വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാനീയേൽ—വിചാരണ ചെയ്യപ്പെടുന്ന ഒരു പുസ്‌തകം

ദാനീയേൽ—വിചാരണ ചെയ്യപ്പെടുന്ന ഒരു പുസ്‌തകം

അധ്യായം രണ്ട്‌

ദാനീ​യേൽ—വിചാരണ ചെയ്യ​പ്പെ​ടുന്ന ഒരു പുസ്‌ത​കം

1, 2. ദാനീ​യേൽ പുസ്‌തകം പ്രതി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ, ആ പുസ്‌ത​കത്തെ പിന്താ​ങ്ങുന്ന തെളി​വു​കൾ പരിചി​ന്തി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു നിങ്ങൾ കരുതു​ന്നത്‌ എന്തു​കൊണ്ട്‌?

 പ്രധാ​ന​പ്പെട്ട ഒരു വിചാരണ ശ്രദ്ധി​ച്ചു​കൊ​ണ്ടു നിങ്ങൾ ഒരു കോടതി മുറി​യിൽ ഇരിക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. വഞ്ചന കാട്ടി​യെന്ന കുറ്റം ഒരു വ്യക്തി​യു​ടെ മേൽ ചുമത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. അയാൾ കുറ്റക്കാ​ര​നാ​ണെന്നു ഗവൺമെന്റ്‌ വക്കീൽ തറപ്പിച്ചു പറയുന്നു. എന്നാൽ, ദീർഘ​കാ​ല​മാ​യി സത്യസ​ന്ധ​ത​യ്‌ക്കു പേരു​കേട്ട ഒരാളാ​ണു കുറ്റം ചുമത്ത​പ്പെ​ട്ടി​രി​ക്കുന്ന വ്യക്തി. പ്രതി​ഭാ​ഗത്തു നിന്നുള്ള തെളി​വു​കൾ കേൾക്കാൻ നിങ്ങൾ താത്‌പ​ര്യ​മു​ള്ളവൻ ആയിരി​ക്കി​ല്ലേ?

2 ബൈബിൾ പുസ്‌ത​ക​മായ ദാനീ​യേ​ലി​ന്റെ കാര്യ​ത്തിൽ നിങ്ങൾ സമാന​മായ ഒരു സ്ഥിതി​വി​ശേ​ഷ​ത്തി​ലാണ്‌. അതിന്റെ എഴുത്തു​കാ​രൻ സത്യസ​ന്ധ​ത​യ്‌ക്കു പേരു​കേട്ട ഒരു വ്യക്തി ആയിരു​ന്നു. അവന്റെ പേരു വഹിക്കുന്ന പുസ്‌തകം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി അത്യധി​കം ആദരി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. പൊ.യു.മു. ഏഴും ആറും നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രുന്ന ഒരു എബ്രായ പ്രവാ​ച​ക​നായ ദാനീ​യേൽ എഴുതിയ ആധികാ​രിക ചരി​ത്ര​മാ​യി അതു സ്വയം പരിച​യ​പ്പെ​ടു​ത്തു​ന്നു. ഏകദേശം പൊ.യു.മു. 618 മുതൽ പൊ.യു.മു. 536 വരെ നീളുന്ന കാലഘ​ട്ട​ത്തി​ലെ കാര്യങ്ങൾ ദാനീ​യേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ ചർച്ച ചെയ്യ​പ്പെ​ടു​ന്ന​താ​യി കൃത്യ​ത​യുള്ള ബൈബിൾ കാലക്ക​ണക്കു പ്രകട​മാ​ക്കു​ന്നു. പൊ.യു.മു. 536-ഓടെ അതിന്റെ എഴുത്തു പൂർത്തി​യാ​യി. എന്നാൽ ആ പുസ്‌തകം പ്രതി​ക്കൂ​ട്ടി​ലാണ്‌. അത്‌ ഒരു കൃത്രിമ കൃതി​യാ​ണെന്നു ചില വിശ്വ​വി​ജ്ഞാ​ന​കോ​ശ​ങ്ങ​ളും മറ്റു പരാമർശക ഗ്രന്ഥങ്ങ​ളും സൂചി​പ്പി​ക്കു​ക​യോ തീർത്തു പറയു​ക​യോ ചെയ്യുന്നു.

3. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​തയെ കുറിച്ച്‌ ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക എന്തു പറയുന്നു?

3 ദൃഷ്ടാ​ന്ത​ത്തിന്‌, ഒരുകാ​ലത്തു ദാനീ​യേൽ പുസ്‌തകം “യഥാർഥ പ്രവചനം അടങ്ങുന്ന സത്യസ​ന്ധ​മായ ഒരു ചരി​ത്ര​മാ​യി പൊതു​വെ പരിഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു” എന്ന്‌ ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക സമ്മതി​ക്കു​ന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ, ദാനീ​യേൽ പുസ്‌തകം “എഴുത​പ്പെ​ട്ടത്‌ ഒരു പിൽക്കാല ദേശീയ പ്രതി​സ​ന്ധി​യു​ടെ സമയത്ത്‌, അതായത്‌ [സിറിയൻ രാജാ​വായ] ആന്റി​യോ​ക്കസ്‌ നാലാമൻ എപ്പിഫാ​നെ​സി​ന്റെ കീഴിൽ യഹൂദ​ന്മാർ കഠിന​മായ പീഡനം അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന കാലത്ത്‌ ആയിരു​ന്നു” എന്ന്‌ ബ്രിട്ടാ​നിക്ക അവകാ​ശ​പ്പെ​ടു​ന്നു. പൊ.യു.മു. 167-നും 164-നും ഇടയ്‌ക്കാണ്‌ ഈ പുസ്‌തകം എഴുത​പ്പെ​ട്ട​തെന്നു പ്രസ്‌തുത എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു. ദാനീ​യേൽ എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ ഭാവി പ്രവചി​ക്കു​ന്നില്ല, മറിച്ച്‌, അവൻ “തനിക്കു മുമ്പുള്ള ചരി​ത്രത്തെ ഭാവി സംഭവങ്ങൾ സംബന്ധിച്ച പ്രവച​നങ്ങൾ എന്നപോ​ലെ” അവതരി​പ്പി​ക്കുക മാത്ര​മാ​ണു ചെയ്യു​ന്ന​തെ​ന്നും അതു തറപ്പിച്ചു പറയുന്നു.

4. ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള വിമർശനം തുടങ്ങി​യത്‌ എന്ന്‌, ഈ അടുത്ത നൂറ്റാ​ണ്ടു​ക​ളിൽ സമാന​മായ വിമർശനം ആളിക്ക​ത്താൻ ഇടയാ​ക്കി​യത്‌ എന്ത്‌?

4 അത്തരം ആശയങ്ങൾ എവി​ടെ​നി​ന്നാണ്‌ ഉത്ഭവി​ക്കു​ന്നത്‌? ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള വിമർശനം ഒരു പുതിയ കാര്യമല്ല. പൊ.യു. മൂന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന പോർഫറി എന്ന തത്ത്വചി​ന്ത​ക​നാണ്‌ അതു തുടങ്ങി​വെ​ച്ചത്‌. റോമാ സാമ്രാ​ജ്യ​ത്തി​ലെ മറ്റ്‌ അനേക​രെ​യും പോലെ അദ്ദേഹ​വും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സ്വാധീ​നത്തെ ഒരു ഭീഷണി​യാ​യി കണ്ടു. ഈ “പുതിയ” മതത്തിനു തുരങ്കം വെക്കാ​നാ​യി അദ്ദേഹം 15 പുസ്‌ത​കങ്ങൾ എഴുതി. 12-ാമത്തേത്‌ ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതിരെ ആയിരു​ന്നു. പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ലെ ഒരു യഹൂദൻ എഴുതിയ ഒരു കപട കൃതി​യാണ്‌ അതെന്ന്‌ പോർഫറി പ്രഖ്യാ​പി​ച്ചു. 18-ഉം 19-ഉം നൂറ്റാ​ണ്ടു​ക​ളി​ലും സമാന​മായ ആക്രമ​ണങ്ങൾ ഉണ്ടായി. അമിത​കൃ​ത്തി​പ്പു​കാ​രു​ടെ​യും യുക്തി​വാ​ദി​ക​ളു​ടെ​യും വീക്ഷണ​ത്തിൽ പ്രവചനം—ഭാവി സംഭവങ്ങൾ മുൻകൂ​ട്ടി പറയൽ—അസാധ്യ​മാണ്‌. ദാനീ​യേൽ അവരുടെ ഇഷ്ടപ്പെട്ട ആക്രമണ ലക്ഷ്യം ആയിത്തീർന്നു. ഫലത്തിൽ, അവനും അവന്റെ പുസ്‌ത​ക​വും കോടതി കയറി. ആ പുസ്‌തകം ബാബി​ലോ​ണി​ലെ യഹൂദ പ്രവാസ കാലത്തു ദാനീ​യേൽ എഴുതി​യതല്ല, മറിച്ച്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷം മറ്റാരോ എഴുതി​യ​താണ്‌ എന്നതിനു തങ്ങൾക്കു വേണ്ടു​വോ​ളം തെളി​വു​കൾ ഉണ്ടെന്നു വിമർശകർ അവകാ​ശ​പ്പെട്ടു. a അത്തരം ആക്രമ​ണങ്ങൾ അത്യധി​കം വർധി​ച്ച​പ്പോൾ ഒരു ഗ്രന്ഥകാ​രൻ ദാനീ​യേൽ വിമർശ​ക​രു​ടെ ഗുഹയിൽ (ഇംഗ്ലീഷ്‌) എന്ന ഒരു എതിർവാദ കൃതി​പോ​ലും രചിച്ചു.

5. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​കത സംബന്ധിച്ച പ്രശ്‌നം പ്രധാ​ന​പ്പെട്ട ഒന്നായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 വിമർശ​ക​രു​ടെ ഉറച്ച അവകാ​ശ​വാ​ദ​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ തെളി​വു​ണ്ടോ? അതോ എതിർവാ​ദത്തെ ആണോ തെളിവു പിന്താ​ങ്ങു​ന്നത്‌? പ്രധാ​ന​പ്പെട്ട പ്രശ്‌ന​ങ്ങ​ളാണ്‌ ഇവിടെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, ഈ പുരാതന പുസ്‌ത​ക​ത്തി​ന്റെ ഖ്യാതി മാത്രമല്ല, നമ്മുടെ ഭാവി​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദാനീ​യേൽ പുസ്‌തകം കപടമാ​ണെ​ങ്കിൽ മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി സംബന്ധി​ച്ചുള്ള അതിന്റെ വാഗ്‌ദാ​നങ്ങൾ വെറും പൊള്ള​യാണ്‌. എന്നാൽ, അതിൽ അടങ്ങി​യി​രി​ക്കു​ന്നതു യഥാർഥ പ്രവച​നങ്ങൾ ആണെങ്കിൽ, അവ നമുക്ക്‌ ഇന്ന്‌ എന്ത്‌ അർഥമാ​ക്കു​മെന്ന്‌ അറിയാൻ നിങ്ങൾ ഉത്സാഹം ഉള്ളവർ ആയിരി​ക്കു​മെ​ന്ന​തിൽ തെല്ലും സംശയ​മില്ല. അതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള ചില ആരോ​പ​ണങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

6. ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ചരിത്രം സംബന്ധി​ച്ചു ചില​പ്പോ​ഴൊ​ക്കെ ഏത്‌ ആരോ​പണം ഉന്നയി​ക്ക​പ്പെ​ടു​ന്നു?

6 ദൃഷ്ടാ​ന്ത​ത്തിന്‌, ദി എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​ന​യിൽ ഉന്നയി​ച്ചി​രി​ക്കുന്ന ആരോ​പ​ണ​ത്തി​ന്റെ കാര്യം എടുക്കാം: ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ “[ബാബി​ലോ​ണി​യൻ പ്രവാസം പോലുള്ള] ആദിമ കാലഘ​ട്ട​ങ്ങ​ളി​ലെ അനേകം ചരി​ത്ര​പ​ര​മായ വിശദാം​ശങ്ങൾ ഏറെ വളച്ചൊ​ടി​ച്ച​വ​യാണ്‌.” അതു വാസ്‌ത​വ​ത്തിൽ അങ്ങനെ​തന്നെ ആണോ? ആരോ​പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മൂന്നു പിശകു​കൾ ഓരോ​ന്നാ​യി നമുക്കു പരിചി​ന്തി​ക്കാം.

ഇല്ലാത്ത ചക്രവർത്തി​യു​ടെ കാര്യം

7. (എ) ബേൽശ​സ്സ​രി​നെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ പരാമർശങ്ങൾ ബൈബിൾ വിമർശ​കരെ ദീർഘ​കാ​ലം സന്തോ​ഷി​പ്പി​ച്ചി​ട്ടു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) ബേൽശസ്സർ ഒരു കാൽപ്പ​നിക കഥാപാ​ത്രം മാത്ര​മാ​ണെ​ന്നുള്ള ആശയത്തിന്‌ എന്തു സംഭവി​ച്ചു?

7 ബാബി​ലോൺ നഗരം മറിച്ചി​ട​പ്പെ​ട്ട​പ്പോൾ അവിടത്തെ രാജാവ്‌ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ഒരു “മകനായ” ബേൽശസ്സർ ആയിരു​ന്നു എന്നു ദാനീ​യേൽ എഴുതി. (ദാനീ​യേൽ 5:1, 11, 18, 22, 30) ബേൽശ​സ്സ​രി​ന്റെ പേരു ബൈബി​ളിൽ അല്ലാതെ മറ്റൊ​രി​ട​ത്തും കാണാ​നി​ല്ലെന്നു പറഞ്ഞ്‌ വിമർശകർ ദീർഘ​കാ​ലം ഈ ആശയത്തെ കടന്നാ​ക്ര​മി​ച്ചി​ട്ടുണ്ട്‌. മറിച്ച്‌, പുരാതന ചരി​ത്ര​കാ​ര​ന്മാർ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ഒരു പിൻഗാ​മി​യായ നബോ​ണീ​ഡ​സി​നെ​യാണ്‌ ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാ​രിൽ അവസാ​ന​ത്ത​വ​നാ​യി തിരി​ച്ച​റി​യി​ച്ചി​ട്ടു​ള്ളത്‌. അതു​കൊണ്ട്‌ വ്യക്തമാ​യും, ബേൽശസ്സർ എഴുത്തു​കാ​രന്റെ ഒരു കാൽപ്പ​നിക കഥാപാ​ത്രം മാത്ര​മാ​ണെന്ന്‌ 1850-ൽ ഫെർഡി​നാന്റ്‌ ഹിറ്റ്‌സിച്ച്‌ അഭി​പ്രാ​യ​പ്പെട്ടു. എന്നാൽ ഹിറ്റ്‌സി​ച്ചി​ന്റേത്‌ ഏറെക്കു​റെ വിവേ​ക​ശൂ​ന്യ​മായ അഭി​പ്രാ​യ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നി​ല്ലേ? ആകട്ടെ, ഈ രാജാ​വി​നെ കുറിച്ച്‌ ഒരു പരാമർശ​വും ഇല്ലാത്തത്‌, അദ്ദേഹം വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും ജീവി​ച്ചി​രു​ന്നി​ട്ടി​ല്ലെന്നു തെളി​യി​ക്കു​മോ, വിശേ​ഷി​ച്ചും അദ്ദേഹം ജീവി​ച്ചി​രു​ന്നത്‌ ചരിത്ര രേഖകൾ വളരെ വിരള​മാ​യി​രു​ന്നെന്ന്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഒരു കാലത്താ​യി​രി​ക്കു​മ്പോൾ? ഏതായാ​ലും, ഇന്നത്തെ ദക്ഷിണ ഇറാക്കി​ലുള്ള പുരാതന ബാബി​ലോ​ണി​യൻ നഗരമായ ഊരിന്റെ അവശി​ഷ്ട​ങ്ങ​ളിൽനിന്ന്‌ 1854-ൽ ചെറിയ കുറെ കളിമൺ സിലി​ണ്ട​റു​കൾ കുഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. നബോ​ണീ​ഡസ്‌ രാജാ​വിൽനി​ന്നുള്ള ആ ക്യൂനി​ഫോം രേഖക​ളിൽ “എന്റെ മൂത്ത പുത്ര​നായ ബേൽ-ഷാർ-സ്സ”രിനു വേണ്ടി​യുള്ള ഒരു പ്രാർഥന ഉണ്ടായി​രു​ന്നു. ഇത്‌ ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ബേൽശസ്സർ ആണെന്നു വിമർശ​കർക്കു പോലും സമ്മതി​ക്കേ​ണ്ടി​വന്നു.

8. ബേൽശ​സ്സ​രി​നെ വാഴ്‌ച നടത്തുന്ന രാജാ​വാ​യി ചിത്രീ​ക​രി​ച്ചു​കൊ​ണ്ടുള്ള ദാനീ​യേ​ലി​ന്റെ വർണന സത്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

8 പക്ഷേ, അതു​കൊ​ണ്ടൊ​ന്നും വിമർശ​കർക്കു തൃപ്‌തി​യാ​യില്ല. “ഇതു യാതൊ​ന്നും തെളി​യി​ക്കു​ന്നില്ല” എന്ന്‌ എച്ച്‌. എഫ്‌. റ്റോൾബട്ട്‌ എന്ന വിമർശകൻ എഴുതി. ആ രേഖയിൽ പരാമർശി​ച്ചി​രി​ക്കുന്ന പുത്രൻ വെറു​മൊ​രു കുട്ടി ആയിരു​ന്നി​രി​ക്കാം, എന്നാൽ ദാനീ​യേൽ അവനെ വാഴ്‌ച നടത്തുന്ന രാജാ​വാ​യി​ട്ടാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്ന്‌ അദ്ദേഹം ആരോ​പി​ച്ചു. എന്നാൽ, റ്റോൾബ​ട്ടി​ന്റെ അഭി​പ്രാ​യങ്ങൾ പ്രസി​ദ്ധീ​ക​രിച്ച്‌ വെറും ഒരു വർഷം കഴിഞ്ഞ​പ്പോൾ, ബേൽശ​സ്സ​രിന്‌ സെക്ര​ട്ട​റി​മാ​രും വീട്ടു​ജോ​ലി​ക്കാ​രും ഉള്ളതായി പരാമർശി​ക്കുന്ന കൂടുതൽ ക്യൂനി​ഫോം ഫലകങ്ങൾ കുഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. തീർച്ച​യാ​യും അവൻ ഒരു കുട്ടി ആയിരു​ന്നില്ല! ഒരിക്കൽ നബോ​ണീ​ഡസ്‌ വർഷങ്ങ​ളോ​ളം ബാബി​ലോ​ണിൽനിന്ന്‌ അകലെ ആയിരു​ന്നു എന്നു റിപ്പോർട്ടു ചെയ്‌തു​കൊണ്ട്‌ മറ്റു ഫലകങ്ങൾ ഒടുവിൽ ഈ പ്രശ്‌നം പരിഹ​രി​ച്ചു. ആ കാലഘ​ട്ട​ത്തിൽ അവൻ ബാബി​ലോ​ന്റെ “രാജത്വം” തന്റെ മൂത്ത പുത്രനെ (ബേൽശ​സ്സ​രി​നെ) “ഭരമേൽപ്പി​ച്ചു” എന്നും ആ ഫലകങ്ങൾ വ്യക്തമാ​ക്കി. അത്തരം അവസര​ങ്ങ​ളിൽ, ബേൽശസ്സർ ആയിരു​ന്നു ഫലത്തിൽ രാജാവ്‌. അതേ, തന്റെ പിതാ​വി​നോട്‌ ഒപ്പം അവൻ ഒരു സഹരാ​ജാവ്‌ ആയിരു​ന്നു. b

9. (എ) ഏത്‌ അർഥത്തിൽ ആയിരി​ക്കാം ദാനീ​യേൽ ബേൽശ​സ്സ​രി​നെ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മകൻ എന്നു വിളി​ച്ചത്‌? (ബി) നബോ​ണീ​ഡസ്‌ ജീവി​ച്ചി​രു​ന്നു എന്നതിനെ കുറിച്ചു ദാനീ​യേൽ ഒരു സൂചന​പോ​ലും നൽകു​ന്നി​ല്ലെ​ന്നുള്ള വിമർശ​ക​രു​ടെ ശക്തമായ വാദം തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 എന്നിട്ടും തൃപ്‌തി​യാ​കാ​തെ, ബേൽശ​സ്സ​രി​നെ നബോ​ണീ​ഡ​സി​ന്റെ മകൻ എന്നല്ല മറിച്ച്‌ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മകൻ എന്നാണു ബൈബിൾ വിളി​ക്കു​ന്ന​തെന്നു ചില വിമർശകർ പരാതി​പ്പെ​ടു​ന്നു. നബോ​ണീ​ഡസ്‌ ജീവി​ച്ചി​രു​ന്നു എന്നതിന്റെ ഒരു സൂചന പോലും ദാനീ​യേൽ നൽകു​ന്നി​ല്ലെന്നു ചിലർ ശക്തമായി വാദി​ക്കു​ന്നു. എന്നാൽ സൂക്ഷ്‌മ പരി​ശോ​ധ​ന​യി​ങ്കൽ ഈ രണ്ട്‌ തടസ്സവാ​ദ​ങ്ങ​ളും പൊളി​ഞ്ഞു​പോ​കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, നബോ​ണീ​ഡസ്‌ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പുത്രി​യെ ആണു വിവാഹം കഴിച്ചത്‌. അതു​കൊണ്ട്‌ ബേൽശസ്സർ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പൗത്രൻ ആകുമാ​യി​രു​ന്നു. എബ്രായ-അരമായ ഭാഷക​ളിൽ “വല്യപ്പൻ” എന്നതി​നോ “പൗത്രൻ” എന്നതി​നോ വാക്കുകൾ ഇല്ല. “പുത്രൻ” എന്നതിന്‌ “പൗത്രൻ” എന്നോ “സന്തതി” എന്നു പോലു​മോ അർഥം വരാം. (മത്തായി 1:1 താരത​മ്യം ചെയ്യുക.) കൂടു​ത​ലാ​യി, ബൈബിൾ വിവരണം അനുസ​രിച്ച്‌ ബേൽശ​സ്സ​രി​നെ നബോ​ണീ​ഡ​സി​ന്റെ പുത്ര​നാ​യി കണക്കാ​ക്കാ​നാ​കും. ചുവരി​ലെ ദുസ്സൂ​ച​ക​മായ കൈ​യെ​ഴു​ത്തു കണ്ട്‌ ഭയപര​വ​ശ​നായ ബേൽശസ്സർ, ആ വാക്കുകൾ വ്യാഖ്യാ​നി​ക്കാൻ കഴിയുന്ന വ്യക്തിക്കു രാജ്യത്തെ മൂന്നാം സ്ഥാനം വാഗ്‌ദാ​നം ചെയ്‌തു. (ദാനീ​യേൽ 5:7) രണ്ടാം സ്ഥാനം വാഗ്‌ദാ​നം ചെയ്യാതെ മൂന്നാം സ്ഥാനം വാഗ്‌ദാ​നം ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌? ഒന്നും രണ്ടും സ്ഥാനങ്ങ​ളിൽ അപ്പോൾത്തന്നെ ആരോ ഉണ്ടായി​രു​ന്നു​വെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, നബോ​ണീ​ഡ​സും അവന്റെ പുത്ര​നായ ബേൽശ​സ്സ​രു​മാണ്‌ ആ സ്ഥാനങ്ങൾ അലങ്കരി​ച്ചി​രു​ന്നത്‌.

10. ബാബി​ലോ​ണി​യൻ രാജവം​ശത്തെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ വിവരണം മറ്റു പുരാതന ചരി​ത്ര​കാ​ര​ന്മാ​രു​ടേ​തി​നെ​ക്കാൾ വിശദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 അതു​കൊണ്ട്‌ ബേൽശ​സ്സ​രി​നെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ പരാമർശം അവൻ ചരി​ത്രത്തെ “വളച്ചൊ​ടി​ച്ചെന്ന്‌” തെളി​യി​ക്കു​ന്നില്ല. നേരെ മറിച്ച്‌, ദാനീ​യേൽ, ബാബി​ലോ​ന്റെ ചരിത്രം എഴുതുക അല്ലായി​രു​ന്നി​ട്ടു​കൂ​ടി, ബാബി​ലോ​ണി​യൻ രാജവം​ശത്തെ കുറിച്ച്‌ ഹിറോ​ഡോ​ട്ടസ്‌, സ്‌നോ​ഫൺ, ബെറോ​സസ്സ്‌ തുടങ്ങിയ മതേതര ചരി​ത്ര​കാ​ര​ന്മാർ നൽകു​ന്ന​തി​നെ​ക്കാൾ കൂടുതൽ വിശദ​മായ വിവരണം പ്രദാനം ചെയ്യുന്നു. അവർ നൽകാഞ്ഞ വസ്‌തു​തകൾ ദാനീ​യേ​ലി​നു രേഖ​പ്പെ​ടു​ത്താൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ബാബി​ലോ​ണിൽ ഉണ്ടായി​രു​ന്നു. അവന്റെ പുസ്‌തകം ഒരു ദൃക്‌സാ​ക്ഷി​യു​ടെ രചനയാണ്‌, അല്ലാതെ പിൽക്കാല നൂറ്റാ​ണ്ടു​ക​ളി​ലെ ഒരു കപട എഴുത്തു​കാ​ര​ന്റേതല്ല.

മേദ്യ​നായ ദാര്യാ​വേശ്‌ ആരായി​രു​ന്നു?

11. ദാനീ​യേൽ പറയു​ന്നത്‌ അനുസ​രിച്ച്‌, മേദ്യ​നായ ദാര്യാ​വേശ്‌ ആരായി​രു​ന്നു, എന്നാൽ അവനെ​ക്കു​റിച്ച്‌ എന്തു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു?

11 ബാബി​ലോൺ മറിച്ചി​ട​പ്പെ​ട്ട​തി​നെ തുടർന്ന്‌ “മേദ്യ​നായ ദാര്യാ​വേശ്‌” എന്നു പേരുള്ള ഒരു രാജാവ്‌ ഭരണം തുടങ്ങി​യെന്നു ദാനീ​യേൽ റിപ്പോർട്ടു ചെയ്യുന്നു. (ദാനീ​യേൽ 5:31) മതേത​ര​മോ പുരാ​വ​സ്‌തു ശാസ്‌ത്ര​പ​ര​മോ ആയ കൃതി​ക​ളിൽ മേദ്യ​നായ ദാര്യാ​വേ​ശി​നെ പേര്‌ എടുത്തു പറഞ്ഞി​രി​ക്കു​ന്ന​താ​യി ഇതുവരെ കണ്ടെത്തി​യി​ട്ടില്ല. അതു​കൊണ്ട്‌, ഈ ദാര്യാ​വേശ്‌ “ഒരു കാൽപ്പ​നിക കഥാപാ​ത്രം” ആണെന്ന്‌ ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക തറപ്പിച്ചു പറയുന്നു.

12. (എ) മേദ്യ​നായ ദാര്യാ​വേശ്‌ ഒരിക്ക​ലും ജീവി​ച്ചി​രു​ന്നി​ട്ടി​ല്ലെന്നു തീർത്തു പറയു​ന്ന​തി​നു മുമ്പ്‌ വിമർശകർ കാര്യങ്ങൾ മെച്ചമാ​യി അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) മേദ്യ​നായ ദാര്യാ​വേശ്‌ ആരാ​ണെ​ന്നു​ള്ളതു സംബന്ധിച്ച ഒരു സാധ്യത എന്ത്‌, ഏതു തെളി​വാണ്‌ ആ സൂചന നൽകു​ന്നത്‌?

12 ചില പണ്ഡിത​ന്മാർ കൂടുതൽ ജാഗ്രത ഉള്ളവർ ആയിരു​ന്നി​ട്ടുണ്ട്‌. വിമർശകർ ഒരിക്കൽ ബേൽശ​സ്സ​രി​നെ​യും “കാൽപ്പ​നിക” കഥാപാ​ത്രം എന്നു മുദ്ര​കു​ത്തി​യ​താ​ണ​ല്ലോ. ദാര്യാ​വേ​ശി​ന്റെ കാര്യ​ത്തി​ലും വിമർശ​ക​രു​ടെ വാദം തെറ്റാ​ണെന്നു തെളി​യും എന്നതിനു സംശയ​മില്ല. ബാബി​ലോൺ കീഴട​ക്കിയ ഉടനെ പേർഷ്യ​ക്കാ​ര​നായ കോ​രെശ്‌ “ബാബി​ലോൺ രാജാവ്‌” എന്ന സ്ഥാനപ്പേർ ഏറ്റെടു​ത്തി​ല്ലെന്നു ക്യൂനി​ഫോം ഫലകങ്ങൾ ഇതി​നോ​ടകം വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒരു ഗവേഷകൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “‘ബാബി​ലോൺ രാജാവ്‌’ എന്ന സ്ഥാനപ്പേർ വഹിച്ചത്‌ കോ​രെശ്‌ ആയിരു​ന്നില്ല. മറിച്ച്‌ കോ​രെ​ശി​ന്റെ കീഴി​ലുള്ള ഒരു സാമന്ത രാജാ​വാ​യി​രു​ന്നു.” ദാര്യാ​വേശ്‌ എന്നതു ബാബി​ലോ​ന്റെ അധികാ​രി​യാ​യി നിയമി​ക്ക​പ്പെട്ട ശക്തനായ ഒരു മേദ്യ ഉദ്യോ​ഗ​സ്ഥന്റെ ഭരണ നാമമോ സ്ഥാന​പ്പേ​രോ ആയിരി​ക്കു​മാ​യി​രു​ന്നോ? ഗുബറു എന്നു പേരായ ഒരുവൻ ആയിരു​ന്നി​രി​ക്കാം ദാര്യാ​വേശ്‌ എന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. കോ​രെശ്‌ ഗുബറു​വി​നെ ബാബി​ലോ​ണിൽ ഗവർണ​റാ​യി വാഴിച്ചു. അവൻ ഗണ്യമായ അധികാ​ര​ത്തോ​ടെ ഭരണം നടത്തി​യെന്നു മതേതര രേഖകൾ സ്ഥിരീ​ക​രി​ക്കു​ന്നു. അവൻ ബാബി​ലോ​ണിൽ ഉപഗവർണർമാ​രെ നിയമി​ച്ചു എന്ന്‌ ഒരു ക്യൂനി​ഫോം ഫലകം പറയുന്നു. രസാവ​ഹ​മാ​യി, ബാബി​ലോൺ രാജ്യം ഭരിക്കാൻ ദാര്യാ​വേശ്‌ 120 ദേശാ​ധി​പ​തി​കളെ നിയമി​ച്ചെന്നു ദാനീ​യേൽ എഴുതു​ന്നു.—ദാനീ​യേൽ 6:1.

13. ദാനീ​യേൽ പുസ്‌ത​ക​ത്തിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മേദ്യ​നായ ദാര്യാ​വേശ്‌ മതേതര രേഖക​ളിൽ പരാമർശി​ക്ക​പ്പെ​ടാ​ത്ത​തി​ന്റെ യുക്തി​സ​ഹ​മായ ഒരു കാരണം എന്ത്‌?

13 ഈ രാജാവ്‌ ആരാ​ണെ​ന്നതു സംബന്ധി​ച്ചു കൂടുതൽ കൃത്യ​മായ തെളി​വു​കൾ കാല​ക്ര​മ​ത്തിൽ വെളി​ച്ചത്തു വന്നേക്കാം. ഏതായാ​ലും, ഈ കാര്യം സംബന്ധി​ച്ചുള്ള പുരാ​വ​സ്‌തു ശാസ്‌ത്ര​ത്തി​ലെ പ്രത്യക്ഷ നിശ്ശബ്ദത, ദാര്യാ​വേ​ശി​നെ “കാൽപ്പ​നിക കഥാപാ​ത്രം” എന്നു മുദ്ര​കു​ത്താൻ യാതൊ​രു അടിസ്ഥാ​ന​വും നൽകു​ന്നില്ല. ദാനീ​യേൽ പുസ്‌തകം മുഴു​വ​നും കപടമാ​ണെന്നു പറഞ്ഞു തള്ളിക്ക​ള​യാൻ ആണെങ്കിൽ, അത്‌ അത്രയും​കൂ​ടെ അടിസ്ഥാ​നം നൽകു​ന്നില്ല. എന്നാൽ ലഭ്യമായ മതേതര രേഖക​ളെ​ക്കാൾ കൂടുതൽ വിശദ​മായ ദാനീ​യേ​ലി​ന്റെ വിവര​ണത്തെ ഒരു ദൃക്‌സാ​ക്ഷി​യു​ടെ സാക്ഷ്യ​പ്പെ​ടു​ത്ത​ലാ​യി വീക്ഷി​ക്കു​ന്നതു തികച്ചും ന്യായ​യു​ക്ത​മാണ്‌.

യെഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച

14. യെഹോ​യാ​ക്കീം രാജാവ്‌ വാഴ്‌ച നടത്തിയ വർഷങ്ങ​ളു​ടെ കാര്യ​ത്തിൽ ദാനീ​യേ​ലും യിരെ​മ്യാ​വും തമ്മിൽ യാതൊ​രു വൈരു​ദ്ധ്യ​വും ഇല്ലാത്തത്‌ എന്തു​കൊണ്ട്‌?

14 ദാനീ​യേൽ 1:1-ൽ ഇങ്ങനെ വായി​ക്കു​ന്നു: “യെഹൂ​ദാ​രാ​ജാ​വായ യെഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാ​വായ നെബൂ​ഖ​ദ്‌നേസർ യെരൂ​ശ​ലേ​മി​ലേക്കു വന്നു അതിനെ നിരോ​ധി​ച്ചു.” യെഹോ​യാ​ക്കീ​മി​ന്റെ നാലാം വർഷം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ഒന്നാം വർഷം ആയിരു​ന്നു​വെന്നു പറയുന്ന യിരെ​മ്യാ​വി​ന്റെ വിവര​ണ​വു​മാ​യി ഇതു യോജി​ക്കു​ന്ന​താ​യി തോന്നാ​ത്ത​തി​നാൽ വിമർശകർ ഈ തിരു​വെ​ഴു​ത്തിൽ കുറ്റം കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. (യിരെ​മ്യാ​വു 25:1; 46:2) ദാനീ​യേൽ യിരെ​മ്യാ​വി​നോ​ടു വിയോ​ജി​ക്കുക ആയിരു​ന്നോ? കൂടുതൽ വിവരങ്ങൾ ലഭിക്കു​മ്പോൾ പ്രശ്‌നം സത്വരം പരിഹ​രി​ക്ക​പ്പെ​ടു​ന്നു. യെഹോ​യാ​ക്കീം ഫറവോൻ-നെഖോ​യാൽ പൊ.യു.മു. 628-ൽ ആദ്യം രാജാ​വാ​ക്ക​പ്പെ​ട്ട​പ്പോൾ അവൻ ആ ഈജി​പ്‌ഷ്യൻ ഭരണാ​ധി​പന്റെ കരങ്ങളി​ലെ ഒരു കളിപ്പാവ മാത്ര​മാ​യി​രു​ന്നു. പൊ.യു.മു. 624-ൽ നെബൂ​ഖ​ദ്‌നേസർ തന്റെ പിതാ​വി​ന്റെ പിൻഗാ​മി എന്ന നിലയിൽ സിംഹാ​സ​നസ്ഥൻ ആകുന്ന​തി​നു മൂന്നു വർഷം മുമ്പാ​യി​രു​ന്നു അത്‌. അതിനു​ശേഷം അധികം താമസി​യാ​തെ (പൊ.യു.മു. 620-ൽ) നെബൂ​ഖ​ദ്‌നേസർ യഹൂദാ​ദേശം ആക്രമിച്ച്‌ യെഹോ​യാ​ക്കീ​മി​നെ ബാബി​ലോ​ന്റെ കീഴിൽ സാമന്ത രാജാ​വാ​ക്കി. (2 രാജാ​ക്ക​ന്മാർ 23:34; 24:1) ബാബി​ലോ​ണിൽ ജീവി​ക്കുന്ന ഒരു യഹൂദനെ സംബന്ധി​ച്ചി​ട​ത്തോ​ളം, യെഹോ​യാ​ക്കീ​മി​ന്റെ ‘മൂന്നാം ആണ്ട്‌,’ ബാബി​ലോ​ന്റെ സാമന്ത രാജാ​വാ​യുള്ള അവന്റെ മൂന്നാ​മത്തെ വർഷം ആയിരി​ക്കു​മാ​യി​രു​ന്നു. ആ കാഴ്‌ച​പ്പാ​ടി​ലാണ്‌ ദാനീ​യേൽ എഴുതി​യത്‌. എന്നാൽ യിരെ​മ്യാവ്‌ ആകട്ടെ, യെരൂ​ശ​ലേ​മിൽത്തന്നെ ജീവി​ക്കുന്ന യഹൂദ​ന്മാ​രു​ടെ കാഴ്‌ച​പ്പാട്‌ അനുസ​രി​ച്ചാണ്‌ എഴുതി​യത്‌. അതു​കൊണ്ട്‌ യെഹോ​യാ​ക്കീ​മി​ന്റെ രാജത്വം ഫറവോൻ-നെഖോ അവനെ രാജാ​വാ​ക്കി​യ​പ്പോൾ മുതൽ തുടങ്ങു​ന്ന​താ​യി യിരെ​മ്യാവ്‌ പരാമർശി​ച്ചു.

15. ദാനീ​യേൽ 1:1-ൽ കാണുന്ന കാലനിർണ​യ​ത്തിന്‌ എതി​രെ​യുള്ള തടസ്സവാ​ദം ദുർബലം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 അതു​കൊണ്ട്‌, ആരോ​പി​ക്ക​പ്പെ​ടുന്ന ഈ പിശക്‌, യഹൂദ പ്രവാ​സി​ക​ളോ​ടൊ​പ്പം ബാബി​ലോ​ണിൽ ആയിരു​ന്ന​പ്പോ​ഴാ​ണു ദാനീ​യേൽ പ്രസ്‌തുത പുസ്‌തകം എഴുതി​യത്‌ എന്നതി​നുള്ള തെളി​വി​നെ ശക്തി​പ്പെ​ടു​ത്തുക മാത്രമേ ചെയ്യു​ന്നു​ള്ളൂ. ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള ഈ വാദത്തിൽ വ്യക്തമായ മറ്റൊരു പിഴവുണ്ട്‌. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രന്റെ കൈവശം വ്യക്തമാ​യും യിരെ​മ്യാ പുസ്‌തകം ഉണ്ടായി​രു​ന്നെ​ന്നും അവൻ അതു പരി​ശോ​ധി​ച്ചി​രു​ന്നെ​ന്നും ഓർമി​ക്കുക. (ദാനീ​യേൽ 9:2) ദാനീ​യേ​ലി​ന്റെ എഴുത്തു​കാ​രൻ, വിമർശകർ അവകാ​ശ​പ്പെ​ടു​ന്നതു പോലെ കൗശല​ക്കാ​ര​നായ ഒരു കപട എഴുത്തു​കാ​രൻ ആയിരു​ന്നെ​ങ്കിൽ, അവൻ യിരെ​മ്യാ​വി​ന്റെ പുസ്‌തകം പോലുള്ള വളരെ​യേറെ ആദരി​ക്ക​പ്പെ​ടുന്ന ഒരു ഉറവി​ടത്തെ എതിർക്കാൻ മുതി​രു​മാ​യി​രു​ന്നോ—അതും തന്റെ പുസ്‌ത​ക​ത്തി​ന്റെ പ്രാരംഭ വാക്യ​ത്തിൽത്തന്നെ? തീർച്ച​യാ​യും ഇല്ല!

പ്രസക്ത​മായ വിശദാം​ശ​ങ്ങൾ

16, 17. (എ) രാജ്യത്തെ സകല ആളുക​ളും ആരാധി​ക്കേ​ണ്ട​തിന്‌ നെബൂ​ഖ​ദ്‌നേസർ ഭീമാ​കാ​ര​മായ ഒരു പ്രതിമ സ്ഥാപി​ച്ച​തി​നെ​യും (ബി) ബാബി​ലോ​ണി​ലെ തന്റെ നിർമാണ പദ്ധതി​കളെ കുറി​ച്ചുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ആത്മപ്ര​ശം​സ​യെ​യും സംബന്ധിച്ച ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ വിവര​ണ​ങ്ങളെ പുരാ​വ​സ്‌തു തെളി​വു​കൾ പിന്താ​ങ്ങി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

16 നമുക്ക്‌ ഇപ്പോൾ നിഷേ​ധാ​ത്മക കാര്യ​ങ്ങ​ളിൽനി​ന്നു ക്രിയാ​ത്മക കാര്യ​ങ്ങ​ളി​ലേക്കു ശ്രദ്ധ തിരി​ക്കാം. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രന്‌ അതിൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന കാലത്തെ കുറിച്ചു നേരിട്ട്‌ അറിവ്‌ ഉണ്ടായി​രു​ന്നു എന്നു സൂചി​പ്പി​ക്കുന്ന അതിലെ മറ്റു ചില വിശദാം​ശങ്ങൾ പരിചി​ന്തി​ക്കുക.

17 പുരാതന ബാബി​ലോ​നെ കുറി​ച്ചുള്ള നിസ്സാ​ര​മായ വിശദാം​ശങ്ങൾ പോലും ദാനീ​യേ​ലി​നു പരിചി​ത​മാ​യി​രു​ന്നു എന്ന വസ്‌തുത അവന്റെ വിവര​ണ​ത്തി​ന്റെ ആധികാ​രി​ക​ത​യ്‌ക്കുള്ള ശക്തമായ തെളി​വാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, സകല ആളുക​ളും ആരാധി​ക്കേ​ണ്ട​തിന്‌ നെബൂ​ഖ​ദ്‌നേസർ ഭീമാ​കാ​ര​മായ ഒരു പ്രതിമ സ്ഥാപി​ച്ചെന്നു ദാനീ​യേൽ 3:1-6 റിപ്പോർട്ടു ചെയ്യുന്നു. ദേശീ​യ​വും മതപര​വു​മായ ആചാര​ങ്ങ​ളിൽ തന്റെ ജനത്തെ കൂടു​ത​ലാ​യി ഉൾപ്പെ​ടു​ത്താൻ ഈ ചക്രവർത്തി ശ്രമി​ച്ച​തി​ന്റെ മറ്റു തെളി​വു​കൾ പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ കണ്ടെടു​ത്തി​ട്ടുണ്ട്‌. അതു​പോ​ലെ, തന്റെ അനേകം നിർമാണ പ്രവർത്ത​ന​ങ്ങളെ കുറി​ച്ചുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ആത്മപ്ര​ശംസ സംബന്ധി​ച്ചും ദാനീ​യേൽ രേഖ​പ്പെ​ടു​ത്തു​ന്നു. (ദാനീ​യേൽ 4:30) ബാബി​ലോ​ണിൽ നടന്ന വൻ തോതി​ലുള്ള നിർമാ​ണ​ത്തി​നു പിന്നിൽ പ്രവർത്തി​ച്ചതു തീർച്ച​യാ​യും നെബൂ​ഖ​ദ്‌നേസർ ആയിരു​ന്നു​വെന്ന്‌ പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ ഉറപ്പാ​ക്കി​യത്‌ ഈ ആധുനിക കാലത്തു മാത്ര​മാണ്‌. ആത്മപ്ര​ശം​സ​യു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ—എന്തിന്‌, ഇഷ്ടിക​ക​ളിൽപ്പോ​ലും അവൻ തന്റെ പേരു കൊത്തി​വെ​പ്പി​ച്ചി​രു​ന്നു! ആ നിർമാണ പ്രവർത്ത​നങ്ങൾ കഴിഞ്ഞ്‌ ഏതാണ്ട്‌ നാലു നൂറ്റാ​ണ്ടു​കൾക്കു ശേഷവും പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ അവ വെളി​ച്ചത്തു കൊണ്ടു​വ​ന്ന​തി​നു വളരെ​നാൾ മുമ്പും ഉള്ള മക്കബാ​യ​രു​ടെ കാലഘ​ട്ട​ത്തിൽ (പൊ.യു.മു. 167-63) ജീവി​ച്ചി​രു​ന്നവൻ എന്ന്‌ ആരോ​പി​ക്ക​പ്പെ​ടുന്ന ഒരു കപട എഴുത്തു​കാ​രന്‌ അവയെ​ക്കു​റിച്ച്‌ എങ്ങനെ അറിയാൻ കഴിയു​മാ​യി​രു​ന്നു എന്നു ദാനീ​യേ​ലി​ന്റെ വിമർശ​കർക്കു വിശദീ​ക​രി​ക്കാ​നാ​കില്ല.

18. ബാബി​ലോ​ണി​യൻ-പേർഷ്യൻ ഭരണങ്ങ​ളു​ടെ കീഴിൽ നിലവി​ലി​രുന്ന വ്യത്യസ്‌ത ശിക്ഷാ​രീ​തി​കളെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ വിവരണം കൃത്യ​തയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

18 ബാബി​ലോ​ണി​യൻ-മേദോ​പേർഷ്യൻ നിയമങ്ങൾ തമ്മിലുള്ള ചില പ്രധാന വ്യത്യാ​സ​ങ്ങ​ളും ദാനീ​യേൽ പുസ്‌തകം വെളി​പ്പെ​ടു​ത്തു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, രാജകൽപ്പന അനുസ​രി​ക്കാൻ വിസമ്മ​തി​ച്ച​തി​നാൽ ദാനീ​യേ​ലി​ന്റെ മൂന്നു കൂട്ടാ​ളി​കൾ ബാബി​ലോ​ണി​യൻ നിയമ​ത്തിൻ കീഴിൽ എരിയുന്ന തീച്ചൂ​ള​യിൽ എറിയ​പ്പെട്ടു. പതിറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, തന്റെ മനസ്സാ​ക്ഷി​ക്കു വിരു​ദ്ധ​മായ ഒരു പേർഷ്യൻ നിയമം അനുസ​രി​ക്കാൻ വിസമ്മ​തി​ച്ച​തി​നു ദാനീ​യേൽ സിംഹ​ങ്ങ​ളു​ടെ ഗുഹയിൽ എറിയ​പ്പെട്ടു. (ദാനീ​യേൽ 3:6; 6:7-9) എരിയുന്ന തീച്ചൂ​ളയെ കുറി​ച്ചുള്ള വിവര​ണത്തെ പഴങ്കഥ​യാ​യി തള്ളിക്ക​ള​യാൻ ചിലർ ശ്രമി​ച്ചി​ട്ടുണ്ട്‌. എന്നാൽ അത്തരം ശിക്ഷാ​രീ​തി​യെ പ്രത്യേ​കാൽ പരാമർശി​ക്കുന്ന, പുരാതന ബാബി​ലോ​ണിൽ നിന്നുള്ള ഒരു കത്ത്‌ പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ കണ്ടെടു​ത്തി​ട്ടുണ്ട്‌. മേദ്യർക്കും പേർഷ്യ​ക്കാർക്കും തീ പവി​ത്ര​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ ക്രൂര​മായ മറ്റു ശിക്ഷാ​രീ​തി​ക​ളി​ലേക്കു തിരിഞ്ഞു. ആയതി​നാൽ ദാനീ​യേ​ലി​നെ സിംഹ​ങ്ങ​ളു​ടെ ഗുഹയിൽ എറിഞ്ഞ​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

19. ദാനീ​യേൽ പുസ്‌തകം ബാബി​ലോ​ണി​യൻ-മേദോ​പേർഷ്യൻ നിയമ​വ്യ​വ​സ്ഥകൾ തമ്മിലുള്ള ഏതു വ്യത്യാ​സം വ്യക്തമാ​ക്കു​ന്നു?

19 മറ്റൊരു വ്യത്യാ​സം വെളി​ച്ചത്തു വരുന്നു. തോന്നു​ന്ന​തു​പോ​ലെ നിയമങ്ങൾ നിർമി​ക്കാ​നോ അവയ്‌ക്കു മാറ്റം വരുത്താ​നോ നെബൂ​ഖ​ദ്‌നേ​സ​രി​നു സാധി​ക്കു​മാ​യി​രു​ന്നു എന്ന്‌ ദാനീ​യേൽ പ്രകട​മാ​ക്കു​ന്നു. എന്നാൽ, ദാര്യാ​വേ​ശി​നു “മേദ്യ​രു​ടെ​യും പാർസി​ക​ളു​ടെ​യും നിയമം” മാറ്റാൻ സാധി​ക്കു​മാ​യി​രു​ന്നില്ല—അവൻ നിർമി​ച്ചവ പോലും! (ദാനീ​യേൽ 2:5, 6, 24, 46-49; 3:10, 11, 29; 6:12-16) ചരി​ത്ര​കാ​ര​നായ ജോൺ സി. ഹിറ്റ്‌കോം എഴുതു​ന്നു: “നിയമം രാജാ​വിന്‌ അധീന​മാ​യി​രുന്ന ബാബി​ലോ​ണും രാജാവ്‌ നിയമ​ത്തിന്‌ അധീന​നാ​യി​രുന്ന മേദോ-പേർഷ്യ​യും തമ്മിലുള്ള ഈ വ്യത്യാ​സത്തെ പുരാതന ചരിത്രം സ്ഥിരീ​ക​രി​ക്കു​ന്നു.”

20. ബേൽശ​സ്സ​രി​ന്റെ വിരു​ന്നി​നെ കുറി​ച്ചുള്ള ഏതു വിശദാം​ശങ്ങൾ ബാബി​ലോ​ണി​യൻ ആചാരങ്ങൾ സംബന്ധി​ച്ചു ദാനീ​യേ​ലി​നു നേരിട്ട്‌ അറിവു​ണ്ടാ​യി​രു​ന്നെന്നു പ്രകട​മാ​ക്കു​ന്നു?

20 ദാനീ​യേൽ 5-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബേൽശ​സ്സ​രി​ന്റെ വിരു​ന്നി​നെ കുറി​ച്ചുള്ള കോൾമ​യിർ കൊള്ളി​ക്കുന്ന വിവരണം വിശദാം​ശ സമൃദ്ധ​മാണ്‌. അലസമായ തീറ്റി​യോ​ടും ധാരാളം മദ്യപാ​ന​ത്തോ​ടും കൂടെ​യാണ്‌ അതു തുടങ്ങി​യത്‌. കാരണം, വീഞ്ഞിനെ കുറി​ച്ചുള്ള അനേകം പരാമർശങ്ങൾ വിവര​ണ​ത്തിൽ ഉണ്ട്‌. (ദാനീ​യേൽ 5:1, 2, 4) സമാന​മായ വിരു​ന്നു​ക​ളു​ടെ ചുവർ ശിൽപ്പ​ങ്ങ​ളിൽ വാസ്‌ത​വ​ത്തിൽ വീഞ്ഞു കുടി മാത്രമേ ചിത്രീ​ക​രി​ച്ചി​ട്ടു​ള്ളൂ. അതു​കൊണ്ട്‌ തെളി​വ​നു​സ​രിച്ച്‌, അത്തരം ആഘോ​ഷ​ങ്ങ​ളിൽ വീഞ്ഞിന്‌ അങ്ങേയറ്റം പ്രാധാ​ന്യം ഉണ്ടായി​രു​ന്നു. ഈ വിരു​ന്നിൽ സ്‌ത്രീ​ക​ളും—രാജാ​വി​ന്റെ ഉപഭാ​ര്യ​മാ​രും വെപ്പാ​ട്ടി​മാ​രും—സന്നിഹി​തർ ആയിരു​ന്നു എന്ന്‌ ദാനീ​യേൽ പറയുന്നു. (ദാനീ​യേൽ 5:3, 23, NW) ബാബി​ലോ​ണി​യൻ ആചാര​ത്തി​ന്റെ ഈ വിശദാം​ശത്തെ പുരാ​വ​സ്‌തു ശാസ്‌ത്രം പിന്താ​ങ്ങു​ന്നു. മക്കബാ​യ​രു​ടെ കാലഘ​ട്ട​ത്തി​ലെ യഹൂദ​ന്മാ​രു​ടെ​യും ഗ്രീക്കു​കാ​രു​ടെ​യും കാര്യ​ത്തിൽ ഭാര്യ​മാർ പുരു​ഷ​ന്മാ​രോ​ടൊ​പ്പം വിരു​ന്നിൽ പങ്കു​ചേ​രു​ന്നത്‌ ആക്ഷേപ​കരം ആയിരു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം ദാനീ​യേ​ലി​ന്റെ ആദ്യകാല ഗ്രീക്കു സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്തരം സ്‌ത്രീ​കളെ സംബന്ധിച്ച ഈ പരാമർശം വിട്ടു​ക​ള​യു​ന്നത്‌. c എന്നാൽ, ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ കപട എഴുത്തു​കാ​രൻ എന്ന്‌ ആരോ​പി​ക്ക​പ്പെ​ടുന്ന ആൾ ജീവി​ച്ചി​രു​ന്നത്‌ അതേ യവന (ഗ്രീക്ക്‌) സംസ്‌കാ​ര​ത്തിൽ, ഒരുപക്ഷേ സെപ്‌റ്റു​വ​ജിന്റ്‌ പ്രസി​ദ്ധീ​ക​രിച്ച അതേ പൊതു​കാ​ല​ഘ​ട്ട​ത്തിൽത്തന്നെ ആയിരി​ക്കു​മാ​യി​രു​ന്നു!

21. ബാബി​ലോ​ണി​യൻ പ്രവാസ കാല​ത്തെ​യും അന്നത്തെ ആചാര​ങ്ങ​ളെ​യും കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ ആഴമായ അറിവി​നുള്ള ഏറ്റവും ന്യായ​യു​ക്ത​മായ വിശദീ​ക​രണം എന്ത്‌?

21 അത്തരം വിശദാം​ശങ്ങൾ പരിഗ​ണി​ക്കു​മ്പോൾ, പ്രവാസ കാലത്തെ കുറിച്ച്‌ “അപൂർണ​വും കൃത്യ​ത​യി​ല്ലാ​ത്ത​തും” ആയ വിവരങ്ങൾ മാത്രം അറിയാ​വുന്ന ഒരുവ​നാ​യി ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രനെ ബ്രിട്ടാ​നി​ക്ക​യ്‌ക്ക്‌ വർണി​ക്കാൻ കഴിയു​ന്നതു തികച്ചും അവിശ്വ​സ​നീ​യ​മാ​യി തോന്നു​ന്നു. പിന്നീ​ടുള്ള നൂറ്റാ​ണ്ടു​ക​ളി​ലെ ഒരു കപട എഴുത്തു​കാ​രനു പുരാതന ബാബി​ലോ​ണി​യൻ-പേർഷ്യൻ ആചാര​ങ്ങളെ കുറിച്ച്‌ ഇത്ര അടുത്ത പരിചയം ഉണ്ടായി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിന്‌ ഏറെക്കാ​ലം മുമ്പു​തന്നെ ആ രണ്ടു സാമ്രാ​ജ്യ​ങ്ങ​ളും ക്ഷയിച്ചു​പോ​യി​രു​ന്നു എന്നും ഓർമി​ക്കുക. വ്യക്തമാ​യും, അക്കാലത്തു പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ ആരും ഉണ്ടായി​രു​ന്നില്ല. വിദേശ സംസ്‌കാ​ര​ങ്ങ​ളെ​യും ചരി​ത്ര​ത്തെ​യും കുറി​ച്ചുള്ള അറിവിൽ ആ കാലത്തെ യഹൂദ​ന്മാർ സ്വയം അഭിമാ​നം​കൊ​ണ്ടി​രു​ന്ന​തു​മില്ല. താൻ വിവരി​ച്ചി​രി​ക്കുന്ന സമയങ്ങ​ളു​ടെ​യും സംഭവ​ങ്ങ​ളു​ടെ​യും ദൃക്‌സാ​ക്ഷി ആയിരുന്ന പ്രവാ​ച​ക​നായ ദാനീ​യേ​ലി​നു മാത്രമേ തന്റെ പേരു വഹിക്കുന്ന ബൈബിൾ പുസ്‌തകം എഴുതാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

ദാനീ​യേൽ പുസ്‌തകം ഒരു കപട കൃതി​യാ​ണെന്നു ബാഹ്യ ഘടകങ്ങൾ തെളി​യി​ക്കു​ന്നു​ണ്ടോ?

22. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നി​ലെ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ സ്ഥാനം സംബന്ധി​ച്ചു വിമർശകർ എന്ത്‌ അവകാ​ശ​വാ​ദം ഉന്നയി​ക്കു​ന്നു?

22 ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള ഏറ്റവും സാധാ​ര​ണ​മായ വാദമു​ഖ​ങ്ങ​ളിൽ ഒന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നിൽ അതിനെ ഏതു ഗണത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എന്നതി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. പുരാതന റബ്ബിമാർ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പുസ്‌ത​ക​ങ്ങളെ മൂന്നു കൂട്ടങ്ങ​ളാ​യി ക്രമീ​ക​രി​ച്ചു: ന്യായ​പ്ര​മാ​ണം, പ്രവാചക പുസ്‌ത​കങ്ങൾ, ലിഖി​തങ്ങൾ. ദാനീ​യേൽ പുസ്‌ത​കത്തെ അവർ പ്രവാചക പുസ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ അല്ല പിന്നെ​യോ ലിഖി​ത​ങ്ങ​ളു​ടെ കൂട്ടത്തി​ലാ​ണു പട്ടിക​പ്പെ​ടു​ത്തി​യത്‌. മറ്റു പ്രവാ​ച​ക​ന്മാ​രു​ടെ എഴുത്തു​കൾ ശേഖരിച്ച സമയത്ത്‌ ദാനീ​യേൽ പുസ്‌തകം അജ്ഞാതം ആയിരു​ന്നി​രി​ക്കാം എന്നാണ്‌ ഇതിന്റെ അർഥ​മെന്നു വിമർശകർ വാദി​ക്കു​ന്നു. പിൽക്കാ​ലത്തു ശേഖരി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടാണ്‌ അതിനെ ലിഖി​ത​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്ന്‌ അനുമാ​നി​ക്ക​പ്പെ​ടു​ന്നു.

23. പുരാതന യഹൂദ​ന്മാർ ദാനീ​യേൽ പുസ്‌ത​കത്തെ വീക്ഷി​ച്ചി​രു​ന്നത്‌ എങ്ങനെ, നാം ഇത്‌ എങ്ങനെ അറിയു​ന്നു?

23 എന്നിരു​ന്നാ​ലും, പുരാതന റബ്ബിമാർ അത്ര കർശന​മായ ഒരു വിധത്തിൽ കാനോ​നെ വിഭജി​ച്ചെ​ന്നോ അവർ ദാനീ​യേൽ പുസ്‌ത​കത്തെ പ്രവാചക പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ ഒഴിവാ​ക്കി​യെ​ന്നോ ഉള്ള കാര്യ​ത്തിൽ എല്ലാ ബൈബിൾ ഗവേഷ​ക​രും യോജി​ക്കു​ന്നില്ല. റബ്ബിമാർ ദാനീ​യേൽ പുസ്‌ത​കത്തെ ലിഖി​ത​ങ്ങ​ളു​ടെ കൂട്ടത്തി​ലാണ്‌ ഉൾപ്പെ​ടു​ത്തി​യത്‌ എന്നിരി​ക്കട്ടെ, അപ്പോൾപ്പോ​ലും ആ പുസ്‌തകം പിൽക്കാ​ല​ത്താണ്‌ എഴുത​പ്പെ​ട്ടത്‌ എന്നതിന്റെ തെളി​വാ​കു​മോ അത്‌? ഇല്ല. റബ്ബിമാർ ദാനീ​യേൽ പുസ്‌ത​കത്തെ പ്രവാചക പുസ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽനിന്ന്‌ ഒഴിവാ​ക്കി​യി​രി​ക്കാ​നുള്ള സാധ്യ​ത​യ്‌ക്കു വിഖ്യാ​ത​രായ പണ്ഡിത​ന്മാർ ധാരാളം കാരണങ്ങൾ നിരത്തി​യി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ദാനീ​യേൽ പുസ്‌തകം റബ്ബിമാർക്ക്‌ അസ്വസ്ഥത ഉളവാ​ക്കി​യതു നിമി​ത്ത​മോ ദാനീ​യേൽ ഒരു വിദേ​ശ​രാ​ജ്യ​ത്തു ലൗകിക അധികാര സ്ഥാനത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ അവർ അവനെ മറ്റു പ്രവാ​ച​ക​ന്മാ​രിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി വീക്ഷി​ച്ചതു നിമി​ത്ത​മോ അവർ അപ്രകാ​രം ചെയ്‌തി​രി​ക്കാം. സംഗതി എന്തുതന്നെ ആയിരു​ന്നാ​ലും, പ്രാധാ​ന്യം അർഹി​ക്കുന്ന കാര്യം ഇതാണ്‌: പുരാതന യഹൂദ​ന്മാർക്കു ദാനീ​യേൽ പുസ്‌ത​ക​ത്തോട്‌ ആഴമായ ആദരവ്‌ ഉണ്ടായി​രു​ന്നു, അവർ അതിനെ കാനോ​നി​ക​മാ​യി കരുതു​ക​യും ചെയ്‌തി​രു​ന്നു. മാത്രമല്ല, തെളി​വ​നു​സ​രിച്ച്‌ പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​നു വളരെ മുമ്പു​തന്നെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ പൂർത്തി​യാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ എഴുത​പ്പെട്ട പുസ്‌ത​കങ്ങൾ, പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിൽ എഴുത​പ്പെട്ടവ പോലും, അതി​നോ​ടു കൂട്ടി​ച്ചേർക്കാൻ അനുവ​ദി​ച്ചി​രു​ന്നില്ല.

24. പ്രഭാ​ഷകൻ എന്ന ഉത്തര കാനോ​നിക പുസ്‌ത​കത്തെ ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതിരാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ, ഈ ന്യായ​വാ​ദം തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

24 വിരോ​ധാ​ഭാ​സ​മെന്നു പറയട്ടെ, തിരസ്‌ക​രി​ക്ക​പ്പെട്ട ഈ എഴുത്തു​ക​ളിൽ ഒന്ന്‌ ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ എതി​രെ​യുള്ള വാദമാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ജീസസ്‌ ബെൻ സിറക്കി​നാ​ലുള്ള പ്രഭാ​ഷകൻ എന്ന ഉത്തര കാനോ​നിക പുസ്‌തകം രചിക്ക​പ്പെ​ട്ടതു തെളി​വ​നു​സ​രിച്ച്‌ പൊ.യു.മു. ഏകദേശം 180-ൽ ആയിരു​ന്നു. ആ പുസ്‌ത​ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന നീതി​മാ​ന്മാ​രു​ടെ ദീർഘ​മായ പട്ടിക​യിൽനി​ന്നു ദാനീ​യേ​ലി​നെ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു എന്നു വിമർശകർ സന്തോ​ഷ​പൂർവം ചൂണ്ടി​ക്കാ​ട്ടു​ന്നു. ആ കാലത്തു ദാനീ​യേൽ അറിയ​പ്പെ​ട്ടി​രു​ന്നി​ല്ലാ​യി​രി​ക്കും എന്ന്‌ അവർ വാദി​ക്കു​ന്നു. ഈ വാദമു​ഖം പണ്ഡിത​ന്മാ​രു​ടെ ഇടയിൽ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഇതു പരിചി​ന്തി​ക്കുക: അതേ പട്ടിക എസ്രാ​യെ​യും മൊർദ്ദെ​ഖാ​യി​യെ​യും (പ്രവാ​സാ​നന്തര കാലത്തെ യഹൂദ​ന്മാ​രു​ടെ ദൃഷ്ടി​യിൽ ഇരുവ​രും വീരപു​രു​ഷ​ന്മാർ ആയിരു​ന്നു) നല്ല രാജാ​വായ യെഹോ​ശാ​ഫാ​ത്തി​നെ​യും നിഷ്‌ക​ള​ങ്ക​നായ ഇയ്യോ​ബി​നെ​യും വിട്ടു​ക​ള​യു​ന്നു. എല്ലാ ന്യായാ​ധി​പ​ന്മാ​രി​ലും വെച്ച്‌ ശമൂ​വേ​ലി​ന്റെ പേർ മാത്രമേ അതിലു​ള്ളൂ. d ഒരു അകാ​നോ​നിക പുസ്‌ത​ക​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന, സമ്പൂർണ​മെന്ന്‌ അവകാ​ശ​പ്പെ​ടാത്ത ഒരു പട്ടിക​യിൽ ആ പുരു​ഷ​ന്മാ​രു​ടെ പേർ ഇല്ലാത്തതു നിമിത്തം നാം അവരെ​യെ​ല്ലാം കാൽപ്പ​നിക കഥാപാ​ത്ര​ങ്ങ​ളാ​യി തള്ളിക്ക​ള​യ​ണ​മോ? ആ ആശയം തന്നെ അബദ്ധമാണ്‌.

ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ അനുകൂ​ല​മായ ബാഹ്യ തെളിവ്‌

25. (എ) ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ വിവര​ണ​ത്തി​ന്റെ സത്യത ജോസീ​ഫസ്‌ സാക്ഷ്യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) മഹാനായ അലക്‌സാ​ണ്ടറെ കുറി​ച്ചുള്ള ജോസീ​ഫ​സി​ന്റെ വിവര​ണ​വും ദാനീ​യേൽ പുസ്‌ത​ക​വും അറിയ​പ്പെ​ടുന്ന ചരി​ത്ര​വു​മാ​യി യോജി​പ്പിൽ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (രണ്ടാമത്തെ അടിക്കു​റി​പ്പു കാണുക.) (സി) ഭാഷാ​പ​ര​മായ തെളിവു ദാനീ​യേൽ പുസ്‌ത​കത്തെ പിന്താ​ങ്ങു​ന്നത്‌ എങ്ങനെ? (26-ാം പേജ്‌ കാണുക.)

25 വീണ്ടും നമുക്കു ക്രിയാ​ത്മക കാര്യ​ങ്ങ​ളി​ലേക്കു ശ്രദ്ധ തിരി​ക്കാം. ആധികാ​രി​ക​ത​യു​ടെ കാര്യ​ത്തിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ മറ്റേ​തൊ​രു പുസ്‌ത​ക​ത്തെ​ക്കാ​ളും സാക്ഷ്യം ലഭിച്ചി​ട്ടു​ള്ളത്‌ ദാനീ​യേൽ പുസ്‌ത​ക​ത്തി​നാ​ണെന്ന്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, പ്രസിദ്ധ യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ അതിന്റെ ആധികാ​രി​കത സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മഹാനായ അലക്‌സാ​ണ്ടർ പൊ.യു.മു. നാലാം നൂറ്റാ​ണ്ടിൽ പേർഷ്യ​യ്‌ക്ക്‌ എതി​രെ​യുള്ള തന്റെ യുദ്ധ സമയത്തു യെരൂ​ശ​ലേ​മിൽ വന്നെന്നും അവിടെ വെച്ചു പുരോ​ഹി​ത​ന്മാർ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി അദ്ദേഹത്തെ കാണി​ച്ചെ​ന്നും ജോസീ​ഫസ്‌ പറയുന്നു. തന്നി​ലേക്കു വിരൽചൂ​ണ്ടിയ ദാനീ​യേൽ പ്രവച​ന​ത്തി​ലെ വാക്കുകൾ പേർഷ്യ ഉൾപ്പെ​ടുന്ന തന്റെ സൈനിക നടപടി​യെ ആണു പരാമർശി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം​തന്നെ നിഗമനം ചെയ്‌തു. e വിമർശകർ പറയുന്ന “കപട രചനയ്‌ക്ക്‌” ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടു മുമ്പ്‌ ആയിരി​ക്കു​മാ​യി​രു​ന്നു ഇത്‌. തീർച്ച​യാ​യും, ഈ പാഠഭാ​ഗ​ത്തെ​പ്രതി വിമർശകർ ജോസീ​ഫ​സി​നെ ശക്തമായി ആക്രമി​ച്ചി​ട്ടുണ്ട്‌. ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ചില പ്രവച​നങ്ങൾ നിവൃത്തി ആയെന്നു പ്രസ്‌താ​വി​ക്കു​ന്ന​തി​നെ പ്രതി​യും അവർ അദ്ദേഹത്തെ ആക്രമി​ക്കു​ന്നു. എന്നാൽ ചരി​ത്ര​കാ​ര​നായ ജോസഫ്‌ ഡി. വിൽസൺ അഭി​പ്രാ​യ​പ്പെ​ട്ട​തു​പോ​ലെ, “സാധ്യ​ത​യ​നു​സ​രിച്ച്‌, ആ കാര്യ​ങ്ങളെ കുറിച്ചു ലോക​ത്തി​ലുള്ള എല്ലാ വിമർശ​കർക്കും അറിയാ​വു​ന്ന​തി​നെ​ക്കാൾ കൂടുതൽ [ജോസീ​ഫ​സിന്‌] അറിയാ​മാ​യി​രു​ന്നു.”

26. ചാവു​കടൽ ചുരു​ളു​കൾ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​തയെ പിന്താ​ങ്ങി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

26 ഇസ്രാ​യേ​ലി​ലെ ക്യുമ്‌റാൻ ഗുഹക​ളിൽനി​ന്നു ചാവു​കടൽ ചുരു​ളു​കൾ കണ്ടെടു​ത്ത​പ്പോൾ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​ത​യ്‌ക്കു കൂടു​ത​ലായ തെളിവു ലഭിച്ചു. അതിശ​യ​ക​ര​മെന്നു പറയട്ടെ, 1952-ൽ കണ്ടെത്തി​യ​വ​യിൽ അനേക​വും ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ചുരു​ളു​ക​ളും ശകലങ്ങ​ളും ആണ്‌. അവയിൽ ഏറ്റവും പഴക്ക​മേ​റി​യവ പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്തു​ള്ളവ ആണെന്നു നിർണ​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അത്ര നേര​ത്തേ​തന്നെ ദാനീ​യേൽ പുസ്‌തകം സുപ്ര​സി​ദ്ധ​വും വ്യാപ​ക​മാ​യി ആദരി​ക്ക​പ്പെ​ടു​ന്ന​തും ആയിരു​ന്നു. ദ സോൺഡർവൻ പിക്‌റ്റോ​റി​യൽ എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ ദ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു: “ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ [മക്കബാ​യ​രു​ടെ കാലത്തെ] രചനയ്‌ക്കും മക്കബാ​യ​രു​ടെ കാലത്തു​ത​ന്നെ​യുള്ള ഒരു മത വിഭാ​ഗ​ത്തി​ന്റെ ഗ്രന്ഥശാ​ല​യിൽ അതിന്റെ പകർപ്പു​കൾ കാണ​പ്പെ​ട്ട​തി​നും ഇടയിൽ സാധ്യത അനുസ​രി​ച്ചു മതിയായ ഒരു ഇടവേള ഉണ്ടായി​രി​ക്കുക സാധ്യമല്ല എന്ന കാരണ​ത്താൽത്തന്നെ ദാനീ​യേൽ പുസ്‌തകം മക്കബാ​യ​രു​ടെ കാല​ത്തേത്‌ ആണെന്നുള്ള ആശയം ഇപ്പോൾ ഉപേക്ഷി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”

27. ബാബി​ലോ​ണി​യൻ പ്രവാസ കാലത്തു വ്യാപ​ക​മാ​യി അറിയ​പ്പെ​ട്ടി​രുന്ന ഒരു യഥാർഥ വ്യക്തി ആയിരു​ന്നു ദാനീ​യേൽ എന്നതി​നുള്ള ഏറ്റവും പഴക്ക​മേ​റിയ തെളിവ്‌ എന്ത്‌?

27 എന്നാൽ, ദാനീ​യേൽ പുസ്‌ത​ക​ത്തി​നു വളരെ​യേറെ പുരാ​ത​ന​വും കൂടുതൽ വിശ്വ​സ​നീ​യ​വു​മായ സാക്ഷ്യം ഉണ്ട്‌. ദാനീ​യേ​ലി​ന്റെ സമകാ​ലി​ക​രിൽ ഒരുവ​നാ​യി​രു​ന്നു യെഹെ​സ്‌കേൽ പ്രവാ​ചകൻ. ബാബി​ലോ​ണി​യൻ പ്രവാസ കാലത്ത്‌ അവനും ഒരു പ്രവാ​ച​ക​നാ​യി സേവിച്ചു. യെഹെ​സ്‌കേ​ലി​ന്റെ പുസ്‌തകം ദാനീ​യേ​ലി​ന്റെ പേർ പല പ്രാവ​ശ്യം പ്രസ്‌താ​വി​ക്കു​ന്നു. (യെഹെ​സ്‌കേൽ 14:14, 20; 28:3) സ്വന്തം ജീവി​ത​കാ​ല​ത്തു​തന്നെ, അതായത്‌ പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ, നീതി​മാ​നും ജ്ഞാനി​യും എന്ന നിലയിൽ ദാനീ​യേൽ സുപ്ര​സി​ദ്ധൻ ആയിരു​ന്നു എന്ന്‌ ഈ പരാമർശങ്ങൾ പ്രകട​മാ​ക്കു​ന്നു. ദൈവ​ഭയം ഉണ്ടായി​രുന്ന നോഹ​യ്‌ക്കും ഇയ്യോ​ബി​നും ഒപ്പം പരാമർശി​ക്ക​പ്പെ​ടാൻ അവൻ യോഗ്യ​നാ​യി​രു​ന്നു.

ഏറ്റവും വലിയ സാക്ഷി

28, 29. (എ) ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​കത ബോധ്യ​പ്പെ​ടു​ത്തുന്ന ഏറ്റവും വലിയ തെളിവ്‌ എന്ത്‌? (ബി) യേശു​വി​ന്റെ സാക്ഷ്യം നാം സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

28 എന്നാൽ അവസാ​ന​മാ​യി, ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​ത​യ്‌ക്കു സാക്ഷ്യം നൽകു​ന്ന​വ​രിൽ ഏറ്റവും മഹാനാ​യ​വനെ കുറിച്ചു നമുക്കു പരിചി​ന്തി​ക്കാം. അത്‌ യേശു​ക്രി​സ്‌തു അല്ലാതെ മറ്റാരു​മല്ല. അന്ത്യനാ​ളു​കളെ കുറി​ച്ചുള്ള തന്റെ ചർച്ചയിൽ യേശു “ദാനീ​യേൽ പ്രവാചക”നെയും അവന്റെ പ്രവച​ന​ങ്ങ​ളിൽ ഒന്നി​നെ​യും പരാമർശി​ക്കു​ന്നു.—മത്തായി 24:15; ദാനീ​യേൽ 11:31; 12:11.

29 വിമർശ​ക​രു​ടെ മക്കബായൻ സിദ്ധാന്തം ശരിയാ​ണെ​ങ്കിൽ, പിൻവ​രുന്ന രണ്ടു കാര്യ​ങ്ങ​ളിൽ ഒന്നു സത്യമാ​കേണ്ടി വരും. ഒന്നുകിൽ, യേശു ഈ കപട എഴുത്തി​നാൽ കബളി​പ്പി​ക്ക​പ്പെട്ടു. അല്ലെങ്കിൽ, യേശു പറഞ്ഞതാ​യി മത്തായി ഉദ്ധരി​ക്കു​ന്നത്‌ അവൻ ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. ഇവ രണ്ടും ശരിയാ​യി​രി​ക്കാ​വു​ന്നതല്ല. മത്തായി​യു​ടെ സുവി​ശേഷ വിവര​ണത്തെ നമുക്ക്‌ ആശ്രയി​ക്കാൻ സാധി​ക്കു​ന്നി​ല്ലെ​ങ്കിൽ, ബൈബി​ളി​ന്റെ ഇതര ഭാഗങ്ങളെ നമുക്ക്‌ എങ്ങനെ ആശ്രയി​ക്കാൻ കഴിയും? നാം ആ വാചകങ്ങൾ നീക്കം ചെയ്യു​ന്നെ​ങ്കിൽ, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പേജു​ക​ളിൽനിന്ന്‌ അടുത്ത​താ​യി നാം ഏതു വാക്കു​ക​ളാ​കും അടർത്തി​മാ​റ്റുക? പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി: “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ . . . ഉപദേ​ശ​ത്തി​ന്നും . . . ഗുണീ​ക​ര​ണ​ത്തി​ന്നും [“കാര്യങ്ങൾ നേരേ​യാ​ക്കാ​നും,” NW] . . . പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (2 തിമൊ​ഥെ​യൊസ്‌ 3:16, 17) അപ്പോൾ, ദാനീ​യേൽ ഒരു കപട എഴുത്തു​കാ​രൻ ആയിരു​ന്നെ​ങ്കിൽ, അത്തരത്തി​ലുള്ള മറ്റൊ​രു​വൻ ആയിരു​ന്നു പൗലൊസ്‌! യേശു​വി​നെ കബളി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നോ? തീർച്ച​യാ​യു​മില്ല. ദാനീ​യേൽ പുസ്‌തകം എഴുത​പ്പെ​ട്ട​പ്പോൾ അവൻ സ്വർഗ​ത്തിൽ ജീവി​ച്ചി​രു​ന്നു. യേശു ഇങ്ങനെ പോലും പറഞ്ഞു: “അബ്രാ​ഹാം ജനിച്ച​തി​ന്നു മുമ്പെ ഞാൻ ഉണ്ട്‌.” (യോഹ​ന്നാൻ 8:58) ജീവി​ച്ചി​രു​ന്നി​ട്ടുള്ള എല്ലാ മനുഷ്യ​രി​ലും വെച്ച്‌, ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​തയെ കുറി​ച്ചുള്ള വിവരങ്ങൾ നമുക്കു ചോദി​ക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നതു യേശു​വാണ്‌. എന്നാൽ ചോദി​ക്കേണ്ട ആവശ്യ​മില്ല, നാം കണ്ടുക​ഴി​ഞ്ഞതു പോലെ, അവന്റെ സാക്ഷ്യം വളരെ വ്യക്തമാണ്‌.

30. യേശു ദാനീ​യേൽ പുസ്‌ത​ക​ത്തി​നു കൂടു​ത​ലായ ആധികാ​രി​കത പകർന്നത്‌ എങ്ങനെ?

30 തന്റെ സ്‌നാപന സമയത്തു​തന്നെ യേശു ദാനീ​യേൽ പുസ്‌ത​ക​ത്തി​നു കൂടു​ത​ലായ ആധികാ​രി​കത പകർന്നു. വർഷങ്ങ​ളു​ടെ 69 ആഴ്‌ച​ക​ളെ​ക്കു​റി​ച്ചുള്ള ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ഒരു പ്രവചനം നിവർത്തി​ച്ചു​കൊണ്ട്‌ അന്ന്‌ അവൻ മിശി​ഹാ​യാ​യി. (ദാനീ​യേൽ 9:25, 26; ഈ പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം കാണുക.) ദാനീ​യേൽ പുസ്‌തകം എഴുത​പ്പെ​ട്ടതു പിൽക്കാ​ല​ത്താ​ണെന്ന സിദ്ധാന്തം ശരിയാ​ണെന്ന്‌ ഇരിക്കട്ടെ, അപ്പോൾ പോലും അതിന്റെ എഴുത്തു​കാ​രന്‌ ഏകദേശം 200 വർഷത്തി​നു ശേഷമുള്ള കാര്യങ്ങൾ മുൻകൂ​ട്ടി അറിയാ​മാ​യി​രു​ന്നു. എന്നാൽ, വ്യാജ നാമത്തിൽ യഥാർഥ പ്രവച​നങ്ങൾ നടത്താൻ ദൈവം ഒരു കപട വ്യക്തിയെ ഒരിക്ക​ലും നിശ്വ​സ്‌തൻ ആക്കുമാ​യി​രു​ന്നില്ല. ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യവർ യേശു​വി​ന്റെ സാക്ഷ്യം മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്വീക​രി​ക്കു​ന്നു. ലോക​ത്തി​ലെ സകല വിദഗ്‌ധ​രും വിമർശ​ക​രും ഒന്നടങ്കം ദാനീ​യേൽ പുസ്‌ത​കത്തെ പഴിക്കാൻ മുതിർന്നാ​ലും യേശു​വി​ന്റെ സാക്ഷ്യം അവരുടെ വാദം തെറ്റാ​ണെന്നു തെളി​യി​ക്കും. കാരണം അവൻ “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി”യാണ്‌.—വെളി​പ്പാ​ടു 3:14.

31. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​കത അനേകം ബൈബിൾ വിമർശ​കർക്ക്‌ ഇപ്പോ​ഴും ബോധ്യ​പ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

31 അനേകം ബൈബിൾ വിമർശ​കർക്ക്‌ ഈ സാക്ഷ്യം പോലും മതിയാ​യതല്ല. ഈ വിഷയം കൂലങ്ക​ഷ​മാ​യി വിചി​ന്തനം ചെയ്‌തു കഴിയു​മ്പോൾ, എത്രതന്നെ തെളിവു കിട്ടി​യാ​ലും അവർക്കു തൃപ്‌തി​യാ​കു​മോ എന്ന്‌ ഒരുവൻ അതിശ​യി​ച്ചേ​ക്കാം. ഓക്‌സ്‌ഫോർഡ്‌ സർവക​ലാ​ശാ​ല​യി​ലെ ഒരു പ്രൊ​ഫസർ എഴുതി: “‘പ്രകൃ​ത്യ​തീത പ്രവചനം സാധ്യമല്ല’ എന്ന മുൻവി​ധി ഉള്ളിട​ത്തോ​ളം കാലം തടസ്സവാ​ദ​ങ്ങൾക്ക്‌ ഉത്തരം നൽകു​ന്ന​തു​കൊ​ണ്ടു യാതൊ​രു പ്രയോ​ജ​ന​വും ഇല്ല.” അതേ, മുൻവി​ധി അവരെ അന്ധരാ​ക്കു​ന്നു. എന്നാൽ അത്‌ അവരുടെ തിര​ഞ്ഞെ​ടു​പ്പാണ്‌—അവരുടെ പരാജ​യ​വും.

32. ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ പഠനത്തിൽ നമ്മെ കാത്തി​രി​ക്കു​ന്നത്‌ എന്ത്‌?

32 നിങ്ങളു​ടെ കാര്യ​മോ? ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​തയെ സംശയി​ക്കാൻ യാതൊ​രു യഥാർഥ കാരണ​വും ഇല്ലെന്നു മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു കഴിയു​ന്നെ​ങ്കിൽ, കണ്ടെത്ത​ലു​ക​ളു​ടെ പുളക​പ്ര​ദ​മായ ഒരു പര്യട​ന​ത്തി​നു നിങ്ങൾ തയ്യാറാണ്‌. ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ വിവര​ണങ്ങൾ കോരി​ത്ത​രി​പ്പി​ക്കു​ന്ന​തും പ്രവച​നങ്ങൾ ചേതോ​ഹ​ര​വും ആണെന്നു നിങ്ങൾ കണ്ടെത്തും. അതിലും പ്രധാ​ന​മാ​യി, ഓരോ അധ്യാ​യ​വും പഠിക്കു​ന്നത്‌ അനുസ​രിച്ച്‌ നിങ്ങളു​ടെ വിശ്വാ​സം കൂടുതൽ കൂടുതൽ ശക്തമാ​യി​ത്തീ​രു​ന്നു​വെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. ദാനീ​യേൽ പ്രവച​ന​ത്തിന്‌ അടുത്ത ശ്രദ്ധ കൊടു​ത്ത​തി​നെ​പ്രതി നിങ്ങൾക്ക്‌ ഒരിക്ക​ലും ഖേദി​ക്കേ​ണ്ടി​വ​രില്ല!

[അടിക്കു​റി​പ്പു​കൾ]

a ചില പുരാതന അകാ​നോ​നിക പുസ്‌ത​കങ്ങൾ സാങ്കൽപ്പിക നാമങ്ങ​ളിൽ എഴുത​പ്പെ​ട്ട​തു​പോ​ലെ, ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ ദാനീ​യേൽ എന്ന പേര്‌ ഒരു തൂലി​കാ​നാ​മ​മാ​യി ഉപയോ​ഗി​ച്ചു എന്നു പറഞ്ഞു​കൊണ്ട്‌ ആ പുസ്‌തകം കപടം ആണെന്നുള്ള ആരോ​പ​ണത്തെ മയപ്പെ​ടു​ത്താൻ ചില നിരൂ​പകർ ശ്രമി​ക്കു​ന്നു. എന്നാൽ ബൈബിൾ നിരൂ​പ​ക​നായ ഫെർഡി​നാന്റ്‌ ഹിറ്റ്‌സിച്ച്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ കാര്യ​ത്തിൽ, അതു മറ്റൊരു [എഴുത്തു​കാ​രൻ] എഴുതി​യ​താ​ണെന്നു പറഞ്ഞാൽ, സംഗതി വ്യത്യ​സ്‌ത​മാണ്‌. അപ്പോൾ വായന​ക്കാ​രെ കബളി​പ്പി​ക്കുക എന്ന ലക്ഷ്യത്തിൽ എഴുതിയ ഒരു കപട എഴുത്താ​യി അതു മാറുന്നു. അവരുടെ പ്രയോ​ജ​ന​ത്തി​നു വേണ്ടി ആയിരു​ന്നെ​ങ്കിൽ പോലും.”

b ബാബിലോൺ വീണ​പ്പോൾ നബോ​ണീ​ഡസ്‌ അവിടെ ഉണ്ടായി​രു​ന്നില്ല. അതു​കൊ​ണ്ടു ബേൽശ​സ്സ​രി​നെ അക്കാലത്തെ രാജാ​വാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ ഉചിത​മാണ്‌. മതേതര രേഖകൾ ബേൽശ​സ്സ​രിന്‌ രാജാവ്‌ എന്ന ഔദ്യോ​ഗിക സ്ഥാനപ്പേർ നൽകു​ന്നില്ല എന്നു പറഞ്ഞു​കൊണ്ട്‌ വിമർശകർ ഒഴിക​ഴി​വു കണ്ടെത്തു​ന്നു. എന്നിരു​ന്നാ​ലും, അക്കാലത്തെ ആളുകൾ ഗവർണറെ പോലും രാജാവ്‌ എന്നു വിളി​ച്ചി​രി​ക്കാ​മെന്നു പുരാതന തെളിവു സൂചി​പ്പി​ക്കു​ന്നു.

c ദാനീയേൽ 5:3-നെ കുറിച്ച്‌ എബ്രായ പണ്ഡിത​നായ സി. എഫ്‌. കൈൽ എഴുതു​ന്നു: “മാസി​ഡോ​ണി​യ​ക്കാ​രു​ടെ​യും ഗ്രീക്കു​കാ​രു​ടെ​യും റോമാ​ക്കാ​രു​ടെ​യും ആചാര​ത്തി​നു ചേർച്ച​യിൽ സെപ്‌റ്റു​വ​ജിന്റ്‌ ഇവി​ടെ​യും 23-ാം വാ[ക്യ]ത്തിലും സ്‌ത്രീ​കളെ കുറി​ച്ചുള്ള പരാമർശം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു.”

d നേരെ മറിച്ച്‌, വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കുറിച്ചു പൗലൊസ്‌ അപ്പൊ​സ്‌തലൻ എബ്രായർ 11-ാം അധ്യാ​യ​ത്തിൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന നിശ്വസ്‌ത രേഖ ദാനീ​യേൽ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​ങ്ങളെ പരാമർശി​ക്കു​ക​തന്നെ ചെയ്യുന്നു. (ദാനീ​യേൽ 6:16-24; എബ്രായർ 11:32, 33) എന്നാൽ, അപ്പൊ​സ്‌ത​ലന്റെ പട്ടിക​യും സമ്പൂർണമല്ല. യെശയ്യാവ്‌, യിരെ​മ്യാവ്‌, യെഹെ​സ്‌കേൽ തുടങ്ങി ആ പട്ടിക​യിൽ പേരു പറഞ്ഞി​ട്ടി​ല്ലാത്ത അനേക​രുണ്ട്‌. എന്നാൽ അവർ ഒരിക്ക​ലും ജീവി​ച്ചി​രു​ന്നി​ട്ടി​ല്ലെന്ന്‌ അതു തെളി​യി​ക്കു​ന്നില്ല.

e ഈ വസ്‌തുത, പേർഷ്യ​ക്കാ​രു​ടെ ദീർഘ​കാല മിത്ര​ങ്ങ​ളാ​യി​രുന്ന യഹൂദ​രോട്‌ അലക്‌സാ​ണ്ടർ വളരെ ദയാലു ആയിരു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കു​മെന്നു ചില ചരി​ത്ര​കാ​ര​ന്മാർ അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അലക്‌സാ​ണ്ടർ പേർഷ്യ​യു​ടെ സകല മിത്ര​ങ്ങ​ളെ​യും നശിപ്പി​ക്കാൻ സൈനിക നീക്കം നടത്തുന്ന സമയമാ​യി​രു​ന്നു അത്‌.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്മേൽ എന്ത്‌ ആരോ​പണം ഉന്നയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

• ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്മേ​ലുള്ള വിമർശ​ക​രു​ടെ ആക്രമണം വസ്‌തു​നി​ഷ്‌ഠം അല്ലാത്തത്‌ എന്തു​കൊണ്ട്‌?

• ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ വിവര​ണ​ത്തി​ന്റെ ആധികാ​രി​ക​തയെ ഏതു തെളിവു പിന്താ​ങ്ങു​ന്നു?

• ദാനീ​യേൽ പുസ്‌തകം ആധികാ​രി​ക​മാ​ണെന്നു ബോധ്യ​പ്പെ​ടു​ത്തുന്ന ഏറ്റവും വലിയ തെളിവ്‌ ഏത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[26-ാം പേജിലെ ചതുരം]

ഭാഷയുടെ കാര്യം

ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്ത്‌ ഏതാണ്ട്‌ പൊ.യു.മു. 536-ൽ പൂർത്തി​യാ​യി. എബ്രായ, അരമായ ഭാഷക​ളി​ലാണ്‌ അത്‌ എഴുത​പ്പെ​ട്ടത്‌. ഏതാനും ചില ഗ്രീക്ക്‌, പേർഷ്യൻ പദങ്ങളും അതിൽ ഉണ്ടായി​രു​ന്നു. ഒന്നില​ധി​കം ഭാഷകൾ കൂട്ടി​ക്ക​ലർത്തി എഴുതുന്ന രീതി അസാധാ​ര​ണ​മാ​ണെ​ങ്കി​ലും തിരു​വെ​ഴു​ത്തു​ക​ളിൽ അത്‌ അപൂർവമല്ല. ബൈബിൾ പുസ്‌ത​ക​മായ എസ്രാ​യും എബ്രായ, അരമായ ഭാഷക​ളി​ലാണ്‌ എഴുത​പ്പെ​ട്ടത്‌. എന്നാൽ, ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ ഈ ഭാഷകൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിധം, അത്‌ എഴുത​പ്പെ​ട്ടത്‌ പൊ.യു.മു. 536-നു ശേഷമാ​ണെന്നു തെളി​യി​ക്കു​ന്നു എന്നു ചില വിമർശകർ ശഠിക്കു​ന്നു. ദാനീ​യേൽ പുസ്‌ത​ക​ത്തിൽ ഗ്രീക്കു പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാൽ അതിന്റെ രചന നടന്നത്‌ നിശ്ചയ​മാ​യും പിൽക്കാ​ല​ത്താ​ണെന്ന്‌ ഒരു വിമർശകൻ പറഞ്ഞതാ​യി പരക്കെ ഉദ്ധരി​ക്ക​പ്പെ​ടു​ന്നു. അത്തര​മൊ​രു പിൽക്കാല തീയതി​യെ—അതു പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടു​പോ​ലെ അടുത്ത​കാ​ലത്തെ ഒരു തീയതി പോലു​മാ​കാം—അതിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ ഭാഷ പിന്താ​ങ്ങു​ക​യും അരമായ ഭാഷ കുറഞ്ഞ​പക്ഷം അംഗീ​ക​രി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ അദ്ദേഹം തറപ്പിച്ചു പറയുന്നു.

എന്നാൽ, എല്ലാ ഭാഷാ പണ്ഡിത​ന്മാ​രും അതി​നോ​ടു യോജി​ക്കു​ന്നില്ല. ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ എബ്രായ ഭാഷ യെഹെ​സ്‌കേ​ലി​ന്റെ​യും എസ്രാ​യു​ടെ​യും പുസ്‌ത​ക​ങ്ങ​ളി​ലേ​തി​നോ​ടു സമാന​മാ​ണെ​ന്നും അതേസ​മയം, പ്രഭാ​ഷകൻ പോലുള്ള പിൽക്കാല ഉത്തര കാനോ​നിക പുസ്‌ത​ക​ങ്ങ​ളിൽ കാണുന്ന ഭാഷയിൽനി​ന്നു വ്യത്യ​സ്‌ത​മാ​ണെ​ന്നും ചില വിദഗ്‌ധർ പറഞ്ഞി​രി​ക്കു​ന്നു. ചാവു​കടൽ ചുരു​ളു​ക​ളു​ടെ കൂട്ടത്തിൽ കണ്ടെത്തിയ രണ്ടു രേഖകൾ പരി​ശോ​ധി​ക്കു​ന്നതു ദാനീ​യേൽ ഉപയോ​ഗിച്ച അരമായ ഭാഷയെ സംബന്ധി​ച്ചു മനസ്സി​ലാ​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കു​ന്നു. ആ ചുരു​ളു​കൾ രണ്ടും അരമായ ഭാഷയിൽ ഉള്ളതും പൊ.യു.മു. ഒന്നും രണ്ടും നൂറ്റാ​ണ്ടു​ക​ളിൽ, അതായത്‌ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ കപട എഴുത്ത്‌ നടന്നു​വെന്നു കരുത​പ്പെ​ടുന്ന കാലത്തി​നു ശേഷം അധികം താമസി​യാ​തെ, എഴുത​പ്പെ​ട്ട​തു​മാണ്‌. എന്നാൽ, ഈ രേഖക​ളി​ലും ദാനീ​യേൽ പുസ്‌ത​ക​ത്തി​ലും കാണുന്ന അരമായ ഭാഷകൾ തമ്മിൽ വലിയ അന്തരം ഉള്ളതായി പണ്ഡിത​ന്മാർ കണ്ടെത്തി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌, ദാനീ​യേൽ പുസ്‌ത​ക​ത്തിന്‌ വിമർശകർ ശഠിക്കു​ന്ന​തി​നെ​ക്കാൾ നൂറ്റാ​ണ്ടു​കൾ പഴക്കം ഉണ്ടായി​രി​ക്ക​ണ​മെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ “പ്രശ്‌നം സൃഷ്ടി​ക്കുന്ന” ഗ്രീക്കു പദങ്ങളു​ടെ കാര്യ​മോ? അവയിൽ ചിലത്‌ പേർഷ്യൻ പദങ്ങൾ ആണെന്നു കണ്ടെത്തി​യി​രി​ക്കു​ന്നു, അതായത്‌, ഗ്രീക്കു പദങ്ങളേ അല്ല! ഗ്രീക്കു പദങ്ങൾ എന്ന്‌ ഇപ്പോ​ഴും കരുത​പ്പെ​ടു​ന്നവ മൂന്ന്‌ സംഗീത ഉപകര​ണ​ങ്ങ​ളു​ടെ പേരുകൾ മാത്ര​മാണ്‌. ഈ മൂന്ന്‌ പദങ്ങൾ നിമിത്തം ദാനീ​യേൽ പുസ്‌തകം എഴുത​പ്പെ​ട്ടതു പിൽക്കാ​ലത്ത്‌ ആയിരി​ക്കണം എന്നു നിർബന്ധം ഉണ്ടോ? ഇല്ല. ഗ്രീസ്‌ ഒരു ലോക​ശക്തി ആയിത്തീ​രു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പേ ഗ്രീക്കു സംസ്‌കാ​രം സ്വാധീ​നം ചെലു​ത്തി​യി​രു​ന്നു​വെന്നു പുരാ​വ​സ്‌തു ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​ട്ടുണ്ട്‌. എന്നാൽ, ദാനീ​യേൽ പുസ്‌തകം എഴുത​പ്പെ​ട്ടത്‌ ഗ്രീക്കു സംസ്‌കാ​ര​വും ഭാഷയും സർവത്ര വ്യാപ​ക​മാ​യി തീർന്നി​രുന്ന പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിൽ ആയിരു​ന്നു എങ്കിൽ അതിൽ വെറും മൂന്ന്‌ ഗ്രീക്കു പദങ്ങൾ മാത്രമേ കാണു​മാ​യി​രു​ന്നു​ള്ളോ? സാധ്യ​ത​യില്ല. വളരെ​യേറെ ഗ്രീക്കു പദങ്ങൾ അതിൽ കാണ​പ്പെ​ടു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഭാഷാ​പ​ര​മായ തെളിവ്‌ വാസ്‌ത​വ​ത്തിൽ ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ആധികാ​രി​ക​തയെ പിന്താ​ങ്ങു​ന്നു.

[12-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[20-ാം പേജിലെ ചിത്രങ്ങൾ]

(താഴെ) നബോ​ണീ​ഡസ്‌ രാജാ​വി​ന്റെ​യും പുത്ര​നായ ബേൽശ​സ്സ​രി​ന്റെ​യും പേരുള്ള ബാബി​ലോ​ണി​യൻ ക്ഷേത്ര സിലിണ്ടർ

(മുകളിൽ) തന്റെ നിർമാണ പ്രവർത്ത​ന​ങ്ങളെ കുറി​ച്ചുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ആത്മപ്ര​ശം​സ​യാണ്‌ ഈ ആലേഖ​ന​ത്തിൽ

[21-ാം പേജിലെ ചിത്രം]

നബോണീഡസ്‌ ക്രോ​ണി​ക്കിൾ അനുസ​രിച്ച്‌, കോ​രെ​ശി​ന്റെ സൈന്യം പോരാ​ട്ടം നടത്താ​തെ​തന്നെ ബാബി​ലോ​ണിൽ പ്രവേ​ശി​ച്ചു

[22-ാം പേജിലെ ചിത്രങ്ങൾ]

(വലത്ത്‌) നബോ​ണീ​ഡസ്‌ തന്റെ ഭരണാ​ധി​പ​ത്യം ആദ്യജാ​തനെ ഭരമേൽപ്പി​ച്ചെന്ന്‌ “നബോ​ണീ​ഡ​സി​ന്റെ കാവ്യ​വി​വ​രണം” റിപ്പോർട്ടു ചെയ്യുന്നു

(ഇടത്ത്‌) നെബൂ​ഖ​ദ്‌നേസർ യഹൂദയെ ആക്രമി​ച്ച​തി​നെ കുറി​ച്ചുള്ള ബാബി​ലോ​ണി​യൻ രേഖ