വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾ

നിർവ്വ​ചനം: ഒരു വ്യക്തി​യു​ടെ ഉറക്കത്തി​ലെ ചിന്തകൾ അല്ലെങ്കിൽ മാനസിക ചിത്രങ്ങൾ. സ്വാഭാ​വിക സ്വപ്‌ന​ങ്ങ​ളെ​പ്പ​റ​റി​യും ദൈവ​ത്തിൽ നിന്നുളള സ്വപ്‌ന​ങ്ങ​ളെ​പ്പ​റ​റി​യും ഭാവി കഥനം ഉൾപ്പെ​ട്ടി​രി​ക്കുന്ന സ്വപ്‌ന​ങ്ങ​ളെ​പ്പ​റ​റി​യും ബൈബിൾ സംസാ​രി​ക്കു​ന്നു.—ഇയ്യോ. 20:8; സംഖ്യ. 12:6; സെഖ. 10:2.

നമ്മുടെ കാലത്ത്‌ സ്വപ്‌ന​ങ്ങൾക്ക്‌ എന്തെങ്കി​ലും പ്രത്യേക അർത്ഥമു​ണ്ടോ?

സ്വപ്‌നങ്ങൾ സംബന്ധിച്ച്‌ ഗവേഷകർ എന്തു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു?

“എല്ലാവ​രും സ്വപ്‌നം കാണുന്നു” എന്ന്‌ ദി വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1984, വാല്യം 5, പേ. 279) പറയുന്നു. “മിക്ക മുതിർന്ന​യാ​ളു​ക​ളും എട്ടുമ​ണി​ക്കൂർ സമയത്തെ ഉറക്കത്തി​നി​ട​യിൽ ഏകദേശം 100 മിനി​ററ്‌ സ്വപ്‌നം കാണുന്നു.” അതു​കൊണ്ട്‌ സ്വപ്‌നങ്ങൾ ഒരു സാധാരണ മാനുഷ അനുഭ​വ​മാണ്‌.

ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ ഡോക്ടർ അലൻ ഹോബ്‌സൺ ഇപ്രകാ​രം പറഞ്ഞു: “ഒരു ചികിൽസാ വിദഗ്‌ദ്ധന്‌ തന്റെ താൽപ്പ​ര്യ​മ​നു​സ​രിച്ച്‌ ഏതു വിധത്തിൽ വേണ​മെ​ങ്കി​ലും വ്യാഖ്യാ​നി​ക്കാ​വുന്ന അവ്യക്ത​മായ പ്രചോ​ദ​ന​ങ്ങ​ളാണ്‌ അവ. അവയുടെ അർത്ഥം സ്വപ്‌ന​ത്തിൽ മാത്രം ആയിരി​ക്കാ​തെ അവ കാണു​ന്ന​വ​രു​ടെ ദൃഷ്ടി​യി​ലാണ്‌.” ഇത്‌ റിപ്പോർട്ടു​ചെ​യ്യു​ക​യിൽ ദി ന്യൂ​യോർക്ക്‌ ടൈം​സി​ന്റെ ശാസ്‌ത്ര വിഭാ​ഗ​മായ “സയൻസ്‌ ടൈംസ്‌” ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “സ്വപ്‌ന​ങ്ങൾക്ക്‌ വലിയ മൂല്യം കൽപ്പി​ക്കു​ന്ന​വർക്കി​ട​യിൽതന്നെ ഒരു സ്വപ്‌ന​ത്തി​ന്റെ മന:ശാസ്‌ത്ര​പ​ര​മായ ദൂത്‌ കണ്ടുപി​ടി​ക്കു​ന്ന​തിന്‌ പല സമീപ​ന​ങ്ങ​ളുണ്ട്‌; അവയിൽ ഓരോ​ന്നും വ്യത്യ​സ്‌ത​ങ്ങ​ളായ സൈദ്ധാ​ന്തിക വീക്ഷണ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഒരു ഫ്രോ​യി​ഡി​യിൻ ഒരു സ്വപ്‌ന​ത്തിൽ ഒരു തരത്തി​ലു​ളള അർത്ഥം കാണുന്നു, എന്നാൽ ഒരു യുങ്ങിയൻ മറെറാ​ന്നാ​യി​രി​ക്കും കാണുക; ഒരു ജെസ്‌റ​റാൾട്ട്‌ തെറപ്പി​സ്‌ററ്‌ ഇനിയും മറെറാന്ന്‌ കാണും. . . .എന്നാൽ സ്വപ്‌ന​ങ്ങൾക്ക്‌ മന:ശാസ്‌ത്ര​പ​ര​മായ അർത്ഥമുണ്ട്‌ എന്ന വീക്ഷണം തന്നെ ന്യൂറോ ശാസ്‌ത്ര​ജ്ഞൻമാ​രാ​ലു​ളള ശക്തമായ എതിർപ്പി​നെ അഭിമു​ഖീ​ക​രി​ച്ചി​രി​ക്കു​ന്നു.”—ജൂലൈ 10, 1984, പേ. C12.

പ്രത്യേക അറിവ്‌ പകർന്നു​ത​രു​ന്ന​താ​യി കാണ​പ്പെ​ടുന്ന സ്വപ്‌ന​ങ്ങൾക്ക്‌ ദൈവ​ത്തിൽ നിന്നല്ലാ​തെ മറെറ​ന്തെ​ങ്കി​ലും ഉറവിൽ നിന്ന്‌ വരാൻ കഴിയു​മോ?

യിരെ. 29:8, 9: “സൈന്യ​ങ്ങ​ളു​ടെ യഹോവ . . . പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘നിങ്ങളു​ടെ ഇടയി​ലു​ളള പ്രവാ​ച​കൻമാ​രും പ്രശ്‌ന​ക്കാ​രും നിങ്ങളെ ചതിക്ക​രുത്‌, അവർ കാണുന്ന സ്വപ്‌ന​ങ്ങളെ നിങ്ങൾ ശ്രദ്ധി​ക്ക​യു​മ​രുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ “അവർ എന്റെ നാമത്തിൽ നിങ്ങ​ളോട്‌ പ്രവചി​ക്കു​ന്നത്‌ വ്യാജ​മാണ്‌, ഞാൻ അവരെ അയച്ചി​ട്ടില്ല,” എന്നാണ്‌ യഹോ​വ​യു​ടെ അരുള​പ്പാട്‌.’”

ഹാർപ്പേർസ്‌ ബൈബിൾ ഡിക്ഷ്‌നറി നമ്മോ​ടി​പ്ര​കാ​രം പറയുന്നു: “ബാബി​ലോ​ണി​യാ​ക്കാർക്ക്‌ സ്വപ്‌ന​ത്തിൽ വളരെ​യ​ധി​കം ആശ്രയ​ബോ​ധ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ സുപ്ര​ധാ​ന​മായ തീരു​മാ​നങ്ങൾ ചെയ്യു​ന്ന​തി​ന്റെ തലേ രാത്രി ബുദ്ധി​യു​പ​ദേശം ലഭിക്കു​മെ​ന്നു​ളള പ്രതീ​ക്ഷ​യിൽ അവർ ക്ഷേത്ര​ങ്ങ​ളിൽ ഉറങ്ങി​യി​രു​ന്നു. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ സംബന്ധിച്ച്‌ നിർദ്ദേ​ശങ്ങൾ ലഭിക്കാ​നാ​ഗ്ര​ഹി​ച്ചി​രുന്ന ഗ്രീക്കു​കാർ എസ്‌ക്കു​ളാ​പ്പി​യൂ​സി​ന്റെ​യും [ആ ദേവന്റെ ചിഹ്നം ഒരു സർപ്പമാ​യി​രു​ന്നു] റോമാ​ക്കാർ സെറാ​പ്പി​സി​ന്റെ​യും [പലപ്പോ​ഴും വളഞ്ഞു​കൂ​ടി​യി​രി​ക്കുന്ന ഒരു സർപ്പ​ത്തോട്‌ ബന്ധപ്പെ​ടു​ത്തി​യി​രു​ന്നു] ക്ഷേത്ര​ങ്ങ​ളിൽ ഉറങ്ങി​യി​രു​ന്നു. സ്വപ്‌ന​വ്യാ​ഖ്യാ​ന​ത്തി​നു​വേണ്ടി ഈജി​പ്‌റ​റു​കാർ വിശദ​മായ പുസ്‌ത​കങ്ങൾ തയ്യാറാ​ക്കി​യി​രു​ന്നു.”—(ന്യൂ​യോർക്ക്‌, 1961), മാദെ​ലെ​യിൻ മില്ലർ ആൻഡ്‌ ജെ. ലെയിൻ മില്ലർ, പേ. 141.

കഴിഞ്ഞകാലങ്ങളിൽ മുന്നറി​യിപ്പ്‌ നൽകു​ന്ന​തി​നും പ്രബോ​ധി​പ്പി​ക്കു​ന്ന​തി​നും പ്രവചി​ക്കു​ന്ന​തി​നും ദൈവം സ്വപ്‌ന​ങ്ങളെ ഉപയോ​ഗി​ച്ചു, എന്നാൽ ഇന്ന്‌ അവൻ തന്റെ ജനത്തെ ആ വിധത്തിൽ നയിക്കു​ന്നു​ണ്ടോ?

ദൈവ​ത്തിൽ നിന്നുളള അത്തരം സ്വപ്‌ന​ങ്ങളെ സംബന്ധി​ച്ചു​ളള പരാമർശ​നങ്ങൾ മത്തായി 2:13, 19, 20; 1 രാജാ​ക്കൻമാർ 3:5; ഉൽപത്തി 40:1-8 എന്നിവി​ട​ങ്ങ​ളിൽ കാണാം.

എബ്രാ. 1:1, 2: “ദൈവം പണ്ട്‌ പലസന്ദർഭ​ങ്ങ​ളി​ലും പല വിധങ്ങ​ളി​ലും [സ്വപ്‌നങ്ങൾ ഉൾപ്പെടെ] നമ്മുടെ പൂർവ്വ​പി​താ​ക്കൻമാ​രോട്‌ പ്രവാ​ച​കൻമാർ മുഖാ​ന്തരം സംസാ​രി​ച്ചിട്ട്‌ ഈ നാളു​ക​ളു​ടെ അവസാ​ന​ത്തിൽ ഒരു പുത്രൻ മുഖാ​ന്തരം [ആരുടെ പ്രബോ​ധ​നങ്ങൾ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു​വോ ആ യേശു​ക്രി​സ്‌തു] സംസാ​രി​ച്ചി​രി​ക്കു​ന്നു.”

1 കൊരി. 13:8: “പ്രവച​ന​വ​ര​ങ്ങ​ളു​ടെ കാര്യ​മോ [ചില സന്ദർഭ​ങ്ങ​ളിൽ ദൈവം സ്വപ്‌ന​ങ്ങ​ളി​ലൂ​ടെ തന്റെ ദാസൻമാർക്ക്‌ പ്രവച​നങ്ങൾ എത്തിച്ചു​കൊ​ടു​ത്തി​ട്ടുണ്ട്‌], അവ നിന്നു​പോ​കും.”

2 തിമൊ. 3:16, 17: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും . . . ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും പൂർണ്ണ​സ​ജ്ജ​നാ​യി തികഞ്ഞവൻ ആകേണ്ട​തിന്‌ പഠിപ്പി​ക്ക​ലിന്‌ പ്രയോ​ജ​ന​ക​ര​വു​മാ​കു​ന്നു.”

1 തിമൊ. 4:1: “എന്നിരു​ന്നാ​ലും പിൽക്കാ​ല​ഘ​ട്ട​ങ്ങ​ളിൽ ചിലർ ഭൂതങ്ങ​ളു​ടെ വഴി​തെ​റ​റി​ക്കുന്ന നിശ്വസ്‌ത വചനങ്ങൾക്കും [ചില​പ്പോൾ സ്വപ്‌ന​ങ്ങ​ളി​ലൂ​ടെ നൽക​പ്പെ​ടു​ന്നവ] പഠിപ്പി​ക്ക​ലു​കൾക്കും ശ്രദ്ധ​കൊ​ടു​ത്തു​കൊണ്ട്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കു​മെന്ന്‌ നിശ്വ​സ്‌ത​മൊ​ഴി പറയുന്നു.”