വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കായി കരുതിയിരിക്കുന്ന ഒരു മഹത്തായ ഭാവി

നിങ്ങൾക്കായി കരുതിയിരിക്കുന്ന ഒരു മഹത്തായ ഭാവി

അധ്യായം 24

നിങ്ങൾക്കാ​യി കരുതി​യി​രി​ക്കുന്ന ഒരു മഹത്തായ ഭാവി

1-3. (എ) നാം ജീവി​ക്കു​ന്നത്‌ മാനവ​ച​രി​ത്ര​ത്തി​ലെ ഏററവും അനു​ഗ്ര​ഹ​പ്ര​ദ​മായ സമയത്താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ദൈവം എന്തുമാ​റ​റ​ങ്ങ​ളാണ്‌ വരുത്താൻ പോകു​ന്നത്‌?

 പല വിധങ്ങ​ളി​ലും മാനവ​ച​രി​ത്ര​ത്തി​ലെ ഏററവും അനു​ഗ്ര​ഹ​ക​ര​മായ ഒരു സമയത്താണ്‌ നിങ്ങൾ ജീവി​ക്കു​ന്നത്‌. അതു ഇന്നത്തെ ലോകാ​വ​സ്ഥകൾ ആയിരി​ക്കു​ന്ന​വി​ധ​ത്തി​ലല്ല, മറിച്ച്‌ ആസന്നമായ ഭാവി കൈവ​രു​ത്താ​നി​രി​ക്കു​ന്ന​താ​യി ബൈബിൾ കാണി​ക്കുന്ന കാര്യ​ങ്ങ​ളാ​ലാണ്‌.

2 ഈ ഗ്രഹത്തി​ലെ കാര്യ​ങ്ങ​ളിൽ ഒരു മാററ​ത്തിന്‌—ഒരു വലിയ മാററ​ത്തിന്‌—എത്രമാ​ത്രം ആവശ്യ​മു​ണ്ടെന്ന്‌ യഹോ​വ​യാം ദൈവ​ത്തി​ന​റി​യാം. ആ മാററം വരുത്താൻ കഴിവു​ളള ഏകവ്യക്തി തീർച്ച​യാ​യും അവൻ മാത്ര​മാണ്‌. മനുഷ്യ​വർഗ്ഗ​ലോ​കം ഇപ്പോൾ ആയിര​ക്ക​ണ​ക്കിന്‌ വർഷം പഴക്കമു​ള​ള​താണ്‌. എന്നാൽ മാനവ​സ​മു​ദാ​യത്തെ നിരന്തരം ശല്യ​പ്പെ​ടു​ത്തി​യി​ട്ടു​ളള പഴയ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി—യുദ്ധം, പട്ടിണി, മോശ​മായ പാർപ്പി​ടങ്ങൾ, അനീതി, സാമ്പത്തിക പ്രശ്‌നങ്ങൾ—അതു ഇപ്പോ​ഴും മല്ലടി​ക്കു​ക​യാണ്‌.

3 ഇന്നത്തെ ലോക​വ്യ​വ​സ്ഥി​തി​യിൽ നേരെ​യാ​ക്കേ​ണ്ട​താ​വ​ശ്യ​മായ പ്രശ്‌നങ്ങൾ അസംഖ്യ​മാണ്‌. ഇതിലും മെച്ചമായ ഒന്ന്‌ തീർച്ച​യാ​യും ഉണ്ടായി​രി​ക്കണം. തന്നെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്ന​വർക്കാ​യി യഹോ​വ​യാം ദൈവം ഇതിലും വളരെ മെച്ചമായ ഒന്ന്‌ കരുതി വെച്ചി​ട്ടു​ണ്ടെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. തികച്ചും നൂതന​മായ ഒരു വ്യവസ്ഥി​തി, ആനന്ദത്തി​ന്റെ​തായ ഒരു പറുദീസ ഇവിടെ കൊണ്ടു​വ​രു​ന്ന​തി​നു​ളള തന്റെ ഉദ്ദേശ്യം വ്യക്തമാ​ക്കു​ന്ന​തിന്‌ യഹോവ വാസ്‌ത​വ​ത്തിൽ കഴിഞ്ഞ ആറായി​രം വർഷം ഉപയോ​ഗി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നത്‌. പുതി​യ​തും ആനന്ദസം​ദാ​യ​ക​വു​മായ ആ വ്യവസ്ഥി​തി​യിൽ ജീവി​ത​ത്തിൽനി​ന്നും വളരെ​യ​ധി​കം സന്തോഷം കവർന്നു​ക​ള​യുന്ന അഴിമ​തി​യും അക്രമ​വും സ്വാർത്ഥ​ത​യും നിറഞ്ഞ അവസ്ഥകൾ എന്നെ​ന്നേ​ക്കു​മാ​യി നീക്കി​ക്ക​ള​യു​മെന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്യുന്നു.

മാററം എപ്പോൾ എങ്ങനെ വരും

4-8. (എ) യഹോവ ആവശ്യ​മായ മാററങ്ങൾ വരുത്തു​ന്നത്‌ എപ്രകാ​ര​മാ​യി​രി​ക്കും? (ബി) ഇതു സംഭവി​ക്കാ​നു​ളള സമയം സമീപി​ച്ചി​രി​ക്കു​ന്നു എന്നു തെളി​യി​ക്കു​ന്ന​തെ​ന്താണ്‌? (2 തിമൊ​ഥെ​യോസ്‌ 3:1-5; മത്തായി 24:7, 8, 32, 33)

4 അവനെ​ങ്ങ​നെ​യാണ്‌ അതു ചെയ്യുക? ഇപ്പോൾ പ്രവർത്ത​ന​ത്തി​ലി​രി​ക്കുന്ന നൂറു​ക​ണ​ക്കിന്‌ കുഴഞ്ഞു​മ​റി​ഞ്ഞ​തും നിഷ്‌ഫ​ല​വു​മായ രാഷ്‌ട്രീയ വ്യവസ്ഥി​തി​കളെ ആദ്യമാ​യി നീക്കി​ക്ക​ള​യു​ന്ന​തി​നാൽ തന്നെ. തൽസ്ഥാ​നത്ത്‌ തന്റേതായ ഒരു ഏക ഗവൺമെൻറി​നെ, തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള തന്റെ രാജ്യത്തെ, സ്ഥാപി​ക്കാ​നു​ളള അവന്റെ ഉദ്ദേശ്യ​ത്തെ അവൻ പ്രഖ്യാ​പി​ക്കു​ന്നു. ദാനി​യേൽ പ്രവാ​ചകൻ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ അതു മുൻകൂ​ട്ടി​പ്പ​റ​യാൻ ദൈവം ഇടയാക്കി: “ഈ രാജാ​ക്കൻമാ​രു​ടെ (ഭരണകൂ​ട​ങ്ങ​ളു​ടെ) കാലത്ത്‌ സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരു നാളും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജത്വം സ്ഥാപി​ക്കും. . . . അതു ഈ രാജത്വ​ങ്ങളെ ഒക്കെയും നശിപ്പി​ക്ക​യും എന്നേക്കും നിലനിൽക്കു​ക​യും ചെയ്യും.” (ദാനി​യേൽ 2:44) ഇതു എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? അതു ആസന്നമാ​കു​മ്പോൾ തിരി​ച്ച​റി​യാ​നൊ​രു വഴിയുണ്ട്‌.

5 നിങ്ങൾ മിതോ​ഷ്‌ണ​മേ​ഖലാ പ്രദേ​ശ​ത്താണ്‌ ജീവി​ക്കു​ന്ന​തെ​ങ്കിൽ മരങ്ങളി​ലെ ഇലകൾക്ക്‌ തവിട്ടു​നി​റ​മാ​ക​യും അവ കൊഴി​ഞ്ഞു വീഴു​ക​യും ആകാശം ദിനം​പ്രതി കൂടുതൽ കൂടുതൽ ചാരനി​റ​മാ​ക​യും അന്തരീക്ഷം വരണ്ടതും ശീതള​വു​മാ​യി​ത്തീ​രു​ക​യും പക്ഷികൾ കൂട്ട​ത്തോ​ടെ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ത്തേക്ക്‌ പറക്കു​ക​യും ചെയ്യു​ന്നതു കാണു​ക​യാ​ണെ​ങ്കിൽ കലണ്ടറിൽ നോക്കാ​തെ​തന്നെ ശൈത്യ​കാ​ലം സമീപി​ച്ചി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾക്ക്‌ അറിയാൻ കഴിയും അല്ലേ? ഇതി​ലേ​തെ​ങ്കി​ലും ഒരു കാര്യമല്ല അതു നിങ്ങ​ളോട്‌ പറയു​ന്നത്‌. കാരണം വേനൽക്കാ​ലത്ത്‌ ഒരു ദിവസം ആകാശം ചാരനി​റം പൂണ്ടേ​ക്കാം, അല്ലെങ്കിൽ മരങ്ങൾക്ക്‌ രോഗം ബാധി​ച്ചിട്ട്‌ അവയുടെ ഇലകൾ നഷ്ടപ്പെ​ട്ടേ​ക്കാം. എന്നാൽ ആ കാര്യങ്ങൾ എല്ലാം​കൂ​ടെ ഒരുമി​ച്ചു ചേരു​മ്പോൾ ശൈത്യ​കാ​ലം സമീപി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ ഉറപ്പുളള അടയാ​ള​മാ​ണത്‌.

6 അതു​പോ​ലെ ബൈബിൾ നൽകു​ന്ന​താ​യി പല ലക്ഷണങ്ങൾ അടങ്ങിയ ഒരു “അടയാളം” ഉണ്ട്‌. യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള ദൈവ​രാ​ജ്യം ഈ ഭൂമി​യു​ടെ നിയ​ന്ത്രണം ഏറെറ​ടു​ക്കാ​നു​ളള സമയം സമാഗ​ത​മാ​യി​രി​ക്കു​ന്നു എന്ന്‌ ഈ അടയാളം നമ്മോടു പറയുന്നു. ഇന്നത്തെ വർത്തമാന പത്രങ്ങ​ളും റേഡി​യോ​യി​ലെ​യും ടെലി​വി​ഷ​നി​ലെ​യും വാർത്താ​പ​രി​പാ​ടി​ക​ളും ശ്രദ്ധി​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ ആ അടയാളം കാണാൻ കഴിയും. അതെന്താണ്‌?

7 ഭൂമിക്ക്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു എന്നതു സംബന്ധിച്ച ആകുല​ത​യും അനിശ്ചി​ത​ത്വ​വും സഹിതം യുദ്ധം, ക്ഷാമം, രോഗങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ​യാൽ വിശേ​ഷാൽ അടയാ​ള​പ്പെ​ടു​ത്ത​പ്പെട്ട ഒരു സമയം ഒരു പ്രത്യേക തലമു​റ​ക്കു​ള​ളിൽ തന്നെ ഉണ്ടായി​രി​ക്കും എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. ഇന്ന്‌ വാർത്താ മാദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ നാം നിരന്തരം അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ അത്തരം കാര്യങ്ങൾ തന്നെയല്ലേ? മാനവ ചരി​ത്ര​ത്തിൽ യാതൊ​രു തലമു​റ​യും 1914-നു ശേഷം ഭൂമി​യിൽ ജീവി​ക്കുന്ന ഈ തലമു​റ​യോ​ളം മേൽപ്പറഞ്ഞ കാര്യ​ങ്ങ​ളെ​ല്ലാം ഇത്രയ​ധി​ക​മാ​യി കണ്ടിട്ടില്ല. ഇതു​കൊ​ണ്ടാണ്‌ ചരി​ത്ര​കാ​രൻമാർ 1914-നെ മാനവ ചരി​ത്ര​ത്തി​ലെ ഒരു “വഴിത്തി​രിവ്‌” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നത്‌.

8 ആ “അടയാളം” കാണുന്ന തലമു​റ​യെ​പ്പ​ററി സംസാ​രി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “ഇവ സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു എന്ന്‌ ഗ്രഹി​പ്പിൻ. സകലവും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല എന്ന്‌ ഞാൻ സത്യമാ​യിട്ട്‌ നിങ്ങ​ളോട്‌ പറയുന്നു.” (ലൂക്കോസ്‌ 21:31, 32) ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി സമീപി​ച്ചി​രി​ക്കു​ന്നു എന്നാണി​തി​ന്റെ അർത്ഥം. അതു എന്തു മാററ​ങ്ങ​ളാ​യി​രി​ക്കും കൈവ​രു​ത്തുക?

മാനവ കുടും​ബ​ത്തി​നു​വേണ്ടി ദൈവം കരുതി​വെ​ച്ചി​രി​ക്കുന്ന മാററങ്ങൾ

9-13. (എ) ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ മുഴു മനുഷ്യ വർഗ്ഗത്തി​നും​വേണ്ടി ഏതവസ്ഥ​ക​ളാണ്‌ ഉണ്ടായി​രി​ക്കാൻപോ​കു​ന്നത്‌? (ബി) ഈ കാര്യങ്ങൾ യഥാർത്ഥ​ത്തിൽ നടപ്പി​ലാ​കാ​മെ​ന്നും നടപ്പി​ലാ​കു​മെ​ന്നും നിങ്ങൾക്ക്‌ ബോധ്യം​വ​രു​ത്തു​ന്ന​തെ​ന്താണ്‌? (വെളി​പ്പാട്‌ 21:5)

9 ഈ ഗ്രഹ​ത്തെ​യും അതിലെ നിവാ​സി​ക​ളെ​യും സ്വർഗ്ഗ​ത്തിൽ നിന്ന്‌ നയിക്ക​പ്പെ​ടു​ന്ന​തും പൂർണ്ണ​ത​യു​ള​ള​തു​മായ ഒററ ഭരണത്തിൻകീ​ഴിൽ കൊണ്ടു​വ​രു​ന്ന​തി​നാൽ, ലോക​ത്തി​ലെ സമ്പത്തിന്റെ വലി​യൊ​രു ഭാഗം ദുർവ്യ​യം ചെയ്യാ​നി​ട​യാ​ക്കുന്ന രാഷ്‌ട്രീയ കലഹങ്ങ​ളും യുദ്ധങ്ങ​ളും എന്നെ​ന്നേ​ക്കു​മാ​യി അവസാ​നി​പ്പി​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു. രാജ്യ​ത്തി​ലെ യുവജ​ന​ങ്ങ​ളിൽ ഏററവും യോഗ്യ​രാ​യ​വരെ കൊണ്ടു​പോ​യിട്ട്‌ വളരെ​യ​ധി​കം പേരെ വികലാം​ഗ​രാ​യി, കാലോ കയ്യോ മുറി​ച്ചു​കളഞ്ഞ നിലയി​ലും അന്ധരാ​യും, അതിലും മോശ​മാ​യി ജീവനി​ല്ലാത്ത ജഡം മാത്ര​മാ​യും തിരി​ച്ചെ​ത്തി​ക്കുന്ന യുദ്ധത്തി​ന്റെ അന്ത്യത്തെ അത്‌ അർത്ഥമാ​ക്കും. ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യിൽ ജീവി​ക്കുന്ന എല്ലാവ​രും യെശയ്യാവ്‌ 2:4-ലെ ബൈബിൾ പ്രവചനം പ്രാവർത്തി​ക​മാ​ക്കി​യി​ട്ടു​ളള സമാധാന പ്രേമി​ക​ളായ വ്യക്തി​ക​ളാ​യി​രി​ക്കും: “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു​തീർക്കും. ജനത ജനത​ക്കെ​തി​രെ വാളോ​ങ്ങു​ക​യില്ല അവർ ഇനി യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.” ഭൂവ്യാ​പ​ക​മാ​യി സമാധാ​നം സ്ഥാപി​ത​മാ​യി​ക്ക​ഴി​യു​മ്പോൾ എല്ലായി​ട​ത്തു​മു​ളള എല്ലാവർക്കു​മാ​യി അത്ഭുത​ക​ര​മായ കാര്യങ്ങൾ നടപ്പാ​ക്കാൻ കഴിയും.

10 രാഷ്‌ട്രീ​യ​മായ അഴിമ​തി​യും ദുർവ്യ​യ​ങ്ങ​ളും മാത്ര​മാ​യി​രി​ക്കില്ല നിർത്ത​ലാ​ക്ക​പ്പെ​ടു​ന്നത്‌. അതിബൃ​ഹ​ത്തായ വ്യാപാര സ്ഥാപന​ങ്ങ​ളു​ടെ അത്യാ​ഗ്ര​ഹ​വും അവസാ​നി​പ്പി​ക്ക​പ്പെ​ടും. ഇവയിൽ അനേക​വും വായു​വും വെളള​വും മണ്ണും വിഷലി​പ്‌ത​മാ​ക്കി​ക്കൊ​ണ്ടും ഭൂമി​യി​ലെ മൃഗസ​മ്പത്ത്‌ നശിപ്പി​ച്ചു​കൊ​ണ്ടും ഭൂമിയെ മലിനീ​ക​രി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. എന്നാൽ വെളി​പ്പാട്‌ 11:18-ൽ ദൈവം “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കാൻ” പോകു​ന്നു എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. അപ്പോൾ ഭൂമി​യി​ലെ വനങ്ങളു​ടെ മനോ​ഹാ​രി​ത​യും അതിലെ നദിക​ളു​ടെ​യും തടാക​ങ്ങ​ളു​ടെ​യും വെട്ടി​ത്തി​ള​ങ്ങുന്ന സുതാ​ര്യ​ത​യും അതിലെ വായു​വി​ന്റെ സുഖശീ​ത​ള​ത​യും സുഗന്ധ​വും അതിലെ പക്ഷിക​ളു​ടെ​യും മത്സ്യങ്ങ​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യും സമ്പന്നമായ വൈവി​ദ്ധ്യ​വും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും. തന്റെ വചനത്തിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വർക്കാ​യി ദൈവം കരുതി​യി​രി​ക്കുന്ന ഈ അതിമ​ഹ​ത്തായ ഭാവി​യിൽ ഇത്തരം കാര്യങ്ങൾ ആസ്വദി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കാൻ നിങ്ങൾക്കും കഴിയും.

11 തന്റെ നൂതന​ക്ര​മ​ത്തിൽ ഭൂമി​യി​ലെ എല്ലാ ആളുകൾക്കും, അവർ എവി​ടെ​യാ​യി​രു​ന്നാ​ലും, ഭൂമി​യു​ടെ സമൃദ്ധ​മായ ഉൽപ്പന്നങ്ങൾ ആസ്വദി​ക്കാൻ കഴിയു​മെന്ന്‌ നമ്മുടെ സ്രഷ്ടാവ്‌ വാഗ്‌ദാ​നം ചെയ്യുന്നു. ഇന്ന്‌ ഭൂമി​യിൽ പലേട​ങ്ങ​ളി​ലും കാണാ​വു​ന്ന​തു​പോ​ലെ ശോഷിച്ച കൈക​ളും ഉന്തിയ വയറു​മാ​യി പട്ടിണി​കി​ട​ക്കുന്ന കുഞ്ഞു​ങ്ങളെ ഈ ഭൂമി​യിൽ വീണ്ടു​മൊ​രി​ക്ക​ലും കാണു​ക​യില്ല. യെശയ്യാവ്‌ 25:6, 8, വാക്യ​ങ്ങ​ളിൽ ഈ പ്രവചനം എഴുത​പ്പെ​ടാൻ ദൈവം ഇടയാക്കി: “സൈന്യ​ങ്ങ​ളു​ടെ യഹോവ സകലർക്കു​മാ​യി . . . നന്നായി എണ്ണ ചേർത്ത വിഭവങ്ങൾ കൊണ്ട്‌ ഒരു വിരുന്നു കഴിക്കും . . . അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും, യഹോ​വ​യായ കർത്താവ്‌ തീർച്ച​യാ​യും സകല മുഖങ്ങ​ളിൽ നിന്നും കണ്ണുനീർ തുടക്കും.”

12 അതെ, എല്ലാറ​റി​ലും മെച്ചമാ​യി അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ്ഗ​ത്തിന്‌ ദൈവം പൂർണ്ണ​മാ​യി ആരോ​ഗ്യം തിരി​കെ​ക്കൊ​ടു​ക്കാൻ പോകു​ന്നു എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. അവന്റെ പുത്രന്റെ രാജ്യം മനുഷ്യ​രു​ടെ രോഗ​വും അപൂർണ്ണ​ത​യും സൗഖ്യ​മാ​ക്കു​മ്പോൾ രോഗ​വും വേദന​യും മരണവും കൈവ​രു​ത്തി​യി​രി​ക്കുന്ന എല്ലാ സങ്കടവും കഷ്ടതയും എന്നേക്കു​മാ​യി അവസാ​നി​ക്കും. വെളി​പ്പാട്‌ 21:4 നമ്മോട്‌ പറയുന്നു: “അവൻ അവരുടെ കണ്ണുക​ളിൽ നിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും, ഇനി മരണം ഉണ്ടായി​രി​ക്കു​ക​യില്ല. ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല. പൂർവ്വ​കാ​ര്യ​ങ്ങൾ കഴിഞ്ഞു​പോ​യി.”

13 അതിന്റെ അർത്ഥം മാനുഷ അപൂർണ്ണ​ത​യു​ടെ ഫലമാ​യു​ളള വാർദ്ധ​ക്യം ഇല്ലാതാ​ക്ക​പ്പെ​ടുന്ന സമയം വരും എന്നാണ്‌. പ്രായാ​ധി​ക്യ​ത്തോ​ടെ ഇന്നുണ്ടാ​കുന്ന ത്വക്കിന്റെ ചുളി​വും നരച്ച മുടി​യും കഷണ്ടി​യും ദുർബ്ബ​ല​മായ അസ്ഥിക​ളും പേശി​ക​ളു​ടെ ശക്തിക്ഷ​യ​വും ശ്വാസം​മു​ട്ട​ലും ഇല്ലാത്ത ഒരു ഭാവി പ്രദാനം ചെയ്യു​ന്ന​തിൽ ദൈവം എത്രയോ സ്‌നേ​ഹ​വാ​നാണ്‌. അതെ, ഇപ്പോൾ തന്നെ പ്രായ​മാ​യി​രി​ക്കു​ന്ന​വർക്കു​വേണ്ടി ഇയ്യോബ്‌ 33:25 വർണ്ണി​ച്ചി​രി​ക്കുന്ന സംഗതി ചെയ്യാൻ ദൈവം പ്രാപ്‌ത​നാണ്‌: “അവന്റെ ദേഹം യൗവന​കാ​ല​ത്തേ​തി​ലും പുഷ്ടി​വെ​ക്കട്ടെ; അവൻ ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരിഞ്ഞു വരട്ടെ.” അതെ, ഇന്നു യുവജ​ന​ങ്ങൾക്കു​ള​ള​തി​ലും മെച്ചമായ ആരോ​ഗ്യ​വും ശക്തിയും കൈവ​രു​ത്താൻ യഹോ​വ​യാം ദൈവ​ത്തി​നു കഴിയും. കാരണം ഇപ്പോൾ യുവജ​ന​ങ്ങൾക്കു​പോ​ലും രോഗം ബാധി​ക്കു​ക​യും ചിലർ അപ്രതീ​ക്ഷി​ത​മാ​യി ചെറു​പ്പ​ത്തിൽതന്നെ മരിച്ചു​പോ​ക​യും ചെയ്യുന്നു.

നിങ്ങൾക്ക്‌ ഭാവി ആസ്വദി​ക്കാൻ കഴിയുന്ന വിധം

14-16. ഈ മഹത്തായ ഭാവി ആസ്വദി​ക്കു​ന്ന​തിന്‌ നിങ്ങൾ എന്തു ചെയ്യേ​ണ്ട​തുണ്ട്‌?

14 ബൈബിൾ പറയും​പ്ര​കാ​രം നിങ്ങൾ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ ആ മഹത്തായ ഭാവി നിങ്ങളു​ടേ​താ​യി​രി​ക്കും. “ദുർദ്ദി​വ​സങ്ങൾ വരിക​യും ‘എനിക്കി​ഷ്ട​മില്ല’ എന്നു [വാർദ്ധ​ക്യ​ത്തിൽ കഷ്ടപ്പെ​ടു​ന്നവർ പറയു​ന്ന​തു​പോ​ലെ] നീ പറയു​ക​യും ചെയ്യുന്ന കാലം വരുന്ന​തി​നു മുൻപ്‌ [യുവാ​വി​ന്റെ​യോ യുവതി​യു​ടെ​യോ] യൗവന​കാ​ലത്ത്‌ നിന്റെ സ്രഷ്ടാ​വി​നെ ഓർത്തു​കൊൾക.”—സഭാ​പ്ര​സം​ഗി 12:1.

15 അതിന്‌ നിങ്ങളു​ടെ സ്രഷ്ടാ​വി​നെ​പ്പ​ററി വല്ലപ്പോ​ഴു​മൊ​ക്കെ വെറുതെ ചിന്തി​ക്കു​ന്നത്‌ മതിയാ​യി​രി​ക്കു​ന്നില്ല. അവന്റെ പുതിയ വ്യവസ്ഥി​തി​യിൽ നിങ്ങൾ ഉണ്ടായി​രി​ക്കാൻ അവൻ ആഗ്രഹി​ക്ക​ത്ത​ക്ക​വണ്ണം എന്നും എല്ലായ്‌പ്പോ​ഴും അവനെ ഓർമ്മി​ക്കു​ക​യും അവനെ പ്രസാ​ദി​പ്പി​ക്കാൻ തക്കവണ്ണം ജീവി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യാൻ അവൻ നിങ്ങളെ നിർബ​ന്ധി​ക്കു​ക​യില്ല. നിങ്ങൾ സ്വതന്ത്ര മനസ്സാ​ലെ​യും സ്വന്ത തീരു​മാ​ന​പ്ര​കാ​ര​വും അതു​ചെ​യ്യണം. നിങ്ങൾ ചെയ്യേ​ണ്ട​തായ എന്തെങ്കി​ലും ചെയ്യാൻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളെ നിർബ​ന്ധി​ക്കേ​ണ്ടി​വ​രു​മ്പോൾ നിങ്ങൾ അതു ചെയ്യു​ന്നത്‌ കാണു​ന്ന​തിൽ നിന്ന്‌ അവർക്ക്‌ യഥാർത്ഥ​ത്തിൽ യാതൊ​രു സന്തോ​ഷ​വും ലഭിക്കു​ക​യി​ല്ലെന്ന്‌ നിങ്ങൾക്ക​റി​യാം. എന്നാൽ അതു അവർക്കു സന്തോഷം കൈവ​രു​ത്തു​മെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ നിങ്ങൾ സ്വമന​സ്സാ​ലെ​യും സന്തോ​ഷ​ത്തോ​ടെ​യും അതു ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ അവർക്ക്‌ വളരെ​യ​ധി​കം സന്തോഷം കൈവ​രു​ത്തും. അപ്രകാ​രം​തന്നെ യഹോവ തന്റെ വചനത്തിൽ പറയുന്നു: “മകനെ, നീ ജ്ഞാനി​യാ​യി​രുന്ന്‌ എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക.”—സദൃശ​വാ​ക്യ​ങ്ങൾ 27:11.

16 അതേ, നിങ്ങളു​ടെ ജീവി​ത​ത്തി​ലെ വസന്തകാ​ല​മായ യൗവനം ആസ്വദി​ക്കുക. അതിൽനിന്ന്‌ പരമാ​വധി നേട്ടമു​ണ്ടാ​ക്കുക. ഇപ്പോ​ഴും ഭാവി​യി​ലും സാദ്ധ്യ​മാ​കു​ന്ന​തിൽ ഏററവും അധികം സന്തോഷം കൈവ​രു​ത്തുന്ന ഗുണങ്ങൾ നട്ടുവ​ളർത്തുക. നിങ്ങളു​ടെ ജീവി​ത​പാ​ത​യിൽ ഒരു നല്ല തുടക്കം കുറി​ക്കു​ന്ന​തിന്‌ നിങ്ങളു​ടെ യൗവനം ഉപയോ​ഗി​ക്കുക. ഇപ്പോ​ഴത്തെ നശിച്ചു​കൊ​ണ്ടി​രി​ക്കുന്ന, മരിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ വ്യവസ്ഥി​തി​യി​ലെ ഏതാനും ദശകങ്ങ​ളി​ലേ​ക്കു​ളള ജീവി​തമല്ല, മറിച്ച്‌ യൗവന യുക്തമായ ആരോ​ഗ്യ​ത്തി​ന്റെ ഉൻമേ​ഷ​ത്തോ​ടെ ദൈവ​ത്തി​ന്റെ പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വി​തം.

[അധ്യയന ചോദ്യ​ങ്ങൾ]