വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

നിർവ്വ​ചനം: ഒരു വ്യക്തി മററു​ള​ള​വരെ ആശ്രയി​ച്ചോ മററു​ള​ള​വ​രു​ടെ മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നോ സ്വാധീ​ന​ത്തി​നോ കീഴ്‌പ്പെ​ട്ടോ അല്ലാതെ ഇരിക്കു​ന്ന​തോ അല്ലാ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​തോ ആയ അവസ്ഥ. സ്വത​ന്ത്ര​മായ മനസ്സു​ണ്ടാ​യി​രി​ക്കു​ക​യാൽ മനുഷ്യർക്ക്‌ ഒരളവി​ലു​ളള സ്വാത​ന്ത്ര്യ​ത്തി​നു​ളള സ്വാഭാ​വിക ആഗ്രഹ​മുണ്ട്‌. എന്നിരു​ന്നാ​ലും അതിരു കവിഞ്ഞു​പോ​കു​ന്നെ​ങ്കിൽ ഈ ആഗ്രഹം അനുസ​ര​ണ​ക്കേ​ടി​നും മൽസര​ത്തി​നു​പോ​ലും ഇടയാ​ക്കു​ന്നു.

ആളുകൾ ബൈബിൾ നിലവാ​ര​ങ്ങളെ തളളി​ക്ക​ള​യു​മ്പോൾ അവർ യഥാർത്ഥ​ത്തിൽ സ്വാത​ന്ത്ര്യം നേടു​ന്നു​ണ്ടോ?

റോമ. 6:16, 23: “അടിമ​ക​ളാ​യി ആരെ​യെ​ങ്കി​ലും അനുസ​രി​പ്പാൻ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ഏൽപിച്ചു കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ അയാളെ അനുസ​രി​ക്കു​ന്ന​തി​നാൽ നിങ്ങൾ അയാളു​ടെ അടിമ​ക​ളാ​കു​ന്നു എന്ന്‌ അറിയു​ന്നി​ല്ല​യോ? ഒന്നുകിൽ മരണത്തി​നാ​യി പാപത്തി​ന്റെ അടിമകൾ അല്ലെങ്കിൽ നീതി​ക്കാ​യി അനുസ​ര​ണ​ത്തി​ന്റെ അടിമകൾ. . . . പാപം തരുന്ന ശമ്പളം മരണം ആകുന്നു, എന്നാൽ ദൈവം നൽകുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നാൽ നിത്യ​ജീ​വൻ ആകുന്നു.”

ഗലാ. 6:7-9: “വഴി​തെ​റ​റി​ക്ക​പ്പെ​ട​രുത്‌: ദൈവത്തെ പരിഹ​സി​ച്ചു​കൂ​ടാ. ഒരു മനുഷ്യൻ വിതക്കു​ന്നത്‌ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും അതുതന്നെ അവൻ കൊയ്യും, എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ജഡത്തി​നാ​യി വിതക്കു​ന്നവൻ തന്റെ ജഡത്തിൽ നിന്ന്‌ നാശം കൊയ്യും; ആത്മാവി​നാ​യി വിതക്കു​ന്നവൻ ആത്മാവിൽ നിന്ന്‌ നിത്യ​ജീ​വൻ കൊയ്യും. അതു​കൊണ്ട്‌ നമുക്ക്‌ നൻമ ചെയ്യു​ന്ന​തിൽ മടുത്തു​പോ​കാ​തി​രി​ക്കാം.”

ലൈം​ഗിക ധാർമ്മി​കത: “ദുർവൃ​ത്തി​യി​ലേർപ്പെ​ടു​ന്നവൻ തന്റെ സ്വന്തം ശരീര​ത്തി​നെ​തി​രാ​യി പാപം ചെയ്യുന്നു.” (1 കൊരി. 6:18) “സ്‌ത്രീ​യോ​ടൊ​ത്തു വ്യഭി​ചാ​രം ചെയ്യു​ന്നവൻ . . . സ്വന്തം ദേഹിയെ നശിപ്പി​ക്കു​ന്നു.” (സദൃശ. 6:32) (സ്വവർഗ്ഗ​രതി സംബന്ധിച്ച്‌ റോമർ 1:24-27 കാണുക.) (നിയമ​വി​രുദ്ധ ലൈം​ഗിക ബന്ധങ്ങൾ അതിൽ ഏർപ്പെ​ടുന്ന സമയത്ത്‌ ഉല്ലാസ​ക​ര​മെന്ന്‌ തോന്നി​യേ​ക്കാം. എന്നാൽ അവ അറക്കത്തക്ക രോഗ​ങ്ങ​ളി​ലേ​ക്കും ആഗ്രഹി​ക്കാത്ത ഗർഭധാ​ര​ണ​ത്തി​ലേ​ക്കും ഗർഭച്ഛി​ദ്ര​ത്തി​ലേ​ക്കും ദുശ്ശങ്ക​യി​ലേ​ക്കും അശാന്ത​മായ മനസ്സാ​ക്ഷി​യി​ലേ​ക്കും വൈകാ​രിക ക്ഷോഭ​ത്തി​ലേ​ക്കും തീർച്ച​യാ​യും നമ്മുടെ ഭാവി ജീവന്റെ പ്രതീക്ഷ ആരെ ആശ്രയി​ച്ചി​രി​ക്കു​ന്നു​വോ ആ ദൈവ​ത്തി​ന്റെ പ്രീതി നഷ്ടമാ​കു​ന്ന​തി​ലേ​ക്കും നയിക്കു​ന്നു.)

ഭൗതി​ക​ത്വ​പ​ര​മായ യത്‌നങ്ങൾ: “ധനികൻമാ​രാ​കു​വാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നവർ പരീക്ഷ​യി​ലും കെണി​യി​ലും കുടു​ങ്ങു​ക​യും മനുഷ്യർ സംഹാര നാശങ്ങ​ളിൽ മുങ്ങി​പ്പോ​കാൻ ഇടയാ​ക്കുന്ന മൗഢ്യ​വും ദോഷ​ക​ര​വു​മായ പല മോഹ​ങ്ങൾക്കും ഇരയാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. എന്തു​കൊ​ണ്ടെ​ന്നാൽ പണമോ​ഹം സകലവിധ ദോഷ​ത്തി​നും മൂലമാണ്‌, ചിലർ ഇതു എത്തിപ്പി​ടി​ക്കാൻ ശ്രമി​ച്ചിട്ട്‌ വിശ്വാ​സ​ത്തിൽ നിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ക​യും അനേകം കഷ്ടങ്ങളാൽ തങ്ങളെ​ത്തന്നെ കുത്തി​മു​റി​വേൽപി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” (1 തിമൊ. 6:9, 10) “ഞാൻ എന്റെ ദേഹി​യോട്‌ പറയും: ‘ദേഹീ, അനേക വർഷ​ത്തേക്ക്‌ വേണ്ട നല്ല വസ്‌തു​ക്കൾ നീ നിനക്കാ​യി​ത്തന്നെ സംഭരിച്ച്‌ വച്ചിട്ടുണ്ട്‌, സുഖമാ​യി തിന്ന്‌ കുടിച്ച്‌, ജീവിതം ആസ്വദി​ക്കുക.’ എന്നാൽ ദൈവം അവനോട്‌ പറഞ്ഞു, ‘ന്യായ​ബോ​ധ​മി​ല്ലാ​ത്ത​വനേ, ഇന്നു രാത്രി അവർ നിന്റെ ദേഹിയെ നിന്നോട്‌ ചോദി​ക്കും. അപ്പോൾ നീ സംഭരി​ച്ചു വച്ചതൊ​ക്കെ ആർക്കാ​കും?’ തനിക്കു​വേ​ണ്ടി​ത്തന്നെ നിക്ഷേപം സംഭരി​ച്ചു വയ്‌ക്കു​ക​യും ദൈവ​സം​ബ​ന്ധ​മാ​യി സമ്പന്നനാ​കാ​തി​രി​ക്കു​ക​യും ചെയ്യുന്ന മനുഷ്യന്‌ അങ്ങനെ സംഭവി​ക്കും.” (ലൂക്കോ. 12:19-21) (ഭൗതിക സ്വത്തുക്കൾ നിലനിൽക്കുന്ന സന്തുഷ്ടി കൈവ​രു​ത്തു​ന്നില്ല. ധനം സമ്പാദി​ക്കാ​നു​ളള ശ്രമങ്ങൾ മിക്ക​പ്പോ​ഴും അസന്തുഷ്ട കുടും​ബ​ങ്ങ​ളി​ലേ​ക്കും തകർന്ന ആരോ​ഗ്യ​ത്തി​ലേ​ക്കും ആത്മീയ നാശത്തി​ലേ​ക്കും നയിക്കു​ന്നു.)

മദ്യത്തി​ന്റെ അമിത​മായ ഉപയോ​ഗം: “ആർക്കാണ്‌ കഷ്ടം? ആർക്കാണ്‌ അസ്വസ്ഥത? ആർക്കാണ്‌ കലഹം? ആർക്കാണ്‌ ഉൽക്കണ്‌ഠ? ആർക്കാണ്‌ അകാര​ണ​മായ മുറി​വു​കൾ? ആർക്കാണ്‌ കാഴ്‌ച മങ്ങുന്നത്‌? ദീർഘ​നേരം വീഞ്ഞു കുടിച്ചു കൊണ്ടി​രി​ക്കു​ന്ന​വർക്കും കലർപ്പു​ളള വീഞ്ഞ്‌ അന്വേ​ഷി​ച്ചു നടക്കു​ന്ന​വർക്കും. അതിന്റെ അവസാനം അതു സർപ്പം​പോ​ലെ കടിക്കു​ന്നു, അണലി​യെ​പ്പോ​ലെ വിഷം വമിക്കു​ന്നു.” (സദൃ. 23:29, 30, 32) (മദ്യപാ​നം ആദ്യ​മൊ​ക്കെ ഒരു വ്യക്തിയെ അവന്റെ പ്രശ്‌നങ്ങൾ മറക്കാൻ സഹായി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. എന്നാൽ അത്‌ അവ പരിഹ​രി​ക്കു​ന്നില്ല. അയാൾ സുബോ​ധം വീണ്ടെ​ടു​ക്കു​മ്പോൾ ആ പ്രശ്‌നങ്ങൾ അപ്പോ​ഴും അവി​ടെ​ത്തന്നെ ഉണ്ട്‌, മിക്ക​പ്പോ​ഴും കൂടു​ത​ലായ ചിലതും​കൂ​ടെ ഉണ്ടായി​രി​ക്കും. അമിത​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​മ്പോൾ മദ്യം ഒരുവന്റെ ആത്മാഭി​മാ​ന​ത്തെ​യും, ആരോ​ഗ്യ​ത്തെ​യും കുടും​ബ​ത്തെ​യും ദൈവ​ത്തോ​ടു​ളള ബന്ധത്തെ​യും നശിപ്പി​ക്കു​ന്നു.)

മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം: “മയക്കു മരുന്നു​കൾ” എന്നതിൻകീ​ഴിൽ പേജ്‌ 106-112 കാണുക.

ചീത്ത സഹവാ​സങ്ങൾ: അധികം ജോലി ചെയ്യാതെ ധാരാളം പണം സമ്പാദി​ക്കാ​നു​ളള മാർഗ്ഗം തങ്ങൾക്ക​റി​യാ​മെന്ന്‌ ഒരു സംഘമാ​ളു​കൾ നിങ്ങ​ളോട്‌ പറഞ്ഞാൽ നിങ്ങൾ അവരോ​ടൊ​പ്പം പോകു​മോ? “അവരുടെ വഴിയേ പോക​രുത്‌. അവരുടെ പാതയിൽ നിന്ന്‌ നിന്റെ പാദം അകററുക. എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ പാദങ്ങൾ ദോഷം തന്നെ ചെയ്യാൻ ഓടു​ന്ന​വ​യാണ്‌, അവർ രക്തം ചൊരി​യാൻ ബദ്ധപ്പെ​ടു​ന്നു.” (സദൃ. 1:10-19) ഒരു വ്യക്തി യഹോ​വ​യു​ടെ ഒരു ആരാധ​ക​ന​ല്ലാ​തി​രി​ക്കു​ക​യും എന്നാൽ വളരെ യോഗ്യ​നാ​യി കാണ​പ്പെ​ടു​ക​യും ചെയ്‌താൽ കൊള​ളാ​വുന്ന ഒരു സുഹൃ​ത്താ​യി അയാളെ നിങ്ങൾ വീക്ഷി​ക്കു​മോ? ശെഖേം കനാന്യ പ്രഭു​ക്കൻമാ​രിൽ ഒരുവന്റെ മകനാ​യി​രു​ന്നു, അവൻ “തന്റെ പിതൃ​ഭ​വ​ന​ത്തിൽ എല്ലാവ​രി​ലും ശ്രേഷ്‌ഠ​നാ​യി​രു​ന്നു” എന്നും ബൈബിൾ പറയുന്നു, എന്നാൽ അവൻ “ദീനായെ പിടിച്ച്‌ അവളോ​ടു​കൂ​ടെ ശയിച്ച്‌ അവളെ ബലാൽക്കാ​രം ചെയ്‌തു.” (ഉൽപ. 34:1, 2, 19) നിങ്ങൾ ദൈവ​വ​ച​ന​ത്തിൽ നിന്ന്‌ പഠിച്ച കാര്യങ്ങൾ മററു​ള​ളവർ വിശ്വ​സി​ക്കു​ന്നില്ല എന്ന വസ്‌തുത നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു വ്യത്യാ​സം ഉളവാ​ക്ക​ണ​മോ? “വഴി​തെ​റ​റി​ക്ക​പ്പെ​ട​രുത്‌. ചീത്ത സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു.” (1 കൊരി. 15:33) യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വരെ നിങ്ങൾ സുഹൃ​ത്തു​ക്ക​ളാ​യി തെര​ഞ്ഞെ​ടു​ത്താൽ അവൻ അതു സംബന്ധിച്ച്‌ എന്തു വിചാ​രി​ക്കും? അങ്ങനെ ചെയ്‌ത യഹൂദ​യി​ലെ ഒരു രാജാ​വി​നോട്‌ യഹോ​വ​യു​ടെ വക്താവ്‌ ഇങ്ങനെ പറഞ്ഞു: ‘ഇതു നിമിത്തം യഹോ​വ​യാം വ്യക്തി​യിൽ നിന്ന്‌ കോപം നിന്റെ​മേൽ വന്നിരി​ക്കു​ന്നു.”—2 ദിന. 19:1, 2.

ദൈവത്തിന്റെ കൽപനകൾ പരിഗ​ണി​ക്കാ​തെ സ്വന്തം തീരു​മാ​നങ്ങൾ ചെയ്യാൻ തക്കവണ്ണം സ്വാത​ന്ത്ര്യം തോന്നാൻ മനുഷ്യ​നെ പ്രേരി​പ്പി​ച്ചത്‌ ആരായി​രു​ന്നു?

ഉൽപ. 3:1-5: “ഇപ്പോൾ സർപ്പം [സാത്താന്റെ വക്താവാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യിൽ; വെളി​പ്പാട്‌ 12:9 കാണുക] . . . സ്‌ത്രീ​യോട്‌ ഇങ്ങനെ പറയാൻ തുടങ്ങി: ‘തോട്ട​ത്തി​ലെ എല്ലാ വൃക്ഷത്തിൽ നിന്നും നിങ്ങൾ ഭക്ഷിക്ക​രുത്‌ എന്ന്‌ ദൈവം പറഞ്ഞു എന്നത്‌ യഥാർത്ഥ​ത്തിൽ അങ്ങനെ​ത​ന്നെ​യാ​ണോ?’ അതിങ്കൽ സ്‌ത്രീ സർപ്പ​ത്തോട്‌ പറഞ്ഞു: ‘തോട്ട​ത്തി​ലെ വൃക്ഷങ്ങ​ളു​ടെ ഫലത്തിൽ നിന്ന്‌ ഞങ്ങൾക്ക്‌ തിന്നാം. എന്നാൽ തോട്ട​ത്തി​ന്റെ നടുവി​ലു​ളള വൃക്ഷത്തി​ന്റെ ഫലം തിന്നു​ന്നതു സംബന്ധി​ച്ചാ​ണെ​ങ്കിൽ “നിങ്ങൾ അതിൽ നിന്ന്‌ ഭക്ഷിക്ക​രുത്‌, നിങ്ങൾ മരിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ അത്‌ തൊട​രുത്‌” എന്നാണ്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌.’ അതിങ്കൽ സർപ്പം സ്‌ത്രീ​യോട്‌ പറഞ്ഞു: ‘നിശ്ചയ​മാ​യും നിങ്ങൾ മരിക്കു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ അത്‌ തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറ​ക്കേ​ണ്ട​താ​ണെ​ന്നും നിങ്ങൾ നൻമയും തിൻമ​യും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകേണ്ട​താ​ണെ​ന്നും ദൈവം അറിയു​ന്നു.’”

വ്യക്തിപരമായ ആഗ്രഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ വേണ്ടി ഒരാൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തെ അവഗണി​ക്കു​മ്പോൾ അയാളെ ഏത്‌ ആത്മാവാണ്‌ നയിക്കു​ന്നത്‌?

എഫേ. 2:1-3: “അതി​ക്ര​മ​ങ്ങ​ളാ​ലും പാപങ്ങ​ളാ​ലും മരിച്ച​വ​രാ​യി​രുന്ന നിങ്ങളെ ദൈവം ഉയർപ്പി​ച്ചു, അവയിൽ നിങ്ങൾ ഒരു കാലത്ത്‌ ഈ ലോക​വ്യ​വ​സ്ഥി​തി​യെ​യും [അതിന്റെ ഭരണാ​ധി​പൻ സാത്താ​നാണ്‌], ആകാശ​ത്തി​ലെ അധികാ​ര​ത്തി​നും അനുസ​ര​ണ​ക്കേ​ടി​ന്റെ പുത്രൻമാ​രിൽ ഇപ്പോൾ വ്യാപ​രി​ക്കുന്ന ആത്മാവി​നും അധിപ​തി​യാ​യ​വ​നെ​യും അനുസ​രി​ച്ചു നടന്നു​പോ​ന്നു. അവരു​ടെ​യി​ട​യിൽ നാം എല്ലാവ​രും ഒരു കാലത്ത്‌ നമ്മുടെ ജഡമോ​ഹ​ങ്ങൾക്ക്‌ ചേർച്ച​യിൽ നടന്നു ജഡത്തി​നും മനോ​വി​കാ​ര​ങ്ങൾക്കും ഇഷ്ടമാ​യത്‌ ചെയ്‌തു, നാം മററു​ള​ള​വ​രെ​പ്പോ​ലെ പ്രകൃ​തി​യിൽ കോപ​ത്തി​ന്റെ മക്കൾ ആയിരു​ന്നു.”

ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നവർ ഏതു സ്വതന്ത്ര മനോ​ഭാ​വങ്ങൾ ഒഴിവാ​ക്കു​ന്നത്‌ ജീവൽപ്ര​ധാ​ന​മാണ്‌?

സദൃ. 16:18: “തകർച്ചക്കു മുമ്പേ അഹങ്കാരം, വീഴ്‌ച​ക്കു​മു​മ്പേ ഉന്നതഭാ​വം.”

സദൃ. 5:12: “‘ഞാൻ ശിക്ഷണത്തെ എങ്ങനെ വെറുത്തു, എന്റെ ഹൃദയം ശാസന​യെ​പ്പോ​ലും അനാദ​രി​ച്ചു!’ എന്ന്‌ നീ പറയേണ്ടി വരും.” (ആ സന്ദർഭം കാണി​ക്കു​ന്ന​തു​പോ​ലെ അത്തരം മനോ​ഭാ​വ​ത്തിന്‌ ഒരുവനെ ഗൗരവ​ത​ര​മായ പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ നയിക്കാൻ കഴിയും.)

സംഖ്യ. 16:3: “അതു​കൊണ്ട്‌ അവർ [യഹോവ തന്റെ ജനത്തിന്റെ മേൽവി​ചാ​ര​കൻമാ​രാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന] മോശ​ക്കും അഹരോ​നു​മെ​തി​രാ​യി സംഘം ചേർന്ന്‌ അവരോട്‌ പറഞ്ഞു: ‘അതുമതി, എന്തു​കൊ​ണ്ടെ​ന്നാൽ ഈ സഭ മുഴുവൻ വിശു​ദ്ധി​യു​ള​ള​താ​കു​ന്നു, യഹോവ അവരുടെ മദ്ധ്യേ ഉണ്ട്‌. അപ്പോൾ പിന്നെ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യു​ടെ സഭക്കു മേലായി ഉയർത്തു​ന്നത്‌ എന്തിന്‌?’”

യൂദാ 16: “ഇവർ പിറു​പി​റു​പ്പു​കാ​രും തങ്ങളുടെ ജീവിത ഗതി സംബന്ധിച്ച്‌ ആവലാതി പറയു​ന്ന​വ​രും സ്വന്ത​മോ​ഹ​ങ്ങളെ അനുസ​രിച്ച്‌ നടക്കു​ന്ന​വ​രും ആകുന്നു; അവർ സ്വന്ത​പ്ര​യോ​ജ​ന​ത്തി​നാ​യി വ്യക്തി​കളെ പ്രശം​സി​ക്കവേ അവരുടെ വായ്‌ വമ്പു സംസാ​രി​ക്കു​ന്നു.”

3 യോഹ. 9: “അവരുടെ ഇടയിൽ പ്രധാ​നി​യാ​കാൻ ആഗ്രഹി​ക്കുന്ന ദിയോ​ത്രെ​ഫേസ്‌ ഞങ്ങളിൽ നിന്ന്‌ യാതൊ​ന്നും ആദര​വോ​ടെ സ്വീക​രി​ക്കു​ന്നില്ല.”

സദൃ. 18:1: “കൂട്ടം വിട്ട്‌ നടക്കു​ന്നവൻ സ്വാർത്ഥം അന്വേ​ഷി​ക്കും, സകല പ്രാ​യോ​ഗിക ജ്ഞാന​ത്തോ​ടും അവൻ കയർക്കും.”

യാക്കോ. 4:13-15: “‘ഇന്നോ നാളെ​യോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ച്‌ വ്യാപാ​രം ചെയ്‌ത്‌ ലാഭം ഉണ്ടാക്കും’ എന്ന്‌ പറയു​ന്ന​വരെ ഇപ്പോൾ വരുവിൻ, നാളെ നിങ്ങളു​ടെ ജീവിതം എങ്ങനെ​യി​രി​ക്കു​മെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​ല്ലോ. എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ അൽപ​നേ​ര​ത്തേക്ക്‌ കാണു​ന്ന​തും പിന്നെ അപ്രത്യ​ക്ഷ​മാ​കു​ന്ന​തു​മായ മൂടൽ മഞ്ഞാണ്‌. പകരം ‘യഹോ​വക്ക്‌ ഇഷ്ടമു​ണ്ടെ​ങ്കിൽ ഞങ്ങൾ ജീവി​ച്ചി​രുന്ന്‌ ഞങ്ങൾ ഇതോ അതോ ചെയ്യും’ എന്നാണ്‌ നിങ്ങൾ പറയേ​ണ്ടത്‌.”

സ്വാതന്ത്ര്യത്തിനു വേണ്ടി​യു​ളള ഒരു വ്യക്തി​യു​ടെ ആഗ്രഹം ക്രിസ്‌തീയ സഭക്കു പുറത്തു​ളള ലോകത്തെ അനുക​രി​ക്കു​ന്ന​തി​ലേക്ക്‌ അയാളെ നയിക്കു​മ്പോൾ അയാൾ ആരുടെ സ്വാധീ​ന​ത്തി​ലാണ്‌ വരുന്നത്‌? ദൈവം ഇതിനെ എങ്ങനെ വീക്ഷി​ക്കു​ന്നു?

1 യോഹ. 2:15; 5:19: “ലോക​ത്തെ​യും ലോക​ത്തി​ലു​ള​ള​തി​നെ​യും സ്‌നേ​ഹി​ക്ക​രുത്‌. ആരെങ്കി​ലും ലോകത്തെ സ്‌നേ​ഹി​ച്ചാൽ പിതാ​വി​ന്റെ സ്‌നേഹം അവനി​ലില്ല.” “മുഴു​ലോ​ക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ കിടക്കു​ന്നു.”

യാക്കോ. 4:4: “ലോക​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​യി​ത്തീ​രാൻ ആഗ്രഹി​ക്കുന്ന ഏതൊ​രു​വ​നും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.”