വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

എല്ലാ കാര്യ​ത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കുക

എല്ലാ കാര്യ​ത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കുക

“എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”​—എബ്രായർ 13:18.

1, 2. സത്യസ​ന്ധ​രാ​യി​രി​ക്കാൻ നമ്മൾ കഠിന​മാ​യി ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വയ്‌ക്ക്‌ എന്തു തോന്നും?

 ഒരു കുട്ടി സ്‌കൂ​ളിൽനിന്ന്‌ വീട്ടി​ലേക്കു പോകു​മ്പോൾ വഴിയിൽ ഒരു പേഴ്‌സ്‌ കിടക്കു​ന്നതു കാണുന്നു. അതിൽ നിറയെ കാശുണ്ട്‌. അവൻ എന്തു ചെയ്യും? വേണ​മെ​ങ്കിൽ അവന്‌ അത്‌ എടുത്തു​വെ​ക്കാം. എന്നാൽ ആ കുട്ടി പേഴ്‌സ്‌ അതിന്റെ ഉടമയ്‌ക്കു​തന്നെ തിരി​ച്ചു​കൊ​ടു​ക്കു​ന്നു. ഇക്കാര്യം അവന്റെ അമ്മ അറിയു​മ്പോൾ എന്തു തോന്നും? മകനെ ഓർത്ത്‌ അവർക്കു വളരെ അഭിമാ​നം തോന്നും.

2 മക്കളുടെ സത്യസന്ധത മിക്ക മാതാ​പി​താ​ക്ക​ളെ​യും സന്തോ​ഷി​പ്പി​ക്കു​ന്നു. നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോവ ‘സത്യത്തി​ന്റെ ദൈവ​മാണ്‌.’ അതു​കൊണ്ട്‌ നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ അതു ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 31:5) ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും ‘എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാ​നും’ നമ്മൾ ആഗ്രഹി​ക്കു​ന്നു. (എബ്രായർ 13:18) സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യേ​ക്കാ​വുന്ന നാലു മേഖല​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ ചർച്ച ചെയ്യാം. ആ ബുദ്ധി​മു​ട്ടു​കളെ മറിക​ട​ക്കു​മ്പോൾ ലഭിക്കുന്ന ചില പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും.

നമ്മളോ​ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കുക

3-5. (എ) നമ്മൾ നമ്മളെ​ത്തന്നെ വഞ്ചി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ബി) നമ്മളോ​ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ എന്തു സഹായി​ക്കും?

3 മറ്റുള്ള​വ​രോ​ടു സത്യസ​ന്ധ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ ആദ്യം നമ്മൾ നമ്മളോ​ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കണം. ഇത്‌ എപ്പോ​ഴും എളുപ്പമല്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ ലവൊ​ദി​ക്യ സഭയിലെ സഹോ​ദ​രങ്ങൾ, തങ്ങൾ ദൈവ​ത്തിന്‌ ഇഷ്ടമുള്ള കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്ന​തെ​ന്നാ​ണു വിചാ​രി​ച്ചത്‌. പക്ഷേ അവർ സ്വയം വഞ്ചിക്കു​ക​യാ​യി​രു​ന്നു. കാരണം അവർ ദൈവ​ത്തി​ന്റെ ഇഷ്ടമല്ല ചെയ്‌തി​രു​ന്നത്‌. (വെളി​പാട്‌ 3:17) നമ്മൾ യഥാർഥ​ത്തിൽ എങ്ങനെ​യുള്ള ആളാണ്‌ എന്ന കാര്യ​ത്തിൽ നമ്മളും സ്വയം വഞ്ചിക്കാ​നുള്ള സാധ്യ​ത​യുണ്ട്‌.

4 ശിഷ്യ​നായ യാക്കോബ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “താൻ ദൈവത്തെ ആരാധി​ക്കു​ന്നെന്നു കരുതു​ക​യും എന്നാൽ നാവിനു കടിഞ്ഞാ​ണി​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​യാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കു​ക​യാണ്‌; അയാളു​ടെ ആരാധ​ന​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.” (യാക്കോബ്‌ 1:26) കുറച്ച്‌ നല്ല കാര്യങ്ങൾ ചെയ്യു​ന്നി​ട​ത്തോ​ളം കാലം നമ്മുടെ പരുഷ​മായ പെരു​മാ​റ്റ​മോ പരിഹാ​സ​മോ നുണ പറച്ചി​ലോ ഒന്നും ദൈവം കാര്യ​മാ​ക്കില്ല എന്നാണു ചിന്തി​ക്കു​ന്ന​തെ​ങ്കിൽ നമ്മൾ സ്വയം വഞ്ചിക്കു​ക​യാണ്‌. സ്വയം വഞ്ചിത​രാ​കാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

5 കണ്ണാടി​യിൽ നോക്കി​യാൽ, നമ്മൾ പുറമേ എങ്ങനെ​യാ​ണെന്നു കാണാം. എന്നാൽ ബൈബിൾ വായി​ക്കു​മ്പോൾ നമ്മൾ അകമേ എങ്ങനെ​യാ​ണെന്നു കാണാ​നാ​കും. നമ്മുടെ നല്ല വശങ്ങളും പോരായ്‌മ​ക​ളും മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കും. നമ്മുടെ ചിന്തയി​ലും സംസാ​ര​ത്തി​ലും പ്രവർത്ത​ന​ത്തി​ലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു നമ്മൾ പഠിക്കും. (യാക്കോബ്‌ 1:23-25 വായി​ക്കുക.) എന്നാൽ നമുക്കു കുറവു​ക​ളൊ​ന്നു​മില്ല എന്നാണു നമ്മൾ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ പുരോ​ഗതി വരുത്താൻ കഴിയാ​തെ വരും. അതു​കൊണ്ട്‌ നമ്മളെ​ത്തന്നെ സത്യസ​ന്ധ​മാ​യി വിലയി​രു​ത്താൻ ബൈബിൾ ഉപയോ​ഗി​ക്കണം. (വിലാ​പങ്ങൾ 3:40; ഹഗ്ഗായി 1:5) നമ്മൾ യഥാർഥ​ത്തിൽ ആരാ​ണെന്നു മനസ്സി​ലാ​ക്കാൻ പ്രാർഥ​ന​യും സഹായി​ക്കും. നമ്മളെ പരി​ശോ​ധി​ക്ക​ണ​മെ​ന്നും നമ്മുടെ കുറവു​കൾ കണ്ടെത്താൻ സഹായി​ക്ക​ണ​മെ​ന്നും യഹോ​വ​യോ​ടു പ്രാർഥ​ന​യിൽ അപേക്ഷി​ക്കാൻ കഴിയും. അപ്പോൾ നമുക്കു വേണ്ട മാറ്റങ്ങൾ വരുത്താൻ കഴിയും. (സങ്കീർത്തനം 139:23, 24) നമുക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, “യഹോവ വഞ്ചകരെ വെറു​ക്കു​ന്നു, നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.”​—സുഭാ​ഷി​തങ്ങൾ 3:32.

കുടും​ബ​ത്തിൽ സത്യസ​ന്ധ​രാ​യി​രി​ക്കുക

6. ഭാര്യ​യും ഭർത്താ​വും പരസ്‌പരം സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6 കുടും​ബ​ത്തിൽ സത്യസന്ധത എത്ര പ്രധാ​ന​മാ​ണെ​ന്നോ! ഭാര്യ​യും ഭർത്താ​വും പരസ്‌പരം തുറന്ന്‌ ഇടപെ​ടു​മ്പോൾ അവർക്കു സുരക്ഷി​ത​ത്വം തോന്നും, പരസ്‌പ​ര​വി​ശ്വാ​സം ശക്തമാ​കു​ക​യും ചെയ്യും. വിവാ​ഹ​ത്തിൽ സത്യസ​ന്ധ​ത​യു​ടെ അഭാവം പല വിധങ്ങ​ളിൽ തല പൊക്കി​യേ​ക്കാം. അതിന്‌ ഒരു ഉദാഹ​ര​ണ​മാ​ണു വിവാഹം കഴിഞ്ഞ ഒരാൾ അശ്ലീലം കാണു​ന്നത്‌, അല്ലെങ്കിൽ മറ്റൊ​രാ​ളു​മാ​യി ശൃംഗ​രി​ക്കു​ന്നത്‌, അതുമ​ല്ലെ​ങ്കിൽ മറ്റൊ​രാ​ളെ പ്രണയി​ക്കു​ന്നത്‌. ഇത്തരക്കാ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം ശ്രദ്ധി​ക്കുക: “വഞ്ചക​രോ​ടു ഞാൻ കൂട്ടു കൂടാ​റില്ല; തനിസ്വ​രൂ​പം മറച്ചു​വെ​ക്കു​ന്ന​വരെ ഞാൻ ഒഴിവാ​ക്കു​ന്നു.” (സങ്കീർത്തനം 26:4) ഇണയോ​ടു സത്യസ​ന്ധ​രായ ആരും അധാർമി​ക​മായ കാര്യങ്ങൾ ചിന്തി​ക്കു​ക​പോ​ലു​മില്ല. കാരണം അതു​പോ​ലും വിവാ​ഹ​ത്തി​നു ദോഷം ചെയ്യും.

നിങ്ങളുടെ വിവാ​ഹ​ബ​ന്ധത്തെ ദുർബലപ്പെടുത്തിയേക്കാവുന്ന എന്തിനെയും ഉടനടി ഒഴിവാ​ക്കു​ക

7, 8. ബൈബിൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സത്യസ​ന്ധ​ത​യു​ടെ മൂല്യം മക്കളെ എങ്ങനെ പഠിപ്പി​ക്കാം?

7 സത്യസന്ധത പ്രധാ​ന​മാ​ണെന്നു കുട്ടി​ക​ളും പഠിക്കണം. അതു പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾക്കു ബൈബിൾ ഉപയോ​ഗി​ക്കാൻ കഴിയും. ബൈബി​ളിൽ സത്യസ​ന്ധ​ത​യോ​ടെ പ്രവർത്തി​ക്കാ​തി​രു​ന്ന​വ​രു​ടെ ചീത്ത ഉദാഹ​ര​ണങ്ങൾ കാണാം: കള്ളനാ​യി​ത്തീർന്ന ആഖാൻ, പണത്തി​നു​വേണ്ടി കള്ളം പറഞ്ഞ ഗേഹസി, പണം മോഷ്ടി​ക്കു​ക​യും പിന്നീട്‌ 30 വെള്ളി​ക്കാ​ശി​നു യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ക​യും ചെയ്‌ത യൂദാസ്‌.​—യോശുവ 6:17-19; 7:11-25; 2 രാജാ​ക്ക​ന്മാർ 5:14-16, 20-27; മത്തായി 26:14, 15; യോഹ​ന്നാൻ 12:6.

8 സത്യസ​ന്ധ​രാ​യി​രുന്ന അനേകം ആളുക​ളു​ടെ നല്ല മാതൃ​ക​യും ബൈബി​ളി​ലുണ്ട്‌: മക്കളുടെ കയ്യിൽ വന്ന പണം തിരികെ നൽകാൻ അവരോട്‌ ആവശ്യ​പ്പെട്ട യാക്കോബ്‌, ദൈവ​ത്തി​നു കൊടുത്ത വാക്കു പാലിച്ച യിഫ്‌താ​ഹും മകളും, ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും സത്യസ​ന്ധ​നാ​യി നിന്ന യേശു. (ഉൽപത്തി 43:12; ന്യായാ​ധി​പ​ന്മാർ 11:30-40; യോഹ​ന്നാൻ 18:3-11) സത്യസ​ന്ധ​ത​യു​ടെ മൂല്യം മനസ്സി​ലാ​ക്കാൻ ഈ ഉദാഹ​ര​ണങ്ങൾ മക്കളെ സഹായി​ക്കും.

9. മാതാ​പി​താ​ക്കൾ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നതു മക്കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

9 പിൻവ​രുന്ന പ്രധാ​ന​പ്പെട്ട ബൈബിൾത​ത്ത്വ​ത്തിൽനിന്ന്‌ മാതാ​പി​താ​ക്കൾക്കു പഠിക്കാ​നുണ്ട്‌: ‘മറ്റുള്ള​വരെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നെ ഉപദേ​ശി​ക്കാ​ത്തത്‌ എന്താണ്‌? “മോഷ്ടി​ക്ക​രുത്‌” എന്നു പ്രസം​ഗി​ച്ചിട്ട്‌ നീതന്നെ മോഷ്ടി​ക്കു​ന്നോ?’ (റോമർ 2:21) മാതാ​പി​താ​ക്കൾ ഒന്നു പറഞ്ഞിട്ട്‌ മറ്റൊന്നു ചെയ്‌താൽ കുട്ടി​കൾക്ക്‌ അതു മനസ്സി​ലാ​കും. മക്കളോ​ടു സത്യസ​ന്ധ​രാ​യി​രി​ക്കാൻ പറഞ്ഞിട്ട്‌ നമ്മൾ അങ്ങനെ അല്ലെങ്കിൽ അവർ ആശയക്കു​ഴ​പ്പ​ത്തി​ലാ​കും. മാതാ​പി​താ​ക്കൾ ചെറിയ കാര്യ​ങ്ങ​ളിൽപ്പോ​ലും നുണ പറയു​ന്നതു കണ്ടാൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ മക്കളും അങ്ങനെ​തന്നെ ചെയ്യും. (ലൂക്കോസ്‌ 16:10 വായി​ക്കുക.) എന്നാൽ മാതാ​പി​താ​ക്കൾ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നതു കാണു​മ്പോൾ മക്കളും അതുതന്നെ പഠിക്കും. ഭാവി​യിൽ അവർക്കു മക്കളു​ണ്ടാ​കു​മ്പോൾ അവരും ആശ്രയ​യോ​ഗ്യ​രായ മാതാ​പി​താ​ക്ക​ളാ​യി​രി​ക്കും.​—സുഭാ​ഷി​തങ്ങൾ 22:6; എഫെസ്യർ 6:4.

സഭയിൽ സത്യസ​ന്ധ​രാ​യി​രി​ക്കുക

10. സഹക്രിസ്‌ത്യാ​നി​ക​ളു​മാ​യുള്ള സംഭാ​ഷ​ണ​ത്തിൽ നമുക്ക്‌ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാം?

10 നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടും നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കണം. അനുദി​ന​സം​ഭാ​ഷ​ണങ്ങൾ പരകാ​ര്യം പറച്ചി​ലാ​യോ പരദൂ​ഷ​ണ​മാ​യോ പോലും എളുപ്പം മാറി​യേ​ക്കാം. സത്യമാ​ണെന്ന്‌ ഉറപ്പി​ല്ലാത്ത ഒരു കാര്യം മറ്റുള്ള​വ​രോ​ടു പറയു​ക​യാ​ണെ​ങ്കിൽ നമ്മൾ നുണ പറഞ്ഞ്‌ പരത്തു​ക​യാ​യി​രി​ക്കും. ‘നാവ്‌ അടക്കു​ന്ന​താ​ണു’ ഏറ്റവും ഉചിതം. (സുഭാ​ഷി​തങ്ങൾ 10:19) സത്യസ​ന്ധ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ നമ്മൾ ചിന്തി​ക്കു​ന്ന​തോ നമുക്ക്‌ അറിയാ​വു​ന്ന​തോ നമ്മൾ കേട്ടി​ട്ടു​ള്ള​തോ ആയ കാര്യ​ങ്ങ​ളെ​ല്ലാം പറയണ​മെന്നല്ല. പറയാൻപോ​കുന്ന കാര്യം സത്യമാ​ണെ​ങ്കിൽപ്പോ​ലും അതു പറയേ​ണ്ടതു നമ്മളല്ലാ​യി​രി​ക്കും, അല്ലെങ്കിൽ അതു പറയേണ്ട ആവശ്യ​മി​ല്ലാ​യി​രി​ക്കും. അതുമ​ല്ലെ​ങ്കിൽ അങ്ങനെ ചെയ്യു​ന്നതു ക്രൂര​ത​യാ​യേ​ക്കാം. (1 തെസ്സ​ലോ​നി​ക്യർ 4:11) ഇങ്ങനെ​യൊ​ക്കെ സംസാ​രി​ച്ചിട്ട്‌, “ഞാൻ സത്യമല്ലേ പറഞ്ഞത്‌ ” എന്നു ചിലർ ന്യായീ​ക​രി​ച്ചേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ ജനമെന്ന നിലയിൽ നമ്മുടെ വാക്കുകൾ എപ്പോ​ഴും ഹൃദ്യ​വും ദയയോ​ടു​കൂ​ടി​യ​തും ആയിരി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.​—കൊ​ലോ​സ്യർ 4:6 വായി​ക്കുക.

11, 12. (എ) തെറ്റു ചെയ്‌ത ഒരാൾ കാര്യങ്ങൾ എങ്ങനെ കൂടുതൽ വഷളാ​ക്കി​യേ​ക്കാം? (ബി) ഒരു സുഹൃത്തു ഗുരു​ത​ര​മായ തെറ്റു ചെയ്‌തെന്ന്‌ അറിയു​ന്നെ​ങ്കിൽ ഏതൊക്കെ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം? (സി) യഹോ​വ​യു​ടെ സംഘട​ന​യോ​ടു നമുക്ക്‌ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാം?

11 സഭയെ സഹായി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മൂപ്പന്മാർക്കു കൊടു​ത്തി​ട്ടുണ്ട്‌. നമ്മൾ അവരോ​ടു സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ അവർക്കു നമ്മളെ സഹായി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. എന്തു​കൊണ്ട്‌? നിങ്ങൾ ഒരു അസുഖം വന്ന്‌ ഡോക്ടറെ കാണാൻ പോ​യെന്നു കരുതുക. ചില രോഗ​ല​ക്ഷ​ണങ്ങൾ ഡോക്ട​റോ​ടു പറയാതെ നിങ്ങൾ മറച്ചു​വെ​ക്കു​മോ? അങ്ങനെ ചെയ്‌താൽ ഡോക്ടർക്കു നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയും? അതു​കൊണ്ട്‌ നമുക്കു ഗുരു​ത​ര​മായ ഒരു തെറ്റു പറ്റിയാൽ അതെക്കു​റിച്ച്‌ നമ്മൾ നുണ പറയരുത്‌. മറിച്ച്‌ നമ്മൾ മൂപ്പന്മാ​രു​ടെ അടുത്ത്‌ പോയി അതെക്കു​റിച്ച്‌ സത്യസ​ന്ധ​മാ​യി സംസാ​രി​ക്കണം. (സങ്കീർത്തനം 12:2; പ്രവൃ​ത്തി​കൾ 5:1-11) വേറൊ​രു സാഹച​ര്യം: നിങ്ങളു​ടെ ഒരു സുഹൃത്തു ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു. (ലേവ്യ 5:1) “ഞാൻ അവന്റെ ആത്മാർഥ​സു​ഹൃ​ത്താ​യ​തു​കൊണ്ട്‌ ഇക്കാര്യം പുറത്ത്‌ പറയില്ല” എന്നു നിങ്ങൾ വിചാ​രി​ക്കു​മോ? അതോ, യഹോ​വ​യു​മാ​യുള്ള ബന്ധത്തിൽ വന്ന വിള്ളൽ മാറ്റാ​നും ആ ബന്ധം ബലപ്പെ​ടു​ത്താ​നും മൂപ്പന്മാർക്ക്‌ അദ്ദേഹത്തെ സഹായി​ക്കാൻ കഴിയു​മെന്നു നിങ്ങൾ ഓർക്കു​മോ?​—എബ്രായർ 13:17; യാക്കോബ്‌ 5:14, 15.

12 റിപ്പോർട്ടു​ക​ളു​ടെ കാര്യ​ത്തി​ലും നമ്മൾ യഹോ​വ​യു​ടെ സംഘട​ന​യോ​ടു സത്യസ​ന്ധ​രാ​യി​രി​ക്കണം. അതിന്‌ ഒരു ഉദാഹ​ര​ണ​മാ​ണു വയൽസേവന റിപ്പോർട്ട്‌. മുൻനി​ര​സേ​വ​ന​ത്തി​നോ മറ്റേ​തെ​ങ്കി​ലും സേവന​ത്തി​നോ വേണ്ടി​യുള്ള അപേക്ഷ​ക​ളും നമ്മൾ സത്യസ​ന്ധ​മാ​യി പൂരി​പ്പി​ക്കണം.​—സുഭാ​ഷി​തങ്ങൾ 6:16-19 വായി​ക്കുക.

13. സഹവി​ശ്വാ​സി​ക​ളു​മാ​യുള്ള ബിസി​നെസ്സ്‌-തൊഴിൽ ഇടപാ​ടു​ക​ളിൽ നമുക്ക്‌ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയും?

13 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ബിസി​നെസ്സ്‌ കാര്യങ്ങൾ ആരാധ​ന​യു​മാ​യി കൂട്ടി​ക്കു​ഴയ്‌ക്ക​രുത്‌. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ രാജ്യ​ഹാ​ളി​ലാ​യി​രി​ക്കു​മ്പോ​ഴോ വയൽസേ​വനം ചെയ്യു​മ്പോ​ഴോ ബിസി​നെസ്സ്‌ ഇടപാ​ടു​കൾ നടത്തില്ല. അതു​പോ​ലെ, നമ്മൾ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ മുത​ലെ​ടു​ക്കില്ല. അവർ നമ്മുടെ കീഴിൽ ജോലി ചെയ്യു​ന്നു​ണ്ടെ​ങ്കിൽ പറഞ്ഞ കൂലി സമയത്ത്‌ കൊടു​ക്കും. നിയമം അനുശാ​സി​ക്കുന്ന ആനുകൂ​ല്യ​ങ്ങ​ളും കൊടു​ക്കും. ഇതിൽ ആരോഗ്യ ഇൻഷ്വ​റൻസോ ശമ്പള​ത്തോ​ടു കൂടിയ അവധി​യോ ഉൾപ്പെ​ട്ടേ​ക്കാം. (1 തിമൊ​ഥെ​യൊസ്‌ 5:18; യാക്കോബ്‌ 5:1-4) നിങ്ങൾ ഒരു സാക്ഷി​യു​ടെ കീഴി​ലാ​ണു ജോലി ചെയ്യു​ന്ന​തെ​ങ്കിൽ പ്രത്യേ​ക​പ​രി​ഗ​ണ​ന​യൊ​ന്നും പ്രതീ​ക്ഷി​ക്ക​രുത്‌. (എഫെസ്യർ 6:5-8) നിങ്ങ​ളോ​ടു ചെയ്യാൻ പറഞ്ഞ ജോലി ചെയ്യുക, പറഞ്ഞത്ര സമയവും ചെയ്യുക.​—2 തെസ്സ​ലോ​നി​ക്യർ 3:10.

14. ഒരുമിച്ച്‌ ഒരു ബിസി​നെസ്സ്‌ തുടങ്ങു​ന്ന​തി​നു മുമ്പു ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യണം?

14 നമ്മൾ ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ ഒപ്പം ഒരു ബിസി​നെസ്സ്‌ നടത്താൻ തീരു​മാ​നി​ക്കു​ന്നെ​ങ്കി​ലോ? ഇതിനു ചില​പ്പോൾ മുതൽമു​ട​ക്കോ വായ്‌പ​യോ വേണ്ടി​വ​ന്നേ​ക്കാം. ഇതു​പോ​ലൊ​രു സാഹച​ര്യം വരു​ന്നെ​ങ്കിൽ വളരെ ഉപകാ​ര​പ്ര​ദ​മായ ഒരു ബൈബിൾത​ത്ത്വ​മുണ്ട്‌: എല്ലാം എഴുതി ഒരു രേഖയു​ണ്ടാ​ക്കുക. യിരെമ്യ പ്രവാ​ചകൻ സ്ഥലം വാങ്ങി​യ​പ്പോൾ അദ്ദേഹം കരാറി​ന്റെ രണ്ടു കോപ്പി എഴുതി​യു​ണ്ടാ​ക്കി. അതിൽ ഒന്നിൽ സാക്ഷി​ക​ളെ​ക്കൊണ്ട്‌ ഒപ്പു​വെച്ചു. എന്നിട്ട്‌ ഈ രേഖകൾ സൂക്ഷി​ച്ചു​വെച്ചു. (യിരെമ്യ 32:9-12; ഉൽപത്തി 23:16-20 കൂടെ കാണുക.) എന്നാൽ ഇങ്ങനെ എല്ലാ കാര്യ​ങ്ങ​ളും എഴുതി രേഖയു​ണ്ടാ​ക്കു​ന്നതു സഹോ​ദ​ര​നോ​ടുള്ള വിശ്വാ​സ​ക്കു​റ​വു​കൊ​ണ്ടല്ലേ എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. പക്ഷേ വാസ്‌ത​വ​ത്തിൽ ഇങ്ങനെ രേഖ എഴുതു​ന്നതു പല തെറ്റി​ദ്ധാ​ര​ണ​ക​ളും പ്രശ്‌ന​ങ്ങ​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഒഴിവാ​ക്കാൻ സഹായി​ക്കും. ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളെ​ക്കാൾ സഭയുടെ സമാധാ​ന​ത്തി​നാ​ണു നമ്മൾ പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തെന്ന കാര്യം ഓർക്കുക.​—1 കൊരി​ന്ത്യർ 6:1-8; പിൻകു​റിപ്പ്‌ 30 കാണുക.

എല്ലാവ​രോ​ടും സത്യസ​ന്ധ​രാ​യി​രി​ക്കുക

15. സത്യസ​ന്ധ​മ​ല്ലാത്ത വ്യാപാ​ര​രീ​തി​ക​ളെ​ക്കു​റിച്ച്‌ യഹോ​വയ്‌ക്ക്‌ എന്തു തോന്നും?

15 നമ്മൾ എല്ലാവ​രോ​ടും സത്യസ​ന്ധ​രാ​യി​രി​ക്കണം, യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​ത്ത​വ​രോ​ടു​പോ​ലും. നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​നെ യഹോവ പ്രധാ​ന​മാ​യി കാണുന്നു. “കള്ളത്തു​ലാസ്സ്‌ യഹോ​വയ്‌ക്ക്‌ അറപ്പാണ്‌; എന്നാൽ കൃത്യ​ത​യുള്ള തൂക്കം ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 11:1; 20:10, 23) ബൈബിൾക്കാ​ല​ങ്ങ​ളിൽ വ്യാപാര ഇടപാ​ടു​ക​ളിൽ മിക്ക​പ്പോ​ഴും തുലാസ്സ്‌ ഉപയോ​ഗി​ച്ചി​രു​ന്നു. എന്നാൽ ചില വ്യാപാ​രി​കൾ അളവ്‌ കുറച്ചോ വില കൂട്ടി​യോ സാധനങ്ങൾ വിറ്റു​കൊണ്ട്‌ ഉപഭോ​ക്താ​ക്കളെ വഞ്ചിച്ചി​രു​ന്നു. അന്നത്തെ​പ്പോ​ലെ ഇന്നും കച്ചവട​ത്തിൽ സത്യസ​ന്ധ​ത​യി​ല്ലായ്‌മ സർവസാ​ധാ​ര​ണ​മാണ്‌. അന്നും ഇന്നും യഹോ​വയ്‌ക്ക്‌ അതു വെറു​പ്പാണ്‌.

16, 17. ഏതൊക്കെ തരത്തി​ലുള്ള സത്യസ​ന്ധ​ത​യി​ല്ലായ്‌മ നമ്മൾ ഒഴിവാ​ക്കണം?

16 സത്യസ​ന്ധ​രാ​യി​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നുന്ന സാഹച​ര്യ​ങ്ങൾ നമ്മളെ​ല്ലാം നേരി​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ജോലി​ക്കുള്ള അപേക്ഷ പൂരി​പ്പി​ക്കു​മ്പോ​ഴോ സർക്കാർ അപേക്ഷാ​ഫാ​റങ്ങൾ പൂരി​പ്പി​ക്കു​മ്പോ​ഴോ സ്‌കൂ​ളിൽ പരീക്ഷ എഴുതു​മ്പോ​ഴോ ഒക്കെ. നുണ പറയു​ന്ന​തി​ലോ കാര്യങ്ങൾ ഊതി​പ്പെ​രു​പ്പിച്ച്‌ പറയു​ന്ന​തി​ലോ തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന മറുപടി പറയു​ന്ന​തി​ലോ ഒന്നും ഒരു തെറ്റു​മി​ല്ലെ​ന്നാ​ണു പലരും വിശ്വ​സി​ക്കു​ന്നത്‌. ഇത്‌ നമ്മളെ അതിശ​യി​പ്പി​ക്കു​ന്നില്ല. അവസാ​ന​കാ​ലത്ത്‌, ആളുകൾ “സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും . . . നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും” ആയിരി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.​—2 തിമൊ​ഥെ​യൊസ്‌ 3:1-5.

17 ഇന്നത്തെ ലോക​ത്തിൽ വഞ്ചന കാണി​ക്കു​ന്നവർ ചില​പ്പോ​ഴൊ​ക്കെ വിജയി​ക്കു​ന്ന​താ​യി കണ്ടേക്കാം. (സങ്കീർത്തനം 73:1-8) സത്യസ​ന്ധ​നാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി​ക്കു ജോലി നഷ്ടപ്പെ​ട്ടേ​ക്കാം, ധനനഷ്ട​മു​ണ്ടാ​യേ​ക്കാം, അല്ലെങ്കിൽ ജോലി​സ്ഥ​ലത്തു മോശ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കേണ്ടി വന്നേക്കാം. എന്നാൽ സത്യസന്ധത ഏതു ത്യാഗ​ത്തി​നും തക്ക മൂല്യ​മു​ള്ള​താണ്‌. എന്തു​കൊണ്ട്‌?

സത്യസ​ന്ധ​ത​യു​ടെ അനു​ഗ്ര​ഹ​ങ്ങൾ

18. സത്യസ​ന്ധ​നെന്ന പേരിനു മൂല്യ​മു​ണ്ടെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

18 സത്യസ​ന്ധ​നും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​നും ആശ്രയ​യോ​ഗ്യ​നും എന്ന പേര്‌ ഇന്നത്തെ ലോക​ത്തിൽ അമൂല്യ​വും അപൂർവ​വും ആണ്‌. അങ്ങനെ​യൊ​രു പേര്‌ നേടി​യെ​ടു​ക്കാ​നുള്ള അവസരം നമുക്ക്‌ ഓരോ​രു​ത്തർക്കു​മുണ്ട്‌. (മീഖ 7:2) സത്യസന്ധത കാണി​ക്കു​മ്പോൾ ചിലർ നിങ്ങളെ കളിയാ​ക്കു​ക​യോ മണ്ടനെന്നു വിളി​ക്കു​ക​യോ ചെയ്‌തേ​ക്കാം എന്നതു സത്യമാണ്‌. എന്നാൽ മറ്റു പലരും നിങ്ങളു​ടെ സത്യസ​ന്ധ​തയെ വിലമ​തി​ക്കും, നിങ്ങളെ വിശ്വ​സി​ക്കു​ക​യും ചെയ്യും. ലോക​മെ​ങ്ങും സത്യസ​ന്ധ​തയ്‌ക്കു പേരു​കേ​ട്ട​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. ചില തൊഴി​ലു​ട​മകൾ ജോലി​ക്കു സാക്ഷി​ക​ളെ​യാ​ണു നിയമി​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്നത്‌. അതിനു കാരണം അവരുടെ സത്യസ​ന്ധ​ത​യാണ്‌. പല തൊഴി​ലാ​ളി​കൾക്കും സത്യസ​ന്ധ​ത​യി​ല്ലായ്‌മ​യു​ടെ പേരിൽ ജോലി നഷ്ടപ്പെ​ടു​മ്പോൾ സാക്ഷികൾ മിക്ക​പ്പോ​ഴും അതിൽനിന്ന്‌ ഒഴിവു​ള്ള​വ​രാണ്‌.

കഠിനാധ്വാനത്തിലൂടെ നമുക്ക്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ കഴിയും

19. സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃ​ദത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ?

19 എല്ലാ കാര്യ​ത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്കു നല്ല മനസ്സാ​ക്ഷി​യും മനസ്സമാ​ധാ​ന​വും ഉണ്ടാകും. “ഞങ്ങളു​ടേത്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യാണ്‌ എന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌ ” എന്ന്‌ എഴുതിയ പൗലോ​സി​ന്റെ വാക്കുകൾ നമ്മു​ടേ​തും ആകും. (എബ്രായർ 13:18) ഏറ്റവും പ്രധാ​ന​മാ​യി, സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താവ്‌ അതു ശ്രദ്ധി​ക്കു​ക​യും എല്ലാ കാര്യ​ത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാ​നുള്ള നിങ്ങളു​ടെ ശ്രമങ്ങളെ വിലമ​തി​ക്കു​ക​യും ചെയ്യും.​—സങ്കീർത്തനം 15:1, 2; സുഭാ​ഷി​തങ്ങൾ 22:1 വായി​ക്കുക.