വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ക്കു​ന്നു

ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ക്കു​ന്നു

മുഖ്യവിഷയം

ദിവ്യാധിപത്യസ്‌കൂളുകൾ ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കരെ നിയമ​ന​ങ്ങൾക്കാ​യി ഒരുക്കു​ന്നത്‌ എങ്ങനെ?

1-3. യേശു എങ്ങനെ​യാ​ണു പ്രസം​ഗ​പ്ര​വർത്തനം വിപു​ല​മാ​ക്കി​യത്‌, ഏതെല്ലാം ചോദ്യ​ങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നു​വ​ന്നേ​ക്കാം?

 രണ്ടു വർഷം യേശു ഗലീല​യി​ലെ​ങ്ങും പ്രസം​ഗ​പ്ര​വർത്തനം നടത്തി. (മത്തായി 9:35-38 വായി​ക്കുക.) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചും സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ച്ചും യേശു അനേകം നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രി​ച്ചു. യേശു എവി​ടെ​യെ​ല്ലാം പ്രസം​ഗി​ച്ചോ അവി​ടെ​യെ​ല്ലാം ആളുകൾ തടിച്ചു​കൂ​ടി. ഇതു നിരീ​ക്ഷിച്ച യേശു പറഞ്ഞു: “വിളവ്‌ ധാരാ​ള​മുണ്ട്‌.” അതെ, കൂടുതൽ ജോലി​ക്കാ​രെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു.

2 അതു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്തനം വിപു​ല​മാ​ക്കാ​നുള്ള ക്രമീ​ക​രണം യേശു ചെയ്‌തു. എങ്ങനെ? ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ’ തന്റെ 12 അപ്പോസ്‌ത​ല​ന്മാ​രെ അയച്ചു​കൊണ്ട്‌. (ലൂക്കോ. 9:1, 2) ഈ പ്രവർത്തനം എങ്ങനെ ചെയ്യും എന്നതി​നെ​ക്കു​റിച്ച്‌ അപ്പോസ്‌ത​ല​ന്മാ​രു​ടെ മനസ്സിൽ പല ചോദ്യ​ങ്ങ​ളും വന്നുകാ​ണും. അതു​കൊണ്ട്‌ അവരെ പറഞ്ഞയയ്‌ക്കു​ന്ന​തി​നു മുമ്പ്‌, സ്വർഗീ​യ​പി​താവ്‌ തനിക്കു തന്ന ഒരു കാര്യം യേശു സ്‌നേ​ഹ​ത്തോ​ടെ അവർക്കു കൊടു​ത്തു—പരീശീ​ലനം.

3 ധാരാളം ചോദ്യ​ങ്ങൾ ഇപ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്കു വന്നുകാ​ണും: യേശു​വി​നു പിതാ​വിൽനിന്ന്‌ എങ്ങനെ​യുള്ള പരിശീ​ല​ന​മാ​ണു ലഭിച്ചത്‌? അപ്പോസ്‌ത​ല​ന്മാർക്കു യേശു എന്തു പരിശീ​ലനം നൽകി? ഇന്നത്തെ കാര്യ​മോ—മിശി​ഹൈ​ക​രാ​ജാവ്‌ തന്റെ അനുഗാ​മി​കളെ ശുശ്രൂഷ നിർവ​ഹി​ക്കാൻ പരിശീ​ലി​പ്പി​ച്ചി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?

‘പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ​യാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌’

4. എപ്പോൾ, എവി​ടെ​വെ​ച്ചാ​ണു യേശു​വി​നെ പിതാവ്‌ പഠിപ്പി​ച്ചത്‌?

4 പിതാ​വാ​ണു തന്നെ പഠിപ്പി​ച്ച​തെന്ന കാര്യം യേശു ഒരു മടിയും​കൂ​ടാ​തെ സമ്മതി​ച്ചു​പ​റഞ്ഞു. തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു പറഞ്ഞു: ‘പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ​യാണ്‌ (ഞാൻ) ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നത്‌.’ (യോഹ. 8:28) എപ്പോൾ, എവി​ടെ​വെ​ച്ചാ​ണു യേശു​വി​നെ പിതാവ്‌ പഠിപ്പി​ച്ചത്‌? ആദ്യജാ​ത​പു​ത്ര​നായ യേശു​വി​നെ സൃഷ്ടിച്ച്‌ അധികം വൈകാ​തെ​തന്നെ പിതാവ്‌ ആ പരിശീ​ലനം തുടങ്ങി​ക്കാ​ണും. (കൊലോ. 1:15) സ്വർഗ​ത്തിൽ പിതാ​വി​ന്റെ​കൂ​ടെ​യാ​യി​രുന്ന എണ്ണമറ്റ യുഗങ്ങ​ളി​ലു​ട​നീ​ളം പുത്രൻ ആ “മഹാനായ ഉപദേ​ഷ്ടാവ്‌” പറയു​ന്നതു ശ്രദ്ധി​ക്കു​ക​യും തന്റെ ഉപദേ​ഷ്ടാവ്‌ ചെയ്യുന്ന കാര്യങ്ങൾ നിരീ​ക്ഷി​ക്കു​ക​യും ചെയ്‌തു​പോ​ന്നു. (യശ. 30:20) അങ്ങനെ, പിതാ​വി​ന്റെ ഗുണങ്ങൾ, പ്രവർത്ത​നങ്ങൾ, ഉദ്ദേശ്യ​ങ്ങൾ എന്നിവ​യെ​ക്കു​റിച്ച്‌ നന്നായി പഠിക്കാൻ പുത്രനു കഴിഞ്ഞു. ആ വിദ്യാ​ഭ്യാ​സത്തെ എന്തി​നോട്‌ ഉപമി​ക്കാ​നാ​കും!

5. ഭൂമി​യിൽവെച്ച്‌ നിർവ​ഹി​ക്കാ​നി​രുന്ന ശുശ്രൂ​ഷയ്‌ക്കാ​യി പിതാവ്‌ മകനെ എങ്ങനെ പരിശീ​ലി​പ്പി​ച്ചു?

5 ഭാവി​യിൽ ഭൂമി​യിൽവെച്ച്‌ ചെയ്യേണ്ട ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും പിന്നീട്‌ യഹോവ തന്റെ മകനെ പഠിപ്പി​ച്ചു. മഹാനായ ആ ഉപദേ​ഷ്ടാ​വും ആദ്യജാ​ത​പു​ത്ര​നും തമ്മിലുള്ള ബന്ധത്തെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന ഒരു പ്രവചനം നോക്കുക. (യശയ്യ 50:4, 5 വായി​ക്കുക.) യഹോവ “രാവി​ലെ​തോ​റും” മകനെ വിളി​ച്ചു​ണർത്തി എന്ന്‌ ആ പ്രവചനം പറയുന്നു. തന്റെ വിദ്യാർഥി​യെ പഠിപ്പി​ക്കാൻ അവനെ അതിരാ​വി​ലെ വിളി​ച്ചെ​ഴു​ന്നേൽപ്പി​ക്കുന്ന ഒരു അധ്യാ​പ​കന്റെ ചിത്ര​മാണ്‌ ആ പ്രവചനം നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. ഒരു ബൈബിൾ പഠന​ഗ്രന്ഥം പറയുന്നു: “ഒരുത​ര​ത്തിൽ പറഞ്ഞാൽ അത്‌, യഹോവ യേശു​വി​നെ ഒരു വിദ്യാർഥി​യെ​പ്പോ​ലെ സ്‌കൂ​ളി​ലേക്കു കൊണ്ടു​പോ​യി എന്തു പ്രസം​ഗി​ക്കണം, എങ്ങനെ പ്രസം​ഗി​ക്കണം എന്നെല്ലാം പഠിപ്പി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.” “എന്തു പറയണം, എന്തു സംസാ​രി​ക്കണം” എന്നെല്ലാം സ്വർഗ​ത്തി​ലെ ആ ‘സ്‌കൂ​ളിൽ’വെച്ച്‌ യഹോവ മകനെ പഠിപ്പി​ച്ചു. (യോഹ. 12:49) എങ്ങനെ പഠിപ്പി​ക്കണം എന്നതി​നെ​ക്കു​റി​ച്ചും പിതാവ്‌ മകനു നിർദേ​ശങ്ങൾ കൊടു​ത്തു. a ഭൂമി​യി​ലാ​യി​രി​ക്കെ, തനിക്കു ചെയ്യാ​നു​ണ്ടാ​യി​രുന്ന ശുശ്രൂഷ നിർവ​ഹി​ച്ച​തോ​ടൊ​പ്പം തന്റെ അനുഗാ​മി​കൾക്ക്‌ അവരുടെ ശുശ്രൂഷ നിർവ​ഹി​ക്കാ​നുള്ള പരിശീ​ല​ന​വും യേശു നൽകി. അങ്ങനെ, തനിക്കു കിട്ടിയ വിദ്യാ​ഭ്യാ​സം യേശു നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തി.

6, 7. (എ) യേശു അപ്പോസ്‌ത​ല​ന്മാർക്ക്‌ എന്തു പരിശീ​ലനം കൊടു​ത്തു, അത്‌ അവരെ എന്തിനാ​യി സജ്ജരാക്കി? (ബി) ഇന്നത്തെ തന്റെ അനുഗാ​മി​കൾക്ക്‌ ഏതുത​ര​ത്തി​ലുള്ള പരിശീ​ലനം കിട്ടു​ന്നു​ണ്ടെ​ന്നാ​ണു നമ്മുടെ സ്വർഗീ​യ​രാ​ജാവ്‌ ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നത്‌?

6 തുടക്ക​ത്തിൽ കണ്ട ഒരു ചോദ്യ​ത്തി​ലേക്കു നമുക്കു വീണ്ടും വരാം: യേശു അപ്പോസ്‌ത​ല​ന്മാർക്ക്‌ എന്തു പരിശീ​ല​ന​മാ​ണു നൽകി​യത്‌? മത്തായി പത്താം അധ്യാ​യ​ത്തിൽ കാണു​ന്ന​തു​പോ​ലെ, യേശു അവർക്കു ശുശ്രൂഷ നിർവ​ഹി​ക്കാ​നുള്ള കൃത്യ​മായ നിർദേ​ശങ്ങൾ കൊടു​ത്തു. എവിടെ പ്രസം​ഗി​ക്കണം (5, 6 വാക്യങ്ങൾ), എന്തു സന്ദേശം അറിയി​ക്കണം (7-ാം വാക്യം), യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എന്താണ്‌ (9, 10 വാക്യങ്ങൾ), വീടു​ക​ളി​ലു​ള്ള​വരെ എങ്ങനെ സമീപി​ക്കണം (11-13 വാക്യങ്ങൾ), ആളുകൾ ശ്രദ്ധി​ക്കാ​തി​രു​ന്നാൽ എന്തു ചെയ്യണം (14, 15 വാക്യങ്ങൾ), ഉപദ്ര​വി​ച്ചാൽ എങ്ങനെ പ്രതി​ക​രി​ക്കണം (16-23 വാക്യങ്ങൾ) എന്നെല്ലാം യേശു അവർക്കു പറഞ്ഞു​കൊ​ടു​ത്തു. b യേശു അപ്പോസ്‌ത​ല​ന്മാർക്കു നൽകിയ സുവ്യ​ക്ത​മായ നിർദേ​ശങ്ങൾ, ഒന്നാം നൂറ്റാ​ണ്ടിൽ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു നേതൃ​ത്വ​മെ​ടു​ക്കാൻ അപ്പോസ്‌ത​ല​ന്മാ​രെ സജ്ജരാക്കി.

7 ഇക്കാലത്തെ കാര്യ​മോ? ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു തന്റെ അനുഗാ​മി​കൾക്കു നൽകിയ നിയോ​ഗം, പ്രാധാ​ന്യ​ത്തി​ന്റെ കാര്യ​ത്തിൽ മറ്റ്‌ ഏതൊരു നിയമ​ന​ത്തെ​യും വെല്ലു​ന്ന​താണ്‌. ‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്കാ​നുള്ള’ ഉത്തരവാ​ദി​ത്വ​മാണ്‌ അത്‌. (മത്താ. 24:14) അതി​പ്ര​ധാ​ന​മായ ഈ പ്രവർത്ത​ന​ത്തി​നുള്ള പരിശീ​ലനം നമ്മുടെ രാജാവ്‌ നമുക്കു തന്നിട്ടു​ണ്ടോ? തീർച്ച​യാ​യും! സഭയ്‌ക്കു പുറത്തു​ള്ള​വ​രോ​ടു പ്രസം​ഗി​ക്കാ​നും സഭയ്‌ക്കു​ള്ളി​ലെ പ്രത്യേ​ക​മായ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാ​നും വേണ്ട പരിശീ​ലനം തന്റെ അനുഗാ​മി​കൾക്കു കിട്ടു​ന്നു​ണ്ടെന്നു നമ്മുടെ സ്വർഗീ​യ​രാ​ജാവ്‌ ഉറപ്പു​വ​രു​ത്തി​യി​ട്ടുണ്ട്‌.

സുവി​ശേ​ഷ​ക​രാ​കാൻ ശുശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ക്കു​ന്നു

8, 9. (എ) ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂ​ളി​ന്റെ പ്രധാ​ന​ല​ക്ഷ്യം എന്തായി​രു​ന്നു? (ബി) ശുശ്രൂ​ഷ​യിൽ കൂടുതൽ ഫലപ്ര​ദ​രാ​യി​ത്തീ​രാൻ മധ്യവാ​ര​യോ​ഗം നിങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

8 കാലങ്ങ​ളാ​യി സേവന​യോ​ഗം പോലുള്ള സഭാ​യോ​ഗങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യി​ലൂ​ടെ യഹോ​വ​യു​ടെ സംഘടന ദൈവ​ജ​നത്തെ ശുശ്രൂ​ഷയ്‌ക്കാ​യി പരിശീ​ലി​പ്പി​ച്ചി​ട്ടുണ്ട്‌. എന്നാൽ ലോകാ​സ്ഥാ​നത്ത്‌ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​രങ്ങൾ 1940-കൾ മുതൽ പരിശീ​ല​ന​ത്തി​നാ​യി വിവി​ധസ്‌കൂ​ളു​കൾ ക്രമീ​ക​രി​ക്കാൻ തുടങ്ങി.

9 ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ. കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, 1943-ലാണ്‌ ഈ സ്‌കൂൾ ആരംഭി​ച്ചത്‌. സഭാ​യോ​ഗ​ങ്ങ​ളിൽ ഫലകര​മായ പ്രസം​ഗങ്ങൾ നടത്താൻ വിദ്യാർഥി​കളെ പരിശീ​ലി​പ്പി​ക്കുക എന്നതു മാത്ര​മാ​യി​രു​ന്നോ ഈ സ്‌കൂ​ളി​ന്റെ ലക്ഷ്യം? അല്ല. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ തങ്ങളുടെ സംസാ​ര​പ്രാപ്‌തി ഉപയോ​ഗിച്ച്‌ യഹോ​വയെ സ്‌തു​തി​ക്കാൻ ദൈവ​ജ​നത്തെ പരിശീ​ലി​പ്പി​ക്കുക എന്നതാ​യി​രു​ന്നു അതിന്റെ പ്രധാ​ന​ല​ക്ഷ്യം. (സങ്കീ. 150:6) സ്‌കൂ​ളിൽ ചേർന്ന എല്ലാ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും അതു ദൈവ​രാ​ജ്യ​ത്തി​ന്റെ കൂടുതൽ ഫലപ്ര​ദ​രായ ശുശ്രൂ​ഷ​ക​രാ​ക്കി​ത്തീർത്തു. ഇന്ന്‌ ഈ പരിശീ​ലനം ലഭിക്കു​ന്നതു മധ്യവാ​ര​യോ​ഗ​ത്തി​ലൂ​ടെ​യാണ്‌.

10, 11. ഗിലെ​യാദ്‌ സ്‌കൂ​ളി​ലേക്ക്‌ ഇന്ന്‌ ആർക്കൊ​ക്കെ​യാ​ണു ക്ഷണം ലഭിക്കുക, എന്തു ലക്ഷ്യത്തി​ലാ​ണു ഗിലെ​യാദ്‌ സ്‌കൂൾ പാഠ്യ​പ​ദ്ധതി തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌?

10 വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂൾ. വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂൾ എന്ന്‌ ഇപ്പോൾ അറിയ​പ്പെ​ടുന്ന സ്‌കൂൾ തുടങ്ങി​യത്‌ 1943 ഫെബ്രു​വരി 1 തിങ്കളാഴ്‌ച​യാണ്‌. ലോക​മെ​ങ്ങു​മുള്ള വയലിൽ എവി​ടെ​യും മിഷനറി സേവനം ചെയ്യാൻ മുൻനി​ര​സേ​വ​ക​രെ​യും മറ്റു മുഴു​സ​മ​യ​ശു​ശ്രൂ​ഷ​ക​രെ​യും പരിശീ​ലി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ ഈ സ്‌കൂൾ തുടങ്ങി​യത്‌. പക്ഷേ, 2011 ഒക്‌ടോ​ബ​റിൽ ഇതിന്‌ ഒരു മാറ്റമു​ണ്ടാ​യി. അന്നുമു​തൽ, പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതെങ്കി​ലു​മൊ​രു വശത്ത്‌ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ മാത്ര​മാണ്‌ ഇതി​ലേക്കു ക്ഷണിക്കു​ന്നത്‌. പ്രത്യേക മുൻനി​ര​സേ​വകർ, സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും, ബഥേലം​ഗങ്ങൾ, ഇതേവരെ ഈ സ്‌കൂ​ളിൽ പങ്കെടു​ക്കാത്ത വയൽമി​ഷ​ന​റി​മാർ എന്നിവ​രെ​ല്ലാം അതിൽപ്പെ​ടും.

11 എന്തു ലക്ഷ്യത്തി​ലാ​ണു ഗിലെ​യാദ്‌ സ്‌കൂൾ പാഠ്യ​പ​ദ്ധതി തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌? ഏറെ നാൾ ആ സ്‌കൂ​ളി​ലെ അധ്യാ​പ​ക​നാ​യി സേവിച്ച ഒരു സഹോ​ദരൻ അതെക്കു​റിച്ച്‌ പറയുന്നു: “ദൈവ​വ​ച​ന​ത്തി​ന്റെ വിശദ​മായ പഠനത്തി​ലൂ​ടെ വിദ്യാർഥി​ക​ളു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തുക എന്നതും നിയമ​ന​ത്തി​ലെ വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി നേരി​ടാൻ ആവശ്യ​മായ ആത്മീയ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ അവരെ സഹായി​ക്കുക എന്നതും ഇതിന്റെ ലക്ഷ്യത്തിൽപ്പെ​ടു​ന്നു. സുവി​ശേ​ഷ​പ്ര​വർത്തനം ചെയ്യാ​നുള്ള അവരുടെ ആഗ്രഹം തീവ്ര​മാ​ക്കുക എന്നതും ഈ പാഠ്യ​പ​ദ്ധ​തി​യു​ടെ അടിസ്ഥാ​ന​ല​ക്ഷ്യ​ങ്ങ​ളിൽ ഒന്നാണ്‌.”—എഫെ. 4:11.

12, 13. ഗോള​വ്യാ​പ​ക​മാ​യുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്മേൽ ഗിലെ​യാദ്‌ സ്‌കൂൾ എന്തു പ്രഭാ​വ​മാ​ണു ചെലു​ത്തി​യി​രി​ക്കു​ന്നത്‌? ഒരു ഉദാഹ​രണം നൽകുക.

12 ഗോള​വ്യാ​പ​ക​മാ​യുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്മേൽ ഗിലെ​യാദ്‌ സ്‌കൂൾ എന്തു പ്രഭാ​വ​മാ​ണു ചെലു​ത്തി​യി​രി​ക്കു​ന്നത്‌? 1943 മുതൽ 8,500-ലേറെ​പ്പേർ ഈ സ്‌കൂ​ളിൽനിന്ന്‌ പരിശീ​ലനം നേടി​യി​ട്ടുണ്ട്‌. c ഗിലെ​യാദ്‌ മിഷന​റി​മാർ ലോക​വ്യാ​പ​ക​മാ​യി 170-ലധികം ദേശങ്ങ​ളിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്ന​തിൽ മാതൃ​ക​ക​ളാ​യി​ക്കൊ​ണ്ടും അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടും ഈ മിഷന​റി​മാർ തങ്ങൾക്കു കിട്ടിയ പരിശീ​ലനം നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പലപ്പോ​ഴും ഇവർ ചെന്ന സ്ഥലങ്ങളിൽ രാജ്യ​പ്ര​ചാ​രകർ ആരുമി​ല്ലാ​യി​രു​ന്നു. ഇനി, ഉണ്ടെങ്കിൽത്തന്നെ എണ്ണത്തിൽ തീരെ കുറവു​മാ​യി​രു​ന്നു. ഇത്തരം സ്ഥലങ്ങളിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തത്‌ ഈ മിഷന​റി​മാ​രാണ്‌.

13 ജപ്പാനി​ലെ കാര്യ​മെ​ടു​ക്കുക. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌, സംഘടി​ത​മായ പ്രസം​ഗ​പ്ര​വർത്തനം ആ രാജ്യത്ത്‌ നാമമാ​ത്ര​മാ​യേ നടക്കു​ന്നു​ണ്ടാ​യി​രു​ന്നു​ള്ളൂ. 1949 ആഗസ്റ്റ്‌ ആയപ്പോൾ അവിടെ തദ്ദേശീ​യ​രായ പ്രചാ​ര​ക​രു​ടെ എണ്ണം വെറും പത്തിൽ താഴെ​യാ​യി​രു​ന്നു. എന്നാൽ ആ വർഷം അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഗിലെ​യാദ്‌ പരിശീ​ലനം കിട്ടിയ 13 മിഷന​റി​മാർ ജപ്പാനിൽ തിര​ക്കോ​ടെ പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പിന്നീ​ടും ധാരാളം മിഷന​റി​മാർ വന്നു​ചേർന്നു. ആദ്യ​മൊ​ക്കെ വലിയ നഗരങ്ങൾ കേന്ദ്രീ​ക​രി​ച്ചാണ്‌ അവർ പ്രവർത്തനം നടത്തി​യി​രു​ന്നത്‌. പിന്നീട്‌ അവർ മറ്റു നഗരങ്ങ​ളി​ലേക്കു നീങ്ങി. മുൻനി​ര​സേ​വനം ചെയ്യാൻ തങ്ങളുടെ വിദ്യാർഥി​ക​ളെ​യും മറ്റുള്ള​വ​രെ​യും ഈ മിഷന​റി​മാർ ആത്മാർഥ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ചു. മിഷന​റി​മാ​രു​ടെ തീക്ഷ്‌ണ​ത​യോ​ടെ​യുള്ള ശ്രമങ്ങൾക്കു സമൃദ്ധ​മായ ഫലം ലഭിച്ചു. ഇന്നു ജപ്പാനിൽ 2,16,000-ത്തിലേറെ രാജ്യ​പ്ര​ചാ​ര​ക​രുണ്ട്‌. അവരിൽ ഏതാണ്ട്‌ 40 ശതമാനം മുൻനി​ര​സേ​വ​ക​രു​മാണ്‌! d

14. ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​കൾ ഏതു കാര്യ​ത്തി​നു തെളിവ്‌ നൽകുന്നു? (“ ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കർക്കു പരിശീ​ലനം നൽകുന്ന സ്‌കൂ​ളു​കൾ” എന്ന ചതുര​വും കാണുക.)

14 മറ്റു ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​കൾ. മുൻനി​ര​സേ​വ​നസ്‌കൂൾ, ക്രിസ്‌തീയ ദമ്പതി​കൾക്കുള്ള ബൈബിൾസ്‌കൂൾ, ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കുള്ള ബൈബിൾസ്‌കൂൾ എന്നിവ അതിൽ പങ്കെടു​ത്ത​വ​രെ​യെ​ല്ലാം ആത്മീയ​മാ​യി വളരാ​നും സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തിന്‌ ഉത്സാഹ​ത്തോ​ടെ നേതൃ​ത്വ​മെ​ടു​ക്കാ​നും സഹായി​ച്ചി​രി​ക്കു​ന്നു. e നമ്മുടെ രാജാവ്‌ തന്റെ അനുഗാ​മി​കളെ അവരുടെ ശുശ്രൂഷ ചെയ്‌തു​തീർക്കാൻ സുസജ്ജ​രാ​ക്കി​യി​രി​ക്കു​ന്നു എന്നതിന്റെ ശക്തമായ തെളി​വല്ലേ ഈ ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​ക​ളെ​ല്ലാം?—2 തിമൊ. 4:5.

പ്രത്യേ​ക​മായ ചില ഉത്തരവാ​ദി​ത്വ​ങ്ങൾക്കാ​യി സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു

15. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ സേവി​ക്കുന്ന പുരു​ഷ​ന്മാർ യേശു​വി​നെ എങ്ങനെ അനുക​രി​ക്കണം?

15 യേശു​വി​നെ ദൈവം പഠിപ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന യശയ്യയു​ടെ ആ പ്രവചനം ഓർക്കു​ന്നി​ല്ലേ? “ക്ഷീണി​ച്ചി​രി​ക്കു​ന്ന​വ​നോട്‌ ഉചിത​മായ വാക്കുകൾ ഉപയോ​ഗിച്ച്‌ . . . സംസാ​രി​ക്കാൻ,” സ്വർഗ​ത്തി​ലെ ആ ‘സ്‌കൂ​ളിൽ’വെച്ച്‌ പുത്രൻ പഠിച്ചു. (യശ. 50:4) പഠിച്ച ആ കാര്യം യേശു പ്രാവർത്തി​ക​മാ​ക്കി. ‘കഷ്ടപ്പെ​ടു​ന്ന​വർക്കും’ ‘ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വർക്കും’ ഭൂമി​യി​ലാ​യി​രി​ക്കെ യേശു ഉന്മേഷം പകർന്നു. (മത്താ. 11:28-30) യേശു​വി​നെ​പ്പോ​ലെ, ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ സേവി​ക്കുന്ന പുരു​ഷ​ന്മാർ തങ്ങളുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു നവോ​ന്മേ​ഷ​ത്തി​ന്റെ ഉറവാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. ആ ലക്ഷ്യം നേടാ​നാ​യി വിവി​ധസ്‌കൂ​ളു​കൾ സ്ഥാപി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ സഹവി​ശ്വാ​സി​കളെ കൂടുതൽ ഫലപ്ര​ദ​മാ​യി സേവി​ക്കാൻ, നിയമി​ത​പു​രു​ഷ​ന്മാ​രെ സഹായി​ക്കു​ന്ന​വ​യാണ്‌ ആ സ്‌കൂ​ളു​കൾ.

16, 17. രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളി​ന്റെ ഉദ്ദേശ്യം എന്താണ്‌? (അടിക്കു​റി​പ്പും കാണുക.)

16 രാജ്യ​ശു​ശ്രൂ​ഷാസ്‌കൂൾ. ഈ സ്‌കൂ​ളി​ന്റെ ആദ്യത്തെ ക്ലാസ്‌ 1959 മാർച്ച്‌ 9-നു ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങിൽവെച്ച്‌ ആരംഭി​ച്ചു. ഒരു മാസം നീളുന്ന ആ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും സഭാദാ​സ​ന്മാർക്കും ക്ഷണം ലഭിച്ചു. പിന്നീട്‌ ഇംഗ്ലീ​ഷിൽനിന്ന്‌ മറ്റു ഭാഷക​ളി​ലേ​ക്കും മൊഴി​മാ​റ്റം നടത്തിയ ഈ സ്‌കൂൾ ക്രമേണ ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കാൻ തുടങ്ങി. f

ലോയ്‌ഡ്‌ ബാരി സഹോ​ദരൻ ജപ്പാനി​ലെ രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളിൽ പഠിപ്പി​ക്കു​ന്നു (1970-ലെ ചിത്രം)

17 രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ 1962-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷികപുസ്‌തകം ഇങ്ങനെ പറഞ്ഞു: “ഇത്ര തിരക്കു​പി​ടിച്ച ഈ ലോക​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിലെ ഒരു മേൽവി​ചാ​രകൻ സഭയിലെ ഓരോ​രു​ത്തർക്കും വേണ്ട ശ്രദ്ധ കൊടു​ക്കാ​നും അവർക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കാ​നും പറ്റുന്ന രീതി​യിൽ തന്റെ ജീവിതം ക്രമീ​ക​രി​ക്കാൻ കഴിയുന്ന ഒരാളാ​യി​രി​ക്കണം. അതേസ​മയം സഭയ്‌ക്കു​വേണ്ടി സ്വന്തകു​ടും​ബത്തെ അവഗണി​ക്കുന്ന ആളുമാ​യി​രി​ക്ക​രുത്‌. അദ്ദേഹം സുബോ​ധ​മുള്ള ഒരാളാ​യി​രി​ക്കണം. രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളിൽ ഒരുമി​ച്ചു​കൂ​ടി പരിശീ​ലനം നേടാ​നാ​കു​ന്നതു ലോകം മുഴു​വ​നു​മുള്ള സഭാദാ​സ​ന്മാർക്ക്‌ എത്ര വലി​യൊ​രു പദവി​യാണ്‌! ഒരു മേൽവി​ചാ​ര​ക​നിൽനിന്ന്‌ ബൈബിൾ പ്രതീ​ക്ഷി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ അത്‌ അവരെ സഹായി​ക്കു​ന്നു.”—1 തിമൊ. 3:1-7; തീത്തോ. 1:5-9.

18. രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളിൽനിന്ന്‌ ദൈവ​ജനം മുഴുവൻ പ്രയോ​ജനം നേടു​ന്നത്‌ എങ്ങനെ?

18 വാസ്‌ത​വ​ത്തിൽ, രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളിൽനിന്ന്‌ ദൈവ​ജ​ന​ത്തിൽപ്പെട്ട എല്ലാവ​രും പ്രയോ​ജനം നേടി​യി​ട്ടുണ്ട്‌. എങ്ങനെ? മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സ്‌കൂ​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കു​മ്പോൾ അവർ യേശു​വി​നെ​പ്പോ​ലെ സഹവി​ശ്വാ​സി​കൾക്കു നവോ​ന്മേ​ഷ​ത്തി​ന്റെ ഒരു ഉറവാ​യി​ത്തീ​രു​ക​യാണ്‌. കരുത​ലുള്ള ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ നിങ്ങ​ളോട്‌ അലിവുള്ള ഒരു വാക്കു പറയു​ക​യോ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കു​ക​യോ നിങ്ങളെ സന്ദർശിച്ച്‌ പ്രോ​ത്സാ​ഹനം തരുക​യോ ചെയ്യു​ന്നതു നിങ്ങൾക്ക്‌ ഇഷ്ടമല്ലേ? (1 തെസ്സ. 5:11) അത്തരം നിയമി​ത​പു​രു​ഷ​ന്മാർ ശരിക്കും സഭയ്‌ക്ക്‌ ഒരു അനു​ഗ്ര​ഹം​ത​ന്നെ​യാണ്‌!

19. ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി മറ്റ്‌ ഏതെല്ലാം സ്‌കൂ​ളു​കൾക്കു മേൽനോ​ട്ടം വഹിക്കു​ന്നുണ്ട്‌, എന്താണ്‌ ആ സ്‌കൂ​ളു​ക​ളു​ടെ ലക്ഷ്യം?

19 മറ്റു ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​കൾ. സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ന്മാർക്കാ​യി മറ്റു സ്‌കൂ​ളു​ക​ളും നടത്താ​റുണ്ട്‌. ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി​യാണ്‌ അവയ്‌ക്കു മേൽനോ​ട്ടം വഹിക്കു​ന്നത്‌. സഭാമൂ​പ്പ​ന്മാർ, സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ, ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ന്മാ​രെ, അവരുടെ വ്യത്യസ്‌ത​മായ ഉത്തരവാ​ദി​ത്വ​ങ്ങൾ കൂടുതൽ ഫലപ്ര​ദ​മാ​യി ചെയ്യാൻ സഹായി​ക്കുക എന്നതാണ്‌ ഈ സ്‌കൂ​ളു​ക​ളു​ടെ ലക്ഷ്യം. സ്വന്തം ആത്മീയത കാത്തു​സൂ​ക്ഷി​ക്കാ​നും യഹോവ പരിപാ​ലി​ക്കാൻ ഏൽപ്പി​ച്ചി​രി​ക്കുന്ന വിലപ്പെട്ട ആടുക​ളോട്‌ ഇടപെ​ടു​മ്പോൾ തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാ​നും ഈ ബൈബി​ള​ധിഷ്‌ഠി​തസ്‌കൂ​ളു​കൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—1 പത്രോ. 5:1-3.

മലാവിയിലെ ആദ്യത്തെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ, 2007

20. നമ്മളെ​യെ​ല്ലാം ‘യഹോ​വ​യാ​ണു പഠിപ്പി​ക്കു​ന്നത്‌’ എന്നു യേശു​വി​നു പറയാ​നാ​യത്‌ എങ്ങനെ, എന്താണു നിങ്ങളു​ടെ തീരു​മാ​നം?

20 തന്റെ അനുഗാ​മി​കൾക്കു നല്ല പരിശീ​ലനം ലഭിക്കു​ന്നു​ണ്ടെന്നു മിശി​ഹൈ​ക​രാ​ജാവ്‌ ഉറപ്പു​വ​രു​ത്തി​യെന്നു വ്യക്തം. എന്നാൽ, ഈ പരിശീ​ല​ന​മെ​ല്ലാം നമുക്കു കിട്ടി​യത്‌ എങ്ങനെ​യാണ്‌? ആദ്യം യഹോവ തന്റെ മകനെ പരിശീ​ലി​പ്പി​ച്ചു. ആ മകൻ തന്റെ അനുഗാ​മി​ക​ളെ​യും പരിശീ​ലി​പ്പി​ച്ചു. അതു​കൊ​ണ്ടു​തന്നെ, നമ്മളെ​യെ​ല്ലാം ‘യഹോ​വ​യാ​ണു പഠിപ്പി​ക്കു​ന്നത്‌’ എന്നു യേശു​വി​നു പറയാ​നാ​യി. (യോഹ. 6:45; യശ. 54:13) നമ്മുടെ രാജാവ്‌ ഒരുക്കി​ത്ത​രുന്ന പരിശീ​ലനം മുഴു​വ​നാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അതു നമ്മളെ ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്കി​നി​റു​ത്തും. അതിന്റെ പ്രയോ​ജ​ന​മോ? ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ അതു നമ്മളെ സഹായി​ക്കും. ഈ പരിശീ​ല​ന​ത്തി​ന്റെ​യെ​ല്ലാം മുഖ്യ​ല​ക്ഷ്യ​വും അതുത​ന്നെ​യാണ്‌. അക്കാര്യം നമ്മൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌.

a പഠിപ്പി​ക്കേണ്ട രീതി പിതാവ്‌ പുത്രനെ പഠിപ്പി​ച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം? ഇക്കാര്യം നോക്കുക: കാര്യങ്ങൾ പഠിപ്പി​ക്കാ​നാ​യി യേശു ധാരാളം ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചത്‌ ഒരു പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി​രു​ന്നു, അതും യേശു​വി​ന്റെ ജനനത്തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പേ എഴുതിയ ഒരു പ്രവചനം! (സങ്കീ. 78:2; മത്താ. 13:34, 35) തന്റെ പുത്രൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചാ​യി​രി​ക്കും പഠിപ്പി​ക്കു​ക​യെന്ന്‌ ആ പ്രവച​ന​ത്തി​ന്റെ ഉറവി​ട​മായ യഹോവ കാലങ്ങൾക്കു മുമ്പേ തീരു​മാ​നി​ച്ചി​രു​ന്നെന്നു വ്യക്തം.—2 തിമൊ. 3:16, 17.

b മാസങ്ങൾക്കു ശേഷം യേശു “വേറെ 70 പേരെ തിര​ഞ്ഞെ​ടുത്ത്‌ ഈരണ്ടു പേരെ വീതം” പ്രസം​ഗി​ക്കാൻ അയച്ചു, അവർക്കു പരിശീ​ല​ന​വും കൊടു​ത്തു.—ലൂക്കോ. 10:1-16.

c ചിലർ ഒന്നില​ധി​കം തവണ ഗിലെ​യാദ്‌ സ്‌കൂ​ളിൽ പങ്കെടു​ത്തി​ട്ടുണ്ട്‌.

d ലോക​മെ​ങ്ങും വ്യാപി​ച്ചു​കി​ട​ക്കുന്ന വയലിൽ ഗിലെ​യാദ്‌ മിഷന​റി​മാർ ചെലു​ത്തിയ സ്വാധീ​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 23-ാം അധ്യായം കാണുക.

e ഒടുവിൽ പറഞ്ഞ രണ്ടു സ്‌കൂ​ളു​കൾക്കു പകരമു​ള്ള​താ​ണു രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ.

f ഇന്ന്‌ എല്ലാ മൂപ്പന്മാ​രും രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളിൽനിന്ന്‌ പ്രയോ​ജനം നേടുന്നു. ഏതാനും വർഷം കൂടു​മ്പോൾ നടക്കുന്ന ഈ ക്ലാസിന്റെ ദൈർഘ്യം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. 1984 മുതൽ ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ഈ സ്‌കൂ​ളിൽനിന്ന്‌ പരിശീ​ലനം ലഭിച്ചി​ട്ടുണ്ട്‌.