വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’

‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’

പാഠം 6

‘പരസ്യ വായന​യിൽ ദത്തശ്ര​ദ്ധ​നാ​യി​രി​ക്കുക’

1, 2. എപ്പോ​ഴാ​ണു പരസ്യ​വാ​യന നടത്തു​ന്ന​തി​നു നമുക്ക്‌ അവസരങ്ങൾ ഉളളത്‌?

1 “പരസ്യ​വാ​യ​ന​യിൽ ദത്തശ്ര​ദ്ധ​നാ​യി​രി​ക്കു​ന്ന​തിൽ തുടരുക” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തിമോ​ഥെ​യോ​സി​നെ ഉദ്‌ബോ​ധി​പ്പി​ച്ചു. ഇതും ശുശ്രൂ​ഷ​യു​ടെ കൂടു​ത​ലായ യോഗ്യ​ത​ക​ളും സഹ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​കരെ പഠിപ്പി​ക്കാൻ അദ്ദേഹം തിമോ​ഥെ​യോ​സി​നോ​ടു നിർദേ​ശി​ച്ചു. (1 തിമോ. 4:13, NW) ആ നിശ്വസ്‌ത ബുദ്ധ്യു​പ​ദേശം ദൈവ​ത്തി​ന്റെ ഇന്നത്തെ ശുശ്രൂ​ഷ​ക​രിൽ ഓരോ​രു​ത്തർക്കും ഉചിത​മാണ്‌, നാം അതു ശ്രദ്ധി​ക്കു​ന്നതു നന്നായി​രി​ക്കും.

2 മിക്ക​പ്പോ​ഴും ദിവ്യാ​ധി​പ​ത്യ​ശു​ശ്രൂ​ഷ​കന്റെ ഭാഗത്തു പരസ്യ​വാ​യന ആവശ്യ​മാ​യി​വ​രു​ന്നു. വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​ലും പുസ്‌ത​കാ​ധ്യ​യ​ന​ത്തി​ലും തിരു​വെ​ഴു​ത്തു​ക​ളും ഖണ്ഡിക​ക​ളും വായി​ക്കേ​ണ്ട​തുണ്ട്‌. സേവന​യോ​ഗ​ത്തി​ന്റെ​യും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ന്റെ​യും സമയത്തും വയൽശു​ശ്രൂ​ഷ​യി​ലും ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കു​ന്നു. തന്നിമി​ത്തം ഒരു നല്ല പരസ്യ​വാ​യ​ന​ക്കാ​ര​നാ​യി​ത്തീ​രു​ന്നത്‌ ഓരോ ശുശ്രൂ​ഷ​ക​ന്റെ​യും സ്വന്തം പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യും ശ്രദ്ധി​ക്കു​ന്ന​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യും ആണ്‌.

3. തയ്യാറാ​കൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 പരസ്യ​വാ​യന മററു​ള​ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ഉച്ചത്തിൽ നടത്തുന്ന വായന​യാണ്‌. എന്നാൽ വായന​ക്കാ​രൻ വാക്കുകൾ തെററി​ക്കു​ക​യും തെററായ ശൈലീ​പ്ര​യോ​ഗ​മോ ആശയത്തെ മറയ്‌ക്കുന്ന അസ്ഥാന​ത്തു​ളള ഊന്നലോ ഉപയോ​ഗി​ക്കു​ക​യു​മാ​ണെ​ങ്കിൽ ശ്രദ്ധി​ക്കു​ന്ന​വർക്കു യഥാർഥ​ത്തിൽ പൂർണ​പ്ര​യോ​ജനം കിട്ടു​മോ? അദ്ദേഹം ഉത്സാഹ​മി​ല്ലാ​തെ ഒരേ സ്വരത്തിൽ വായി​ക്കു​ക​യാ​ണെ​ങ്കിൽ അവർ എന്തു ശ്രദ്ധ നൽകാ​നാണ്‌? ഒരു കൂട്ടത്തിൽ നന്നായി വായി​ക്കു​ന്ന​തി​നു തയ്യാറാ​കൽ ആവശ്യ​മാണ്‌. വിവരങ്ങൾ മുഴുവൻ മുന്നമേ വായി​ക്കാ​ത്ത​പക്ഷം ഒരു നിയമനം ഒരിക്ക​ലും കൈകാ​ര്യം​ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണു നല്ലത്‌, സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​ലെ വായന​പോ​ലും. അല്ലാത്ത​പക്ഷം സദസ്യർക്കു ലഭിക്കാ​വുന്ന പ്രയോ​ജനം അവർക്കു ലഭിക്കു​ക​യില്ല, അവർ വായന​ക്കാ​ര​നിൽനി​ന്നു തെററായ ഉച്ചാര​ണങ്ങൾ പഠിക്കാ​നി​ട​യുണ്ട്‌. അതെ, ഓരോ ശുശ്രൂ​ഷ​ക​നും പരസ്യ​വാ​യ​ന​യിൽ ദത്തശ്ര​ദ്ധ​നാ​യി​രി​ക്കേണ്ട ആവശ്യ​മുണ്ട്‌.—ഹബ. 2:2.

4, 5. പരസ്യ​വാ​യന സദസ്സിനെ ഉത്തേജി​പ്പി​ക്കു​ന്ന​തി​നും അനായാ​സം ഗ്രഹി​ക്ക​പ്പെ​ടു​ന്ന​തി​നും ഏതു ഗുണങ്ങൾ ആവശ്യ​മാണ്‌?

4 ആവശ്യ​മായ ഗുണങ്ങൾ. വായി​ക്കു​മ്പോൾ ഉത്സാഹ​മു​ള​ള​വ​രാ​യി​രി​ക്കുക. വാക്കുകൾ വർണി​ക്കുന്ന വികാ​ര​ങ്ങളെ പ്രതി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ടു നിങ്ങളു​ടെ അവതര​ണ​ത്തിൽ ഊഷ്‌മളത നിവേ​ശി​പ്പി​ക്കുക. അങ്ങനെ നിങ്ങൾ വിരസ​വും നിർജീ​വ​വു​മായ ഒരു അവതരണം ഒഴിവാ​ക്കും. നിങ്ങളു​ടെ സദസ്സിനു മർമ​പ്ര​ധാ​ന​മായ ഭാഗങ്ങൾ നഷ്ടപ്പെ​ട​ത്ത​ക്ക​വണ്ണം നിങ്ങളു​ടെ ശബ്ദം കുറയ്‌ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. ഉപയോ​ഗി​ക്ക​പ്പെ​ടുന്ന മുറി​യു​ടെ അല്ലെങ്കിൽ ഓഡി​റേ​റാ​റി​യ​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും എത്തത്തക്ക​വണ്ണം നിങ്ങളു​ടെ ശബ്ദം മതിയാ​യ​താ​യി​രി​ക്കണം. ഒരു വാക്കു​പോ​ലും പിടി​ച്ചെ​ടു​ക്കു​ന്ന​തിന്‌ ആരും ചെവി കൂർപ്പി​ക്കേ​ണ്ടി​വ​ര​രുത്‌.

5 ചില വാക്കു​ക​ളു​ടെ ഭാഗങ്ങൾ മുറി​ച്ചു​ക​ള​യാ​തെ, അല്ലെങ്കിൽ അഗ്രാ​ഹ്യ​മാ​ക്ക​ത്ത​ക്ക​വണ്ണം കൂട്ടി​ക്കു​ഴ​യ്‌ക്കാ​തെ, വാക്കുകൾ ഉച്ചരി​ക്കേ​ണ്ട​തുണ്ട്‌. മറിച്ച്‌, നിങ്ങളു​ടെ അവതര​ണ​രീ​തി സന്ദേശ​ത്തിൽനി​ന്നു ശ്രദ്ധയ​ക​റ​റ​ത്ത​ക്ക​വണ്ണം നിങ്ങൾ അതിസൂ​ക്ഷ്‌മ​ത​യു​ള​ള​വ​നാ​കു​ന്നതു നല്ലതല്ല. നല്ല ഉച്ചാര​ണ​ത്തോ​ടെ​യു​ളള വായന​യു​ടെ അർഥം നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വാക്കു​ക​ളെ​ക്കു​റി​ച്ചു കേൾവി​ക്കാ​രന്‌ ഒരിക്ക​ലും യാതൊ​രു സംശയ​വു​മു​ണ്ടാ​കു​ന്നില്ല എന്നാണ്‌. വായന​ക്കാ​രന്റെ ശബ്ദം സദസ്സി​നു​നേരെ പോകാ​ത്ത​തി​നാ​ലാ​ണു മിക്ക​പ്പോ​ഴും അവ്യക്തത ഉണ്ടാകു​ന്നത്‌. അതു​കൊ​ണ്ടു നിങ്ങൾ വായി​ക്കു​മ്പോൾ തല ഉയർത്തി​പ്പി​ടി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക. യാതൊ​രു തടസ്സവും കൂടാതെ ശബ്ദങ്ങൾ പുറ​ത്തേക്കു പോകാൻ നിങ്ങളു​ടെ വായ്‌ തുറക്കുക.

6. ദൃഢത കൊടു​ക്കു​ന്ന​തി​നു​ളള ഉചിത​മായ സ്ഥാനങ്ങൾ നിർണ​യി​ക്കു​ന്നത്‌ എങ്ങനെ, നിർത്ത​ലു​കൾ ദൃഢതക്കു സംഭാവന ചെയ്യു​ന്നത്‌ ഏതു വിധത്തിൽ?

6 ശരിയായ ദൃഢത മൂല്യ​വ​ത്താണ്‌. തീർച്ച​യാ​യും, നിങ്ങൾ വായി​ക്കു​ന്നതു മനസ്സി​ലാ​കാ​നു​ളള താക്കോൽ അതാണ്‌. ദൃഢത​യു​ടെ ഒരു വ്യതി​യാ​ന​ത്തിന്‌, സദസ്സിനു തികച്ചും വ്യത്യ​സ്‌ത​മായ ഒരു അർഥം കൊടു​ക്കാൻ കഴിയു​മെ​ന്നു​ള​ളതു സുവി​ദി​ത​മാണ്‌. ചില​പ്പോൾ ഓരൊ​ററ വാക്കിനു പ്രത്യേക ഊന്നൽ ആവശ്യ​മാണ്‌, എന്നാൽ പലപ്പോ​ഴും വാക്കു​ക​ളു​ടെ ഒരു സമൂഹ​ത്തിന്‌, ഒരു മുഴു പദസമു​ച്ച​യ​ത്തി​നും, ആണു ദൃഢത കൊടു​ക്കേ​ണ്ടത്‌. ധരിപ്പി​ക്കേണ്ട ആശയമാ​ണു ദൃഢത​യു​ടെ സ്ഥാനം നിർണ​യി​ക്കേ​ണ്ടത്‌, കേവലം വാക്യ​ത്തി​ന്റെ ശേഷിച്ച ഭാഗമല്ല, പിന്നെ​യോ മുഴു വാദഗ​തി​യു​മാണ്‌ അതിനെ ഭരിക്കു​ന്നത്‌. ശരിയായ സ്ഥാനങ്ങ​ളി​ലു​ളള നിർത്ത​ലു​കൾ ദൃഢത​യു​ടെ മർമ​പ്ര​ധാ​ന​മായ ഒരു ഭാഗമാണ്‌. ഹ്രസ്വ​മായ നിർത്ത​ലു​കൾ അർഥവ​ത്തായ ഒരു വിധത്തിൽ വാക്കു​കളെ സംഘടി​പ്പി​ക്കു​ന്ന​തി​നും മുഖ്യ ആശയങ്ങ​ളി​ലേക്കു ശ്രദ്ധ ആകർഷി​ക്കു​ന്ന​തി​നും സഹായി​ക്കു​ന്നു; കൂടുതൽ ദീർഘിച്ച നിർത്ത​ലു​കൾ വാദഗ​തി​യു​ടെ ഒരു മുഖ്യ​ഭാ​ഗ​ത്തി​ന്റെ പര്യവ​സാ​നത്തെ സൂചി​പ്പി​ക്കു​ന്നു.

7. വായനയെ സംഭാ​ഷ​ണം​പോ​ലെ തോന്നി​ക്കാൻ എന്തു സഹായി​ക്കു​ന്നു?

7 നിങ്ങൾ നന്നായി വായി​ക്കാൻ ശ്രമി​ക്കു​മ്പോൾ സ്ഥായി​യി​ലും ഗതി​വേ​ഗ​ത്തി​ലു​മു​ളള വൈവി​ധ്യ​വും പരിഗ​ണി​ക്കേ​ണ്ട​തുണ്ട്‌. അതി​ല്ലെ​ങ്കിൽ പ്രസം​ഗാ​വ​ത​രണം വിരസ​വും അനാകർഷ​ക​വു​മാ​യി​രി​ക്കും. എന്നാൽ ഉചിത​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​മ്പോൾ ആശയ​പ്ര​ക​ട​ന​ത്തി​ലെ അത്തരം വൈവി​ധ്യം നിങ്ങളു​ടെ വായന ഏറെയും സ്വാഭാ​വി​ക​വും സജീവ​വു​മായ സംഭാ​ഷ​ണം​പോ​ലെ തോന്നി​ക്കു​ന്ന​തി​നു വളരെ സഹായ​ക​മാ​കും.

8. ഒരു ലിഖി​ത​പ്ര​സം​ഗം ചെയ്യു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എപ്പോൾ?

8 ലിഖി​ത​പ്ര​സംഗ വായന. പരസ്യ​വാ​യന ഉൾപ്പെ​ടുന്ന പ്രധാ​ന​പ്പെട്ട സാഹച​ര്യ​ങ്ങ​ളി​ലൊന്ന്‌ ഒരു ലിഖി​ത​പ്ര​സം​ഗ​ത്തി​ന്റെ അവതര​ണ​മാണ്‌. ഇത്തരം അവതര​ണ​ത്തിന്‌ അതിന്റെ സ്ഥാനമുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ചില​പ്പോ​ഴൊ​ക്കെ ഒരു പ്രത്യേ​ക​ദേ​ശത്തെ ദൈവ​ജ​ന​ത്തി​ന്റെ എല്ലാ സഭകളും ഒരേ വിവരങ്ങൾ ഒരേ സമയത്തു കേൾക്കാൻ സൊ​സൈ​ററി ഏർപ്പാ​ടു​ചെ​യ്‌തേ​ക്കാം. വീണ്ടും, ലിഖി​ത​പ്ര​സം​ഗ​ങ്ങൾക്കു സമ്മേള​ന​പ​രി​പാ​ടി​ക​ളിൽ അവയുടെ സ്ഥാനമുണ്ട്‌, അവിടെ വാർത്താ​മാ​ധ്യ​മങ്ങൾ പ്രസം​ഗ​ഭാ​ഗങ്ങൾ ഉദ്ധരി​ക്കാ​നു​ളള സാധ്യ​ത​യുണ്ട്‌, അല്ലെങ്കിൽ അതിസ​ങ്കീർണ​മായ വിവരങ്ങൾ കൃത്യ​ത​യോ​ടെ അവതരി​പ്പി​ക്കേ​ണ്ട​തുണ്ട്‌.

9, 10. ഒരു ലിഖി​ത​പ്ര​സം​ഗം നടത്തു​മ്പോൾ തരണം​ചെ​യ്യേണ്ട മുഖ്യ പ്രയാസം എന്ത്‌, അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

9 ലിഖി​ത​പ്ര​സംഗ വായന​യിൽ തരണം​ചെ​യ്യേണ്ട പ്രധാന പ്രയാസം പദങ്ങളും പദസമൂ​ഹ​ങ്ങ​ളും സംഭാ​ഷ​ണ​രീ​തി​യിൽ സംയോ​ജി​പ്പി​ക്കു​ന്ന​തു​പോ​ലെ തോന്നി​ക്കുക എന്നതാണ്‌. എന്നിരു​ന്നാ​ലും, സ്വരം ഗണ്യമാ​യി വിപു​ല​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. സാധാ​ര​ണ​യാ​യി രചനയു​ടെ ശൈലി നിങ്ങൾ സാധാരണ ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം, വാചകങ്ങൾ ഒരുപക്ഷേ കൂടുതൽ ദീർഘി​ച്ച​തും കൂടുതൽ സങ്കീർണ​വു​മാ​യി​രി​ക്കും. അതിനു വിശിഷ്ട പദപ്ര​യോ​ഗ​ങ്ങ​ളും നിങ്ങളു​ടെ സാധാരണ സംഭാ​ഷ​ണ​ത്തി​നു സ്വാഭാ​വി​ക​മ​ല്ലാത്ത താളവും ഉണ്ടായി​രി​ക്കാം. വിവരങ്ങൾ നിങ്ങളു​ടെ സ്വന്തവാ​ച​ക​ത്തിൽ ആക്കുക​യാ​ണെ​ങ്കിൽ നിങ്ങൾക്കു മെച്ചപ്പെട്ട ഒരു പ്രസംഗം ചെയ്യാൻ കഴിയു​മെന്നു നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ പരിശീ​ല​ന​വും പരിച​യ​വും ലിഖി​ത​പ്ര​സം​ഗങ്ങൾ നടത്തു​ന്ന​തിൽ ഗണ്യമായ പുരോ​ഗ​തി​വ​രു​ത്താൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും.

10 വിജയ​ത്തിന്‌, മുൻകൂ​ട്ടി​യു​ളള തയ്യാറാ​ക​ലാ​ണു താക്കോൽ. ലിഖി​ത​പ്ര​സം​ഗം പരിചി​ത​മാ​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കണം. മുഖ്യ ആശയങ്ങൾ മനസ്സിൽ വ്യക്തമാ​യി കിട്ടു​ന്ന​തി​നു വിവരങ്ങൾ പല പ്രാവ​ശ്യം വായി​ക്കണം. പരിചി​ത​മ​ല്ലാത്ത ചില വാക്കുകൾ ഉണ്ടെങ്കിൽ ഒരു നല്ല നിഘണ്ടു​വിൽ നോക്കു​ക​യും ഉച്ചാരണം തിട്ട​പ്പെ​ടു​ത്തു​ക​യും ചെയ്യുക. അനന്തരം മൂല എഴുത്തു​കാ​രന്റെ അവതര​ണ​രീ​തി പരിചി​ത​മാ​ക്കു​ന്ന​തിന്‌ ഉച്ചത്തിൽ പ്രസം​ഗി​ച്ചു​ശീ​ലി​ക്കു​ക​യും ചെയ്യുക. ഒരു കണ്ണാടി​യു​ടെ മുമ്പിൽ ഉച്ചത്തിൽ വായി​ച്ചു​പ​രി​ശീ​ലി​ക്കു​ന്നതു സദസ്യ​രോ​ടു​ളള സമ്പർക്കം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സഹായി​ക്കു​ന്നു​വെന്നു ചില വായന​ക്കാർ കണ്ടെത്തു​ന്നു, ഒരു ചെറിയ ഓഡി​റേ​റാ​റി​യ​ത്തി​ലാ​ണു പ്രസംഗം നടത്തു​ന്ന​തെ​ങ്കിൽ അതു തികച്ചും പ്രാധാ​ന്യ​മു​ളള ഒന്നാണ്‌.

11. ലിഖി​ത​ര​ച​ന​യി​ലെ ഏത്‌ അടയാ​ള​പ്പെ​ടു​ത്ത​ലു​കൾ സഹായ​ക​മാണ്‌?

11 നിങ്ങൾ ദൃഢത കൊടു​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന മുഖ്യ പദങ്ങളു​ടെ അടിയിൽ വരയ്‌ക്കു​ന്ന​തോ സ്വരാ​ഘാ​ത​ചി​ഹ്നം കൊടു​ക്കു​ന്ന​തോ പ്രയോ​ജ​ന​ക​ര​മാണ്‌. ഒരു ചെറിയ ലംബ​രേ​ഖ​കൊ​ണ്ടു ലിഖി​ത​പ്ര​സം​ഗ​ത്തി​ലെ പദസമൂ​ഹ​ങ്ങളെ വിഭജി​ക്കു​ന്നതു സഹായ​ക​മാ​ണെന്നു ചില വായന​ക്കാർ കണ്ടെത്തു​ന്നു. കൂടാതെ, ഒന്നിച്ചു​പ​റ​യേണ്ട പ്രയാ​സ​മു​ള​ള​തോ അസാധാ​ര​ണ​മോ ആയ കൂട്ടങ്ങ​ളിൽപ്പെട്ട വാക്കു​കളെ, നിങ്ങൾ പദസമൂ​ഹ​ത്തി​ന്റെ അവസാ​ന​ത്തി​ലെ​ത്തു​ന്ന​തു​വരെ നിർത്താ​തി​രി​ക്കാൻ നിങ്ങളെ ഓർമി​പ്പി​ക്കു​ന്ന​തി​നു വക്ര​രേ​ഖ​ക​ളാൽ ബന്ധിപ്പി​ക്കാ​വു​ന്ന​താണ്‌. ഇത്‌ അസ്വാ​ഭാ​വി​കത അല്ലെങ്കിൽ അർഥനഷ്ടം ഒഴിവാ​ക്കു​ന്നു. ന്യായ​മാ​യി ദീർഘിച്ച നിർത്ത​ലു​കൾ എവിടെ ഉചിത​മാ​യി​രി​ക്കു​മെന്നു സൂചി​പ്പി​ക്കാൻ ലിഖി​ത​പ്ര​സം​ഗ​ത്തിൽ അടയാളം കൊടു​ക്കു​ന്ന​തി​നും കുറെ ചിന്ത കൊടു​ക്കാ​വു​ന്ന​താണ്‌. നിർത്ത​ലു​കൾക്ക്‌, പ്രതീക്ഷ ഉളവാ​ക്കാ​നും ദൃഢത കൊടു​ക്കാ​നും വിവരങ്ങൾ ഉൾക്കൊ​ള​ളാ​നു​ളള സമയമ​നു​വ​ദി​ക്കാ​നും കഴിയും. പ്രസം​ഗ​ത്തി​ന്റെ അത്യു​ച്ച​ങ്ങളെ അഥവാ ഉച്ചസ്ഥാ​ന​ങ്ങളെ തിരി​ച്ച​റി​യി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. പടിപ​ടി​യാ​യി ഒരു നല്ല പാരമ്യ​ത്തി​ലെ​ത്തു​ന്ന​തി​നും അനന്തരം ഗതി​വേഗം മാററു​ന്ന​തി​നും നിങ്ങളെ പ്രാപ്‌ത​രാ​ക്കും​വി​ധം ഇവ അടയാ​ള​പ്പെ​ടു​ത്താൻ കഴിയും.

12-15. ബൈബിൾവാ​യ​ന​യിൽ മുൻകൂ​ട്ടി​യു​ളള തയ്യാറാ​കൽ വിശേ​ഷാൽ മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 ബൈബിൾവാ​യന. ബൈബിൾവാ​യന ചെറു​പ്പ​ക്കാർക്കും പ്രായ​മു​ള​ള​വർക്കും ഒരു​പോ​ലെ മർമ​പ്ര​ധാ​ന​മാണ്‌. മിക്ക​പ്പോ​ഴും ബൈബിൾ ഉച്ചത്തിൽ വായി​ക്കേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കുന്ന സാഹച​ര്യ​ങ്ങ​ളുണ്ട്‌. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ ഇടയ്‌ക്കി​ട​യ്‌ക്ക്‌ അങ്ങനെ​യു​ളള നിയമ​നങ്ങൾ ഉണ്ടായി​രി​ക്കാം. നമ്മുടെ ശുശ്രൂ​ഷ​യിൽ നാം ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ നമ്മളെ​ല്ലാം തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്നു. എന്നാൽ നാം അവ നന്നായി വായി​ക്കു​ന്നു​ണ്ടോ? തെററു​വ​രു​ത്താ​തി​രി​ക്കാ​നും നമ്മുടെ വാദത്തി​നു യോജി​ക്കുന്ന ഭാഗങ്ങൾക്കു ദൃഢത കൊടു​ക്കാ​നും അങ്ങനെ നമ്മുടെ വായന​യ്‌ക്കു സ്വാഭാ​വി​കത, സംഭാ​ഷ​ണ​രീ​തി, തോന്നാ​നും നാം തിരു​വെ​ഴു​ത്തു​കൾ വായിച്ചു പരിശീ​ലി​ച്ചി​രി​ക്കു​ന്നു​വോ?

13 ബൈബി​ളിൽനി​ന്നു​ളള വായന​യു​ടെ കാര്യ​ത്തിൽ തീർച്ച​യാ​യും തയ്യാറാ​കൽ ആവശ്യ​മാണ്‌. ഇതു ദൈവ​വ​ച​ന​മാ​ണെന്ന്‌, അതിൽ അസാധാ​രണ ഭംഗി​യും വികാ​ര​വു​മ​ട​ങ്ങിയ ഭാഗങ്ങ​ളും അതു​പോ​ലെ​തന്നെ കൃത്യ​വും യുക്തി​യു​ക്ത​വു​മായ ന്യായ​വാ​ദ​വും നിറഞ്ഞി​രി​ക്കു​ന്നു​വെന്ന്‌, ഓർക്കുക. നാം കേൾവി​ക്കാ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി അതു യോഗ്യ​മാ​യി പുനരു​ത്‌പാ​ദി​പ്പി​ക്കാൻ ശ്രമി​ക്കണം. നാം കുറെ ബൈബിൾവാ​യന നടത്തേ​ണ്ട​തു​ണ്ടെന്നു നമുക്കു മുന്നമേ അറിയാ​മെ​ങ്കിൽ അപൂർവ വാക്കു​ക​ളോ പദപ്ര​യോ​ഗ​ങ്ങ​ളോ ശൈലി​ക​ളോ തെററി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നാം ശ്രദ്ധാ​പൂർവ​ക​മായ തയ്യാറാ​കൽ നടത്തണം.

14 മടങ്ങിവന്ന ഇസ്ര​യേ​ലി​ലെ പ്രവാ​സി​കൾ തങ്ങളുടെ ദൈവ​ത്തി​ന്റെ വചനങ്ങൾക്കു സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കു​ന്ന​തി​നു യരുശ​ലേ​മി​ലെ നീർവാ​തി​ലി​നു മുമ്പി​ലത്തെ പൊതു മൈതാ​നത്തു സമ്മേളിച്ച പുളക​പ്ര​ദ​മായ ആ അവസര​ത്തെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. ആ നിയമിത ലേവ്യർക്കു തയ്യാറാ​കൽ ഇല്ലായി​രു​ന്നോ, അവർ അവതര​ണ​ത്തിൽ അശ്രദ്ധ​രാ​യി​രു​ന്നോ? രേഖ ഉത്തരം​നൽകു​ന്നു: “അവർ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​പു​സ്‌തകം തെളി​വാ​യി വായി​ച്ചു​കേൾപ്പി​ക്ക​യും വായി​ച്ചതു ഗ്രഹി​പ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞു​കൊ​ടു​ക്ക​യും ചെയ്‌തു.” (നെഹെ. 8:8) ആ വായന​ക്കാർക്കു പരമോ​ന്ന​ത​നോട്‌ ആഴമായ ബഹുമാ​നം ഉണ്ടായി​രു​ന്നു, അവിടു​ത്തെ വാക്കു​ക​ളാ​യി​രു​ന്നു അവർ സഹാരാ​ധ​കർക്കു പകർന്നു​കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നത്‌.

15 നമ്മുടെ വ്യക്തി​പ​ര​മായ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യോ കുടും​ബ​വൃ​ത്ത​ത്തി​ലോ രാജ്യ​ഹാ​ളി​ലോ വീട്ടു​വാ​തിൽക്കലെ ആർക്കെ​ങ്കി​ലും​വേ​ണ്ടി​യോ ഉച്ചത്തിൽ വായി​ക്കു​ന്നെ​ങ്കിൽ, അതു മൂലവി​വ​രങ്ങൾ അവയുടെ സകല വികാ​ര​ത്തോ​ടും വിശ്വാ​സത്തെ കെട്ടു​പ​ണി​ചെ​യ്യുന്ന ശക്തി​യോ​ടും​കൂ​ടെ പുനരു​ത്‌പാ​ദി​പ്പി​ക്കാ​നു​ളള ഉദ്ദേശ്യ​ത്തോ​ടെ ആയിരി​ക്കട്ടെ. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തിയ ഈ വാക്കു​ക​ളിൽ പരസ്യ​വാ​യ​ന​യു​ടെ ഈ പ്രേര​ക​ശ​ക്തിക്ക്‌ അടിവ​ര​യി​ടു​ന്നു: “ഈ പ്രവച​ന​ത്തി​ന്റെ വാക്കു​കളെ വായി​ച്ചു​കേൾപ്പി​ക്കു​ന്ന​വ​നും കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കു​ന്നതു പ്രമാ​ണി​ക്കു​ന്ന​വ​രും ഭാഗ്യ​വാൻമാർ. സമയം അടുത്തി​രി​ക്കു​ന്നു.”—വെളി. 1:3.

[അധ്യയന ചോദ്യ​ങ്ങൾ]