വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉചിതമായ ഉപസംഹാരവും നിങ്ങളുടെ സമയമെടുക്കലും

ഉചിതമായ ഉപസംഹാരവും നിങ്ങളുടെ സമയമെടുക്കലും

പാഠം 36

ഉചിത​മായ ഉപസം​ഹാ​ര​വും നിങ്ങളു​ടെ സമയ​മെ​ടു​ക്ക​ലും

1-3. ഉപസം​ഹാ​രത്തെ പ്രസം​ഗ​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തോട്‌ എങ്ങനെ ബന്ധപ്പെ​ടു​ത്താൻ കഴിയും?

1 നിങ്ങൾ ഒടുവിൽ പറയു​ന്നതു മിക്ക​പ്പോ​ഴും ആദ്യം ഓർക്കു​ന്നു. അതു​കൊ​ണ്ടു നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ഉപസം​ഹാ​രം ശ്രദ്ധാ​പൂർവ​ക​മായ തയ്യാറാ​കൽ അർഹി​ക്കു​ന്നു. അത്‌ ഓർത്തി​രി​ക്ക​ണ​മെന്നു നിങ്ങളാ​ഗ്ര​ഹി​ക്കുന്ന മുഖ്യ പോയിൻറു​കളെ വ്യക്തമാ​യി തെളി​ച്ചു​കാ​ട്ടു​ക​യും വിഷയ​പ്ര​തി​പാ​ദ്യ​ത്തെ ഖണ്ഡിത​മാ​യി വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ക​യും ചെയ്യണം. നിങ്ങളു​ടെ രചനയു​ടെ​യും അവതര​ണ​ത്തി​ന്റെ​യും ഫലമായി അതു സദസ്സിനെ പ്രവർത്ത​ന​ത്തിന്‌ ഉത്തേജി​പ്പി​ച്ചേ മതിയാ​കൂ. പ്രസംഗ ഗുണ​ദോഷ ഫാറത്തിൽ “ഉപസം​ഹാ​രം ഉചിതം, ഫലപ്രദം” എന്നതിൽ നിങ്ങൾ എത്തു​മ്പോൾ ഇതിനു ശ്രദ്ധ കൊടു​ക്കാ​നാ​ണു ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌.

2 ഉപസം​ഹാ​രം പ്രസം​ഗ​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തോ​ടു നേരിട്ടു ബന്ധമു​ള​ളത്‌. ഉപസം​ഹാ​രത്തെ പ്രസം​ഗ​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെ​ന്ന​തു​സം​ബ​ന്ധിച്ച ആശയങ്ങൾക്കു​വേണ്ടി നിങ്ങൾ 27-ാം പാഠം പുനര​വ​ലോ​കനം ചെയ്യാൻ ഞങ്ങൾ നിർദേ​ശി​ക്കു​ക​യാണ്‌. നിങ്ങളു​ടെ ഉപസം​ഹാ​രം പ്രസം​ഗ​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തെ കൃത്യ​മാ​യി അതേ വാക്കു​ക​ളിൽ വീണ്ടും പ്രസ്‌താ​വി​ക്കേ​ണ്ട​തില്ല, എന്നിരു​ന്നാ​ലും ചില വിദ്യാർഥി​കൾ, വിശേ​ഷിച്ച്‌ പുതി​യവർ, അത്‌ ഒരു സഹായ​മാ​ണെന്നു കണ്ടെത്തി​യേ​ക്കാം; എന്നാൽ അത്‌ അതി​ലേക്കു ശ്രദ്ധ ക്ഷണിക്കണം. അപ്പോൾ, വിഷയ​പ്ര​തി​പാ​ദ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സദസ്സിന്‌ എന്തു ചെയ്യാൻ കഴിയു​മെന്നു പ്രകട​മാ​ക്കുക.

3 ഉപസം​ഹാ​രം വിഷയ​പ്ര​തി​പാ​ദ്യ​ത്തോ​ടു നേരിട്ടു ബന്ധമു​ള​ള​ത​ല്ലെ​ങ്കിൽ, അതു വിവര​ങ്ങളെ പൂർണ​മാ​ക്കു​ക​യും കൂട്ടി​യോ​ജി​പ്പി​ക്കു​ക​യും ചെയ്യു​ക​യില്ല. നിങ്ങൾ മുഖ്യ പോയിൻറു​ക​ളു​ടെ ഒരു ബാഹ്യ​രൂ​പം അവതരി​പ്പി​ച്ചു​കൊ​ണ്ടു നേരി​ട്ടു​ളള ഒരു സംഗ്രഹ ഉപസം​ഹാ​രം ഉപയോ​ഗി​ച്ചാൽപോ​ലും, പ്രസം​ഗ​ത്തി​ന്റെ കേന്ദ്ര ആശയമോ വിഷയ​പ്ര​തി​പാ​ദ്യ​മോ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ ഒന്നോ രണ്ടോ അന്തിമ​വാ​ച​കങ്ങൾ കൂട്ടി​ച്ചേർക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല.

4-9. എന്തു ചെയ്യണ​മെന്ന്‌ ഉപസം​ഹാ​രം ശ്രോ​താ​ക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 ഉപസം​ഹാ​രം എന്തു ചെയ്യണ​മെന്നു ശ്രോ​താ​ക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു. സാധാ​ര​ണ​യാ​യി നിങ്ങളു​ടെ പ്രസം​ഗോ​ദ്ദേ​ശ്യം ഏതെങ്കി​ലും തരം പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കു​ക​യോ ഒരു നിശ്ചിത വീക്ഷണ​ഗ​തി​ക്കു പ്രേരി​പ്പി​ക്കു​ക​യോ ചെയ്യുക എന്നതാ​യ​തു​കൊണ്ട്‌, തീർച്ച​യാ​യും അപ്പോൾ പ്രസം​ഗ​ത്തി​ലെ ഉപസം​ഹാര ആശയങ്ങൾ ആ പോയിൻറു​കൾ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​താണ്‌. അതു​കൊണ്ട്‌, ഉപസം​ഹാ​ര​ത്തി​ന്റെ മുഖ്യ ഉദ്ദേശ്യം എന്തു ചെയ്യണ​മെന്നു സദസ്സിനു കാണി​ച്ചു​കൊ​ടു​ക്കു​ക​യും അതു ചെയ്യു​ന്ന​തിന്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാണ്‌.

5 ഈ കാരണ​ത്താൽ, നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ഉദ്ദേശ്യം വ്യക്തമാ​ക്കു​ന്ന​തി​നു പുറമേ, ഉപസം​ഹാ​ര​ത്തിന്‌ ആത്മാർഥത, ബോധ്യം, ഒരു പ്രേര​ക​ശക്തി ഉണ്ടായി​രി​ക്കണം. മിക്ക​പ്പോ​ഴും ഹ്രസ്വ​മായ വാചകങ്ങൾ ഉപസം​ഹാ​ര​ത്തി​നു ശക്തി പകരാൻ പ്രയോ​ജ​ന​ക​ര​മാ​ണെന്നു കണ്ടെത്ത​പ്പെ​ടും. എന്നാൽ വാചക​ഘടന എന്തായി​രു​ന്നാ​ലും, പ്രവർത്തി​ക്കു​ന്ന​തി​നു​ളള ഈടുററ കാരണങ്ങൾ കൊടു​ക്കണം, അത്തര​മൊ​രു ഗതി സ്വീക​രി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ ഉൾപ്പെടെ.

6 ഉപസം​ഹാ​രം പ്രസം​ഗ​ത്തിൽ പ്രസ്‌താ​വി​ച്ചു​ക​ഴിഞ്ഞ കാര്യ​ങ്ങ​ളു​ടെ യുക്തി​യു​ക്ത​മായ തുടർച്ച​യാ​യി​രി​ക്കണം. അങ്ങനെ, നിങ്ങൾ ഉപസം​ഹാ​ര​ത്തിൽ പറയു​ന്നതു പ്രസം​ഗ​ത്തി​ന്റെ ഉടലിൽ പ്രസ്‌താ​വി​ച്ചു​ക​ഴിഞ്ഞ കാര്യ​ങ്ങൾസം​ബ​ന്ധി​ച്ചു പ്രവർത്തി​ക്കാൻ സദസ്സിനെ പ്രേരി​പ്പി​ക്കാ​നാണ്‌. നിങ്ങളു​ടെ ഉപസം​ഹാ​രം, പ്രസം​ഗ​ത്തിൽ പറഞ്ഞ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവർ പ്രവർത്തി​ക്ക​ത്ത​ക്ക​വ​ണ്ണ​വും നിങ്ങളു​ടെ ഉപസം​ഹാ​ര​ത്തി​ന്റെ ശക്തിയാൽ അങ്ങനെ ചെയ്യാൻ വിശേ​ഷാൽ പ്രേരി​പ്പി​ക്ക​പ്പെ​ട​ത്ത​ക്ക​വ​ണ്ണ​വും അവർ എന്തു ചെയ്യേ​ണ്ട​താ​ണെന്നു വിശദ​മാ​ക്കു​ക​യും ഊന്നി​പ്പ​റ​യു​ക​യും ചെയ്യണം.

7 വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യിൽ ഉപസം​ഹാ​രങ്ങൾ മിക്ക​പ്പോ​ഴും ബലഹീ​ന​മാണ്‌. ഇതു സംഭവി​ക്കു​ന്നത്‌ ഒരു മടക്കസ​ന്ദർശ​ന​ത്തി​നു സമ്മതി​ച്ചു​കൊ​ണ്ടു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നു സ്വീക​രി​ക്കു​ന്ന​തി​ലോ സമാന​മായ എന്തി​ലെ​ങ്കി​ലു​മോ വീട്ടു​കാ​രൻ സ്വീക​രി​ക്ക​ണ​മെന്നു നാം പ്രതീ​ക്ഷി​ക്കുന്ന ഗതി അയാളെ സുനി​ശ്ചി​ത​മാ​യി കാണി​ച്ചു​കൊ​ടു​ക്കാ​ത്ത​പ്പോ​ഴാണ്‌.

8 സ്‌കൂ​ളി​ലെ പ്രസം​ഗ​ങ്ങ​ളു​ടെ ഉപസം​ഹാ​ര​ങ്ങ​ളും, അവ വിവര​ങ്ങ​ളു​ടെ കേവലം സംഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കു​ക​യും സദസ്സിനെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ബലഹീ​ന​മാ​യി​രി​ക്കും. വിവര​ങ്ങ​ളു​ടെ കുറെ ബാധക​മാ​ക്കൽ നടത്തണം, അല്ലെങ്കിൽ മറേറ​തെ​ങ്കി​ലും വിധത്തിൽ വിവരങ്ങൾ സദസ്സിനു പ്രത്യേക മൂല്യ​മു​ള​ള​താ​ണെന്നു പ്രകട​മാ​ക്കണം.

9 ചില പ്രസം​ഗകർ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വാ​ക്യ​ങ്ങ​ളും വിഷയ​പ്ര​തി​പാ​ദ്യ​വും അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടു മുഴു​പ്ര​സം​ഗ​ത്തി​ന്റെ​യും ഹ്രസ്വ സംഗ്ര​ഹ​ത്തോ​ടെ ഒരു ബൈബിൾവി​ഷയം സംബന്ധിച്ച പ്രസംഗം ഉപസം​ഹ​രി​ക്കു​ന്നതു വളരെ സഹായ​ക​മാ​ണെന്നു കണ്ടെത്തു​ന്നു. വീട്ടു​വാ​തിൽക്കൽ നിങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ, ചുരു​ക്കം​ചില വാക്യങ്ങൾ ചർച്ച​ചെ​യ്‌തു​കൊണ്ട്‌ ഈ വിധത്തിൽ പ്രസംഗം സംക്ഷേ​പി​ക്കു​ന്ന​തി​നാൽ നിങ്ങൾ പ്രസം​ഗ​ത്തി​ന്റെ പോയിൻറ്‌ വ്യക്തമാ​ക്കു​മെന്നു മാത്രമല്ല, സദസ്സിനു തങ്ങളോ​ടൊ​പ്പം കൊണ്ടു​പോ​കാ​നും പ്രസം​ഗ​ത്തി​ന്റെ വിശേ​ഷാ​ശ​യങ്ങൾ ആവർത്തി​ച്ചു​കൊണ്ട്‌ ഉപയോ​ഗി​ക്കാ​നും കഴിയുന്ന ചിലത്‌ കൊടു​ക്കു​ക​യും ചെയ്യും. അതാണ്‌ ഉപസം​ഹാ​ര​ത്തി​ന്റെ പ്രാഥ​മി​ക​മായ ഉദ്ദേശ്യം. ഈ രീതി അനു​യോ​ജ്യ​മാ​ണെ​ന്നു​മാ​ത്രമല്ല, ഫലപ്ര​ദ​മാ​യി ആ ഉദ്ദേശ്യം സാധി​ക്കു​ക​യും ചെയ്യുന്നു.

**********

10-14. ഒരു ഉപസം​ഹാ​ര​ത്തി​ന്റെ ദൈർഘ്യം​സം​ബ​ന്ധി​ച്ചു നിർദേ​ശങ്ങൾ നൽകുക.

10 അനു​യോ​ജ്യ​ദൈർഘ്യ​മു​ളള ഉപസം​ഹാ​രം. ഉപസം​ഹാ​ര​ത്തി​ന്റെ ദൈർഘ്യം നിശ്ചയി​ക്കു​ന്നതു ഘടികാ​ര​മാ​യി​രി​ക്ക​രുത്‌, അതു മിക്ക​പ്പോ​ഴും സംഭവി​ക്കു​ന്നെ​ങ്കി​ലും. ഒരു ഉപസം​ഹാ​രം ഫലപ്ര​ദ​മാ​യി​രി​ക്കു​ക​യും അതിന്റെ ഉദ്ദേശ്യം സാധി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ, അത്‌ അനു​യോ​ജ്യ​ദൈർഘ്യ​മു​ള​ള​താണ്‌. അതു​കൊണ്ട്‌, അതിന്റെ ദൈർഘ്യ​ത്തി​ന്റെ അനു​യോ​ജ്യത ഫലങ്ങളാൽ നിർണ​യി​ക്ക​പ്പെ​ടണം. അതാണു നിങ്ങൾ പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടി​ലെ “അനു​യോ​ജ്യ​ദൈർഘ്യ​മു​ളള ഉപസം​ഹാ​രം” കൈകാ​ര്യം​ചെ​യ്യു​മ്പോൾ നിങ്ങളു​ടെ ഉപദേ​ശകൻ ചെയ്യു​ന്നത്‌.

11 വിവര​ത്തി​ന്റെ ഉടലിന്റെ ദൈർഘ്യ​ത്തിന്‌ ആനുപാ​തി​ക​മായ ഉപസം​ഹാ​ര​ങ്ങ​ളു​ടെ ഒരു താരത​മ്യ​ത്തിന്‌, സഭാ​പ്ര​സം​ഗി 12:13, 14-ൽ കാണുന്ന സഭാ​പ്ര​സം​ഗി​യു​ടെ പുസ്‌ത​ക​ത്തി​ന്റെ ഹ്രസ്വ​മായ ഉപസം​ഹാ​രം കാണു​ക​യും അതിനെ യേശു​വി​ന്റെ മലമ്പ്ര​സം​ഗ​വും മത്തായി 7:24-27-ലെ അവിടു​ത്തെ ഉപസം​ഹാ​ര​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുക. ഇവിടെ ഉപസം​ഹാ​ര​ങ്ങ​ളു​ടെ രണ്ടു വ്യത്യ​സ്‌ത​ത​ര​ങ്ങ​ളും ദൈർഘ്യ​ങ്ങ​ളു​മാ​ണു​ള​ളത്‌, എന്നാൽ രണ്ടും അവയുടെ ഉദ്ദേശ്യം സാധി​ക്കു​ന്നു.

12 ഒരു ഉപസം​ഹാ​രം സദസ്യരെ അവരറി​യാ​തെ പിടി​കൂ​ട​രുത്‌. പറയുന്ന വാക്കുകൾ പ്രസ്‌പ​ഷ്ട​മാ​യി ഒരു പ്രസം​ഗ​ത്തി​ന്റെ അവസാ​ന​ത്തി​ലേക്കു വിരൽചൂ​ണ്ട​ണ​മെന്നു മാത്രമല്ല, അവയ്‌ക്ക്‌ അന്തിമ​സ്വ​ഭാ​വ​ത്തി​ന്റെ ഒരു സ്വരമു​ണ്ടാ​യി​രി​ക്കു​ക​യും വേണം. നിങ്ങൾ പറയു​ന്ന​തും പറയുന്ന വിധവും നിങ്ങളു​ടെ ചർച്ചയെ അവസാ​നി​പ്പി​ക്കണം. അത്‌ അനാവ​ശ്യ​മാ​യി നീണ്ടു​പോ​ക​രുത്‌. നിങ്ങൾക്കു നിങ്ങളു​ടെ പ്രസം​ഗത്തെ കൂട്ടി​യോ​ജി​പ്പി​ക്കാ​നും അപ്പോ​ഴും ഉപസം​ഹാ​ര​ത്തി​ലു​ട​നീ​ളം താത്‌പ​ര്യം നിലനിർത്താ​നും കഴിയു​ന്നി​ല്ലെ​ങ്കിൽ ഉപസം​ഹാ​രം വീണ്ടും ശരിയാ​ക്കണം. അതിന്‌ അപ്പോ​ഴും ദൈർഘ്യം കൂടു​ത​ലാണ്‌.

13 നിങ്ങൾ തുടക്ക​ക്കാ​ര​നായ ഒരു പ്രസം​ഗ​ക​നാ​ണെ​ങ്കിൽ, നിങ്ങളു​ടെ ഉപസം​ഹാ​രത്തെ, അതിന്‌ ആവശ്യ​മു​ള​ള​താ​യി​രി​ക്കാ​മെന്നു നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ ദൈർഘ്യം കുറഞ്ഞ​താ​ക്കു​ന്നതു മിക്ക​പ്പോ​ഴും ഏററവും നല്ലതാണ്‌. അതു ലളിത​വും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും വസ്‌തു​നി​ഷ്‌ഠ​വു​മാ​ക്കുക. അത്‌ അനന്തമാ​യി നീളാൻ അനുവ​ദി​ക്ക​രുത്‌.

14 നിങ്ങൾ ഒരു സിം​പോ​സി​യ​ത്തി​ലെ പ്രസംഗം നടത്തു​ക​യാ​ണെ​ങ്കിൽ, അല്ലെങ്കിൽ ഒരു സേവന​യോ​ഗ​ത്തിൽ സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ, അപ്പോൾ നിങ്ങളു​ടെ ഉപസം​ഹാ​രം അടുത്ത പ്രസം​ഗ​ത്തി​ന്റെ മുഖവു​ര​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കും, അങ്ങനെ ചുരു​ങ്ങി​യ​താ​യി​രി​ക്കാൻ കഴിയും. എന്നിരു​ന്നാ​ലും, ഓരോ ഭാഗത്തി​നും പ്രസം​ഗ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ സാക്ഷാ​ത്‌ക​രി​ക്കുന്ന ഒരു ഉപസം​ഹാ​രം ഉണ്ടായി​രി​ക്കണം. അത്‌ അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ അപ്പോൾ അതിന്‌ അനു​യോ​ജ്യ​മായ ദൈർഘ്യ​മാ​ണു​ള​ളത്‌.

**********

15-18. സമയ​മെ​ടു​ക്ക​ലിന്‌ അവധാ​ന​പൂർവ​ക​മായ ശ്രദ്ധ ലഭിക്കു​ന്നി​ല്ലെ​ങ്കിൽ, എന്തു ഫലമു​ണ്ടാ​കു​ന്നു?

15 സമയ​മെ​ടു​ക്കൽ. ഉപസം​ഹാ​ര​ത്തി​ന്റെ ദൈർഘ്യം മാത്രമല്ല പ്രധാനം; മാത്രമല്ല, പ്രസം​ഗ​ത്തി​ന്റെ ഓരോ ഭാഗത്തി​ന്റെ​യും സമയ​മെ​ടു​ക്ക​ലും ശ്രദ്ധ അർഹി​ക്കു​ന്നു. ആ കാരണ​ത്താൽ പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ “സമയ​മെ​ടുക്ക”ലിന്‌ ഒരു പ്രത്യേക കുറിപ്പ്‌ ഉണ്ട്‌.

16 പ്രസം​ഗ​ത്തിൽ ഉചിത​മായ സമയ​മെ​ടു​ക്ക​ലി​ന്റെ പ്രാധാ​ന്യം കുറയ്‌ക്ക​രുത്‌. പ്രസംഗം ശരിയാ​യി തയ്യാറാ​കു​ന്നു​വെ​ങ്കിൽ സമയവും പരിഗ​ണി​ച്ചി​രി​ക്കും. എന്നാൽ പ്രസം​ഗകൻ സകല വിവര​ങ്ങ​ളും കുത്തി​ക്കൊ​ള​ളി​ക്കാ​നു​ളള ശ്രമത്തിൽ കൂടുതൽ സമയ​മെ​ടു​ക്കു​ന്നു​വെ​ങ്കിൽ അയാൾ യഥാർഥ​ത്തിൽ തന്റെ ഉദ്ദേശ്യം സാധി​ക്കു​കയല്ല. ഇതിനു കാരണം സദസ്സി​ലു​ള​ളവർ അസ്വസ്ഥ​രാ​കാ​നും വാച്ചിൽ നോക്കാ​നും തുടങ്ങു​ക​യും അയാൾ പറയു​ന്നതു യഥാർഥ​ത്തിൽ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​മെ​ന്നു​ള​ള​താണ്‌. പ്രസം​ഗ​ത്തി​ന്റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കു​ന്ന​തിൽ മർമ​പ്ര​ധാ​ന​മായ പ്രയു​ക്ത​ത​യും പ്രേര​ണ​യും ഉൾക്കൊ​ളേളണ്ട ഉപസം​ഹാ​രം പരാജ​യ​പ്പെ​ടും. അത്‌ അവതരി​പ്പി​ക്കു​ന്നു​വെ​ങ്കി​ലും പ്രസം​ഗകൻ കൂടുതൽ സമയ​മെ​ടു​ക്കു​ന്ന​തു​കൊ​ണ്ടു പല കേസു​ക​ളി​ലും സദസ്സിന്‌ അതു​കൊ​ണ്ടു​ളള പ്രയോ​ജനം കിട്ടാ​തി​രി​ക്കും.

17 പ്രസം​ഗകൻ കൂടുതൽ സമയ​മെ​ടു​ക്കു​മ്പോൾ സദസ്സ്‌ അസ്വസ്ഥ​മാ​കു​ന്നു​വെന്നു മാത്രമല്ല, പ്രസം​ഗ​ക​നും അസ്വസ്ഥ​നാ​കു​ന്നു. തന്റെ സമയം തീരു​ക​യാ​ണെ​ന്നും തനിക്കു കണക്കി​ല​ധി​കം വിവരങ്ങൾ ഉണ്ടെന്നും കാണു​മ്പോൾ, അയാൾ ഫലപ്ര​ദ​ത്വം നശിപ്പി​ച്ചു​കൊ​ണ്ടു കണക്കി​ല​ധി​കം തിക്കി​ക്കൊ​ള​ളി​ക്കാൻ ശ്രമി​ച്ചേ​ക്കാം. ഇതു മിക്ക​പ്പോ​ഴും സമനി​ല​യു​ടെ അഭാവ​ത്തിൽ കലാശി​ക്കു​ന്നു. മറിച്ച്‌, പ്രസം​ഗകൻ തനിക്ക്‌ അനുവ​ദി​ച്ചി​രി​ക്കുന്ന സമയം പൂർത്തി​യാ​ക്കാൻ വേണ്ടത്ര വിവര​ങ്ങ​ളി​ല്ലെന്നു കാണു​ന്നു​വെ​ങ്കിൽ, വലിച്ചു​നീ​ട്ടാ​നു​ളള ശ്രമത്തിൽ അയാൾ തീർച്ച​യാ​യും പരസ്‌പ​ര​ബ​ന്ധ​മി​ല്ലാ​ത്ത​വ​നാ​യി​ത്തീ​രു​ക​യും തന്റെ അവതര​ണ​ത്തിൽ കാടു​ക​യ​റു​ക​യും ചെയ്‌തേ​ക്കാം.

18 സമയം​തീ​രു​മ്പോൾ സ്‌കൂൾ മേൽവി​ചാ​രകൻ വിദ്യാർഥി​ക്കു സൂചന കൊടു​ക്കു​മെ​ന്നു​ള​ളതു സത്യമാ​ണെ​ങ്കി​ലും, ഒരു പ്രസംഗം പൂർത്തി​യാ​കു​ന്ന​തി​നു​മു​മ്പു നിർത്തേ​ണ്ടി​യി​രി​ക്കു​മ്പോൾ വിദ്യാർഥി​ക്കും സദസ്സി​നും അതു നിരാ​ശാ​ജ​ന​ക​മാണ്‌. പ്രസം​ഗ​കനു തന്റെ വിവരങ്ങൾ അവതരി​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്ക​ത്ത​ക്ക​വണ്ണം അവയിൽ വേണ്ടത്ര താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കണം. സദസ്സ്‌ ഉപസം​ഹാ​രം കേൾക്കാ​തി​രി​ക്കു​ന്നു​വെ​ങ്കിൽ അവർ അനിശ്ചി​ത​രാ​യി വിട​പ്പെ​ട്ട​താ​യി വിചാ​രി​ക്കും. തുടർച്ച​യാ​യി പ്രസം​ഗ​ങ്ങൾക്കു കൂടുതൽ സമയ​മെ​ടു​ക്കുന്ന ഒരുവൻ താൻ മററു​ള​ള​വ​രോ​ടു പരിഗ​ണ​ന​യി​ല്ലാ​ത്ത​വ​നാ​ണെന്നു പ്രകട​മാ​ക്കു​ക​യോ തയ്യാറാ​ക​ലി​ന്റെ അഭാവ​ത്തി​ന്റെ തെളി​വു​നൽകു​ക​യോ ചെയ്യുന്നു.

19, 20. സേവന​യോ​ഗ​ങ്ങ​ളി​ലും കൺ​വെൻ​ഷൻപ​രി​പാ​ടി​ക​ളി​ലും സമയ​മെ​ടു​ക്കൽ വിശേ​ഷാൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഒരു പരിപാ​ടി​യിൽ പല പ്രസം​ഗ​കർക്കു പങ്കുള​ള​പ്പോൾ ഉചിത​മായ സമയ​മെ​ടു​ക്കൽ വിശേ​ഷാൽ പ്രധാ​ന​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു സേവന​യോ​ഗ​ത്തിൽ അഞ്ചു ഭാഗങ്ങൾ ഉണ്ടായി​രി​ക്കാം. ഓരോ പ്രസം​ഗ​ക​നും തനിക്ക്‌ അനുവ​ദി​ച്ചി​ട്ടു​ള​ള​തി​നെ​ക്കാൾ ഓരോ മിനി​റ​റു​മാ​ത്രം കൂടുതൽ സംസാ​രി​ച്ചാൽ അതു മീററിം​ഗി​നെ അഞ്ചുമി​നി​ററു ദീർഘി​പ്പി​ക്കും. എന്നിരു​ന്നാ​ലും ഓരോ​രു​ത്ത​രും വളരെ കുറച്ചു​മാ​ത്രമേ സമയം നീട്ടി​യു​ളളു. വീട്ടി​ലേ​ക്കു​ളള ബസ്‌ കിട്ടു​ന്ന​തി​നു ചിലർക്കു യോഗം തീരു​ന്ന​തി​നു​മു​മ്പു പോ​കേ​ണ്ടി​വ​രു​ന്നു, അല്ലെങ്കിൽ യോഗ​സ്ഥ​ല​ത്തു​നിന്ന്‌ ഒരാളെ കൊണ്ടു​പോ​കാൻ വന്നവരും കാത്തു​നിൽക്കു​ന്ന​വ​രു​മായ അവിശ്വാ​സി​ക​ളായ ഇണകൾ പ്രകോ​പി​ത​രാ​യേ​ക്കാം എന്നതാണു ഫലം.

20 ഒരു സിം​പോ​സി​യ​ത്തി​ലെ ഒരു പ്രസം​ഗകൻ തനിക്ക്‌ അനുവ​ദി​ക്ക​പ്പെട്ട സമയം മുഴുവൻ എടുക്കു​ന്നി​ല്ലെ​ങ്കി​ലും പ്രശ്‌ന​മു​ണ്ടാ​കാം. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു കൺ​വെൻ​ഷൻ പരിപാ​ടി​യിൽ അരമണി​ക്കൂർ പ്രസം​ഗ​ത്തി​നു നിയമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു സഹോ​ദരൻ ഇരുപതു മിനി​ററു കഴിഞ്ഞു നിർത്തി​യാൽ, അടുത്ത പ്രസം​ഗകൻ ഉടനെ തുടങ്ങാൻ ഒരുങ്ങി​യി​ട്ടി​ല്ലെ​ങ്കിൽ അതു പരിപാ​ടി​ക്കു വിഘ്‌നം വരുത്തി​യേ​ക്കാം.

21-24. സമയ​മെ​ടു​ക്കൽ സംബന്ധി​ച്ചു​ളള ചില പ്രശ്‌ന​ങ്ങ​ളും അവയുടെ കാരണ​ങ്ങ​ളും ചുരുക്കി പ്രതി​പാ​ദി​ക്കുക.

21 തീർച്ച​യാ​യും, ഒരു പ്രസം​ഗ​ത്തി​നു കൂടുതൽ സമയ​മെ​ടു​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​കാ​ര​ണ​ങ്ങ​ളി​ലൊ​ന്നു കണക്കി​ല​ധി​കം വിവര​ങ്ങ​ളുണ്ട്‌ എന്നതാണ്‌. ഇതു പ്രസംഗം തയ്യാറാ​കു​മ്പോൾ തിരു​ത്തേണ്ട ഒന്നാണ്‌. എന്നിരു​ന്നാ​ലും, മററു പോയിൻറു​കൾ, പ്രസം​ഗ​ഗു​ണ​ദോഷ ഫാറത്തി​ലെ മുൻ പോയിൻറു​കൾ, ഈ പോയിൻറു​വരെ വശമാ​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ, സമയ​മെ​ടു​ക്കൽ ഒരു പ്രശ്‌ന​മാ​യി​രി​ക്ക​യില്ല. നിങ്ങളു​ടെ മുഖ്യ പോയിൻറു​കൾ വേർതി​രി​ക്കാ​നും ഒരു ഉചിത​മായ ബാഹ്യ​രേഖ തയ്യാറാ​ക്കാ​നും നിങ്ങൾ ഇപ്പോൾത്തന്നെ പഠിച്ചി​രി​ക്കു​ന്നു​വെ​ങ്കിൽ, നല്ല സമയം​പാ​ലി​ക്കൽ സ്വാഭാ​വി​ക​മാ​യി വരു​മെന്നു നിങ്ങൾ കണ്ടെത്തും. സമയ​മെ​ടു​ക്കൽ ചർച്ച​ചെ​യ്‌തു​ക​ഴി​ഞ്ഞി​രി​ക്കുന്ന മുൻ പ്രസംഗ ഗുണങ്ങളെ ഒരു വലിയ അളവിൽ ആശ്രയി​ച്ചി​രി​ക്കു​ന്ന​തി​നാൽ ഗുണ​ദോ​ഷ​ഫാ​റ​ത്തി​ന്റെ അവസാ​ന​ത്തോ​ട​ടു​ത്താണ്‌ അതി​നെ​ക്കു​റി​ച്ചു പരിഗ​ണി​ക്കു​ന്നത്‌.

22 പൊതു​വേ സമയ​മെ​ടു​ക്ക​ലി​ലെ പ്രശ്‌നം കൂടുതൽ സമയ​മെ​ടു​ക്കു​ന്നു എന്നതാണ്‌. നന്നായി തയ്യാറാ​യി​ട്ടു​ളള ഒരു പ്രസം​ഗ​കനു സാധാ​ര​ണ​യാ​യി വിജ്ഞാ​ന​പ്ര​ദ​മായ ധാരാളം വിവര​ങ്ങ​ളുണ്ട്‌, എന്നാൽ നിശ്ചി​ത​സ​മയം അനുവ​ദി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ അയാൾ ശ്രദ്ധ ചെലു​ത്തണം.

23 എന്നിരു​ന്നാ​ലും, പുതി​യ​വ​രോ പരിച​യ​ക്കു​റ​വു​ള​ള​വ​രോ ആയ പ്രസം​ഗ​കർക്കു ചില​പ്പോൾ സമയം കുറഞ്ഞു​പോ​കാ​നു​ളള ചായ്‌വുണ്ട്‌. ലഭ്യമായ സമയം പൂർണ​മാ​യി ഉപയോ​ഗി​ക്കാൻ അവർ പഠിക്കണം. അഭില​ഷി​ക്ക​പ്പെ​ടുന്ന ദൈർഘ്യ​ത്തോ​ളം കൃത്യ​മാ​യി തങ്ങളുടെ പ്രസം​ഗങ്ങൾ നീളാൻ ഇടയാ​ക്ക​ത്ത​ക്ക​വണ്ണം അവയെ അളക്കുക അല്‌പം പ്രയാ​സ​മാ​ണെന്ന്‌ ആദ്യം അവർ കണ്ടെത്തി​യേ​ക്കാം. എന്നിരു​ന്നാ​ലും സാധ്യ​മാ​കു​ന്ന​ട​ത്തോ​ളം അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സമയ​ത്തോ​ട​ടു​ത്തു​വ​രാൻ അവർ ശ്രമി​ക്കണം. എന്നുവ​രി​കി​ലും, പ്രസംഗം അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സമയത്തി​ലും ഗണ്യമാ​യി കുറഞ്ഞു​പോ​കാത്ത പക്ഷം, വിദ്യാർഥി നല്ല തികവു​ളള, സംതൃ​പ്‌തി​ക​ര​മായ, ഒരു പ്രസംഗം തയ്യാറാ​യി അവതരി​പ്പി​ച്ചെ​ങ്കിൽ സമയ​മെ​ടു​ക്കൽ ബലഹീ​ന​മെന്നു കണക്കാ​ക്കു​ക​യില്ല.

24 ഒരു പ്രസം​ഗ​കന്റെ സമയ​മെ​ടു​ക്കൽ ബലഹീ​ന​മെന്നു കരുത​ണ​മോ വേണ്ടയോ എന്ന്‌ അവതര​ണ​ത്തി​ന്റെ സദസ്സിൻമേ​ലു​ളള ഫലം നിരീ​ക്ഷി​ക്കു​ന്ന​തി​നാൽ ഏററവും നന്നായി നിർണ​യി​ക്കാൻ കഴിയും. സമയം തീർന്നു​വെന്നു സ്‌കൂൾ മേൽവി​ചാ​രകൻ സൂചി​പ്പി​ക്കു​മ്പോൾ വിദ്യാർഥി​ക്കു തന്റെ വാചകം പൂർത്തി​യാ​ക്കാൻ സ്വാത​ന്ത്ര്യ​മു​ണ്ടെന്നു വിചാ​രി​ക്കണം. നല്ല തികവു​ളള ഒരു ചർച്ച തങ്ങൾ കേട്ടതാ​യി സദസ്സു വിചാ​രി​ക്ക​ത്ത​ക്ക​വണ്ണം ആ വാചക​ത്തോ​ടെ തന്റെ പ്രസം​ഗത്തെ ഫലകര​മായ ഒരു ഉപസം​ഹാ​ര​ത്തി​ലെ​ത്തി​ക്കാൻ വിദ്യാർഥി​ക്കു കഴിയു​മെ​ങ്കിൽ, അപ്പോൾ സമയ​മെ​ടു​ക്കൽ ബലഹീ​ന​മെന്നു പരിഗ​ണി​ക്ക​പ്പെ​ട​രുത്‌.

25-29. ഒരു വ്യക്തിക്കു തന്റെ പ്രസം​ഗ​ത്തി​ന്റെ സമയ​മെ​ടു​ക്കൽ ഉചിത​മാ​യി​ട്ടാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താൻ കഴിയും?

25 ഉചിത​മായ സമയപാ​ലനം എങ്ങനെ നേടാൻ കഴിയും? അടിസ്ഥാ​ന​പ​ര​മാ​യി, അതു തയ്യാറാ​ക​ലി​ന്റെ ഒരു സംഗതി​യാണ്‌. പ്രസം​ഗ​ത്തിൽ ഉൾപ്പെ​ടേണ്ട വിവരങ്ങൾ മാത്രമല്ല, പ്രസം​ഗാ​വ​ത​ര​ണ​വും തയ്യാറാ​കു​ന്നതു പ്രധാ​ന​മാണ്‌. അവതര​ണ​ത്തി​നു മതിയായ തയ്യാറാ​കൽ ഉണ്ടെങ്കിൽ, സമയ​മെ​ടു​ക്കൽ സാധാ​ര​ണ​യാ​യി കൃത്യ​മാ​യി​രി​ക്കും.

26 പ്രസം​ഗ​ത്തി​നു ബാഹ്യ​രേഖ ഉണ്ടാക്കു​മ്പോൾ, മുഖ്യ പോയിൻറു​കൾ ഏതൊ​ക്കെ​യെന്നു വ്യക്തമാ​യി സൂചി​പ്പി​ക്കുക. ഓരോ മുഖ്യ പോയിൻറി​നും കീഴിൽ നിങ്ങൾക്കു പരിചി​ന്തി​ക്കേണ്ട പല ഉപ പോയിൻറു​കൾ ഉണ്ടായി​രി​ക്കാം. തീർച്ച​യാ​യും, ചിലതു മററു​ള​ള​വ​യെ​ക്കാൾ കൂടുതൽ പ്രധാ​ന​മാ​യി​രി​ക്കും. അവതര​ണ​ത്തി​നു മർമ​പ്ര​ധാ​ന​മാ​യവ ഏവയെ​ന്നും ആവശ്യ​മെ​ങ്കിൽ ഏതെല്ലാം നീക്കം ചെയ്യാ​മെ​ന്നും അറിയുക. അനന്തരം, നിങ്ങളു​ടെ അവതര​ണ​സ​മ​യത്ത്‌, നിങ്ങൾ പിന്നി​ലാ​കു​ക​യാ​ണെന്നു കണ്ടെത്തു​ന്നു​വെ​ങ്കിൽ മുഖ്യ​വാ​ദങ്ങൾ മാത്രം അവതരി​പ്പി​ക്കു​ന്ന​തും ഉപ വാദങ്ങൾ നീക്കം​ചെ​യ്യു​ന്ന​തും ലളിത​മായ ഒരു കാര്യ​മാണ്‌.

27 ഇതു നാം വയൽശു​ശ്രൂ​ഷ​യിൽ നിരന്തരം ചെയ്യേ​ണ്ട​താ​വ​ശ്യ​മായ ഒരു കാര്യ​മാണ്‌. നാം ആളുക​ളു​ടെ വീട്ടു​വാ​തി​ലു​ക​ളി​ലേക്കു പോകു​മ്പോൾ, അവർ നിന്നു കേൾക്കു​മെ​ങ്കിൽ നാം പല മിനി​റ​റു​കൾ അവരോ​ടു സംസാ​രി​ക്കും. എന്നാൽ ആവശ്യ​മെ​ങ്കിൽ ഒരുപക്ഷേ ഒന്നോ രണ്ടോ മിനി​റ​റു​മാ​ത്രം എടുത്തു​കൊ​ണ്ടു സംക്ഷിപ്‌ത രൂപത്തിൽ അതേ അവതരണം നടത്താ​നും നാം ഒരുക്ക​മാണ്‌. നാം അത്‌ എങ്ങനെ ചെയ്യുന്നു? നമുക്കു നമ്മുടെ മുഖ്യ പോയിൻറും അല്ലെങ്കിൽ പോയിൻറു​ക​ളും തെളി​വി​ലേ​ക്കാ​വ​ശ്യ​മായ അതി​പ്ര​ധാന വിവര​ങ്ങ​ളും മനസ്സി​ലുണ്ട്‌. ചർച്ച വിപു​ല​പ്പെ​ടു​ത്തു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന മററ്‌ അപ്രധാന വിവര​ങ്ങ​ളും നമുക്കു മനസ്സി​ലുണ്ട്‌. എന്നാൽ സാഹച​ര്യം ആവശ്യ​പ്പെ​ടു​മ്പോൾ ഇവ വേണ്ടെ​ന്നു​വെ​ക്കാൻ കഴിയു​മെന്നു നമുക്ക​റി​യാം. പ്ലാററ്‌ഫാ​റ​ത്തിൽനിന്ന്‌ ഒരു പ്രസംഗം നടത്തു​മ്പോ​ഴും ഇതേ നടപടി പിന്തു​ട​രാൻ കഴിയും.

28 തന്റെ സമയത്തിൽ പകുതി തീർന്നു​ക​ഴി​യു​മ്പോൾ എത്രമാ​ത്രം ചർച്ച​ചെ​യ്‌തു​ക​ഴി​ഞ്ഞി​രി​ക്കണം എന്നു സൂചി​പ്പി​ക്കു​ന്ന​തി​നു പ്രസം​ഗ​ത്തി​ന്റെ മാർജി​നിൽ ഒരു കുറി​പ്പു​ണ്ടാ​ക്കു​ന്നത്‌ ഒരു പ്രസം​ഗ​കനു മിക്ക​പ്പോ​ഴും സഹായ​ക​മാണ്‌. അല്ലെങ്കിൽ അതു കൂടുതൽ ദീർഘ​മായ ഒരു പ്രസം​ഗ​മാ​ണെ​ങ്കിൽ, അയാൾ അതു നാലായി ഭാഗി​ക്കാ​നാ​ഗ്ര​ഹി​ച്ചേ​ക്കാം. അനന്തരം അയാൾ ബാഹ്യ​രേ​ഖ​യി​ലെ ആ സമയക്കു​റി​പ്പു​കൾ കടക്കു​മ്പോൾ ക്ലോക്കിൽ നോക്കു​ക​യും താൻ എങ്ങനെ ചെയ്യു​ന്നു​വെന്നു കാണു​ക​യും ചെയ്യണം. അയാൾ സാവധാ​ന​ത്തി​ലാണ്‌ നീങ്ങു​ന്ന​തെ​ങ്കിൽ, അവസാന മിനി​റ​റു​വരെ കാത്തി​രുന്ന്‌ ഉപസം​ഹാ​രം തിക്കി​ക്കൊ​ള​ളിച്ച്‌ അതിന്റെ ഫലപ്ര​ദ​ത്വം നശിപ്പി​ക്കാ​തെ അപ്രധാ​ന​വി​വ​രങ്ങൾ നീക്കം​ചെ​യ്‌തു​തു​ട​ങ്ങാ​നു​ളള സമയം അപ്പോ​ഴാണ്‌. എന്നിരു​ന്നാ​ലും, ഒരു പ്രസം​ഗകൻ നിരന്തരം തന്റെ വാച്ചിൽ നോക്കു​ന്നു​വെ​ങ്കിൽ അല്ലെങ്കിൽ വളരെ ശ്രദ്ധേ​യ​മായ ഒരു വിധത്തിൽ അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ അല്ലെങ്കിൽ സമയം തീരു​ക​യാ​ണെ​ന്നും അതു​കൊ​ണ്ടു വിവരങ്ങൾ ശീഘ്രം പറഞ്ഞു​തീർക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും സദസ്സി​നോ​ടു പറയു​ന്നു​വെ​ങ്കിൽ അതു വളരെ അലോ​സ​ര​പ്പെ​ടു​ത്തു​ന്ന​താണ്‌. സദസ്സിനെ അസഹ്യ​പ്പെ​ടു​ത്താ​തെ സ്വാഭാ​വി​ക​മായ ഒരു വിധത്തിൽ കൈകാ​ര്യം​ചെ​യ്യേണ്ട ഒന്നാണത്‌.

29 ഉചിത​മായ ആകമാ​ന​സ​മ​യ​മെ​ടു​ക്കൽ സാധി​ക്കു​ന്ന​തിന്‌, മുഖവു​രക്ക്‌ അനു​യോ​ജ്യ ദൈർഘ്യ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തും മുഖ്യ പോയിൻറു​ക​ളിൽ ഓരോ​ന്നും ശരിയായ അനുപാ​ത​ത്തിൽ വികസി​പ്പി​ക്കേ​ണ്ട​തും ഉപസം​ഹാ​ര​ത്തി​നു വേണ്ടത്ര സമയം ശേഷി​പ്പി​ക്കേ​ണ്ട​തും ആവശ്യ​മാണ്‌. നിങ്ങളു​ടെ സമയം തീരു​ക​യാ​ണെന്നു കാണു​മ്പോൾമാ​ത്രം പരിഗ​ണി​ക്കേണ്ട ഒന്നല്ലത്‌. തുടക്കം​മു​തൽതന്നെ നിങ്ങളു​ടെ സമയ​മെ​ടു​ക്ക​ലിൽ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ ഫലം നല്ല അനുപാ​ത​ത്തി​ലു​ളള ഒരു അവതര​ണ​മാ​യി​രി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]