വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം വെറുക്കുന്ന നടപടികൾ

ദൈവം വെറുക്കുന്ന നടപടികൾ

പാഠം 10

ദൈവം വെറുക്കുന്ന നടപടികൾ

ചീത്തയാണെന്നു ദൈവം പറയുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങൾ എങ്ങനെ വിചാരിക്കണം? (1)

ഏതുതരം ലൈംഗികനടത്ത തെററാണ്‌? (2)

ഒരു ക്രിസ്‌ത്യാനി വ്യാജംപറയലിനെ എങ്ങനെ വീക്ഷിക്കണം? (3) ചൂതാട്ടത്തെ? (3) മോഷണത്തെ? (3) അക്രമത്തെ? (4) ആത്മവിദ്യയെ? (5) കുടിച്ചു മത്തരാകുന്നതിനെ? (6)

ഒരു വ്യക്തിക്കു ദുഷിച്ച നടപടികളിൽനിന്ന്‌ എങ്ങനെ വിട്ടുമാറാൻ കഴിയും? (7)

1. ദൈവദാസൻമാർ നൻമയെ സ്‌നേഹിക്കുന്നു. എന്നാൽ അവർ തിൻമയെ വെറുക്കാനും പഠിക്കണം. (സങ്കീർത്തനം 97:10) അതിന്റെ അർഥം ദൈവം വെറുക്കുന്ന ചില നടപടികൾ ഒഴിവാക്കണമെന്നാണ്‌. ഈ നടപടികളിൽ ചിലത്‌ ഏവയാണ്‌?

2. പരസംഗം: വിവാഹത്തിനു മുമ്പത്തെ ലൈംഗികത, വ്യഭിചാരം, മൃഗസംഭോഗം, നിഷിദ്ധബന്ധുവേഴ്‌ച, സ്വവർഗരതി എന്നിവയെല്ലാം ദൈവത്തിനെതിരായ ഗൗരവമുളള പാപങ്ങളാണ്‌. (ലേവ്യപുസ്‌തകം 18:6; റോമർ 1:26, 27; 1 കൊരിന്ത്യർ 6:9, 10) ഇണകൾ വിവാഹംചെയ്യാതെ ഒരുമിച്ചു ജീവിക്കുന്നുവെങ്കിൽ അവർ വേർപിരിയണം, അല്ലാത്തപക്ഷം നിയമപരമായി വിവാഹിതരാകണം.—എബ്രായർ 13:4.

3. വ്യാജംപറയൽ, ചൂതാട്ടം, മോഷണം: യഹോവക്കു വ്യാജം പറയുക സാധ്യമല്ല. (തീത്തൊസ്‌ 1:2) അവന്റെ അംഗീകാരം ആഗ്രഹിക്കുന്നവർ വ്യാജംപറയൽ ഒഴിവാക്കണം. (സദൃശവാക്യങ്ങൾ 6:16-19; കൊലൊസ്സ്യർ 3:9, 10) ചൂതാട്ടത്തിന്റെ സകല രൂപങ്ങളും അത്യാഗ്രഹത്താൽ കളങ്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഭാഗ്യക്കുറികൾ, കുതിരപ്പന്തയം, ബിംഗോ മുതലായ ഏതുതരം ചൂതാട്ടത്തിലും ക്രിസ്‌ത്യാനികൾ പങ്കെടുക്കുന്നില്ല. (എഫെസ്യർ 5:3-5) ക്രിസ്‌ത്യാനികൾ മോഷ്ടിക്കുന്നില്ല. അവർ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ അറിഞ്ഞുകൊണ്ടു വാങ്ങുന്നില്ല അല്ലെങ്കിൽ അനുവാദം കൂടാതെ സാധനങ്ങൾ എടുക്കുന്നില്ല.—പുറപ്പാടു 20:15; എഫെസ്യർ 4:28.

4. കോപാവേശങ്ങൾ, അക്രമം: അനിയന്ത്രിത കോപം അക്രമപ്രവർത്തനങ്ങളിലേക്കു നയിച്ചേക്കാം. (ഉല്‌പത്തി 4:5-8) അക്രമാസക്തനായ ഒരാൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാനാവില്ല. (സങ്കീർത്തനം 11:5; സദൃശവാക്യങ്ങൾ 22:24, 25) പകരംവീട്ടുന്നതോ മററുളളവർ നമുക്കെതിരെ ചെയ്‌തേക്കാവുന്ന മോശമായ കാര്യങ്ങൾക്കു തിൻമ പകരംചെയ്യുന്നതോ തെററാണ്‌.—സദൃശവാക്യങ്ങൾ 24:29; റോമർ 12:17-21.

5. മന്ത്രപ്രയോഗങ്ങളും ആത്മവിദ്യയും: ചില ആളുകൾ രോഗം ഭേദമാക്കാൻ ശ്രമിക്കുന്നതിന്‌ ആത്മാക്കളുടെ ശക്തി തേടുന്നു. മററു ചിലർ അവരുടെ ശത്രുക്കളെ രോഗഗ്രസ്‌തരാക്കുന്നതിന്‌ അല്ലെങ്കിൽ കൊല്ലുന്നതിനുപോലും അവരുടെമേൽ മന്ത്രശക്തി പ്രയോഗിക്കുന്നു. ഈ നടപടികൾക്കെല്ലാം പിമ്പിലെ ശക്തി സാത്താനാണ്‌. അതുകൊണ്ടു ക്രിസ്‌ത്യാനികൾ അവയിൽ യാതൊന്നിലും പങ്കുപററാൻ പാടില്ല. (ആവർത്തനപുസ്‌തകം 18:9-13) മററുളളവർ നമ്മുടെമേൽ പ്രയോഗിച്ചേക്കാവുന്ന മന്ത്രശക്തിയിൽനിന്നുളള ഏററം നല്ല സംരക്ഷണം യഹോവയോട്‌ അടുത്തുനിൽക്കുന്നതാണ്‌.—സദൃശവാക്യങ്ങൾ 18:10.

6. കുടിച്ചു മത്തരാകൽ: അൽപ്പം വീഞ്ഞോ ബിയറോ മററു ലഹരിപാനീയങ്ങളോ കുടിക്കുന്നതു തെററല്ല. (സങ്കീർത്തനം 104:15; 1 തിമൊഥെയൊസ്‌ 5:23) എന്നാൽ അമിതകുടിയും കുടിച്ചു മത്തരാകുന്നതും ദൈവദൃഷ്ടിയിൽ തെററാണ്‌. (1 കൊരിന്ത്യർ 5:11-13; 1 തിമൊഥെയൊസ്‌ 3:8) കണക്കിലധികമായ കുടിക്കു നിങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുവാനും നിങ്ങളുടെ കുടുംബത്തെ തകർക്കുവാനും കഴിയും. അതിനു നിങ്ങൾ മററു പ്രലോഭനങ്ങൾക്കു വളരെ പെട്ടെന്നു വഴങ്ങാനിടയാക്കുവാനും കഴിയും.—സദൃശവാക്യങ്ങൾ 23:20, 21, 29-35.

7. വഷളാണെന്നു ദൈവം പറയുന്ന കാര്യങ്ങൾ അടിക്കടി ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല.” (ഗലാത്യർ 5:19-21) നിങ്ങൾ യഥാർഥത്തിൽ ദൈവത്തെ സ്‌നേഹിക്കുകയും അവനെ പ്രസാദിപ്പിക്കാനാഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക്‌ ഈ നടപടികളിൽനിന്നു വിട്ടുമാറാൻ കഴിയും. (1 യോഹന്നാൻ 5:3) തിൻമയാണെന്നു ദൈവം പറയുന്ന കാര്യങ്ങളെ വെറുക്കാൻ പഠിക്കുക. (റോമർ 12:9) ദൈവികശീലങ്ങളുളള ആളുകളുമായി സഹവസിക്കുക. (സദൃശവാക്യങ്ങൾ 13:20) പക്വതയുളള ക്രിസ്‌തീയ കൂട്ടുകാർ സഹായത്തിന്റെ ഉറവാണെന്നു തെളിഞ്ഞേക്കാം. (യാക്കോബ്‌ 5:14) എല്ലാററിനുമുപരിയായി, പ്രാർഥനയിലൂടെ ദൈവസഹായത്തിൽ ആശ്രയിക്കുക.—ഫിലിപ്പിയർ 4:6, 7, 13.

[20, 21 പേജുകളിലെ ചിത്രങ്ങൾ]

കുടിച്ചു മത്തരാകൽ, മോഷണം, ചൂതാട്ടം, അക്രമപ്രവർത്തനങ്ങൾ എന്നിവ ദൈവം വെറുക്കുന്നു