വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു

പാഠം 2

ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു

1-5. നമ്മുടെ ദൈവ​സേ​വ​ന​ത്തിൽ നമ്മെ സഹായി​ക്കു​ന്ന​തി​നു ശുശ്രൂ​ഷാ​സ്‌കൂൾ എന്തു പരിശീ​ലനം നൽകുന്നു?

1 യഹോവ തന്റെ ദാസൻമാ​രെന്ന നിലയിൽ നമ്മെ ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രാ​യി​രി​ക്കാൻ പരിശീ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അത്‌ അവിടു​ത്തെ സ്ഥാപനം മുഖാ​ന്ത​ര​മാണ്‌. അനേകം ദേശങ്ങ​ളിൽ വായി​ക്കാൻ പഠിക്കു​ന്ന​തു​പോ​ലെ അടിസ്ഥാ​ന​പ​ര​മായ ഒരു വൈദ​ഗ്‌ധ്യം​തൊ​ട്ടു പരിശീ​ലനം തുടങ്ങു​ന്നു. വായി​ക്കാ​നും എഴുതാ​നും പഠിച്ചി​രി​ക്കു​ന്ന​വർക്കു​ളള അടുത്ത പടി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേർചാർത്തു​ക​യാണ്‌.

2 ഈ സ്‌കൂൾ ശുശ്രൂ​ഷ​യ്‌ക്കു സൗജന്യ​പ​രി​ശീ​ലനം നൽകുന്നു. അതു രണ്ടു വിധങ്ങ​ളിൽ സഭയെ സേവി​ക്കു​ന്നു: (1) ഓരോ വിദ്യാർഥി​ക്കും വിവരങ്ങൾ ശേഖരി​ക്കാ​നും വികസി​പ്പി​ക്കാ​നും യുക്തി​പൂർവം മററു​ള​ള​വ​രു​ടെ മുമ്പാകെ അവതരി​പ്പി​ക്കാ​നു​മു​ളള പ്രാപ്‌തി മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ഒരു പഠനപ​രി​പാ​ടി കൊടു​ക്കു​ന്നു; കൂടാതെ (2) ഓരോ വാരത്തി​ലെ​യും പരിപാ​ടി​യി​ലൂ​ടെ വിലപ്പെട്ട വളരെ​യ​ധി​കം വിവരങ്ങൾ മുഴു സഭക്കും ലഭിക്കു​ന്നു. മെച്ചപ്പെട്ട ആത്മീയ വിലമ​തി​പ്പും ശുശ്രൂ​ഷാ​പ്ര​വർത്ത​ന​വു​മാ​യി​രി​ക്കും അതിന്റെ ഫലമെന്നു തീർച്ച​യാണ്‌.

3 വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ച്‌ ഓഫീസ്‌ ഓരോ രാജ്യ​ത്തെ​യും പരിപാ​ടി ക്രമീ​ക​രി​ക്കു​ന്നു, ഒരു വാർഷിക പട്ടിക​യും പ്രദാ​നം​ചെ​യ്യു​ന്നു. തീർച്ച​യാ​യും പരിപാ​ടി രാജ്യത്തെ ഭാഷയിൽ അല്ലെങ്കിൽ ഭാഷക​ളിൽ ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്നു. മുഖ്യ​മാ​യി അതു ബൈബി​ളിൽ കേന്ദ്രീ​ക​രി​ക്കു​ന്നു.

4 ഓരോ വാരത്തി​ലും വിദ്യാർഥി​കൾ സഹായ​ക​ങ്ങ​ളായ പല പ്രസം​ഗങ്ങൾ നടത്തുന്നു. മുഖ്യ​മാ​യതു പ്രബോ​ധ​ന​പ്ര​സം​ഗം എന്നു വിളി​ക്ക​പ്പെ​ടു​ന്നു, അതു മററു​ള​ള​വ​യെ​ക്കാൾ കുറെ ദീർഘ​വു​മാണ്‌. സഭക്ക്‌ അതിൽനി​ന്നു സമ്പൂർണ​പ്ര​യോ​ജനം കിട്ടേ​ണ്ട​തിന്‌ അതു പ്രാപ്‌തി​യു​ളള ഒരു സഹോ​ദ​രനു നിയമി​ച്ചു​കൊ​ടു​ക്കു​ന്നു. മററു പ്രസം​ഗങ്ങൾ ഹ്രസ്വ​മാണ്‌, അവ സ്‌കൂൾപ​ട്ടിക വ്യവസ്ഥ​ചെ​യ്‌തേ​ക്കാ​വു​ന്ന​തു​പോ​ലെ പുരു​ഷൻമാർക്കോ സ്‌ത്രീ​കൾക്കോ നിയമി​ച്ചു​കൊ​ടു​ക്കാ​വു​ന്ന​താണ്‌. പ്രാ​ദേ​ശി​ക​പ​ട്ടി​കയെ ആശ്രയിച്ച്‌, ഹ്രസ്വ​മായ പ്രസം​ഗ​ങ്ങ​ളി​ലൊ​ന്നു ബൈബി​ളിൽനി​ന്നു​ളള ഒരു വായന​യാ​യി​രി​ക്കാ​വു​ന്ന​താണ്‌. മററു പ്രസം​ഗങ്ങൾ നിർദി​ഷ്ട​വി​ഷ​യങ്ങൾ വികസി​പ്പി​ക്കും, ഒരുപക്ഷേ വിവര​ങ്ങൾക്ക്‌ അനു​യോ​ജ്യ​മെ​ങ്കിൽ അവയ്‌ക്ക്‌ ഒരു പ്രാ​യോ​ഗിക രംഗവി​ധാ​നം കൊടു​ക്ക​പ്പെ​ടു​ക​യും ചെയ്യും. സഹോ​ദ​രി​മാർ കൈകാ​ര്യം​ചെ​യ്യുന്ന നിയമ​നങ്ങൾ മിക്ക​പ്പോ​ഴും വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യി​ലെ ഒരു പ്രസം​ഗാ​വ​ത​ര​ണ​ത്തി​ന്റെ​യോ, ഒരുപക്ഷേ മടക്കസ​ന്ദർശ​ന​ത്തി​ലെ അല്ലെങ്കിൽ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു​ശേ​ഷ​മു​ളള ഒരു ചർച്ചയു​ടെ​യോ അനൗപ​ചാ​രി​ക​സാ​ക്ഷീ​ക​ര​ണ​ത്തി​ന്റെ​യോ തന്റെ സ്വന്തം കുടും​ബ​ത്തി​ലെ അംഗങ്ങ​ളു​മാ​യി അല്ലെങ്കിൽ മറെറാ​രു പ്രസാ​ധി​ക​യു​മാ​യി നടത്തുന്ന ഒരു ചർച്ചയു​ടെ​യോ രൂപത്തി​ലാ​യി​രി​ക്കും.

5 സ്‌ത്രീ​കൾ മാത്ര​മു​ളള ചെറിയ സഭകളി​ലും വിവരങ്ങൾ മുഴുവൻ അവതരി​പ്പി​ക്കാൻ കഴിയും. എങ്ങനെ? അനൗപ​ചാ​രിക റിപ്പോർട്ടു​ക​ളോ രണ്ടു സഹോ​ദ​രി​മാർ തമ്മിലു​ളള ചർച്ചക​ളോ ചോ​ദ്യോ​ത്ത​ര​ങ്ങ​ളോ ആയിട്ട്‌ അല്ലെങ്കിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിവരങ്ങൾ കേവലം വായി​ക്കു​ന്ന​തി​നാൽ.

6. സ്‌കൂൾ മേൽവി​ചാ​ര​കന്റെ ഭാഗത്ത്‌ ഏതു യോഗ്യ​തകൾ ആവശ്യ​മാണ്‌?

6 സ്‌കൂൾ മേൽവി​ചാ​രകൻ. ഒരു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ മേൽവി​ചാ​രകൻ ഓരോ സഭയി​ലും നിയമി​ക്ക​പ്പെ​ടു​ന്നു. അദ്ദേഹം യോഗ്യ​ത​യു​ളള ഒരു ഉപദേ​ഷ്ടാ​വാ​യി​രി​ക്കണം. അദ്ദേഹ​ത്തി​നു ബൈബിൾസ​ത്യ​ത്തി​ന്റെ നല്ല പരിജ്ഞാ​ന​വും തന്റെ വിദ്യാർഥി​ക​ളിൽ മിക്കവ​രു​ടെ​യും ഭാഷക​ളിൽ സാമാ​ന്യ​പ​രി​ജ്ഞാ​ന​വും ഉണ്ടായേ തീരൂ. അദ്ദേഹം നയവും ദയയും ഉളള ആളായി​രി​ക്കേ​ണ്ട​തുണ്ട്‌. ആത്മീയ​മാ​യി, അദ്ദേഹം “പ്രായ​മേ​റിയ ഒരു പുരുഷൻ” ആയിരി​ക്കണം. നിങ്ങളെ ഒരു വിദ്യാർഥി​യാ​യി സ്‌കൂ​ളിൽ ചേർക്കു​ന്ന​തും നിങ്ങൾക്കു പ്രസം​ഗങ്ങൾ നിയമി​ച്ചു​ത​രു​ന്ന​തും ദയാപൂർവ​ക​വും നിർമാ​ണാ​ത്മ​ക​വു​മായ ബുദ്ധ്യു​പ​ദേശം നൽകു​ന്ന​തും അദ്ദേഹ​ത്തി​ന്റെ സേവന​മാണ്‌.

7. പ്രസം​ഗ​നി​യ​മനം കൊടു​ക്കു​മ്പോൾ ഏതു ഘടകങ്ങൾ പരിഗ​ണി​ക്കു​ന്നു?

7 സ്‌കൂൾ മേൽവി​ചാ​രകൻ പേർചാർത്തി​യ​വ​രു​ടെ ഒരു രേഖ സൂക്ഷി​ക്കു​ന്നു, മുഖ്യ​മാ​യി നിയമ​നങ്ങൾ കൊടു​ക്കു​ക​യെന്ന ഉദ്ദേശ്യ​ത്തിൽ. ഈ പ്രസം​ഗ​നി​യ​മ​നങ്ങൾ സാധാ​ര​ണ​യാ​യി കുറഞ്ഞ​പക്ഷം മൂന്നാ​ഴ്‌ച​മുമ്പ്‌ എഴുതി​ക്കൊ​ടു​ക്കു​ന്നു. ഇതു നിങ്ങൾക്കു പ്രസം​ഗ​വി​വ​രങ്ങൾ വിശക​ലനം ചെയ്യു​ന്ന​തി​നും തയ്യാറാ​കു​ന്ന​തി​നും സമയം നൽകുന്നു. സഭയിൽ വിവിധ വിദ്യാ​ഭ്യാ​സ നിലവാ​ര​ങ്ങ​ളി​ലു​ള​ളവർ ഉണ്ടെന്നു സ്‌കൂൾ മേൽവി​ചാ​ര​കന്‌ അറിയാം. തന്നിമി​ത്തം അദ്ദേഹം ഇതു മനസ്സിൽപി​ടി​ച്ചു​കൊ​ണ്ടു നിയമ​നങ്ങൾ കൊടു​ക്കു​ന്നു. അദ്ദേഹം ഒരു ഇളം​പ്രാ​യ​ക്കാ​രന്‌ അനു​യോ​ജ്യ​മ​ല്ലാത്ത ഒരു വിഷയം വളരെ ചെറു​പ്പ​മായ ഒരു വിദ്യാർഥി​ക്കു കൊടു​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കു​ന്നു. അദ്ദേഹം പേർചാർത്തിയ ഓരോ വിദ്യാർഥി​ക്കും പരിപാ​ടി​യിൽ പങ്കെടു​ക്കാൻ തുല്യാ​വ​സരം കൊടു​ക്കു​ന്ന​തി​നു ശ്രമി​ക്കു​ന്നു.

8. പ്രസം​ഗ​സ​മയം തീരു​മ്പോൾ വിദ്യാർഥി​പ്ര​സം​ഗ​കർക്ക്‌ ഒരു അറിയി​പ്പു കൊടു​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 തീർച്ച​യാ​യും, സ്‌കൂൾ നടത്തു​മ്പോൾ അതു പട്ടിക​പ്ര​കാ​രം​തന്നെ തീർക്കണം. അതു​കൊ​ണ്ടു വിദ്യാർഥി​പ്ര​സം​ഗങ്ങൾ നീണ്ടു​പോ​കു​മ്പോൾ സ്‌കൂൾ മേൽവി​ചാ​ര​ക​നോ ഒരു സഹായി​യോ ഒരു അറിയി​പ്പു കൊടു​ക്കും. വിദ്യാർഥി​ക്കു പറഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന വാചകം പൂർത്തി​യാ​ക്കാ​വു​ന്ന​താണ്‌, അനന്തരം അയാൾ പ്ലാററ്‌ഫാ​റം വിടണം.

9-12. പ്രസംഗം നടത്തു​ന്ന​വ​രു​ടെ​യും അതു​പോ​ലെ​തന്നെ സഭയി​ലു​ളള എല്ലാവ​രു​ടെ​യും പുരോ​ഗ​തി​യിൽ സ്‌കൂൾ മേൽവി​ചാ​രകൻ ഏതു വിധങ്ങ​ളിൽ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു?

9 സ്‌കൂൾ മേൽവി​ചാ​രകൻ മുഴു​സ​ഭ​യും കേൾക്കെ ഓരോ വിദ്യാർഥി​ക്കും ഗുണ​ദോ​ഷം കൊടു​ക്കു​ന്നു, കാരണം അപ്പോ​ഴത്തെ പ്രസം​ഗ​ക​നു​പു​റമേ മററു​ള​ള​വർക്കും അതിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും. അഭിന​ന്ദനം എപ്പോ​ഴും ഉചിത​മാണ്‌. യഥാർഥ​ത്തിൽ, ഉപദേ​ശ​കനു നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ആകാം​ക്ഷ​യുണ്ട്‌. പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രത്യേക പോയിൻറു​കൾ, നിങ്ങ​ളോ​ടു ശ്രദ്ധി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന പോയിൻറു​കൾ, സംബന്ധി​ച്ചു നിർമാ​ണാ​ത്മ​ക​മായ ഗുണ​ദോ​ഷം നൽക​പ്പെ​ടും. (20-ാം പാഠത്തി​ലെ വിശദാം​ശങ്ങൾ കാണുക.) സ്‌കൂൾ മേൽവി​ചാ​രകൻ ഒരു വിദ്യാർഥി​യെന്ന നിലയി​ലു​ളള നിങ്ങളു​ടെ ആവശ്യങ്ങൾ വ്യക്തി​പ​ര​മാ​യി പരിചി​ത​മാ​ക്കാൻ ശ്രമം​ചെ​യ്യും, അദ്ദേഹം നിങ്ങളു​ടെ പുരോ​ഗ​തി​യിൽ അതീവ തത്‌പ​ര​നു​മാ​യി​രി​ക്കും.

10 സ്‌കൂ​ളി​ന്റെ ഓരോ സെഷനും സഭയിലെ എല്ലാവർക്കും പ്രോ​ത്സാ​ഹ​ജ​ന​ക​മാ​ക്കി​ത്തീർക്കാ​നും അദ്ദേഹ​ത്തിന്‌ ആകാം​ക്ഷ​യു​ണ്ടാ​യി​രി​ക്കും. നിങ്ങളു​ടെ പ്രാപ്‌തി​യു​ടെ പരമാ​വധി പങ്കുപ​റ​റാ​നും ക്രമമായ വാചി​ക​പു​ന​ര​വ​ലോ​കന സമയത്ത്‌ അഭി​പ്രാ​യങ്ങൾ പറയാ​നും ആനുകാ​ലിക എഴുത്തു പുനര​വ​ലോ​ക​ന​ത്തിൽ പങ്കെടു​ക്കാ​നും അദ്ദേഹം നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. നിങ്ങൾ പേർചാർത്തി​യി​ട്ടി​ല്ലെ​ങ്കിൽ അങ്ങനെ ചെയ്യാൻ അദ്ദേഹം നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കും, നിങ്ങളു​ടെ പ്രയാ​സ​ങ്ങ​ളിൽ നിങ്ങളെ സഹായി​ക്കു​ക​യും നിങ്ങൾക്കും യഹോ​വ​യു​ടെ ഒരു ഫലപ്ര​ദ​നായ സ്‌തു​തി​പാ​ഠ​ക​നാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മെന്നു കാണി​ച്ചു​ത​രു​ക​യും ചെയ്‌തു​കൊ​ണ്ടു​തന്നെ.

11 പേർചാർത്തി​യി​രി​ക്കുന്ന ഒരു വിദ്യാർഥി​യെന്ന നിലയിൽ നിങ്ങൾക്കു നിങ്ങളു​ടെ പ്രസം​ഗ​നി​യ​മ​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ സഹായ​മാ​വ​ശ്യ​മു​ളള പക്ഷം സൗകര്യ​പ്ര​ദ​മെ​ങ്കിൽ നിങ്ങളെ വീട്ടിൽ സന്ദർശി​ച്ചു സഹായി​ക്കാ​നു​ളള പദവി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ മേൽവി​ചാ​ര​ക​നുണ്ട്‌. ഇതിനു വിനി​യോ​ഗി​ക്കാൻ വേണ്ടത്ര സമയമി​ല്ലെ​ങ്കിൽ, തന്നെ സഹായി​ക്കാൻ അദ്ദേഹം പക്വത​യു​ളള സഹോ​ദ​രൻമാ​രെ​യും പരിച​യ​സ​മ്പ​ന്ന​രായ പ്രസം​ഗ​ക​രെ​യും ക്ഷണിക്കു​ന്ന​താ​യി​രി​ക്കും. മാതാ​പി​താ​ക്ക​ളായ നിങ്ങൾക്കും നിങ്ങളു​ടെ സ്വന്തം കുട്ടി​കൾക്ക്‌, അവർക്കു​വേണ്ടി പ്രസംഗം തയ്യാറാ​കാ​നല്ല, പിന്നെ​യോ ആവശ്യ​മായ ഗവേഷ​ണ​വും തയ്യാറാ​ക​ലും സംബന്ധി​ച്ചു നിർദേ​ശ​ങ്ങ​ളും മാർഗ​ദർശ​ന​വും കൊടു​ത്തു​കൊണ്ട്‌ അങ്ങനെ​യു​ളള സഹായം വെച്ചു​നീ​ട്ടു​ന്ന​തി​നാൽ അതിയാ​യി തുണയ്‌ക്കാൻ കഴിയും. നിങ്ങൾ ഒരു പുതിയ പ്രസാ​ധ​കനെ വയൽശു​ശ്രൂ​ഷ​യിൽ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽ അതേ ആളെ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ നിയമ​നങ്ങൾ തയ്യാറാ​കു​ന്ന​തി​നു സഹായി​ക്കാൻ നിങ്ങൾ ക്ഷണിക്ക​പ്പെ​ട്ടേ​ക്കാം.

12 രാജ്യ​ഹാ​ളി​ലു​ളള ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗ്രന്ഥശാല സ്‌കൂൾ മേൽവി​ചാ​ര​കന്റെ മേൽനോ​ട്ട​ത്തിൻകീ​ഴി​ലാണ്‌. അതിലെ ബൈബിൾവി​ജ്ഞാ​ന​ത്തി​ന്റെ ശേഖരത്തെ പുതി​യ​വർക്ക്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താ​മെന്നു കാണി​ച്ചു​കൊ​ടു​ക്കാൻ അദ്ദേഹം തന്നാൽ കഴിയു​ന്നതു ചെയ്യും. സൊ​സൈ​റ​റി​യു​ടെ ഏററവും ഒടുവി​ലത്തെ സകല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അതു​പോ​ലെ​തന്നെ സഹായ​ക​ങ്ങ​ളായ മററു പരാമർശ​ഗ്ര​ന്ഥ​ങ്ങ​ളും ഷെൽഫിൽ ഉണ്ടായി​രി​ക്കാ​നും വിദ്യാർഥി​കൾക്കും മററു​ള​ള​വർക്കും ലഭ്യമാ​ക്കാ​നും അദ്ദേഹം ശ്രമി​ക്കണം.

13-17. വിദ്യാർഥി​കൾ വരുത്തുന്ന പുരോ​ഗതി മററു​ള​ള​വർക്ക്‌ അനായാ​സം ദൃശ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

13 വിദ്യാർഥി​കൾക്കു​ളള പ്രയോ​ജ​നങ്ങൾ. നിങ്ങൾക്കു സ്‌കൂ​ളിൽ ഒരു പ്രസം​ഗ​നി​യ​മനം നൽകു​മ്പോൾ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലൂ​ടെ നിങ്ങൾക്കു ലഭിക്കു​ന്ന​തെന്ന നിലയിൽ അത്‌ ആകാം​ക്ഷാ​പൂർവം സ്വീക​രി​ക്കുക. അതു​പോ​ലെ​തന്നെ നൽക​പ്പെ​ടുന്ന ബുദ്ധ്യു​പ​ദേശം സകല താഴ്‌മ​യോ​ടും​കൂ​ടെ സ്വീക​രി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യുക. ഉപദേ​ശകൻ നിങ്ങൾക്കു നൽകുന്ന നിർദേ​ശങ്ങൾ നിങ്ങളു​ടെ അനുദി​ന​സം​സാ​ര​ത്തി​ലും നിങ്ങളു​ടെ ശുശ്രൂ​ഷ​യി​ലും ബാധക​മാ​ക്കാൻ കഴിയും. ഈ സ്‌കൂ​ളിൽ നൽക​പ്പെ​ടുന്ന വിവരങ്ങൾ പഠിക്കു​ന്ന​തി​നും ബാധക​മാ​ക്കു​ന്ന​തി​നും ശ്രമം​ചെ​ലു​ത്തു​ന്ന​തി​നാൽ നിങ്ങൾ അതിയാ​യി പ്രയോ​ജനം അനുഭ​വി​ക്കും.

14 സ്‌കൂൾ പരിപാ​ടി​യിൽ ക്രമമാ​യി ഹാജരാ​കു​ക​യും പങ്കെടു​ക്കു​ക​യും ചെയ്യു​ന്നവർ യോഗ​ങ്ങ​ളി​ലെ തങ്ങളുടെ അഭി​പ്രാ​യങ്ങൾ അതിയാ​യി മെച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും തങ്ങളുടെ വയൽശു​ശ്രൂ​ഷ​യി​ലെ പങ്കുപ​ററൽ വളരെ​ക്കൂ​ടു​തൽ ഫലപ്ര​ദ​മാ​ണെ​ന്നും കണ്ടെത്തും. സേവന​യോഗ പരിപാ​ടി​ക​ളി​ലെ ഭാഗങ്ങൾ കൈകാ​ര്യം​ചെ​യ്‌താ​ലും അല്ലെങ്കിൽ പരസ്യ​പ്ര​സം​ഗങ്ങൾ നടത്തി​യാ​ലും കേൾവി​ക്കാ​രെ ഉത്തേജി​പ്പി​ക്കു​ക​യും പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്ന പ്രസം​ഗങ്ങൾ തയ്യാറാ​ക്കു​ന്ന​തി​നും അവതരി​പ്പി​ക്കു​ന്ന​തി​നും പുരു​ഷ​വി​ദ്യാർഥി​കളെ സ്‌കൂൾ സജ്ജരാ​ക്കു​ന്നു. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പരിശീ​ല​ന​ത്തി​ന്റെ ഫലമായി കോട​തി​കൾക്കും ഭരണാ​ധി​കാ​രി​കൾക്കും മുമ്പാകെ നല്ല പ്രതി​വാ​ദം നടത്താൻ അനേകർക്കു കഴിഞ്ഞി​ട്ടുണ്ട്‌, അതേസ​മയം മററു ചിലർ സ്‌കൂൾക്കൂ​ട്ട​ങ്ങ​ളോ​ടോ സാമൂ​ഹി​ക​ക്കൂ​ട്ട​ങ്ങ​ളോ​ടോ സംസാ​രി​ച്ചി​ട്ടുണ്ട്‌.

15 ഒരു വിദ്യാർഥി, വിദ്യാർഥി​പ്ര​സം​ഗം​സം​ബ​ന്ധി​ച്ചു ലഭിച്ച ബുദ്ധ്യു​പ​ദേശം തന്റെ അനുദി​ന​സം​സാ​ര​ത്തി​ലും സംഭാ​ഷ​ണ​ത്തി​ലും ബാധക​മാ​ക്കു​മ്പോൾ ആഴത്തിൽ ഉറച്ചു​പോയ മോശ​മായ സംസാ​ര​ശീ​ലങ്ങൾ കാല​ക്ര​മ​ത്തിൽ നീക്കം​ചെ​യ്യ​പ്പെ​ടു​മെ​ന്നും കണ്ടെത്തും. ഒരു ലൗകി​ക​ജോ​ലി​സ്ഥ​ല​ത്തോ ഒരു പൊതു സ്‌കൂ​ളി​ലോ മറെറ​വി​ടെ​യെ​ങ്കി​ലു​മോ ആയിരു​ന്നാ​ലും, യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയി​ലു​ളള നമ്മുടെ പരിശീ​ലനം പെട്ടെ​ന്നു​തന്നെ നിരീ​ക്ഷ​കർക്കു പ്രത്യ​ക്ഷ​മാ​യി​ത്തീ​രു​ന്നു. ഒരു സുപ്ര​സിദ്ധ മാസിക പറഞ്ഞതു​പോ​ലെ: “മിക്ക ക്രിസ്‌ത്യാ​നി​ക​ളും തങ്ങളുടെ മുഴു​ജീ​വി​ത​ത്തി​ലും പഠിക്കു​ന്ന​തി​നെ​ക്കാൾ വസ്‌തു​നി​ഷ്‌ഠ​മാ​യി ഏതാനും മാസങ്ങൾകൊ​ണ്ടു പുതിയ സാക്ഷികൾ ബൈബിൾ പഠിക്കു​ന്നു. അവരിൽ മിക്കവാ​റും എല്ലാവ​രും​തന്നെ സമചി​ത്ത​ത​യു​ളള നല്ല പ്രസം​ഗ​ക​രാ​യി​ത്തീ​രു​ന്നതു യാദൃ​ച്ഛി​കമല്ല.”

16 നാം ശുശ്രൂ​ഷ​യിൽ എന്തു പുരോ​ഗതി വരുത്തു​ന്നു​ണ്ടെന്നു നിർണ​യി​ക്കാൻ കഴി​യേ​ണ്ട​തി​നു സഭയിലെ ഓരോ​രു​ത്തർക്കും ഒരു ലക്ഷ്യം ഉണ്ടായി​രി​ക്കു​ന്നതു നല്ലതാണ്‌. അങ്ങനെ​യു​ളള ലക്ഷ്യങ്ങളെ സാധാ​ര​ണ​യാ​യി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ വരുത്തിയ പുരോ​ഗ​തി​യു​ടെ അളവി​നോട്‌ അടുത്തു ബന്ധപ്പെ​ടു​ത്താ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ താത്‌പ​ര്യ​ക്കാർക്കു മടക്കസ​ന്ദർശനം നടത്തു​ന്ന​തി​നും അവരുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കു​ന്ന​തി​നും സജ്ജന​ല്ലെന്നു വിചാ​രി​ക്കു​ന്നു​വോ? സ്‌കൂ​ളിൽ അവതരി​പ്പി​ക്ക​പ്പെ​ടു​ന്ന​തും പ്രകടി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മായ വിവര​ങ്ങ​ളി​ല​ധി​ക​വും ഈ സാഹച​ര്യ​ങ്ങൾക്കു​തന്നെ ഉപയോ​ഗ​പ്ര​ദ​മാണ്‌.

17 ഏററവു​മ​ധി​കം പ്രയോ​ജനം നേടു​ന്ന​തിന്‌, സ്‌കൂ​ളി​നെ കേവലം നാല്‌പ​ത്തഞ്ചു മിനി​റ​റു​നേ​രത്തെ ഒരു പ്രതി​വാര പഠനപ​ദ്ധ​തി​യാ​യി വീക്ഷി​ക്ക​രുത്‌. മറിച്ച്‌, നിങ്ങൾ കാര്യ​ഗൗ​ര​വ​മു​ളള ഒരു വിദ്യാർഥി​യാ​ണെ​ങ്കിൽ, നിങ്ങൾ ബൈബിൾവാ​യ​ന​യും മററ്‌ അവശ്യ​ഗ​വേ​ഷ​ണ​വും ഉൾപ്പെടെ ഗൃഹപ​ഠ​ന​ത്തി​ന്റെ​യും തയ്യാറാ​ക​ലി​ന്റെ​യും പരിപാ​ടി തുടർന്ന്‌ അനുവർത്തി​ക്കാൻ ആഗ്രഹി​ക്കും. വിദ്യാർഥി​പ്ര​സം​ഗ​കർമാ​ത്രമല്ല, സ്‌കൂ​ളിൽ സംബന്ധി​ക്കുന്ന നമ്മളെ​ല്ലാം അതതു വാരത്തി​ലെ പാഠം മുന്നമേ തയ്യാറാ​കു​ന്നു​വെ​ങ്കിൽ പരിജ്ഞാ​ന​വും പ്രാപ്‌തി​യും വർധി​പ്പി​ക്കും.

18-20. സ്‌കൂ​ളിൽ പൂർണ​മാ​യി പങ്കെടു​ക്കു​ന്ന​തിൽനി​ന്നു നമ്മെ പിന്നാക്കം നിർത്താൻ നമ്മുടെ വ്യക്തി​പ​ര​മായ പ്രാപ്‌തി​ക്കു​റ​വി​നെ നാം അനുവ​ദി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

18 വിശേ​ഷി​ച്ചു സ്‌കൂ​ളി​ന്റെ ഉദ്ദേശ്യം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ എല്ലാവ​രും പരമാ​വധി ശ്രമം​ചെ​ലു​ത്താൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. അതു പ്രസം​ഗ​പ്രാ​പ്‌തി​യു​ടെ ഒരു പ്രദർശനം നടത്താനല്ല. അതു ചിലരു​ടെ ദൗർബ​ല്യ​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും പൊക്കി​ക്കാ​ണി​ക്കാ​നു​മല്ല. തീർച്ച​യാ​യും, സ്‌കൂൾപ്ര​വർത്ത​ന​ങ്ങളെ സമീപി​ക്കു​ന്ന​തി​ലെ നമ്മുടെ ആന്തരം ഒരു വലിയ അളവിൽ നമുക്കു കിട്ടുന്ന പ്രയോ​ജ​ന​ത്തി​ന്റെ വ്യാപ്‌തി നിർണ​യി​ക്കും. അതു യഹോ​വ​യു​ടെ വിദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യു​ടെ ഭാഗമാണ്‌. അവിടു​ന്നു തന്റെ ഉദ്ദേശ്യ​ത്തി​നാ​യി നമ്മെ പഠിപ്പി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യു​മാണ്‌. യാതൊ​രു വിദ്യാർഥി​യും താൻ ഉളവാ​ക്കുന്ന ധാരണ​യെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട ആവശ്യ​മില്ല, എന്തെന്നാൽ നാം മനുഷ്യ​രെ പ്രസാ​ദി​പ്പി​ക്കാ​നോ പഠിപ്പി​ക്ക​ലി​ന്റെ​യും സംസാ​ര​ത്തി​ന്റെ​യും ശുദ്ധമേ മാനു​ഷി​ക​മായ നിലവാ​ര​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടാ​നോ ശ്രമി​ക്കു​കയല്ല. നമ്മുടെ ശുശ്രൂ​ഷാ​പ്ര​വർത്ത​ന​ത്തിൻമേൽ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും നേടു​ന്ന​തി​ലാ​ണു നമുക്കു താത്‌പ​ര്യം.

19 മോശ യഹോ​വ​യോട്‌ “മുമ്പേ തന്നെയും നീ അടിയ​നോ​ടു സംസാ​രിച്ച ശേഷവും ഞാൻ വാക്‌സാ​മർത്ഥ്യ​മു​ള​ള​വനല്ല” എന്നു പറഞ്ഞ​പ്പോൾ അദ്ദേഹം വിചാ​രി​ച്ച​തു​പോ​ലെ ചില സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും വിചാ​രി​ച്ചേ​ക്കാം. (പുറ. 4:10) എന്നാൽ ദൈവ​ത്തി​നു യാതൊ​ന്നും അസാധ്യ​മല്ല എന്ന വിശ്വാ​സം നിങ്ങൾക്കു​ണ്ടെ​ങ്കിൽ നിങ്ങൾ ആ പ്രാരംഭ വിചാ​രത്തെ തരണം​ചെ​യ്യും. (മത്താ. 19:26) കൂടാതെ, ജീവന്റെ വചനം പരസ്യ​മാ​യി പ്രസം​ഗി​ക്കാ​നു​ളള നിങ്ങളു​ടെ പ്രാപ്‌തി​യി​ലെ ഏത്‌ അഭിവൃ​ദ്ധി​യും ആവശ്യ​മായ ശ്രമത്തി​നു തക്ക മൂല്യ​മു​ള​ള​താ​ണെന്നു നിങ്ങൾക്കു നിഗമ​നം​ചെ​യ്യാൻ കഴിയും. ഒരു ചെറിയ അഭിവൃ​ദ്ധി​പോ​ലും ആരെ​യെ​ങ്കി​ലും ജീവന്റെ മാർഗ​ത്തി​ലേക്കു നയിക്കു​ന്ന​തിൽ കലാശി​ച്ചേ​ക്കാം, അതു സന്തോ​ഷി​ക്കു​ന്ന​തി​നു​ളള കാരണ​മല്ലേ?

20 ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ന്റെ മുഖ്യ ഉദ്ദേശ്യം ശുശ്രൂ​ഷാ​വേ​ല​ക്കു​ളള പരിശീ​ല​ന​മാണ്‌. നിങ്ങൾ ക്രമമാ​യി ഹാജരാ​കു​ക​യും അതിന്റെ പ്രയോ​ജ​നങ്ങൾ തേടു​ക​യും അനന്തരം പുരോ​ഗ​മി​ക്കാ​നു​ളള നിങ്ങളു​ടെ ശ്രമങ്ങ​ളു​ടെ​മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം കാണു​ക​യും ചെയ്യുന്ന പുരു​ഷാ​ര​ത്തിൽപ്പെട്ട ഒരാളാ​യി​രി​ക്കട്ടെ.—ഫിലി. 3:16.

[അധ്യയന ചോദ്യ​ങ്ങൾ]