വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​താ​ണോ?

എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​താ​ണോ?

“കർത്താ​വി​നു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം.”​—എഫെസ്യർ 5:10.

1. നമ്മുടെ ആരാധന യഹോ​വയ്‌ക്ക്‌ ഇഷ്ടമു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്താൻ നമ്മൾ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

 യേശു പറഞ്ഞു: “സത്യാ​രാ​ധകർ പിതാ​വി​നെ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കുന്ന സമയം വരുന്നു; വാസ്‌ത​വ​ത്തിൽ അതു വന്നുക​ഴി​ഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധി​ക്കു​ന്ന​വ​രെ​യാ​ണു പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌.” (യോഹ​ന്നാൻ 4:23; 6:44) നമ്മൾ ഓരോ​രു​ത്ത​രും “കർത്താ​വി​നു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം.” (എഫെസ്യർ 5:10) ഇത്‌ എപ്പോ​ഴും എളുപ്പമല്ല. കാരണം നമ്മളെ വഴി​തെ​റ്റി​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നുണ്ട്‌. യഹോ​വയ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ നമ്മളെ​ക്കൊണ്ട്‌ ചെയ്യി​ക്കുക എന്നതാണ്‌ അവന്റെ ലക്ഷ്യം.​—വെളി​പാട്‌ 12:9.

2. സീനായ്‌ പർവത​ത്തിന്‌ അടുത്തു​വെച്ച്‌ എന്താണ്‌ സംഭവി​ച്ച​തെന്നു വിശദീ​ക​രി​ക്കുക.

2 സാത്താൻ നമ്മളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ശരി​യേത്‌ തെറ്റേത്‌ എന്ന്‌ അറിയാൻ പറ്റാത്ത വിധത്തിൽ നമ്മളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കും. ഇതാണ്‌ ഒരു വിധം. സീനായ്‌ പർവത​ത്തിന്‌ അടുത്ത്‌ പാളയ​മ​ടി​ച്ചി​രു​ന്ന​പ്പോൾ ഇസ്രാ​യേൽ ജനതയ്‌ക്ക്‌ എന്തു സംഭവി​ച്ചെന്നു ശ്രദ്ധി​ക്കുക. മലമു​ക​ളി​ലേക്കു പോയ മോശ​യെ​യും കാത്ത്‌ ജനം പാളയ​ത്തിൽ ഇരുന്നു. അവർക്കു മടുത്തു​തു​ടങ്ങി. ഒരു ദൈവത്തെ ഉണ്ടാക്കി​ത്ത​രാൻ അവർ അഹരോ​നോട്‌ ആവശ്യ​പ്പെട്ടു. കാളക്കു​ട്ടി​യു​ടെ രൂപത്തിൽ ഒരു സ്വർണ​വി​ഗ്രഹം അഹരോൻ ഉണ്ടാക്കി. എന്നിട്ടു ജനം ഒരു ഉത്സവം നടത്തി. അവർ കാളക്കു​ട്ടി​യു​ടെ ചുറ്റും നൃത്തം ചെയ്‌ത്‌ അതിനെ കുമ്പിട്ടു. കാളക്കു​ട്ടി​യു​ടെ മുമ്പിൽ കുമ്പി​ടു​മ്പോൾ ശരിക്കും യഹോ​വയെ ആരാധി​ക്കു​ക​യാ​ണെ​ന്നാണ്‌ അവർ വിചാ​രി​ച്ചത്‌. ‘യഹോ​വയ്‌ക്കുള്ള ഉത്സവമാ​യി​ട്ടാണ്‌ ’ അവർ അതിനെ കണ്ടതും. പക്ഷേ യഹോവ അതിനെ വിഗ്ര​ഹാ​രാ​ധ​ന​യാ​യാ​ണു കണ്ടത്‌. അവരിൽ പലരും അന്നു മരിച്ചു. (പുറപ്പാട്‌ 32:1-6, 10, 28) നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ നമ്മളെ​ത്തന്നെ വഞ്ചിക്ക​രുത്‌. “അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌ ” എന്നാണു ബൈബിൾ പറയു​ന്നത്‌. ശരി​യേത്‌ തെറ്റേത്‌ എന്ന്‌ യഹോവ പറയു​ന്ന​താ​ണു നമ്മൾ കേൾക്കേ​ണ്ടത്‌.​—യശയ്യ 52:11; യഹസ്‌കേൽ 44:23; ഗലാത്യർ 5:9.

3, 4. പ്രമു​ഖ​മായ പല ആഘോ​ഷ​ങ്ങ​ളു​ടെ​യും ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ശുദ്ധാ​രാ​ധന കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നുള്ള പരിശീ​ലനം അപ്പോസ്‌ത​ല​ന്മാർക്കു കൊടു​ത്തു. യേശു​വി​ന്റെ മരണ​ശേഷം അപ്പോസ്‌ത​ല​ന്മാർ യഹോ​വ​യു​ടെ തത്ത്വങ്ങൾ പുതിയ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. എന്നാൽ അപ്പോസ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾ തെറ്റായ ആശയങ്ങ​ളും ക്രിസ്‌തീ​യ​മ​ല്ലാത്ത ആചാര​ങ്ങ​ളും ആഘോ​ഷ​ങ്ങ​ളും സഭയി​ലേക്കു കൊണ്ടു​വ​രാൻ തുടങ്ങി. അതൊക്കെ ക്രിസ്‌തീ​യ​മാ​ണെന്നു വരുത്തി​തീർക്കാൻ അവയുടെ പേരു​ക​ളിൽ ചില മാറ്റങ്ങൾ വരുത്തി. (2 തെസ്സ​ലോ​നി​ക്യർ 2:7, 10; 2 യോഹ​ന്നാൻ 6, 7) ആ ആഘോ​ഷ​ങ്ങ​ളിൽ പലതും ഇന്നും ജനകീ​യ​മാണ്‌. ഇന്നും അവ വ്യാജ​വി​ശ്വാ​സ​ങ്ങ​ളും ഭൂതവി​ദ്യ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. *​—വെളി​പാട്‌ 18:2-4, 23.

4 ഇന്ന്‌ ആഘോ​ഷ​ങ്ങ​ളും വിശേ​ഷ​ദി​വ​സ​ങ്ങ​ളും ലോക​മെ​ങ്ങു​മുള്ള ആളുക​ളു​ടെ ജീവി​ത​ത്തിൽ ഒരു പ്രധാ​ന​പങ്കു വഹിക്കു​ന്നു. എന്നാൽ അവയെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്ന​തെന്നു പഠിക്കു​മ്പോൾ ചില ആഘോ​ഷ​ങ്ങ​ളു​ടെ കാര്യ​ത്തിൽ നിങ്ങളു​ടെ ചിന്താ​ഗ​തി​ക്കു മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. ഇത്‌ അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെ​ങ്കി​ലും യഹോവ നിങ്ങളെ സഹായി​ക്കും എന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക. പ്രമു​ഖ​മായ ചില ആഘോ​ഷ​ങ്ങ​ളു​ടെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം. അപ്പോൾ യഹോവ അതിനെ എങ്ങനെ വീക്ഷി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കാൻ കഴിയും.

ക്രിസ്‌തു​മ​സ്സി​ന്റെ തുടക്കം

5. ഡിസംബർ 25-ന്‌ അല്ല യേശു ജനിച്ചത്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌?

5 ലോക​ത്തി​ന്റെ പല ഭാഗത്തും ഡിസംബർ 25-നാണ്‌ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നത്‌. അന്നാണ്‌ യേശു ജനിച്ച​തെന്ന്‌ അനേക​രും വിചാ​രി​ക്കു​ന്നു. യേശു ജനിച്ച ദിവസ​മോ മാസമോ ബൈബിൾ പറയു​ന്നില്ല. എന്നാൽ ഏറെക്കു​റെ ഏതു മാസമാ​യി​രി​ക്കും എന്നു കണ്ടെത്താ​നാ​കും. യേശു ജനിച്ച​പ്പോൾ “ആട്ടിൻപ​റ്റത്തെ കാത്തു​കൊണ്ട്‌ ഇടയന്മാർ വെളി​മ്പ്ര​ദേ​ശത്ത്‌ കഴിയു​ന്നു​ണ്ടാ​യി​രു​ന്നു” എന്ന്‌ ലൂക്കോസ്‌ എഴുതി. (ലൂക്കോസ്‌ 2:8-11) യേശു​വി​ന്റെ ജന്മനാ​ടായ ബേത്ത്‌ലെ​ഹെ​മിൽ ഡിസംബർ മാസം തണുപ്പും മഴയും ആണ്‌. ചില​പ്പോൾ മഞ്ഞു വീഴ്‌ച​യും കാണും. അതു​കൊണ്ട്‌ ഇടയന്മാർ ആടുക​ളെ​യും​കൊണ്ട്‌ രാത്രി​യിൽ പുറത്ത്‌ താമസി​ച്ചി​ട്ടു​ണ്ടാ​കില്ല. ഇതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ മനസ്സി​ലാ​ക്കാം? യേശു ഡിസംബർ മാസത്തി​ലല്ല ജനിച്ചത്‌, പകരം തണുപ്പും മഴയും ഒന്നുമി​ല്ലാത്ത ഒരു സമയത്താ​യി​രി​ക്കണം. ബൈബി​ളും ചരി​ത്ര​വും സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ യേശു ജനിച്ചതു സെപ്‌റ്റം​ബ​റി​ലോ ഒക്ടോ​ബ​റി​ലോ ആണ്‌.

6, 7. (എ) ഇന്നു പ്രചാ​ര​ത്തി​ലുള്ള പല ക്രിസ്‌തു​മസ്സ്‌ ആചാര​രീ​തി​ക​ളു​ടെ​യും തുടക്കം എങ്ങനെ​യാ​യി​രു​ന്നു? (ബി) നമ്മൾ സമ്മാനങ്ങൾ കൊടു​ക്കു​ന്ന​തി​ന്റെ കാരണം എന്തായി​രി​ക്കണം?

6 അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തു​മസ്സ്‌ എങ്ങനെ​യാ​ണു തുടങ്ങി​യത്‌? അതു ക്രിസ്‌തീ​യ​മ​ല്ലാത്ത, റോമാ​ക്കാ​രു​ടെ ഉത്സവമായ സാറ്റർനേ​ലിയ പോലുള്ള, ആഘോ​ഷ​ങ്ങ​ളിൽനിന്ന്‌ വന്നതാണ്‌. കൃഷി​ദേ​വ​നായ സാറ്റേ​ണി​ന്റെ ബഹുമാ​നാർഥം നടത്തി​യി​രുന്ന ഒരു ആഘോ​ഷ​മാ​ണു സാറ്റർനേ​ലിയ. അമേരി​ക്കൻ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു: “ഡിസംബർ പകുതി​യോ​ടെ ആഘോ​ഷി​ച്ചി​രുന്ന സാറ്റർനേ​ലിയ എന്ന റോമൻ ഉത്സവത്തിൽനി​ന്നാ​ണു ക്രിസ്‌തു​മ​സ്സി​ന്റെ പല ആഘോ​ഷ​പ​രി​പാ​ടി​ക​ളും വന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, വിഭവ​സ​മൃ​ദ്ധ​മായ വിരുന്ന്‌ ഒരുക്കു​ന്ന​തും സമ്മാനങ്ങൾ കൊടു​ക്കു​ന്ന​തും മെഴു​കു​തി​രി​കൾ കത്തിക്കു​ന്ന​തും ഈ ഉത്സവത്തിൽനിന്ന്‌ വന്നതാണ്‌.” കൂടാതെ പേർഷ്യ​യി​ലെ സൂര്യ​ദേ​വ​നായ മിത്ര​യു​ടെ ജന്മദി​ന​വും ഡിസംബർ 25-നാണ്‌ ആഘോ​ഷി​ച്ചി​രു​ന്നത്‌.

7 എങ്കിലും ഇന്നു ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കുന്ന മിക്കവ​രും അതിന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​റില്ല. കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കാ​നും നല്ല ഭക്ഷണം കഴിക്കാ​നും സമ്മാനം കൊടു​ക്കാ​നും ഉള്ള അവസര​മാ​യി​ട്ടാണ്‌ അവർ അതിനെ കാണു​ന്നത്‌. തീർച്ച​യാ​യും നമുക്കു നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും സ്‌നേ​ഹ​മുണ്ട്‌. തന്റെ ദാസർ തങ്ങൾക്കു​ള്ളത്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. 2 കൊരി​ന്ത്യർ 9:7 പറയു​ന്നത്‌ “സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌ ” എന്നാണ്‌. ഇത്തരം കാര്യങ്ങൾ ഏതെങ്കി​ലും വിശേ​ഷ​ദി​വ​സ​ങ്ങ​ളിൽ മാത്ര​മാ​യി നമ്മൾ ഒതുക്കി നിറു​ത്താൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. യഹോ​വ​യു​ടെ ജനം തിരി​ച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ​തന്നെ വർഷത്തിൽ ഏതു സമയത്തും സമ്മാനങ്ങൾ കൊടു​ക്കാ​നും കൂട്ടു​കാ​രോ​ടും കുടും​ബാം​ഗ​ങ്ങ​ളോ​ടും ഒപ്പമാ​യി​രി​ക്കാ​നും ആഗ്രഹി​ക്കു​ന്നു. മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർ കൊടു​ക്കു​ന്നത്‌.​—ലൂക്കോസ്‌ 14:12-14.

ആഘോഷങ്ങളുടെ ഉത്ഭവം അറിയു​ന്നത്‌ ഏതൊക്കെ ഒഴിവാക്കണമെന്നു മനസ്സിലാക്കാൻ സഹായി​ക്കും

8. ജ്യോ​ത്സ്യ​ന്മാർ യേശു​വി​നു സമ്മാനം കൊടു​ത്തത്‌ ഒരു നവജാ​ത​ശി​ശു​വാ​യി​രു​ന്ന​പ്പോ​ഴാ​ണോ? വിശദീ​ക​രി​ക്കുക.

8 ക്രിസ്‌തു​മ​സ്സി​നു സമ്മാനം കൊടു​ക്കുക എന്ന ആശയം പിന്താ​ങ്ങു​ന്ന​തി​നു പലരും പറയുന്ന ഒരു കഥയുണ്ട്‌. പുൽത്തൊ​ട്ടി​യിൽ കിടക്കുന്ന യേശു​വി​നെ കാണാൻ മൂന്നു ജ്ഞാനികൾ ചെന്നെ​ന്നും അവർ യേശു​വി​നു സമ്മാനങ്ങൾ കൊടു​ത്തെ​ന്നും ആണ്‌ കഥ. കുറച്ചു​പേർ യേശു​വി​നെ ചെന്ന്‌ കണ്ട്‌ സമ്മാനങ്ങൾ കൊടു​ത്തു എന്നതു ശരിയാണ്‌. പ്രമു​ഖ​നായ ഒരാൾക്കു സമ്മാനങ്ങൾ കൊടു​ക്കു​ന്നതു ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ഒരു രീതി​യാ​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 10:1, 2, 10, 13) എന്നാൽ ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ യേശു​വി​നെ കാണാൻ ചെന്നതു മൂന്നു ജ്ഞാനി​കളല്ല പകരം ജ്യോ​ത്സ്യ​ന്മാ​രാണ്‌. അവരാ​കട്ടെ യഹോ​വയെ ആരാധി​ക്കാത്ത മന്ത്രവാ​ദി​ക​ളാ​യി​രു​ന്നു. ഇനി മറ്റൊരു കാര്യം, യേശു​വി​നെ ഒരു നവജാ​ത​ശി​ശു​വാ​യി തൊഴു​ത്തിൽവെച്ചല്ല അവർ കണ്ടത്‌, പിന്നെ​യോ ഒരു “കുട്ടി”യായി​രു​ന്ന​പ്പോൾ വീട്ടിൽ ചെന്നാണു കണ്ടത്‌.​—മത്തായി 2:1, 2, 11.

പിറന്നാ​ളു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

9. ഏതൊക്കെ പിറന്നാൾ ആഘോ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നുണ്ട്‌?

9 ഒരു കുഞ്ഞു ജനിക്കുന്ന ദിവസം സന്തോ​ഷ​ത്തി​ന്റെ ദിവസ​മാണ്‌. (സങ്കീർത്തനം 127:3) എന്നു കരുതി പിറന്നാൾ ആഘോ​ഷി​ക്കു​ന്ന​തി​നുള്ള ഒരു അടിസ്ഥാ​നമല്ല അത്‌. രണ്ടു പിറന്നാൾ ആഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചേ ബൈബിൾ പറയു​ന്നു​ള്ളൂ. ഒന്ന്‌ ഒരു ഈജി​പ്‌ഷ്യൻ ഫറവോ​യു​ടെ​യും മറ്റേത്‌ ഹെരോദ്‌ അന്തിപ്പാസ്‌ രാജാ​വി​ന്റെ​യും. (ഉൽപത്തി 40:20-22; മർക്കോസ്‌ 6:21-29 വായി​ക്കുക.) ഇവർ രണ്ടു പേരും യഹോ​വയെ ആരാധി​ച്ച​വ​രാ​യി​രു​ന്നില്ല. യഹോ​വയെ ആരാധി​ച്ചവർ പിറന്നാൾ ആഘോ​ഷി​ച്ച​താ​യി ബൈബി​ളിൽ ഒരിട​ത്തും നമ്മൾ വായി​ക്കു​ന്നു​മില്ല.

10. ആദ്യകാല ക്രിസ്‌ത്യാ​നി​കൾ പിറന്നാ​ളാ​ഘോ​ഷ​ങ്ങളെ എങ്ങനെ​യാ​ണു കണ്ടത്‌?

10 ആദ്യകാല ക്രിസ്‌ത്യാ​നി​കൾ “ഏതു പിറന്നാൾ ആഘോ​ഷ​ങ്ങ​ളെ​യും ക്രിസ്‌തീ​യ​മ​ല്ലാത്ത ആചാര​മാ​യി​ട്ടാണ്‌ കരുതി​യത്‌” എന്നു വേൾഡ്‌ ബുക്ക്‌ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. അത്തരം ആചാര​ങ്ങ​ളു​ടെ അടിസ്ഥാ​നം വ്യാജ​വി​ശ്വാ​സ​ങ്ങ​ളാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരാളു​ടെ ജനനസ​മ​യത്ത്‌ വരുന്ന ഒരു ആത്മാവ്‌ അയാളെ സംരക്ഷി​ക്കു​മെന്നു പുരാ​ത​ന​ഗ്രീ​ക്കു​കാർ വിശ്വ​സി​ച്ചി​രു​ന്നു. ആ ആത്മാവിന്‌ അതേ ദിവസം ജനിച്ച ഒരു ദേവനു​മാ​യി ബന്ധമു​ണ്ടെ​ന്നും അവർ കരുതി​യി​രു​ന്നു. ഇത്തരം വ്യാജ​വി​ശ്വാ​സ​ങ്ങ​ളു​മാ​യി മാത്രമല്ല ജ്യോ​തി​ഷ​വു​മാ​യും ജാതക​വു​മാ​യും പിറന്നാ​ളു​കൾക്കു ബന്ധമുണ്ട്‌.

11. നമ്മൾ ഉദാര​മ​തി​ക​ളാ​യി​രി​ക്കു​ന്ന​തി​നെ യഹോവ എങ്ങനെ കാണുന്നു?

11 തങ്ങളുടെ പിറന്നാൾ ഒരു പ്രത്യേ​ക​ദി​വ​സ​മാ​ണെ​ന്നും അന്ന്‌ ആളുകൾ തങ്ങളോ​ടു വിലമ​തി​പ്പും സ്‌നേ​ഹ​വും കാണി​ക്ക​ണ​മെ​ന്നും പലരും ആഗ്രഹി​ക്കു​ന്നു. എന്നാൽ ചില ദിവസ​ങ്ങ​ളിൽ മാത്രമല്ല വർഷത്തി​ലു​ട​നീ​ളം നമുക്കു കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും സ്‌നേഹം കാണി​ക്കാൻ കഴിയും. നമ്മൾ എപ്പോ​ഴും ദയയും ഉദാര​ത​യും കാണി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. (പ്രവൃ​ത്തി​കൾ 20:35 വായി​ക്കുക.) ജന്മദി​ന​ത്തിൽ മാത്രമല്ല എല്ലാ ദിവസ​വും ജീവനെന്ന അമൂല്യ​സ​മ്മാ​ന​ത്തിന്‌ യഹോ​വ​യോ​ടു നമ്മൾ നന്ദിയു​ള്ള​വ​രാണ്‌.​—സങ്കീർത്തനം 8:3, 4; 36:9.

സ്‌നേഹമാണു സത്യ​ക്രിസ്‌ത്യാ​നി​കളെ കൊടു​ക്കാൻ പ്രേരി​പ്പി​ക്കു​ന്നത്‌

12. മരണദി​വസം ജനനദി​വ​സ​ത്തെ​ക്കാൾ നല്ലതാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 സഭാ​പ്ര​സം​ഗകൻ 7:1 പറയുന്നു: “വിശേ​ഷ​തൈ​ല​ത്തെ​ക്കാൾ സത്‌പേര്‌ നല്ലത്‌. ജനനദി​വ​സ​ത്തെ​ക്കാൾ മരണദി​വ​സ​വും നല്ലത്‌.” ജനനദി​വ​സ​ത്തെ​ക്കാൾ മരണദി​വസം നല്ലതാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? നമ്മൾ ജനിക്കു​മ്പോൾ നമ്മുടെ ജീവി​തം​കൊണ്ട്‌ ഒന്നും​—നല്ലതോ ചീത്തയോ​—ചെയ്യാൻ തുടങ്ങി​യി​ട്ടില്ല. എന്നാൽ നമ്മുടെ ജീവിതം യഹോ​വയെ സേവി​ക്കാ​നും മറ്റുള്ള​വർക്കു നന്മ ചെയ്യാ​നും ഉപയോ​ഗി​ക്കു​മ്പോൾ നമ്മൾ ഒരു “സത്‌പേര്‌” നേടി​യെ​ടു​ക്കു​ക​യാണ്‌. നമ്മൾ മരിച്ചാ​ലും യഹോവ നമ്മളെ ഓർക്കും. (ഇയ്യോബ്‌ 14:14, 15) യഹോ​വ​യു​ടെ ജനം സ്വന്തം പിറന്നാ​ളോ യേശു​വി​ന്റെ പിറന്നാ​ളോ ആഘോ​ഷി​ക്കു​ന്നില്ല. ചെയ്യാ​നാ​യി യേശു കല്‌പിച്ച ഒരേ ഒരു ആചരണം യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​മാണ്‌.​—ലൂക്കോസ്‌ 22:17-20; എബ്രായർ 1:3, 4.

ഈസ്റ്ററി​ന്റെ തുടക്കം

13, 14. ഈസ്റ്റർ ആഘോ​ഷ​ത്തിന്‌ എന്തുമാ​യി ബന്ധമുണ്ട്‌?

13 ഈസ്റ്റർ ആഘോ​ഷി​ക്കു​മ്പോൾ യേശു​വി​ന്റെ ഉയിർപ്പ്‌ ആഘോ​ഷി​ക്കു​ക​യാ​ണെ​ന്നാ​ണു പലരും വിചാ​രി​ക്കു​ന്നത്‌. യഥാർഥ​ത്തിൽ ഈസ്റ്റർ ആഘോ​ഷങ്ങൾ ഉദയത്തി​ന്റെ​യും വസന്തത്തി​ന്റെ​യും ആംഗ്ലോ സാക്‌സൺ ദേവത​യായ ഇയോസ്‌ട്ര​യു​മാ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഇയോ​സ്‌ട്ര ഫലപു​ഷ്ടി​യു​ടെ​യും ദേവത​യാണ്‌ എന്ന്‌ ഐതി​ഹ്യ​നി​ഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നു. ഈസ്റ്ററി​ന്റെ ചില ആചാര​ങ്ങൾക്ക്‌ ഇതുമാ​യി ബന്ധമുണ്ട്‌. പ്രചാരം നേടി​വ​രുന്ന മുട്ടയും മുയലും ആയി ബന്ധപ്പെട്ട ആചാരങ്ങൾ ഇതിന്‌ ഉദാഹ​ര​ണ​മാണ്‌. മുട്ട “പുതു​ജീ​വ​ന്റെ​യും ഉയിർപ്പി​ന്റെ​യും പ്രതീ​ക​മാണ്‌ ”എന്ന്‌ ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. പുറജാ​തീയ ആരാധ​ന​യിൽ ഫലപു​ഷ്ടി​യു​ടെ ചിഹ്നമാ​യി മുയലു​കളെ ഉപയോ​ഗി​ച്ചി​രു​ന്നു. യേശു​വി​ന്റെ ഉയിർപ്പു​മാ​യി ഈസ്റ്ററിന്‌ ഒരു ബന്ധവു​മി​ല്ലെന്നു വ്യക്തമാണ്‌.

14 തന്റെ മകന്റെ ഉയിർപ്പു​മാ​യി വ്യാജ​മ​താ​ചാ​ര​ങ്ങളെ കൂട്ടി​ക്കു​ഴയ്‌ക്കു​ന്നതു കാണു​മ്പോൾ യഹോ​വയ്‌ക്കു സന്തോഷം തോന്നു​മോ? ഒരിക്ക​ലും ഇല്ല. (2 കൊരി​ന്ത്യർ 6:17, 18) മാത്രമല്ല, യേശു​വി​ന്റെ ഉയിർപ്പ്‌ ആഘോ​ഷി​ക്കാൻ യഹോവ ഒരിക്ക​ലും ആവശ്യ​പ്പെ​ട്ടി​ട്ടു​മില്ല.

മരിച്ച​വ​രു​മാ​യി ബന്ധപ്പെട്ട ആചാരങ്ങൾ

15. ഒരു വ്യക്തി​യു​ടെ മരണവു​മാ​യി ബന്ധപ്പെട്ട ആചാര​ങ്ങ​ളിൽനി​ന്നും സത്യ​ക്രിസ്‌ത്യാ​നി​കൾ വിട്ടു​നിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 മരിച്ച വ്യക്തി​യു​മാ​യി ബന്ധപ്പെട്ട പല ആചാര​ങ്ങ​ളും സത്യ​ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കും. ഒരു വ്യക്തി മരിക്കു​മ്പോൾ ദുഃഖാ​ച​ര​ണ​ത്തി​ന്റെ ഭാഗമാ​യി രാത്രി മുഴുവൻ ഉണർന്നി​രി​ക്കുന്ന ഒരു രീതി​യുണ്ട്‌. ഇനി ശവസം​സ്‌കാര സമയത്ത്‌ അടുത്ത കുടും​ബാം​ഗങ്ങൾ ഒരു പിടി മണ്ണോ പൂക്കളോ ശവക്കു​ഴി​യിൽ ഇടുന്ന ചടങ്ങു​മുണ്ട്‌. ചില ആചാരങ്ങൾ ദിവസ​ങ്ങ​ളോ മാസങ്ങ​ളോ വർഷങ്ങ​ളോ കഴിഞ്ഞ്‌ നടത്തും. ആളുകൾ ഇതൊക്കെ ചെയ്യു​ന്നതു മരിച്ച​വർക്ക്‌ അവരെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മെന്ന വിശ്വാ​സ​ത്തി​ലാണ്‌. പക്ഷേ മരിച്ചവർ “ഒന്നും അറിയു​ന്നില്ല” എന്നാണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും മരിച്ച​വരെ ആരാധി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട എല്ലാ ആചാര​ങ്ങ​ളിൽനി​ന്നും വിട്ടു​നിൽക്കും.​—സഭാ​പ്ര​സം​ഗകൻ 9:5, 10.

ദൈവം ഇഷ്ടപ്പെ​ടുന്ന വിവാഹം

16, 17. വിവാ​ഹ​പ​രി​പാ​ടി​കൾ ആസൂ​ത്രണം ചെയ്യു​മ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധി​ക്കണം?

16 വിവാഹം സന്തോ​ഷ​ക​ര​മായ ഒരു വേളയാണ്‌. ലോക​ത്തെ​ങ്ങും വിവാഹം പല വിധങ്ങ​ളി​ലാണ്‌ ആഘോ​ഷി​ക്കു​ന്നത്‌. വിവാ​ഹാ​ഘോ​ഷ​വു​മാ​യി ബന്ധപ്പെട്ട ചടങ്ങുകൾ എവി​ടെ​നിന്ന്‌ വന്നു എന്നതി​നെ​ക്കു​റി​ച്ചൊ​ന്നും അധികം ആരും ചിന്തി​ക്കാ​റില്ല. അതു​കൊ​ണ്ടു​തന്നെ അതിൽ ചിലത്‌ ക്രിസ്‌തീ​യ​മ​ല്ലാത്ത മതവി​ശ്വാ​സ​ങ്ങ​ളിൽനിന്ന്‌ വന്നിട്ടു​ള്ള​താ​ണെന്ന കാര്യം അവർക്ക്‌ അറിയി​ല്ലാ​യി​രി​ക്കാം. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളായ വധൂവ​ര​ന്മാർ അവരുടെ വിവാ​ഹ​പ​രി​പാ​ടി​കൾ ആസൂ​ത്രണം ചെയ്യു​മ്പോൾ അത്‌ യഹോ​വയ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലാ​ണോ എന്ന കാര്യം ഉറപ്പു​വ​രു​ത്തും. ഓരോ വിവാ​ഹ​ച്ച​ട​ങ്ങി​ന്റെ​യും തുടക്ക​ത്തെ​ക്കു​റിച്ച്‌ പഠിച്ചാൽ അവർക്കു നല്ല തീരു​മാ​നങ്ങൾ എടുക്കാൻ കഴിയും.​—മർക്കോസ്‌ 10:6-9.

17 ചില വിവാ​ഹ​ച്ച​ട​ങ്ങു​കൾ നവദമ്പ​തി​കൾക്കു ‘ഭാഗ്യം’ കൊണ്ടു​വ​രു​മെ​ന്നാണ്‌ ആളുകൾ വിശ്വ​സി​ക്കു​ന്നത്‌. (യശയ്യ 65:11) ഉദാഹ​ര​ണ​ത്തിന്‌, ചില ഇടങ്ങളിൽ അരിയോ അതു​പോ​ലെ മറ്റെ​ന്തെ​ങ്കി​ലു​മോ വധൂവ​ര​ന്മാ​രു​ടെ മേൽ വിതറു​ന്നു. ഇതു ദമ്പതി​കൾക്കു സന്തോ​ഷ​വും ദീർഘാ​യു​സ്സും ‘സന്താന​സൗ​ഭാ​ഗ്യ​വും’ നൽകു​മെ​ന്നും അവരെ ആപത്തു​ക​ളിൽനിന്ന്‌ സംരക്ഷി​ക്കു​മെ​ന്നും ആളുകൾ വിശ്വ​സി​ക്കു​ന്നു. എന്നാൽ വ്യാജ​മ​ത​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട എല്ലാ ചടങ്ങു​ക​ളും ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധി​ക്കും.​—2 കൊരി​ന്ത്യർ 6:14-18 വായി​ക്കുക.

18. വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട മറ്റു ബൈബിൾ തത്ത്വങ്ങൾ ഏതൊ​ക്കെ​യാണ്‌?

18 വിവാഹം മാന്യ​മായ ഒരു സന്തോ​ഷ​വേ​ള​യാ​യി​രി​ക്കാ​നും കൂടി​വ​രു​ന്ന​വർക്ക്‌ ആസ്വാ​ദനം ലഭിക്കുന്ന വിധത്തി​ലാ​യി​രി​ക്കാ​നും ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ ആഗ്രഹി​ക്കു​ന്നു. ഒരു ക്രിസ്‌തീ​യ​വി​വാ​ഹ​ത്തിൽ പങ്കെടു​ക്കുന്ന അതിഥി​കൾ ദയയി​ല്ലാ​തെ​യോ മര്യാ​ദ​യി​ല്ലാ​തെ​യോ ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യോ ആശംസ അർപ്പി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നില്ല. (സുഭാ​ഷി​തങ്ങൾ 26:18, 19; ലൂക്കോസ്‌ 6:31; 10:27) ‘വസ്‌തു​വ​കകൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്കുന്ന’ ഒന്നായി​രി​ക്കില്ല ഒരു ക്രിസ്‌ത്യാ​നി​യു​ടെ വിവാഹം. (1 യോഹ​ന്നാൻ 2:16) നിങ്ങൾ വിവാ​ഹ​പ​രി​പാ​ടി​കൾ ആസൂ​ത്രണം ചെയ്യു​ക​യാ​ണെ​ങ്കിൽ പിന്നീട്‌ തിരി​ഞ്ഞു​നോ​ക്കു​മ്പോൾ അതു സന്തോ​ഷ​ക​ര​മായ ഓർമകൾ നൽകുന്ന ഒന്നായി​രി​ക്കു​മെന്ന്‌ ഉറപ്പു​വ​രു​ത്തുക.​—പിൻകു​റിപ്പ്‌ 28 കാണുക.

മദ്യം കഴിക്കു​മ്പോൾ ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്ന രീതി​യു​ടെ തുടക്കം

19, 20. മദ്യം കഴിക്കു​മ്പോൾ ഗ്ലാസ്സുകൾ കൂട്ടി​മു​ട്ടി​ക്കുന്ന രീതി തുടങ്ങി​യത്‌ എങ്ങനെ​യാണ്‌?

19 വിവാ​ഹ​വേ​ള​യി​ലും മറ്റു സാമൂ​ഹി​ക​കൂ​ടി​വ​ര​വു​ക​ളി​ലും മദ്യം കഴിക്കു​മ്പോൾ “ചിയേ​ഴ്‌സ്‌ ” എന്നോ മറ്റോ പറഞ്ഞു​കൊണ്ട്‌ ഗ്ലാസ്സുകൾ കൂട്ടി​മു​ട്ടി​ക്കാ​റുണ്ട്‌. ക്രിസ്‌ത്യാ​നി​കൾ ഇതിനെ എങ്ങനെ വീക്ഷി​ക്കണം?

20 “ദൈവ​ങ്ങൾക്കു വിശു​ദ്ധ​പാ​നീ​യങ്ങൾ അർപ്പി​ക്കുന്ന” ഒരു ആചാര​ത്തിൽനി​ന്നാ​യി​രി​ക്കാം ഈ രീതി വന്നതെ​ന്നാ​ണു മദ്യ​ത്തെ​യും സംസ്‌കാ​ര​ത്തെ​യും കുറി​ച്ചുള്ള അന്താരാ​ഷ്‌ട്ര ചെറു​പുസ്‌തകം (ഇംഗ്ലീഷ്‌) പറയു​ന്നത്‌. “ആയുസ്സും ആരോ​ഗ്യ​വും നേർന്നു​കൊ​ണ്ടുള്ള പ്രാർഥ​നയ്‌ക്ക്‌ ഉത്തരം കിട്ടി​യ​തി​നു നന്ദിയാ​യി​ട്ടാണ്‌ ” ഇങ്ങനെ ചെയ്‌തി​രു​ന്നത്‌. പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ആളുകൾ കപ്പുകൾ ഉയർത്തി ദൈവാ​നു​ഗ്രഹം ചോദി​ക്കു​മാ​യി​രു​ന്നു. എന്നാൽ യഹോ​വ​യോട്‌ അനു​ഗ്രഹം ചോദി​ക്കേ​ണ്ടത്‌ ഇങ്ങനെയല്ല.​—യോഹ​ന്നാൻ 14:6; 16:23.

“യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശമായതെല്ലാം വെറുക്കൂ!”

21. മറ്റ്‌ ഏതെല്ലാം ആഘോ​ഷങ്ങൾ ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കും?

21 ഒരു ആഘോ​ഷ​ത്തിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്ന കാര്യം തീരു​മാ​നി​ക്കു​മ്പോൾ, ആ ആഘോഷം എന്തു ചിന്തി​ക്കാ​നും എങ്ങനെ പെരു​മാ​റാ​നും ആണ്‌ നിങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്നുകൂ​ടി ആലോ​ചി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ചില ആഘോ​ഷ​ങ്ങ​ളി​ലും കാർണി​വ​ലു​ക​ളി​ലും കാമവി​കാ​രം ഉണർത്തുന്ന തരത്തി​ലുള്ള നൃത്തങ്ങ​ളും ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലാത്ത കുടി​യും അധാർമി​ക​ത​പോ​ലും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ഇത്തരം ആഘോ​ഷങ്ങൾ സ്വവർഗ​ര​തി​യോ ദേശീ​യ​ത​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ആകാം. ഇങ്ങനെ​യുള്ള ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ വെറു​ക്കുന്ന കാര്യ​ങ്ങളെ നമ്മൾ വെറു​ക്കു​ക​യാ​യി​രി​ക്കു​മോ?​—സങ്കീർത്തനം 1:1, 2; 97:10; 119:37.

22. ഒരു ആഘോ​ഷ​ത്തിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്ന കാര്യം തീരു​മാ​നി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ എന്തു സഹായി​ക്കും?

22 ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടാത്ത എല്ലാ ആഘോ​ഷ​ങ്ങ​ളും ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കൾ വളരെ ശ്രദ്ധി​ക്കണം. അപ്പോസ്‌ത​ല​നായ പൗലോസ്‌ എഴുതി: “അതു​കൊണ്ട്‌ നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും മറ്റ്‌ എന്തു ചെയ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക.” (1 കൊരി​ന്ത്യർ 10:31; പിൻകു​റിപ്പ്‌ 29 കാണുക.) എല്ലാ ആഘോ​ഷ​ങ്ങ​ളും അധാർമി​ക​ത​യു​മാ​യോ വ്യാജാ​രാ​ധ​ന​യു​മാ​യോ ദേശീ​യ​ത​യു​മാ​യോ ബന്ധമു​ള്ളതല്ല എന്നതു ശരിയാണ്‌. ഒരു ആഘോഷം ബൈബിൾത​ത്ത്വ​ങ്ങൾ ഒന്നും ലംഘി​ക്കു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും അതിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്ന കാര്യം തീരു​മാ​നി​ക്കേ​ണ്ടതു നമ്മളാണ്‌. നമ്മുടെ തീരു​മാ​നം മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കും എന്നുകൂ​ടി ചിന്തി​ക്കണം.

നമ്മുടെ വാക്കാ​ലും പ്രവൃത്തിയാലും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക

23, 24. സാക്ഷി​ക​ള​ല്ലാത്ത നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടു നമ്മൾ ചില ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കാ​ത്ത​തി​ന്റെ കാരണം എങ്ങനെ വിശദീ​ക​രി​ക്കാം?

23 യഹോ​വയ്‌ക്ക്‌ ഇഷ്ടമല്ലാത്ത ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നതു സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതി​നോ​ടകം നിങ്ങൾ നിറു​ത്തി​യി​ട്ടു​ണ്ടാ​കും. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാത്ത നിങ്ങളു​ടെ ചില കുടും​ബാം​ഗങ്ങൾ, നിങ്ങൾക്ക്‌ അവരെ ഇഷ്ടമ​ല്ലെ​ന്നോ അവരോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നോ ഒരുപക്ഷേ ചിന്തി​ച്ചേ​ക്കാം. കുടും​ബാം​ഗങ്ങൾ ഒന്നിച്ചു​കൂ​ടാൻ പറ്റിയ ഒരേ ഒരു സമയം വിശേ​ഷ​ദി​വ​സ​ങ്ങ​ളാണ്‌ എന്നായി​രി​ക്കാം അവർ വിചാ​രി​ക്കു​ന്നത്‌. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? കുടും​ബാം​ഗ​ങ്ങളെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അവർ നിങ്ങൾക്കു വേണ്ട​പ്പെ​ട്ട​വ​രാ​ണെ​ന്നും അവരെ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു നിങ്ങൾക്കു പലതും ചെയ്യാൻ കഴിയും. (സുഭാ​ഷി​തങ്ങൾ 11:25; സഭാ​പ്ര​സം​ഗകൻ 3:12, 13) മറ്റ്‌ അവസര​ങ്ങ​ളിൽ നിങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ അവരെ ക്ഷണിക്കാ​നാ​കും.

24 നിങ്ങൾ ചില ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാൻ ബന്ധുക്കൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, അതി​നെ​ക്കു​റി​ച്ചുള്ള കാരണങ്ങൾ വിശദീ​ക​രി​ക്കാൻ സഹായി​ക്കുന്ന നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും jw.org വെബ്‌സൈ​റ്റും നിങ്ങൾക്കു പരി​ശോ​ധി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾ തർക്കിച്ച്‌ ജയിക്കാൻ നോക്കു​ക​യാ​ണെ​ന്നോ നിങ്ങളു​ടെ ആശയങ്ങൾ അവരെ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നോ ഉള്ള ഒരു ധാരണ ബന്ധുക്കൾക്കു കൊടു​ക്ക​രുത്‌. പകരം നിങ്ങൾ ഒരുപാ​ടു കാര്യങ്ങൾ കണക്കി​ലെ​ടു​ത്ത​തി​നു ശേഷം സ്വന്തമാ​യി എടുത്ത ഒരു തീരു​മാ​ന​മാണ്‌ അതെന്ന കാര്യം മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കുക. ശാന്തത കൈ​വെ​ടി​യ​രുത്‌. “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ.”​—കൊ​ലോ​സ്യർ 4:6.

25, 26. യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്ന​തി​നാ​യി മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം?

25 ചില ആഘോ​ഷ​ങ്ങ​ളിൽ നമ്മൾ പങ്കെടു​ക്കാ​ത്ത​തി​ന്റെ കാരണങ്ങൾ നമുക്കു​തന്നെ വ്യക്തമാ​യി അറിയാ​മെന്ന കാര്യം നമ്മൾ ഉറപ്പാ​ക്കണം. (എബ്രായർ 5:14) യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. നമ്മൾ മാതാ​പി​താ​ക്ക​ളാ​ണെ​ങ്കിൽ ബൈബിൾത​ത്ത്വ​ങ്ങൾ മനസ്സി​ലാ​ക്കാ​നും അവയെ സ്‌നേ​ഹി​ക്കാ​നും മക്കളെ സഹായി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കണം. കുട്ടി​കൾക്ക്‌ യഹോ​വയെ ഒരു യഥാർഥ​വ്യ​ക്തി​യാ​യി തോന്നു​മ്പോൾ അവരും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കും.—യശയ്യ 48:17, 18; 1 പത്രോസ്‌ 3:15.

26 യഹോ​വയെ ശുദ്ധമാ​യും സത്യസ​ന്ധ​മാ​യും ആരാധി​ക്കാൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വയ്‌ക്കു സന്തോഷം തോന്നും. (യോഹ​ന്നാൻ 4:23) എന്നാൽ പലരും ചിന്തി​ക്കു​ന്നത്‌ ഒരു വ്യക്തിക്ക്‌ ഈ വഞ്ചക​ലോ​ക​ത്തിൽ ശരിക്കും സത്യസ​ന്ധ​നാ​യി​രി​ക്കാൻ കഴിയി​ല്ലെ​ന്നാണ്‌. അതു ശരിയാ​ണോ? അടുത്ത അധ്യാ​യ​ത്തിൽ അതെക്കു​റിച്ച്‌ ചർച്ച ചെയ്യും.

^ കൂടുതൽ വിവരങ്ങൾ അറിയാൻ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യും (ഇംഗ്ലീഷ്‌) യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യും jw.org വെബ്‌സൈ​റ്റും നോക്കാ​വു​ന്ന​താണ്‌.