വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ തിരിച്ചുവരവ്‌—എങ്ങനെ കാണപ്പെടുന്നു?

ക്രിസ്‌തുവിന്റെ തിരിച്ചുവരവ്‌—എങ്ങനെ കാണപ്പെടുന്നു?

അധ്യായം 17

ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവ്‌—എങ്ങനെ കാണ​പ്പെ​ടു​ന്നു?

1. (എ) ക്രിസ്‌തു ഏതു വാഗ്‌ദത്തം ചെയ്‌തു? (ബി) ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​ര​വി​ന്റെ ആവശ്യ​മെന്ത്‌?

1 “ഞാൻ വീണ്ടും വരുന്നു.” (യോഹ​ന്നാൻ 14:3) യേശു​ക്രി​സ്‌തു തന്റെ മരണത്തി​ന്റെ തലേരാ​ത്രി തന്റെ അപ്പോ​സ്‌ത​ലൻമാ​രോ​ടു​കൂ​ടെ ആയിരു​ന്ന​പ്പോ​ഴാണ്‌ ഈ വാഗ്‌ദത്തം ചെയ്‌തത്‌. രാജ്യാ​ധി​കാ​ര​ത്തി​ലു​ളള ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവു മനുഷ്യ​വർഗ​ത്തി​നു കൈവ​രു​ത്തുന്ന സമാധാ​ന​ത്തി​നും ആരോ​ഗ്യ​ത്തി​നും ജീവനും ഇതിലു​മ​ധി​കം ആവശ്യം ഒരിക്ക​ലും ഉണ്ടായി​ട്ടി​ല്ലെ​ന്നു​ള​ള​തി​നോ​ടു നിങ്ങൾ യോജി​ക്കാ​നി​ട​യുണ്ട്‌. എന്നാൽ ക്രിസ്‌തു എങ്ങനെ തിരി​ച്ചു​വ​രു​ന്നു? അവനെ കാണു​ന്ന​താര്‌? ഏതു വിധത്തിൽ?

2. (എ) ക്രിസ്‌തു തിരി​ച്ചു​വ​രു​മ്പോൾ അവന്റെ അപ്പോ​സ്‌ത​ലൻമാർ ഉൾപ്പെ​ടെ​യു​ളള അവന്റെ അഭിഷി​ക്താ​നു​ഗാ​മി​കളെ എവിടെ ജീവി​ക്കാൻ അവൻ കൊണ്ടു​പോ​കു​ന്നു? (ബി) അവർക്ക്‌ അവിടെ ഏതുതരം ശരീരം ലഭിക്കു​ന്നു?

2 ക്രിസ്‌തു തന്റെ തിരി​ച്ചു​വ​ര​വി​ങ്കൽ ഭൂമി​യിൽ ജീവി​ക്കാ​നല്ല വരുന്നത്‌. പകരം, അവനോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഭരിക്കാ​നു​ള​ളവർ സ്വർഗ​ത്തിൽ അവനോ​ടു​കൂ​ടെ വസിക്കാൻ എടുക്ക​പ്പെ​ടു​ന്നു. യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌: “ഞാൻ വീണ്ടും വരുന്നു, ഞാൻ ഇരിക്കു​ന്ന​ടത്തു നിങ്ങളും ഇരി​ക്കേ​ണ്ട​തി​നു നിങ്ങളെ എന്റെ അടുക്കൽ വീട്ടിൽ ചേർത്തു​കൊ​ള​ളും” എന്നു പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 14:3) അതു​കൊണ്ട്‌ ക്രിസ്‌തു തിരി​ച്ചു​വ​രു​മ്പോൾ സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നവർ ആത്മീയ​വ്യ​ക്തി​ക​ളാ​യി​ത്തീ​രു​ന്നു, അവർ ക്രിസ്‌തു​വി​നെ അവന്റെ മഹത്വീ​ക​രി​ക്ക​പ്പെട്ട ആത്മശരീ​ര​ത്തിൽ കാണുന്നു. (1 കൊരി​ന്ത്യർ 15:44) എന്നാൽ സ്വർഗ​ത്തി​ലേക്കു പോകാത്ത, മനുഷ്യ​വർഗ​ത്തി​ലെ ശേഷി​ച്ചവർ, ക്രിസ്‌തു തിരിച്ചു വരു​മ്പോൾ കാണു​ന്നു​വോ?

അവന്‌ ഒരു മനുഷ്യ​നാ​യി തിരി​ച്ചു​വ​രാൻ കഴിയാ​ത്ത​തി​ന്റെ കാരണം

3. മനുഷ്യർ ക്രിസ്‌തു​വി​നെ ഒരിക്ക​ലും വീണ്ടും കാണു​ക​യി​ല്ലെന്ന്‌ ഏതു ബൈബിൾതെ​ളി​വു പ്രകട​മാ​ക്കു​ന്നു?

3 അതേ രാത്രി​യിൽ യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ “അല്‌പ​കാ​ല​വും കൂടെ കഴിഞ്ഞാൽ ലോകം എന്നെ മേലാൽ കാണു​ക​യില്ല” എന്നു തുടർന്നു പറഞ്ഞു. (യോഹ​ന്നാൻ 14:19) “ലോകം” മനുഷ്യ​വർഗ​ത്തെ​യാ​ണു പരാമർശി​ക്കു​ന്നത്‌. അതു​കൊണ്ട്‌ തന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു​ശേഷം ഭൂമി​യി​ലെ മനുഷ്യർ അവനെ വീണ്ടും കാണു​ക​യി​ല്ലെന്ന്‌ യേശു ഇവിടെ വ്യക്തമാ​യി പറഞ്ഞു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “നാം ക്രിസ്‌തു​വി​നെ ജഡപ്ര​കാ​രം അറിഞ്ഞു​വെ​ങ്കി​ലും നാം ഇനി അവനെ അങ്ങനെ അറിയു​ന്നില്ല.”—2 കൊരി​ന്ത്യർ 5:16.

4. ക്രിസ്‌തു ശക്തനായ ഒരു അദൃശ്യാ​ത്മ​വ്യ​ക്തി​യെന്ന നിലയിൽ തിരി​ച്ചു​വ​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

4 എന്നിരു​ന്നാ​ലും, ക്രിസ്‌തു വധിക്ക​പ്പെട്ട അതേ മനുഷ്യ​ശ​രീ​ര​ത്തിൽത്തന്നെ മടങ്ങി​വ​രു​മെ​ന്നും ഭൂമി​യിൽ വസിക്കു​ന്ന​വ​രെ​ല്ലാം അവനെ കാണു​മെ​ന്നും അനേകർ വിശ്വ​സി​ക്കു​ന്നു. എന്നുവ​രി​കി​ലും, ക്രിസ്‌തു സകല ദൂതൻമാ​രു​മാ​യി മഹത്വ​ത്തിൽ തിരി​ച്ചു​വ​രു​ന്നു​വെ​ന്നും അവൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു​വെ​ന്നും ബൈബിൾ പറയുന്നു. (മത്തായി 25:31) യേശു ഒരു മനുഷ്യ​നാ​യി വന്ന്‌ ഒരു ഭൗമി​ക​സിം​ഹാ​സ​ന​ത്തിൽ ഇരിക്കു​ക​യാ​ണെ​ങ്കിൽ അവൻ ദൂതൻമാ​രെ​ക്കാൾ പദവി കുറഞ്ഞ​വ​നാ​യി​രി​ക്കും. എന്നാൽ അവൻ ഈ ആത്മപു​ത്രൻമാ​രെ​ക്കാ​ളെ​ല്ലാം അതിശ​ക്ത​നും അതിമ​ഹ​ത്വ​മു​ള​ള​വ​നു​മാ​യി​ട്ടാ​ണു വരുന്നത്‌, തന്നിമി​ത്തം അവരെ​പ്പോ​ലെ​തന്നെ അദൃശ്യ​നാ​യി​രി​ക്കും.—ഫിലി​പ്യർ 2:8-11.

5. ക്രിസ്‌തു​വിന്‌ ഒരു മനുഷ്യ​ശ​രീ​ര​ത്തിൽ തിരി​ച്ചു​വ​രാൻ കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌?

5 മറിച്ച്‌, 1900-ത്തിൽപരം വർഷം​മു​മ്പു യേശു തന്നെത്താൻ താഴ്‌ത്തി ഒരു മനുഷ്യ​നാ​യി​ത്തീ​രേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. അവൻ തന്റെ പൂർണ​മ​നു​ഷ്യ​ജീ​വനെ നമുക്കു​വേണ്ടി ഒരു മറുവി​ല​യാ​യി നൽകേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നു. യേശു ഒരിക്കൽ അത്‌ ഈ വിധത്തിൽ വിശദീ​ക​രി​ച്ചു: “ഞാൻ കൊടു​ക്കുന്ന അപ്പം ലോക​ത്തി​ന്റെ ജീവനു​വേ​ണ്ടി​യു​ളള എന്റെ മാംസ​മാ​കു​ന്നു.” (യോഹ​ന്നാൻ 6:51) യേശു അങ്ങനെ തന്റെ ജഡശരീ​രത്തെ മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യു​ളള ബലിയാ​യി വിട്ടു​കൊ​ടു​ത്തു. എന്നാൽ ആ ബലി എത്രകാ​ലം പ്രാബ​ല്യ​ത്തി​ലി​രി​ക്ക​ണ​മാ​യി​രു​ന്നു? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉത്തരം നൽകുന്നു: “നാം എല്ലാ കാല​ത്തേ​ക്കും ഒരിക്ക​ലാ​യി നടന്ന യേശു​ക്രി​സ്‌തു​വി​ന്റെ ശരീര​യാ​ഗ​ത്താൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (എബ്രായർ 10:10) ലോക​ത്തി​ന്റെ ജീവനു​വേണ്ടി തന്റെ ജീവനെ വെടി​ഞ്ഞ​തു​കൊ​ണ്ടു ക്രിസ്‌തു​വിന്‌ അതു വീണ്ടും ഒരിക്ക​ലും എടുക്കാ​നും ഒരിക്കൽക്കൂ​ടെ ഒരു മനുഷ്യ​നാ​കാ​നും കഴിയു​ക​യില്ല. ആ അടിസ്ഥാ​ന​കാ​ര​ണ​ത്താൽ അവന്റെ തിരി​ച്ചു​വ​രവ്‌ അവൻ ഒരിക്കൽ എന്നേക്കു​മാ​യി ബലി​ചെയ്‌ത അവന്റെ മാനു​ഷ​ശ​രീ​ര​ത്തി​ലാ​യി​രി​ക്കാൻ ഒരിക്ക​ലും സാധ്യമല്ല.

ജഡശരീ​രത്തെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​യി​ല്ല

6. ക്രിസ്‌തു തന്റെ ജഡിക​ശ​രീ​രത്തെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​യെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

6 എന്നുവ​രി​കി​ലും ക്രിസ്‌തു തന്റെ ജഡശരീ​രത്തെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​യെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്നു. ക്രിസ്‌തു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​പ്പോൾ അവന്റെ ജഡശരീ​രം പിന്നീടു കല്ലറയിൽ ഇല്ലായി​രു​ന്നു​വെന്ന വസ്‌തു​ത​യി​ലേക്ക്‌ അവർ വിരൽ ചൂണ്ടുന്നു. (മർക്കോസ്‌ 16:5-7) കൂടാതെ, താൻ ജീവി​ച്ചി​രി​ക്കു​ന്നു​വെന്നു കാണി​ക്കാൻ യേശു മരണ​ശേഷം തന്റെ ശിഷ്യൻമാർക്ക്‌ ഒരു ജഡശരീ​ര​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ടു. അവൻ യഥാർഥ​ത്തിൽ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വെന്ന്‌ അപ്പോ​സ്‌ത​ല​നായ തോമസ്‌ വിശ്വ​സി​ക്കേ​ണ്ട​തിന്‌ ഒരിക്കൽ അവൻ തന്റെ വിലാ​പ്പു​റത്തെ ദ്വാര​ത്തിൽ തോമ​സി​ന്റെ വിരലി​ടു​വി​ക്കു​ക​പോ​ലും ചെയ്‌തു. (യോഹ​ന്നാൻ 20:24-27) ഇതു വധിക്ക​പ്പെട്ട അതേ ശരീര​ത്തിൽ ക്രിസ്‌തു ജീവ​നോ​ടെ ഉയിർപ്പി​ക്ക​പ്പെ​ട്ടു​വെന്നു തെളി​യി​ക്കു​ന്നി​ല്ലേ?

7. ക്രിസ്‌തു ഒരു ആത്മവ്യ​ക്തി​യെന്ന നിലയിൽ സ്വർഗ​ത്തി​ലേക്കു പോ​യെന്നു തെളി​യി​ക്കു​ന്ന​തെന്ത്‌?

7 ഇല്ല, തെളി​യി​ക്കു​ന്നില്ല. “ക്രിസ്‌തു എല്ലാ കാല​ത്തേ​ക്കു​മാ​യി ഒരിക്കൽ പാപങ്ങൾ സംബന്ധി​ച്ചു മരിച്ചു. . . . അവൻ ജഡത്തിൽ കൊല്ല​പ്പെട്ടു, എന്നാൽ ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെട്ടു” എന്നു പറയു​മ്പോൾ ബൈബിൾ വളരെ വ്യക്തമാണ്‌. (1 പത്രോസ്‌ 3:18) മാംസ​ര​ക്ത​ശ​രീ​ര​ങ്ങ​ളോ​ടു​കൂ​ടിയ മനുഷ്യർക്കു സ്വർഗ​ത്തിൽ ജീവി​ക്കാൻ സാധ്യമല്ല. സ്വർഗീയ ജീവി​ത​ത്തി​ലേ​ക്കു​ളള പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു: “ഒരു ഭൗതി​ക​ശ​രീ​രം വിതയ്‌ക്ക​പ്പെ​ടു​ന്നു, ഒരു ആത്മീയ​ശ​രീ​രം ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു. . . .ജഡരക്ത​ങ്ങൾക്കു ദൈവ​രാ​ജ്യ​ത്തെ അവകാ​ശ​മാ​ക്കാൻ കഴിയു​ക​യില്ല.” (1 കൊരി​ന്ത്യർ 15:44-50) ആത്മീയ​ശ​രീ​ര​ങ്ങ​ളോ​ടു​കൂ​ടിയ ആത്മവ്യ​ക്തി​കൾക്കു മാത്രമേ സ്വർഗ​ത്തിൽ ജീവി​ക്കാൻ കഴിയു​ക​യു​ളളു.

8. ക്രിസ്‌തു​വി​ന്റെ മനുഷ്യ​ശ​രീ​ര​ത്തിന്‌ എന്തു സംഭവി​ച്ചു?

8 അപ്പോൾ, യേശു​വി​ന്റെ ജഡശരീ​ര​ത്തിന്‌ എന്തു സംഭവി​ച്ചു? അവന്റെ ശിഷ്യൻമാർ അവന്റെ കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്നതു കണ്ടില്ലേ? കണ്ടു, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം യേശു​വി​ന്റെ ശരീരത്തെ മാററി. ദൈവം ഇതു ചെയ്‌തത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അതു ബൈബി​ളിൽ എഴുതി​യി​രു​ന്ന​തി​നെ നിവർത്തി​ച്ചു. (സങ്കീർത്തനം 16:10; പ്രവൃ​ത്തി​കൾ 2:31) അങ്ങനെ യഹോവ മുമ്പു മോശ​യു​ടെ ശരീരം സംബന്ധി​ച്ചു ചെയ്‌ത​തു​പോ​ലെ യേശു​വി​ന്റെ ശരീരം നീക്കം​ചെ​യ്യു​ന്നത്‌ ഉചിത​മെന്ന്‌ അവൻ കണ്ടു. (ആവർത്തനം 34:5, 6) കൂടാതെ, ശരീരം കല്ലറയിൽ വിട​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ യേശു​വി​ന്റെ ശിഷ്യൻമാർക്ക്‌ അവൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടു​വെന്നു മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല, കാരണം ആ കാലത്ത്‌ അവർ ആത്മീയ​കാ​ര്യ​ങ്ങളെ പൂർണ​മാ​യി വിലയി​രു​ത്തി​യി​രു​ന്നില്ല.

9. പുനരു​ത്ഥാ​നം പ്രാപിച്ച ക്രിസ്‌തു എടുത്ത ശരീര​ത്തി​ലെ ഒരു മുറി​വിൽ തോമ​സി​നു കൈ ഇടാൻ സാധ്യ​മാ​യ​തെ​ങ്ങനെ?

9 എന്നാൽ തോമ​സിന്‌ യേശു​വി​ന്റെ വശത്തെ ദ്വാര​ത്തിൽ വിരലി​ടാൻ കഴിഞ്ഞ​തു​കൊണ്ട്‌ അവനെ സ്‌തം​ഭ​ത്തിൽ തറച്ച അതേ ശരീര​ത്തിൽ അവൻ ഉയിർപ്പി​ക്ക​പ്പെ​ട്ടു​വെന്ന്‌ അതു പ്രകട​മാ​ക്കു​ന്നി​ല്ലേ? ഇല്ല. എന്തു​കൊ​ണ്ടെ​ന്നാൽ ദൂതൻമാർ കഴിഞ്ഞ​കാ​ലത്തു ചെയ്‌തി​രു​ന്ന​തു​പോ​ലെ യേശു കേവലം ജഡശരീ​രം അവലം​ബി​ക്കു​ക​യോ ധരിക്കു​ക​യോ മാത്ര​മാ​യി​രു​ന്നു. താൻ ആരാ​ണെന്നു തോമ​സി​നെ ബോധ്യ​പ്പെ​ടു​ത്താൻ അവൻ മുറി​വി​ന്റെ ദ്വാര​ങ്ങ​ളോ​ടു​കൂ​ടിയ ഒരു ശരീരം ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഒരിക്കൽ അബ്രാ​ഹാം സൽക്കരിച്ച ദൂതൻമാ​രെ​പ്പോ​ലെ അവൻ തിന്നാ​നും കുടി​ക്കാ​നും പ്രാപ്‌ത​നാ​യി തികച്ചും മനുഷ്യ​നാ​യി പ്രത്യ​ക്ഷ​പ്പെട്ടു അഥവാ കാണ​പ്പെട്ടു.—ഉല്‌പത്തി 18:8; എബ്രായർ 13:2.

10. യേശു വ്യത്യസ്‌ത ഭൗതി​ക​ശ​രീ​രങ്ങൾ ധരിച്ചു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

10 യേശു വധിക്ക​പ്പെ​ട്ട​പ്പോ​ഴത്തെ ശരീര​ത്തോ​ടു സമാന​മായ ഒരു ശരീര​ത്തിൽ തോമ​സി​നു പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കെ, അവൻ തന്റെ അനുഗാ​മി​കൾക്കു പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ വ്യത്യസ്‌ത ശരീര​ങ്ങ​ളും ധരിക്കു​ക​യു​ണ്ടാ​യി. അങ്ങനെ യേശു ഒരു തോട്ട​ക്കാ​ര​നാ​ണെന്നു മഗ്‌ദ​ല​ന​മ​റി​യം ആദ്യം വിചാ​രി​ച്ചു. മററു സമയങ്ങ​ളിൽ അവന്റെ ശിഷ്യൻമാർ ആദ്യം അവനെ തിരി​ച്ച​റി​ഞ്ഞി​രു​ന്നില്ല. ഈ സന്ദർഭ​ങ്ങ​ളിൽ അവന്റെ വ്യക്തി​പ​ര​മായ ആകാരമല്ല അവനെ തിരി​ച്ച​റി​യാൻ ഉതകി​യത്‌, പിന്നെ​യോ ഏതെങ്കി​ലും വാക്കി​നെ​യോ പ്രവൃ​ത്തി​യെ​യോ ആയിരു​ന്നു അവർ തിരി​ച്ച​റി​ഞ്ഞത്‌.—യോഹ​ന്നാൻ 20:14-16; 21:6, 7; ലൂക്കോസ്‌ 24:30, 31.

11, 12. (എ) ക്രിസ്‌തു ഏതു രീതി​യി​ലാ​ണു ഭൂമി വിട്ടു​പോ​യത്‌? (ബി) അതു​കൊ​ണ്ടു ക്രിസ്‌തു ഏതു രീതി​യിൽ തിരി​ച്ചു​വ​രു​മെന്നു നാം പ്രതീ​ക്ഷി​ക്കണം?

11 യേശു തന്റെ പുനരു​ത്ഥാ​ന​ശേ​ഷ​മു​ളള 40 ദിവസ​ങ്ങ​ളിൽ അവന്റെ ശിഷ്യൻമാർക്ക്‌ ഒരു ജഡശരീ​ര​ത്തിൽ പല പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെട്ടു. (പ്രവൃ​ത്തി​കൾ 1:3) പിന്നീട്‌ അവൻ സ്വർഗ​ത്തി​ലേക്കു പോയി. എന്നാൽ ‘ക്രിസ്‌തു “ആകാശ​ത്തി​ലേക്കു പോകു​ന്നതു നിങ്ങൾ കണ്ടിരി​ക്കുന്ന അതേ രീതി​യിൽ വരു”മെന്ന്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന രണ്ടു ദൂതൻമാർ അപ്പോ​സ്‌ത​ലൻമാ​രോ​ടു പറഞ്ഞില്ലേ?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. (പ്രവൃ​ത്തി​കൾ 1:11) ഉവ്വ്‌, അവർ പറഞ്ഞു. എന്നാൽ അതേ ശരീര​ത്തിൽ എന്നല്ല, പിന്നെ​യോ “അതേ രീതി​യിൽ” എന്നാണവർ പറഞ്ഞത്‌ എന്നു കാണുക. യേശു​വി​ന്റെ പോക്കി​ന്റെ രീതി എന്തായി​രു​ന്നു? അതു പരസ്യ​പ്ര​ദർശനം കൂടാതെ ഒച്ചപ്പാ​ടു​ണ്ടാ​ക്കാ​തെ​യാ​യി​രു​ന്നു. അവന്റെ അപ്പോ​സ്‌ത​ലൻമാർ മാത്രമേ അതി​നെ​ക്കു​റിച്ച്‌ അറിഞ്ഞു​ളളു. ലോകം അറിഞ്ഞില്ല.

12 യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രെ വിട്ടു സ്വർഗ​ത്തി​ലേക്കു പോയ രീതിയെ ബൈബിൾ വർണി​ക്കു​ന്നതു പരിചി​ന്തി​ക്കുക: “അവർ നോക്കി​ക്കൊ​ണ്ടി​രി​ക്കെ, അവൻ ഉയർത്ത​പ്പെ​ടു​ക​യും ഒരു മേഘം അവിടു​ത്തെ അവരുടെ കാഴ്‌ച​യിൽനി​ന്നു മറയ്‌ക്കു​ക​യും ചെയ്‌തു.” (പ്രവൃ​ത്തി​കൾ 1:9) അതു​കൊണ്ട്‌ യേശു ആകാശ​ത്തി​ലേക്കു പോയി​ത്തു​ട​ങ്ങി​യ​പ്പോൾ ഒരു മേഘം അപ്പോ​സ്‌ത​ലൻമാ​രു​ടെ അക്ഷരീയ കാഴ്‌ച​യിൽനിന്ന്‌ അവനെ മറച്ചു. അതു​കൊണ്ട്‌ വിട്ടു​പോ​കുന്ന യേശു അവർക്ക്‌ അദൃശ്യ​നാ​യി​ത്തീർന്നു. അവർക്ക്‌ അവനെ കാണാൻ കഴിയാ​താ​യി. അപ്പോൾ അവൻ തന്റെ ആത്മീയ​ശ​രീ​ര​ത്തിൽ സ്വർഗ​ത്തി​ലേക്ക്‌ ആരോ​ഹണം ചെയ്‌തു. (1 പത്രോസ്‌ 3:18) അങ്ങനെ അവന്റെ തിരി​ച്ചു​വ​ര​വും അദൃശ്യ​മാ​യി​രി​ക്കും, ഒരു ആത്മീയ ശരീര​ത്തി​ലാ​യി​രി​ക്കും.

ഏതു കണ്ണും കാണു​ന്ന​തെ​ങ്ങനെ?

13. ക്രിസ്‌തു മേഘങ്ങ​ളോ​ടെ വരു​മ്പോൾ “ഏതു കണ്ണും കാണും” എന്ന പ്രസ്‌താ​വ​നയെ നാം മനസ്സി​ലാ​ക്കേ​ണ്ട​തെ​ങ്ങനെ?

13 അപ്പോൾ, നാം വെളി​പ്പാട്‌ 1:7-ലെ വാക്കുകൾ മനസ്സി​ലാ​ക്കേ​ണ്ട​തെ​ങ്ങ​നെ​യാണ്‌? അവിടെ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതു​ന്നു: “നോക്കൂ! അവൻ മേഘങ്ങ​ളോ​ടെ വരുന്നു, ഏതു കണ്ണും, അവനെ കുത്തി​ത്തു​ള​ച്ച​വ​രും, അവനെ കാണും; ഭൂമി​യി​ലെ സകല ഗോ​ത്ര​ങ്ങ​ളും അവൻ നിമിത്തം ദുഃഖി​ത​രാ​യി അലയ്‌ക്കും.” ഇവിടെ ബൈബിൾ ഭൗതി​ക​നേ​ത്ര​ങ്ങൾകൊ​ണ്ടു കാണു​ന്ന​തി​നെ​ക്കു​റി​ച്ചല്ല, പിന്നെ​യോ തിരി​ച്ച​റി​യു​ക​യോ ഗ്രഹി​ക്കു​ക​യോ ചെയ്യു​ന്നു​വെന്ന അർഥത്തിൽ കാണു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. അങ്ങനെ, ഒരാൾ ഒരു സംഗതി ഗ്രഹി​ക്കു​ക​യോ മനസ്സി​ലാ​ക്കു​ക​യോ ചെയ്യു​മ്പോൾ ‘ഞാൻ അതു കാണു​ന്നുണ്ട്‌’ എന്ന്‌ അയാൾ പറഞ്ഞേ​ക്കാം. യഥാർഥ​ത്തിൽ ബൈബിൾ “നിങ്ങളു​ടെ ഗ്രാഹ്യ​ത്തി​ന്റെ കണ്ണുകളെ”ക്കുറിച്ചു പറയുന്നു. (എഫേസ്യർ 1:18, കിംഗ്‌ ജയിംസ്‌ വേർഷൻ) അതു​കൊണ്ട്‌ “ഏതു കണ്ണും അവനെ കാണും” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം ക്രിസ്‌തു സന്നിഹി​ത​നാ​യി​രി​ക്കു​ന്നു​വെന്നു സകലരും ഗ്രഹി​ക്കും അഥവാ തിരി​ച്ച​റി​യും എന്നാണ്‌.

14. (എ) “അവനെ കുത്തി​ത്തു​ള​ച്ചവർ” എന്നതി​നാൽ ആരെ ഉദ്ദേശി​ച്ചി​രി​ക്കു​ന്നു? (ബി) സകലരും ഒടുവിൽ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തെ തിരി​ച്ച​റി​യു​മ്പോൾ വലിയ സങ്കടം ഉണ്ടായി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

14 യേശു​വി​നെ യഥാർഥ​ത്തിൽ “കുത്തി​ത്തു​ള​ച്ചവർ” ഭൂമി​യിൽ മേലാൽ ജീവി​ച്ചി​രി​പ്പില്ല. അതു​കൊണ്ട്‌ അവർ ക്രിസ്‌തു​വി​ന്റെ ഏതൽക്കാല അനുഗാ​മി​കളെ ഉപദ്ര​വി​ച്ചു​കൊണ്ട്‌ ആ ഒന്നാം നൂററാ​ണ്ടി​ലെ ആളുകളെ അനുക​രി​ക്കു​ന്ന​വരെ പ്രതി​നി​ധാ​നം ചെയ്യുന്നു. (മത്തായി 25:40, 45) അത്തരം ദുഷ്ടൻമാ​രെ ക്രിസ്‌തു വധിക്കു​ന്ന​തി​നു​ളള സമയം താമസി​യാ​തെ വന്നെത്തും. ഇതു സംബന്ധിച്ച്‌ അവർക്കു മുന്നമേ താക്കീതു കൊടു​ത്തി​ട്ടുണ്ട്‌. ഈ സംഹാരം നടക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ അവർ “കാണും” അഥവാ തിരി​ച്ച​റി​യും. അവരുടെ സങ്കടം തീർച്ച​യാ​യും വലുതാ​യി​രി​ക്കും!

ക്രിസ്‌തു ഭൂമി​യി​ലേക്കു തിരി​ച്ചു​വ​രു​ന്നു​വോ?

15. മിക്ക​പ്പോ​ഴും “തിരിച്ചു വരിക” എന്ന പദം ഏതു വിധത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌?

15 തിരി​ച്ചു​വ​രുക എന്നതിന്‌ ഒരുവൻ ഒരു അക്ഷരീ​യ​സ്ഥ​ല​ത്തേക്കു വരുന്നു എന്ന്‌ എല്ലായ്‌പ്പോ​ഴും അർഥമില്ല. രോഗി​കൾ ‘ആരോ​ഗ്യ​ത്തി​ലേക്കു തിരി​ച്ചു​വന്നു’ എന്നു പറയാ​റുണ്ട്‌. ഒരു മുൻഭ​ര​ണാ​ധി​കാ​രി ‘അധികാ​ര​ത്തി​ലേക്കു തിരി​ച്ചു​വ​രു​ന്നു’ എന്നു പറയാ​വു​ന്ന​താണ്‌. ഇതേ വിധത്തിൽ ദൈവം അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: “ഞാൻ അടുത്ത വർഷം ഈ സമയത്തു നിന്റെ അടുക്ക​ലേക്കു തിരി​ച്ചു​വ​രും, സാറാ​യിക്ക്‌ ഒരു പുത്രൻ ജനിക്കും.” (ഉല്‌പത്തി 18:14; 21:1) യഹോ​വ​യു​ടെ തിരി​ച്ചു​വ​രവ്‌ അക്ഷരീ​യ​മായ മടങ്ങി​വ​ര​വി​നെയല്ല, പിന്നെ​യോ അവൻ വാഗ്‌ദത്തം ചെയ്‌തതു നിവർത്തി​ക്കു​ന്ന​തി​നു സാറാ​യി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കി​യത്‌.

16. (എ) ക്രിസ്‌തു ഏതു വിധത്തിൽ ഭൂമി​യി​ലേക്കു തിരി​ച്ചു​വ​രു​ന്നു? (ബി) ക്രിസ്‌തു എപ്പോൾ തിരി​ച്ചു​വന്നു, അന്ന്‌ എന്തു തുടങ്ങി?

16 ഇതേ വിധത്തിൽ ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവ്‌ അവൻ ഈ ഭൂമി​യി​ലേക്ക്‌ അക്ഷരീ​യ​മാ​യി തിരി​ച്ചു​വ​രു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നില്ല. പകരം അതിന്റെ അർഥം അവൻ ഈ ഭൂമി​യു​ടെ​മേൽ രാജ്യാ​ധി​കാ​രം കൈ​യേൽക്കു​ന്നു​വെ​ന്നും അതി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കു​ന്നു​വെ​ന്നു​മാണ്‌. ഇതു ചെയ്യു​ന്ന​തിന്‌ അവൻ തന്റെ സ്വർഗീ​യ​സിം​ഹാ​സനം വിട്ടു യഥാർഥ​ത്തിൽ ഭൂമി​യി​ലേക്ക്‌ ഇറങ്ങി​വ​രേണ്ട ആവശ്യ​മില്ല. നാം മുൻ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ക്രിസ്‌തു തിരി​ച്ചു​വ​രു​ന്ന​തി​നും ഭരിക്കാൻ തുടങ്ങു​ന്ന​തി​നു​മു​ളള ദൈവ​ത്തി​ന്റെ സമയം പൊ. യു. 1914-ാമാണ്ടിൽ വന്നെത്തി​യെന്നു ബൈബിൾതെ​ളി​വു പ്രകട​മാ​ക്കു​ന്നു. അന്നായി​രു​ന്നു സ്വർഗ​ത്തിൽ ഈ ഉദ്‌ഘോ​ഷം കേട്ടത്‌: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ അധികാ​ര​വും തുടങ്ങി​യി​രി​ക്കു​ന്നു.”—വെളി​പ്പാട്‌ 12:10.

17. ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവ്‌ അദൃശ്യ​മാ​യ​തി​നാൽ അവൻ തിരി​ച്ചു​വ​ന്നു​വെന്നു നമുക്ക്‌ അറിയാൻ കഴി​യേ​ണ്ട​തിന്‌ അവൻ എന്തു നൽകി?

17 ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവ്‌ അദൃശ്യ​മാ​യ​തു​കൊണ്ട്‌ അതു യഥാർഥ​ത്തിൽ സംഭവി​ച്ചി​രി​ക്കു​ന്നു​വെന്നു സ്ഥിരീ​ക​രി​ക്കാൻ മാർഗ​മു​ണ്ടോ? ഉണ്ട്‌. അവൻ അദൃശ്യ​മാ​യി സന്നിഹി​ത​നാ​യി​രി​ക്കു​ന്നു​വെ​ന്നും ലോക​ത്തി​ന്റെ അവസാനം അടുത്തി​രി​ക്കു​ന്നു​വെ​ന്നും നാം അറി​യേ​ണ്ട​തി​നു ക്രിസ്‌തു​തന്നെ ഒരു ദൃശ്യ “അടയാളം” നൽകി​യി​ട്ടുണ്ട്‌. നമുക്ക്‌ ആ “അടയാളം” പരി​ശോ​ധി​ക്കാം.

[അധ്യയന ചോദ്യ​ങ്ങൾ]

[142-ാം പേജിലെ ചിത്രം]

യേശു തന്റെ ശരീരത്തെ ഒരു ബലിയാ​യി അർപ്പിച്ചു. അവന്‌ എന്നെങ്കി​ലും അതു തിരികെ എടുത്തു വീണ്ടും ഒരു മനുഷ്യ​നാ​യി തീരാൻ കഴിയു​ക​യി​ല്ല

[144, 145 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യേശുവിന്റെ പുനരു​ത്ഥാ​ന​ശേഷം മഗ്‌ദ​ല​ന​മ​റിയ അവനെ ഒരു തോട്ട​ക്കാ​ര​നാ​യി തെററി​ദ്ധ​രി​ച്ച​തെ​ന്തു​കൊണ്ട്‌?

പുനരുത്ഥാനം പ്രാപിച്ച യേശു ഏതുതരം ജഡിക​ശ​രീ​ര​ത്തി​ലേക്കു കൈ ഇടാനാ​ണു തോമ​സി​നോട്‌ ആവശ്യ​പ്പെ​ട്ടത്‌?

[147-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തു ഭൂമി വിട്ടു​പോയ അതേ രീതി​യിൽ മടങ്ങി​വ​രേ​ണ്ടി​യി​രു​ന്നു. അവൻ ഏതു രീതി​യി​ലാ​ണു വിട്ടു​പോ​യത്‌?