വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക

ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക

‘നിങ്ങളു​ടെ അതിവി​ശു​ദ്ധ​മായ വിശ്വാ​സ​ത്തി​ന്മേൽ നിങ്ങ​ളെ​ത്തന്നെ പണിതു​യർത്തി​ക്കൊണ്ട്‌ എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക.’​—യൂദ 20, 21.

1, 2. ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

 നമ്മളെ​ല്ലാ​വ​രും നല്ല ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നല്ല ഭക്ഷണം കഴിക്കാ​നും പതിവാ​യി വ്യായാ​മം ചെയ്യാ​നും ശരീരം നോക്കാ​നും നമ്മൾ ശ്രദ്ധി​ക്കു​ന്നു. ഇതിനു ശ്രമം ആവശ്യ​മാ​ണെ​ങ്കി​ലും പ്രയോ​ജ​ന​മുള്ള കാര്യ​മാണ്‌. അതു​കൊണ്ട്‌ നമ്മൾ മടുത്ത്‌ പിന്മാ​റില്ല. മറ്റൊരു കാര്യ​ത്തി​ലും നമ്മൾ ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കണം.

2 യഹോ​വയെ അറിയാൻ തുടങ്ങി​യ​പ്പോൾ ഉണ്ടായി​രുന്ന അതേ ഉത്സാഹം​തന്നെ യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാക്കി നിറു​ത്തു​ന്ന​തി​ലും നമുക്കു​ണ്ടാ​യി​രി​ക്കണം. ‘എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ’ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോൾ അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും യൂദ പറഞ്ഞു. ‘നിങ്ങളു​ടെ അതിവി​ശു​ദ്ധ​മായ വിശ്വാ​സ​ത്തി​ന്മേൽ നിങ്ങ​ളെ​ത്തന്നെ പണിതു​യർത്തുക’ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. (യൂദ 20, 21) നമുക്ക്‌ എങ്ങനെ ശക്തമായ വിശ്വാ​സം പണിതു​യർത്താം?

വിശ്വാ​സം പണിതു​യർത്തു​ക

3-5. (എ) യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ നിങ്ങൾ എങ്ങനെ കാണാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌? (ബി) യഹോ​വ​യു​ടെ നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

3 യഹോ​വ​യു​ടെ വഴിക​ളാ​ണു മികച്ച​തെന്നു നിങ്ങൾക്കു ബോധ്യം വരേണ്ടതു പ്രധാ​ന​മാണ്‌. ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​ണെ​ന്നും ശരിയും തെറ്റും സ്വയം തീരു​മാ​നി​ച്ചാൽ കൂടുതൽ സന്തോഷം കിട്ടു​മെ​ന്നും നമ്മൾ ചിന്തി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. ഏദെനിൽവെ​ച്ചു​തന്നെ മനുഷ്യ​രെ ഈ വിധത്തിൽ ചിന്തി​പ്പി​ക്കാൻ സാത്താൻ പരി​ശ്ര​മി​ച്ചു. (ഉൽപത്തി 3:1-6) അന്നുമു​തൽ ഇന്നുവരെ അതുത​ന്നെ​യാ​ണു സാത്താന്റെ ശ്രമം.

4 സാത്താൻ പറയു​ന്നതു ശരിയാ​ണോ? യഹോ​വ​യു​ടെ നിലവാ​രങ്ങൾ വളരെ കർക്കശ​മാ​ണോ? അല്ല. ഇതു മനസ്സി​ലാ​ക്കാൻ ഇങ്ങനെ ചിന്തി​ക്കുക. നിങ്ങൾ ഒരു മനോ​ഹ​ര​മായ പാർക്കി​ലൂ​ടെ നടക്കു​ക​യാണ്‌. കുറച്ച്‌ ഭാഗം ഒരു ഉയർന്ന കമ്പി​വേ​ലി​കൊണ്ട്‌ കെട്ടി​ത്തി​രി​ച്ചി​രി​ക്കു​ന്നതു നിങ്ങൾ കാണുന്നു. ‘ഇത്‌ എന്തിനാണ്‌ ഇവിടെ ഈ വേലി’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. പെട്ടെ​ന്നു​തന്നെ വേലിക്ക്‌ അപ്പുറ​ത്തു​നിന്ന്‌ ഒരു സിംഹ​ത്തി​ന്റെ ഗർജനം നിങ്ങൾ കേൾക്കു​ന്നു. ഇപ്പോ​ഴാ​ണു നിങ്ങൾക്ക്‌ ആ വേലി​യു​ടെ ‘വില’ മനസ്സി​ലാ​കു​ന്നത്‌. സിംഹ​ത്തി​ന്റെ വായിൽനിന്ന്‌ നിങ്ങളെ രക്ഷിച്ചത്‌ ആ കമ്പി​വേ​ലി​യാണ്‌. യഹോ​വ​യു​ടെ തത്ത്വങ്ങൾ ആ കമ്പി​വേ​ലി​പോ​ലെ​യാണ്‌, പിശാച്‌ ആ സിംഹം​പോ​ലെ​യും. ദൈവ​വ​ചനം നമുക്ക്‌ ഈ മുന്നറി​യി​പ്പു നൽകുന്നു: “സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക; ജാഗ്ര​ത​യോ​ടി​രി​ക്കുക! നിങ്ങളു​ടെ എതിരാ​ളി​യായ പിശാച്‌ അലറുന്ന സിംഹ​ത്തെ​പ്പോ​ലെ ആരെ വിഴു​ങ്ങണം എന്നു നോക്കി ചുറ്റി​ന​ട​ക്കു​ന്നു.”​—1 പത്രോസ്‌ 5:8.

5 നമ്മൾ ഏറ്റവും നല്ല രീതി​യിൽ ജീവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. സാത്താൻ നമ്മളെ വഞ്ചിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊ​ണ്ടാ​ണു നമ്മളെ സംരക്ഷി​ക്കാ​നും നമ്മൾ സന്തുഷ്ട​രാ​യി​രി​ക്കാ​നും നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും യഹോവ നൽകി​യി​രി​ക്കു​ന്നത്‌. (എഫെസ്യർ 6:11) ‘സ്വാത​ന്ത്ര്യം നൽകുന്ന തികവുറ്റ നിയമ​ത്തിൽ സൂക്ഷി​ച്ചു​നോ​ക്കി അതിൽ തുടരു​ന്ന​യാൾ, താൻ ചെയ്യുന്ന കാര്യ​ത്തിൽ സന്തോ​ഷി​ക്കും’ എന്ന്‌ യാക്കോബ്‌ എഴുതി.​—യാക്കോബ്‌ 1:25.

6. ദൈവ​ത്തി​ന്റെ വഴിക​ളാണ്‌ ഏറ്റവും മികച്ച​തെന്നു ബോധ്യ​മാ​കാൻ നമുക്ക്‌ എന്തു ചെയ്യാം?

6 നമ്മൾ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചാൽ നമ്മുടെ ജീവിതം മെച്ച​പ്പെ​ടും, യഹോ​വ​യു​മാ​യുള്ള സൗഹൃദം ശക്തമാ​കും. ഉദാഹ​ര​ണ​ത്തിന്‌, കൂടെ​ക്കൂ​ടെ പ്രാർഥി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ നിർദേശം അനുസ​രി​ക്കു​മ്പോൾ നമുക്കു പ്രയോ​ജനം കിട്ടാ​റി​ല്ലേ? (മത്തായി 6:5-8; 1 തെസ്സ​ലോ​നി​ക്യർ 5:17) യഹോവ നൽകി​യി​രി​ക്കുന്ന മറ്റൊരു നിർദേ​ശ​മാണ്‌ ആരാധി​ക്കു​ന്ന​തി​നും അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേണ്ടി കൂടി​വ​രുക എന്നത്‌. അതു​പോ​ലെ ശുശ്രൂ​ഷ​യിൽ നന്നായി ഏർപ്പെ​ടു​ന്ന​തി​നും മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നും യഹോവ കല്‌പി​ച്ചി​ട്ടുണ്ട്‌. ഇക്കാര്യ​ങ്ങൾ നമ്മൾ അനുസ​രി​ക്കു​മ്പോൾ നമുക്കു സന്തോഷം തോന്നാ​റി​ല്ലേ? (മത്തായി 28:19, 20; ഗലാത്യർ 6:2; എബ്രായർ 10:24, 25) ഇവയെ​ല്ലാം നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്തു​ന്നത്‌ എങ്ങനെ​യെന്നു ചിന്തി​ച്ചാൽ യഹോ​വ​യു​ടെ വഴിക​ളാണ്‌ ഏറ്റവും മികച്ച​തെന്നു നമുക്കു ബോധ്യ​മാ​കും.

7, 8. ഭാവി​യിൽ വരാൻപോ​കുന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌കണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

7 ഭാവി​യിൽ വിശ്വാ​സ​ത്തി​ന്റെ വലിയ പരി​ശോ​ധന വരുമോ എന്ന്‌ ഓർത്ത്‌ നമ്മൾ ഉത്‌കണ്‌ഠ​പ്പെ​ട്ടേ​ക്കാം. നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ ഈ വാക്കുകൾ ഓർക്കുക: “ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ആയ യഹോവ പറയുന്നു: ‘നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം. നീ എന്റെ കല്‌പ​നകൾ അനുസ​രി​ച്ചാൽ എത്ര നന്നായി​രി​ക്കും! അപ്പോൾ നിന്റെ സമാധാ​നം നദി​പോ​ലെ​യും നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ​യും ആയിത്തീ​രും.’”​—യശയ്യ 48:17, 18.

8 നമ്മൾ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ നമ്മുടെ സമാധാ​നം വറ്റാത്ത നദി​പോ​ലെ​യും നീതി നിലയ്‌ക്കാത്ത തിരമാ​ല​കൾപോ​ലെ​യും ആയിരി​ക്കും. ജീവി​ത​ത്തിൽ എന്തെല്ലാം സംഭവി​ച്ചാ​ലും നമുക്കു വിശ്വസ്‌ത​രാ​യി​രി​ക്കാൻ കഴിയും. ബൈബിൾ ഈ ഉറപ്പു നൽകുന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.”​—സങ്കീർത്തനം 55:22.

‘പക്വത​യി​ലേക്കു വളരുക’

9, 10. പക്വത​യു​ണ്ടാ​യി​രി​ക്കുക എന്നാൽ എന്താണ്‌?

9 യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കു​മ്പോൾ നിങ്ങൾ ‘പക്വത​യി​ലേക്കു വളരും.’ (എബ്രായർ 6:1) പക്വത​യു​ണ്ടാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌?

10 പ്രായം കൂടി​യെന്നു കരുതി നമ്മൾ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​ക​ണ​മെ​ന്നില്ല. പക്വത നേടാൻ യഹോ​വയെ നമ്മുടെ അടുത്ത സുഹൃ​ത്താ​ക്കു​ക​യും കാര്യങ്ങൾ യഹോവ കാണു​ന്ന​തു​പോ​ലെ കാണു​ക​യും വേണം. (യോഹ​ന്നാൻ 4:23) പൗലോസ്‌ ഇങ്ങനെ എഴുതി: “ജഡത്തെ അനുസ​രിച്ച്‌ ജീവി​ക്കു​ന്നവർ ജഡത്തിന്റെ കാര്യ​ങ്ങ​ളി​ലും ആത്മാവി​നെ അനുസ​രിച്ച്‌ ജീവി​ക്കു​ന്നവർ ആത്മാവി​ന്റെ കാര്യ​ങ്ങ​ളി​ലും മനസ്സു പതിപ്പി​ക്കു​ന്നു.” (റോമർ 8:5) ജീവി​ത​സു​ഖ​ങ്ങ​ളി​ലോ വസ്‌തു​വ​ക​ക​ളി​ലോ ആയിരി​ക്കില്ല പക്വത​യുള്ള ഒരു വ്യക്തി​യു​ടെ ശ്രദ്ധ, പകരം യഹോ​വയെ സേവി​ക്കു​ന്ന​തി​ലും ജീവി​ത​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​ന്ന​തി​ലും ആയിരി​ക്കും. (സുഭാ​ഷി​തങ്ങൾ 27:11; യാക്കോബ്‌ 1:2, 3 വായി​ക്കുക.) അദ്ദേഹം മനഃപൂർവം ഒരു തെറ്റി​ലേക്കു നീങ്ങു​ക​യു​മില്ല. പക്വത​യുള്ള ഒരു വ്യക്തിക്കു ശരി എന്താ​ണെന്ന്‌ അറിയാം. അതു ചെയ്യാൻ അദ്ദേഹം ദൃഢചി​ത്ത​നു​മാ​യി​രി​ക്കും.

11, 12. (എ) ഒരു ക്രിസ്‌ത്യാ​നി​യു​ടെ “വിവേ​ച​നാ​പ്രാപ്‌തി”യെക്കു​റിച്ച്‌ പൗലോസ്‌ എന്താണു പറഞ്ഞത്‌? (ബി) പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തും ഒരു കായി​ക​താ​ര​മാ​കു​ന്ന​തും തമ്മിൽ എന്തു സമാന​ത​യുണ്ട്‌?

11 പക്വത പ്രാപി​ക്കാൻ ശ്രമം ആവശ്യ​മാണ്‌. അപ്പോസ്‌ത​ല​നായ പൗലോസ്‌ എഴുതി: “കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാപ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പിച്ച മുതിർന്ന​വർക്കു​ള്ള​താണ്‌.” (എബ്രായർ 5:14) “പരിശീ​ലി​പ്പിച്ച” എന്ന വാക്ക്‌ ഒരു കായി​ക​താ​ര​ത്തി​ന്റെ പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ നമ്മളെ ഓർമി​പ്പി​ച്ചേ​ക്കാം.

12 നല്ല കഴിവുള്ള ഒരു കായി​ക​താ​ര​മാ​കാൻ ഒരുപാ​ടു സമയവും പരിശീ​ല​ന​വും വേണ്ടി​വ​രു​മെന്നു നമുക്ക്‌ അറിയാം. ആരും ഒരു കായി​ക​താ​ര​മാ​യി​ട്ടല്ല ജനിക്കു​ന്നത്‌. ഒരു കുഞ്ഞ്‌ ജനിക്കു​മ്പോൾ കൈകാ​ലു​കൾ എങ്ങനെ കൃത്യ​മാ​യി ചലിപ്പി​ക്ക​ണ​മെന്ന്‌ അതിന്‌ അറിയില്ല. എന്നാൽ പതി​യെ​പ്പ​തി​യെ, സാധനങ്ങൾ എങ്ങനെ പിടി​ക്ക​ണ​മെ​ന്നും എങ്ങനെ നടക്കണ​മെ​ന്നും ആ കുഞ്ഞ്‌ പഠിക്കും. പരിശീ​ല​ന​ത്തി​ലൂ​ടെ അവനു നല്ലൊരു കായി​ക​താ​ര​മാ​കാം. ഇതു​പോ​ലെ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​കാൻ നമുക്കും സമയവും പരിശീ​ല​ന​വും ആവശ്യ​മാണ്‌.

13. യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

13 യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ കാര്യ​ങ്ങളെ വീക്ഷി​ക്കാ​നും എങ്ങനെ കഴിയും എന്ന്‌ ഈ പുസ്‌ത​ക​ത്തിൽനിന്ന്‌ നമ്മൾ പഠിച്ചു. കൂടാതെ, യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ സ്‌നേ​ഹി​ക്കാ​നും വിലമ​തി​ക്കാ​നും നമ്മൾ പഠിച്ചു. തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കു​ന്നു: ‘ഈ സാഹച​ര്യ​ത്തിൽ ബൈബി​ളി​ലെ ഏതു നിയമം അല്ലെങ്കിൽ തത്ത്വം ആണ്‌ ബാധക​മാ​ക്കേ​ണ്ടത്‌? എനിക്ക്‌ അത്‌ എങ്ങനെ ബാധക​മാ​ക്കാം? ഞാൻ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?’​—സുഭാ​ഷി​തങ്ങൾ 3:5, 6; യാക്കോബ്‌ 1:5 വായി​ക്കുക.

14. വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നമ്മൾ എന്തു ചെയ്യണം?

14 യഹോ​വ​യി​ലുള്ള വിശ്വാ​സ​ത്തിൽ നമ്മൾ വളർന്നു​കൊ​ണ്ടേ​യി​രി​ക്കണം. പോഷ​കാ​ഹാ​രം കഴിക്കു​ന്നതു ശരീരം കരുത്തു​റ്റ​താ​ക്കാൻ സഹായി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും. നമ്മൾ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ യഹോ​വ​യെ​യും യഹോ​വ​യു​ടെ വഴിക​ളെ​യും കുറി​ച്ചുള്ള അടിസ്ഥാ​ന​സ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കി. എന്നാൽ കാലം കടന്നു​പോ​കു​മ്പോൾ ആഴമേ​റിയ കാര്യങ്ങൾ നമ്മൾ പഠിക്കണം. “കട്ടിയായ ആഹാരം . . . മുതിർന്ന​വർക്കു​ള്ള​താണ്‌ ” എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ ഉദ്ദേശി​ച്ചത്‌ അതാണ്‌. പഠിച്ച കാര്യങ്ങൾ അനുസ​രി​ക്കു​മ്പോ​ഴാ​ണു നമ്മൾ ജ്ഞാനി​ക​ളാ​കു​ന്നത്‌. “ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം” എന്നു ബൈബിൾ പറയുന്നു.​—സുഭാ​ഷി​തങ്ങൾ 4:5-7; 1 പത്രോസ്‌ 2:2.

15. നമ്മൾ യഹോ​വ​യെ​യും നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും സ്‌നേ​ഹി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌?

15 ഒരു വ്യക്തി നല്ല ആരോ​ഗ്യ​വാ​നും ശക്തനും ആയിരി​ക്കാം. എന്നാൽ എന്നും അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ങ്കിൽ ശരീരം നല്ലതു​പോ​ലെ പരിപാ​ലി​ക്ക​ണ​മെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം. സമാന​മാ​യി, യഹോ​വ​യു​മാ​യി ശക്തമായ ഒരു ബന്ധം നിലനി​റു​ത്താൻ കഠിനാ​ധ്വാ​നം ചെയ്യണ​മെന്നു പക്വത​യുള്ള ഒരു വ്യക്തിക്ക്‌ അറിയാം. പൗലോസ്‌ നമ്മളെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “നിങ്ങൾ വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം. നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക.” (2 കൊരി​ന്ത്യർ 13:5) എന്നാൽ ശക്തമായ വിശ്വാ​സം മാത്രം പോരാ. യഹോ​വ​യോ​ടും നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടും ഉള്ള സ്‌നേഹം കൂടി​ക്കൂ​ടി വരണം. പൗലോസ്‌ പറഞ്ഞു: “എനിക്ക്‌ . . . അറിവോ പർവത​ങ്ങ​ളെ​പ്പോ​ലും നീക്കാൻ തക്ക വിശ്വാ​സ​മോ ഒക്കെയു​ണ്ടെ​ങ്കി​ലും സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.”​—1 കൊരി​ന്ത്യർ 13:1-3.

പ്രത്യാ​ശ​യിൽ കണ്ണു പതിപ്പി​ക്കു​ക

16. നമ്മൾ എന്തു ചിന്തി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌?

16 യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ നമുക്ക്‌ ഒരിക്ക​ലും കഴിയി​ല്ലെന്നു നമ്മളെ ചിന്തി​പ്പി​ക്കാ​നാ​ണു സാത്താൻ ശ്രമി​ക്കു​ന്നത്‌. നമ്മൾ നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​കാ​നും നമ്മുടെ പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​ര​വു​മി​ല്ലെന്നു ചിന്തി​ക്കാ​നും അവൻ ആഗ്രഹി​ക്കു​ന്നു. നമ്മുടെ സഹോ​ദ​ര​ങ്ങളെ വിശ്വ​സി​ക്കാൻ കൊള്ളി​ല്ലെ​ന്നാ​ണു സാത്താന്റെ വാദം. അങ്ങനെ നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യാൻ അവൻ ആഗ്രഹി​ക്കു​ന്നു. (എഫെസ്യർ 2:2) നിഷേ​ധ​ചി​ന്ത​കൾക്കു നമ്മളെ​യും യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ​യും അപകട​ത്തി​ലാ​ക്കാ​നാ​കു​മെ​ന്നും സാത്താന്‌ അറിയാം. പക്ഷേ ഇത്തരം ചിന്തകളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന ഒന്ന്‌ യഹോവ നമുക്കു തന്നിട്ടുണ്ട്‌​—പ്രത്യാശ.

17. പ്രത്യാശ എത്ര പ്രധാ​ന​മാണ്‌?

17 യുദ്ധക്ക​ള​ത്തിൽ ഒരു പടയാ​ളി​യു​ടെ തല സംരക്ഷി​ക്കുന്ന പടത്തൊ​പ്പി​യോ​ടാ​ണു നമ്മുടെ പ്രത്യാ​ശയെ 1 തെസ്സ​ലോ​നി​ക്യർ 5:8 താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌. ആ വാക്യ​ത്തിൽ അതിനെ “രക്ഷയുടെ പ്രത്യാശ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ പ്രത്യാശ വെക്കു​ന്നതു നമ്മുടെ മനസ്സിനെ സംരക്ഷി​ക്കും. കൂടാതെ, നിഷേ​ധ​ചി​ന്ത​കളെ ചെറു​ത്തു​നിൽക്കാ​നും സഹായി​ക്കും.

18, 19. പ്രത്യാശ യേശു​വി​നെ ശക്തനാ​ക്കി​യത്‌ എങ്ങനെ?

18 പ്രത്യാശ യേശു​വി​നെ ശക്തനാക്കി. മരണത്തി​ന്റെ തലേരാ​ത്രി യേശു​വിന്‌ ഒന്നിനു പുറകെ ഒന്നായി വേദനാ​ക​ര​മായ സാഹച​ര്യ​ങ്ങളെ നേരി​ടേ​ണ്ടി​വന്നു. അടുത്ത സുഹൃത്ത്‌ ഒറ്റി​ക്കൊ​ടു​ത്തു, മറ്റൊരു സുഹൃത്ത്‌ അറിയു​ക​പോ​ലു​മി​ല്ലെന്നു പറഞ്ഞു, മറ്റുള്ളവർ യേശു​വി​നെ ഉപേക്ഷിച്ച്‌ ഓടി​പ്പോ​യി. സ്വന്തം നാട്ടു​കാർപോ​ലും യേശു​വിന്‌ എതിരെ ശബ്ദമു​യർത്തു​ക​യും യേശു​വി​നെ ക്രൂര​മാ​യി കൊല്ലാൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. ഈ വേദനാ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ യേശു​വി​നെ സഹായി​ച്ചത്‌ എന്താണ്‌? “മുന്നി​ലു​ണ്ടാ​യി​രുന്ന സന്തോഷം ഓർത്ത്‌ യേശു അപമാനം വകവെ​ക്കാ​തെ ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണം സഹിക്കു​ക​യും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ക​യും ചെയ്‌തു.”​—എബ്രായർ 12:2.

19 വിശ്വസ്‌ത​നാ​യി നിന്നാൽ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്താ​നും സാത്താൻ ഒരു നുണയാ​നാ​ണെന്നു തെളി​യി​ക്കാ​നും കഴിയു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ഈ പ്രത്യാശ യേശു​വി​നു വലിയ സന്തോഷം നൽകി. അധികം വൈകാ​തെ സ്വർഗ​ത്തി​ലുള്ള തന്റെ പിതാ​വി​നോ​ടൊ​പ്പം വീണ്ടും ഒന്നിക്കാൻ കഴിയു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ഈ പ്രത്യാശ സഹിച്ചു​നിൽക്കാൻ യേശു​വി​നെ സഹായി​ച്ചു. യേശു​വി​നെ​പ്പോ​ലെ നമ്മളും നമ്മുടെ പ്രത്യാ​ശ​യിൽ കണ്ണു പതിപ്പി​ക്കണം. അപ്പോൾ എന്തൊക്കെ സംഭവി​ച്ചാ​ലും സഹിച്ചു​നിൽക്കാൻ നമുക്കു കഴിയും.

20. ഒരു നല്ല മനോ​ഭാ​വം നിലനി​റു​ത്താൻ നമ്മളെ എന്തു സഹായി​ക്കും?

20 യഹോവ നിങ്ങളു​ടെ വിശ്വാ​സ​വും സഹനശ​ക്തി​യും കാണു​ന്നുണ്ട്‌. (യശയ്യ 30:18; മലാഖി 3:10 വായി​ക്കുക.) നമ്മുടെ “ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും” എന്നു ദൈവം ഉറപ്പു തന്നിരി​ക്കു​ന്നു. (സങ്കീർത്തനം 37:4) അതു​കൊണ്ട്‌ നിങ്ങളു​ടെ പ്രത്യാ​ശ​യിൽ മനസ്സു പതിപ്പി​ക്കുക. പ്രത്യാശ കൈ​വെ​ടി​യാ​നും യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ഒരു കാലത്തും നടക്കി​ല്ലെന്നു നിങ്ങൾ വിശ്വ​സി​ക്കാ​നും ആണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ നിഷേ​ധ​ചി​ന്തകൾ നിങ്ങളെ കീഴ്‌പെ​ടു​ത്ത​രുത്‌. നിങ്ങളു​ടെ പ്രത്യാശ മങ്ങി​പ്പോ​കു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ യഹോ​വ​യോ​ടു സഹായം ചോദി​ക്കുക. ഫിലി​പ്പി​യർ 4:6, 7-ലെ ഈ വാക്കുകൾ ഓർക്കാം: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.”

21, 22. (എ) ഭൂമി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താണ്‌? (ബി) എന്താണു നിങ്ങളു​ടെ ഉറച്ച തീരു​മാ​നം?

21 നമുക്കു മുന്നി​ലുള്ള മഹത്തായ ഭാവി​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ ക്രമമാ​യി സമയം നീക്കി​വെ​ക്കുക. എല്ലാവ​രും യഹോ​വയെ ആരാധി​ക്കുന്ന സമയം അടു​ത്തെത്തി. (വെളി​പാട്‌ 7:9, 14) പുതിയ ലോക​ത്തി​ലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. നമുക്കു സങ്കല്‌പി​ക്കാൻ കഴിയു​ന്ന​തി​നെ​ക്കാ​ളും മികച്ച​താ​യി​രി​ക്കും അത്‌. സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും നശിപ്പി​ക്കും. സകല ദുഷ്ടത​യും അന്നു പൊയ്‌പോ​യി​രി​ക്കും. നിങ്ങൾക്കു രോഗം വരില്ല, നിങ്ങൾ മരിക്കില്ല. ഓരോ ദിവസ​വും നല്ല ചുറു​ചു​റു​ക്കോ​ടും സന്തോ​ഷ​ത്തോ​ടും കൂടി നിങ്ങൾ ഉണർന്നെ​ണീ​ക്കും. ഭൂമിയെ ഒരു പറുദീ​സ​യാ​ക്കാൻ എല്ലാവ​രും ഒത്തു​ചേർന്ന്‌ പ്രവർത്തി​ക്കും. എല്ലാവർക്കും നല്ല ഭക്ഷണവും താമസി​ക്കാൻ സുരക്ഷി​ത​മായ ചുറ്റു​പാ​ടും അന്നുണ്ടാ​യി​രി​ക്കും. ആളുകൾ ക്രൂര​രോ അക്രമി​ക​ളോ ആയിരി​ക്കില്ല, പകരം പരസ്‌പരം ദയയോ​ടെ ഇടപെ​ടും. അവസാനം ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രും “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം” ആസ്വദി​ക്കും.​—റോമർ 8:21.

22 നമ്മൾ യഹോ​വയെ ഉറ്റസു​ഹൃ​ത്താ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വയെ അനുസ​രി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്യാം; ഓരോ ദിവസ​വും നമുക്ക്‌ യഹോ​വ​യോട്‌ അടുക്കാം. അങ്ങനെ നമു​ക്കെ​ല്ലാം എന്നെന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാം!​—യൂദ 21.