വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കത്തുകൾ എഴുതുന്ന വിധം

കത്തുകൾ എഴുതുന്ന വിധം

പാഠം 17

കത്തുകൾ എഴുതുന്ന വിധം

1, 2. കത്തുകൾക്ക്‌ ഏതു നല്ല ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ​റാൻ കഴിയും?

1 ആദിമ ക്രിസ്‌തീ​യ​സ​ഭ​യിൽ കത്തുകൾ പല വിധങ്ങ​ളിൽ നന്നായി ഉപയോ​ഗി​ച്ചി​രു​ന്നു. അവ സഭകളു​മാ​യി സമ്പർക്കം പുലർത്തു​ന്ന​തി​നു​ളള ഒരു മാർഗ​മാ​യി​രു​ന്നു. (ഫിലി. 1:1) പ്രത്യേക ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറെറ​ടു​ത്ത​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ അവ ഉപയോ​ഗി​ക്ക​പ്പെട്ടു. (2 തിമൊ. 1:1, 2, 6) കത്തുകൾ സമീപ​കാ​ലത്തു വിശ്വാ​സി​ക​ളാ​യ​വ​രെ​യോ യാതനയെ അഭിമു​ഖീ​ക​രി​ച്ച​വ​രെ​യോ കെട്ടു​പ​ണി​ചെ​യ്‌തു. (1 തെസ്സ. 1:1-7; 3:1-7) ആദിമ​ക്രി​സ്‌ത്യാ​നി​കൾ കർത്താ​വി​ന്റെ സേവന​ത്തിൽ തങ്ങൾക്ക്‌ ഉററവ​രാ​യി​ത്തീർന്ന​വ​രു​മാ​യി സമ്പർക്കം പുലർത്താൻ കത്തുകൾ ഉപയോ​ഗി​ച്ചു.—3 യോഹ. 14.

2 ഇന്നത്തെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷ​കർക്കും കത്തുകൾ എഴുതു​ന്ന​തിന്‌ അനേകം കാരണങ്ങൾ ഉണ്ട്‌, ഈ കത്തുകൾക്കു വളരെ നൻമ ചെയ്യാൻ കഴിയും. ചില​പ്പോൾ ബിസി​നസ്‌ കത്തുകൾ ആവശ്യ​മാ​യി​വ​രാം. രാജ്യ​വേല സംബന്ധി​ച്ചു ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥൻമാർക്കു കത്തുകൾ എഴു​തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അന്യർക്കു പ്രവേ​ശ​ന​മി​ല്ലാത്ത ബഹുശാ​ലാ​ഭ​വ​ന​ങ്ങ​ളിൽ വസിക്കു​ന്ന​വ​രെ​യും ഒററപ്പെട്ട സ്ഥലങ്ങളിൽ പാർക്കു​ന്ന​വ​രെ​യും മിക്ക​പ്പോ​ഴും കത്തുകൾമു​ഖേന മാത്രമേ “സുവാർത്ത”യുമായി സമീപി​ക്കാൻ കഴിയൂ. നിങ്ങളു​ടെ സഭയിലെ ചില പ്രസാ​ധകർ ദൂരെ മാറി​പ്പാർത്തി​രി​ക്കാം, അല്ലെങ്കിൽ ബന്ധുക്കൾ ഗണ്യമായ ദൂരത്തി​ലാ​യി​രി​ക്കാം താമസി​ക്കു​ന്നത്‌, ഒരു കത്ത്‌ എഴുതി​ക്കൊണ്ട്‌ അവരി​ലു​ളള നിങ്ങളു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യം പ്രകട​മാ​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. കൂടാതെ, നന്ദിയോ അനു​ശോ​ച​ന​മോ അറിയി​ക്കാൻ നിങ്ങൾ ഒരു കത്തയയ്‌ക്കുന്ന സമയങ്ങ​ളു​ണ്ടാ​യി​രി​ക്കാം.

3. നമ്മുടെ ശുശ്രൂ​ഷക്കു യോഗ്യ​മാ​യി​രി​ക്കു​ന്ന​തിന്‌, നമ്മുടെ കത്തുക​ളു​ടെ സ്വഭാ​വ​മെ​ന്താ​യി​രി​ക്കണം?

3 നമ്മുടെ കത്തുകൾ നമ്മുടെ ദൈവ​ദ​ത്ത​ശു​ശ്രൂ​ഷക്കു യോഗ്യ​മാ​യി​രി​ക്കണം. അവ സൗഹാർദ​പ​ര​വും നയപര​വും അവ വായി​ക്കു​ന്ന​വ​രോ​ടു സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്ന​വ​യു​മാ​യി​രി​ക്കണം. അവ നിഷേ​ധാ​ത്മ​ക​വും, വിശ്വാ​സത്തെ ഇടിച്ചു​താ​ഴ്‌ത്തു​ന്ന​തും വായന​ക്കാ​രനെ വിഷാ​ദ​മ​ഗ്ന​നാ​ക്കു​ന്ന​തു​മായ പരാതി​യു​ടെ ആത്മാവു പ്രകട​മാ​ക്കു​ന്ന​തും, ആയിരി​ക്കു​ന്ന​തി​നു പകരം ക്രിയാ​ത്മ​ക​വും കെട്ടു​പ​ണി​ചെ​യ്യു​ന്ന​തു​മാ​യി​രി​ക്കണം. “സ്‌നേ​ഹ​മോ ആത്മിക​വർദ്ധന വരുത്തു​ന്നു” എന്ന്‌ ദൈവ​വ​ചനം പറയുന്നു. (1 കൊരി. 8:1) കത്തു കൊടു​ക്കുന്ന ആകമാ​ന​മായ കാഴ്‌ച​പ്പാ​ടും ധാരണ​യും കൂടെ പരിഗ​ണി​ക്കുക. വൃത്തി​ക്കു​വേണ്ടി കത്തിന്റെ വശങ്ങൾക്കു​ചു​റ​റും അടിയി​ലും ന്യായ​മാ​യി ഏകരൂ​പ​ത്തി​ലു​ളള മാർജിൻ ഉണ്ടായി​രി​ക്കു​ന്നതു സഹായ​ക​മാണ്‌. പാടുകൾ നല്ല ധാരണ ഉളവാ​ക്കു​ന്നില്ല. കൂടാതെ, നല്ല അക്ഷരവി​ന്യാ​സ​വും വാചക​ഘ​ട​ന​യും ശ്രദ്ധ അർഹി​ക്കു​ന്നു. എന്നിരു​ന്നാ​ലും, നിങ്ങൾ ഇവയിൽ വിദഗ്‌ധ​ര​ല്ലെ​ങ്കിൽ, സുഹൃ​ത്തു​ക്കൾക്ക്‌ എഴുതു​ന്ന​തിൽനിന്ന്‌ അതു നിങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്ത​രുത്‌. സാധാ​ര​ണ​യാ​യി സ്‌നേ​ഹോ​ഷ്‌മ​ള​ത​യും താത്‌പ​ര്യ​വും ഉത്സാഹ​വും അക്ഷരത്തി​ന്റെ​യും വാചക​ഘ​ട​ന​യു​ടെ​യും തെററു​കളെ പരിഹ​രി​ക്കു​ന്ന​തി​ലു​മ​ധി​കം ചെയ്യുന്നു. എന്നാൽ ഒരു നിഘണ്ടു ഉപയോ​ഗി​ക്കു​ന്ന​തി​നാൽ അക്ഷരവി​ന്യാ​സം മെച്ച​പ്പെ​ടു​ത്താൻ കഴിയും. മററു​ള​ളവർ വാക്കു​ക​ളും ശൈലി​ക​ളും എങ്ങനെ യോജി​പ്പി​ക്കു​ന്നു​വെന്നു ശ്രദ്ധി​ക്കു​ന്ന​തി​നാൽ വാചക​ഘടന മെച്ച​പ്പെ​ടു​ത്താൻ കഴിയും. ഈ പോയിൻറു​കൾ മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, നമുക്ക്‌ ഇപ്പോൾ നമ്മുടെ ശുശ്രൂ​ഷ​യോ​ടു​ളള ബന്ധത്തിൽ എഴുതാൻ അവസരം ലഭിക്കാ​വുന്ന വിവി​ധ​തരം കത്തുകളെ കുറേ​ക്കൂ​ടെ അടുത്തു വീക്ഷി​ക്കാം.

4. ഒരു ബിസി​നസ്‌ കത്തിന്റെ ഉചിത​മായ രൂപം വിവരി​ക്കുക.

4 ബിസി​നസ്‌ കത്തുകൾ. നിങ്ങൾ ഒരു ബിസി​നസ്‌ കത്ത്‌ എഴുതു​മ്പോൾ നിങ്ങളു​ടെ പേരും മേൽവി​ലാ​സ​വും തീയതി​യും കത്തിന്റെ മുകളിൽ കൊടു​ക്കു​ന്നതു ബുദ്ധി​പൂർവ​ക​മാണ്‌. ഇതു തലക്കെട്ട്‌ എന്നു വിളി​ക്ക​പ്പെ​ടു​ന്നു, കടലാ​സി​ന്റെ വലതു​വ​ശ​ത്താണ്‌ അത്‌ വരുന്നത്‌. (വാച്ച്‌ ടവർ സൊ​സൈ​റ​റി​ക്കു​ളള കത്തുക​ളിൽ സഭാകാ​ര്യ​ങ്ങ​ളാണ്‌ കൈകാ​ര്യം​ചെ​യ്യു​ന്ന​തെ​ങ്കിൽ തലക്കെ​ട്ടിൽ അയയ്‌ക്കു​ന്ന​യാ​ളി​ന്റെ സഭയുടെ പേരും ഉണ്ടായി​രി​ക്കണം.) “അകത്തെ മേൽവി​ലാ​സം” കടലാ​സി​ന്റെ ഇടതു​വ​ശത്ത്‌ തലക്കെ​ട്ടി​നെ​ക്കാൾ അല്‌പം താഴെ​യാണ്‌. ഇവിടെ ആർക്കെ​ഴു​തു​ന്നു​വോ ആ സ്ഥാപന​ത്തി​ന്റെ​യോ ആളി​ന്റെ​യോ പേരും മേൽവി​ലാ​സ​വും നിങ്ങൾ കൊടു​ക്കു​ന്നു. ക്രമമ​നു​സ​രിച്ച്‌ അടുത്ത​താ​യി അഭിവാ​ദനം വരുന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ബന്ധമി​ല്ലാത്ത സ്ഥാപന​ങ്ങൾക്കോ വ്യക്തി​കൾക്കോ എഴുതു​മ്പോൾ “ഡിയർ സർ” “മാന്യരേ” “പ്രിയ​പ്പെട്ട . . . അവർകൾക്ക്‌” എന്നിങ്ങ​നെ​യു​ളള അഭിവാ​ദ​നങ്ങൾ ഉചിത​മാണ്‌. സൊ​സൈ​റ​റി​ക്കോ യഹോ​വ​യു​ടെ സാക്ഷി​ക​ളായ മററു​ള​ള​വർക്കോ എഴുതു​മ്പോൾ, “പ്രിയ സഹോ​ദ​ര​ങ്ങളേ,” അല്ലെങ്കിൽ “പ്രിയ . . . സഹോ​ദ​രന്‌” എന്നിങ്ങ​നെ​യു​ളള അഭിവാ​ദ​നങ്ങൾ ഉപയോ​ഗി​ക്കുന്ന പതിവുണ്ട്‌. ഒടുവിൽ “ആത്മാർഥ സ്‌നേ​ഹ​ത്തോ​ടെ” എന്നോ “വിനീത വിധേയൻ” എന്നോ ഒരു ഉപസം​ഹാര പ്രയോ​ഗ​മുണ്ട്‌. യഹോ​വ​യു​ടെ സ്ഥാപന​ത്തി​നു​ള​ളി​ലു​ള​ള​വർക്ക്‌ എഴുതു​മ്പോൾ “നിങ്ങളു​ടെ സഹോ​ദരൻ” “നിങ്ങളു​ടെ കൂട്ടു​ദാ​സൻ” എന്നിങ്ങ​നെ​യു​ളള ഉപസം​ഹാര പദപ്ര​യോ​ഗങ്ങൾ ഉചിത​മാണ്‌. ഇതു പേജിന്റെ പകുതി​ക്കൽ തുടങ്ങു​ക​യും ഒരു കോമാ​യിൽ അവസാ​നി​ക്കു​ക​യും ചെയ്യുന്നു. തൊട്ടു​താ​ഴെ നിങ്ങളു​ടെ പേരെ​ഴു​തി ഒപ്പിടുക. ഒരു സഭക്കു​വേ​ണ്ടി​യോ ഒരു സർക്കി​ട്ടി​നു​വേ​ണ്ടി​യോ സൊ​സൈ​റ​റി​ക്കു കത്ത്‌ എഴുതു​മ്പോൾ എഴുത്തു​കാ​രൻ തന്റെ ഒപ്പിനു തൊട്ടു​താ​ഴെ “അധ്യക്ഷ​മേൽവി​ചാ​രകൻ” അല്ലെങ്കിൽ “സർക്കിട്ട്‌ മേൽവി​ചാ​രകൻ” എന്നിങ്ങനെ തന്റെ പദവി​യും എഴു​തേ​ണ്ട​താണ്‌.

5, 6. കത്തിൽ ആദ്യം എന്തിൽ ശ്രദ്ധി​ക്കണം, ഒരു അനുകൂല പ്രതി​ക​രണം ഉളവാ​ക്കാൻ സാധാ​ര​ണ​യാ​യി എന്തു സഹായി​ക്കു​ന്നു?

5 നിങ്ങളു​ടെ കത്തിന്റെ തുടക്ക​ത്തിൽതന്നെ അതിന്റെ ഉദ്ദേശ്യം പ്രസ്‌താ​വി​ക്കുക. അപ്പോൾ എഴുത്തു കിട്ടു​ന്ന​യാൾ നിങ്ങൾ എഴുതു​ന്ന​തി​ന്റെ കാരണം പെട്ടെന്നു മനസ്സി​ലാ​ക്കും. കത്തു മുൻ എഴുത്തു​കു​ത്തി​ന്റെ തുടർച്ച​യാ​ണെ​ങ്കിൽ ആ മുൻക​ത്തി​നെ​യും അതു കൈകാ​ര്യം​ചെയ്‌ത പ്രത്യേക വിഷയ​ത്തെ​യും കുറിച്ചു പറയു​ന്നതു നന്നായി​രി​ക്കും. എഴുത്തു​കുത്ത്‌ അനേകം വകുപ്പു​ക​ളു​ളള ഒരു വലിയ സ്ഥാപന​വു​മാ​യി​ട്ടാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ആ സ്ഥാപന​ത്തിൽനി​ന്നു കിട്ടിയ ഒടുവി​ലത്തെ കത്തിലെ ഏതെങ്കി​ലും തിരി​ച്ച​റി​യൽ സംജ്ഞകൾ സൂചി​പ്പി​ക്കു​ന്ന​തും സഹായ​ക​മാണ്‌. കത്തിന്റെ ഉടൽ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഓരോ പ്രത്യേക കാര്യ​ത്തി​നും അല്ലെങ്കിൽ ചിന്താ​ഗ​തി​ക്കും ഒരു വേറിട്ട ഖണ്ഡിക ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു നല്ല ഫലങ്ങൾ ലഭിക്കു​ന്നു​വെന്നു നിങ്ങൾ കണ്ടെത്തും. ഇതു നിങ്ങളു​ടെ എഴുത്തി​ലെ വിവിധ പോയിൻറു​കൾ വ്യക്തമാ​യി മുന്തി​നിൽക്കാൻ സഹായി​ക്കു​ക​യും മിക്ക​പ്പോ​ഴും മെച്ചപ്പെട്ട സേവന​ത്തിൽ കലാശി​ക്കു​ക​യും ചെയ്യുന്നു. കത്തു ഭാഗി​ക​മാ​യി ബിസി​ന​സ്‌പ​ര​വും ഭാഗി​ക​മാ​യി അനൗപ​ചാ​രി​ക​വു​മാ​ണെ​ങ്കിൽ ബിസി​നസ്‌ കാര്യങ്ങൾ ആദ്യം എഴുതു​ന്നത്‌ ഏററവും നന്നാണ്‌.

6 ആശയ​പ്ര​ക​ട​ന​ത്തി​ന്റെ ഹ്രസ്വത എല്ലായ്‌പോ​ഴും കത്തെഴു​ത്തിൽ മൂല്യ​വ​ത്താണ്‌, അതേസ​മയം നിങ്ങൾ ധരിപ്പി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന വിവരങ്ങൾ വ്യക്തവും പൂർണ​വു​മാ​യി​രി​ക്കണം. എന്നാൽ അനാവ​ശ്യ​വാ​ക്കു​ക​ളോ ആവർത്തി​ച്ചി​രി​ക്കുന്ന ആശയങ്ങ​ളോ നീക്കം​ചെ​യ്‌താൽ നിങ്ങളു​ടെ കത്ത്‌ കൂടുതൽ ഫലകര​മാ​യി​രി​ക്കും. നിങ്ങളു​ടെ വിഷയ​ത്തോ​ടു ബന്ധമി​ല്ലാത്ത വിവരങ്ങൾ വിട്ടു​ക​ള​യു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ കത്തിന്റെ ഉദ്ദേശ്യം വ്യക്തമാ​ക്കാൻ അതു സഹായ​ക​മാണ്‌. കൂടാതെ, മററു​ള​ള​വ​രു​ടെ പ്രയത്‌ന​ത്തോ​ടു​ളള വിലമ​തി​പ്പി​ന്റെ ആത്മാർഥ​മായ ഒരു പ്രകടനം സാധാ​ര​ണ​യാ​യി ഉചിത​മാണ്‌. ഏതെങ്കി​ലും വൈഷ​മ്യം വിശദീ​ക​രി​ച്ചു​കൊ​ണ്ടു​ളള ബിസി​നസ്‌ കത്തിന്റെ കാര്യ​ത്തിൽപോ​ലും “ഈ പ്രത്യേക കാര്യ​ത്തിൽ നിങ്ങൾ എനിക്കു​വേണ്ടി ചെയ്യു​ന്ന​തി​നെ (അല്ലെങ്കിൽ ചെയ്യാൻ കഴി​ഞ്ഞേ​ക്കാ​വു​ന്ന​തി​നെ) ഞാൻ വളരെ​യ​ധി​കം വിലമ​തി​ക്കു​ക​തന്നെ ചെയ്യുന്നു” എന്നിങ്ങനെ എന്തെങ്കി​ലും പ്രസ്‌താ​വന ചെയ്യു​മ്പോൾ പ്രതി​ക​രണം സാധാ​ര​ണ​യാ​യി മെച്ചമാണ്‌.

7-9. ഒരു സാക്ഷ്യം കൊടു​ക്കാൻ ഉദ്ദേശി​ക്കുന്ന ഒരു കത്തിൽ എന്തു പറയാ​വു​ന്ന​താണ്‌?

7 ഒരു സാക്ഷ്യം കൊടു​ക്കു​ന്ന​തിന്‌. രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്ന​തിൽ കത്തെഴു​ത്തും മൂല്യ​വ​ത്താ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ചില പ്രദേ​ശ​ങ്ങ​ളിൽ യഥേഷ്ടം പ്രവർത്തി​ക്കാൻ കഴിയാത്ത വലിയ ബഹുശാ​ലാ​ഭ​വ​ന​ങ്ങ​ളോ ഹോട്ടൽവ​സ​തി​ക​ളോ ഉണ്ട്‌, എന്നാൽ അന്തേവാ​സി​കൾക്കു കത്തെഴു​താൻ നമുക്കു കഴിയും. കൂടാതെ, വീടു​തോ​റു​മു​ളള വേലയിൽ ചില ആളുകൾവീ​ട്ടിൽ ആവർത്തിച്ച്‌ ഇല്ലാ​തെ​വ​രു​ന്നു, എന്നാൽ അവർ തങ്ങളുടെ തപാൽ എടുക്കു​ന്നു. വീട്ടിൽത്തന്നെ കഴിയുന്ന ഒരു പ്രസാ​ധ​കനു മററു​ള​ള​വർക്കു രാജ്യ​സ​ന്ദേശം പങ്കു​വെ​ക്കു​ന്ന​തി​നു​ളള ഏകമാർഗം ഈ ആളുകൾക്കു കത്തെഴു​തു​ന്ന​തു​മാ​ത്ര​മാ​യി​രി​ക്കാം.

8 ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഒരു സാക്ഷ്യം കൊടു​ക്കു​ന്ന​തിന്‌ ഒരു കത്ത്‌ എഴുതു​മ്പോൾ നിങ്ങ​ളേ​ത്തന്നെ ആദ്യം പരിച​യ​പ്പെ​ടു​ത്തു​ന്നതു നല്ലതാണ്‌. വ്യക്തി​പ​ര​മായ ഒരു സന്ദർശനം നടത്തു​ന്ന​തി​നു​പ​കരം നിങ്ങൾ ഒരു കത്ത്‌ എഴുതു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും പ്രസ്‌താ​വി​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. അതു കത്തു കിട്ടു​ന്ന​യാ​ളി​നു നിങ്ങളു​ടെ ആത്മാർഥത സംബന്ധി​ച്ചു ബോധ്യം വരുത്തി​യേ​ക്കാം. അനന്തരം, നിങ്ങൾക്കു സന്ദർശി​ക്കാൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽ വ്യക്തി​പ​ര​മാ​യി അയാ​ളോ​ടു നിങ്ങൾ പറയാ​നാ​ഗ്ര​ഹി​ച്ചി​രു​ന്നതു വിവരി​ക്കുക. നിങ്ങൾ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നു​വെ​ങ്കിൽ അതു ചെയ്യുക പ്രയാ​സമല്ല. നിങ്ങൾക്കു നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ അടുത്ത കാലത്തെ ഒരു പ്രതി​യിൽനി​ന്നു​ളള ഒരു തിരു​വെ​ഴു​ത്ത​വ​ത​രണം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌ അല്ലെങ്കിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യോ ഉണരുക!യുടെ​യോ അടുത്ത​കാ​ലത്തെ ഒരു ലക്കത്തിൽനി​ന്നോ നിങ്ങൾക്ക്‌ ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​ത്തിൽനി​ന്നോ ഉളള ഒരു ഭാഗം നിങ്ങളു​ടെ സ്വന്തം വാക്കു​ക​ളിൽ വിവരി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾക്ക്‌ ഒരു ലഘു​ലേ​ഖ​യോ ഒരു മാസി​ക​യോ ഒരു ചെറു​പു​സ്‌ത​ക​മോ ഉളളട​ക്കം​ചെ​യ്യാ​വു​ന്ന​തും അതു വായി​ക്കാൻ വ്യക്തിയെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​വു​ന്ന​തു​മാണ്‌. ഈ വിവരം വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക. വീടു​തോ​റു​മു​ളള വേലയിൽ നിങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ, സ്വന്തം ബൈബി​ളിൽ തിരു​വെ​ഴു​ത്തു​കൾ എടുത്തു​നോ​ക്കാൻ നിങ്ങൾക്ക്‌ അയാ​ളോ​ടു നിർദേ​ശി​ക്കാ​വു​ന്ന​താണ്‌. പിന്നീട്‌, ഉണർത്ത​പ്പെ​ട്ടി​രി​ക്കാ​വുന്ന താത്‌പ​ര്യം നട്ടുവ​ളർത്തു​ക​യെന്ന ലക്ഷ്യം മുൻനിർത്തി നിങ്ങളു​മാ​യി എങ്ങനെ സമ്പർക്കം​പു​ലർത്താ​മെന്ന്‌ അയാ​ളോ​ടു പറയു​ക​യും അങ്ങനെ ചെയ്യാൻ അയാളെ ക്ഷണിക്കു​ക​യും ചെയ്യുക. നിങ്ങൾക്കു നന്ദിപ​റ​യാ​നോ വീക്ഷാ​ഗോ​പു​ര​ത്തി​നോ ഉണരുക!ക്കോ വരിസം​ഖ്യ അടയ്‌ക്കാ​നോ അയാൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ എങ്ങോട്ട്‌ എഴുത​ണ​മെന്ന്‌ അറിയ​ത്ത​ക്ക​വണ്ണം വ്യക്തമാ​യി നിങ്ങളു​ടെ പേരും മേൽവി​ലാ​സ​വും കൊടു​ക്കുക.

9 കൂടിന്റെ പുറത്ത്‌ എല്ലായ്‌പോ​ഴും നിങ്ങളു​ടെ സ്വന്തം മടക്ക മേൽവി​ലാ​സം കാണി​ക്കുക. വിശേ​ഷി​ച്ചു നിങ്ങൾ സാഹി​ത്യം ഉളളട​ക്കം​ചെ​യ്‌തി​ട്ടു​ണ്ടെ​ങ്കിൽ വേണ്ടത്ര സ്‌ററാ​മ്പൊ​ട്ടി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താൻ പരി​ശോ​ധി​ക്കുക. സ്‌ററാമ്പ്‌ മതിയാ​യ​ത​ല്ലെ​ങ്കിൽ വീട്ടു​കാ​രന്റെ പേരിൽ കൂലി ചുമത്തു​ന്ന​താ​യി​രി​ക്കും, ഇത്‌ ഒരു നല്ല സാക്ഷ്യം കൊടു​ക്കാ​നു​ളള നിങ്ങളു​ടെ ശ്രമത്തി​ന്റെ വിലയി​ടി​ച്ചേ​ക്കാം.

10, 11. കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കു​മു​ളള കത്തുകൾ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അവയിൽ എന്ത്‌ ഉൾപ്പെ​ടു​ത്താം?

10 കുടും​ബാം​ഗ​ങ്ങൾക്കും ഉററ സുഹൃ​ത്തു​ക്കൾക്കും. അനുദി​ന​ജീ​വി​ത​ത്തിൽ നാം അതി​പ്ര​ധാ​ന​മെന്നു പരിഗ​ണി​ക്കുന്ന പ്രവർത്ത​ന​ങ്ങൾക്കു നമ്മുടെ സമയവും ശ്രദ്ധയും കൊടു​ക്കു​ന്നു. എന്നാൽ സ്‌നേ​ഹ​മു​ളള ബന്ധുക്ക​ളോ​ടും ഉററ സുഹൃ​ത്തു​ക്ക​ളോ​ടും തപാലി​ലൂ​ടെ സമ്പർക്കം പുലർത്താൻ നാം സമയം എടുക്കു​ന്നു​വോ? മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​ക​ളിൽനി​ന്നു​ളള കത്തുകളെ അഗാധ​മാ​യി വിലമ​തി​ക്കു​ന്നു. കുട്ടികൾ അവരുടെ മാതാ​പി​താ​ക്കൾ എഴുതുന്ന എഴുത്തു​ക​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്നു. കത്തുകൾ മുഖേ​ന​യു​ളള “സംഭാഷണ”ത്തിന്റെ പരസ്‌പ​ര​കൈ​മാ​ററം കുടും​ബാം​ഗ​ങ്ങളെ ഒരുമി​ച്ചു​നിർത്തു​ന്ന​തി​നു വളരെ​യ​ധി​കം സഹായി​ക്കു​ന്നു, ശാരീ​രി​ക​മാ​യി വളരെ അകലെ​യാ​യി​രി​ക്കു​മ്പോൾപോ​ലും. നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും നിങ്ങളു​ടെ ക്ഷേമത്തി​ന്റെ എന്തെങ്കി​ലും തെളിവ്‌, നിങ്ങളു​ടെ പേനയിൽനി​ന്നോ ടൈപ്‌​റൈ​ട്ട​റിൽനി​ന്നോ ഉളള ഉല്ലാസ​പ്ര​ദ​വും വാർത്താ​ബ​ഹു​ല​വു​മായ ഒരു കത്ത്‌, ലഭിക്കു​ന്ന​തി​നാൽ തീർച്ച​യാ​യും പരിപു​ഷ്ടി​പ്പെ​ടും. നിങ്ങൾ അതിനെ സംശയി​ക്കു​ന്നു​വോ? എങ്കിൽ നിങ്ങളു​ടെ സ്വന്തം അനുഭ​വ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ഒരു നല്ല കത്തു​പോ​ലെ വളരെ സന്തോ​ഷ​പ്ര​ദ​മാ​യി സ്വീക​രി​ക്ക​പ്പെ​ടുന്ന അധികം കാര്യങ്ങൾ ഇല്ല. സാധാ​ര​ണ​യാ​യി അതുസം​ബ​ന്ധിച്ച്‌ ആനന്ദ​പ്ര​ദ​മായ ഒരു ആവേശ​മുണ്ട്‌. ആർക്കെ​ങ്കി​ലും നിങ്ങ​ളെ​ക്കു​റി​ച്ചു ചിന്തയു​ള​ളതു നിങ്ങളെ സന്തുഷ്ട​നാ​ക്കു​ന്നു, ഇല്ലേ? ക്രിസ്‌ത്യാ​നി​ക​ളു​ടെ മുന്തിയ ഗുണം അവർ അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്നു​വെ​ന്ന​താണ്‌ എന്ന്‌ ഓർക്കുക; ഇതു പ്രകട​മാ​ക്കു​ന്ന​തി​നു​ളള ഒരു മാർഗം വളരെ അകലെ​യാ​യി​രി​ക്കു​മ്പോൾപോ​ലും സമ്പർക്കം പുലർത്തു​ന്ന​താണ്‌.

11 എന്നാൽ നിങ്ങൾ എന്തി​നെ​ക്കു​റിച്ച്‌ എഴുതും? രസാവ​ഹ​മായ അനുഭ​വങ്ങൾ നിങ്ങൾ ആസ്വദി​ക്കു​ന്നു​ണ്ടോ? നിങ്ങൾക്ക്‌ ഉല്ലാസം നൽകുന്നവ സാധാ​ര​ണ​യാ​യി മററു​ള​ളവർ ആസ്വദി​ക്കും. അതു ശുശ്രൂ​ഷ​യിൽ നിങ്ങൾക്കു​ണ്ടായ വ്യക്തി​പ​ര​മായ ഒരു അനുഭ​വ​മാ​യി​രി​ക്കാം, അല്ലെങ്കിൽ മററു​ള​ള​വ​രിൽനി​ന്നു നിങ്ങൾ കേട്ട ഒരു അനുഭ​വ​മാ​യി​രി​ക്കാം. (എന്നാൽ സംശയ​ക​ര​മായ വിശ്വാ​സ്യത ഉളള കാര്യങ്ങൾ പ്രചരി​പ്പി​ക്കു​ന്നത്‌ ജ്ഞാനമല്ല.) ചില​പ്പോൾ നിങ്ങൾ ആർക്കെ​ഴു​തു​ന്നു​വോ അയാളു​മാ​യി നിങ്ങൾ പങ്കുവെച്ച ഉല്ലാസ​പ്ര​ദ​മായ അനുഭ​വങ്ങൾ അനുസ്‌മ​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ഇതു സുഹൃ​ത്തു​ക്കളെ അടുപ്പി​ക്കു​ന്നു. നിങ്ങൾ പഠിച്ചി​രി​ക്കുന്ന പുതിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾക്ക്‌ എഴുതാ​വു​ന്ന​താണ്‌. ഈയിടെ നിങ്ങൾ വ്യക്തി​പ​ര​മാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങൾസം​ബ​ന്ധി​ച്ചെന്ത്‌, ഒരുപക്ഷേ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ? അങ്ങനെ​യു​ളള വിവരങ്ങൾ എല്ലായ്‌പോ​ഴും സുഹൃ​ത്തു​ക്കൾക്കു രസാവ​ഹ​മാണ്‌. നിങ്ങൾ എഴുതുന്ന ആളിന്‌ സുഖമി​ല്ലേ? കുറെ പ്രോ​ത്സാ​ഹനം കൊടു​ക്കുക. താത്‌പ​ര്യം കാണി​ക്കു​ക​യും അയാളു​ടെ നേര​ത്തെ​യു​ളള രോഗ​വി​മു​ക്തിക്ക്‌ ആശിക്കു​ന്ന​താ​യി പ്രകട​മാ​ക്കു​ക​യും ചെയ്യുക. സഭയിലെ ഒരു യോഗ​ത്തിൽ സംഭവിച്ച പ്രത്യേക താത്‌പ​ര്യ​മു​ളള എന്തെങ്കി​ലും, പ്രോ​ത്സാ​ഹ​ജ​ന​ക​വും സുഖമി​ല്ലാ​ത്ത​യാൾക്ക്‌ ആ ദിവസത്തെ ശോഭ​ന​മാ​ക്കാൻ സഹായി​ക്കു​ന്ന​തു​മായ എന്തെങ്കി​ലും, നിങ്ങൾക്കു പറയാ​വു​ന്ന​താണ്‌. എഴുതാ​നു​ളള കാര്യ​ങ്ങ​ളോ​ടു​ളള ബന്ധത്തിൽ, അടുത്ത കാലത്തു സംഭവി​ച്ച​തി​ന്റെ അല്ലെങ്കിൽ നിങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​ന്റെ വിശദാം​ശങ്ങൾ ഓർക്കു​ന്ന​തി​നു നിങ്ങൾക്കു പ്രയാ​സ​മു​ണ്ടെ​ങ്കിൽ, അവ ഓർമ​യി​ലേക്കു വരു​മ്പോൾ ഒരു ഓർമ​ക്കു​റി​പ്പിൽ അവ കുറി​ച്ചി​ടാൻ പാടില്ലേ? അപ്പോൾ നിങ്ങൾ എഴുതാൻ ഇരിക്കു​മ്പോൾ വിവരങ്ങൾ അനായാ​സം ലഭ്യമാ​യി​രി​ക്കും.

12, 13. നമ്മുടെ കത്തുകൾക്കു സത്യത്തി​ന്റെ മാർഗ​ത്തിൽ മററു​ള​ള​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും?

12 എന്തെഴു​ത​ണ​മെ​ന്നതു സംബന്ധി​ച്ചു​തന്നെ, കത്തു കിട്ടു​ന്ന​യാ​ളെ സത്യത്തി​ന്റെ മാർഗ​ത്തിൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ മൂല്യ​വ​ത്താ​യി നിങ്ങൾക്ക്‌ എന്തി​നെ​ക്കു​റി​ച്ചെ​ങ്കി​ലും ചിന്തി​ക്കാൻ കഴിയു​മോ? ഒരുപക്ഷേ നിങ്ങൾ അധ്യയനം നടത്തി​പ്പോന്ന ഒരാൾ മറെറാ​രു പട്ടണത്തി​ലേക്കു മാറി​പ്പാർത്തി​രി​ക്കാം. നിങ്ങളു​ടെ വ്യക്തി​പ​ര​മായ താത്‌പ​ര്യം പ്രകട​മാ​ക്കി​ക്കൊ​ണ്ടും പ്രോ​ത്സാ​ഹനം കൊടു​ത്തു​കൊ​ണ്ടും നിങ്ങൾ ഒരു കത്ത്‌ എഴുതു​ന്നു​വെ​ങ്കിൽ സത്യത്തി​ലു​ളള അയാളു​ടെ താത്‌പ​ര്യ​ത്തെ സജീവ​മാ​ക്കി​നിർത്താൻ അതു സഹായി​ക്കു​ക​യി​ല്ലേ? കൂടാതെ, വീട്ടിൽനിന്ന്‌ അകലെ​യു​ളള ഒരു പുത്ര​നോ പുത്രി​യോ യഹോ​വ​യോ​ടു​ളള മാതാ​പി​താ​ക്ക​ളു​ടെ വർഷങ്ങ​ളി​ലെ വിശ്വ​സ്‌ത​ത​ക്കും കുട്ടി​കളെ യഹോ​വ​യു​ടെ വഴികളെ വിലമ​തി​ക്കാൻ വളർത്തി​ക്കൊ​ണ്ടു​വ​ന്ന​തി​നും വിലമ​തി​പ്പു പ്രകട​മാ​ക്കി​ക്കൊണ്ട്‌ എഴുതു​മ്പോൾ മാതാ​പി​താ​ക്കൾക്ക്‌ എന്തു വിചാരം ഉണ്ടാകു​ന്നു​വെ​ന്നും ചിന്തി​ക്കുക. മാത്ര​വു​മല്ല, സാക്ഷി​ക​ളു​ടെ ആവശ്യം വിശേ​ഷാൽ വലുതാ​യി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലേക്കു മാറി​പ്പാർത്തി​രി​ക്കു​ന്ന​വരെ അല്ലെങ്കിൽ മിഷന​റി​വേ​ല​യി​ലോ ബെഥേൽ ഭവനങ്ങ​ളി​ലോ നിയമ​നങ്ങൾ സ്വീക​രി​ച്ചി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചെന്ത്‌? യഹോ​വ​ക്കു​ളള അവരുടെ വിശ്വ​സ്‌ത​സേ​വ​ന​ത്തിന്‌ അവരെ അഭിന​ന്ദി​ക്കുന്ന കത്തുകൾ കിട്ടു​ന്നത്‌ അവർക്ക്‌ എന്തൊരു പ്രോ​ത്സാ​ഹ​ന​മാണ്‌! (ന്യായാ. 11:40) അവർ മുമ്പു സഹവസി​ച്ചി​രുന്ന സഭയിൽ സംഭവി​ക്കുന്ന കാര്യങ്ങൾ അറിയി​ക്കുന്ന വിവരങ്ങൾ നിങ്ങളു​ടെ കത്തുക​ളിൽ ഉൾപ്പെ​ടു​ത്തു​ന്നു​വെ​ങ്കിൽ അവർ അതു വിലമ​തി​ക്കും.

13 സകല ശ്രദ്ധയും നിങ്ങളു​ടെ​മേൽ കേന്ദ്രീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങളു​ടെ കത്തുക​ളു​ടെ ഗുണം വർധി​പ്പി​ക്കുക. നിങ്ങൾ ആർക്കെ​ഴു​തു​ന്നു​വോ അയാളു​ടെ ക്ഷേമ​ത്തെ​ക്കു​റി​ച്ചും അയാളു​ടെ പദ്ധതി​ക​ളെ​ക്കു​റി​ച്ചും അയാൾ നേരത്തെ എഴുതിയ കാര്യങ്ങൾ എങ്ങനെ പരിണ​മി​ച്ചു​വെ​ന്നും നിങ്ങൾക്കു പൊതു​വി​ലു​ളള സുഹൃ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും അയാൾ ബൈബി​ള​ധ്യ​യനം നടത്തു​ന്ന​വ​രു​ടെ പുരോ​ഗ​തി​യെ​ക്കു​റി​ച്ചു​മു​ളള ചോദ്യ​ങ്ങൾ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ അയാളി​ലു​ളള താത്‌പ​ര്യം പ്രകട​മാ​ക്കുക. മറേറ​യാ​ളി​ലു​ളള അത്തരം താത്‌പ​ര്യ​ത്തിന്‌ ഉത്തമവും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തു​മായ ഒരു ഫലമുണ്ട്‌, അതു വാർത്ത​ക​ളു​ടെ കൂടു​ത​ലായ ഒരു കൈമാ​റ​റത്തെ ഉത്തേജി​പ്പി​ക്കു​ന്നു.

14, 15. നിങ്ങളു​ടെ കത്തിന്റെ ഉപസം​ഹാ​രത്തെ അർഥവ​ത്താ​ക്കാൻ എന്തു ചെയ്യാൻ കഴിയും?

14 കത്തിന്റെ ഉടൽ പൂർത്തി​യാ​ക്കി​ക്ക​ഴി​യു​മ്പോൾ, നിങ്ങൾ അത്‌ എങ്ങനെ പര്യവ​സാ​നി​പ്പി​ക്കും? അർഥവ​ത്തായ ഉപസം​ഹാ​രങ്ങൾ തീർച്ച​യാ​യും അഭികാ​മ്യ​മാണ്‌. “സ്ഥലം തീർന്ന​തു​കൊണ്ട്‌ ഇപ്പോൾ ഞാൻ അവസാ​നി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു” എന്നുമാ​ത്രം നാം പറയു​ക​യാ​ണെ​ങ്കിൽ അത്‌ എഴുത്തു​കാ​രനെ നന്നായി പ്രതി​ഫ​ലി​പ്പി​ക്കു​ന്നില്ല. എന്തു​കൊ​ണ്ടു കൂടുതൽ അർഥവ​ത്തായ എന്തെങ്കി​ലും ചിന്തി​ച്ചു​കൂ​ടാ? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ ലേഖനങ്ങൾ ഉപസം​ഹ​രി​ക്കു​ന്ന​തി​നു കൗതു​ക​ക​ര​മായ വിവി​ധ​രീ​തി​കൾ ഉപയോ​ഗി​ച്ചു. ദൃഷ്ടാ​ന്ത​ത്തിന്‌: “സഹോ​ദ​രൻമാ​രേ, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കൃപ നിങ്ങളു​ടെ ആത്മാവി​നോ​ടു​കൂ​ടെ ഇരിക്കു​മാ​റാ​കട്ടെ.” (ഗലാ. 6:18; 2 കൊരി. 13:14) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ തന്റെ ലേഖന​ങ്ങ​ളി​ലൊന്ന്‌ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “നിനക്കു സമാധാ​നം. സ്‌നേ​ഹി​തൻമാർ നിനക്കു വന്ദനം ചൊല്ലു​ന്നു. സ്‌നേ​ഹി​തൻമാർക്കു പേരു​പേ​രാ​യി വന്ദനം ചൊല്ലുക.” (3 യോഹ. 14) നിങ്ങളു​ടെ കത്തിന്റെ പൊതു​വി​ഷ​യ​ത്തിന്‌ അനുസൃ​ത​വും വ്യക്തി​യു​മാ​യു​ളള നിങ്ങളു​ടെ ബന്ധത്തിനു ചേരു​ന്ന​തു​മായ ഒരു ഉപസം​ഹാ​രം ഉപയോ​ഗി​ക്കുക.

15 അനുദി​നം നിങ്ങൾക്കു ചുററും സംഭവി​ക്കുന്ന കാര്യങ്ങൾ നിങ്ങൾ നിരീ​ക്ഷി​ക്കു​ന്നു​വെ​ങ്കിൽ കത്തെഴു​ത്തു പ്രയാ​സമല്ല. ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി വളരെ​യ​ധി​കം കാര്യങ്ങൾ നടക്കു​ന്നുണ്ട്‌. ഈ പഴയ വ്യവസ്ഥി​തി അതിന്റെ മതപര​മായ ഘടകം ഉൾപ്പെടെ സത്വരം അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ വേല അതിൻമേ​ലു​ളള അവിടു​ത്തെ അനു​ഗ്രഹം നിമിത്തം അത്ഭുത​ക​ര​മാ​യി അഭിവൃ​ദ്ധി​പ്പെ​ടു​ക​യാണ്‌. നിങ്ങളു​ടെ പ്രദേ​ശത്തെ ദിവ്യാ​ധി​പത്യ വികസ​ന​ത്തി​ന്റെ വാർത്തകൾ കേൾക്കു​ന്ന​തിൽ നിങ്ങളു​ടെ സഹോ​ദ​രൻമാർ ആഹ്ലാദി​ക്കു​ന്നു. നിങ്ങൾ ആരായി​രു​ന്നാ​ലും, നിങ്ങളു​ടെ സ്‌നേ​ഹോ​ഷ്‌മ​ള​വും വ്യക്തി​പ​ര​വു​മായ താത്‌പ​ര്യ​പ്ര​ക​ട​നങ്ങൾ ഒരു കത്തിൽ ലഭിക്കു​ന്ന​തിൽ സന്തുഷ്ട​രാ​കുന്ന ആളുക​ളുണ്ട്‌. മററു​ള​ള​വ​രോട്‌ ഈ പരിഗണന കാണി​ക്കു​ന്നതു യഥാർഥ​ത്തിൽ നമ്മുടെ ശുശ്രൂ​ഷ​യു​ടെ ഭാഗമാണ്‌, എന്തെന്നാൽ നമ്മുടെ സഹോ​ദ​ര​സ്‌നേഹം നാം ദൂരത്താൽ വേർപെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം നിലച്ചു​പോ​ക​രുത്‌. തീർച്ച​യാ​യും, ഒരു കത്തെഴു​തു​ന്ന​തി​നാൽ അതു വർധി​പ്പി​ക്കാൻ കഴിയും.

[അധ്യയന ചോദ്യ​ങ്ങൾ]