ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
ഭാഗം 1
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
1, 2. ആളുകൾ ദൈവത്തെ സംബന്ധിച്ച് ഏതു ചോദ്യം ചോദിക്കുന്നു, എന്തുകൊണ്ട്?
‘യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്ന ഒരു ദൈവമുണ്ടെങ്കിൽ, അവിടുന്ന് ഇത്രയധികം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?’ എന്നു ജീവിതത്തിൽ ഏതെങ്കിലും സമയത്തു നിങ്ങൾ ചോദിച്ചിട്ടുണ്ടായിരിക്കാം. നാമെല്ലാം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്, അല്ലെങ്കിൽ കഷ്ടപ്പാടനുഭവിച്ച ആരെയെങ്കിലും കുറിച്ചു നമുക്കറിയാം.
2 വാസ്തവത്തിൽ, ചരിത്രത്തിലുടനീളം ആളുകൾ യുദ്ധവും ക്രൂരതയും കുററകൃത്യവും അനീതിയും ദാരിദ്ര്യവും രോഗവും പ്രിയപ്പെട്ടവരുടെ മരണവും മൂലം വേദനയും മനോവ്യഥയും അനുഭവിച്ചിട്ടുണ്ട്. നമ്മുടെ 20-ാം നൂററാണ്ടിൽ മാത്രം യുദ്ധങ്ങൾ പത്തു കോടിയിലധികം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. മററു കോടിക്കണക്കിനാളുകൾക്കു മുറിവേൽക്കുകയോ ഭവനങ്ങളും സ്വത്തുക്കളും നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്നു. ഒട്ടനവധി ആളുകൾക്കു വലിയ സങ്കടവും വളരെയധികം കണ്ണുനീരും നിരാശാബോധവും കൈവരുത്തിക്കൊണ്ടു നമ്മുടെ കാലത്തു ഘോരമായ നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.
3, 4. കഷ്ടപ്പാടിനുളള ദൈവത്തിന്റെ അനുവാദം സംബന്ധിച്ച് അനേകർ എങ്ങനെ വിചാരിക്കുന്നു?
3 ചിലർ രോഷാകുലരായിത്തീരുകയും ഒരു ദൈവം ഉണ്ടെങ്കിൽതന്നെ അവിടുന്ന് വാസ്തവത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നില്ലെന്നു വിചാരിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ദൈവം ഇല്ലെന്നുപോലും അവർ വിചാരിച്ചേക്കാം. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധത്തിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മരണത്തിനിടയാക്കിയ വംശീയ പീഡനം സഹിക്കേണ്ടിവന്ന ഒരു മനുഷ്യൻ ഇപ്രകാരം ചോദിച്ചു: “ഞങ്ങൾക്ക് ദൈവത്തെ ആവശ്യമായിരുന്നപ്പോൾ അവൻ എവിടെയായിരുന്നു?” രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ നടത്തിയ ലക്ഷങ്ങളുടെ കൂട്ടക്കൊലയെ അതിജീവിച്ച മറെറാരാൾ, “നിങ്ങൾക്ക് എന്റെ ഹൃദയം നക്കാൻ കഴിഞ്ഞാൽ അതു നിങ്ങളെ വിഷലിപ്തമാക്കും” എന്നു പറയത്തക്കവണ്ണം താൻ കണ്ട കഷ്ടപ്പാടു നിമിത്തം വളരെ ദുഃഖിതനായിത്തീർന്നു.
4 അങ്ങനെ, നല്ലവനായ ഒരു ദൈവം ചീത്ത കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അനേകർക്കും കഴിയുന്നില്ല. അവിടുന്ന് യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ, അല്ലെങ്കിൽ അവിടുന്ന് സ്ഥിതിചെയ്യുന്നുവോ എന്നുപോലും അവർ സംശയിക്കുന്നു. കഷ്ടപ്പാട് എന്നും മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുമെന്നും അവരിൽ അനേകർ വിചാരിക്കുന്നു.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ “സത്യവേദപുസ്തക”വും NW വരുന്നിടത്ത് ഇംഗ്ലീഷിലുള്ള ന്യൂ വേൾഡ് ട്രാൻസലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സും (1984) ആണ്.
[അധ്യയന ചോദ്യങ്ങൾ]
[2, 3 പേജുകളിലെ ചിത്രം]
കഷ്ടപ്പാടിൽനിന്നു വിമുക്തമായ ഒരു പുതിയലോകം ആസന്നമോ?