ദൈവരാജ്യം ഭരിക്കുന്നു!
ദൈവത്തിന്റെ ഗവൺമെന്റ് കുറവുകളില്ലാത്തതാണ്. ആ ഭരണത്തിൻകീഴിൽ ദശലക്ഷങ്ങളാണു സന്തോഷവും സുരക്ഷിതത്വവും ഉള്ള ഒരു ജീവിതം ആസ്വദിക്കുന്നത്. നിങ്ങൾക്കും അതിന്റെ ഒരു പ്രജയാകണമെന്നുണ്ടോ?
ഭരണസംഘത്തിൽനിന്നുള്ള കത്ത്
1914 ഒക്ടോബർ 2-ന് സി.റ്റി. റസ്സൽ സഹോദരൻ നടത്തിയ ആവേശജനകമായ അറിയിപ്പു ശരിയാണെന്നു തെളിഞ്ഞത് എങ്ങനെ?
അധ്യായം 1
“അങ്ങയുടെ രാജ്യം വരേണമേ”
മറ്റ് ഏതൊരു വിഷയത്തെക്കാളും അധികം യേശു സംസാരിച്ചതു ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. അത് എപ്പോൾ, എങ്ങനെ വരും?
അധ്യായം 2
സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചിരിക്കുന്നു
ക്രിസ്തുവിന്റെ ഭൂമിയിലുള്ള അനുഗാമികളെ ദൈവരാജ്യത്തിനുവേണ്ടി ഒരുങ്ങാൻ സഹായിച്ചത് ആരാണ്? ദൈവരാജ്യം ഒരു യഥാർഥഗവൺമെന്റാണെന്നു തെളിയിക്കുന്ന സവിശേഷതകൾ ഏതെല്ലാം?
അധ്യായം 3
യഹോവ തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു
തുടക്കത്തിൽ മിശിഹൈകരാജ്യം യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നോ? ദൈവരാജ്യം എന്താണെന്നു വ്യക്തമാക്കുന്നതിൽ യേശുവിന്റെ പങ്ക് എന്തായിരുന്നു?
അധ്യായം 4
യഹോവ തന്റെ പേര് ഉന്നതമാക്കുന്നു
ദൈവനാമത്തോടുള്ള ബന്ധത്തിൽ ദൈവരാജ്യം എന്തു നേട്ടം കൈവരിച്ചിരിക്കുന്നു? ദൈവനാമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ നിങ്ങൾക്ക് എന്തു പങ്കുണ്ട്?
അധ്യായം 5
ദൈവരാജ്യത്തിന്മേൽ രാജാവ് പ്രകാശം ചൊരിയുന്നു
ദൈവരാജ്യം, അതിന്റെ ഭരണാധികാരികളും പ്രജകളും, വിശ്വസ്തതയുടെ പ്രാധാന്യം എന്നീ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ഇതിലുണ്ട്.
അധ്യായം 6
പ്രസംഗിക്കുന്ന ആളുകൾ—ശുശ്രൂഷകർ സ്വമനസ്സാലെ മുന്നോട്ടു വരുന്നു
അവസാനകാലത്ത്, മനസ്സൊരുക്കത്തോടെ പ്രസംഗപ്രവർത്തനം നടത്തുന്നവരുടെ ഒരു സൈന്യം തനിക്കുണ്ടായിരിക്കുമെന്നു യേശുവിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്? ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
അധ്യായം 7
പ്രസംഗിക്കുന്ന രീതികൾ—സാധ്യമായ വഴികളെല്ലാം ഉപയോഗിക്കുന്നു
അന്ത്യം വരുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ ദൈവജനം ഉപയോഗിച്ച പുതുമയാർന്ന ചില രീതികളെക്കുറിച്ച് വായിക്കൂ.
അധ്യായം 8
പ്രസംഗിക്കാനുള്ള ഉപകരണങ്ങൾ—ലോകവ്യാപകവയലിനുവേണ്ടി പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്നു
നമുക്കു ക്രിസ്തുവിന്റെ പിന്തുണയുണ്ടെന്നു നമ്മുടെ പരിഭാഷാപ്രവർത്തനം തെളിയിക്കുന്നത് എങ്ങനെ? നമ്മുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള ഏതെല്ലാം വസ്തുതകളാണു ദൈവരാജ്യം യഥാർഥത്തിലുള്ളതാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത്?
അധ്യായം 9
പ്രസംഗപ്രവർത്തനത്തിന്റെ ഫലങ്ങൾ—’വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു’
വലിയ ആത്മീയകൊയ്ത്തിനെക്കുറിച്ച് പ്രധാനപ്പെട്ട രണ്ടു പാഠങ്ങൾ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. ഇതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
അധ്യായം 10
രാജാവ് തന്റെ ജനത്തെ ആത്മീയമായി ശുദ്ധീകരിക്കുന്നു
ക്രിസ്തുമസ്സിനും കുരിശിനും ഏതു കാര്യത്തിലാണു സമാനതയുള്ളത്?
അധ്യായം 11
ധാർമികകാര്യങ്ങളിലെ ശുദ്ധീകരണം—ദൈവത്തിന്റെ വിശുദ്ധി പ്രതിഫലിപ്പിക്കുന്നു
യഹസ്കേലിന്റെ ദേവാലയദർശനത്തിലെ കാവൽക്കാരുടെ മുറികൾ, പ്രവേശനമാർഗങ്ങൾ എന്നിവയ്ക്ക് 1914 മുതൽ ദൈവജനത്തിന്റെ കാര്യത്തിൽ പ്രത്യേകമായ ഒരു അർഥമുണ്ട്.
അധ്യായം 12
സംഘടിതരായി ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കുന്നു
ക്രമരാഹിത്യത്തെ അഥവാ കുഴഞ്ഞുമറിഞ്ഞ അവസ്ഥയെ ബൈബിൾ താരതമ്യം ചെയ്യുന്നതു ക്രമത്തോട് അഥവാ ചിട്ടയോട് അല്ല സമാധാനത്തോടാണ്. എന്തുകൊണ്ട്? അതിന്റെ ഉത്തരം ഇന്നു ക്രിസ്ത്യാനികളെ ബാധിക്കുന്നത് എങ്ങനെ?
അധ്യായം 13
ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു
പുരാതനകാലത്തെ നിയമാധ്യാപകനായിരുന്ന ഗമാലിയേലിന്റെ കാഴ്ചപ്പാടാണ് ഇക്കാലത്തെ ചില ജഡ്ജിമാരുടേത്.
അധ്യായം 14
ദൈവത്തിന്റെ ഗവൺമെന്റിനോടു മാത്രം കൂറുള്ളവർ
രാഷ്ട്രീയകാര്യങ്ങളിലെ നിഷ്പക്ഷതയുടെ പേരിൽ യഹോവയുടെ സാക്ഷികൾക്കെതിരെയുണ്ടായ ഉപദ്രവങ്ങളുടെ ‘നദിയെ’ വിഴുങ്ങിക്കളഞ്ഞത് എന്ത്?
അധ്യായം 15
ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം
നിയമം അനുസരിക്കാനുള്ള അവകാശത്തിനായി ദൈവജനം പോരാടിയിട്ടുണ്ട്. ഏതു നിയമം? ദൈവരാജ്യത്തിന്റെ നിയമം!
അധ്യായം 16
ആരാധനയ്ക്കായി കൂടിവരുന്നു
യഹോവയെ ആരാധിക്കാനായുള്ള യോഗങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?
അധ്യായം 17
ദൈവരാജ്യശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
യഹോവയുടെ സാക്ഷികളുടെ ദിവ്യാധിപത്യസ്കൂളുകൾ ദൈവരാജ്യശുശ്രൂഷകരെ അവരുടെ നിയമനം നിറവേറ്റാൻ പരിശീലിപ്പിച്ചിരിക്കുന്നത് എങ്ങനെ?
അധ്യായം 18
ദൈവരാജ്യപ്രവർത്തനങ്ങൾക്കു വേണ്ട പണം കണ്ടെത്തുന്നത് എങ്ങനെ
അതിനുള്ള പണം എവിടെനിന്നാണു ലഭിക്കുന്നത്? അത് എങ്ങനെയാണു ചെലവഴിക്കുന്നത്?
അധ്യായം 19
യഹോവയെ മഹത്ത്വപ്പെടുത്തുന്ന നിർമാണപ്രവർത്തനങ്ങൾ
ആരാധനാസ്ഥലങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നു എന്നതു ശരിയാണ്. എന്നാൽ യഹോവയ്ക്ക് അതിലും വിലയേറിയ ചിലതുണ്ട്.
അധ്യായം 20
ദുരിതാശ്വാസശുശ്രൂഷ
ദുരിതാശ്വാസപ്രവർത്തനം യഹോവയ്ക്കുള്ള നമ്മുടെ വിശുദ്ധസേവനത്തിന്റെ ഭാഗമായിരിക്കുന്നത് എങ്ങനെ?
അധ്യായം 21
ദൈവരാജ്യം ശത്രുക്കളെ തുടച്ചുനീക്കുന്നു
അർമഗെദോൻ യുദ്ധത്തിനായി നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരുങ്ങാനാകും.
അധ്യായം 22
ദൈവരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നു
യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുമെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?