വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌ത്രീകൾ

സ്‌ത്രീകൾ

നിർവ്വ​ചനം: പ്രായ​മു​ളള മനുഷ്യ​വ​നി​തകൾ. എബ്രാ​യ​യിൽ സ്‌ത്രീ എന്നതി​നു​ളള പദം ഇഷാഹ്‌ ആണ്‌. അക്ഷരീ​യ​മാ​യി അതിന്റെ അർത്ഥം “ഒരു പെൺമ​നു​ഷ്യൻ” എന്നാണ്‌.

ബൈബിൾ സ്‌ത്രീ​കളെ തരം താഴ്‌ത്തു​ക​യോ താണതരം വ്യക്തി​ക​ളാ​യി കണക്കാ​ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ?

ഉൽപ. 2:18: “യഹോ​വ​യായ ദൈവം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ തനിയെ തുടരു​ന്നത്‌ അവന്‌ നന്നല്ല. ഞാൻ അവന്‌ അവന്റെ പൂരക​മെ​ന്ന​നി​ല​യിൽ ഒരു സഹായി​യെ, ഉണ്ടാക്കി​ക്കൊ​ടു​ക്കും.’” (പുരുഷൻ സ്‌ത്രീ​യേ​ക്കാൾ മെച്ചപ്പെട്ട വ്യക്തി​യാ​യി​രി​ക്കു​ന്ന​താ​യി ഇവിടെ ദൈവ​ത്താൽ വിവരി​ക്ക​പ്പെ​ടു​ന്നില്ല. മറിച്ച്‌, ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു​ള​ളിൽ സ്‌ത്രീക്ക്‌ പുരു​ഷന്റെ ഗുണങ്ങൾക്ക്‌ പൂരക​മാ​യി​രി​ക്കാ​വുന്ന ഗുണങ്ങൾ ഉണ്ടായി​രി​ക്കു​മെന്ന്‌ ദൈവം സൂചി​പ്പി​ച്ചു. ഒരു പൂരകം പരസ്‌പരം ചേർന്ന്‌ പൂർത്തി കൈവ​രി​ക്കാൻ കഴിയുന്ന രണ്ട്‌ ഭാഗങ്ങ​ളി​ലൊ​ന്നാണ്‌. അപ്രകാ​രം ഒരു സംഘം എന്ന നിലയിൽ സ്‌ത്രീ​കൾ ചില ഗുണങ്ങ​ളി​ലും പ്രാപ്‌തി​ക​ളി​ലും പുരു​ഷൻമാർ മററ്‌ ചിലതി​ലും ശ്രദ്ധേ​യ​രാണ്‌. 1 കൊരി​ന്ത്യർ 11:11, 12 താരത​മ്യം ചെയ്യുക.)

ഉൽപ. 3:16: “സ്‌ത്രീ​യോട്‌ [ദൈവം] പറഞ്ഞു: ‘. . . നിന്റെ ആഗ്രഹം നിന്റെ ഭർത്താ​വി​നോ​ടാ​യി​രി​ക്കും, അവൻ നിന്നെ അടക്കി ഭരിക്കും.’” (ആദാമും ഹവ്വായും പാപം ചെയ്‌ത​തി​നു ശേഷമു​ളള ഈ പ്രഖ്യാ​പനം മനുഷ്യർ എന്തു ചെയ്യണം എന്ന്‌ യഹോവ പറഞ്ഞതാ​യി​രു​ന്നില്ല. മറിച്ച്‌ സ്വാർത്ഥത മനുഷ്യ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നി​രു​ന്ന​തി​നാൽ മനുഷ്യർ എന്തു​ചെ​യ്യും എന്ന്‌ യഹോവ മുൻകൂ​ട്ടി അറിഞ്ഞ സംഗതി​യാ​യി​രു​ന്നു. പുരു​ഷൻമാ​രു​ടെ ഭാഗത്തെ അത്തരം സ്വാർത്ഥ​പ​ര​മായ മേധാ​വി​ത്വ​ത്താൽ വികാസം പ്രാപിച്ച സങ്കടക​ര​മായ സാഹച​ര്യ​ങ്ങ​ളെ​പ്പ​റ​റി​ത്തന്നെ പിന്നീ​ടു​ളള പല ബൈബിൾ വിവര​ണ​ങ്ങ​ളും പറയുന്നു. എന്നാൽ അത്തരം പെരു​മാ​റ​റത്തെ ദൈവം അംഗീ​ക​രി​ച്ചു​വെ​ന്നോ അത്‌ മററു​ള​ളവർ പിൻപ​റേറണ്ട മാതൃ​ക​യാ​ണെ​ന്നോ ബൈബിൾ പറയു​ന്നില്ല.)

പുരുഷൻമാർക്ക്‌ ശിരഃ​സ്ഥാ​നം നിയമി​ച്ചു കൊടു​ത്തി​രി​ക്കു​ന്നത്‌ സ്‌ത്രീ​കൾക്ക്‌ ആക്ഷേപ​മാ​ണോ?

ശിര:സ്ഥാനത്തിൻ കീഴി​ലാ​യി​രി​ക്കു​ന്നത്‌ അതിൽതന്നെ ആക്ഷേപ​ക​രമല്ല. കാര്യങ്ങൾ ക്രമീ​കൃ​ത​മായ ഒരു വിധത്തിൽ ചെയ്യു​ന്ന​തിന്‌ ശിര:സ്ഥാനം സഹായ​ക​മാണ്‌, യഹോവ “കലക്കത്തി​ന്റെയല്ല, സമാധാ​ന​ത്തി​ന്റെ ദൈവ​മാണ്‌.” (1 കൊരി. 14:33) യേശു​ക്രി​സ്‌തു യഹോ​വ​യാം ദൈവ​ത്തി​ന്റെ ശിര:സ്ഥാനത്തിൻ കീഴി​ലാണ്‌, ആ ബന്ധത്തിൽ അവൻ വലിയ സംതൃ​പ്‌തി കണ്ടെത്തു​ക​യും ചെയ്യുന്നു.—യോഹ. 5:19, 20; 8:29; 1 കൊരി. 15:27, 28.

ആപേക്ഷി​ക​മായ ഒരു ശിര:സ്ഥാനം പുരു​ഷ​നും നിയമി​ച്ചു കിട്ടി​യി​രി​ക്കു​ന്നു, വിശേ​ഷിച്ച്‌ കുടും​ബ​ത്തി​ലും ക്രിസ്‌തീയ സഭയി​ലും. ദൈവം പുരു​ഷന്‌ സ്‌ത്രീ​യു​ടെ​മേൽ പരമമായ അധികാ​രം നൽകി​യി​ട്ടില്ല; ആ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കു​ന്നതു സംബന്ധിച്ച്‌ പുരുഷൻ തന്റെ ശിരസ്സാ​യി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നോ​ടും ദൈവ​ത്തോ​ടും ഉത്തരം പറയണം. (1 കൊരി. 11:3) കൂടാതെ “സ്വന്തം ശരീര​ങ്ങ​ളെ​പ്പോ​ലെ തങ്ങളുടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കാ​നും” തങ്ങളുടെ ഭാര്യ​മാർക്ക്‌ ‘ബഹുമാ​നം കൊടു​ക്കാ​നും’ ഭർത്താ​ക്കൻമാ​രോട്‌ കൽപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (എഫേ. 5:28; 1 പത്രോ. 3:7) വിവാ​ഹിത ദമ്പതി​കൾക്കു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ ഭർത്താ​ക്കൻമാ​രു​ടെ ലൈം​ഗി​കാ​വ​ശ്യ​ങ്ങൾ അവരുടെ ഭാര്യ​മാ​രു​ടെ​തിന്‌ മേലായി പ്രതി​ഷ്‌ഠി​ക്ക​പ്പെ​ട്ടി​ട്ടില്ല. (1 കൊരി. 7:3, 4) ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ പ്രാപ്‌ത​യായ ഒരു ഭാര്യ വഹിക്കുന്ന പങ്ക്‌ കുടും​ബ​ത്തി​ലും സമൂഹ​ത്തി​ലും അവൾക്കു​ളള മൂല്യത്തെ ഊന്നി​പ്പ​റ​യു​ന്നു. ഭർത്താ​വി​ന്റെ ശിര:സ്ഥാന​ത്തോട്‌ വിലമ​തിപ്പ്‌ പ്രകട​മാ​ക്കു​മ്പോൾ തന്നെ അവൾക്ക്‌ മുൻകൈ എടുക്കാ​വുന്ന വിശാ​ല​മായ ഒരു പ്രവർത്തന മണ്ഡലം അത്‌ അവൾക്ക്‌ അനുവ​ദി​ക്കു​ന്നു. (സദൃശ. 31:10-31) തങ്ങളുടെ പിതാ​ക്കൻമാ​രെ മാത്രമല്ല മാതാ​ക്ക​ളെ​യും ബഹുമാ​നി​ക്കാൻ ബൈബിൾ കുട്ടി​ക​ളോട്‌ കൽപി​ക്കു​ന്നു. (എഫേ. 6:1-3) അത്‌ വിധവ​മാ​രു​ടെ ആവശ്യങ്ങൾ നിറ​വേ​റ​റുന്ന കാര്യ​ത്തി​ലും പ്രത്യേക ശ്രദ്ധ കൊടു​ക്കു​ന്നു. (യാക്കോ. 1:27) അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കി​ട​യിൽ സ്‌ത്രീ​കൾക്ക്‌ തികഞ്ഞ സുരക്ഷി​ത​ത്വ​വും വ്യക്തി​ക​ളെന്ന നിലയിൽ തങ്ങളോ​ടു​ളള യഥാർത്ഥ വിലമ​തി​പ്പും തങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളിൽ വ്യക്തി​പ​ര​മായ സംതൃ​പ്‌തി​യും കണ്ടെത്താൻ കഴിയും.

വിശ്വ​സ്‌ത​രായ ആത്മസൃ​ഷ്ടി​ക​ള​ട​ങ്ങിയ യഹോ​വ​യു​ടെ സ്വന്തം സ്ഥാപനത്തെ അവൻ ഒരു സ്‌ത്രീ, തന്റെ ഭാര്യ, തന്റെ പുത്രൻമാ​രു​ടെ മാതാവ്‌ എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യാൽ യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തിൽ സ്‌ത്രീ​യു​ടെ സ്ഥാനത്തി​നു​ളള മാന്യത കൂടു​ത​ലാ​യി പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി. 12:1; ഗലാ. 4:26) കൂടാതെ, യേശു​ക്രി​സ്‌തു​വി​ന്റെ ആത്മാഭി​ഷിക്ത സഭയെ​പ്പ​ററി അവന്റെ മണവാട്ടി എന്ന നിലയിൽ സംസാ​രി​ച്ചി​രി​ക്കു​ന്നു. (വെളി. 19:7; 21:2, 9) കൂടാതെ ഒരു ആത്മീയ കാഴ്‌ച​പ്പാ​ടിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗീയ രാജ്യ​ത്തിൽ പങ്കു​ചേ​രാൻ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ ഇടയിൽ പുരു​ഷ​നെ​ന്നോ സ്‌ത്രീ​യെ​ന്നോ ഉളള വ്യത്യാ​സ​മില്ല.—ഗലാ. 3:26-28.

സ്‌ത്രീ​കൾ ശുശ്രൂ​ഷ​ക​രാ​യി​രി​ക്ക​ണ​മോ?

സഭയിൽ മേൽവി​ചാ​ര​ക​സ്ഥാ​നം വഹിക്കു​ന്നവർ പുരു​ഷൻമാ​രാണ്‌ എന്ന്‌ ബൈബിൾ വിവരണം കാണി​ക്കു​ന്നു. യേശു​വി​ന്റെ 12 അപ്പോ​സ്‌ത​ലൻമാർ പുരു​ഷൻമാ​രാ​യി​രു​ന്നു, പിന്നീട്‌ ക്രിസ്‌തീയ സഭയിൽ മേൽവി​ചാ​ര​കൻമാ​രാ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രാ​യും നിയമി​ക്ക​പ്പെ​ട്ട​വ​രും പുരു​ഷൻമാ​രാ​യി​രു​ന്നു. (മത്താ. 10:1-4; 1 തിമൊ. 3:2, 12) സഭയിലെ പുരു​ഷൻമാ​രെ വെല്ലു​വി​ളി​ക്കുന്ന രീതി​യിൽ ചോദ്യ​ങ്ങൾ ഉന്നയി​ക്കാ​തെ “പൂർണ്ണ​കീ​ഴ്‌വ​ഴ​ക്ക​ത്തോ​ടെ നിശബ്ദ​രാ​യി​രു​ന്നു പഠിക്കാൻ” സ്‌ത്രീ​കൾ ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അത്തരം യോഗ​ങ്ങ​ളിൽ കീഴ്‌വ​ഴ​ക്ക​ത്തി​ന്റെ അഭാവത്തെ പ്രകട​മാ​ക്കുന്ന യാതൊ​ന്നും സ്‌ത്രീ​കൾ ‘സംസാ​രി​ക്ക​രുത്‌.’ (1 തിമൊ. 2:11, 12; 1 കൊരി. 14:34, 35) അപ്രകാ​രം സഭയുടെ പ്രവർത്ത​ന​ങ്ങ​ളിൽ സ്‌ത്രീ​കൾ വിലപ്പെട്ട സേവനങ്ങൾ ചെയ്യു​ന്നു​വെ​ങ്കി​ലും യോഗ്യ​ത​യു​ളള പുരു​ഷൻമാർ സന്നിഹി​ത​രാ​യി​രി​ക്കു​മ്പോൾ അദ്ധ്യക്ഷത വഹിക്കു​ന്ന​തി​നോ സഭയെ പ്രബോ​ധി​പ്പി​ച്ചു​കൊണ്ട്‌ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തി​നോ സ്‌ത്രീ​കൾക്ക്‌ അനുവാ​ദ​മില്ല.

എന്നാൽ സ്‌ത്രീ​കൾക്ക്‌ സഭാ​യോ​ഗ​ത്തിന്‌ പുറത്ത്‌, പ്രസം​ഗകർ, പ്രഘോ​ഷകർ, സുവാർത്ത​യു​ടെ ശുശ്രൂ​ഷകർ ആയിരി​ക്കാ​മോ? പൊ. യു. 33-ലെ പെന്ത​ക്കൊ​സ്‌തു നാളിൽ പരിശു​ദ്ധാ​ത്മാവ്‌ പുരു​ഷൻമാ​രു​ടെ മേലും സ്‌ത്രീ​ക​ളു​ടെ മേലും പകര​പ്പെട്ടു. അതിനു വിശദീ​ക​ര​ണ​മാ​യി ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യോവേൽ 2:28, 29 ഉദ്ധരിച്ചു: “ദൈവം പറയുന്നു, ‘അന്ത്യനാ​ളു​ക​ളിൽ ഞാൻ സകല ജഡത്തിൻമേ​ലും എന്റെ ആത്മാവിൽ കുറെ പകരും, നിങ്ങളു​ടെ പുത്രൻമാ​രും നിങ്ങളു​ടെ പുത്രി​മാ​രും പ്രവചി​ക്കും; നിങ്ങളു​ടെ യൗവന​ക്കാർ ദർശനങ്ങൾ കാണും; നിങ്ങളു​ടെ വൃദ്ധൻമാർ സ്വപ്‌നങ്ങൾ കാണും; പുരു​ഷൻമാ​രായ അടിമ​ക​ളു​ടെ​മേ​ലും എന്റെ സ്‌ത്രീ​ക​ളായ അടിമ​ക​ളു​ടെ​മേ​ലും ആ നാളു​ക​ളിൽ ഞാൻ എന്റെ ആത്മാവിൽ കുറെ പകരും; അവരും പ്രവചി​ക്കും.’” (പ്രവൃ. 2:17, 18) അതു​പോ​ലെ ഇന്നും വീടു​തോ​റും പ്രസം​ഗി​ച്ചു​കൊ​ണ്ടും ഭവന ബൈബി​ള​ദ്ധ്യ​യ​നങ്ങൾ നടത്തി​ക്കൊ​ണ്ടും സ്‌ത്രീ​കൾ ഉചിത​മാ​യി ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പങ്കുപ​റ​റു​ന്നു.—സങ്കീർത്തനം 68:11; ഫിലി​പ്പി​യർ 4:2, 3 കൂടെ കാണുക.

ചില അവസര​ങ്ങ​ളിൽ ക്രിസ്‌തീയ സ്‌ത്രീ​കൾ തല മൂടു​ന്നത്‌ എന്തിനാണ്‌?

1 കൊരി. 11:3-10: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു ആകുന്നു; ക്രമത്തിൽ ഒരു സ്‌ത്രീ​യു​ടെ തല പുരുഷൻ ആകുന്നു; ക്രമത്തിൽ ക്രിസ്‌തു​വി​ന്റെ തല ദൈവം ആകുന്നു. . . . ശിരസ്സ്‌ മൂടാതെ പ്രാർത്ഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യുന്ന ഏതു സ്‌ത്രീ​യും തന്റെ ശിരസ്സി​നെ അപമാ​നി​ക്കു​ന്നു . . . പുരുഷൻ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യും മഹത്വ​വും ആകയാൽ ശിരസ്സ്‌ മൂടേ​ണ്ട​തില്ല; സ്‌ത്രീ​യോ പുരു​ഷന്റെ മഹത്വം ആകുന്നു. പുരുഷൻ സ്‌ത്രീ​യിൽ നിന്നല്ല, സ്‌ത്രീ പുരു​ഷ​നിൽ നിന്നത്രേ; മാത്ര​വു​മല്ല, പുരുഷൻ സ്‌ത്രീ​ക്കു വേണ്ടിയല്ല, സ്‌ത്രീ പുരു​ഷ​നു​വേ​ണ്ടി​യ​ത്രേ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. അതു​കൊ​ണ്ടാണ്‌ ദൂതൻമാർ നിമിത്തം അവളുടെ ശിരസ്സിൻമേൽ അധികാ​ര​ത്തി​ന്റെ ഒരു അടയാളം ഉണ്ടായി​രി​ക്കേ​ണ്ടത്‌.” (ഒരു ക്രിസ്‌തീയ സ്‌ത്രീ ഉചിത​മായ അവസര​ങ്ങ​ളിൽ തല മൂടു​മ്പോൾ അത്‌ ദൈവം ഏർപ്പെ​ടു​ത്തിയ ശിര:സ്ഥാന​ക്ര​മീ​ക​ര​ണ​ത്തോ​ടു​ളള അവളുടെ ആദരവി​ന്റെ തെളി​വാണ്‌. ക്രിസ്‌തു ദിവ്യാ​ധി​പത്യ ശിര:സ്ഥാനത്തെ ആദരി​ക്കു​ന്നു; പുരു​ഷ​നും സ്‌ത്രീ​യും അങ്ങനെ ചെയ്യാൻ കടപ്പാ​ടു​ള​ള​വ​രാണ്‌. ആദ്യമ​നു​ഷ്യ​നായ ആദാം ഒരു സ്‌ത്രീ​യിൽ നിന്നുളള ജനനത്താൽ നിർമ്മി​ക്ക​പ്പെ​ടാ​തെ ദൈവ​ത്താൽ സൃഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യത്‌. ഹവ്വായെ സൃഷ്ടി​ച്ച​പ്പോൾ ഒരു അടിസ്ഥാ​ന​മെന്ന നിലയിൽ ദൈവം ആദാമിൽ നിന്നുളള ഒരു വാരി​യെല്ല്‌ ഉപയോ​ഗി​ക്കു​ക​യും അവൾ ആദാമിന്‌ ഒരു സഹായി ആയിരി​ക്ക​ണ​മെന്ന്‌ പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു. അപ്രകാ​രം ആദ്യം ഉൽപാ​ദി​പ്പി​ക്ക​പ്പെട്ട പുരു​ഷ​നാണ്‌ ശിര:സ്ഥാനം നിയമി​ച്ചു കിട്ടി​യത്‌. ‘പ്രാർത്ഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യു​മ്പോൾ’ പുരുഷൻ തല മൂടു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ കുടും​ബ​ത്തോട്‌ ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ അയാൾക്ക്‌ ഒരു ഭൗമിക ശിരസ്സി​ല്ലാ​ത്ത​തി​നാൽ ശിര:സ്ഥാനത്തി​ന്റെ സംഗതി​യിൽ പുരുഷൻ “ദൈവ​ത്തി​ന്റെ പ്രതി​ച്ഛായ”യാണ്‌. എന്നാൽ ഒരു സ്‌ത്രീ ശിരസ്സ്‌ മൂടാതെ ‘പ്രാർത്ഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ’ ചെയ്യു​ന്നെ​ങ്കിൽ അത്‌ പുരു​ഷന്റെ ദൈവ​നി​യുക്ത സ്ഥാന​ത്തോ​ടു​ളള അനാദ​രവ്‌ പ്രകട​മാ​ക്കു​ക​യും അയാളെ അപമാ​നി​ക്കു​ക​യും ചെയ്യും. യഹോ​വ​യു​ടെ ഭാര്യാ​സ​മാന സ്വർഗ്ഗീയ സ്ഥാപന​ത്തി​ലെ അംഗങ്ങ​ളായ ദൂതൻമാർപോ​ലും വിശ്വ​സ്‌ത​രായ ക്രിസ്‌തീയ സ്‌ത്രീ​കൾ ധരിക്കുന്ന “അധികാ​ര​ത്തി​ന്റെ അടയാളം” നിരീ​ക്ഷി​ക്കു​ക​യും യഹോ​വ​യോ​ടു​ളള തങ്ങളുടെ സ്വന്തം കീഴ്‌പ്പെടൽ സംബന്ധിച്ച്‌ അനുസ്‌മ​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.)

ഒരു സ്‌ത്രീ​യു​ടെ ശിരസ്സ്‌ മൂടേണ്ട ആവശ്യ​മു​ള​ളത്‌ എപ്പോ​ഴാണ്‌?

1 കൊരി​ന്ത്യർ 11:5 പ്രസ്‌താ​വി​ക്കുന്ന പ്രകാരം അവൾ “പ്രാർത്ഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യു​മ്പോൾ.” അവൾ സ്വകാ​ര്യ​മാ​യി പ്രാർത്ഥി​ക്കു​മ്പോ​ഴോ ബൈബിൾ പ്രവച​നങ്ങൾ സംബന്ധിച്ച്‌ മററു​ള​ള​വ​രു​മാ​യി സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടു​മ്പോ​ഴോ ഒരു മൂടു​പടം ആവശ്യ​മാണ്‌ എന്ന്‌ ഇതിനർത്ഥ​മില്ല. എന്നിരു​ന്നാ​ലും സാധാ​ര​ണ​യാ​യി തന്റെ ഭർത്താ​വോ മറെറാ​രു പുരു​ഷ​നോ ചെയ്യേ​ണ്ട​താ​യി ആരാധ​ന​യോട്‌ ബന്ധപ്പെട്ട ഒരു കാര്യം അവൾ ചെയ്യു​മ്പോൾ പുരു​ഷന്റെ ശിര:സ്ഥാന​ത്തോ​ടു​ളള അവളുടെ ആദരവി​ന്റെ ഒരു ബാഹ്യ അടയാ​ള​മാ​യി അവൾ അത്തര​മൊ​രു മൂടു​പടം ധരിക്കണം. തന്റെ ഭർത്താ​വി​ന്റെ സാന്നി​ദ്ധ്യ​ത്തിൽ തനിക്കും മററു​ള​ള​വർക്കും വേണ്ടി അവൾ ഉച്ചത്തിൽ പ്രാർത്ഥി​ക്കു​ക​യോ ഔദ്യോ​ഗി​ക​മായ ഒരു ബൈബിൾ അദ്ധ്യയനം നടത്തി​ക്കൊണ്ട്‌ പഠിപ്പി​ക്കു​ക​യോ ചെയ്യു​മ്പോൾ ഭർത്താവ്‌ അവളുടെ വിശ്വാ​സ​ത്തിൽ പങ്കു​ചേ​രു​ന്നി​ല്ലെ​ങ്കിൽകൂ​ടെ അവൾ ശിരസ്സ്‌ മൂടണം. എന്നാൽ ഭർത്താവ്‌ സന്നിഹി​ത​ന​ല്ലാ​ത്ത​പ്പോൾ അവൾ പ്രാർത്ഥി​ക്കു​ക​യോ സമർപ്പി​ത​ര​ല്ലാത്ത, ബാല്യ​പ്രാ​യ​ക്കാ​രായ തന്റെ കുട്ടി​കളെ പഠിപ്പി​ക്കു​ക​യോ ചെയ്യു​മ്പോൾ അവളുടെ കുട്ടി​കളെ പഠിപ്പി​ക്കാൻ അവൾക്ക്‌ ദൈവ​ദ​ത്ത​മായ അധികാ​ര​മു​ള​ള​തു​കൊണ്ട്‌ ശിരസ്സു​മൂ​ടേണ്ട ആവശ്യ​മില്ല. എന്നാൽ ഒരു അസാധാ​രണ സാഹച​ര്യ​ത്തിൽ സഭയിലെ സമർപ്പി​ത​നായ ഒരു പുരുഷ അംഗം ഹാജരു​ണ്ടെ​ങ്കിൽ അല്ലെങ്കിൽ അവളോ​ടൊ​പ്പം സന്ദർശ​ക​നായ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നു​ണ്ടെ​ങ്കിൽ അവൾ നേരത്തെ ക്രമീ​ക​രിച്ച ഒരു ബൈബി​ള​ദ്ധ്യ​യനം നടത്തു​മ്പോൾ അവൾ ശിരസ്സ്‌ മൂടേണം, എന്നാൽ പ്രാർത്ഥി​ക്കു​ന്നത്‌ അദ്ദേഹ​മാ​യി​രി​ക്കണം.

സ്‌ത്രീ​കൾ സൗന്ദര്യ​വർദ്ധക വസ്‌തു​ക്ക​ളും ആഭരണ​ങ്ങ​ളും ധരിക്കു​ന്നത്‌ ഉചിത​മാ​ണോ?

1 പത്രോ. 3:3, 4: “നിങ്ങളു​ടെ അലങ്കാരം മുടി പിന്നു​ന്ന​തും സ്വർണ്ണാ​ഭ​ര​ണങ്ങൾ ധരിക്കു​ന്ന​തും പുറം​കു​പ്പാ​യം ധരിക്കു​ന്ന​തും പോലെ പുറ​മേ​യു​ള​ള​താ​യി​രി​ക്കാ​തെ സൗമ്യ​ത​യും സാവധാ​ന​ത​യും ആകുന്ന ക്ഷയിച്ചു​പോ​കാത്ത വസ്‌ത്ര​മ​ണിഞ്ഞ ഹൃദയ​ത്തി​ന്റെ നിഗൂ​ഢ​മ​നു​ഷ്യ​നാ​യി​രി​ക്കട്ടെ, അത്‌ ദൈവ​ദൃ​ഷ്‌ടി​യിൽ വളരെ വിലയു​ള​ള​താ​കു​ന്നു.” (സ്‌ത്രീ​കൾ ആഭരണ​മൊ​ന്നും ധരിക്ക​രുത്‌ എന്ന്‌ ഇതിനർത്ഥ​മു​ണ്ടോ? തീർച്ച​യാ​യും ഇല്ല, അവർ പുറം​കു​പ്പാ​യം ധരിക്ക​രുത്‌ എന്ന്‌ അത്‌ അർത്ഥമാ​ക്കു​ന്നി​ല്ലാ​ത്ത​തു​പോ​ലെ തന്നെ. എന്നാൽ ആത്‌മീ​യ​മായ അലങ്കാ​ര​ത്തിന്‌ മുഖ്യ ഊന്നൽ കൊടു​ത്തു​കൊണ്ട്‌ തങ്ങളുടെ വസ്‌ത്ര​ധാ​ര​ണ​ത്തോ​ടും ചമയ​ത്തോ​ടു​മു​ളള മനോ​ഭാ​വം സംബന്ധിച്ച്‌ സമനി​ല​യു​ള​ള​വ​രാ​യി​രി​ക്കാൻ ഇവിടെ അവർ പ്രോൽസാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.)

1 തിമൊ. 2:9, 10: “സ്‌ത്രീ​കൾ ലജ്ജാശീ​ല​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ നന്നായി ക്രമീ​ക​രിച്ച വസ്‌ത്ര​ത്താൽ തങ്ങളെ​ത്തന്നെ അലങ്കരി​ക്കേണം എന്ന്‌ ഞാൻ ആഗ്രഹി​ക്കു​ന്നു; മുടി പിന്നു​ന്ന​രീ​തി​ക​ളാ​ലോ പൊന്ന്‌, മുത്ത്‌, വളരെ വിലപി​ടി​പ്പു​ളള വസ്‌ത്രം എന്നിവ​യാ​ലോ അല്ല ദൈവത്തെ ആദരി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന സ്‌ത്രീ​കൾക്കു യോഗ്യ​മാം​വണ്ണം സൽപ്ര​വൃ​ത്തി​ക​ളെ​ക്കൊ​ണ്ട​ത്രേ അലങ്കരി​ക്കേ​ണ്ടത്‌.” (ഒരുവന്റെ ബാഹ്യ​മായ പ്രത്യ​ക്ഷ​ത​ക്കോ ഹൃദയ​നി​ല​ക്കോ ഏതിനാണ്‌ ദൈവ​ത്തി​ന്റെ പക്കൽ യഥാർത്ഥ​ത്തിൽ വിലയു​ള​ളത്‌? ഒരു സ്‌ത്രീ സൗന്ദര്യ വർദ്ധക​വ​സ്‌തു​ക്ക​ളോ ആഭരണ​ങ്ങ​ളോ ഒന്നും ഉപയോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും അവൾ ഒരു അധാർമ്മിക ജീവി​ത​മാണ്‌ നയിക്കു​ന്ന​തെ​ങ്കിൽ ദൈവം അവളിൽ പ്രസാ​ദി​ക്കു​മോ? അതോ സൗന്ദര്യ​വർദ്ധ​ക​വ​സ്‌തു​ക്ക​ളു​ടെ​യും ആഭരണ​ത്തി​ന്റെ​യും ഉപയോ​ഗ​ത്തിൽ ലജ്ജാശീ​ല​വും സുബോ​ധ​വും പ്രകട​മാ​ക്കു​ക​യും അതിലും പ്രമു​ഖ​മാ​യി ദൈവിക ഗുണങ്ങ​ളാ​ലും ക്രിസ്‌തീയ നടത്തയാ​ലും തങ്ങളെ​ത്തന്നെ അലങ്കരി​ക്കു​ക​യും ചെയ്യുന്ന സ്‌ത്രീ​കളെ അവൻ അംഗീ​ക​രി​ക്കു​മോ? യഹോവ പറയുന്നു: “മനുഷ്യൻ കാണു​ന്ന​തു​പോ​ലെയല്ല ദൈവം കാണു​ന്നത്‌, എന്തു​കൊ​ണ്ടെ​ന്നാൽ വെറും മനുഷ്യൻ കണ്ണിന്‌ പ്രത്യ​ക്ഷ​മാ​കു​ന്നതു മാത്രം കാണുന്നു; യഹോ​വയെ സംബന്ധി​ച്ചാ​ണെ​ങ്കിൽ ഹൃദയം എങ്ങനെ​യു​ള​ള​താ​ണെന്ന്‌ അവൻ കാണുന്നു.”—1 ശമു. 16:7.)

സദൃശ. 31:30: “ലാവണ്യം വ്യാജ​വും സൗന്ദര്യം വ്യർത്ഥ​വും ആയിരു​ന്നേ​ക്കാം; യഹോ​വയെ ഭയപ്പെ​ടുന്ന സ്‌ത്രീ​യോ തനിക്കു​വേ​ണ്ടി​ത്തന്നെ പ്രശംസ സമ്പാദി​ക്കു​ന്നു.”