ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
എന്താണു ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത? നമുക്ക് അതു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? ആളുകൾ സാധാരണ ചോദിക്കാറുള്ള ബൈബിൾചോദ്യങ്ങൾക്ക് ഈ ലഘുപത്രിക ഉത്തരം നൽകുന്നു.
ഈ ലഘുപത്രികയിൽനിന്ന് പ്രയോജനം നേടാൻ
ദൈവവചനമായ ബൈബിളിൽനിന്നുള്ള പഠനം ആസ്വാദ്യമാക്കാൻ ഈ ലഘുപത്രിക നിങ്ങളെ സഹായിക്കും. തിരുവെഴുത്തുകൾ എടുത്തുനോക്കാൻ നിങ്ങളുടെ സ്വന്തം ബൈബിൾ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കൂ.
പാഠം 1
എന്താണു സന്തോഷവാർത്ത?
ദൈവത്തിൽനിന്നുള്ള വാർത്ത എന്താണെന്നും അത് ഇന്ന് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നാം എന്തു ചെയ്യണം എന്നും പഠിക്കുക.
പാഠം 2
സത്യദൈവം ആരാണ്?
ദൈവത്തിന് ഒരു പേരുണ്ടോ? ദൈവത്തിനു നമ്മുടെ കാര്യത്തിൽ താത്പര്യമുണ്ടോ?
പാഠം 3
സന്തോഷവാർത്ത യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ?
ബൈബിളിലെ സന്ദേശം സത്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം?
പാഠം 4
യേശുക്രിസ്തു ആരാണ്?
യേശു മരിച്ചത് എന്തുകൊണ്ട്, എന്താണ് മറുവില, യേശു ഇപ്പോൾ എന്തു ചെയ്യുകയാണ് എന്നീ കാര്യങ്ങൾ മനസ്സിലാക്കൂ.
പാഠം 5
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനാണെന്നും കഷ്ടപ്പാട് എപ്പോൾ അവസാനിക്കുമെന്നും ഭൂമിക്കും അതിൽ ജീവിക്കുന്നവർക്കും എന്തു സംഭവിക്കുമെന്നും ബൈബിൾ വിശദീകരിക്കുന്നു.
പാഠം 6
മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഇനി എന്നെങ്കിലും കാണാനാകുമോ?
പാഠം 8
ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
തിന്മ ആരംഭിച്ചത് എങ്ങനെ, ദൈവം അതു തുടരാൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? കഷ്ടപ്പാടിന് എന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ?
പാഠം 9
നിങ്ങളുടെ കുടുംബജീവിതം എങ്ങനെ സന്തോഷമുള്ളതാക്കാം?
സന്തുഷ്ടദൈവമായ യഹോവ കുടുംബങ്ങളും സന്തോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താക്കന്മാർ, ഭാര്യമാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക് ബൈബിളിൽ നൽകിയിരിക്കുന്ന പ്രായോഗികബുദ്ധിയുപദേശം കാണൂ.
പാഠം 10
സത്യാരാധന എങ്ങനെ തിരിച്ചറിയാം?
സത്യമതം ഒന്നേ ഉള്ളോ? സത്യാരാധനയുടെ അഞ്ചു തിരിച്ചറിയിക്കൽ അടയാളങ്ങൾ പരിചിന്തിക്കൂ.
പാഠം 11
ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
നമുക്ക് മാർഗനിർദേശം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രധാനമായ രണ്ടു ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നും യേശു പറഞ്ഞു.
പാഠം 12
ദൈവത്തോട് എങ്ങനെ അടുത്ത് ചെല്ലാം?
എല്ലാ പ്രാർഥനകളും ദൈവം കേൾക്കുമോ എന്നും നാം എങ്ങനെ പ്രാർഥിക്കണം എന്നും കണ്ടെത്തുക. കൂടാതെ ദൈവത്തോട് അടുത്തുചെല്ലാൻ മറ്റെന്തുകൂടെ ചെയ്യാം എന്നും പഠിക്കുക.
പാഠം 13
മതത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എന്താണ്?
ഏകസത്യദൈവത്തിന്റെ ആരാധനയിൽ എല്ലാവരും ഏകീകൃതരായിരിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
പാഠം 14
ദൈവത്തിന് ഒരു സംഘടന ഉള്ളത് എന്തുകൊണ്ട്?
സത്യക്രിസ്ത്യാനികൾ എന്തുകൊണ്ട്, എങ്ങനെ സംഘടിതരായിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു.
പാഠം 15
നിങ്ങൾ പഠനം തുടരേണ്ടത് എന്തുകൊണ്ട്?
ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും നിങ്ങൾക്കുള്ള അറിവ് മറ്റുള്ളവർക്കു പ്രയോജനം ചെയ്തേക്കാവുന്നത് എങ്ങനെ? ദൈവവുമായി നിങ്ങൾക്ക് എങ്ങനെയുള്ള ഒരു ബന്ധം ആസ്വദിക്കാനാകും?