വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 9

“അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!”

“അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!”

“ലൈം​ഗിക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മായ കാമാ​വേശം, ദുഷിച്ച മോഹങ്ങൾ, അത്യാ​ഗ്ര​ഹ​മെന്ന വിഗ്ര​ഹാ​രാ​ധന എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.”​—കൊ​ലോ​സ്യർ 3:5.

1, 2. യഹോ​വ​യു​ടെ ജനത്തിന്‌ ഹാനി വരുത്താൻ ബിലെ​യാം എന്തു ചെയ്‌തു?

 ഒരാൾ ചൂണ്ടയു​മാ​യി മീൻ പിടി​ക്കാൻ പോകു​ക​യാണ്‌. അയാൾ, പിടി​ക്കാൻ ഉദ്ദേശി​ക്കുന്ന മീനിനു പറ്റിയ തരം ഇരയെ ചൂണ്ടയിൽ കൊളു​ത്തു​ന്നു. എന്നിട്ട്‌ അതു വെള്ളത്തി​ലേക്ക്‌ എറിഞ്ഞിട്ട്‌ അയാൾ കാത്തി​രി​ക്കു​ക​യാണ്‌. മീൻ കൊത്തു​ന്ന​തും, അയാൾ ചൂണ്ട വലിച്ച്‌ മീനിനെ എടുക്കു​ന്നു.

2 ഇതു​പോ​ലെ മനുഷ്യ​രെ​യും പിടി​ക്കാം! ഒരു ഉദാഹ​രണം നോക്കാം. മോവാബ്‌ സമഭൂ​മി​യിൽ പാളയ​മ​ടി​ച്ചി​രുന്ന സമയത്ത്‌ ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ എത്താറാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ന്റെ മേൽ ശാപം വരുത്തി​യാൽ കുറെ പണം കൊടു​ക്കാ​മെന്നു മോവാ​ബു​രാ​ജാവ്‌ ബിലെ​യാ​മി​നു വാക്കു കൊടു​ത്തു. ഇസ്രാ​യേ​ല്യർ സ്വയം ശാപം ഏറ്റുവാ​ങ്ങാൻ ഇടവരു​ത്തുന്ന ഒരു വഴി ബിലെ​യാം കണ്ടെത്തി. അയാൾ ശ്രദ്ധ​യോ​ടെ ഇരയെ തിര​ഞ്ഞെ​ടു​ത്തു: മോവാ​ബി​ലെ ചെറു​പ്പ​ക്കാ​രി​കളെ. പുരു​ഷ​ന്മാ​രെ വശീക​രി​ക്കു​ന്ന​തി​നാ​യി ഇസ്രാ​യേ​ല്യർ പാളയ​മ​ടി​ച്ചി​രുന്ന സ്ഥലത്തേക്ക്‌ അയാൾ അവരെ അയച്ചു.​—സംഖ്യ 22:1-7; 31:15, 16; വെളി​പാട്‌ 2:14.

3. ഇസ്രാ​യേ​ല്യർ ബിലെ​യാ​മി​ന്റെ ഇരയിൽ കൊത്തി​യത്‌ എങ്ങനെ?

3 ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ ബിലെ​യാ​മി​ന്റെ ‘ഇരയിൽ കൊത്തി​യോ?’ കൊത്തി. ആയിര​ക്ക​ണ​ക്കിന്‌ ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ ‘മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്‌തു.’ ലൈം​ഗി​ക​ത​യു​ടെ ദേവനായ പെയോ​രി​ലെ ബാൽ ഉൾപ്പെ​ടെ​യുള്ള വ്യാജ​ദേ​വ​ന്മാ​രെ അവർ ആരാധി​ക്കാ​നും തുടങ്ങി. അതിന്റെ ഫലമായി വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ അതിർത്തി​യിൽവെച്ച്‌ 24,000 ഇസ്രാ​യേ​ല്യർ മരിച്ചു.​—സംഖ്യ 25:1-9.

4. ആയിര​ക്ക​ണ​ക്കിന്‌ ഇസ്രാ​യേ​ല്യർ അധാർമി​ക​പ്ര​വൃ​ത്തി ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌?

4 എന്തു​കൊ​ണ്ടാണ്‌ അനേകം ഇസ്രാ​യേ​ല്യർ ബിലെ​യാ​മി​ന്റെ കെണി​യിൽ വീണത്‌? അവർ സ്വന്തം സുഖങ്ങ​ളെ​ക്കു​റി​ച്ചാ​ണു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. യഹോവ അവർക്കു​വേണ്ടി ചെയ്‌ത​തെ​ല്ലാം അവർ മറന്നു. യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ അവർക്ക്‌ അനേകം കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. യഹോവ അവരെ ഈജിപ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പി​ച്ചു, വിജന​ഭൂ​മി​യിൽ അവർക്ക്‌ ആഹാരം കൊടു​ത്തു, വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ അതിർത്തി​വരെ സുരക്ഷി​ത​മാ​യി എത്തിച്ചു. (എബ്രായർ 3:12) എന്നിട്ടും അവർ ലൈം​ഗിക അധാർമി​കത എന്ന കെണി​യിൽ വീണു. അപ്പോസ്‌ത​ല​നായ പൗലോസ്‌ എഴുതി: ‘അവരിൽ ചില​രെ​പ്പോ​ലെ നമ്മൾ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യരുത്‌. അധാർമി​ക​പ്ര​വൃ​ത്തി കാരണം അവർ മരിച്ചു​വീ​ണു.’​—1 കൊരി​ന്ത്യർ 10:8.

5, 6. മോവാബ്‌ സമഭൂ​മി​യിൽവെച്ച്‌ നടന്ന സംഭവ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

5 ഇന്നു പുതിയ ലോകം വളരെ അടുത്താണ്‌. അതു​കൊണ്ട്‌ ഒരു വിധത്തിൽ നമ്മളും ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ അതിർത്തി​യി​ലാണ്‌. (1 കൊരി​ന്ത്യർ 10:11) ലൈം​ഗി​ക​ത​യു​ടെ കാര്യ​ത്തിൽ ഇന്നത്തെ ലോകം മോവാ​ബി​നെ​ക്കാൾ അധഃപ​തി​ച്ച​താണ്‌. ഇത്‌ യഹോ​വ​യു​ടെ ജനത്തെ​യും ബാധി​ച്ചേ​ക്കാം. സത്യത്തിൽ, സാത്താൻ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കുന്ന ഇര ലൈം​ഗിക അധാർമി​ക​ത​യാണ്‌.​—സംഖ്യ 25:6, 14; 2 കൊരി​ന്ത്യർ 2:11; യൂദ 4.

6 സ്വയം ഇങ്ങനെ ചോദി​ക്കുക: ‘അൽപ്പ​നേ​രത്തെ സ്വന്തം സുഖത്തി​നാ​ണോ, അതോ പുതിയ ലോക​ത്തിൽ എന്നും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​തി​നാ​ണോ ഞാൻ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌?’ “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ” എന്ന യഹോ​വ​യു​ടെ കല്‌പന അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?​—1 കൊരി​ന്ത്യർ 6:18.

എന്താണ്‌ ലൈം​ഗിക അധാർമി​കത?

7, 8. എന്താണ്‌ ലൈം​ഗിക അധാർമി​കത? അത്‌ ഗൗരവ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഇന്നു പലരും ധിക്കാ​ര​മ​നോ​ഭാ​വം കാണി​ക്കു​ന്നു. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമ​ത്തിന്‌ അവർ യാതൊ​രു വിലയും കല്‌പി​ക്കു​ന്നില്ല. ബൈബി​ളിൽ ലൈം​ഗിക അധാർമി​കത എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു തിരു​വെ​ഴു​ത്തു​പ​ര​മാ​യി വിവാ​ഹി​ത​ര​ല്ലാ​ത്ത​വർക്കി​ട​യി​ലുള്ള ലൈം​ഗി​ക​ന​ട​പ​ടി​ക​ളാണ്‌. ഇതിൽ ഒരേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ടവർ തമ്മിലുള്ള ലൈം​ഗി​ക​ന​ട​പ​ടി​യും മനുഷ്യ​നും മൃഗവും തമ്മിലുള്ള ലൈം​ഗി​ക​ന​ട​പ​ടി​യും ഉൾപ്പെ​ടു​ന്നു. ലൈം​ഗി​ക​ബ​ന്ധ​മോ അധരസം​ഭോ​ഗ​മോ ഗുദസം​ഭോ​ഗ​മോ അല്ലെങ്കിൽ ദുരു​ദ്ദേ​ശ്യ​ത്തോ​ടെ ഒരാളു​ടെ ലൈം​ഗി​കാ​വ​യ​ങ്ങളെ തൊടു​ന്ന​തോ ഇതിൽപ്പെ​ടു​ന്നു.​—പിൻകു​റിപ്പ്‌ 23 കാണുക.

8 ലൈം​ഗിക അധാർമി​കത ഉപേക്ഷി​ക്കാൻ കൂട്ടാ​ക്കാത്ത ഒരു വ്യക്തിക്കു സഭയുടെ ഭാഗമാ​യി​രി​ക്കാൻ കഴിയി​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:9; വെളി​പാട്‌ 22:15) കൂടാതെ, അങ്ങനെ​യൊ​രാൾക്ക്‌ ആത്മാഭി​മാ​ന​വും മറ്റുള്ള​വ​രു​ടെ വിശ്വാ​സ​വും നഷ്ടമാ​കും. അധാർമി​കത എപ്പോ​ഴും പ്രശ്‌നങ്ങൾ വരുത്തി​വെ​ക്കു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ അതിൽ ഉൾപ്പെ​ടു​ന്ന​യാൾക്കു മനസ്സാ​ക്ഷി​ക്കു​ത്തു തോന്നാൻ ഇടയുണ്ട്‌. കൂടാതെ ആഗ്രഹി​ക്കാത്ത ഗർഭധാ​രണം, ദാമ്പത്യ​പ്രശ്‌നങ്ങൾ, രോഗങ്ങൾ ചില​പ്പോൾ മരണം​പോ​ലും ഇതു വഴി സംഭവി​ച്ചേ​ക്കാം. (ഗലാത്യർ 6:7, 8 വായി​ക്കുക.) അധാർമി​ക​ത​യു​ടെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​യാൾ അതിൽ ഏർപ്പെ​ടാ​നുള്ള സാധ്യത കുറവാണ്‌. എന്നാൽ അധാർമി​ക​ത​യി​ലേ​ക്കുള്ള ആദ്യചു​വടു വെക്കുന്ന ഒരാൾ മിക്ക​പ്പോ​ഴും ചിന്തി​ക്കു​ന്നത്‌ സ്വന്തം മോഹം തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കും. അശ്ലീല​മാ​യി​രി​ക്കാം ആ ആദ്യചു​വ​ടു​വെ​പ്പിൽ മിക്ക​പ്പോ​ഴും ഉൾപ്പെ​ടു​ന്നത്‌.

അശ്ലീലം​—ആദ്യചു​വട്‌

9. അശ്ലീലം അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 ലൈം​ഗി​ക​മോ​ഹങ്ങൾ ഉണർത്തുന്ന വിധത്തി​ലാണ്‌ അശ്ലീലം തയ്യാറാ​ക്കി​രി​ക്കു​ന്നത്‌. മാസി​ക​ക​ളി​ലും പുസ്‌ത​ക​ങ്ങ​ളി​ലും പാട്ടു​ക​ളി​ലും ടിവി പരിപാ​ടി​ക​ളി​ലും ഇന്റർനെ​റ്റി​ലും, അങ്ങനെ എല്ലായി​ട​ത്തും ഇന്ന്‌ അശ്ലീല​മുണ്ട്‌. അശ്ലീലം​കൊണ്ട്‌ കുഴപ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​ണു പലരും വിചാ​രി​ക്കു​ന്നത്‌. പക്ഷേ അതു ശരിക്കും അപകട​ക​ര​മാണ്‌. അതിന്‌ ഒരാളിൽ ലൈം​ഗി​കാ​സ​ക്തി​യും അധമമായ മോഹ​ങ്ങ​ളും ഉളവാ​ക്കാ​നാ​കും. ഒരാൾ അശ്ലീലം കണ്ടുതു​ട​ങ്ങി​യാൽ പിന്നീട്‌ അതു സ്വയം​ഭോ​ഗ​ത്തി​ലേ​ക്കും ദാമ്പത്യ​പ്രശ്‌ന​ങ്ങ​ളി​ലേ​ക്കും ചില​പ്പോൾ വിവാ​ഹ​മോ​ച​ന​ത്തി​ലേ​ക്കു​പോ​ലും നയി​ച്ചേ​ക്കാം.​—റോമർ 1:24-27; എഫെസ്യർ 4:19; പിൻകു​റിപ്പ്‌ 24 കാണുക.

ഇന്റർനെറ്റ്‌ ശ്രദ്ധ​യോ​ടെ ഉപയോ​ഗി​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കും

10. യാക്കോബ്‌ 1:14, 15-ലെ തത്ത്വം അധാർമി​കത ഒഴിവാ​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ?

10 ലൈം​ഗിക അധാർമി​കത നമ്മളെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം എന്നു മനസ്സി​ലാ​ക്കു​ന്നതു പ്രധാ​ന​മാണ്‌. യാക്കോബ്‌ 1:14, 15-ലെ ഈ മുന്നറി​യി​പ്പു ശ്രദ്ധി​ക്കുക: “സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കി പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌. പിന്നെ മോഹം ഗർഭം ധരിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു. അങ്ങനെ പാപം ചെയ്യു​മ്പോൾ മരണം ജനിക്കു​ന്നു.” അതു​കൊണ്ട്‌ തെറ്റായ ചിന്തകൾ മനസ്സി​ലേക്കു വരു​മ്പോൾ അപ്പോൾത്തന്നെ അതു തള്ളിക്ക​ള​യുക. നിങ്ങൾ അബദ്ധത്തിൽ ഒരു അശ്ലീല​ചി​ത്രം കാണു​ന്നെ​ങ്കിൽ ഉടനെ മുഖം തിരി​ക്കുക. കമ്പ്യൂട്ടർ ഓഫാ​ക്കു​ക​യോ ചാനൽ മാറ്റു​ക​യോ ചെയ്യുക. തെറ്റായ മോഹ​ങ്ങൾക്കു നിങ്ങളു​ടെ ജീവി​ത​ത്തിൽ സ്ഥാനം കൊടു​ക്ക​രുത്‌. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ, നിയ​ന്ത്രി​ക്കാൻ പറ്റാത്ത വിധത്തിൽ തെറ്റായ മോഹങ്ങൾ ശക്തമാ​യി​ത്തീർന്നേ​ക്കാം.​—മത്തായി 5:29, 30 വായി​ക്കുക.

11. തെറ്റായ ചിന്തകൾ ഒഴിവാ​ക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായി​ക്കും?

11 നമ്മളെ​ക്കാൾ നന്നായി യഹോ​വയ്‌ക്കു നമ്മളെ അറിയാം. നമ്മുടെ കുറവു​ക​ളെ​ക്കു​റി​ച്ചും അറിയാം. എന്നാൽ തെറ്റായ മോഹങ്ങൾ മറിക​ട​ക്കാൻ നമുക്കു കഴിയു​മെന്ന കാര്യ​വും യഹോ​വയ്‌ക്ക്‌ അറിയാം. യഹോവ പറയുന്നു: “ലൈം​ഗിക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മായ കാമാ​വേശം, ദുഷിച്ച മോഹങ്ങൾ, അത്യാ​ഗ്ര​ഹ​മെന്ന വിഗ്ര​ഹാ​രാ​ധന എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.” (കൊ​ലോ​സ്യർ 3:5) അത്‌ അത്ര എളുപ്പ​മുള്ള കാര്യ​മ​ല്ലെ​ങ്കി​ലും ക്ഷമയോ​ടെ കാത്തി​രി​ക്കാ​നും സഹായി​ക്കാ​നും യഹോവ ഒരുക്ക​മാണ്‌. (സങ്കീർത്തനം 68:19) ഒരു യുവസ​ഹോ​ദരൻ അശ്ലീല​ത്തി​ന്റെ​യും സ്വയം​ഭോ​ഗ​ത്തി​ന്റെ​യും കെണി​യിൽ അകപ്പെട്ടു. ഇതൊക്കെ ഈ പ്രായ​ത്തിൽ സ്വഭാ​വി​ക​മാ​ണെ​ന്നാ​ണു സഹോ​ദ​രന്റെ സഹപാ​ഠി​കൾ കരുതി​യി​രു​ന്നത്‌. എന്നാൽ, “അത്‌ എന്റെ മനസ്സാ​ക്ഷി​യെ മുറി​പ്പെ​ടു​ത്തി. ഞാൻ അധാർമി​ക​ജീ​വി​ത​ത്തി​ലേക്കു വഴുതി വീണു” എന്നാണ്‌ സഹോ​ദരൻ പറഞ്ഞത്‌. മോഹങ്ങൾ നിയ​ന്ത്രി​ക്ക​ണ​മെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി, യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ദുശ്ശീ​ല​ങ്ങ​ളിൽനിന്ന്‌ പുറത്തു​വ​രു​ക​യും ചെയ്‌തു. അധാർമി​ക​ചി​ന്തകൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരു​ന്നെ​ങ്കിൽ ചിന്തകൾ ശുദ്ധമാ​യി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നുള്ള ‘അസാധാ​ര​ണ​ശ​ക്തി​ക്കാ​യി’ യഹോ​വ​യോട്‌ അപേക്ഷി​ക്കുക.​—2 കൊരി​ന്ത്യർ 4:7; 1 കൊരി​ന്ത്യർ 9:27.

12. നമ്മൾ നമ്മുടെ ‘ഹൃദയം കാത്തു​സൂ​ക്ഷി​ക്കേ​ണ്ടത്‌ ’ എന്തു​കൊണ്ട്‌?

12 ശലോ​മോൻ എഴുതി: “മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താണ്‌; അതിൽനി​ന്നാ​ണു ജീവന്റെ ഉറവുകൾ ആരംഭി​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 4:23) “ഹൃദയം” എന്ന്‌ ഇവിടെ പറയു​ന്നത്‌ നമ്മൾ അകമേ എങ്ങനെ​യുള്ള വ്യക്തി​യാണ്‌ എന്നതി​നെ​യാണ്‌. അതാണ്‌ യഹോവ നോക്കു​ന്നത്‌. നമ്മൾ കാണുന്ന കാര്യങ്ങൾ നമ്മളെ ശക്തമായി സ്വാധീ​നി​ക്കും. വിശ്വസ്‌ത​നാ​യി​രുന്ന ഇയ്യോബ്‌ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമാ​യി ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു; പിന്നെ മോശ​മായ രീതി​യിൽ ഞാൻ ഒരു കന്യകയെ നോക്കു​മോ?” (ഇയ്യോബ്‌ 31:1) ഇയ്യോ​ബി​നെ​പ്പോ​ലെ എന്തു കാണുന്നു, എന്തു ചിന്തി​ക്കു​ന്നു എന്ന കാര്യ​ത്തിൽ നമുക്കും നിയ​ന്ത്രണം വേണം. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമ്മൾ പ്രാർഥി​ക്കും: “ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണമേ.”​—സങ്കീർത്തനം 119:37.

ദീനയു​ടെ ബുദ്ധി​ശൂ​ന്യ​മായ തീരു​മാ​നം

13. എങ്ങനെ​യു​ള്ള​വ​രെ​യാണ്‌ ദീന കൂട്ടു​കാ​രാ​ക്കി​യത്‌?

13 കൂട്ടുകാർക്കു നമ്മളെ ശക്തമായി സ്വാധീ​നി​ക്കാൻ കഴിയും. അതു നല്ല രീതി​യി​ലോ ചീത്ത രീതി​യി​ലോ ആകാം. യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വ​രെ​യാ​ണു നിങ്ങൾ കൂട്ടു​കാ​രാ​ക്കു​ന്ന​തെ​ങ്കിൽ, ആ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ അവർക്കു നിങ്ങളെ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും. (സുഭാ​ഷി​തങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33 വായി​ക്കുക.) കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ എത്ര​ത്തോ​ളം ശ്രദ്ധി​ക്ക​ണ​മെന്നു ദീനയു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. ദീന യാക്കോ​ബി​ന്റെ മകളാ​യി​രു​ന്നു. യഹോ​വയെ ആരാധി​ച്ചി​രുന്ന ഒരു കുടും​ബ​ത്തി​ലാ​ണു ദീന വളർന്നത്‌. ദീന ഒരു അധാർമി​ക​ജീ​വി​തം നയിക്കുന്ന വ്യക്തി​യാ​യി​രു​ന്നില്ല. എന്നാൽ യഹോ​വയെ ആരാധി​ക്കാത്ത കനാന്യ​പെൺകു​ട്ടി​കളെ ദീന അടുത്ത കൂട്ടു​കാ​രാ​ക്കി. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള കനാന്യ​രു​ടെ വീക്ഷണം ദൈവ​ജ​ന​ത്തി​ന്റേ​തിൽനിന്ന്‌ വ്യത്യസ്‌ത​മാ​യി​രു​ന്നു. മാത്രമല്ല അധാർമി​ക​തയ്‌ക്കു പേരു​കേ​ട്ട​വ​രും ആയിരു​ന്നു അവർ. (ലേവ്യ 18:6-25) ഒരിക്കൽ കൂട്ടു​കാ​രി​ക​ളു​ടെ കൂടെ​യാ​യി​രു​ന്ന​പ്പോൾ ദീന കനാനി​ലെ ശെഖേം എന്ന ആളെ കണ്ടു. ശെഖേ​മി​നു ദീനയെ കണ്ടപ്പോൾ ഇഷ്ടം തോന്നി. ശെഖേം തന്റെ കുടും​ബ​ത്തി​ലെ “ഏറ്റവും ആദരണീ​യ​നായ” ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു. എന്നാൽ അദ്ദേഹം യഹോ​വയെ സ്‌നേ​ഹി​ച്ചി​രു​ന്നില്ല.​—ഉൽപത്തി 34:18, 19.

14. ദീനയ്‌ക്ക്‌ എന്തുപറ്റി?

14 തനിക്കു കുഴപ്പ​മി​ല്ലെന്നു തോന്നിയ ഒരു കാര്യം ശെഖേം ചെയ്‌തു. ദീന​യോട്‌ ഇഷ്ടം തോന്നിയ ശെഖേം ദീനയെ “പിടി​ച്ചു​കൊ​ണ്ടു​പോ​യി മാനഭം​ഗ​പ്പെ​ടു​ത്തി.” (ഉൽപത്തി 34:1-4 വായി​ക്കുക.) ഈ സംഭവം ദീനയു​ടെ കുടും​ബ​ത്തിൽ ദുരന്ത​ങ്ങ​ളു​ടെ പരമ്പരയ്‌ക്കു തിരി​കൊ​ളു​ത്തി.​—ഉൽപത്തി 34:7, 25-31; ഗലാത്യർ 6:7, 8.

15, 16. നമുക്ക്‌ എങ്ങനെ ജ്ഞാനി​ക​ളാ​കാം?

15 യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​രങ്ങൾ നമുക്കു ഗുണം ചെയ്യു​മെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു ദീന​യെ​പ്പോ​ലെ നമ്മൾ സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ പഠി​ക്കേ​ണ്ട​തില്ല. “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” (സുഭാ​ഷി​തങ്ങൾ 13:20) “സകല സന്മാർഗ​വും” തിരി​ച്ച​റി​യാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അനാവ​ശ്യ​മായ വേദന​യും ദുരി​ത​വും ഒഴിവാ​ക്കാ​നാ​കും.​—സുഭാ​ഷി​തങ്ങൾ 2:6-9; സങ്കീർത്തനം 1:1-3.

16 ദൈവ​വ​ചനം പഠിച്ചു​കൊ​ണ്ടും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പു പ്രാർഥി​ച്ചു​കൊ​ണ്ടും വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ​യിൽനി​ന്നുള്ള ബുദ്ധി​യു​പ​ദേ​ശങ്ങൾ സ്വീക​രി​ച്ചു​കൊ​ണ്ടും നമുക്കു ജ്ഞാനി​ക​ളാ​കാം. (മത്തായി 24:45; യാക്കോബ്‌ 1:5) നമ്മൾ എല്ലാവ​രും അപൂർണ​രും ബലഹീ​ന​രും ആണെന്നു നമുക്ക്‌ അറിയാം. (യിരെമ്യ 17:9) നിങ്ങൾ അധാർമി​ക​ത​യു​ടെ വക്കിലാണ്‌, സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ അപകട​ത്തിൽ വീണേ​ക്കാം എന്ന്‌ ആരെങ്കി​ലും മുന്നറി​യി​പ്പു തന്നാൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? നിങ്ങൾക്കു നീരസം തോന്നു​മോ അതോ സഹായം സ്വീക​രി​ക്കു​മോ?​—2 രാജാ​ക്ക​ന്മാർ 22:18, 19.

17. ഒരു സഹക്രിസ്‌ത്യാ​നി​യിൽനിന്ന്‌ ലഭിക്കുന്ന ഉപദേശം നമുക്കു ഗുണം ചെയ്‌തേ​ക്കാ​മെന്നു കാണി​ക്കുന്ന ഒരു ഉദാഹ​രണം പറയുക.

17 ഉദാഹ​ര​ണ​ത്തിന്‌ ഈ സാഹച​ര്യ​മൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ. ഒരു യുവസ​ഹോ​ദ​രി​യെ ജോലി​സ്ഥ​ലത്ത്‌ ഒരാൾ പ്രത്യേ​കം ശ്രദ്ധി​ക്കാൻ തുടങ്ങു​ന്നു. പുറത്തു പോയി ഒന്നു കറങ്ങാൻ അയാൾ സഹോ​ദ​രി​യെ വിളി​ക്കു​ന്നു. യഹോ​വയെ സേവി​ക്കുന്ന ആളല്ലെ​ങ്കി​ലും പൊതു​വേ ആ വ്യക്തി​യെ​ക്കു​റിച്ച്‌ നല്ല അഭി​പ്രാ​യ​മാ​ണു​ള്ളത്‌. ഇവരെ രണ്ടു പേരെ​യും ഒന്നിച്ച്‌ കണ്ട മറ്റൊരു സഹോ​ദരി പിന്നീട്‌ ഈ സഹോ​ദ​രി​ക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. സഹോ​ദരി എങ്ങനെ പ്രതി​ക​രി​ക്കും? തന്റെ ഭാഗം ന്യായീ​ക​രി​ക്കാൻ നോക്കു​മോ അതോ ആ മുന്നറി​യി​പ്പി​നു പിന്നിലെ ജ്ഞാനം മനസ്സി​ലാ​ക്കു​മോ? ആ യുവസ​ഹോ​ദരി യഹോ​വയെ സ്‌നേ​ഹി​ക്കുന്ന, നല്ലതു ചെയ്യാൻ ആഗ്രഹി​ക്കുന്ന ഒരാളാ​യി​രി​ക്കാം. പക്ഷേ അയാ​ളോ​ടൊ​പ്പം വീണ്ടും​വീ​ണ്ടും കറങ്ങാൻ പോകു​ന്നെ​ങ്കിൽ ആ സഹോ​ദരി ‘അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​ക​ലു​ക​യാ​യി​രി​ക്കു​മോ’ അതോ ‘സ്വന്തഹൃ​ദ​യത്തെ ആശ്രയി​ക്കു​ക​യാ​യി​രി​ക്കു​മോ?’​—സുഭാ​ഷി​തങ്ങൾ 22:3; 28:26; മത്തായി 6:13; 26:41.

യോ​സേ​ഫി​ന്റെ ഉദാഹ​ര​ണ​ത്തിൽനിന്ന്‌ പഠിക്കുക

18, 19. യോ​സേഫ്‌ എങ്ങനെ​യാണ്‌ അധാർമി​ക​ത​യിൽനിന്ന്‌ ഓടി​യ​ക​ന്നത്‌? വിശദീ​ക​രി​ക്കുക.

18 യോ​സേഫ്‌ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ ഈജിപ്‌തിൽ അടിമ​യാ​യി​രു​ന്നു. ദിവസം​പ്രതി, യജമാ​നന്റെ ഭാര്യ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ യോ​സേ​ഫി​നെ നിർബ​ന്ധി​ച്ചു. പക്ഷേ അതു തെറ്റാ​ണെന്നു യോ​സേ​ഫിന്‌ അറിയാ​മാ​യി​രു​ന്നു. യോ​സേഫ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ യജമാ​നത്തി വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോ​ഴെ​ല്ലാം യോ​സേഫ്‌ ഒഴിഞ്ഞു​മാ​റി. അടിമാ​യാ​യ​തു​കൊണ്ട്‌ യജമാ​നനെ ഉപേക്ഷിച്ച്‌ പോകാ​നും പറ്റില്ലാ​യി​രു​ന്നു. ഒരു ദിവസം യജമാ​നത്തി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ നിർബ​ന്ധി​ച്ച​പ്പോൾ യോ​സേഫ്‌ “പുറ​ത്തേക്ക്‌ ഓടി​പ്പോ​യി.”​—ഉൽപത്തി 39:7-12 വായി​ക്കുക.

19 യോ​സേഫ്‌ അധാർമി​ക​ചി​ന്ത​ക​ളിൽ മുഴു​കു​ക​യോ യജമാ​ന​ത്തി​യെ ദിവാ​സ്വപ്‌നം കണ്ടിരി​ക്കു​ക​യോ ചെയ്‌തി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ സാഹച​ര്യം മറ്റൊ​ന്നാ​യേനേ. യഹോ​വ​യു​മാ​യുള്ള ബന്ധമാ​യി​രു​ന്നു യോ​സേ​ഫി​നു മറ്റെന്തി​നെ​ക്കാ​ളും പ്രധാനം. യോ​സേഫ്‌ യജമാ​ന​ത്തി​യോ​ടു പറഞ്ഞു: ‘നിങ്ങൾ യജമാ​നന്റെ ഭാര്യ​യാ​യ​തി​നാൽ നിങ്ങ​ളെ​യ​ല്ലാ​തെ മറ്റൊ​ന്നും യജമാനൻ എനിക്കു വിലക്കി​യി​ട്ടു​മില്ല. ആ സ്ഥിതിക്ക്‌, ഇത്ര വലി​യൊ​രു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നത്‌ എങ്ങനെ?’​—ഉൽപത്തി 39:8, 9.

20. യോ​സേ​ഫി​ന്റെ പ്രവൃ​ത്തി​യിൽ യഹോവ സന്തോ​ഷി​ച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം?

20 യോ​സേഫ്‌ തന്റെ വീട്ടിൽനി​ന്നും വീട്ടു​കാ​രിൽനി​ന്നും അകലെ​യാ​യി​രു​ന്നെ​ങ്കി​ലും എപ്പോ​ഴും ദൈവ​ത്തോ​ടു വിശ്വസ്‌ത​നാ​യി​രു​ന്നു. യഹോവ യോ​സേ​ഫി​നെ അനു​ഗ്ര​ഹി​ച്ചു. (ഉൽപത്തി 41:39-49) യോ​സേ​ഫി​ന്റെ വിശ്വസ്‌തത യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു. (സുഭാ​ഷി​തങ്ങൾ 27:11) അധാർമി​കത ചെറു​ത്തു​നിൽക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. പക്ഷേ, ഈ വാക്കുകൾ ഓർക്കുക: “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ! തന്റെ വിശ്വസ്‌ത​രു​ടെ ജീവനെ ദൈവം കാത്തു​ര​ക്ഷി​ക്കു​ന്നു; ദുഷ്ടന്റെ കൈയിൽനിന്ന്‌ അവരെ മോചി​പ്പി​ക്കു​ന്നു.”​—സങ്കീർത്തനം 97:10.

21. ഒരു യുവസ​ഹോ​ദരൻ യോ​സേ​ഫി​നെ അനുക​രി​ച്ചത്‌ എങ്ങനെ​യാണ്‌?

21 ഓരോ ദിവസ​വും, ‘മോശ​മാ​യ​തി​നെ വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കാ​നുള്ള’ ധൈര്യം യഹോ​വ​യു​ടെ ജനം കാണി​ക്കു​ന്നു. (ആമോസ്‌ 5:15) നിങ്ങൾ ഏതു പ്രായ​ക്കാ​രാ​യി​രു​ന്നാ​ലും യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ കഴിയും. സ്‌കൂ​ളിൽവെച്ച്‌ ഒരു യുവസ​ഹോ​ദ​രന്റെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ടു. കണക്കു​പ​രീ​ക്ഷ​യിൽ സഹായി​ച്ചാൽ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​മെന്ന്‌ ഒരു പെൺകു​ട്ടി സഹോ​ദ​ര​നോ​ടു പറഞ്ഞു. സഹോ​ദരൻ എന്തു ചെയ്‌തു? യോ​സേ​ഫി​നെ​പ്പോ​ലെ പ്രവർത്തി​ച്ചു. സഹോ​ദരൻ പറയുന്നു: “ഞാൻ അത്‌ അപ്പോൾത്തന്നെ നിരസി​ച്ചു. ദൈവ​മു​മ്പാ​കെ നിഷ്‌ക​ള​ങ്ക​നാ​യി നിന്നു​കൊണ്ട്‌ ഞാൻ എന്റെ അന്തസ്സും ആത്മാഭി​മാ​ന​വും കാത്തു​സൂ​ക്ഷി​ച്ചു.” അധാർമി​ക​ത​യിൽനിന്ന്‌ കിട്ടുന്ന ‘താത്‌കാ​ലി​ക​മായ സുഖം’ മിക്ക​പ്പോ​ഴും ഹൃദയ​വേ​ദ​ന​യിൽ കലാശി​ക്കും. (എബ്രായർ 11:25) യഹോ​വ​യോ​ടുള്ള അനുസ​രണം എപ്പോ​ഴും നിലനിൽക്കുന്ന സന്തോഷം തരും.​—സുഭാ​ഷി​തങ്ങൾ 10:22.

നിങ്ങളെ സഹായി​ക്കാൻ യഹോ​വയെ അനുവ​ദി​ക്കു​ക

22, 23. നമ്മൾ ഗുരു​ത​ര​മായ പാപം ചെയ്‌താൽപ്പോ​ലും യഹോ​വയ്‌ക്കു നമ്മളെ എങ്ങനെ സഹായി​ക്കാ​നാ​കും?

22 നമ്മളെ കെണി​യി​ലാ​ക്കാൻ സാത്താൻ ലൈം​ഗിക അധാർമി​കത ഉപയോ​ഗി​ക്കും. ഇതു മറിക​ട​ക്കുക ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. ഇടയ്‌ക്കി​ടെ മോശ​മായ ചിന്തകൾ നമ്മുടെ മനസ്സി​ലേക്കു വന്നേക്കാം. (റോമർ 7:21-25) ഇത്‌ യഹോ​വയ്‌ക്ക്‌ അറിയാം. കൂടാതെ ‘നാം പൊടി​യാ​ണെന്ന്‌’ യഹോവ ഓർക്കു​ന്നു. (സങ്കീർത്തനം 103:14) എന്നാൽ ഒരു ക്രിസ്‌ത്യാ​നി അധാർമി​ക​ത​യിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താ​ലോ? പിന്നെ പ്രതീ​ക്ഷയ്‌ക്കു വകയില്ലേ? ഉണ്ട്‌. ഒരു വ്യക്തി ആത്മാർഥ​മാ​യി പശ്ചാത്ത​പി​ച്ചാൽ യഹോവ സഹായി​ക്കും. യഹോവ “ക്ഷമിക്കാൻ സന്നദ്ധനും” ആണ്‌.​—സങ്കീർത്തനം 86:5; യാക്കോബ്‌ 5:16; സുഭാ​ഷി​തങ്ങൾ 28:13 വായി​ക്കുക.

23 യഹോവ “മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി” തന്നിട്ടുണ്ട്‌. നമുക്കു​വേണ്ടി കരുതുന്ന സ്‌നേ​ഹ​മുള്ള മൂപ്പന്മാ​രാണ്‌ അവർ. (എഫെസ്യർ 4:8, 12; യാക്കോബ്‌ 5:14, 15) യഹോ​വ​യു​മാ​യി വീണ്ടും നല്ലൊരു ബന്ധത്തി​ലേക്കു വരുന്ന​തി​നു നമ്മളെ സഹായി​ക്കാ​നാണ്‌ യഹോവ മൂപ്പന്മാ​രെ തന്നിരി​ക്കു​ന്നത്‌.​—സുഭാ​ഷി​തങ്ങൾ 15:32.

‘സാമാ​ന്യ​ബോ​ധം’ കാണി​ക്കു​ക

24, 25. അധാർമി​കത ഒഴിവാ​ക്കാൻ ‘സാമാ​ന്യ​ബോ​ധം’ നമ്മളെ എങ്ങനെ സഹായി​ക്കും?

24 യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കു​ന്നതു നല്ല തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ സഹായി​ക്കും. സുഭാ​ഷി​തങ്ങൾ 7:6-23-ൽ പറയുന്ന ചെറു​പ്പ​ക്കാ​ര​നെ​പ്പോ​ലെ​യാ​കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. ‘സാമാ​ന്യ​ബോ​ധം’ ഇല്ലായി​രുന്ന ആ ചെറു​പ്പ​ക്കാ​രൻ ലൈം​ഗിക അധാർമി​ക​ത​യു​ടെ കെണി​യിൽ കുടുങ്ങി. സാമാ​ന്യ​ബോ​ധം എന്നതു കേവലം ബുദ്ധി​സാ​മർഥ്യ​മല്ല. നമുക്ക്‌ സാമാ​ന്യ​ബോ​ധ​മു​ണ്ടെ​ങ്കിൽ ദൈവ​ത്തി​ന്റെ ചിന്ത മനസ്സി​ലാ​ക്കി പ്രവർത്തി​ക്കാൻ നമ്മൾ ശ്രമി​ക്കും. ഈ ജ്ഞാന​മൊ​ഴി​കൾ മനസ്സിൽപ്പി​ടി​ക്കുക: “സാമാ​ന്യ​ബോ​ധം നേടു​ന്നവൻ സ്വന്തം ജീവനെ സ്‌നേ​ഹി​ക്കു​ന്നു; വകതി​രി​വി​നെ നിധി​പോ​ലെ കാക്കു​ന്നവൻ വിജയി​ക്കും.”​—സുഭാ​ഷി​തങ്ങൾ 19:8.

25 ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ശരിയാ​ണെന്നു നിങ്ങൾക്കു പൂർണ​ബോ​ധ്യ​മു​ണ്ടോ? ആ നിലവാ​രങ്ങൾ പിൻപ​റ്റു​മ്പോൾ സന്തോഷം ലഭിക്കു​മെന്നു നിങ്ങൾ ശരിക്കും വിശ്വ​സി​ക്കു​ന്നു​ണ്ടോ? (സങ്കീർത്തനം 19:7-10; യശയ്യ 48:17, 18) നിങ്ങൾക്ക്‌ അക്കാര്യ​ത്തിൽ ഇപ്പോ​ഴും ഉറപ്പി​ല്ലെ​ങ്കിൽ യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത എല്ലാ നല്ല കാര്യ​ങ്ങ​ളും ഓർക്കുക. “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!” (സങ്കീർത്തനം 34:8) നിങ്ങൾ അങ്ങനെ എത്രയ​ധി​കം ചെയ്യു​ന്നോ അത്രയ​ധി​കം നിങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കും. ദൈവം സ്‌നേ​ഹി​ക്കു​ന്ന​തി​നെ സ്‌നേ​ഹി​ക്കുക, വെറു​ക്കു​ന്ന​തി​നെ വെറു​ക്കുക. നല്ല ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കുക. അതായത്‌, സത്യമാ​യ​തും നീതി​നിഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും അത്യു​ത്ത​മ​മാ​യ​തും ആയ കാര്യ​ങ്ങൾകൊണ്ട്‌. (ഫിലി​പ്പി​യർ 4:8, 9) യഹോ​വ​യു​ടെ ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടിയ യോ​സേ​ഫി​നെ​പ്പോ​ലെ നമുക്കും ആയിരി​ക്കാം.​—യശയ്യ 64:8.

26. അടുത്ത​താ​യി നമ്മൾ എന്തു ചർച്ച ചെയ്യും?

26 നിങ്ങൾ വിവാ​ഹി​ത​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും നിങ്ങൾ ജീവിതം ആസ്വദി​ക്കാ​നും സന്തോ​ഷ​ത്തോ​ടി​രി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. വിവാ​ഹ​ജീ​വി​തം വിജയ​ക​ര​മാ​ക്കാൻ സഹായി​ക്കുന്ന ചില വിവരങ്ങൾ അടുത്ത രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ കാണാം.