തി​രി​ക്കേ​ണ്ട​താണ്‌.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967), വാല്യം XI, പേ. 1036, 1037.

“ശുദ്ധീ​കരണ സ്ഥലത്ത്‌ എന്താണ്‌ സംഭവി​ക്കു​ന്നത്‌ എന്നതി​നെ​പ്പ​ററി ആർക്കും ഒരു ഊഹവും ഇല്ല.”—യു. എസ്സ്‌. കാത്തലിക്‌, മാർച്ച്‌ 1981, പേ. 9.

ദേഹി ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്നു​വോ?

യെഹെ. 18:4, Dy: “പാപം ചെയ്യുന്ന ദേഹി [എബ്രായ, നീഫെഷ്‌; “മനുഷ്യൻ,” JB; “ഒരുവൻ,” NAB; “ദേഹി,” Kx] അതുതന്നെ മരിക്കും.”

യാക്കോ. 5:20, JB: “ഒരു പാപിയെ അവൻ പോകുന്ന തെററായ പാതയിൽ നിന്ന്‌ തിരികെ കൊണ്ടു​വ​രാൻ കഴിയുന്ന ഏതൊ​രാ​ളും ഒരു ദേഹിയെ മരണത്തിൽ നിന്ന്‌ രക്ഷിക്കു​ക​യും പാപങ്ങ​ളു​ടെ ബഹുത്വം മറെക്കു​ക​യും ചെയ്യും.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (ഇത്‌ ദേഹി​യു​ടെ മരണ​ത്തെ​പ്പ​ററി പറയുന്നു എന്ന്‌ കുറി​ക്കൊ​ള​ളുക.)

കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌ “മരണം,” “ദേഹി” എന്നീ ശീർഷ​കങ്ങൾ കാണുക.

പാപത്തിന്‌ ഒരുവന്റെ മരണ​ശേഷം കൂടു​ത​ലായ ശിക്ഷയു​ണ്ടോ?

റോമ. 6:7, NAB: “മരിച്ച ഒരു മനുഷ്യൻ പാപത്തിൽനിന്ന്‌ വിമു​ക്ത​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (Kx: “മരിച്ച ഒരു മനുഷ്യ​ന്റെ​മേൽ പാപം മേലാൽ ഒരു അവകാ​ശ​വാ​ദ​വും നടത്തു​ന്നില്ല.”)

രക്ഷിക്കപ്പെടുമെന്നുളള ആത്മവി​ശ്വാ​സം നിമിത്തം മരിച്ച​വർക്ക്‌ സന്തോ​ഷ​മ​നു​ഭ​വി​ക്കാൻ കഴിയു​മോ?

സഭാ. 9:5, JB: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെ​ന്നെ​ങ്കി​ലും അറിയു​ന്നു, മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.”

യെശ. 38:18, JB: “ഷീയോൾ നിന്നെ [യാഹ്‌വേ] സ്‌തു​തി​ക്കു​ന്നില്ല, മരണം നിന്നെ വാഴ്‌ത്തു​ന്നില്ല; കുഴി​യി​ലി​റ​ങ്ങു​ന്നവർ നിന്റെ വിശ്വ​സ്‌ത​തയെ പ്രത്യാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മില്ല.” (അപ്പോൾ പിന്നെ എങ്ങനെ​യാണ്‌ അവരിൽ ആർക്കെ​ങ്കി​ലും “രക്ഷയുടെ സുനി​ശ്ചി​ത​ത്വം നിമിത്തം വലിയ സന്തോഷം ആസ്വദി​ക്കാൻ കഴിയു​ന്നത്‌”?)

ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ പാപത്തിൽനി​ന്നു​ളള ശുദ്ധീ​ക​രണം എന്തു മുഖാ​ന്ത​ര​ത്താ​ലാണ്‌ സാധി​ക്കു​ന്നത്‌?

1 യോഹ. 1:7, 9, JB: “അവൻ [ദൈവം] വെളി​ച്ച​ത്തിൽ ആയിരി​ക്കു​ന്ന​തു​പോ​ലെ നാം വെളി​ച്ച​ത്തിൽ നമ്മുടെ ജീവിതം നയിക്കു​ന്നു​വെ​ങ്കിൽ നമ്മു​ടെ​യി​ട​യിൽ ഐക്യ​മുണ്ട്‌, അവന്റെ പുത്ര​നായ യേശു​വി​ന്റെ രക്തം സകല പാപങ്ങ​ളിൽ നിന്നും നമ്മെ ശുദ്ധീ​ക​രി​ക്കു​ന്നു. . . . നാം നമ്മുടെ പാപങ്ങളെ ഏററു​പ​റ​യു​ന്നു​വെ​ങ്കിൽ വിശ്വ​സ്‌ത​നും നീതി​മാ​നു​മായ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതി​യിൽ നിന്നും നമ്മെ ശുദ്ധീ​ക​രി​ക്കും [“നമ്മുടെ എല്ലാ അനീതി പ്രവൃ​ത്തി​ക​ളും തുടച്ചു നീക്ക​പ്പെ​ടും,” Kx].”

വെളി. 1:5, JB: “യേശുക്രിസ്‌തു . . . നമ്മെ സ്‌നേ​ഹി​ക്കു​ക​യും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങൾ കഴുകി​ക്ക​ള​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”