വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം

അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം

ഭാഗം 10

അത്ഭുത​ക​ര​മായ ദൈവ​നിർമ്മിത പുതിയ ലോകം

1, 2. ശുദ്ധീ​ക​രണം നടത്തുന്ന അർമ്മ​ഗെ​ദ്ദോൻ യുദ്ധത്തി​നു​ശേഷം എന്തു സംഭവി​ക്കും?

 ശുദ്ധീ​ക​രണം നടത്തുന്ന ദൈവ​ത്തി​ന്റെ അർമ്മ​ഗെ​ദ്ദോൻ യുദ്ധത്തി​നു​ശേഷം, എന്ത്‌? അപ്പോൾ മഹത്തായ ഒരു പുതിയ യുഗം തുടങ്ങും. ദൈവ​ഭ​ര​ണ​ത്തോ​ടു​ളള തങ്ങളുടെ വിശ്വ​സ്‌തത ഇതിനകം തെളി​യി​ച്ചു​ക​ഴിഞ്ഞ അർമ്മ​ഗെ​ദ്ദോൻ അതിജീ​വകർ പുതിയ ലോക​ത്തി​ലേക്ക്‌ ആനയി​ക്ക​പ്പെ​ടും. ദൈവ​ത്തിൽനിന്ന്‌ അത്ഭുത​ക​ര​മായ പ്രയോ​ജ​നങ്ങൾ മനുഷ്യ​കു​ടും​ബ​ത്തി​ലേക്ക്‌ ഒഴുകു​മ്പോൾ അതു ചരി​ത്ര​ത്തിൽ എന്തൊരു പുളക​പ്ര​ദ​മായ പുതിയ കാലഘ​ട്ട​മാ​യി​രി​ക്കും!

2 ദൈവ​രാ​ജ്യ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ അതിജീ​വകർ ഒരു പറുദീസ വികസി​പ്പി​ക്കാൻ തുടങ്ങും. അവരുടെ ഊർജ്ജം അന്നു ജീവി​ക്കുന്ന എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്ന നിസ്വാർത്ഥ​മായ പ്രവർത്ത​ന​ങ്ങൾക്കാ​യി വിനി​യോ​ഗി​ക്ക​പ്പെ​ടും. ഭൂമിയെ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി മനോ​ഹ​ര​വും സമാധാ​ന​പൂർണ്ണ​വും തൃപ്‌തി​ക​ര​വു​മായ ഒരു ഭവനമാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്താൻ തുടങ്ങും.

ദുഷ്ടത​യു​ടെ സ്ഥാനത്തു നീതി വരുന്നു

3. അർമ്മ​ഗെ​ദ്ദോ​നു​ശേഷം ഉടനെ എന്ത്‌ ആശ്വാസം അനുഭ​വ​പ്പെ​ടും?

3 ഇതെല്ലാം സാത്താന്റെ ലോക​ത്തി​ന്റെ നാശ​ത്തോ​ടെ സാദ്ധ്യ​മാ​യി​ത്തീ​രും. മേലിൽ ഒരിക്ക​ലും ഭിന്നി​പ്പി​ക്കുന്ന വ്യാജ​മ​ത​ങ്ങ​ളോ സാമൂ​ഹിക വ്യവസ്ഥി​തി​ക​ളോ ഭരണകൂ​ട​ങ്ങ​ളോ ഉണ്ടായി​രി​ക്കു​ക​യില്ല. ആളുകളെ വഞ്ചിക്കു​ന്ന​തി​നു മേലാൽ സാത്താന്യ പ്രചാ​രണം ഉണ്ടായി​രി​ക്കു​ക​യില്ല; അത്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന എല്ലാ ഏജൻസി​ക​ളും സാത്താന്റെ വ്യവസ്ഥി​തി​യോ​ടു​കൂ​ടെ നിലം​പ​രി​ചാ​കും. ആലോ​ചി​ച്ചു​നോ​ക്കുക: സാത്താന്റെ ലോക​ത്തി​ന്റെ വിഷമ​യ​മായ മുഴു​അ​ന്ത​രീ​ക്ഷ​വും നീക്കം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു! അത്‌ എന്തൊരു ആശ്വാ​സ​മാ​യി​രി​ക്കും!

4. സംഭവി​ക്കാൻപോ​കുന്ന പഠിപ്പി​ക്ക​ലി​ലെ മാററം വർണ്ണി​ക്കുക.

4 അപ്പോൾ മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ വിനാ​ശ​ക​ര​മായ ആശയഗ​തി​കൾക്കു പകരം ദൈവ​ത്തിൽനി​ന്നു വരുന്ന പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന പഠിപ്പി​ക്കൽ ഉണ്ടാകും. “നിന്റെ മക്കൾ എല്ലാവ​രും യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ടവർ . . . ആയിരി​ക്കും.” (യെശയ്യാ​വു 54:13) വർഷങ്ങ​ളോ​ളം നടക്കുന്ന ഈ ആരോ​ഗ്യ​ക​ര​മായ പ്രബോ​ധ​നം​കൊണ്ട്‌, “സമുദ്രം വെളളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം കൊണ്ടു പൂർണ്ണ​മാ​കും.” (യെശയ്യാ​വു 11:9) ആളുകൾ വീണ്ടും ഒരിക്ക​ലും വഷളത്തം പഠിക്കു​ക​യില്ല, പിന്നെ​യോ “ഭൂവാ​സി​കൾ നീതിയെ പഠിക്കും.” (യെശയ്യാ​വു 26:9) പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളു​മാ​യി​രി​ക്കും ആ കാലത്തി​ന്റെ പ്രത്യേ​കത.—പ്രവൃ​ത്തി​കൾ 17:31; ഫിലി​പ്പി​യർ 4:8.

5. സകല ദുഷ്ടത​ക്കും ദുഷ്ടജ​ന​ങ്ങൾക്കും എന്തു സംഭവി​ക്കും?

5 അങ്ങനെ, അവിടെ മേലാൽ കൊല​പാ​ത​ക​മോ അക്രമ​മോ ബലാൽസം​ഗ​മോ കവർച്ച​യോ മറേറ​തെ​ങ്കി​ലും കുററ​കൃ​ത്യ​മോ ഉണ്ടായി​രി​ക്കു​ക​യില്ല. മററു​ള​ള​വ​രു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ നിമിത്തം ആരും കഷ്ടപ്പെ​ടേ​ണ്ടി​വ​രില്ല. സദൃശ​വാ​ക്യ​ങ്ങൾ 10:30 പറയുന്നു: “നീതി​മാൻ ഒരുനാ​ളും കുലു​ങ്ങി​പ്പോ​ക​യില്ല; ദുഷ്ടൻമാ​രോ ദേശത്തു വസിക്ക​യില്ല.”

പൂർണ്ണ ആരോ​ഗ്യം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു

6, 7. (എ) ഏതു ക്രൂര​യാ​ഥാർത്ഥ്യ​ത്തി​നു രാജ്യ​ഭ​രണം ഒരു അവസാനം വരുത്തും? (ബി) യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഇതു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

6 പുതിയ ലോക​ത്തിൽ, ആദ്യമ​ത്സ​ര​ത്തി​ന്റെ എല്ലാ ദുഷ്‌ഫ​ല​ങ്ങ​ളും നീക്ക​പ്പെ​ടും. ദൃഷ്ടാ​ന്ത​ത്തിന്‌, രാജ്യ​ഭ​രണം രോഗ​വും വാർദ്ധ​ക്യ​വും നീക്കം​ചെ​യ്യും. ഇന്ന്‌, നിങ്ങൾ ഒരളവിൽ നല്ല ആരോ​ഗ്യം ആസ്വദി​ക്കു​ന്നെ​ങ്കി​ലും നിങ്ങൾക്കു പ്രായ​മാ​കു​മ്പോൾ നിങ്ങളു​ടെ കണ്ണു മങ്ങുന്നു, പല്ലു ദ്രവി​ക്കു​ന്നു, കേൾവി മന്ദമാ​കു​ന്നു, ജര പിടി​പെ​ടു​ന്നു, ആന്തരാ​വ​യ​വങ്ങൾ കേടാ​കു​ന്നു എന്നതാണു ക്രൂര​മായ യാഥാർത്ഥ്യം, ഒടുവിൽ നിങ്ങൾ മരിക്കു​ന്നു.

7 എന്നിരു​ന്നാ​ലും, നാം നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളിൽനി​ന്നു അവകാ​ശ​പ്പെ​ടു​ത്തിയ ആ സങ്കടക​ര​മായ ഫലങ്ങൾ പെട്ടെ​ന്നു​തന്നെ ഒരു കഴിഞ്ഞ​കാ​ല​സം​ഗ​തി​യാ​യി​ത്തീ​രും. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ആരോ​ഗ്യം സംബന്ധിച്ച്‌ അവിടുന്ന്‌ എന്തു പ്രകട​മാ​ക്കി​യെന്നു നിങ്ങൾ ഓർമ്മി​ക്കു​ന്നു​വോ? ബൈബിൾ പറയുന്നു: “വളരെ പുരു​ഷാ​രം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെ​യും അവന്റെ അടുക്കൽ കൊണ്ടു​വന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യ​മാ​ക്കി; ഊമർ സംസാ​രി​ക്കു​ന്ന​തും . . . മുടന്തർ നടക്കു​ന്ന​തും കുരുടർ കാണു​ന്ന​തും പുരു​ഷാ​രം കണ്ടിട്ടു ആശ്ചര്യ​പ്പെട്ടു.”—മത്തായി 15:30, 31.

8, 9. പുതിയ ലോക​ത്തിൽ പൂർണ്ണ​മായ ആരോ​ഗ്യം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മ്പോൾ വരാൻപോ​കുന്ന സന്തുഷ്ടി വർണ്ണി​ക്കുക.

8 നമ്മുടെ രോഗ​ങ്ങ​ളെ​ല്ലാം നീക്കം​ചെ​യ്‌തു​ക​ഴി​യു​മ്പോൾ പുതിയ ലോക​ത്തിൽ എത്ര വലിയ സന്തുഷ്ടി വന്നു​ചേ​രും! മോശ​മായ ആരോ​ഗ്യ​ത്തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന കഷ്ടപ്പാട്‌ വീണ്ടും ഒരിക്ക​ലും നമ്മെ ദണ്ഡിപ്പി​ക്കു​ക​യില്ല. “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.” “അന്നു കുരു​ടൻമാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ടൻമാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല. അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും.”—യെശയ്യാ​വു 33:24; 35:5, 6.

9 ഓരോ പ്രഭാ​ത​ത്തി​ലും ഉണർന്ന്‌, നിങ്ങൾ കഴിഞ്ഞ ദിവസ​ത്തെ​ക്കാൾ ആരോ​ഗ്യ​വാ​നാ​ണെന്നു തിരി​ച്ച​റി​യു​ന്നതു പുളക​പ്ര​ദ​മാ​യി​രി​ക്കു​ക​യി​ല്ലേ? വയസ്സു​ചെന്ന ആളുകൾക്ക്‌, അവർ ആദാമും ഹവ്വയും ആദ്യം ആസ്വദി​ച്ചി​രുന്ന മനസ്സി​ന്റെ​യും ശരീര​ത്തി​ന്റെ​യും പൂർണ്ണ​ത​യിൽ ക്രമേണ എത്തി​ച്ചേ​രു​ന്ന​തു​വരെ ഓരോ ദിവസ​വും കടന്നു​പോ​കു​മ്പോൾ തങ്ങൾ കൂടുതൽ യൗവന ചൈത​ന്യ​മു​ള​ള​വ​രാ​യി​ത്തീ​രു​ന്നു എന്നറി​യു​ന്നതു സംതൃ​പ്‌തി​ക​ര​മാ​യി​രി​ക്കു​ക​യി​ല്ലേ? ബൈബി​ളി​ന്റെ വാഗ്‌ദത്തം ഇതാണ്‌: “അവന്റെ ദേഹം യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും; അവൻ ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരി​ഞ്ഞു​വ​രും.” (ഇയ്യോബ്‌ 33:25) ആ കണ്ണടക​ളും ശ്രവണ​സ​ഹാ​യി​ക​ളും ഊന്നു​വ​ടി​ക​ളും ചക്രക്ക​സേ​ര​ക​ളും മരുന്നു​ക​ളും എറിഞ്ഞു​ക​ള​യു​ന്നത്‌ എന്തൊരു സന്തോ​ഷ​മാ​യി​രി​ക്കും! ആശുപ​ത്രി​ക​ളും ഡോക്ടർമാ​രും ദന്തരോ​ഗ​വി​ദ​ഗ്‌ദ്ധ​രും മേലാൽ ആവശ്യ​മി​ല്ലാ​യി​രി​ക്കും.

10. മരണത്തിന്‌ എന്തു സംഭവി​ക്കും?

10 ഉജ്ജ്വല​മായ അത്തരം ആരോ​ഗ്യം ആസ്വദി​ക്കുന്ന വ്യക്തികൾ മരിക്കാൻ ആഗ്രഹി​ക്കു​ക​യില്ല. മനുഷ്യ​വർഗ്ഗം മേലാൽ അവകാ​ശ​പ്പെ​ടു​ത്തിയ അപൂർണ്ണ​ത​യു​ടെ​യും മരണത്തി​ന്റെ​യും പിടി​യി​ല​ല്ലാ​ത്ത​തി​നാൽ അവർ മരി​ക്കേ​ണ്ട​തി​ല്ല​താ​നും. ക്രിസ്‌തു “സകല ശത്രു​ക്ക​ളെ​യും കാൽക്കീ​ഴാ​ക്കു​വോ​ളം വാഴേ​ണ്ട​താ​കു​ന്നു. ഒടുക്കത്തെ ശത്രു​വാ​യി​ട്ടു മരണം നീങ്ങി​പ്പോ​കും.” “ദൈവ​ത്തി​ന്റെ കൃപാ​വ​ര​മോ . . . നിത്യ​ജീ​വൻതന്നേ.”—1 കൊരി​ന്ത്യർ 15:25, 26; റോമർ 6:23; യെശയ്യാ​വു 25:8 കൂടെ കാണുക.

11. പുതിയ ലോക​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങളെ വെളി​പ്പാട്‌ സംക്ഷേ​പി​ക്കു​ന്ന​തെ​ങ്ങനെ?

11 കരുത​ലു​ളള ദൈവ​ത്തിൽനി​ന്നു പറുദീ​സ​യി​ലെ മനുഷ്യ​കു​ടും​ബ​ത്തി​ലേക്ക്‌ ഒഴുകാ​നി​രി​ക്കുന്ന പ്രയോ​ജ​നങ്ങൾ സംക്ഷേ​പി​ച്ചു​കൊ​ണ്ടു ബൈബി​ളി​ന്റെ അവസാ​നത്തെ പുസ്‌തകം ഇപ്രകാ​രം പറയുന്നു: “[ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3, 4.

മരിച്ചവർ തിരി​ച്ചു​വ​രു​ന്നു

12. പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ ദൈവം നൽകിയ പ്രാപ്‌തി യേശു എങ്ങനെ പ്രകട​മാ​ക്കി?

12 യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും മുടന്തരെ സൗഖ്യ​മാ​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ അധികം സാധിച്ചു. അവിടുന്ന്‌ ശവക്കു​ഴി​യിൽനിന്ന്‌ ആളുകളെ തിരി​ച്ചു​വ​രു​ത്തു​ക​കൂ​ടെ ചെയ്‌തു. അവിടുന്ന്‌ അങ്ങനെ ദൈവം തനിക്കു നൽകിയ പുനരു​ത്ഥാ​ന​ത്തി​നു​ളള അത്ഭുത​പ്രാ​പ്‌തി പ്രകട​മാ​ക്കി. മകൾ മരിച്ചു​പോയ ഒരു മമനു​ഷ്യ​ന്റെ ഭവനത്തി​ലേക്ക്‌ യേശു വന്ന സന്ദർഭം നിങ്ങൾ ഓർമ്മി​ക്കു​ന്നു​ണ്ടോ? മരിച്ച പെൺകു​ട്ടി​യോട്‌ യേശു പറഞ്ഞു: “ബാലേ, എഴു​ന്നേൽക്ക എന്നു നിന്നോ​ടു കല്‌പി​ക്കു​ന്നു.” എന്തു ഫലത്തോ​ടെ? “ബാല ഉടനെ എഴു​ന്നേ​ററു നടന്നു.” അതു കണ്ടപ്പോൾ അവി​ടെ​യു​ണ്ടാ​യി​രുന്ന ആളുകൾ “അത്യന്തം വിസ്‌മ​യി​ച്ചു.” അവർക്ക്‌ അവരുടെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല!—മർക്കൊസ്‌ 5:41, 42; ലൂക്കൊസ്‌ 7:11-16; യോഹ​ന്നാൻ 11:1-45 കൂടെ കാണുക.

13. ഏതുതരം ആളുകൾ പുനരു​ത്ഥാ​നം പ്രാപി​ക്കാൻ പോകു​ന്നു?

13 പുതിയ ലോക​ത്തിൽ “നീതി​മാൻമാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.” (പ്രവൃ​ത്തി​കൾ 24:15) യേശു ആ സമയത്തു മരിച്ച​വരെ ഉയിർപ്പി​ക്കാ​നു​ളള തന്റെ ദൈവ​ദ​ത്ത​മായ ശക്തി ഉപയോ​ഗി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ അവിടുന്ന്‌ പറഞ്ഞതു​പോ​ലെ, “ഞാൻ തന്നേ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു; എന്നിൽ വിശ്വ​സി​ക്കു​ന്നവൻ മരിച്ചാ​ലും ജീവി​ക്കും.” (യോഹ​ന്നാൻ 11:25) അവിടുന്ന്‌ ഇങ്ങനെ​കൂ​ടെ പറഞ്ഞു: “സ്‌മാരക കല്ലറക​ളിൽ [ദൈവ​ത്തി​ന്റെ സ്‌മര​ണ​യിൽ] ഉളളവർ എല്ലാവ​രും അവിടത്തെ [യേശു​വി​ന്റെ] ശബ്ദം കേട്ടു പുറത്തു​വ​രും.”—യോഹ​ന്നാൻ 5:28, 29, NW.

14. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌, ഏതു കാര്യങ്ങൾ നീക്കം ചെയ്യ​പ്പെ​ടും?

14 ആളുകൾ കൂട്ടം കൂട്ടമാ​യി തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രോ​ടു ചേരാൻ ജീവനി​ലേക്കു തിരി​ച്ചു​വ​രു​മ്പോൾ ഭൂവ്യാ​പ​ക​മാ​യി വലിയ സന്തോ​ഷ​മാ​യി​രി​ക്കും! അതിജീ​വ​കർക്കു ദുഃഖം കൈവ​രു​ത്താൻ ചരമപം​ക്തി​കൾ മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. പകരം, അതിനു നേരേ വിപരീ​ത​മാ​യത്‌ ഉണ്ടായി​രി​ക്കും: പുതു​താ​യി പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​രെ​ക്കു​റി​ച്ചു​ളള അറിയി​പ്പു​കൾ, അവരെ സ്‌നേ​ഹി​ച്ചി​രു​ന്ന​വർക്കു സന്തോഷം കൈവ​രു​ത്തു​ന്ന​തി​നു​തന്നെ. അതു​കൊ​ണ്ടു മേലാൽ ശവസം​സ്‌ക്കാ​ര​ങ്ങ​ളോ ദഹിപ്പി​ക്കാ​നു​ളള ചിതക​ളോ ശവദാ​ഹ​സ്ഥ​ല​ങ്ങ​ളോ ശ്‌മശാ​ന​ങ്ങ​ളോ ഉണ്ടായി​രി​ക്കു​ക​യില്ല!

യഥാർത്ഥ​ത്തിൽ സമാധാ​ന​പൂർണ്ണ​മായ ഒരു ലോകം

15. മീഖാ​യു​ടെ പ്രവചനം തികഞ്ഞ അർത്ഥത്തിൽ എങ്ങനെ സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടും?

15 ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും യഥാർത്ഥ സമാധാ​നം കൈവ​രും. യുദ്ധങ്ങ​ളും യുദ്ധ​പ്രി​യ​രും ആയുധ​നിർമ്മാ​ണ​വു​മെ​ല്ലാം കഴിഞ്ഞ​കാ​ല​സം​ഗ​തി​ക​ളാ​യി​രി​ക്കും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദേശീ​യ​വും ഗോ​ത്ര​പ​ര​വും വർഗ്ഗപ​ര​വു​മായ ഭിന്നി​പ്പി​ക്കുന്ന താത്‌പ​ര്യ​ങ്ങൾ അപ്രത്യ​ക്ഷ​മാ​കും. അപ്പോൾ, സമ്പൂർണ്ണ​മായ അർത്ഥത്തിൽ, “ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യു​മില്ല.”—മീഖാ 4:3.

16. യുദ്ധങ്ങൾ അസാദ്ധ്യ​മാ​യി​ത്തീ​രു​ന്നു​വെന്നു ദൈവം എങ്ങനെ ഉറപ്പു​വ​രു​ത്തും?

16 രക്തദാ​ഹ​ത്തോ​ടെ നിരന്തരം യുദ്ധം ചെയ്‌തി​രുന്ന മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ വീക്ഷണ​ത്തിൽ ഇത്‌ അമ്പരപ്പി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. എന്നാൽ അതു സംഭവി​ച്ചതു മനുഷ്യ​വർഗ്ഗം മനുഷ്യ​രു​ടെ​യും ഭൂതങ്ങ​ളു​ടെ​യും ഭരണത്തിൻകീ​ഴി​ലാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌. രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ പുതിയ ലോക​ത്തിൽ സംഭവി​ക്കാൻ പോകു​ന്നത്‌ ഇതാണ്‌: “വരുവിൻ യഹോ​വ​യു​ടെ പ്രവൃ​ത്തി​കളെ നോക്കു​വിൻ . . . അവൻ ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു; അവൻ വില്ലൊ​ടി​ച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടു​ക​ള​യു​ന്നു.”—സങ്കീർത്തനം 46:8, 9.

17, 18. പുതിയ ലോക​ത്തിൽ മനുഷ്യ​നും മൃഗങ്ങ​ളും തമ്മിൽ ഏതു ബന്ധം സ്ഥിതി​ചെ​യ്യും?

17 കൂടാതെ മനുഷ്യ​നും മൃഗവും അവ ഏദെനിൽ ആയിരു​ന്ന​തു​പോ​ലെ സമാധാ​ന​ത്തി​ലാ​യി​രി​ക്കും. (ഉൽപത്തി 1:28; 2:19) ദൈവം പറയുന്നു: “അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങ​ളോ​ടും ആകാശ​ത്തി​ലെ പക്ഷിക​ളോ​ടും നിലത്തി​ലെ ഇഴജാ​തി​ക​ളോ​ടും ഒരു നിയമം ചെയ്യും; ഞാൻ . . . അവരെ നിർഭയം വസിക്കു​മാ​റാ​ക്കും.”—ഹോശേയ 2:18.

18 ആ സമാധാ​നം എത്ര വ്യാപ​ക​മാ​യി​രി​ക്കും? “ചെന്നായ്‌ കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുളളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.” മേലിൽ ഒരിക്ക​ലും മൃഗങ്ങൾ മനുഷ്യ​നോ തങ്ങൾക്കു​ത​ന്നെ​യോ ഒരു ഭീഷണി​യാ​യി​രി​ക്കു​ക​യില്ല. “സിംഹം” പോലും “കാള എന്നപോ​ലെ വൈ​ക്കോൽ തിന്നും”!—യെശയ്യാ​വു 11:6-9; 65:25.

ഒരു പറുദീ​സ​യാ​യി മാറുന്ന ഭൂമി

19. ഭൂമി എന്തായി മാററ​പ്പെ​ടും?

19 മുഴു​ഭൂ​മി​യും മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ഒരു പറുദീ​സാ​ഭ​വ​ന​മാ​യി മാററ​പ്പെ​ടും. അതു​കൊ​ണ്ടാ​ണു തന്നിൽ വിശ്വ​സിച്ച ഒരു മനുഷ്യ​നോട്‌, “നീ എന്നോ​ടു​കൂ​ടെ പരദീ​സ​യിൽ ഇരിക്കും” എന്നു യേശു​വി​നു വാഗ്‌ദാ​നം ചെയ്യാൻ കഴിഞ്ഞത്‌. ബൈബിൾ പറയുന്നു: “മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കും; നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കും. . . . മരുഭൂ​മി​യിൽ വെളള​വും നിർജ്ജ​ന​പ്ര​ദേ​ശത്തു തോടു​ക​ളും പൊട്ടി പുറ​പ്പെ​ടും.”—ലൂക്കൊസ്‌ 23:43; യെശയ്യാ​വു 35:1, 6.

20. മേലിൽ ഒരിക്ക​ലും പട്ടിണി മനുഷ്യ​വർഗ്ഗത്തെ ക്ലേശി​പ്പി​ക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

20 ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ, പട്ടിണി മേലിൽ ഒരിക്ക​ലും ദശലക്ഷ​ങ്ങളെ ബാധി​ക്കു​ക​യില്ല. “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.” “വയലിലെ വൃക്ഷം ഫലം കായ്‌ക്ക​യും നിലം നന്നായി വിളക​യും അവർ തങ്ങളുടെ ദേശത്തു നിർഭ​യ​മാ​യി വസിക്ക​യും . . . ചെയ്യും.”—സങ്കീർത്തനം 72:16; യെഹെ​സ്‌ക്കേൽ 34:27.

21. ഭവനരാ​ഹി​ത്യ​ത്തി​നും ചേരി​കൾക്കും വഷളായ അയൽപ​ക്ക​ങ്ങൾക്കും എന്തു സംഭവി​ക്കും?

21 മേലാൽ ദാരി​ദ്ര്യ​മോ ഭവനര​ഹി​ത​രായ ആളുക​ളോ ചേരി​ക​ളോ കുററ​കൃ​ത്യം പടർന്നി​രി​ക്കുന്ന അയൽപ​ക്ക​ങ്ങ​ളോ ഉണ്ടായി​രി​ക്കു​ക​യില്ല. “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും. അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല.” “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള​ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.”—യെശയ്യാ​വു 65:21, 22; മീഖാ 4:4.

22. ദൈവ​ഭ​ര​ണ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ബൈബിൾ വർണ്ണി​ക്കു​ന്ന​തെ​ങ്ങനെ?

22 മനുഷ്യർ പറുദീ​സ​യിൽ ഈ കാര്യ​ങ്ങ​ളും അധിക​വും കൊണ്ട്‌ അനുഗൃ​ഹീ​ത​രാ​കും. സങ്കീർത്തനം 145:16 പറയുന്നു: “നീ [ദൈവം] തൃക്കൈ തുറന്നു ജീവനു​ള​ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തു​ന്നു.” ബൈബിൾ പ്രവചനം ഇപ്രകാ​രം പ്രഖ്യാ​പി​ക്കു​ന്നത്‌ അതിശ​യമല്ല: “സൌമ്യ​ത​യു​ള​ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും. . . . നീതി​മാൻമാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:11, 29.

ഭൂതകാ​ല​ത്തി​ന്റെ കെടു​തി​കൾ നീക്കുന്നു

23. ദൈവ​രാ​ജ്യം നാം അനുഭ​വി​ച്ചി​ട്ടു​ളള എല്ലാ കഷ്ടപ്പാ​ടും അഴിക്കു​ന്ന​തെ​ങ്ങനെ?

23 കഴിഞ്ഞ ആറായി​രം വർഷമാ​യി മനുഷ്യ​കു​ടും​ബ​ത്തിൻമേൽ വരുത്ത​പ്പെട്ട എല്ലാ നാശന​ഷ്ട​ങ്ങ​ളും ദൈവ​രാ​ജ്യ​ഭ​രണം പരിഹ​രി​ക്കും. അക്കാലത്തെ സന്തോഷം ആളുകൾ അനുഭ​വി​ച്ചി​ട്ടു​ളള ഏതു കഷ്ടപ്പാ​ടി​നെ​യും വെല്ലു​ന്ന​താ​യി​രി​ക്കും. കഷ്ടപ്പാ​ടി​ന്റെ ഏതെങ്കി​ലും അഹിത​ക​ര​മായ മുൻകാല ഓർമ്മകൾ ജീവി​തത്തെ അസ്വസ്ഥ​മാ​ക്കു​ക​യില്ല. ആളുക​ളു​ടെ അനുദി​ന​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രുന്ന പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും ക്രമേണ വേദനി​പ്പി​ക്കുന്ന ഓർമ്മളെ തുടച്ചു​നീ​ക്കും.

24, 25. (എ) എന്തു സംഭവി​ക്കു​മെന്നു യെശയ്യാ​വു മുൻകൂ​ട്ടി​പ​റഞ്ഞു? (ബി) കഴിഞ്ഞ​കാ​ലത്തെ കഷ്ടപ്പാടു സംബന്ധിച്ച ഏത്‌ ഓർമ്മ​ക​ളും മങ്ങു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

24 കരുത​ലു​ളള ദൈവം ഇപ്രകാ​രം പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ പുതിയ ആകാശ​വും [മനുഷ്യ​വർഗ്ഗ​ത്തിൻമേ​ലു​ളള ഒരു പുതിയ സ്വർഗ്ഗീയ ഗവൺമെൻറ്‌] പുതിയ ഭൂമി​യും [നീതി​യു​ളള ഒരു മനുഷ്യ​സ​മു​ദാ​യം] സൃഷ്ടി​ക്കു​ന്നു; മുമ്പി​ലത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല. ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ സന്തോ​ഷി​ച്ചു എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ.” “സർവ്വഭൂ​മി​യും വിശ്ര​മി​ച്ചു സ്വസ്ഥമാ​യി​രി​ക്കു​ന്നു; അവർ ആർത്തു പാടുന്നു.”—യെശയ്യാ​വു 14:7; 65:17, 18.

25 അതു​കൊ​ണ്ടു ദൈവം തന്റെ രാജ്യം മുഖാ​ന്തരം ഇത്ര ദീർഘ​മാ​യി നിലവി​ലി​രുന്ന വഷളായ അവസ്ഥ പൂർണ്ണ​മാ​യി മാററി​മ​റി​ക്കും. കഴിഞ്ഞ​കാ​ലത്തു നമുക്കു​ണ്ടായ ഏതു ദ്രോ​ഹ​ത്തെ​യും പരിഹ​രി​ക്കു​ന്ന​തി​ലു​പ​രി​യാ​യി അനു​ഗ്ര​ഹങ്ങൾ വർഷി​ച്ചു​കൊണ്ട്‌ അവിടുന്ന്‌ നിത്യ​ത​യി​ലു​ട​നീ​ളം തന്റെ വലിയ കരുതൽ പ്രകട​മാ​ക്കും. നാം അനുഭ​വിച്ച കഴിഞ്ഞ​കാല അസ്വസ്ഥ​തകൾ, നാം അവ ഓർമ്മി​ച്ചാൽത​ന്നെ​യും, അപ്പോൾ ഒരു നിഷ്‌പ്ര​ഭ​മായ ഓർമ്മ​യാ​യി മങ്ങി​പ്പോ​കും.

26. കഴിഞ്ഞ കാലത്തെ ഏതു കഷ്ടപ്പാ​ടി​നും ദൈവം നമുക്കു പരിഹാ​രം വരുത്തു​ന്ന​തെ​ന്തു​കൊണ്ട്‌?

26 നാം ഈ ലോക​ത്തിൽ അനുഭ​വി​ച്ചി​രി​ക്കാ​വുന്ന കഷ്ടപ്പാ​ടി​നു ദൈവം പരിഹാ​രം വരുത്തു​ന്നത്‌ അപ്രകാ​ര​മാണ്‌. നാം നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളിൽനിന്ന്‌ അപൂർണ്ണത അവകാ​ശ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു നാം അപൂർണ്ണ​രാ​യി ജനിച്ചതു നമ്മുടെ കുററ​മ​ല്ലെന്ന്‌ അവിടുന്ന്‌ അറിയു​ന്നു. നാം ഒരു സാത്താ​ന്യ​ലോ​ക​ത്തി​ലേക്കു ജനിച്ചതു നമ്മുടെ കുററമല്ല, എന്തു​കൊ​ണ്ടെ​ന്നാൽ ആദാമും ഹവ്വയും വിശ്വ​സ്‌ത​രാ​യി​രു​ന്നെ​ങ്കിൽ നാം ഒരു പറുദീ​സ​യിൽ ജനിക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, നമ്മു​ടെ​മേൽ അടി​ച്ചേൽപ്പി​ക്ക​പ്പെട്ട വഷളായ ഭൂതകാ​ലം വലിയ അനുക​മ്പ​യോ​ടെ പരിഹ​രി​ക്കു​ന്ന​തി​നേ​ക്കാ​ളു​പരി ദൈവം ചെയ്യും.

27. പുതിയ ലോക​ത്തിൽ ഏതു പ്രവച​ന​ങ്ങൾക്ക്‌ അവയുടെ അത്ഭുത​ക​ര​മായ നിവൃ​ത്തി​യു​ണ്ടാ​കും?

27 പുതിയ ലോക​ത്തിൽ റോമർ 8:20, 22-ൽ മുൻകൂ​ട്ടി​പ​റ​ഞ്ഞി​രി​ക്കുന്ന സ്വാത​ന്ത്ര്യം മനുഷ്യ​വർഗ്ഗം അനുഭ​വി​ക്കും: “സൃഷ്ടി ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും പ്രാപി​ക്കും . . . സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈററു​നോ​വോ​ടി​രി​ക്കു​ന്നു എന്നു നാം അറിയു​ന്നു​വ​ല്ലോ.” അപ്പോൾ ആളുകൾ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ” എന്ന പ്രാർത്ഥ​ന​യു​ടെ പൂർണ്ണ​നി​വൃ​ത്തി കാണും. (മത്തായി 6:10) പറുദീ​സാ​ഭൂ​മി​യി​ലെ അത്ഭുത​ക​ര​മായ അവസ്ഥകൾ സ്വർഗ്ഗ​ത്തി​ലെ അവസ്ഥകളെ പ്രതി​ഫ​ലി​പ്പി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]

[23-ാം പേജിലെ ചിത്രം]

പുതിയ ലോക​ത്തിൽ വയോ​ധി​കർ യൗവന​ചൈ​ത​ന്യ​ത്തി​ലേക്കു തിരി​ച്ചു​വ​രും

[24-ാം പേജിലെ ചിത്രം]

സകല രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും പുതിയ ലോക​ത്തിൽ നീക്കം​ചെ​യ്യ​പ്പെ​ടും

[25-ാം പേജിലെ ചിത്രം]

പുതിയ ലോക​ത്തിൽ മരിച്ചവർ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും

[26-ാം പേജിലെ ചിത്രം]

‘അവർ മേലാൽ യുദ്ധം അഭ്യസി​ക്ക​യില്ല’

[27-ാം പേജിലെ ചിത്രം]

മനുഷ്യരും മൃഗങ്ങ​ളും പറുദീ​സ​യിൽ പൂർണ്ണ​സ​മാ​ധാ​ന​ത്തി​ലാ​യി​രി​ക്കും

[27-ാം പേജിലെ ചിത്രം]

‘ദൈവം തന്റെ കൈ തുറക്കു​ക​യും ജീവനു​ളള സകലത്തി​ന്റെ​യും ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ക​യും ചെയ്യും’

[28-ാം പേജിലെ ചിത്രം]

ദൈവരാജ്യം നാം അനുഭ​വി​ച്ചി​ട്ടു​ളള കഷ്ടപ്പാ​ടി​നെ​ല്ലാം പരിഹാ​രം വരുത്തു​ന്ന​തി​ലു​മ​ധി​കം ചെയ്യും