വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ആവശ്യപ്പെടുന്നതു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയുന്ന വിധം

ദൈവം ആവശ്യപ്പെടുന്നതു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയുന്ന വിധം

പാഠം 1

ദൈവം ആവശ്യപ്പെടുന്നതു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയുന്ന വിധം

ബൈബിളിൽ ഏതു പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നു? (1)

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌? (2)

നിങ്ങൾ ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? (3)

1. ബൈബിൾ ദൈവത്തിൽനിന്നുളള വിലയേറിയ ഒരു സമ്മാനമാണ്‌. അതു സ്‌നേഹനിധിയായ ഒരു പിതാവിൽനിന്നു മക്കൾക്കു കിട്ടുന്ന ഒരു എഴുത്തുപോലെയാണ്‌. അതു ദൈവത്തെസംബന്ധിച്ച സത്യം നമ്മോടു പറയുന്നു—അവൻ ആരാണെന്നും അവന്റെ പ്രമാണങ്ങൾ എന്താണെന്നും. പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നും യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താമെന്നും അതു വിശദീകരിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ നാം എന്താണു ചെയ്യേണ്ടതെന്നു ബൈബിൾ മാത്രമേ നമ്മോടു പറയുന്നുളളു.—സങ്കീർത്തനം 1:1-3; യെശയ്യാവു 48:17, 18.

2. ഏതാണ്ടു 40 വ്യത്യസ്‌ത മനുഷ്യർ പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്‌) 1513-ൽ തുടങ്ങി 1,600 വർഷത്തെ ഒരു കാലഘട്ടംകൊണ്ടാണു ബൈബിൾ എഴുതിയത്‌. അതിൽ 66 ചെറുപുസ്‌തകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ബൈബിൾ എഴുതിയവർ ദൈവത്താൽ നിശ്വസിതരായിരുന്നു. അവർ അവന്റെ ആശയങ്ങളാണ്‌ എഴുതിയത്‌, അല്ലാതെ അവരുടെ സ്വന്തമല്ല. അതുകൊണ്ട്‌, ഭൂമിയിലെ ഏതെങ്കിലും മനുഷ്യനല്ല, പിന്നെയോ സ്വർഗത്തിലെ ദൈവമാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌.—2 തിമൊഥെയൊസ്‌ 3:16, 17; 2 പത്രൊസ്‌ 1:20, 21.

3. ബൈബിൾ കൃത്യമായി പകർത്തിയെഴുതി സംരക്ഷിക്കപ്പെടുന്നുവെന്നു ദൈവം ഉറപ്പുവരുത്തി. ബൈബിളുകൾ മറേറതൊരു പുസ്‌തകത്തെക്കാളും കൂടുതൽ അച്ചടിച്ചിട്ടുണ്ട്‌. നിങ്ങൾ ബൈബിൾ പഠിക്കുന്നതു കാണുന്നതിൽ എല്ലാവരും സന്തുഷ്ടരായിരിക്കുകയില്ല, എന്നാൽ അതു നിങ്ങളെ പിന്തിരിപ്പിക്കാൻ അനുവദിക്കരുത്‌. നിങ്ങളുടെ നിത്യഭാവി ഏത്‌ എതിർപ്പും ഗണ്യമാക്കാതെ ദൈവത്തെ അറിയുന്നതിലും അവന്റെ ഇഷ്ടം ചെയ്യുന്നതിലും ആശ്രയിച്ചിരിക്കുന്നു.—മത്തായി 5:10-12; യോഹന്നാൻ 17:3.