വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളും

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളും

പാഠം 11

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളും

ഏതുതരം വിശ്വാസങ്ങളും ആചാരങ്ങളുമാണു തെററ്‌? (1)

ദൈവം ഒരു ത്രിത്വമാണെന്നു ക്രിസ്‌ത്യാനികൾ വിശ്വസിക്കണമോ? (2)

സത്യക്രിസ്‌ത്യാനികൾ ക്രിസ്‌മസോ ഈസ്‌റററോ ജൻമദിനങ്ങളോ ആഘോഷിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌? (3, 4)

മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ കഴിയുമോ? (5) യേശു ഒരു കുരിശിലാണോ മരിച്ചത്‌? (6) ദൈവത്തെ പ്രസാദിപ്പിക്കുന്നത്‌ എത്ര പ്രധാനമാണ്‌? (7)

1. എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും തെററല്ല. എന്നാൽ അവ വ്യാജമതത്തിൽനിന്നു വന്നതോ ബൈബിൾപഠിപ്പിക്കലുകൾക്കു വിരുദ്ധമോ ആണെങ്കിൽ ദൈവം അവ അംഗീകരിക്കുന്നില്ല.—മത്തായി 15:6.

2. ത്രിത്വം: യഹോവ ഒരു ത്രിത്വം—ഒരു ദൈവത്തിൽ മൂന്നാളുകൾ—ആണോ? അല്ല! പിതാവായ യഹോവ “ഏകസത്യദൈവ”മാണ്‌. (യോഹന്നാൻ 17:3; മർക്കൊസ്‌. 12:29) യേശു അവന്റെ ആദ്യജാതനായ പുത്രനാണ്‌. പുത്രൻ ദൈവത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 11:3) പിതാവു പുത്രനെക്കാൾ വലിയവനാണ്‌. (യോഹന്നാൻ 14:28) പരിശുദ്ധാത്മാവ്‌ ഒരു ആളല്ല; അതു ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്‌.—ഉല്‌പത്തി 1:2; പ്രവൃത്തികൾ 2:18.

3. ക്രിസ്‌മസും ഈസ്‌റററും: യേശു ഡിസംബർ 25-ന്‌ അല്ല ജനിച്ചത്‌. അവൻ ഏതാണ്ട്‌ ഒക്‌ടോബർ 1-നാണു ജനിച്ചത്‌, ഇടയൻമാർ രാത്രിയിൽ വെളിമ്പ്രദേശത്തു തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ സൂക്ഷിച്ചിരുന്ന ഒരു സമയത്ത്‌. (ലൂക്കൊസ്‌ 2:8-12) തന്റെ ജനനം ആഘോഷിക്കാൻ യേശു ഒരിക്കലും ക്രിസ്‌ത്യാനികളോടു കൽപ്പിച്ചില്ല. പകരം, തന്റെ മരണത്തെ സ്‌മരിക്കാൻ അല്ലെങ്കിൽ ഓർക്കാൻ അവൻ തന്റെ ശിഷ്യൻമാരോടു പറഞ്ഞു. (ലൂക്കൊസ്‌ 22:19, 20) ക്രിസ്‌മസും അതിന്റെ ആചാരങ്ങളും പുരാതന വ്യാജമതങ്ങളിൽനിന്നാണു വരുന്നത്‌. മുട്ടകളുടെയും മുയലുകളുടെയും ഉപയോഗംപോലെയുളള ഈസ്‌ററർ ആചാരങ്ങളെസംബന്ധിച്ചും ഇതുതന്നെ സത്യമാണ്‌. ആദിമ ക്രിസ്‌ത്യാനികൾ ക്രിസ്‌മസോ ഈസ്‌റററോ ആഘോഷിച്ചില്ല, ഇന്നത്തെ സത്യക്രിസ്‌ത്യാനികളും അവ ആഘോഷിക്കുന്നില്ല.

4. ജൻമദിനങ്ങൾ: ബൈബിളിൽ പറഞ്ഞിരിക്കുന്ന ആകെയുളള രണ്ടു ജൻമദിനാഘോഷങ്ങൾ നടത്തിയതു യഹോവയെ ആരാധിക്കാഞ്ഞ ആളുകളായിരുന്നു. (ഉല്‌പത്തി 40:20-22; മർക്കൊസ്‌ 6:21, 22, 24-27) ആദിമ ക്രിസ്‌ത്യാനികൾ ജൻമദിനങ്ങൾ ആഘോഷിച്ചില്ല. ജൻമദിനങ്ങൾ ആഘോഷിക്കുന്ന ആചാരം പുരാതന വ്യാജമതങ്ങളിൽനിന്നാണു വരുന്നത്‌. സത്യക്രിസ്‌ത്യാനികൾ വർഷത്തിലെ മററു സമയങ്ങളിൽ സമ്മാനങ്ങൾ കൊടുക്കുകയും ഒരുമിച്ച്‌ ഉല്ലാസവേളകൾ ആസ്വദിക്കുകയും ചെയ്യുന്നു.

5. മരിച്ചവരോടുളള ഭയം: മരിച്ചവർക്ക്‌ എന്തെങ്കിലും ചെയ്യാനോ അനുഭവിക്കാനോ കഴിയില്ല. നമുക്ക്‌ അവരെ സഹായിക്കാനാവില്ല, അവർക്കു നമ്മെ ഉപദ്രവിക്കാനും ആവില്ല. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10) ദേഹി മരിക്കുന്നു; അതു മരണാനന്തരം തുടർന്നു ജീവിക്കുന്നില്ല. (യെഹെസ്‌ക്കേൽ 18:4) എന്നാൽ ഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്ന ദുഷ്ട ദൂതൻമാർ ചിലപ്പോഴൊക്കെ മരിച്ചവരുടെ ആത്മാക്കളായി നടിക്കുന്നു. മരിച്ചവരോടുളള ഭയമോ ആരാധനയോ ബന്ധപ്പെട്ടിരിക്കുന്ന ഏതാചാരങ്ങളും തെററാണ്‌.—യെശയ്യാവു 8:19.

6. കുരിശ്‌: യേശു ഒരു കുരിശിലല്ല മരിച്ചത്‌. അവൻ ഒരു ഒററത്തടിയിൽ അഥവാ സ്‌തംഭത്തിലാണു മരിച്ചത്‌. അനേകം ബൈബിളുകളിൽ “കുരിശ്‌” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കു പദം ഒരു മരക്കഷണത്തെ മാത്രമേ അർഥമാക്കിയുളളു. കുരിശിന്റെ പ്രതിരൂപം പുരാതന വ്യാജമതങ്ങളിൽനിന്നാണു വരുന്നത്‌. കുരിശ്‌ ആദിമ ക്രിസ്‌ത്യാനികളാൽ ഉപയോഗിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്‌തില്ല. അതുകൊണ്ട്‌, ആരാധനയിൽ ഒരു കുരിശ്‌ ഉപയോഗിക്കുന്നതു ശരിയായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?—ആവർത്തനപുസ്‌തകം 7:26; 1 കൊരിന്ത്യർ 10:14.

7. ഈ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചിലത്‌ ഉപേക്ഷിക്കാൻ വളരെ പ്രയാസമായിരിക്കാം. നിങ്ങളുടെ വിശ്വാസങ്ങൾക്കു മാററം വരുത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിനു ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചേക്കാം. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുന്നതു മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനെക്കാൾ പ്രധാനമാണ്‌.—സദൃശവാക്യങ്ങൾ 29:25; മത്തായി 10:36, 37.

[22-ാം പേജിലെ ചിത്രം]

ദൈവം ഒരു ത്രിത്വമല്ല

[23-ാം പേജിലെ ചിത്രം]

ക്രിസ്‌മസും ഈസ്‌റററും പുരാതന വ്യാജമതങ്ങളിൽനിന്നു വരുന്നതാണ്‌

[23-ാം പേജിലെ ചിത്രം]

മരിച്ചവരെ ആരാധിക്കുന്നതിനോ അവരെ ഭയപ്പെടുന്നതിനോ കാരണമില്ല