തയ്യാറാകലിന്റെ മൂല്യം
പാഠം 8
തയ്യാറാകലിന്റെ മൂല്യം
1-5. തയ്യാറാകൽ ആർക്കാണു വിലപ്പെട്ടതായിരിക്കുന്നത്, എന്തുകൊണ്ട്?
1 ജനതകൾക്കുവേണ്ടിയുളള അപ്പോസ്തലനായ പൗലോസ്, തന്റെ സഹശുശ്രൂഷകനായ തീത്തോസിനെ “സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാൻ . . . [ക്രിസ്ത്യാനികളെ] ഓർമ്മപ്പെടുത്തുക” എന്നു ശക്തമായി ഉപദേശിച്ചു. (തീത്തൊ. 3:1) അതിന്റെ അർഥം ഏതോ ഭാവിപ്രവർത്തനത്തിന് അവർ മനസ്സിലും മനോഭാവത്തിലും ഒരുങ്ങിയിരിക്കണമെന്നായിരുന്നു.
2 വാസ്തവമായി, ഏതു തരം ദിവ്യാധിപത്യ ഉദ്യമത്തിലും തയ്യാറാകൽ മൂല്യവത്താണ്. തീർച്ചയായും, നിങ്ങൾ ഒരു പ്രത്യേക പ്രവർത്തനത്തിൽ ആദ്യമായി പങ്കെടുക്കുമ്പോൾ, ആ മണ്ഡലം നിങ്ങൾക്കു പുതിയതായതുകൊണ്ടു കൂടുതലായ തയ്യാറാകൽ ആവശ്യമാണ്. എന്നാൽ നിങ്ങളുടെ അറിവിന്റെ നിക്ഷേപം വർധിക്കുന്നതോടെ, നിങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പഠനത്തെയും നേടിയിട്ടുളള അനുഭവപരിചയത്തെയും പ്രയോജനപ്പെടുത്താൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക ജോലിനിയമനം നിങ്ങൾ എത്ര പ്രാവശ്യം കൈകാര്യം ചെയ്താലും തയ്യാറാകൽ എല്ലായ്പോഴും മൂല്യവത്താണ്.
3 ഒരു പ്രസംഗനിയമനം ലഭിച്ചിട്ടുളളവർക്കു മാത്രമല്ല, സുവാർത്തയുടെ നല്ല യോഗ്യതയുളള ഒരു ശുശ്രൂഷകനായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തയ്യാറാകൽ ആവശ്യമാണ്. മാസങ്ങളോളമോ വർഷങ്ങളോളമോ വീടുതോറുമുളള വേലയിൽ പങ്കെടുത്തശേഷം നിങ്ങൾ പ്രവർത്തനത്തിനു പോകുന്ന ഓരോ പ്രാവശ്യവും തയ്യാറാകലിനു മുമ്പത്തെപ്പോലെ അത്രതന്നെ സമയം ആവശ്യമില്ലെന്നു നിങ്ങൾ കണ്ടെത്തുന്നു. എന്നിരുന്നാലും തയ്യാറാകുകതന്നെ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ എല്ലായ്പോഴും കൂടുതൽ ഫലപ്രദനായിരിക്കും. അങ്ങനെതന്നെയാണ് ഒരു ബൈബിളധ്യയനം നടത്തുന്ന കാര്യവും. നിങ്ങൾ നടത്തിയ ആദ്യത്തെ ബൈബിളധ്യയനത്തിനു വളരെയധികം തയ്യാറാകൽ ആവശ്യമായിരുന്നു. എന്നിരുന്നാലും നിങ്ങൾ എത്ര പ്രാവശ്യം ആ വിഷയം അധ്യയനം നടത്തിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പ്രത്യേക അധ്യേതാവിനെ മനസ്സിൽ പിടിച്ചുകൊണ്ട് അതു വീണ്ടും പുനരവലോകനംചെയ്യുകയാണെങ്കിൽ നിങ്ങൾ മെച്ചമായി അധ്യയനം നടത്തുന്നതായിരിക്കും. നിങ്ങൾ പ്ലാററ്ഫാറത്തിൽ പ്രസംഗിക്കുമ്പോഴും ഇതുതന്നെ സത്യമാണ്. വർഷങ്ങളിലൂടെ നേടിയ അനുഭവപരിചയം വളരെ സഹായകമാണ്. എന്നാൽ നിങ്ങൾ ഒരു പ്രസംഗം നടത്താൻ പോകുകയാണെന്നു മുന്നമേ അറിവുകിട്ടുന്നടത്തു തയ്യാറാകൽ കൂടാതെ അതു നടത്താൻ ഒരിക്കലും ശ്രമിക്കരുത്.
4 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ കാര്യത്തിൽ, തയ്യാറാകൽ നമുക്കെല്ലാം വളരെ മൂല്യമുളളതാണ്. ഓരോ വിദ്യാർഥിക്കും സ്കൂൾപരിപാടിയുടെ ഒരു പ്രതിയുണ്ട്, അതിൽനിന്ന് ഏതു തീയതിയിലും വിശേഷവൽക്കരിക്കാനുളള ബൈബിളധ്യായങ്ങൾ അല്ലെങ്കിൽ മററു വിവരങ്ങൾ കുറിക്കൊളളാൻ കഴിയും. നിങ്ങൾക്ക് എത്രയധികം തയ്യാറാകൽ നടത്താൻ കഴിയുമോ അത്രയധികം പ്രയോജനം സ്കൂളിൽനിന്നു കിട്ടും. മുൻകൂട്ടിയുളള തയ്യാറാകലിന്റെ മൂല്യം തിരിച്ചറിയുന്നതിലുളള പരാജയത്തിനു നിങ്ങളിൽനിന്നു യഥാർഥ പ്രയോജനങ്ങളിൽ അനേകവും കവർന്നുകളയാൻ കഴിയും.
5 തയ്യാറാകുന്നതിനു സമയം വേണം, എന്നാൽ ഫലങ്ങൾ ശ്രമത്തിനു തക്ക മൂല്യമുളളതാണ്. തയ്യാറാകൽ വാചാപുനരവലോകനങ്ങളിൽ സഹായകമായി പങ്കെടുക്കുക സാധ്യമാക്കുന്നുവെന്നു മാത്രമല്ല, അതു യഹോവയുടെ മനസ്സു കിട്ടുന്നതിനും സത്യത്തിന്റെ “നിർമല ഭാഷ”യിലുളള നിങ്ങളുടെ ഗ്രാഹ്യം മെച്ചപ്പെടുത്തുന്നതിനും നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. (സെഫ. 3:9, NW) സ്കൂളിനുവേണ്ടി മുന്നമേ തയ്യാറാകുന്നത് ഒരു ശീലമാക്കുന്നതിന്, നിങ്ങൾക്കു നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടൊത്തോ സുഹൃത്തുക്കളോടൊത്തോ അത്തരം വായനയും പഠനവും നടത്താൻ ക്രമീകരിക്കാവുന്നതാണ്. തീർച്ചയായും, സ്കൂളിൽ പേർ ചാർത്തിയിട്ടുളള എല്ലാവർക്കും പ്രസംഗങ്ങൾ നടത്താനുളള അവസരങ്ങളുണ്ട്, അവ തയ്യാറാകുന്നതുസംബന്ധിച്ചുളള കുറെ നിർദേശങ്ങൾ സഹായകമായിരിക്കും.
6. ശുശ്രൂഷാസ്കൂളിലെ ഒരു വായനാനിയമനത്തിനു നാം എങ്ങനെ തയ്യാറാകണം?
6 വായനാനിയമനങ്ങൾ. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയുടെ ഭാഗമായി വായനാനിയമനങ്ങൾ ക്രമമായി പട്ടികപ്പെടുത്തിയേക്കാം. അത്തരമൊരു നിയമനത്തിനുവേണ്ടി തയ്യാറാകുന്നതിനു വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കുക. പേരുകളുടെയും പ്രയാസമുളള വാക്കുകളുടെയും ഉച്ചാരണം പരിചിതമാക്കുക. തടസ്സമോ കൃത്യതയില്ലായ്മയോ കൂടാതെ സംഭാഷണരീതിയിൽ ഒഴുക്കോടെയുളള ഒരു അവതരണം സാധിക്കുന്നതിന് ഉച്ചത്തിൽ വായിച്ചുശീലിക്കുക. അനുവദിച്ചിരിക്കുന്ന സമയംകൊണ്ടു വിവരങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്നു തിട്ടപ്പെടുത്തുന്നതിനു ശ്രദ്ധാപൂർവം പരിശോധന നടത്തുക.
7-11. പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ലേഖനത്തിൽനിന്ന് ഒരു പ്രസംഗം വികസിപ്പിക്കുമ്പോൾ ഉപയോഗിക്കാനുളള പ്രത്യേക വിവരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഏതു പരിഗണനകൾ
സഹായിക്കും?7 പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ലേഖനത്തിൽനിന്ന് ഒരു പ്രസംഗം രൂപപ്പെടുത്തൽ. ഇത്തരം പ്രസംഗത്തിൽ ചെയ്യേണ്ട ആദ്യസംഗതി നിയമിത ഭാഗം ശ്രദ്ധാപൂർവം വായിക്കുകയാണ്. മുഖ്യ പോയിൻറുകളുടെ അടിയിൽ വരയ്ക്കുകയോ ഒരു കടലാസുതുണ്ടിൽ മുഖ്യ പോയിൻറുകളുടെ ഒരു ബാഹ്യരേഖ എഴുതുകയോ ചെയ്യുക. വികസിപ്പിച്ചിരിക്കുന്ന മുഖ്യാശയങ്ങളുടെ ഒരു വ്യക്തമായ വീക്ഷണം നേടുക. ഇപ്പോൾ, അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാനിടയുളളതുകൊണ്ടു നിങ്ങൾ ഏതെല്ലാം തിരഞ്ഞെടുക്കും? ചില കാര്യങ്ങൾ വിവരങ്ങളുടെ തിരഞ്ഞെടുപ്പിനെ പ്രയോജനകരമായി ഭരിച്ചേക്കാം: (1) നിങ്ങളുടെ സദസ്സും രംഗവിധാനവും—വിവരങ്ങൾ ഒരു പ്രായോഗികവിധത്തിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു പ്രകടമാക്കാൻ ഒരു രംഗവിധാനം സഹായിക്കുമെങ്കിൽ; കൂടാതെ (2) നിങ്ങളുടെ വിഷയവും വിവരങ്ങളുടെ പ്രത്യേക പ്രയുക്തതയും.
8 നിങ്ങളുടെ സദസ്സിനെ പരിഗണിച്ചുകൊണ്ട്, പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ലേഖനത്തിൽനിന്ന് അവർ രസകരവും പ്രയോജനകരവുമെന്നു കണ്ടെത്തുന്ന വിവരങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളാഗ്രഹിക്കും. പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലെ ചില ഖണ്ഡികകൾ ഒരു പ്രത്യേകസദസ്സിനു വളരെ കടുപ്പമുളളതാണെന്നു തോന്നുന്നുവെങ്കിൽ മററു ഖണ്ഡികകളിൽ കേന്ദ്രീകരിക്കുക. കൂടാതെ, തിരഞ്ഞെടുത്ത ഏതാനും ചില തിരുവെഴുത്തുകൾ നിങ്ങൾ പറയുന്ന കാര്യങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കും. നിങ്ങൾ നിങ്ങളുടെ സദസ്സിനെ പരിഗണിക്കുന്നുവെങ്കിൽ വളരെയധികം വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുകയില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾ ധൃതികൂട്ടുകയാണെങ്കിൽ മൂല്യത്തിലധികവും നഷ്ടപ്പെടും. അതുകൊണ്ടു ചുരുക്കം ചില പോയിൻറുകൾ നന്നായി കൈകാര്യംചെയ്യുന്നതാണു നല്ലത്.
9 വിദ്യാർഥിപ്രസംഗത്തിൽ അനേകത്തിന്റെയും കാര്യത്തിൽ നിങ്ങളുടെ അവതരണത്തിന് ഒരു പ്രത്യേക രംഗവിധാനമുളളതു പ്രയോജനകരമാണ്. വീടുതോറുമുളള വേലയിൽ ആരോടെങ്കിലും സംസാരിക്കുന്നതുപോലെ നിങ്ങൾക്കു വിവരങ്ങൾ അവതരിപ്പിക്കാവുന്നതാണ്; അല്ലെങ്കിൽ അത് ഒരു മടക്കസന്ദർശനത്തിൽ ഒരു ചോദ്യത്തിന് ഉത്തരംകൊടുക്കുന്നതായിരിക്കാം; അല്ലെങ്കിൽ ഒരുപക്ഷേ അനൗപചാരിക സാക്ഷീകരണം നടത്തുന്നതായിരിക്കാം. നിങ്ങളുടെ സ്വന്തം കുട്ടികളിൽ ഒരാളോടു ഒരു സംഗതി വിശദീകരിക്കുന്നതായിട്ടുപോലും നിങ്ങൾക്ക് അത് അവതരിപ്പിക്കാവുന്നതാണ്. ഉപയോഗിക്കാവുന്ന മററനേകം രംഗവിധാനങ്ങളുണ്ട്. ഒരു രംഗവിധാനം ഉപയോഗിക്കുമ്പോൾ പ്രധാനപ്പെട്ട സംഗതി അതു സാധ്യമാകുന്നത്ര പ്രായോഗികമായിരിക്കണമെന്നുളളതാണ്. അതുകൊണ്ടു രംഗവിധാനത്തിന്റെ സംഗതിക്കു ശ്രദ്ധാപൂർവം ചിന്ത കൊടുക്കുക. മററു പ്രസാധകരുമായും അതു ചർച്ച ചെയ്യുക, കാരണം അവർക്കു നല്ല കുറെ നിർദേശങ്ങൾ ഉണ്ടായിരിക്കാം.
10 നിങ്ങൾ ഏതു വിഷയം തിരഞ്ഞെടുത്തിരിക്കുന്നു, വിവരങ്ങളുടെ എന്തു ബാധകമാക്കലാണു നിങ്ങൾ നടത്താൻ പോകുന്നത്? പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽനിന്ന് അതനുസരിച്ചു വിവരങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ വിഷയത്തിനും നിങ്ങളുടെ പ്രസംഗത്തിന്റെ ലക്ഷ്യത്തിനും യഥാർഥത്തിൽ സംഭാവനചെയ്യാത്ത ആശയങ്ങൾ ഒഴിവാക്കുക. പൊതുവേ പറഞ്ഞാൽ, ഉൾപ്പെടുത്തേണ്ട ആശയങ്ങൾ ആ ലേഖനത്തിൽ ഉണ്ട്, അതുകൊണ്ടു പുറത്തുനിന്നുളള വളരെയധികം വിവരങ്ങൾ കൊണ്ടുവരുന്നതിനെക്കാൾ മെച്ചം ലേഖനത്തിൽ കേന്ദ്രീകരിക്കുകയാണ്. തീർച്ചയായും സമുചിതമായ ഒരു ദൃഷ്ടാന്തമോ നിയമിതവിവരങ്ങളുടെ മൂല്യം വിലമതിക്കാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കുന്ന മറെറന്തെങ്കിലും ആശയമോ ഉൾപ്പെടുത്താൻ പാടില്ലെന്ന് അതിന് അർഥമില്ല. സാധ്യമാകുമ്പോൾ, തീർച്ചയായും എല്ലാവർക്കും ഏററവുമധികം പ്രയോജനം കിട്ടത്തക്കവണ്ണം വിവരങ്ങൾ നിങ്ങളുടെ സദസ്സിനു ബാധകമാക്കുക.
11 നിങ്ങളുടെ വിഷയവും രംഗവിധാനവും തിരഞ്ഞെടുത്തശേഷം പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലെ ചില ഖണ്ഡികകൾ നിങ്ങളുടെ പ്രസംഗത്തിനു ചേരുന്നില്ലെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. എല്ലാ ഖണ്ഡികകളിലെയും ആശയങ്ങൾ ഉപയോഗിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാൽ ഇതു ചെയ്യുക: വിവരങ്ങളുടെ ന്യായമെന്നു തോന്നുന്ന ഒരു വലിയ ഭാഗം ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു വിഷയവും രംഗവിധാനവും തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
12. തിരുവെഴുത്തുകളുടെ ഒരു നിയമിത പട്ടിക ഒരു പ്രസംഗമായി രൂപപ്പെടുത്തുന്നതിനു നമുക്ക് എങ്ങനെ നീങ്ങാവുന്നതാണ്?
12 തിരുവെഴുത്തുകളുടെ ഒരു പട്ടിക ഒരു പ്രസംഗമായി രൂപപ്പെടുത്തൽ. ഒരുപക്ഷേ ചർച്ചയ്ക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ എന്ന ചെറുപുസ്തകത്തിൽനിന്നോ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിൽനിന്നോ ചിലപ്പോഴൊക്കെ തിരുവെഴുത്തുകളുടെ ഒരു പട്ടിക നിങ്ങൾക്കു നിയമിച്ചുതന്നേക്കാം, അവ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ. അപ്പോൾ നിങ്ങളുടെ ലക്ഷ്യം ഈ തിരുവെഴുത്തുകളെ ഒരു സാധാരണ പ്രസംഗമായിട്ടോ വയൽശുശ്രൂഷയിലേതുപോലെയുളള ഒരു അവതരണമായിട്ടോ രൂപപ്പെടുത്തുകയാണ്. പട്ടികയിൽ അനുവദിച്ചിരിക്കുന്ന സമയത്തു തീർക്കാവുന്നതിൽ കൂടുതൽ തിരുവെഴുത്തുകളുണ്ടെങ്കിൽ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവ തിരഞ്ഞെടുക്കുക. ലഭ്യമായ സമയത്തു ഫലകരമായി ഉൾപ്പെടുത്താവുന്നതിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഏററവും നല്ലത്. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന ഓരോ തിരുവെഴുത്തും പിന്നീടു വിശകലനം ചെയ്യുക. അത് ഉപയോഗിക്കുന്നതിനുളള നിങ്ങളുടെ കാരണം നിർണയിക്കുക. ഓരോ തിരുവെഴുത്തിന്റെയും അവതരിപ്പിക്കൽ അതുപയോഗിക്കുന്നതിനുളള കാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കത്തക്ക വിധത്തിൽ അവതരണം തയ്യാറാകുക. കൂടാതെ, നിങ്ങൾ തിരുവെഴുത്തു വായിക്കുന്ന രീതി അതിന്റെ മുഖ്യഭാഗത്തിനു ദൃഢത കൊടുക്കണം. ഒടുവിൽ, അതിന്റെ ബാധകമാക്കൽ മുഖ്യ ആശയം വ്യക്തമാക്കും.
13-15. ഒരു പ്രസംഗത്തിനുളള അടിസ്ഥാനമായി പ്രസിദ്ധീകൃതമായ പ്രത്യേക വിവരങ്ങൾ നിർദേശിച്ചിട്ടില്ലാത്തപ്പോൾ ഒരു നിയമിതവിഷയം ഒരു പ്രസംഗമായി രൂപപ്പെടുത്തുന്നതിനു പ്രയോജനകരമായി ഏതു നടപടികൾ സ്വീകരിക്കാവുന്നതാണ്?
13 വിഷയം മാത്രം നിയമിച്ചുതരുമ്പോൾ. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലായാലും, സേവനയോഗത്തിലായാലും മററു പരിപാടികളിലായാലും, ഒരു വിഷയം മാത്രം നിയമിച്ചുതന്നുകൊണ്ട് ഒരു പ്രസംഗം നടത്താൻ നിങ്ങളോട് ആവശ്യപ്പെടുന്ന അവസരങ്ങളുണ്ടായിരിക്കാം. അവതരണത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കാൻ വിവരങ്ങളൊന്നും നിങ്ങൾക്കു നൽകുന്നില്ല. അങ്ങനെയുളള സന്ദർഭങ്ങളിൽ ശുപാർശചെയ്യുന്ന നടപടിക്രമം ഇതാണ്: നിങ്ങളുടെ മനസ്സിൽ തെരച്ചിൽ നടത്തി വികസിപ്പിക്കാൻ അർഹതയുളളതാണെന്നു നിങ്ങൾ വിശ്വസിക്കുന്ന ആശയങ്ങൾ കുറിച്ചിടുക. ആ ആദ്യ പടി പ്രധാനമാണ്. ഇതായിരിക്കാം നിങ്ങളുടെ പ്രസംഗം അതിന്റെ രൂപപ്പെടുത്തലിൽ പുതുമയുളളതായിരിക്കുമോ അതോ മററുളളവരുടെ ആശയങ്ങളുടെ ഒരു ആവർത്തനംമാത്രമായിരിക്കുമോ എന്നു നിർണയിക്കുന്നത്. അതു ലക്ഷ്യമില്ലാത്ത കുറെ തെരച്ചിലും വായനയും തടയുകയും ചെയ്തേക്കാം, കാരണം അതു നിങ്ങളുടെ ഗവേഷണത്തിന്റെ പരിധിയെ പരിമിതപ്പെടുത്തിയിരിക്കും. അതിൽപരമായി, അതു നിങ്ങളുടെ വ്യക്തിത്വത്തിന് അന്യമായ ഒരു ശൈലിയിലല്ല, നിങ്ങളുടെ സ്വന്തം സംസാരശൈലിയിൽ ഒരു പ്രസംഗം നടത്തുന്നതിൽ കലാശിക്കാൻ കൂടുതൽ സാധ്യതയുണ്ട്. നിങ്ങളുടെ വിഷയത്തെക്കുറിച്ചു പക്വതയുളള ആളുകളുമായി സംസാരിക്കുന്നതും സഹായകമായിരിക്കാം. വിഷയം വികസിപ്പിക്കാവുന്ന രീതി സംബന്ധിച്ച് അവർക്കു നല്ല കുറെ ആശയങ്ങൾ ഉണ്ടായിരിക്കാം.
14 അടുത്തതായി ഒരു കൊൺകോഡൻസിന്റെയും സൊസൈററിയുടെ ഇൻഡക്സുകളുടെയും സഹായത്തോടെ ബൈബിളിലും മററു പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തിക്കൊണ്ടു നിങ്ങളുടെ സ്വന്തം വിവരങ്ങളോടു കൂട്ടാൻ നിങ്ങൾ സജ്ജനാണ്. സാധാരണയായി ആദ്യം വിഷയവിവരം പരിശോധിച്ചുകൊണ്ട്, ഗവേഷണത്തിനുപയോഗിക്കുന്ന ഏതു പ്രസിദ്ധീകരണത്തിൽനിന്നും നിങ്ങൾക്ക് ഏററവും കൂടുതൽ പ്രയോജനം നേടാൻ കഴിയും. പിന്നീടു നിങ്ങൾക്ക് അത്യന്തം സഹായകമായിരിക്കുന്ന വിവരങ്ങൾ എവിടെ കണ്ടെത്താമെന്നു കാണാൻ ഇൻഡക്സ് പരിശോധിക്കുക. ഉചിതമായതു തിരഞ്ഞെടുക്കുന്നതു നിങ്ങൾക്കു വളരെയധികം സമയലാഭം വരുത്തും. നിങ്ങളുടെ വായനയിൽ എങ്ങനെയായാലും നിങ്ങളുടെ ഇപ്പോഴത്തെ വിഷയത്തോടു ബന്ധമില്ലാത്തതായി നിങ്ങൾ കണ്ടുമുട്ടുന്ന രസകരമായ മററു പോയിൻറുകളാൽ വ്യതിചലിപ്പിക്കപ്പെടുന്നതിന്റെ അപകടമുണ്ട്. നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭാഗങ്ങൾ മാത്രം അടയാളപ്പെടുത്തിക്കൊണ്ട് വിവരങ്ങളിലൂടെ കണ്ണോടിച്ചുപോകുന്നതിനാൽ ഈ അപകടം ഒഴിവാക്കുക. മിക്കപ്പോഴും നിങ്ങൾ ചെയ്യേണ്ടിയിരിക്കുന്നത് ഓരോ ഖണ്ഡികയുടെയും മുഖ്യാശയവാചകം ശ്രദ്ധിക്കുകയും അനന്തരം നിങ്ങളുടെ ഉപയോഗത്തിന് ഏററവും ഉചിതമായി തോന്നുന്ന ഖണ്ഡികകൾമാത്രം വായിക്കുകയുമാണ്.
15 നിങ്ങളുടെ സ്വന്തം ആശയങ്ങളും മററു ഉറവുകളിൽനിന്നു ശേഖരിച്ചവയും കൈവശമുളള സ്ഥിതിക്ക് ഇപ്പോൾ നിങ്ങൾക്ക് അനുവദിച്ചിട്ടുളള സമയത്തു വികസിപ്പിക്കാൻ കഴിയുന്ന അതിവിശിഷ്ടമായ ആശയങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ നിങ്ങൾ സജ്ജനാണ്. ഈ സമൃദ്ധമായ വിവരങ്ങളിൽനിന്നു തിരഞ്ഞെടുക്കുമ്പോൾ: ഇതു പ്രായോഗികമാണോ? ഇതു രസകരമാണോ? ഇത് എന്റെ വിഷയത്തെ പ്രദീപ്തമാക്കുമോ? എന്നിങ്ങനെയുളള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക.
16, 17. കുറിപ്പുകൾ എഴുതുന്നതുസംബന്ധിച്ച് ഏതു നിർദേശങ്ങൾ നൽകപ്പെടുന്നു?
16 കുറിപ്പെടുക്കൽ. ഏതു പ്രസംഗനിയമനത്തിനും വേണ്ടിയുളള തയ്യാറാകലിലും ഗവേഷണത്തിലും ഉരുത്തിരിയുന്ന നിരവധി ആശയങ്ങൾ രേഖപ്പെടുത്തുന്നതിന് ഏതെങ്കിലും മാർഗം ആവശ്യമാണ്. ചില വിദ്യാർഥികൾ ചെറിയ കാർഡുകളോ കടലാസുതുണ്ടുകളോ ഉപയോഗിച്ചുകൊണ്ടു പ്രസംഗത്തിൽ ഉപയോഗിക്കാനുളള ഏതെങ്കിലും മുഖ്യാശയം ഓരോന്നിലും എഴുതുന്നതു സഹായകമാണെന്നു കണ്ടെത്തിയിരിക്കുന്നു.
17 കുറിപ്പുകൾ വളരെ ഹ്രസ്വമായിരിക്കേണ്ടതാണ്, സാധാരണയായി ആശയം നിങ്ങളെ ഓർമിപ്പിക്കാൻ മാത്രം മതിയായത്. ഇതിന്റെ പ്രയോജനം മററാരിൽനിന്നെങ്കിലും കടംവാങ്ങിയ പദപ്രയോഗങ്ങളോടും വാചകങ്ങളോടും കർശനമായി പററിനിൽക്കാതെ വാചികമായ ഒരു അവതരണം നടത്തുന്നതിനു ഹ്രസ്വമായ കുറിപ്പുകൾ സഹായകമാണെന്നുളളതാണ്. ആവശ്യമെങ്കിൽ വീണ്ടും പേജും ഖണ്ഡികയും കണ്ടുപിടിക്കാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ആശയങ്ങളുടെ ഉറവുകൾ കുറിച്ചിടുക. പ്രമാണമെന്ന നിലയിൽ ആശ്രയിക്കാൻപോകുന്ന ഓരോ മുഖ്യ തിരുവെഴുത്തുംകൂടെ കുറിച്ചിടുക. ധാരാളമായി മാററിയെഴുത്തു നടത്തേണ്ടതില്ലാതെ പ്രസംഗത്തിന്റെ തയ്യാറാകലിന്റെ സമയത്തു പുതിയവ കൂട്ടിച്ചേർക്കാനും ചിലതു നീക്കംചെയ്യാനും കഴിയുമെന്നതാണു കാർഡുകളുടെ അല്ലെങ്കിൽ തുണ്ടുകടലാസുകളുടെ മറെറാരു പ്രയോജനം.
18. നാം ഒരുക്കപ്പെട്ട ഒരു ജനമായിരിക്കാൻ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്?
18 ഒരുക്കപ്പെട്ട ഒരു ജനം. ഏതു ദിവ്യാധിപത്യ നിയമനത്തോടുമുളള ബന്ധത്തിൽ ഗൃഹപാഠത്തെ അവഗണിക്കാനുളള ഏതെങ്കിലും പ്രവണത ഉണ്ടെങ്കിൽ, യഹോവയുടെ അംഗീകാരം കിട്ടേണ്ടവരുടെ ഭാഗത്തെ ഒരുക്കത്തിന്റെ മൂല്യംസംബന്ധിച്ചു വിചിന്തനം ചെയ്യുന്നതു നല്ലതാണ്. ദൃഷ്ടാന്തത്തിന്, യോഹന്നാൻസ്നാപകൻ “യഹോവക്കുവേണ്ടി ഒരുക്കപ്പെട്ട ഒരു ജനത്തെ തയ്യാറാക്കാൻ” നിയോഗിക്കപ്പെട്ടു. (ലൂക്കോ. 1:17, NW) ആ “ഒരുക്കപ്പെട്ട” ഇസ്രയേല്യർ തങ്ങൾക്കുവേണ്ടി യഹോവയുടെ മനസ്സിലുണ്ടായിരുന്ന വേല ചെയ്യാൻ പ്രാപ്തരാകത്തക്കവണ്ണം തങ്ങളോടുളള അവിടുത്തെ ഇടപെടലുകളാൽ പ്രയോജനകരമായി കരുപ്പിടിപ്പിക്കപ്പെടാൻ തങ്ങളേത്തന്നെ അനുവദിച്ച ജനമായിരുന്നു. നമ്മേസംബന്ധിച്ചും അങ്ങനെതന്നെയാണ്: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ടും ഓരോ നിയമനത്തിന്റെയും തയ്യാറാകൽ നന്നായി നടത്തിക്കൊണ്ടും യഹോവ ഒരുക്കിയിരിക്കുന്ന ഈ വിദ്യാഭ്യാസപരിപാടിയാൽ കരുപ്പിടിപ്പിക്കപ്പെടാൻ നാം നമ്മേത്തന്നെ അനുവദിക്കുന്നു. ഈ വിധത്തിൽ നാമും ദൈവത്തിന്റെ ശുശ്രൂഷകരെന്നനിലയിൽ ഫലപ്രദമായ സേവനത്തിനു സജ്ജീകൃതരായിത്തീരുന്നു.
[അധ്യയന ചോദ്യങ്ങൾ]