വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാപനം

സ്‌നാപനം

നിർവ്വ​ചനം: “സ്‌നാ​പനം ചെയ്യുക” എന്ന പദം “മുക്കുക, ആഴ്‌ത്തുക” എന്ന്‌ അർത്ഥം വരുന്ന ബാപ്‌റ​റി​സെ​യിൻ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണ്‌ വരുന്നത്‌. (ലിഡെൽ, സ്‌കോട്ട്‌ എന്നിവ​രാ​ലു​ളള ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ) സ്‌നാ​പനം ചെയ്യ​പ്പെ​ടു​ന്ന​യാൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ പൂർണ്ണ​മാ​യും കലവറ​യി​ല്ലാ​തെ​യും നിരു​പാ​ധി​ക​മാ​യും യേശു​ക്രി​സ്‌തു വഴി സമർപ്പി​ച്ചി​രി​ക്കു​ന്നു എന്നുള​ള​തി​ന്റെ ബാഹ്യ​മായ ഒരു പ്രതീ​ക​മാണ്‌ ക്രിസ്‌തീയ ജലസ്‌നാ​പനം. മററു​ള​ള​വ​യോ​ടൊ​പ്പം, തിരു​വെ​ഴു​ത്തു​കൾ യോഹ​ന്നാ​ന്റെ സ്‌നാ​പ​ന​ത്തെ​പ്പ​റ​റി​യും പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടു​ളള സ്‌നാ​പ​ന​ത്തെ​പ്പ​റ​റി​യും തീകൊ​ണ്ടു​ളള സ്‌നാ​പ​ന​ത്തെ​പ്പ​റ​റി​യും പറയുന്നു.

ദൈവ​ത്തി​ന്റെ വചനം യഥാർത്ഥ​മാ​യി വിശ്വ​സി​ക്കു​ന്നവർ സ്‌നാ​പ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ പിൻമാ​റി നിൽക്കു​മോ?

മത്താ. 28:19, 20: “ആകയാൽ നിങ്ങൾ പോയി പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാ​പനം കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോട്‌ കൽപ്പി​ച്ചി​ട്ടു​ള​ള​തൊ​ക്കെ​യും അനുസ​രി​പ്പാൻ തക്കവണ്ണം പഠിപ്പി​ച്ചും​കൊണ്ട്‌ സകല രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ജനങ്ങളെ ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.”

പ്രവൃ. 2:41: “അവന്റെ വാക്ക്‌ ഉൽസാ​ഹ​പൂർവ്വം ആശ്ലേഷി​ച്ചവർ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെട്ടു.”

പ്രവൃ. 8:12: “ദൈവ​രാ​ജ്യ​ത്തെ​യും യേശു​ക്രി​സ്‌തു​വി​ന്റെ നാമ​ത്തെ​യും കുറി​ച്ചു​ളള സുവാർത്ത അറിയിച്ച ഫിലി​പ്പോ​സി​നെ അവർ വിശ്വ​സി​ച്ച​പ്പോൾ അവർ, സ്‌ത്രീ​ക​ളും പുരു​ഷൻമാ​രും സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടാൻ തുടങ്ങി.”

പ്രവൃ. 8:36-38: “അവർ വഴി​പോ​ക​യിൽ ഒരു ജലാശ​യ​ത്തി​ങ്കൽ എത്തിയ​പ്പോൾ [എത്യോ​പ്യൻ] ഷണ്ഡൻ പറഞ്ഞു: ‘നോക്കൂ! ഒരു ജലാശയം; സ്‌നാ​പ​ന​മേൽക്കു​ന്ന​തിൽ നിന്ന്‌ എന്നെ തടയു​ന്ന​തെന്ത്‌?’ അങ്ങനെ അവൻ തേർ നിർത്താൻ കൽപ്പിച്ചു . . . [ഫിലി​പ്പോസ്‌] അവനെ സ്‌നാ​പനം കഴിപ്പി​ച്ചു.”

ക്രിസ്‌തീയ ജലസ്‌നാ​പനം—അത്‌ തളിക്ക​ലി​നാ​ലോ അതോ പൂർണ്ണ നിമജ്ജ​ന​ത്താ​ലോ?

മർക്കോ. 1:9, 10: “യേശു . . . യോഹ​ന്നാ​നാൽ യോർദ്ദാൻ [നദി]യിൽ സ്‌നാ​പനം ചെയ്യ​പ്പെട്ടു. [“നിമജ്ജനം ചെയ്യ​പ്പെട്ടു,” ED, Ro]. വെളള​ത്തിൽനിന്ന്‌ പൊങ്ങി​വന്ന ഉടനെ സ്വർഗ്ഗങ്ങൾ തുറന്നി​രി​ക്കു​ന്ന​താ​യി അവൻ കണ്ടു.”

പ്രവൃ. 8:38: “അവർ ഇരുവ​രും, ഫിലി​പ്പോ​സും ഷണ്ഡനും വെളള​ത്തിൽ ഇറങ്ങി, അവൻ അവനെ സ്‌നാ​പ​ന​പ്പെ​ടു​ത്തി [“നിമജ്ജനം ചെയ്‌തു,” ED, Ro]”.

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ശിശു​സ്‌നാ​പനം നടത്തി​യി​രു​ന്നോ?

മത്താ. 28:19: “പോയി . . . അവരെ സ്‌നാ​പ​ന​പ്പെ​ടു​ത്തി . . . ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.”

പ്രവൃ. 8:12: “ഫിലി​പ്പോ​സി​നെ അവർ വിശ്വ​സി​ച്ച​പ്പോൾ . . . അവർ, സ്‌ത്രീ​ക​ളും പുരു​ഷൻമാ​രും സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടാൻ തുടങ്ങി.”

എന്നിരു​ന്നാ​ലും പിൽക്കാ​ലത്ത്‌, ഒറിജൻ (പൊ. യു. 185-254) എഴുതി: “കുട്ടി​ക​ളെ​പ്പോ​ലും സ്‌നാ​പനം ചെയ്യു​ന്നത്‌ സഭയുടെ പതിവാണ്‌ (സെലക്ഷൻസ്‌ ഫ്രം ദി കമ്മന്ററീസ്‌ ആൻഡ്‌ ഹോമി​ലീസ്‌ ഓഫ്‌ ഒറിജൻ, മദ്രാസ്‌, ഇൻഡ്യ; 1929, പേ. 211). ഈ പതിവ്‌ കാർത്തേ​ജി​ലെ ഒരു കൗൺസി​ലി​നോ​ടു​കൂ​ടെ (ഏ. പൊ. യു. 252) ഉറപ്പാ​ക്ക​പ്പെട്ടു.

മതചരി​ത്ര​കാ​ര​നായ അഗസ്‌റ​റസ്‌ നിയാൻഡർ എഴുതി: “വിശ്വാ​സ​വും സ്‌നാ​പ​ന​വും എന്നും പരസ്‌പരം ബന്ധപ്പെ​ട്ടി​രു​ന്നു; അതു​കൊണ്ട്‌ സർവസാ​ദ്ധ്യ​ത​യു​മ​നു​സ​രിച്ച്‌ . . . ഈ കാലഘ​ട്ട​ത്തിൽ [ഒന്നാം നൂററാ​ണ്ടിൽ] ശിശു​സ്‌നാ​പന നടപടി അറിയ​പ്പെ​ട്ടി​രു​ന്നില്ല. . . . ഇത്‌ ഒരു അപ്പോ​സ്‌ത​ലിക പാരമ്പ​ര്യ​മാ​യി മൂന്നാം നൂററാ​ണ്ടിൽ മാത്രം അംഗീ​ക​രി​ക്ക​പ്പെട്ടു എന്ന വസ്‌തുത ഇതിന്റെ അപ്പോ​സ്‌ത​ലിക ഉത്ഭവത്തിന്‌ അനുകൂ​ല​മാ​യതല്ല, പ്രതി​കൂ​ല​മായ തെളി​വാണ്‌ നൽകു​ന്നത്‌.”—ഹിസ്‌റ​ററി ഓഫ്‌ ദി പ്ലാൻറിംഗ്‌ ആൻഡ്‌ ട്രെയി​നിംഗ്‌ ഓഫ്‌ ക്രിസ്‌ത്യൻ ചർച്ച്‌ ബൈ ദി അപ്പോ​സൽസ്‌ (ന്യൂ​യോർക്ക്‌, 1864), പേ. 162.

ക്രിസ്‌തീയ ജലസ്‌നാ​പനം പാപ​മോ​ചനം കൈവ​രു​ത്തു​ന്നു​വോ?

1 യോഹ. 1:7: “അവൻ തന്നെ വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ നാം വെളി​ച്ച​ത്തിൽ നടക്കു​ന്നു​വെ​ങ്കിൽ . . . അവന്റെ പുത്ര​നായ യേശു​വി​ന്റെ രക്തം സകല പാപങ്ങ​ളിൽ നിന്നും നമ്മെ ശുദ്ധീ​ക​രി​ക്കു​ന്നു.” (അപ്രകാ​രം സ്‌നാ​പ​ന​ജ​ലമല്ല യേശു​വി​ന്റെ രക്തമാണ്‌ നമ്മെ പാപത്തിൽനിന്ന്‌ ശുദ്ധീ​ക​രി​ക്കു​ന്നത്‌.)

മത്താ. 3:11: “ഞാൻ [യോഹ​ന്നാൻ സ്‌നാ​പകൻ] നിങ്ങളു​ടെ അനുതാ​പം നിമിത്തം നിങ്ങളെ ജലത്തിൽ സ്‌നാ​പനം കഴിപ്പി​ക്കു​ന്നു; എന്നാൽ എന്റെ പിന്നാലെ വരുന്നവൻ [യേശു​ക്രി​സ്‌തു] എന്നെക്കാൾ ശക്തനാണ്‌, അവന്റെ ചെരിപ്പ്‌ അഴിക്കാൻ ഞാൻ യോഗ്യ​നല്ല.” (5, 6 വാക്യ​ങ്ങ​ളും പ്രവൃ​ത്തി​കൾ 13:24-ഉം കാണി​ക്കു​ന്നത്‌ യോഹ​ന്നാൻ ചെയ്‌തത്‌ എല്ലാവർക്കും വേണ്ടി​യാ​യി​രു​ന്നില്ല, യഹൂദൻമാർക്കു വേണ്ടി​മാ​ത്ര​മാ​യി​രു​ന്നു എന്നാണ്‌. എന്തു​കൊണ്ട്‌? ന്യായ​പ്ര​മാണ ഉടമ്പടി​ക്കെ​തി​രെ​യു​ളള യഹൂദൻമാ​രു​ടെ പാപങ്ങൾ നിമി​ത്ത​വും അവരെ ക്രിസ്‌തു​വി​നാ​യി ഒരുക്കു​ന്ന​തി​നും.)

പ്രവൃ. 2:38: “അനുത​പിച്ച്‌ നിങ്ങൾ ഓരോ​രു​ത്ത​രും നിങ്ങളു​ടെ പാപങ്ങ​ളു​ടെ മോച​ന​ത്തി​നാ​യി യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​പ​ന​മേൽക്കു​വിൻ.” (സ്‌നാ​പനം തന്നെ അവർക്ക്‌ പാപ​മോ​ചനം കൈവ​രു​ത്തി​യോ? ഇതു പരിഗ​ണി​ക്കുക: യേശു​വി​ന്റെ മരണത്തി​ന്റെ ഉത്തരവാ​ദി​ത്വ​ത്തിൽ പങ്കുകാ​രാ​യി​രുന്ന യഹൂദൻമാ​രോ​ടാണ്‌ ഇത്‌ പറയ​പ്പെ​ട്ടത്‌. [22, 23 വാക്യങ്ങൾ കാണുക.] അവരുടെ സ്‌നാ​പനം ഒരു സംഗതി സംബന്ധിച്ച്‌ തെളിവു നൽകു​മാ​യി​രു​ന്നു. എന്തിന്റെ? അവർ ഇപ്പോൾ യേശു​വിൽ ക്രിസ്‌തു അല്ലെങ്കിൽ മശിഹാ എന്ന നിലയിൽ വിശ്വാ​സം അർപ്പി​ച്ചു​വെന്ന്‌. അവർ ഇതു ചെയ്യു​ന്ന​തി​നാൽ മാത്രമെ അവരുടെ പാപം മോചി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു​ളളു. [പ്രവൃ. 4:12; 5:30, 31]

പ്രവൃ. 22:16: “എഴു​ന്നേ​ററ്‌ സ്‌നാ​പ​ന​മേ​ററ്‌ അവന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നാൽ നിങ്ങളു​ടെ പാപങ്ങൾ കഴുകി​ക്ക​ള​യുക.” (പ്രവൃ​ത്തി​കൾ 10:43-ഉം.)

പരിശുദ്ധാത്മാവുകൊണ്ട്‌ സ്‌നാ​പ​ന​പ്പെ​ടു​ത്ത​പ്പെ​ടു​ന്നത്‌ ആര്‌?

1 കൊരി. 1:2; 12:13, 27: “ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​രും വിശു​ദ്ധ​രാ​യി​രി​ക്കാൻ വിളി​ക്ക​പ്പെ​ട്ട​വ​രു​മായ നിങ്ങൾക്ക്‌ . . . വാസ്‌ത​വ​മാ​യും യഹൂദ​രോ, യവനരോ അടിമ​ക​ളോ സ്വത​ന്ത്ര​രോ ആയിരു​ന്നാ​ലും ഒരേ ശരീര​മാ​കു​മാറ്‌ നാം ഒരേ ആത്മാവി​നാൽ സ്‌നാ​പ​ന​മേ​ററു, നാം ഒരേ ആത്മാവി​നെ പാനം ചെയ്യാൻ ഇടയാ​ക്ക​പ്പെട്ടു. ഇപ്പോൾ നിങ്ങൾ ക്രിസ്‌തു​വി​ന്റെ ശരീര​മാണ്‌.” (അത്തരം “വിശു​ദ്ധൻമാർ” മനുഷ്യ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം രാജ്യ​ത്തിൽ ഓഹരി​ക്കാ​രാ​കു​മെന്ന്‌ ദാനി​യേൽ 7:13, 14, 27 പ്രകട​മാ​ക്കു​ന്നു.)

യോഹ. 3:5: “ആരെങ്കി​ലും ജലത്തിൽനി​ന്നും ആത്മാവിൽനി​ന്നും ജനിപ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അവന്‌ ദൈവ​ത്തി​ന്റെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കാൻ കഴിയു​ക​യില്ല.” (ആത്മാവു​കൊണ്ട്‌ സ്‌നാ​പനം ചെയ്യ​പ്പെ​ടുന്ന സമയത്ത്‌ ഒരു വ്യക്തി ‘ആത്മാവിൽനിന്ന്‌ ജനിപ്പി​ക്ക​പ്പെ​ടു​ന്നു.’ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനേ ആ പദവി​യു​ളളു എന്ന്‌ ലൂക്കോസ്‌ 12:32 കാണി​ക്കു​ന്നു. വെളി​പ്പാട്‌ 14:1-3 കൂടെ കാണുക.)

പരിശുദ്ധാത്മാവുകൊണ്ടു സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടുന്ന എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ക​യോ രോഗ​ശാ​ന്തി​വരം ഉളളവ​രാ​യി​രി​ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ?

1 കൊരി. 12:13, 29, 30: “സത്യമാ​യും ഒരേ ആത്മാവി​നാൽ നാം എല്ലാവ​രും ഒരേ ശരീര​ത്തി​ലേക്ക്‌ സ്‌നാ​പ​ന​മേ​ററു . . . എല്ലാവ​രും അപ്പോ​സ്‌ത​ലരല്ല, ആണോ? . . . എല്ലാവ​രും വീര്യ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നില്ല, ഉണ്ടോ? എല്ലാവർക്കും രോഗ​ശാ​ന്തി​വരം ഇല്ല, ഉണ്ടോ? എല്ലാവ​രും ഭാഷക​ളിൽ സംസാ​രി​ക്കു​ന്നില്ല, ഉണ്ടോ?”

രോഗ​ശാ​ന്തി,” “അന്യഭാ​ഷകൾ, സംസാ​രി​ക്കൽ” എന്നീ ശീർഷ​ക​ങ്ങൾകൂ​ടെ കാണുക.

‘മരിച്ച​വർക്കു​വേ​ണ്ടി​യു​ളള സ്‌നാ​പനം’—അതിന്റെ അർത്ഥ​മെ​ന്താണ്‌?

1 കൊരി. 15:29, KJ: “കേവലം മരിച്ചവർ ഉയർക്കു​ന്നി​ല്ലെ​ങ്കിൽ മരിച്ച​വർക്കു​വേണ്ടി സ്‌നാ​പ​ന​മേൽക്കു​ന്നവർ എന്തു ചെയ്യും? അപ്പോൾപി​ന്നെ അവർ മരിച്ച​വർക്കു​വേണ്ടി സ്‌നാ​പ​ന​മേൽക്കു​ന്നത്‌ എന്തിനാണ്‌?”

“വേണ്ടി” എന്ന്‌ ഇവിടെ തർജ്ജമ ചെയ്‌തി​രി​ക്കുന്ന ഗ്രീക്ക്‌ ഘടകമായ ഹൈപ്പർ എന്ന വാക്കിന്‌ “മേൽ,” “വേണ്ടി,” “പകരം,” “ആ ഉദ്ദേശ്യ​ത്തിൽ” എന്നൊക്കെ അർത്ഥമുണ്ട്‌. (ലിഡെൽ, സ്‌കോട്ട്‌ എന്നിവ​രാ​ലു​ളള ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലക്‌സി​ക്കൻ) ഈ വാക്യ​ത്തിൽ അത്‌ എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌? സ്‌നാ​പ​ന​മേൽക്കാ​തെ മരിച്ചു​പോ​യ​വർക്കു​വേണ്ടി ജീവ​നോ​ടി​രി​ക്കു​ന്ന​വരെ സ്‌നാ​പനം കഴിപ്പി​ക്കു​ന്ന​തി​നെ​യാ​ണോ പൗലോസ്‌ അർത്ഥമാ​ക്കി​യത്‌?

സ്‌നാപനത്തോടുളള ബന്ധത്തിൽ മരണ​ത്തെ​പ്പ​ററി പറയുന്ന ആകെയു​ളള മറെറാ​രു വേദഭാ​ഗം വ്യക്തി​തന്നെ ഏൽക്കുന്ന സ്‌നാ​പ​ന​ത്തെ​യാണ്‌ പരാമർശി​ക്കു​ന്നത്‌, അല്ലാതെ മരിച്ച മറെറാ​രാൾക്കു​വേണ്ടി ഏൽക്കുന്ന സ്‌നാ​പ​ന​ത്തെ​യല്ല

റോമർ 6:3: “ക്രിസ്‌തു​യേ​ശു​വി​ലേക്ക്‌ സ്‌നാ​പ​ന​മേററ നാമെ​ല്ലാ​വ​രും ക്രിസ്‌തു​വി​ന്റെ മരണത്തി​ലേക്ക്‌ സ്‌നാ​പ​ന​മേ​ററു എന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ?” (മർക്കോ. 10:38, 39-ഉം)

കൊലൊ. 2:12: “എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ [കൊ​ലൊ​സ്സ്യ സഭയിലെ ജീവി​ച്ചി​രി​ക്കുന്ന അംഗങ്ങൾ] അവന്റെ സ്‌നാ​പ​ന​ത്തിൽ അവനോ​ടു​കൂ​ടെ കുഴി​ച്ചി​ട​പ്പെട്ടു, അവനെ മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പിച്ച ദൈവ​ത്തി​ന്റെ പ്രവർത്ത​ന​ത്തിൽ നിങ്ങൾക്കു​ളള വിശ്വാ​സ​ത്താൽ നിങ്ങൾ അവനോ​ടു​ളള ബന്ധത്താൽ ഒരുമിച്ച്‌ ഉയർപ്പി​ക്ക​പ്പെട്ടു.”

“പുതി​യ​ലോ​ക​ഭാ​ഷാ​ന്തര”ത്തിലെ തർജ്ജമ വ്യാക​ര​ണ​പ്ര​കാ​രം ശരിയും ഈ ഇതര ബൈബിൾ വാക്യ​ങ്ങ​ളോട്‌ യോജി​പ്പി​ലു​മാണ്‌

1 കൊരി. 15:29: “അല്ലെങ്കിൽ മരിച്ച​വ​രാ​യി​രി​ക്കാൻവേണ്ടി സ്‌നാ​പ​ന​മേൽക്കു​ന്നവർ എന്തു ചെയ്യും? മരിച്ചവർ അശേഷം ഉയർപ്പി​ക്ക​പ്പെ​ടു​ന്നി​ല്ലാ​യെ​ങ്കിൽ അത്തരക്കാ​രാ​യി​രി​ക്കാൻ വേണ്ടി അവർ എന്തിനാണ്‌ സ്‌നാ​പ​ന​മേൽക്കു​ന്നത്‌? (അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ​തു​പോ​ലെ നിർമ്മലത പാലി​ക്കാൻ വേണ്ടി​യു​ളള ഒരു മരണത്തി​ലേക്കു നയിക്കുന്ന ഒരു ജീവി​ത​ത്തി​ലേ​ക്കാണ്‌ അവർ സ്‌നാ​പനം ഏൽക്കു​ന്നത്‌ അല്ലെങ്കിൽ നിമജ്ജനം ചെയ്യ​പ്പെ​ടു​ന്നത്‌, പിന്നീട്‌ അവനെ​പ്പോ​ലെ ആത്മീയ ജീവനി​ലേക്ക്‌ ഉയർപ്പി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കും.)

തീകൊണ്ടുളള സ്‌നാ​പ​ന​ത്തിൽനിന്ന്‌ എന്തു ഫലമു​ള​വാ​കു​ന്നു?

ലൂക്കോ. 3:16, 17: “അവൻ [യേശു​ക്രി​സ്‌തു] നിങ്ങളെ . . . തീകൊണ്ട്‌ സ്‌നാ​പനം കഴിപ്പി​ക്കും. തന്റെ മെതി​ക്കളം പൂർണ്ണ​മാ​യും വെടി​പ്പാ​ക്കേ​ണ്ട​തിന്‌ വീശു​മു​റം അവന്റെ കയ്യിലുണ്ട്‌ . . . പതിർ അവൻ കെടു​ത്താൻ കഴിയാത്ത തീയിൽ ദഹിപ്പി​ക്കും.” (അതിന്റെ നാശം നിത്യ​മാ​യി​രി​ക്കും.)

മത്താ. 13:49, 50: “വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ങ്കൽ അങ്ങനെ​യാ​യി​രി​ക്കും സംഭവി​ക്കുക: ദൂതൻമാർ പുറ​പ്പെട്ട്‌ നീതി​മാൻമാർക്കി​ട​യിൽനിന്ന്‌ ദുഷ്ടൻമാ​രെ വേർതി​രിച്ച്‌ തീച്ചൂ​ള​യി​ലേക്ക്‌ എറിയും.”

ലൂക്കോ. 17:29, 30: “ലോത്ത്‌ സോ​ദോ​മിൽനിന്ന്‌ പുറത്തു​കടന്ന ദിവസം ആകാശ​ത്തിൽനിന്ന്‌ തീയും ഗന്ധകവും വർഷിച്ച്‌ അവരെ എല്ലാവ​രെ​യും നശിപ്പി​ച്ചു. മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടു​ത്ത​പ്പെ​ടേണ്ട നാളിൽ അങ്ങനെ​തന്നെ ആയിരി​ക്കും.”

ശിഷ്യൻമാർക്കു​വേ​ണ്ടി​യു​ളള പരിശു​ദ്ധാ​ത്‌മാ​വു​കൊ​ണ്ടു​ളള സ്‌നാ​പ​ന​വും അതും ഒന്നുത​ന്നെ​യല്ല

പ്രവൃ. 1:5: “യോഹ​ന്നാൻ വാസ്‌ത​വ​ത്തിൽ വെളളം​കൊണ്ട്‌ സ്‌നാ​പനം കഴിപ്പി​ച്ചു. എന്നാൽ നിങ്ങൾ [യേശു​വി​ന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർ] ഏറെനാൾ കഴിയും മുൻപ്‌ പരിശു​ദ്ധാ​ത്മാ​വിൽ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടും.”

പ്രവൃ. 2:2-4: “പെട്ടെന്ന്‌ ശക്തമായ കാററ്‌ അടിക്കു​ന്ന​തു​പോ​ലെ ഒരു ശബ്ദം ആകാശ​ത്തു​നിന്ന്‌ ഉണ്ടായി, അതു അവർ ഇരുന്നി​രുന്ന വീട്ടിൽ മുഴുവൻ നിറഞ്ഞു. അഗ്നി​കൊ​ണ്ടെ​ന്ന​തു​പോ​ലു​ളള നാവുകൾ അവർക്ക്‌ ദൃശ്യ​മാ​യി, അവ ഓരോന്ന്‌ ഓരോ​രു​ത്ത​രു​ടെ​മേൽ പതിച്ചു. [അവരെ ചുററു​ക​യോ മുക്കു​ക​യോ ചെയ്‌തില്ല] അവർ എല്ലാവ​രും പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി ആത്മാവ്‌ അവർക്ക്‌ ഉച്ചരി​പ്പാൻ വരം നൽകി​യ​തു​പോ​ലെ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ച്ചു തുടങ്ങി.”