വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗുണദോഷം കെട്ടുപണിചെയ്യുന്നു

ഗുണദോഷം കെട്ടുപണിചെയ്യുന്നു

പാഠം 20

ഗുണ​ദോ​ഷം കെട്ടു​പ​ണി​ചെ​യ്യു​ന്നു

1, 2. നാം ഗുണ​ദോ​ഷം തേടു​ന്നത്‌ എന്തു​കൊണ്ട്‌, നാം ഏതു വിധത്തിൽ അതു സ്വീക​രി​ക്കു​ന്നു?

1 സത്യ​ദൈ​വ​ത്തി​ന്റെ ആരാധകർ എല്ലായ്‌പോ​ഴും തങ്ങളുടെ സകല വഴിക​ളി​ലും വൈമ​ന​സ്യം കൂടാതെ മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി ദൈവ​ത്തി​ലേക്കു നോക്കി​യി​ട്ടുണ്ട്‌. ബൈബിൾസ​ങ്കീർത്ത​ന​ക്കാ​രിൽ ഒരാൾ ദൃഢവി​ശ്വാ​സ​ത്തോ​ടെ എഴുതി: “നിന്റെ ആലോ​ച​ന​യിൽ നീ എന്നെ നടത്തും.” (സങ്കീ. 73:24) യിരെ​മ്യാവ്‌ ഈ വാക്കുകൾ ആത്മാർഥ​മായ പ്രാർഥ​ന​യിൽ ഉപയോ​ഗി​ച്ചു: “നിനക്കു അസാദ്ധ്യ​മാ​യതു ഒന്നുമില്ല. . . . മഹത്വ​വും വല്ലഭത്വ​വു​മു​ളള ദൈവമേ, സൈന്യ​ങ്ങ​ളു​ടെ യഹോവ എന്നല്ലോ നിന്റെ നാമം. നീ ആലോ​ച​ന​യിൽ വലിയ​വ​നും പ്രവൃ​ത്തി​യിൽ ശക്തിമാ​നും ആകുന്നു.”—യിരെ. 32:17-19.

2 യഹോ​വ​യു​ടെ ആലോചന തന്റെ ഇന്നത്തെ ക്രിസ്‌തീയ ആരാധ​കർക്ക്‌ അവിടു​ത്തെ എഴുത​പ്പെട്ട വചനത്തി​ലൂ​ടെ​യും അവിടു​ത്തെ യഥാർഥ ദാസരു​ടെ സ്ഥാപന​ത്തി​ലൂ​ടെ​യും വരുന്നു. അതു​കൊ​ണ്ടു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേർ ചാർത്തു​ന്നവർ തങ്ങൾക്കു ലഭിക്കുന്ന ഗുണ​ദോ​ഷ​വും അത്‌ ഏത്‌ ആത്മാവിൽ നൽക​പ്പെ​ടു​ന്നു​വോ ആ ആത്മാവും ബൈബി​ളി​ലെ നല്ല തത്ത്വങ്ങ​ളാൽ ഭരിക്ക​പ്പെ​ടു​ന്നു​വെന്നു പെട്ടെന്നു തിരി​ച്ച​റി​യു​ന്നു.

3-5. ഗുണ​ദോ​ഷ​ച്ചീ​ട്ടും 21മുതൽ 37വരെയുളള പാഠങ്ങ​ളും ഒരുമിച്ച്‌ ഉപയോ​ഗി​ക്കാൻ സംവി​ധാ​നം​ചെ​യ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ വിശദീ​ക​രി​ക്കുക.

3 പടിപ​ടി​യാ​യു​ളള ഗുണ​ദോ​ഷം. വിദ്യാർഥി​കൾക്കും സ്‌കൂൾ മേൽവി​ചാ​ര​ക​നു​മു​ളള ഒരു സഹായ​മെന്ന നിലയിൽ പ്രസംഗ ഗുണ​ദോ​ഷ​ച്ചീട്ട്‌ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്നു. അതു സത്യം ഫലകര​മാ​യി അവതരി​പ്പി​ക്കു​ന്ന​തി​നു​ളള തങ്ങളുടെ പ്രാപ്‌തി വളർത്തി​യെ​ടു​ക്കാൻ വിദ്യാർഥി​കളെ സഹായി​ക്കുന്ന മുപ്പത്തി​യാ​റു പോയിൻറു​കൾ പട്ടിക​പ്പെ​ടു​ത്തു​ന്നു. ഈ പുസ്‌ത​ക​ത്തി​ന്റെ 21മുതൽ 37വരെയുളള പാഠങ്ങ​ളിൽ ഓരോ പോയിൻറും​സം​ബ​ന്ധിച്ച സഹായ​ക​മായ വിവരങ്ങൾ സംക്ഷി​പ്‌ത​രൂ​പ​ത്തിൽ കാണ​പ്പെ​ടും, നിശ്ചിത പാഠം പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ അക്കം കൊടു​ത്തു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ പാഠങ്ങൾ ഗുണ​ദോ​ഷ​ച്ചീ​ട്ടി​നോ​ടു​കൂ​ടെ ഉപയോ​ഗി​ക്കു​ന്ന​തി​നാ​ണു പ്രത്യേ​കാൽ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്നത്‌. മിക്ക സന്ദർഭ​ങ്ങ​ളി​ലും അടുത്ത ബന്ധമുളള രണ്ടോ മൂന്നോ ഗുണങ്ങൾ ഒരൊററ പാഠത്തിൽ സംയോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു, അവ ഒരേ സമയത്തു പരിചി​ന്തി​ക്കു​ന്നതു നല്ലതാ​ണെ​ന്നു​ളള വിചാ​ര​ത്തിൽത്തന്നെ.

4 സ്‌കൂ​ളിൽ പുതു​താ​യി പേർ ചാർത്തു​ന്നവർ പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പോയിൻറു​കൾ മനസ്സിൽ വെച്ചു​കൊ​ണ്ടു നന്നായി തയ്യാറാ​കു​ന്നതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ അവരുടെ ആദ്യ​പ്ര​സം​ഗ​ത്തി​നു സ്‌കൂൾ മേൽവി​ചാ​രകൻ (കൂടു​തൽപേർ ചേർന്നി​ട്ടു​ണ്ടെ​ങ്കിൽ മറെറാ​രു ഉപദേ​ശകൻ) വിദ്യാർഥി നന്നായി കൈകാ​ര്യം​ചെ​യ്യുന്ന പോയിൻറു​കൾസം​ബ​ന്ധിച്ച്‌ അഭിന​ന്ദനം മാത്രം കൊടു​ക്കും. പിന്നീട്‌, വിദ്യാർഥി​യു​ടെ അവതരണം മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ അത്യന്തം ശ്രദ്ധയാ​വ​ശ്യ​മാ​യി​രി​ക്കുന്ന ഒരു ഗുണ​ദോഷ പോയിൻറിൽ ഉപദേ​ശകൻ പടിപ​ടി​യാ​യി ശ്രദ്ധ കേന്ദ്രീ​ക​രി​ക്കും. വിദ്യാർഥി​യു​ടെ അടുത്ത പ്രസം​ഗ​ത്തോ​ടു​ളള ബന്ധത്തിൽ ആ പോയിൻറു മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തിന്‌ അയാൾക്കു പ്രത്യേ​ക​മാ​യി നിയമനം കൊടു​ക്കും. ഗുണ​ദോ​ഷ​ച്ചീ​ട്ടി​ലെ മററു പോയിൻറു​ക​ളി​ലേക്കു മാറാൻ ഓരോ വിദ്യാർഥി​യും യോഗ്യ​നാ​കു​മ്പോൾ ഉപദേ​ശകൻ അയാളെ അറിയി​ക്കും.

5 ചില വിദ്യാർഥി​പ്ര​സം​ഗകർ സാമാ​ന്യം പെട്ടെന്നു മുന്നേ​റി​യേ​ക്കാം. അതേസ​മയം മററു​ചി​ലർ ഏതെങ്കി​ലും ഒരു പൂർണ പാഠത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ളള പോയിൻറു​കൾ കൈകാ​ര്യം ചെയ്യാൻ ശ്രമി​ക്കു​ന്ന​തി​നു പകരം ഒരൊററ പോയിൻറു മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. യഥാർഥ​ത്തിൽ, ഒരു പ്രയാ​സ​മു​ളള പോയിൻറു മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കവേ, മറെറാ​രു പ്രസം​ഗ​ഗു​ണ​ത്തി​ലേക്കു മാറു​ന്ന​തി​നു​മുമ്പ്‌ ആ ഗുണം യഥാർഥ​മാ​യി വശമാ​ക്കേ​ണ്ട​തി​നു പല പ്രസം​ഗങ്ങൾ ചെയ്യാൻ ചില പ്രസം​ഗ​കരെ ഉപദേ​ശി​ക്കു​ന്നത്‌ ഉചിത​മാണ്‌.

6, 7. സ്‌കൂൾ മേൽവി​ചാ​രകൻ ഏതു പോയിൻറു​കൾസം​ബ​ന്ധി​ച്ചു ഗുണ​ദോ​ഷം കൊടു​ക്കും?

6 ഓരോ വിദ്യാർഥി​പ്ര​സം​ഗ​ത്തി​നും ശേഷം കൊടു​ക്കുന്ന ഗുണ​ദോ​ഷം ദയാപൂർവ​ക​വും തന്റെ പ്രസം​ഗ​പ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കാൻ ഉദ്ദേശി​ച്ചു​ള​ള​തു​മാ​യി​രി​ക്കണം. എന്നിരു​ന്നാ​ലും, പ്രബോ​ധ​ന​പ്ര​സം​ഗ​മോ ബൈബിൾവി​ശേ​ഷാ​ശ​യ​ങ്ങ​ളോ നടത്തുന്ന പ്രസം​ഗ​കനു കൊടു​ക്കുന്ന ഏതു ഗുണ​ദോ​ഷ​വും സ്‌കൂ​ളി​നു​ശേഷം സ്വകാ​ര്യ​മാ​യി​ട്ടാ​ണു കൊടു​ക്കു​ന്നത്‌. വിശേ​ഷിച്ച്‌ ഈ പ്രസം​ഗകൻ നിശ്ചി​ത​സ​മ​യ​ത്തിൽ കൂടുതൽ എടുത്താൽ ഗുണ​ദോ​ഷം കൊടു​ക്കും. പ്രബോ​ധ​ന​പ്ര​സം​ഗകൻ സകലവി​ധ​ത്തി​ലും മാതൃ​ക​യായ ഒരു പ്രസംഗം നടത്താൻ ശ്രമി​ക്കണം, അപ്പോൾ സ്വകാ​ര്യ​ബു​ദ്ധ്യു​പ​ദേശം ആവശ്യ​മി​ല്ലാ​തി​രു​ന്നേ​ക്കാം.

7 ബുദ്ധ്യു​പ​ദേശം കൊടു​ക്കേണ്ട പോയിൻറു​കൾ സാധാ​ര​ണ​യാ​യി വിദ്യാർഥി​യോ​ടു നേരത്തെ പരിഹ​രി​ക്കാൻ ഉപദേ​ശി​ച്ചി​രുന്ന പോയിൻറു​ക​ളാ​യി​രി​ക്കും. പ്രസം​ഗ​ത്തി​ന്റെ മറേറ​തെ​ങ്കി​ലും വശം വിശേ​ഷാൽ നല്ലതാ​ണെ​ങ്കിൽ, ഉപദേ​ശ​കനു തീർച്ച​യാ​യും തന്റെ അഭിന​ന്ദ​ന​ത്തിൽ അത്‌ ഉൾപ്പെ​ടു​ത്താം. എന്നാൽ അദ്ദേഹം ആ പോയിൻറു സംബന്ധി​ച്ചു ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ അടയാ​ള​പ്പെ​ടു​ത്തു​ക​യില്ല. ഉപയോ​ഗി​ക്കേണ്ട അടയാ​ളങ്ങൾ പിൻവ​രു​ന്ന​വ​യാണ്‌: ഒരു പ്രത്യേക പ്രസം​ഗ​ഗു​ണ​ത്തി​ലെ പോരായ്‌മ പരിഹ​രി​ക്കാൻ കൂടു​ത​ലായ പരി​ശ്രമം പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​മ്പോൾ “പ” (പരിഹ​രി​ക്കുക); കുറഞ്ഞ​പക്ഷം മുമ്പ്‌ ഒരു പ്രാവ​ശ്യം ഒരു വിദ്യാർഥി ആ പോയിൻറു പരിഹ​രി​ക്കാൻ ശ്രമി​ച്ചിട്ട്‌ അഭിവൃ​ദ്ധി​പ്പെ​ട്ടെ​ങ്കി​ലും പ്രയോ​ജ​ന​ക​ര​മാ​യി മറെറാ​രു പ്രാവ​ശ്യം കൂടെ പരി​ശ്ര​മി​ക്കാ​വു​ന്ന​പ്പോൾ “അ” (അഭിവൃ​ദ്ധി​പ്പെട്ടു); സ്‌കൂ​ളി​ലെ അടുത്ത പ്രസം​ഗ​നി​യ​മ​ന​ത്തി​നു തയ്യാറാ​കു​മ്പോൾ മററു പ്രസം​ഗ​ഗു​ണ​ങ്ങ​ളു​ടെ ഒരു പാഠത്തി​ലേക്കു മാറേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്ക​ത്ത​ക്ക​വണ്ണം പരിചി​ന്തി​ക്ക​പ്പെ​ടുന്ന ഗുണം നന്നായി പ്രകട​മാ​ക്കി​യി​ട്ടു​ള​ള​പ്പോൾ “ന” (നല്ലത്‌). ഒരു വിദ്യാർഥിക്ക്‌ ഒരു വായനാ​നി​യ​മനം ഉളള​പ്പോൾ ഉപദേ​ശകൻ ഇത്തരം നിയമ​ന​ത്തിന്‌ ഏററവും യോജി​ക്കുന്ന ഗുണ​ദോഷ പോയിൻറു​കൾ നിർദേ​ശി​ക്കും.

8-10. ഗുണ​ദോ​ഷ​ച്ചീട്ട്‌ അടയാ​ള​പ്പെ​ടു​ത്തു​മ്പോൾ, പുരോ​ഗ​മ​ന​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ക്ക​ത്ത​ക്ക​വണ്ണം സ്‌കൂൾ മേൽവി​ചാ​രകൻ എന്ത്‌ ഓർത്തി​രി​ക്കണം?

8 കൊടു​ക്കുന്ന ഗുണ​ദോ​ഷ​ത്താൽ ഏററവു​മ​ധി​കം നൻമ ചെയ്യാൻ സ്‌കൂൾ മേൽവി​ചാ​രകൻ ഗണ്യമായ വിവേചന ഉപയോ​ഗി​ക്കണം. ഒരു പ്രസം​ഗകൻ വളരെ പുതിയ ആൾ ആണെങ്കിൽ മറെറ​ന്തി​നെ​ക്കാ​ളും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ പ്രോ​ത്സാ​ഹ​ന​മാണ്‌. സ്‌കൂ​ളിൽ കൂടുതൽ പഴക്കമു​ളള മററു ചില വിദ്യാർഥി​കൾ തങ്ങൾ പരി​ശ്ര​മി​ക്കേണ്ട പ്രസംഗ ഗുണങ്ങൾക്കു ശ്രദ്ധ കൊടു​ത്തു​കൊ​ണ്ടു പ്രസം​ഗങ്ങൾ തയ്യാറാ​കു​ന്ന​തിൽ ഉത്സുക​രാ​യി​രി​ക്കാം, എന്നാൽ അവരുടെ പ്രാപ്‌തി പരിമി​ത​മാ​യി​രി​ക്കാം. അങ്ങനെ​യു​ളള കേസു​ക​ളിൽ, ഒരു പരിമി​ത​മായ അളവിൽപോ​ലും ഒരു പ്രത്യേക പ്രസം​ഗ​ഗു​ണം പ്രകട​മാ​ക്കി​യെ​ങ്കിൽ, സ്‌കൂൾ മേൽവി​ചാ​ര​കന്‌ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ “ന” എന്ന്‌ അടയാ​ള​പ്പെ​ടു​ത്താ​വു​ന്ന​തും ശ്രദ്ധ ആവശ്യ​മു​ളള മറെറാ​രു ഗുണത്തി​ലേക്കു നീങ്ങാൻ വിദ്യാർഥി​യെ അനുവ​ദി​ക്കാ​വു​ന്ന​തു​മാണ്‌.

9 മറിച്ച്‌, മറെറാ​രു പ്രസം​ഗ​കന്‌, ഏറെ അനുഭ​വ​പ​രി​ച​യ​മോ കൂടുതൽ സ്വാഭാ​വി​ക​പ്രാ​പ്‌തി​യോ ഉണ്ടായി​രി​ക്കാം, എന്നാൽ മററു ജോലി​ക​ളു​ടെ സമ്മർദം നിമിത്തം അയാൾ നിയമിത പ്രസം​ഗ​ഗു​ണ​ങ്ങ​ളു​ടെ ഒരു പഠനം നടത്താൻ സമയ​മെ​ടു​ത്തി​ട്ടി​ല്ലാ​യി​രി​ക്കാം, തത്‌ഫ​ല​മാ​യി അയാൾ തന്റെ കഴിവ​നു​സ​രി​ച്ചു നന്നായി ചെയ്‌തി​ട്ടി​ല്ലാ​യി​രി​ക്കാം. അങ്ങനെ​യു​ളള ഒരു സന്ദർഭ​ത്തിൽ സ്‌കൂൾ മേൽവി​ചാ​രകൻ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ “ന” എന്ന്‌ അടയാ​ള​പ്പെ​ടു​ത്തു​ക​യും മറെറ​ന്തി​ലേ​ക്കെ​ങ്കി​ലും നീങ്ങാൻ പറയു​ക​യു​മാ​ണെ​ങ്കിൽ അതു വിദ്യാർഥി​യു​ടെ പുരോ​ഗ​തി​യെ യഥാർഥ​മാ​യി തടസ്സ​പ്പെ​ടു​ത്തും. നിർദി​ഷ്ട​ഗു​ണം പ്രകട​മാ​ക്കാ​മാ​യി​രുന്ന രൂപത്തി​ലു​ളള പ്രസം​ഗ​മാ​യി​രു​ന്നെ​ങ്കിൽ ഉപദേ​ശകൻ അതിൽ “പ” (പരിഹ​രി​ക്കുക) എന്ന്‌ അടയാ​ള​പ്പെ​ടു​ത്തു​ക​യും പുരോ​ഗ​മി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തിന്‌ ദയാപൂർവം വ്യക്തി​പ​ര​മായ കുറെ സഹായം കൊടു​ക്കു​ക​യും ചെയ്യും. ഈ വിധത്തിൽ ഓരോ പ്രസം​ഗ​ത്തെ​യും കേവലം ഒരു നിയമ​ന​നി​റ​വേ​ററൽ മാത്രമല്ല, പിന്നെ​യോ പ്രസം​ഗ​ക​രെന്ന നിലയി​ലു​ളള അവരുടെ പുരോ​ഗ​തി​യി​ലെ ഒരു നാഴി​ക​ക്ക​ല്ലാ​ക്കി​ത്തീർക്കാൻ വിദ്യാർഥി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടും.

10 ഈ പ്രസം​ഗ​പ​രി​ശീ​ലനം പടിപ​ടി​യാ​യു​ള​ള​താ​ണെന്ന്‌ ഓർത്തി​രി​ക്കുക. ഒററരാ​ത്രി​കൊണ്ട്‌ ഒരു തികഞ്ഞ പ്രസം​ഗ​ക​നാ​യി​ത്തീ​രാൻ പ്രതീ​ക്ഷി​ക്ക​രുത്‌. അതു ക്രമേ​ണ​യു​ളള ഒരു പ്രക്രി​യ​യാണ്‌, എന്നാൽ ഉത്സുക​മായ ശ്രമത്താൽ ത്വരി​ത​പ്പെ​ടു​ത്താ​വുന്ന ഒന്നാണ്‌. പ്രസം​ഗ​പ​രി​ശീ​ല​ന​ത്തി​ന്റെ ഈ പരിപാ​ടി​യിൽ നൽക​പ്പെ​ടുന്ന നിർദേ​ശങ്ങൾ സംബന്ധി​ച്ചു നിങ്ങൾ വിചി​ന്തനം ചെയ്യു​ക​യും നിങ്ങളു​ടെ പ്രസം​ഗ​നി​യ​മ​ന​ങ്ങ​ളു​ടെ തയ്യാറാ​ക​ലിൽ മുഴു​കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ, നിങ്ങളു​ടെ പുരോ​ഗ​മനം സകല നിരീ​ക്ഷ​കർക്കും പെട്ടെന്നു പ്രകട​മാ​യി​ത്തീ​രും.—1 തിമൊ. 4:15.

11-16. ഗുണ​ദോ​ഷ​ത്തിൽ കെട്ടു​പ​ണി​ചെ​യ്യ​ത്ത​ക്ക​വണ്ണം ഉപദേ​ശകൻ ഏതു മാർഗ​രേ​ഖകൾ പിന്തു​ട​രാൻ ശ്രമി​ക്കു​ന്നു?

11 ഉപദേ​ശകൻ. നിയമി​ത​ഭാ​ഗങ്ങൾ നന്നായി കൈകാ​ര്യം​ചെ​യ്‌തോ എന്നു നിർണ​യി​ക്കാ​നും ഏതു പിശകു​ക​ളെ​യും തിരു​ത്താ​നും കഴിയ​ത്ത​ക്ക​വണ്ണം സ്‌കൂൾ മേൽവി​ചാ​രകൻ ഓരോ വാരത്തി​ലെ​യും പഠനവി​വ​ര​ങ്ങ​ളു​ടെ ഒരു ശ്രദ്ധാ​പൂർവ​ക​മായ പഠനം നടത്തണം. എന്നിരു​ന്നാ​ലും വിവരങ്ങൾ അവതരി​പ്പി​ക്ക​പ്പെ​ടുന്ന വിധത്തെ അമിത​മാ​യി വിമർശി​ക്കു​ന്ന​തി​നാൽ പ്രസം​ഗങ്ങൾ ആസ്വദി​ക്കാൻ കഴിയാത്ത ഘട്ടത്തിൽ അദ്ദേഹം ഒരിക്ക​ലും എത്തരുത്‌. പ്രകാ​ശി​പ്പി​ക്ക​പ്പെ​ടുന്ന നല്ല സത്യങ്ങ​ളിൽനിന്ന്‌ അദ്ദേഹ​വും പ്രയോ​ജനം നേടണം.

12 ഗുണ​ദോ​ഷം കൊടു​ക്കു​മ്പോൾ, അദ്ദേഹം സാധാ​ര​ണ​യാ​യി വിദ്യാർഥി​യു​ടെ ഭാഗത്തെ പരി​ശ്ര​മ​ത്തിന്‌ അഭിന​ന്ദനം കൊടു​ത്തു​കൊ​ണ്ടു തുടക്ക​മി​ടു​ന്നു. അനന്തരം അദ്ദേഹം പ്രസം​ഗകൻ മെച്ച​പ്പെ​ടാൻ പരി​ശ്ര​മി​ക്കുന്ന ഗുണ​ദോ​ഷ​ച്ചീ​ട്ടി​ലെ പോയിൻറു​കൾ സംബന്ധിച്ച്‌ അഭി​പ്രാ​യം പറഞ്ഞു​തു​ട​ങ്ങു​ന്നു. ഒരു പോയിൻറി​നു തുടർച്ച​യായ ശ്രദ്ധ ആവശ്യ​മാ​ണെ​ങ്കിൽ, അധികം ദൃഢത​കൊ​ടു​ക്കേ​ണ്ടതു പ്രസം​ഗ​കന്റെ ദൗർബ​ല്യ​ത്തി​നല്ല, പിന്നെ​യോ എങ്ങനെ അഭിവൃ​ദ്ധി​വ​രു​ത്താ​മെ​ന്നു​ള​ള​തി​നാ​യി​രി​ക്കണം. അങ്ങനെ ഗുണ​ദോ​ഷം പ്രസം​ഗ​ക​നെ​യും സദസ്സിലെ മററു​ള​ള​വ​രെ​യും കെട്ടു​പ​ണി​ചെ​യ്യും.

13 ഒരു പ്രസം​ഗകൻ നന്നായി ചെയ്‌തു​വെ​ന്നോ ഒരു പ്രത്യേക പ്രസം​ഗ​ഗു​ണം മെച്ച​പ്പെ​ടു​ത്താൻ അയാൾ വീണ്ടും പരി​ശ്ര​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നോ അയാ​ളോ​ടു പറഞ്ഞാൽ മാത്രം പോരാ. അത്‌ എന്തു​കൊ​ണ്ടു നന്നായി​രു​ന്നു​വെ​ന്നും അല്ലെങ്കിൽ എന്തു​കൊണ്ട്‌ അതിന്‌ അഭിവൃ​ദ്ധി ആവശ്യ​മാ​ണെ​ന്നും എങ്ങനെ അഭിവൃ​ദ്ധി​പ്പെ​ടാ​മെ​ന്നും ഉപദേ​ശകൻ വിശദീ​ക​രി​ക്കു​മെ​ങ്കിൽ അതു ഹാജരാ​യി​രി​ക്കുന്ന ഏവർക്കും സഹായ​ക​മാ​യി​രി​ക്കും. അതിനു​പു​റമേ, പരിചി​ന്തി​ക്ക​പ്പെ​ടുന്ന പ്രസം​ഗ​ഗു​ണം വയൽശു​ശ്രൂ​ഷ​യി​ലോ സഭാ​യോ​ഗ​ങ്ങ​ളി​ലോ വളരെ ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അദ്ദേഹം പ്രദീ​പ്‌ത​മാ​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. ഇതു മുഴു സഭയു​ടെ​യും ഭാഗത്ത്‌ ആ പോയിൻറി​നോ​ടു​ളള വിലമ​തി​പ്പി​നെ ഉത്തേജി​പ്പി​ക്കു​ക​യും അതിനു തുടർന്നു ശ്രദ്ധ കൊടു​ക്കാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും.

14 വിദ്യാർഥി​യു​ടെ പ്രസം​ഗ​ത്തി​ന്റെ ഒരു പുനര​വ​ലോ​കനം നടത്തു​ക​യെ​ന്നത്‌ ഉപദേ​ശ​കന്റെ കർത്തവ്യ​മല്ല. അദ്ദേഹം തന്റെ ഗുണ​ദോ​ഷം ചുരു​ക്കി​യും കുറി​ക്കു​കൊ​ള​ളു​ന്ന​തു​പോ​ലെ​യും നൽകു​ക​യും ഓരോ വിദ്യാർഥി​പ്ര​സം​ഗ​ത്തി​നും അതു ശ്രദ്ധാ​പൂർവം രണ്ടു മിനി​റ​റാ​യി പരിമി​ത​പ്പെ​ടു​ത്തു​ക​യും വേണം. ഈ വിധത്തിൽ ഗുണ​ദോ​ഷ​വും നിർദേ​ശ​ങ്ങ​ളും വളരെ​യ​ധി​കം വാക്കു​ക​ളാൽ അവ്യക്ത​മാ​കു​ക​യില്ല. കൂടാതെ, വിദ്യാർഥി​ക്കു ചർച്ച​ചെയ്‌ത കാര്യം സംബന്ധി​ച്ചു കൂടു​ത​ലായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന ഈ പുസ്‌ത​ക​ത്തി​ന്റെ പേജു​ക​ളി​ലേക്ക്‌ അയാളെ നയിക്കു​ന്നത്‌ ഉചിത​മാണ്‌.

15 ഉച്ചാര​ണ​ത്തി​ലോ വ്യാക​ര​ണ​ത്തി​ലോ ഉളള നിസ്സാര തെററു​കൾ നോക്കേണ്ട വലിയ കാര്യ​ങ്ങളല്ല. പകരം പ്രസം​ഗ​കന്റെ അവതര​ണ​ത്തി​ന്റെ പൊതു​ഫ​ല​ത്തിൽ ഉപദേ​ശകൻ തത്‌പ​ര​നാ​യി​രി​ക്കണം. വിവരങ്ങൾ പ്രയോ​ജ​ന​പ്ര​ദ​വും വിജ്ഞാ​ന​പ്ര​ദ​വു​മാ​ണോ? അതു നന്നായി ക്രമീ​ക​രി​ച്ച​തും മനസ്സി​ലാ​ക്കാൻ എളുപ്പ​മു​ള​ള​തു​മാ​ണോ? അവതരണം ആത്മാർഥ​വും ഉത്സാഹ​പൂർവ​ക​വും ബോധ്യം​വ​രു​ത്തു​ന്ന​തു​മാ​ണോ? അയാളു​ടെ മുഖഭാ​വ​വും ആംഗ്യ​ങ്ങ​ളും താൻ പറയു​ന്നത്‌ അയാൾ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും താൻ ഉളവാ​ക്കുന്ന മതിപ്പി​നെ​ക്കാൾ ഉപരി വിശി​ഷ്ട​സ​ത്യ​ങ്ങൾ തന്റെ ശ്രോ​താ​ക്കളെ ധരിപ്പി​ക്കു​ന്ന​തി​ലാണ്‌ അയാൾക്കു കൂടുതൽ താത്‌പ​ര്യ​മു​ള​ള​തെ​ന്നും പ്രകട​മാ​ക്കു​ന്നു​വോ? ഈ മർമ​പ്ര​ധാ​ന​മായ കാര്യ​ങ്ങ​ളിൽ നന്നായി ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ങ്കിൽ തെററായ ഏതാനും ഉച്ചാര​ണ​ങ്ങ​ളും വ്യാക​ര​ണ​ത്തെ​റ​റു​ക​ളും സദസ്യർ അശേഷം ശ്രദ്ധി​ക്കു​ക​യില്ല.

16 ശുശ്രൂ​ഷാ​സ്‌കൂ​ളിൽ കൊടു​ക്കുന്ന ഗുണ​ദോ​ഷം എല്ലായ്‌പോ​ഴും ദയാപൂർവ​ക​വും സഹായ​ക​വു​മായ ഒരു രീതി​യിൽ കൊടു​ക്കണം. വിദ്യാർഥി​യെ സഹായി​ക്കാ​നു​ളള ഒരു ശക്തമായ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കണം. ഗുണ​ദോ​ഷി​ക്കേ​ണ്ട​യാ​ളു​ടെ വ്യക്തി​ത്വം പരിഗ​ണി​ക്കുക. അയാൾ വികാ​ര​ജീ​വി​യാ​ണോ? അയാൾക്കു പരിമി​ത​മായ വിദ്യാ​ഭ്യാ​സ​മാ​ണോ ഉളളത്‌? അയാളു​ടെ ദൗർബ​ല്യ​ങ്ങൾ വിഗണി​ക്കു​ന്ന​തി​നു കാരണ​ങ്ങ​ളു​ണ്ടോ? ഗുണ​ദോ​ഷം ഗുണ​ദോ​ഷി​ക്ക​പ്പെ​ട്ട​യാൾ വിമർശി​ക്ക​പ്പെ​ട്ട​താ​യല്ല, സഹായി​ക്ക​പ്പെ​ട്ട​താ​യി വിചാ​രി​ക്കാ​നി​ട​യാ​ക്കണം. ഗുണ​ദോ​ഷ​വും അതിന്റെ ന്യായ​യു​ക്ത​ത​യും അയാൾക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

17-19. ഓരോ പ്രസം​ഗ​ത്താ​ലും ഏററവു​മ​ധി​കം അഭിവൃ​ദ്ധി വരുത്തു​ന്ന​തിന്‌ ഒരോ പ്രസം​ഗ​വും തയ്യാറാ​കു​ന്ന​തി​നു മുമ്പും അതു നടത്തി​യ​ശേ​ഷ​വും ഒരു വിദ്യാർഥി എന്തു ചെയ്യണം?

17 ഗുണ​ദോ​ഷ​ത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കൽ. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ ഒരു പ്രസംഗം നിയമി​ച്ചു​കി​ട്ടു​മ്പോൾ നിങ്ങൾ ഒരു പ്രസംഗം നടത്തു​ന്ന​തി​ന്റെ കാരണം പ്രബോ​ധ​നാ​ത്മ​ക​മായ വിവരങ്ങൾ സഭക്കു​വേണ്ടി കൈകാ​ര്യം​ചെ​യ്യുക എന്നതു മാത്രമല്ല, പിന്നെ​യോ നിങ്ങളു​ടെ പ്രസം​ഗ​പ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്തുക എന്നതു​മാ​ണെന്ന്‌ ഓർത്തി​രി​ക്കുക. ഈ കാര്യ​ത്തിൽ വിജയി​ക്കു​ന്ന​തിന്‌, മെച്ച​പ്പെ​ടാൻ പരി​ശ്ര​മി​ക്കു​ന്ന​തി​നു നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന പ്രസം​ഗ​ഗു​ണങ്ങൾ വിശക​ലനം ചെയ്യാൻ കുറെ സമയം ചെലവ​ഴി​ക്കു​ന്നതു മൂല്യ​വ​ത്താണ്‌. പരി​ശ്ര​മി​ക്കുന്ന പോയിൻറി​നെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന ഈ പുസ്‌ത​ക​ത്തി​ലെ പാഠം നിങ്ങളു​ടെ തയ്യാറാ​ക​ലി​നെ എങ്ങനെ ബാധി​ക്ക​ണ​മെ​ന്നും നിങ്ങളു​ടെ അവതര​ണ​ത്തിൽ ആ പ്രസം​ഗ​ഗു​ണം എങ്ങനെ പ്രകട​മാ​ക്കാ​മെ​ന്നും അറിയ​ത്ത​ക്ക​വണ്ണം അതു ശ്രദ്ധാ​പൂർവം വായി​ക്കുക. നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌, ഓരോ പ്രസം​ഗ​ഗു​ണ​ത്തി​ന്റെ​യും മുഖ്യ​വ​ശങ്ങൾ ഈ പുസ്‌ത​ക​ത്തിൽ തടിച്ച അക്ഷരത്തിൽ ചേർത്തി​രി​ക്കു​ന്നു. ഇവയാണു പരിഗ​ണി​ക്കേണ്ട മുഖ്യ​ഘ​ട​കങ്ങൾ.

18 നിങ്ങൾ പ്രസംഗം നടത്തി​യ​ശേഷം, വാഗ്രൂ​പേണ നൽകുന്ന ഗുണ​ദോ​ഷം അവധാ​ന​പൂർവം ശ്രദ്ധി​ക്കുക. വിലമ​തി​പ്പോ​ടെ അതു സ്വീക​രി​ക്കുക. അനന്തരം ശ്രദ്ധ ആവശ്യ​മു​ളള പോയിൻറു​ക​ളിൽ മെച്ച​പ്പെ​ടാൻ പരി​ശ്ര​മി​ക്കുക. നിങ്ങളു​ടെ പുരോ​ഗതി ത്വരി​ത​പ്പെ​ടു​ത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾക്കു മറെറാ​രു പ്രസംഗം കിട്ടു​ന്ന​തു​വരെ കാത്തി​രി​ക്ക​രുത്‌. നിങ്ങൾ പരി​ശ്ര​മി​ക്കേണ്ട പോയിൻറു​കൾ ചർച്ച​ചെ​യ്യുന്ന ഈ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ പഠിക്കുക. നിർദേ​ശങ്ങൾ നിങ്ങളു​ടെ അനുദി​ന​സം​ഭാ​ഷ​ണ​ത്തിൽ ബാധക​മാ​ക്കാൻ ശ്രമി​ക്കുക. നിങ്ങൾ നിങ്ങളു​ടെ അടുത്ത വിദ്യാർഥി​പ്ര​സം​ഗം നിർവ​ഹി​ക്കുന്ന സമയമാ​കു​മ്പോ​ഴേക്ക്‌ അവ നന്നായി വശമാ​ക്കി​യി​രി​ക്കും.

19 ഓരോ വിദ്യാർഥി​യും സ്‌കൂൾപ​രി​പാ​ടി​യിൽ നടത്തുന്ന ഓരോ പ്രസം​ഗ​ത്തി​ലും മെച്ച​പ്പെ​ടാൻ ലക്ഷ്യം​വെ​ക്കണം. ഇതിനു തുടർച്ച​യായ ശ്രമം ആവശ്യ​മാ​ണെ​ന്നു​ള​ളതു സത്യം​തന്നെ, എന്നാൽ അതു തീർച്ച​യാ​യും യഹോ​വ​യു​ടെ അനു​ഗ്രഹം കൈവ​രു​ത്തും. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ പരിശീ​ല​ന​ത്തിൽനിന്ന്‌ ഏററവു​മ​ധി​കം പ്രയോ​ജ​നം​നേ​ടാൻ ആഗ്രഹി​ക്കു​ന്ന​വർക്കു സദൃശ​വാ​ക്യ​ങ്ങൾ 19:20-ലെ വാക്കു​ക​ളിൽ ഒരു പ്രത്യേക സാർഥ​ക​ത​യുണ്ട്‌: “പിന്ന​ത്തേ​തിൽ നീ ജ്ഞാനി​യാ​കേ​ണ്ട​തി​ന്നു ആലോചന കേട്ടു പ്രബോ​ധനം കൈ​ക്കൊൾക.”

[അധ്യയന ചോദ്യ​ങ്ങൾ]

[104, 105 പേജു​ക​ളി​ലെ ചാർട്ട്‌]

പ്രസംഗ ഗുണ​ദോ​ഷം

പ്രസംഗകൻ .....................................................

(പൂർണ പേര്‌)

ചിഹ്നങ്ങൾ: പ - പരിഹ​രി​ക്കു​ക

അ - അഭിവൃ​ദ്ധി​പ്പെ​ട്ടു

ന - നല്ലത്‌

തീയതി പ്രസംഗ നമ്പർ

വിജ്ഞാനപരമായ വിവരങ്ങൾ (21)*

വ്യക്തം, സുഗ്രാ​ഹ്യം (21)

മുഖവുര താത്‌പ​ര്യ​ത്തെ ജനിപ്പി​ച്ചു (22)

മുഖവുര വിഷയ​ത്തി​നു ചേരു​ന്നത്‌ (22)

അനുയോജ്യദൈർഘ്യമുളള മുഖവുര (22)

ശബ്ദം (23)

നിർത്തൽ (23)

ബൈബിളുപയോഗിക്കാൻ സദസ്യർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു (24)

തിരുവെഴുത്തുകൾ ഉചിത​മാ​യി അവതരി​പ്പി​ച്ചു (24)

തിരുവെഴുത്തുകൾ ദൃഢത​യോ​ടെ വായിച്ചു (25)

തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാ​ക്കി (25)

ദൃഢതക്കുവേണ്ടി ആവർത്തി​ക്കൽ (26)

ആംഗ്യങ്ങൾ (26)

വിഷയപ്രതിപാദ്യം ഊന്നി​പ്പ​റഞ്ഞു (27)

മുഖ്യസംഗതികൾ എടുത്തു​പ​റഞ്ഞു (27)

സദസ്യരോടുളള സമ്പർക്ക​വും കുറി​പ്പു​ക​ളു​പ​യോ​ഗി​ക്ക​ലും (28)

ബാഹ്യരേഖയുടെ ഉപയോ​ഗം (28)

അഭിപ്രായങ്ങൾ: ...............................

.................................................................

.................................................................

* ബ്രായ്‌ക്ക​റ​റി​ലു​ളള ഓരോ സംഖ്യ​യും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ബു​ക്കിൽ നിർദിഷ്ട പ്രസം​ഗ​ഗു​ണം ചർച്ച​ചെ​യ്യുന്ന പാഠത്തെ പരാമർശി​ക്കു​ന്നു.

S-48 Printed in India

തീയതി പ്രസംഗ നമ്പർ

ഒഴുക്ക്‌ (29)

സംഭാഷണഗുണം (29)

ഉച്ചാരണം (29)

സന്ധികൾ മുഖേന പരസ്‌പ​ര​ബന്ധം (30)

സയുക്തികം, പരസ്‌പ​ര​ബ​ന്ധ​മു​ളള വികസി​പ്പി​ക്കൽ (30)

ബോധ്യംവരുത്തുന്ന വാദം (31)

സദസ്യരെ ചിന്തി​ക്കു​ന്ന​തി​നു സഹായി​ച്ചു (31)

അർഥം ഊന്നി​പ്പ​റയൽ (32)

ഉച്ചനീചത്വം (32)

ഉത്സാഹം (33)

ഊഷ്‌മളതയും വികാ​രാ​നു​ഭ​വ​വും (33)

ദൃഷ്ടാന്തങ്ങൾ വിവര​ങ്ങൾക്ക​നു​യോ​ജ്യം (34)

ദൃഷ്ടാന്തങ്ങൾ സദസ്യർക്ക​നു​യോ​ജ്യം (34)

വിവരങ്ങൾ വയൽശു​ശ്രൂ​ഷക്കു പററു​ന്നത്‌ (35)

ഉപസംഹാരം ഉചിതം, ഫലപ്രദം (36)

അനുയോജ്യദൈർഘ്യമുളള ഉപസം​ഹാ​രം (36)

സമയമെടുക്കൽ (36)

ആത്മധൈര്യവും സമനി​ല​യും (37)

വ്യക്തിപരമായ ആകാരം (37)

കുറിപ്പ്‌: ഗുണ​ദോ​ഷം കൊടു​ക്കു​ന്ന​യാൾ ഓരോ പ്രസം​ഗ​ത്തി​നും പ്രത്യേക ഗുണ​ദോ​ഷം നൽകും. മുകളിൽ കാണുന്ന ക്രമം പിൻപ​റേ​റ​ണ്ട​യാ​വ​ശ്യ​മില്ല. വിദ്യാർഥി അഭിവൃ​ദ്ധി​പ്പെ​ടേണ്ട മണ്ഡലങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കണം. ഫോറ​ത്തി​ലെ എഴുതാത്ത സ്ഥലങ്ങൾ പ്രസ്‌താ​വ​നാ​കൃ​ത്യത, വ്യക്തത, നിലപാട്‌, വാക്കു​ക​ളു​ടെ തിര​ഞ്ഞെ​ടുപ്പ്‌, വ്യാക​രണം, വികൃ​ത​ശീ​ലങ്ങൾ, ഔചി​ത്യം, പഠിപ്പി​ക്കൽ വൈദ​ഗ്‌ധ്യം, ശബ്ദഗുണം എന്നിങ്ങനെ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത പോയിൻറു​കൾ സംബന്ധി​ച്ചു വിദ്യാർഥി​കളെ ഗുണ​ദോ​ഷി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി വരു​മ്പോൾ, ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. വിദ്യാർഥി മുൻഗു​ണ​ദോ​ഷാ​ശ​യ​ത്തിൽ നന്നായി ചെയ്‌തു​ക​ഴി​യു​മ്പോൾ, ശ്രദ്ധി​ക്കേണ്ട അടുത്ത ഗുണ​ദോ​ഷാ​ശയം ഗുണ​ദോ​ഷം കൊടു​ക്കു​ന്ന​യാൾ കോള​ത്തിൽ വട്ടമി​ട്ട​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​താണ്‌. ഈ പോയിൻറ്‌ വിവരി​ച്ചി​രി​ക്കുന്ന പാഠത്തി​ന്റെ നമ്പർ അടുത്ത ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ നിയമന സ്ലിപ്പിൽ (S-89-MY) കാണി​ച്ചി​രി​ക്കണം.

[106, 107 പേജു​ക​ളി​ലെ ചാർട്ട്‌]

പ്രസംഗഗുണങ്ങളുടെ സംഗ്രഹം

വിജ്ഞാനപരമായ വിവരങ്ങൾ (21)

കൃത്യ​മായ വിവരങ്ങൾ

നിങ്ങളു​ടെ സദസ്സിനു വിജ്ഞാ​ന​പ​രം

പ്രാ​യോ​ഗി​ക​മൂ​ല്യ​മു​ളള വിവരങ്ങൾ

പ്രസ്‌താ​വ​നാ​കൃ​ത്യത

വ്യക്തമാ​ക്കുന്ന കൂടു​ത​ലായ വിവരങ്ങൾ

വ്യക്തം, സുഗ്രാ​ഹ്യം (21)

ലളിത​മാ​യി പ്രസ്‌താ​വി​ക്ക​പ്പെ​ടു​ന്നു

പരിചി​ത​മ​ല്ലാത്ത പദങ്ങൾ വിശദീ​ക​രി​ക്കു​ന്നു

ആവശ്യ​ത്തി​ല​ധി​കം വിവരങ്ങൾ ഇല്ല

മുഖവുര താത്‌പ​ര്യ​ത്തെ ജനിപ്പി​ച്ചു (22)

മുഖവുര വിഷയ​ത്തി​നു ചേരു​ന്നത്‌ (22)

അനുയോജ്യദൈർഘ്യമുളള മുഖവുര (22)

ശബ്ദം (23)

സുഖക​ര​മാ​യി കേൾക്കാൻ മതിയാ​യത്‌

സാഹച​ര്യ​ങ്ങൾക്കു യോജിച്ച ശബ്ദം

വിവര​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ശബ്ദം

നിർത്തൽ (23)

ചിഹ്നന​ത്തി​നു​വേ​ണ്ടി​യു​ളള നിർത്തൽ

ആശയമാ​റ​റ​ത്തി​നു​വേ​ണ്ടി​യു​ളള നിർത്തൽ

ദൃഢത​ക്കു​വേ​ണ്ടി​യു​ളള നിർത്തൽ

സാഹച​ര്യ​ങ്ങൾ ആവശ്യ​പ്പെ​ടു​മ്പോ​ഴത്തെ നിർത്തൽ

ബൈബിളുപയോഗിക്കാൻ സദസ്യർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു (24)

നിർദേ​ശ​ത്താൽ

വാക്യം കണ്ടുപി​ടി​ക്കാൻ സമയം അനുവ​ദി​ച്ചു​കൊണ്ട്‌

തിരുവെഴുത്തുകൾ ഉചിത​മാ​യി അവതരി​പ്പി​ച്ചു (24)

തിരു​വെ​ഴു​ത്തു​കൾക്കു​വേണ്ടി പ്രതീക്ഷ ഉണർത്തു​ന്നു

വാക്യം ഉപയോ​ഗി​ക്കു​ന്ന​തി​നു​ളള കാരണ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു

തിരുവെഴുത്തുകൾ ദൃഢത​യോ​ടെ വായിച്ചു (25)

ഉചിത​മായ വാക്കു​കൾക്ക്‌ ഊന്നൽ കൊടു​ക്കു​ന്നു

ഫലകര​മായ ദൃഢതാ​രീ​തി ഉപയോ​ഗി​ക്കു​ന്നു

വീട്ടു​കാ​രൻ വായി​ക്കുന്ന വാക്യങ്ങൾ

തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാ​ക്കി (25)

ബാധക​മാ​ക്കേണ്ട വാക്കുകൾ വേർതി​രി​ക്കു​ന്നു

അവതര​ണ​ത്തി​ന്റെ ഉദ്ദേശ്യം ബോധ്യ​പ്പെ​ടു​ത്തു​ന്നു

ദൃഢതക്കുവേണ്ടി ആവർത്തി​ക്കൽ (26)

മുഖ്യ പോയിൻറു​ക​ളു​ടെ ആവർത്തനം

മനസ്സി​ലാ​കാത്ത പോയിൻറു​ക​ളു​ടെ ആവർത്തനം

ആംഗ്യങ്ങൾ (26)

വർണനാ​ത്മ​ക​മായ ആംഗ്യങ്ങൾ

ദൃഢത കൊടു​ക്കുന്ന ആംഗ്യങ്ങൾ

വിഷയപ്രതിപാദ്യം ഊന്നി​പ്പ​റഞ്ഞു (27)

ഉചിത​മായ വിഷയ​പ്ര​തി​പാ​ദ്യം

വിഷയ​പ്ര​തി​പാ​ദ്യ​പ​ദങ്ങൾ അല്ലെങ്കിൽ ആശയം ആവർത്തി​ക്കു​ന്നു

മുഖ്യസംഗതികൾ എടുത്തു​പ​റഞ്ഞു (27)

ആവശ്യ​ത്തി​ല​ധി​കം മുഖ്യ പോയിൻറു​കൾ പാടില്ല

മുഖ്യ ആശയങ്ങൾ വെവ്വേറെ വികസി​പ്പി​ക്കു​ന്നു

ഉപ പോയിൻറു​കൾ മുഖ്യ ആശയത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു

സദസ്യരോടുളള സമ്പർക്ക​വും കുറി​പ്പു​ക​ളു​പ​യോ​ഗി​ക്ക​ലും (28)

സദസ്സു​മാ​യി ദൃഷ്ടി​സ​മ്പർക്കം

നേരി​ട്ടു​ളള സംബോ​ധ​ന​യാൽ സദസ്യ​സ​മ്പർക്കം

ബാഹ്യരേഖയുടെ ഉപയോ​ഗം (28)

ഒഴുക്ക്‌ (29)

സംഭാഷണഗുണം (29)

സംഭാ​ഷ​ണ​പ​ര​മായ പദങ്ങൾ ഉപയോ​ഗി​ക്കു​ന്നു

സംഭാ​ഷ​ണ​പ​ര​മായ പ്രസം​ഗ​രീ​തി

ഉച്ചാരണം (29)

സന്ധികൾമുഖേന പരസ്‌പ​ര​ബന്ധം (30)

സംക്ര​മ​ണ​പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​ടെ ഉപയോ​ഗം

നിങ്ങളു​ടെ സദസ്സിനു മതിയായ പരസ്‌പ​ര​ബ​ന്ധം

സയുക്തികം, പരസ്‌പ​ര​ബ​ന്ധ​മു​ളള വികസി​പ്പി​ക്കൽ (30)

വിവരങ്ങൾ ന്യായ​യു​ക്ത​മായ ക്രമത്തിൽ

പ്രസക്ത​മായ വിവര​ങ്ങൾമാ​ത്രം ഉപയോ​ഗി​ക്കു​ന്നു

മുഖ്യ ആശയങ്ങൾ വിട്ടു​ക​ള​യു​ന്നി​ല്ല

ബോധ്യംവരുത്തുന്ന വാദം (31)

അടിസ്ഥാ​നം ഇടുന്നു

ഈടുററ തെളിവു നൽകുന്നു

ഫലകര​മായ സംഗ്രഹം

സദസ്യരെ ചിന്തി​ക്കു​ന്ന​തി​നു സഹായി​ച്ചു (31)

പൊതു അടിസ്ഥാ​നം നിലനിർത്തു​ന്നു

പോയിൻറു​ക​ളു​ടെ മതിയായ വികസി​പ്പി​ക്കൽ

സദസ്സിനു ബാധക​മാ​ക്കു​ന്നു

അർഥം ഊന്നി​പ്പ​റയൽ (32)

വാചക​ങ്ങ​ളിൽ ആശയം ദ്യോ​തി​പ്പി​ക്കുന്ന വാക്കുകൾ ഊന്നി​പ്പ​റ​യു​ന്നു

പ്രസം​ഗ​ത്തി​ലെ മുഖ്യ ആശയങ്ങൾ ഊന്നി​പ്പ​റ​യു​ന്നു

ഉച്ചനീചത്വം (32)

ശക്തിയി​ലു​ളള വൈവി​ധ്യം

ഗതി​വേ​ഗ​ത്തി​ലു​ളള വൈവി​ധ്യം

സ്ഥായി​യി​ലു​ളള വൈവി​ധ്യം

ആശയത്തി​നോ വികാ​ര​ത്തി​നോ യോജി​ക്കുന്ന ഉച്ചനീ​ച​ത്വം

ഉത്സാഹം (33)

സജീവ​മായ അവതര​ണ​ത്താൽ ഉത്സാഹം പ്രകട​മാ​ക്കു​ന്നു

വിവര​ങ്ങൾക്ക​നു​യോ​ജ്യ​മായ ഉത്സാഹം

തീക്ഷ്‌ണതയും വികാ​രാ​നു​ഭ​വ​വും (33)

മുഖഭാ​വ​ത്തിൽ പ്രകട​മാ​കുന്ന തീക്ഷ്‌ണത

ശബ്ദത്തിന്റെ സ്വരത്തിൽ പ്രകട​മാ​കുന്ന തീക്ഷ്‌ണ​ത​യും വികാ​രാ​നു​ഭ​വ​വും

വിവര​ത്തിന്‌ അനു​യോ​ജ്യ​മായ തീക്ഷ്‌ണ​ത​യും വികാ​രാ​നു​ഭ​വ​വും

ദൃഷ്ടാന്തങ്ങൾ വിവര​ങ്ങൾക്ക​നു​യോ​ജ്യം (34)

ലളിതം

പ്രയുക്തത വ്യക്തമാ​ക്കു​ന്നു

പ്രധാ​ന​പ്പെട്ട പോയിൻറു​കൾ ദൃഢീ​ക​രി​ക്കു​ന്നു

ദൃഷ്ടാന്തങ്ങൾ സദസ്യർക്ക​നു​യോ​ജ്യം (34)

പരിചി​ത​മായ സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ അടർത്തി​യെ​ടു​ക്കു​ന്നു

ഹിതകരം

വിവരങ്ങൾ വയൽശു​ശ്രൂ​ഷക്കു പററു​ന്നത്‌ (35)

പദപ്ര​യോ​ഗങ്ങൾ പൊതു​ജ​ന​ങ്ങൾക്കു ഗ്രഹി​ക്കാ​വു​ന്ന​താ​ക്കു​ന്നു

അനു​യോ​ജ്യ​മായ പോയിൻറു​കൾ തിര​ഞ്ഞെ​ടു​ക്കു​ന്നു

വിവര​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​മൂ​ല്യം ഊന്നി​പ്പ​റ​യു​ന്നു

ഉപസംഹാരം ഉചിതം, ഫലപ്രദം (36)

ഉപസം​ഹാ​രം പ്രസം​ഗ​ത്തി​ന്റെ വിഷയ​പ്ര​തി​പാ​ദ്യ​ത്തോ​ടു നേരിട്ടു ബന്ധമു​ള​ളത്‌

ഉപസം​ഹാ​രം എന്തു ചെയ്യണ​മെന്നു ശ്രോ​താ​ക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു

അനുയോജ്യദൈർഘ്യമുളള ഉപസം​ഹാ​രം (36)

സമയമെടുക്കൽ (36)

ആത്മധൈര്യവും സമനി​ല​യും (37)

ശാരീ​രി​ക​നി​ല​യിൽ സമനില പ്രകടം

നിയ​ന്ത്രി​ത​ശ​ബ്ദ​ത്തിൽ സമനില പ്രകട​മാ​കു​ന്നു

വ്യക്തിപരമായ ആകാരം (37)

ഉചിത​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും

ഉചിത​മായ നില

വെടി​പ്പു​ളള ഉപകരണം

അനുചി​ത​മായ മുഖഭാ​വ​മി​ല്ല