വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തിൽ നിന്ന്‌ നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌?

ജീവിതത്തിൽ നിന്ന്‌ നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌?

അധ്യായം 23

ജീവി​ത​ത്തിൽ നിന്ന്‌ നിങ്ങൾ എന്താണാ​ഗ്ര​ഹി​ക്കു​ന്നത്‌?

1-6. (എ) ജീവി​ത​ത്തിൽ നിന്ന്‌ ഏററവും ആസ്വാ​ദനം നേടു​ന്ന​തിന്‌ നിങ്ങൾ എന്തു ചെയ്യാൻ മനസ്സൊ​രു​ക്ക​മു​ള​ള​വ​രാ​യി​രി​ക്കണം? (ബി) ഒരു സന്തുഷ്ട ജീവിതം ആസ്വദി​ക്കു​ന്ന​തിന്‌ ഏതെങ്കി​ലും തൊഴിൽ രംഗത്ത്‌ ശോഭി​ക്കു​ന്ന​തി​നേ​ക്കാൾ അധിക​മാ​യി എന്താവ​ശ്യ​മാണ്‌? (സി) ഇതിൽ ബൈബി​ളിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

 യൗവന​ത്തിൽ ജീവി​ത​ത്തി​ന്റെ ഏറിയ​പ​ങ്കും നിങ്ങളു​ടെ മുമ്പി​ലാണ്‌. ചക്രവാ​ള​ത്തി​നും അപ്പുറ​ത്തേക്കു നീണ്ടു പോകുന്ന ഒരു റോഡു​പോ​ലെ ഒരുപക്ഷേ അതു വിദൂ​ര​ത​യി​ലേക്കു നീണ്ടു കിടക്കു​ന്ന​താ​യി തോന്നു​ന്നു. അതു നിങ്ങളെ എവി​ടെ​യാണ്‌ കൊ​ണ്ടെ​ത്തി​ക്കുക?

2 ജീവിത പാത നിങ്ങൾക്ക്‌ വിസ്‌മ​യാ​വ​ഹ​ങ്ങ​ളായ അനുഭ​വ​ങ്ങ​ളും അതൊ​ടൊ​പ്പം​തന്നെ നിരാ​ശാ​ജ​ന​ക​മായ അനുഭ​വ​ങ്ങ​ളും കരുതി വച്ചിട്ടു​ണ്ടാ​കും എന്നതിന്‌ സംശയ​മില്ല. എന്നാൽ നാം ഈ പുസ്‌ത​ക​ത്തിൽ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ ജീവി​ത​ത്തിൽ നിന്ന്‌ പരമാ​വധി ആസ്വാ​ദനം ഉറപ്പു വരുത്താൻ നിങ്ങൾക്ക്‌ ചെയ്യാ​വുന്ന അനേകം കാര്യ​ങ്ങ​ളുണ്ട്‌. അതിനാ​വ​ശ്യ​മായ ശ്രമം ചെലു​ത്താൻ നിങ്ങൾ മനസ്സൊ​രു​ക്ക​മു​ള​ള​വ​രാ​ണോ എന്നതാണ്‌ പ്രശ്‌നം.

3 സ്‌കൂൾ വിദ്യാ​ഭ്യാ​സം കഴിഞ്ഞ്‌ തുടർന്ന്‌ എന്തു പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടണം എന്ന്‌ അനേകം യുവജ​ന​ങ്ങ​ളും ചിന്തി​ക്കു​ന്നു. ഒരുപക്ഷേ നിങ്ങളും അതേപ്പ​ററി ചിന്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ നിങ്ങൾ എന്തുതന്നെ ചെയ്‌താ​ലും അതു മോശ​മാ​യി ചെയ്യു​ന്നെ​ങ്കിൽ അതു നിങ്ങൾക്ക്‌ സംതൃ​പ്‌തി കൈവ​രു​ത്തു​ക​യില്ല. എന്നാൽ അതിലും അതി​പ്ര​ധാ​ന​മായ ഒരു സംഗതി​യുണ്ട്‌.

4 നിങ്ങൾ ഒരു നല്ല ശില്‌പി​യോ കലാകാ​ര​നോ ഒരു യന്ത്രപ്പ​ണി​ക്കാ​ര​നോ സംഗീ​ത​ജ്ഞ​നോ കർഷക​നോ അദ്ധ്യാ​പ​ക​നോ മറെറ​ന്തു​ത​ന്നെ​യോ ആയിത്തീ​രു​ന്നു എന്നിരി​ക്കട്ടെ. നിങ്ങളു​ടെ ജീവിതം സന്തുഷ്ട​മാ​യി​രി​ക്കു​മെ​ന്നു​ള​ള​തിന്‌ അതെ​ന്തെ​ങ്കി​ലും ഉറപ്പാ​ണോ? വാസ്‌ത​വ​ത്തിൽ അല്ല. നിങ്ങൾ ഏതു തരത്തി​ലു​ളള ഒരു വ്യക്തി​യാ​യി​രി​ക്കും എന്നതാണ്‌ അതിലും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌. പലയാ​ളു​ക​ളും തങ്ങളുടെ തൊഴിൽ രംഗത്ത്‌ നന്നായി ശോഭി​ക്കു​ക​യും എന്നാൽ തങ്ങളുടെ വ്യക്തി​പ​ര​മായ ജീവി​ത​ത്തിൽ ദയനീ​യ​മാ​യി പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അവർ വളരെ അസന്തു​ഷ്ട​രായ വ്യക്തി​ക​ളാ​യി​രു​ന്നു.

5 അതു​കൊ​ണ്ടു​ത​ന്നെ​യാണ്‌ ബൈബിൾ അത്രമേൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ മുഴു​ബൈ​ബിൾ ഏതാണ്ട്‌ നമ്മുടെ സ്രഷ്ടാ​വിൽ നിന്നുളള കുറേ എഴുത്തു​കൾ പോ​ലെ​യാണ്‌. നമ്മുടെ സ്വർഗ്ഗീ​യ​പി​താവ്‌ എന്നനി​ല​യിൽ അവൻ നമ്മുടെ സന്തുഷ്ടി​യിൽ തല്‌പ​ര​നാണ്‌, അവന്‌ നമ്മോടു പറയാ​നു​ള​ള​തിൽ നാമും തല്‌പ​ര​രാ​യി​രി​ക്കേ​ണ്ട​താണ്‌. നമ്മുടെ അനേകം പ്രശ്‌ന​ങ്ങൾക്കു മറുപ​ടി​യാ​യി അവൻ നമുക്ക്‌ നൽകുന്ന മാർഗ്ഗ​രേ​ഖകൾ നാം കണ്ടുക​ഴി​ഞ്ഞു. അവയെ​ല്ലാം വളരെ ബുദ്ധി​പൂർവ്വ​ക​മാ​യ​വ​യാണ്‌ എന്നത്‌ വാസ്‌ത​വ​മല്ലേ? യഥാർത്ഥ​ത്തിൽ ആ മാർഗ്ഗ​രേ​ഖ​ക​ളി​ല്ലാ​തെ എന്തു ചെയ്യണ​മെ​ന്നോ നമ്മുടെ നൻമയ്‌ക്കു ഏററവും ഉപകരി​ക്കു​ന്ന​തെ​ന്താ​ണെ​ന്നോ നമു​ക്കെ​ങ്ങനെ നിശ്ചയ​മു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും?

6 ഇതു അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ ഒരു യുവ സഹപ്ര​വർത്ത​ക​നാ​യി​രുന്ന തിമൊ​ഥെ​യോ​സിന്‌ എഴുതി​യ​തി​നെ​പ്പ​ററി നമ്മേ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ബാല്യം മുതൽക്കെ അവൻ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പഠിച്ച കാര്യ​ങ്ങ​ളിൽ നിലനിൽക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ പൗലോസ്‌ പറഞ്ഞു: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും പൂർണ്ണ​മാ​യി സജ്ജനാ​കേ​ണ്ട​തിന്‌ ഉപദേ​ശ​ത്തി​നും ശാസന​ത്തി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യി​ലെ ശിക്ഷണ​ത്തി​നും പ്രയോ​ജ​ന​മു​ള​ള​തും ആകുന്നു.” (2 തിമൊ​ഥെ​യോസ്‌ 3:14-17) ജീവി​ത​ത്തിൽ വിലപ്പെട്ട എന്തും—അതിൽ ഏതുത​ര​ത്തി​ലു​ളള പ്രവർത്തനം ഉൾപ്പെ​ട്ടി​രു​ന്നാ​ലും—ദൈവ​വ​ച​ന​ത്താൽ നയിക്ക​പ്പെ​ടാൻ നിങ്ങ​ളെ​ത്തന്നെ അനുവ​ദി​ക്കു​ന്നെ​ങ്കിൽ അവ ചെയ്‌തു​തീർക്കാൻ, ഏററവും നന്നായി​ത്തന്നെ ചെയ്‌തു​തീർക്കാൻ, നിങ്ങൾ സജ്ജീകൃ​ത​രാ​യി​രി​ക്കും. അതിന്‌ നിങ്ങളെ ഒരു മെച്ചപ്പെട്ട പുത്ര​നോ പുത്രി​യോ, മെച്ചപ്പെട്ട ഭർത്താ​വോ ഭാര്യ​യോ, മെച്ചപ്പെട്ട പിതാ​വോ മാതാ​വോ, ഒരു മെച്ചപ്പെട്ട തൊഴിൽക്കാ​ര​നോ, ഒരു മെച്ചപ്പെട്ട സുഹൃ​ത്തോ, എല്ലാറ​റി​ലു​മു​പരി നിങ്ങളു​ടെ സ്രഷ്ടാ​വി​ന്റെ മെച്ചപ്പെട്ട ഒരു ദാസനോ ആക്കിത്തീർക്കാൻ കഴിയും.

ഉത്തരവാ​ദി​ത്വം ഏറെറ​ടു​ക്കൽ

7-11. ബൈബി​ളിൽ ചൂണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം ജീവി​ത​ത്തിൽ നിന്ന്‌ പരമാ​വധി നേടു​ന്ന​തി​നു​ളള താക്കോ​ലെ​ന്താണ്‌?

7 ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങൾ ചില ഗൗരവ​മേ​റിയ തീരു​മാ​നങ്ങൾ ചെയ്യേ​ണ്ടി​വ​രും. നിങ്ങൾ നിങ്ങളു​ടേ​തായ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കേണ്ട സമയം വരും. നിങ്ങൾ ഇപ്പോൾ ഏതാണ്ട്‌ ഒരു കഴുകൻ കുഞ്ഞി​നെ​പ്പോ​ലെ​യാണ്‌. കഴുകൻ മിക്ക​പ്പോ​ഴും കിഴു​ക്കാം തൂക്കായ പാറക​ളു​ടെ മുകളി​ലാണ്‌ കൂടു വയ്‌ക്കു​ന്നത്‌. അതിന്റെ കുഞ്ഞുങ്ങൾ ചിറകി​ട്ട​ടി​ക്കാൻ തുടങ്ങു​ക​യും അവ പറക്കാൻ പാകമാ​കു​ക​യും ചെയ്യു​മ്പോൾ കഴുകൻ അവയെ കൂടിന്റെ വാതി​ല്‌ക്ക​ലേക്കു തളളി​ക്കൊ​ണ്ടു വന്ന്‌ പുറത്തെ അന്തരീ​ക്ഷ​ത്തി​ലേക്കു തളളി​വി​ടു​ന്നു. ഒരു കഴുകൻ തന്റെ കുഞ്ഞ്‌ ഏകദേശം 90 അടി താഴോട്ട്‌ വീഴാൻ അനുവ​ദി​ച്ചിട്ട്‌ താഴ്‌ന്ന്‌ പറന്നു ചെന്ന്‌ തന്റെ വിരിച്ച ചിറകിൽ കുഞ്ഞിനെ താങ്ങു​ന്നതു കണ്ടതായി ഒരു നിരീ​ക്ഷകൻ പറഞ്ഞി​രി​ക്കു​ന്നു. വീണ്ടും പറന്നു​യർന്ന്‌ കുഞ്ഞിനെ കൂട്ടിൽ കൊണ്ടു ചെന്നിട്ട്‌ കുഞ്ഞ്‌ പറക്കാൻ പഠിക്കു​ന്ന​തു​വരെ അതേ പ്രക്രിയ ആവർത്തി​ക്ക​പ്പെട്ടു.—ബുളള​റ​റിൻ ഓഫ്‌ ദി സ്‌മിത്ത്‌ സോണി​യൻ ഇൻസ്‌റ​റി​റ​റ്യൂ​ഷൻ, വാല്യം CLXVII, പേജ്‌ 302.

8 നിങ്ങളു​ടെ കാര്യ​ത്തിൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ വളരെ​യ​ധി​കം ശ്രമത്തി​ന്റെ​യും ആസൂ​ത്ര​ണ​ത്തി​ന്റെ​യും ഫലമായി ഒരു ഭവനം നിർമ്മി​ച്ചി​രി​ക്കു​ന്നു. എന്നാൽ നിങ്ങൾക്കു​വേണ്ടി കാര്യങ്ങൾ ചെയ്യാ​നും ഗൗരവ​മേ​റിയ തീരു​മാ​നങ്ങൾ എടുക്കാ​നും എക്കാല​വും നിങ്ങൾക്ക്‌ അവരെ ആശ്രയി​ക്കാൻ കഴിയു​ക​യില്ല. പ്രായ​പൂർത്തി​യാ​കു​മ്പോൾ നിങ്ങൾ വീട്ടിൽനിന്ന്‌ മാറി​ത്താ​മ​സി​ക്കാൻ തീരു​മാ​നി​ക്കു​ന്നു​വെ​ങ്കിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രി​ക്കും. കഴുകൻ തന്റെ കുഞ്ഞി​നു​വേണ്ടി ചെയ്യു​ന്ന​തു​പോ​ലെ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കും നിങ്ങൾ പ്രായ​പൂർത്തി​യായ സ്‌ത്രീ​പു​രു​ഷൻമാ​രെന്ന നിലയിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറെറ​ടു​ക്കാൻ ഒരുങ്ങു​ന്ന​തി​നും അതു വഴി സ്വന്തം കാലിൽ നിൽക്കാ​നാ​കു​ന്ന​തു​വരെ നിങ്ങൾക്ക്‌ കാര്യങ്ങൾ എളുപ്പ​മാ​ക്കു​ന്ന​തി​നും നിങ്ങളെ സഹായി​ക്കാൻ കഴിയും. എന്നാൽ നിങ്ങളും നിങ്ങളു​ടെ പങ്കു വഹി​ക്കേ​ണ്ട​താ​യുണ്ട്‌.

9 കഴുകന്റെ ശക്തിയു​ളള ചിറകി​ന്റെ രൂപസം​വി​ധാ​ന​വും പറക്കാ​നു​ളള അതിന്റെ ജൻമവാ​സ​ന​യും ആരംഭ​ത്തിൽ സർവ്വജ്ഞാ​നി​യായ ഒരു സ്രഷ്ടാ​വിൽ നിന്ന്‌ വന്നു. അതു​കൊണ്ട്‌ ജീവിതം പരമാ​വധി ആസ്വദി​ക്കു​ന്ന​തി​നു​ളള താക്കോൽ അവനോ​ടു​ളള നമ്മുടെ ആശ്രയ​ത്വ​ത്തി​ലാ​ണി​രി​ക്കു​ന്നത്‌ എന്ന്‌ നാം ഓരോ​രു​ത്ത​രും തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങൾക്ക്‌ എത്രതന്നെ നല്ല (അല്ലെങ്കിൽ മോശം) തുടക്ക​മാ​ണി​ട്ടു​ത​രു​ന്ന​തെ​ങ്കി​ലും എത്രതന്നെ നല്ല മനസ്സും ശരീര​വു​മാ​ണു നിങ്ങൾക്കു​ള​ള​തെ​ങ്കി​ലും നിങ്ങൾ എല്ലായ്‌പ്പോ​ഴും യഹോ​വ​യാം ദൈവ​ത്തിൽ നിന്നുളള മാർഗ്ഗ​നിർദ്ദേ​ശ​ത്തി​ന്റെ ആവശ്യ​ക​തയെ വിലമ​തി​ക്കാ​നും ആ നിർദ്ദേ​ശങ്ങൾ അനുസ​രി​ക്കാ​നു​ളള ശക്തിയാ​യി അവനി​ലേക്ക്‌ നോക്കാ​നും ആഗ്രഹി​ക്കും. നിങ്ങ​ളെ​പ്പോ​ലെ​യു​ളള യുവജ​ന​ങ്ങൾക്കു​വേണ്ടി ഈ വാക്കുകൾ നിശ്വ​സ്‌ത​ത​യിൽ എഴുത​പ്പെ​ടാൻ അവൻ ഇടയാക്കി:

10 “എന്റെ മൊഴി​കൾക്ക്‌ നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടി​യിൽ നിന്ന്‌ മാറി​പ്പോ​ക​രുത്‌. നിന്റെ ഹൃദയ​ത്തി​ന്റെ നടുവിൽ അവയെ സൂക്ഷി​ച്ചു​കൊൾക. അവയെ കിട്ടു​ന്ന​വർക്ക്‌ അവ ജീവനും അവരുടെ സർവ്വ​ദേ​ഹ​ത്തി​നും സൗഖ്യ​വും ആകുന്നു. സകല ജാഗ്ര​ത​യോ​ടും കൂടെ നിന്റെ ഹൃദയത്തെ കാത്തു​കൊൾക; ജീവന്റെ ഉത്ഭവം അതിൽനി​ന്ന​ല്ലോ ആകുന്നത്‌ . . . നിന്റെ കണ്ണ്‌ നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോ​ട്ടു മിഴി​ക്കട്ടെ. നിന്റെ കാലു​ക​ളു​ടെ പാതയെ നിരപ്പാ​ക്കുക; നിന്റെ വഴിക​ളെ​ല്ലാം സ്ഥിരമാ​യി​രി​ക്കട്ടെ.”—സദൃശ​വാ​ക്യ​ങ്ങൾ 4:20-26.

11 മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നാ​യി നിങ്ങൾ എത്രമാ​ത്രം യഹോ​വ​യാം ദൈവ​ത്തി​ലേ​ക്കും അവന്റെ വചനത്തി​ലേ​ക്കും നോക്കു​ന്നു​വോ അത്രകണ്ടു നിങ്ങളു​ടെ ജീവി​ത​പാത നിരപ്പു​ള​ള​താ​യി​ത്തീ​രും.

ദൈവം നിങ്ങളു​ടെ സുഹൃ​ത്താ​യി​രി​ക്കട്ടെ

12, 13. (എ) ദൈവം നമ്മുടെ സുഹൃ​ത്താ​യി​രി​ക്കു​ന്ന​തിന്‌ ബൈബിൾ കുററം​വി​ധി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നു പുറമേ മറെറ​ന്തും കൂടി ആവശ്യ​മാണ്‌? (ബി) അത്തര​മൊ​രു ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ നമുക്കാ​യി വഴി തുറക്ക​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌? (യോഹ​ന്നാൻ 14:6)

12 നിങ്ങൾക്കി​തി​നെ​ങ്ങനെ കഴിയും? അതു ദൈവ​വ​ചനം കുററം​വി​ധി​ക്കുന്ന കാര്യ​ങ്ങളെ ഒഴിവാ​ക്കു​ന്ന​തി​നാൽ മാത്രമല്ല. നിങ്ങളു​ടെ സ്വർഗ്ഗീയ പിതാ​വെന്ന നിലയിൽ നിങ്ങൾക്ക്‌ യഹോ​വ​യു​മാ​യി ഒരു വ്യക്തി​പ​ര​മായ ബന്ധം ഉണ്ടായി​രി​ക്കേ​ണ്ട​താണ്‌. നിങ്ങളു​ടെ മാതാ​പി​താ​ക്കൾ അതിനു​ളള വഴി നിങ്ങൾക്ക്‌ ചൂണ്ടി​ക്കാ​ണി​ച്ചു തന്നേക്കാം. എന്നാൽ നിങ്ങൾക്കു​വേണ്ടി ആ ബന്ധം സ്ഥാപി​ക്കാൻ അവർക്കു കഴിയു​ക​യില്ല. യഹോ​വ​യു​ടെ സ്‌നേ​ഹ​ബന്ധം അന്വേ​ഷി​ച്ചു​കൊണ്ട്‌ നിങ്ങൾതന്നെ അതു ചെയ്യണം. ഈ ബൃഹത്തായ പ്രപഞ്ച​ത്തി​ന്റെ നിർമ്മാ​താവ്‌ നിങ്ങളു​ടെ സുഹൃ​ത്താ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അവൻ നിങ്ങളിൽനിന്ന്‌ എന്താണാ​വ​ശ്യ​പ്പെ​ടു​ന്നത്‌?

13 ഇതിനു​ളള വഴി തുറക്കു​ന്ന​തി​നാ​യി യഹോ​വ​യാം ദൈവം തന്റെ ആദ്യജാത പുത്രനെ ഒരു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നി​ട​യാ​ക്കി​ക്കൊണ്ട്‌ ഒരു ദൗത്യ​വു​മാ​യി ഭൂമി​യി​ലേ​ക്ക​യച്ചു. ഒരു പൂർണ്ണ​വ​ളർച്ച​യെ​ത്തിയ പുരു​ഷ​നാ​യ​പ്പോൾ ദൈവ​ത്തി​ന്റെ പുത്രൻ നമുക്കു​വേണ്ടി തന്റെ ജീവനെ നൽകി. ബൈബിൾ പ്രതി​പാ​ദി​ക്കും പ്രകാരം: “എങ്കിലും ദൈവ​കൃ​പ​യാൽ എല്ലാവർക്കും​വേണ്ടി മരണം ആസ്വദി​പ്പാൻ ദൂതൻമാ​രി​ലും അല്‌പം ഒരു താഴ്‌ച വന്നവനായ യേശു മരണം ആസ്വദി​ച്ച​തു​കൊണ്ട്‌ അവനെ മഹത്വ​വും ബഹുമാ​ന​വും അണിഞ്ഞ​വ​നാ​യി നാം കാണുന്നു.”—എബ്രായർ 2:9.

14, 15. (എ) നാമെ​ല്ലാം അപൂർണ്ണ​രാ​ണെന്ന്‌ പ്രകട​മാ​ക്കുന്ന എന്താണ്‌ നമ്മു​ടെ​യെ​ല്ലാം ജീവി​ത​ത്തിൽ നമുക്ക്‌ കാണാൻ കഴിയു​ന്നത്‌? (റോമർ 5:12; 7:21-23) (ബി) മത്തായി 6:12-ൽ പാപങ്ങളെ എന്തി​നോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌? ആ “കടം” എങ്ങനെ​യാണ്‌ കൊടു​ത്തു​വീ​ട്ടാൻ കഴിയു​ന്നത്‌?

14 നാമെ​ല്ലാം അപൂർണ്ണ​രും പാപി​ക​ളു​മാ​ണെന്ന വസ്‌തു​ത​യാണ്‌ ഇത്‌ ആവശ്യ​മാ​ക്കി​ത്തീർത്തത്‌ എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. ഇതു മനസ്സി​ലാ​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രി​ക്കു​ക​യില്ല. കാരണം ചില​പ്പോ​ഴൊ​ക്കെ തെററാ​ണെന്ന്‌ നിങ്ങൾക്ക​റി​യാ​മാ​യി​രുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കു​ന്ന​തിന്‌ ഒരു യഥാർത്ഥ പോരാ​ട്ടം​തന്നെ ആവശ്യ​മാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കാം. ചില​പ്പോ​ഴെ​ങ്കി​ലും ഒരുപക്ഷേ നിങ്ങൾ ബലഹീ​ന​രാ​യി​ത്തീ​രു​ക​യും തെററായ ആഗ്രഹ​ങ്ങൾക്ക്‌ വഴങ്ങു​ക​യും ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കാം. ജൻമസി​ദ്ധ​മായ, തെററി​ലേ​ക്കു​ളള ഈ ചായ്‌വ്‌ നാമെ​ല്ലാം നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തി​യ​താണ്‌. അതു​കൊ​ണ്ടാണ്‌ മനുഷ്യ​വർഗ്ഗം മുഴുവൻ മരിച്ചു​കൊ​ണ്ടി​രി​ക്കുന്ന അവസ്ഥയി​ലാ​യി​രി​ക്കു​ന്നത്‌.

15 എന്നാൽ നമ്മുടെ എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും റദ്ദാക്കു​ന്ന​തി​നു​ളള വഴി തുറക്കു​ന്ന​തിന്‌ ദൈവ​പു​ത്രൻ തന്റെ പൂർണ്ണ​ത​യു​ളള മനുഷ്യ​ജീ​വൻ നൽകി. പാപങ്ങളെ “കടങ്ങ​ളോട്‌” ഉപമി​ച്ചു​കൊണ്ട്‌ ഇതു എപ്രകാ​രം സാധി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. (മത്തായി 6:12) ഉദാഹ​ര​ണ​ത്തിന്‌ ആരെപ്പ​റ​റി​യെ​ങ്കി​ലും നിങ്ങൾ വ്യാജ​മായ ഒരു കിംവ​ദന്തി പരത്തു​ന്നു​വെ​ങ്കിൽ നിങ്ങൾ അയാ​ളോട്‌ ക്ഷമാപണം നടത്താൻ “കടപ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ നിങ്ങൾ പറയു​ക​യി​ല്ലേ? നിങ്ങൾ ചെയ്‌ത തെററു കാരണം നിങ്ങൾ അയാ​ളോട്‌ “കട”പ്പെട്ടി​രി​ക്കു​ന്നു എന്നാണി​തി​ന്റെ അർത്ഥം. എന്നാൽ ദൈവ​ത്തോട്‌ നാം കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ നമുക്ക്‌ കൊടു​ത്തു വീട്ടാൻ കഴിയാ​ത്ത​വണ്ണം അത്രയ​ധി​ക​മാണ്‌. എന്നാൽ യേശു​ക്രി​സ്‌തു​വി​ന്റെ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വൻ അവകാ​ശ​പ്പെ​ടു​ത്ത​പ്പെട്ട പാപപൂർണ്ണ​ത​യാൽ നാം ദൈവ​ത്തോട്‌ കടപ്പെ​ട്ടി​രു​ന്നേ​ക്കാ​വു​ന്ന​തെ​ല്ലാം റദ്ദാക്കാൻ തക്കവണ്ണം അത്രവി​ല​യു​ള​ള​താണ്‌. അതു​കൊ​ണ്ടാണ്‌ ദൈവ​ത്തി​ന്റെ പുത്രൻ നമുക്കു​വേണ്ടി തന്റെ ജീവനെ വെടി​ഞ്ഞത്‌.

16-18. (എ) ദൈവം തന്റെ പുത്രൻ മുഖാ​ന്തരം ചെയ്‌തത്‌ സംബന്ധിച്ച്‌ നമ്മുടെ വിലമ​തിപ്പ്‌ അർഹി​ക്കു​ന്നു​വെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? (റോമർ 5:6-10) (ബി) ആ വിലമ​തിപ്പ്‌ പ്രകട​മാ​ക്കാൻ നമുക്ക്‌ ചെയ്യാ​വുന്ന ചില കാര്യങ്ങൾ ഏവ?

16 അതു​കൊണ്ട്‌ നമുക്ക്‌ ദൈവ​വു​മാ​യി സൗഹൃ​ദ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നു​ളള വഴി തുറക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ അവൻ തന്റെ പുത്രനെ ബലിക​ഴി​ക്കുക വഴി നമുക്കു​വേണ്ടി ചെയ്‌ത​തും അവന്റെ പുത്രൻ തന്റെ മരണത്താൽ നമുക്കു​വേണ്ടി ചെയ്‌ത​തും നാം വിലമ​തി​ക്കു​ന്നു എന്ന്‌ നാം പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌. ദൈവ​ത്തി​ന്റെ ഈ കരുത​ലിൽ നമുക്ക്‌ വിശ്വാ​സ​മുണ്ട്‌ എന്ന്‌ നാം കാണി​ക്കണം. യേശു പറഞ്ഞു: “പിതാവു പുത്രനെ സ്‌നേ​ഹി​ക്കു​ന്നു. സകലവും അവന്റെ കയ്യിൽ കൊടു​ത്തു​മി​രി​ക്കു​ന്നു. പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വന്‌ നിത്യ​ജീ​വൻ ഉണ്ട്‌; പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണു​ക​യില്ല; ദൈവ​ക്രോ​ധം അവന്റെ​മേൽ വസിക്കു​ന്ന​തേ​യു​ളളു.”—യോഹ​ന്നാൻ 3:35, 36.

17 നിങ്ങൾ ഒരാളു​ടെ ജീവനെ, ഒരുപക്ഷേ മുങ്ങി മരിക്കു​ന്ന​തിൽ നിന്നോ അഗ്നി ബാധിച്ച ഒരു വീട്ടിൽ കുടുങ്ങി വെന്തു​മ​രി​ക്കു​ന്ന​തിൽ നിന്നോ രക്ഷിച്ചു എന്നും അതിന്റെ ഫലമായി നിങ്ങൾ പിന്നീട്‌ മരണമ​ട​ഞ്ഞു​വെ​ന്നും ഒന്നു വിചാ​രി​ക്കുക. രക്ഷിക്ക​പ്പെ​ട്ട​യാൾ അശേഷം നന്ദി കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ, നിങ്ങളു​ടെ മാതാ​പി​താ​ക്കളെ പോയി​ക്കാ​ണു​ക​യോ നിങ്ങളു​ടെ നിസ്വാർത്ഥ​മായ പ്രവൃ​ത്തി​യെ​പ്പ​ററി വിലമ​തി​പ്പി​ന്റേ​തായ ഒരു വാക്കു​പോ​ലും പറയു​ക​യോ ചെയ്യു​ന്നി​ല്ലെ​ങ്കി​ലോ? നിങ്ങളു​ടെ പിതാ​വിന്‌ അതു സംബന്ധിച്ച്‌ എന്തു തോന്നു​മെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? ദൈവ​പു​ത്രൻ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ചെയ്‌തി​രി​ക്കു​ന്നത്‌ മനസ്സി​ലാ​ക്കു​ക​യും എന്നാൽ യാതൊ​രു വിലമ​തി​പ്പും കാണി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​പ്പ​ററി യഹോ​വ​യാം ദൈവം വാസ്‌ത​വ​ത്തിൽ ദുഃഖി​ത​നാ​യി​രി​ക്കു​ക​യും അവരോട്‌ സൗഹൃദം കാട്ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ നിങ്ങൾക്ക്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ളളു.

18 നിങ്ങൾ നയിക്കുന്ന ജീവി​ത​ത്താൽ നിങ്ങൾക്ക്‌ വിലമ​തിപ്പ്‌ പ്രകട​മാ​ക്കാൻ കഴിയും. നിങ്ങൾ ചെയ്‌ത തെററു​കൾ സംബന്ധിച്ച്‌ നിങ്ങൾ ആത്മാർത്ഥ​മാ​യി അനുത​പി​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കാ​നും തന്റെ പുത്രന്റെ ബലിമൂ​ലം നിങ്ങളു​ടെ ‘കടങ്ങൾ മോചി​ച്ചു​ത​ര​ണമേ’യെന്ന്‌ ദൈവ​ത്തോട്‌ പ്രാർത്ഥി​ക്കാ​നും കഴിയും. നിങ്ങളു​ടെ ജീവി​ത​ശി​ഷ്ടം മുഴുവൻ ദൈ​വേഷ്ടം ചെയ്‌തു​കൊണ്ട്‌ അവനെ സേവി​ക്കാൻ നിങ്ങ​ളെ​ത്തന്നെ ദൈവ​ത്തിന്‌ സമർപ്പി​ക്കാൻ കഴിയും. നമുക്ക്‌ ഈ സമർപ്പ​ണത്തെ ജലസ്‌നാ​ന​ത്താൽ ലക്ഷ്യ​പ്പെ​ടു​ത്താൻ കഴിയു​മെന്നു ബൈബിൾ കാണി​ച്ചു​ത​രു​ന്നു. എന്നാൽ തീർച്ച​യാ​യും ഇത്‌ അത്ര ധൃതി​യിൽ ചെയ്യ​പ്പെ​ടേണ്ട ഒരു സംഗതി​യല്ല. ഒരു സംഗതി ചെയ്‌തു​കൊ​ള​ളാ​മെന്ന്‌ ദൈവ​ത്തോട്‌ വാഗ്‌ദാ​നം ചെയ്യു​ക​യും പിന്നീട്‌ മനസ്സു മാററു​ക​യും ചെയ്യാൻപാ​ടില്ല. കൊച്ചു​കു​ട്ടി​ക​ളാണ്‌ അപ്രകാ​രം ചെയ്യു​ന്നത്‌. അവർ എന്താണ്‌ ചെയ്യാൻ ആഗ്രഹി​ക്കു​ന്നത്‌ എന്ന്‌ അവർക്ക്‌ നിശ്ചയ​മില്ല. എന്നാൽ പ്രായ​പൂർത്തി​യാ​കു​ന്ന​തോ​ടെ നിങ്ങളു​ടെ ജീവി​ത​ത്തിൽ നിങ്ങൾക്കൊ​രു തീരു​മാ​ന​മെ​ടു​ക്കാ​വുന്ന അവസ്ഥയിൽ നിങ്ങൾ എത്തി​ച്ചേ​രു​ന്നു. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഗൗരവ​മാ​യി പരിചി​ന്തി​ക്കാ​വുന്ന ഒരു സംഗതി​യാ​ണത്‌.

വെല്ലു​വി​ളി​യെ നേരി​ടു​ക

19-21. (എ) നിങ്ങൾ നേരി​ടുന്ന വെല്ലു​വി​ളി ദാവീദ്‌ ഗൊല്യാ​ത്തി​നെ നേരി​ടാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തേതുപോലെയായിരിക്കുന്നതെങ്ങനെയാണ്‌? (1 ശമുവേൽ 17:4-11, 26-51; യോഹ​ന്നാൻ 15:17-20; യാക്കോബ്‌ 4:4) (ബി) വിജയ​ക​ര​മാ​യി ഈ വെല്ലു​വി​ളി​യെ നേരി​ടു​ന്നത്‌ സാദ്ധ്യ​മാണ്‌ എന്ന്‌ നമുക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (യോഹ​ന്നാൻ 16:33; ഫിലി​പ്യർ 4:13; സദൃശ​വാ​ക്യ​ങ്ങൾ 3:5, 6)

19 നിങ്ങൾ ദൈവ​ത്തി​ന്റെ സുഹൃ​ത്താണ്‌ എന്ന്‌ തെളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എല്ലായ്‌പ്പോ​ഴും എളുപ്പ​മാ​യി​രി​ക്ക​യില്ല. ലോകം പൊതു​വേ ദൈവ​ത്തി​ന്റെ സുഹൃത്തല്ല, മറിച്ച്‌ ശത്രു​വാ​യി​രി​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ ഒരു വലിയ വെല്ലു​വി​ളി​യെ നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. എന്നാൽ നിരാ​ശ​രാ​കേ​ണ്ട​തില്ല. ദൈവ​ദാ​സ​നാ​യി​രുന്ന ദാവീദ്‌ ഒരു ബാലനാ​യി​രു​ന്ന​പ്പോൾ കാണിച്ച അതേ മനോ​ഭാ​വം നിങ്ങൾക്കും കാണി​ക്കാൻ കഴിയും. വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ക​രാ​യി​രുന്ന ഫെലി​സ്‌ത്യ​രു​ടെ സൈന്യ​വു​മാ​യി യിസ്രാ​യേൽ ഏററു​മു​ട്ടി​ക്കൊ​ണ്ടി​രുന്ന ഒരവസ​ര​ത്തിൽ അവൻ യിസ്രാ​യേൽ പാളയ​ത്തി​ലേക്ക്‌ വരാനി​ട​യാ​യി. ഭീമാ​കാ​ര​നും ഗൊല്ല്യാത്ത്‌ എന്ന പേരോ​ടു​കൂ​ടി​യ​വ​നു​മായ ഒരു ഫെലി​സ്‌ത്യ മല്ലൻ തന്നോട്‌ പോരിന്‌ വെല്ലു​വി​ളി​ച്ചു​കൊണ്ട്‌ യിസ്രാ​യേ​ല്യ​രെ അധി​ക്ഷേ​പി​ച്ചു​കൊ​ണ്ടി​രു​ന്നു. ദാവീദ്‌ ഇത്‌ കേട്ടു. ഒരു ബാലൻ മാത്ര​മാ​യി​രു​ന്നെ​ങ്കി​ലും അവന്‌ യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അവൻ ആ വെല്ലു​വി​ളി സ്വീക​രി​ച്ചു​കൊണ്ട്‌ പടച്ചട്ട ധരിച്ച​വ​നും ആയുധ​പാ​ണി​യു​മാ​യി​രുന്ന പൊണ്ണ​നായ തന്റെ ശത്രു​വി​ന്റെ നേരെ പാഞ്ഞു ചെന്ന്‌ ഇടയ​ന്റേ​താ​യി തന്റെ കൈവ​ശ​മു​ണ്ടാ​യി​രുന്ന കവിണ​യിൽ നിന്നു​മു​ളള ഒരു കല്ലു​കൊണ്ട്‌ അവനെ വീഴ്‌ത്തി.

20 ഇന്നു നിങ്ങൾ ഒരു ശത്രു​ലോ​കത്തെ നേരി​ടു​ന്നു. എന്നാൽ ഭയപ്പെ​ടേ​ണ്ട​തില്ല. ദാവീ​ദി​ന്റെ നാളി​ലെ​ന്ന​തു​പോ​ലെ തന്നെ യഹോവ ഇന്നും സർവ്വശ​ക്ത​നായ ദൈവ​മാണ്‌. നിങ്ങൾ ധൈര്യ​പ്പെ​ടു​ക​യും യഹോവ നിങ്ങളെ ഉപേക്ഷി​ക്ക​യില്ല, നിങ്ങളെ താങ്ങു​ക​യും നിങ്ങൾക്കാ​വ​ശ്യ​മായ ശക്തി നൽകു​ക​യും ചെയ്യും എന്ന്‌ എല്ലാറ​റി​ലും ഉപരി​യാ​യി ഉറച്ചു​വി​ശ്വ​സി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ വിജയം വരിക്കാൻ കഴിയും.

21 ഭൂമി​യി​ലെ ചില രാഷ്‌ട്രീയ ഗവൺമെൻറു​ക​ളു​ടെ താല്‌പ​ര്യ​ങ്ങൾ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി അനേകം യുവജ​ന​ങ്ങ​ളുൾപ്പെടെ പലേ സ്‌ത്രീ​പു​രു​ഷൻമാ​രും കഷ്ടം സഹിക്കു​ക​യും തങ്ങളുടെ ജീവൻ അപകട​പ്പെ​ടു​ത്തു​ക​യോ മരിക്കു​ക​യോ​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ അഖിലാണ്ഡ സ്രഷ്ടാ​വി​ന്റെ താല്‌പ​ര്യ​ങ്ങൾക്കാ​യി സേവന​മ​നു​ഷ്‌ഠി​ക്കു​ന്നത്‌ അതിലും എത്രയോ ഉന്നതമായ ഒരു ബഹുമ​തി​യാണ്‌! അതു നിങ്ങൾക്ക്‌, ഇന്ന്‌ ഭൂമി​യിൽ ജീവി​ക്കുന്ന ഏതൊ​രാ​ളും ആസ്വദി​ക്കു​ന്ന​തി​ലും വളരെ​വ​ളരെ മെച്ചമായ ഒരു ജീവിതം നൽകു​ന്ന​തെ​ങ്ങ​നെ​യെ​ന്നും​കൂ​ടി ഇപ്പോൾ പരിഗ​ണി​ക്കുക.

[അധ്യയന ചോദ്യ​ങ്ങൾ]