വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

തന്റെ ജനം ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

തന്റെ ജനം ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

“നിർമ​ല​നോട്‌ അങ്ങ്‌ നിർമലത കാണി​ക്കു​ന്നു.”​—സങ്കീർത്തനം 18:26.

1-3. (എ) മകൻ വൃത്തി​യാ​യി​ട്ടി​രി​ക്കു​ന്നെന്ന്‌ ഒരമ്മ ഉറപ്പു​വ​രു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ ജനം ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 സ്‌നേ​ഹ​മുള്ള ഒരമ്മ മകനെ സ്‌കൂ​ളിൽ പോകു​ന്ന​തി​നു​വേണ്ടി ഒരുക്കു​ന്നതു മനസ്സിൽ കാണുക. അവൻ കുളി​ച്ചി​ട്ടു​ണ്ടെ​ന്നും അവന്റെ വസ്‌ത്രം വൃത്തി​യും വെടി​പ്പും ഉള്ളതാ​ണെ​ന്നും ആ അമ്മ ഉറപ്പു​വ​രു​ത്തു​ന്നു. ഇത്‌ അവന്റെ ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കും, മാതാ​പി​താ​ക്കൾ അവനെ നന്നായി നോക്കു​ന്നു​ണ്ടെന്നു കാണു​ന്ന​വർക്കു മനസ്സി​ലാ​കു​ക​യും ചെയ്യും.

2 നമ്മുടെ പിതാ​വായ യഹോവ, നമ്മൾ ശുദ്ധി​യു​ള്ള​വ​രും നിർമ​ല​രും ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (സങ്കീർത്തനം 18:26) ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നമുക്കു ഗുണം ചെയ്യു​മെന്നു ദൈവ​ത്തിന്‌ അറിയാം. കൂടാതെ അതു ദൈവ​ത്തി​നു മഹത്ത്വ​വും കരേറ്റു​ന്നു.​—യഹസ്‌കേൽ 36:22; 1 പത്രോസ്‌ 2:12 വായി​ക്കുക.

3 ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നമുക്കു ഗുണം ചെയ്യു​ന്നത്‌ എങ്ങനെ? ഈ ചോദ്യ​ങ്ങൾ വിശക​ലനം ചെയ്യു​മ്പോൾ നമ്മൾ ഓരോ​രു​ത്ത​രും വരുത്തേണ്ട ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെ​ട്ടേ​ക്കാം.

ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4, 5. (എ) നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ശുദ്ധിയെ യഹോവ എങ്ങനെ കാണുന്നു എന്നതി​നെ​ക്കു​റിച്ച്‌ സൃഷ്ടി എന്തു പഠിപ്പി​ക്കു​ന്നു?

4 ശുദ്ധി​യു​ടെ​യും നിർമ​ല​ത​യു​ടെ​യും മാതൃക യഹോ​വ​യാണ്‌. (ലേവ്യ 11:44, 45) നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രധാ​ന​കാ​രണം, നമ്മൾ ഈ ‘ദൈവത്തെ അനുക​രി​ക്കാൻ’ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌.​—എഫെസ്യർ 5:1.

5 ശുദ്ധിയെ ദൈവം എങ്ങനെ കാണുന്നു എന്നതി​നെ​ക്കു​റിച്ച്‌ സൃഷ്ടി​യിൽനിന്ന്‌ നമുക്ക്‌ ഒരുപാട്‌ പഠിക്കാ​നാ​കും. വായു​വും വെള്ളവും ശുദ്ധമാ​ക്കി നിറു​ത്തു​ന്ന​തിന്‌ യഹോവ പ്രകൃ​തി​യിൽ പരിവൃ​ത്തി​കൾ വെച്ചി​ട്ടുണ്ട്‌. (യിരെമ്യ 10:12) മനുഷ്യർ മലിന​മാ​ക്കി​യി​ട്ടു​പോ​ലും ഭൂമി സ്വയം ശുദ്ധീ​ക​രി​ക്കുന്ന പല വിധങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കൂ. ഉദാഹ​ര​ണ​ത്തിന്‌, മൈ​ക്രോസ്‌കോ​പ്പി​ലൂ​ടെ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്‌മാ​ണു​ക്കളെ യഹോവ സൃഷ്ടി​ച്ചി​ട്ടുണ്ട്‌. അവയ്‌ക്കു വിഷമാ​ലി​ന്യ​ങ്ങളെ ദോഷ​മി​ല്ലാത്ത വസ്‌തു​ക്ക​ളാ​ക്കി മാറ്റാൻ കഴിയും. ഇതൊരു സങ്കീർണ​മായ പ്രക്രി​യ​യാണ്‌. മലിനീ​ക​ര​ണം​കൊ​ണ്ടു​ണ്ടായ ദോഷ​ഫ​ലങ്ങൾ ഇല്ലാതാ​ക്കാൻ ശാസ്‌ത്രജ്ഞർ ഇത്തരം ചില സൂക്ഷ്‌മാ​ണു​ക്കളെ ഉപയോ​ഗി​ക്കാ​റുണ്ട്‌.​—റോമർ 1:20.

6, 7. യഹോ​വ​യു​ടെ ആരാധകർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു മോശ​യു​ടെ നിയമം കാണി​ക്കു​ന്നത്‌ എങ്ങനെ?

6 യഹോവ ഇസ്രാ​യേ​ല്യർക്കു മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ലും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം നമുക്കു കാണാം. ഉദാഹ​ര​ണ​ത്തിന്‌, ശാരീ​രി​ക​ശു​ദ്ധി​യു​ണ്ടെ​ങ്കി​ലേ യഹോവ ആരാധന സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ. പാപപ​രി​ഹാ​ര​ദി​വസം മഹാപു​രോ​ഹി​തൻ രണ്ടു തവണ കുളി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ 16:4, 23, 24) മറ്റു പുരോ​ഹി​ത​ന്മാർ ബലികൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പു കൈകാ​ലു​കൾ കഴുക​ണ​മാ​യി​രു​ന്നു. (പുറപ്പാട്‌ 30:17-21; 2 ദിനവൃ​ത്താ​ന്തം 4:6) ചില സാഹച​ര്യ​ങ്ങ​ളിൽ ശുദ്ധി​യെ​ക്കു​റി​ച്ചുള്ള നിയമങ്ങൾ അനുസ​രി​ക്കാ​തി​രു​ന്നാൽ മരണശിക്ഷ കിട്ടു​മാ​യി​രു​ന്നു.​—ലേവ്യ 15:31; സംഖ്യ 19:17-20.

7 ഇന്നത്തെ കാര്യ​മോ? യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ മോശ​യു​ടെ നിയമ​ത്തിൽനിന്ന്‌ നമുക്കു പലതും മനസ്സി​ലാ​ക്കാം. (മലാഖി 3:6) യഹോ​വ​യു​ടെ ആരാധകർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന്‌ അതു വ്യക്തമാ​യി കാണിച്ചു. യഹോ​വ​യു​ടെ നിലവാ​രങ്ങൾ മാറി​യി​ട്ടില്ല. ഇന്നും തന്റെ ആരാധകർ ശുദ്ധി​യു​ള്ള​വ​രും നിർമ​ല​രും ആയിരി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.​—യാക്കോബ്‌ 1:27.

ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കുക എന്നതിന്റെ അർഥം

8. നമ്മൾ ഏതെല്ലാം കാര്യ​ങ്ങ​ളിൽ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം?

8 യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌ ശരീരം, വസ്‌ത്രം, പാർപ്പി​ടം എന്നിവ മാത്രം ശുദ്ധമാ​യി​രു​ന്നാൽ പോരാ. നമ്മുടെ മുഴു​ജീ​വി​ത​വും ശുദ്ധമാ​യി​രി​ക്കണം. നമ്മുടെ ആരാധന, പെരു​മാ​റ്റം, ചിന്ത ഇതെല്ലാം അതിൽ ഉൾപ്പെ​ടു​ന്നു. യഹോവ നമ്മളെ ശുദ്ധി​യു​ള്ള​വ​രാ​യി വീക്ഷി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളി​ലും ശുദ്ധി​യു​ള്ള​വ​രും നിർമ​ല​രും ആയിരി​ക്കണം.

9, 10. ആരാധ​ന​യിൽ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

9 ശുദ്ധാ​രാ​ധന. ഒരു വിധത്തി​ലും നമ്മൾ വ്യാജാ​രാ​ധ​ന​യിൽ ഉൾപ്പെ​ട​രുത്‌. ഇസ്രാ​യേ​ല്യർ ബാബി​ലോ​ണിൽ അടിമ​ക​ളാ​യി​രു​ന്ന​പ്പോൾ, അധാർമി​കത നിറഞ്ഞ വ്യാജാ​രാ​ധ​ന​യിൽ ഉൾപ്പെ​ട്ടി​രു​ന്ന​വ​രാ​യി​രു​ന്നു അവർക്കു ചുറ്റു​മു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ ഇസ്രാ​യേ​ല്യർ സ്വന്തം നാട്ടി​ലേക്കു മടങ്ങി​വന്ന്‌ വീണ്ടും ശുദ്ധാ​രാ​ധന തുടങ്ങു​മെന്ന്‌ യശയ്യ പ്രവചി​ച്ചു. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “അവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ, അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌! . . . അവളുടെ മധ്യേ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ; ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ.” അവർ ദൈവത്തെ ആരാധി​ക്കു​മ്പോൾ ബാബി​ലോ​ണി​ലെ വ്യാജ​മ​ത​ത്തി​ന്റെ പഠിപ്പി​ക്ക​ലു​ക​ളും രീതി​ക​ളും ആചാര​ങ്ങ​ളും ഒക്കെ അതിൽ കൂട്ടി​ക്കു​ഴയ്‌ക്ക​രു​താ​യി​രു​ന്നു.​—യശയ്യ 52:11.

10 സത്യ​ക്രിസ്‌ത്യാ​നി​കൾക്കും വ്യാജ​മ​ത​ങ്ങ​ളു​മാ​യി ഒരു ബന്ധവു​മില്ല. (1 കൊരി​ന്ത്യർ 10:21 വായി​ക്കുക.) ലോക​ത്തെ​ങ്ങും പ്രചാ​ര​ത്തി​ലുള്ള പല വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ഒക്കെ വ്യാജ​മായ മതപഠി​പ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വന്നിട്ടു​ള്ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരാൾ മരിച്ചാ​ലും അയാളു​ടെ ഉള്ളിലെ എന്തോ ഒന്ന്‌ തുടർന്നും ജീവി​ക്കു​മെന്നു പല സംസ്‌കാ​ര​ത്തി​ലു​മു​ള്ളവർ വിശ്വ​സി​ക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 9:5, 6, 10) ഈ വിശ്വാ​സത്തെ അടിസ്ഥാ​ന​മാ​ക്കി പല ആചാര​ങ്ങ​ളും ഇന്നുണ്ട്‌. ക്രിസ്‌ത്യാ​നി​കൾ ഇത്തരം ആചാരാ​നുഷ്‌ഠാ​നങ്ങൾ ഒഴിവാ​ക്കണം. ഒരുപക്ഷേ, ഇതിൽ പങ്കെടു​ക്കാൻ കുടും​ബാം​ഗങ്ങൾ നമ്മളെ നിർബ​ന്ധി​ച്ചേ​ക്കാം. എന്നാൽ യഹോവ നമ്മളെ ശുദ്ധി​യു​ള്ള​വ​രാ​യി കാണാൻ നമ്മൾ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌, അത്തരം നിർബ​ന്ധ​ത്തി​നു നമ്മൾ വഴങ്ങില്ല.​—പ്രവൃ​ത്തി​കൾ 5:29.

11. നിർമ​ല​മായ പെരു​മാ​റ്റം എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

11 നിർമ​ല​മായ പെരു​മാ​റ്റം. യഹോവ ശുദ്ധി​യു​ള്ള​വ​രാ​യി വീക്ഷി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എല്ലാ തരത്തി​ലു​മുള്ള ലൈം​ഗിക അധാർമി​ക​ത​യും ഒഴിവാ​ക്കണം. (എഫെസ്യർ 5:5 വായി​ക്കുക.) “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ” എന്ന്‌ യഹോവ ബൈബി​ളിൽ പറയുന്നു. അധാർമി​ക​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ട്ടിട്ട്‌ പശ്ചാത്ത​പി​ക്കാ​ത്തവർ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ലെന്നു” യഹോവ വ്യക്തമാ​ക്കു​ന്നു.​—1 കൊരി​ന്ത്യർ 6:9, 10, 18; പിൻകു​റിപ്പ്‌ 22 കാണുക.

12, 13. ചിന്തക​ളിൽ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 നിർമ​ല​മായ ചിന്തകൾ. മിക്ക​പ്പോ​ഴും ചിന്തകൾ പ്രവൃ​ത്തി​ക​ളി​ലേക്കു നയിക്കു​ന്നു. (മത്തായി 5:28; 15:18, 19) നിർമ​ല​മായ ചിന്തകൾ നിർമ​ല​മായ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കും. നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ ഇടയ്‌ക്കി​ടെ തെറ്റായ ചിന്തകൾ നമ്മളി​ലേക്കു വന്നേക്കാം. അങ്ങനെ വരു​മ്പോൾ അപ്പോൾത്തന്നെ അതു തള്ളിക്ക​ള​യണം. അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ പിന്നീട്‌ നമ്മുടെ ഹൃദയം ശുദ്ധമ​ല്ലെന്നു നമ്മൾ കണ്ടേക്കാം. ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യം ചെയ്യണ​മെന്നു നമുക്കു തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ നിർമ​ല​മായ ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കണം. (ഫിലി​പ്പി​യർ 4:8 വായി​ക്കുക.) ഇക്കാര​ണ​ത്താൽ അധാർമി​ക​മോ അക്രമാ​സ​ക്ത​മോ ആയ വിനോ​ദ​ങ്ങൾപോ​ലു​ളള കാര്യങ്ങൾ നമ്മൾ ഒഴിവാ​ക്കു​ന്നു. എന്തു വായി​ക്കണം, കാണണം, എന്തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം എന്നൊക്കെ നമ്മൾ ശ്രദ്ധാ​പൂർവം തീരു​മാ​നി​ക്കു​ന്നു.​—സങ്കീർത്തനം 19:8, 9.

13 ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മൾ ആരാധ​ന​യി​ലും പെരു​മാ​റ്റ​ത്തി​ലും ചിന്തക​ളി​ലും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം. നമ്മുടെ ശാരീ​രി​ക​ശു​ദ്ധി​യും യഹോ​വയ്‌ക്കു പ്രധാ​ന​മാണ്‌.

ശാരീ​രി​ക​മാ​യി എങ്ങനെ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം?

14. ശാരീ​രി​ക​ശു​ദ്ധി പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 നമ്മുടെ ശരീര​വും ചുറ്റു​പാ​ടും വൃത്തി​യാ​യി സൂക്ഷി​ക്കു​മ്പോൾ, നമുക്കും ചുറ്റു​മു​ള്ള​വർക്കും അതു പ്രയോ​ജനം ചെയ്യും. നമുക്കു സന്തോഷം തോന്നും, മറ്റുള്ള​വർക്കു നമ്മോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും തോന്നും. ശാരീ​രി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​നു മറ്റൊരു പ്രധാ​ന​കാ​ര​ണ​മുണ്ട്‌. നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ അത്‌ യഹോ​വയ്‌ക്കു മഹത്ത്വം കൈവ​രു​ത്തും. ഒന്നു ചിന്തിക്കൂ: ഒരു കുട്ടി എപ്പോ​ഴും ചെളി​പു​രണ്ട്‌ നടക്കു​ക​യാ​ണെ​ങ്കിൽ, ആ കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ നിങ്ങൾ മോശ​മാ​യി ചിന്തി​ക്കി​ല്ലേ? ഇതു​പോ​ലെ നമ്മൾ വൃത്തി​യു​ള്ള​വ​ര​ല്ലെ​ങ്കിൽ ആളുകൾ യഹോ​വ​യെ​ക്കു​റി​ച്ചും മോശ​മാ​യി ചിന്തി​ച്ചേ​ക്കാം. പൗലോസ്‌ പറഞ്ഞു: “ഞങ്ങളുടെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ആരും ഒരു കുറ്റവും പറയരു​ത​ല്ലോ. അതു​കൊണ്ട്‌ ഞങ്ങൾ കാരണം ആരും ഒരുത​ര​ത്തി​ലും ഇടറി​വീ​ഴാ​തി​രി​ക്കാൻ ഞങ്ങൾ നോക്കു​ന്നു. എല്ലാ വിധത്തി​ലും ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌.”​—2 കൊരി​ന്ത്യർ 6:3, 4.

യഹോവയുടെ ജനമെന്ന നിലയിൽ ശരീര​വും പരിസ​ര​വും നമ്മൾ വൃത്തി​യാ​യി സൂക്ഷി​ക്ക​ണം

15, 16. വൃത്തി​യു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

15 ശരീര​വും വസ്‌ത്ര​വും. ശരീരം വൃത്തി​യും വെടി​പ്പും ഉള്ളതായി സൂക്ഷി​ക്കു​ന്നത്‌ നമ്മുടെ ദിനച​ര്യ​യു​ടെ ഭാഗമാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ പതിവാ​യി കുളി​ക്കണം, കഴിയു​മെ​ങ്കിൽ ദിവസ​വും. നമ്മൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ കൈകൾ കഴുകണം, പ്രത്യേ​കിച്ച്‌ പാചക​ത്തി​നു മുമ്പും കഴിക്കു​ന്ന​തി​നു മുമ്പും അങ്ങനെ ചെയ്യണം. കക്കൂസ്‌ ഉപയോ​ഗി​ക്കു​ക​യോ എന്തെങ്കി​ലും അഴുക്കിൽ തൊടു​ക​യോ ചെയ്‌താൽ ഉറപ്പാ​യും കൈ കഴുകി​യി​രി​ക്കണം. കൈകൾ കഴുകു​ന്നത്‌ നിസ്സാ​ര​മെന്നു തോന്നി​യേ​ക്കാം. പക്ഷേ രോഗാ​ണു​ക്കൾ പരക്കു​ന്നതു തടയാൻ ഇതു സഹായി​ക്കും. ജീവൻപോ​ലും രക്ഷിക്കാൻ കഴി​ഞ്ഞേ​ക്കും. നമുക്കു കക്കൂസോ അഴുക്കു​ചാ​ലോ ഇല്ലെങ്കി​ലും മാലി​ന്യം ഉചിത​മാ​യി നിർമാർജനം ചെയ്യു​ന്ന​തി​നുള്ള വഴികൾ കണ്ടെത്താൻ കഴിയും. പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേൽ ജനത്തിന്‌ അഴുക്കു​ചാ​ലു​കൾ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ അവർ ആൾപ്പാർപ്പി​ല്ലാ​ത്തി​ട​ത്തും ജല​സ്രോ​ത​സ്സു​കൾ ഇല്ലാത്തി​ട​ത്തും മാലി​ന്യം കുഴിച്ച്‌ മൂടി.​—ആവർത്തനം 23:12, 13.

16 നമ്മുടെ വസ്‌ത്രം മോടി കൂടി​യ​തോ വില കൂടി​യ​തോ ഫാഷന​നു​സ​രി​ച്ചു​ള്ള​തോ ആയിരി​ക്കേ​ണ്ട​തില്ല. അതു വൃത്തി​യും വെടി​പ്പും ഉള്ളതാ​യി​രു​ന്നാൽ മതി. (1 തിമൊ​ഥെ​യൊസ്‌ 2:9, 10 വായി​ക്കുക.) എപ്പോ​ഴും യഹോ​വയ്‌ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിൽ വസ്‌ത്രം ധരിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.​—തീത്തോസ്‌ 2:10.

17. വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 വീടും പരിസ​ര​വും. നമ്മൾ താമസി​ക്കു​ന്നത്‌ എവി​ടെ​യാ​ണെ​ങ്കി​ലും, നമ്മൾ വീടു വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നു. നമ്മൾ ഉപയോ​ഗി​ക്കു​ന്നത്‌ കാറോ സ്‌കൂ​ട്ട​റോ ബൈക്കോ അല്ലെങ്കിൽ മറ്റെന്തു വാഹന​മാ​യാ​ലും അതു വൃത്തി​യു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തും. പ്രത്യേ​കിച്ച്‌, മീറ്റി​ങ്ങി​നോ വയൽസേ​വ​ന​ത്തി​നോ പോകു​മ്പോൾ. കാരണം നമ്മൾ സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​മ്പോൾ, വൃത്തി​യുള്ള പറൂദീ​സാ​ഭൂ​മി​യി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചാ​ണ​ല്ലോ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 23:43; വെളി​പാട്‌ 11:18) വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നെ​ങ്കിൽ, വൃത്തി​യുള്ള ആ പുതിയ ഭൂമി​യിൽ ജീവി​ക്കാൻ നമ്മൾ ഇപ്പോഴേ തയ്യാറാ​ണെന്നു കാണി​ക്കു​ക​യാണ്‌.

18. നമ്മുടെ ആരാധ​നാ​ലയം വൃത്തി​യു​ള്ള​താ​യി സൂക്ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 ആരാധ​നാ​സ്ഥലം. രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും നമ്മൾ വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നു. കാരണം വൃത്തി നമുക്കു പ്രധാ​ന​മാണ്‌. രാജ്യ​ഹാ​ളിൽ ആദ്യമാ​യി വരുന്ന​വ​രു​ടെ ശ്രദ്ധയിൽപ്പെ​ടുന്ന ഒരു കാര്യം രാജ്യ​ഹാ​ളി​ന്റെ വൃത്തി​യാണ്‌. അത്‌ യഹോ​വയ്‌ക്കു മഹത്ത്വം കരേറ്റു​ന്നു. സഭാം​ഗ​ങ്ങ​ളെന്ന നിലയിൽ നമു​ക്കെ​ല്ലാ​വർക്കും നമ്മുടെ രാജ്യ​ഹാൾ വൃത്തി​യാ​യി സൂക്ഷി​ക്കാ​നും വേണ്ട വിധത്തിൽ പരിപാ​ലി​ക്കാ​നും ഉള്ള അവസര​ങ്ങ​ളുണ്ട്‌.​—2 ദിനവൃ​ത്താ​ന്തം 34:10.

മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കു​ക

19. നമ്മൾ എന്ത്‌ ഒഴിവാ​ക്കണം?

19 നമ്മൾ ഒഴിവാ​ക്കേണ്ട മോശ​മായ ഓരോ ശീല​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും അത്തരം കാര്യ​ങ്ങളെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കുന്ന തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌. നമ്മൾ പുകവ​ലി​ക്കാ​നോ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​നോ അമിത​മാ​യി മദ്യം ഉപയോ​ഗി​ക്കാ​നോ ദൈവം ആഗ്രഹി​ക്കു​ന്നില്ല. നമ്മൾ ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​ണെ​ങ്കിൽ ഇക്കാര്യ​ങ്ങ​ളൊ​ക്കെ ഒഴിവാ​ക്കും. എന്തു​കൊണ്ട്‌? ജീവൻ എന്ന സമ്മാനം നമ്മൾ ആഴമായി വിലമ​തി​ക്കു​ന്നു എന്നതാണ്‌ ഒരു കാരണം. അതു​കൊ​ണ്ടു​തന്നെ ആയുസ്സു വെട്ടി​ച്ചു​രു​ക്കു​ക​യോ ആരോ​ഗ്യം നശിപ്പി​ക്കു​ക​യോ മറ്റുള്ള​വർക്കു ദോഷം വരുത്തു​ക​യോ ചെയ്യുന്ന ഏതു ശീലവും നമ്മൾ ഒഴിവാ​ക്കും. പലരും സ്വന്തം ആരോ​ഗ്യ​ത്തെ കരുതി​യാണ്‌ ഇത്തരം മോശം ശീലങ്ങൾ നിറു​ത്താൻ ശ്രമി​ക്കു​ന്നത്‌. എന്നാൽ, യഹോ​വ​യു​ടെ കൂട്ടു​കാ​രായ നമ്മൾ അത്തരം ശീലങ്ങൾ ഉപേക്ഷി​ക്കു​ന്ന​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മാണ്‌. ഒരു ചെറു​പ്പ​ക്കാ​രി ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ സഹായ​ത്താൽ ഞാൻ ദുശ്ശീ​ലങ്ങൾ മറിക​ടന്നു, എന്റെ ജീവി​തത്തെ ശുദ്ധീ​ക​രി​ച്ചു. . . . എനിക്കു സ്വന്തമാ​യി ഇത്തരം മാറ്റങ്ങൾ വരുത്താൻ പറ്റുമാ​യി​രു​ന്നെന്ന്‌ എനിക്കു തോന്നു​ന്നില്ല.” മോശ​മായ ശീലങ്ങൾ നിറു​ത്താൻ സഹായി​ക്കുന്ന അഞ്ചു ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു ചർച്ച ചെയ്യാം.

20, 21. നമ്മൾ എങ്ങനെ​യുള്ള ശീലങ്ങൾ ഒഴിവാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു?

20 “ഈ വാഗ്‌ദാ​നങ്ങൾ നമുക്കു​ള്ള​തു​കൊണ്ട്‌ ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ ദൈവ​ഭ​യ​ത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) മനസ്സോ ശരീര​മോ മലിന​മാ​ക്കുന്ന മോശ​മായ ശീലങ്ങൾ നമ്മൾ ഒഴിവാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

21 ‘മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാ​നുള്ള’ ശക്തമായ കാരണം 2 കൊരി​ന്ത്യർ 6:17, 18-ൽ കാണാം. യഹോവ നമ്മളോ​ടു പറയുന്നു: “അശുദ്ധ​മാ​യതു തൊട​രുത്‌.” എന്നിട്ട്‌ യഹോവ ഈ ഉറപ്പ്‌ നൽകുന്നു: “എങ്കിൽ ഞാൻ നിങ്ങളെ സ്വീക​രി​ക്കും. . . . ഞാൻ നിങ്ങളു​ടെ പിതാ​വും നിങ്ങൾ എന്റെ പുത്ര​ന്മാ​രും പുത്രി​മാ​രും ആകും.” നമ്മളെ അശുദ്ധ​മാ​ക്കു​ക​യോ മലിന​മാ​ക്കു​ക​യോ ചെയ്യുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മൾ ഒഴിഞ്ഞു​നിൽക്കു​ക​യാ​ണെ​ങ്കിൽ ഒരു പിതാവ്‌ തന്റെ മക്കളെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ യഹോവ നമ്മളെ സ്‌നേ​ഹി​ക്കും.

22-25. മോശ​മായ ശീലങ്ങൾ ഒഴിവാ​ക്കാൻ ഏതു തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും?

22 “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37) കല്‌പ​ന​ക​ളിൽവെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കല്‌പ​ന​യാ​ണിത്‌. (മത്തായി 22:38) യഹോവ നമ്മുടെ സമ്പൂർണ​സ്‌നേഹം അർഹി​ക്കു​ന്നു. നമ്മുടെ ആയുസ്സ്‌ കുറയ്‌ക്കു​ന്ന​തോ തലച്ചോ​റി​നു കേടു​വ​രു​ത്തു​ന്ന​തോ ആയ എന്തെങ്കി​ലും കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നെ​ങ്കിൽ നമുക്ക്‌ എങ്ങനെ ദൈവത്തെ സമ്പൂർണ​മാ​യി സ്‌നേ​ഹി​ക്കാ​നാ​കും? അതു​കൊണ്ട്‌, ദൈവം നമുക്കു തന്ന ജീവൻ എന്ന ദാന​ത്തോട്‌ ആദരവ്‌ കാണി​ക്കാൻ നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാം.

23 “(യഹോവ) എല്ലാവർക്കും ജീവനും ശ്വാസ​വും മറ്റു സകലവും നൽകുന്നു.” (പ്രവൃ​ത്തി​കൾ 17:24, 25) നിങ്ങളു​ടെ ഒരു കൂട്ടു​കാ​രൻ നിങ്ങൾക്കു വില​യേ​റിയ ഒരു സമ്മാനം തന്നെന്നി​രി​ക്കട്ടെ. നിങ്ങൾ അതു വലി​ച്ചെ​റി​യു​ക​യോ നശിപ്പിച്ച്‌ കളയു​ക​യോ ചെയ്യു​മോ? യഹോവ നമുക്കു തന്നിട്ടുള്ള അത്ഭുത​ക​ര​മായ ഒരു സമ്മാന​മാണ്‌ ജീവൻ. ഈ സമ്മാനം നമ്മൾ ആഴമായി വിലമ​തി​ക്കു​ന്നു. അതു​കൊണ്ട്‌ നമ്മുടെ ജീവിതം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന വിധത്തിൽ ഉപയോ​ഗി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.​—സങ്കീർത്തനം 36:9.

24 “നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.” (മത്തായി 22:39) മോശ​മായ ശീലങ്ങൾ നമുക്കു മാത്രമല്ല ദോഷം ചെയ്യു​ന്നത്‌. നമുക്കു ചുറ്റു​മു​ള്ള​വർക്ക്‌, പ്രത്യേ​കിച്ച്‌ നമ്മൾ ഏറ്റവും അധികം സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌, അതു ദോഷം ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പുകവ​ലി​ക്കുന്ന ഒരാ​ളോ​ടൊ​പ്പം താമസി​ക്കുന്ന മറ്റുള്ള​വർക്കും പുക ശ്വസിച്ച്‌ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ ഈ മോശ​മായ ശീലം ഒഴിവാ​ക്കു​മ്പോൾ നമുക്കു ചുറ്റു​മു​ള്ള​വരെ സ്‌നേ​ഹി​ക്കു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യാണ്‌.​—1 യോഹ​ന്നാൻ 4:20, 21.

25 ‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ അനുസ​രണം കാണി​ക്കുക.’ (തീത്തോസ്‌ 3:1) പല ദേശങ്ങ​ളി​ലും മയക്കു​മ​രു​ന്നു കൈവശം വെക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും നിയമ​വി​രു​ദ്ധ​മാണ്‌. ഗവൺമെ​ന്റി​നെ ആദരി​ക്കാൻ യഹോവ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ അത്തരം നിയമങ്ങൾ അനുസ​രി​ക്കു​ന്നു.​—റോമർ 13:1.

ശുദ്ധിയുള്ളവരും നിർമ​ല​രും ആയിരി​ക്കു​ന്നത്‌ യഹോവയ്‌ക്കു മഹത്ത്വം കരേറ്റും​

26. (എ) യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? (ബി) യഹോ​വ​യു​ടെ മുമ്പിൽ ശുദ്ധമായ ജീവിതം നയിക്കുക എന്നതാണ്‌ ഏറ്റവും നല്ല ജീവി​ത​ഗ​തി​യെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

26 യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാൻ നമ്മൾ ചില മാറ്റങ്ങൾ വരുത്ത​ണ​മെന്നു കാണു​ന്നെ​ങ്കിൽ അത്‌ ഇപ്പോൾത്തന്നെ ചെയ്യുക. മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും എളുപ്പ​മ​ല്ലെ​ങ്കി​ലും നമുക്ക്‌ അതു സാധി​ക്കും. യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു തരുന്നു. യഹോവ പറയുന്നു: “നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശയ്യ 48:17) നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാ​നും നിർമ​ല​രാ​യി​രി​ക്കാ​നും പരമാ​വധി ശ്രമി​ക്കു​മ്പോൾ നമ്മൾ യഹോ​വയ്‌ക്കു മഹത്ത്വം കരേറ്റും.