വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിൽക്കാലവർഷങ്ങൾ

പിൽക്കാലവർഷങ്ങൾ

അധ്യായം 13

പിൽക്കാലവർഷങ്ങൾ

1, 2. (എ) മക്കൾ വീടുവിട്ടുപോയശേഷം ഏതു പ്രശ്‌നങ്ങൾ സംജാതമായേക്കാം? (ബി) കൂടിവരുന്ന പ്രായത്തിന്റെ പ്രശ്‌നം കൈകാര്യം ചെയ്യാൻ ചിലർ ശ്രമിക്കുന്നതെങ്ങനെ?

 നമ്മുടെ ജീവിതം ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രവർത്തനത്താൽ നിറഞ്ഞിരിക്കുന്നില്ലെങ്കിൽ നാം വിരസരായിത്തീരുന്നു. ജീവിതം ശൂന്യമായി തോന്നും, നാം അസ്വസ്ഥരുമായിത്തീരുന്നു. മക്കൾ വളർന്ന്‌ വീടുവിട്ടുപോകുമ്പോൾ, വിവാഹിതരായവർക്ക്‌ ഈ പ്രശ്‌നം ചിലപ്പോൾ സംജാതമാകാറുണ്ട്‌. അവരുടെ കഴിഞ്ഞുപോയ അനേകം വർഷങ്ങളിൽ മാതാപിതാക്കൻമാരുടെ ഉത്തരവാദിത്തങ്ങൾകൊണ്ട്‌ അവരുടെ ജീവിതം നിറഞ്ഞിരുന്നു. ഇപ്പോൾ ഈ എല്ലാ പ്രവർത്തനവും ഒരു കുടുംബത്തെ വളർത്തിക്കൊണ്ടുവരുന്ന ഉത്തരവാദിത്തവും പെട്ടെന്ന്‌ നിലയ്‌ക്കുന്നു.

2 അതിനും പുറമേ, വർഷങ്ങൾ കടന്നുപോകുമ്പോൾ ശാരീരികമാററങ്ങൾ സംഭവിച്ചുതുടങ്ങുന്നു. ജരാനരകൾ പിടിപെടുന്നു, കഷണ്ടി ബാധിച്ചേക്കാം. മുമ്പ്‌ ഒരിക്കലും ദൃശ്യമായിട്ടില്ലാത്ത വേദനകളും നൊമ്പരങ്ങളും പ്രത്യക്ഷപ്പെടുന്നു. നാം വാർദ്ധക്യം പ്രാപിക്കയാണെന്നുളളതാണു വസ്‌തുത. വസ്‌തുതകളെ അഭിമുഖീകരിക്കാൻ വിസമ്മതിച്ചുകൊണ്ട്‌ ചിലർ തങ്ങൾ എന്നെത്തേയുംപോലെ ചെറുപ്പമാണെന്നു തെളിയിക്കാൻ ഭ്രാന്തമായ ശ്രമം ചെയ്യുന്നു. അവർ പെട്ടെന്ന്‌ സാമൂഹികമായി വളരെ പ്രവർത്തനനിരതരായി വിരുന്നുകളിൽ പാഞ്ഞെത്തുകയോ സ്‌പോർട്ട്‌സിൽ ഊററമായി ഏർപ്പെടുകയോ ചെയ്യുന്നു. ഈ പ്രവർത്തന വ്യഗ്രത എന്തെങ്കിലും ചെയ്യുന്നതിനു വക നൽകുന്നു, എന്നാൽ അതു നിലനിൽക്കുന്ന സംതൃപ്‌തി കൈവരുത്തുന്നുവോ? അത്‌ ഒരു വ്യക്തിയുടെ ജീവിതത്തിന്‌ യഥാർത്ഥ അർത്ഥം ഉണ്ടായിരിക്കത്തക്കവണ്ണം അയാളെക്കൊണ്ട്‌ ആവശ്യമുണ്ടെന്നുളള തോന്നൽ അയാൾക്കുളവാക്കുമോ?

3. വിനോദം ആസ്വാദ്യമായിരിക്കെ, എന്ത്‌ ഒഴിവാക്കപ്പെടണം?

3 തീർച്ചയായും വിനോദം ആസ്വാദ്യമായിരിക്കാൻ കഴിയും. നിങ്ങളുടെ പിൽക്കാല ജീവിതവർഷങ്ങളിൽ, നിങ്ങളുടെ മക്കൾ ചെറുപ്പമായിരുന്നപ്പോൾ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയാഞ്ഞ ചില കാര്യങ്ങൾ ചെയ്യുന്നതിന്‌ നിങ്ങൾക്ക്‌ സമയമുണ്ടെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ ഉല്ലാസത്തിന്റെ തേട്ടം മുഖ്യതാൽപര്യമാക്കുന്നത്‌ ഗുരുതരമായ പ്രശ്‌നങ്ങൾ ഉളവാക്കിയേക്കാം.—2 തിമൊഥെയോസ്‌ 3:4, 5; ലൂക്കോസ്‌ 8:4-8, 14.

വിശ്വസ്‌തനെന്നു തെളിയിക്കുന്നതിന്റെ വൈശിഷ്ട്യം

4, 5. പ്രായമേറിയ ഒരാൾ താൻ പിന്നെയും വിപരീതലിംഗവർഗ്ഗത്തിൽപെട്ടവർക്ക്‌ ആകർഷണീയനാണെന്ന്‌ തെളിയിക്കേണ്ടതുണ്ടെന്ന്‌ വിചാരിക്കുമ്പോൾ എന്തു പരിണതഫലമുണ്ടായേക്കാം?

4 ഈ ജീവിതകാലത്ത്‌ തങ്ങൾ ഇപ്പോഴും വിപരീത ലിംഗവർഗ്ഗത്തിൽ പെട്ടവർക്ക്‌ ആകർഷണീയരാണെന്ന്‌ തെളിയിക്കേണ്ടതുണ്ടെന്നു വിചാരിക്കുന്നവർ കുറച്ചൊന്നുമല്ലെന്നു തോന്നുന്നു. അവർ ഒരു സാമൂഹ്യകൂട്ടത്തിലോ മറെറവിടെയെങ്കിലുമോ വച്ച്‌ ആരെങ്കിലുമായി കുഴഞ്ഞാടിക്കൊണ്ട്‌ തുടക്കമിട്ടേക്കാം. വിശേഷിച്ച്‌ പുരുഷൻമാർക്ക്‌ ചെറുപ്പക്കാരികളുമായി “ഇടപാടുകൾ” ഉണ്ട്‌. “പുതിയ ധാർമ്മികത”യുടെ ഇക്കാലത്ത്‌ വിവാഹത്തിനു വെളിയിലുളള “ഇടപാടുകളാ”ൽ വീണ്ടും ഉറപ്പു തേടുന്ന അനേകം സ്‌ത്രീകളുമുണ്ട്‌. ഒരുപക്ഷേ, വിവാഹം കഴിഞ്ഞിട്ട്‌ അനേകം വർഷങ്ങളായിട്ടും ഒരു പുതിയ വിവാഹ ഇണയുമായി ഒരു “പുതുജീവിതം” തുടങ്ങുന്നതിനെക്കുറിച്ചുളള സങ്കൽപ്പങ്ങൾ ചിലർ വച്ചുപുലർത്താൻ തുടങ്ങുന്നു. അവർ സാധാരണയായി തങ്ങളുടെ ഇണയോടും നീതിയുളള തത്വങ്ങളോടുമുളള തങ്ങളുടെ വിശ്വസ്‌തതയുടെ അഭാവം ഉൾപ്പെടെയുളള സ്വന്തം ദൗർബ്ബല്യങ്ങളെ നിസ്സാരമാക്കുമ്പോൾത്തന്നെ ഇണയുടെ കുററങ്ങളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ തങ്ങൾ ചെയ്യുന്നതിനെ ന്യായീകരിക്കാൻ ശ്രമിച്ചേക്കാം.

5 “പരസംഗം [പോർണിയാ: കടുത്ത ലൈംഗികദുർമ്മാർഗ്ഗം] എന്ന കാരണത്താലല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറെറാരാളെ വിവാഹം കഴിക്കുകയും ചെയ്യുന്ന ആരും വ്യഭിചാരം ചെയ്യുന്നു” എന്ന്‌ യേശു പറഞ്ഞുവെന്ന്‌ അവർക്ക്‌ അറിയാമായിരിക്കാം. യേശു ഇവിടെ ഒരുവന്റെ ഇണയെ “ഏതുതരം കാരണത്തിനും” ഉപേക്ഷിക്കുന്നത്‌ ശരിയല്ലെന്നു പ്രകടമാക്കുകയായിരുന്നുവെങ്കിലും ലൗകികനിയമം അനുവദിക്കുന്ന ഏതുകാരണവും ഉപേക്ഷണത്തിന്‌ ഉപയോഗിക്കാൻ അവർ മനസ്സുളളവരാണ്‌. (മത്തായി 19:3-9) പിന്നീട്‌, മിക്കപ്പോഴും ഉപേക്ഷണ നടപടികൾ തുടങ്ങുന്നതിനു മുമ്പേ അവർ ഇടപെട്ടിരുന്ന ഒരാളായ ഒരു പുതിയ ഇണയെ കിട്ടാൻ അവർ നടപടികൾ സ്വീകരിക്കുന്നു. അത്തരം നടത്തയെക്കുറിച്ചു ബൈബിൾ പറയുന്നതു അറിയാമായിരിക്കെ, തന്റെ വലിയ കരുണയിൽ ദൈവത്തിന്‌ “മനസ്സിലാകു”മെന്ന്‌ അവർ ന്യായവാദം ചെയ്‌തേക്കാം.

6. യഹോവയാം ദൈവം വിവാഹഉടമ്പടിയോടുളള അനാദരവിനെ വീക്ഷിക്കുന്നതെങ്ങനെ?

6 അത്തരം അധാർമ്മികചിന്തയാൽ വശീകരിക്കപ്പെടുന്നതിനെ ഒഴിവാക്കാൻ യഹോവ തന്റെ പ്രവാചകനായ മലാഖി മുഖാന്തരം യിസ്രായേൽ ജനത്തോടു പറഞ്ഞതു നാം പരിചിന്തിക്കുന്നതു നന്നായിരിക്കും: “‘നിങ്ങൾ ചെയ്യുന്ന കാര്യം ഇതാകുന്നു . . . മേലാൽ വഴിപാടിലേക്കുളള ഒരു തിരിയൽ [അംഗീകാരത്തോടെ] ഇല്ലാത്തവണ്ണം അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽനിന്നുളള യാതൊന്നിലും പ്രസാദിക്കൽ ഇല്ലാത്തവണ്ണം യഹോവയുടെ യാഗപീഠത്തെ കരച്ചിൽകൊണ്ടും നെടുവീർപ്പുകൊണ്ടും കണ്ണുനീർകൊണ്ടും മൂടുന്നതിൽ കലാശിക്കുന്നു. “ഏതു കാരണത്താൽ?” എന്ന്‌ നിങ്ങൾ പറഞ്ഞിരിക്കുന്നു. ഈ കാരണത്താൽ, അതായത്‌ യഹോവതന്നെ നിനക്കും നീ തന്നെ വഞ്ചനാപൂർവ്വം ഇടപെട്ടിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യയ്‌ക്കും മദ്ധ്യേ സാക്ഷ്യം വഹിച്ചിരിക്കുന്നു . . . നിങ്ങൾ നിങ്ങളുടെ ആത്മാവു സംബന്ധിച്ചു സൂക്ഷിക്കേണ്ടതാണ്‌, യൗവനത്തിലെ ഭാര്യയോട്‌ ആരും വഞ്ചനാപൂർവ്വം ഇടപെടരുത്‌. എന്തുകൊണ്ടെന്നാൽ താൻ ഉപേക്ഷണത്തെ വെറുത്തിരിക്കുന്നു’ എന്ന്‌ യിസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നു.” (മലാഖി 2:13-16) അതെ, ഒരുവന്റെ വിവാഹഇണയോട്‌ ഇടപെടുന്നതിലുളള വഞ്ചന, വിവാഹഉടമ്പടിയോടുളള അനാദരവ്‌—ഇവ ദൈവത്താൽ കുററം വിധിക്കപ്പെട്ടിരിക്കുന്നു; അവ ജീവദാതാവുമായുളള ഒരുവന്റെ ബന്ധത്തിന്‌ തകരാറുവരുത്തുന്നു.

7. വിവാഹഉടമ്പടിയോടുളള അനാദരവ്‌ സന്തുഷ്ടിയിലേക്കു നയിക്കാത്തതെന്തുകൊണ്ട്‌?

7 ഇതാണോ മെച്ചപ്പെട്ട ജീവിതത്തിനുളള മാർഗ്ഗം? അശേഷമല്ല. അങ്ങനെയുളള ആളുകൾ ഏർപ്പെടുന്ന ഏതു പുതിയ വിവാഹവും ഇളകുന്ന അടിസ്ഥാനത്തിൻമേലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഈ ഏററവും വിലയേറിയ ബന്ധത്തിൽപോലും അവരെ വിശ്വസിക്കാൻ കഴികയില്ലെന്ന്‌ അവർ പ്രകടമാക്കിയിരിക്കുന്നുവെന്നതാണ്‌ ഒരു സംഗതി. മുൻ ഇണയ്‌ക്ക്‌ ഇല്ലാത്ത ആകർഷണീയമായ എന്തെങ്കിലും സംഗതി പുതിയ ഇണയുടെ വ്യക്തിത്വത്തിൽ അവർ കണ്ടേക്കാമെന്നത്‌ സത്യം തന്നെ. എന്നാൽ ഇതു ലഭിക്കുന്നതിന്‌, ക്ഷതവും ഹൃദയവേദനയും വരുത്തുന്നതു ഗണ്യമാക്കാതെ അവർ സ്വന്തം ഉല്ലാസം തേടി. തീർച്ചയായും ദാമ്പത്യസന്തുഷ്ടിക്ക്‌ പ്രയോജകീഭവിക്കുന്ന ഒരു ഗുണമല്ലിത്‌.

8. വിവാഹത്തിൽ ശാരീരികസൗന്ദര്യത്തെക്കാൾ വിലയുളളത്‌ എന്താണ്‌?

8 ഒരു വിവാഹഇണയോട്‌ വിശ്വസ്‌തതയിൽ നിലനിൽക്കുന്നതിന്റെ മനോഹാരിത ഏതു ശാരീരികസൗന്ദര്യത്തെക്കാളും വളരെ കവിഞ്ഞതാണ്‌. ശാരീരികസൗന്ദര്യം വർഷങ്ങൾ കഴിയുന്നതോടെ അനിവാര്യമായി മങ്ങിപ്പോകുന്നു, എന്നാൽ വിശ്വസ്‌തമായ കൂറിന്റെ സൗന്ദര്യം കടന്നുപോകുന്ന ഓരോ വർഷവും വർദ്ധിച്ചുവരുന്നു. മറെറാരു വ്യക്തിയുടെ സന്തുഷ്ടി അന്വേഷിക്കുന്നതിനും അയാളുടെ അല്ലെങ്കിൽ അവളുടെ സന്തുഷ്‌ടിയെ നിങ്ങളുടെ സ്വന്തം സന്തുഷ്ടിക്കുപരിയായി കരുതുന്നതിനും മനസ്സുളളവരായിരിക്കുന്നതിനും നിലനിൽക്കുന്ന സംതൃപ്‌തി കൈവരുത്താൻ കഴിയും, എന്തുകൊണ്ടെന്നാൽ യഥാർത്ഥത്തിൽ “സ്വീകരിക്കുന്നതിലുളളതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” (പ്രവൃത്തികൾ 20:35) രണ്ടുപേർ നിരവധിവർഷങ്ങളായി വിവാഹിതരായിരിക്കുകയും അവർ അന്യോന്യം ആശയവിനിയമം ചെയ്യുകയും വിശ്വസിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, അവർ ജോലിയും ലക്ഷ്യങ്ങളും പ്രത്യാശകളും പ്രയാസകാലങ്ങളും നല്ല കാലങ്ങളും പങ്കു വെച്ചിട്ടുണ്ടെങ്കിൽ—സ്‌നേഹത്തിൽനിന്ന്‌ ഇതു ചെയ്‌തിട്ടുണ്ടെങ്കിൽ—അവരുടെ ജീവിതം യഥാർത്ഥത്തിൽ ഐക്യമുളളതും പരസ്‌പരം കോർത്തിണക്കപ്പെട്ടതുമായിരിക്കും. അവർക്ക്‌ മാനസികമായും വൈകാരികമായും ആത്മീയമായും പൊതുവിൽ വളരെയധികമുണ്ടായിരിക്കും. വിവാഹത്തിനുമുൻപ്‌, അന്യോന്യമുളള ദൗർബല്യങ്ങൾ സംബന്ധിച്ച്‌ അവരെ അന്ധരാക്കിയിരിക്കാവുന്ന വൈകാരികസ്‌നേഹം, ഓരോരുത്തരുടെയും ദൗർബല്യങ്ങളെ, സഹായിക്കാനുളള, ആവശ്യം നിറവേററിക്കൊടുക്കാനുളള, ഒരു അവസരമായി കാണാൻ അന്യോന്യമിടയാക്കുന്ന ഹൃദയംഗമമായ അർപ്പണബോധത്തിന്‌ വഴിമാറിക്കൊടുക്കും. അവരുടെയിടയിൽ യഥാർത്ഥ വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു ബോധമുണ്ട്‌, ഏതു പ്രശ്‌നങ്ങൾ പൊന്തിവന്നാലും തങ്ങൾ അന്യോന്യം പററിനിൽക്കുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ. അവരെ സംബന്ധിച്ച്‌ അന്യോന്യം വിശ്വസ്‌തരായിരിക്കുന്നത്‌ സ്വാഭാവികമായി മാത്രം തോന്നുന്നു. മീഖാ 6:8 പ്രസ്‌താവിക്കുന്നതുപോലെ: “ഭൗമിക മനുഷ്യാ നല്ലതെന്തെന്ന്‌ അവൻ നിന്നോടു പറഞ്ഞിരിക്കുന്നു. നീതി നടത്താനും വിശസ്‌തസ്‌നേഹത്തെ ഇഷ്ടപ്പെടാനും നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ വിനീതനായിരിക്കാനുമല്ലാതെ എന്താണ്‌ യഹോവ നിന്നോട്‌ തിരികെ ചോദിക്കുന്നത്‌?”—മാർജിനിലെ വായന.

മുതിർന്ന കുട്ടകൾഒരു പുതിയ ബന്ധം

9-11. (എ) മാതാപിതാക്കൻമാരുടെയും മക്കളുടെയും ബന്ധം ജീവിതത്തിലുടനീളം സമാനമായി നിലനിൽക്കണമെന്നുളളത്‌ ദൈവോദ്ദേശ്യമാണോ? (ബി) മാതാപിതാക്കൻമാർ തങ്ങളുടെ മുതിർന്ന മക്കൾക്ക്‌ കൊടുത്തേക്കാവുന്ന ബുദ്ധിയുപദേശത്തോട്‌ ഇതിന്‌ എന്തു ബന്ധമുണ്ട്‌? (സി) തങ്ങളുടെ മക്കൾ വിവാഹിതരായിരിക്കുമ്പോൾ മാതാപിതാക്കൻമാർ ആരുടെ ശിരഃസ്ഥാനത്തെ ആദരിക്കണം?

9 ഭാര്യാഭർത്താക്കൻമാർ ജീവിതത്തിലുടനീളം ഒന്നിച്ച്‌ കഴിയേണ്ടതാണെങ്കിലും മാതാപിതാക്കൻമാരേയും മക്കളെയും സംബന്ധിച്ച സ്രഷ്ടാവിന്റെ ക്രമീകരണം അതല്ല. നിങ്ങളുടെ കുട്ടികൾ വളർന്നുകൊണ്ടിരുന്നപ്പോൾ അവർക്കു നിങ്ങളെ ഓരോ ദിവസവും ആവശ്യമായിരുന്നുവെന്നതു സത്യംതന്നെ. ശാരീരികാവശ്യങ്ങൾ പരിപാലിക്കപ്പെടണമായിരുന്നുവെന്നുമാത്രമല്ല, മാർഗ്ഗനിർദ്ദേശവും ആവശ്യമായിരുന്നു. അവർ മനസ്സോടെ പ്രതിവർത്തിക്കാഞ്ഞപ്പോൾ അവരുടെ സ്വന്തം നൻമക്കുവേണ്ടിയുളള ചില കാര്യങ്ങൾക്കു നിങ്ങൾ നിർബന്ധം ചെലുത്തിയിരിക്കാം. എന്നാൽ അവർ സ്വന്തം കുടുംബം സ്ഥാപിക്കുമ്പോൾ നിങ്ങളും അവരും തമ്മിലുളള ബന്ധത്തിന്‌ കുറെ അളവിൽ മാററം ഭവിക്കുന്നു. (ഉല്‌പത്തി 2:24) ഇതിന്‌ അവരോടുളള നിങ്ങളുടെ വിചാരങ്ങൾക്ക്‌ മാററമുണ്ടാകുന്നുവെന്നർത്ഥമില്ല, പിന്നെയോ ഉത്തരവാദിത്വത്തിന്റെ ഒരു മാററം ഉണ്ടെന്നാണ്‌. അതുകൊണ്ട്‌ നിങ്ങൾ അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്ന വിധത്തിന്‌ ഒരു മാററം ആവശ്യമാണ്‌.

10 ചിലപ്പോൾ അവർക്ക്‌ പിന്നെയും ബുദ്ധിയുപദേശം ആവശ്യമായിരിക്കാം. ജീവിതത്തിൽ കൂടുതൽ അനുഭവപരിചയമുളളവരുടെ നല്ലബുദ്ധിയുപദേശം അവർ അനുസരിക്കുന്നുവെങ്കിൽ അത്‌ ജ്ഞാനത്തിന്റെ തെളിവാണ്‌. (സദൃശവാക്യങ്ങൾ 12:15; 23:22) എന്നാൽ സ്വന്തം കാലിൽ നിൽക്കുന്ന പുത്രൻമാർക്കോ പുത്രിമാർക്കോ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, ഇപ്പോൾ തീരുമാനങ്ങൾ അവരിലാണ്‌ സ്ഥിതിചെയ്യുന്നതെന്നുളള വസ്‌തുത നിങ്ങൾ അംഗീകരിക്കുന്നുവെന്ന്‌ പ്രകടമാക്കുന്ന വിധത്തിൽ അതു ചെയ്യുന്നതാണ്‌ ബുദ്ധിപൂർവ്വകം.

11 അവർ വിവാഹിതരാണെങ്കിൽ ഇതു വളരെ പ്രധാനമാണ്‌. ദീർഘകാലമായി സ്ഥാപിതമായിരിക്കുന്ന ആചാരം മണവാട്ടിയെ അമ്മായിയമ്മയുടെ മേൽനോട്ടത്തിൻ കീഴിലാക്കുന്ന ചില രാജ്യങ്ങളുണ്ട്‌. മററു ചിലടങ്ങളിൽ വിവാഹത്താലുണ്ടായ ബന്ധുക്കൾ കുടുംബകാര്യങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. എന്നാൽ ഇത്‌ യഥാർത്ഥത്തിൽ സന്തുഷ്ടിയിൽ കലാശിക്കുന്നുവോ? കുടുംബത്തിന്റെ സ്രഷ്ടാവ്‌ ഏററവും നല്ലതെന്താണെന്ന്‌ അറിയുന്നു. അവൻ പറയുന്നു: “ഒരു പുരുഷൻ തന്റെ അപ്പനേയും അമ്മയേയും വിടും, അവൻ തന്റെ ഭാര്യയോട്‌ പററിനിൽക്കേണ്ടതുമാണ്‌.” (ഉല്‌പത്തി 2:24) തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്‌ ഭർത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കൻമാരിലല്ല, പിന്നെയോ ഭർത്താവിലാണ്‌. “ക്രിസ്‌തുവും സഭയുടെ തലയായിരിക്കുന്നതുപോലെ ഒരു ഭർത്താവ്‌ അയാളുടെ ഭാര്യയുടെ തലയാകുന്നു”വെന്ന്‌ ദൈവവചനം പറയുന്നു. (എഫേസ്യർ 5:23) ഈ ക്രമീകരണത്തോട്‌ ആദരവുളളപ്പോൾ, നിങ്ങളുടെ മുതിർന്ന മക്കൾക്കും പിന്നീട്‌ നിങ്ങളുടെ മക്കളുടെ മക്കൾക്കുംവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിലുളള സന്തോഷം അതിയായി വർദ്ധിപ്പിക്കാൻ കഴിയും.

മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നത്‌ ആസ്വദിക്കുക

12. (എ) മക്കൾ സ്വന്തം ഭവനങ്ങൾ സ്ഥാപിച്ചശേഷം മാതാപിതാക്കൻമാർക്ക്‌ അന്യോന്യമുളള തങ്ങളുടെ സ്‌നേഹത്തെ ആഴമുളളതാക്കിത്തീർക്കാൻ എങ്ങനെ കഴിയും? (ബി) അവർക്കു തങ്ങളുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കിത്തീർക്കാൻ മറെറന്തുകൂടെ ചെയ്യാവുന്നതാണ്‌?

12 നമ്മുടെ ജീവിതം ഉപയോഗപ്രദമാണെന്ന്‌, അവ അർത്ഥവത്താണെന്ന്‌, നമുക്കെല്ലാം തോന്നേണ്ടയാവശ്യമുണ്ട്‌. നമ്മുടെ സ്വന്തം ക്ഷേമത്തിന്‌ ഈ ആവശ്യം നിറവേററുന്നതു പ്രധാനമാണ്‌. നിങ്ങളുടെ മക്കൾക്ക്‌ പുറമേ മററനേകരുടേയും ജീവിതത്തിൽ നിങ്ങൾക്ക്‌ ഒരു ആവശ്യം നിറവേററുന്നതിന്‌ സഹായിക്കാൻ കഴിയും. നിങ്ങളുടെ സ്വന്തം വിവാഹ ഇണയെ സംബന്ധിച്ചെന്ത്‌? നിങ്ങളുടെ കുട്ടികൾ വളർന്നുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ ശ്രദ്ധയിലധികവും അവരിലേക്കു തിരിച്ചുവിടപ്പെട്ടിരുന്നു. ഇപ്പോൾ വ്യക്തിപരമായ ഒരു വിധത്തിൽ അന്യോന്യം ഓരോരുത്തർക്കും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക്‌ അവസരമുണ്ട്‌. ഇതിന്‌ നിങ്ങളുടെ ബന്ധത്തെ ആഴമുളളതാക്കിത്തീർക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ ദയാപ്രവൃത്തികൾ സ്വന്തം കുടുംബത്തിനായി പരിമിതപ്പെടുത്തുന്നതെന്തിന്‌? രോഗികളായിത്തീരുന്ന അയൽക്കാരെ സഹായിച്ചുകൊണ്ടോ പ്രായാധിക്യമുളളവരുമായി സമയം പങ്കു വെച്ചുകൊണ്ടോ, സ്വന്തം കുററം നിമിത്തമല്ലാതെ ഭൗതികഞെരുക്കത്തിലായിത്തീരുന്ന ആളുകൾക്ക്‌ നിങ്ങളാൽ കഴിയുന്ന ഏതുവിധങ്ങളിലും ഭൗതികസഹായം കൊടുത്തുകൊണ്ടോ നിങ്ങൾക്ക്‌ ‘വിശാലരാകാൻ’ കഴിയും. (2 കൊരിന്ത്യർ 6:11, 12) വിധവകൾക്കുവേണ്ടി “ചെയ്‌തുകൊണ്ടിരുന്ന ധാരാളമായ സൽപ്രവർത്തികളും ദാനധർമ്മങ്ങളും” നിമിത്തം വലിയ സ്‌നേഹം നേടിയ ഒരു സ്‌ത്രീയായ ഡോർക്കാസിനെക്കുറിച്ച്‌ ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 9:36, 39) പീഡിതരോട്‌ ദയയുളളവരെ അതു അഭിനന്ദിക്കുന്നു. (സദൃശവാക്യങ്ങൾ 14:21) തിരുവെഴുത്തുകൾ ദൈവത്തിനു പ്രസാദകരമായ ആരാധനയുടെ മർമ്മപ്രധാനമായ ഭാഗമായി ‘അനാഥരെയും വിധവമാരെയും അവരുടെ കഷ്ടപ്പാടിൽ പരിപാലിക്കുന്നത്‌’ ഉൾപ്പെടുത്തുന്നു. (യാക്കോബ്‌ 1:27) “നൻമ ചെയ്യലും മററുളളവർക്ക്‌ വസ്‌തുക്കളുടെ പങ്കുവയ്‌ക്കലും മറക്കരുത്‌” എന്ന്‌ ബൈബിൾ നമ്മെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു, “എന്തുകൊണ്ടെന്നാൽ അത്തരം യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.”—എബ്രായർ 13:16.

13. മററുളളവരെ സഹായിക്കുന്നത്‌ വിലയുളളതാക്കിത്തീർക്കുന്ന പ്രേരണാശക്തിയെന്ത്‌?

13 തികച്ചും മനുഷ്യസ്‌നേഹപരമായ പ്രവർത്തനങ്ങളിൽ ലയിച്ചിരിക്കുന്നതാണ്‌ സന്തുഷ്ടിയുടെ താക്കോൽ എന്നാണോ ഇതിന്റെ അർത്ഥം? യഥാർത്ഥത്തിൽ, പ്രേരണാശക്തി ആത്മീയമായ ഒന്ന്‌, സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ ദൈവത്തെ അനുകരിക്കാനുളള ഒരു ആഗ്രഹം, ആയിരിക്കുന്നില്ലെങ്കിൽ അതിന്‌ നിരാശയിലേക്ക്‌ നയിക്കാൻ കഴിയും. (1 കൊരിന്ത്യർ 13:3; എഫേസ്യർ 5:1, 2) എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ആളുകൾ നിങ്ങളുടെ ദയയെ വിലമതിക്കാത്തപ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ഔദാര്യത്തിൽനിന്ന്‌ അനുചിതമായി മുതലെടുക്കാൻ അവർ ശ്രമിക്കുമ്പോൾ തീർച്ചയായും നൈരാശ്യങ്ങൾ ഉണ്ടായേക്കാം.

14, 15. ജീവിതത്തെ യഥാർത്ഥമായി സന്തുഷ്ടവും സംതൃപ്‌തികരവുമാക്കിത്തീർക്കുന്നതെന്ത്‌?

14 മറിച്ച്‌, ഒരു വ്യക്തി യഥാർത്ഥമായി തന്റെ ജീവിതത്തെ ദൈവസേവനത്തിൽ വിനിയോഗിക്കുമ്പോൾ അയാളുടെ ഏററവും വലിയ സംതൃപ്‌തി ലഭ്യമാകുന്നത്‌ താൻ ചെയ്യുന്നത്‌ തന്റെ സ്രഷ്ടാവിന്‌ സുപ്രസാദകരമാണെന്നുളള അറിവിൽ നിന്നാണ്‌. മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിനുളള അയാളുടെ പ്രാപ്‌തി ഭൗതികവിഭവങ്ങളാൽ പരിമിതമാക്കപ്പെടുന്നില്ല. അയാൾക്ക്‌ യഹോവയാം “സന്തുഷ്ടദൈവത്തിന്റെ മഹത്തായ സുവാർത്ത”യും അതു മററുളളവർക്ക്‌ പങ്കുവെക്കുന്നതിനുളള പദവിയും ഉണ്ട്‌. (1 തിമൊഥെയോസ്‌ 1:11) ഇപ്പോൾ ജീവിതപ്രശ്‌നങ്ങളെ നേരിടുന്നതെങ്ങനെയെന്നും ഭാവിയിലേക്ക്‌ ദൈവം വച്ചുനീട്ടുന്ന മഹത്തായ പ്രത്യാശ എന്താണെന്നും ബൈബിളിൽനിന്ന്‌ അയാൾക്കറിയാം. അത്തരം സുവാർത്ത മററുളളവർക്ക്‌ പങ്കുവെക്കുന്നതും അനന്തരം അതിന്റെ ഉറവായ യഹോവയാം ദൈവത്തിലേക്ക്‌ അവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതും എന്തോരു ഉല്ലാസമാണ്‌! സങ്കീർത്തനം 147:1-ന്റെ നിശ്വസ്‌ത എഴുത്തുകാരൻ പറഞ്ഞപ്രകാരം: “ജനങ്ങളെ, നിങ്ങൾ യഹോവയെ സ്‌തുതിക്കുക, എന്തുകൊണ്ടെന്നാൽ നമ്മുടെ ദൈവത്തിന്‌ കീർത്തനം പാടുന്നത്‌ നല്ലതാണ്‌; എന്തുകൊണ്ടെന്നാൽ അതു ഉല്ലാസകരമാണ്‌—സ്‌തുതി ഉചിതമാണ്‌.”

15 ജീവനോടുളള ബന്ധത്തിൽ യഹോവയുടെ ഇഷ്ടം നാം മനസ്സിലാക്കുമ്പോഴും നാം അവനെ ബഹുമാനിക്കുമ്പോഴുമാണ്‌ നമ്മുടെ സ്വന്തം ജീവിതം അർത്ഥസമ്പുഷ്ടമാകുന്നത്‌. (വെളിപ്പാട്‌ 4:11) നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നിടത്തോളം മററുളളവർക്ക്‌ ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതിൽ നിങ്ങൾ പൂർണ്ണമായി പങ്കെടുക്കുന്നുവെങ്കിൽ യഥാർത്ഥ സംതൃപ്‌തി നിങ്ങളുടേതായിരിക്കും. നിങ്ങളുടെ സ്വന്തം മക്കൾ പ്രായപൂർത്തിയായവരാണെങ്കിലും, വളരുന്നതിന്‌ ‘ആത്മീയമക്കളെ’ സഹായിക്കുന്നതിൽ നിങ്ങൾക്ക്‌ സന്തോഷിക്കാൻ കഴിയും. അവർ പക്വതയുളള ക്രിസ്‌ത്യാനികളായി വളർന്നുവരുന്നതു നിങ്ങൾ കാണുമ്പോൾ, അപ്പോസ്‌തലനായ പൗലോസ്‌ അങ്ങനെ സഹായിച്ചിരുന്ന ചിലർക്ക്‌ അവൻ എഴുതിയപ്പോൾ അവനുണ്ടായതുപോലുളള വിചാരം നിങ്ങൾക്കുണ്ടാകും: “ഞങ്ങളുടെ പ്രത്യാശയോ സന്തോഷമോ ആനന്ദത്തിൻ കിരീടമോ എന്താണ്‌? എന്തിന്‌, യഥാർത്ഥത്തിൽ അത്‌ നിങ്ങളല്ലയോ? . . . നിങ്ങൾ തീർച്ചയായും ഞങ്ങളുടെ മഹത്വവും സന്തോഷവുമാകുന്നു.”—1 തെസ്സലോനീക്യർ 2:19, 20.

സാഹചര്യങ്ങൾക്ക്‌ മാററമുണ്ടാകുമ്പോൾ അയവുളളവരായിരിക്കുക

16, 17. (എ) പ്രശ്‌നങ്ങളുടെ സംഗതിയിൽ എന്ത്‌ ഒഴിവാക്കപ്പെടണം? (ബി) ഒരു വ്യക്തിക്ക്‌ മരണത്തിൽ തന്റെ ഇണ നഷ്ടപ്പെടുന്നുവെങ്കിൽത്തന്നെ, പുതിയ വെല്ലുവിളികളെ നേരിടുന്നതിൽ ഒററയ്‌ക്കായിരിക്കാതിരിക്കാൻ അയാളെ എന്തു സഹായിക്കും?

16 തീർച്ചയായും, കാലക്രമത്തിൽ, മിക്കവരും തങ്ങൾക്ക്‌ മുൻപു ചെയ്യാൻ കഴിഞ്ഞടത്തോളം ചെയ്യാൻ മേലാൽ പ്രാപ്‌തിയില്ലെന്ന്‌ കണ്ടെത്തുന്നു. അവർ അയവുളളവരായിരിക്കേണ്ട ആവശ്യമുണ്ട്‌, ക്രമീകരണങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ട്‌. ആരോഗ്യപ്രശ്‌നമുളളടത്ത്‌ അവയ്‌ക്കു ശ്രദ്ധ ആവശ്യമാണ്‌. എന്നാൽ ഓരോ ജീവിതദിവസവും കൈവരുത്തുന്ന അവസരങ്ങൾ കാണുന്നതിൽ പരാജയപ്പെടത്തക്കവണ്ണം ഈ കാര്യങ്ങളിൽ ഒരുവൻ അത്ര ലയിച്ചിരിക്കാതെ സമനില പാലിക്കുന്നത്‌ ജ്ഞാനമാണ്‌. പ്രശ്‌നങ്ങൾ നിലവിലുണ്ടായിരിക്കും, അവ സംബന്ധിച്ച്‌ ഒരുവന്‌ നിർമ്മാണാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതു ചെയ്യുന്നതു ബുദ്ധിയാണ്‌. എന്നാൽ ആകുലചിന്ത യാതൊന്നും നേടുന്നില്ല, കാര്യങ്ങൾ വ്യത്യസ്‌തമായിരുന്നെങ്കിൽ എന്ന ആഗ്രഹം അവയ്‌ക്കു മാററം വരുത്തുന്നില്ല. അതുകൊണ്ട്‌ കഴിഞ്ഞ കാലത്തിനുവേണ്ടി കാംക്ഷിക്കുന്നതിനു പകരം ഏതൽക്കാലാവസരങ്ങളെ മുറുകെപ്പിടിക്കുക.

17 പിൽക്കാലജീവിതവർഷങ്ങളിൽ നിങ്ങൾ ഏകാകിയായ അവസ്ഥയിൽ വീണ്ടും വന്നെത്തുന്നുവെങ്കിൽ ഇതുതന്നെ ബാധകമാണ്‌. നിങ്ങൾക്ക്‌ ഒരു സന്തുഷ്ട വിവാഹമാണുണ്ടായിരുന്നതെങ്കിൽ നിങ്ങൾ പ്രിയങ്കരങ്ങളായ ഓർമ്മകൾ വച്ചുപുലർത്തുമെന്നതിനു സംശയമില്ല. എന്നാൽ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഇത്‌ പൊരുത്തപ്പെടുത്തലുകൾ ആവശ്യമായ സമയമാണ്‌. പുതിയ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്‌, നിങ്ങൾ ദൈവവിശ്വാസം പ്രകടമാക്കുന്ന ഒരു വിധത്തിൽ ജീവിക്കുന്നുവെങ്കിൽ അവയെ നേരിടുന്നതിൽ നിങ്ങൾ ഒററയ്‌ക്കായിരിക്കുകയില്ല.—സങ്കീർത്തനം 37:25; സദൃശവാക്യങ്ങൾ 3:5, 6.

18-20. പിൽക്കാലവർഷങ്ങളിൽ പോലും ഏതു ഘടകങ്ങൾക്ക്‌ ജീവിതത്തെ അർത്ഥവത്താക്കിത്തീർക്കാൻ കഴിയും?

18 ജീവിതത്തിന്റെ അസുഖകരങ്ങളായ വശങ്ങളുണ്ടെങ്കിലും നമുക്ക്‌ സന്തോഷം കൈവരുത്താൻ കഴിയുന്ന വളരെയധികം കാര്യങ്ങളുണ്ട്‌—നല്ല സുഹൃത്തുക്കൾ, മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിനുളള അവസരങ്ങൾ, നല്ല ഭക്ഷണത്തിന്റെ ആസ്വാദനം, മനോജ്ഞമായ സൂര്യാസ്‌തമയം, പക്ഷികളുടെ പാട്ട്‌. കൂടാതെ, നമ്മുടെ ഏതൽക്കാല സാഹചര്യങ്ങൾ ഉത്തമമല്ലായിരിക്കാമെങ്കിലും ദൈവം ദുഷ്ടതയ്‌ക്ക്‌ അറുതിവരുത്തുമെന്നും മനുഷ്യവർഗ്ഗത്തിൽനിന്ന്‌ സകല സങ്കടവും മനോവേദനയും രോഗവും മരണംതന്നെയും നീക്കം ചെയ്യുമെന്നുമുളള അവന്റെ ഉറപ്പും നമുക്കുണ്ട്‌.—വെളിപ്പാട്‌ 21:4.

19 അധികമായും ഭൗതികമായ ജീവിതവീക്ഷണം സ്വീകരിച്ചിട്ടുളളയാൾ തന്റെ പിൽക്കാലവർഷങ്ങൾ വളരെ ശൂന്യമാണെന്ന്‌ കണ്ടെത്തിയേക്കാമെന്നുളളത്‌ സത്യമാണ്‌. സഭാപ്രസംഗിയുടെ എഴുത്തുകാരൻ അങ്ങനെയുളള ജീവിതത്തിന്റെ ഫലങ്ങളെ വർണ്ണിച്ചുകൊണ്ട്‌ “സകലവും മായയാകുന്നു” എന്നു പറയുന്നു. (സഭാപ്രസംഗി 12:8) എന്നാൽ അബ്രഹാമിനേയും യിസ്‌ഹാക്കിനേയും പോലെ വിശ്വാസമുണ്ടായിരുന്ന മനുഷ്യരെക്കുറിച്ച്‌ അവർ “വയോധികരും സംതൃപ്‌തരു”മായി തങ്ങളുടെ ജീവിതാന്ത്യത്തിലെത്തിയെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 25:8; 35:29) വ്യത്യാസത്തിനു കാരണമെന്തായിരുന്നു? ഈ മനുഷ്യർക്കു ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. ദൈവത്തിന്റെ തക്കസമയത്ത്‌ മരിച്ചവർ വീണ്ടും ജീവിക്കുമെന്ന്‌ അവർക്കു ബോദ്ധ്യപ്പെട്ടിരുന്നു. ദൈവംതന്നെ സകല മനുഷ്യവർഗ്ഗത്തിനും വേണ്ടി നീതിയുളള ഒരു ഗവൺമെൻറു സ്ഥാപിക്കുന്ന ഒരു കാലത്തിനായി അവർ നോക്കിപ്പാർത്തിരുന്നു.—എബ്രായർ 11:10, 19.

20 നിങ്ങളുടെ സാഹചര്യത്തിലും ഏതൽക്കാല പ്രശ്‌നങ്ങൾ നിങ്ങളുടെ ചുററുമുളള അനേകം നല്ലകാര്യങ്ങൾ സംബന്ധിച്ചും തന്റെ ദാസൻമാർക്കുവേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന അത്ഭുതകരമായ ഭാവി സംബന്ധിച്ചും നിങ്ങളെ അന്ധരാക്കാൻ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിനും അർത്ഥമുണ്ടായിരിക്കും. ഓരോ ദിവസവും പിൽക്കാല വർഷങ്ങളിലുടനീളം നിങ്ങൾക്ക്‌ സംതൃപ്‌തി കൈവരുത്തും.

[അധ്യയന ചോദ്യങ്ങൾ]

[176-ാം പേജിലെ ചിത്രം]

രണ്ടു ജീവിതങ്ങൾ എത്രയധികം ഇഴുകിച്ചേരുന്നുവോ അത്രയധികം അവ ഒന്നായിത്തീരുന്നു