വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം “അന്ത്യനാളുകളിൽ” ആണെന്ന്‌ അറിയുന്ന വിധം

നാം “അന്ത്യനാളുകളിൽ” ആണെന്ന്‌ അറിയുന്ന വിധം

ഭാഗം 9

നാം “അന്ത്യനാ​ളു​ക​ളിൽ” ആണെന്ന്‌ അറിയുന്ന വിധം

1, 2. നാം അവസാ​ന​നാ​ളു​ക​ളിൽ ആണോ​യെന്നു നമുക്ക്‌ എങ്ങനെ അറിയാം?

 മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ ഈ ഏതൽക്കാല വ്യവസ്ഥി​തി​ക്കെ​തി​രെ ദൈവ​രാ​ജ്യം നടപടി​യെ​ടു​ക്കാൻ പോകുന്ന കാലത്താ​ണു നാം ജീവി​ക്കു​ന്ന​തെന്നു നമു​ക്കെ​ങ്ങനെ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും? ദൈവം സകല ദുഷ്ടത​ക്കും കഷ്ടപ്പാ​ടി​നും അവസാനം വരുത്തുന്ന കാല​ത്തോ​ടു നാം വളരെ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു​വെന്നു നമു​ക്കെ​ങ്ങനെ അറിയാം?

2 യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യൻമാർ ആ കാര്യങ്ങൾ അറിയാൻ ആഗ്രഹി​ച്ചു. അവർ രാജ്യാ​ധി​കാ​ര​ത്തി​ലു​ളള അദ്ദേഹ​ത്തി​ന്റെ സാന്നി​ദ്ധ്യ​ത്തി​ന്റെ​യും “വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ”യും “അടയാളം” എന്തായി​രി​ക്കു​മെന്ന്‌ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. (മത്തായി 24:3, NW) മനുഷ്യ​വർഗ്ഗം ഈ വ്യവസ്ഥി​തി​യു​ടെ “അന്ത്യകാല”ത്തേക്ക്‌, “അന്ത്യനാ​ളുക”ളിലേക്കു, പ്രവേ​ശി​ച്ചു​വെന്നു സംയു​ക്ത​മാ​യി പ്രകട​മാ​ക്കുന്ന, ലോകത്തെ ഉലയ്‌ക്കു​ന്ന​തായ സംഭവ​ങ്ങ​ളും അവസ്ഥക​ളും വിശദീ​ക​രി​ച്ചു​കൊ​ണ്ടു യേശു ഉത്തരം നൽകി. (ദാനീ​യേൽ 11:40; 2 തിമൊ​ഥെ​യൊസ്‌ 3:1) നാം ഈ നൂററാ​ണ്ടിൽ ആ സംയുക്ത അടയാളം കണ്ടിരി​ക്കു​ന്നു​വോ? ഉവ്വ്‌, നാം കണ്ടിരി​ക്കു​ന്നു, ധാരാ​ള​മാ​യി കണ്ടിരി​ക്കു​ന്നു!

ലോക​യു​ദ്ധ​ങ്ങൾ

3, 4. ഈ നൂററാ​ണ്ടി​ലെ യുദ്ധങ്ങൾ യേശു​വി​ന്റെ പ്രവച​ന​ത്തോ​ടു യോജി​ക്കു​ന്ന​തെ​ങ്ങനെ?

3 ‘ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും’ എന്നു യേശു മുൻകൂ​ട്ടി​പ​റഞ്ഞു. (മത്തായി 24:7) ലോകം 1914-ൽ, അതിനു​മു​മ്പു നടന്ന ഏതു യുദ്ധത്തിൽനി​ന്നും വിഭി​ന്ന​മായ ഒരു വിധത്തിൽ ജനതക​ളും രാജ്യ​ങ്ങ​ളും പടയൊ​രു​ക്കം നടത്തിയ ഒരു യുദ്ധത്തിൽ ഉൾപ്പെട്ടു. ആ വസ്‌തുത അംഗീ​ക​രിച്ച്‌, അക്കാലത്തെ ചരി​ത്ര​കാ​രൻമാർ അതിനെ മഹായു​ദ്ധം എന്നു വിളിച്ചു. അതു ചരി​ത്ര​ത്തിൽ അത്തരത്തി​ലു​ളള ഒന്നാമത്തെ യുദ്ധമാ​യി​രു​ന്നു, ഒന്നാം ലോക​മ​ഹാ​യു​ദ്ധം​തന്നെ. ഏതാണ്ട്‌ 2,00,00,000 പടയാ​ളി​കൾക്കും പൗരൻമാർക്കും ജീവൻ നഷ്ടപ്പെട്ടു, മുമ്പു​നടന്ന ഏതു യുദ്ധത്തി​ലേ​തി​ലും അധികം​തന്നെ.

4 ഒന്നാം ലോക​മ​ഹാ​യു​ദ്ധം അന്ത്യനാ​ളു​ക​ളു​ടെ തുടക്കം കുറിച്ചു. ഇതും മററു സംഭവ​ങ്ങ​ളും “ഈററു​നോ​വി​ന്റെ ആരംഭം” ആയിരി​ക്കു​മെന്ന്‌ യേശു പറഞ്ഞു. (മത്തായി 24:8) രണ്ടാം ലോക​മ​ഹാ​യു​ദ്ധം 5,00,00,000 പടയാ​ളി​കൾക്കും പൗരജ​ന​ങ്ങൾക്കും ജീവഹാ​നി വരുത്തി​ക്കൊണ്ട്‌ അതിലും മാരക​മാ​യി​രു​ന്ന​പ്പോൾ അതു സത്യമാ​ണെന്നു തെളിഞ്ഞു. ഈ 20-ാം നൂററാ​ണ്ടിൽ 10,00,00,000-യിലധി​കം ആളുകൾ യുദ്ധങ്ങ​ളിൽ കൊല്ല​പ്പെട്ടു, കഴിഞ്ഞ നാനൂറു വർഷങ്ങ​ളി​ലേത്‌ മൊത്തം കൂട്ടു​ന്ന​തി​ന്റെ നാലു​മ​ട​ങ്ങി​ലും അധികം തന്നെ! മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ എന്തൊരു ഘോര​മായ കുററ​വി​ധി!

മററു തെളി​വു​കൾ

5-7. നാം അവസാ​ന​നാ​ളു​ക​ളിൽ ആണെന്നു​ള​ള​തി​ന്റെ മററു​ചില തെളി​വു​കൾ ഏതെല്ലാം?

5 അന്ത്യനാ​ളു​ക​ളിൽ തുടർന്നു​വ​രുന്ന മററു സവി​ശേ​ഷ​തകൾ യേശു ഉൾപ്പെ​ടു​ത്തി: “വലിയ ഭൂകമ്പ​വും ക്ഷാമവും മഹാവ്യാ​ധി​ക​ളും [സാം​ക്ര​മിക രോഗങ്ങൾ] അവിട​വി​ടെ ഉണ്ടാകും.” (ലൂക്കൊസ്‌ 21:11) അത്തരം അനർത്ഥ​ങ്ങ​ളിൽനി​ന്നു​ളള അരിഷ്ട​ത​ക​ളു​ടെ വലി​യൊ​രു വർദ്ധന​വു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ 1914 മുതലു​ളള സംഭവ​ങ്ങൾക്ക്‌ അതു നന്നായി യോജി​ക്കു​ന്നു.

6 വലിയ ഭൂകമ്പങ്ങൾ അനേകം ജീവൻ അപഹരി​ച്ചു​കൊ​ണ്ടു നിരന്തര സംഭവ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. സ്‌പാ​നിഷ്‌ പകർച്ച​പ്പനി മാത്രം ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ 2,00,00,000 ആളുകളെ കൊ​ന്നൊ​ടു​ക്കി—3,00,00,000-യോ അതില​ധി​ക​മോ ആണെന്നു ചിലർ കണക്കാ​ക്കു​ന്നു. എയ്‌ഡ്‌സ്‌ ലക്ഷക്കണ​ക്കി​നു ജീവൻ അപഹരി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു, സമീപ​ഭാ​വി​യിൽ ലക്ഷക്കണ​ക്കി​നു​പേരെ ഇനിയും കൊ​ന്നൊ​ടു​ക്കി​യേ​ക്കാം. ഓരോ വർഷവും ഹൃദ്‌രോ​ഗ​ങ്ങ​ളും കാൻസ​റും മററു വ്യാധി​ക​ളും​നി​മി​ത്തം ലക്ഷക്കണ​ക്കി​നാ​ളു​കൾ മരിക്കു​ന്നു. ഇനിയും ലക്ഷങ്ങൾ വിശപ്പു​കൊണ്ട്‌ സാവധാ​ന​ത്തിൽ മരിക്കു​ന്നു. നിസ്സം​ശ​യ​മാ​യി ‘അപ്പോ​ക്ക​ലി​പ്‌സി​ലെ കുതി​ര​ക്കാർ’ അവരുടെ യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും​കൊണ്ട്‌ 1914 മുതൽ മനുഷ്യ​കു​ടും​ബ​ത്തിൽ അനേകരെ അരിഞ്ഞു​വീ​ഴ്‌ത്തി​ക്കൊ​ണ്ടാ​ണി​രിക്കു​ന്നത്‌.—വെളി​പ്പാ​ടു 6:3-8.

7 സകല ദേശങ്ങ​ളി​ലും അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന കുററ​കൃ​ത്യ​ത്തി​ന്റെ വർദ്ധന​വും യേശു മുൻകൂ​ട്ടി​പ​റഞ്ഞു. അദ്ദേഹം പറഞ്ഞു: “അധർമ്മം പെരു​കു​ന്ന​തു​കൊ​ണ്ടു അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.”—മത്തായി 24:12.

8. രണ്ടു തിമൊ​ഥെ​യൊസ്‌ 3-ാം അദ്ധ്യാ​യ​ത്തി​ലെ പ്രവചനം നമ്മുടെ കാല​ത്തോ​ടു യോജി​ക്കു​ന്ന​തെ​ങ്ങനെ?

8 കൂടാതെ, ഇന്നു ലോക​മെ​മ്പാ​ടും ദൃശ്യ​മാ​യി​രി​ക്കുന്ന ധാർമ്മി​കാ​ധഃ​പ​ത​ന​വും ബൈബിൾപ്ര​വ​ചനം മുൻകൂ​ട്ടി​പ​റഞ്ഞു: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷകൻമാ​രും അമ്മയപ്പൻമാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യൻമാ​രും ഉഗ്രൻമാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രും ആയിരി​ക്കും . . . ദുഷ്ടമ​നു​ഷ്യ​രും മായാ​വി​ക​ളും . . . മേൽക്കു​മേൽ ദോഷ​ത്തിൽ മുതിർന്നു​വ​രും.” (2 തിമൊ​ഥെ​യൊസ്‌ 3:1-13) അവയെ​ല്ലാം നമ്മുടെ കൺമു​മ്പിൽ സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു.

മറെറാ​രു ഘടകം

9. ഭൂമി​യിൽ അന്ത്യനാ​ളു​ക​ളു​ടെ തുടക്ക​ത്തോ​ടു സമകാ​ലി​ക​മാ​യി സ്വർഗ്ഗ​ത്തിൽ എന്തു സംഭവി​ച്ചു?

9 ഈ നൂററാ​ണ്ടി​ലെ കഷ്ടപ്പാ​ടി​ന്റെ ബൃഹത്തായ വർദ്ധന​വിന്‌ ഉത്തരവാ​ദി​യായ മറെറാ​രു ഘടകം ഉണ്ട്‌. അന്ത്യനാ​ളു​ക​ളു​ടെ 1914-ലെ തുടക്ക​ത്തി​നൊ​പ്പം മനുഷ്യ​വർഗ്ഗത്തെ അതിലും വലിയ അപകട​ത്തി​ലാ​ക്കുന്ന ചിലതു സംഭവി​ച്ചു. ആ സമയത്ത്‌, ബൈബി​ളി​ന്റെ അവസാന പുസ്‌ത​ക​ത്തി​ലെ ഒരു പ്രവചനം പറയു​ന്ന​തു​പോ​ലെ: “പിന്നെ സ്വർഗ്ഗ​ത്തിൽ യുദ്ധം ഉണ്ടായി; മീഖാ​യേ​ലും [സ്വർഗ്ഗീയ അധികാ​ര​ത്തി​ലു​ളള ക്രിസ്‌തു] അവന്റെ ദൂതൻമാ​രും മഹാസർപ്പ​ത്തോ​ടു [സാത്താൻ] പടവെട്ടി; തന്റെ ദൂതൻമാ​രു​മാ​യി [ഭൂതങ്ങൾ] മഹാസർപ്പ​വും പടവെട്ടി ജയിച്ചി​ല്ല​താ​നും. സ്വർഗ്ഗ​ത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതു​മില്ല. ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ പഴയ പാമ്പിനെ ഭൂമി​യി​ലേക്കു തളളി​ക്ക​ളഞ്ഞു; അവന്റെ ദൂതൻമാ​രെ​യും അവനോ​ടു​കൂ​ടെ തളളി​ക്ക​ളഞ്ഞു.”—വെളി​പ്പാ​ടു 12:7-9.

10, 11. സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഭൂമി​യി​ലേക്കു തളള​പ്പെ​ട്ട​പ്പോൾ അതു മനുഷ്യ​വർഗ്ഗത്തെ എങ്ങനെ ബാധിച്ചു?

10 മനുഷ്യ​കു​ടും​ബ​ത്തി​നു പരിണ​ത​ഫ​ലങ്ങൾ എന്തായി​രു​ന്നു? പ്രവചനം തുടരു​ന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ളളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്ക​ലേക്കു ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” അതേ, ഈ വ്യവസ്ഥി​തി അവസാ​ന​ത്തോട്‌ അടുക്കു​ക​യാ​ണെന്നു സാത്താ​ന​റി​യാം, അതു​കൊണ്ട്‌ താനും തന്റെ ലോക​വും നീക്കം ചെയ്യ​പ്പെ​ടു​ന്ന​തി​നു​മു​മ്പു മനുഷ്യ​രെ ദൈവ​ത്തി​നെ​തി​രെ തിരി​ക്കു​ന്ന​തിന്‌ അവൻ തന്നാൽ ആവതെ​ല്ലാം ചെയ്യു​ക​യാണ്‌. (വെളി​പ്പാ​ടു 12:12; 20:1-3) ആ ആത്മജീ​വി​കൾ തങ്ങളുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം ദുർവ്വി​നി​യോ​ഗം ചെയ്‌ത​തു​കൊണ്ട്‌ അവർ എത്ര ഹീനരാണ്‌! വിശേ​ഷി​ച്ചും 1914 മുതൽ അവരുടെ സ്വാധീ​ന​ത്തിൻകീ​ഴിൽ ഭൂമി​യി​ലെ അവസ്ഥകൾ എത്ര ആശങ്കാ​ജ​ന​ക​മാ​യി​രി​ക്കു​ന്നു!

11 യേശു നമ്മുടെ കാല​ത്തെ​ക്കു​റിച്ച്‌ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ അതിശ​യമല്ല: “ഭൂമി​യിൽ പോം​വ​ഴി​യ​റി​യാത്ത ജനതക​ളു​ടെ അതി​വേദന . . . നിവസിത ഭൂമി​മേൽ വരാനി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ പ്രതീ​ക്ഷ​യാ​ലും ഭയത്താ​ലും മനുഷ്യർ മോഹാ​ല​സ്യ​പ്പെ​ടും.”—ലൂക്കൊസ്‌ 21:25, 26.

മനുഷ്യ​രു​ടെ​യും ഭൂതങ്ങ​ളു​ടെ​യും ഭരണാന്തം സമീപം

12. ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​നു​മു​മ്പു നിവൃ​ത്തി​യേ​റാൻ അവശേ​ഷി​ക്കുന്ന അന്തിമ​പ്ര​വ​ച​ന​ങ്ങ​ളി​ലൊന്ന്‌ എന്താണ്‌?

12 ദൈവം ഇന്നത്തെ വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തി​നു​മുമ്പ്‌ എത്ര ബൈബിൾപ്ര​വ​ച​ന​ങ്ങൾകൂ​ടെ നിവൃ​ത്തി​യേ​റാൻ ശേഷി​ക്കു​ന്നുണ്ട്‌? വളരെ​ക്കു​റച്ചു മാത്രം! ഒടുവി​ല​ത്തേ​തിൽ ഒരെണ്ണം 1 തെസ്സ​ലൊ​നീ​ക്യർ 5:3-ലേതാണ്‌, അവിടെ പറയുന്നു: “അവർ സമാധാ​ന​ത്തെ​യും സുരക്ഷി​ത​ത്വ​ത്തെ​യും കുറിച്ചു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയത്തു​തന്നെ പെട്ടെന്ന്‌ അവരു​ടെ​മേൽ അനർത്ഥം വന്നുഭ​വി​ക്കും.” (ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) ഈ വ്യവസ്ഥി​തി​യു​ടെ അവസാനം “അവർ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയത്തു​തന്നെ” തുടങ്ങു​മെന്ന്‌ ഇതു തെളി​യി​ക്കു​ന്നു. ലോക​ത്തി​നു മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാ​തെ, മനുഷ്യ​രു​ടെ ശ്രദ്ധ അവരുടെ പ്രതീ​ക്ഷിത സമാധാ​ന​ത്തി​ലും സുരക്ഷി​ത​ത്വ​ത്തി​ലും ആയിരി​ക്കു​മ്പോൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയത്തു നാശം പ്രഹരി​ക്കും.

13, 14. ഏത്‌ ഉപദ്ര​വ​കാ​ലം യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു, അത്‌ എങ്ങനെ പര്യവ​സാ​നി​ക്കും?

13 സാത്താന്റെ സ്വാധീ​ന​ത്തി​ലു​ളള ഈ ലോക​ത്തി​നു സമയം തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പെട്ടെ​ന്നു​തന്നെ, “ലോകാ​രം​ഭം​മു​തൽ ഇന്നുവ​രെ​യും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ വലിയ കഷ്ടം അന്നുണ്ടാ​കും,” എന്നു യേശു പറഞ്ഞ ഒരു ഉപദ്ര​വ​കാ​ലത്ത്‌ അത്‌ അവസാ​നി​ക്കും.—മത്തായി 24:21.

14 “മഹോ​പ​ദ്രവ”ത്തിന്റെ പാരമ്യം ദൈവ​ത്തി​ന്റെ അർമ്മ​ഗെ​ദ്ദോൻ യുദ്ധം ആയിരി​ക്കും. ദൈവം “ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്കു”ന്നതായി ദാനീ​യേൽ പ്രവാ​ചകൻ പറഞ്ഞ കാലം അതാണ്‌. ഇതു ദൈവ​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​യി നില​കൊ​ള​ളുന്ന ഇപ്പോ​ഴത്തെ എല്ലാ മനുഷ്യ​ഭ​ര​ണ​ങ്ങ​ളു​ടെ​യും അവസാ​നത്തെ അർത്ഥമാ​ക്കും. സ്വർഗ്ഗ​ത്തിൽനി​ന്നു​ളള അവിടത്തെ രാജ്യ​ഭ​രണം അതിനു​ശേഷം സകല മനുഷ്യ കാര്യാ​ദി​ക​ളു​ടെ​യും പൂർണ്ണ​നി​യ​ന്ത്രണം ഏറെറ​ടു​ക്കും. വീണ്ടും ഒരിക്ക​ലും ഭരണാ​ധി​കാ​രം “വേറെ ഒരു ജാതിക്കു” വിട്ടു​കൊ​ടു​ക്കു​ക​യി​ല്ലെന്നു ദാനീ​യേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു.—ദാനീ​യേൽ 2:44; വെളി​പ്പാ​ടു 16:14-16.

15. സാത്താ​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും സ്വാധീ​ന​ത്തിന്‌ എന്തു സംഭവി​ക്കും?

15 ആ സമയത്ത്‌ എല്ലാ സാത്താന്യ-ഭൂത സ്വാധീ​ന​ങ്ങ​ളും നിലയ്‌ക്കും. മത്സരി​ക​ളായ ആ ആത്മജീ​വി​കൾ അവർക്കു മേലാൽ “ജാതി​കളെ വഞ്ചിക്കാൻ” കഴിയാ​ത്ത​വണ്ണം വഴിയിൽനി​ന്നു നീക്ക​പ്പെ​ടും. (വെളി​പ്പാ​ടു 12:9; 20:1-3) അവർ മരണത്തി​നു വിധി​ക്ക​പ്പെട്ടു നാശം പ്രതീ​ക്ഷി​ച്ചു കഴിയു​ക​യാണ്‌. അവരുടെ ഹീനമായ സ്വാധീ​ന​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​കു​ന്നതു മനുഷ്യ​വർഗ്ഗ​ത്തിന്‌ എന്തൊരു ആശ്വാ​സ​മാ​യി​രി​ക്കും!

ആർ അതിജീ​വി​ക്കും? ആർ അതിജീ​വി​ക്ക​യില്ല?

16-18. ഈ വ്യവസ്ഥി​തി​യു​ടെ അവസാ​നത്തെ ആർ അതിജീ​വി​ക്കും, ആർ അതിജീ​വി​ക്കു​ക​യില്ല?

16 ഈ ലോക​ത്തി​നെ​തി​രെ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ നടപ്പാ​ക്കു​മ്പോൾ, ആർ അതിജീ​വി​ക്കും? ആർ അതിജീ​വി​ക്ക​യില്ല? ദൈവ​ഭ​രണം ആഗ്രഹി​ക്കു​ന്നവർ സംരക്ഷി​ക്ക​പ്പെ​ടു​മെ​ന്നും അതിജീ​വി​ക്കു​മെ​ന്നും ബൈബിൾ പ്രകട​മാ​ക്കു​ന്നു. ദൈവ​ഭ​രണം ആഗ്രഹി​ക്കാ​ത്തവർ സംരക്ഷി​ക്ക​പ്പെ​ടു​ക​യില്ല, പിന്നെ​യോ സാത്താന്റെ ലോക​ത്തോ​ടു​കൂ​ടെ നശിപ്പി​ക്ക​പ്പെ​ടും.

17 സദൃശ​വാ​ക്യ​ങ്ങൾ 2:21, 22 പറയുന്നു: “നേരു​ള​ളവർ [ദൈവ​ഭ​ര​ണ​ത്തി​നു കീഴ്‌പ്പെ​ടു​ന്നവർ] ദേശത്തു വസിക്കും; നിഷ്‌ക്ക​ള​ങ്കൻമാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടൻമാർ [ദൈവ​ഭ​ര​ണ​ത്തി​നു കീഴ്‌പ്പെ​ടാ​ത്തവർ] ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.”

18 കൂടാതെ, സങ്കീർത്തനം 37:10, 11 പറയുന്നു: “കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല . . . എന്നാൽ സൌമ്യ​ത​യു​ള​ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.” വാക്യം 29 കൂട്ടി​ച്ചേർക്കു​ന്നു: “നീതി​മാൻമാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.”

19. ഏതു ബുദ്ധ്യു​പ​ദേശം നാം കാര്യ​മാ​യി സ്വീക​രി​ക്കണം?

19 നാം സങ്കീർത്തനം 37:34-ലെ ബുദ്ധ്യു​പ​ദേശം കാര്യ​മാ​യി സ്വീക​രി​ക്കണം, അവിടെ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “യഹോ​വ​ക്കാ​യി പ്രത്യാ​ശി​ച്ചു അവന്റെ വഴി പ്രമാ​ണി​ച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാ​ശ​മാ​ക്കു​വാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടൻമാർ ഛേദി​ക്ക​പ്പെ​ടു​ന്നതു നീ കാണും.” വാക്യങ്ങൾ 37-ഉം 38-ഉം [NW] പറയുന്നു: “നിഷ്‌ക്ക​ള​ങ്കനെ ശ്രദ്ധി​ക്കു​ക​യും നേരു​ള​ള​വനെ നോക്കു​ക​യും ചെയ്യുക, എന്തെന്നാൽ ആ മമനു​ഷ്യ​ന്റെ ഭാവി സമാധാ​ന​പൂർണ്ണ​മാ​യി​രി​ക്കും. എന്നാൽ അതി​ക്ര​മ​ക്കാർതന്നെ തീർച്ച​യാ​യും ഒരുമി​ച്ചു നിർമ്മൂ​ല​മാ​ക്ക​പ്പെ​ടും; ദുഷ്ടൻമാ​രു​ടെ ഭാവി വാസ്‌ത​വ​ത്തിൽ ഛേദി​ക്ക​പ്പെ​ടും.”

20. ഇവ ജീവി​ക്കാൻ പുളക​പ്ര​ദ​മായ കാലങ്ങ​ളാ​ണെന്നു നമുക്കു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

20 ദൈവം യഥാർത്ഥ​ത്തിൽ കരുതു​ന്നു​വെ​ന്നും പെട്ടെ​ന്നു​തന്നെ അവിടുന്ന്‌ സകല ദുഷ്ടത​ക്കും കഷ്ടപ്പാ​ടി​നും അറുതി​വ​രു​ത്തു​മെ​ന്നും അറിയു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌, അതേ, എത്ര പ്രചോ​ദ​നാ​ത്മ​ക​മാണ്‌! ആ മഹത്തായ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി തൊട്ട​ടുത്ത ഭാവി​യി​ലാ​ണെന്ന്‌ അറിയു​ന്നത്‌ എത്ര പുളക​പ്ര​ദ​മാണ്‌!

[അധ്യയന ചോദ്യ​ങ്ങൾ]

[20-ാം പേജിലെ ചിത്രം]

അന്ത്യനാളുകളുടെ “അടയാളം” ആയിത്തീ​രുന്ന സംഭവങ്ങൾ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു

[22-ാം പേജിലെ ചിത്രം]

ഉടൻതന്നെ, അർമ്മ​ഗെ​ദ്ദോ​നിൽ, ദൈവ​ഭ​ര​ണ​ത്തി​നു കീഴ്‌പ്പെ​ടാ​ത്തവർ ഛേദി​ക്ക​പ്പെ​ടും. കീഴ്‌പ്പെ​ടു​ന്നവർ നീതി​യു​ളള ഒരു പുതിയ ലോക​ത്തി​ലേക്ക്‌ അതിജീ​വി​ക്കും