വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനം പ്രതിഫലദായകമാണ്‌

പഠനം പ്രതിഫലദായകമാണ്‌

പാഠം 7

പഠനം പ്രതി​ഫ​ല​ദാ​യ​ക​മാണ്‌

1. പഠനം എന്തിനു​വേണ്ടി നമ്മെ ഒരുക്കു​ന്നു?

1 നിങ്ങളു​ടെ വിശ്വാ​സം വർധി​ക്കു​ന്നതു കാണാൻ, നിങ്ങളു​ടെ ദൈവ​സ്‌നേഹം ശക്തമാ​യി​ത്തീ​രു​ന്നത്‌ അനുഭ​വി​ച്ച​റി​യാൻ, ഏറിയ വകതി​രി​വും നിങ്ങളു​ടെ ശുശ്രൂ​ഷാ​ശ്ര​മ​ങ്ങ​ളു​ടെ വർധി​ത​മായ ഫലങ്ങളും ആസ്വദി​ക്കാൻ നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നു​വോ? ഈ കാര്യ​ങ്ങ​ളി​ലെ​ല്ലാം നിങ്ങൾ വരുത്തുന്ന പുരോ​ഗതി ഒരു ഗണ്യമായ അളവിൽ ആശ്രയി​ച്ചി​രി​ക്കു​ന്നതു വ്യക്തി​പ​ര​വും കുടും​ബ​പ​ര​വു​മായ പഠനത്തിൽ നിങ്ങൾ ചെയ്യു​ന്ന​തി​നെ​യാണ്‌. അങ്ങനെ​യു​ളള പഠനം ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയി​ലു​ളള നമ്മുടെ ജീവി​ത​ത്തി​ന്റെ അത്യന്താ​പേ​ക്ഷി​ത​മായ ഒരു ഭാഗമാണ്‌. അത്‌ ഇപ്പോൾ ദൈവത്തെ സേവി​ക്കാൻ നമ്മെ സജ്ജരാ​ക്കു​ന്നു​വെന്നു മാത്രമല്ല, അതു ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ജീവനു​വേ​ണ്ടി​യു​ളള തയ്യാ​റെ​ടു​പ്പി​ന്റെ ഭാഗവു​മാണ്‌. നിങ്ങൾ വേണ്ട​പോ​ലെ വ്യക്തി​പ​ര​മാ​യി പഠിക്കു​ന്നു​ണ്ടോ?—മത്താ. 4:4.

2, 3. നമുക്ക്‌ എങ്ങനെ പഠനത്തി​നു സമയം കണ്ടെത്താൻ കഴിയും?

2 പഠനത്തി​നു വേണ്ടത്ര സമയം കണ്ടെത്തു​ന്നതു മിക്ക​പ്പോ​ഴും ഒരു പ്രശ്‌ന​മാണ്‌, എന്നാൽ തരണം​ചെ​യ്യാൻ കഴിയാത്ത ഒന്നല്ല. നിങ്ങളു​ടെ പഠനപ​രി​പാ​ടിക്ക്‌ അഭിവൃ​ദ്ധി ആവശ്യ​മാ​ണെന്നു നിങ്ങൾ തിരി​ച്ച​റി​യു​ന്നു​വെ​ങ്കിൽ, നിങ്ങളു​ടെ പ്രതി​വാര പ്രവർത്ത​ന​പ​ട്ടിക വിശക​ലനം ചെയ്യുക. ഇപ്പോൾത്തന്നെ ഉപയോ​ഗി​ക്കാത്ത വളരെ​യ​ധി​കം സമയം നിങ്ങൾ കണ്ടെത്താ​നി​ട​യില്ല. എന്നാൽ മററു വ്യാപാ​ര​ങ്ങ​ളിൽനി​ന്നു ‘സമയം വിലയ്‌ക്കു വാങ്ങാൻ’ ബൈബിൾ നമ്മെ ശക്തമായി ഉപദേ​ശി​ക്കു​ന്നു. (എഫേ. 5:15-17, NW) നിങ്ങൾക്ക്‌ ഒരു ടെലി​വി​ഷൻ സെററ്‌ ഉണ്ടെങ്കിൽ, ഓരോ ആഴ്‌ച​യി​ലും നിങ്ങൾ അതു വീക്ഷി​ച്ചു​കൊ​ണ്ടു ചെലവ​ഴി​ക്കുന്ന സമയത്തി​ന്റെ ഒരു രേഖ എന്തു​കൊ​ണ്ടു സൂക്ഷി​ച്ചു​കൂ​ടാ? ആ വിധത്തിൽ ഉപയോ​ഗി​ക്കുന്ന സമയത്തി​ന്റെ അളവിൽ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. ടെലി​ഫോ​ണി​ലൂ​ടെ “കൊച്ചു​വർത്ത​മാ​നം” പറയു​ന്ന​തി​നോ അയൽക്കാ​രെ സന്ദർശി​ക്കു​ന്ന​തി​നോ വർത്തമാ​ന​പ​ത്രം അല്ലെങ്കിൽ ലോക​മാ​സി​കകൾ വായി​ക്കു​ന്ന​തി​നോ നിങ്ങൾ എത്രയ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നു? ഓരോ ആഴ്‌ച​യി​ലും ഈ സമയത്തിൽ കുറെ, നിലനിൽക്കുന്ന പ്രയോ​ജനം ചെയ്യുന്ന ഒന്നോ അധിക​മോ പഠനഘ​ട്ട​ങ്ങൾക്കു വിനി​യോ​ഗി​ക്കാൻ കഴിയു​മോ? അങ്ങനെ​യു​ളള പഠനം പകൽസ​മ​യ​ത്തോ സന്ധ്യാ​വേ​ള​യി​ലോ നിങ്ങൾക്ക്‌ ഉത്തമമായ ഏതെങ്കി​ലും സമയത്തോ നടത്താം. സാധാ​ര​ണ​യാ​യി ഒരു വ്യക്തി തനിക്ക്‌ അതി​പ്ര​ധാ​ന​മായ കാര്യ​ങ്ങൾക്കു സമയം കണ്ടെത്തു​ന്നു. യഹോ​വ​യു​മാ​യു​ളള തന്റെ ബന്ധത്തിനു വിലകൽപ്പി​ക്കുന്ന ഒരാൾക്കു ദൈവ​വ​ച​ന​ത്തി​ന്റെ പഠനം “കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ” ഒന്നാ​ണെ​ന്നു​ള​ള​തി​നു സംശയ​മില്ല.—ഫിലി. 1:9-11, NW; സദൃ. 2:1-5.

3 ഇരുന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ ആദ്യം പ്രയാ​സ​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാ​മെ​ന്നി​രി​ക്കെ, കാല​ക്ര​മ​ത്തിൽ അതു കൂടുതൽ എളുപ്പ​വും ആസ്വാ​ദ്യ​വു​മാ​യി​ത്തീ​രും. എന്നാൽ നിങ്ങൾ അതിന്റെ പ്രാധാ​ന്യം വിലമ​തി​ക്കു​ക​യും അതു ക്രമമാ​യി ചെയ്യാൻ സമയം വേർതി​രി​ക്കു​ക​യും ഒരു ആത്മാർഥ​ശ്രമം നടത്തു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

4, 5. പഠനത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, പഠനസ​മ​യങ്ങൾ പ്രാർഥ​ന​യോ​ടെ തുടങ്ങു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 വിവരങ്ങൾ ഓർക്കാ​നും വ്യക്തമാ​യി വിശദീ​ക​രി​ക്കാ​നും കഴിയുക എന്ന ലക്ഷ്യം മുൻനിർത്തി പഠനം നടത്തണം. ആകസ്‌മി​ക​മായ വായന​യ്‌ക്ക്‌ നമ്മുടെ ജീവി​ത​ത്തിൽ ഉചിത​മായ സ്ഥാനമു​ണ്ടാ​യി​രി​ക്കെ, അതു പഠനമല്ല. പഠനത്തി​നു ഗവേഷ​ണ​വും ചിന്തയും പ്രാ​യോ​ഗി​ക​മാ​ക്ക​ലും ആവശ്യ​മാണ്‌. നിങ്ങൾക്കു ഫലകര​മാ​യി പഠിച്ചു​തീർക്കാ​വു​ന്ന​തി​ല​ധി​കം തീർക്കാൻ ആസൂ​ത്രണം ചെയ്യരുത്‌, അതല്ലെ​ങ്കിൽ നിങ്ങളു​ടെ പഠനം കഴമ്പി​ല്ലാ​ത്ത​തും പ്രതി​ഫ​ല​ര​ഹി​ത​വു​മാ​ണെന്നു നിങ്ങൾ കണ്ടെത്തും. മറിച്ച്‌, ഗവേഷ​ണ​ത്തി​നും ധ്യാന​ത്തി​നും സമയമ​നു​വ​ദി​ക്കുക. എന്നിരു​ന്നാ​ലും, നിങ്ങൾ യഥാർഥ​ത്തിൽ എന്തെങ്കി​ലും നേടു​ന്ന​താ​യി കാണത്ത​ക്ക​വണ്ണം വേണ്ടത്ര വിവരങ്ങൾ പഠിച്ചു​തീർക്കാൻ ആസൂ​ത്രണം ചെയ്യുക.

5 ക്രിസ്‌തീയ അധ്യേ​താവ്‌ ദൈവ​ത്തി​ന്റെ സത്യവ​ച​ന​ത്തി​ലെ ആഴമായ കാര്യ​ങ്ങ​ളി​ലേക്ക്‌ എത്തുന്ന​തി​നു തന്റെ സ്വന്തം പ്രാപ്‌തി​യിൽ ആശ്രയി​ക്കു​ന്നില്ല. തനിക്കു ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും അർപ്പി​ത​ദാ​സൻമാ​ര​ട​ങ്ങിയ ദൈവ​സ്ഥാ​പ​ന​വും വചനം തന്നെയും ആവശ്യ​മാ​ണെന്ന്‌ അയാൾ തിരി​ച്ച​റി​യു​ന്നു. അതു​കൊ​ണ്ടാ​ണു പഠനഘ​ട്ട​ങ്ങ​ളിൽ പ്രാർഥ​ന​യി​ലൂ​ടെ ദൈവാ​നു​ഗ്രഹം തേടു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌.—യാക്കോ. 1:5; ലൂക്കൊ. 11:9-13.

6, 7. കുടുംബ ബൈബിൾവാ​യ​ന​യിൽനി​ന്നു കൂടുതൽ പ്രയോ​ജനം കിട്ടു​ന്ന​തി​നെ മുൻനിർത്തി സഹായ​ക​മായ എന്തു നിർദേ​ശങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌?

6 ബൈബിൾപ​ഠനം. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ സാധാ​ര​ണ​യാ​യി ബൈബി​ളി​ന്റെ ഒരു പ്രത്യേ​ക​ഭാ​ഗം ഓരോ വാരത്തി​ലും വായി​ക്കാൻ വ്യവസ്ഥ​ചെ​യ്യ​പ്പെ​ടു​ന്നു. മിക്ക​പ്പോ​ഴും ഒരു കുടും​ബ​ക്കൂ​ട്ട​മെന്ന നിലയിൽ ഇതു ചെയ്യാൻ കഴിയും, സന്ധ്യക്കു ബൈബി​ളി​ലെ ഒന്നോ രണ്ടോ അധ്യാ​യങ്ങൾ വായി​ച്ചു​കൊ​ണ്ടു​തന്നെ. ഈ വായന​യിൽനി​ന്നു പ്രയോ​ജനം കിട്ടു​ന്ന​തി​നു വായി​ക്കു​ന്ന​യാൾ അല്ലെങ്കിൽ കൂട്ടത്തി​ലു​ളള വേറെ ആരെങ്കി​ലും ഓരോ ഖണ്ഡിക​ക്കും ശേഷം ഖണ്ഡിക​യി​ലെ മുഖ്യാ​ശ​യ​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയു​ന്നതു സഹായ​ക​മാണ്‌. നിങ്ങൾ തന്നെത്താൻ വിവരങ്ങൾ വായി​ക്കു​ക​യാ​ണെ​ങ്കിൽ പ്രസ്‌താ​വി​ക്ക​പ്പെ​ടുന്ന ആശയ​ത്തെ​ക്കു​റിച്ച്‌ അത്‌ എങ്ങനെ അധ്യാ​യ​ത്തി​ന്റെ ശേഷിച്ച ഭാഗ​ത്തോ​ടു യോജി​ക്കു​ന്നു​വെ​ന്നും അതു നിങ്ങളെ വ്യക്തി​പ​ര​മാ​യി എങ്ങനെ ബാധി​ക്കു​ന്നു​വെ​ന്നും ധ്യാനി​ക്കാൻ ഒരു നിമിഷം എടുക്കുക.

7 നിങ്ങൾ ബൈബിൾവാ​യന പൂർത്തി​യാ​ക്കി​ക്ക​ഴി​യു​മ്പോൾ, ആശയങ്ങൾ വ്യക്തമ​ല്ലെ​ങ്കിൽ, ഗവേഷണം ചെയ്യു​ന്ന​തി​നു കുറെ സമയം എടുക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കും. ഒരുപക്ഷേ ഒരു പ്രത്യേക തിരു​വെ​ഴു​ത്തി​ന്റെ ആശയം അല്ലെങ്കിൽ അർഥം നിങ്ങൾക്ക്‌ അവ്യക്ത​മാ​യി​രി​ക്കാം. എന്നാൽ നിങ്ങൾക്ക്‌ അതുസം​ബ​ന്ധി​ച്ചു കൂടുതൽ വിവരം എങ്ങനെ ശേഖരി​ക്കാൻ കഴിയും? നിങ്ങൾക്ക്‌ ആ തിരു​വെ​ഴു​ത്തു വിശദീ​ക​രി​ച്ചി​രി​ക്കുന്ന സ്ഥലങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തിന്‌ ആദ്യം വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​കരണ സൂചിക [ഇംഗ്ലീഷ്‌]ളുടെ തിരു​വെ​ഴു​ത്തു​സൂ​ചി​കാ​വി​ഭാ​ഗം പരി​ശോ​ധി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ ചോദ്യ​ത്തിൽ “വിശു​ദ്ധീ​ക​രണം” “മഹാബാ​ബി​ലോൻ” എന്നിവ​പോ​ലെ തിരു​വെ​ഴു​ത്തി​ലെ ഒരു പ്രത്യേക പദപ്ര​യോ​ഗ​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്കിൽ, നിങ്ങളു​ടെ ലൈ​ബ്ര​റി​യിൽ വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​കരണ സൂചി​ക​ക​ളി​ലെ വിഷയ​സൂ​ചിക പരി​ശോ​ധി​ക്കു​ന്ന​തി​നാൽ നിങ്ങൾക്കു കൂടു​ത​ലായ അഭി​പ്രാ​യങ്ങൾ കണ്ടുപി​ടി​ക്കാ​വു​ന്ന​താണ്‌. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഒരാളെ അല്ലെങ്കിൽ സ്ഥലത്തെ സംബന്ധി​ച്ചു കൂടുതൽ വിവരം കിട്ടു​ന്ന​തിന്‌ ഇതേ നടപടി പിന്തു​ട​രാ​വു​ന്ന​താണ്‌. കൂടാതെ നിങ്ങൾക്കു തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച [ഇംഗ്ലീഷ്‌]യിൽ അല്ലെങ്കിൽ നിങ്ങളു​ടെ ബൈബി​ളി​ന്റെ അവസാ​ന​ത്തിൽ അക്ഷരമാ​ലാ​ക്ര​മ​ത്തി​ലു​ളള തിരു​വെ​ഴു​ത്തു സൂചിക കേവലം പരി​ശോ​ധി​ക്കു​ന്ന​തി​നാ​ലും അനന്തരം കാണി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു പരാമർശങ്ങൾ എടുത്തു​നോ​ക്കു​ന്ന​തി​നാ​ലും ആളുക​ളെ​യും സ്ഥലങ്ങ​ളെ​യും കുറി​ച്ചു​ളള വിവരങ്ങൾ കണ്ടെത്താ​വു​ന്ന​താണ്‌.

8, 9. ബൈബിൾചോ​ദ്യ​ങ്ങൾക്കു​ളള ഉത്തരങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കാൻ കഴിയും, ഉത്തരങ്ങൾക്കു​പു​റമേ നാം എന്ത്‌ അന്വേ​ഷി​ക്കണം?

8 ഉത്തരങ്ങൾ കണ്ടുപി​ടി​ക്കാ​നു​ളള ഗവേഷണം. ചില​പ്പോൾ ഒരു മടക്കസ​ന്ദർശ​ന​ത്തിൽ അല്ലെങ്കിൽ ഒരു ബൈബി​ള​ധ്യ​യ​ന​ത്തിൽ ഒരു ചോദ്യം ഉന്നയി​ക്ക​പ്പെ​ട്ടേ​ക്കാം, എങ്ങനെ അതിന്‌ ഉത്തരം കൊടു​ക്കാ​മെന്നു നിങ്ങൾക്കു തിട്ടമി​ല്ലാ​യി​രി​ക്കാം. അങ്ങനെ​യു​ളള ചോദ്യ​ങ്ങൾ സംബന്ധി​ച്ചു നിങ്ങളു​ടെ ഭവനപഠന ഘട്ടത്തിൽ ഗവേഷണം നടത്താൻ കഴിയും. ഈ വിധത്തിൽ നിങ്ങൾ “സത്യവ​ച​നത്തെ ശരിയാ​യി കൈകാ​ര്യം​ചെയ്യു”കയാ​ണെന്നു നിങ്ങൾക്കു നിശ്ചയ​മു​ണ്ടാ​യി​രി​ക്കും. (2 തിമോ. 2:15, NW) സാധാ​ര​ണ​യാ​യി അല്‌പം ശ്രമത്താൽ തൃപ്‌തി​ക​ര​മായ ഉത്തരം കണ്ടെത്താൻ കഴിയും. ആദ്യമാ​യി, ഒരു തിരു​വെ​ഴു​ത്തി​ന്റെ വിശദീ​ക​ര​ണ​മാണ്‌ ആവശ്യ​മെ​ങ്കിൽ തീർച്ച​യാ​യും അതിന്റെ സന്ദർഭം വായി​ക്കുക. ചുററു​പാ​ടു​മു​ളള വിവരങ്ങൾ എന്താണു ചർച്ച​ചെ​യ്യു​ന്നത്‌, തന്നിമി​ത്തം പരിചി​ന്തി​ക്ക​പ്പെ​ടുന്ന തിരു​വെ​ഴു​ത്തി​ന്റെ അർഥം എന്താണ്‌? അതു നിശ്ചയ​പ്പെ​ടു​ത്തി​യ​ശേഷം കൂടു​ത​ലായ സഹായ​ത്തി​നു​വേണ്ടി നിങ്ങൾ വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​കരണ സൂചി​ക​ക​ളു​ടെ തിരു​വെ​ഴു​ത്തു​സൂ​ചി​കാ​വി​ഭാ​ഗം പരി​ശോ​ധി​ക്കാൻ സജ്ജനാണ്‌. ചോദ്യം ഉപദേ​ശ​ത്തെ​ക്കു​റി​ച്ചാ​ണോ അതോ പ്രവച​ന​ത്തെ​ക്കു​റി​ച്ചാ​ണോ, അതോ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ അധ്യേ​താ​വി​ന്റെ ജീവി​ത​ത്തി​ലെ തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങ​ളു​ടെ ബാധക​മാ​ക്ക​ലാ​ണോ? നിങ്ങൾക്ക്‌ ആവശ്യ​മു​ളള വിവരങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തി​നു വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​കരണ സൂചി​ക​ക​ളു​ടെ വിഷയ​സൂ​ചി​ക​യും തിരു​വെ​ഴു​ത്തു​സൂ​ചി​ക​യും നിങ്ങളെ സഹായി​ച്ചേ​ക്കാം.

9 നിങ്ങൾക്ക്‌ ഉത്തരം കിട്ടി​യെന്നു ബോധ്യ​മാ​കു​മ്പോൾ അതിന്‌ എന്തു തെളി​വു​ക​ളു​ണ്ടെന്നു നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക. നിങ്ങളു​ടെ ഉത്തരം കേൾവി​ക്കാ​രനു സിദ്ധാ​ന്ത​പ​ര​മെന്നു തോന്നി​യേ​ക്കാ​വുന്ന വസ്‌തു​ത​യു​ടെ ഒരു പ്രസ്‌താ​വന മാത്ര​മാ​ണോ അതോ സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന നിഗമ​ന​ങ്ങൾക്കു​ളള കാരണം നിങ്ങൾ കാണു​ന്നു​ണ്ടോ? അതു സത്യമാ​ണെന്നു നിങ്ങൾക്കു തെളി​യി​ക്കാൻ കഴിയു​മോ? നിങ്ങൾ സന്ദർശി​ക്കുന്ന ആൾ നിങ്ങളു​ടെ നിഗമ​ന​ങ്ങ​ളു​ടെ കാരണങ്ങൾ വിശദീ​ക​രി​ക്കാ​നോ തിരു​വെ​ഴു​ത്തു​തെ​ളി​വു നൽകാ​നോ നിങ്ങ​ളോ​ടു ആവശ്യ​പ്പെ​ട്ടേ​ക്കാം. നിങ്ങൾക്ക്‌ ആശയം വിശദീ​ക​രി​ക്കാൻ കഴിയു​മോ? ശരിയായ നിഗമ​ന​ത്തി​ലെ​ത്താൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന മാർഗ​നിർദേ​ശ​ക​ചോ​ദ്യ​ങ്ങൾ നിങ്ങളു​ടെ മനസ്സി​ലു​ണ്ടോ? ആ വിഷയം​സം​ബ​ന്ധി​ച്ചു​ളള നിങ്ങളു​ടെ പഠനം ഫലപ്ര​ദ​മാ​യി ഉത്തരം അവതരി​പ്പി​ക്കു​ന്ന​തി​നു നിങ്ങളെ സജ്ജനാ​ക്കാൻ സഹായി​ക്കും.

10, 11. വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നും സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നും എങ്ങനെ തയ്യാറാ​ക​ണ​മെ​ന്നു​ള​ളതു സംബന്ധി​ച്ചു നിർദേ​ശങ്ങൾ നൽകുക.

10 “വീക്ഷാ​ഗോ​പുര” അധ്യയ​ന​ത്തി​നു തയ്യാറാ​കൽ. ചില ദേശങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തോ​ടു​ളള എതിർപ്പു​നി​മി​ത്തം വീക്ഷാ​ഗോ​പു​രം ക്രമമാ​യി ലഭ്യമല്ല. അങ്ങനെ​യു​ളള സ്ഥലങ്ങളിൽ സഹോ​ദ​രങ്ങൾ പഴക്ക​മേ​റിയ ലക്കങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ക​യോ മുൻ അധ്യയ​ന​ങ്ങ​ളിൽനി​ന്നു തങ്ങൾ ഓർക്കു​ന്ന​വയെ ആശ്രയി​ക്കു​ക​യോ വേണം. നിങ്ങൾ പഠിച്ച അടുത്ത കാലത്തെ വീക്ഷാ​ഗോ​പുര ലക്കങ്ങളിൽനി​ന്നു​ളള മുന്തിയ പോയിൻറു​കൾ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയു​മോ? നമ്മുടെ സ്വന്തം ജീവി​ത​ത്തി​ലാ​യാ​ലും വയൽശു​ശ്രൂ​ഷ​യി​ലാ​യാ​ലും പിൽക്കാ​ലത്തെ ബാധക​മാ​ക്ക​ലി​നു​വേണ്ടി വിവരങ്ങൾ ഓർക്കാ​നു​ളള ലക്ഷ്യം മുൻനിർത്തി നാം പഠി​ക്കേ​ണ്ട​താണ്‌.

11 മാസിക ആദ്യം കിട്ടു​മ്പോൾത്തന്നെ പുറം​ച​ട്ട​മു​തൽ പുറം​ച​ട്ട​വരെ അതു വായി​ക്കു​ന്ന​തും അങ്ങനെ വിവര​ങ്ങ​ളു​ടെ ഒരു ആകമാന വീക്ഷണം ലഭിക്കു​ന്ന​തും പ്രയോ​ജ​ന​ക​ര​മാണ്‌. പിന്നീട്‌, വിവര​ങ്ങ​ളു​ടെ സഭാപ​ര​മായ പഠനത്തി​നു കുറച്ചു​മുമ്പ്‌ അതു വ്യക്തി​പ​ര​മാ​യി പുനര​വ​ലോ​കനം ചെയ്യു​ന്നത്‌ അല്ലെങ്കിൽ ഒരു കുടും​ബ​മെന്ന നിലയിൽ അതു ചർച്ച​ചെ​യ്യു​ന്നതു നല്ലതാണ്‌. നിങ്ങൾ ഇതു ചെയ്യു​മ്പോൾ, ഒന്നാമതു ലേഖന​ത്തി​ന്റെ വിഷയ​വും മുഖ്യ​തി​രു​വെ​ഴു​ത്തും മുഴു​ലേ​ഖ​ന​ത്തി​ന്റെ​യും തടിച്ച അക്ഷരത്തി​ലു​ളള ഉപ തലക്കെ​ട്ടു​ക​ളും ശ്രദ്ധി​ക്കുക. ഇതു നിങ്ങൾക്കു വിഷയ​ത്തി​ന്റെ ആകമാന വീക്ഷണം നൽകു​ക​യും ഓരോ ഖണ്ഡിക​യി​ലു​മു​ളള വിശദാം​ശ​ങ്ങ​ളു​ടെ ബന്ധം വിലമ​തി​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും. ഇനി ഓരോ ഖണ്ഡിക​യാ​യി പാഠം മുഴുവൻ വായി​ക്കുക, ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾ കണ്ടുപി​ടി​ച്ചു​കൊ​ണ്ടും ഭാവി​പ​രി​ശോ​ധ​ന​ക്കാ​യി മുഖ്യ ആശയങ്ങ​ളു​ടെ അടിയിൽമാ​ത്രം വരച്ചു​കൊ​ണ്ടും തന്നെ. നിങ്ങൾ ഓരോ ഖണ്ഡിക​യും പൂർത്തി​യാ​ക്കു​മ്പോൾ, നിങ്ങളു​ടെ സ്വന്തം വാചക​ത്തിൽ ഉത്തരം പറയാൻ കഴിയി​ല്ലെന്നു കണ്ടെത്തു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയ​ത്ത​ക്ക​വണ്ണം വീണ്ടും ഖണ്ഡിക വായി​ക്കു​ന്നതു നന്നായി​രി​ക്കും. നൽക​പ്പെ​ട്ടി​രി​ക്കുന്ന ഉത്തരങ്ങ​ളു​ടെ തിരു​വെ​ഴു​ത്തു കാരണ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കു​ക​യും സൂചി​പ്പി​ച്ചി​രി​ക്കുന്ന വാക്യങ്ങൾ എടുത്തു​നോ​ക്കു​ക​യും യോഗ​സ​മ​യത്തു നിങ്ങൾ അഭി​പ്രാ​യം പറയാൻ ആഗ്രഹി​ക്കു​ന്നവ കുറി​ക്കൊ​ള​ളു​ക​യും ചെയ്യുക. ഒരു ഉപ തലക്കെ​ട്ടിൻകീ​ഴി​ലു​ളള സകല ഖണ്ഡിക​ക​ളും പൂർത്തി​യാ​ക്കു​മ്പോൾ അല്‌പം നിൽക്കു​ക​യും മുഴു വിഷയ​ത്തി​ന്റെ​യും വികസി​പ്പി​ക്ക​ലി​നു വിവരങ്ങൾ എങ്ങനെ സംഭാവന ചെയ്‌തി​രി​ക്കു​ന്നു​വെന്നു പുനര​വ​ലോ​കനം നടത്തു​ക​യും ചെയ്യുക. ലേഖന​ത്തി​ന്റെ അവസാ​ന​ത്തിൽ വീണ്ടും ഇതു ചെയ്യുക. നിങ്ങൾ പഠിച്ചു​ക​ഴി​ഞ്ഞതു നിങ്ങൾക്ക്‌ എവിടെ ഉപയോ​ഗി​ക്കാൻ കഴിയു​മെ​ന്നും അതു നിങ്ങളു​ടെ സ്വന്തം ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു​വെ​ന്നും അല്ലെങ്കിൽ നിങ്ങൾ ഇതു മറെറാ​രാൾക്ക്‌ എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക. ഇങ്ങനെ നിങ്ങൾ കേവലം ഉത്തരങ്ങൾ അടയാ​ള​പ്പെ​ടു​ത്തു​കയല്ല, പിന്നെ​യോ ജ്ഞാനവും വിവേ​ക​വും സമ്പാദി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. (സദൃ. 4:7) നിങ്ങളു​ടെ സഭയോ​ടൊ​ത്തു​ളള വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​ന്റെ ആസ്വാ​ദനം അതിയാ​യി വർധി​ക്കും. സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നു തയ്യാറാ​കു​മ്പോ​ഴും ഇതേ നടപടി​ക്രമം പിന്തു​ട​രാ​വു​ന്ന​താണ്‌.

12-14. കുടും​ബാ​ധ്യ​യനം വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഏതു വിവരങ്ങൾ ഉൾപ്പെ​ടു​ത്താ​വു​ന്ന​താണ്‌?

12 കുടും​ബാ​ധ്യ​യനം. എല്ലാറ​റി​നു​മു​പരി, നിങ്ങളു​ടെ പഠന​ക്ര​മീ​ക​ര​ണ​ത്തിൽ ഓരോ​രു​ത്തർക്കും പ്രയോ​ജനം കിട്ടത്ത​ക്ക​വണ്ണം തീർച്ച​യാ​യും കുടും​ബത്തെ ഉൾപ്പെ​ടു​ത്തുക. കുടും​ബ​ത്ത​ലവൻ ശ്രദ്ധാ​പൂർവം പഠിക്കു​ക​യും അതേസ​മയം ഭാര്യ​യും മക്കളും ആത്മീയ​മാ​യി പട്ടിണി കിടക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അതു സ്‌നേ​ഹ​പൂർവ​ക​മാ​യി​രി​ക്കു​മോ? കുടും​ബ​ത്ത​ല​വനു ഭൗതി​ക​മാ​യി മാത്രമല്ല, ആത്മീയ​മാ​യും “തനിക്കു​ള​ള​വർക്കും പ്രത്യേ​കം സ്വന്ത കുടും​ബ​ക്കാർക്കും വേണ്ടി കരുതാ”ൻ കടപ്പാ​ടുണ്ട്‌. (1 തിമൊ. 5:8) കുട്ടി​ക​ളു​ടെ ആദ്യകാല ബൈബിൾപ​രി​ശീ​ല​ന​ത്തി​ന്റെ ജ്ഞാനം സദൃശ​വാ​ക്യ​ങ്ങൾ 22:6-ലെ ബുദ്ധ്യു​പ​ദേ​ശ​ത്തിൽ കാണ​പ്പെ​ടു​ന്നു: “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യില്ല.” നിങ്ങളു​ടെ കുട്ടിക്കു പ്രയോ​ജ​നം​കി​ട്ടാ​ത്ത​വണ്ണം തീരെ ചെറു​പ്പ​മാ​ണെന്നു വിചാ​രി​ക്ക​രുത്‌. ശൈശ​വം​മു​തൽ കുട്ടികൾ പഠിക്കു​ന്നു. (2 തിമൊ. 3:15) അതിശീ​ഘ്രം പുരോ​ഗ​മി​ക്കുന്ന കുടും​ബാം​ഗങ്ങൾ മിക്ക​പ്പോ​ഴും കുടും​ബ​വാ​യ​ന​യു​ടെ​യും പഠനത്തി​ന്റെ​യും ഒരു അവസരം ഉണ്ടായി​രി​ക്കു​ന്നതു ശീലമാ​ക്കി​യി​രി​ക്കു​ന്ന​വ​രാണ്‌. ക്രമം അത്യന്തം പ്രധാ​ന​മാണ്‌.

13 നിങ്ങൾ നിങ്ങളു​ടെ കുടും​ബ​വു​മാ​യി ദിനവാ​ക്യം ചർച്ച​ചെ​യ്യു​ക​യും അഭി​പ്രാ​യം പറയാൻ അവരെ അനുവ​ദി​ക്കു​ക​യും അവർക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്നു തിട്ട​പ്പെ​ടു​ത്താൻ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യു​ന്നു​വോ? ഇതിനു നിങ്ങളു​ടെ കുടും​ബ​ത്തി​നു സമൃദ്ധ​മായ ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യാൻ കഴിയും. അനേകം കുടും​ബങ്ങൾ ഭക്ഷണ​വേ​ള​യിൽ ഇതു ചെയ്യുന്നു. ഇതിനു​പു​റമേ, ഓരോ കുടും​ബ​വും കുടും​ബ​മെന്ന നിലയിൽ കൂടുതൽ വിപു​ല​മായ പഠനത്തിന്‌ ഓരോ ആഴ്‌ച​യി​ലും ക്രമമായ സമയം വേർതി​രി​ക്കേ​ണ്ട​താണ്‌. അത്‌ ഒരു വൈകു​ന്നേ​ര​മോ മറേറ​തെ​ങ്കി​ലും പററിയ സമയമോ ആയിരി​ക്കാ​വു​ന്ന​താണ്‌. അനേകം ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു തൃപ്‌തി​ക​ര​മായ ഗ്രാഹ്യം ലഭിക്കു​ന്ന​തി​നും അവയുടെ വിവിധ വശങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തി​നും അവ ഹൃദയ​ത്തിൽ പതിപ്പി​ക്കു​ന്ന​തി​നും മതിയായ സമയം ആവശ്യ​മാണ്‌. ക്രമമായ കുടും​ബാ​ധ്യ​യനം അത്തരം ഒന്നിച്ചു​ളള പഠനത്തിൽനി​ന്നു പ്രയോ​ജനം നേടു​ന്ന​തി​നു നിങ്ങ​ളെ​യെ​ല്ലാം പ്രാപ്‌ത​രാ​ക്കു​ന്നു. നിങ്ങൾക്ക്‌ അത്തര​മൊ​രു കുടും​ബാ​ധ്യ​യനം ഉണ്ടോ? നിങ്ങളു​ടെ ഭവനത്തിൽ അതു ക്രമമായ ഒരു സംഗതി​യ​ല്ലെ​ങ്കിൽ ഇന്നു മുഴു​കു​ടും​ബ​വു​മാ​യി ഈ സംഗതി ചർച്ച​ചെ​യ്യാ​നും ഇതു നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ഭാഗമാ​ക്കാൻ സുനി​ശ്ചി​ത​ന​ട​പ​ടി​കൾ സ്വീക​രി​ക്കാ​നും പാടി​ല്ല​യോ?—എഫെ. 6:4; ആവ. 6:4-7.

14 കുട്ടികൾ തീരെ ചെറു​പ്പ​മാ​ണെ​ങ്കിൽ, ഒരുമി​ച്ചു പഠിക്കാൻ അവർക്കു മനസ്സി​ലാ​ക്കാ​വു​ന്ന​തും സഹായ​ക​വു​മായ വിവരങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നതു നല്ലതാണ്‌. ചില​പ്പോ​ഴൊ​ക്കെ കുട്ടി​കൾക്കു ഗ്രഹി​ക്കാ​വുന്ന ഒരു ആശയം​സം​ബ​ന്ധിച്ച്‌ ഒരു ലളിത​മായ ചോദ്യം ചോദി​ച്ചു​കൊ​ണ്ടു കൊച്ചു​കു​ട്ടി​കളെ ഉൾപ്പെ​ടു​ത്താ​വുന്ന ഒരു വിധത്തിൽ അത്യന്തം പ്രയാ​സ​മു​ളള വിവര​ങ്ങൾപോ​ലും ചർച്ച​ചെ​യ്യാൻ കഴിയും. അനേകം കുടും​ബങ്ങൾ തങ്ങളുടെ കുടും​ബാ​ധ്യ​യ​ന​സ​മ​യത്തു വീക്ഷാ​ഗോ​പുര പാഠം തയ്യാറാ​കു​ന്നു. എന്നാൽ കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്ക്‌ ഉചിത​മായ ഏതു വിവര​വും അധ്യയ​ന​ത്തി​ന്റെ അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. അങ്ങനെ​യു​ളള പരിശീ​ലനം ശക്തമായ കുടും​ബ​ബ​ന്ധ​ങ്ങ​ളും അതു​പോ​ലെ​തന്നെ ആത്മീയ വിലമ​തി​പ്പും കെട്ടു​പ​ണി​ചെ​യ്യു​ന്നു.

15-17. ക്രമമായ പഠനത്തിൽനിന്ന്‌ എന്തു പ്രതി​ഫ​ലങ്ങൾ ലഭിക്കു​ന്നു?

15 ഉത്സാഹ​ത്തി​ന്റെ പ്രതി​ഫലം. ഉത്സാഹ​പൂർവ​ക​മായ പഠനത്തി​ന്റെ ഒരു സത്വര പ്രതി​ഫലം അഭ്യാ​സ​ത്താ​ലും ഉത്തേജ​ന​ത്താ​ലും ഓർമ മെച്ച​പ്പെ​ടു​ന്നു എന്നതാണ്‌. പഠിച്ചി​ട്ടു​ളള ആശയങ്ങൾ വയൽശു​ശ്രൂ​ഷ​യി​ലും സഭാമീ​റ​റിം​ഗു​ക​ളി​ലും ഓർക്കാ​നും അവയെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാ​നും എളുപ്പ​മാ​യി​ത്തീ​രു​ന്നു. പുതിയ താത്‌പ​ര്യ​ക്കാ​രു​ടെ ചോദ്യ​ങ്ങൾക്കു മിക്കവാ​റും ഓർമ​യിൽനിന്ന്‌ ഉത്തരം പറയാ​നും നമ്മുടെ അഭി​പ്രാ​യ​ങ്ങളെ പിന്താ​ങ്ങുന്ന തിരു​വെ​ഴു​ത്തു​കൾ പെട്ടെന്നു കണ്ടുപി​ടി​ക്കാ​നും നാം പ്രാപ്‌ത​രാ​യി​ത്തീ​രു​ന്നു. എന്നാൽ അതിലു​പരി, പഠനം ദൈവ​വ​ച​ന​ത്തി​ന്റെ സമ്പുഷ്ട​മായ, സമഗ്ര​മായ, പരിജ്ഞാ​ന​വും നമുക്കു നൽകുന്നു. അതു നമുക്ക്‌ ഏറെ ശക്തമായ വിശ്വാ​സ​വും ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ വ്യക്തത​യേ​റിയ വിവേ​ച​ന​യും യഹോ​വയെ സേവി​ക്കു​ന്ന​തിൽ വർധിച്ച സന്തോ​ഷ​വും നൽകുന്നു.—എബ്രാ. 5:14.

16 ജ്ഞാനികൾ തങ്ങളുടെ ആത്മീയ ജീവി​ത​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങളെ മുൻപ​ന്തി​യിൽ വെക്കുന്നു. സമയക്കു​റ​വു​കൊ​ണ്ടു പ്രാധാ​ന്യം കുറഞ്ഞ കാര്യങ്ങൾ വഴിമാ​റേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം, എന്നാൽ ജീവന്റെ വചനത്തി​ന്റെ പഠനം ഒരിക്ക​ലും മാററി​വെ​ക്ക​രുത്‌. ഈ വീക്ഷണം സ്വീക​രി​ക്കു​ന്ന​വ​രോ​ടാണ്‌ ‘എന്നെ കണ്ടെത്താൻ ഞാൻ അനുവ​ദി​ക്കും’ എന്നു യഹോവ വാഗ്‌ദാ​നം​ചെ​യ്യു​ന്നത്‌. (1 ദിന. 28:9) കേവലം ശിരോ​വി​ജ്ഞാ​നം നേടാനല്ല, പിന്നെ​യോ നിങ്ങളു​ടെ ഹൃദയത്തെ പോഷി​പ്പി​ക്കാ​നാ​ണു നിങ്ങൾ പഠിക്കു​ന്ന​തെ​ങ്കിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രി​ക്കും. നിങ്ങൾ യഹോ​വ​യു​ടെ വചനം പഠിക്കവേ അവിടു​ത്തോ​ടും അവിടു​ത്തെ അത്ഭുത​പ്ര​വൃ​ത്തി​ക​ളോ​ടു​മു​ളള നിങ്ങളു​ടെ സ്‌നേ​ഹ​വും വിലമ​തി​പ്പും വർധി​ക്കട്ടെ.

17 ദൈവ​ശു​ശ്രൂ​ഷ​ക​രു​ടെ പഠനത്തി​ന്റെ യഥാർഥ ഉദ്ദേശ്യം കൊ​ലൊ​സ്സ്യർ 1:9, 10-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ഈ പ്രാർഥ​ന​യിൽ വ്യക്തമാ​യി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “നിങ്ങൾ പൂർണ്ണ​പ്ര​സാ​ദ​ത്തി​ന്നാ​യി കർത്താ​വി​ന്നു യോഗ്യ​മാ​കും​വണ്ണം നടന്നു, ആത്മിക​മായ സകല ജ്ഞാനത്തി​ലും വിവേ​ക​ത്തി​ലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാ​നം​കൊ​ണ്ടു നിറഞ്ഞു​വ​രേണം എന്നും സകല സൽപ്ര​വൃ​ത്തി​യി​ലും ഫലംകാ​യി​ച്ചു ദൈവ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​ന​ത്തിൽ വളരേ​ണ​മെ​ന്നും”തന്നെ.

[അധ്യയന ചോദ്യ​ങ്ങൾ]