വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

പാഠം 2

ദൈവം ആരാണ്‌?

സത്യദൈവം ആരാണ്‌, അവന്റെ പേരെന്താണ്‌? (1, 2)

അവന്‌ ഏതു തരം ശരീരമാണുളളത്‌? (3)

അവന്റെ പ്രമുഖ ഗുണങ്ങൾ ഏവ? (4)

അവന്റെ ആരാധനയിൽ നാം പ്രതിമകളും പ്രതിരൂപങ്ങളും ഉപയോഗിക്കണമോ? (5)

നമുക്കു ദൈവത്തെക്കുറിച്ച്‌ ഏതു രണ്ടു വിധങ്ങളിൽ പഠിക്കാവുന്നതാണ്‌? (6)

1. ആളുകൾ നിരവധി വസ്‌തുക്കളെ ആരാധിക്കുന്നു. എന്നാൽ ഒരു സത്യദൈവമേ ഉളളുവെന്നു ബൈബിൾ നമ്മോടു പറയുന്നു. അവൻ സ്വർഗത്തിലും ഭൂമിയിലുമുളള സകലവും സൃഷ്ടിച്ചു. അവൻ നമുക്കു ജീവൻ തന്നതുകൊണ്ടു നാം ആരാധിക്കേണ്ട ഏകൻ അവനാണ്‌.—1 കൊരിന്ത്യർ 8:5, 6; വെളിപ്പാടു 4:11.

2. ദൈവത്തിന്‌ അനേകം സ്ഥാനപ്പേരുകൾ ഉണ്ടെങ്കിലും പേര്‌ ഒന്നേയുളളു. ആ പേര്‌ യഹോവ എന്നാണ്‌. മിക്ക ബൈബിളുകളിലും ദൈവത്തിന്റെ പേർ നീക്കിയിട്ടു പകരം കർത്താവ്‌ എന്നോ ദൈവം എന്നോ ഉളള സ്ഥാനപ്പേരുകൾ വെച്ചിരിക്കുകയാണ്‌. എന്നാൽ ബൈബിൾ എഴുതിയപ്പോൾ യഹോവ എന്ന പേർ അതിൽ ഏതാണ്ട്‌ 7,000 പ്രാവശ്യം ഉണ്ടായിരുന്നു!—പുറപ്പാടു 3:15; സങ്കീർത്തനം 83:18.

3. യഹോവക്ക്‌ ഒരു ശരീരമുണ്ട്‌, എന്നാൽ അതു നമ്മുടേതുപോലെയല്ല. “ദൈവം ഒരു ആത്മാവാകുന്നു” എന്നു ബൈബിൾ പറയുന്നു. (യോഹന്നാൻ 4:24, NW) ഒരു ആത്മാവ്‌ നമ്മുടേതിനെക്കാൾ വളരെ ഉയർന്ന ഒരു ജീവരൂപമാണ്‌. യാതൊരു മനുഷ്യനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. യഹോവ സ്വർഗത്തിലാണു വസിക്കുന്നത്‌, എന്നാൽ അവനു സകലവും കാണാൻ കഴിയും. (സങ്കീർത്തനം 11:4, 5; യോഹന്നാൻ 1:18) എന്നിരുന്നാലും, പരിശുദ്ധാത്മാവ്‌ എന്താണ്‌? അതു ദൈവത്തെപ്പോലെ ഒരു ആൾ അല്ല. മറിച്ച്‌, അതു ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്‌.—സങ്കീർത്തനം 104:30.

4. ബൈബിൾ യഹോവയുടെ വ്യക്തിത്വം നമുക്കു വെളിപ്പെടുത്തിത്തരുന്നു. അവന്റെ പ്രമുഖ ഗുണങ്ങൾ സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവയാണെന്ന്‌ അതു പ്രകടമാക്കുന്നു. (ആവർത്തനപുസ്‌തകം 32:4; ഇയ്യോബ്‌ 12:13; യെശയ്യാവു 40:26; 1 യോഹന്നാൻ 4:8) അവൻ കരുണാസമ്പൂർണനും ദയാലുവും ക്ഷമിക്കുന്നവനും ഉദാരനും ക്ഷമയുളളവനുമാണെന്നും ബൈബിൾ നമ്മോടു പറയുന്നു. നാം അനുസരണമുളള മക്കളെപ്പോലെ, അവനെ അനുകരിക്കാൻ ശ്രമിക്കണം.—എഫെസ്യർ 5:1, 2.

5. നമ്മുടെ ആരാധനയിൽ നാം പ്രതിമകളുടെയോ ചിത്രങ്ങളുടെയോ പ്രതിരൂപങ്ങളുടെയോ മുമ്പാകെ കുമ്പിടുകയോ പ്രാർഥിക്കുകയോ ചെയ്യണമോ? വേണ്ട! (പുറപ്പാടു 20:4, 5) നാം യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന്‌ അവൻ പറയുന്നു. അവൻ തന്റെ മഹത്ത്വം മററാരെങ്കിലുമായോ മറെറന്തെങ്കിലുമായോ പങ്കുവെക്കുകയില്ല. പ്രതിമകൾക്കു നമ്മെ സഹായിക്കാനുളള ശക്തി ഇല്ല.—സങ്കീർത്തനം 115:4-8; യെശയ്യാവു 42:8.

6. നമുക്കു ദൈവത്തെ എങ്ങനെ മെച്ചമായി അറിയാൻ കഴിയും? അവൻ സൃഷ്ടിച്ചിട്ടുളളവയെ നിരീക്ഷിക്കുന്നതും അവ നമ്മോട്‌ അറിയിക്കുന്നതിനെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നതുമാണ്‌ ഒരു മാർഗം. ദൈവത്തിനു വലിയ ശക്തിയും ജ്ഞാനവുമുണ്ടെന്ന്‌ അവന്റെ സൃഷ്ടികൾ നമുക്കു കാണിച്ചുതരുന്നു. അവൻ നിർമിച്ചിട്ടുളള സകലത്തിലും നാം അവന്റെ സ്‌നേഹം കാണുന്നു. (സങ്കീർത്തനം 19:1-6; റോമർ 1:20) ദൈവത്തെക്കുറിച്ചു നമുക്കു പഠിക്കാൻ കഴിയുന്ന മറെറാരു വിധം ബൈബിൾ പഠിക്കുകയാണ്‌. അതിൽ അവൻ ഏതു തരം ദൈവമാണെന്നു നമ്മോടു വളരെയധികം പറയുന്നു. അവൻ തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നാം എന്തു ചെയ്യണമെന്ന്‌ അവൻ ആഗ്രഹിക്കുന്നുവെന്നും കൂടെ നമ്മോടു പറയുന്നു.—ആമോസ്‌ 3:7; 2 തിമൊഥെയൊസ്‌ 3:16, 17.

[5-ാം പേജിലെ ചിത്രങ്ങൾ]

സൃഷ്ടിയിൽനിന്നും ബൈബിളിൽനിന്നും നാം ദൈവത്തെ ക്കുറിച്ചു പഠിക്കുന്നു