വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 15

നിങ്ങളു​ടെ ജോലി ആസ്വദി​ക്കുക

നിങ്ങളു​ടെ ജോലി ആസ്വദി​ക്കുക

“ഓരോ​രു​ത്ത​രും . . . തന്റെ സകല കഠിനാ​ധ്വാ​ന​ത്തി​ലും ആസ്വാ​ദനം കണ്ടെത്തു​ക​യും വേണം.”​—സഭാ​പ്ര​സം​ഗകൻ 3:13.

1-3. (എ) പലർക്കും അവരുടെ ജോലി​യെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്നത്‌? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ ഏതൊക്കെ ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

 ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള ആളുകൾ സ്വന്തം ആവശ്യ​ത്തി​നു​വേ​ണ്ടി​യും കുടും​ബം നോക്കു​ന്ന​തി​നു​വേ​ണ്ടി​യും കഠിന​മാ​യി അധ്വാ​നി​ക്കു​ന്നു. പലർക്കും അവരുടെ ജോലി ഇഷ്ടമല്ല. ചിലർക്കു ദിവസ​വും ജോലി​ക്കു പോകു​ന്ന​തു​തന്നെ ഒരു പേടി​സ്വപ്‌ന​മാണ്‌. നിങ്ങൾക്കും ഇങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ, നിങ്ങളു​ടെ ജോലി കൂടുതൽ ആസ്വാ​ദ്യ​ക​ര​മാ​ക്കാൻ എന്തു ചെയ്യാം? ജോലി​യെ​ക്കു​റിച്ച്‌ നല്ല വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ എങ്ങനെ കഴിയും?

2 യഹോവ പറയുന്നു: “ഓരോ​രു​ത്ത​രും തിന്നു​കു​ടിച്ച്‌ തന്റെ സകല കഠിനാ​ധ്വാ​ന​ത്തി​ലും ആസ്വാ​ദനം കണ്ടെത്തു​ക​യും വേണം. ഇതു ദൈവ​ത്തി​ന്റെ ദാനമാണ്‌.” (സഭാ​പ്ര​സം​ഗകൻ 3:13) ജോലി ചെയ്യാ​നാ​ണു ദൈവം നമ്മളെ സൃഷ്ടി​ച്ചത്‌. അതിനുള്ള ആഗ്രഹ​വും ദൈവം നമുക്കു തന്നിട്ടുണ്ട്‌. നമ്മൾ ചെയ്യുന്ന കാര്യ​ത്തിൽനിന്ന്‌ നമുക്കു സന്തോഷം കിട്ടാൻ യഹോവ ആഗ്രഹി​ക്കു​ന്നു.​—സഭാ​പ്ര​സം​ഗകൻ 2:24; 5:18 വായി​ക്കുക.

3 നമ്മുടെ ജോലി​യിൽ ആസ്വാ​ദനം കണ്ടെത്താൻ എന്തു സഹായി​ക്കും? എങ്ങനെ​യുള്ള ജോലി​കൾ ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കണം? ജോലി​യും ആരാധ​ന​യും നമുക്ക്‌ എങ്ങനെ സമനി​ല​യിൽ കൊണ്ടു​പോ​കാം? നമുക്കു ചെയ്യാ​നാ​കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ജോലി ഏതാണ്‌?

അധ്വാ​ന​ശീ​ല​രായ രണ്ടു പേർ

4, 5. ജോലി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താണ്‌?

4 യഹോ​വയ്‌ക്കു ജോലി ചെയ്യാൻ ഇഷ്ടമാണ്‌. ഉൽപത്തി 1:1-ൽ “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്നു പറയുന്നു. ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കി​യ​തി​നു ശേഷം സൃഷ്ടി​ച്ച​തൊ​ക്കെ “വളരെ നല്ലതെന്നു” ദൈവം പറഞ്ഞു. (ഉൽപത്തി 1:31) തന്റെ സൃഷ്ടി​യിൽ സ്രഷ്ടാവ്‌ സംതൃപ്‌ത​നാ​യി​രു​ന്നു.​—1 തിമൊ​ഥെ​യൊസ്‌ 1:11.

5 യഹോവ ജോലി ചെയ്യു​ന്നതു നിറു​ത്തു​ന്നില്ല. “എന്റെ പിതാവ്‌ ഇപ്പോ​ഴും കർമനി​ര​ത​നാണ്‌ ” എന്നാണു യേശു പറഞ്ഞത്‌. (യോഹ​ന്നാൻ 5:17) യഹോവ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന എല്ലാ മഹത്തായ കാര്യ​ങ്ങ​ളും നമുക്ക്‌ അറിയി​ല്ലെ​ങ്കി​ലും ചിലത്‌ അറിയാം. ദൈവ​രാ​ജ്യ​ത്തിൽ തന്റെ മകനായ യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നു​ള്ള​വരെ ദൈവം തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (2 കൊരി​ന്ത്യർ 5:17) മനുഷ്യ​രെ വഴിന​യി​ക്കാ​നും അവർക്കു​വേണ്ടി കരുതാ​നും യഹോവ സജീവ​മാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ഫലമായി ലക്ഷക്കണ​ക്കിന്‌ ആളുകൾ യഹോ​വയെ അറിയാൻ ഇടയാ​കു​ന്നു. പറുദീ​സാ​ഭൂ​മി​യിൽ നിത്യം ജീവി​ക്കാ​നാ​കു​മെന്ന പ്രത്യാ​ശ​യും അവർക്കു ലഭിച്ചി​രി​ക്കു​ന്നു.​—യോഹ​ന്നാൻ 6:44; റോമർ 6:23.

6, 7. യേശു എങ്ങനെ​യുള്ള ജോലി​ക്കാ​ര​നാ​യി​രു​ന്നു?

6 പിതാ​വി​നെ​പ്പോ​ലെ യേശു​വി​നും ജോലി ചെയ്യാൻ ഇഷ്ടമാണ്‌. ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌, യേശു സ്വർഗ​വും ഭൂമി​യും സൃഷ്ടി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ “വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി” പ്രവർത്തി​ച്ചു. (സുഭാ​ഷി​തങ്ങൾ 8:22-31; കൊ​ലോ​സ്യർ 1:15-17) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴും യേശു കഠിനാ​ധ്വാ​നം ചെയ്‌തു. ചെറു​പ്പ​ത്തിൽത്തന്നെ, സാധ്യ​ത​യ​നു​സ​രിച്ച്‌ വീടും വീട്ടു​പ​ക​ര​ണ​ങ്ങ​ളും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ യേശു മരപ്പണി​യിൽ വൈദ​ഗ്‌ധ്യം നേടി. യേശു നല്ല പണിക്കാ​ര​നാ​യി മാറി. അതു​കൊണ്ട്‌ ഒരു ‘മരപ്പണി​ക്കാ​ര​നെ​ന്നാണ്‌ ’ യേശു അറിയ​പ്പെ​ട്ടത്‌.​—മർക്കോസ്‌ 6:3.

7 ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ പ്രധാനജോലി, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും യഹോ​വ​യെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തും ആയിരു​ന്നു. ശുശ്രൂഷ പൂർത്തി​യാ​ക്കു​ന്ന​തി​നു യേശു​വി​നു​ണ്ടാ​യി​രുന്ന മൂന്നര വർഷക്കാ​ലം യേശു അതിരാ​വി​ലെ​മു​തൽ രാത്രി വൈകും​വരെ കഠിന​മാ​യി അധ്വാ​നി​ച്ചു. (ലൂക്കോസ്‌ 21:37, 38; യോഹ​ന്നാൻ 3:2) കഴിയു​ന്നത്ര ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു നൂറു​ക​ണ​ക്കി​നു മൈലു​കൾ പൊടി നിറഞ്ഞ വഴിക​ളി​ലൂ​ടെ നടന്നു.​—ലൂക്കോസ്‌ 8:1.

8, 9. യേശു ജോലി​യെ എങ്ങനെ കണ്ടു, എന്തു​കൊണ്ട്‌?

8 ദൈവം ഏൽപ്പിച്ച ജോലി ചെയ്യു​ന്നത്‌ യേശു​വിന്‌ ആഹാരം പോ​ലെ​യാ​യി​രു​ന്നു. അതു യേശു​വിന്‌ ആരോ​ഗ്യ​വും ഊർജ​വും നൽകി. ഭക്ഷണം കഴിക്കാൻപോ​ലും നേരമി​ല്ലാത്ത വിധം യേശു കഠിന​മാ​യി അധ്വാ​നിച്ച ദിവസ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 4:31-38) പിതാ​വി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള എല്ലാ അവസര​വും യേശു പ്രയോ​ജ​ന​പ്പെ​ടു​ത്തി. അതു​കൊണ്ട്‌ യേശു​വിന്‌ യഹോ​വ​യോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അങ്ങ്‌ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർത്ത ഞാൻ ഭൂമി​യിൽ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 17:4.

9 യഹോ​വ​യും യേശു​വും കഠിന​മാ​യി അധ്വാ​നി​ക്കു​ക​യും അതിൽ സന്തോ​ഷ​വും സംതൃപ്‌തി​യും കണ്ടെത്തു​ക​യും ചെയ്യുന്നു എന്നല്ലേ ഇതെല്ലാം കാണി​ക്കു​ന്നത്‌? ‘ദൈവത്തെ അനുക​രി​ക്കാ​നും’ യേശു​വി​ന്റെ ‘കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നും’ നമ്മൾ ആഗ്രഹി​ക്കു​ന്നു. (എഫെസ്യർ 5:1; 1 പത്രോസ്‌ 2:21) അതു​കൊ​ണ്ടാ​ണു നമ്മൾ കഠിന​മാ​യി അധ്വാ​നി​ക്കു​ന്ന​തും ചെയ്യു​ന്ന​തൊ​ക്കെ ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തും.

നമ്മൾ ജോലി​യെ എങ്ങനെ വീക്ഷി​ക്കണം?

10, 11. ജോലി​യെ​ക്കു​റിച്ച്‌ ഒരു നല്ല മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

10 യഹോ​വ​യു​ടെ ജനമെന്ന നിലയിൽ സ്വന്തം ആവശ്യ​ത്തി​നു​വേ​ണ്ടി​യും കുടും​ബ​ത്തി​നു​വേ​ണ്ടി​യും നമ്മൾ കഠിന​മാ​യി അധ്വാ​നി​ക്കു​ന്നു. ജോലി​യെ​ക്കു​റിച്ച്‌ നല്ല വീക്ഷണ​മു​ണ്ടാ​യി​രി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ അത്‌ അത്ര എളുപ്പമല്ല. നമുക്കു ജോലി ആസ്വദി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യാം?

നല്ല മനോ​ഭാ​വം ഏതു ജോലി​യും കൂടുതൽ ആസ്വാ​ദ്യ​ക​ര​മാ​ക്കും

11 നല്ല മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കുക. എവിടെ ജോലി ചെയ്യണം, എത്ര​ത്തോ​ളം ജോലി ചെയ്യണം എന്ന കാര്യ​ങ്ങ​ളൊ​ന്നും നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​യി​രി​ക്കും. പക്ഷേ നമുക്കു നിയ​ന്ത്രി​ക്കാ​നാ​കുന്ന ഒന്നുണ്ട്‌: നമ്മുടെ മനോ​ഭാ​വം. എങ്ങനെ നമ്മുടെ മനോ​ഭാ​വം മാറ്റാ​നാ​കും? യഹോവ നമ്മളിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്ന്‌ അറിയു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ത്തി​ന്റെ ആവശ്യങ്ങൾ നിവർത്തി​ക്കാൻ ഒരു കുടും​ബ​നാ​ഥൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. കുടും​ബ​ത്തി​നു​വേണ്ടി കരുതാ​ത്ത​യാൾ “വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സി​യെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) നിങ്ങൾ ഒരു കുടും​ബ​നാ​ഥ​നാ​ണെ​ങ്കിൽ കുടും​ബ​ത്തി​നു​വേണ്ടി കരുതാൻ നിങ്ങൾ കഠിന​മാ​യി അധ്വാ​നി​ക്കു​ന്നുണ്ട്‌. ചെയ്യുന്ന ജോലി നിങ്ങൾക്ക്‌ ഇഷ്ടമാ​ണെ​ങ്കി​ലും അല്ലെങ്കി​ലും കുടും​ബ​ത്തി​നു​വേണ്ടി കരുതു​മ്പോൾ നിങ്ങൾ യഹോ​വ​യെ​ക്കൂ​ടി സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌.

12. കഠിനാ​ധ്വാ​ന​വും സത്യസ​ന്ധ​ത​യും നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

12 കഠിന​മാ​യി അധ്വാ​നി​ക്കുക, സത്യസ​ന്ധ​രാ​യി​രി​ക്കുക. ഇതു ജോലി ആസ്വദി​ക്കാൻ നിങ്ങളെ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 12:24; 22:29) കൂടാതെ തൊഴി​ലു​ട​മയ്‌ക്കു നിങ്ങളി​ലുള്ള വിശ്വാ​സം വർധി​ക്കും. സത്യസ​ന്ധ​രായ തൊഴി​ലാ​ളി​കൾ പണമോ സാധന​ങ്ങ​ളോ സമയമോ മോഷ്ടി​ക്കാ​ത്ത​തു​കൊണ്ട്‌ തൊഴി​ലു​ട​മകൾ അവരെ വില​പ്പെ​ട്ട​വ​രാ​യി കാണുന്നു. (എഫെസ്യർ 4:28) അതിലും പ്രധാ​ന​മാ​യി, നിങ്ങളു​ടെ കഠിനാ​ധ്വാ​ന​വും സത്യസ​ന്ധ​ത​യും യഹോവ മനസ്സി​ലാ​ക്കു​ന്നു. ഇങ്ങനെ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ ഒരു “ശുദ്ധമ​ന​സ്സാ​ക്ഷി” ഉണ്ടായി​രി​ക്കും.​—എബ്രായർ 13:18; കൊ​ലോ​സ്യർ 3:22-24.

13. ജോലി​സ്ഥ​ലത്തെ സത്യസ​ന്ധ​ത​കൊണ്ട്‌ മറ്റെന്തു പ്രയോ​ജ​ന​വും ഉണ്ടാ​യേ​ക്കാം?

13 ജോലി​സ്ഥ​ലത്തെ നിങ്ങളു​ടെ പെരു​മാ​റ്റം യഹോ​വയ്‌ക്കു മഹത്ത്വം നൽകി​യേ​ക്കാം എന്നു തിരി​ച്ച​റി​യുക. ജോലി​യെ​ക്കു​റിച്ച്‌ നല്ലൊരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കുന്ന മറ്റൊരു കാരണ​മാണ്‌ ഇത്‌. (തീത്തോസ്‌ 2:9, 10) ചില​പ്പോൾ നിങ്ങളു​ടെ നല്ല മാതൃക കണ്ടിട്ട്‌ സഹപ്ര​വർത്ത​ക​രിൽ ആരെങ്കി​ലും ബൈബിൾ പഠിക്കാൻപോ​ലും തയ്യാറാ​യേ​ക്കാം.​—സുഭാ​ഷി​തങ്ങൾ 27:11; 1 പത്രോസ്‌ 2:12 വായി​ക്കുക.

ഏതു ജോലി തിര​ഞ്ഞെ​ടു​ക്കണം?

14-16. ഒരു ജോലി തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ എന്തു പരിഗ​ണി​ക്കണം?

14 ക്രിസ്‌ത്യാ​നി​കൾക്കു ചെയ്യാൻ കഴിയു​ന്ന​തും കഴിയാ​ത്ത​തും ആയ ജോലി​ക​ളു​ടെ ഒരു ലിസ്റ്റ്‌ ബൈബി​ളി​ലില്ല. എന്നാൽ ജോലി​യെ​ക്കു​റിച്ച്‌ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. (സുഭാ​ഷി​തങ്ങൾ 2:6) ബൈബിൾത​ത്ത്വ​ങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമുക്ക്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കാം.

യഹോവയുടെ നിലവാരങ്ങൾക്കു വിരുദ്ധമല്ലാത്ത ജോലികൾ തിരഞ്ഞെടുക്കുക

15 യഹോവ തെറ്റാ​ണെന്നു പറയുന്ന ഏതെങ്കി​ലും കാര്യം എനിക്ക്‌ ഈ ജോലി​യിൽ ചെയ്യേ​ണ്ടി​വ​രു​മോ? മോഷ​ണ​വും നുണ പറച്ചി​ലും പോലെ യഹോ​വയ്‌ക്ക്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു നമ്മൾ പഠിച്ചി​ട്ടുണ്ട്‌. (പുറപ്പാട്‌ 20:4; പ്രവൃ​ത്തി​കൾ 15:29; എഫെസ്യർ 4:28; വെളി​പാട്‌ 21:8) അതു​കൊണ്ട്‌ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു യോജി​ക്കാത്ത ഏതു ജോലി​യും ഒഴിവാ​ക്കാൻ നമ്മൾ ശ്രദ്ധയു​ള്ള​വ​രാണ്‌.​—1 യോഹ​ന്നാൻ 5:3 വായി​ക്കുക.

16 യഹോവ വിലക്കി​യി​രി​ക്കുന്ന ഏതെങ്കി​ലും കാര്യത്തെ ഈ ജോലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ പിന്തു​ണയ്‌ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, ഒരു ഗർഭച്ഛി​ദ്ര ക്ലിനി​ക്കിൽ റിസപ്‌ഷ​നിസ്റ്റ്‌ ആയി ജോലി ചെയ്യാൻ നിങ്ങളെ വിളി​ക്കു​ന്നെന്നു വിചാ​രി​ക്കുക. ഒരു റിസപ്‌ഷ​നി​സ്റ്റാ​യി ജോലി ചെയ്യു​ന്നത്‌ തെറ്റല്ല. പക്ഷേ, ഗർഭച്ഛി​ദ്രത്തെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു നിങ്ങൾക്ക്‌ അറിയാം. അതു​കൊണ്ട്‌ അവിടെ ഗർഭച്ഛി​ദ്രം നടത്തു​ന്നതു നിങ്ങള​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ നിങ്ങളും ആ കുറ്റത്തിൽ പങ്കുകാ​രാ​കു​മെന്നു നിങ്ങൾക്കു തോന്നു​ന്നി​ല്ലേ?​—പുറപ്പാട്‌ 21:22-24.

17. ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ എന്തു സഹായി​ക്കും?

17 ദൈവി​ക​ത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ എബ്രായർ 5:14-ൽ പറഞ്ഞി​രി​ക്കുന്ന, “ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാപ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പിച്ച”വരെ​പ്പോ​ലെ​യാ​കാൻ നമുക്കും കഴിയും. സ്വയം ചോദി​ക്കുക: ‘ഞാൻ ഈ ജോലി​ക്കു പോയാൽ അതു മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​നു കോട്ടം തട്ടാൻ ഇടയാ​ക്കു​മോ? ഈ ജോലി സ്വീക​രി​ച്ചാൽ ഞാൻ ഭാര്യ​യെ​യും മക്കളെ​യും വിട്ട്‌ മറ്റൊരു നാട്ടി​ലേക്കു പോ​കേ​ണ്ടി​വ​രു​മോ? അത്‌ അവരെ എങ്ങനെ ബാധി​ക്കും?’

‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പാ​ക്കുക’

18. ആരാധ​നയ്‌ക്കു മുഖ്യ​സ്ഥാ​നം കൊടു​ക്കാൻ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

18 “ബുദ്ധി​മു​ട്ടു നിറഞ്ഞ” ഈ കാലത്ത്‌ യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:1) ഒരു ജോലി കണ്ടെത്തു​ന്ന​തും അതു പോകാ​തെ നോക്കു​ന്ന​തും ശരിക്കും ബുദ്ധി​മു​ട്ടു​ത​ന്നെ​യാണ്‌. കുടും​ബ​ത്തി​നു​വേണ്ടി കരുത​ണ​മെ​ങ്കി​ലും നമ്മുടെ ആരാധ​ന​യാണ്‌ ഒന്നാം സ്ഥാനത്തു വരേണ്ടത്‌ എന്നു നമുക്ക്‌ അറിയാം. വസ്‌തു​വ​കകൾ നമ്മുടെ ജീവി​ത​ത്തി​ലെ വളരെ പ്രധാ​ന​പ്പെട്ട കാര്യ​മാ​യി മാറാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) അങ്ങനെ​യെ​ങ്കിൽ ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യം ഏതാ​ണെന്ന്‌ ഉറപ്പാ​ക്കു​ന്ന​തോ​ടൊ​പ്പം’ കുടും​ബ​ത്തി​നു​വേണ്ടി കരുതാ​നും നമുക്ക്‌ എങ്ങനെ കഴിയും?​—ഫിലി​പ്പി​യർ 1:10.

19. ജോലി​യു​ടെ കാര്യ​ത്തിൽ സമനി​ല​യു​ണ്ടാ​യി​രി​ക്കാൻ യഹോ​വ​യി​ലുള്ള ആശ്രയം എങ്ങനെ സഹായി​ക്കും?

19 പൂർണ​മാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക. (സുഭാ​ഷി​തങ്ങൾ 3:5, 6 വായി​ക്കുക.) നമ്മുടെ ആവശ്യങ്ങൾ എന്താ​ണെന്നു ദൈവ​ത്തി​നു നന്നായി അറിയാം; ദൈവം നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നു​മാണ്‌. (സങ്കീർത്തനം 37:25; 1 പത്രോസ്‌ 5:7) ദൈവ​വ​ചനം ഇങ്ങനെ പറയുന്നു: ‘നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക. “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല” എന്നു ദൈവം പറഞ്ഞി​ട്ടു​ണ്ട​ല്ലോ.’ (എബ്രായർ 13:5) കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്നത്‌ ഓർത്ത്‌ നമ്മൾ ഉത്‌കണ്‌ഠ​പ്പെ​ട്ടി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. തന്റെ ജനത്തി​നു​വേണ്ടി കരുതാൻ തനിക്കു കഴിയു​മെന്ന്‌ യഹോവ പല തവണ കാണി​ച്ചു​ത​ന്നി​ട്ടുണ്ട്‌. (മത്തായി 6:25-32) നമ്മുടെ ജോലി​സാ​ഹ​ച​ര്യം എന്തായി​രു​ന്നാ​ലും, നമ്മൾ ക്രമമാ​യി ദൈവ​വ​ചനം പഠിക്കു​ക​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്യും.​—മത്തായി 24:14; എബ്രായർ 10:24, 25.

20. നമുക്ക്‌ എങ്ങനെ ജീവിതം ലളിത​മാ​ക്കി നിറു​ത്താം?

20 കണ്ണു കേന്ദ്രീ​കൃ​ത​മാ​ക്കുക. (മത്തായി 6:22, 23 വായി​ക്കുക.) ഇതിന്‌ അർഥം യഹോ​വയെ സേവി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നിങ്ങൾക്കു കഴിയുന്ന വിധത്തിൽ ജീവിതം ലളിത​മാ​ക്കി നിറു​ത്തുക എന്നാണ്‌. ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തെ​ക്കാൾ പണത്തി​നും സുഖസൗ​ക​ര്യ​ങ്ങൾ നിറഞ്ഞ ജീവി​ത​ത്തി​നും പുത്തൻ ഇലക്‌ട്രോ​ണിക്‌ ഉപകര​ണ​ങ്ങൾക്കും പ്രാധാ​ന്യം കൊടു​ക്കു​ന്നതു മണ്ടത്തര​മാ​ണെന്നു നമുക്ക്‌ അറിയാം. പ്രധാ​ന​കാ​ര്യ​ങ്ങൾ ഒന്നാമതു വെക്കാൻ നമ്മളെ എന്തു സഹായി​ക്കും? കടക്കെ​ണി​യി​ലാ​കാ​തി​രി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കണം. നിങ്ങൾ ഇപ്പോൾത്തന്നെ കടത്തി​ലാ​ണെ​ങ്കിൽ അത്‌ അടച്ച്‌ തീർക്കു​ന്ന​തിന്‌ എന്തു ചെയ്യാൻ പറ്റു​മെന്നു ചിന്തി​ക്കുക. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ വസ്‌തു​വ​കകൾ നമ്മുടെ സമയവും ഊർജ​വും വൻതോ​തിൽ കവർന്നെ​ടു​ത്തേ​ക്കാം. നമുക്കു പ്രാർഥി​ക്കാ​നും പഠിക്കാ​നും പ്രസം​ഗി​ക്കാ​നും സമയം കിട്ടാതെ വന്നേക്കാം. വസ്‌തു​വ​കകൾ നമ്മുടെ ജീവിതം സങ്കീർണ​മാ​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കിൽ, “ഉണ്ണാനും ഉടുക്കാ​നും” ഉണ്ടെങ്കിൽ, അതിൽ തൃപ്‌തി​പ്പെ​ടാൻ നമുക്കു പഠിക്കാം. (1 തിമൊ​ഥെ​യൊസ്‌ 6:8) നമ്മുടെ സാഹച​ര്യം എന്തായി​രു​ന്നാ​ലും, യഹോ​വയെ കൂടുതൽ മെച്ചമാ​യി സേവി​ക്കാൻ എങ്ങനെ കഴിയും എന്ന്‌ അറിയു​ന്ന​തി​നു കാര്യങ്ങൾ കൂടെ​ക്കൂ​ടെ വിലയി​രു​ത്തു​ന്നതു നന്നായി​രി​ക്കും.

21. ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ടത്‌ എന്തിനാ​ണെന്നു നമ്മൾ തീരു​മാ​നി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

21 ശരിയായ മുൻഗ​ണ​നകൾ വെക്കുക. നമ്മുടെ സമയവും ഊർജ​വും ആസ്‌തി​ക​ളും നമ്മൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കണം. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ വിദ്യാ​ഭ്യാ​സ​മോ പണമോ പോലുള്ള പ്രാധാ​ന്യം കുറഞ്ഞ കാര്യങ്ങൾ നമ്മുടെ വിലപ്പെട്ട സമയം കവർന്നെ​ടു​ത്തേ​ക്കാം. ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നാണ്‌ ’ യേശു പറഞ്ഞത്‌. (മത്തായി 6:33) നമ്മുടെ ഹൃദയ​ത്തിൽ ഒന്നാം സ്ഥാനം എന്തിനാ​ണെന്നു നമ്മുടെ തിര​ഞ്ഞെ​ടു​പ്പു​കൾ, ശീലങ്ങൾ, ദിനചര്യ, ലക്ഷ്യങ്ങൾ എന്നിവ​യെ​ല്ലാം വെളി​പ്പെ​ടു​ത്തും.

നമുക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ജോലി

22, 23. (എ) ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമുക്കു ചെയ്യാ​നാ​കുന്ന ഏറ്റവും പ്രധാ​ന​ജോ​ലി ഏതാണ്‌? (ബി) ജോലി ആസ്വദി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

22 നമുക്കുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട ജോലി യഹോ​വയെ സേവി​ക്കു​ന്ന​തും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും ആണ്‌. (മത്തായി 24:14; 28:19, 20) യേശു​വി​നെ​പ്പോ​ലെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമുക്കാ​കു​ന്ന​തെ​ല്ലാം ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. ചിലർ സുവി​ശേ​ഷ​പ്ര​സം​ഗ​ക​രു​ടെ ആവശ്യം കൂടുതൽ ഉള്ളിട​ത്തേക്കു മാറി അവിടെ സേവി​ക്കു​ന്നു. മറ്റു ചിലർ മറ്റു ഭാഷക്കാ​രോ​ടു പ്രസം​ഗി​ക്കു​ന്ന​തി​നു​വേണ്ടി അവരുടെ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്നു. ഇങ്ങനെ ചെയ്‌ത​വ​രോട്‌ അക്കാര്യ​ത്തെ​ക്കു​റിച്ച്‌ ചോദി​ച്ച​റി​യുക. അവരുടെ ജീവിതം കൂടുതൽ സന്തോ​ഷ​മു​ള്ള​തും അർഥവ​ത്തും ആയെന്ന്‌ അവർ നിങ്ങ​ളോ​ടു പറയും.​—സുഭാ​ഷി​തങ്ങൾ 10:22 വായി​ക്കുക.

നമുക്കു ചെയ്യാ​നാ​കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ജോലി യഹോ​വയെ സേവി​ക്കു​ന്ന​താണ്‌

23 ഇന്നു കുടും​ബ​ത്തി​ന്റെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി, നമ്മളിൽ പലരും ഒരുപാ​ടു സമയം ജോലി ചെയ്യുന്നു, ചില​പ്പോൾ ഒന്നില​ധി​കം ജോലി​കൾപോ​ലും. യഹോ​വയ്‌ക്ക്‌ ഇത്‌ അറിയാം. കുടും​ബ​ത്തി​നു​വേണ്ടി കരുതാൻ നമ്മൾ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും യഹോവ വിലമ​തി​ക്കു​ന്നു. അതു​കൊണ്ട്‌ ഏതുതരം ജോലി ചെയ്‌താ​ലും കഠിന​മാ​യി അധ്വാ​നി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാം. നമ്മുടെ ഏറ്റവും പ്രധാ​ന​ജോ​ലി യഹോ​വയെ സേവി​ക്കു​ന്ന​തും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തും ആണെന്നു മനസ്സിൽപ്പി​ടി​ക്കാം. അതു നമുക്ക്‌ യഥാർഥ​സ​ന്തോ​ഷം തരും.