വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നേക്കും ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌

എന്നേക്കും ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌

അധ്യായം 30

എന്നേക്കും ജീവി​ക്കാൻ നിങ്ങൾ ചെയ്യേ​ണ്ടത്‌

1. (എ) നിങ്ങൾക്ക്‌ ഏതു രണ്ടു ഗതികൾ തുറന്നു​കി​ട​ക്കു​ന്നു? (ബി) നിങ്ങൾക്കു ശരിയായ ഗതി തെര​ഞ്ഞെ​ടു​ക്കാ​വു​ന്ന​തെ​ങ്ങനെ?

1 യഹോ​വ​യാം ദൈവം നിങ്ങൾക്കു വിശി​ഷ്ട​മായ ഒന്ന്‌—അവന്റെ നീതി​യു​ളള പുതിയ വ്യവസ്ഥി​തി​യി​ലെ നിത്യ​ജീ​വൻ—വാഗ്‌ദാ​നം ചെയ്യുന്നു. (2 പത്രോസ്‌ 3:13) എന്നാൽ അന്നത്തെ ജീവിതം നിങ്ങൾ ഇപ്പോൾ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ഇപ്പോ​ഴത്തെ ദുഷ്ട​ലോ​കം അതിന്റെ ഭാഗമാ​യി​രി​ക്കുന്ന എല്ലാവ​രോ​ടും​കൂ​ടെ നീങ്ങി​പ്പോ​കാ​റാ​യി​രി​ക്കു​ക​യാണ്‌, എന്നാൽ “ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ എന്നേക്കും സ്ഥിതി​ചെ​യ്യു​ന്നു.” (1 യോഹ​ന്നാൻ 2:17) അതു​കൊണ്ട്‌ നിങ്ങൾ രണ്ടു ഗതിക​ളി​ലൊ​ന്നു തെര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒന്നു മരണത്തി​ലേ​ക്കും മറേറതു നിത്യ​ജീ​വ​നി​ലേ​ക്കും നയിക്കു​ന്നു. (ആവർത്തനം 30:19, 20) നിങ്ങൾ ഏതു സ്വീക​രി​ക്കും?

2. (എ) നിങ്ങൾക്കു യഥാർഥ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, നിങ്ങൾക്ക്‌ എന്തു ബോധ്യ​പ്പെ​ട്ടി​രി​ക്കും? (ബി) ഒരു കുട്ടി സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ ദൈവത്തെ വിശ്വ​സി​ക്കു​ന്നത്‌ അവനെ സേവി​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും?

2 നിങ്ങൾ ജീവനെ തെര​ഞ്ഞെ​ടു​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌? ഒന്നാമ​താ​യി, നിങ്ങൾക്കു യഹോ​വ​യി​ലും അവന്റെ വാഗ്‌ദ​ത്ത​ങ്ങ​ളി​ലും വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. ദൈവം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെ​ന്നും “അവൻ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ പ്രതി​ഫ​ല​ദാ​യ​ക​നാ​യി​ത്തീ​രു​ന്നു​വെ​ന്നും” നിങ്ങൾക്കു പൂർണ​ബോ​ധ്യ​മു​ണ്ടോ? (എബ്രായർ 11:6) ഒരു പുത്ര​നോ പുത്രി​യോ സ്‌നേ​ഹ​വാ​നും കരുണാ​നി​ധി​യു​മായ ഒരു പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ നിങ്ങൾ ദൈവത്തെ വിശ്വ​സി​ക്കേ​ണ്ട​തുണ്ട്‌. (സങ്കീർത്തനം 103:13, 14; സദൃശ​വാ​ക്യ​ങ്ങൾ 3:11, 12) അങ്ങനെ​യു​ളള വിശ്വാ​സ​മു​ള​ള​പ്പോൾ ചില​പ്പോൾ നിങ്ങൾക്കു കാര്യങ്ങൾ പൂർണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും നിങ്ങൾ അവന്റെ ആലോചന ജ്ഞാനപൂർവ​ക​മാ​ണോ​യെന്ന്‌ അഥവാ അവന്റെ വഴികൾ നീതി​നി​ഷ്‌ഠ​മാ​ണോ​യെന്നു സംശയി​ക്കു​ക​യില്ല.

3. (എ) വിശ്വാ​സ​ത്തി​നു പുറമെ മററ്‌ എന്തും ആവശ്യ​മാണ്‌? (ബി) നിങ്ങൾ ജീവനെ തെര​ഞ്ഞെ​ടു​ക്കു​ക​യാ​ണെന്നു തെളി​യി​ക്കാൻ ഏതു പ്രവൃ​ത്തി​കൾ ആവശ്യ​മാണ്‌?

3 എന്നിരു​ന്നാ​ലും, വിശ്വാ​സ​ത്തെ​ക്കാ​ള​ധി​കം ആവശ്യ​മാണ്‌. യഹോ​വയെ സംബന്ധി​ച്ചു​ളള നിങ്ങളു​ടെ യഥാർഥ​വി​കാ​രങ്ങൾ എന്താ​ണെന്നു പ്രകട​മാ​ക്കുന്ന പ്രവൃ​ത്തി​ക​ളും ഉണ്ടായി​രി​ക്കണം. (യാക്കോബ്‌ 2:20, 26) കഴിഞ്ഞ​കാ​ലത്തു ശരിയാ​യതു ചെയ്യു​ന്ന​തിൽ ഉണ്ടായ എന്തെങ്കി​ലും പരാജയം സംബന്ധി​ച്ചു നിങ്ങൾ ഖേദി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കാൻ നിങ്ങൾ പ്രവർത്തി​ച്ചി​ട്ടു​ണ്ടോ? നിങ്ങളു​ടെ ജീവി​ത​ഗ​തി​യെ യഹോ​വ​യു​ടെ ഇഷ്ടത്തോട്‌ അനു​യോ​ജ്യ​മാ​ക്കാൻ അനുത​പി​ക്കു​ന്ന​തി​നോ മാററങ്ങൾ വരുത്തു​ന്ന​തി​നോ നിങ്ങൾ പ്രേരി​ത​നാ​യി​ട്ടു​ണ്ടോ? നിങ്ങൾ തിരി​ഞ്ഞു​വ​ന്നി​ട്ടു​ണ്ടോ? അതായതു നിങ്ങൾ പിന്തു​ടർന്നി​രുന്ന ഏതെങ്കി​ലും തെററായ ഗതി ഉപേക്ഷി​ച്ചി​ട്ടു ദൈവം ആവശ്യ​പ്പെ​ടു​ന്നവ ചെയ്‌തു തുടങ്ങി​യി​ട്ടു​ണ്ടോ? (പ്രവൃ​ത്തി​കൾ 3:19; 17:30) അത്തരം പ്രവൃ​ത്തി​കൾ നിങ്ങൾ ജീവനെ തെര​ഞ്ഞെ​ടു​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കും.

സമർപ്പ​ണ​വും സ്‌നാ​ന​വും

4. (എ) ദൈ​വേഷ്ടം ചെയ്യാൻ നിങ്ങളെ എന്തു പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌? (ബി) നിങ്ങൾ ദൈവത്തെ സേവി​ക്കാൻ തീരു​മാ​നി​ക്കു​മ്പോൾ എന്തു ചെയ്യു​ന്നത്‌ ഉചിത​മാണ്‌?

4 ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊ​ണ്ടു ജീവനെ തെര​ഞ്ഞെ​ടു​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കേ​ണ്ട​തെ​ന്താണ്‌? വിലമ​തി​പ്പാ​യി​രി​ക്കണം. ചിന്തി​ക്കുക: സകല രോഗ​ത്തിൽനി​ന്നും കഷ്ടപ്പാ​ടിൽനി​ന്നും മരണത്തിൽനി​ന്നു​പോ​ലു​മു​ളള വിടുതൽ യഹോവ നിങ്ങൾക്കു സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു! തന്റെ പുത്ര​നാ​കുന്ന വില​യേ​റിയ ദാനത്താൽ അവൻ ഒരു പറുദീ​സാ​ഭൂ​മി​യി​ലെ അനന്തജീ​വ​നി​ലേ​ക്കു​ളള വഴി നിങ്ങൾക്കു തുറന്നു​ത​ന്നി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:19, 20; 7:23; യോഹ​ന്നാൻ 3:16) യഹോ​വ​യു​ടെ സ്‌നേഹം തിരിച്ച്‌ അവനെ സ്‌നേ​ഹി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​മ്പോൾ നിങ്ങൾ എന്തു ചെയ്യണം? (1 യോഹ​ന്നാൻ 4:9, 10; 5:2, 3) നിങ്ങൾ യേശു​വി​ന്റെ നാമത്തിൽ ദൈവത്തെ സമീപി​ക്കു​ക​യും നിങ്ങൾ അവന്റെ ദാസനാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെന്ന്‌, നിങ്ങൾ അവന്റെ വകയാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെന്ന്‌, പ്രാർഥ​ന​യിൽ അവനോ​ടു പറയു​ക​യും ചെയ്യുക. ഈ വിധത്തിൽ നിങ്ങൾ നിങ്ങ​ളേ​ത്തന്നെ ദൈവ​ത്തി​നു സമർപ്പി​ക്കുക. അതു വ്യക്തി​പ​ര​മായ, സ്വകാ​ര്യ​മായ, ഒരു കാര്യ​മാണ്‌. അതു മററാർക്കും നിങ്ങൾക്കു​വേണ്ടി ചെയ്യാൻ കഴിയു​ന്നതല്ല.

5. (എ) ദൈവ​ത്തി​നു നിങ്ങൾ സമർപ്പി​ച്ച​ശേഷം നിങ്ങൾ എന്തു ചെയ്യാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്നു? (ബി) നിങ്ങളു​ടെ സമർപ്പ​ണ​മ​നു​സ​രി​ച്ചു ജീവി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ ഏതു സഹായം ലഭ്യമാണ്‌?

5 നിങ്ങൾ ദൈവ​ത്തി​നു സമർപ്പി​ച്ചു​ക​ഴി​യു​മ്പോൾ നിങ്ങൾ അതനു​സ​രി​ച്ചു ജീവി​ക്കാൻ അവൻ പ്രതീ​ക്ഷി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ജീവി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം ഈ തീരു​മാ​ന​ത്തോട്‌ അഥവാ സമർപ്പ​ണ​ത്തോ​ടു പററി​നി​ല്‌ക്കു​ന്ന​തി​നാൽ നിങ്ങൾ വാക്കു പാലി​ക്കുന്ന ആളാ​ണെന്നു തെളി​യി​ക്കുക. (സങ്കീർത്തനം 50:14) നിങ്ങൾ ദൈവ​ത്തി​ന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തോ​ടു പററി​നിൽക്കു​ന്നു​വെ​ങ്കിൽ നിങ്ങളെ സഹക്രി​സ്‌ത്യാ​നി​കൾക്കു സഹായി​ക്കാൻ കഴിയും. അവർ സസന്തോ​ഷം നിങ്ങൾക്കു സ്‌നേ​ഹ​പു​ര​സ്സ​ര​മായ പ്രോ​ത്സാ​ഹ​ന​വും പിന്തു​ണ​യും നൽകും.—1 തെസ്സ​ലോ​നീ​ക്യർ 5:11.

6. (എ) നിങ്ങൾ ദൈവ​ത്തി​നു നിങ്ങളു​ടെ ജീവിതം സമർപ്പി​ക്കു​മ്പോൾ, പിന്നീട്‌ ഏതു നടപടി ആവശ്യ​മാണ്‌? (ബി) സ്‌നാ​ന​ത്തി​ന്റെ അർഥ​മെന്ത്‌?

6 എന്നുവ​രി​കി​ലും നിങ്ങൾ യഹോവക്കുളളവനായിരിക്കാനാഗ്രഹിക്കുന്നുവെന്ന്‌ അവനോ​ടു സ്വകാ​ര്യ​മാ​യി പറയു​ന്ന​തി​ല​ധി​കം ചെയ്യേ​ണ്ട​താണ്‌. ദൈവത്തെ സേവി​ക്കാൻ നിങ്ങൾ ഒരു സമർപ്പണം ചെയ്‌തി​രി​ക്കു​ന്നു​വെന്നു നിങ്ങൾ മററു​ള​ള​വ​രു​ടെ മുമ്പാകെ പ്രകട​മാ​ക്കേ​ണ്ട​താണ്‌. നിങ്ങൾ ഇത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌? വെളള​ത്തിൽ സ്‌നാ​ന​മേൽക്കു​ന്ന​തി​നാൽ, അങ്ങനെ​യു​ളള ജലസ്‌നാ​നം ഒരു വ്യക്തി തന്റെ ജീവനെ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അവന്റെ ഇഷ്ടം ചെയ്യാൻ തന്നേത്തന്നെ ഏല്‌പി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ന്നു​മു​ള​ള​തി​ന്റെ പരസ്യ​പ്ര​ക​ട​ന​മാണ്‌.

7. (എ) യേശു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു ദൃഷ്ടാന്തം നൽകി? (ബി) യേശു കല്‌പിച്ച സ്‌നാനം ശിശു​ക്കൾക്കു​വേ​ണ്ടി​യ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

7 ജലസ്‌നാ​നം ഒരു പ്രധാ​ന​പ്പെട്ട വ്യവസ്ഥ​യാ​ണെന്നു യേശു​ക്രി​സ്‌തു​വി​ന്റെ ദൃഷ്ടാ​ന്ത​ത്താൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. യേശു തന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യാൻ വന്നിരി​ക്കു​ന്നു​വെന്ന്‌ അവനോ​ടു പറയുക മാത്ര​മാ​യി​രു​ന്നില്ല. (എബ്രായർ 10:7) ഒരു ദൈവ​രാ​ജ്യ​പ്ര​സം​ഗ​ക​നാ​യു​ളള തന്റെ സേവനം തുടങ്ങാ​റാ​യ​പ്പോൾ യേശു യഹോ​വ​യ്‌ക്കു തന്നേത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും വെളള​ത്തിൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. (മത്തായി 3:13-17) യേശു മാതൃക വെച്ചതു​കൊണ്ട്‌ ഇക്കാലത്തു യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ തങ്ങളേ​ത്തന്നെ അവനു സമർപ്പി​ക്കു​ന്നവർ സ്‌നാ​ന​മേൽക്കണം. (1 പത്രോസ്‌ 2:21; 3:21) യഥാർഥ​ത്തിൽ, സകല ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാ​നും അനന്തരം ആ പുതിയ ശിഷ്യരെ സ്‌നാ​ന​പ്പെ​ടു​ത്താ​നും യേശു തന്റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചു. ഇതു ശിശു​സ്‌നാ​നമല്ല. അതു വിശ്വാ​സി​ക​ളാ​യി​ത്തീർന്ന​വ​രു​ടെ, യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ച​വ​രു​ടെ, സ്‌നാ​ന​മാണ്‌.—മത്തായി 28:19; പ്രവൃ​ത്തി​കൾ 8:12.

8. നിങ്ങൾ സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ സഭയിലെ ആരെ അറിയി​ക്കണം, എന്തു​കൊണ്ട്‌?

8 നിങ്ങൾ യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്ക​യും സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ക​യു​മാ​ണെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ സഹവസി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിലെ അധ്യക്ഷ​മേൽവി​ചാ​ര​കനെ നിങ്ങളു​ടെ ആഗ്രഹം അറിയി​ക്കണം. അയാളും സഭയിലെ മററു മൂപ്പൻമാ​രും​കൂ​ടെ, സ്വീകാ​ര്യ​മാ​യി ദൈവത്തെ സേവി​ക്കു​ന്ന​തി​നു നിങ്ങൾ അറിയേണ്ട വിവരങ്ങൾ നിങ്ങ​ളോ​ടൊ​ത്തു സന്തോ​ഷ​പൂർവം പുനര​വ​ലോ​കനം ചെയ്യു​ന്ന​താണ്‌. പിന്നീടു നിങ്ങളെ സ്‌നാ​ന​പ്പെ​ടു​ത്താൻ ക്രമീ​ക​രണം ചെയ്യാൻ കഴിയും.

ഇന്നു നിങ്ങൾക്കു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ ഇഷ്ടം

9. പ്രളയ​ത്തി​നു​മു​മ്പു നോഹ ചെയ്‌ത എന്ത്‌ ഇപ്പോൾ നിങ്ങൾ ചെയ്യണ​മെ​ന്നു​ള​ളതു ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌?

9 ജലപ്ര​ള​യ​ത്തി​നു​മുമ്പ്‌ ആസന്നമാ​യി​രുന്ന നാശ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്ന​തി​നും ഏകസു​ര​ക്ഷി​ത​സ്ഥാ​ന​മാ​യി​രുന്ന പെട്ടക​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്ന​തി​നും യഹോവ ഒരു “നീതി​പ്ര​സം​ഗി​യായ” നോഹയെ ഉപയോ​ഗി​ച്ചു. (മത്തായി 24:37-39; 2 പത്രോസ്‌ 2:5; എബ്രായർ 11:7) നിങ്ങൾ ഇപ്പോൾ സമാന​മായ ഒരു പ്രസം​ഗ​വേല ചെയ്യണ​മെ​ന്നു​ള​ള​താ​ണു ദൈവ​ത്തി​ന്റെ ഇഷ്ടം. നമ്മുടെ കാല​ത്തെ​ക്കു​റി​ച്ചു യേശു ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​മാ​യി നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) മററു​ള​ളവർ ഈ വ്യവസ്ഥി​തി​യു​ടെ അവസാ​നത്തെ അതിജീ​വിച്ച്‌ എന്നേക്കും ജീവി​ക്ക​ണ​മെ​ങ്കിൽ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾ പഠിച്ചി​രി​ക്കുന്ന കാര്യങ്ങൾ അവർ അറിയണം. (യോഹ​ന്നാൻ 17:3) ഈ ജീവദാ​യ​ക​മായ അറിവു മററു​ള​ള​വർക്കു പങ്കു​വെ​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ നിങ്ങളു​ടെ ഹൃദയം പ്രേരി​ത​മാ​കു​ന്നി​ല്ലേ?

10. (എ) ആളുക​ളോ​ടു​ളള സ്‌നേഹം യേശു​വി​ന്റെ എന്തു ദൃഷ്ടാന്തം അനുസ​രി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌? (ബി) പ്രസം​ഗ​വേ​ല​യി​ല​ധി​ക​വും ചെയ്യ​പ്പെ​ടു​ന്ന​തെ​ങ്ങനെ?

10 ക്രിസ്‌തു​വി​ന്റെ ദൃഷ്ടാന്തം പിന്തു​ട​രുക. ആളുകൾ തന്റെ അടുക്ക​ലേക്കു ചെല്ലാൻ അവൻ കാത്തി​രു​ന്നില്ല. എന്നാൽ രാജ്യ​ദൂ​തു കേൾക്കു​ന്ന​വരെ അവൻ അന്വേ​ഷി​ച്ചു​ന​ടന്നു. അവന്റെ അനുഗാ​മി​കൾ—എല്ലാവ​രും​തന്നെ—അങ്ങനെ ചെയ്യാൻ അവൻ ഉദ്‌ബോ​ധി​പ്പി​ച്ചു. (മത്തായി 28:19; പ്രവൃ​ത്തി​കൾ 4:13; റോമർ 10:10-15) ക്രിസ്‌തു​വി​ന്റെ ഉദ്‌ബോ​ധ​ന​വും ദൃഷ്ടാ​ന്ത​വും അനുസ​രി​ച്ചു​കൊണ്ട്‌ ആദിമ​ക്രി​സ്‌ത്യാ​നി​കൾ “വീടു​തോ​റും” പോയി ജനങ്ങളെ സന്ദർശി​ച്ചു. അവർ രാജ്യ​ദൂ​തും വഹിച്ചു​കൊ​ണ്ടു വീടു​തോ​റും പോയി​രു​ന്നു. (ലൂക്കോസ്‌ 10:1-6; പ്രവൃ​ത്തി​കൾ 20:20) സത്യ​ക്രി​സ്‌ത്യാ​നി​കൾ നമ്മുടെ നാളിൽ തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ക്കുന്ന മുഖ്യ​വി​ധം ഇപ്പോ​ഴും ഇതുത​ന്നെ​യാണ്‌.

11. (എ) ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, എന്നാൽ നാം ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) നാം ചെയ്യുന്ന വേലയെ യഹോവ വീക്ഷി​ക്കു​ന്ന​തെ​ങ്ങനെ?

11 ഈ വേല ചെയ്യാൻ ധൈര്യ​മാ​വ​ശ്യ​മാണ്‌. സാത്താ​നും അവന്റെ ലോക​വും നിങ്ങളെ തടയാൻ ശ്രമി​ക്കു​മെന്നു തീർച്ച​യാണ്‌, പ്രസം​ഗി​ക്കു​ന്ന​തിൽനി​ന്നു ക്രിസ്‌തു​വി​ന്റെ ആദിമ അനുഗാ​മി​കളെ തടയാൻ അവൻ ശ്രമി​ച്ച​തു​പോ​ലെ​തന്നെ. (പ്രവൃ​ത്തി​കൾ 4:17-21; 5:27-29, 40-42) എന്നാൽ നിങ്ങൾ ഭയപ്പെ​ടേ​ണ്ട​തില്ല. യഹോവ ആ ആദിമ​ക്രി​സ്‌ത്യാ​നി​കളെ പിന്താ​ങ്ങു​ക​യും ശക്തീക​രി​ക്കു​ക​യും ചെയ്‌ത​തു​പോ​ലെ അവൻ ഇന്നു നിങ്ങൾക്കു​വേ​ണ്ടി​യും അതു ചെയ്യും. (2 തിമൊ​ഥെ​യോസ്‌ 4:17) അതു​കൊണ്ട്‌ ധൈര്യ​പ്പെ​ടുക! ജീവദാ​യ​ക​മായ പ്രസം​ഗ​വേ​ല​യി​ലും പഠിപ്പി​ക്കൽവേ​ല​യി​ലും പൂർണ​പങ്കു വഹിച്ചു​കൊ​ണ്ടു നിങ്ങൾ യഹോ​വ​യേ​യും നിങ്ങളു​ടെ സഹമനു​ഷ്യ​രെ​യും യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ക​തന്നെ ചെയ്യു​ന്നു​വെന്നു തെളി​യി​ക്കുക. (1 കൊരി​ന്ത്യർ 9:16; 1 തിമൊ​ഥെ​യോസ്‌ 4:16) യഹോവ നിങ്ങളു​ടെ വേല മറന്നു​ക​ള​യാ​തെ, നിങ്ങൾക്കു സമൃദ്ധ​മായ പ്രതി​ഫലം നൽകും.—എബ്രായർ 6:10-12; തീത്തോസ്‌ 1:2.

12. ലോത്തി​ന്റെ ഭാര്യ​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?

12 ഈ പഴയവ്യ​വ​സ്ഥി​തി​ക്കു യഥാർഥ​മൂ​ല്യ​മു​ള​ള​തൊ​ന്നും വാഗ്‌ദാ​നം ചെയ്യാ​നില്ല. അതു​കൊണ്ട്‌ അതിനു നിങ്ങളു​ടെ പുറം​തി​രി​ഞ്ഞു​ക​ള​യു​ന്ന​തി​നാൽ നിങ്ങൾക്കു നഷ്ടമു​ണ്ടാ​കു​മെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. “ലോത്തി​ന്റെ ഭാര്യയെ ഓർക്കുക” എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 17:32) അവളും കുടും​ബ​വും സോ​ദോ​മിൽനി​ന്നു രക്ഷപ്പെ​ട്ട​ശേഷം അവർ പിൻപിൽ വിട്ടു​ക​ള​ഞ്ഞ​വ​യി​ലേക്ക്‌ അവൾ ആകാം​ക്ഷാ​പൂർവം നോക്കി. അവളുടെ ഹൃദയം എവി​ടെ​യാ​ണെന്നു ദൈവം കണ്ടു. അവൾ ഒരു ഉപ്പുതൂ​ണാ​യി​ത്തീർന്നു. (ഉൽപ്പത്തി 19:26) ലോത്തി​ന്റെ ഭാര്യ​യെ​പ്പോ​ലെ ആയിരി​ക്ക​രുത്‌! മുമ്പിൽ സ്ഥിതി​ചെ​യ്യുന്ന ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തി​ലെ “യഥാർഥ ജീവനിൽ” നിങ്ങളു​ടെ ദൃഷ്ടികൾ പതിപ്പി​ക്കുക.—1 തിമൊ​ഥെ​യോസ്‌ 6:19.

ഭൗമിക പറുദീ​സ​യി​ലെ നിത്യ​ജീ​വൻ തെര​ഞ്ഞെ​ടു​ക്കു​ക

13. നമ്മളെ​ല്ലാം നടത്തേണ്ട തെര​ഞ്ഞെ​ടു​പ്പു യേശു അവതരി​പ്പി​ച്ച​തെ​ങ്ങനെ?

13 യഥാർഥ​ത്തിൽ രണ്ടി​ലൊ​ന്നാ​ണു തെര​ഞ്ഞെ​ടു​ക്കാ​നു​ള​ളത്‌. രണ്ടു വഴിക​ളിൽ ഒന്നു തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നോ​ടാ​ണു ക്രിസ്‌തു അതിനെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌. ഒരു വഴി “വീതി​യു​ള​ള​തും വിശാ​ലവു”മാണെന്ന്‌ അവൻ പറഞ്ഞു. അതിലെ സഞ്ചാരി​കൾക്കു സ്വന്തം ഇഷ്ടപ്ര​കാ​രം പ്രവർത്തി​ക്കാൻ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചി​ട്ടുണ്ട്‌. എന്നാൽ മറേറ​വഴി “ഞെരു​ക്ക​മു​ളള”താണ്‌. അതെ, ആ വഴിയി​ലു​ള​ള​വ​രോ​ടു ദൈവ​നിർദേ​ശ​ങ്ങ​ളും നിയമ​ങ്ങ​ളും അനുസ​രി​ക്കാൻ ആവശ്യ​പ്പെ​ടു​ന്നു. ഭൂരി​പ​ക്ഷം​പേ​രും വിശാ​ല​മായ വഴി സ്വീക​രി​ക്കു​ക​യാ​ണെ​ന്നും ചുരുക്കം ചിലരേ ഇടുങ്ങി​യതു സ്വീക​രി​ക്കു​ന്നു​ള​ളു​വെ​ന്നും യേശു പ്രസ്‌താ​വി​ച്ചു. നിങ്ങൾ ഏതു വഴി തെര​ഞ്ഞെ​ടു​ക്കും? നിങ്ങൾ തെര​ഞ്ഞെ​ടു​ക്കു​മ്പോൾ ഇതു മനസ്സിൽ പിടി​ക്കുക. വിശാ​ല​മായ വഴി പെട്ടെന്ന്‌ അന്ത്യത്തിൽ—നാശത്തിൽ—വന്നെത്തും! മറിച്ച്‌, ഇടുങ്ങിയ വഴി നിങ്ങളെ ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യി​ലേ​ക്കു​തന്നെ നയിക്കും. അവിടെ ഭൂമിയെ മഹത്തായ ഒരു പറുദീ​സ​യാ​ക്കുന്ന വേലയിൽ നിങ്ങൾക്കു പങ്കുപ​റ​റാൻ കഴിയും. അവിടെ നിങ്ങൾക്കു സസന്തോ​ഷം എന്നേക്കും ജീവി​ച്ചി​രി​ക്കാൻ കഴിയും.—മത്തായി 7:13, 14.

14. ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ അതിജീ​വി​ക്കു​ന്ന​തി​നു നിങ്ങൾ എന്തിന്റെ ഭാഗമാ​യി​രി​ക്കണം?

14 ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യി​ലെ നിത്യ​ജീ​വൻ നേടു​ന്ന​തി​നു നിങ്ങൾക്കു സ്വീക​രി​ക്കാൻ കഴിയുന്ന വ്യത്യസ്‌ത വഴിക​ളോ പാതക​ളോ ഉണ്ടെന്നു നിഗമനം ചെയ്യരുത്‌. ഒന്നു മാത്ര​മേ​യു​ളളു. ഒരു പെട്ടകം മാത്രമേ ജലപ്ര​ള​യത്തെ അതിജീ​വി​ച്ചു​ളളു, പല കപ്പലു​ക​ളി​ല്ലാ​യി​രു​ന്നു. സത്വരം സമീപി​ച്ചു​വ​രുന്ന “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കുന്ന ഒരൊററ സ്ഥാപനം മാത്രമേ ഉണ്ടായി​രി​ക്ക​യു​ളളു—ദൈവ​ത്തി​ന്റെ ദൃശ്യ​സ്ഥാ​പനം. എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തി​ലേക്കു നയിക്കു​ന്നു​വെ​ന്നതു കേവലം സത്യമല്ല. (മത്തായി 7:21-23; 24:21) നിത്യ​ജീ​വ​നാ​കുന്ന യഹോ​വ​യു​ടെ അനു​ഗ്രഹം പ്രാപി​ക്കു​ന്ന​തി​നു നിങ്ങൾ അവന്റെ സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​യും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ക​യും വേണം.—സങ്കീർത്തനം 133:1-3.

15. (എ) നാം അനുദി​നം എന്തു ചെയ്യേ​ണ്ട​തുണ്ട്‌? (ബി) ഏതു പ്രത്യാശ ഒരു സ്വപ്‌ന​ത്തി​ലും വളരെ കവിഞ്ഞ​താണ്‌?

15 അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട പുതിയ വ്യവസ്ഥി​തി​യു​ടെ ചിത്രം നിങ്ങളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ശോഭ​ന​മാ​ക്കി നിർത്തുക. യഹോ​വ​യാം ദൈവം നിങ്ങൾക്കു വെച്ചു​നീ​ട്ടുന്ന മഹത്തായ സമ്മാന​ത്തെ​ക്കു​റിച്ച്‌ എല്ലാ ദിവസ​വും ചിന്തി​ക്കുക—ഭൗമി​ക​പ​റു​ദീ​സ​യി​ലെ എന്നേക്കു​മു​ളള ജീവി​ത​ത്തെ​ക്കു​റി​ച്ചു തന്നെ. അത്‌ ഒരു സ്വപ്‌നമല്ല. അത്‌ യഥാർഥ​മാണ്‌! എന്തെന്നാൽ ഈ ബൈബിൾ വാഗ്‌ദത്തം നിറ​വേ​റു​മെന്നു തീർച്ച​യാണ്‌: “നീതി​മാൻമാർതന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും. അവർ അതിൽ എന്നേക്കും വസിക്കും. . . . ദുഷ്ടൻമാർ ഛേദി​ക്ക​പ്പെ​ടു​മ്പോൾ നീ അതു കാണും.”—സങ്കീർത്തനം 37:29, 34.

[അധ്യയന ചോദ്യ​ങ്ങൾ]

[251-ാം പേജിലെ ചിത്രം]

നിങ്ങളെത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും . . . സ്‌നാ​ന​മേ​ല്‌ക്കു​ക​യും ചെയ്യുക

[253-ാം പേജിലെ ചിത്രം]

“ലോത്തി​ന്റെ ഭാര്യയെ ഓർക്കുക”

[254-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പുതിയ വ്യവസ്ഥി​തി​യെ നിങ്ങളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ശോഭ​ന​മാ​ക്കി നിർത്തുക