വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത്
പാഠം 35
വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത്
1-3. നമ്മുടെ വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നതാക്കാൻ പഠിക്കുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
1 ഇന്നു ക്രിസ്തീയശുശ്രൂഷകരെന്ന നിലയിലുളള നമ്മുടെ വേലയുടെ ഒരു വലിയ ഭാഗം ബൈബിളിനെക്കുറിച്ചു വളരെക്കുറച്ചുമാത്രമറിയാവുന്ന ആളുകളോടു ദൈവവചനം പ്രസംഗിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ആണ്. അവരിൽ ചിലർക്ക് ഒരിക്കലും ഒരു ബൈബിൾ ഉണ്ടായിരുന്നിട്ടില്ല; മററു ചിലർക്കു കേവലം ഒരു പ്രതി ഷെൽഫിൽ ഇരുപ്പുണ്ട്. അതിന്റെ അർഥം നാം അവരോടു പറയുന്നതിന്റെ പൂർണപ്രയോജനം അവർക്കു കിട്ടണമെങ്കിൽ നാം അതിനെ അവരുടെ സാഹചര്യങ്ങളോടു പൊരുത്തപ്പെടുത്തണമെന്നാണ്. നാം സന്ദേശത്തിനു മാററംവരുത്തുന്നുവെന്നല്ല, പിന്നെയോ അവർക്കു മനസ്സിലാകുന്ന ഭാഷയിൽ അതു പ്രസ്താവിക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യുന്നുവെന്നാണ്. യഥാർഥത്തിൽ ഈ വിധത്തിൽ നമ്മുടെ വിവരങ്ങൾ പൊരുത്തപ്പെടുത്താൻ ആവശ്യപ്പെടുന്നതു നമുക്കുതന്നെ അത് എത്ര സമഗ്രമായി അറിയാമെന്നുളളതിന്റെ ഒരു പരിശോധനയാണ്.
2 പൊരുത്തപ്പെടുത്തുകയെന്നാൽ പുതിയ അവസ്ഥകളെ നേരിടുന്നതിനു പരിഷ്കരിക്കുക, അനുരൂപപ്പെടുത്തുക എന്നാണ്. അതിന്റെ അർഥം ഒരുവനുതന്നെ അല്ലെങ്കിൽ മറെറാരുവനു സംതൃപ്തിയാകുമാറ് എന്തിനെയെങ്കിലും അനുരഞ്ജനപ്പെടുത്തുക എന്നാണ്. വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നതാക്കുന്ന സംഗതിയെക്കുറിച്ചുളള പരിചിന്തനം, വയൽശുശ്രൂഷയിലോ മറേറതെങ്കിലും പ്രസംഗത്തിലോ അവതരണങ്ങളെ ഒരു പ്രത്യേകസദസ്സിനും വിശേഷാൽ വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്ന പുതിയ താത്പര്യക്കാർക്കും ലളിതവും മനസ്സിലാക്കാവുന്നതുമാക്കേണ്ടതിന്റെ ആവശ്യകതയെ ദൃഢീകരിക്കേണ്ടതാണ്. അതുകൊണ്ട്, സ്കൂളിൽ ഈ ഗുണം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ നിങ്ങൾ എല്ലായ്പോഴും നിങ്ങളുടെ സദസ്സിനെ വീടുതോറുമുളള സാക്ഷീകരണത്തിൽ കണ്ടുമുട്ടുന്ന ആളുകളെ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കേണ്ടതാണ്.
3 നിങ്ങൾ ഈ ഗുണം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ പ്രസംഗം വീടുതോറുമുളള ഒരു അവതരണത്തിന്റെ രൂപത്തിലായിരിക്കണമെന്ന് ഇതിന് അർഥമില്ല. സ്കൂളിനുവേണ്ടി നടപ്പുവർഷത്തിലെ നിർദേശങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ സകല പ്രസംഗങ്ങളും അവതരണരീതിയിൽ ഒരുപോലെയായിരിക്കും. അതിന്റെ അർഥം അവതരണരൂപമെന്തായിരുന്നാലും നിങ്ങൾ വികസിപ്പിക്കുന്ന വാദങ്ങളും ഉപയോഗിക്കുന്ന ഭാഷയും വയലിൽ കണ്ടുമുട്ടുന്ന ആളുകൾക്കായി ഉപയോഗിക്കുന്ന തരമായിരിക്കും എന്നാണ്. നിങ്ങളുടെ സംസാരത്തിലധികവും വയൽശുശ്രൂഷയിൽ നിർവഹിക്കുന്നതിനാൽ, വയൽസേവനത്തിൽ കണ്ടുമുട്ടുന്ന മിക്കവർക്കും മനസ്സിലാക്കാവുന്ന ഒരു തലത്തിൽ ലളിതമായി സംസാരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധവാൻമാരാകാൻ ഇതു നിങ്ങളെ സഹായിക്കേണ്ടതാണ്. പാഠം 21-ൽ ഈ ഗുണത്തിനുവേണ്ടി നിങ്ങൾക്കു കുറെ ഒരുക്കം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ മുന്തിയ ആവശ്യവും പ്രാധാന്യവും നിമിത്തം അതു വേറിട്ടു കൈകാര്യംചെയ്യുന്നതാണ്.
4, 5. നമ്മുടെ പദപ്രയോഗങ്ങൾ പൊതുജനങ്ങൾക്കു മനസ്സിലാക്കാവുന്നതാക്കേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
4 പദപ്രയോഗങ്ങൾ പൊതുജനങ്ങൾക്കു ഗ്രഹിക്കാവുന്നതാക്കുന്നു. ഈ ഗുണത്തിന്റെ ആവശ്യം വീടുതോറുമുളള ശുശ്രൂഷയിലും പുതിയ അധ്യയനങ്ങളിലും ചില സഹോദരങ്ങൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാൽ പ്രകടമാക്കപ്പെടുന്നു. തിരുവെഴുത്തുകളെക്കുറിച്ചുളള നമ്മുടെ ഗ്രാഹ്യം പൊതുവേ അറിയപ്പെടാത്ത ഒരു പദസംഹിത നമുക്കു നൽകിയിട്ടുണ്ട്. നാം “ശേഷിപ്പ്,” “വേറെ ആടുകൾ” മുതലായ പദങ്ങൾ ഉപയോഗിക്കുന്നു. നാം നമ്മുടെ സംസാരത്തിൽ അവ ഉപയോഗിക്കുന്നുവെങ്കിൽ, വയൽസേവനത്തിൽ നാം കണ്ടുമുട്ടുന്ന ആളുകൾക്ക് അത്തരം പദപ്രയോഗങ്ങൾ സാധാരണയായി യാതൊരു ആശയവും കൊടുക്കുന്നില്ല. മനസ്സിലാകുന്നതായിരിക്കാൻ അനുയോജ്യമായ ഒരു പര്യായപദത്തിന്റെ ഉപയോഗത്താലോ വിശദീകരണത്താലോ അവ വ്യക്തമാക്കേണ്ടതാണ്. “അർമഗെദ്ദോനെ”യും “രാജ്യത്തിന്റെ സ്ഥാപന”ത്തെയും കുറിച്ചുളള സൂചനങ്ങൾക്കു പോലും അവയുടെ സാർഥകതസംബന്ധിച്ച കുറെ വിശദീകരണമില്ലെങ്കിൽ അധികമായ അർഥമൊന്നുമുണ്ടായിരിക്കുകയില്ല.
5 ഈ വശം പരിഗണിക്കുമ്പോൾ നിങ്ങളുടെ ഉപദേശകൻ തന്നോടുതന്നെ ഇങ്ങനെ ചോദിക്കുന്നതായിരിക്കും, ബൈബിൾസത്യം പരിചിതമല്ലാത്ത ഒരു വ്യക്തിക്ക് ആ പോയിൻറ് അഥവാ പദം മനസ്സിലാകുമോ? അങ്ങനെയുളള ദിവ്യാധിപത്യപദങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് അദ്ദേഹം നിങ്ങളെ അവശ്യം നിരുത്സാഹപ്പെടുത്തുകയില്ല. അവ നമ്മുടെ പദസമ്പത്തിന്റെ ഭാഗമാണ്, പുതിയ താത്പര്യക്കാർ അവ പരിചിതമാക്കാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ഈ പദങ്ങളിലേതെങ്കിലും ഉപയോഗിക്കുന്നുവെങ്കിൽ അവയെ വിശദീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നതായിരിക്കും.
6-8. നമ്മുടെ പ്രസംഗങ്ങൾ തയ്യാറാകുമ്പോൾ നാം അനുയോജ്യമായ പോയിൻറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധയുളളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
6 അനുയോജ്യമായ പോയിൻറുകൾ തിരഞ്ഞെടുക്കുന്നു. രംഗവിധാനത്തെ ആശ്രയിച്ചു നിങ്ങൾ ഉപയോഗിക്കുന്ന പദങ്ങൾ വ്യത്യസ്തമായിരിക്കുന്നതുപോലെ, വയൽസേവനത്തിൽ അവതരിപ്പിക്കുന്നതിനുളള ആശയങ്ങളുടെ തിരഞ്ഞെടുപ്പു വ്യത്യസ്തമായിരിക്കും. കാരണം സാധാരണഗതിയിൽ ഒരു പുതിയ താത്പര്യക്കാരനുമായി ചർച്ചചെയ്യാൻ നാം തിരഞ്ഞെടുക്കുകയില്ലാത്ത ചില കാര്യങ്ങളുണ്ട്. അങ്ങനെയുളള സാഹചര്യങ്ങളിൽ വിവരങ്ങളുടെ തിരഞ്ഞെടുപ്പു തികച്ചും നിങ്ങളുടേതാണ്. എന്നാൽ നിങ്ങൾക്കു സ്കൂളിൽ ഒരു പ്രസംഗനിയമനം നൽകപ്പെടുമ്പോൾ, നിങ്ങൾ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നിങ്ങൾക്കുവേണ്ടി നേരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. നിങ്ങൾക്കുളള ഏക തിരഞ്ഞെടുപ്പു നിയമനഭാഗത്ത് അടങ്ങിയിരിക്കുന്നതിൽനിന്നു മാത്രമാണ്. നിങ്ങൾ എന്തു ചെയ്യണം?
7 ഒന്നാമതായി, നിങ്ങൾക്ക് ഉപയോഗിക്കാനുളള പോയിൻറുകൾസംബന്ധിച്ചു പരിമിതി ഉളളതുകൊണ്ട്, ഉചിതമായ ഏററവും കൂടുതൽ പോയിൻറുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു രംഗവിധാനം നിങ്ങളുടെ പ്രസംഗത്തിനുവേണ്ടി തീരുമാനിക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന പോയിൻറുകളിലും അവ പ്രസംഗത്തിന്റെ സാഹചര്യങ്ങളോട് എങ്ങനെ യോജിക്കുന്നുവെന്നുളളതിലും നിങ്ങളുടെ ഉപദേശകൻ തത്പരനായിരിക്കും. കാരണം, പരിചിന്തിക്കപ്പെടുന്ന ഈ ഗുണത്തിൽ നിങ്ങൾ വയൽസേവനത്തിന്റെ വിവിധ വശങ്ങൾക്കു വ്യത്യസ്തതരം വിവരങ്ങൾ ആവശ്യമാണെന്നു പ്രകടമാക്കുകയാണ്. ദൃഷ്ടാന്തത്തിന്, വീടുതോറുമുളള ഒരു പ്രസംഗം നടത്തുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന അതേ വിവരങ്ങൾ ഒരു പുതിയ താത്പര്യക്കാരനെ യോഗത്തിനു ക്ഷണിക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കുകയില്ല. അതുകൊണ്ട്, നിങ്ങളുടെ പ്രസംഗനിയമനം ഒരു വീട്ടുകാരനുമായുളള ചർച്ച ആവശ്യമാക്കിയാലും അല്ലെങ്കിൽ അത് ഒരു ക്രമമായ പ്ലാററ്ഫാറപ്രസംഗമായിട്ടായിരിക്കണമെങ്കിലും, പറയുന്ന കാര്യങ്ങളാലും നിയമിതഭാഗത്തുനിന്നു നിങ്ങൾ തിരഞ്ഞെടുക്കുന്ന പോയിൻറുകളാലും നിങ്ങൾ സംബോധനചെയ്യുന്ന പ്രത്യേക സദസ്സിനെ തിരിച്ചറിയിക്കുക.
8 പോയിൻറുകൾ അനുയോജ്യമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതിനു നിങ്ങളുടെ ഉപദേശകൻ പ്രസംഗത്തിന്റെ ഉദ്ദേശ്യം പരിഗണിക്കും. വീടുതോറുമുളള സന്ദർശനത്തിൽ നിങ്ങളുടെ ഉദ്ദേശ്യം സാധാരണയായി പഠിപ്പിക്കുകയും കൂടുതൽ പഠിക്കാൻ വീട്ടുകാരനെ പ്രചോദിപ്പിക്കുകയുമാണ്. ഒരു മടക്കസന്ദർശനത്തിൽ നിങ്ങളുടെ ഉദ്ദേശ്യം താത്പര്യം വളർത്തിയെടുക്കുകയും സാധ്യമെങ്കിൽ ഒരു ഭവനബൈബിളധ്യയനം തുടങ്ങുകയുമാണ്. അത് ഒരു അധ്യയനത്തെ തുടർന്നുളള അവതരണമാണെങ്കിൽ, അപ്പോൾ അതു വീട്ടുകാരനെ ഒരു യോഗത്തിനു ഹാജരാകാനോ വയൽസേവനത്തിലേർപ്പെടാനോ പ്രോത്സാഹിപ്പിക്കുകയും മററുമാണ്.
9, 10. നമ്മൾ തിരഞ്ഞെടുത്ത പോയിൻറുകൾ അനുയോജ്യമാണോയെന്നു നമുക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും?
9 തീർച്ചയായും, സേവനത്തിന്റെ ഒരേ വശത്തുപോലും, നിങ്ങളുടെ സദസ്സുനിമിത്തം നിങ്ങളുടെ പോയിൻറുകളുടെ തിരഞ്ഞെടുപ്പു വ്യത്യാസപ്പെട്ടേക്കാം. അതുകൊണ്ട് ഇതും കണക്കിലെടുക്കണം. നിങ്ങളുടെ ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാത്ത നിയമിതഭാഗത്തെ പോയിൻറുകൾ പ്രസംഗത്തിൽ ഉൾപ്പെടുത്തരുത്.
10 ഈ വസ്തുതകളുടെ വീക്ഷണത്തിൽ പ്രസംഗം തയ്യാറാകുന്നതിനു മുമ്പു രംഗവിധാനം തിരഞ്ഞെടുക്കണം. നിങ്ങളോടുതന്നെ ചോദിക്കുക: ഞാൻ എന്തു നേടാൻ ആഗ്രഹിക്കുന്നു? ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ പോയിൻറുകൾ ഏതൊക്കെയാണ്, പ്രസംഗത്തിന്റെ സാഹചര്യങ്ങൾക്കു യോജിച്ചതാക്കാൻ ഈ പോയിൻറുകളെ എങ്ങനെ പരിഷ്കരിക്കണം? ഈ കാര്യങ്ങൾ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, പ്രയാസംകൂടാതെ അനുയോജ്യമായ പോയിൻറുകൾ തിരഞ്ഞെടുക്കാനും വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്ന വിധം അവതരിപ്പിക്കാനും കഴിയും.
11-13. നാം അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ പ്രായോഗികമൂല്യം ചൂണ്ടിക്കാട്ടുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
11 വിവരങ്ങളുടെ പ്രായോഗികമൂല്യം ഊന്നിപ്പറയുന്നു. വിവരങ്ങളുടെ പ്രായോഗികമൂല്യം ഊന്നിപ്പറയുകയെന്നാൽ അവ വീട്ടുകാരനെ സംബന്ധിക്കുന്നതാണെന്ന്, അവ അയാൾക്ക് ആവശ്യമുളളതാണെന്ന്, അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയുന്നതാണെന്ന്, വ്യക്തമായും സ്പഷ്ടമായും കാണിച്ചുകൊടുക്കുക എന്നാണ്. പ്രസംഗത്തിന്റെ തുടക്കംമുതൽതന്നെ “ഇത് എന്നെ ഉൾപ്പെടുത്തുന്നു” എന്നു വീട്ടുകാരൻ തിരിച്ചറിയണം. ഇതു സദസ്യശ്രദ്ധ പിടിച്ചെടുക്കാൻ ആവശ്യമാണ്. എന്നാൽ, ആ ശ്രദ്ധ നിലനിർത്താൻ വിവരങ്ങളുടെ അതേ വ്യക്തിപരമായ ബാധകമാക്കൽ പ്രസംഗത്തിലുടനീളം പരസ്പരയോജിപ്പോടെ തുടരേണ്ടതാവശ്യമാണ്.
12 ഇതിൽ കേവലം സദസ്യസമ്പർക്കത്തെക്കാളും ന്യായവാദംചെയ്യാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കുന്നതിനെക്കാളുമധികം ഉൾപ്പെട്ടിരിക്കുന്നു. ഇപ്പോൾ നിങ്ങൾ കുറേക്കൂടെ മുമ്പോട്ടു പോകുകയും വീട്ടുകാരനെ വിവരങ്ങളുടെ ബാധകമാക്കലിൽ കൊളളിക്കുകയും ചെയ്യണം. വയൽശുശ്രൂഷയിൽ നമ്മുടെ ഉദ്ദേശ്യം ദൈവവചനത്തിലെ സത്യം ആളുകളെ പഠിപ്പിക്കുകയും രക്ഷാമാർഗം പഠിക്കാൻ അവരെ സഹായിക്കുകയുമാണ്. അതുകൊണ്ട്, നയത്തോടും പരിഗണനയോടുംകൂടെ, നിങ്ങൾക്കു പറയാനുളളതു ശ്രദ്ധിക്കുന്നതിന്റെയും അതനുസരിച്ചു പ്രവർത്തിക്കുന്നതിന്റെയും പ്രായോഗിക പ്രയോജനങ്ങൾ നിങ്ങളുടെ വീട്ടുകാരനു കാണിച്ചുകൊടുക്കണം.
13 ഈ ഗുണവശം ഒടുവിലാണു പറഞ്ഞിരിക്കുന്നതെങ്കിലും, അത് അതിനു പ്രാധാന്യം തീരെ കുറവായതുകൊണ്ടല്ല. അതു മർമപ്രധാനമായ ഒരു പോയിൻറാണ്, ഒരിക്കലും അവഗണിക്കാൻ പാടില്ലതാനും. അതു മെച്ചപ്പെടുത്താൻ ശ്രമിക്കുക, എന്തുകൊണ്ടെന്നാൽ അതു വയൽശുശ്രൂഷയിൽ മൂല്യവത്താണ്. നിങ്ങൾ പറയുന്നതു വീട്ടുകാരന്റെ സ്വന്തം ജീവിതത്തിൽ കുറെ മൂല്യമുളളതാണെന്ന് അയാൾക്കു വ്യക്തമായി കാണാൻ കഴിയാത്തപക്ഷം അല്പസമയംപോലും അയാളുടെ ശ്രദ്ധ പിടിച്ചുനിർത്താൻ നിങ്ങൾക്കു കഴിയുകയില്ല.
[അധ്യയന ചോദ്യങ്ങൾ]