വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശത്രു രാജാക്കന്മാർ 20-ാം നൂറ്റാണ്ടിൽ പ്രവേശിക്കുന്നു

ശത്രു രാജാക്കന്മാർ 20-ാം നൂറ്റാണ്ടിൽ പ്രവേശിക്കുന്നു

അധ്യായം പതിനഞ്ച്‌

ശത്രു രാജാ​ക്ക​ന്മാർ 20-ാം നൂറ്റാ​ണ്ടിൽ പ്രവേ​ശി​ക്കു​ന്നു

1. 19-ാം നൂറ്റാ​ണ്ടി​ലെ യൂറോ​പ്പിൽ നായക​ത്വം വഹിച്ചി​രു​ന്നത്‌ ആരൊക്കെ ആയിരു​ന്നെ​ന്നാണ്‌ ഒരു ചരി​ത്ര​കാ​രൻ പറയു​ന്നത്‌?

 “പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ലെ യൂറോ​പ്പിന്‌, മുമ്പ്‌ അറിയ​പ്പെ​ട്ടി​രുന്ന ഏതൊ​ന്നി​നെ​യും വെല്ലുന്ന ഒരു ചലനാ​ത്മ​ക​ത​യുണ്ട്‌” എന്ന്‌ ചരി​ത്ര​കാ​ര​നായ നോർമൻ ഡേവിസ്‌ എഴുതു​ന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “സാങ്കേ​തി​ക​വും സാമ്പത്തി​ക​വും സാംസ്‌കാ​രി​ക​വും ഭൂഖണ്ഡാ​ന്ത​ര​വു​മായ ശക്തിയാൽ യൂറോപ്പ്‌ മുമ്പെ​ന്ന​ത്തേ​തി​ലും അധികം പ്രകമ്പനം കൊണ്ടു.” “യൂറോ​പ്പി​ന്റെ വിജയ​ശ്രീ​ലാ​ളി​ത​മായ ‘ശാക്തിക ശതക’”ത്തിൽ നായക​ത്വം വഹിച്ചത്‌ “ആദ്യം ഗ്രേറ്റ്‌ ബ്രിട്ട​നും . . . പിൽക്കാല പതിറ്റാ​ണ്ടു​ക​ളിൽ ജർമനി​യും ആയിരു​ന്നു” എന്ന്‌ ഡേവിസ്‌ പറയുന്നു.

‘ദുഷ്ടത പ്രവർത്തി​പ്പാൻ ഭാവി​ക്കു​ന്നു’

2. പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ, ‘വടക്കെ​ദേ​ശത്തെ രാജാവി’ന്റെയും ‘തെക്കെ​ദേ​ശത്തെ രാജാവി’ന്റെയും സ്ഥാനം വഹിച്ചി​രു​ന്നത്‌ ഏതു ശക്തികൾ ആയിരു​ന്നു?

2 പത്തൊ​മ്പ​താം നൂറ്റാണ്ട്‌ അവസാ​ന​ത്തോട്‌ അടുക്കവെ, ‘വടക്കെ​ദേ​ശത്തെ രാജാവ്‌’ ജർമൻ സാമ്രാ​ജ്യം ആയിരു​ന്നു. ‘തെക്കെ​ദേ​ശത്തെ രാജാവി’ന്റെ സ്ഥാനത്ത്‌ നിലയു​റ​പ്പി​ച്ചി​രു​ന്നതു ബ്രിട്ട​നും. (ദാനീ​യേൽ 11:14, 15) “ഈ രാജാ​ക്ക​ന്മാർ ഇരുവ​രും ദുഷ്ടത പ്രവർത്തി​പ്പാൻ ഭാവി​ച്ചും​കൊ​ണ്ടു ഒരേ മേശയി​ങ്കൽവെച്ചു ഭോഷ്‌കു സംസാ​രി​ക്കും” എന്ന്‌ യഹോ​വ​യു​ടെ ദൂതൻ പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “എങ്കിലും അതു സാധി​ക്ക​യില്ല; നിയമി​ക്ക​പ്പെട്ട സമയത്തു മാത്രമേ അവസാനം വരിക​യു​ള്ളു.”—ദാനീ​യേൽ 11:27.

3, 4. (എ) ജർമൻ റൈച്ചി​ന്റെ ഒന്നാമത്തെ ചക്രവർത്തി​യാ​യത്‌ ആർ, ഏതു സഖ്യം രൂപീ​ക​രി​ക്ക​പ്പെട്ടു? (ബി) കൈസർ വിൽഹെം എന്തു നയമാണു പിൻപ​റ്റി​യത്‌?

3 1871 ജനുവരി 18-ന്‌, വിൽഹെം ഒന്നാമൻ ജർമൻ റൈച്ചി​ന്റെ അഥവാ സാമ്രാ​ജ്യ​ത്തി​ന്റെ ഒന്നാമത്തെ ചക്രവർത്തി​യാ​യി. അദ്ദേഹം ഓട്ടോ വോൺ ബിസ്‌മാർക്കി​നെ ചാൻസ​ല​റാ​ക്കി. പുതിയ സാമ്രാ​ജ്യ​ത്തി​ന്റെ വികസ​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രിച്ച ബിസ്‌മാർക്ക്‌ മറ്റു രാഷ്‌ട്ര​ങ്ങ​ളു​മാ​യുള്ള ഏറ്റുമു​ട്ടൽ ഒഴിവാ​ക്കി​യിട്ട്‌ ഓസ്‌ട്രിയ-ഹംഗറി​യും ഇറ്റലി​യു​മാ​യി ചേർന്ന്‌ ത്രികക്ഷി സഖ്യം എന്നറി​യ​പ്പെ​ടുന്ന ഒരു സഖ്യം രൂപീ​ക​രി​ച്ചു. എന്നാൽ ഈ പുതിയ വടക്കേ​ദേ​ശത്തെ രാജാ​വി​ന്റെ താത്‌പ​ര്യ​ങ്ങൾ തെക്കേ​ദേ​ശത്തെ രാജാ​വി​ന്റെ താത്‌പ​ര്യ​ങ്ങ​ളു​മാ​യി ഉടൻതന്നെ സംഘട്ട​ന​ത്തി​ലാ​യി.

4 1888-ൽ വിൽഹെം ഒന്നാമ​നും പിൻഗാ​മി​യായ ഫ്രെ​ഡെ​റിക്‌ മൂന്നാ​മ​നും മരിച്ച​പ്പോൾ 29-കാരനായ വിൽഹെം രണ്ടാമൻ സിംഹാ​സ​ന​സ്ഥ​നാ​യി. വിൽഹെം രണ്ടാമൻ അഥവാ കൈസർ വിൽഹെം, ബിസ്‌മാർക്കി​നെ രാജി​വെ​ക്കാൻ നിർബ​ന്ധി​ത​നാ​ക്കി. എന്നിട്ട്‌ മുഴു ലോക​ത്തി​ലും ജർമനി​യു​ടെ സ്വാധീ​നം വ്യാപി​പ്പി​ക്കുക എന്ന നയം അദ്ദേഹം പിൻപറ്റി. “വിൽഹെം രണ്ടാമനു കീഴിൽ [ജർമനി] ഉദ്ധതവും ആക്രമ​ണോ​ത്സു​ക​വു​മായ ഒരു മനോ​ഭാ​വം കൈ​ക്കൊ​ണ്ടു” എന്ന്‌ ഒരു ചരി​ത്ര​കാ​രൻ പറയുന്നു.

5. രണ്ടു രാജാ​ക്ക​ന്മാർ “ഒരേ മേശ”യ്‌ക്കു ചുറ്റും ഇരുന്ന​തെ​ങ്ങനെ, അവർ അവിടെ എന്താണു സംസാ​രി​ച്ചത്‌?

5 റഷ്യയി​ലെ സാർ നിക്കോ​ളസ്‌ രണ്ടാമൻ നെതർലൻഡ്‌സി​ലെ ഹേഗിൽ 1898 ആഗസ്റ്റ്‌ 24-ന്‌ ഒരു സമാധാന സമ്മേളനം വിളിച്ചു കൂട്ടി​യ​പ്പോൾ അന്താരാ​ഷ്‌ട്ര സംഘർഷ​ത്തി​ന്റേ​തായ ഒരു അന്തരീ​ക്ഷ​മാ​ണു നിലവി​ലി​രു​ന്നത്‌. ഈ സമ്മേള​ന​ത്തി​ന്റെ​യും തുടർന്ന്‌ 1907-ൽ നടന്ന സമ്മേള​ന​ത്തി​ന്റെ​യും ഫലമായി ഹേഗിൽ ഒരു ‘സ്ഥിര മധ്യസ്ഥ കോടതി’ സ്ഥാപി​ത​മാ​യി. ഈ കോട​തി​യിൽ അംഗങ്ങൾ ആയി​ക്കൊണ്ട്‌ ജർമൻ റൈച്ചും ഗ്രേറ്റ്‌ ബ്രിട്ട​നും സമാധാ​നത്തെ അനുകൂ​ലി​ക്കു​ന്ന​താ​യി ഭാവിച്ചു. സൗഹൃദം നടിച്ചു​കൊണ്ട്‌ അവർ “ഒരേ മേശ”യ്‌ക്കു ചുറ്റും ഇരുന്നു. എന്നാൽ ‘ദുഷ്ടത പ്രവർത്തി​ക്കാ​നാ​യി​രു​ന്നു അവരുടെ ഭാവം.’ “ഒരേ മേശയി​ങ്കൽവെച്ചു ഭോഷ്‌കു സംസാ​രി​ക്കു”ന്ന നയതന്ത്ര രീതിക്ക്‌ യഥാർഥ സമാധാ​നം ഉന്നമി​പ്പി​ക്കാൻ കഴിഞ്ഞില്ല. അവരുടെ രാഷ്‌ട്രീയ-വ്യാവ​സാ​യിക-സൈനിക അഭിലാ​ഷങ്ങൾ ‘സാധി​ക്ക​യി​ല്ലാ’യിരുന്നു. കാരണം ആ രണ്ടു രാജാ​ക്ക​ന്മാ​രു​ടെ അവസാനം യഹോ​വ​യാൽ “നിയമി​ക്ക​പ്പെട്ട സമയത്തു” സംഭവി​ക്കാ​നു​ള്ളത്‌ ആയിരു​ന്നു.

“വിശുദ്ധ ഉടമ്പടി​ക്കു വിരോ​ധ​മാ​യി”

6, 7. (എ) വടക്കേ​ദേ​ശത്തെ രാജാവ്‌ “സ്വദേ​ശ​ത്തേക്കു” മടങ്ങി​പ്പോ​യത്‌ എങ്ങനെ? (ബി) വടക്കേ​ദേ​ശത്തെ രാജാ​വി​ന്റെ വളർന്നു​കൊ​ണ്ടി​രുന്ന സ്വാധീ​ന​ത്തോ​ടു തെക്കേ​ദേ​ശത്തെ രാജാവ്‌ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

6 ദൈവ​ദൂ​തൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “പിന്നെ അവൻ വളരെ സമ്പത്തോ​ടും​കൂ​ടെ സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കും; അവൻ വിശുദ്ധ നിയമ​ത്തി​ന്നു [“ഉടമ്പടി​ക്കു,” NW] വിരോ​ധ​മാ​യി മനോ​ഗതം വെച്ചു, അതു അനുഷ്‌ഠി​ച്ചു [“ഫലകര​മാ​യി പ്രവർത്തിച്ച്‌,” NW] സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കും.”—ദാനീ​യേൽ 11:28.

7 കൈസർ വിൽഹെം പുരാതന വടക്കേ​ദേ​ശത്തെ രാജാ​വി​ന്റെ “ദേശ​ത്തേക്കു,” അഥവാ ഭൗമിക അവസ്ഥയി​ലേക്കു മടങ്ങി​പ്പോ​യി. എങ്ങനെ? ജർമൻ റൈച്ചി​നെ വികസി​പ്പിച്ച്‌ അതിന്റെ സ്വാധീ​നം വ്യാപി​പ്പി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ ഒരു സാമ്രാ​ജ്യ​ത്വ ഭരണം കെട്ടി​പ്പ​ടു​ത്തു​കൊണ്ട്‌. വിൽഹെം രണ്ടാമൻ ആഫ്രി​ക്ക​യി​ലും മറ്റു സ്ഥലങ്ങളി​ലും കോള​നി​കൾ സ്ഥാപി​ക്കാൻ ലക്ഷ്യമി​ട്ടു. ബ്രിട്ടന്റെ സമുദ്ര മേധാ​വി​ത്വ​ത്തെ വെല്ലു​വി​ളി​ക്കാൻ ആഗ്രഹിച്ച അദ്ദേഹം ശക്തമായ ഒരു നാവിക സേന കെട്ടി​പ്പ​ടു​ക്കാൻ തുടങ്ങി. “ഏകദേശം ഒരു പതിറ്റാ​ണ്ടു​കൊണ്ട്‌, ജർമനി​യു​ടെ നാവിക ശക്തി അപ്രസ​ക്ത​മായ നിലയിൽനിന്ന്‌ ബ്രിട്ട​ന്റേതു കഴിഞ്ഞാൽപ്പി​ന്നെ ഏറ്റവും ശക്തമാ​യത്‌ എന്ന നിലയി​ലേക്ക്‌ ഉയർന്നു” എന്ന്‌ ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു. സമുദ്ര മേധാ​വി​ത്വം നിലനിർത്താ​നാ​യി ബ്രിട്ടനു വാസ്‌ത​വ​ത്തിൽ സ്വന്തം നാവിക പദ്ധതികൾ വികസി​പ്പി​ക്കേണ്ടി വന്നു. കൂടാതെ, ഫ്രാൻസു​മാ​യി കൂടി​യാ​ലോ​ചിച്ച്‌ ബ്രിട്ടൻ എന്റെന്റെ കോർഡി​യൽ (സൗഹൃദ സഖ്യം) സ്ഥാപിച്ചു. റഷ്യയു​മാ​യും സമാന​മായ ഒരു ഉടമ്പടി ഉണ്ടാക്കി. അങ്ങനെ ത്രികക്ഷി ഐക്യം ഉടലെ​ടു​ത്തു. ഇപ്പോൾ യൂറോപ്പ്‌ രണ്ടു സൈനിക ചേരി​ക​ളാ​യി വിഭജി​ക്ക​പ്പെ​ട്ടി​രു​ന്നു—ഒരു പക്ഷത്തു ത്രികക്ഷി സഖ്യവും മറുപ​ക്ഷത്തു ത്രികക്ഷി ഐക്യ​വും.

8. ജർമൻ സാമ്രാ​ജ്യ​ത്തി​നു ‘വളരെ സമ്പത്ത്‌’ ലഭിക്കാൻ ഇടയാ​യത്‌ എങ്ങനെ?

8 ജർമൻ സാമ്രാ​ജ്യം ഒരു ആക്രമണ നയം പിൻപറ്റി. അതു ജർമനി​ക്കു ‘വളരെ സമ്പത്ത്‌’ ലഭിക്കു​ന്ന​തിൽ കലാശി​ച്ചു. കാരണം ജർമനി ആയിരു​ന്നു ത്രികക്ഷി സഖ്യത്തി​ലെ മുഖ്യ ഘടകം. ഓസ്‌ട്രി​യാ-ഹംഗറി​യും ഇറ്റലി​യും റോമൻ കത്തോ​ലി​ക്കാ രാജ്യങ്ങൾ ആയിരു​ന്നു. അതു​കൊണ്ട്‌ ത്രികക്ഷി സഖ്യത്തി​നു പാപ്പാ​യു​ടെ അംഗീ​കാ​ര​വും ലഭിച്ചി​രു​ന്നു. അതേസ​മയം ഏറെയും കത്തോ​ലി​ക്ക​ര​ല്ലാഞ്ഞ ത്രികക്ഷി ഐക്യ​ത്തിൽപ്പെട്ട തെക്കേ​ദേ​ശത്തെ രാജാ​വിന്‌ അതു ലഭിച്ചില്ല.

9. വടക്കേ​ദേ​ശത്തെ രാജാ​വി​ന്റെ ഹൃദയം ‘വിശുദ്ധ രാജ്യ ഉടമ്പടി​ക്കു വിരോധ’മായി​രു​ന്നത്‌ എങ്ങനെ?

9 യഹോ​വ​യു​ടെ ജനത്തിന്റെ കാര്യ​മോ? “ജനതക​ളു​ടെ നിയമിത കാലങ്ങൾ” 1914-ൽ അവസാ​നി​ക്കു​മെന്ന്‌ അവർ ദീർഘ​കാ​ലം മുമ്പേ പ്രഖ്യാ​പി​ച്ചി​രു​ന്നു. a (ലൂക്കൊസ്‌ 21:24, NW) ആ വർഷം, ദാവീദ്‌ രാജാ​വി​ന്റെ അവകാ​ശി​യായ യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലെ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യി. (2 ശമൂവേൽ 7:12-16; ലൂക്കൊസ്‌ 22:28, 29) 1880 മാർച്ചു മുതൽതന്നെ വീക്ഷാ​ഗോ​പു​രം മാസിക ദൈവ​രാ​ജ്യ ഭരണത്തെ “ജനതക​ളു​ടെ നിയമിത കാലങ്ങ”ളുടെ അഥവാ “ജാതി​ക​ളു​ടെ കാലങ്ങ”ളുടെ (ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) അവസാ​ന​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ വടക്കേ​ദേ​ശത്തെ ജർമാ​നിക്‌ രാജാ​വി​ന്റെ ഹൃദയം ‘വിശുദ്ധ രാജ്യ ഉടമ്പടി​ക്കു വിരോധ’മായി​രു​ന്നു. രാജ്യ ഭരണത്തെ അംഗീ​ക​രി​ക്കു​ന്ന​തി​നു പകരം കൈസർ വിൽഹെം ലോക ആധിപ​ത്യ​ത്തി​നു വേണ്ടി​യുള്ള തന്റെ ഉപായങ്ങൾ ഉന്നമി​പ്പി​ച്ചു​കൊണ്ട്‌ ‘ഫലകര​മാ​യി പ്രവർത്തി​ച്ചു.’ എന്നാൽ അപ്രകാ​രം ചെയ്യുക വഴി അദ്ദേഹം ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു വിത്തു പാകി.

രാജാവ്‌ യുദ്ധത്തിൽ ‘വ്യസനി​ക്കു​ന്നു’

10, 11. ഒന്നാം ലോക​മ​ഹാ​യു​ദ്ധം ആരംഭി​ച്ചത്‌ എങ്ങനെ, അതു ‘നിയമിത കാലത്ത്‌’ ആയിരു​ന്നത്‌ എങ്ങനെ?

10 “നിയമി​ക്ക​പ്പെ​ട്ട​കാ​ലത്തു അവൻ [വടക്കേ​ദേ​ശത്തെ രാജാവ്‌] വീണ്ടും തെക്കോ​ട്ടു വരും; എങ്കിലും ഈ പ്രാവ​ശ്യം മുമ്പി​ല​ത്തെ​പ്പോ​ലെ സാദ്ധ്യ​മാ​ക​യില്ല” എന്നു ദൂതൻ മുൻകൂ​ട്ടി പറഞ്ഞു. (ദാനീ​യേൽ 11:29) 1914-ൽ ദൈവം സ്വർഗീയ രാജ്യം സ്ഥാപി​ച്ച​പ്പോ​ഴാ​ണു ഭൂമി​മേ​ലുള്ള ജാതി​ക​ളു​ടെ ആധിപ​ത്യം അവസാ​നി​പ്പി​ക്കാ​നുള്ള അവന്റെ ‘നിയമി​ത​കാ​ലം’ വന്നെത്തി​യത്‌. ആ വർഷം ജൂൺ 28-ന്‌ ബോസ്‌നി​യ​യി​ലെ സാര​യെ​വോ​യിൽ വെച്ചു സെർബി​യ​ക്കാ​ര​നായ ഒരു ഭീകര​പ്ര​വർത്തകൻ ഓസ്‌ട്രി​യൻ ആർച്ച്‌ഡ്യൂക്ക്‌ ആയിരുന്ന ഫ്രാൻസിസ്‌ ഫെർഡി​നാൻഡി​നെ​യും ഭാര്യ​യെ​യും വധിച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടാൻ വഴിമ​രു​ന്നി​ട്ടത്‌ അതായി​രു​ന്നു.

11 സെർബി​യ​യ്‌ക്ക്‌ എതിരെ തിരി​ച്ച​ടി​ക്കാൻ കൈസർ വിൽഹെം ഓസ്‌ട്രി​യാ-ഹംഗറി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ജർമനി​യു​ടെ പിന്തുണ ഉറപ്പാ​യി​രുന്ന ഓസ്‌ട്രി​യാ-ഹംഗറി 1914 ജൂലൈ 28-ന്‌ സെർബി​യ​യ്‌ക്ക്‌ എതിരെ യുദ്ധം പ്രഖ്യാ​പി​ച്ചു. എന്നാൽ റഷ്യ സെർബി​യ​യു​ടെ സഹായ​ത്തി​നെത്തി. ജർമനി റഷ്യയ്‌ക്ക്‌ എതിരെ യുദ്ധം പ്രഖ്യാ​പി​ച്ച​പ്പോൾ ഫ്രാൻസ്‌ (ത്രികക്ഷി ഐക്യ​ത്തി​ലെ ഒരു കക്ഷി) റഷ്യയ്‌ക്കു പിന്തുണ നൽകി. അപ്പോൾ ജർമനി ഫ്രാൻസിന്‌ എതിരെ യുദ്ധം പ്രഖ്യാ​പി​ച്ചു. പാരീ​സിൽ വേഗം എത്തി​ച്ചേ​രാ​നാ​യി ജർമനി ബൽജി​യത്തെ ആക്രമി​ച്ചു. ബ്രിട്ടൻ ബൽജി​യ​ത്തി​ന്റെ നിഷ്‌പക്ഷത ഉറപ്പു​വ​രു​ത്തി​യി​രു​ന്നു. അതു​കൊണ്ട്‌ ബ്രിട്ടൻ ജർമനി​യോ​ടു യുദ്ധം പ്രഖ്യാ​പി​ച്ചു. മറ്റു രാഷ്‌ട്ര​ങ്ങ​ളും യുദ്ധത്തിൽ പങ്കു​ചേർന്നു. ഇറ്റലി പക്ഷം മാറി. സൂയസ്‌ കനാലിൽ തടസ്സം സൃഷ്ടി​ച്ചു​കൊണ്ട്‌ വടക്കേ​ദേ​ശത്തെ രാജാവ്‌ പുരാതന തെക്കേ​ദേ​ശത്തെ രാജാ​വി​ന്റെ രാജ്യ​മാ​യി​രുന്ന ഈജി​പ്‌ത്‌ ആക്രമി​ക്കു​ന്നതു തടയാ​നാ​യി യുദ്ധകാ​ലത്തു ബ്രിട്ടൻ ഈജി​പ്‌തി​നെ സംരക്ഷി​ത​രാ​ജ്യ​മാ​ക്കി.

12. ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്തു കാര്യങ്ങൾ ‘മുമ്പി​ല​ത്തെ​പ്പോ​ലെ സാദ്ധ്യ​മാ​കാ​ഞ്ഞത്‌’ എങ്ങനെ?

12 വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു: “വലിപ്പ​ത്തി​ലും ശക്തിയി​ലും സഖ്യക​ക്ഷി​കൾ മുന്നി​ലാ​യി​രു​ന്നെ​ങ്കി​ലും ജർമനി യുദ്ധം ജയിക്കാ​റാ​യി എന്ന തോന്ന​ലു​ള​വാ​യി.” രണ്ടു രാജാ​ക്ക​ന്മാർ തമ്മിലുള്ള മുൻ പോരാ​ട്ട​ങ്ങ​ളിൽ വടക്കേ​ദേ​ശത്തെ രാജാ​വായ റോമാ സാമ്രാ​ജ്യം സ്ഥിരമാ​യി വിജയം കണ്ടിരു​ന്നു. എന്നാൽ “ഈ പ്രാവ​ശ്യം മുമ്പി​ല​ത്തെ​പ്പോ​ലെ സാദ്ധ്യമാ”യില്ല. വടക്കേ​ദേ​ശത്തെ രാജാവ്‌ യുദ്ധത്തിൽ തോറ്റു. അതിന്റെ കാരണം നൽകി​ക്കൊണ്ട്‌ ദൂതൻ പറഞ്ഞു: “കിത്തീം​ക​പ്പ​ലു​കൾ അവന്റെ നേരെ വരും; അതു​കൊ​ണ്ടു അവൻ വ്യസനി​ച്ചു മട”ങ്ങേണ്ടി​വ​രും. (ദാനീ​യേൽ 11:30എ) എന്നാൽ ഈ “കിത്തീം​ക​പ്പ​ലു​കൾ” ഏവയാ​യി​രു​ന്നു?

13, 14. (എ) വടക്കേ​ദേ​ശത്തെ രാജാ​വിന്‌ എതിരെ വന്ന “കിത്തീം​ക​പ്പ​ലു​കൾ” പ്രധാ​ന​മാ​യും ഏവയാ​യി​രു​ന്നു? (ബി) ഒന്നാം ലോക​മ​ഹാ​യു​ദ്ധം പുരോ​ഗ​മി​ക്കവെ കൂടുതൽ കിത്തീം​ക​പ്പ​ലു​കൾ എത്തി​ച്ചേർന്നത്‌ എങ്ങനെ?

13 ദാനീ​യേ​ലി​ന്റെ കാലത്തു സൈ​പ്രസ്‌ ആയിരു​ന്നു കിത്തീം. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ തുടക്ക​ത്തിൽ ബ്രിട്ടൻ സൈ​പ്ര​സി​നെ തങ്ങളുടെ രാജ്യ​ത്തോ​ടു കൂട്ടി​ച്ചേർത്തു. അതിനു പുറമേ, ദ സൊൻഡർവൻ പിക്‌ചോ​റി​യൽ എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ ദ ബൈബിൾ പറയു​ന്നത്‌ അനുസ​രിച്ച്‌, കിത്തീം എന്ന പേര്‌ “പൊതു​വെ പടിഞ്ഞാ​റൻ രാജ്യ​ങ്ങളെ, വിശേ​ഷി​ച്ചും സമു​ദ്ര​തീ​ര​ത്തു​ള്ള​വയെ ഉൾപ്പെ​ടു​ത്താൻ തക്കവിധം വിപു​ല​മാ​ക്ക​പ്പെട്ടു.” ന്യൂ ഇന്റർനാ​ഷണൽ വേർഷൻ, “കിത്തീം​ക​പ്പ​ലു​കൾ” എന്ന പ്രയോ​ഗത്തെ “പ[ടിഞ്ഞാറൻ] തീര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കപ്പലുകൾ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു. ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, പ്രധാ​ന​മാ​യും കിത്തീം​ക​പ്പ​ലു​കൾ യൂറോ​പ്പി​ന്റെ പടിഞ്ഞാ​റൻ സമു​ദ്ര​തീ​ര​ത്തിന്‌ അടുത്തു​ണ്ടാ​യി​രുന്ന ബ്രിട്ടീഷ്‌ കപ്പലുകൾ ആയിരു​ന്നെന്നു വ്യക്തമാ​യി.

14 യുദ്ധം ഇഴഞ്ഞു​നീ​ങ്ങവെ, കൂടുതൽ കിത്തീം​ക​പ്പ​ലു​ക​ളാൽ ബ്രിട്ടീഷ്‌ നാവി​ക​സേന സുശക്ത​മാ​ക്ക​പ്പെട്ടു. 1915 മേയ്‌ 7-നു ജർമൻ അന്തർവാ​ഹി​നി​യായ U-20 അയർലൻഡി​ന്റെ ദക്ഷിണ തീര​ത്തോട്‌ അടുത്താ​യി​രുന്ന ലുസി​റ്റാ​നിയ എന്ന യാത്രാ​ക്കപ്പൽ മുക്കി. മരിച്ച​വ​രിൽ 128 അമേരി​ക്ക​ക്കാ​രും ഉണ്ടായി​രു​ന്നു. പിന്നീട്‌, ജർമനി അന്തർവാ​ഹി​നി​കൾ ഉപയോ​ഗി​ച്ചുള്ള യുദ്ധം അറ്റ്‌ലാ​ന്റി​ക്കി​ലേക്കു വ്യാപി​പ്പി​ച്ചു. തത്‌ഫ​ല​മാ​യി, 1917 ഏപ്രിൽ 6-ന്‌, യു.എസ്‌. പ്രസി​ഡന്റ്‌ വുഡ്രോ വിൽസൺ ജർമനി​യോ​ടു യുദ്ധം പ്രഖ്യാ​പി​ച്ചു. യു.എസ്‌. യുദ്ധക്ക​പ്പ​ലു​ക​ളാ​ലും സേനക​ളാ​ലും ശക്തി വർധി​പ്പിച്ച തെക്കേ​ദേ​ശത്തെ രാജാവ്‌—ഇപ്പോൾ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി—അതിന്റെ ശത്രു രാജാ​വു​മാ​യി പൂർണ​മാ​യും യുദ്ധത്തിൽ ഏർപ്പെട്ടു.

15. വടക്കേ​ദേ​ശത്തെ രാജാവ്‌ ‘വ്യസനി​ച്ചത്‌’ എപ്പോൾ?

15 ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യു​ടെ ആക്രമണ ഫലമായി വടക്കേ​ദേ​ശത്തെ രാജാവ്‌ ‘വ്യസനിച്ച്‌’ 1918 നവംബ​റിൽ പരാജയം സമ്മതിച്ചു. വിൽഹെം രണ്ടാമൻ നെതർലൻഡ്‌സി​ലേക്കു പലായനം ചെയ്‌ത്‌ അവിടെ പ്രവാ​സി​യാ​യി. ജർമനി ഒരു റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. എന്നാൽ വടക്കേ​ദേ​ശത്തെ രാജാവ്‌ അപ്പോ​ഴും തിരോ​ധാ​നം ചെയ്‌തി​രു​ന്നില്ല.

രാജാവ്‌ “ഫലപ്ര​ദ​മാ​യി” പ്രവർത്തി​ക്കു​ന്നു

16. പ്രവചനം അനുസ​രിച്ച്‌, വടക്കേ​ദേ​ശത്തെ രാജാവ്‌ തന്റെ പരാജ​യ​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു?

16 “അവൻ [വടക്കെ​ദേ​ശ​ത്തി​ലെ രാജാവ്‌] . . . വിശു​ദ്ധ​നി​യ​മ​ത്തി​ന്നു [“വിശുദ്ധ ഉടമ്പടിക്ക്‌,” NW] നേരെ ക്രുദ്ധി​ച്ചു പ്രവർത്തി​ക്കും [“ഫലപ്ര​ദ​മാ​യി പ്രവർത്തി​ക്കും,” NW]; അവൻ മടങ്ങി​ച്ചെന്നു വിശു​ദ്ധ​നി​യ​മത്തെ ഉപേക്ഷി​ക്കു​ന്ന​വരെ ആദരി​ച്ചു​കൊ​ള്ളും.” (ദാനീ​യേൽ 11:30ബി) ദൂതൻ അപ്രകാ​രം പ്രവചി​ച്ചു. അങ്ങനെ​തന്നെ സംഭവി​ക്കു​ക​യും ചെയ്‌തു.

17. അഡോൾഫ്‌ ഹിറ്റ്‌ല​റി​ന്റെ ഉയർച്ച​യ്‌ക്ക്‌ ഇടയാ​ക്കി​യത്‌ എന്ത്‌?

17 1918-ൽ യുദ്ധം അവസാ​നി​ച്ച​തി​നെ തുടർന്നു വിജയ​ശ്രീ​ലാ​ളി​ത​രായ സഖ്യക​ക്ഷി​കൾ, ശിക്ഷി​ക്കാൻ ഉദ്ദേശി​ച്ചുള്ള ഒരു സമാധാന ഉടമ്പടി ജർമനി​യു​ടെ മേൽ അടി​ച്ചേൽപ്പി​ച്ചു. ഉടമ്പടി വ്യവസ്ഥകൾ നിർദ​യ​മാ​ണെന്നു ജർമൻകാർ കണ്ടെത്തി. പുതിയ റിപ്പബ്ലിക്ക്‌ തുടക്കം മുതലേ ദുർബ​ല​മാ​യി​രു​ന്നു. കുറെ വർഷ​ത്തേക്കു ജർമനി അങ്ങേയറ്റം ദുരിതം അനുഭ​വി​ച്ചു. ആഗോള സാമ്പത്തിക മാന്ദ്യ​ത്തി​ന്റെ ഫലമായി ജർമനി​യിൽ ആറു ദശലക്ഷം പേർ തൊഴിൽര​ഹി​ത​രാ​യി. 1930-കളുടെ തുടക്ക​ത്തോ​ടെ, അഡോൾഫ്‌ ഹിറ്റ്‌ല​റിന്‌ ഉയരാൻ പോന്ന​വി​ധം അവസ്ഥകൾ പാകമാ​യി​രു​ന്നു. 1933 ജനുവ​രി​യിൽ അദ്ദേഹം ചാൻസ​ല​റാ​യി. തുടർന്നു​വന്ന വർഷം, മൂന്നാം റൈച്ച്‌ b എന്നു നാസികൾ വിളിച്ച ഭരണകൂ​ട​ത്തി​ന്റെ പ്രസി​ഡന്റു പദം അദ്ദേഹം ഏറ്റെടു​ത്തു.

18. ഹിറ്റ്‌ലർ ‘ഫലപ്ര​ദ​മാ​യി പ്രവർത്തി​ച്ചത്‌’ എങ്ങനെ?

18 അധികാ​ര​ത്തിൽ വന്ന ഉടനെ ഹിറ്റ്‌ലർ, യേശു​ക്രി​സ്‌തു​വി​ന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട “വിശുദ്ധ ഉടമ്പടി”ക്ക്‌ എതിരെ ദുഷ്ടമാ​യൊ​രു ആക്രമണം അഴിച്ചു​വി​ട്ടു. (മത്തായി 25:40) അങ്ങനെ, ആ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളിൽ അനേകരെ ക്രൂര​മാ​യി പീഡി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം അവർക്ക്‌ എതിരെ “ഫലപ്ര​ദ​മാ​യി” പ്രവർത്തി​ച്ചു. സാമ്പത്തിക-നയതന്ത്ര രംഗങ്ങ​ളിൽ വിജയം കൊയ്‌തു​കൊ​ണ്ടു ഹിറ്റ്‌ലർ ആ മേഖല​ക​ളി​ലും “ഫലപ്ര​ദ​മാ​യി” പ്രവർത്തി​ച്ചു. ഏതാനും വർഷം​കൊണ്ട്‌ അദ്ദേഹം ജർമനി​യെ ലോക​രം​ഗത്തെ അവഗണി​ക്കാ​നാ​കാത്ത ഒരു ശക്തിയാ​ക്കി മാറ്റി.

19. പിന്തുണ തേടി ഹിറ്റ്‌ലർ ആരുമാ​യി ഉടമ്പടി ചെയ്‌തു?

19 ഹിറ്റ്‌ലർ “വിശു​ദ്ധ​നി​യ​മത്തെ ഉപേക്ഷി​ക്കു​ന്ന​വരെ ആദരിച്ചു.” ആരായി​രു​ന്നു അവർ? തെളി​വ​നു​സ​രിച്ച്‌, ദൈവ​വു​മാ​യി ഒരു ഉടമ്പടി ബന്ധമു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും അതേസ​മയം യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യ​ന്മാർ ആയിരി​ക്കു​ന്നത്‌ അവസാ​നി​പ്പി​ക്കു​ക​യും ചെയ്‌തി​രുന്ന ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാർ ആയിരു​ന്നു അവർ. “വിശു​ദ്ധ​നി​യ​മത്തെ ഉപേക്ഷി​ക്കു​ന്നവ”രുടെ പിന്തു​ണ​യ്‌ക്കാ​യി ഹിറ്റ്‌ലർ അവരെ സന്ദർശി​ക്കു​ക​യും അതിൽ വിജയം കാണു​ക​യും ചെയ്‌തു. ദൃഷ്ടാ​ന്ത​ത്തിന്‌, റോമി​ലെ പാപ്പാ​യു​മാ​യി അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി. രാഷ്‌ട്ര​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തിൽ പ്രൊ​ട്ട​സ്റ്റന്റ്‌ സഭകളു​ടെ ഒരു യൂണിയൻ രൂപീ​ക​രി​ക്കു​ന്ന​താ​യി 1935-ൽ ഹിറ്റ്‌ലർ പ്രഖ്യാ​പി​ച്ചു.

രാജാവ്‌ അയച്ച “സൈന്യ​ങ്ങൾ”

20. ഏതു “സൈന്യങ്ങ”ളെയാണു വടക്കേ​ദേ​ശത്തെ രാജാവ്‌ ഉപയോ​ഗി​ച്ചത്‌, ആർക്ക്‌ എതിരെ?

20 ദൂതൻ കൃത്യ​മാ​യി മുൻകൂ​ട്ടി പറഞ്ഞതു പോ​ലെ​തന്നെ, ഹിറ്റ്‌ലർ ഉടൻ യുദ്ധത്തി​നു പുറ​പ്പെട്ടു. ദൂതൻ പറഞ്ഞത്‌ ഇപ്രകാ​ര​മാണ്‌: “അവൻ അയച്ച സൈന്യ​ങ്ങൾ അണിനി​രന്നു, വിശു​ദ്ധ​മ​ന്ദി​ര​മായ കോട്ടയെ അശുദ്ധ​മാ​ക്കി നിരന്ത​ര​ഹോ​മം [“നിരന്തര സവി​ശേഷത,” NW] നിർത്തൽചെ​യ്‌തു.” (ദാനീ​യേൽ 11:31എ) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ തെക്കേ​ദേ​ശത്തെ രാജാ​വി​നോ​ടു പടവെ​ട്ടാ​നാ​യി വടക്കേ​ദേ​ശത്തെ രാജാവ്‌ ഉപയോ​ഗിച്ച സായുധ സേന ആയിരു​ന്നു ആ “സൈന്യ​ങ്ങൾ.” 1939 സെപ്‌റ്റം​ബർ 1-ന്‌ നാസി “സൈന്യ​ങ്ങൾ” പോളണ്ട്‌ ആക്രമി​ച്ചു. രണ്ടു ദിവസം കഴിഞ്ഞ​പ്പോൾ പോള​ണ്ടി​ന്റെ സഹായാർഥം ബ്രിട്ട​നും ഫ്രാൻസും ജർമനി​യോ​ടു യുദ്ധം പ്രഖ്യാ​പി​ച്ചു. അങ്ങനെ രണ്ടാം ലോക​മ​ഹാ​യു​ദ്ധം ആരംഭി​ച്ചു. പോളണ്ട്‌ പെട്ടെ​ന്നു​തന്നെ തറപറ്റി. അതേത്തു​ടർന്ന്‌ ഉടൻതന്നെ ഡെൻമാർക്ക്‌, നോർവേ, നെതർലൻഡ്‌സ്‌, ബെൽജി​യം, ലക്‌സം​ബർഗ്‌, ഫ്രാൻസ്‌ എന്നീ രാജ്യങ്ങൾ ജർമൻ സേനകൾ കൈവ​ശ​മാ​ക്കി. “1941-ന്റെ അവസാ​ന​ത്തോ​ടെ നാസി ജർമനി ഭൂഖണ്ഡ​ത്തിൽ ആധിപ​ത്യം പുലർത്തി” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു.

21. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ സാഹച​ര്യം വടക്കേ​ദേ​ശത്തെ രാജാ​വിന്‌ എതിരാ​യി​ത്തീർന്നത്‌ എങ്ങനെ, ഫലം എന്തായി​രു​ന്നു?

21 ജർമനി​യും സോവി​യറ്റ്‌ യൂണി​യ​നും തമ്മിൽ ഒരു സൗഹൃദ-സഹകരണ-അതിർത്തി​നിർണയ ഉടമ്പടി ഒപ്പു വെച്ചി​രു​ന്നെ​ങ്കി​ലും 1941 ജൂൺ 22-ന്‌ ഹിറ്റ്‌ലർ റഷ്യയെ ആക്രമി​ക്കാൻ തുടങ്ങി. ഈ നടപടി റഷ്യയെ ബ്രിട്ടന്റെ പക്ഷത്താക്കി. ആദ്യകാ​ലത്തു ജർമൻ സേനകൾ ശ്രദ്ധേ​യ​മായ മുന്നേറ്റം നടത്തി​യെ​ങ്കി​ലും സോവി​യറ്റ്‌ സൈന്യം ശക്തമായി ചെറു​ത്തു​നി​ന്നു. 1941 ഡിസംബർ 6-ന്‌ ജർമൻ സേന മോസ്‌കോ​യിൽവെച്ച്‌ അമ്പേ പരാജ​യ​പ്പെട്ടു. ജർമനി​യു​ടെ സഖ്യ കക്ഷിയാ​യി​രുന്ന ജപ്പാൻ തൊട്ട​ടുത്ത ദിവസം ഹവായി​യി​ലെ പേൾ ഹാർബ​റിൽ ബോം​ബി​ട്ടു. അതറിഞ്ഞ ഹിറ്റ്‌ലർ തന്റെ സഹായി​ക​ളോ​ടു പറഞ്ഞു: “ഇനി നാം യുദ്ധത്തിൽ പരാജ​യ​പ്പെ​ടുക അസാധ്യ​മാണ്‌.” ഡിസംബർ 11-ന്‌ അദ്ദേഹം തിടു​ക്കം​കൂ​ട്ടി ഐക്യ​നാ​ടു​കൾക്ക്‌ എതിരെ യുദ്ധം പ്രഖ്യാ​പി​ച്ചു. എന്നാൽ റഷ്യയു​ടെ​യും ഐക്യ​നാ​ടു​ക​ളു​ടെ​യും ശക്തി അദ്ദേഹം ശരിക്കും മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. കിഴക്കു​നിന്ന്‌ ആക്രമി​ച്ചു​കൊ​ണ്ടി​രുന്ന സോവി​യറ്റ്‌ സേനയും പടിഞ്ഞാ​റു​നിന്ന്‌ ആക്രമിച്ച്‌ അടുത്തു​കൊ​ണ്ടി​രുന്ന ബ്രിട്ടീഷ്‌-അമേരി​ക്കൻ സേനക​ളും നിമിത്തം സാഹച​ര്യം പെട്ടെ​ന്നു​തന്നെ ഹിറ്റ്‌ലർക്ക്‌ എതിരാ​യി. ജർമൻ സേനകൾക്ക്‌ ഒന്നിനു​പി​റകെ ഒന്നായി പ്രദേ​ശങ്ങൾ നഷ്ടമാ​കാൻ തുടങ്ങി. ഹിറ്റ്‌ല​റു​ടെ ആത്മഹത്യ​യെ തുടർന്ന്‌ 1945 മേയ്‌ 7-ന്‌ ജർമനി സഖ്യക​ക്ഷി​കൾക്കു കീഴടങ്ങി.

22. വടക്കേ​ദേ​ശത്തെ രാജാവ്‌ ‘വിശു​ദ്ധ​മ​ന്ദി​രത്തെ അശുദ്ധ​മാ​ക്കി നിരന്തര സവി​ശേഷത നിർത്ത​ലാ​ക്കി’യത്‌ എങ്ങനെ?

22 “അവൻ അയച്ച സൈന്യ​ങ്ങൾ [നാസി സേന] അണിനി​രന്നു, വിശു​ദ്ധ​മ​ന്ദി​ര​മായ കോട്ടയെ അശുദ്ധ​മാ​ക്കി നിരന്ത​ര​ഹോ​മം [“നിരന്തര സവി​ശേഷത,” NW] നിർത്തൽ” ചെയ്യു​മെന്നു ദൂതൻ പറഞ്ഞു. പുരാതന യഹൂദ​യിൽ വിശു​ദ്ധ​മ​ന്ദി​രം യെരൂ​ശ​ലേ​മി​ലെ ദൈവാ​ല​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. എന്നാൽ യഹൂദ​ന്മാർ യേശു​വി​നെ തള്ളിക്ക​ള​ഞ്ഞ​പ്പോൾ യഹോവ അവരെ​യും അവരുടെ ആലയ​ത്തെ​യും തള്ളിക്ക​ളഞ്ഞു. (മത്തായി 23:37–24:2) പൊ.യു. ഒന്നാം നൂറ്റാണ്ടു മുതൽ യഹോ​വ​യു​ടെ ആലയം സുനി​ശ്ചി​ത​മാ​യും ആത്മീയ​മായ ഒന്നായി​രു​ന്നു. അതിന്റെ വിശു​ദ്ധ​ങ്ങ​ളിൽ വിശുദ്ധം സ്വർഗ​ത്തി​ലാണ്‌. അതിന്റെ ഭൂമി​യി​ലുള്ള ആത്മീയ പ്രാകാ​ര​ത്തിൽ മഹാപു​രോ​ഹി​ത​നായ യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാർ സേവി​ക്കു​ന്നു. 1930-കൾ മുതൽ “മഹാപു​രു​ഷാ​രം” ആത്മീയ ശേഷി​പ്പി​നോ​ടു ചേർന്ന്‌ ആരാധന നടത്തി​യി​രി​ക്കു​ന്നു. ആയതി​നാൽ അവർ ‘ദൈവ​ത്തി​ന്റെ ആലയത്തിൽ’ സേവി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 15; 11:1, 2; എബ്രായർ 9:11, 12, 24) അഭിഷിക്ത ശേഷി​പ്പി​നെ​യും അവരുടെ സഹകാ​രി​ക​ളെ​യും നിർദയം പീഡി​പ്പി​ച്ചു​കൊണ്ട്‌ വടക്കേ​ദേ​ശത്തെ രാജാവ്‌ തന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ ആലയത്തി​ന്റെ ഭൗമിക പ്രാകാ​രത്തെ അശുദ്ധ​മാ​ക്കി. “നിരന്തര സവി​ശേഷത”—യഹോ​വ​യു​ടെ നാമത്തി​നുള്ള പരസ്യ സ്‌തു​തി​യാ​ഗം—നീക്കം ചെയ്യ​പ്പെ​ട​ത്ത​ക്ക​വണ്ണം അത്ര കഠിന​മാ​യി​രു​ന്നു പീഡനം. (എബ്രായർ 13:15) എന്നാൽ, ഭീകര യാതനകൾ സഹി​ക്കേണ്ടി വന്നെങ്കി​ലും വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ “വേറെ ആടുക”ളോ​ടൊ​പ്പം രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തു പ്രസംഗ പ്രവർത്തനം തുടർന്നു.—യോഹ​ന്നാൻ 10:16.

‘മ്ലേച്ഛബിം​ബം പ്രതി​ഷ്‌ഠി​ക്ക​പ്പെ​ടു​ന്നു’

23. ഒന്നാം നൂറ്റാ​ണ്ടിൽ ‘മ്ലേച്ഛബിം​ബം’ എന്തായി​രു​ന്നു?

23 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാനം ദൃശ്യ​മാ​യ​പ്പോൾ, ദൈവ​ദൂ​തൻ പറഞ്ഞതു​പോ​ലെ തന്നെ മറ്റൊരു സംഭവ​വി​കാ​സം ഉണ്ടായി. അവർ “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബത്തെ പ്രതി​ഷ്‌ഠി​ക്കും.” (ദാനീ​യേൽ 11:31ബി) യേശു​വും “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത”യെ കുറിച്ചു സംസാ​രി​ച്ചി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ, യഹൂദ വിപ്ലവം അടിച്ച​മർത്താൻ പൊ.യു. 66-ൽ യെരൂ​ശ​ലേ​മി​ലേക്കു വന്ന റോമൻ സൈന്യ​മാ​യി​രു​ന്നു അതെന്നു തെളിഞ്ഞു. cമത്തായി 24:15; ദാനീ​യേൽ 9:27.

24, 25. (എ) ആധുനിക കാലങ്ങ​ളിൽ ‘മ്ലേച്ഛബിം​ബം’ എന്താണ്‌? (ബി) ‘മ്ലേച്ഛബിം​ബം പ്രതി​ഷ്‌ഠി​ക്ക​പ്പെ​ട്ടത്‌’ എന്ന്‌, എങ്ങനെ?

24 ആധുനിക കാലങ്ങ​ളിൽ “പ്രതി​ഷ്‌ഠിക്ക”പ്പെട്ടി​രി​ക്കുന്ന ‘മ്ലേച്ഛബിം​ബം’ എന്താണ്‌? ദൈവ​രാ​ജ്യ​ത്തി​ന്റെ വ്യാജ​മായ ഒരു “മ്ലേച്ഛ” അനുക​ര​ണ​മാണ്‌ അതെന്നു വ്യക്തമാണ്‌. അഗാധ​ത്തി​ലേക്കു പോയ കടുഞ്ചു​വ​പ്പുള്ള കാട്ടു​മൃ​ഗം അഥവാ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ ഒരു ലോക സമാധാന സംഘടന എന്ന നിലയി​ലുള്ള അസ്‌തി​ത്വം നഷ്ടപ്പെട്ട സർവരാ​ജ്യ സഖ്യം ആയിരു​ന്നു അത്‌. (വെളി​പ്പാ​ടു 17:8) എന്നാൽ ആ “മൃഗം” ‘അഗാധ​ത്തിൽനി​ന്നു കയറി വരണ’മായി​രു​ന്നു. 1945 ഒക്‌ടോ​ബർ 24-ന്‌, പഴയ സോവി​യറ്റ്‌ യൂണിയൻ ഉൾപ്പെടെ 50 അംഗരാ​ഷ്‌ട്രങ്ങൾ അടങ്ങിയ ഐക്യ​രാ​ഷ്‌ട്ര സംഘടന സ്ഥാപി​ത​മാ​യ​പ്പോ​ഴാണ്‌ അതു സംഭവി​ച്ചത്‌. അങ്ങനെ, ദൂതൻ മുൻകൂ​ട്ടി പറഞ്ഞ ‘മ്ലേച്ഛബിം​ബം’—ഐക്യ​രാ​ഷ്‌ട്രങ്ങൾ—പ്രതി​ഷ്‌ഠി​ക്ക​പ്പെട്ടു.

25 ഇരു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളി​ലും തെക്കേ​ദേ​ശത്തെ രാജാ​വി​ന്റെ മുഖ്യ ശത്രു​വും വടക്കേ​ദേ​ശത്തെ രാജാ​വി​ന്റെ സ്ഥാനം കൈയ​ട​ക്കി​യി​രു​ന്ന​തും ജർമനി ആയിരു​ന്നു. എന്നാൽ അടുത്ത​താ​യി ആ സ്ഥാനത്ത്‌ ആർ വരുമാ​യി​രു​ന്നു?

[അടിക്കു​റി​പ്പു​കൾ]

a ഈ പുസ്‌ത​ക​ത്തി​ന്റെ 6-ാം അധ്യായം കാണുക.

b വിശുദ്ധ റോമാ സാമ്രാ​ജ്യം ആയിരു​ന്നു ഒന്നാം റൈച്ച്‌, രണ്ടാമ​ത്തേതു ജർമൻ സാമ്രാ​ജ്യ​വും.

c ഈ പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം കാണുക.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ, ‘വടക്കെ​ദേ​ശത്തെ രാജാവി’ന്റെയും ‘തെക്കെ​ദേ​ശത്തെ രാജാവി’ന്റെയും സ്ഥാനം വഹിച്ചി​രു​ന്നത്‌ ഏതു ശക്തികൾ ആയിരു​ന്നു?

• ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ പരിണ​ത​ഫലം വടക്കേ​ദേ​ശത്തെ രാജാ​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ‘മുമ്പി​ല​ത്തെ​പ്പോ​ലെ സാദ്ധ്യ​മാ​കാ​ഞ്ഞത്‌’ എങ്ങനെ?

• ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്നു ഹിറ്റ്‌ലർ ജർമനി​യെ ലോക രംഗത്ത  അവഗണി​ക്കാ​നാ​കാത്ത ഒരു ശക്തിയാ​ക്കി മാറ്റി​യത്‌ എങ്ങനെ?

• രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ, വടക്കേ​ദേ​ശത്തെ രാജാ​വും തെക്കേ​ദേ​ശത്തെ രാജാ​വും തമ്മിലുള്ള ശത്രു​ത​യു​ടെ ഫലം എന്തായി​രു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[268-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

ദാനീയേൽ 11:27-31-ലെ രാജാ​ക്ക​ന്മാർ

വടക്കേ​ദേ​ശത്തെ രാജാവ്‌ തെക്കേ​ദേ​ശത്തെ രാജാവ്‌

ദാനീയേൽ 11:27-30എ ജർമൻ സാമ്രാ​ജ്യം (ഒന്നാം ബ്രിട്ടൻ, തുടർന്ന്‌ ലോക​മ​ഹാ​യു​ദ്ധം) ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി

ദാനീയേൽ 11:30ബി, 31 ഹിറ്റ്‌ല​റി​ന്റെ മൂന്നാം റൈച്ച്‌ ആംഗ്ലോ-അമേരി​ക്കൻ (രണ്ടാം ലോക​മ​ഹാ​യു​ദ്ധം) ലോക​ശ​ക്തി

[ചിത്രം]

പ്രസിഡന്റ്‌ വുഡ്രോ വിൽസൺ ജോർജ്‌ അഞ്ചാമൻ രാജാ​വി​നോ​ടൊ​പ്പം

[ചിത്രം]

തടങ്കൽ പാളയ​ങ്ങ​ളിൽ അനേകം ക്രിസ്‌ത്യാ​നി​കൾ പീഡി​പ്പി​ക്ക​പ്പെ​ട്ടു

[ചിത്രം]

ക്രൈസ്‌തവ ലോക​ത്തി​ലെ നേതാ​ക്ക​ന്മാർ ഹിറ്റ്‌ലറെ പിന്തു​ണ​ച്ചു

[ചിത്രം]

വധിക്കപ്പെട്ടപ്പോൾ ആർച്ച്‌ ഡ്യൂക്ക്‌ ഫെർഡി​നാൻഡ്‌ യാത്ര​ചെ​യ്‌തി​രുന്ന മോ​ട്ടോർ വാഹനം

[ചിത്രം]

ജർമൻ പടയാ​ളി​കൾ, ഒന്നാം ലോക​മ​ഹാ​യു​ദ്ധം

[257-ാം പേജിലെ ചിത്രം]

1945-ൽ യാൾട്ട​യിൽ വെച്ച്‌ ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി​യായ വിൻസ്റ്റൺ ചർച്ചി​ലും യു.എസ്‌. പ്രസി​ഡ​ന്റായ ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റും സോവി​യറ്റ്‌ പ്രീമി​യ​റായ ജോസഫ്‌ സ്റ്റാലി​നും ചേർന്ന്‌, ജർമനി കൈവ​ശ​മാ​ക്കാ​നും പോള​ണ്ടിൽ ഒരു പുതിയ ഭരണകൂ​ടം രൂപീ​ക​രി​ക്കാ​നും ഐക്യ​രാ​ഷ്‌ട്രങ്ങൾ സ്ഥാപി​ക്കാ​നാ​യി ഒരു യോഗം ചേരാ​നു​മുള്ള പദ്ധതികൾ സംബന്ധി​ച്ചു യോജി​പ്പിൽ എത്തി

[258-ാം പേജിലെ ചിത്രങ്ങൾ]

1. ആർച്ച്‌ഡ്യൂക്ക്‌ ഫെർഡി​നാൻഡ്‌ 2. ജർമൻ നാവി​ക​സേന 3. ബ്രിട്ടീഷ്‌ നാവി​ക​സേന 4. ലുസി​റ്റാ​നിയ 5. യു.എസ്‌. യുദ്ധ പ്രഖ്യാ​പ​നം

[263-ാം പേജിലെ ചിത്രങ്ങൾ]

ജർമനിയുടെ യുദ്ധകാല സഖ്യ കക്ഷിയാ​യി​രുന്ന ജപ്പാൻ പേൾ ഹാർബ​റിൽ ബോം​ബി​ട്ട​തി​നെ തുടർന്നു യുദ്ധം ജയിക്കു​മെന്ന്‌ അഡോൾഫ്‌ ഹിറ്റ്‌ല​റിന്‌ ഉറപ്പു തോന്നി