വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ ആർ ഭരിക്കും?

ലോകത്തെ ആർ ഭരിക്കും?

അധ്യായം ഒമ്പത്‌

ലോകത്തെ ആർ ഭരിക്കും?

1-3. ബേൽശ​സ്സ​രി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം ആണ്ടിൽ ദാനീ​യേ​ലി​നു​ണ്ടായ സ്വപ്‌ന​വും ദർശന​ങ്ങ​ളും വിവരി​ക്കുക.

 അത്യന്തം ആകർഷ​ക​മായ ദാനീ​യേൽ പ്രവചനം നമ്മെ ഇപ്പോൾ ബാബി​ലോ​ണി​യൻ രാജാ​വായ ബേൽശ​സ്സ​രി​ന്റെ ഒന്നാം ആണ്ടി​ലേക്കു കൊണ്ടു​പോ​കു​ന്നു. ദാനീ​യേൽ ബാബി​ലോ​ണിൽ പ്രവാ​സി​യാ​യിട്ട്‌ ദീർഘ​നാൾ ആയി. എന്നാൽ യഹോ​വ​യോ​ടുള്ള അവന്റെ ദൃഢമായ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരിക്ക​ലും ഇളക്കം തട്ടിയി​ട്ടില്ല. ഇപ്പോൾ തന്റെ 70-കളിൽ ആയിരി​ക്കുന്ന ആ വിശ്വസ്‌ത പ്രവാ​ചകൻ ‘കിടക്ക​യിൽ വെച്ച്‌ ഒരു സ്വപ്‌ന​വും ദർശന​ങ്ങ​ളും’ കണ്ടു. ആ ദർശനങ്ങൾ അവനെ എത്ര ഭയപ്പെ​ടു​ത്തു​ന്നു​വെ​ന്നോ!—ദാനീ​യേൽ 7:1, 15, ഓശാന ബൈ.

2 “നോക്കൂ!” ദാനീ​യേൽ വിളി​ച്ചു​പ​റ​യു​ന്നു. “ആകാശ​ത്തി​ലെ നാലു കാറ്റു​ക​ളും മഹാസ​മു​ദ്രത്തെ ഇളക്കി മറിക്കു​ക​യാ​യി​രു​ന്നു. ഓരോ​ന്നും മറ്റുള്ള​വ​യിൽനി​ന്നു വിഭി​ന്ന​ങ്ങ​ളായ നാലു മഹാമൃ​ഗങ്ങൾ സമു​ദ്ര​ത്തിൽനി​ന്നു കയറി വരിക​യാ​യി​രു​ന്നു.” എത്ര അതിശ​യ​ക​ര​മായ മൃഗങ്ങൾ! ഒന്നാമ​ത്തേതു ചിറകുള്ള ഒരു സിംഹം. രണ്ടാമ​ത്തേതു കരടി​യോ​ടു സാദൃ​ശ്യ​മുള്ള ഒരു മൃഗം. തുടർന്ന്‌ നാലു ചിറകു​ക​ളും നാലു തലകളു​മുള്ള ഒരു പുള്ളി​പ്പു​ലി കയറി വരുന്നു! അസാധാ​രണ ശക്തിയുള്ള നാലാ​മത്തെ മൃഗത്തി​നു വലിയ ഇരുമ്പു​പ​ല്ലു​ക​ളും പത്തു കൊമ്പു​ക​ളും ഉണ്ട്‌. അതിന്റെ പത്തു കൊമ്പു​ക​ളു​ടെ ഇടയിൽ “മനുഷ്യ​ന്റെ കണ്ണു​പോ​ലെ കണ്ണും വമ്പു പറയുന്ന വായും” ഉള്ള ഒരു “ചെറിയ” കൊമ്പു മുളച്ചു​വ​രു​ന്നു.—ദാനീ​യേൽ 7:2-8, NW.

3 തുടർന്ന്‌ ദാനീ​യേ​ലി​ന്റെ ദർശനം സ്വർഗ​ത്തി​ലേക്കു തിരി​യു​ന്നു. നാളു​ക​ളിൽ പുരാ​തനൻ, ന്യായാ​ധി​പൻ എന്ന നിലയിൽ സ്വർഗീയ കോട​തി​യി​ലെ സിംഹാ​സ​ന​ത്തിൽ മഹത്ത്വ​ത്തോ​ടെ ഉപവിഷ്ടൻ ആയിരി​ക്കു​ന്നു. “ആയിര​മാ​യി​രം പേർ അവന്നു ശുശ്രൂ​ഷ​ചെ​യ്‌തു; പതിനാ​യി​രം പതിനാ​യി​രം പേർ അവന്റെ മുമ്പാകെ നിന്നു.” മൃഗങ്ങൾക്കു പ്രതി​കൂല വിധി കൽപ്പി​ച്ചു​കൊണ്ട്‌ അവൻ അവയിൽനി​ന്നു ഭരണാ​ധി​പ​ത്യം എടുത്തു കളയു​ക​യും നാലാ​മത്തെ മൃഗത്തെ നശിപ്പി​ക്കു​ക​യും ചെയ്യുന്നു. ‘സകല വംശങ്ങ​ളു​ടെ​യും ജാതി​ക​ളു​ടെ​യും ഭാഷക്കാ​രു​ടെ​യും’ മേലുള്ള ശാശ്വത ഭരണാ​ധി​പ​ത്യം “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്ത”നു നൽക​പ്പെ​ടു​ന്നു.—ദാനീ​യേൽ 7:9-14.

4. (എ) ആശ്രയ​യോ​ഗ്യ​മായ വിവര​ത്തി​നാ​യി ദാനീ​യേൽ ആരി​ലേക്കു തിരിഞ്ഞു? (ബി) ആ രാത്രി​യിൽ ദാനീ​യേൽ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌ നമുക്കു പ്രാധാ​ന്യ​മു​ള്ളത്‌ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 “ദാനീ​യേൽ എന്ന ഞാനോ,” അവൻ പറയുന്നു, “എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനി​ച്ചു; എനിക്കു ഉണ്ടായ ദർശന​ങ്ങ​ളാൽ ഞാൻ പരവശ​നാ​യി.” അതു​കൊണ്ട്‌ അവൻ ഒരു ദൂത​നോട്‌ “എല്ലാറ​റി​ന്റെ​യും സാരം” ചോദി​ക്കു​ന്നു. ദൂതൻ “കാര്യ​ങ്ങ​ളു​ടെ അർത്ഥം” അവനു പറഞ്ഞു​കൊ​ടു​ക്കു​ക​തന്നെ ചെയ്യുന്നു. (ദാനീ​യേൽ 7:15-28) ആ രാത്രി​യിൽ ദാനീ​യേൽ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തതു നമുക്കു വലിയ താത്‌പ​ര്യ​മുള്ള ഒരു കാര്യ​മാണ്‌. കാരണം, “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്ത”നു ‘സകല വംശങ്ങ​ളു​ടെ​യും ജാതി​ക​ളു​ടെ​യും ഭാഷക്കാ​രു​ടെ​യും’ മേലുള്ള ഭരണാ​ധി​പ​ത്യം നൽക​പ്പെ​ടുന്ന നമ്മുടെ ഈ കാലങ്ങൾ വരെ എത്തി​ച്ചേ​രുന്ന ഭാവി ലോക സംഭവങ്ങൾ അതു വിവരി​ച്ചു. ദൈവ​ത്തി​ന്റെ ആത്മാവി​ന്റെ​യും വചനത്തി​ന്റെ​യും സഹായ​ത്താൽ നമുക്കും ഈ പ്രാവ​ച​നിക ദർശന​ങ്ങ​ളു​ടെ അർഥം ഗ്രഹി​ക്കാ​വു​ന്ന​താണ്‌. a

സമു​ദ്ര​ത്തിൽനിന്ന്‌ നാലു മൃഗങ്ങൾ കയറി​വ​രു​ന്നു

5. കാറ്റടിച്ച്‌ ഇളകി​മ​റി​യുന്ന സമുദ്രം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

5 “നാലു മഹാമൃ​ഗങ്ങൾ സമു​ദ്ര​ത്തിൽനി​ന്നു കരേറി​വന്നു” എന്ന്‌ ദാനീ​യേൽ പറഞ്ഞു. (ദാനീ​യേൽ 7:3) കാറ്റടിച്ച്‌ ഇളകി​മ​റി​യുന്ന സമുദ്രം എന്തിനെ ആണു പ്രതീ​ക​പ്പെ​ടു​ത്തി​യത്‌? “സമു​ദ്ര​ത്തിൽ” നിന്ന്‌ ഏഴു തലയുള്ള ഒരു കാട്ടു മൃഗം കയറി​വ​രു​ന്നത്‌ വർഷങ്ങൾക്കു ശേഷം യോഹ​ന്നാൻ അപ്പൊ​സ്‌തലൻ കണ്ടു. ആ സമു​ദ്ര​ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പ​ട്ടത്‌ “വംശങ്ങ​ളും പുരു​ഷാ​ര​ങ്ങ​ളും ജാതി​ക​ളും ഭാഷക​ളും,” അതായതു ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട ബൃഹത്തായ മനുഷ്യ​വർഗ സമൂഹം ആയിരു​ന്നു. അതു​കൊണ്ട്‌, ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യ​വർഗ സമൂഹ​ങ്ങ​ളു​ടെ ഒരു സമുചിത പ്രതീ​ക​മാ​ണു സമുദ്രം.—വെളി​പ്പാ​ടു 13:1, 2; 17:15; യെശയ്യാ​വു 57:20.

6. നാലു മൃഗങ്ങൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

6 “ആ നാലു മഹാമൃ​ഗങ്ങൾ ഭൂമി​യിൽ ഉണ്ടാകു​വാ​നി​രി​ക്കുന്ന നാലു രാജാ​ക്ക​ന്മാ​രാ​കു​ന്നു,” ദൂതൻ പറഞ്ഞു. (ദാനീ​യേൽ 7:17) ദാനീ​യേൽ കണ്ട നാലു മൃഗങ്ങൾ “നാലു രാജാ​ക്ക​ന്മാ​രാ”ണെന്നു ദൂതൻ വ്യക്തമാ​ക്കു​ന്നു. അതു​കൊണ്ട്‌ ഈ മൃഗങ്ങൾ ലോക​ശ​ക്തി​കളെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഏവയെ?

7. (എ) നാലു മൃഗങ്ങളെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ സ്വപ്‌ന-ദർശന​ത്തെ​യും ഒരു കൂറ്റൻ ബിംബത്തെ കുറി​ച്ചുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തെ​യും കുറിച്ച്‌ ചില ബൈബിൾ വ്യാഖ്യാ​താ​ക്കൾ എന്തു പറയുന്നു? (ബി) ബിംബ​ത്തി​ന്റെ നാലു ലോഹ​ഭാ​ഗ​ങ്ങ​ളിൽ ഓരോ​ന്നും എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

7 പൊതു​വെ ബൈബിൾ വ്യാഖ്യാ​താ​ക്കൾ, നാലു മൃഗങ്ങളെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ സ്വപ്‌ന-ദർശനത്തെ ഒരു കൂറ്റൻ പ്രതി​മയെ കുറി​ച്ചുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ദി എക്‌സ്‌പോ​സി​റ്റേ​ഴ്‌സ്‌ ബൈബിൾ കമെന്ററി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “[ദാനീ​യേൽ] 7-ാം അധ്യായം 2-ാം അധ്യാ​യ​ത്തി​നു സമാന്ത​ര​മാണ്‌.” ദ വൈക്ലിഫ്‌ ബൈബിൾ കമെന്ററി പറയുന്നു: “[ദാനീ​യേൽ] 2-ാം അധ്യാ​യ​ത്തി​ലെ നാലു വിജാ​തീയ ഭരണാ​ധി​പ​ത്യ​ങ്ങ​ളു​ടെ പരമ്പരയെ കുറിച്ചു തന്നെയാണ്‌ ഇവി​ടെ​യും [ദാനീ​യേൽ 7-ാം അധ്യാ​യ​ത്തി​ലും] ചർച്ച​ചെ​യ്‌തി​രി​ക്കു​ന്ന​തെന്നു പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ നാലു ലോഹ​ങ്ങ​ളാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട നാലു ലോക​ശ​ക്തി​കൾ, ബാബി​ലോ​ണി​യൻ സാമ്രാ​ജ്യം (സ്വർണം​കൊ​ണ്ടുള്ള തല), മേദോ-പേർഷ്യ (വെള്ളി​കൊ​ണ്ടുള്ള നെഞ്ചും കൈക​ളും), ഗ്രീസ്‌ (താമ്രം​കൊ​ണ്ടുള്ള വയറും തുടക​ളും), റോമാ സാമ്രാ​ജ്യം (ഇരിമ്പു​കൊ​ണ്ടുള്ള കാലുകൾ) എന്നിവ ആയിരു​ന്നു. b (ദാനീ​യേൽ 2:32, 33) ഈ രാജ്യങ്ങൾ ദാനീ​യേൽ കണ്ട നാലു മഹാമൃ​ഗ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

സിംഹ​ത്തെ​പ്പോ​ലെ ഘോരം, കഴുക​നെ​പ്പോ​ലെ ശീഘ്രം

8. (എ) ഒന്നാമത്തെ മൃഗത്തെ ദാനീ​യേൽ വർണി​ച്ചത്‌ എങ്ങനെ? (ബി) ഒന്നാമത്തെ മൃഗം ഏതു സാമ്രാ​ജ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്‌തു, അത്‌ ഒരു സിംഹ​ത്തെ​പ്പോ​ലെ പ്രവർത്തി​ച്ചത്‌ എങ്ങനെ?

8 എത്ര ആശ്ചര്യ​ജ​ന​ക​മായ മൃഗങ്ങ​ളെ​യാ​ണു ദാനീ​യേൽ ദർശി​ച്ചത്‌! അവയിൽ ഒന്നിനെ വർണി​ച്ചു​കൊണ്ട്‌ അവൻ പറഞ്ഞു: “ഒന്നാമ​ത്തേത്‌ ഒരു സിംഹ​ത്തെ​പ്പോ​ലെ ആയിരു​ന്നു, അതിന്‌ ഒരു കഴുകന്റെ ചിറകു​കൾ ഉണ്ടായി​രു​ന്നു. അതിന്റെ ചിറകു പറിച്ചു മാറ്റു​ന്ന​തു​വരെ ഞാൻ നോക്കി​ക്കൊ​ണ്ടി​രു​ന്നു. അതിനെ നിലത്തു​നിന്ന്‌ ഉയർത്തു​ക​യും ഒരു മനുഷ്യ​നെ​പ്പോ​ലെ രണ്ടു കാലിൽ നിർത്തു​ക​യും ചെയ്‌തു. അതിന്‌ ഒരു മാനു​ഷ​ഹൃ​ദയം കൊടു​ക്ക​പ്പെട്ടു.” (ദാനീ​യേൽ 7:4, NW) കൂറ്റൻ ബിംബ​ത്തി​ന്റെ സ്വർണം​കൊ​ണ്ടുള്ള തലയാൽ ചിത്രീ​ക​രി​ക്ക​പ്പെട്ട അതേ ഭരണാ​ധി​പ​ത്യ​ത്തെ തന്നെയാണ്‌ ഈ മൃഗവും ചിത്രീ​ക​രി​ച്ചത്‌, അതായത്‌ ബാബി​ലോ​ണി​യൻ ലോക​ശ​ക്തി​യെ (പൊ.യു.മു. 607-539). ഒരു ഇരപി​ടി​യൻ “സിംഹ”ത്തെപ്പോ​ലെ, ദൈവ​ജനം ഉൾപ്പെ​ടെ​യുള്ള ജനതകളെ, ബാബി​ലോൺ ആക്രമണ ത്വര​യോ​ടെ വിഴുങ്ങി. (യിരെ​മ്യാ​വു 4:5-7; 50:17) ഒരു കഴുകന്റെ ചിറകു​കൊണ്ട്‌ എന്നപോ​ലെ ആ “സിംഹം” അതി​വേഗം ആക്രമിച്ച്‌ കീഴട​ക്കി​ക്കൊണ്ട്‌ മുന്നേറി.—വിലാ​പങ്ങൾ 4:19; ഹബക്കൂക്‌ 1:6-8.

9. സിംഹ സമാന മൃഗം ഏതു മാറ്റങ്ങൾക്കു വിധേ​യ​മാ​യി, അവ അതിനെ എങ്ങനെ ബാധിച്ചു?

9 കാല​ക്ര​മ​ത്തിൽ, ചിറകു​ക​ളോ​ടു കൂടിയ ഈ അസാധാ​രണ സിംഹ​ത്തി​ന്റെ ചിറകു​കൾ ‘പറിച്ചു മാറ്റ​പ്പെട്ടു.’ ബേൽശസ്സർ രാജാ​വി​ന്റെ ഭരണം അവസാ​ന​ത്തോട്‌ അടുത്ത​പ്പോൾ ബാബി​ലോ​ണിന്‌ അതിന്റെ ജയിച്ച​ടക്കൽ വേഗവും ജനതക​ളു​ടെ മേൽ ഉണ്ടായി​രുന്ന സിംഹ​സ​മാന ആധിപ​ത്യ​വും നഷ്ടമായി. ഇരുകാ​ലുള്ള മനുഷ്യ​ന്റെ വേഗമേ അതിന്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ‘മാനുഷ ഹൃദയം’ നൽക​പ്പെ​ട്ട​പ്പോൾ അതു ദുർബ​ല​മാ​യി. “സിംഹ​ഹൃ​ദയം” നഷ്ടപ്പെട്ട ബാബി​ലോ​ണി​നു മേലാൽ “കാട്ടു​മൃ​ഗങ്ങ”ളുടെ ഇടയിൽ ഒരു രാജാ​വി​നെ​പ്പോ​ലെ വർത്തി​ക്കാൻ കഴിഞ്ഞില്ല. (2 ശമൂവേൽ 17:10; മീഖാ 5:8 എന്നിവ താരത​മ്യം ചെയ്യുക.) മറ്റൊരു മഹാമൃ​ഗം അതിനെ കീഴടക്കി.

കരടി​യെ​പ്പോ​ലെ ആർത്തി​പൂ​ണ്ടത്‌

10. ഭരണാ​ധി​പ​ന്മാ​രു​ടെ ഏതു നിരയെ ആണ്‌ “കരടി” പ്രതീ​ക​പ്പെ​ടു​ത്തി​യത്‌?

10 ദാനീ​യേൽ ഇപ്രകാ​രം പറഞ്ഞു: “രണ്ടാമതു കരടി​യോ​ടു സദൃശ​മായ മറെറാ​രു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തി​യും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരി​യെല്ലു കടിച്ചു​പി​ടി​ച്ചും​കൊ​ണ്ടു നിന്നു; അവർ അതി​നോ​ടു: എഴു​ന്നേ​ററു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.” (ദാനീ​യേൽ 7:5) കൂറ്റൻ ബിംബ​ത്തി​ന്റെ വെള്ളി​കൊ​ണ്ടുള്ള നെഞ്ചി​നാ​ലും കൈക​ളാ​ലും ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ​ത്തന്നെ, അതായത്‌ മേദ്യ​നായ ദാര്യാ​വേ​ശി​ലും മഹാനായ കോ​രെ​ശി​ലും തുടങ്ങി ദാര്യാ​വേശ്‌ മൂന്നാ​മ​നിൽ അവസാ​നിച്ച മേദോ-പേർഷ്യൻ രാജാ​ക്ക​ന്മാ​രു​ടെ നിരയെ (പൊ.യു.മു. 539-331) ആണ്‌ “കരടി” പ്രതീ​ക​പ്പെ​ടു​ത്തി​യത്‌.

11. പ്രതീ​കാ​ത്മക കരടി ഒരു പാർശ്വം ഉയർത്തി​നി​ന്ന​തും അതിന്റെ വായിൽ മൂന്നു വാരി​യെ​ല്ലു​കൾ ഉണ്ടായി​രു​ന്ന​തും എന്ത്‌ അർഥമാ​ക്കി?

11 ആ പ്രതീ​കാ​ത്മക കരടി “ഒരു പാർശ്വം ഉയർത്തി” നിന്നത്‌ ഒരുപക്ഷേ, ജനതകളെ ആക്രമിച്ച്‌ കീഴട​ക്കാ​നും അങ്ങനെ ലോകാ​ധി​പ​ത്യം നിലനിർത്താ​നും ഉള്ള തയ്യാ​റെ​ടുപ്പ്‌ ആയിരു​ന്നി​രി​ക്കാം. അല്ലെങ്കിൽ അത്‌, പേർഷ്യൻ നിരയി​ലുള്ള രാജാ​ക്ക​ന്മാർ ഒരേ​യൊ​രു മേദ്യ രാജാ​വായ ദാര്യാ​വേ​ശി​ന്റെ മേൽ ആധിപ​ത്യം നേടു​മെന്നു കാണി​ക്കാൻ ആയിരു​ന്നി​രി​ക്കാം. കരടി​യു​ടെ പല്ലിന്റെ ഇടയി​ലുള്ള മൂന്നു വാരി​യെ​ല്ലു​കൾ അതു കീഴ്‌പെ​ടു​ത്തി മുന്നേ​റിയ മൂന്നു ദിശകളെ ആയിരി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌. മേദോ-പേർഷ്യൻ “കരടി” ബാബി​ലോ​ണി​നെ പിടി​ച്ച​ട​ക്കാ​നാ​യി പൊ.യു.മു. 539-ൽ വടക്കോ​ട്ടു നീങ്ങി. തുടർന്ന്‌ അത്‌ ഏഷ്യാ​മൈനർ വഴി പടിഞ്ഞാ​റോ​ട്ടും ത്രാസി​ലേ​ക്കും പോയി. ഒടുവിൽ, ഈജി​പ്‌തി​നെ കീഴട​ക്കാ​നാ​യി ആ “കരടി” തെക്കോ​ട്ടു പോയി. മൂന്ന്‌ എന്ന സംഖ്യ ചില അവസര​ങ്ങ​ളിൽ തീവ്ര​തയെ സൂചി​പ്പി​ക്കു​ന്ന​തി​നാൽ, ആ മൂന്നു വാരി​യെ​ല്ലു​കൾ പ്രതീ​കാ​ത്മക കരടി​യു​ടെ ജയിച്ച​ട​ക്കാ​നുള്ള ആർത്തി​യെ​യും ഊന്നി​പ്പ​റ​ഞ്ഞേ​ക്കാം.

12. “എഴു​ന്നേ​ററു മാംസം ധാരാളം തിന്നുക” എന്ന കൽപ്പന പ്രതീ​കാ​ത്മക കരടി അനുസ​രി​ച്ചത്‌ എന്തിൽ കലാശി​ച്ചു?

12 “എഴു​ന്നേ​ററു മാംസം ധാരാളം തിന്നുക” എന്ന വാക്കു​ക​ളോ​ടുള്ള പ്രതി​ക​ര​ണ​മാ​യി ആ “കരടി” ജനതക​ളു​ടെ മേൽ കടന്നാ​ക്ര​മണം നടത്തി. ദിവ്യ ഹിതാ​നു​സൃ​തം ബാബി​ലോ​ണി​നെ ആർത്തി​യോ​ടെ വിഴു​ങ്ങുക വഴി, മേദോ-പേർഷ്യ യഹോ​വ​യു​ടെ ജനത്തിനു മൂല്യ​വ​ത്തായ സേവനം ചെയ്യാൻ പ്രാപ്‌ത​മായ ഒരു സ്ഥാനത്ത്‌ ആയിരു​ന്നു. അത്‌ അപ്രകാ​രം തന്നെ ചെയ്‌തു! (149-ാം പേജിലെ, “സഹിഷ്‌ണു​ത​യുള്ള ഒരു രാജാവ്‌” എന്ന ഭാഗം കാണുക.) മഹാനായ കോ​രെശ്‌, ദാര്യാ​വേശ്‌ ഒന്നാമൻ (മഹാനായ ദാര്യാ​വേശ്‌), അർത്ഥഹ്‌ശ​ഷ്ടാവ്‌ ഒന്നാമൻ എന്നിവ​രി​ലൂ​ടെ മേദോ-പേർഷ്യ ബാബി​ലോ​ണി​ലെ യഹൂദ പ്രവാ​സി​കളെ സ്വതന്ത്രർ ആക്കുക​യും യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കാ​നും യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾക്ക്‌ അറ്റകു​റ്റ​പ്പണി നടത്താ​നും അവരെ സഹായി​ക്കു​ക​യും ചെയ്‌തു. കാല​ക്ര​മ​ത്തിൽ, 127 സംസ്ഥാ​നങ്ങൾ മേദോ-പേർഷ്യൻ ഭരണത്തിൻ കീഴി​ലാ​യി. എസ്ഥേർ രാജ്ഞി​യു​ടെ ഭർത്താ​വായ അഹശ്വേ​രോശ്‌ (സെർക്‌സിസ്‌ ഒന്നാമൻ) “ഇന്ത്യ മുതൽ എത്യോ​പ്യ വരെ രാജാവാ”യിരുന്നു. (എസ്ഥേർ 1:1, NW) എന്നാൽ, മറ്റൊരു കാട്ടു​മൃ​ഗ​ത്തി​ന്റെ ഉയർച്ച ആസന്നമാ​യി​രു​ന്നു.

ചിറകുള്ള പുള്ളി​പ്പു​ലി​യെ​പ്പോ​ലെ വേഗത​യു​ള്ളത്‌!

13. (എ) മൂന്നാ​മത്തെ മൃഗം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി? (ബി) മൂന്നാ​മത്തെ മൃഗത്തി​ന്റെ വേഗ​ത്തെ​യും അതിന്റെ അധീന​ത​യിൽ ഉണ്ടായി​രുന്ന ഭരണ​പ്ര​ദേ​ശ​ത്തെ​യും കുറിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

13 മൂന്നാ​മത്തെ മൃഗം “പുള്ളി​പ്പു​ലി​ക്കു സദൃശമാ”യിരുന്നു. “അതിന്റെ മുതു​കത്തു പക്ഷിയു​ടെ നാലു ചിറകു​ണ്ടാ​യി​രു​ന്നു; മൃഗത്തി​ന്നു നാലു തലയും ഉണ്ടായി​രു​ന്നു; അതിന്നു ആധിപ​ത്യം ലഭിച്ചു.” (ദാനീ​യേൽ 7:6) നാലു ചിറകു​ക​ളും നാലു തലകളു​മുള്ള ഈ പുള്ളി​പ്പു​ലി അതിന്റെ മറുരൂ​പ​മായ, നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ ബിംബ​ത്തി​ന്റെ താമ്രം​കൊ​ണ്ടുള്ള വയറി​ന്റെ​യും തുടക​ളു​ടെ​യും കാര്യ​ത്തിൽ എന്നപോ​ലെ തന്നെ, മഹാനായ അലക്‌സാ​ണ്ടർ മുതലുള്ള മാസി​ഡോ​ണി​യൻ അഥവാ ഗ്രീക്കു ഭരണാ​ധി​പ​ന്മാ​രെ പ്രതീ​ക​പ്പെ​ടു​ത്തി. പുള്ളി​പ്പു​ലി​യു​ടെ ചുണ​യോ​ടും വേഗ​ത്തോ​ടും കൂടെ അലക്‌സാ​ണ്ടർ ഏഷ്യാ​മൈ​ന​റി​ലൂ​ടെ തെക്കോട്ട്‌ ഈജി​പ്‌തി​ലേ​ക്കും ഇന്ത്യയു​ടെ പടിഞ്ഞാ​റൻ അതിർത്തി​യി​ലേ​ക്കും നീങ്ങി. (ഹബക്കൂക്‌ 1:8 താരത​മ്യം ചെയ്യുക.) അദ്ദേഹ​ത്തി​ന്റെ സാമ്രാ​ജ്യം “കരടി”യുടേ​തി​നെ​ക്കാൾ വലിയ​താ​യി​രു​ന്നു. കാരണം അതിൽ മാസി​ഡോ​ണി​യ​യും ഗ്രീസും പേർഷ്യൻ സാമ്രാ​ജ്യ​വും ഉൾപ്പെ​ട്ടി​രു​ന്നു.—153-ാം പേജിലെ, “ഒരു യുവ രാജാവ്‌ ലോകം കീഴട​ക്കു​ന്നു” എന്ന ഭാഗം കാണുക.

14. “പുള്ളി​പ്പു​ലി” നാലു തലയു​ള്ളത്‌ ആയിത്തീർന്നത്‌ എങ്ങനെ?

14 പൊ.യു.മു. 323-ൽ അലക്‌സാ​ണ്ടർ മരിച്ച ശേഷം ഈ “പുള്ളി​പ്പു​ലി” നാലു തലയു​ള്ളത്‌ ആയിത്തീർന്നു. കാല​ക്ര​മ​ത്തിൽ അദ്ദേഹ​ത്തി​ന്റെ ജനറൽമാ​രിൽ നാലു​പേർ സാമ്രാ​ജ്യ​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽ അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​ക​ളാ​യി. സെല്യൂ​ക്കസ്‌ മെസൊ​പ്പൊ​ത്താ​മ്യ​യും സിറി​യ​യും തന്റെ അധീന​ത​യി​ലാ​ക്കി. ടോളമി ഈജി​പ്‌തി​നെ​യും പാലസ്‌തീ​നെ​യും നിയ​ന്ത്രി​ച്ചു. ലൈസി​മാ​ക്കസ്‌ ഏഷ്യാ​മൈ​ന​റി​ലും ത്രാസി​ലും ഭരണം നടത്തി. കസ്സാണ്ടർക്ക്‌ മാസി​ഡോ​ണി​യ​യും ഗ്രീസും ലഭിച്ചു. (162-ാം പേജിലെ, “ഒരു വിശാല രാജ്യം വിഭജി​ത​മാ​യി” എന്ന ഭാഗം കാണുക.) അപ്പോൾ ഒരു പുതിയ ഭീഷണി ഉയർന്നു വന്നു.

ഒരു ഘോര മൃഗം വ്യത്യാ​സ​മു​ള്ളത്‌ എന്നു തെളി​യു​ന്നു

15. (എ) നാലാ​മത്തെ മൃഗത്തെ വർണി​ക്കുക. (ബി) നാലാ​മത്തെ മൃഗം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി, അതിന്റെ പാതയി​ലുള്ള സകലതി​നെ​യും അതു തകർക്കു​ക​യും വിഴു​ങ്ങു​ക​യും ചെയ്‌തത്‌ എങ്ങനെ?

15 ദാനീ​യേൽ നാലാ​മത്തെ മൃഗത്തെ “ഘോര​വും ഭയങ്കര​വും അതിബ​ല​വും ഉള്ള”ത്‌ എന്നു വർണി​ക്കു​ന്നു. അവൻ തുടർന്നു: “അതിന്നു വലിയ ഇരിമ്പു​പല്ലു ഉണ്ടായി​രു​ന്നു; അതു തിന്നു​ക​യും തകർക്കു​ക​യും ചെയ്‌തി​ട്ടു ശേഷമു​ള്ള​തി​നെ കാൽകൊ​ണ്ടു ചവിട്ടി​ക്ക​ളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങ​ളി​ലും​വെച്ചു ഇതു വ്യത്യാ​സ​മു​ള്ള​താ​യി​രു​ന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായി​രു​ന്നു.” (ദാനീ​യേൽ 7:7) ഭയാന​ക​മായ ഈ മൃഗം റോം എന്ന രാഷ്‌ട്രീയ-സൈനിക ശക്തിയാ​യി രംഗ​പ്ര​വേശം ചെയ്‌തു. കാല​ക്ര​മേണ അത്‌ ഗ്രീക്കു സാമ്രാ​ജ്യ​ത്തി​ന്റെ നാലു യവന ഭാഗങ്ങ​ളും കയ്യടക്കി. പൊ.യു.മു. 30-ാം ആണ്ട്‌ ആയപ്പോ​ഴേ​ക്കും റോം ബൈബിൾ പ്രവച​ന​ത്തി​ലെ അടുത്ത ലോക​ശ​ക്തി​യാ​യി ഉദയം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. റോമാ സാമ്രാ​ജ്യം അതിന്റെ പാതയി​ലുള്ള സകലതി​നെ​യും തന്റെ സൈനിക ശക്തിയാൽ കീഴട​ക്കി​ക്കൊണ്ട്‌ ഒടുവിൽ ബ്രിട്ടീഷ്‌ ദ്വീപു​കൾ മുതൽ യൂറോ​പ്പി​ന്റെ ഭൂരി​ഭാ​ഗ​വും മെഡി​റ്റ​റേ​നി​യനു ചുറ്റു​മുള്ള പ്രദേ​ശ​ത്തും ബാബി​ലോ​ണിന്‌ അപ്പുറം പേർഷ്യൻ ഉൾക്കടൽ വരെയും വ്യാപി​ച്ചു.

16. നാലാ​മത്തെ മൃഗത്തെ കുറിച്ച്‌ ദൂതൻ എന്തു വിവരങ്ങൾ നൽകി?

16 ദൂതൻ പിൻവ​രുന്ന പ്രകാരം വിശദീ​ക​രി​ച്ച​പ്പോൾ, ഈ “അതിഭ​യങ്കര” മൃഗം എന്ത്‌ അർഥമാ​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താ​നുള്ള ആഗ്രഹ​ത്താൽ ദാനീ​യേൽ അതു ശ്രദ്ധാ​പൂർവം കേട്ടു: “ഈ രാജ്യ​ത്തു​നി​ന്നുള്ള പത്തു കൊമ്പു​ക​ളോ എഴു​ന്നേ​ല്‌പാ​നി​രി​ക്കുന്ന പത്തു രാജാ​ക്ക​ന്മാ​രാ​കു​ന്നു; അവരുടെ ശേഷം മറെറാ​രു​ത്തൻ എഴു​ന്നേ​ല്‌ക്കും; അവൻ മുമ്പി​ല​ത്ത​വ​രോ​ടു വ്യത്യാ​സ​മു​ള്ള​വ​നാ​യി മൂന്നു രാജാ​ക്ക​ന്മാ​രെ വീഴി​ച്ചു​ക​ള​യും.” (ദാനീ​യേൽ 7:19, 20, 24) ഈ ‘പത്തു കൊമ്പു​കൾ’ അഥവാ ‘പത്തു രാജാ​ക്ക​ന്മാർ’ ആരായി​രു​ന്നു?

17. നാലാ​മത്തെ മൃഗത്തി​ന്റെ ‘പത്തു കൊമ്പു​കൾ’ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

17 റോം കൂടുതൽ സമ്പദ്‌സ​മൃ​ദ്ധം ആകുക​യും ഭരണവർഗ​ത്തി​ന്റെ അനിയ​ന്ത്രിത ജീവി​ത​രീ​തി നിമിത്തം അധിക​മ​ധി​കം അധഃപ​തി​ക്കു​ക​യും ചെയ്‌ത​തോ​ടെ അതിന്റെ സൈനിക ശക്തി ക്ഷയിച്ചു. കാല​ക്ര​മ​ത്തിൽ റോമി​ന്റെ ആ സൈനിക ശക്തിക്ഷയം തികച്ചും പ്രകട​മാ​യി​ത്തീർന്നു. ശക്തമായ ആ സാമ്രാ​ജ്യം ക്രമേണ അനേകം രാജ്യ​ങ്ങ​ളാ​യി വിഭജി​ക്ക​പ്പെട്ടു. സമ്പൂർണ​തയെ സൂചി​പ്പി​ക്കാൻ ബൈബിൾ മിക്ക​പ്പോ​ഴും പത്ത്‌ എന്ന സംഖ്യ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ, നാലാ​മത്തെ മൃഗത്തി​ന്റെ ‘പത്തു കൊമ്പു​കൾ’ റോമി​ന്റെ തകർച്ച​യിൽ നിന്ന്‌ ഉളവായ എല്ലാ രാജ്യ​ങ്ങ​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു.—ആവർത്ത​ന​പു​സ്‌തകം 4:13; ലൂക്കൊസ്‌ 15:8; 19:13, 16, 17 എന്നിവ താരത​മ്യം ചെയ്യുക.

18. റോമി​ലെ അവസാന ചക്രവർത്തി നീക്കം ചെയ്യപ്പെട്ട ശേഷവും അതു നൂറ്റാ​ണ്ടു​ക​ളോ​ളം യൂറോ​പ്പി​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ എങ്ങനെ?

18 എന്നാൽ, പൊ.യു. 476-ൽ റോമി​ലെ അവസാന ചക്രവർത്തി നീക്കം ചെയ്യ​പ്പെ​ട്ട​തോ​ടെ ആ ലോക​ശക്തി അവസാ​നി​ച്ചില്ല. പാപ്പാ​യു​ടെ റോം നൂറ്റാ​ണ്ടു​ക​ളോ​ളം യൂറോ​പ്പി​ന്മേൽ രാഷ്‌ട്രീ​യ​വും വിശേ​ഷാൽ മതപര​വു​മായ ആധിപ​ത്യം തുടർന്നു. യൂറോ​പ്പി​ലെ ഭൂരി​ഭാ​ഗം നിവാ​സി​ക​ളും ഒരു പ്രഭു​വി​ന്റെ​യും അതേസ​മയം ഒരു രാജാ​വി​ന്റെ​യും കീഴി​ലാ​യി​രുന്ന ഫ്യൂഡൽ വ്യവസ്ഥ​യി​ലൂ​ടെ ആണ്‌ അതു സാധി​ച്ചത്‌. എല്ലാ രാജാ​ക്ക​ന്മാ​രും പാപ്പാ​യു​ടെ അധികാ​രത്തെ അംഗീ​ക​രി​ച്ചു. അങ്ങനെ പാപ്പാ​യു​ടെ റോം സിരാ​കേ​ന്ദ്ര​മാ​യുള്ള വിശുദ്ധ റോമാ സാമ്രാ​ജ്യം, ഇരുണ്ട യുഗം എന്നു വിളി​ക്ക​പ്പെ​ടുന്ന ദീർഘ​മാ​യൊ​രു ചരിത്ര കാലഘ​ട്ട​ത്തിൽ ഉടനീളം ലോക കാര്യാ​ദി​കളെ നിയ​ന്ത്രി​ച്ചു.

19. ഒരു ചരി​ത്ര​കാ​രന്റെ അഭി​പ്രാ​യ​ത്തിൽ, റോം മുൻ സാമ്രാ​ജ്യ​ങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

19 നാലാ​മത്തെ മൃഗം “സകലരാ​ജ്യ​ങ്ങ​ളി​ലും​വെച്ചു വ്യത്യാ​സ​മു​ള്ള​താ​യി”രുന്നു എന്നതിനെ ആർക്കു നിഷേ​ധി​ക്കാ​നാ​കും? (ദാനീ​യേൽ 7:7, 19, 23) ഇതു സംബന്ധിച്ച്‌, ചരി​ത്ര​കാ​ര​നായ എച്ച്‌. ജി. വെൽസ്‌ എഴുതി: “ഈ പുതിയ റോമാ ശക്തി . . . നാഗരിക ലോകത്ത്‌ ഇന്നുവ​രെ​യും നിലവിൽ വന്നിട്ടുള്ള ഏതൊരു വലിയ സാമ്രാ​ജ്യ​ത്തിൽനി​ന്നും അനേക വിധങ്ങ​ളിൽ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. . . . [അത്‌] ലോക​ത്തി​ലെ മിക്കവാ​റും മുഴു ഗ്രീക്കു ജനത​യെ​യും ഉൾപ്പെ​ടു​ത്തി. ഏതു മുൻകാല സാമ്രാ​ജ്യ​ങ്ങ​ളെ​യും അപേക്ഷിച്ച്‌ അതിലെ ജനസം​ഖ്യ​യിൽ ഹാമ്യ-ശേമ്യ വംശജർ കുറവാ​യി​രു​ന്നു. . . . ഇന്നുവ​രെ​യും അത്‌ ചരി​ത്ര​ത്തി​ലെ പുതി​യൊ​രു മാതൃ​ക​യാണ്‌ . . . ആ റോമാ സാമ്രാ​ജ്യം ഒരു വളർച്ച​യാ​യി​രു​ന്നു, ആസൂ​ത്രണം ചെയ്യ​പ്പെ​ടാഞ്ഞ ഒരു പുതിയ വളർച്ച​തന്നെ; മിക്കവാ​റും അപ്രതീ​ക്ഷി​ത​മാ​യി തങ്ങൾ ഒരു വലിയ ഭരണ പരീക്ഷ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി റോമൻ ജനത മനസ്സി​ലാ​ക്കി.” എന്നാൽ നാലാ​മത്തെ മൃഗം തുടർന്നും വളരേ​ണ്ടി​യി​രു​ന്നു.

ഒരു ചെറിയ കൊമ്പ്‌ പ്രാബ​ല്യം നേടുന്നു

20. നാലാ​മത്തെ മൃഗത്തി​ന്റെ തലയിലെ ചെറിയ കൊമ്പി​ന്റെ അതിവ​ളർച്ചയെ കുറിച്ചു ദൂതൻ എന്തു പറഞ്ഞു?

20 ദാനീ​യേൽ പറഞ്ഞു: “ഞാൻ ആ കൊമ്പു​കളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, അവയുടെ ഇടയിൽ മറെറാ​രു ചെറിയ കൊമ്പു മുളെ​ച്ചു​വന്നു; അതിനാൽ മുമ്പി​ലത്തെ കൊമ്പു​ക​ളിൽ മൂന്നു വേരോ​ടെ പറിഞ്ഞു​പോ​യി.” (ദാനീ​യേൽ 7:8) ഈ അതിവ​ളർച്ചയെ കുറിച്ച്‌ ദൂതൻ ദാനീ​യേ​ലി​നോ​ടു പറഞ്ഞു: “അവരുടെ [പത്തു രാജാ​ക്ക​ന്മാ​രു​ടെ] ശേഷം മറെറാ​രു​ത്തൻ എഴു​ന്നേ​ല്‌ക്കും; അവൻ മുമ്പി​ല​ത്ത​വ​രോ​ടു വ്യത്യാ​സ​മു​ള്ള​വ​നാ​യി മൂന്നു രാജാ​ക്ക​ന്മാ​രെ വീഴി​ച്ചു​ക​ള​യും.” (ദാനീ​യേൽ 7:24) ആരാണ്‌ ഈ രാജാവ്‌, അവൻ എപ്പോ​ഴാണ്‌ എഴു​ന്നേ​റ്റത്‌, ഏതു മൂന്നു രാജാ​ക്ക​ന്മാ​രെ​യാണ്‌ അവൻ വീഴി​ച്ചത്‌?

21. ബ്രിട്ടൻ നാലാ​മത്തെ മൃഗത്തി​ന്റെ പ്രതീ​കാ​ത്മക ചെറിയ കൊമ്പ്‌ ആയിത്തീർന്നത്‌ എങ്ങനെ?

21 പിൻവ​രുന്ന സംഭവ​വി​കാ​സങ്ങൾ പരിചി​ന്തി​ക്കുക. പൊ.യു.മു. 55-ൽ റോമൻ ജനറലായ ജൂലി​യസ്‌ സീസർ ബ്രിട്ടാ​നിയ ആക്രമി​ച്ചെ​ങ്കി​ലും അവിടെ ഒരു സ്ഥിരതാ​വളം ഉറപ്പി​ക്കാൻ കഴിഞ്ഞില്ല. പൊ.യു. 43-ൽ ക്ലൗഡി​യസ്‌ ചക്രവർത്തി ദക്ഷിണ ബ്രിട്ടൻ കീഴട​ക്കി​ക്കൊണ്ട്‌ അതിന്മേൽ വർധിച്ച നിയ​ന്ത്രണം കൈവ​രി​ച്ചു തുടങ്ങി. തുടർന്ന്‌, പൊ.യു. 122-ൽ ഹാഡ്രി​യൻ ചക്രവർത്തി ടൈൻ നദിയിൽനിന്ന്‌ സോൾവേ അഴിമു​ഖ​ത്തേക്ക്‌ ഒരു മതിൽ പണിയാൻ തുടങ്ങി. അങ്ങനെ അദ്ദേഹം റോമാ സാമ്രാ​ജ്യ​ത്തി​ന്റെ വടക്കേ അതിർത്തി നിർണ​യി​ച്ചു. അഞ്ചാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ റോമൻ സൈന്യ​ങ്ങൾ ആ ദ്വീപ്‌ ഉപേക്ഷി​ച്ചു​പോ​യി. ഒരു ചരി​ത്ര​കാ​രൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “പതിനാ​റാം നൂറ്റാ​ണ്ടിൽ ഇംഗ്ലണ്ട്‌ ഒരു രണ്ടാം​കിട ശക്തിയാ​യി​രു​ന്നു. നെതർലൻഡ്‌സി​ന്റേ​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അതിന്റെ സമ്പത്തു തുച്ഛമാ​യി​രു​ന്നു. ജനസംഖ്യ ഫ്രാൻസി​ലെ​ക്കാൾ വളരെ കുറവാ​യി​രു​ന്നു. അതിന്റെ (നാവി​ക​സേന ഉൾപ്പെ​ടെ​യുള്ള) സായുധ സേന സ്‌പെ​യി​നി​ന്റേ​തി​നെ​ക്കാൾ മോശ​മാ​യി​രു​ന്നു.” നാലാ​മത്തെ മൃഗത്തി​ന്റെ പ്രതീ​കാ​ത്മക ചെറിയ കൊമ്പ്‌ ആയിത്തീർന്ന ബ്രിട്ടൻ തെളി​വ​നു​സ​രിച്ച്‌ അന്ന്‌ ഒരു അപ്രധാന രാജ്യ​മാ​യി​രു​ന്നു. എന്നാൽ ആ അവസ്ഥയ്‌ക്കു മാറ്റം വരണമാ​യി​രു​ന്നു.

22. നാലാ​മത്തെ മൃഗത്തി​ന്റെ ഏതു മൂന്നു കൊമ്പു​ക​ളെ​യാണ്‌ “ചെറിയ” കൊമ്പു കീഴട​ക്കി​യത്‌? (ബി) അപ്പോൾ ബ്രിട്ടൻ ഏതു നിലയി​ലേക്ക്‌ ഉയർന്നു വന്നു?

22 1588-ൽ സ്‌പെ​യി​നി​ലെ ഫിലിപ്പ്‌ രണ്ടാമൻ സ്‌പാ​നിഷ്‌ നാവിക വ്യൂഹത്തെ ബ്രിട്ടന്‌ എതിരെ അയച്ചു. 130 കപ്പലു​ക​ളു​ടെ ഈ നാവിക വ്യൂഹം 24,000-ത്തിൽപ്പരം സൈനി​ക​രു​മാ​യി ഇംഗ്ലീഷ്‌ ചാനലി​ലൂ​ടെ നീങ്ങി. എന്നാൽ, ഒടുവിൽ അവർ ബ്രിട്ടീഷ്‌ നാവിക സേനയു​ടെ മുന്നിൽ പരാജ​യ​പ്പെ​ടു​ക​യും പ്രതി​കൂ​ല​മായ കാറ്റി​ലും ഭീതി​ദ​മായ അറ്റ്‌ലാ​ന്റിക്ക്‌ കടൽ ക്ഷോഭ​ങ്ങ​ളി​ലും പെട്ട്‌ തകരു​ക​യും ചെയ്‌തു. “സ്‌പെ​യി​നിൽനിന്ന്‌ ഇംഗ്ലണ്ടി​ലേ​ക്കുള്ള നാവിക മേധാ​വി​ത്വ​ത്തി​ന്റെ നിർണാ​യക മാറ്റത്തി​നു നിദാനം” ഈ സംഭവം ആയിരു​ന്നെന്ന്‌ ഒരു ചരി​ത്ര​കാ​രൻ പറഞ്ഞു. 17-ാം നൂറ്റാ​ണ്ടിൽ ഡച്ചുകാർ ലോക​ത്തി​ലെ ഏറ്റവും വലിയ കച്ചവട കപ്പൽ വ്യൂഹം വികസി​പ്പി​ച്ചെ​ടു​ത്തു. എന്നാൽ തങ്ങളുടെ വിദേശ കോള​നി​കൾ പെരു​കി​യ​തോ​ടെ ബ്രിട്ടൻ ആ രാജ്യ​ത്തി​ന്മേൽ വിജയം വരിച്ചു. 18-ാം നൂറ്റാ​ണ്ടിൽ വടക്കേ അമേരി​ക്ക​യി​ലും ഇന്ത്യയി​ലും ബ്രിട്ടീ​ഷു​കാ​രും ഫ്രഞ്ചു​കാ​രും പരസ്‌പരം ഏറ്റുമു​ട്ടി. അത്‌ 1763-ലെ ‘പാരീസ്‌ ഉടമ്പടി’ക്കു വഴി​തെ​ളി​ച്ചു. ഈ ഉടമ്പടി, “യൂറോ​പ്പി​നു വെളി​യി​ലുള്ള ലോക​ത്തി​ലെ മുഖ്യ യൂറോ​പ്യൻ ശക്തി എന്ന നിലയി​ലുള്ള ബ്രിട്ടന്റെ പുതിയ സ്ഥാനം അംഗീ​ക​രി​ച്ചു” എന്ന്‌ എഴുത്തു​കാ​ര​നായ വില്ല്യം ബി. വിൽകോ​ക്‌സ്‌ പറഞ്ഞു. പൊ.യു. 1815-ൽ ഫ്രാൻസി​ലെ നെപ്പോ​ളി​യ​ന്റെ​മേൽ നേടിയ സമ്പൂർണ വിജയ​ത്തോ​ടെ ബ്രിട്ടന്റെ മേധാ​വി​ത്വം ഉറപ്പായി. അതു​കൊണ്ട്‌ ബ്രിട്ടൻ ‘വീഴി​ച്ചു​കളഞ്ഞ’ ‘മൂന്നു രാജാ​ക്ക​ന്മാർ’ സ്‌പെ​യി​നും നെതർലൻഡ്‌സും ഫ്രാൻസും ആയിരു​ന്നു. (ദാനീ​യേൽ 7:24) തത്‌ഫ​ല​മാ​യി, ബ്രിട്ടൻ ലോക​ത്തി​ലെ ഏറ്റവും വലിയ വാണിജ്യ-കോളനി ശക്തിയാ​യി ഉയർന്നു​വന്നു. അതേ, ആ “ചെറിയ” കൊമ്പ്‌ ഒരു ലോക ശക്തിയാ​യി വളർന്നു!

23. പ്രതീ​കാ​ത്മക ചെറിയ “കൊമ്പ്‌” ഏതു വിധത്തി​ലാണ്‌ സർവഭൂ​മി​യെ​യും വിഴു​ങ്ങി​ക്ക​ള​ഞ്ഞത്‌?

23 നാലാ​മത്തെ മൃഗം അഥവാ രാജ്യം “സർവ്വഭൂ​മി​യെ​യും വിഴു​ങ്ങി​ക്ക​ളയു”മെന്നു ദൂതൻ ദാനീ​യേ​ലി​നോ​ടു പറഞ്ഞു. (ദാനീ​യേൽ 7:23, NW) ഒരിക്കൽ ബ്രിട്ടാ​നിയ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന റോമൻ പ്രവി​ശ്യ​യു​ടെ കാര്യ​ത്തിൽ ഇതു സത്യമാ​യി. അതു കാല​ക്ര​മ​ത്തിൽ ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​മാ​യി വളർന്ന്‌ “സർവ്വഭൂ​മി​യെ​യും വിഴു​ങ്ങി​ക്കള”ഞ്ഞു. ഒരു കാലത്ത്‌ ഭൂമി​യു​ടെ കരഭാ​ഗ​ത്തി​ന്റെ​യും അതിലെ ജനസം​ഖ്യ​യു​ടെ​യും നാലിൽ ഒന്ന്‌ ഈ സാമ്രാ​ജ്യ​ത്തി​ന്റെ അധീന​ത​യിൽ ആയിരു​ന്നു.

24. ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​ത്തി​ന്റെ വ്യത്യ​സ്‌ത​തയെ കുറിച്ച്‌ ഒരു ചരി​ത്ര​കാ​രൻ എന്തു പറഞ്ഞു?

24 റോമാ സാമ്രാ​ജ്യം അതിനു മുമ്പു​ണ്ടാ​യി​രുന്ന ലോക ശക്തിക​ളിൽനി​ന്നു വ്യത്യ​സ്‌തം ആയിരു​ന്നതു പോലെ, “ചെറിയ” കൊമ്പി​നാൽ ചിത്രീ​ക​രി​ക്ക​പ്പെട്ട രാജാ​വും “മുമ്പി​ല​ത്ത​വ​രോ​ടു വ്യത്യാ​സ​മു​ള്ള​വ​നാ​യി”രിക്കു​മാ​യി​രു​ന്നു. (ദാനീ​യേൽ 7:24) ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​ത്തെ കുറിച്ചു ചരി​ത്ര​കാ​ര​നായ എച്ച്‌. ജി. വെൽസ്‌ ഇങ്ങനെ എഴുതി: “അത്തരത്തി​ലുള്ള ഒന്ന്‌ മുമ്പെ​ങ്ങും ഉണ്ടായി​രു​ന്നി​ട്ടില്ല. ‘രാജകീയ റിപ്പബ്ലി​ക്കായ’ ഏകീകൃത ബ്രിട്ടീഷ്‌ രാജ്യങ്ങൾ ആയിരു​ന്നു ആ മുഴു വ്യവസ്ഥി​തി​യു​ടെ​യും പ്രഥമ​വും മുഖ്യ​വു​മായ ഘടകം. . . . ഏതെങ്കി​ലും ഒരു ഭരണകാ​ര്യാ​ല​യ​മോ മസ്‌തി​ഷ്‌ക​മോ ഒരിക്ക​ലും ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​ത്തെ മുഴു​വ​നാ​യും മനസ്സി​ലാ​ക്കി​യി​ട്ടില്ല. മുൻകാ​ലത്ത്‌ ഒരു സാമ്രാ​ജ്യം എന്നു വിളി​ക്ക​പ്പെ​ട്ടി​ട്ടുള്ള എന്തിൽനി​ന്നും വ്യത്യ​സ്‌ത​മായ വളർച്ച​യു​ടെ​യും വർധന​വി​ന്റെ​യും ഒരു സങ്കലനം ആയിരു​ന്നു അത്‌.”

25. (എ) ഏറ്റവും പുതിയ സംഭവ​വി​കാ​സങ്ങൾ അനുസ​രിച്ച്‌, പ്രതീ​കാ​ത്മക ചെറിയ കൊമ്പ്‌ ആയിരി​ക്കു​ന്നത്‌ എന്ത്‌? (ബി) “ചെറിയ” കൊമ്പിന്‌ “മനുഷ്യ​ന്റെ കണ്ണു​പോ​ലെ കണ്ണും വമ്പു പറയുന്ന വായും” ഉണ്ടായി​രു​ന്നത്‌ ഏത്‌ അർഥത്തിൽ?

25 ആ “ചെറിയ” കൊമ്പ്‌ ബ്രിട്ടീഷ്‌ സാമ്രാ​ജ്യം മാത്ര​മാ​യി​രു​ന്നില്ല. 1783-ൽ ബ്രിട്ടൻ അതിന്റെ 13 അമേരി​ക്കൻ കോള​നി​ക​ളു​ടെ സ്വാത​ന്ത്ര്യം അംഗീ​ക​രി​ച്ചു. കാലാ​ന്ത​ര​ത്തിൽ അമേരി​ക്കൻ ഐക്യ​നാ​ടു​കൾ ബ്രിട്ടന്റെ സഖ്യ കക്ഷി ആയിത്തീർന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ അതു ഭൂമി​യി​ലെ ഏറ്റവും പ്രബല രാഷ്‌ട്ര​മാ​യി ഉയർന്നു. ബ്രിട്ട​നു​മാ​യി അതിന്‌ ഇപ്പോ​ഴും ശക്തമായ ബന്ധമുണ്ട്‌. അങ്ങനെ ഈ ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശക്തി ‘കണ്ണുകൾ ഉള്ള കൊമ്പ്‌’ ആയിത്തീർന്നി​രി​ക്കു​ന്നു. തീർച്ച​യാ​യും, ഈ ലോക​ശക്തി നിരീ​ക്ഷ​ണ​പാ​ട​വ​വും കൗശല​വും ഉള്ളതാണ്‌! ലോക​ത്തി​ന്റെ ഭൂരി​ഭാ​ഗ​ത്തി​നും വേണ്ടി നയം രൂപീ​ക​രി​ക്കു​ക​യും ലോക​ത്തി​ന്റെ വക്താവ്‌ ആയോ ‘കള്ളപ്ര​വാ​ചകൻ’ ആയോ വർത്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അതു ‘വമ്പു പറയുന്നു.’—ദാനീ​യേൽ 7:8, 11, 20; വെളി​പ്പാ​ടു 16:13; 19:20.

ചെറിയ കൊമ്പ്‌ ദൈവ​ത്തെ​യും അവന്റെ വിശു​ദ്ധ​ന്മാ​രെ​യും എതിർക്കു​ന്നു

26. യഹോ​വ​യോ​ടും അവന്റെ ദാസന്മാ​രോ​ടു​മുള്ള പ്രതീ​കാ​ത്മക കൊമ്പി​ന്റെ സംസാ​ര​വും പ്രവർത്ത​ന​വും സംബന്ധി​ച്ചു ദൂതൻ എന്തു മുൻകൂ​ട്ടി പറഞ്ഞു?

26 ദാനീ​യേൽ തന്റെ ദർശന വിവരണം തുടർന്നു: “ആ കൊമ്പു വിശു​ദ്ധ​ന്മാ​രോ​ടു യുദ്ധം​ചെ​യ്‌തു അവരെ ജയിക്കു​ന്നതു ഞാൻ കണ്ടു.” (ദാനീ​യേൽ 7:22) ഈ ‘കൊമ്പി​നെ’ അഥവാ രാജാ​വി​നെ കുറിച്ചു ദൈവ ദൂതൻ പറഞ്ഞു: “അവൻ അത്യു​ന്ന​ത​നാ​യ​വന്നു വിരോ​ധ​മാ​യി വമ്പു പറകയും അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധ​ന്മാ​രെ ഒടുക്കി​ക്ക​ള​ക​യും [“തുടർച്ച​യാ​യി ഉപദ്ര​വി​ക്കു​ക​യും,” NW] സമയങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും മാററു​വാൻ ശ്രമി​ക്ക​യും ചെയ്യും; കാലവും കാലങ്ങ​ളും കാലാം​ശ​വും അവർ അവന്റെ കയ്യിൽ ഏല്‌പി​ക്ക​പ്പെ​ട്ടി​രി​ക്കും.” (ദാനീ​യേൽ 7:25) പ്രവച​ന​ത്തി​ന്റെ ഈ ഭാഗം എപ്പോൾ, എങ്ങനെ​യാ​ണു നിവൃ​ത്തി​യാ​യത്‌?

27. (എ) “ചെറിയ” കൊമ്പി​നാൽ പീഡി​പ്പി​ക്ക​പ്പെട്ട “വിശു​ദ്ധ​ന്മാർ” ആരാണ്‌? (ബി) പ്രതീ​കാ​ത്മക കൊമ്പ്‌ “സമയങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും മാററു​വാൻ” ശ്രമി​ച്ചത്‌ എങ്ങനെ?

27 ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ആയ “ചെറിയ” കൊമ്പി​നാൽ പീഡി​പ്പി​ക്ക​പ്പെട്ട “വിശു​ദ്ധ​ന്മാർ” യേശു​വി​ന്റെ ഭൂമി​യി​ലെ ആത്മാഭി​ഷിക്ത അനുഗാ​മി​കൾ ആണ്‌. (റോമർ 1:7; 1 പത്രൊസ്‌ 2:9) 1914-ൽ “ജനതക​ളു​ടെ നിയമിത കാലങ്ങൾ” അവസാ​നി​ക്കു​മെന്ന്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു വർഷങ്ങൾ മുമ്പു​തന്നെ അഭിഷി​ക്ത​രു​ടെ ഈ ശേഷിപ്പ്‌ പരസ്യ​മാ​യി മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (ലൂക്കൊസ്‌ 21:24, NW) ആ വർഷം യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ, “ചെറിയ” കൊമ്പ്‌ ആ മുന്നറി​യിപ്പ്‌ അവഗണി​ച്ചെന്നു വ്യക്തമാ​യി​രു​ന്നു. കാരണം അത്‌ അഭിഷിക്ത “വിശു​ദ്ധന്മാ”രെ ഉപദ്ര​വി​ക്കു​ന്ന​തിൽ തുടർന്നു. തന്റെ സാക്ഷികൾ രാജ്യ​ത്തി​ന്റെ സുവാർത്ത ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗി​ക്ക​ണ​മെന്ന യഹോ​വ​യു​ടെ നിബന്ധന (അഥവാ ‘നിയമം’) നടപ്പാ​ക്കാ​നുള്ള അഭിഷി​ക്ത​രു​ടെ ശ്രമങ്ങളെ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി എതിർക്കുക പോലും ചെയ്‌തു. (മത്തായി 24:14) അങ്ങനെ “ചെറിയ” കൊമ്പ്‌ “സമയങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും മാററു​വാൻ” ശ്രമിച്ചു.

28. “കാലവും കാലങ്ങ​ളും കാലാം​ശ​വും” എത്ര ദീർഘ​മാണ്‌?

28 യഹോ​വ​യു​ടെ ദൂതൻ, “കാലവും കാലങ്ങ​ളും കാലാം​ശ​വും” എന്ന ഒരു പ്രാവ​ച​നിക കാലഘ​ട്ടത്തെ പരാമർശി​ച്ചു. അത്‌ എത്ര ദീർഘ​മാണ്‌? ഈ പദപ്ര​യോ​ഗം, ഒരു കാലം, രണ്ടു കാലങ്ങൾ, അരക്കാലം എന്നിവ​യു​ടെ ആകെത്തു​ക​യായ മൂന്നര കാലങ്ങ​ളെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌ എന്നു ബൈബിൾ വ്യാഖ്യാ​താ​ക്കൾ പൊതു​വെ സമ്മതി​ക്കു​ന്നു. നെബൂ​ഖ​ദ്‌നേ​സ​രി​നു ബുദ്ധി​ഭ്രമം ബാധിച്ച “ഏഴു കാല”ങ്ങൾ ഏഴു വർഷങ്ങൾക്കു തുല്യം ആയിരു​ന്ന​തി​നാൽ മൂന്നര കാലങ്ങൾ മൂന്നര വർഷങ്ങ​ളാണ്‌. c (ദാനീ​യേൽ 4:16, 25) ഒരു അമേരി​ക്കൻ ഭാഷാ​ന്ത​ര​ത്തിൽ (ഇംഗ്ലീഷ്‌) ഇങ്ങനെ വായി​ക്കു​ന്നു: “അവർ ഒരു വർഷ​ത്തേ​ക്കും രണ്ടു വർഷ​ത്തേ​ക്കും അര വർഷ​ത്തേ​ക്കും അവന്‌ ഏൽപ്പി​ക്ക​പ്പെ​ടും.” ജയിംസ്‌ മോഫ​റ്റി​ന്റെ പരിഭാഷ പറയുന്നു: “മൂന്നു വർഷ​ത്തേ​ക്കും അര വർഷ​ത്തേ​ക്കും.” അതേ കാലഘട്ടം തന്നെ വെളി​പ്പാ​ടു 11:2-7-ൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ സാക്ഷികൾ 42 മാസം, അല്ലെങ്കിൽ 1,260 ദിവസം രട്ട്‌ ഉടുത്തു​കൊണ്ട്‌ പ്രസം​ഗി​ക്കു​മെ​ന്നും പിന്നീടു കൊല്ല​പ്പെ​ടു​മെ​ന്നും അതു പ്രസ്‌താ​വി​ക്കു​ന്നു. ആ കാലഘട്ടം എന്ന്‌ ആരംഭി​ച്ചു, എന്ന്‌ അവസാ​നി​ച്ചു?

29. പ്രാവ​ച​നിക മൂന്നര വർഷങ്ങൾ തുടങ്ങി​യത്‌ എന്ന്‌, എങ്ങനെ?

29 അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധം ഒരു പരി​ശോ​ധനാ ഘട്ടം ആയിരു​ന്നു. 1914-ന്റെ അവസാനം ആയപ്പോ​ഴേ​ക്കും അവർ പീഡനം പ്രതീ​ക്ഷി​ക്കുക ആയിരു​ന്നു. വാസ്‌ത​വ​ത്തിൽ, 1915-ലേക്കു തിര​ഞ്ഞെ​ടുത്ത വാർഷിക വാക്യം​തന്നെ, തന്റെ ശിഷ്യ​ന്മാ​രോ​ടുള്ള യേശു​വി​ന്റെ ചോദ്യ​മാ​യി​രു​ന്നു: “എന്റെ പാനപാ​ത്രം കുടി​പ്പാൻ നിങ്ങൾക്കു കഴിയു​മോ?” അത്‌ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ മത്തായി 20:22-ൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു. അങ്ങനെ, 1914 ഡിസംബർ മുതൽ സാക്ഷി​ക​ളു​ടെ ആ ചെറിയ കൂട്ടം “രട്ടു ഉടുത്തും​കൊ​ണ്ടു” പ്രസം​ഗി​ച്ചു.

30. ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യാൽ പീഡി​പ്പി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

30 യുദ്ധജ്വ​രം തീവ്ര​മാ​യ​തോ​ടെ, അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു വർധിച്ച പീഡനം നേരിട്ടു. അവരിൽ ചിലർ തടവി​ലാ​യി. ഇംഗ്ലണ്ടി​ലെ ഫ്രാങ്ക്‌ പ്ലാറ്റ്‌, കാനഡ​യി​ലെ റോബർട്ട്‌ ക്ലെഗ്ഗ്‌ എന്നിവരെ പോലു​ള്ളവർ ക്രൂര​ത​യിൽ ആനന്ദം കൊള്ളുന്ന അധികാ​രി​ക​ളാൽ പീഡി​പ്പി​ക്ക​പ്പെട്ടു. 1918 ഫെബ്രു​വരി 12-ന്‌ കാനഡ​യി​ലെ ബ്രിട്ടീഷ്‌ ഭരണാ​ധി​പ​ത്യം ആയിടെ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട, പൂർത്തി​യായ മർമം എന്ന ശീർഷ​ക​ത്തോ​ടു കൂടിയ വേദാ​ധ്യ​യന പത്രി​ക​യു​ടെ ഏഴാം വാല്യ​വും ബൈബിൾ വിദ്യാർഥി​ക​ളു​ടെ മാസിക (ഇംഗ്ലീഷ്‌) എന്ന ശീർഷ​ക​ത്തോ​ടു കൂടിയ ലഘു​ലേ​ഖ​യും നിരോ​ധി​ച്ചു. ഏഴാം വാല്യ​ത്തി​ന്റെ വിതരണം നിയമ​വി​രു​ദ്ധ​മാ​ണെന്ന്‌ അടുത്ത മാസം യു.എസ്‌. ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ജസ്റ്റിസ്‌ പ്രഖ്യാ​പി​ച്ചു. ഫലമോ? ഭവനങ്ങൾ പരി​ശോ​ധി​ക്കു​ക​യും സാഹി​ത്യ​ങ്ങൾ കണ്ടു​കെ​ട്ടു​ക​യും യഹോ​വ​യു​ടെ ആരാധ​കരെ അറസ്റ്റു ചെയ്യു​ക​യും ചെയ്‌തു!

31. “കാലവും കാലങ്ങ​ളും കാലാം​ശ​വും” അവസാ​നി​ച്ചത്‌ എന്ന്‌, എങ്ങനെ?

31 1918 ജൂൺ 21-ന്‌, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന ജെ. എഫ്‌. റഥർഫോർഡി​നെ​യും മറ്റു പ്രമുഖ അംഗങ്ങ​ളെ​യും വ്യാജ ആരോ​പ​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ദീർഘ​കാല ജയിൽ ശിക്ഷയ്‌ക്കു വിധി​ച്ച​പ്പോൾ ദൈവ​ത്തി​ന്റെ അഭിക്ഷി​ക്തർക്ക്‌ എതി​രെ​യുള്ള പീഡനം അതിന്റെ പരമകാ​ഷ്‌ഠ​യിൽ എത്തി. “സമയങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും മാററു​വാൻ” ശ്രമി​ച്ചു​കൊണ്ട്‌ “ചെറിയ” കൊമ്പ്‌ സംഘടിത പ്രസംഗ പ്രവർത്ത​നത്തെ ഫലപ്ര​ദ​മാ​യി നിഗ്ര​ഹി​ച്ചു. (വെളി​പ്പാ​ടു 11:7) അതു​കൊണ്ട്‌ പ്രവചി​ക്ക​പ്പെട്ട കാലഘ​ട്ട​മായ “കാലവും കാലങ്ങ​ളും കാലാം​ശ​വും” 1918 ജൂണിൽ അവസാ​നി​ച്ചു.

32. “ചെറിയ” കൊമ്പി​നാൽ “വിശു​ദ്ധ​ന്മാർ” തുടച്ചു​നീ​ക്ക​പ്പെ​ട്ടി​ല്ലെന്നു നിങ്ങൾക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

32 എന്നാൽ “ചെറിയ” കൊമ്പി​ന്റെ പീഡന​ത്താൽ “വിശു​ദ്ധ​ന്മാർ” ഉന്മൂലനം ചെയ്യ​പ്പെ​ട്ടില്ല. വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ പ്രവചി​ക്ക​പ്പെ​ട്ടതു പോലെ അൽപ്പ കാലത്തെ നിഷ്‌ക്രി​യ​ത്വ​ത്തി​നു ശേഷം അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു ജീവൻവെച്ച്‌ അവർ വീണ്ടും പ്രവർത്തന നിരത​രാ​യി. (വെളി​പ്പാ​ടു 11:11-13) 1919 മാർച്ച്‌ 26-ന്‌, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റും സഹകാ​രി​ക​ളും ജയിൽ വിമു​ക്ത​രാ​യി. തങ്ങൾക്ക്‌ എതി​രെ​യുള്ള വ്യാജാ​രോ​പ​ണ​ങ്ങ​ളിൽ നിന്ന്‌ പിന്നീട്‌ അവർ വിമു​ക്ത​രാ​ക്ക​പ്പെട്ടു. അതേത്തു​ടർന്ന്‌ ഉടൻതന്നെ അഭിഷിക്ത ശേഷിപ്പ്‌ വർധിച്ച പ്രവർത്ത​ന​ത്തി​നാ​യി പുനഃ​സം​ഘ​ടി​ക്കാൻ തുടങ്ങി. എന്നാൽ “ചെറിയ” കൊമ്പിന്‌ എന്തായി​രി​ക്കും സംഭവി​ക്കുക?

‘നാളു​ക​ളിൽ പുരാ​തനൻ’ ന്യായ​വി​സ്‌താ​രസഭ വിളി​ച്ചു​കൂ​ട്ടു​ന്നു

33. (എ) നാളു​ക​ളിൽ പുരാ​തനൻ ആരാണ്‌? (ബി) സ്വർഗീയ ന്യായ​വി​സ്‌താ​ര​സ​ഭ​യിൽ ‘തുറക്ക​പ്പെട്ട പുസ്‌ത​കങ്ങൾ’ എന്തായി​രു​ന്നു?

33 നാലു മൃഗങ്ങളെ പരിച​യ​പ്പെ​ടു​ത്തിയ ശേഷം ദാനീ​യേൽ നാലാ​മത്തെ മൃഗത്തിൽനിന്ന്‌ സ്വർഗ​ത്തി​ലെ ഒരു രംഗത്തി​ലേക്കു തന്റെ ദൃഷ്ടി തിരി​ക്കു​ന്നു. അത്യന്തം പ്രഭാ​പൂ​രി​ത​മായ സിംഹാ​സ​ന​ത്തിൽ ‘നാളു​ക​ളിൽ പുരാ​തനൻ’ ന്യായാ​ധി​പൻ എന്ന നിലയിൽ ഇരിക്കു​ന്നത്‌ അവൻ കാണുന്നു. നാളു​ക​ളിൽ പുരാ​തനൻ യഹോ​വ​യാം ദൈവ​മ​ല്ലാ​തെ മറ്റാരു​മല്ല. (സങ്കീർത്തനം 90:2) സ്വർഗീയ ന്യായ​വി​സ്‌താ​രസഭ ഇരിക്കവെ, ‘പുസ്‌ത​കങ്ങൾ തുറക്ക​പ്പെ​ടു​ന്നതു’ ദാനീ​യേൽ കാണുന്നു. (ദാനീ​യേൽ 7:9, 10) യഹോ​വ​യു​ടെ അസ്‌തി​ത്വം അനന്ത ഭൂതകാ​ല​ത്തേക്കു നീണ്ടു​കി​ട​ക്കു​ന്ന​തി​നാൽ, അവന്‌ മുഴു മാനുഷ ചരി​ത്ര​വും ഒരു പുസ്‌ത​ക​ത്തിൽ എഴുതി വെച്ചി​രു​ന്നാൽ എന്നവണ്ണം അറിയാം. പ്രതീ​കാ​ത്മക മൃഗങ്ങൾ നാലി​നെ​യും അവൻ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. നേരി​ട്ടുള്ള അറിവ്‌ അനുസ​രിച്ച്‌ അവയെ ന്യായം വിധി​ക്കാൻ അവനു കഴിയും.

34, 35. “ചെറിയ” കൊമ്പി​നും മറ്റു മൃഗ ശക്തികൾക്കും എന്തു സംഭവി​ക്കും?

34 ദാനീ​യേൽ തുടരു​ന്നു: “കൊമ്പു സംസാ​രിച്ച വലിയ വാക്കു​ക​ളു​ടെ ശബ്ദംനി​മി​ത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലു​ക​യും അതിന്റെ ഉടലിനെ നശിപ്പി​ച്ചു തീയിൽ ഇട്ടു ചുട്ടു​ക​ള​ക​യും ചെയ്യു​വോ​ളം ഞാൻ നോക്കി​ക്കൊ​ണ്ടി​രു​ന്നു. ശേഷം മൃഗങ്ങ​ളോ—അവയുടെ ആധിപ​ത്യ​ത്തി​ന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയ​ത്തേ​ക്കും കാല​ത്തേ​ക്കും നീണ്ടു​നി​ന്നു.” (ദാനീ​യേൽ 7:11, 12) ദൂതൻ ദാനീ​യേ​ലി​നോ​ടു പറയുന്നു: “എന്നാൽ ന്യായ​വി​സ്‌താ​രസഭ ഇരുന്നു​കൊ​ണ്ടു അവന്റെ ആധിപ​ത്യം എടുത്തു​ക​ളഞ്ഞു അന്തംവരെ നശിപ്പി​ച്ചു മുടി​ക്കും.”—ദാനീ​യേൽ 7:26.

35 ദൈവത്തെ നിന്ദി​ക്കു​ക​യും അവന്റെ “വിശു​ദ്ധ​ന്മാ​രെ” ഉപദ്ര​വി​ക്കു​ക​യും ചെയ്‌ത ആ കൊമ്പിന്‌, ആദിമ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പിച്ച റോമാ സാമ്രാ​ജ്യ​ത്തിന്‌ ഉണ്ടായ അതേ അനുഭവം തന്നെ ഉണ്ടാകും, വലിയ ന്യായാ​ധി​പ​നായ യഹോ​വ​യാം ദൈവ​ത്തി​ന്റെ കൽപ്പന​യാൽ ആയിരി​ക്കും അതു സംഭവി​ക്കുക. അതിന്റെ ഭരണാ​ധി​പ​ത്യം നീണ്ടു​നിൽക്കില്ല. റോമാ സാമ്രാ​ജ്യ​ത്തിൽ നിന്നു പുറപ്പെട്ട താണവ​രായ കൊമ്പു​സ​മാന “രാജാ​ക്കന്മാ”രുടെ കാര്യ​വും മറിച്ചാ​കില്ല. എന്നാൽ, മുൻ മൃഗ ശക്തിക​ളിൽനിന്ന്‌ ഉത്ഭവിച്ച ഭരണാ​ധി​പ​ത്യ​ങ്ങ​ളു​ടെ കാര്യ​മോ? മുൻകൂ​ട്ടി പറയ​പ്പെ​ട്ട​തു​പോ​ലെ അവയുടെ ആയുസ്സ്‌ “ഒരു സമയ​ത്തേ​ക്കും കാല​ത്തേ​ക്കും” കൂടി നീണ്ടു​നി​ന്നു. അവയുടെ പ്രദേ​ശ​ങ്ങ​ളിൽ നമ്മുടെ ഈ കാലം വരെയും നിവാ​സി​കൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പുരാതന ബാബി​ലോ​ണി​യൻ പ്രദേശം ഇറാക്കി​ന്റെ കൈവ​ശ​മാണ്‌. പേർഷ്യ​യും (ഇറാൻ) ഗ്രീസും ഇപ്പോ​ഴും നിലനിൽക്കു​ന്നു. ഈ ലോക ശക്തിക​ളു​ടെ ശേഷി​പ്പു​കൾ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ഭാഗമാണ്‌. അവസാന ലോക​ശ​ക്തി​യു​ടെ ഉന്മൂല നാശ​ത്തോ​ടെ ഈ രാജ്യ​ങ്ങ​ളും നശിക്കും. “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി”ൽ സകല മാനുഷ ഗവൺമെ​ന്റു​ക​ളും ഉന്മൂലനം ചെയ്യ​പ്പെ​ടും. (വെളി​പ്പാ​ടു 16:14, 16) എന്നാൽ, അപ്പോൾ ലോകത്തെ ഭരിക്കു​ന്നത്‌ ആരായി​രി​ക്കും?

ശാശ്വത ഭരണാ​ധി​പ​ത്യം തൊട്ടു മുന്നിൽ!

36, 37. (എ) “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്തൻ” ആരെ പരാമർശി​ക്കു​ന്നു, അവൻ സ്വർഗീയ ന്യായ​വി​സ്‌താ​ര​സ​ഭ​യിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ എപ്പോൾ, എന്ത്‌ ഉദ്ദേശ്യ​ത്തിൽ? (ബി) പൊ.യു. 1914-ൽ എന്തു സ്ഥാപി​ത​മാ​യി?

36 ദാനീ​യേൽ ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “രാത്രി​ദർശ​ന​ങ്ങ​ളിൽ മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്തൻ ആകാശ​മേ​ഘ​ങ്ങ​ളോ​ടെ വരുന്നതു കണ്ടു; അവൻ വയോ​ധി​കന്റെ [“നാളു​ക​ളിൽ പുരാ​ത​നന്റെ,” NW] അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തു​വ​രു​മാ​റാ​ക്കി.” (ദാനീ​യേൽ 7:13) ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ, മനുഷ്യ​വർഗ​വു​മാ​യുള്ള തന്റെ ബന്ധം സൂചി​പ്പി​ച്ചു​കൊണ്ട്‌ യേശു​ക്രി​സ്‌തു തന്നെത്തന്നെ “മനുഷ്യ​പു​ത്രൻ” എന്നു വിളിച്ചു. (മത്തായി 16:13; 25:31) യഹൂദ ഹൈ​ക്കോ​ട​തി​യോട്‌ അഥവാ സൻഹെ​ദ്രി​മി​നോട്‌ യേശു പറഞ്ഞു: “മനുഷ്യ​പു​ത്രൻ സർവ്വശ​ക്തന്റെ വലത്തു​ഭാ​ഗത്തു ഇരിക്കു​ന്ന​തും ആകാശ​മേ​ഘ​ങ്ങളെ വാഹന​മാ​ക്കി വരുന്ന​തും നിങ്ങൾ കാണും.” (മത്തായി 26:64) അതു​കൊണ്ട്‌ ദാനീ​യേ​ലി​ന്റെ ദർശന​ത്തിൽ, മാനുഷ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​നാ​യി യഹോ​വ​യാം ദൈവ​ത്തി​ന്റെ അടുത്തു ചെന്നത്‌ ഉയിർപ്പി​ക്ക​പ്പെട്ട, മഹത്ത്വീ​ക​രി​ക്ക​പ്പെട്ട, യേശു​ക്രി​സ്‌തു ആയിരു​ന്നു. എന്നാൽ എന്നാണ്‌ അതു സംഭവി​ച്ചത്‌?

37 ദൈവം ദാവീദ്‌ രാജാ​വു​മാ​യി ചെയ്‌ത​തു​പോ​ലെ തന്നെ യേശു​ക്രി​സ്‌തു​വു​മാ​യും ഒരു രാജ്യ ഉടമ്പടി ചെയ്‌തി​ട്ടുണ്ട്‌. (2 ശമൂവേൽ 7:11-16; ലൂക്കൊസ്‌ 22:28-30) പൊ.യു. 1914-ൽ “ജനതക​ളു​ടെ നിയമിത കാലങ്ങൾ” അവസാ​നി​ച്ച​പ്പോൾ, ദാവീ​ദി​ന്റെ രാജകീയ അവകാശി എന്ന നിലയിൽ യേശു​ക്രി​സ്‌തു​വി​നു ന്യായ​യു​ക്ത​മാ​യി രാജ്യ​ഭ​രണം കയ്യേൽക്കാൻ കഴിഞ്ഞു. ദാനീ​യേ​ലി​ന്റെ പ്രാവ​ച​നിക രേഖ ഇങ്ങനെ പറയുന്നു: “സകലവം​ശ​ങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​നു അവന്നു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും ലഭിച്ചു; അവന്റെ ആധിപ​ത്യം നീങ്ങി​പ്പോ​കാത്ത നിത്യാ​ധി​പ​ത്യ​വും അവന്റെ രാജത്വം നശിച്ചു​പോ​കാ​ത്ത​തും ആകുന്നു.” (ദാനീ​യേൽ 7:14) അങ്ങനെ, 1914-ൽ മിശി​ഹൈക രാജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യി. എന്നാൽ, ഭരണാ​ധി​പ​ത്യം മറ്റു ചിലർക്കും കൂടെ നൽക​പ്പെ​ടു​ന്നു.

38, 39. ലോക​ത്തി​ന്മേൽ ശാശ്വത ഭരണാ​ധി​പ​ത്യം ലഭിക്കു​ന്നത്‌ ആർക്ക്‌?

38 “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധ​ന്മാർ രാജത്വം പ്രാപി”ക്കും എന്ന്‌ ദൂതൻ പറഞ്ഞു. (ദാനീ​യേൽ 7:18, 22, 27) യേശു​ക്രി​സ്‌തു​വാണ്‌ മുഖ്യ വിശുദ്ധൻ. (പ്രവൃ​ത്തി​കൾ 3:14; 4:27, 30) യേശു​വി​നോ​ടൊ​പ്പം രാജ്യാ​വ​കാ​ശി​ക​ളായ, 1,44,000 വിശ്വസ്‌ത ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളാണ്‌ ഭരണാ​ധി​പ​ത്യ​ത്തിൽ പങ്കുള്ള മറ്റു “വിശു​ദ്ധന്മാ”ർ. (റോമർ 1:3; 8:17; 2 തെസ്സ​ലൊ​നീ​ക്യർ 1:5; 1 പത്രൊസ്‌ 2:9) സ്വർഗീയ സീയോൻ പർവത​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം വാഴാ​നാ​യി അവർ മരണത്തിൽനിന്ന്‌ അമർത്യ ആത്മാക്ക​ളാ​യി പുനരു​ത്ഥാ​നം ചെയ്യ​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 2:10; 14:1; 20:6) അങ്ങനെ, ക്രിസ്‌തു​യേ​ശു​വും പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും മനുഷ്യ​വർഗ ലോക​ത്തി​ന്മേൽ വാഴ്‌ച നടത്തും.

39 മനുഷ്യ​പു​ത്ര​ന്റെ​യും പുനരു​ത്ഥാ​നം പ്രാപിച്ച മറ്റു “വിശു​ദ്ധന്മാ”രുടെ​യും ഭരണത്തെ കുറിച്ചു ദൈവ ദൂതൻ ഇങ്ങനെ പറഞ്ഞു: “പിന്നെ രാജത്വ​വും ആധിപ​ത്യ​വും ആകാശ​ത്തിൻ കീഴെ​ല്ലാ​ട​വു​മുള്ള രാജ്യ​ങ്ങ​ളു​ടെ മഹത്വ​വും അത്യു​ന്ന​തന്റെ വിശു​ദ്ധ​ന്മാ​രായ ജനത്തിന്നു ലഭിക്കും; അവന്റെ [“അവരുടെ,” NW] രാജത്വം നിത്യ​രാ​ജ​ത്വം ആകുന്നു; സകല ആധിപ​ത്യ​ങ്ങ​ളും അവനെ [“അവരെ,” NW] സേവി​ച്ച​നു​സ​രി​ക്കും.” (ദാനീ​യേൽ 7:27) എന്ത്‌ അനു​ഗ്ര​ഹങ്ങൾ ആയിരി​ക്കും അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം ആ രാജ്യ​ത്തിൻ കീഴിൽ അനുഭ​വി​ക്കുക!

40. ദാനീ​യേ​ലി​ന്റെ സ്വപ്‌ന​ത്തി​നും ദർശന​ങ്ങൾക്കും ശ്രദ്ധ കൊടു​ക്കു​ന്ന​തി​നാൽ നമുക്ക്‌ എങ്ങനെ പ്രയോ​ജനം അനുഭ​വി​ക്കാൻ സാധി​ക്കും?

40 തന്റെ ദൈവദത്ത ദർശന​ങ്ങ​ളു​ടെ അതിശ​യ​ക​ര​മായ എല്ലാ നിവൃ​ത്തി​ക​ളെ​യും കുറിച്ചു ദാനീ​യേ​ലിന്‌ അറിയി​ല്ലാ​യി​രു​ന്നു. അവൻ പറഞ്ഞു: “ഇങ്ങനെ​യാ​കു​ന്നു കാര്യ​ത്തി​ന്റെ സമാപ്‌തി; ദാനീ​യേൽ എന്ന ഞാനോ എന്റെ വിചാ​ര​ങ്ങ​ളാൽ അത്യന്തം പരവശ​നാ​യി എന്റെ മുഖഭാ​വ​വും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു​വെച്ചു.” (ദാനീ​യേൽ 7:28) എന്നാൽ, ദാനീ​യേൽ കണ്ടതിന്റെ നിവൃത്തി മനസ്സി​ലാ​ക്കാൻ കഴിയുന്ന കാലത്താ​ണു നാം ജീവി​ക്കു​ന്നത്‌. ഈ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്നത്‌ നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ക​യും യഹോ​വ​യു​ടെ മിശി​ഹൈക രാജാവ്‌ ലോകത്തെ ഭരിക്കും എന്ന നമ്മുടെ ബോധ്യ​ത്തെ അരക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെയ്യും.

[അടിക്കു​റി​പ്പു​കൾ]

a വ്യക്തതയ്‌ക്കും ആവർത്തനം ഒഴിവാ​ക്കു​ന്ന​തി​നു​മാ​യി, ദാനീ​യേൽ 7:15-28-ൽ കാണ​പ്പെ​ടുന്ന വിശദീ​കരണ വാക്യ​ങ്ങളെ ദാനീ​യേൽ 7:1-14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദർശന​ങ്ങ​ളു​ടെ വാക്യാ​നു​വാ​ക്യ പരിചി​ന്ത​ന​വു​മാ​യി ഞങ്ങൾ സംയോ​ജി​പ്പി​ക്കു​ന്ന​താണ്‌.

b ഈ പുസ്‌ത​ക​ത്തി​ന്റെ നാലാം അധ്യായം കാണുക.

c ഈ പുസ്‌ത​ക​ത്തി​ന്റെ 6-ാം അധ്യായം കാണുക.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• ‘സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രുന്ന നാലു മഹാമൃ​ഗങ്ങ’ളിൽ ഓരോ​ന്നും എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

• “ചെറിയ” കൊമ്പ്‌ ആയിരി​ക്കു​ന്നത്‌ എന്ത്‌?

• ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ “വിശു​ദ്ധ​ന്മാർ” പ്രതീ​കാ​ത്മ​ക​മായ ചെറിയ കൊമ്പി​നാൽ പീഡി​പ്പി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

• പ്രതീ​കാ​ത്മക ചെറിയ കൊമ്പി​നും മറ്റു മൃഗ ശക്തികൾക്കും എന്തു സംഭവി​ക്കും?

• “നാലു മഹാമൃ​ഗങ്ങ”ളെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ സ്വപ്‌ന​ത്തി​നും ദർശന​ങ്ങൾക്കും ശ്രദ്ധ കൊടു​ത്ത​തിൽനി​ന്നു നിങ്ങൾ എങ്ങനെ പ്രയോ​ജനം അനുഭ​വി​ച്ചു?

[അധ്യയന ചോദ്യ​ങ്ങൾ]

[149-152 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

സഹിഷ്‌ണുതയുള്ള ഒരു രാജാവ്‌

അവൻ സഹിഷ്‌ണു​ത​യുള്ള, ആദർശ​യോ​ഗ്യ​നായ ഒരു രാജാവ്‌ ആയിരു​ന്നെന്ന്‌ അഞ്ചാം നൂറ്റാ​ണ്ടി​ലെ ഒരു ഗ്രീക്ക്‌ എഴുത്തു​കാ​രൻ ഓർമി​ച്ചു. ബൈബി​ളിൽ അവൻ ‘ദൈവ​ത്തി​ന്റെ അഭിഷി​ക്തൻ’ എന്നും ‘സൂര്യോ​ദ​യ​ത്തി​ങ്കൽ നിന്നുള്ള ഇരപി​ടി​യൻ പക്ഷി’ എന്നും വിളി​ക്ക​പ്പെ​ടു​ന്നു. (യെശയ്യാ​വു 45:1; 46:11, NW) പേർഷ്യ​യി​ലെ മഹാനായ കോ​രെശ്‌ (സൈറസ്‌) ആണ്‌ അപ്രകാ​രം വർണി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന രാജാവ്‌.

പൊ.യു.മു. ഏകദേശം 560/559-ൽ ആയിരു​ന്നു പ്രശസ്‌തി​യി​ലേ​ക്കുള്ള കോ​രെ​ശി​ന്റെ കുതിപ്പ്‌ ആരംഭി​ച്ചത്‌. പുരാതന പേർഷ്യ​യി​ലെ ഒരു നഗരമോ പ്രദേ​ശ​മോ ആയിരുന്ന അൻഷനി​ലെ സിംഹാ​സ​ന​ത്തിൽ അവൻ തന്റെ പിതാ​വായ കാംബി​സസ്സ്‌ ഒന്നാമന്റെ പിൻഗാ​മി​യാ​യ​തോ​ടെ ആയിരു​ന്നു അത്‌. അൻഷൻ അന്ന്‌ മേദ്യ രാജാ​വായ അസ്റ്റി​യേ​ജ​സി​ന്റെ മേൽക്കോ​യ്‌മ​യിൽ ആയിരു​ന്നു. മേദ്യ ഭരണാ​ധി​പ​ത്യ​ത്തിന്‌ എതിരെ മത്സരിച്ച കോ​രെശ്‌, അസ്റ്റി​യേ​ജ​സി​ന്റെ സൈന്യം കൂറു​മാ​റി​യതു നിമിത്തം അതി​വേഗം വിജയം കൈവ​രി​ച്ചു. തുടർന്ന്‌ കോ​രെശ്‌ മേദ്യ​രു​ടെ കൂറു നേടി​യെ​ടു​ത്തു. അതിനു​ശേഷം, മേദ്യ​രും പേർഷ്യ​രും അവന്റെ നേതൃ​ത്വ​ത്തിൽ ഒറ്റക്കെ​ട്ടാ​യി പോരാ​ടി. കാല​ക്ര​മ​ത്തിൽ ഈജിയൻ സമുദ്രം മുതൽ സിന്ധു നദി വരെ വ്യാപിച്ച മേദോ-പേർഷ്യൻ ഭരണം അങ്ങനെ നിലവിൽ വന്നു.—ഭൂപടം കാണുക.

മേദ്യ​രു​ടെ​യും പേർഷ്യ​രു​ടെ​യും സംയുക്ത സേനയു​മൊ​ത്തു കോ​രെശ്‌ ആദ്യം, ഒരു പ്രശ്‌ന​ഭൂ​മി ആയിരുന്ന മേദ്യ​യു​ടെ പശ്ചിമ മേഖല നിയ​ന്ത്ര​ണ​ത്തി​ലാ​ക്കാൻ പുറ​പ്പെട്ടു. അവിടെ ലിഡിയൻ രാജാ​വായ ക്രോ​യി​സസ്‌ തന്റെ രാജ്യം മേദ്യ​യു​ടെ പ്രദേ​ശ​ത്തേക്കു വ്യാപി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലിഡിയൻ സാമ്രാ​ജ്യ​ത്തി​ന്റെ ഏഷ്യാ​മൈ​ന​റി​ലുള്ള കിഴക്കൻ അതിർത്തി​യി​ലേക്കു മുന്നേ​റിയ കോ​രെശ്‌ ക്രോ​യി​സ​സി​നെ പരാജ​യ​പ്പെ​ടു​ത്തി തലസ്ഥാ​ന​മായ സർദീസ്‌ പിടി​ച്ചെ​ടു​ത്തു. തുടർന്ന്‌ അയോ​ണി​യൻ നഗരങ്ങൾ കീഴട​ക്കിയ കോ​രെശ്‌ മുഴു ഏഷ്യാ​മൈ​ന​റി​നെ​യും മേദോ-പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ പരിധി​യി​ലാ​ക്കി. അങ്ങനെ അവൻ ബാബി​ലോ​ണി​ന്റെ​യും അതിന്റെ രാജാ​വായ നബോ​ണീ​ഡ​സി​ന്റെ​യും മുഖ്യ എതിരാ​ളി​യാ​യി.

തുടർന്ന്‌, പ്രബല ശക്തിയായ ബാബി​ലോ​ണു​മാ​യി ഒരു ഏറ്റുമു​ട്ട​ലി​നു കോ​രെശ്‌ തയ്യാ​റെ​ടു​ത്തു. ഈ ഘട്ടം മുതൽ അവൻ ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഭാഗഭാ​ക്കാ​യി. ബാബി​ലോ​ണി​നെ മറിച്ചിട്ട്‌ യഹൂദ​ന്മാ​രെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്കുന്ന ഭരണാ​ധി​പൻ കോ​രെശ്‌ ആയിരി​ക്കു​മെന്ന്‌ ഏകദേശം രണ്ടു നൂറ്റാ​ണ്ടു​കൾക്കു മുമ്പു പ്രവാ​ച​ക​നായ യെശയ്യാ​വി​ലൂ​ടെ യഹോവ പേരെ​ടു​ത്തു പറഞ്ഞി​രു​ന്നു. ഇപ്രകാ​രം മുൻകൂ​ട്ടി നിയമി​ക്ക​പ്പെ​ട്ടതു നിമി​ത്ത​മാ​ണു തിരു​വെ​ഴു​ത്തു​കൾ കോ​രെ​ശി​നെ യഹോ​വ​യു​ടെ “അഭിഷി​ക്തൻ” എന്നു പരാമർശി​ക്കു​ന്നത്‌.—യെശയ്യാ​വു 44:26-28, NW.

പൊ.യു.മു. 539-ൽ കോ​രെശ്‌ ബാബി​ലോ​ണി​നു നേരെ വന്നപ്പോൾ വളരെ ദുഷ്‌ക​ര​മായ ഒരു കൃത്യ​മാണ്‌ അവന്റെ മുമ്പാകെ ഉണ്ടായി​രു​ന്നത്‌. കൂറ്റൻ മതിലു​ക​ളാ​ലും യൂഫ്ര​ട്ടീസ്‌ നദി സൃഷ്ടി​ക്കുന്ന ആഴവും വീതി​യു​മേ​റിയ കിടങ്ങി​നാ​ലും ചുറ്റപ്പെട്ട ആ നഗരം അജയ്യമാ​യി കാണ​പ്പെട്ടു. യൂഫ്ര​ട്ടീസ്‌ നദി ബാബി​ലോ​ണി​ലൂ​ടെ ഒഴുകി​യി​രു​ന്നി​ട​ത്തെ​ല്ലാം അതിന്റെ തീരത്ത്‌ കൂറ്റൻ താമ്ര വാതി​ലു​ക​ളോ​ടു കൂടിയ ഒരു പർവത സമാന മതിൽ ഉണ്ടായി​രു​ന്നു. അപ്പോൾപ്പി​ന്നെ എങ്ങനെ​യാ​ണു കോ​രെ​ശി​നു ബാബി​ലോൺ പിടി​ച്ച​ട​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌?

ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ്‌, “അവളുടെ വെള്ളങ്ങ​ളു​ടെ മേലുള്ള ഒരു വിനാശ”ത്തെ കുറി​ച്ചും “അവ വറ്റിക്കപ്പെ”ടുന്നതി​നെ കുറി​ച്ചും യഹോവ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (യിരെ​മ്യാ​വു 50:38, NW) ആ പ്രവച​നത്തെ യാഥാർഥ്യം ആക്കി​ക്കൊണ്ട്‌, കോ​രെശ്‌ ബാബി​ലോ​ണിന്‌ ഏതാനും കിലോ​മീ​റ്റ​റു​കൾ വടക്കായി യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം ഗതിതി​രി​ച്ചു വിട്ടു. എന്നിട്ട്‌ നീരൊ​ഴു​ക്കു കുറഞ്ഞ നദിയി​ലൂ​ടെ നടന്നു നീങ്ങിയ സൈന്യം മതിലി​ലേ​ക്കുള്ള ചെരിവ്‌ നടന്നു കയറി. താമ്ര വാതി​ലു​കൾ തുറന്നു കിടന്നി​രു​ന്ന​തി​നാൽ അവർ അനായാ​സം നഗരത്തിൽ കടന്നു. ഇരയെ വേഗം പിടി​യി​ലൊ​തു​ക്കുന്ന “ഒരു ഇരപി​ടി​യൻ പക്ഷി”യെപ്പോ​ലെ “സൂര്യോ​ദ​യ​ത്തി​ങ്കൽ നിന്ന്‌,” അഥവാ കിഴക്കു​നിന്ന്‌ ഉള്ള ഈ രാജാവ്‌ ബാബി​ലോ​ണി​നെ ഒറ്റ രാത്രി​കൊ​ണ്ടു പിടി​ച്ച​ടക്കി!

ബാബി​ലോ​ണി​ലെ യഹൂദ​ന്മാർക്കു കോ​രെ​ശി​ന്റെ വിജയം പ്രവാ​സ​ത്തിൽ നിന്നുള്ള, ദീർഘ​കാ​ല​മാ​യി കാത്തി​രുന്ന വിടു​ത​ലി​നെ​യും തങ്ങളുടെ സ്വദേ​ശ​ത്തി​ന്റെ 70 വർഷം നീണ്ടു​നിന്ന ശൂന്യ​ത​യു​ടെ അന്ത്യ​ത്തെ​യും അർഥമാ​ക്കി. യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യി ആലയം പുനർനിർമി​ക്കാൻ അവരെ അധികാ​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടു കോ​രെശ്‌ ഒരു വിളം​ബരം പുറ​പ്പെ​ടു​വി​ച്ച​പ്പോൾ അവർ എത്ര പുളകി​തർ ആയിരു​ന്നി​രി​ക്കണം! നെബൂ​ഖ​ദ്‌നേസർ ബാബി​ലോ​ണി​ലേക്കു കൊണ്ടു​വന്ന അമൂല്യ​മായ ആലയ ഉപകര​ണങ്ങൾ കോ​രെശ്‌ അവർക്കു തിരികെ നൽകി. ലെബ​നോ​നിൽ നിന്ന്‌ തടി ഇറക്കു​മതി ചെയ്യാൻ രാജകീയ അനുമതി നൽകി​യ​തി​നു പുറമേ നിർമാണ ചെലവു​കൾക്കു വേണ്ട പണം അവൻ രാജഗൃ​ഹ​ത്തിൽ നിന്ന്‌ അനുവ​ദി​ക്കു​ക​യും ചെയ്‌തു.—എസ്രാ 1:1-11; 6:3-5.

താൻ കീഴട​ക്കിയ ജനങ്ങ​ളോട്‌ ഇടപെ​ടു​ന്ന​തിൽ പൊതു​വെ മനുഷ്യ​ത്വ​വും സഹിഷ്‌ണു​ത​യും ഉള്ള ഒരു നയമാണു കോ​രെശ്‌ പിൻപ​റ്റി​യി​രു​ന്നത്‌. ഈ സ്വഭാ​വ​ത്തി​ന്റെ ഒരു കാരണം അവന്റെ മതം ആയിരു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌, കോ​രെശ്‌ പേർഷ്യൻ പ്രവാ​ച​ക​നായ സൊരാ​ഷ്‌ട്ര​രു​ടെ പഠിപ്പി​ക്ക​ലു​ക​ളോ​ടു പറ്റിനിൽക്കു​ക​യും എല്ലാ നല്ല കാര്യ​ങ്ങ​ളു​ടെ​യും സ്രഷ്ടാ​വാ​യി കരുത​പ്പെ​ട്ടി​രുന്ന അഹൂറ മസ്‌ദ ദേവനെ ആരാധി​ക്കു​ക​യും ചെയ്‌തി​രു​ന്നു. സൊരാ​ഷ്‌ട്രീയ പാരമ്പ​ര്യം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഫാർഹാങ്‌ മെർ എഴുതു​ന്നു: “സൊരാ​ഷ്‌ട്രർ ദൈവത്തെ ധാർമി​ക​ത​യു​ടെ തികവാ​യി ചിത്രീ​ക​രി​ച്ചു. അഹൂറ മസ്‌ദ പ്രതി​കാ​ര​ദാ​ഹി​യല്ല, മറിച്ച്‌ നീതി​നി​ഷ്‌ഠ​നാ​ണെ​ന്നും തന്നിമി​ത്തം അവനെ ഭയപ്പെ​ടു​കയല്ല, പകരം സ്‌നേ​ഹി​ക്കു​ക​യാ​ണു വേണ്ട​തെ​ന്നും അദ്ദേഹം ജനങ്ങ​ളോ​ടു പറഞ്ഞു. ധാർമി​ക​നും നീതി​നി​ഷ്‌ഠ​നു​മായ ഒരു ദേവനി​ലുള്ള വിശ്വാ​സം കോ​രെ​ശി​ന്റെ ധാർമി​ക​തയെ സ്വാധീ​നി​ക്കു​ക​യും അവനിൽ മഹാമ​ന​സ്‌ക​ത​യും ധർമി​ഷ്‌ഠ​ത​യും ഉന്നമി​പ്പി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടാ​കാം.

എന്നാൽ ബാബി​ലോ​ണി​ലെ കാലാവസ്ഥ, വിശേ​ഷി​ച്ചും അവിടത്തെ അത്യുഷ്‌ണ വേനൽ, രാജാ​വിന്‌ അസഹനീ​യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ബാബി​ലോൺ കോ​രെ​ശി​ന്റെ സാമ്രാ​ജ്യ​ത്തി​ലെ ഒരു രാജന​ഗ​ര​വും ഒരു മത-സാംസ്‌കാ​രിക കേന്ദ്ര​വും എന്ന നിലയിൽ തുടർന്നെ​ങ്കി​ലും അവൻ അതിനെ ഒരു ശൈത്യ​കാല തലസ്ഥാ​ന​മാ​യി മാത്രമേ ഉപയോ​ഗി​ച്ചു​ള്ളൂ. ബാബി​ലോ​ണി​നെ കീഴട​ക്കി​യ​ശേഷം ഉടൻതന്നെ, അൽവാൻഡ്‌ മലയുടെ അടിവാ​ര​ത്തിൽ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 6,000 അടി ഉയരത്തിൽ സ്ഥിതി​ചെ​യ്‌തി​രുന്ന തന്റെ വേനൽക്കാല തലസ്ഥാ​ന​മായ അഹ്മെഥാ​യി​ലേക്കു കോ​രെശ്‌ മടങ്ങി. കുളി​ര​ണി​യി​ക്കുന്ന ശൈത്യ​കാ​ലങ്ങൾ ഉല്ലാസ​ക​ര​മായ വേനൽക്കാ​ല​ങ്ങ​ളാൽ സമനി​ല​യിൽ നിർത്ത​പ്പെ​ട്ടി​രുന്ന അവിടം ആയിരു​ന്നു അവനു കൂടുതൽ പ്രിയം. അഹ്മെഥാ​യിൽനിന്ന്‌ 650 കിലോ​മീ​റ്റർ തെക്കു​കി​ഴ​ക്കാ​യുള്ള, തന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പസാർഗ​ഡി​യി​ലും (പെർസെ​പൊ​ലി​സി​നു സമീപം) കോ​രെശ്‌ മനോ​ജ്ഞ​മായ ഒരു കൊട്ടാ​രം പണിതു. അവൻ അത്‌ ഒരു ഒഴിവു​കാല വസതി​യാ​യി ഉപയോ​ഗി​ച്ചു.

അങ്ങനെ, ധീരനായ ഒരു ജേതാ​വും സഹിഷ്‌ണു​ത​യുള്ള ഒരു ചക്രവർത്തി​യും എന്ന നിലയിൽ കോ​രെശ്‌ സ്‌മരി​ക്ക​പ്പെ​ടു​ന്നു. പൊ.യു.മു. 530-ലെ ഒരു സൈനിക നീക്കത്തി​നി​ട​യിൽ അവൻ മരണമ​ട​ഞ്ഞ​തോ​ടെ 30 വർഷം നീണ്ടു​നിന്ന അവന്റെ ഭരണം അവസാ​നി​ച്ചു. തുടർന്ന്‌ അവന്റെ പുത്ര​നായ കാംബി​സസ്സ്‌ രണ്ടാമൻ പേർഷ്യൻ സിംഹാ​സ​ന​ത്തിൽ അവന്റെ പിൻഗാ​മി​യാ​യി അവരോ​ധി​ത​നാ​യി.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• പേർഷ്യ​ക്കാ​ര​നായ കോ​രെശ്‌ യഹോ​വ​യു​ടെ “അഭിഷി​ക്തൻ” എന്നു തെളി​ഞ്ഞത്‌ എങ്ങനെ?

• യഹോ​വ​യു​ടെ ജനത്തി​നാ​യി കോ​രെശ്‌ ഏതു മൂല്യ​വ​ത്തായ സേവനം അനുഷ്‌ഠി​ച്ചു?

• താൻ കീഴട​ക്കിയ ജനങ്ങ​ളോ​ടു കോ​രെശ്‌ എങ്ങനെ പെരു​മാ​റി?

[Map]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

മേദോ-പേർഷ്യൻ സാമ്രാ​ജ്യം

മാസിഡോണിയ

മെംഫിസ്‌

ഈജിപ്‌ത്‌

എത്യോപ്യ

യെരൂശലേം

ബാബിലോൺ

അഹ്മെഥാ

സൂസാ

പെർസെപൊലിസ്‌

ഇന്ത്യ

[ചിത്രം]

പസാർഗഡിയിലുള്ള കോ​രെ​ശി​ന്റെ ശവകു​ടീ​രം

[ചിത്രം]

കോരെശിനെ ചിത്രീ​ക​രി​ക്കുന്ന പസാർഗ​ഡി​യി​ലെ കൊത്തു​പ​ണി

[153-161 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഒരു യുവ രാജാവ്‌ ലോകം കീഴട​ക്കു​ന്നു

ഏകദേശം 2,300 വർഷം മുമ്പ്‌, തന്റെ 20-കളിലുള്ള സ്വർണ​മു​ടി​ക്കാ​ര​നായ ഒരു പട്ടാള ജനറൽ മെഡി​റ്റ​റേ​നി​യൻ സമു​ദ്ര​തീ​രത്തു നിലയു​റ​പ്പി​ച്ചു. അദ്ദേഹ​ത്തി​ന്റെ ദൃഷ്ടികൾ ഏകദേശം ഒരു കിലോ​മീ​റ്റർ അകലെ​യുള്ള ഒരു ദ്വീപു നഗരത്തിൽ കേന്ദ്രീ​ക​രി​ച്ചി​രു​ന്നു. പ്രവേ​ശനം നിഷേ​ധി​ക്ക​പ്പെ​ട്ട​തിൽ ക്രോധം പൂണ്ടി​രുന്ന ആ ജനറൽ പ്രസ്‌തുത നഗരം കീഴട​ക്കാൻ നിശ്ചയി​ച്ചി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ആക്രമണ പദ്ധതി​യോ? ആ നഗരത്തി​ലേക്ക്‌ ചതുപ്പി​ലൂ​ടെ ഒരു വരമ്പു നിർമിച്ച്‌ തന്റെ സൈന്യ​ത്തെ നഗരത്തി​നു നേരെ അയയ്‌ക്കുക. വരമ്പു പണി ആരംഭി​ച്ചു കഴിഞ്ഞി​രു​ന്നു.

എന്നാൽ, പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ മഹാരാ​ജാ​വിൽനി​ന്നുള്ള ഒരു സന്ദേശം ആ യുവ ജനറലി​നെ തടസ്സ​പ്പെ​ടു​ത്തി. സമാധാ​നം സ്ഥാപി​ക്കാ​നുള്ള ഉത്‌ക​ട​മായ ആഗ്രഹ​ത്താൽ ആ പേർഷ്യൻ ഭരണാ​ധി​പൻ അസാധാ​ര​ണ​മായ ഒരു വാഗ്‌ദാ​നം നൽകി: 10,000 താലന്ത്‌ സ്വർണം (ഇന്നത്തെ മൂല്യം അനുസ​രിച്ച്‌ 200 കോടി ഡോള​റിൽ അധികം), ഭാര്യ​യാ​യി രാജാ​വി​ന്റെ പുത്രി​മാ​രിൽ ഒരുവൾ, പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ മുഴു പശ്ചിമ ഭാഗത്തി​ന്മേ​ലു​മുള്ള ആധിപ​ത്യം. ആ യുവ ജനറൽ തടവു​കാ​രാ​ക്കിയ രാജകു​ടും​ബത്തെ തിരികെ കൊടു​ക്കു​ന്ന​തി​നു പകരമാ​യി​ട്ടാ​യി​രു​ന്നു ഈ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം.

മാസി​ഡോ​ണി​യ​യി​ലെ അലക്‌സാ​ണ്ടർ മൂന്നാമൻ ആയിരു​ന്നു വാഗ്‌ദാ​നം സ്വീക​രി​ക്ക​ണ​മോ അതോ നിരസി​ക്ക​ണ​മോ എന്ന തീരു​മാ​നത്തെ അഭിമു​ഖീ​ക​രിച്ച ആ സൈന്യാ​ധി​പൻ. എന്നാൽ, അദ്ദേഹം ആ വാഗ്‌ദാ​നം സ്വീക​രി​ക്കു​മാ​യി​രു​ന്നോ? “പുരാതന ലോകത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ ഒരു സുപ്ര​ധാന നിമിഷം ആയിരു​ന്നു” എന്ന്‌ ചരി​ത്ര​കാ​ര​നായ ഉൾറിച്ച്‌ വിലൻ പറയുന്നു. “നിശ്ചയ​മാ​യും, അദ്ദേഹ​ത്തി​ന്റെ തീരു​മാ​ന​ത്തി​ന്റെ പ്രത്യാ​ഘാ​തം മധ്യകാ​ല​ഘ​ട്ട​ത്തി​ലൂ​ടെ നമ്മുടെ കാലം​വരെ വ്യാപി​ക്കു​ന്നു, പടിഞ്ഞാറ്‌ എന്നതു​പോ​ലെ കിഴക്കും.” അലക്‌സാ​ണ്ട​റി​ന്റെ മറുപടി പരിചി​ന്തി​ക്കു​ന്ന​തി​നു മുമ്പ്‌ ഈ നിർണാ​യക നിമി​ഷ​ത്തി​ലേക്കു നയിച്ച സംഭവങ്ങൾ ഏവയെന്നു നമുക്കു നോക്കാം.

ഒരു ജേതാവ്‌ വാർത്തെ​ടു​ക്ക​പ്പെ​ടു​ന്നു

പൊ.യു.മു. 356-ൽ മാസി​ഡോ​ണി​യ​യി​ലെ പെല്ലയിൽ ആണ്‌ അലക്‌സാ​ണ്ടർ ജനിച്ചത്‌. അദ്ദേഹ​ത്തി​ന്റെ പിതാവ്‌ ഫിലിപ്പ്‌ രണ്ടാമൻ രാജാ​വും മാതാവ്‌ ഒളിമ്പി​യ​സും ആയിരു​ന്നു. ഗ്രീക്കു ദേവനായ സീയൂ​സി​ന്റെ ഒരു പുത്ര​നായ ഹെർക്കു​ലീ​സിൽനിന്ന്‌ ഉത്ഭവി​ച്ച​വ​രാ​ണു മാസി​ഡോ​ണി​യൻ രാജാ​ക്ക​ന്മാ​രെന്ന്‌ ഒളിമ്പി​യസ്‌ അലക്‌സാ​ണ്ട​റി​നെ പഠിപ്പി​ച്ചു. ഒളിമ്പി​യ​സി​ന്റെ അഭി​പ്രാ​യ​ത്തിൽ, ഹോമ​റി​ന്റെ കവിത​യായ ഇലിയ​ഡി​ലെ നായക​നായ അക്കിലിസ്‌ ആയിരു​ന്നു അലക്‌സാ​ണ്ട​റി​ന്റെ പൂർവി​കൻ. അങ്ങനെ ജയിച്ച​ട​ക്ക​ലി​നും രാജകീയ മഹത്ത്വ​ത്തി​നു​മാ​യി മാതാ​പി​താ​ക്ക​ളാൽ വാർത്തെ​ടു​ക്ക​പ്പെട്ട യുവാ​വായ അലക്‌സാ​ണ്ട​റി​നു മറ്റു പ്രവർത്ത​ന​ങ്ങ​ളിൽ കാര്യ​മായ താത്‌പ​ര്യം ഇല്ലായി​രു​ന്നു. ഒളിമ്പിക്‌ ഗെയിം​സി​ലെ മത്സര ഓട്ടത്തിൽ പങ്കെടു​ക്കു​മോ എന്നു ചോദി​ച്ച​പ്പോൾ രാജാ​ക്ക​ന്മാ​രോട്‌ ഒപ്പമാ​ണെ​ങ്കിൽ ആകാം എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. തന്റെ പിതാവു ചെയ്‌ത​തി​നെ​ക്കാൾ വലിയ പ്രവൃ​ത്തി​കൾ ചെയ്‌ത്‌ നേട്ടങ്ങ​ളി​ലൂ​ടെ യശസ്സു കൈവ​രി​ക്കുക എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം.

13-ാം വയസ്സിൽ അലക്‌സാ​ണ്ടർ ഗ്രീക്കു തത്ത്വചി​ന്ത​ക​നായ അരി​സ്റ്റോ​ട്ടി​ലി​ന്റെ ശിഷ്യ​ത്വം സ്വീക​രി​ച്ചു. തത്ത്വചിന്ത, വൈദ്യ​ശാ​സ്‌ത്രം, സയൻസ്‌ എന്നിവ​യിൽ താത്‌പ​ര്യം വളർത്തി​യെ​ടു​ക്കാൻ അദ്ദേഹം അവനെ സഹായി​ച്ചു. അരി​സ്റ്റോ​ട്ടി​ലി​ന്റെ തത്ത്വശാ​സ്‌ത്ര പഠിപ്പി​ക്ക​ലു​കൾ അലക്‌സാ​ണ്ട​റി​ന്റെ ചിന്താ​ഗ​തി​യെ എത്രമാ​ത്രം രൂപ​പ്പെ​ടു​ത്തി​യെ​ന്നു​ള്ളത്‌ ഒരു തർക്ക വിഷയ​മാണ്‌. “പല കാര്യ​ങ്ങ​ളി​ലും അവർ യോജി​ച്ചി​ല്ലെന്നു വിവാദം കൂടാതെ പറയാ​നാ​കു​മെന്നു തോന്നു​ന്നു” എന്ന്‌ 20-ാം നൂറ്റാ​ണ്ടി​ലെ ഒരു തത്ത്വചി​ന്ത​ക​നായ ബെർട്രൻഡ്‌ റസ്സൽ അഭി​പ്രാ​യ​പ്പെട്ടു. “അരി​സ്റ്റോ​ട്ടി​ലി​ന്റെ രാഷ്‌ട്രീയ വീക്ഷണങ്ങൾ ക്ഷയിച്ചു​കൊ​ണ്ടി​രുന്ന ഗ്രീക്കു നഗര രാഷ്‌ട്ര വ്യവസ്ഥ​യിൽ അധിഷ്‌ഠി​തം ആയിരു​ന്നു.” ഒരു വലിയ കേന്ദ്രീ​കൃത സാമ്രാ​ജ്യം കെട്ടി​പ്പ​ടു​ക്കാൻ ആഗ്രഹിച്ച ഉത്‌കർഷേ​ച്ഛു​വായ രാജകു​മാ​രന്‌ ചെറിയ നഗര രാഷ്‌ട്ര ഗവൺമെ​ന്റു​കൾ എന്ന ആശയം ആകർഷകം ആയിരു​ന്നി​രി​ക്കില്ല. ഗ്രീക്കു​കാ​ര​ല്ലാ​ത്ത​വ​രോട്‌ അടിമ​ക​ളോട്‌ എന്ന പോലെ പെരു​മാ​റ​ണ​മെന്ന അരി​സ്റ്റോ​ട്ടി​ലി​ന്റെ ആശയം സംബന്ധി​ച്ചും അലക്‌സാ​ണ്ടർ സംശയാ​ലു ആയിരു​ന്നി​രി​ക്കണം. കാരണം ജയിച്ച​വ​രും ജയിച്ച​ട​ക്ക​പ്പെ​ട്ട​വ​രും തമ്മിൽ തഴച്ചു​വ​ള​രുന്ന സഹവർത്തി​ത്വ​മുള്ള ഒരു സാമ്രാ​ജ്യ​മാണ്‌ അദ്ദേഹം വിഭാവന ചെയ്‌തി​രു​ന്നത്‌.

എന്നാൽ വായന​യി​ലും പഠനത്തി​ലു​മുള്ള താത്‌പ​ര്യം അലക്‌സാ​ണ്ട​റിൽ വളർത്തി​യെ​ടു​ത്തത്‌ അരി​സ്റ്റോ​ട്ടിൽ ആണെന്നു​ള്ള​തിൽ സംശയ​മില്ല. ജീവി​ത​ത്തിൽ ഉടനീളം അലക്‌സാ​ണ്ടർ ഒരു വായനാ പ്രിയൻ ആയിരു​ന്നു. ഹോമ​റി​ന്റെ എഴുത്തു​ക​ളോട്‌ അദ്ദേഹ​ത്തിന്‌ ഒരു പ്രത്യേക അഭിനി​വേ​ശം​തന്നെ ഉണ്ടായി​രു​ന്നു. ഇലിയ​ഡി​ലെ 15,693 കവിതാ​വ​രി​ക​ളും അലക്‌സാ​ണ്ട​റി​നു മനപ്പാഠം ആയിരു​ന്നു​വെ​ന്നാണ്‌ ഒരു അവകാ​ശ​വാ​ദം.

തന്റെ പിതാ​വി​ന്റെ അസാന്നി​ധ്യ​ത്തിൽ മാസി​ഡോ​ണിയ ഭരിക്കാൻ 16-കാരനായ രാജകു​മാൻ പൊ.യു.മു. 340-ൽ പെല്ലയി​ലേക്കു മടങ്ങി​പ്പോ​യ​പ്പോൾ അരി​സ്റ്റോ​ട്ടി​ലി​ന്റെ കീഴിലെ അവന്റെ വിദ്യാ​ഭ്യാ​സം പൊടു​ന്നനെ അവസാ​നി​ച്ചു. കിരീ​ടാ​വ​കാ​ശി​യായ രാജകു​മാ​രൻ സമയം ഒട്ടും പാഴാ​ക്കാ​തെ സൈനിക നേട്ടങ്ങൾ കൈവ​രി​ച്ചു​കൊ​ണ്ടു സ്വയം കീർത്തി നേടി. മത്സരി​ച്ചു​നിന്ന ത്രാസി​യൻ ഗോ​ത്ര​മായ മേയ്‌ഡി​യെ അമർച്ച​ചെയ്‌ത അലക്‌സാ​ണ്ടർ അവരുടെ മുഖ്യ നഗരം ഒരു മിന്നലാ​ക്ര​മ​ണ​ത്തി​ലൂ​ടെ പിടി​ച്ചെ​ടുത്ത്‌ അതിനു സ്വന്തം പേരിന്‌ അനുസൃ​ത​മാ​യി അലക്‌സാ​ണ്ട്രി​യോ​പൊ​ലിസ്‌ എന്നു പേരിട്ടു. അതു ഫിലി​പ്പി​നെ സന്തോ​ഷി​പ്പി​ച്ചു.

ജയിച്ചടക്കി മുന്നേ​റു​ന്നു

പൊ.യു.മു. 336-ൽ ഫിലിപ്പ്‌ വധിക്ക​പ്പെ​ട്ടത്‌ 20-കാരനായ അലക്‌സാ​ണ്ടർ മാസി​ഡോ​ണി​യാ സിംഹാ​സനം അവകാ​ശ​മാ​ക്കു​ന്ന​തി​ലേക്കു നയിച്ചു. പൊ.യു.മു. 334-ലെ വസന്തകാ​ലത്ത്‌ അദ്ദേഹം ഏഷ്യയി​ലെ ഹെല്ലസ്‌പോ​ന്റിൽ (ഇപ്പോൾ ഡാർഡ​നെൽസ്‌) പ്രവേ​ശി​ച്ചു. അങ്ങനെ, 30,000 കാലാ​ളും 5,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും ഉള്ള, ചെറു​തെ​ങ്കി​ലും കാര്യ​ക്ഷ​മ​ത​യുള്ള ഒരു സൈന്യ​ത്തെ ഉപയോ​ഗി​ച്ചുള്ള തന്റെ ജയിച്ച​ടക്കൽ പരമ്പര​യ്‌ക്ക്‌ അലക്‌സാ​ണ്ടർ തുടക്കം കുറിച്ചു. എഞ്ചിനീ​യർമാർ, സർവേ നടത്തു​ന്നവർ, വാസ്‌തു​ശി​ല്‌പി​കൾ, ശാസ്‌ത്ര​ജ്ഞ​ന്മാർ, ചരി​ത്ര​കാ​ര​ന്മാർ എന്നിവ​രൊ​ക്കെ അദ്ദേഹ​ത്തി​ന്റെ സൈന്യ​ത്തോ​ടൊ​പ്പം പോയി​രു​ന്നു.

ഏഷ്യാ​മൈ​ന​റി​ന്റെ (ഇപ്പോൾ ടർക്കി) വടക്കു​പ​ടി​ഞ്ഞാ​റൻ കോണി​ലുള്ള ഗ്ര​നൈ​ക്കസ്‌ നദിയി​ങ്കൽവെച്ച്‌ അലക്‌സാ​ണ്ടർ പേർഷ്യ​ക്കാർക്ക്‌ എതി​രെ​യുള്ള തന്റെ കന്നി വിജയം നേടി. ആ ശൈത്യ​കാ​ലത്ത്‌ അദ്ദേഹം പടിഞ്ഞാ​റൻ ഏഷ്യാ​മൈനർ കീഴടക്കി. തുടർന്നു​വന്ന ശരത്‌കാ​ലത്ത്‌, ഏഷ്യാ​മൈ​ന​റി​ന്റെ തെക്കു​കി​ഴക്കൻ കോണി​ലുള്ള ഇസൂസിൽ വെച്ച്‌ പേർഷ്യ​ക്കാ​രു​മാ​യുള്ള രണ്ടാമത്തെ നിർണാ​യക യുദ്ധം നടന്നു. അലക്‌സാ​ണ്ട​റി​നെ നേരി​ടാ​നാ​യി ഏതാണ്ട്‌ അഞ്ചു ലക്ഷം പേരട​ങ്ങിയ ഒരു സൈന്യ​വു​മാ​യി മഹാനായ പേർഷ്യൻ രാജാവ്‌ ദാര്യാ​വേശ്‌ മൂന്നാമൻ അവിടെ എത്തി. അമിത ആത്മവി​ശ്വാ​സി ആയിരുന്ന ദാര്യാ​വേശ്‌, ഒരു ഗംഭീ​ര​വി​ജയം ആകേണ്ടി​യി​രുന്ന യുദ്ധത്തി​നു സാക്ഷ്യം വഹിക്കാൻ തന്നോ​ടൊ​പ്പം അമ്മയെ​യും ഭാര്യ​യെ​യും മറ്റു കുടും​ബാം​ഗ​ങ്ങ​ളെ​യും കൊണ്ടു​വന്നു. എന്നാൽ മാസി​ഡോ​ണി​യൻ ആക്രമ​ണ​ത്തി​ന്റെ ശീഘ്ര​ത​യെ​യും തീവ്ര​ത​യെ​യും നേരി​ടാൻ പേർഷ്യ​ക്കാർ സജ്ജർ അല്ലായി​രു​ന്നു. അലക്‌സാ​ണ്ട​റി​ന്റെ സൈന്യം പേർഷ്യൻ സേനയെ നിശ്ശേഷം പരാജ​യ​പ്പെ​ടു​ത്തി. തന്റെ കുടും​ബത്തെ അലക്‌സാ​ണ്ട​റി​ന്റെ കൈക​ളിൽ ഉപേക്ഷി​ച്ചിട്ട്‌ ദാര്യാ​വേശ്‌ പലായനം ചെയ്‌തു.

തിരി​ഞ്ഞോ​ടിയ പേർഷ്യ​ക്കാ​രെ പിന്തു​ട​രു​ന്ന​തി​നു പകരം, ശക്തമായ പേർഷ്യൻ നാവിക സേനയു​ടെ താവളങ്ങൾ കീഴട​ക്കി​ക്കൊണ്ട്‌ അലക്‌സാ​ണ്ടർ മെഡി​റ്റ​റേ​നി​യൻ തീരത്തു കൂടെ തെക്കോ​ട്ടു മാർച്ചു ചെയ്‌തു. എന്നാൽ ദ്വീപു നഗരമാ​യി​രുന്ന സോർ ആ അധിനി​വേ​ശത്തെ ചെറു​ത്തു​നി​ന്നു. അതിനെ കീഴട​ക്കാൻ തീരു​മാ​നി​ച്ചു​റച്ച അലക്‌സാ​ണ്ടർ ഏഴു മാസം നീണ്ടു​നിന്ന ഒരു ഉപരോ​ധം ആരംഭി​ച്ചു. ആ സമയത്താണ്‌ ദാര്യാ​വേ​ശി​ന്റെ, മുമ്പു പ്രസ്‌താ​വിച്ച സമാധാന വാഗ്‌ദാ​നം വന്നത്‌. അത്‌ അത്യധി​കം ആകർഷകം ആയിരു​ന്ന​തി​നാൽ അലക്‌സാ​ണ്ട​റി​ന്റെ വിശ്വസ്‌ത ഉപദേ​ശ​ക​നാ​യി​രുന്ന പാർമീ​നി​യോ ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു: ‘അലക്‌സാ​ണ്ട​റി​ന്റെ സ്ഥാനത്ത്‌ ഞാൻ ആയിരു​ന്നെ​ങ്കിൽ, ഞാനതു സ്വീക​രി​ക്കു​മാ​യി​രു​ന്നു.’ എന്നാൽ ആ യുവ ജനറൽ തിരി​ച്ച​ടി​ച്ചു: ‘ഞാൻ പാർമീ​നി​യോ ആയിരു​ന്നെ​ങ്കിൽ, ഞാനും.” വില​പേ​ശ​ലി​നു തുനി​യാ​തെ അലക്‌സാ​ണ്ടർ തന്റെ ഉപരോ​ധം തുടരു​ക​യും പൊ.യു.മു. 332 ജൂ​ലൈ​യിൽ സമു​ദ്ര​ത്തി​ലെ അഹങ്കാ​രി​യായ ആ യജമാ​ന​ത്തി​യെ തകർത്തു തരിപ്പ​ണ​മാ​ക്കു​ക​യും ചെയ്‌തു.

തനിക്കു കീഴട​ങ്ങിയ യെരൂ​ശ​ലേ​മി​നെ വെറുതെ വിട്ടു​കൊ​ണ്ടു തെക്കോ​ട്ടു നീങ്ങിയ അലക്‌സാ​ണ്ടർ ഗാസ്സാ കീഴടക്കി. പേർഷ്യൻ ഭരണത്തിൽ മനംമ​ടുത്ത ഈജി​പ്‌ത്‌ അദ്ദേഹത്തെ ഒരു വിമോ​ച​ക​നാ​യി സ്വാഗതം ചെയ്‌തു. മെംഫി​സിൽ ഏപിസ്‌ കാളയ്‌ക്കു ബലി അർപ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം ഈജി​പ്‌ഷ്യൻ പുരോ​ഹി​ത​ന്മാ​രെ പ്രീതി​പ്പെ​ടു​ത്തി. പിൽക്കാ​ലത്ത്‌ ഒരു വിദ്യാ​ഭ്യാ​സ കേന്ദ്രം എന്ന നിലയിൽ ഏഥൻസി​നോ​ടു കിടപി​ടിച്ച അലക്‌സാൻഡ്രിയ നഗരം സ്ഥാപി​ച്ചത്‌ അദ്ദേഹ​മാണ്‌. അത്‌ ഇപ്പോ​ഴും അദ്ദേഹ​ത്തി​ന്റെ പേരി​ലാണ്‌ അറിയ​പ്പെ​ടു​ന്നത്‌.

തുടർന്ന്‌ അലക്‌സാ​ണ്ടർ പാലസ്‌തീ​നി​ലൂ​ടെ കടന്ന്‌ ടൈ​ഗ്രീസ്‌ നദിയു​ടെ നേരെ, വടക്കു​കി​ഴക്കു ദിശയിൽ നീങ്ങി. പൊ.യു.മു. 331-ൽ, നീനെ​വേ​യു​ടെ നാശാ​വ​ശി​ഷ്ട​ങ്ങ​ളിൽ നിന്നു വളരെ അകലെ അല്ലാത്ത ഗ്വാഗാ​മെ​ല​യിൽ വെച്ച്‌ അദ്ദേഹം പേർഷ്യ​ക്കാ​രു​മാ​യുള്ള മൂന്നാ​മത്തെ പ്രധാന യുദ്ധത്തിൽ ഏർപ്പെട്ടു. ആ യുദ്ധത്തിൽ അലക്‌സാ​ണ്ട​റി​ന്റെ 47,000 പടയാ​ളി​കൾ കുറഞ്ഞത്‌ 2,50,000 വരുന്ന പുനഃ​സം​ഘ​ടിത പേർഷ്യൻ സൈന്യ​ത്തെ കീഴടക്കി! ദാര്യാ​വേശ്‌ പലായനം ചെയ്‌തു. പിന്നീട്‌ സ്വന്തം ആളുകൾ തന്നെ അദ്ദേഹത്തെ വധിച്ചു.

വിജയ​ശ്രീ​ലാ​ളി​ത​നായ അലക്‌സാ​ണ്ടർ തെക്കോ​ട്ടു തിരിഞ്ഞ്‌ പേർഷ്യ​യു​ടെ ശീതകാല തലസ്ഥാ​ന​മായ ബാബി​ലോൺ പിടി​ച്ചെ​ടു​ത്തു. സൂസാ​യി​ലെ​യും പെർസെ​പൊ​ലി​സി​ലെ​യും തലസ്ഥാ​ന​ങ്ങ​ളും ബൃഹത്തായ പേർഷ്യൻ ഖജനാ​വും കയ്യടക്കിയ അദ്ദേഹം സെർക്‌സി​സി​ന്റെ മഹത്തായ കൊട്ടാ​ര​ത്തി​നു തീവെച്ചു. ഒടുവിൽ അദ്ദേഹം അഹ്മെഥാ​യി​ലെ തലസ്ഥാനം പിടി​ച്ച​ടക്കി. തുടർന്ന്‌, പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ ശേഷിച്ച ഭാഗവും കീഴട​ക്കി​ക്കൊണ്ട്‌ വേഗത​യേ​റിയ ഈ ജേതാവ്‌ ഇന്നത്തെ പാകി​സ്ഥാ​നി​ലുള്ള സിന്ധു നദിവരെ എത്തി.

സിന്ധു​നദി കടന്ന അലക്‌സാ​ണ്ടർ പേർഷ്യൻ പ്രവി​ശ്യ​യായ തക്ഷശി​ല​യു​ടെ അതിർത്തി​യിൽ വെച്ച്‌ പ്രബല​നായ ഒരു എതിരാ​ളി​യെ നേരിട്ടു—ഇന്ത്യൻ രാജാ​വായ പോറ​സി​നെ. അദ്ദേഹ​ത്തിന്‌ എതിരാ​യി, പൊ.യു.മു. 326 ജൂണിൽ അലക്‌സാ​ണ്ടർ തന്റെ നാലാ​മ​ത്തേ​തും അവസാ​ന​ത്തേ​തു​മായ പ്രധാന യുദ്ധം നടത്തി. 35,000 പടയാ​ളി​ക​ളും മാസി​ഡോ​ണി​യ​ക്കാ​രു​ടെ കുതി​ര​കളെ ഭയപ്പെ​ടു​ത്തിയ 200 ആനകളും ഉൾപ്പെ​ട്ട​താ​യി​രു​ന്നു പോറ​സി​ന്റെ സൈന്യം. യുദ്ധം ഭീതി​ദ​വും രക്തരൂ​ഷി​ത​വും ആയിരു​ന്നു. പക്ഷേ അലക്‌സാ​ണ്ട​റി​ന്റെ സൈന്യം വിജയി​ച്ചു. പോറസ്‌ കീഴട​ങ്ങു​ക​യും സഖ്യകക്ഷി ആയിത്തീ​രു​ക​യും ചെയ്‌തു.

മാസി​ഡോ​ണി​യൻ സൈന്യം ഏഷ്യയി​ലേക്കു കടന്നിട്ട്‌ എട്ടുവർഷ​ത്തിൽ ഏറെയാ​യി​രു​ന്നു. സൈനി​കർ ക്ഷീണി​ത​രും ഗൃഹാ​തു​ര​രും ആയിരു​ന്നു. പോറ​സു​മാ​യുള്ള ഉഗ്ര പോരാ​ട്ട​ത്താൽ വീര്യം നഷ്ടപ്പെട്ട അവർ വീട്ടി​ലേക്കു മടങ്ങാൻ ആഗ്രഹി​ച്ചു. ആദ്യം വിമുഖത പ്രകടി​പ്പി​ച്ചെ​ങ്കി​ലും അലക്‌സാ​ണ്ടർ അവരുടെ ആഗ്രഹ​ത്തി​നു വഴങ്ങി. ഗ്രീസ്‌ തീർച്ച​യാ​യും ലോക​ശക്തി ആയിക്ക​ഴി​ഞ്ഞി​രു​ന്നു. കീഴട​ക്കിയ ദേശങ്ങ​ളിൽ ഗ്രീക്കു കോള​നി​കൾ സ്ഥാപി​ത​മാ​യ​തോ​ടെ ഗ്രീക്കു ഭാഷയും സംസ്‌കാ​ര​വും സാമ്രാ​ജ്യ​ത്തിൽ ഉടനീളം വ്യാപി​ച്ചു.

പരിചയ്‌ക്കു പിന്നിലെ മനുഷ്യൻ

വർഷങ്ങൾ നീണ്ടു​നിന്ന ജയിച്ച​ട​ക്ക​ലിൽ മാസി​ഡോ​ണി​യൻ സൈന്യ​ത്തെ ഒരുമി​ച്ചു നിർത്തിയ ഘടകം അലക്‌സാ​ണ്ട​റി​ന്റെ വ്യക്തി​ത്വ​മാ​യി​രു​ന്നു. യുദ്ധം കഴിയു​മ്പോൾ, മുറി​വേ​റ്റ​വരെ സന്ദർശിച്ച്‌ അവരുടെ പരിക്കു​കൾ പരി​ശോ​ധി​ക്കു​ക​യും തങ്ങളുടെ വീരകൃ​ത്യ​ങ്ങൾക്കു സൈനി​കരെ പ്രശം​സി​ക്കു​ക​യും അവരുടെ നേട്ടങ്ങൾക്ക്‌ അനുസൃ​ത​മായ സമ്മാനങ്ങൾ നൽകി​ക്കൊണ്ട്‌ അവരെ ആദരി​ക്കു​ക​യും ചെയ്യു​ന്നത്‌ അലക്‌സാ​ണ്ട​റി​ന്റെ പതിവാ​യി​രു​ന്നു. യുദ്ധത്തിൽ മരിച്ച​വർക്കാ​യി അലക്‌സാ​ണ്ടർ ഗംഭീ​ര​മായ ശവസം​സ്‌കാര ചടങ്ങുകൾ ക്രമീ​ക​രി​ച്ചു. അവരുടെ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും എല്ലാ നികു​തി​ക​ളിൽനി​ന്നും സേവന​ങ്ങ​ളിൽനി​ന്നും ഒഴിവാ​ക്കി. യുദ്ധം കഴിയു​മ്പോൾ ഒരു മാറ്റത്തി​നാ​യി അലക്‌സാ​ണ്ടർ വിനോദ കളിക​ളും മത്സരങ്ങ​ളും നടത്തി. ഒരവസ​ര​ത്തിൽ, തങ്ങളുടെ ഭാര്യ​മാ​രോ​ടൊ​പ്പം മാസി​ഡോ​ണി​യ​യിൽ ശീതകാ​ലം ചെലവ​ഴി​ക്കാൻ പുതു​താ​യി വിവാഹം കഴിച്ച ഭടന്മാർക്ക്‌ അദ്ദേഹം അവധി​കൊ​ടു​ക്കുക പോലും ചെയ്‌തു. അത്തരം പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ അദ്ദേഹം തന്റെ പടയാ​ളി​ക​ളു​ടെ പ്രീതി​യും പ്രശം​സ​യും നേടി​യെ​ടു​ത്തു.

ബാക്‌ട്രീ​യൻ രാജകു​മാ​രി​യായ റോക്‌സാ​ന​യു​മാ​യുള്ള അലക്‌സാ​ണ്ട​റി​ന്റെ വിവാ​ഹത്തെ കുറിച്ച്‌ ഗ്രീക്കു ജീവച​രി​ത്ര​കാ​ര​നായ പ്ലുറ്റാർച്ച്‌ എഴുതു​ന്നു: “അതു തീർച്ച​യാ​യും ഒരു പ്രേമ ബന്ധം ആയിരു​ന്നു. അതേസ​മയം അത്‌ അദ്ദേഹ​ത്തി​ന്റെ ലക്ഷ്യങ്ങളെ സഹായി​ക്കു​ന്ന​തും ആയിരു​ന്നെന്നു തോന്നു​ന്നു. കാരണം, അദ്ദേഹം തങ്ങളുടെ ഇടയിൽനി​ന്നു ഭാര്യയെ തിര​ഞ്ഞെ​ടു​ത്തത്‌ അദ്ദേഹം കീഴട​ക്കിയ ജനങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തി. നല്ല ആത്മസം​യ​മനം ഉണ്ടായി​രുന്ന അദ്ദേഹത്തെ [അവളോ​ടുള്ള] അഭിനി​വേശം കീഴട​ക്കി​യെ​ങ്കി​ലും, അവളെ നിയമ​പ​ര​വും മാന്യ​വു​മായ വിധത്തിൽ ലഭിക്കു​ന്നതു വരെ അവളു​മാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ടാ​തി​രു​ന്നത്‌ അവനോട്‌ ആഴമായ വാത്സല്യം തോന്നാൻ ജനങ്ങളെ പ്രേരി​പ്പി​ച്ചു.”

മറ്റുള്ള​വ​രു​ടെ വിവാഹ ബന്ധത്തെ​യും അലക്‌സാ​ണ്ടർ ആദരി​ച്ചി​രു​ന്നു. ദാര്യാ​വേ​ശി​ന്റെ ഭാര്യ തന്റെ തടവു​കാ​രി ആയിരു​ന്നെ​ങ്കി​ലും അവളോ​ടു ബഹുമാ​ന​പു​ര​സ്സരം പെരു​മാ​റു​ന്നു​വെന്ന്‌ അദ്ദേഹം ഉറപ്പു​വ​രു​ത്തി. സമാന​മാ​യി, ചില അപരി​ചി​ത​രു​ടെ ഭാര്യ​മാ​രെ രണ്ടു മാസി​ഡോ​ണി​യൻ സൈനി​കർ മാനഭം​ഗ​പ്പെ​ടു​ത്തി​യെന്ന്‌ അറിഞ്ഞ​പ്പോൾ, കുറ്റക്കാ​രെന്നു കണ്ടെത്തുന്ന പക്ഷം അവർക്കു വധശിക്ഷ നൽകാൻ അദ്ദേഹം ഉത്തരവി​ട്ടു.

തന്റെ അമ്മയായ ഒളിമ്പി​യ​സി​നെ​പ്പോ​ലെ, അലക്‌സാ​ണ്ടർ തികഞ്ഞ മതഭക്തൻ ആയിരു​ന്നു. യുദ്ധത്തി​നു മുമ്പും പിമ്പും അദ്ദേഹം ബലി അർപ്പി​ക്കു​മാ​യി​രു​ന്നു. ചില ശകുന​ങ്ങ​ളു​ടെ അർഥം അറിയാൻ അദ്ദേഹം ശകുനം നോക്കു​ന്ന​വ​രോട്‌ ആലോചന കഴിച്ചി​രു​ന്നു. ലിബി​യ​യി​ലെ അമ്മോന്റെ പ്രവാ​ച​ക​നോ​ടും അദ്ദേഹം ആലോചന കഴിച്ചി​രു​ന്നു. ബാബി​ലോ​ണിൽവെച്ച്‌ അദ്ദേഹം യാഗത്തി​ന്റെ, വിശേ​ഷി​ച്ചും ബാബി​ലോ​ണി​യൻ ദേവനായ ബേലിന്‌ (മർദൂ​ക്കിന്‌) ഉള്ള യാഗത്തി​ന്റെ, കാര്യ​ത്തിൽ കൽദയ​രു​ടെ നിർദേ​ശങ്ങൾ പിൻപറ്റി.

ഭക്ഷണ കാര്യ​ങ്ങ​ളിൽ അലക്‌സാ​ണ്ടർ മിതത്വം പാലി​ച്ചി​രു​ന്നെ​ങ്കി​ലും കാല​ക്ര​മ​ത്തിൽ അദ്ദേഹം അമിത മദ്യപാ​നി​യാ​യി. ഓരോ കപ്പ്‌ വീഞ്ഞു കുടിച്ചു കഴിയു​മ്പോ​ഴും അദ്ദേഹം ദീർഘ​നേരം സംസാ​രി​ക്കു​ക​യും തന്റെ നേട്ടങ്ങളെ കുറിച്ചു വീമ്പി​ള​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. മദ്യോ​ന്മ​ത്ത​ത​യിൽ പെട്ടെ​ന്നു​ണ്ടായ കോപം നിമിത്തം തന്റെ സുഹൃ​ത്തായ ക്ലീറ്റസി​നെ വധിച്ച​താണ്‌ അലക്‌സാ​ണ്ട​റി​ന്റെ ഏറ്റവും നീചമായ പ്രവൃ​ത്തി​ക​ളിൽ ഒന്ന്‌. എന്നാൽ, വളരെ​യേറെ കുറ്റ​ബോ​ധം തോന്നിയ അലക്‌സാ​ണ്ടർ തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യാതെ മൂന്നു ദിവസം തന്റെ കിടക്ക​യിൽ കഴിഞ്ഞു​കൂ​ടി. ഭക്ഷണം കഴിക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു​കൊ​ണ്ടി​രുന്ന സുഹൃ​ത്തു​ക്കൾ ഒടുവിൽ അതിൽ വിജയി​ച്ചു.

കാലം കടന്നു​പോ​യ​തോ​ടെ, മഹത്ത്വ​ത്തി​നു വേണ്ടി​യുള്ള അലക്‌സാ​ണ്ട​റി​ന്റെ അഭിവാഞ്‌ഛ അനഭി​ല​ഷ​ണീ​യ​മായ മറ്റു സ്വഭാ​വ​ങ്ങ​ളും അവനിൽ ഉളവാക്കി. അദ്ദേഹം വ്യാജ കുറ്റാ​രോ​പ​ണങ്ങൾ കണ്ണുമ​ടച്ചു വിശ്വ​സി​ക്കാ​നും ഏറ്റവും കടുത്ത ശിക്ഷ നടപ്പാ​ക്കാ​നും തുടങ്ങി. ദൃഷ്ടാ​ന്ത​ത്തിന്‌, തന്നെ വധിക്കാൻ ഫിലോ​ട്ടസ്‌ ഗൂഢാ​ലോ​ചന നടത്തി​യെന്നു വിശ്വ​സി​ക്കാൻ ഇടയായ അലക്‌സാ​ണ്ടർ അദ്ദേഹ​ത്തെ​യും അദ്ദേഹ​ത്തി​ന്റെ പിതാ​വും ഒരിക്കൽ തന്റെ വിശ്വസ്‌ത ഉപദേ​ശ​ക​നും ആയിരുന്ന പാർമീ​നീ​യോ​യെ​യും വധിച്ചു.

അലക്‌സാണ്ടറിന്റെ പരാജയം

ബാബി​ലോ​ണിൽ തിരി​ച്ചെത്തി അധികം താമസി​യാ​തെ അലക്‌സാ​ണ്ട​റി​നു മലമ്പനി പിടി​പെട്ടു. അദ്ദേഹം അതിൽനിന്ന്‌ ഒരിക്ക​ലും സുഖം പ്രാപി​ച്ചില്ല. പൊ.യു.മു. 323 ജൂൺ 13-ന്‌, വെറും 32 വർഷവും 8 മാസവും മാത്രം പ്രായ​മുള്ള അലക്‌സാ​ണ്ടർ ഏറ്റവും പ്രബല ശത്രു​വായ മരണത്തി​നു കീഴടങ്ങി.

അത്‌ ചില ഇന്ത്യൻ ഋഷിമാർ പ്രസ്‌താ​വി​ച്ചതു പോ​ലെ​തന്നെ ആയിരു​ന്നു: “അല്ലയോ അലക്‌സാ​ണ്ടർ രാജാവേ, ഓരോ മനുഷ്യ​നും സ്വന്തമാ​യു​ള്ളതു താൻ നിൽക്കുന്ന സ്ഥലം മാത്ര​മാണ്‌; തികച്ചും കർമനി​ര​ത​നും നിതാന്ത പരി​ശ്ര​മി​യും ആണെന്നു​ള്ളത്‌ ഒഴിച്ചാൽ മറ്റു മനുഷ്യ​രെ​പ്പോ​ലെ തന്നെയായ താങ്കൾ, താങ്കളു​ടെ ദേശത്തു​നി​ന്നു വളരെ അകലെ ഈ ഭൂമി​യി​ലെ​ല്ലാം ചുറ്റി​ത്തി​രിഞ്ഞ്‌ താങ്ക​ളെ​ത്ത​ന്നെ​യും മറ്റുള്ള​വ​രെ​യും വല്ലാതെ കഷ്ടപ്പെ​ടു​ത്തു​ന്നു. എന്നാൽ അധികം താമസി​യാ​തെ താങ്കൾ മരിക്കും. താങ്കളെ അടക്കാൻ ആവശ്യ​മുള്ള ഭൂമി മാത്രമേ താങ്കൾ അപ്പോൾ അവകാ​ശ​മാ​ക്കു​ക​യു​ള്ളൂ.”

നിങ്ങൾ എന്തു ഗ്രഹിച്ചു?

• മഹാനായ അലക്‌സാ​ണ്ട​റി​ന്റെ പശ്ചാത്തലം എന്തായി​രു​ന്നു?

• മാസി​ഡോ​ണി​യ​യി​ലെ സിംഹാ​സനം അവകാ​ശ​മാ​ക്കിയ ഉടനെ അലക്‌സാ​ണ്ടർ ആരംഭിച്ച സൈനിക പ്രവർത്തനം ഏത്‌?

• അലക്‌സാ​ണ്ട​റി​ന്റെ ചില ജയിച്ച​ട​ക്ക​ലു​കൾ വിവരി​ക്കുക.

• അലക്‌സാ​ണ്ട​റി​ന്റെ വ്യക്തി​ത്വ​ത്തെ കുറിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

[ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

അലക്‌സാണ്ടറിന്റെ ദിഗ്വി​ജ​യ​ങ്ങൾ

മാസിഡോണിയ

ഈജിപ്‌ത്‌

ബാബിലോൻ

സിന്ധു നദി

[ചിത്രം]

അലക്‌സാണ്ടർ

[ചിത്രം]

അരിസ്റ്റോട്ടിലും ശിഷ്യ​നായ അലക്‌സാ​ണ്ട​റും

[പേജ്‌ നിറ​യെ​യുള്ള ചിത്രം]

[ചിത്രം]

മഹാനായ അലക്‌സാ​ണ്ട​റി​നെ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്നു പറയ​പ്പെ​ടുന്ന പതക്കം

[162, 163 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഒരു വിശാല രാജ്യം വിഭജി​ത​മാ​യി

മഹാനായ അലക്‌സാ​ണ്ട​റി​ന്റെ രാജ്യം തകർന്നു വിഭജി​ക്ക​പ്പെ​ടു​മെ​ന്നും എന്നാൽ അതു ലഭിക്കു​ന്നത്‌ “അവന്റെ സന്തതിക്ക”ല്ലായി​രി​ക്കു​മെ​ന്നും ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (ദാനീ​യേൽ 11:3, 4) തദനു​സ​രണം, പൊ.യു.മു. 323-ൽ അലക്‌സാ​ണ്ടർ ആകസ്‌മി​ക​മാ​യി മരണമ​ടഞ്ഞ്‌ 14 വർഷങ്ങൾക്കു​ള്ളിൽ, അദ്ദേഹ​ത്തി​ന്റെ യഥാർഥ പുത്ര​നായ അലക്‌സാ​ണ്ടർ നാലാ​മ​നും അദ്ദേഹ​ത്തി​ന്റെ അവിഹിത പുത്ര​നായ ഹിറാ​ക്ലി​സും വധിക്ക​പ്പെട്ടു.

പൊ.യു.മു. 301-ഓടെ അലക്‌സാ​ണ്ട​റി​ന്റെ ജനറൽമാ​രിൽ നാലു​പേർ തങ്ങളുടെ സൈന്യാ​ധി​പൻ പടുത്തു​യർത്തിയ വിശാല സാമ്രാ​ജ്യ​ത്തിൽ സ്വയം അധികാ​രം ഏറ്റെടു​ത്തു. മാസി​ഡോ​ണി​യ​യും ഗ്രീസും ജനറൽ കസ്സാണ്ട​റി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. ജനറൽ ലൈസി​മാ​ക്ക​സിന്‌ ഏഷ്യാ​മൈ​ന​റും ത്രാസും ലഭിച്ചു. സെല്യൂ​ക്കസ്‌ ഒന്നാമൻ നൈ​ക്കേ​റ്റ​റിന്‌ മെസൊ​പ്പൊ​ത്താ​മ്യ​യും സിറി​യ​യു​മാ​ണു ലഭിച്ചത്‌. ടോളമി ലാഗസ്‌ അഥവാ ടോളമി ഒന്നാമൻ ഈജി​പ്‌തും പാലസ്‌തീ​നും ഭരിച്ചു. അങ്ങനെ അലക്‌സാ​ണ്ട​റി​ന്റെ ആ വലിയ രാജ്യ​ത്തു​നി​ന്നു നാല്‌ യവന അഥവാ ഗ്രീക്കു രാജ്യങ്ങൾ ഉയർന്നു​വന്നു.

ആ നാല്‌ യവന രാജ്യ​ങ്ങ​ളിൽ, കസ്സാണ്ട​റി​ന്റെ ഭരണം ഹ്രസ്വ​കാ​ല​ത്തേക്കേ ഉണ്ടായി​രു​ന്നു​ള്ളൂ. അദ്ദേഹം അധികാ​ര​ത്തിൽ വന്ന്‌ ഏതാനും വർഷം കഴിഞ്ഞ​പ്പോൾ അദ്ദേഹ​ത്തി​ന്റെ പുരുഷ സന്തതി മരണമ​ടഞ്ഞു. പൊ.യു.മു. 285-ൽ ലൈസി​മാ​ക്കസ്‌ ഗ്രീക്കു സാമ്രാ​ജ്യ​ത്തി​ന്റെ യൂറോ​പ്യൻ ഭാഗം കയ്യടക്കി. നാലു വർഷം കഴിഞ്ഞ്‌ സെല്യൂ​ക്കസ്‌ ഒന്നാമൻ നൈ​ക്കേ​റ്റ​റു​മാ​യുള്ള യുദ്ധത്തിൽ ലൈസി​മാ​ക്കസ്‌ കൊല്ല​പ്പെട്ടു. അങ്ങനെ ഏഷ്യൻ പ്രദേ​ശ​ങ്ങ​ളു​ടെ വലി​യൊ​രു ഭാഗം സെല്യൂ​ക്ക​സി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. അദ്ദേഹം സിറി​യ​യി​ലെ സെല്യൂ​സിഡ്‌ രാജാ​ക്ക​ന്മാ​രു​ടെ നിരയി​ലെ ഒന്നാമ​നാ​യി. അദ്ദേഹം സിറി​യ​യിൽ അന്ത്യോ​ക്യ സ്ഥാപിച്ച്‌ അതിനെ തന്റെ പുതിയ തലസ്ഥാ​ന​മാ​ക്കി. പൊ.യു.മു. 281-ൽ സെല്യൂ​ക്കസ്‌ കൊല്ല​പ്പെട്ടു. എന്നാൽ അദ്ദേഹം സ്ഥാപിച്ച രാജവം​ശം, പൊ.യു.മു. 64-ൽ റോമൻ ജനറലായ പോംപി സിറി​യയെ റോമി​ന്റെ ഒരു പ്രവിശ്യ ആക്കുന്ന​തു​വരെ അധികാ​ര​ത്തിൽ തുടർന്നു.

അലക്‌സാ​ണ്ട​റി​ന്റെ സാമ്രാ​ജ്യ​ത്തി​ന്റെ നാലു വിഭാ​ഗ​ങ്ങ​ളിൽ ഏറ്റവും കൂടുതൽ കാലം ദീർഘി​ച്ചതു ടോള​മി​യു​ടെ രാജ്യ​മാണ്‌. പൊ.യു.മു. 305-ൽ രാജാ​വെന്ന സ്ഥാനപ്പേർ സ്വീക​രിച്ച ടോളമി ഒന്നാമൻ ഈജി​പ്‌തി​ലെ ആദ്യത്തെ മാസി​ഡോ​ണി​യൻ രാജാവ്‌ അഥവാ ഫറവോ ആയി. അലക്‌സാൻഡ്രി​യയെ തന്റെ തലസ്ഥാനം ആക്കി​ക്കൊണ്ട്‌ അദ്ദേഹം ഉടൻതന്നെ ഒരു നഗരവി​കസന പദ്ധതി ആരംഭി​ച്ചു. അദ്ദേഹ​ത്തി​ന്റെ ഏറ്റവും വലിയ നിർമാണ പദ്ധതി​ക​ളിൽ ഒന്നായി​രു​ന്നു വിഖ്യാ​ത​മായ അലക്‌സാൻഡ്രി​യൻ ലൈ​ബ്രറി. ഈ മഹത്തായ സംരം​ഭ​ത്തി​നു മേൽനോ​ട്ടം വഹിക്കാ​നാ​യി ടോളമി ഗ്രീസിൽനിന്ന്‌ ഒരു പ്രസിദ്ധ അഥീനി​യൻ പണ്ഡിത​നാ​യി​രുന്ന ദിമീ​ട്രി​യൊസ്‌ ഫാലി​റ​ഫ്‌സി​നെ കൊണ്ടു​വന്നു. റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നത്‌ അനുസ​രിച്ച്‌, പൊ.യു. ഒന്നാം നൂറ്റാ​ണ്ടോ​ടെ ഈ ലൈ​ബ്ര​റി​യിൽ ഒരു ദശലക്ഷം ചുരു​ളു​കൾ ഉണ്ടായി​രു​ന്നു. പൊ.യു.മു. 30-ൽ ഈജി​പ്‌ത്‌ റോമിന്‌ അടിയ​റവു പറയു​ന്ന​തു​വരെ ടോളമി രാജവം​ശം അവിടെ ഭരണം നടത്തി. അങ്ങനെ ഗ്രീസി​ന്റെ സ്ഥാനത്തു റോം പ്രധാന ലോക​ശ​ക്തി​യാ​യി.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• അലക്‌സാ​ണ്ട​റി​ന്റെ വിശാല രാജ്യം വിഭജി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

• സെല്യൂ​സിഡ്‌ രാജാ​ക്ക​ന്മാ​രു​ടെ രാജവം​ശം എന്നുവരെ സിറി​യ​യിൽ ഭരണം നടത്തി?

• ഈജി​പ്‌തി​ലെ ടോളമി രാജവം​ശം അവസാ​നി​ച്ചത്‌ എന്ന്‌?

[ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

അലക്‌സാണ്ടറിന്റെ സാമ്രാ​ജ്യ​ത്തി​ന്റെ വിഭജനം

കസ്സാണ്ടർ

ലൈസിമാക്കസ്‌

ടോളമി ഒന്നാമൻ

സെല്യൂക്കസ്‌ ഒന്നാമൻ

[ചിത്രങ്ങൾ]

ടോളമി ഒന്നാമൻ

സെല്യൂക്കസ്‌ ഒന്നാമൻ

[139-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

ദാനീയേൽ പ്രവച​ന​ത്തി​ലെ ലോക​ശ​ക്തി​കൾ

പടുകൂറ്റൻ ബിംബം (ദാനീ​യേൽ 2:31-45)

സമുദ്രത്തിൽനിന്നുള്ള നാലു മൃഗങ്ങൾ (ദാനീ​യേൽ 7:3-8, 17, 25)

ബാബിലോണിയ പൊ.യു.മു. 607 മുതൽ

മേദോ-പേർഷ്യ പൊ.യു.മു. 539 മുതൽ

ഗ്രീസ്‌ പൊ.യു.മു. 331 മുതൽ

റോം പൊ.യു.മു. 30 മുതൽ

ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി പൊ.യു. 1763 മുതൽ

രാഷ്‌ട്രീയമായി ഭിന്നിച്ച ലോകം അന്ത്യകാ​ലത്ത്‌

[128-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[147-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]