വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

ആമുഖം

വായനക്കാരനോട്‌:

നിങ്ങൾക്ക്‌ നിങ്ങളുടേതായ പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. എല്ലാവർക്കും ഉണ്ട്‌. സ്‌കൂളിലൊ ജോലിസ്ഥലത്തൊ നിങ്ങളെ വെല്ലുവിളിക്കുന്ന താൽപ്പര്യജനകമായ പ്രശ്‌നങ്ങളെ നിങ്ങൾ അഭിമുഖീകരിച്ചേക്കാം. എങ്കിലും, മററ്‌ പ്രശ്‌നങ്ങൾ കൂടുതൽ വേദനാജനകമാണ്‌. നിങ്ങൾ ദരിദ്രനാണെങ്കിൽ, വേണ്ടത്ര ഭക്ഷിക്കാൻ ലഭിക്കുന്നത്‌ തുടർച്ചയായ ഒരു വെല്ലുവിളി ആയിരുന്നേക്കാം. രോഗം കുടുംബത്തിൽ കാര്യാദികളെ വഷളാക്കുന്നു. അസന്തുഷ്‌ട വിവാഹങ്ങൾ, മുൻവിധി, നീതിരഹിത നടപടികൾ, രാഷ്‌ട്രീയ അസ്ഥിരത, സാമ്പത്തിക അനിശ്ചിതത്വം എന്നിവ ജീവിതത്തെ കൂടുതൽ ദുഷ്‌ക്കരമാക്കുന്നു.

അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ കഴിയുമോ? ഈ പ്രസിദ്ധീകരണത്തിന്റെ വിഷയം അതാണ്‌. രണ്ടു കുടുംബങ്ങൾ തമ്മിലുളള സംഭാഷണങ്ങളായി ചോദ്യം ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. സംഭാഷണങ്ങളും കുടുംബങ്ങളും സാങ്കൽപ്പികമാണ്‌. എന്നാൽ ചർച്ച ചെയ്‌ത പ്രശ്‌നങ്ങൾ യഥാർത്ഥമാണ്‌, എത്തിച്ചേർന്ന പരിഹാരങ്ങൾ യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമാണ്‌. ഈ പ്രസിദ്ധീകരണം പറയുന്നത്‌ നിങ്ങൾ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ, ആ വിവരം വാസ്‌തവത്തിൽ നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുമാറ്‌ മാററം വരുത്തും. വിവരം പുനരവലോകനം ചെയ്യുന്നതിന്‌ ഉപയോഗിക്കാൻ കഴിയുന്ന ചോദ്യങ്ങൾ 30-ാം പേജിലുണ്ട്‌.

[2-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ ഉത്തരങ്ങൾ ഉണ്ടോ?