വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൂമി

കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു ഭൂമി

ഭാഗം 2

കഷ്ടപ്പാ​ടിൽനി​ന്നു വിമു​ക്ത​മായ ഒരു ഭൂമി

1, 2. അനേകർക്ക്‌ ഏതു ഭിന്നവീ​ക്ഷ​ണ​മുണ്ട്‌?

 എന്നിരു​ന്നാ​ലും, ലോക​വ്യാ​പ​ക​മാ​യി ലക്ഷക്കണ​ക്കി​നാ​ളു​കൾക്കു തികച്ചും വിഭി​ന്ന​മായ ഒരു വീക്ഷണ​മുണ്ട്‌. അവർ മനുഷ്യ​വർഗ്ഗ​ത്തിന്‌ അത്യത്ഭു​ത​ക​ര​മായ ഒരു ഭാവി മുന്നിൽ കാണുന്നു. പെട്ടെ​ന്നു​തന്നെ ദുഷ്ടത​യിൽനി​ന്നും കഷ്ടപ്പാ​ടിൽനി​ന്നും പൂർണ്ണ​മാ​യും വിമു​ക്ത​മായ ഒരു ലോകം ഇവിടെ ഭൂമി​യിൽതന്നെ ഉണ്ടാകു​മെന്ന്‌ അവർ പറയുന്നു. ദുഷി​ച്ചതു വേഗം​തന്നെ നീക്കം​ചെ​യ്യ​പ്പെ​ടു​മെ​ന്നും തികച്ചും പുതു​തായ ഒരു ലോകം സ്ഥാപി​ക്ക​പ്പെ​ടു​മെ​ന്നും അവർക്ക്‌ ഉറച്ച വിശ്വാ​സ​മുണ്ട്‌. ഈ പുതിയ ലോക​ത്തി​ന്റെ അടിസ്ഥാ​നം ഇപ്പോൾതന്നെ സ്ഥാപി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു എന്നു​പോ​ലും അവർ പറയുന്നു!

2 ആ പുതിയ ലോകം യുദ്ധം, ക്രൂരത, കുററ​കൃ​ത്യം, അനീതി, ദാരി​ദ്ര്യം, എന്നിവ​യിൽനി​ന്നു വിമു​ക്ത​മാ​യി​രി​ക്കു​മെന്ന്‌ ഈ ആളുകൾ വിശ്വ​സി​ക്കു​ന്നു. അതു രോഗ​വും സങ്കടവും കണ്ണുനീ​രും മരണം​പോ​ലും ഇല്ലാത്ത ഒരു ലോകം ആയിരി​ക്കും. അക്കാലത്ത്‌ ആളുകൾ പൂർണ്ണ​ത​യി​ലേക്കു വളരു​ക​യും ഒരു ഭൗമിക പറുദീ​സ​യിൽ സന്തുഷ്ടി​യോ​ടെ എന്നേക്കും ജീവി​ക്കു​ക​യും ചെയ്യും. എന്തിന്‌, മരിച്ചു​പോ​യവർ പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​പോ​ലും ചെയ്യും, അവർക്ക്‌ എന്നേക്കും ജീവി​ക്കാ​നു​ളള അവസര​വും ലഭിക്കും!

3, 4. അത്തരക്കാർക്ക്‌ അവരുടെ വീക്ഷണം സംബന്ധിച്ച്‌ ഉറപ്പു തോന്നു​ന്ന​തെ​ന്തു​കൊണ്ട്‌?

3 ഭാവിയെ സംബന്ധിച്ച ഈ വീക്ഷണം വെറു​മൊ​രു സ്വപ്‌നം, നടക്കു​ക​യി​ല്ലാത്ത വെറും സങ്കല്‌പം ആണോ? അല്ല, ഒരിക്ക​ലു​മല്ല. അതു വരാൻപോ​കുന്ന ഈ പറുദീസ അനിവാ​ര്യ​മാ​ണെ​ന്നു​ളള ഉറച്ച അടിസ്ഥാ​ന​ത്തോ​ടു​കൂ​ടിയ വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌. (എബ്രായർ 11:1) അവർക്ക്‌ അത്ര ഉറപ്പു​ള​ള​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അഖിലാ​ണ്ഡ​ത്തി​ന്റെ സർവ്വശ​ക്ത​നായ സ്രഷ്ടാവ്‌ അതു വാഗ്‌ദത്തം ചെയ്‌തി​രി​ക്കു​ന്നു.

4 ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടു​ളള സകലനൻമ​ക​ളി​ലും​വെച്ചു ഒന്നിനും വീഴ്‌ച​വ​ന്നി​ട്ടില്ല . . . സകലവും നിങ്ങൾക്കു സംഭവി​ച്ചു ഒന്നിനും വീഴ്‌ച​വ​ന്നി​ട്ടില്ല.” “വ്യാജം പറവാൻ ദൈവം മനുഷ്യ​നല്ല . . . താൻ കല്‌പി​ച്ചതു ചെയ്യാ​തി​രി​ക്കു​മോ? താൻ അരുളി​ച്ചെ​യ്‌തതു നിവർത്തി​ക്കാ​തി​രി​ക്കു​മോ?” “സൈന്യ​ങ്ങ​ളു​ടെ യഹോവ ആണയിട്ടു അരുളി​ച്ചെ​യ്യു​ന്നതു: ഞാൻ വിചാ​രി​ച്ച​തു​പോ​ലെ സംഭവി​ക്കും; ഞാൻ നിർണ്ണ​യി​ച്ച​തു​പോ​ലെ നിവൃ​ത്തി​യാ​കും.”—യോശുവ 23:14; സംഖ്യാ​പു​സ്‌തകം 23:19; യെശയ്യാ​വു 14:24.

5. ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു?

5 എന്നുവ​രി​കി​ലും, ദൈ​വോ​ദ്ദേ​ശ്യം കഷ്ടപ്പാ​ടിൽനി​ന്നു വിമു​ക്ത​മായ ഒരു ഭൗമിക പറുദീസ സ്ഥാപി​ക്കുക എന്നതാ​യി​രു​ന്നെ​ങ്കിൽ ദുഷിച്ച കാര്യങ്ങൾ സംഭവി​ക്കാൻതന്നെ അവിടുന്ന്‌ അനുവ​ദി​ച്ച​തെ​ന്തു​കൊണ്ട്‌? പിശകു തിരു​ത്താൻ ഇന്നുവരെ അവിടുന്ന്‌ ആറായി​രം വർഷം കാത്തി​രു​ന്ന​തെ​ന്തു​കൊണ്ട്‌? കഷ്ടപ്പാ​ടി​ന്റെ ആ നൂററാ​ണ്ടു​ക​ളെ​ല്ലാം ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നി​ല്ലെ​ന്നോ അവിടുന്ന്‌ സ്ഥിതി​ചെ​യ്യു​ന്നി​ല്ലെ​ന്നോ സൂചന നൽകി​യേ​ക്കു​മോ?

[അധ്യയന ചോദ്യ​ങ്ങൾ]