വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വർഗ്ഗം

സ്വർഗ്ഗം

നിർവ്വ​ചനം: യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും വിശ്വസ്‌ത ആത്മസൃ​ഷ്ടി​ക​ളു​ടെ​യും വാസസ്ഥലം; മാനുഷ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​മായ ഒരു മണ്ഡലം. “സ്വർഗ്ഗങ്ങൾ” എന്ന പദം ബൈബിൾ മററു പല അർത്ഥങ്ങ​ളി​ലും ഉപയോ​ഗി​ക്കു​ന്നു; ഉദാഹ​ര​ണ​മാ​യി: ദൈവത്തെ തന്നെയും, വിശ്വ​സ്‌ത​രായ ആത്മസൃ​ഷ്ടി​ക​ള​ട​ങ്ങിയ അവന്റെ സ്ഥാപന​ത്തെ​യും, ദിവ്യ​പ്രീ​തി​യു​ടെ ഒരു സ്ഥാന​ത്തെ​യും, ഭൂമി​യിൽ നിന്ന്‌ വ്യത്യ​സ്‌ത​മായ ഭൗതിക പ്രപഞ്ച​ത്തെ​യും, ഭൂഗ്ര​ഹ​ത്തെ​ചു​റ​റി​യു​ളള ആകാശ​ത്തെ​യും, സാത്താന്റെ ഭരണത്തിൻ കീഴി​ലു​ളള മാനുഷ ഗവൺമെൻറു​ക​ളെ​യും, യേശു​ക്രി​സ്‌തു​വും അവന്റെ കൂട്ടവ​കാ​ശി​ക​ളും ഏതിൽ ഭരണം നടത്താൻ യഹോ​വ​യാൽ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടു​വോ ആ പുതിയ സ്വർഗ്ഗീയ ഗവൺമെൻറി​നെ​യും പ്രതി​നി​ധാ​നം ചെയ്യാൻ.

മനുഷ്യ​രാ​യു​ളള നമ്മുടെ ജനനത്തിന്‌ മുൻപ്‌ നാമെ​ല്ലാം ആത്മമണ്ഡ​ല​ത്തിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു​വോ?

യോഹ. 8:23: “[യേശു​ക്രി​സ്‌തു പറഞ്ഞു:] ‘നിങ്ങൾ താഴത്തെ മണ്ഡലങ്ങ​ളിൽ നിന്നു​ള​ളവർ; ഞാൻ മുകളി​ലത്തെ മണ്ഡലങ്ങ​ളിൽ നിന്നു​ള​ള​വ​നാണ്‌. നിങ്ങൾ ഈ ലോക​ത്തിൽ നിന്നു​ള​ള​വ​രാണ്‌; ഞാൻ ഈ ലോക​ത്തിൽ നിന്നു​ള​ള​വനല്ല’” (യേശു ആത്മമണ്ഡ​ല​ത്തിൽ നിന്ന്‌ വരിക തന്നെ ചെയ്‌തു. എന്നാൽ യേശു പറഞ്ഞതു​പോ​ലെ മററു മനുഷ്യർ അങ്ങനെ വന്നവരല്ല.)

റോമ. 9:10-12: “റിബെക്ക ഇരട്ടകളെ ഗർഭം ധരിച്ചു . . . കുട്ടികൾ ജനിക്കു​ക​യോ ഗുണമാ​കട്ടെ ദോഷ​മാ​കട്ടെ എന്തെങ്കി​ലും പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പെ തെര​ഞ്ഞെ​ടുപ്പ്‌ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം പ്രവൃ​ത്തി​കൾ നിമി​ത്തമല്ല വിളി​ക്കു​ന്ന​വന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ട​തിന്‌: ‘മൂത്തവൻ ഇളയവന്റെ അടിമ​യാ​യി​രി​ക്കും’ എന്ന്‌ അവളോട്‌ പറയ​പ്പെട്ടു.” (തീർച്ച​യാ​യും ഇരട്ടക​ളായ യാക്കോ​ബും ഏശാവും മുമ്പേ ആത്മമണ്ഡ​ല​ത്തിൽ ജീവി​ച്ചി​രു​ന്നെ​ങ്കിൽ അവിടത്തെ അവരുടെ പെരു​മാ​റ​റ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഒരു രേഖ പടുത്തു​യർത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു, ഇല്ലേ? എന്നാൽ മനുഷ്യ​രെന്ന നിലയി​ലു​ളള അവരുടെ ജനനം​വരെ അവർക്ക്‌ അത്തരം രേഖ​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു.)

എല്ലാ നല്ലയാ​ളു​ക​ളും സ്വർഗ്ഗ​ത്തിൽ പോകു​മോ?

പ്രവൃ. 2:34: “ദാവീദ്‌ [‘യഹോ​വ​യു​ടെ ഹൃദയാ​ഭി​ലാ​ഷ​പ്ര​കാ​ര​മു​ളള മനുഷ്യ​നെന്ന്‌’ ബൈബിൾ അവനെ​പ്പ​ററി പരാമർശി​ക്കു​ന്നു] സ്വർഗ്ഗ​ത്തി​ലേക്ക്‌ കയറി​പ്പോ​യില്ല.”

മത്താ. 11:11: “സത്യമാ​യും ഞാൻ നിങ്ങ​ളോട്‌ പറയുന്നു, സ്‌ത്രീ​ക​ളിൽ നിന്ന്‌ ജനിച്ച​വ​രിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കാൾ വലിയ​വ​നില്ല; എന്നാൽ സ്വർഗ്ഗ​രാ​ജ്യ​ത്തി​ലെ ചെറി​യവൻ അവനെ​ക്കാൾ വലിയ​വ​നാണ്‌.” (അതു​കൊണ്ട്‌ യോഹ​ന്നാൻ മരിച്ച​പ്പോൾ അവൻ സ്വർഗ്ഗ​ത്തി​ലേക്ക്‌ പോയില്ല.)

സങ്കീ. 37:9, 11, 29: “ദുഷ്‌പ്ര​വൃ​ത്തി​ക്കാർ തന്നെ ഛേദി​ക്ക​പ്പെ​ടും, എന്നാൽ യഹോ​വ​യിൽ പ്രത്യാ​ശി​ക്കു​ന്ന​വ​രാ​യി​രി​ക്കും ഭൂമിയെ കൈവ​ശ​മാ​ക്കു​ന്നത്‌ . . . സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും. അവർ വാസ്‌ത​വ​മാ​യും സമാധാ​ന​സ​മൃ​ദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തും. നീതി​മാൻമാർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കും.”

ആദാം പാപം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ കാല​ക്ര​മ​ത്തിൽ അവൻ സ്വർഗ്ഗ​ത്തി​ലേക്ക്‌ പോകു​മാ​യി​രു​ന്നോ?

ഉൽപ. 1:26: “ദൈവം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: ‘നമുക്ക്‌ മനുഷ്യ​നെ നമ്മുടെ പ്രതി​ച്ഛാ​യ​യിൽ നമ്മുടെ സാദൃ​ശ്യ​പ്ര​കാ​രം, ഉണ്ടാക്കാം. അവർ സമു​ദ്ര​ത്തി​ലെ മൽസ്യ​ങ്ങ​ളെ​യും ആകാശ​ത്തി​ലെ പറവജാ​തി​ക​ളെ​യും എല്ലാ വളർത്തു മൃഗങ്ങ​ളെ​യും മുഴു​ഭൂ​മി​യെ​യും ഭൂമി​യിൽ ചരിക്കുന്ന എല്ലാ ജന്തുക്ക​ളെ​യും അടക്കി​വാ​ഴട്ടെ.’” (അതു​കൊണ്ട്‌ ആദാമി​നെ സംബന്ധി​ച്ചു​ളള ദൈ​വോ​ദ്ദേ​ശ്യം അവൻ ഭൂമി​യു​ടെ​യും അതിലെ ജന്തുജീ​വ​ന്റെ​യും സൂക്ഷി​പ്പു​കാ​ര​നാ​യി​രി​ക്കുക എന്നതാ​യി​രു​ന്നു. അവൻ സ്വർഗ്ഗ​ത്തിൽ പോകു​ന്ന​തി​നെ​പ്പ​ററി യാതൊ​ന്നും പറയ​പ്പെ​ട്ടി​ട്ടില്ല.)

ഉൽപ. 2:16, 17: “യഹോ​വ​യായ ദൈവം മനുഷ്യ​നോട്‌ ഇങ്ങനെ​യും​കൂ​ടെ കൽപിച്ചു: ‘തോട്ട​ത്തി​ലെ എല്ലാ വൃക്ഷങ്ങ​ളിൽ നിന്നും നിനക്ക്‌ തൃപ്‌തി​യാ​കു​വോ​ളം ഭക്ഷിക്കാം. എന്നാൽ നൻമതിൻമ​ക​ളു​ടെ തിരി​ച്ച​റി​വി​ന്റെ വൃക്ഷത്തെ സംബന്ധി​ച്ചാ​ണെ​ങ്കിൽ നീ അതിൽ നിന്ന്‌ ഭക്ഷിക്ക​രുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ അതിൽ നിന്ന്‌ ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയ​മാ​യും മരിക്കും.’” (മനുഷ്യൻ എന്നെങ്കി​ലും മരിക്ക​ണ​മെ​ന്നു​ള​ളത്‌ ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തിൽപ്പെ​ട്ട​താ​യിരു​ന്നില്ല. ഇവിടെ ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ദൈവ കൽപന കാണി​ക്കു​ന്നത്‌ മരണത്തി​ലേക്ക്‌ നയിക്കുന്ന ഗതി​ക്കെ​തി​രെ അവൻ മുന്നറി​യിപ്പ്‌ നൽകി​യെ​ന്നാണ്‌. മരണം അനുസ​ര​ണ​ക്കേ​ടി​നു​ളള ശിക്ഷയാ​യി​രി​ക്കു​മാ​യി​രു​ന്നു, അല്ലാതെ സ്വർഗ്ഗ​ത്തി​ലെ കൂടുതൽ മെച്ചപ്പെട്ട ജീവനി​ലേ​ക്കു​ളള ഒരു വാതി​ലാ​യി​രി​ക്കു​മാ​യി​രു​ന്നില്ല. അനുസ​ര​ണ​ത്തി​നു​ളള പ്രതി​ഫലം ദൈവം മനുഷ്യന്‌ നൽകിയ പറുദീ​സാ​യി​ലെ തുടർച്ച​യായ ജീവൻ, നിത്യ​ജീ​വൻ ആയിരി​ക്കു​മാ​യി​രു​ന്നു. യെശയ്യാവ്‌ 45:18 കൂടെ കാണുക.)

യഥാർത്ഥത്തിൽ സന്തുഷ്ട​മായ ഒരു ഭാവി ഉണ്ടായി​രി​ക്കു​ന്ന​തിന്‌ ഒരു വ്യക്തി സ്വർഗ്ഗ​ത്തി​ലേക്ക്‌ പോക​ണ​മോ?

സങ്കീ. 37:11: “സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ വാസ്‌ത​വ​മാ​യും സമാധാ​ന​സ​മൃ​ദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തും.”

വെളി. 21:1-4: “ഞാൻ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു . . . സിംഹാ​സ​ന​ത്തിൽ നിന്ന്‌ ഒരു ഉറച്ച ശബ്ദം ഇങ്ങനെ പറയു​ന്ന​താ​യി ഞാൻ കേട്ടു: ‘നോക്കൂ! ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രോ​ടു​കൂ​ടെ, അവൻ അവരോ​ടൊത്ത്‌ വസിക്കും. അവർ അവന്റെ ജനമാ​യി​രി​ക്കു​ക​യും ചെയ്യും. ദൈവം തന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. അവൻ അവരുടെ കണ്ണിൽ നിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. ദുഃഖ​വും മുറവി​ളി​യും വേദന​യും ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. പൂർവ്വ​കാ​ര്യ​ങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു.’”

മീഖാ 4:3, 4: “ജനത ജനതക്കു നേരെ വാൾ ഉയർത്തു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല. അവർ യഥാർത്ഥ​ത്തിൽ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള​ളി​യിൻ കീഴി​ലും അത്തിവൃ​ക്ഷ​ത്തിൻകീ​ഴി​ലും ഇരിക്കും, ആരും അവരെ ഭ്രമി​പ്പി​ക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ തന്നെ അത്‌ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.”

തന്റെ സ്വന്തം മരണത്തിന്‌ മുമ്പ്‌ മരിച്ച​വർക്കാ​യി യേശു സ്വർഗ്ഗ​ത്തി​ലേ​ക്കു​ളള വഴി തുറന്നു​വോ?

1 പത്രോസ്‌ 3:19, 20 എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌? “ഈ അവസ്ഥയിൽ [തന്റെ പുനരു​ത്ഥാ​നത്തെ തുടർന്ന്‌, ആത്മാവിൽ] അവൻ [യേശു] പോയി പണ്ട്‌ നോഹ​യു​ടെ നാളു​ക​ളിൽ പെട്ടകം ഒരുക്കുന്ന സമയത്ത്‌ ദൈവം ക്ഷമയോ​ടെ കാത്തി​രി​ക്കു​മ്പോൾ അനുസ​രി​ക്കാ​ത്ത​വ​രാ​യി തടവി​ലു​ളള ആത്മാക്ക​ളോട്‌ പ്രസം​ഗി​ച്ചു. ആ പെട്ടക​ത്തിൽ ഏതാനും ആളുകൾ അതായത്‌ എട്ട്‌ ദേഹികൾ [“ദേഹികൾ,” KJ, Dy; “ആളുകൾ,” TEV, JB; “വ്യക്തികൾ,” RS] വെളള​ത്തി​ലൂ​ടെ രക്ഷപ്രാ​പി​ച്ചു.” (“തടവി​ലു​ളള ഈ ആത്മാക്കൾ” പ്രളയ​ത്തിന്‌ മുൻപ്‌ നോഹ പ്രസം​ഗി​ച്ച​പ്പോൾ ശ്രദ്ധി​ക്കാൻ വിസമ്മ​തിച്ച മനുഷ്യ​രു​ടെ ദേഹി​ക​ളാ​യി​രു​ന്നോ? ഇപ്പോൾ അവർക്ക്‌ സ്വർഗ്ഗ​ത്തി​ലേ​ക്കു​ളള വാതിൽ തുറന്നു​കി​ട്ടി​യോ? 2 പത്രോസ്‌ 2:4-ഉം യൂദാ 6-ഉം ഉൽപ്പത്തി 6:2-4 വരെയു​ളള വാക്യ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്യു​ന്ന​തി​നാൽ ഇവർ നോഹ​യു​ടെ നാളു​ക​ളിൽ ജഡശരീ​രം ധരിക്കു​ക​യും വിവാഹം കഴിക്കു​ക​യും ചെയ്‌ത, ദൈവ​ത്തി​ന്റെ ദൂതപു​ത്രൻമാ​രാ​ണെന്ന്‌ കാണാൻ കഴിയും. 1 പത്രോസ്‌ 3:19, 20-ൽ “ആത്മാക്കൾ” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്ക്‌ പദം ന്യൂമാ​സിൻ ആണ്‌. എന്നാൽ “ദേഹികൾ” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദം സൈക്കീ ആണ്‌. ഈ “ആത്മാക്കൾ” ശരീരം വെടിഞ്ഞ ദേഹി​ക​ളാ​യി​രു​ന്നില്ല, മറിച്ച്‌ അനുസ​ര​ണം​കെട്ട ദൂതൻമാ​രാ​യി​രു​ന്നു. അവിടെ പരാമർശി​ച്ചി​രി​ക്കുന്ന “ദേഹികൾ” ജീവി​ക്കുന്ന മനുഷ്യ​രാ​യി​രു​ന്നു, നോഹ​യും അവന്റെ കുടും​ബ​വും. അതു​കൊണ്ട്‌ “തടവി​ലു​ളള ആത്മാക്ക​ളോട്‌” പ്രസം​ഗി​ക്ക​പ്പെ​ട്ടത്‌ ന്യായ​വി​ധി​യു​ടെ ദൂത്‌ ആയിരു​ന്നി​രി​ക്കണം.)

1 പത്രോസ്‌ 4:6 എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌? “വാസ്‌ത​വ​ത്തിൽ ഇതിനാ​യി​ട്ട​ല്ലോ മരിച്ച​വ​രോ​ടും സുവാർത്ത അറിയി​ച്ചത്‌. അവർ ജഡസം​ബ​ന്ധ​മാ​യി മനുഷ്യ​രു​ടെ വീക്ഷണ​ത്തിൽ വിധി​ക്ക​പ്പെ​ടു​ക​യും ആത്മാവ്‌ സംബന്ധ​മാ​യി ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ ജീവി​ക്കു​ക​യും ചെയ്യേ​ണ്ട​തി​നു തന്നെ.” (ഈ “മരിച്ചവർ” യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തിന്‌ മുൻപ്‌ മരിച്ച​യാ​ളു​ക​ളാ​ണോ? മുകളിൽ കാണിച്ച പ്രകാരം മരിച്ചവർ “തടവി​ലു​ളള ആത്മാക്കൾ” അല്ല. ആ ആത്മാക്കൾ അനുസ​ര​ണം​കെട്ട ദൂതൻമാ​രാ​യി​രു​ന്നു. ശാരീ​രി​ക​മാ​യി മരിച്ചു​പോ​യ​വർക്ക്‌ പ്രസംഗം കൊണ്ട്‌ പ്രയോ​ജ​ന​മൊ​ന്നും ലഭിക്കു​മാ​യി​രു​ന്നില്ല, കാരണം “അവർ യാതൊ​ന്നും അറിയു​ന്നില്ല” എന്ന്‌ സഭാ​പ്ര​സം​ഗി 9:5 പറയുന്നു. കൂടാതെ മരണത്തി​ങ്കൽ ഒരുവന്റെ “ചിന്തകൾ നശിക്കു​ന്നു” എന്ന്‌ സങ്കീർത്തനം 146:4 കൂട്ടി​ച്ചേർക്കു​ന്നു. എന്നാൽ ആത്മീയ​മാ​യി മരിച്ച​വ​രാ​യി​രു​ന്ന​വ​രും സുവാർത്ത സ്വീക​രി​ച്ച​തി​ന്റെ ഫലമായി ആത്മീയ​മാ​യി ജീവനി​ലേക്ക്‌ വന്നവരു​മാ​യ​വരെ സംബന്ധിച്ച്‌ എഫേസ്യർ 2:1-7, 17 പറയു​ക​തന്നെ ചെയ്യുന്നു.)

“പുതിയ നിയമ”ത്തിൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും പ്രത്യാ​ശ​യാ​യി സ്വർഗ്ഗീയ ജീവൻ വയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വോ?

യോഹ. 14:2, 3: “എന്റെ പിതാ​വി​ന്റെ ഭവനത്തിൽ അനേകം വാസസ്ഥ​ലങ്ങൾ ഉണ്ട്‌. ഇല്ലായി​രു​ന്നെ​ങ്കിൽ ഞാൻ നിങ്ങ​ളോട്‌ പറയു​മാ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ നിങ്ങൾക്ക്‌ ഒരു സ്ഥലം ഒരുക്കു​വാൻ വേണ്ടി പോവു​ക​യാണ്‌. ഞാൻ പോയി നിങ്ങൾക്കു​വേണ്ടി ഒരു സ്ഥലം ഒരുക്കു​ന്ന​പക്ഷം ഞാൻ ആയിരി​ക്കു​ന്നി​ടത്ത്‌ നിങ്ങളും ആയിരി​ക്കേ​ണ്ട​തിന്‌ ഞാൻ വീണ്ടും വന്ന്‌ നിങ്ങളെ എന്റെ അടുക്കൽ, ഭവനത്തിൽ സ്വീക​രി​ക്കും.” (താൻ ആരോട്‌ സംസാ​രി​ച്ചു​വോ ആ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർ കാല​ക്ര​മ​ത്തിൽ യേശു​വി​നോ​ടൊ​പ്പം സ്വർഗ്ഗ​ത്തിൽ തന്റെ പിതാ​വി​ന്റെ “ഭവനത്തി”ലായി​രി​ക്കു​മെന്ന്‌ യേശു ഇവിടെ കാണിച്ചു തരുന്നു. എന്നാൽ വേറെ എത്ര​പേർകൂ​ടി സ്വർഗ്ഗ​ത്തി​ലേക്ക്‌ പോകു​മെന്ന്‌ അവൻ ഇവിടെ പറയു​ന്നില്ല.)

യോഹ. 1:12, 13: “അവനെ [യേശു​വി​നെ] കൈ​ക്കൊ​ണ്ട​വർക്കെ​ല്ലാം ദൈവ​മക്കൾ ആകുവാ​നു​ളള അധികാ​രം അവൻ നൽകി. എന്തു​കൊ​ണ്ടെ​ന്നാൽ അവർ അവന്റെ നാമത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യാ​യി​രു​ന്നു. അവർ രക്തത്തിൽ നിന്നോ ഒരു ജഡിക ഇഷ്ടത്തിൽ നിന്നോ പുരു​ഷന്റെ ഇഷ്ടത്തിൽ നിന്നോ അല്ല, പിന്നെ​യോ ദൈവ​ത്തിൽ നിന്നത്രേ ജനിച്ചത്‌.” (11-ാം വാക്യ​ത്തി​ന്റെ സന്ദർഭം യേശു​വി​ന്റെ “സ്വന്തജ​ന​മായ” യഹൂദൻമാ​രെ പരാമർശി​ക്കു​ന്നു എന്നത്‌ കുറി​ക്കൊ​ള​ളുക. ഒന്നാം നൂററാ​ണ്ടിൽ അവൻ അവരുടെ അടു​ത്തേക്ക്‌ വന്നപ്പോൾ അവനെ സ്വീക​രിച്ച എല്ലാവ​രും സ്വർഗ്ഗീയ ജീവന്റെ വീക്ഷണ​ത്തോ​ടെ ദൈവ​മ​ക്ക​ളാ​യി​ത്തീർന്നു. ഈ വാക്യ​ത്തി​ലെ ക്രിയ ഭൂതകാ​ല​ത്തി​ലാണ്‌, അതു​കൊണ്ട്‌ ഈ വാക്യം പിൽക്കാ​ലത്ത്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന എല്ലാവ​രെ​യും പരാമർശി​ക്കു​ന്നില്ല.)

റോമ. 8:14, 16, 17: “ദൈവാ​ത്മാവ്‌ നടത്തു​ന്ന​വ​രെ​ല്ലാ​വ​രും ദൈവ​ത്തി​ന്റെ മക്കളാ​കു​ന്നു. നാം ദൈവ​ത്തി​ന്റെ മക്കൾ ആകുന്നു​വെന്ന്‌ ആത്മാവ്‌ തന്നെ നമ്മുടെ ആത്മാ​വോ​ടു​കൂ​ടെ സാക്ഷ്യം പറയുന്നു. അപ്പോൾ നാം മക്കളാ​കു​ന്നു​വെ​ങ്കിൽ അവകാ​ശി​ക​ളു​മാ​കു​ന്നു. ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളും തന്നെ. നാം ഒരുമിച്ച്‌ കഷ്ടം അനുഭ​വി​ക്കു​ന്നു​വെ​ങ്കിൽ ഒരുമിച്ച്‌ മഹത്വീ​ക​രി​ക്ക​പ്പെ​ടും.” (ഇത്‌ എഴുത​പ്പെട്ട സമയത്ത്‌ ദൈവാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ട്ട​വ​രെ​ല്ലാം ദൈവ​മ​ക്ക​ളാ​യി​രു​ന്നു എന്നതും അവരുടെ പ്രത്യാശ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ മഹത്വീ​ക​രി​ക്ക​പ്പെ​ടുക എന്നതാ​യി​രു​ന്നു എന്നതും സത്യമാണ്‌. എന്നാൽ ഇത്‌ എന്നും സത്യമാ​യി​രു​ന്നി​ട്ടില്ല. സ്‌നാ​പ​ക​യോ​ഹ​ന്നാൻ പരിശു​ദ്ധാ​ത്മാ​വി​നാൽ നിറക്ക​പ്പെ​ടു​മെന്ന്‌ ലൂക്കോസ്‌ 1:15 പറയുന്നു. എന്നാൽ സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ മഹത്വ​ത്തിൽ അവൻ ഓഹരി​ക്കാ​ര​നാ​യി​രി​ക്കു​ക​യില്ല എന്ന്‌ മത്തായി 11:11 വ്യക്തമാ​ക്കു​ന്നു. അതു​പോ​ലെ​തന്നെ സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ അവകാ​ശി​കളെ കൂട്ടി​ച്ചേർത്ത​ശേഷം തന്റെ പുത്രന്റെ അനുഗാ​മി​ക​ളെന്ന നിലയിൽ ദൈവത്തെ സേവി​ക്കു​ന്ന​വ​രും എന്നാൽ സ്വർഗ്ഗീയ മഹത്വ​ത്തിൽ പങ്കാളി​ക​ളാ​ക​യി​ല്ലാ​ത്ത​വ​രു​മായ മററു​ള​ളവർ ഉണ്ടായി​രി​ക്കും.)

ക്രിസ്‌ത്യാനികൾക്ക്‌ ഭൂമി​യി​ലെ നിത്യ​ജീ​വൻ പ്രതി​ഫ​ല​മാ​യി നൽകാ​നു​ളള കരുത​ലി​നെ സംബന്ധിച്ച്‌ “പുതിയ നിയമ​ത്തിൽ” എന്ത്‌ വ്യക്തമായ പരാമർശ​ന​ങ്ങ​ളാ​ണു​ള​ളത്‌?

മത്താ. 5:5: “സൗമ്യ​ത​യു​ള​ളവർ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ ഭൂമിയെ അവകാ​ശ​മാ​ക്കും.”

മത്താ. 6:9, 10: “സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലേ​തു​പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.” (ഭൂമിയെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌? ഉൽപത്തി 1:28-ഉം യെശയ്യാവ്‌ 45:18-ഉം എന്താണ്‌ സൂചി​പ്പി​ക്കു​ന്നത്‌?)

മത്താ. 25:31-33, 40, 46: “മനുഷ്യ​പു​ത്രൻ തന്റെ തേജ​സ്സോ​ടെ സകല വിശുദ്ധ ദൂതൻമാ​രു​മാ​യി വരു​മ്പോൾ അവൻ തന്റെ മഹത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി​വ​രു​ത്ത​പ്പെ​ടും. ഒരു ഇടയൻ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ അവരെ തമ്മിൽ വേർതി​രി​ക്കും. അവൻ ചെമ്മരി​യാ​ടു​കളെ തന്റെ വലത്തും കോലാ​ടു​കളെ തന്റെ ഇടത്തും നിർത്തും. . . . രാജാവ്‌ അവരോട്‌ [ചെമ്മരി​യാ​ടു​ക​ളോട്‌] പറയും, ‘എന്റെ ഈ ഏററം ചെറിയ സഹോ​ദ​രൻമാ​രിൽ ഒരുത്തന്‌ നിങ്ങൾ ചെയ്‌തേ​ട​ത്തോ​ള​മെ​ല്ലാം നിങ്ങൾ എനിക്കു ചെയ്‌തു എന്ന്‌ ഞാൻ സത്യമാ​യിട്ട്‌ നിങ്ങ​ളോട്‌ പറയുന്നു.’ [കോലാ​ടു​കൾ] നിത്യ​ഛേ​ദ​ന​ത്തി​ലേ​ക്കും എന്നാൽ നീതി​മാൻമാർ [ചെമ്മരി​യാ​ടു​കൾ] നിത്യ​ജീ​വ​നി​ലേ​ക്കും പോകും.” (ഈ “ചെമ്മരി​യാ​ടു​ക​ളും” രാജാ​വി​ന്റെ “സ്വർഗ്ഗീയ വിളിക്ക്‌ ഓഹരി​ക്കാ​രായ” സഹോ​ദ​രൻമാ​രും ഒന്നല്ല എന്നത്‌ കുറി​ക്കൊ​ള​ളുക. [എബ്രാ. 2:10–3:1] എന്നാൽ ഈ ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുകൾ യേശു അവന്റെ സിംഹാ​സ​ന​ത്തി​ലാ​യി​രുന്ന സമയത്തും അവന്റെ “സഹോ​ദ​രൻമാ​രിൽ” ചിലർ ഭൂമി​യിൽ കഷ്ടം അനുഭ​വി​ക്കുന്ന സമയത്തും ഇവിടെ ജീവ​നോ​ടെ ഉണ്ടായി​രി​ക്കും.)

യോഹ. 10:16: “ഈ തൊഴു​ത്തിൽപെ​ടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌, ഞാൻ അവയെ​യും കൂട്ടി​ക്കൊ​ണ്ടു​വ​രേ​ണ്ട​താ​കു​ന്നു, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരു ആട്ടിൻകൂ​ട്ട​വും ഒരു ഇടയനും ആകുക​യും ചെയ്യും.” (ഈ “വേറെ ആടുകൾ” ആരാണ്‌? അവർ നല്ലയി​ട​യ​നായ യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളാണ്‌, എന്നാൽ അവർ “പുതിയ ഉടമ്പടി”യാകുന്ന തൊഴു​ത്തിൽപ്പെട്ട, സ്വർഗ്ഗീയ ജീവന്റെ പ്രത്യാ​ശ​യു​ള​ള​വരല്ല. എന്നാൽ അവർ ആ തൊഴു​ത്തിൽപ്പെ​ട്ട​വ​രു​മാ​യി അടുത്തു സഹവസി​ക്കാ​നി​ട​യാ​കു​ന്നു.)

2 പത്രോ. 3:13: “എന്നാൽ നാം അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം കാത്തി​രി​ക്കുന്ന പുതിയ ആകാശ​ങ്ങ​ളും ഒരു പുതിയ ഭൂമി​യും ഉണ്ട്‌, അവയിൽ നീതി വസിക്കു​ന്ന​താ​യി​രി​ക്കും.” (കൂടാതെ വെളി​പ്പാട്‌ 21:1-4)

വെളി. 7:9, 10: “ഇതിനു ശേഷം” [ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗീയ സീയോ​നിൽ ആയിരി​ക്കാ​നു​ള​ള​വ​രാ​യി “ഭൂമി​യിൽ നിന്നും വിലക്കു​വാ​ങ്ങ​പ്പെട്ട” “മുദ്ര​യേ​റ​റ​വ​രു​ടെ” പൂർണ്ണ​സം​ഖ്യ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ കണ്ടശേഷം; വെളി​പ്പാട്‌ 7:3, 4; 14:1-3 കാണുക] നോക്കൂ! സകല രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷക​ളിൽ നിന്നു​മു​ള​ള​താ​യി യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം വെളള​നി​ല​യങ്കി ധരിച്ച്‌ കൈയിൽ കുരു​ത്തോ​ല​യു​മാ​യി സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു ഞാൻ കണ്ടു. ‘രക്ഷക്ക്‌ ഞങ്ങൾ സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്ന​വ​നോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു’ എന്ന്‌ അവർ ഉച്ചത്തിൽ ആർത്തു​കൊ​ണ്ടി​രു​ന്നു.”

ബൈബിൾ എത്ര​പേർക്കാണ്‌ സ്വർഗ്ഗീയ ജീവന്റെ പ്രത്യാശ വച്ചുനീ​ട്ടു​ന്നത്‌?

ലൂക്കോ. 12:32: “ചെറിയ ആട്ടിൻകൂ​ട്ടമെ, ഭയപ്പെ​ടേണ്ട, നിങ്ങൾക്ക്‌ രാജ്യം തരുന്നത്‌ പിതാവ്‌ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.”

വെളി. 14:1-3: “നോക്കൂ! സീയോൻ മലയിൽ [സ്വർഗ്ഗ​ത്തിൽ; എബ്രായർ 12:22-24 കാണുക], കുഞ്ഞാ​ടും [യേശു​ക്രി​സ്‌തു] അവനോ​ടു​കൂ​ടെ നെററി​യിൽ അവന്റെ നാമവും പിതാ​വി​ന്റെ നാമവും എഴുതി​യി​ട്ടു​ളള നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം പേരും നിൽക്കു​ന്നതു ഞാൻ കണ്ടു. . . . അവർ പുതിയ ഒരു പാട്ട്‌ എന്നപോ​ലെ പാടുന്നു . . . ഭൂമി​യിൽ നിന്ന്‌ വിലക്കു​വാ​ങ്ങ​പ്പെട്ട നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം പേർക്ക​ല്ലാ​തെ ആർക്കും ആ പാട്ട്‌ നന്നായി പഠിക്കാൻ കഴിഞ്ഞില്ല.”

ഈ 1,44,000 പേർ സ്വാഭാ​വിക യഹൂദൻമാർ മാത്ര​മാ​ണോ?

വെളി. 7:4-8: “മുദ്ര​യി​ട​പ്പെ​ട്ട​വ​രു​ടെ എണ്ണം ഞാൻ കേട്ടു, യിസ്രാ​യേൽ മക്കളുടെ സകല ഗോ​ത്ര​ത്തിൽ നിന്നു​മാ​യി മുദ്ര​യി​ട​പ്പെ​ട്ടവർ നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം: . . . യൂദാ . . . രൂബേൻ . . . ഗാദ്‌ . . . ആശേർ . . . നഫ്‌ത്താ​ലി . . . മനശ്ശെ . . . ശിമ​യോൻ . . . ലേവി . . . യിസ്സാ​ഖാർ . . . സെബു​ലൂൻ . . . ജോസഫ്‌ . . . ബെന്യാ​മീൻ.” (ഇതു സ്വാഭാ​വിക യിസ്രാ​യേ​ലി​ലെ ഗോ​ത്ര​ങ്ങ​ളാ​യി​രി​ക്കാ​വു​ന്നതല്ല, എന്തു​കൊ​ണ്ടെ​ന്നാൽ ഒരിക്ക​ലും ജോസ​ഫി​ന്റെ​താ​യി ഒരു ഗോ​ത്ര​മി​ല്ലാ​യി​രു​ന്നു. മാത്രമല്ല ഈ ലിസ്‌റ​റിൽ എഫ്രയീ​മും ദാനും ഉൾപ്പെ​ട്ടി​ട്ടില്ല. കൂടാതെ ലേവ്യർ ആലയ​ത്തോട്‌ ബന്ധപ്പെട്ട സേവന​ത്തി​നാ​യി വേർതി​രി​ക്ക​പ്പെ​ട്ടി​രു​ന്നു, എന്നാൽ അവർ 12 ഗോ​ത്ര​ത്തിൽ ഒന്നായി എണ്ണപ്പെ​ട്ടി​രു​ന്നില്ല. സംഖ്യാ​പു​സ്‌തകം 1:4-16 കാണുക.)

റോമ. 2:28, 29: “പുറമെ യഹൂദ​നാ​യവൻ യഹൂദനല്ല. പുറമെ ജഡത്തിൻമേ​ലു​ള​ളത്‌ പരിച്‌ഛേ​ദ​ന​യു​മല്ല; അകമേ യഹൂദ​നാ​യ​വ​ന​ത്രേ യഹൂദൻ; അവന്റെ പരിച്‌ഛേദന എഴുത​പ്പെട്ട നിയമ​ത്താ​ലു​ള​ളതല്ല ആത്മാവി​നാൽ ഹൃദയ​ത്തി​ലു​ള​ള​ത​ത്രേ.”

ഗലാ. 3:26-29: “വാസ്‌ത​വ​ത്തിൽ ക്രിസ്‌തു യേശു​വി​ലെ നിങ്ങളു​ടെ വിശ്വാ​സ​ത്താൽ നിങ്ങൾ എല്ലാവ​രും ദൈവ​ത്തി​ന്റെ പുത്രൻമാർ ആകുന്നു. . . . യഹൂദ​നും യവനനും എന്നില്ല; അടിമ​യും സ്വത​ന്ത്ര​നും എന്നില്ല; ആണും പെണ്ണു​മെ​ന്നില്ല; നിങ്ങൾ എല്ലാവ​രും ക്രിസ്‌തു​യേ​ശു​വിൽ ഒരു വ്യക്തി​യ​ത്രേ. കൂടാതെ നിങ്ങൾ ക്രിസ്‌തു​വി​നു​ള​ളവർ എങ്കിലോ നിങ്ങൾ വാസ്‌ത​വ​ത്തിൽ അബ്രഹാ​മി​ന്റെ സന്തതി, ഒരു വാഗ്‌ദത്തം സംബന്ധിച്ച്‌ അവകാ​ശി​കൾ ആകുന്നു.”

നൂററിനാൽപ്പത്തിനാലായിരം എന്ന സംഖ്യ കേവലം പ്രതീ​കാ​ത്മ​ക​മാ​ണോ?

ഒരു നിശ്ചിത സംഖ്യ​യായ 1,44,000-ത്തെ പരാമർശി​ച്ച​ശേഷം വെളി​പ്പാട്‌ 7:9 “ഒരു മനുഷ്യ​നും എണ്ണാൻ കഴിയാത്ത ഒരു മഹാപു​രു​ഷാര”ത്തെപ്പററി പറയുന്നു എന്ന വസ്‌തു​ത​യാൽ അതിനു​ളള ഉത്തരം സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം എന്ന സംഖ്യ അക്ഷരീ​യ​മാ​യി എടുക്കാ​നു​ള​ള​ത​ല്ലെ​ങ്കിൽ “മഹാപു​രു​ഷാര”ത്തോടു​ളള വിപരീത താരത​മ്യ​ത്തിൽ അതിന്‌ യാതൊ​രു അർത്ഥവു​മില്ല. ആ സംഖ്യയെ അക്ഷരീ​യ​മാ​യി കണക്കാ​ക്കു​ന്നത്‌ സ്വർഗ്ഗ​ങ്ങ​ളി​ലെ രാജ്യത്തെ സംബന്ധിച്ച മത്തായി 22:14-ലെ യേശു​വി​ന്റെ പ്രസ്‌താ​വ​ന​യോട്‌ യോജി​പ്പി​ലാണ്‌: “അനേകർ ക്ഷണിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ ചുരു​ക്കം​പേർ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

വെളിപ്പാട 7:9, 10-ൽ പരാമർശി​ച്ചി​രി​ക്കുന്ന “മഹാപു​രു​ഷാര”ത്തിൽപെ​ട്ട​വ​രും സ്വർഗ്ഗ​ത്തി​ലേക്ക പോകു​ന്നു​വോ?

വെളി​പ്പാട്‌ അവരെ​ക്കു​റിച്ച്‌, 1,44,000-ത്തെക്കു​റിച്ച്‌ പറയു​ന്ന​തു​പോ​ലെ, ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗീയ സീയോൻ മലയിൽ ആയിരി​ക്കാൻ “ഭൂമി​യിൽ നിന്ന്‌ വിലക്കു വാങ്ങ​പ്പെ​ട്ടവർ” എന്ന്‌ പറയു​ന്നില്ല.

അവർ “സിംഹാ​സ​ന​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും മുമ്പാകെ നിൽക്കു​ന്നു” എന്ന വിവരണം സൂചി​പ്പി​ക്കു​ന്നത്‌ അവശ്യം ഒരു സ്ഥാന​ത്തെയല്ല മറിച്ച്‌ ഒരു അംഗീ​കൃത നില​യെ​യാണ്‌. (വെളി​പ്പാട്‌ 6:17; ലൂക്കോസ്‌ 21:36 എന്നിവ താരത​മ്യം ചെയ്യുക.) “സിംഹാ​സ​ന​ത്തിന്‌ മുമ്പാകെ” എന്ന പദപ്ര​യോ​ഗം (ഗ്രീക്ക്‌ എനോ​പ്പി​യോൺ തോ ത്രോനൗ; അക്ഷരീ​യ​മാ​യി, “സിംഹാ​സ​ന​ത്തി​ന്റെ ദൃഷ്ടി​യിൽ”) അവർ സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നില്ല. അവരുടെ സ്ഥാനം ദൈവ​ത്തി​ന്റെ “ദൃഷ്ടി​യി​ലാ”ണ്‌, ദൈവ​മാ​കട്ടെ സ്വർഗ്ഗ​ത്തിൽ നിന്ന്‌ മനുഷ്യ​പു​ത്രൻമാ​രെ നോക്കു​ന്നു എന്ന്‌ അവൻ പറയുന്നു.—സങ്കീ. 11:4; മത്തായി 25:31-33; ലൂക്കോസ്‌ 1:74, 75; പ്രവൃ​ത്തി​കൾ 10:33 എന്നിവ താരത​മ്യം ചെയ്യുക.

വെളി​പ്പാട്‌ 19:1, 6-ൽ പരാമർശി​ച്ചി​രി​ക്കുന്ന “സ്വർഗ്ഗ​ത്തി​ലെ വലിയ പുരു​ഷാ​ര​വും” വെളി​പ്പാട്‌ 7:9-ലെ “മഹാപു​രു​ഷാ​ര​വും” ഒന്നല്ല. സ്വർഗ്ഗ​ത്തി​ലു​ള​ളവർ സകല ജനതക​ളിൽ നിന്നു​മു​ള​ള​വ​രാ​യി വർണ്ണി​ക്ക​പ്പെ​ട്ടി​ട്ടില്ല അല്ലെങ്കിൽ തങ്ങളുടെ രക്ഷ കുഞ്ഞാ​ടിൽ നിന്നാണ്‌ എന്ന്‌ അവർ പറയു​ന്നില്ല; അവർ ദൂതൻമാ​രാണ്‌. “മഹാപു​രു​ഷാ​രം” എന്ന പദപ്ര​യോ​ഗം ബൈബി​ളിൽ പല സാഹച​ര്യ​ങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.—മർക്കോ. 5:24; 6:34; 12:37.

സ്വർഗ്ഗത്തിൽ പോകു​ന്നവർ അവിടെ എന്തു ചെയ്യും?

വെളി. 20:6: “അവർ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാ​രാ​യി​രി​ക്കു​ക​യും അവനോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഒരായി​രം വർഷം ഭരിക്കു​ക​യും ചെയ്യും.” (കൂടാതെ ദാനി​യേൽ 7:27)

1 കൊരി. 6:2: “വിശു​ദ്ധൻമാർ ലോകത്തെ ന്യായം വിധി​ക്കു​മെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ?”

വെളി. 5:10: “നീ അവരെ നമ്മുടെ ദൈവ​ത്തിന്‌ ഒരു രാജ്യ​വും പുരോ​ഹി​തൻമാ​രു​മാ​ക്കി വച്ചിരി​ക്കു​ന്നു, അവർ രാജാ​ക്കൻമാ​രെന്ന നിലയിൽ ഭൂമി​യു​ടെ​മേൽ [“ഭൂമിയിൽ” RS, KJ, Dy; “ഭൂമിയുടെമേൽ” AT, Da, Kx, CC] ഭരണം നടത്തും.” (അതേ ഗ്രീക്ക്‌ പദവും വ്യാകരണ ഘടനയു​മാണ്‌ വെളി​പ്പാട്‌ 11:6-ൽ കാണ​പ്പെ​ടു​ന്നത്‌. അവിടെ RS, KJ, Dy മുതലാ​യവ “മേൽ” എന്നാണ്‌ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നത്‌.)

സ്വർഗ്ഗത്തിൽ പോകാ​നു​ള​ള​വരെ ആരാണ്‌ തെര​ഞ്ഞെ​ടു​ക്കു​ന്നത്‌?

2 തെസ്സ. 2:13, 14: “ഞങ്ങളോ യഹോ​വ​യാൽ സ്‌നേ​ഹി​ക്ക​പ്പെ​ടുന്ന സഹോ​ദ​രൻമാ​രെ, ദൈവം നിങ്ങളെ ആത്മാവി​നാൽ വിശു​ദ്ധീ​ക​രി​ച്ച​തി​നാ​ലും സത്യത്തി​ലു​ളള നിങ്ങളു​ടെ വിശ്വാ​സ​ത്താ​ലും ആദിമു​തൽ തെര​ഞ്ഞെ​ടു​ത്ത​തി​നാൽ നിങ്ങൾ നിമിത്തം ദൈവ​ത്തിന്‌ എല്ലായ്‌പ്പോ​ഴും നന്ദി​കൊ​ടു​പ്പാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു. ഇതിനാ​യി​ട്ട​ല്ലോ ഞങ്ങൾ ഘോഷി​ക്കുന്ന സുവാർത്ത​യാൽ അവൻ നിങ്ങളെ വിളി​ച്ചത്‌, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ മഹത്വം പ്രാപി​പ്പാൻ തന്നെ.”

റോമ. 9:6, 16: “ഇസ്രാ​യേ​ലിൽ നിന്ന്‌ ഉൽഭവി​ക്കു​ന്ന​വ​രെ​ല്ലാം വാസ്‌ത​വ​ത്തിൽ ‘ഇസ്രാ​യേ​ല്യ​രല്ല.’ . . . അതു​കൊണ്ട്‌ ആഗ്രഹി​ക്കു​ന്ന​വ​നി​ലു​മല്ല ഓടു​ന്ന​വ​നി​ലു​മല്ല അത്‌ കരുണ​യു​ളള ദൈവ​ത്തി​ല​ത്രേ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌.”