വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്‌നമല്ല

എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്‌നമല്ല

അധ്യായം 1

എന്നേക്കു​മു​ളള ജീവിതം വെറു​മൊ​രു സ്വപ്‌ന​മല്ല

1, 2. മനുഷ്യർക്കു സന്തോ​ഷ​ത്തോ​ടെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്നു വിശ്വ​സി​ക്കു​ന്നതു പ്രയാ​സ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1 ഭൂമി​യി​ലെ സന്തുഷ്ടി—അത്‌ അല്‌പ​കാ​ല​ത്തേ​ക്കു​പോ​ലും ആസ്വദി​ക്കുക സാധ്യ​മാ​ണെന്നു തോന്നു​ക​യില്ല. രോഗ​വും വാർധ​ക്യ​വും വിശപ്പും കുററ​കൃ​ത്യ​വും മിക്ക​പ്പോ​ഴും ജീവി​തത്തെ ദുരി​ത​പൂർണ​മാ​ക്കു​ന്നു—ഇവ ചുരുക്കം ചില പ്രശ്‌നങ്ങൾ മാത്ര​മാണ്‌. അതു​കൊണ്ട്‌, ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ളള സംസാരം സത്യം സംബന്ധി​ച്ചു കണ്ണടച്ചു​ക​ള​യ​ലാ​ണെന്നു നിങ്ങൾ പറഞ്ഞേ​ക്കാം. അതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നതു സമയത്തി​ന്റെ പാഴാ​ക്ക​ലാ​ണെന്ന്‌, എന്നേക്കു​മു​ളള ജീവിതം വെറു​മൊ​രു സ്വപ്‌ന​മാ​ണെന്ന്‌, നിങ്ങൾ വിചാ​രി​ച്ചേ​ക്കാം.

2 മിക്കയാ​ളു​ക​ളും നിങ്ങ​ളോ​ടു യോജി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല. ആ സ്ഥിതിക്ക്‌, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നു നമുക്കു വളരെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? നിത്യ​ജീ​വൻ വെറു​മൊ​രു സ്വപ്‌ന​മ​ല്ലെന്നു നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്ന​തി​ന്റെ കാരണം

3. മനുഷ്യർ ഭൂമി​യിൽ സന്തുഷ്ട​രാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്ന​തെന്ത്‌?

3 നമുക്കു വിശ്വ​സി​ക്കാൻ കഴിയും, എന്തു​കൊ​ണ്ടെ​ന്നാൽ ഒരു പരമോ​ന്ന​ത​ശ​ക്തി​യായ സർവശ​ക്ത​നാം ദൈവം നമ്മുടെ ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ​തെ​ല്ലാം സഹിത​മാ​ണു ഭൂമിയെ ഒരുക്കി​യത്‌. നമുക്കു​വേണ്ടി തികച്ചും പൂർണ​മാ​യി അവൻ ഭൂമിയെ നിർമി​ച്ചു! ഈ ഭൗമിക ഭവനത്തിൽ എന്നേക്കും പൂർണ​മാ​യി ജീവിതം ആസ്വദി​ക്കാൻ അത്യു​ത്ത​മ​മായ വിധത്തിൽ അവൻ മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടിച്ചു.—സങ്കീർത്തനം 115:16.

4. മനുഷ്യ​ശ​രീ​രം എന്നേക്കും ജീവി​ക്കാൻവേണ്ടി നിർമി​ക്ക​പ്പെ​ട്ട​താ​ണെന്നു പ്രകട​മാ​ക്കുന്ന എന്ത്‌ ശാസ്‌ത്ര​ജ്ഞൻമാർ അതു സംബന്ധി​ച്ചു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു?

4 മനുഷ്യ​ശ​രീ​ര​ത്തി​ന്റെ സ്വയം പുതു​ക്കാ​നു​ളള ശക്തി​യെ​ക്കു​റി​ച്ചു ശാസ്‌ത്ര​ജ്ഞൻമാർക്കു ദീർഘ​നാ​ളാ​യി അറിവുണ്ട്‌. അത്ഭുത​ക​ര​മായ വിധത്തിൽ ശരീര​കോ​ശങ്ങൾ ആവശ്യാ​നു​സ​രണം ഒന്നുകിൽ മാറി​വെ​യ്‌ക്ക​പ്പെ​ടു​ന്നു അല്ലെങ്കിൽ കേടു​പോ​ക്ക​പ്പെ​ടു​ന്നു. ഈ സ്വയം പുതുക്കൽ പ്രക്രിയ എന്നേക്കും തുട​രേ​ണ്ട​താ​ണെന്നു കാണ​പ്പെ​ടു​ന്നു. എന്നാൽ അതു തുടരു​ന്നില്ല. ഇതു ശാസ്‌ത്ര​ജ്ഞൻമാർക്കു വിശദീ​ക​രി​ക്കാൻ കഴിയാത്ത ഒരു സംഗതി​യാണ്‌. ആളുകൾ വാർധ​ക്യം പ്രാപി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണെന്ന്‌ അവർക്ക്‌ ഇപ്പോ​ഴും പൂർണ​മാ​യി മനസ്സി​ലാ​കു​ന്നില്ല. ശരിയായ അവസ്ഥക​ളിൽ മനുഷ്യർ എന്നേക്കും ജീവി​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കേ​ണ്ട​താ​ണെന്ന്‌ അവർ പറയുന്നു.—സങ്കീർത്തനം 139:14.

5. ഭൂമിയെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു ബൈബിൾ എന്തു പറയുന്നു?

5 എന്നിരു​ന്നാ​ലും, ആളുകൾ ഭൂമി​യിൽ എന്നേക്കും സന്തോ​ഷ​ത്തോ​ടെ ജീവി​ക്ക​ണ​മെ​ന്നു​ള​ളതു യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​ണോ? ആണെങ്കിൽ, അപ്പോൾ നിത്യ​ജീ​വൻ വെറു​മൊ​രു ആഗ്രഹ​മോ സ്വപ്‌ന​മോ അല്ല—അത്‌ ഉണ്ടാകു​മെന്നു തീർച്ച​യാണ്‌! ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പറയുന്ന പുസ്‌ത​ക​മായ ബൈബിൾ ഈ സംഗതി സംബന്ധിച്ച്‌ എന്തു പറയുന്നു? അതു ദൈവത്തെ “ഭൂമിയെ നിർമി​ച്ച​വ​നും അതിനെ ഉണ്ടാക്കി​യ​വ​നും” എന്നു വിളി​ക്കു​ക​യും “അതിനെ ഉറപ്പായി സ്ഥാപി​ച്ചവൻ, കേവലം വ്യർഥ​മാ​യി അതിനെ സൃഷ്ടി​ക്കാ​ഞ്ഞവൻ, നിവസി​ക്ക​പ്പെ​ടാൻതന്നെ അതിനെ നിർമി​ച്ചവൻ” എന്നു കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു.—യെശയ്യാവ്‌ 45:18.

6. (എ) ഇന്നു ഭൂമി​യി​ലെ അവസ്ഥകൾ എങ്ങനെ​യാണ്‌? (ബി) അത്‌ ഇങ്ങനെ​യാ​യി​രി​ക്കാ​നാ​ണോ ദൈവം ആഗ്രഹി​ക്കു​ന്നത്‌?

6 ദൈവം ഉദ്ദേശിച്ച വിധത്തിൽ ഭൂമി ഇപ്പോൾ നിവസി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ആളുകൾ ഭൂമി​യു​ടെ മിക്കവാ​റു​മെ​ല്ലാ​ഭാ​ഗ​ങ്ങ​ളി​ലും വസിക്കു​ന്നു​ണ്ടെ​ന്നു​ള​ളതു സത്യം​തന്നെ. എന്നാൽ അവർ സ്രഷ്ടാവ്‌ തങ്ങൾക്കു​വേണ്ടി ഉദ്ദേശി​ച്ചി​രുന്ന നല്ലരീ​തി​യിൽ ഐക്യ​മു​ളള ഒരു കുടും​ബ​മെന്ന നിലയിൽ സന്തുഷ്ട​രാ​യി ഒരുമി​ച്ചു വസിക്കു​ന്നു​ണ്ടോ? ഇന്നു ലോകം ഛിദ്രി​ച്ചി​രി​ക്കു​ക​യാണ്‌. വിദ്വേ​ഷ​മുണ്ട്‌. കുററ​കൃ​ത്യ​മുണ്ട്‌. യുദ്ധമുണ്ട്‌. ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ പട്ടിണി കിടക്കു​ന്ന​വ​രും രോഗി​ക​ളു​മാണ്‌. മററു​ള​ള​വർക്കു പാർപ്പി​ട​ത്തെ​യും ജോലി​യെ​യും ചെലവു​ക​ളെ​യും കുറി​ച്ചു​ളള ദൈനം​ദി​ന​ക്ലേ​ശ​ങ്ങ​ളുണ്ട്‌. ഇവയി​ലൊ​ന്നും ദൈവ​ത്തി​നു ബഹുമതി കൈവ​രു​ത്തു​ന്നില്ല. അപ്പോൾ, സ്‌പഷ്ട​മാ​യി, സർവശ​ക്ത​നായ ദൈവം ആദിയിൽ ഉദ്ദേശി​ച്ചി​രു​ന്ന​വി​ധ​ത്തിൽ ഭൂമി നിവസി​ക്ക​പ്പെ​ടു​ന്നില്ല.

7. ദൈവം ആദ്യ മാനു​ഷ​ജോ​ടി​യെ സൃഷ്ടി​ച്ച​പ്പോൾ ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു?

7 ആദ്യ മാനു​ഷ​ജോ​ടി​യെ സൃഷ്ടി​ച്ച​ശേഷം ദൈവം അവരെ ഒരു ഭൗമി​ക​പ​റു​ദീ​സ​യിൽ ആക്കി​വെച്ചു. അവർ ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചു. അവർ തങ്ങളുടെ പറുദീസ സർവഭൂ​മി​യി​ലും വ്യാപി​പ്പി​ക്ക​ണ​മെ​ന്നു​ള​ള​താ​യി​രു​ന്നു അവരെ സംബന്ധി​ച്ചു​ളള അവന്റെ ഉദ്ദേശ്യം. ഇത്‌ “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറയ്‌ക്കു​ക​യും അതിനെ കീഴട​ക്കു​ക​യും ചെയ്യുക” എന്ന അവരോ​ടു​ളള അവന്റെ നിർദേ​ശ​ങ്ങ​ളിൽനി​ന്നു വ്യക്തമാണ്‌. (ഉല്‌പത്തി 1:28) അതെ, ദൈവ​ത്തി​ന്റെ ഉദ്ദേശ്യം കാല​ക്ര​മ​ത്തിൽ, എല്ലാവ​രും സമാധാ​ന​ത്തി​ലും സന്തുഷ്ടി​യി​ലും ഒരുമി​ച്ചു വസിക്കുന്ന നീതി​യു​ളള ഒരു മാനു​ഷ​കു​ടും​ബ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തിൽ മുഴു​ഭൂ​മി​യെ​യും കൊണ്ടു​വ​രി​ക​യെ​ന്ന​താ​യി​രു​ന്നു.

8. ആദ്യ ഇണകൾ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​വെ​ങ്കി​ലും, ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മാറി​യി​ട്ടി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

8 ആദ്യമ​നു​ഷ്യ​ജോ​ടി ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും അങ്ങനെ എന്നേക്കും ജീവി​ക്കാൻ അയോ​ഗ്യ​രെന്നു തെളി​യി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തി​നു മാററം വന്നില്ല. അതു നിവൃ​ത്തി​യാ​കു​ക​തന്നെ വേണം! (യെശയ്യാവ്‌ 55:11) “നീതി​മാൻമാർതന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്നു ബൈബിൾ വാഗ്‌ദത്തം ചെയ്യുന്നു. (സങ്കീർത്തനം 37:29) ദൈവത്തെ സേവി​ക്കുന്ന മനുഷ്യർക്കു നിത്യ​ജീ​വൻ കൊടു​ക്കാ​നു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു ബൈബിൾ കൂടെ​ക്കൂ​ടെ പറയു​ന്നുണ്ട്‌.—യോഹ​ന്നാൻ 3:14-16, 36; യെശയ്യാവ്‌ 25:8; വെളി​പ്പാട്‌ 21:3, 4.

ജീവി​ക്കാ​നു​ളള ആഗ്രഹംഎവിടെ?

9. (എ) സാധാ​ര​ണ​ഗ​തി​യിൽ ആളുകൾക്ക്‌ എന്താ​ഗ്ര​ഹ​മാ​ണു​ള​ളത്‌? (ബി) “ദൈവം അവരുടെ മനസ്സു​ക​ളിൽ നിത്യത വെച്ചി​രി​ക്കു​ന്നു” എന്നു പറയു​മ്പോൾ ബൈബിൾ എന്താണർഥ​മാ​ക്കു​ന്നത്‌?

9 നാം എന്നേക്കും ജീവി​ക്ക​ണ​മെ​ന്നു​ള​ളതു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രി​ക്കു​ന്ന​തിൽ നമുക്കു വാസ്‌ത​വ​ത്തിൽ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും. എന്തെന്നാൽ ചിന്തി​ക്കുക: നിങ്ങൾ മരണത്തീ​യതി നിശ്ചയി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ ഏതു തീയതി​യിൽ മരിക്കാൻ തീരു​മാ​നി​ക്കും? നിങ്ങൾക്ക്‌ ഒരു തീയതി തെര​ഞ്ഞെ​ടു​ക്കാൻ കഴിക​യില്ല, കഴിയു​മോ? നിങ്ങൾ മരിക്കാ​നാ​ഗ്ര​ഹി​ക്കു​ന്നില്ല; ഒരളവിൽ ആരോ​ഗ്യ​മു​ളള സാധാ​ര​ണ​നി​ല​യി​ലു​ളള മററാ​രും അതാ​ഗ്ര​ഹി​ക്കു​ന്നില്ല. മരിക്കാ​നല്ല, ജീവി​ക്കാ​നു​ളള ആഗ്രഹ​ത്തോ​ടെ​യാ​ണു ദൈവം നമ്മെ ഉണ്ടാക്കി​യത്‌. ദൈവം മനുഷ്യ​രെ സൃഷ്ടിച്ച വിധ​ത്തെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു: “അവൻ അവരുടെ മനസ്സു​ക​ളിൽ നിത്യത വയ്‌ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗി 3:11, ബൈയിം​ഗ്‌ടൻ) ഇതിന്റെ അർഥ​മെ​ന്താണ്‌? സാധാ​ര​ണ​യാ​യി ആളുകൾ മരിക്കാ​തെ തുടർന്നു ജീവി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നാ​ണ​തി​ന്റെ അർഥം. അനന്തമായ ഒരു ഭാവി​ക്കു​വേ​ണ്ടി​യു​ളള ഈ ആഗ്രഹം നിമിത്തം, മനുഷ്യർ എന്നേക്കും യുവ​ചൈ​ത​ന്യ​ത്തോ​ടെ കഴിയാ​നു​ളള മാർഗം പണ്ടുമു​തലേ തേടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

10. (എ) എവിടെ എന്നേക്കും ജീവി​ക്ക​ണ​മെ​ന്നാ​ണു മമനു​ഷ്യ​ന്റെ സ്വാഭാ​വിക ആഗ്രഹം? (ബി) നമുക്കു ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ ദൈവം സാധ്യ​മാ​ക്കു​മെന്നു നമുക്ക്‌ ഉറപ്പോ​ടെ വിശ്വ​സി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

10 സാധാ​ര​ണ​ഗ​തി​യിൽ എവിടെ എന്നേക്കും ജീവി​ക്കാ​നാ​ണു മനുഷ്യർ ആഗ്രഹി​ക്കു​ന്നത്‌? അത്‌ അവർ ജീവിച്ചു പരിച​യി​ച്ചി​ട്ടു​ളള ഭൂമി​യിൽത്ത​ന്നെ​യാണ്‌. മനുഷ്യൻ ഭൂമി​ക്കു​വേ​ണ്ടി​യും ഭൂമി മനുഷ്യ​നു​വേ​ണ്ടി​യു​മാ​ണു നിർമി​ക്ക​പ്പെ​ട്ടത്‌. (ഉല്‌പത്തി 2:8, 9, 15) ബൈബിൾ പറയുന്നു: “അവൻ [ദൈവം] ഭൂമിയെ അതിന്റെ സ്ഥാപി​ത​സ്ഥ​ല​ങ്ങ​ളിൽ ഉറപ്പി​ച്ചി​രി​ക്കു​ന്നു; അത്‌ അനിശ്ചി​ത​കാ​ല​ത്തോ​ള​മോ എന്നേക്കു​മോ ഇളകാ​നി​ട​യാ​ക്ക​പ്പെ​ടു​ക​യില്ല.” (സങ്കീർത്തനം 104:5) ഭൂമി എന്നേക്കും നിലനി​ല്‌ക്കാൻ നിർമി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടു മനുഷ്യ​നും എന്നേക്കും ജീവി​ക്കണം. തീർച്ച​യാ​യും സ്‌നേ​ഹ​വാ​നായ ഒരു ദൈവം എന്നേക്കും ജീവി​ക്കാ​നു​ളള ആഗ്രഹ​ത്തോ​ടെ മനുഷ്യ​രെ സൃഷ്ടി​ച്ചിട്ട്‌ പിന്നീട്‌ അവർക്ക്‌ ആ ആഗ്രഹം നിറ​വേ​റ​റാൻ സാധ്യ​മാ​ക്കാ​തി​രി​ക്ക​യില്ല!—1 യോഹ​ന്നാൻ 4:8; സങ്കീർത്തനം 133:3.

നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തരം ജീവിതം

11. മനുഷ്യർക്കു പൂർണാ​രോ​ഗ്യ​ത്തിൽ എന്നേക്കും ജീവി​ച്ചി​രി​ക്കാൻ കഴിയു​മെന്നു പ്രകട​മാ​ക്കാൻ ബൈബിൾ എന്തു പറയുന്നു?

11 അടുത്ത പേജ്‌ കാണുക. ഈ ആളുകൾ ഏതുതരം ജീവി​ത​മാണ്‌ ആസ്വദി​ക്കു​ന്നത്‌? നിങ്ങൾ അവരി​ലൊ​രാ​ളാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​മോ? തീർച്ച​യാ​യും ഉവ്വ്‌ എന്നു നിങ്ങൾ പറയുന്നു! അവർ എത്ര ആരോ​ഗ്യ​വും യുവ​ചൈ​ത​ന്യ​വു​മു​ള​ള​വ​രാ​യി കാണ​പ്പെ​ടു​ന്നു! ഈ ആളുകൾ ഇപ്പോൾത്തന്നെ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ ജീവി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെന്നു നിങ്ങ​ളോ​ടു പറഞ്ഞാൽ നിങ്ങൾ വിശ്വ​സി​ക്കു​മോ? വൃദ്ധർ വീണ്ടും യുവാ​ക്ക​ളാ​യി​ത്തീ​രു​മെ​ന്നും രോഗി​കൾ സുഖം പ്രാപി​ക്കു​മെ​ന്നും മുടന്ത​രും കുരു​ട​രും ബധിര​രും ഊമരും തങ്ങളുടെ എല്ലാ അസുഖ​ങ്ങ​ളിൽനി​ന്നും മോചി​ത​രാ​കു​മെ​ന്നും ബൈബിൾ നമ്മോടു പറയുന്നു. യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവൻ രോഗി​കളെ സൗഖ്യ​മാ​ക്കി​ക്കൊണ്ട്‌ അനേകം അത്ഭുതങ്ങൾ ചെയ്‌തു. അതു ചെയ്‌ത​തി​നാൽ വിദൂ​ര​ത്തി​ല​ല്ലാത്ത ഈ ശോഭ​ന​മായ കാലത്തു ജീവി​ക്കുന്ന സകലരും പൂർണാ​രോ​ഗ്യ​ത്തിൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ അവൻ പ്രകട​മാ​ക്കു​ക​യാ​യി​രു​ന്നു.—ഇയ്യോബ്‌ 33:25; യെശയ്യാവ്‌ 33:24; 35:5, 6; മത്തായി 15:30, 31.

12. ഈ ചിത്ര​ങ്ങ​ളിൽ നാം ഏതവസ്ഥകൾ കാണുന്നു?

12 ഇത്‌ എത്ര മനോ​ഹ​ര​മായ ഉദ്യാ​ന​ഭ​വ​ന​മാ​ണെന്നു കാണുക! ക്രിസ്‌തു വാഗ്‌ദത്തം ചെയ്‌ത​പ്ര​കാ​രം അതു വാസ്‌ത​വ​ത്തിൽ അനുസ​ര​ണം​കെട്ട ആദ്യമ​നു​ഷ്യ​നും സ്‌ത്രീ​യും നഷ്ടപ്പെ​ടു​ത്തി​യ​തി​നോ​ടു സമാന​മായ ഒരു പറുദീ​സ​യാണ്‌. (ലൂക്കോസ്‌ 23:43) ഇവിടത്തെ സമാധാ​ന​വും യോജി​പ്പും ശ്രദ്ധി​ക്കുക. എല്ലാ വർഗങ്ങ​ളി​ലും​പെട്ട ആളുകൾ—കറുത്ത​വ​രും വെളു​ത്ത​വ​രും മഞ്ഞനി​റ​മു​ള​ള​വ​രും—ഒരു കുടും​ബ​മെ​ന്ന​പോ​ലെ ജീവി​ക്കു​ന്നു. മൃഗങ്ങൾപോ​ലും സമാധാ​ന​പൂർവം വസിക്കു​ന്നു. കുട്ടി സിംഹ​ത്തോ​ടു​കൂ​ടെ കളിക്കു​ന്നതു കാണുക. എന്നാൽ ഭയത്തിനു കാരണ​മില്ല. ഈ കാര്യം സംബന്ധി​ച്ചു സ്രഷ്ടാവു പ്രസ്‌താ​വി​ക്കു​ന്നത്‌ ഇതാണ്‌: “പുളളി​പ്പു​ലി​തന്നെ കോലാ​ട്ടിൻകു​ട്ടി​യോ​ടു​കൂ​ടെ കിടക്കും. പശുക്കി​ടാ​വും കുഞ്ചി​രോ​മ​മു​ളള യുവസിം​ഹ​വും നന്നായി പോഷി​പ്പിച്ച മൃഗവു​മെ​ല്ലാം ഒരുമി​ച്ചു വസിക്കും. വെറു​മൊ​രു കൊച്ചു​കു​ട്ടി അവയു​ടെ​മേൽ നേതാ​വാ​യി​രി​ക്കും. സിംഹം​പോ​ലും കാള​യെ​പോ​ലെ​തന്നെ വൈ​ക്കോൽ തിന്നും. മുലകു​ടി​ക്കുന്ന ശിശു മൂർഖന്റെ പോതിൻമേൽ തീർച്ച​യാ​യും കളിക്കും.”—യെശയ്യാവ്‌ 11:6-9.

13. ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ​റ​പ്പെ​ടു​മ്പോൾ ഭൂമി​യിൽനിന്ന്‌ എന്തു പൊയ്‌പ്പോ​യി​രി​ക്കും?

13 ദൈവം മനുഷ്യർക്കു​വേണ്ടി ഉദ്ദേശി​ക്കുന്ന പറുദീ​സ​യിൽ സന്തുഷ്ട​രാ​യി​രി​ക്കാൻ സകല കാരണ​വു​മു​ണ്ടാ​യി​രി​ക്കും. ഭൂമി നല്ല ഭക്ഷ്യവ​സ്‌തു​ക്കൾ ധാരാളം ഉല്‌പാ​ദി​പ്പി​ക്കും. യാതൊ​രു​ത്ത​രും വീണ്ടും ഒരിക്ക​ലും പട്ടിണി​കി​ട​ക്കു​ക​യില്ല. (സങ്കീർത്തനം 72:16; 67:6) യുദ്ധങ്ങ​ളും കുററ​കൃ​ത്യ​വും അക്രമ​വും വിദ്വേ​ഷ​വും സ്വാർഥ​ത​യും​പോ​ലും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. അതെ, അവ എന്നേക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും! (സങ്കീർത്തനം 46:8, 9; 37:9-11) ഇതെല്ലാം സാധ്യ​മാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​വോ?

14. ദൈവം ദുരി​ത​ത്തിന്‌ അറുതി വരുത്തു​മെന്നു നിങ്ങൾ വിശ്വ​സി​ക്കാ​നി​ട​യാ​ക്കു​ന്ന​തെന്ത്‌?

14 ശരി, ഇതു പരിചി​ന്തി​ക്കുക: കഴിവു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, മാനു​ഷ​ദു​രി​ത​ത്തി​നി​ട​യാ​ക്കുന്ന കാര്യ​ങ്ങൾക്കെ​ല്ലാം നിങ്ങൾ അറുതി​വ​രു​ത്തു​മാ​യി​രു​ന്നോ? മാനു​ഷ​ഹൃ​ദയം വാഞ്‌ഛി​ക്കുന്ന അവസ്ഥകൾ നിങ്ങൾ കൈവ​രു​ത്തു​മാ​യി​രു​ന്നോ? തീർച്ച​യാ​യും നിങ്ങൾ അതു ചെയ്യും. നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താവ്‌ അതുതന്നെ ചെയ്യും. അവൻ നമ്മുടെ ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും നിറ​വേ​റ​റും. എന്തു​കൊ​ണ്ടെ​ന്നാൽ സങ്കീർത്തനം 145:16 ദൈവ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “നീ നിന്റെ കൈ തുറക്കു​ക​യും സകല ജീവി​ക​ളു​ടെ​യും ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.” എന്നാൽ അത്‌ എപ്പോ​ഴാ​ണു സംഭവി​ക്കു​ന്നത്‌?

മഹത്തായ അനു​ഗ്ര​ഹങ്ങൾ സമീപി​ച്ചി​രി​ക്കു​ന്നു

15. (എ) ലോകാ​വ​സാ​നം ഭൂമിക്ക്‌ എന്തു കൈവ​രു​ത്തും? (ബി) അതു ദുഷ്ടജ​ന​ങ്ങൾക്ക്‌ എന്തു കൈവ​രു​ത്തും? (സി) ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വർക്ക്‌ അത്‌ എന്തു കൈവ​രു​ത്തും?

15 ഭൂമി​യിൽ ഈ അതിവി​ശി​ഷ്ട​മായ അനു​ഗ്ര​ഹങ്ങൾ സാധ്യ​മാ​ക്കു​ന്ന​തിന്‌, ദുഷ്ടത​യ്‌ക്കും അതിനി​ട​യാ​ക്കു​ന്ന​വർക്കും അന്തം വരുത്തു​മെന്നു ദൈവം വാഗ്‌ദത്തം ചെയ്യുന്നു. അതേസ​മയം, തന്നെ സേവി​ക്കു​ന്ന​വരെ അവൻ സംരക്ഷി​ക്കും, എന്തെന്നാൽ “ലോകം നീങ്ങി​പ്പോ​കു​ക​യാ​കു​ന്നു, അതിന്റെ മോഹ​വും അങ്ങനെ​തന്നെ, എന്നാൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ എന്നേക്കും സ്ഥിതി ചെയ്യുന്നു” എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 2:17) അത്‌ എന്തോരു മാററ​മാ​യി​രി​ക്കും! ലോകാ​വ​സാ​ന​ത്തി​നു നമ്മുടെ ഭൂമി​യു​ടെ അവസാ​ന​മെന്ന്‌ അർഥമു​ണ്ടാ​യി​രി​ക്ക​യില്ല. പകരം, നോഹ​യു​ടെ നാളിലെ ലോക​വി​സ്‌തൃ​ത​മായ പ്രളയ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ, അതു ദുഷ്ടജ​ന​ങ്ങൾക്കും അവരുടെ ജീവി​ത​രീ​തി​ക്കും മാത്രമേ അവസാനം വരുത്തു​ക​യു​ളളു. എന്നാൽ ദൈവത്തെ സേവി​ക്കു​ന്നവർ ആ അവസാ​നത്തെ അതിജീ​വി​ക്കും. അനന്തരം, ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു ഭൂമി​യിൽ അവർ തങ്ങളെ ഉപദ്ര​വി​ക്കാ​നും ഞെരു​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വ​രിൽ നിന്നെ​ല്ലാ​മു​ളള സ്വാത​ന്ത്ര്യം ആസ്വദി​ക്കും.—മത്തായി 24:3, 37-39; സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

16. “അന്ത്യനാ​ളു​ക​ളിൽ” എന്തു സംഭവങ്ങൾ ഉണ്ടാകു​മെന്നു മുൻകൂ​ട്ടി​പ​റ​യ​പ്പെ​ട്ടി​രു​ന്നു?

16 എന്നാൽ ‘അവസ്ഥകൾ മെച്ച​പ്പെ​ടു​കയല്ല, കൂടുതൽ വഷളാ​കു​ക​യാണ്‌. ഈ മഹത്തായ മാററം സമീപി​ച്ചി​രി​ക്കു​ന്നു​വെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. ലോകാ​വ​സാ​നം വരുത്താ​നു​ളള ദൈവ​ത്തി​ന്റെ സമയം അറിയ​ത്ത​ക്ക​വണ്ണം തന്റെ ഭാവി അനുഗാ​മി​കൾ നോക്കി​യി​രി​ക്കേണ്ട അനേകം കാര്യങ്ങൾ യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പ​റ​യു​ക​യു​ണ്ടാ​യി. ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ വമ്പിച്ച യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും വലിയ ഭൂകമ്പ​ങ്ങ​ളും വർധി​ച്ചു​വ​രുന്ന നിയമ​രാ​ഹി​ത്യ​വും വളർന്നു​വ​രുന്ന സ്‌നേ​ഹ​ന​ഷ്ട​വും പോ​ലെ​യു​ളള സംഭവങ്ങൾ ഉണ്ടാകു​മെന്നു യേശു പറഞ്ഞു. (മത്തായി 24:3-12) “പോം​വ​ഴി​യ​റി​യാത്ത ജനതക​ളു​ടെ അതി​വേദന” ഉണ്ടായി​രി​ക്കു​മെന്ന്‌ അവൻ പറഞ്ഞു. (ലൂക്കോസ്‌ 21:25) കൂടാതെ, “അന്ത്യനാ​ളു​ക​ളിൽ ഇടപെ​ടാൻ പ്രയാ​സ​മായ ദുർഘ​ട​സ​മ​യങ്ങൾ” വരു​മെന്നു ബൈബിൾ കൂടു​ത​ലാ​യി പറയുന്നു. (2 തിമൊ​ഥെ​യോസ്‌ 3:1-5) ഈ അവസ്ഥകൾത​ന്നെ​യല്ലേ നമുക്കി​പ്പോൾ അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

17. ചിന്തക​രായ ആളുകൾ ഇന്നത്തെ അവസ്ഥക​ളെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

17 ലോക​സം​ഭ​വങ്ങൾ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന അനേക​മാ​ളു​കൾ ഒരു വലിയ മാററം രൂപം​കൊ​ള​ളു​ക​യാ​ണെന്നു പറയു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി, മിയാമി, യു. എസ്‌. ഏ., ഹെറാൾഡ​ന്റെ പത്രാ​ധി​പർ ഇങ്ങനെ എഴുതി: “പകുതി യുക്തി​ബോ​ധ​മു​ളള ഏതൊ​രാൾക്കും കഴിഞ്ഞ ചുരുക്കം ചില വർഷങ്ങ​ളി​ലെ വിപൽക്ക​ര​മായ സംഭവ​ങ്ങളെ കൂട്ടി​യോ​ജി​പ്പി​ക്കാ​നും ലോകം ഒരു ചരി​ത്ര​പ്ര​ധാ​ന​മായ കവാട​ത്തി​ങ്ക​ലാ​ണെന്നു കാണാ​നും കഴിയും. . . . അത്‌ മനുഷ്യ​രു​ടെ ജീവി​ത​രീ​തിക്ക്‌ എന്നേക്കു​മാ​യി മാററം വരുത്തും.” ഇതേ ശൈലി​യിൽ അമേരി​ക്കൻ എഴുത്തു​കാ​ര​നായ ലൂയിസ്‌ മംഫോർഡ്‌ പറഞ്ഞു: “നാഗരി​ക​ത്വം അധോ​ഗ​തി​യി​ലാണ്‌. സുനി​ശ്ചി​ത​മാ​യി. . .കഴിഞ്ഞ​കാ​ലത്തു നാഗരി​ക​തകൾ അധഃപ​തി​ച്ച​പ്പോൾ അതു താരത​മ്യേന പ്രാ​ദേ​ശി​ക​മായ ഒരു പ്രതി​ഭാ​സ​മാ​യി​രു​ന്നു. . . . ഇപ്പോൾ, ആധുനിക വാർത്താ​വി​നി​യമം ഹേതു​വാ​യി ലോകം കൂടുതൽ അടുത്തു​ചേർന്നി​രി​ക്കു​ന്ന​തി​നാൽ നാഗരി​കത അധഃപ​തി​ക്കു​മ്പോൾ മുഴു​ഗ്ര​ഹ​വും അധഃപ​തി​ക്കു​ന്നു.”

18. (എ) ലോകാ​വ​സ്ഥകൾ ഭാവി​യെ​ക്കു​റിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) ഇപ്പോ​ഴത്തെ ഗവൺമെൻറു​കൾക്കു പകരം എന്തു വരും?

18 ലോക​ത്തി​ലെ ഇന്നത്തെ അവസ്ഥകൾതന്നെ ഈ മുഴു​വ്യ​വ​സ്ഥി​തി​യു​ടെ​യും നാശം സംഭവി​ക്കാ​നു​ളള കാലത്താ​ണു നാം ജീവി​ക്കു​ന്ന​തെന്നു പ്രകട​മാ​ക്കു​ന്നു. അതെ, ഇപ്പോൾ വളരെ പെട്ടെ​ന്നു​തന്നെ, ദൈവം ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നീക്കം​ചെ​യ്‌ത്‌ അതിനെ ശുദ്ധീ​ക​രി​ക്കും. (വെളി​പ്പാട്‌ 11:18) സർവഭൂ​മി​യെ​യും ഭരിക്കാ​നു​ളള തന്റെ നീതി​യു​ളള ഗവൺമെൻറി​നു വഴി​യൊ​രു​ക്കാൻ അവൻ ഇപ്പോ​ഴത്തെ ഗവൺമെൻറു​കളെ നീക്കം​ചെ​യ്യും. ഈ രാജ്യ​ഗ​വൺമെൻറി​നു​വേണ്ടി പ്രാർഥി​ക്കാ​നാ​ണു ക്രിസ്‌തു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌.—ദാനി​യേൽ 2:44; മത്തായി 6:9, 10.

19. നാം എന്നേക്കും ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ എന്തു ചെയ്യണം?

19 ജീവനെ സ്‌നേ​ഹി​ക്കു​ക​യും ദൈവ​ഭ​ര​ണ​ത്തിൻകീ​ഴിൽ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ, നിങ്ങൾ ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും അവന്റെ വ്യവസ്ഥ​ക​ളെ​യും കുറിച്ചു സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടാൻ ധൃതി​പ്പെ​ടണം. യേശു​ക്രി​സ്‌തു ദൈവ​ത്തോ​ടു​ളള പ്രാർഥ​ന​യിൽ ഇങ്ങനെ പറഞ്ഞു: “ഏക സത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചവ​നായ യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ളള അറിവ്‌ അവർ ഉൾക്കൊ​ള​ളു​ന്ന​തി​ന്റെ അർഥം നിത്യ​ജീ​വൻ എന്നാണ്‌.” (യോഹ​ന്നാൻ 17:3) നമുക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്ന്‌—അതു വെറു​മൊ​രു സ്വപ്‌ന​മ​ല്ലെന്ന്‌—അറിയു​ന്നത്‌ എന്തോരു സന്തോ​ഷ​മാണ്‌! എന്നാൽ ദൈവ​ത്തിൽനി​ന്നു​ളള ഈ അതിവി​ശി​ഷ്ട​മായ അനു​ഗ്രഹം ആസ്വദി​ക്കു​ന്ന​തിന്‌, ഈ അനു​ഗ്രഹം പ്രാപി​ക്കു​ന്ന​തിൽനി​ന്നു നമ്മെ തടയാൻ ശ്രമി​ക്കുന്ന ഒരു ശത്രു​വി​നെ​ക്കു​റി​ച്ചു നാം മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[8, 9 പേജു​ക​ളി​ലെ ചിത്രം]

ലോകം ഇതു​പോ​ലെ ആയിരി​ക്കാൻ ദൈവം ഉദ്ദേശി​ച്ചി​രു​ന്നോ?

[11-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]