വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബ്ദവും നിർത്തലും

ശബ്ദവും നിർത്തലും

പാഠം 23

ശബ്ദവും നിർത്ത​ലും

1, 2. നാം വേണ്ടത്ര ഉച്ചത്തിൽ സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1 നിങ്ങൾ പറയു​ന്നതു മററു​ള​ള​വർക്ക്‌ അനായാ​സം കേൾക്കാൻ കഴിയാ​ത്ത​പക്ഷം നിങ്ങൾ പറയു​ന്ന​തി​ന്റെ മൂല്യം നഷ്ടപ്പെ​ടും. മറിച്ച്‌, നിങ്ങളു​ടെ ശബ്ദം കണക്കി​ല​ധി​കം ഉച്ചത്തി​ലാ​ണെ​ങ്കിൽ അതിനു സദസ്സിനെ ശല്യ​പ്പെ​ടു​ത്താ​നും നിങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന നല്ല ആശയങ്ങ​ളിൽനിന്ന്‌ അവരെ അകററാ​നും കഴിയും. മതിയായ ശബ്ദമു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ നാം തത്‌പ​ര​രാ​കേ​ണ്ട​തി​ന്റെ ആവശ്യകത അനേകം രാജ്യ​ഹാ​ളു​ക​ളിൽ പ്രകട​മാണ്‌, ഹാളിന്റെ മുൻഭാ​ഗ​ത്തി​രു​ന്നു യോഗ​ങ്ങ​ളിൽ അഭി​പ്രാ​യം പറയു​ന്ന​വ​രു​ടെ ശബ്ദം പിൻഭാ​ഗ​ത്തി​രി​ക്കു​ന്ന​വർക്കു കേൾക്കാൻ പാടില്ല. ചില സമയങ്ങ​ളിൽ പ്ലാററ്‌ഫാ​റ​ത്തിൽനി​ന്നു സംസാ​രി​ക്കു​ന്ന​യാൾക്കു വേണ്ടത്ര ശബ്ദം ഇല്ലായി​രി​ക്കാം, അങ്ങനെ തന്റെ സദസ്സിനെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിൽ അയാൾ പരാജ​യ​പ്പെ​ട്ടേ​ക്കാം. വയൽസേ​വ​ന​ത്തി​ലും കേൾവി​ക്കു​റ​വു​ളള ആളുകളെ നാം കണ്ടുമു​ട്ടു​ന്നു, നാം സന്ദർശി​ക്കുന്ന വീടു​കൾക്കു​ള​ളിൽനി​ന്നാ​യാ​ലും വാതി​ലു​കൾക്കു പുറത്തു​നി​ന്നാ​യാ​ലും നേരി​ടേണ്ട ശബ്ദങ്ങളുണ്ട്‌. ഇതെല്ലാം ഉചിത​മായ ശബ്ദത്തിനു നാം ശ്രദ്ധാ​പൂർവ​ക​മായ പരിഗണന കൊടു​ക്കേ​ണ്ട​തു​ണ്ടെന്നു സൂചി​പ്പി​ക്കു​ന്നു.

2 സുഖക​ര​മാ​യി കേൾക്കാൻ മതിയാ​യത്‌. എന്തുമാ​ത്രം ശബ്ദം ഉപയോ​ഗി​ക്ക​ണ​മെന്നു നിർണ​യി​ക്കു​ന്ന​തി​ലെ ആദ്യപ​രി​ഗണന ശബ്ദത്തിന്‌ ആവശ്യ​മാ​യി​രു​ന്നത്ര ശക്തി പ്രയോ​ഗി​ച്ചോ എന്ന ചോദ്യ​ത്താൽ അപഗ്ര​ഥി​ക്ക​പ്പെ​ടു​ന്നു. അതായത്‌, മുൻഭാ​ഗ​ത്തി​രി​ക്കു​ന്ന​വരെ അസഹ്യ​പ്പെ​ടു​ത്താ​തെ നിങ്ങൾ പറയു​ന്നതു പിൻനി​ര​യിൽ കേൾക്കാ​മാ​യി​രു​ന്നോ? തുടക്ക​ക്കാ​ര​നായ വിദ്യാർഥിക്ക്‌ അതു മതിയായ ഒരു പരിഗ​ണ​ന​യാ​യി​രി​ക്കാം, എന്നാൽ കൂടുതൽ പുരോ​ഗ​മി​ച്ചവർ സംഗതി​യു​ടെ പിൻവ​രുന്ന വശങ്ങളും സ്വായ​ത്ത​മാ​ക്കാൻ ശ്രമി​ക്കണം. ഈ ഗുണം സംബന്ധിച്ച്‌ ഓരോ വിദ്യാർഥി​യെ​യും എത്ര​ത്തോ​ളം ഗുണ​ദോ​ഷി​ക്ക​ണ​മെന്നു സ്‌കൂൾ മേൽവി​ചാ​രകൻ തീരു​മാ​നി​ക്കണം.

3-10. ഏതു സാഹച​ര്യ​ങ്ങൾ നാം ഉപയോ​ഗി​ക്കേണ്ട ശബ്ദത്തിന്റെ അളവു നിശ്ചയ​പ്പെ​ടു​ത്താൻ നമ്മെ സഹായി​ക്കു​ന്നു?

3 സാഹച​ര്യ​ങ്ങൾക്കു യോജിച്ച ശബ്ദം. താൻ ഏതു വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളിൻകീ​ഴിൽ സംസാ​രി​ക്കു​ന്നു​വെന്ന്‌ ഒരു പ്രസം​ഗകൻ അറിഞ്ഞി​രി​ക്കണം. അത്‌ അയാളു​ടെ വിവേ​ച​നാ​ശ​ക്തി​കളെ വിശാ​ല​മാ​ക്കു​ക​യും അയാളെ കൂടുതൽ വഴക്കമു​ള​ള​യാ​ളാ​ക്കു​ക​യും കൂടുതൽ അനായാ​സ​മാ​യി തന്റെ സദസ്സിന്റെ ശ്രദ്ധ പിടി​ച്ചു​നിർത്താൻ അനുവ​ദി​ക്കു​ക​യും ചെയ്യുന്നു.

4 ഓരോ ഹാളി​ലും സദസ്സിന്റെ വലിപ്പ​മ​നു​സ​രിച്ച്‌ അവസ്ഥകൾ വ്യത്യ​സ്‌ത​മാണ്‌. സാഹച​ര്യ​ങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തി​നു നിങ്ങൾ നിങ്ങളു​ടെ ശബ്ദത്തെ നിയ​ന്ത്രി​ക്കണം. രാജ്യ​ഹാ​ളിൽ ഒരു പ്രസംഗം നടത്തു​ന്ന​തിന്‌, ഒരു പുതിയ താത്‌പ​ര്യ​ക്കാ​രന്റെ സന്ദർശ​ക​മു​റി​യി​ലേ​തി​നെ​ക്കാൾ കൂടുതൽ ശബ്ദം ആവശ്യ​മാണ്‌. കൂടാതെ, വയൽസേ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള ഒരു യോഗ​സ​മ​യ​ത്തെ​ന്ന​പോ​ലെ ഹാളിന്റെ മുൻഭാ​ഗ​ത്തി​ന​ടു​ത്തി​രി​ക്കുന്ന ഒരു ചെറിയ കൂട്ടത്തിന്‌, ഒരു സേവന​യോ​ഗ​ത്തി​ലെ​ന്ന​പോ​ലെ ഹാൾ നിറഞ്ഞി​രി​ക്കു​മ്പോ​ഴ​ത്തേ​തി​നോ​ളം ശബ്ദം വേണ്ട.

5 എന്നാൽ ഈ അവസ്ഥകൾപോ​ലും സ്ഥിരമല്ല. ഹാളിനു പുറത്തും അകത്തും പെട്ടെ​ന്നു​ളള ഒച്ചകൾ ഉയർന്നു​വ​രു​ന്നു. ഒരു കാറിന്റെ കടന്നു​പോക്ക്‌, ഒരു തീവണ്ടി സമീപ​ത്തു​കൂ​ടെ പോകു​ന്നത്‌, വലിയ മൃഗശ​ബ്ദങ്ങൾ, കുട്ടി​ക​ളു​ടെ കരച്ചിൽ, ഒരാളു​ടെ താമസി​ച്ചു​ളള വരവ്‌—ഇവയെ​ല്ലാം നിങ്ങളു​ടെ ശബ്ദത്തിന്റെ ശക്തിയിൽ ഒരു ക്രമീ​ക​രണം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. അവയെ തിരി​ച്ച​റി​യു​ക​യും ശബ്ദവ്യാ​പ്‌ത​ത്തി​ലൂ​ടെ പരിഹാ​രം​വ​രു​ത്തു​ക​യും ചെയ്യു​ന്ന​തി​ലു​ളള പരാജയം, എന്തെങ്കി​ലും, ഒരുപക്ഷേ ഒരു മർമ​പ്ര​ധാ​ന​മായ പോയിൻറ്‌, നഷ്ടപ്പെ​ടാൻ ഇടയാ​ക്കി​യേ​ക്കാം.

6 അനേകം സഭകൾക്ക്‌ ഉച്ചഭാ​ഷി​ണി​യുണ്ട്‌. എന്നാൽ അതിന്റെ ഉപയോ​ഗ​ത്തിൽ ശ്രദ്ധ പാലി​ക്കാ​തി​രി​ക്കു​ക​യും ശബ്ദത്തിന്‌ ഉച്ചത്തി​ലു​ള​ള​തു​മു​തൽ മൃദു​വാ​യ​തു​വരെ അങ്ങേയ​റ​റത്തെ ഏററക്കു​റ​ച്ചിൽ ഉണ്ടാകു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ഈ സാഹച​ര്യ​ങ്ങ​ളോ​ടു​ളള പരിഗ​ണ​ന​യു​ടെ അഭാവ​ത്തി​നു വിദ്യാർഥി​ക്കു ഗുണ​ദോ​ഷം കൊടു​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി​രി​ക്കാം. (മൈക്കി​ന്റെ ഉപയോ​ഗം സംബന്ധിച്ച 13-ാം പാഠം കാണുക.)

7 ചില സന്ദർഭ​ങ്ങ​ളിൽ തന്റെ ശബ്ദത്തിന്റെ സ്വഭാ​വം​കൊ​ണ്ടു മാത്രം ശബ്ദത്തിന്റെ ഈ സംഗതി വശമാ​ക്കു​ന്നതു പ്രയാ​സ​മാ​ണെന്ന്‌ ഒരു പ്രസം​ഗകൻ കണ്ടെത്തി​യേ​ക്കാം. ഇതു നിങ്ങളു​ടെ പ്രശ്‌ന​മാ​യി​രി​ക്കു​ക​യും നിങ്ങളു​ടെ ശബ്ദം ദൂരേക്ക്‌ എത്താതി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ സ്‌കൂൾ മേൽവി​ചാ​രകൻ ഗുണ​ദോ​ഷം നൽകു​ന്ന​തിൽ ഇതു പരിഗ​ണി​ക്കും. അദ്ദേഹം നിങ്ങളു​ടെ ശബ്ദത്തെ വികസി​പ്പി​ക്കു​ന്ന​തി​നും ശക്തമാ​ക്കു​ന്ന​തി​നും സഹായി​ക്കുന്ന ചില വ്യായാ​മ​ങ്ങ​ളോ പരിശീ​ല​ന​പ​രി​പാ​ടി​യോ നിർദേ​ശി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, ശബ്ദഗു​ണം​തന്നെ ഗുണ​ദോ​ഷ​ത്തി​നു​ളള വേറിട്ട ഒരു പോയിൻറാണ്‌. നിങ്ങളു​ടെ ശബ്ദം പരിഗ​ണി​ക്കു​മ്പോൾ അത്‌ ഊന്നി​പ്പ​റ​യു​ക​യില്ല.

8 ഏതെങ്കി​ലും ഒരു പ്രസം​ഗ​ത്തിൽ നിലവി​ലു​ളള ഓരോ സാഹച​ര്യ​ത്തെ​യും വിധി​ക്കാൻ കഴിയു​ക​യില്ല. സംജാ​ത​മാ​കാ​വുന്ന എല്ലാ സാധ്യ​ത​യും സംബന്ധി​ച്ചല്ല, അന്നത്തെ പ്രസംഗം സംബന്ധി​ച്ചാ​ണു ഗുണ​ദോ​ഷം കൊടു​ക്കേ​ണ്ടത്‌. എന്നിരു​ന്നാ​ലും, അന്നത്തെ പ്രസംഗം സംബന്ധി​ച്ചു വിദ്യാർഥി​യെ അഭിന​ന്ദി​ക്കു​ക​യും അയാളു​ടെ ഗുണ​ദോ​ഷ​ച്ചീ​ട്ടു “ന” എന്ന്‌ അടയാ​ള​പ്പെ​ടു​ത്തു​ക​യും ചെയ്‌താ​ലും, ആവശ്യം ഉണ്ടെന്നു തോന്നു​ന്നു​വെ​ങ്കിൽ വ്യത്യ​സ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ അയാൾ അഭിമു​ഖീ​ക​രി​ക്കാൻ സാധ്യ​ത​യു​ളള പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു സ്‌കൂൾ മേൽവി​ചാ​ര​കന്‌ അയാൾക്കു മുന്നറി​യി​പ്പു​കൊ​ടു​ക്കാ​വു​ന്ന​താണ്‌.

9 തന്റെ ശബ്ദം മതിയാ​യ​താ​ണോ​യെന്ന്‌ ഒരു വിദ്യാർഥിക്ക്‌ എങ്ങനെ നിശ്ചയി​ക്കാൻ കഴിയും? സദസ്സിന്റെ പ്രതി​ക​ര​ണ​മാണ്‌ ഏററവും നല്ല അളവു​കോ​ലു​ക​ളി​ലൊന്ന്‌. പരിച​യ​സ​മ്പ​ന്ന​നായ ഒരു പ്രസം​ഗകൻ തന്റെ മുഖവു​ര​യു​ടെ സമയത്തു ഹാളിന്റെ പിൻഭാ​ഗ​ത്തു​ള​ള​വരെ സൂക്ഷ്‌മ​നി​രീ​ക്ഷണം നടത്തു​ക​യും അവർക്കു സുഖക​ര​മാ​യി കേൾക്കാ​മോ​യെന്ന്‌ അവരുടെ ഭാവ​പ്ര​ക​ട​ന​ത്തിൽനി​ന്നും പൊതു​മ​നോ​ഭാ​വ​ത്തിൽനി​ന്നും തിട്ട​പ്പെ​ടു​ത്താൻ പ്രാപ്‌ത​നാ​കു​ക​യും ചെയ്യും, അതനു​സ​രിച്ച്‌ അദ്ദേഹം തന്റെ ശബ്ദം വ്യത്യാ​സ​പ്പെ​ടു​ത്തും. അയാൾക്കു ഹാളിന്റെ “വികാരം” കിട്ടി​ക്ക​ഴി​യു​മ്പോൾ പിന്നീടു പ്രയാ​സ​മു​ണ്ടാ​യി​രി​ക്ക​യില്ല.

10 മറെറാ​രു മാർഗം അതേ പരിപാ​ടി​യി​ലു​ളള മററു പ്രസം​ഗ​കരെ നിരീ​ക്ഷി​ക്കു​ക​യാണ്‌. അവർ പറയു​ന്നത്‌ അനായാ​സം കേൾക്കാൻ കഴിയു​ന്നു​ണ്ടോ? അവർ എന്തുമാ​ത്രം ശബ്ദം ഉപയോ​ഗി​ക്കു​ന്നു? നിങ്ങളു​ടേത്‌ അതനു​സ​രി​ച്ചു ക്രമീ​ക​രി​ക്കുക.

11, 12. വിവര​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ശബ്ദം ഉണ്ടായി​രി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 വിവര​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ശബ്ദം. ശബ്ദത്തെ​ക്കു​റി​ച്ചു​ളള നമ്മുടെ ചർച്ചയു​ടെ ഈ വശത്തെ ഉച്ചനീ​ച​ത്വ​വു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌. ഇപ്പോൾ, ശബ്ദം, ചർച്ച​ചെ​യ്യ​പ്പെ​ടുന്ന പ്രത്യേക വിവര​ങ്ങൾക്കു ചേരു​ന്ന​താ​ക്കു​ന്ന​തിൽ മാത്ര​മാ​ണു നാം തത്‌പ​ര​രാ​യി​രി​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അപലപ​നങ്ങൾ വായി​ക്കു​ക​യാ​ണെ​ങ്കിൽ, പ്രസ്‌പ​ഷ്ട​മാ​യി വിദ്യാർഥി സഹോ​ദ​രൻമാ​രു​ടെ ഇടയിലെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ളള ബുദ്ധ്യു​പ​ദേശം വായി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ശബ്ദം ക്രമവൽക്ക​രി​ക്കും. കൂടാതെ യെശയ്യാ​വു 36:11-നെ 12-ഉം 13-ഉം വാക്യ​ങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തു​ക​യും ഈ പ്രസ്‌താ​വ​നകൾ നടത്തപ്പെട്ട രീതി​യിൽ സ്ഥിതി​ചെ​യ്‌തി​രി​ക്കാ​വുന്ന വ്യത്യാ​സങ്ങൾ കുറി​ക്കൊ​ള​ളു​ക​യും ചെയ്യുക. ശബ്ദം വിവര​ങ്ങൾക്ക്‌ അനു​യോ​ജ്യ​മാ​ക്ക​പ്പെ​ടണം, എന്നാൽ ഒരിക്ക​ലും അമിത​മാ​ക​രുത്‌.

12 എന്തുമാ​ത്രം ശബ്ദം ഉപയോ​ഗി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോൾ നിങ്ങളു​ടെ വിവര​ങ്ങ​ളെ​യും നിങ്ങളു​ടെ ഉദ്ദേശ്യ​ത്തെ​യും ശ്രദ്ധാ​പൂർവം അപഗ്ര​ഥി​ക്കുക. നിങ്ങൾ നിങ്ങളു​ടെ സദസ്സിന്റെ ചിന്തക്കു മാററം വരുത്താ​നാ​ഗ്ര​ഹി​ക്കു​ന്നെ​ങ്കിൽ, അവരെ കണക്കി​ല​ധി​കം ശബ്ദം​കൊണ്ട്‌ ഓടി​ച്ചു​ക​ള​യ​രുത്‌. എന്നിരു​ന്നാ​ലും, ഊർജി​ത​മായ പ്രവർത്ത​ന​ത്തി​നാ​യി അവരെ പ്രചോ​ദി​പ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, ഒരുപക്ഷേ ശബ്ദം ഏറെ ശക്തമാ​ക്കാ​വു​ന്ന​താണ്‌. വിവരങ്ങൾ ശക്തി ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു​വെ​ങ്കിൽ തീരെ മൃദു​വാ​യി സംസാ​രി​ച്ചു​കൊണ്ട്‌ അതിനെ ദുർബ​ലീ​ക​രി​ക്ക​രുത്‌.

**********

13-16. നിർത്ത​ലി​ന്റെ മൂല്യം ചൂണ്ടി​ക്കാ​ട്ടുക.

13 നിങ്ങളു​ടെ പ്രസം​ഗാ​വ​ത​ര​ണ​ത്തിൽ, ഉചിത​മായ സ്ഥാനങ്ങ​ളി​ലെ നിർത്ത​ലു​കൾ മിക്കവാ​റും മതിയായ ശബ്ദം​പോ​ലെ​തന്നെ മൂല്യ​വ​ത്താണ്‌. അവയി​ല്ലെ​ങ്കിൽ പ്രസ്‌താ​വ​ന​ക​ളു​ടെ അർഥം അനായാ​സം അവ്യക്ത​മാ​കു​ക​യും നിങ്ങളു​ടെ സദസ്സ്‌ ഓർത്തി​രി​ക്കു​ക​തന്നെ ചെയ്യേണ്ട മുഖ്യ പോയിൻറു​കൾ നിലനിൽക്കുന്ന ധാരണ ഉളവാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും ചെയ്യുന്നു. നിർത്ത​ലു​കൾ നിങ്ങൾക്ക്‌ ആത്മ​ധൈ​ര്യ​വും സമചി​ത്ത​ത​യും നൽകുന്നു, മെച്ചപ്പെട്ട ശ്വാസ​നി​യ​ന്ത്ര​ണ​ത്തി​നും പ്രസം​ഗ​ത്തി​ലെ പ്രധാന പോയിൻറു​ക​ളിൽ മനഃസാ​ന്നി​ധ്യം നേടാ​നു​ളള അവസര​ത്തി​നും അനുവ​ദി​ക്കു​ക​യും ചെയ്യുന്നു. നിർത്ത​ലു​കൾ സാഹച​ര്യം നിയ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും നിങ്ങൾക്ക്‌ അനുചി​ത​മായ ഭയമി​ല്ലെ​ന്നും നിങ്ങൾ നിങ്ങളു​ടെ സദസ്സിനെ പരിഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും അവർ കേൾക്കു​ക​യും ഓർത്തി​രി​ക്കു​ക​യും ചെയ്യേണ്ട ചിലതു നിങ്ങൾക്കു​ണ്ടെ​ന്നും സദസ്സിനു പ്രകട​മാ​ക്കു​ന്നു.

14 തുടക്ക​ക്കാ​ര​നായ ഒരു പ്രസം​ഗകൻ ഫലകര​മാ​യി നിർത്താ​നു​ളള പ്രാപ്‌തി നേടു​ന്ന​തിൽ സമയം നഷ്ടപ്പെ​ടു​ത്ത​രുത്‌. ഒന്നാമ​താ​യി, നിങ്ങൾക്കു പറയാ​നു​ള​ളതു മൂല്യ​വ​ത്താ​ണെ​ന്നും അത്‌ ഓർമി​ക്ക​പ്പെ​ടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ന്നും നിങ്ങൾക്കു ബോധ്യം വരണം. തന്റെ കുട്ടിയെ തിരു​ത്തുന്ന ഒരു മാതാവു ചില സമയങ്ങ​ളിൽ അവന്റെ ശ്രദ്ധ കിട്ടാൻ ചിലതു മുഖവു​ര​യാ​യി പറയും. കുട്ടി പൂർണ​ശ്രദ്ധ കൊടു​ക്കു​ന്ന​തു​വരെ അവർ മറെറാ​രു വാക്കു പറയു​ക​യില്ല. പിന്നീട്‌ അവർ തന്റെ മനസ്സി​ലു​ള​ളതു പറയും. താൻ പറയു​ന്നതു കുട്ടി അവഗണി​ക്കു​ക​യി​ല്ലെ​ന്നും അത്‌ ഓർത്തി​രി​ക്കു​മെ​ന്നും ഉറപ്പു​വ​രു​ത്താൻ അവർ ആഗ്രഹി​ക്കു​ന്നു.

15 ചിലയാ​ളു​കൾ ഒരിക്ക​ലും നിർത്തു​ന്നില്ല, ദൈനം​ദിന സംസാ​ര​ത്തിൽപോ​ലും. അതാണു നിങ്ങളു​ടെ പ്രശ്‌ന​മെ​ങ്കിൽ, വയൽശു​ശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ ഫലപ്ര​ദ​ത്വം മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ ഈ ഗുണം നട്ടുവ​ളർത്താൻ നിങ്ങൾ ആഗ്രഹി​ക്കും. അവിടെ നമ്മുടെ സംസാരം സംഭാ​ഷ​ണ​രൂ​പ​ത്തി​ലാണ്‌. നിങ്ങളു​ടെ വീട്ടു​കാ​രൻ തടസ്സമു​ണ്ടാ​ക്കാ​തെ ശ്രദ്ധി​ക്കു​ക​യും കാത്തി​രി​ക്കു​ക​യും ചെയ്യത്ത​ക്ക​വണ്ണം നിർത്തു​ന്ന​തി​നു ശരിയായ തരത്തി​ലു​ളള നിർത്തൽ ആവശ്യ​മാണ്‌. എന്നാൽ സംഭാ​ഷ​ണ​ത്തി​ലെ നിർത്ത​ലി​ലു​ളള വൈദ​ഗ്‌ധ്യ​വും പാടവ​വും, പ്ലാററ്‌ഫാ​റ​ത്തിൽ പ്രയോ​ഗി​ക്കുന്ന ഈ പ്രാപ്‌തി​പോ​ലെ​തന്നെ അത്യന്താ​പേ​ക്ഷി​ത​വും പ്രതി​ഫ​ല​ദാ​യ​ക​വു​മാണ്‌.

16 ഒരു പ്രസം​ഗ​ത്തി​ലെ നിർത്ത​ലി​ന്റെ ഉചിത​മായ ഉപയോ​ഗ​ത്തോ​ടു​ളള ബന്ധത്തിൽ ഗൗരവ​മു​ളള ഒരു പ്രശ്‌ന​മു​ള​ളതു കണക്കി​ല​ധി​കം വിവരങ്ങൾ ഉപയോ​ഗി​ക്കു​ന്ന​താണ്‌. ഇത്‌ ഒഴിവാ​ക്കുക. നിർത്ത​ലു​കൾക്കു സമയം അനുവ​ദി​ക്കുക; അവ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

17-21. ചിഹ്നന​ത്തി​നു​വേണ്ടി നിർത്തു​ന്ന​തി​ന്റെ മൂല്യം വിശദ​മാ​ക്കുക.

17 ചിഹ്നന​ത്തി​നു​വേ​ണ്ടി​യു​ളള നിർത്തൽ. ചിഹ്നന​ത്തി​നു​വേ​ണ്ടി​യു​ളള നിർത്തൽ കേവലം ആശയവ്യ​ക്ത​ത​ക്കു​വേ​ണ്ടി​യു​ള​ള​തി​നെ, ബന്ധപ്പെട്ട ആശയങ്ങളെ വേർതി​രി​ക്കു​ന്ന​തി​നെ, പദപ്ര​യോ​ഗ​ങ്ങ​ളെ​യും വാചക​ങ്ങ​ളെ​യും വാചക​ങ്ങ​ളു​ടെ അവസാ​ന​ങ്ങ​ളെ​യും ഖണ്ഡിക​ക​ളെ​യും സൂചി​പ്പി​ക്കു​ന്ന​തി​നെ, അർഥമാ​ക്കു​ന്നു. മിക്ക​പ്പോ​ഴും അങ്ങനെ​യു​ളള മാററ​ങ്ങളെ സ്വര​ഭേ​ദ​ങ്ങ​ളാൽ സൂചി​പ്പി​ക്കാൻ കഴിയും, എന്നാൽ പറയു​ന്ന​തി​നു വാചി​ക​മായ ചിഹ്നനം കൊടു​ക്കു​ന്ന​തി​നു നിർത്ത​ലു​ക​ളും ഫലപ്ര​ദ​മാണ്‌. വാക്യ​വി​ഭാ​ഗ​ങ്ങ​ളിൽ അങ്കുശ​ചി​ഹ്ന​ങ്ങൾക്കും അല്‌പ​വി​രാ​മ​ചി​ഹ്ന​ങ്ങൾക്കും വ്യത്യസ്‌ത മൂല്യ​മുണ്ട്‌, തന്നിമി​ത്തം അവയുടെ ഉപയോ​ഗ​ത്തിന്‌ അനുസൃ​ത​മാ​യി നിർത്ത​ലു​കൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കണം.

18 അസ്ഥാന​ത്തു​ളള നിർത്ത​ലു​കൾക്ക്‌ ഒരു വാചക​ത്തി​ന്റെ ആശയത്തി​നു പൂർണ​മാ​യും മാററം വരുത്താൻ കഴിയും. ഇതിന്റെ ഒരു ദൃഷ്ടാ​ന്ത​മാ​ണു ലൂക്കൊസ്‌ 23:43-ലെ ‘ഞാൻ ഇന്ന്‌, നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും എന്നു സത്യമാ​യി നിന്നോ​ടു പറയുന്നു’ എന്ന യേശു​വി​ന്റെ വാക്കുകൾ. “ഞാൻ” കഴിഞ്ഞ്‌ അങ്കുശ​ചി​ഹ്നം അല്ലെങ്കിൽ നിർത്തൽ കൊടു​ക്കു​ന്ന​പക്ഷം, ഈ വാക്യ​ത്തി​ന്റെ സാധാ​ര​ണ​മായ ദുർവ്യാ​ഖ്യാ​ന​ത്താൽ തെളി​യു​ന്ന​തു​പോ​ലെ, തികച്ചും വ്യത്യ​സ്‌ത​മായ ഒരു ആശയം കൈവ​രും. തന്നിമി​ത്തം ഉദ്ദേശിച്ച ആശയം ധ്വനി​പ്പി​ക്കു​ന്ന​തി​നു ശരിയായ നിർത്തൽ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

19 നിങ്ങൾ വായി​ക്കു​മ്പോൾ, എഴുത​പ്പെട്ട സകല ചിഹ്നന​ങ്ങ​ളും അനുസ​രി​ച്ചു​കൊ​ണ്ടു വാചാ​പ്ര​സം​ഗ​ത്തിൽ വാചി​ക​മാ​യി ചിഹ്നനങ്ങൾ പിൻപ​റ​റാൻ പഠിക്കുക. വായന​യിൽ ചില​പ്പോൾ അവഗണി​ക്കാ​വുന്ന ഏക എഴുത​പ്പെട്ട ചിഹ്നനം അങ്കുശ ചിഹ്നം മാത്ര​മാണ്‌. ഒരു അങ്കുശ​ചി​ഹ്ന​ത്തി​ങ്കൽ നിർത്ത​ണ​മോ വേണ്ടയോ എന്നത്‌ ഇഷ്ടാനു​സ​രണം തിര​ഞ്ഞെ​ടു​ക്കാം. എന്നാൽ അർധവി​രാ​മ​ചി​ഹ്ന​ങ്ങ​ളും പൂർണ​വി​രാ​മ​ചി​ഹ്ന​ങ്ങ​ളും ഉദ്ധരണി​ചി​ഹ്ന​ങ്ങ​ളും ഖണ്ഡിക​വി​ഭ​ജ​ന​ങ്ങ​ളു​മെ​ല്ലാം അനുസ​രി​ക്കണം.

20 ഒരു ലിഖി​ത​പ്ര​സം​ഗ​മോ ബൈബി​ളിൽനി​ന്നു​ളള ഒരു ഭാഗമോ വായി​ക്കു​മ്പോൾ പ്രതി​യിൽ അടയാ​ള​പ്പെ​ടു​ത്തു​ന്നതു സഹായ​ക​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. ഒരു ചുരു​ങ്ങിയ നിർത്തൽ (ഒരുപക്ഷേ ഒരു സ്വരഭം​ഗം​മാ​ത്രം) ആവശ്യ​മു​ളള വാചക​ങ്ങൾക്കി​ട​യിൽ ഒരു ചെറിയ ലംബരേഖ വരയ്‌ക്കുക. നീണ്ട ഒരു നിർത്ത​ലി​നു രണ്ടു വരകളോ ഒരു “X”-ഓ കാണി​ക്കുക.

21 മറിച്ച്‌, നിങ്ങളു​ടെ പരിശീ​ലന വായന​യിൽ ചില വാചകങ്ങൾ വികൃ​ത​മാ​ണെന്നു നിങ്ങൾ കണ്ടെത്തു​ക​യും അസ്ഥാന​ങ്ങ​ളിൽ ആവർത്തി​ച്ചു നിർത്തു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ, ഒരു വാചക​ഭാ​ഗ​മായ വാക്കു​ക​ളെ​ല്ലാം ബന്ധിപ്പി​ച്ചു​കൊ​ണ്ടു നിങ്ങൾക്കു പെൻസിൽ അടയാ​ളങ്ങൾ കൊടു​ക്കാ​വു​ന്ന​താണ്‌. പിന്നീട്‌, വായി​ക്കു​മ്പോൾ യോജി​പ്പിച്ച വാക്കു​ക​ളിൽ അവസാ​ന​ത്തേ​തി​ങ്കൽ വരുന്ന​തു​വരെ നിർത്തു​ക​യോ സ്വരഭം​ഗം വരുത്തു​ക​യോ ചെയ്യരുത്‌. പരിച​യ​സ​മ്പ​ന്ന​രായ അനേകം പ്രസം​ഗകർ ഇതു ചെയ്യുന്നു.

22-24. ആശയമാ​റ​റ​ത്തി​നു​വേണ്ടി നിർത്തേ​ണ്ടത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

22 ആശയമാ​റ​റ​ത്തി​നു​വേ​ണ്ടി​യു​ളള നിർത്തൽ. ഒരു മുഖ്യ പോയിൻറിൽനി​ന്നു മറെറാ​ന്നി​ലേ​ക്കു​ളള സംക്ര​മ​ണ​ത്തിൽ നിർത്തൽ, വിചി​ന്ത​നം​ചെ​യ്യു​ന്ന​തി​നു സദസ്സിന്‌ ഒരു അവസരം കൊടു​ക്കു​ന്നു. മാത്ര​വു​മല്ല, അതു തെററി​ദ്ധാ​ര​ണയെ തടയുന്നു. അതു മനസ്സിന്‌ അതി​നെ​ത്തന്നെ ക്രമീ​ക​രി​ക്കു​ന്ന​തി​നും ദിശാ​മാ​ററം തിരി​ച്ച​റി​യു​ന്ന​തി​നും അവതരി​പ്പി​ക്കുന്ന പുതിയ ആശയത്തി​ന്റെ വികസി​പ്പി​ക്കൽ ഗ്രഹി​ക്കു​ന്ന​തി​നും അവസരം കൊടു​ക്കു​ന്നു. ഒരു വളവു തിരി​യു​ന്ന​തിന്‌ ഒരു കാർ​ഡ്രൈവർ വേഗത കുറയ്‌ക്കു​ന്ന​തു​പോ​ലെ​തന്നെ മൂല്യ​വ​ത്താണ്‌ ഒരു പ്രസം​ഗകൻ ആശയത്തി​നു മാററം വരുത്തു​മ്പോൾ നിർത്തു​ന്നത്‌.

23 ഒരു വാചാ​പ്ര​സം​ഗ​ത്തിൽ മുഖ്യ പോയിൻറു​കൾക്കി​ട​യിൽ ഒരു നിർത്ത​ലിന്‌ അനുവ​ദി​ക്ക​ത്ത​ക്ക​വണ്ണം വേണം ബാഹ്യ​രേ​ഖ​യിൽ വിവരങ്ങൾ ക്രമീ​ക​രി​ക്കാൻ. ഇതു പ്രസം​ഗ​ത്തി​ന്റെ പൂർവാ​പ​ര​ബ​ന്ധൈ​ക്യ​ത്തി​നോ യോജി​പ്പി​നോ തടസ്സമാ​കേ​ണ്ട​തില്ല. എന്നാൽ നിങ്ങൾക്ക്‌ ഒരു പ്രത്യേക പോയിൻറ്‌ ഒരു പാരമ്യ​ത്തി​ലെ​ത്തി​ച്ചി​ട്ടു നിർത്തു​ക​യും അനന്തരം ഒരു പുതിയ ആശയത്തി​ലേക്കു നീങ്ങു​ക​യും ചെയ്യാൻ കഴിയ​ത്ത​ക്ക​വണ്ണം വളരെ നന്നായി ആശയങ്ങൾ ആവിഷ്‌ക​രി​ക്കേ​ണ്ട​താണ്‌. അങ്ങനെ​യു​ളള പാരമ്യ​ങ്ങ​ളും മാററ​ങ്ങ​ളും നിങ്ങളെ ഓർമി​പ്പി​ക്കു​ന്ന​തിന്‌, ആവശ്യ​മെ​ങ്കിൽ നിങ്ങളു​ടെ ബാഹ്യ​രേ​ഖ​യിൽ അടയാ​ള​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്യാം.

24 ആശയമാ​റ​റ​ത്തി​നു​വേ​ണ്ടി​യു​ളള നിർത്ത​ലു​കൾ സാധാ​ര​ണ​യാ​യി ചിഹ്നന​ത്തി​നു​വേ​ണ്ടി​യു​ളള നിർത്ത​ലു​ക​ളെ​ക്കാൾ നീണ്ടതാണ്‌; എന്നിരു​ന്നാ​ലും, ഒരു പ്രസം​ഗ​ത്തിൽ നീണ്ട നിർത്ത​ലു​കൾ അമിത​മാ​ക​രുത്‌, അങ്ങനെ​യാ​യാൽ അവതരണം നീണ്ടു​പോ​കും. അതിനു​പു​റമേ, അവ കൃത്രി​മം​പോ​ലെ തോന്നാ​നു​മി​ട​യുണ്ട്‌.

25-28. നിർത്തൽ ഒരു പോയിൻറി​നു ദൃഢത കൊടു​ക്കു​ന്ന​തി​നും ശല്യ​പ്പെ​ടു​ത്തുന്ന സാഹച​ര്യ​ങ്ങളെ നേരി​ടു​ന്ന​തി​നും സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകട​മാ​ക്കുക.

25 ദൃഢത​ക്കു​വേ​ണ്ടി​യു​ളള നിർത്തൽ. ദൃഢത​ക്കു​വേ​ണ്ടി​യു​ളള നിർത്തൽ സാധാ​ര​ണ​യാ​യി നാടകീ​യ​മായ ഒരു നിർത്ത​ലാണ്‌. അതു പ്രതീക്ഷ ഉളവാ​ക്കു​ന്നു, അല്ലെങ്കിൽ അതു വിചി​ന്ത​നം​ചെ​യ്യു​ന്ന​തി​നു സദസ്സിന്‌ ഒരു അവസരം കൊടു​ക്കു​ന്നു.

26 ഒരു പ്രധാ​ന​പ്പെട്ട ആശയത്തി​നു​മു​മ്പു​ളള നിർത്തൽ പ്രതീക്ഷ ഉളവാ​ക്കു​ന്നു. അതിനു​ശേ​ഷ​മു​ളള ഒരു നിർത്തൽ ആശയത്തി​ന്റെ പൂർണ​പ്രാ​ധാ​ന്യം ബോധ്യ​പ്പെ​ടാൻ അനുവ​ദി​ക്കു​ന്നു. നിർത്ത​ലു​ക​ളു​ടെ ഈ രണ്ട്‌ ഉപയോ​ഗങ്ങൾ ഒന്നുത​ന്നെയല്ല, അതു​കൊണ്ട്‌ ഒരു പ്രത്യേക സന്ദർഭ​ത്തിൽ ഏററവും ഉചിതം ഏതാ​ണെന്ന്‌, അല്ലെങ്കിൽ രണ്ടും ഉപയോ​ഗി​ക്ക​ണ​മോ​യെന്നു നിങ്ങൾ തീരു​മാ​നി​ക്കണം.

27 ദൃഢത​ക്കു​വേ​ണ്ടി​യു​ളള നിർത്ത​ലു​കൾ അത്യന്തം പ്രാധാ​ന്യ​മു​ളള പ്രസ്‌താ​വ​ന​കൾക്കാ​യി പരിമി​ത​പ്പെ​ടു​ത്തേ​ണ്ട​താണ്‌, അല്ലെങ്കിൽ അവയുടെ മൂല്യം നഷ്ടപ്പെ​ടു​ന്നു.

28 സാഹച​ര്യ​ങ്ങൾ ആവശ്യ​പ്പെ​ടു​മ്പോ​ഴത്തെ നിർത്തൽ. വിഘ്‌നങ്ങൾ മിക്ക​പ്പോ​ഴും ഒരു പ്രസം​ഗകൻ ക്ഷണനേ​ര​ത്തേക്കു നിർത്തേ​ണ്ട​താ​വ​ശ്യ​മാ​ക്കു​ന്നു. ശല്യം വളരെ കഠിന​മ​ല്ലാ​തി​രി​ക്കു​ക​യും നിങ്ങൾക്കു ശബ്ദമു​യർത്താ​നും തുടരാ​നും സാധി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ, സാധാ​ര​ണ​യാ​യി അതായി​രി​ക്കും ഏററവും നല്ലത്‌. എന്നാൽ, ശല്യം പ്രസം​ഗത്തെ പൂർണ​മാ​യും തടസ്സ​പ്പെ​ടു​ത്താൻ പോന്ന​താ​ണെ​ങ്കിൽ, അപ്പോൾ നിങ്ങൾ നിർത്തേ​ണ്ട​താണ്‌. നിങ്ങളു​ടെ പരിഗ​ണ​നയെ സദസ്സു വിലമ​തി​ക്കും. മാത്ര​വു​മല്ല, താത്‌കാ​ലി​ക​മായ ശല്യം അവരെ വ്യതി​ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടു പലപ്പോ​ഴും അവർ ശ്രദ്ധി​ക്കു​ന്നില്ല. അതു​കൊ​ണ്ടു നിങ്ങൾ സദസ്സി​നോ​ടു പറയാൻ ആഗ്രഹി​ക്കുന്ന നല്ല കാര്യ​ങ്ങ​ളു​ടെ പൂർണ​പ്ര​യോ​ജനം ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ നിർത്തൽ ഫലകര​മാ​യി ഉപയോ​ഗി​ക്കുക.

[അധ്യയന ചോദ്യ​ങ്ങൾ]