ഭൗതിക സമ്പത്തുകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
അധ്യായം 21
ഭൗതിക സമ്പത്തുകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
1-4. (എ) അനേകം യുവജനങ്ങളും തങ്ങൾക്കുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഭൗതിക വസ്തുക്കളിൽ ചിലത് എന്തൊക്കെയാണ്? (ബി) ഭൗതിക വസ്തുക്കൾക്ക് അമിതപ്രാധാന്യം കൊടുക്കുന്നത് ഒരുവന് ആളുകളെ സംബന്ധിച്ച് വികലമായ വീക്ഷണം ഉണ്ടായിരിക്കാൻ ഇടയാക്കുന്നതെങ്ങനെയാണ്?
വൈവിധ്യമാർന്നതും എല്ലാത്തരത്തിലുമുളള ആയിരക്കണക്കിന് നല്ല സമ്മാനങ്ങൾ കൊണ്ട് അക്ഷരാർത്ഥത്തിൽ നിറച്ചിരിക്കുന്നതുമായ ഒരു വീട് നിങ്ങൾക്ക് വിഭാവന ചെയ്യാൻ കഴിയുമോ? അത്തരത്തിലുളള ഒരു വീട്ടിൽ വസിച്ചുകൊണ്ട് കുടുംബത്തിന്റെ ശിരസ്സായിരിക്കുന്ന നിങ്ങളുടെ പിതാവിൽനിന്ന് അതിൽ പലേ സമ്മാനങ്ങളും ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഇപ്പോൾ തന്നെ നിങ്ങൾ അത്തരമൊരു ഭവനത്തിലാണ് വസിക്കുന്നത്—ഭൂമിയെന്ന ഈ ഗ്രഹത്തിൽ—യഹോവയാം ദൈവം അത്ഭുതകരമാംവണ്ണം വ്യത്യസ്തങ്ങളായ അനേകം നല്ല വസ്തുക്കളെക്കൊണ്ട് അതിനെ നിറച്ചിരിക്കുന്നു.
2 എന്നാൽ ആശ്ചര്യമെന്നു പറയട്ടെ ഈ ഭൗതിക വസ്തുക്കളിൽ നിന്ന് നമുക്ക് പൂർണ്ണമായ ആസ്വാദനം ലഭിക്കുന്നത്—വാസ്തവത്തിൽ ജീവിതത്തിൽ നിന്നുതന്നെ പൂർണ്ണമായ ആസ്വാദനം ലഭിക്കുന്നത്—നാം നമ്മുടെ ജീവിതത്തിൽ അവയ്ക്കു പ്രമുഖമായ ഒരു സ്ഥാനം കൊടുക്കാതിരിക്കുന്നതിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതെപ്രകാരമാണ്? അത് ഭൗതിക വസ്തുക്കളെക്കാൾ വളരെയേറെ വിലപ്പെട്ട മററു കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുളളതുകൊണ്ടാണ്.
3 ഭൗതിക വസ്തുക്കൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ചില യുവജനങ്ങളെ നിസ്സംശയമായും നിങ്ങൾക്കറിയാം. മോടിയുളള ഒരു റേഡിയോയോ റെറയിപ്പ്റെക്കാർഡറോ സ്ററീരിയോ സെറേറാ ഏതെങ്കിലും വിശേഷപ്പെട്ട വസ്ത്രങ്ങളോ ക്യാമറായോ ഒരു മോട്ടോർ സ്കൂട്ടറോ ഒരു മോട്ടോർ കാറുപോലുമോ സ്വന്തമായി ഉണ്ടായിരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഏററവും വിലപ്പെട്ടതായി അവർക്ക് തോന്നിയേക്കാം. പലരും പഠനകാര്യത്തിലോ കുടുംബകാര്യങ്ങളിലോ മറെറന്തിലെങ്കിലുമോ ഉളളതിൽ കൂടുതൽ താല്പര്യം ഇത്തരം വസ്തുക്കളോട് കാണിക്കുന്നു. നിങ്ങളെയും മററുളളവരെയും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടുളള ഭൗതിക വസ്തുക്കളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനും അവർ ചായ്വ് കാണിക്കുന്നു. ഇത് അർത്ഥവത്താണോ?
4 ഒരു നിമിഷം ഇതേപ്പററി ചിന്തിക്കുക. നിങ്ങൾക്ക് അത്തരം ഭൗതിക വസ്തുക്കൾ ഉണ്ടായിരിക്കുന്നതോ ഇല്ലാതിരിക്കുന്നതോ നിങ്ങൾ ഏതുതരം വ്യക്തിയാണെന്നുളളതിന് ഏതെങ്കിലും കാര്യമായ മാററം വരുത്തുന്നുവോ? അത്തരം വസ്തുക്കൾ ഉളളതിനാൽ നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഒരു വ്യക്തിയും ഇല്ലാത്തതിനാൽ മോശമായ ഒരു വ്യക്തിയും ആയിരിക്കുന്നുവോ? യഥാർത്ഥത്തിൽ ഏററവും വിലപ്പെട്ട സ്വത്തുക്കൾ ഒരു വ്യക്തിയെന്നനിലയിൽ നിങ്ങളുടെ മൂല്യം നിർണ്ണയിക്കുന്നവ, നിങ്ങൾക്ക് ഏററവും കൂടുതൽ സംതൃപ്തിയും സന്തോഷവും കൈവരുത്തുന്നവ, ഒരു വ്യത്യസ്തതരത്തിലുളള സ്വത്തുക്കളാണ്. കൂടുതൽ വിലപ്പെട്ട ഈ സമ്പാദ്യങ്ങളിൽ ചിലത് എന്തൊക്കെയാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
കൂടുതൽ വിലപ്പെട്ട സമ്പാദ്യങ്ങൾ
5-7. (എ) കൂടുതലായ ഒരു ഭാഷയുടെയോ കാര്യങ്ങൾ ചെയ്യാനുളളവിധം സംബന്ധിച്ചോ ഉളള അറിവു ഭൗതിക വസ്തുക്കളെക്കാൾ വിലയേറിയതായിരിക്കാവുന്നതെങ്ങനെ? (സഭാപ്രസംഗി 7:12) (ബി) ദൈവവചനത്തെ സംബന്ധിച്ച അറിവ് അതിലും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 15:2; 1 തിമൊഥെയോസ് 4:16)
5 അറിവിനെ സംബന്ധിച്ചെന്ത്? കൂടുതലായി ഒരു ഭാഷകൂടി അറിയാമായിരിക്കുന്നതിന്റെ മൂല്യത്തെ ഒരു ട്രാൻസിസ്ററർ റേഡിയോയോ ഒരു സ്ററീരിയോ സെറേറാ സ്വന്തമായുണ്ടായിരിക്കുന്നതിന്റെ മൂല്യത്തോടു താരതമ്യപ്പെടുത്തുക. ഈ വക സാധനങ്ങൾ ഉണ്ടായിരിക്കുന്നതിൽ തീർച്ചയായും യാതൊരു തെററുമില്ല. നിങ്ങളുടെ സ്വന്തം ഭാഷയിൽ ആളുകൾ സംസാരിക്കുന്നതും പാടുന്നതും കേട്ട് നിങ്ങൾക്കാസ്വദിക്കാൻ കഴിയും. എന്നാൽ കൂടുതലായി ഒരു ഭാഷകൂടി പഠിക്കുന്നതിനാൽ നിങ്ങൾക്ക് ഇപ്പോൾ അറിയാവുന്ന ഭാഷകൊണ്ട് സാധിക്കുന്നതിലും അധികമായി ഒരുപക്ഷേ പത്തുകോടി ആളുകളുമായി കൂടി സംഭാഷിക്കാൻ നിങ്ങൾക്ക് കഴിയുന്നു. ആ ഭാഷ ഉപയോഗിക്കുന്ന ആളുകൾ നിങ്ങളുടെ സ്ഥലം സന്ദർശിച്ചേക്കാം. അതല്ല മററു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനുളള സന്ദർഭം നിങ്ങൾക്കുണ്ടാവുകയാണെങ്കിൽ ആ പരിജ്ഞാനം നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കിത്തീർക്കും.
6 കാര്യങ്ങൾ ചെയ്യുന്നവിധം പഠിക്കുന്നതും അതുപോലെതന്നെ പ്രയോജനകരമാണ്. ഒരു നല്ല പാചകക്കാരനോ തയ്യൽക്കാരിയോ വിദഗ്ദ്ധനായ മരപ്പണിക്കാരനോ യന്ത്രസാമഗ്രികൾ നന്നാക്കാനറിയാവുന്നവനോ ആയിരിക്കുന്നതിന്റെ പ്രയോജനത്തെപ്പററി ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ വിലപ്പെട്ട എന്തെങ്കിലും നേടുന്നതിന് ഭാവിയിലേക്ക് കൂടുതൽ പ്രയോജനപ്പെടുന്നത് ഭൗതികസ്വത്തുക്കളേക്കാൾ അധികം ഇത്തരം പ്രാപ്തികളായിരിക്കും.
7 എന്നാൽ ഏററവും വിലപ്പെട്ടത് ദൈവവചനത്തെ സംബന്ധിച്ച അറിവാണ്. അത് സത്യമായിരിക്കുന്നതെന്തുകൊണ്ട്? കാരണം അതുകൊണ്ട് നിങ്ങൾക്ക് ഹൃദയം തകർന്നവരും നിരാശരുമായവർക്ക് ആശ്വാസവും പ്രത്യാശയും കൈവരുത്താൻ കഴിയും. ഇത് ഒരു സ്ററീരിയോ സെററിൽ നിന്നുമുളള സംഗീതത്തിന് ഒരിക്കലും സാധിക്കാത്തതാണ്. ദൈവത്തെ സംബന്ധിച്ച സത്യത്തിന്റെ പരിജ്ഞാനത്താൽ നിങ്ങൾക്ക് വാസ്തവത്തിൽ ജീവൻ രക്ഷിക്കാൻ കഴിയും. അതു ചെയ്യാൻ കഴിയുന്ന ഏതു ഭൗതിക വസ്തുവിനെപ്പററിയാണ് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നത്? ജ്ഞാനിയായ മനുഷ്യൻ യുവജനങ്ങളോട് താൻ ശുപാർശ ചെയ്യുന്നതു വാങ്ങാൻ അവരെ പ്രേരിപ്പിക്കുന്നതിൽ അതിശയമില്ല. അദ്ദേഹം പറയുന്നു: “നീ സത്യം വില്ക്കുകയല്ല വാങ്ങുകയത്രെ വേണ്ടത്. ജ്ഞാനവും ശിക്ഷണവും വിവേകവും അങ്ങനെതന്നെ. നീതിമാന്റെ അപ്പൻ തീർച്ചയായും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പൻമാർ സന്തോഷിക്കും; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കും.”—സദൃശവാക്യങ്ങൾ 23:23-25.
8-12. (എ) ഒരു വ്യക്തിയെന്നനിലയിൽ നിങ്ങൾ എന്തായിരിക്കുന്നു എന്നത് നിങ്ങളുടെ ഭൗതിക സ്വത്തുക്കളെക്കാൾ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? ബൈബിൾ ഇതു വ്യക്തമാക്കുന്നതെങ്ങനെ? (ബി) അതുകൊണ്ട് ഏതു ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം ശ്രമിക്കണം? (ഗലാത്യർ 5:22, 23)
8 ഒരു സൽപ്പേര് അഥവാ സൽക്കീർത്തി ഭൗതിക വസ്തുക്കളെക്കാൾ എത്രയോ വിലപ്പെട്ടതാണ് എന്നുംകൂടി പരിചിന്തിക്കുക. നിസ്വാർത്ഥനും സത്യസന്ധനും പരിശ്രമശാലിയും വിശ്വസ്തനും ബഹുമാന്യനുമായി നിങ്ങൾ അറിയപ്പെടുന്നെങ്കിൽ വിശിഷ്ടമായ ഏതെങ്കിലും പ്രത്യേകതരം വസ്ത്രത്തെക്കാൾ അധികമായി അതു നിങ്ങളെ മററുളളവർക്കു സ്വീകാര്യനാക്കും. അത്തരമൊരു കീർത്തി ഒരു വിലപ്പെട്ട സുഹൃത്തോ സഹപ്രവർത്തകനോ ഒരു തൊഴിലാളിയോ ആയി നിങ്ങളെ ലഭിക്കാൻ മററുളളവർ ആഗ്രഹിക്കാനിടയാക്കും. അതു മററുളളവരെ സന്ദർശിക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നതിനോ മററുളളവരോടൊത്ത് കാര്യങ്ങൾ ചെയ്യുന്നതിനോ അവരുടെ നല്ല വസ്തുക്കൾ കൂട്ടായി ആസ്വദിക്കുന്നതിനോ ഇടയാക്കിയേക്കാം. അത് ഒരു ടെലിവിഷൻ സെററിനേക്കാൾ മെച്ചമായി ഏകാന്തത സംബന്ധിച്ച ഏതു പ്രശ്നവും പരിഹരിക്കയില്ലേ?
9 വാസ്തവത്തിൽ നമ്മുടെ ജീവിതത്തിലെ സന്തോഷം വളരെയധികം ആശ്രയിച്ചിരിക്കുന്നത് നാം വിലമതിക്കപ്പെടുന്നു, നാം മററുളളവർക്ക് വേണ്ടപ്പെട്ടവരാണ്, നാം അവരുടെ ജീവിതത്തിന് അല്പമായെങ്കിലും സംഭാവന ചെയ്യുന്നു, നാം ഇല്ലെങ്കിൽ അവർക്ക് നമ്മുടെ അഭാവം അനുഭവപ്പെടും എന്നും മററുമുളള ബോധ്യത്തെയാണ്. നല്ല ഗുണങ്ങളിൽ ധനികരായിരിക്കുന്നതിനാൽ ഭൗതിക വസ്തുക്കളിൽ സമ്പന്നരായിരിക്കുന്നതിലും വളരെയധികമായി ഏററവും നല്ലയാളുകളാൽ നിങ്ങൾ വിലമതിക്കപ്പെടാൻ ഇടവരും. സദൃശവാക്യങ്ങൾ എന്ന പുസ്തകം പറയും പ്രകാരം: “ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അവന്റെ അധരലാവണ്യം നിമിത്തം രാജാവ് അവന്റെ കൂട്ടുകാരനായിരിക്കും.”—സദൃശവാക്യങ്ങൾ 22:11.
10 യുവാവായ തിമൊഥെയോസിന് പൗലോസിനോടൊപ്പം അദ്ദേഹത്തിന്റെ മിഷനറി യാത്രയിൽ രസകരമായ പല സ്ഥലങ്ങളിലേക്കും പോകാനായി തെരഞ്ഞെടുക്കപ്പെടാനുളള പദവി ലഭിച്ചു. ഇതു തിമൊഥെയോസിന്റെ ഭൗതിക സ്വത്തു മുഖാന്തരമായിരുന്നില്ല. മറിച്ച്, ഏഷ്യാമൈനറിലെ രണ്ടു നഗരങ്ങളിലെ ക്രിസ്ത്യാനികളിൽനിന്ന് അവന്റെ നല്ല ഗുണങ്ങൾ സംബന്ധിച്ച് സാക്ഷ്യം ലഭിച്ചതിനാലായിരുന്നു. ഇതിന്റെ ഫലമായി തിമൊഥെയോസിന് ലഭിച്ച അനുഭവപരിചയം വിലമതിക്കാനാവാത്തതായിരുന്നു. അതു പിൽക്കാലത്ത് പ്രത്യേക നിയമനങ്ങൾ സ്വീകരിക്കുന്നതിനും അപ്പോസ്തലന് ആശ്രയിക്കാൻ കൊളളാവുന്ന ഒരു മനുഷ്യനായിരിക്കത്തക്കവണ്ണവും അവനെ യോഗ്യനാക്കി. ഭൗതിക വസ്തുക്കൾക്ക് തിമൊഥെയോസ് തന്റെ ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുത്തില്ല എന്നത് മാസിഡോണിയായിലെ ഫിലിപ്പി സഭയിലേക്ക് അവനെ അയക്കുന്ന ഘട്ടത്തിൽ പൗലോസ് ചെയ്ത പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്: “നിങ്ങളെ സംബന്ധിച്ച് പരമാർത്ഥമായി കരുതുവാൻ അവന്റേതുപോലെയുളള സ്വഭാവമുളള മററാരും എനിക്കില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്തകാര്യമത്രെ എല്ലാവരും നോക്കുന്നു. അവൻ [തിമൊഥെയോസ്] തന്നെപ്പററി എന്തു തെളിയിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.”—ഫിലിപ്പ്യർ 2:19-23.
11 യഥാർത്ഥ സുഹൃത്തുക്കൾ, നിങ്ങൾ എന്തായിരിക്കുന്നുവോ അതിന്റെ പേരിൽ നിങ്ങളെ വിലമതിക്കും. അല്ലാതെ നിങ്ങൾക്കുളള ഭൗതിക സ്വത്തിന്റെ പേരിലല്ല. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു. അനർത്ഥങ്ങളിൽ പങ്കുചേരാൻ ഒരു സഹോദരൻ ജനിക്കുന്നു.” (സദൃശവാക്യങ്ങൾ 17:17, ന്യൂ ഇംഗ്ലീഷ് ബൈബിൾ) അതിലുപരിയായി നിങ്ങൾ യഹോവയുടെ സേവനത്തെ നിങ്ങളുടെ ജീവിതത്തിലെ മുഖ്യസംഗതിയാക്കുന്നുവെങ്കിൽ അവൻതന്നെ നിങ്ങളുടെ സുഹൃത്തായിരിക്കും. കൂടാതെ “ഒരുത്തന്റെ വഴികൾ യഹോവയ്ക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.”—സദൃശവാക്യങ്ങൾ 16:7.
12 അറിവ്, നല്ല ഒരു വ്യക്തിത്വം, യഥാർത്ഥ സുഹൃത്തുക്കൾ എന്നീകാര്യങ്ങൾ കവർച്ച ചെയ്യപ്പെടുകയോ സമയവും ഉപയോഗവും കൊണ്ട് തീർന്നുപോകയോ അവയുടെ മൂല്യം നശിക്കുകയോ ചെയ്കയില്ല എന്നുംകൂടി തിരിച്ചറിയുക. എന്നാൽ നിങ്ങളുടെ ഭൗതിക സ്വത്തുക്കൾ ആളുകൾ മോഷ്ടിക്കയോ നശിപ്പിക്കുകയോ ചെയ്തേക്കാം. അതുകൊണ്ട് ദൈവത്തിന്റെ പുത്രൻ ജ്ഞാനപൂർവ്വം ബുദ്ധിയുപദേശിച്ചു: “പുഴുവും തുരുമ്പും കെടുക്കാതെയും കളളൻമാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവിൻ. നിന്റെ നിക്ഷേപം ഉളേളടത്തു നിന്റെ ഹൃദയവും ഇരിക്കും.” (മത്തായി 6:20, 21) ദൈവത്തിന്റെ അടുത്ത് നിങ്ങൾക്ക് ഒരു സൽപ്പേര് ഉണ്ടായിരിക്കയും അതു നിലനിർത്തുകയുമാണെങ്കിൽ നിങ്ങളുടെ ഭാവി സന്തുഷ്ടി സുരക്ഷിതമായിരിക്കും, അതു സുനിശ്ചിതമായിരിക്കും. അവന്റെ പുതിയ വ്യവസ്ഥിതിയിൽ ഈ ഭൂമിയിലുളള നല്ല വസ്തുക്കളുടെ സമ്പത്തു മുഴുവൻ പൂർണ്ണമായും ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും.
ജ്ഞാനവും ബലവും പ്രകടമാക്കുക
13-15. (എ) ഭൗതിക വസ്തുക്കൾക്കു വേണ്ടിയുളള ആഗ്രഹം നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവെങ്കിൽ നിങ്ങൾ ആരെയായിരിക്കും സമ്പന്നമാക്കുക? എന്നാൽ നിങ്ങൾക്കെങ്ങനെയായിരിക്കും നഷ്ടം സംഭവിക്കുക? (മത്തായി 6:33) (ബി) ഭൗതിക വസ്തുക്കൾ സംബന്ധിച്ച ഏതു വീക്ഷണമാണ് സന്തുലിതമായിരിക്കുന്നത്?
13 അപ്പോൾ, പിന്നെ, ഇന്നത്തെ വ്യാപാര വ്യവസ്ഥിതി അതിന്റെ അതിശക്തമായ പ്രചാരണങ്ങളാൽ നിങ്ങളുടെ ജീവിതത്തെ ഭൗതിക വസ്തുക്കളെ ചുററിപ്പററി പടുത്തുയർത്താൻ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ അനുവദിക്കുന്നതെന്തിന്? നിങ്ങൾ എന്തിന് അവരെ സമ്പന്നരാക്കുകയും അവസാനം യഥാർത്ഥത്തിൽ വിലപ്പെട്ട സംഗതികൾ സംബന്ധിച്ച് നിങ്ങളെതന്നെ ദരിദ്രരാക്കുകയും ചെയ്യണം? ഭൗതീകത്വത്തിന്റെ ഈ ആകർഷണത്തെ ചെറുക്കുകയും ഭൗതിക വസ്തുക്കളെക്കാൾ വിലപ്പെട്ട വസ്തുക്കൾ തേടിക്കൊണ്ട് ജീവിതത്തിൽനിന്ന് ഏററവും മെച്ചമായത് നേടാൻ തീരുമാനിക്കുകയും ചെയ്യരുതോ?
14 ഇപ്പോൾ ഇതു വിശേഷാൽ ജീവൽ പ്രധാനമാണ്. ഏതൽക്കാല വ്യവസ്ഥിതി അതിന്റെ എല്ലാ വ്യാപാര മനോഭാവത്തോടുംകൂടി അന്ത്യത്തെ സമീപിച്ചുകൊണ്ടിരിക്കുന്നു എന്ന് ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഭൗതിക വസ്തുക്കൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നതിനാൽ നമുക്ക് ഒരു കെണിയായി തീർന്നേക്കാം. നാം ഈ വ്യവസ്ഥിതിയിൽ പൂണ്ടു കിടക്കുന്നതായി കണ്ടെത്തപ്പെട്ടാൽ ദൈവം ഈ വ്യവസ്ഥിതിയെ ശുദ്ധീകരിച്ച് പുതിയ വ്യവസ്ഥിതി ആനയിക്കുമ്പോൾ നാമും പഴയ വ്യവസ്ഥിതിയോടുകൂടി തുടച്ചു നീക്കപ്പെട്ടേക്കാം. യേശു ഇപ്രകാരം മുന്നറിയിപ്പു നൽകി: “സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; കാരണം, ഒരുത്തന് സമൃദ്ധിയുണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവനു ആധാരമായിരിക്കുന്നത്.”—ലൂക്കോസ് 12:15.
15 നമുക്ക് യാതൊരു ഭൗതിക വസ്തുക്കളും ഉണ്ടായിരിക്കരുത് എന്നല്ല ഇതിന്റെ അർത്ഥം. മറിച്ച് അവ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ നാം ആഗ്രഹിക്കുന്നില്ല. കൂടാതെ യഥാർത്ഥ സന്തോഷത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന വസ്തുക്കളും നമ്മുടെ ലക്ഷ്യം നേടുന്നതിന് വാസ്തവത്തിൽ തടസ്സമായിരുന്നേക്കാവുന്ന വസ്തുക്കളും തമ്മിൽ തിരിച്ചറിയാൻ നമുക്കു കഴിയണം. നിങ്ങൾക്ക് എന്തെല്ലാം സ്വത്തുക്കളുണ്ടായിരുന്നാലും അതു മററുളളവരുടെ നൻമക്കും വിശേഷാൽ സ്രഷ്ടാവിന്റെ മഹത്വത്തിനും വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യം വയ്ക്കുക.
[അധ്യയന ചോദ്യങ്ങൾ]