വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ സമാധാനഗവൺമെൻറ്‌

ദൈവത്തിന്റെ സമാധാനഗവൺമെൻറ്‌

അധ്യായം 13

ദൈവ​ത്തി​ന്റെ സമാധാ​ന​ഗ​വൺമെൻറ്‌

1. മാനു​ഷ​ഗ​വൺമെൻറു​കൾ എന്തു ചെയ്യു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു?

1 മാനു​ഷ​ഗ​വൺമെൻറു​കൾ—സദു​ദ്ദേ​ശ്യ​ങ്ങൾ ഉളളവ​പോ​ലും—ജനങ്ങളു​ടെ യഥാർഥ ആവശ്യ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? യാതൊ​രു ഗവൺമെൻറും കുററ​കൃ​ത്യ​ത്തി​ന്റെ​യും വർഗീയ വിദ്വേ​ഷ​ത്തി​ന്റെ​യും പ്രശ്‌നങ്ങൾ പരിഹ​രി​ച്ചി​ട്ടില്ല, അല്ലെങ്കിൽ ജനങ്ങൾക്കെ​ല്ലാം നല്ല ഭക്ഷണമോ ഭവനമോ നൽകി​യി​ട്ടില്ല. അവ പൗരൻമാ​രെ പൂർണ​മാ​യി രോഗ​വി​മു​ക്ത​രാ​ക്കി​യി​ട്ടില്ല. യാതൊ​രു ഗവൺമെൻറി​നും വാർധ​ക്യ​ത്തെ​യോ മരണ​ത്തെ​യോ തടയാ​നോ മരിച്ച​വരെ വീണ്ടും ജീവനി​ലേക്കു വരുത്താ​നോ കഴിഞ്ഞി​ട്ടില്ല. പൗരൻമാർക്കു നിലനിൽക്കുന്ന സമാധാ​ന​വും സുരക്ഷി​ത​ത്വ​വു​മെ​ങ്കി​ലും കൈവ​രു​ത്തി​യി​ട്ടു​ളള ഒരു ഗവൺമെൻറു​മില്ല. മനുഷ്യ​രു​ടെ ഗവൺമെൻറു​കൾക്കു ജനങ്ങളെ അഭിമു​ഖീ​ക​രി​ക്കുന്ന വമ്പിച്ച പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു കേവലം കഴിവില്ല.

2. ബൈബി​ളി​ന്റെ മുഖ്യ​സ​ന്ദേ​ശ​മെ​ന്താണ്‌?

2 ജനങ്ങൾക്കെ​ല്ലാം തികഞ്ഞ സന്തുഷ്ട​ജീ​വി​തം ആസ്വദി​ക്കുക സാധ്യ​മാ​ക്കുന്ന ഒരു നീതി​യു​ളള ഗവൺമെൻറ്‌ നമുക്ക്‌ എത്രയ​ധി​കം ആവശ്യ​മാ​ണെന്നു നമ്മുടെ സ്രഷ്ടാ​വി​ന​റി​യാം. അതു​കൊ​ണ്ടാ​ണു ദൈവ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ളള ഒരു ഗവൺമെൻറി​നെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്നത്‌. യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ ഈ വാഗ്‌ദ​ത്ത​ഗ​വൺമെൻറാണ്‌ ബൈബി​ളി​ന്റെ മുഖ്യ​സ​ന്ദേശം.

3. ദൈവ​ത്തി​ന്റെ ഗവൺമെൻറി​നെ​ക്കു​റി​ച്ചു യെശയ്യാവ്‌ 9:6, 7 എന്തു പറയുന്നു?

3 ‘എന്നാൽ ദൈവ​ത്തി​ന്റെ ഗവൺമെൻറി​നെ​ക്കു​റി​ച്ചു ബൈബിൾ എവിടെ പറയുന്നു?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. അതു പറയു​ന്നുണ്ട്‌, ദൃഷ്ടാ​ന്ത​മാ​യി യെശയ്യാവ്‌ 9:6, 7-ൽ. കിംഗ്‌ ജയിംസ്‌ വേർഷൻ അനുസ​രിച്ച്‌ ഈ വാക്യ​ങ്ങ​ളിൽ ഇങ്ങനെ പറയുന്നു: “നമുക്ക്‌ ഒരു കുട്ടി ജനിച്ചി​രി​ക്കു​ന്നു, നമുക്ക്‌ ഒരു പുത്രൻ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു: ഗവൺമെൻറ്‌ അവന്റെ തോളി​ലാ​യി​രി​ക്കും. അവന്‌ അത്ഭുത​വാൻ, ഉപദേ​ശകൻ, ശക്തനായ ദൈവം, നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും. അവന്റെ ഗവൺമെൻറ​ന്റെ വർധന​വി​നും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല.”

4. ദൈവ​ത്തി​ന്റെ ഗവൺമെൻറി​ലെ ഭരണാ​ധി​കാ​രി​യാ​യി​ത്തീ​രുന്ന കുട്ടി ആരാണ്‌?

4 ഇവിടെ ബൈബിൾ ഒരു കുട്ടി​യു​ടെ, ഒരു രാജകു​മാ​രന്റെ, ജനന​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. കാല​ക്ര​മ​ത്തിൽ ഈ ‘രാജാ​വി​ന്റെ പുത്രൻ’ ഒരു വലിയ ഭരണാ​ധി​കാ​രി, “സമാധാ​ന​പ്രഭു” ആയിത്തീ​ര​ണ​മാ​യി​രു​ന്നു. അവന്‌ യഥാർഥ​ത്തിൽ അതിവി​ശി​ഷ്ട​മായ ഒരു ഗവൺമെൻറി​ന്റെ ചുമതല ഉണ്ടായി​രി​ക്കും. ഈ ഗവൺമെൻറ്‌ മുഴു​ഭൂ​മി​യി​ലും സമാധാ​നം കൈവ​രു​ത്തും. ആ സമാധാ​നം എന്നേക്കും നിലനിൽക്കും. യെശയ്യാവ്‌ 9:6, 7-ൽ യേശു എന്ന കുട്ടി​യു​ടെ ജനനമാ​ണു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌. കന്യക​യാ​യി​രുന്ന മറിയ​യോട്‌ അവന്റെ ജനന​ത്തെ​ക്കു​റി​ച്ചു പ്രഖ്യാ​പി​ച്ച​പ്പോൾ ഗബ്രി​യേൽ ദൂതൻ യേശു​വി​നെ​ക്കു​റിച്ച്‌ “അവൻ. . .രാജാ​വാ​യി ഭരിക്കും. അവന്റെ രാജ്യ​ത്തിന്‌ അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല” എന്നു പറയു​ക​യു​ണ്ടാ​യി.—ലൂക്കോസ്‌ 1:30-33.

രാജ്യ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ ഊന്നി​പ്പ​റ​യൽ

5. (എ) ബൈബി​ളിൽ രാജ്യ​ത്തി​ന്റെ പ്രാധാ​ന്യം പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൈവ​രാ​ജ്യം എന്താണ്‌, അത്‌ എന്തു ചെയ്യും?

5 യേശു​ക്രി​സ്‌തു​വും അവന്റെ പിന്തു​ണ​ക്കാ​രും ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ അവരുടെ മുഖ്യ​വേല വരാനി​രുന്ന ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യു​മാ​യി​രു​ന്നു. (ലൂക്കോസ്‌ 4:43; 8:1) ബൈബി​ളിൽ അവർ ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ 140-തിലധി​കം പരാമർശങ്ങൾ നടത്തു​ന്നുണ്ട്‌. “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ചെയ്യ​പ്പെ​ടേ​ണമേ” എന്നു ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കു​ക​പോ​ലും ചെയ്‌തു. (മത്തായി 6:10, കിംഗ്‌ ജയിംസ്‌ വേർഷൻ) ക്രിസ്‌ത്യാ​നി​കൾ പ്രാർഥി​ക്കുന്ന ഈ രാജ്യം യഥാർഥ​ത്തിൽ ഒരു ഗവൺമെൻറാ​ണോ? ആണെന്നു നിങ്ങൾ വിചാ​രി​ച്ചി​രി​ക്കു​ക​യില്ല, എന്നാൽ ആണ്‌. രാജ്യ​ത്തി​ന്റെ രാജാവ്‌ ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു ആണ്‌. അവൻ ഭരിക്കുന്ന പ്രദേശം മുഴു​ഭൂ​മി​യും ആയിരി​ക്കും. ജനങ്ങൾ അനേകം ശത്രു​ജ​ന​ത​ക​ളാ​യി പിരി​ഞ്ഞി​രി​ക്കാ​തെ സകല മനുഷ്യ​രും ദൈവ​രാ​ജ്യ ഗവൺമെൻറിൻകീ​ഴിൽ സമാധാ​ന​ത്തിൽ ഏകീഭ​വി​ക്കു​മ്പോൾ എത്ര നന്നായി​രി​ക്കും!

6. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ രാജ്യം “സമീപി​ച്ചി​രി​ക്കു​ന്നു” എന്നും “നിങ്ങളു​ടെ ഇടയിൽ” ഉണ്ടെന്നും പറയ​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌?

6 യോഹ​ന്നാൻ സ്‌നാ​പകൻ ഈ ഗവൺമെൻറി​നെ​ക്കു​റി​ച്ചു പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ക​യും ജനങ്ങ​ളോട്‌: “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അനുത​പി​ക്കു​വിൻ” എന്നു പറയു​ക​യും ചെയ്‌തു. (മത്തായി 3:1, 2) യോഹ​ന്നാന്‌ ഇതു പറയാൻ കഴിഞ്ഞ​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെൻറി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​ത്തീ​രാ​നു​ളള യേശു അവനാൽ സ്‌നാനം കഴിപ്പി​ക്ക​പ്പെ​ടാ​നും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടാ​നും പോകു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു പിന്നീടു പരീശൻമാ​രോട്‌: “നോക്കൂ! ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽ ഉണ്ട്‌” എന്നു പറഞ്ഞ​തെ​ന്തു​കൊ​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയും. (ലൂക്കോസ്‌ 17:21) കാരണം ദൈവം രാജാ​വാ​യി നിയമി​ച്ചി​രുന്ന യേശു അവരോ​ടു​കൂ​ടെ അവിടെ ഉണ്ടായി​രു​ന്നു. യേശു പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌ത മൂന്നര​വർഷ​ക്കാ​ലത്ത്‌ അവൻ ദൈവ​ത്തോ​ടു തന്റെ മരണപ​ര്യ​ന്തം പ്രകട​മാ​ക്കിയ വിശ്വ​സ്‌ത​ത​യാൽ അവൻ രാജാ​വാ​യി​രി​ക്കാ​നു​ളള അവന്റെ അവകാശം തെളി​യി​ച്ചു.

7. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ രാജ്യം ഒരു പ്രധാന വിവാ​ദ​വി​ഷ​യ​മാ​യി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

7 ക്രിസ്‌തു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ സുപ്ര​ധാന വിവാ​ദ​വി​ഷയം ദൈവ​രാ​ജ്യ​മാ​യി​രു​ന്നു​വെന്നു തെളി​യി​ക്കാൻ അവന്റെ മരണത്തി​നു മുമ്പത്തെ അവസാ​ന​ദി​വസം എന്തു സംഭവി​ച്ചു​വെന്നു നമുക്കു പരിചി​ന്തി​ക്കാം. ജനങ്ങൾ യേശു​വി​നെ കുററ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു​വെന്നു ബൈബിൾ നമ്മോടു പറയുന്നു: “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ മറിച്ചു​ക​ള​യു​ന്ന​തും കൈസർക്കു കരം​കൊ​ടു​ക്കു​ന്നതു വിലക്കു​ന്ന​തും താൻതന്നെ ഒരു രാജാ​വായ ക്രിസ്‌തു ആണെന്നു പറയു​ന്ന​തും ഞങ്ങൾ കണ്ടു.” ഇതു കേട്ട​പ്പോൾ റോമൻ ഗവർണ​റാ​യി​രുന്ന പൊന്തി​യോസ്‌ പീലാ​ത്തോസ്‌ യേശു​വി​നോട്‌: “നീ യഹൂദൻമാ​രു​ടെ രാജാ​വാ​ണോ?” എന്നു ചോദി​ച്ചു.—ലൂക്കോസ്‌ 23:1-3.

8. (എ) യേശു ഒരു രാജാ​വാ​ണോ എന്ന്‌ അവനോ​ടു ചോദി​ച്ച​പ്പോൾ യേശു എങ്ങനെ ഉത്തരം പറഞ്ഞു? (ബി) യേശു​വി​ന്റെ രാജ്യം “ഈ ഉറവിൽനി​ന്നു​ള​ളതല്ല” എന്നു പറഞ്ഞ​പ്പോൾ അവൻ അർഥമാ​ക്കി​യ​തെന്ത്‌?

8 പീലാ​ത്തോ​സി​ന്റെ ചോദ്യ​ത്തി​നു നേരിട്ട്‌ ഉത്തരം കൊടു​ക്കാ​തെ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​ണെ​ങ്കിൽ ഞാൻ യഹൂദൻമാർക്ക്‌ ഏല്‌പി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ എന്റെ സേവകൻമാർ പോരാ​ടു​മാ​യി​രു​ന്നു. എന്നാൽ, യഥാർഥ​ത്തിൽ, എന്റെ രാജ്യം ഈ ഉറവിൽ നിന്നു​ള​ളതല്ല.” യേശു​വി​ന്റെ രാജ്യം ഭൗമി​ക​മായ ഒന്നല്ലാ​ത്ത​തു​കൊ​ണ്ടാണ്‌ അവൻ ഈ വിധത്തിൽ ഉത്തരം പറഞ്ഞത്‌. ഭൂമി​യിൽ ഏതെങ്കി​ലും സിംഹാ​സ​ന​ത്തിൽനിന്ന്‌ ഒരു മനുഷ്യ​നാ​യി​ട്ടല്ല, പിന്നെ​യോ സ്വർഗ​ത്തിൽനി​ന്നാണ്‌ അവൻ ഭരി​ക്കേ​ണ്ടി​യി​രു​ന്നത്‌. വിവാ​ദ​പ്ര​ശ്‌നം ഒരു രാജാ​വാ​യി ഭരിക്കാൻ യേശു​വിന്‌ അവകാ​ശ​മു​ണ്ടോ ഇല്ലയോ എന്നതാ​യി​രു​ന്ന​തു​കൊ​ണ്ടു പീലാ​ത്തോസ്‌ വീണ്ടും അവനോട്‌: “അപ്പോൾ, നീ ഒരു രാജാ​വാ​ണോ?” എന്നു ചോദി​ച്ചു.

9. (എ) യേശു എന്ത്‌ അത്ഭുത​ക​ര​മായ സത്യം അറിയി​ച്ചു? (ബി) ഇന്നത്തെ വലിയ ചോദ്യ​ങ്ങ​ളേവ?

9 യേശു ഒരു പുതിയ ഗവൺമെൻറി​നെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ അവൻ മരണ​ഹേ​തു​ക​മായ കുററം ചുമത്ത​പ്പെട്ടു വിസ്‌ത​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു പീലാ​ത്തോ​സി​നോട്‌ ഉത്തരം പറഞ്ഞു: “ഞാൻ ഒരു രാജാ​വാ​ണെന്നു നീ തന്നെ പറയു​ക​യാണ്‌. ഇതിനാ​യി ഞാൻ ജനിച്ചി​രി​ക്കു​ന്നു, ഇതിനാ​യി ഞാൻ ലോക​ത്തി​ലേക്കു വന്നിരി​ക്കു​ന്നു, ഞാൻ സത്യത്തി​നു സാക്ഷ്യം​വ​ഹി​ക്കേ​ണ്ട​തി​നു​തന്നെ.” (യോഹ​ന്നാൻ 18:36, 37) അതെ, ദൈവ​രാ​ജ്യ ഗവൺമെൻറി​നെ​ക്കു​റി​ച്ചു​ളള അത്ഭുത​ക​ര​മായ സത്യം ജനങ്ങ​ളോ​ടു പറഞ്ഞു​കൊണ്ട്‌ യേശു ഭൂമി​യിൽ ജീവിതം കഴിച്ചു​കൂ​ട്ടി. അതായി​രു​ന്നു അവന്റെ മുഖ്യ​സ​ന്ദേശം. രാജ്യ​മാണ്‌ ഇന്നും അതി​പ്ര​ധാ​ന​മായ വിവാ​ദ​വി​ഷയം. എന്നിരു​ന്നാ​ലും ഈ ചോദ്യ​ങ്ങൾ ഇപ്പോ​ഴും നിലനി​ല്‌ക്കു​ന്നു: ഒരുവന്റെ ജീവി​ത​ത്തിൽ ഏതു ഗവൺമെൻറാണ്‌ ഏററവും പ്രധാനം? അതു മനുഷ്യ​രു​ടെ ഏതെങ്കി​ലും ഗവൺമെൻറാ​ണോ, അതോ ക്രിസ്‌തു ഭരണാ​ധി​കാ​രി​യാ​യി​രി​ക്കുന്ന ദൈവ​രാ​ജ്യ​മാ​ണോ?

ഭൂമി​യു​ടെ പുതിയ ഗവൺമെൻറി​നു​വേണ്ടി ക്രമീ​ക​രി​ക്കൽ

10. (എ) ദൈവം ഒരു പുതിയ ഗവൺമെൻറി​ന്റെ ആവശ്യം കണ്ടതെ​പ്പോൾ? (ബി) ബൈബി​ളിൽ ഈ ഗവൺമെൻറി​നെ​ക്കു​റിച്ച്‌ ആദ്യപ​രാ​മർശം നടത്തി​യി​രി​ക്കു​ന്ന​തെ​വി​ടെ? (സി) സർപ്പം ആരെ പ്രതി​നി​ധാ​നം ചെയ്യുന്നു?

10 സാത്താൻ ആദാമി​നെ​യും ഹവ്വാ​യെ​യും അവന്റെ മത്സരത്തിൽ ചേർത്ത​പ്പോ​ഴാ​ണു മനുഷ്യ​വർഗ​ത്തിൻമേൽ ഒരു പുതിയ ഗവൺമെൻറി​ന്റെ ആവശ്യം യഹോവ കണ്ടത്‌. അതു​കൊണ്ട്‌, അങ്ങനെ​യു​ളള ഒരു ഗവൺമെൻറ്‌ സ്ഥാപി​ക്കാ​നു​ളള തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു ദൈവം ഉടനെ​തന്നെ പറഞ്ഞു. അവൻ സർപ്പത്തെ സംബന്ധിച്ച തന്റെ വിധി ഉച്ചരി​ച്ച​പ്പോൾ ഈ ഗവൺമെൻറി​നെ പരാമർശി​ച്ചു​കൊണ്ട്‌ യഥാർഥ​ത്തിൽ പിശാ​ചായ സാത്താ​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത​വെ​ക്കും. അവൻ നിന്റെ തല ചതയ്‌ക്കും, നീ അവന്റെ കുതി​കാൽ ചതയ്‌ക്കും.”—ഉല്‌പത്തി 3:14, 15.

11. ആരൊക്കെ തമ്മിൽ വിദ്വേ​ഷ​മു​ണ്ടാ​യി​രി​ക്കും?

11 എന്നാൽ ‘ഇവിടെ ഒരു ഗവൺമെൻറി​നെ​ക്കു​റിച്ച്‌ എന്തെങ്കി​ലും എവിടെ പറഞ്ഞി​രി​ക്കു​ന്നു?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. നമുക്ക്‌ ഈ പ്രസ്‌താ​വ​നയെ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ച്ചു കണ്ടുപി​ടി​ക്കാം. സാത്താ​നും സ്‌ത്രീ​യും തമ്മിൽ ശത്രുത അഥവാ വിദ്വേ​ഷം ഉണ്ടായി​രി​ക്കു​മെന്ന്‌ ഈ തിരു​വെ​ഴു​ത്തു പറയുന്നു. തന്നെയു​മല്ല, സാത്താന്റെ “സന്തതി”യും അഥവാ മക്കളും സ്‌ത്രീ​യു​ടെ “സന്തതി”യും അഥവാ മക്കളും തമ്മിലു​ളള വിദ്വേ​ഷം ഉണ്ടായി​രി​ക്കും. ഒന്നാമ​താ​യി ഈ “സ്‌ത്രീ” ആരാ​ണെന്നു നാം കണ്ടുപി​ടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

12. വെളി​പ്പാട്‌ 12-ാം അധ്യാ​യ​ത്തിൽ “സ്‌ത്രീ”യെക്കു​റിച്ച്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു?

12 അവൾ ഒരു ഭൗമി​ക​സ്‌ത്രീ​യല്ല. ഏതെങ്കി​ലും മനുഷ്യ​സ്‌ത്രീ​യോ​ടു സാത്താനു പ്രത്യേ​ക​മായ യാതൊ​രു വിദ്വേ​ഷ​വും ഉണ്ടായി​രു​ന്നി​ട്ടില്ല. എന്നാൽ ഇത്‌ ഒരു പ്രതീ​കാ​ത്മക സ്‌ത്രീ​യാണ്‌. അതായത്‌ അവൾ മറെറാ​ന്നി​നെ പ്രതി​നി​ധാ​നം ചെയ്യുന്നു. ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​ക​മായ വെളി​പ്പാ​ടിൽ ഇതു പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവിടെ അവളെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ നൽകി​യി​ട്ടുണ്ട്‌. അവിടെ “സ്‌ത്രീ” “സൂര്യനെ അണിഞ്ഞ്‌, തലയിൽ പന്ത്രണ്ടു നക്ഷത്ര​ങ്ങ​ളു​മാ​യി ചന്ദ്രനിൽ നിൽക്കുന്ന”തായി വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ “സ്‌ത്രീ” ആരെ കുറി​ക്കു​ന്നു​വെന്നു കണ്ടുപി​ടി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ അവളുടെ കുട്ടി​യെ​ക്കു​റി​ച്ചു വെളി​പ്പാട്‌ എന്തു തുടർന്നു​പ​റ​യു​ന്നു​വെന്നു ശ്രദ്ധി​ക്കുക: “സ്‌ത്രീ ഒരു ആൺകു​ട്ടി​യെ ലോക​ത്തി​ലേക്ക്‌ ആനയിച്ചു, ഒരു ഇരുമ്പു​ചെ​ങ്കോൽകൊ​ണ്ടു സകല ജനതക​ളെ​യും ഭരിക്കാ​നു​ളള പുത്ര​നെ​ത്തന്നെ; കുട്ടി നേരെ ദൈവ​ത്തി​ങ്ക​ലേ​ക്കും അവന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും എടുക്ക​പ്പെട്ടു.”—വെളി​പ്പാട്‌ 12:1-5, യരുശ​ലേം ബൈബിൾ.

13. “ആൺകുട്ടി”യും “സ്‌ത്രീ”യും ആരെ അല്ലെങ്കിൽ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

13 “ആൺകുട്ടി” ആർ അല്ലെങ്കിൽ എന്താ​ണെന്നു മനസ്സി​ലാ​ക്കു​ന്നതു “സ്‌ത്രീ” ആർ അല്ലെങ്കിൽ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കും. ആ സ്‌ത്രീ ഒരു യഥാർഥ മനുഷ്യ​സ്‌ത്രീ അല്ലാത്ത​തു​പോ​ലെ കുട്ടി​യും ഒരു അക്ഷരീ​യ​വ്യ​ക്തി​യല്ല. ഈ “ആൺകുട്ടി” “സകല ജനതക​ളെ​യും ഭരിക്കേ”ണ്ടതാ​ണെന്നു തിരു​വെ​ഴു​ത്തു പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ യേശു​ക്രി​സ്‌തു രാജാ​വാ​യി ഭരിക്കുന്ന ദൈവ​ത്തി​ന്റെ ഗവൺമെൻറി​നെ​യാ​ണു കുട്ടി പ്രതി​നി​ധാ​നം​ചെ​യ്യു​ന്നത്‌. അതു​കൊണ്ട്‌ “സ്‌ത്രീ” വിശ്വസ്‌ത സ്വർഗീ​യ​ജീ​വി​ക​ള​ട​ങ്ങുന്ന ദൈവ​ത്തി​ന്റെ സ്ഥാപനത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. “ആൺകുട്ടി” “സ്‌ത്രീ”യിൽനി​ന്നു വന്നതു​പോ​ലെ, രാജാ​വായ യേശു​ക്രി​സ്‌തു സ്വർഗീ​യ​സ്ഥാ​പ​ന​ത്തിൽനി​ന്നാ​ണു വന്നത്‌. ദൈ​വോ​ദ്ദേ​ശ്യം നിറ​വേ​റ​റു​ന്ന​തിന്‌ ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കുന്ന സ്വർഗ​ത്തി​ലെ വിശ്വ​സ്‌ത​രായ ആത്മജീ​വി​ക​ളു​ടെ സംഘമാണ്‌ ആ സ്വർഗീയ സ്ഥാപനം. ഗലാത്യർ 4:26 ഈ സ്ഥാപനത്തെ “മീതെ​യു​ളള യരുശ​ലേം” എന്നു വിളി​ക്കു​ന്നു. അപ്പോൾ ആദാമും ഹവ്വായും ആദ്യമാ​യി ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തോ​ടു മത്സരി​ച്ച​പ്പോൾ നീതി​പ്രേ​മി​കൾക്ക്‌ ഒരു പ്രത്യാ​ശ​യാ​യി ഉതകുന്ന ഒരു രാജ്യ​ഗ​വൺമെൻറി​നു​വേണ്ടി യഹോവ ക്രമീ​ക​രണം ചെയ്‌തു.

യഹോവ തന്റെ വാഗ്‌ദത്തം ഓർക്കു​ന്നു

14. (എ) സാത്താനെ ചതയ്‌ക്കുന്ന ഒരു “സന്തതി”യെക്കു​റി​ച്ചു​ളള തന്റെ വാഗ്‌ദത്തം താൻ ഓർക്കു​ന്നു​വെന്നു യഹോവ പ്രകട​മാ​ക്കി​യ​തെ​ങ്ങനെ? (ബി) വാഗ്‌ദത്ത “സന്തതി” ആരാണ്‌?

14 ദൈവ​ത്തി​ന്റെ ഗവൺമെൻറി​ലെ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാ​നു​ളള ഒരു “സന്തതി”യെ അയയ്‌ക്കു​മെ​ന്നു​ളള തന്റെ വാഗ്‌ദത്തം യഹോവ മറന്നില്ല. ഈ ഭരണാ​ധി​കാ​രി സാത്താന്റെ തല ചതച്ചു​കൊണ്ട്‌ അവനെ നശിപ്പി​ക്കും. (റോമർ 16:20; എബ്രായർ 2:14) പിന്നീട്‌, വാഗ്‌ദ​ത്ത​സ​ന്തതി വിശ്വ​സ്‌ത​മ​നു​ഷ്യ​നായ അബ്രാ​ഹാ​മി​ലൂ​ടെ വരു​മെന്നു യഹോവ പറഞ്ഞു. യഹോവ അബ്രാ​ഹാ​മി​നോട്‌: “നിന്റെ സന്തതി മുഖാ​ന്തരം ഭൂമി​യി​ലെ സകല ജനതക​ളും തീർച്ച​യാ​യും തങ്ങളേ​ത്തന്നെ അനു​ഗ്ര​ഹി​ക്കും” എന്നു പറഞ്ഞു. (ഉല്‌പത്തി 22:18) അബ്രാ​ഹാ​മി​ന്റെ വംശത്തി​ലൂ​ടെ വരു​മെന്നു വാഗ്‌ദത്തം ചെയ്യപ്പെട്ട ഈ “സന്തതി” ആരാണ്‌? പിന്നീട്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ബൈബിൾ ഉത്തരം നൽകുന്നു: “അബ്രാ​ഹാ​മി​നും അവന്റെ സന്തതി​ക്കു​മാ​ണു വാഗ്‌ദ​ത്തങ്ങൾ നൽക​പ്പെ​ട്ടത്‌. അനേകം സന്തതികൾ ഉണ്ടെന്ന​പോ​ലെ ‘സന്തതി​കൾക്കും’ എന്നു പറയു​ന്നില്ല, പിന്നെ​യോ സന്തതി ഒരാ​ളെ​ന്ന​പോ​ലെ ‘നിന്റെ സന്തതി​ക്കും’ എന്നാണ്‌, അതു ക്രിസ്‌തു ആകുന്നു.” (ഗലാത്യർ 3:16) ദൈവ​ത്തി​ന്റെ “സ്‌ത്രീ”യുടെ “സന്തതി” അബ്രാ​ഹാ​മി​ന്റെ പുത്ര​നായ യിസ്‌ഹാ​ക്കി​ന്റെ​യും പൗത്ര​നായ യാക്കോ​ബി​ന്റെ​യും വംശാ​വ​ലി​യിൽ വരു​മെന്നു യഹോവ അവരോ​ടും പറയു​ക​യു​ണ്ടാ​യി.—ഉല്‌പത്തി 26:1-5; 28:10-14.

15, 16. “സന്തതി” ഭരണം നടത്തുന്ന ഒരു രാജാ​വാ​യി​രി​ക്കേ​ണ്ട​താ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

15 ഈ “സന്തതി” ഭരണം നടത്തുന്ന ഒരു രാജാ​വാ​യി​രി​ക്കു​മെന്നു വ്യക്തമാ​ക്കി​ക്കൊ​ണ്ടു യാക്കോബ്‌ തന്റെ പുത്ര​നായ യഹൂദ​യോട്‌ ഈ പ്രസ്‌താ​വന ചെയ്‌തു: “ശീലോ വരുന്ന​തു​വരെ ചെങ്കോൽ [അഥവാ ഭരണാ​ധി​കാ​രം] യഹൂദ​യിൽനി​ന്നും അധിപ​തി​യു​ടെ ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും മാറി​പ്പോ​കു​ക​യില്ല; ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​യി​രി​ക്കും.” (ഉല്‌പത്തി 49:10) യേശു​ക്രി​സ്‌തു യഹൂദാ​ഗോ​ത്ര​ത്തിൽനി​ന്നാ​ണു വന്നത്‌. “ജനങ്ങളു​ടെ അനുസ​രണം” കിട്ടുന്ന ഈ “ശീലോ” അവനാ​ണെന്നു തെളിഞ്ഞു.—എബ്രായർ 7:14.

16 യഹൂദ​യോ​ടു​ളള ഈ പ്രസ്‌താ​വ​ന​യ്‌ക്കു ശേഷം ഏതാണ്ട്‌ 700 വർഷം കഴിഞ്ഞു യഹോവ യഹൂദാ​ഗോ​ത്ര​ത്തി​ലെ ദാവീ​ദി​നെ​ക്കു​റി​ച്ചു പറഞ്ഞു: “ഞാൻ എന്റെ ദാസനായ ദാവീ​ദി​നെ കണ്ടെത്തി​യി​രി​ക്കു​ന്നു. . . ഞാൻ അവന്റെ സന്തതിയെ എന്നേക്കു​മാ​യും അവന്റെ സിംഹാ​സ​നത്തെ ആകാശ​ത്തി​ന്റെ നാളു​കൾപോ​ലെ​യും സ്ഥാപി​ക്കും.” (സങ്കീർത്തനം 89:20, 29) ദാവീ​ദി​ന്റെ “സന്തതി” “എന്നേക്കും” സ്ഥാപി​ക്ക​പ്പെ​ടു​മെ​ന്നും “അവന്റെ സിംഹാ​സനം” “ആകാശ​ത്തി​ന്റെ നാളു​കൾപോ​ലെ” സ്ഥിതി​ചെ​യ്യു​മെ​ന്നും ദൈവം പറയു​മ്പോൾ അവൻ എന്താണർഥ​മാ​ക്കു​ന്നത്‌? തന്റെ നിയമി​ത​ഭ​ര​ണാ​ധി​കാ​രി​യായ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ രാജ്യ​ഗ​വൺമെൻറ്‌ എന്നേക്കും നിലനിൽക്കു​മെ​ന്നു​ളള വസ്‌തു​തയെ യഹോവ പരാമർശി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. നമു​ക്കെ​ങ്ങനെ അറിയാം?

17. വാഗ്‌ദ​ത്ത​ഭ​ര​ണാ​ധി​കാ​രി യേശു​ക്രി​സ്‌തു ആണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

17 മറിയ്‌യക്കു ജനിക്കാ​നി​രുന്ന കുട്ടി​യെ​ക്കു​റി​ച്ചു യഹോ​വ​യു​ടെ ദൂതനായ ഗബ്രി​യേൽ പറഞ്ഞത്‌ ഓർക്കുക. അവൻ പറഞ്ഞു: “നീ അവനു യേശു എന്നു പേർ വിളി​ക്കണം.” എന്നാൽ യേശു ഭൂമി​യിൽ ഒരു കുട്ടി​യോ മനുഷ്യ​നോ ആയി മാത്രം സ്ഥിതി​ചെ​യ്യേ​ണ്ട​വ​നാ​യി​രു​ന്നില്ല. ഗബ്രി​യേൽ തുടർന്നു പറഞ്ഞു: “ഇവൻ വലിയ​വ​നാ​യി​രി​ക്കു​ക​യും അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യും; യഹോ​വ​യായ ദൈവം അവന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം അവനു കൊടു​ക്കും, അവൻ യാക്കോബ്‌ ഗൃഹത്തിൻമേൽ എന്നേക്കും രാജാ​വാ​യി ഭരിക്കും. അവന്റെ രാജ്യ​ത്തിന്‌ അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല.” (ലൂക്കോസ്‌ 1:31-33) യഹോവ തന്നെ സ്‌നേ​ഹി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ നിത്യ​പ്ര​യോ​ജ​ന​ത്തി​നു​വേണ്ടി നീതി​യു​ളള ഒരു ഗവൺമെൻറ്‌ സ്ഥാപി​ക്കു​ന്ന​തി​നു ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​രി​ക്കു​ന്നതു വാസ്‌ത​വ​ത്തിൽ അത്ഭുത​ക​ര​മ​ല്ല​യോ?

18. ബൈബിൾ ഭൗമി​ക​ഗ​വൺമെൻറു​ക​ളു​ടെ അന്ത്യത്തെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ജനങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?

18 ദൈവ​ത്തി​ന്റെ രാജ്യ​ഗ​വൺമെൻറ്‌ ലോക​ത്തി​ലെ സകല ഗവൺമെൻറു​ക​ളെ​യും നശിപ്പി​ക്കു​ന്ന​തി​നു നടപടി​യെ​ടു​ക്കു​ന്ന​തി​നു​ളള സമയം ഇപ്പോൾ സമീപി​ച്ചി​രി​ക്കു​ക​യാണ്‌. അപ്പോൾ യേശു​ക്രി​സ്‌തു ജയശാ​ലി​യായ ഒരു രാജാ​വി​നെ​പ്പോ​ലെ യുദ്ധം ചെയ്യും. ഈ യുദ്ധത്തെ വർണി​ച്ചു​കൊ​ണ്ടു ബൈബിൾ പറയുന്നു: “ആ രാജാ​ക്കൻമാ​രു​ടെ നാളു​ക​ളിൽ സ്വർഗ​ത്തി​ലെ ദൈവം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജ്യം സ്ഥാപി​ക്കും . . . അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർക്കു​ക​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്യും, അതുതന്നെ അനിശ്ചി​ത​കാ​ല​ങ്ങ​ളോ​ളം നിലനിൽക്കു​ക​യും ചെയ്യും.” (ദാനി​യേൽ 2:44; വെളി​പ്പാട്‌ 19:11-16) മററു സകല ഗവൺമെൻറു​ക​ളും നീക്ക​പ്പെട്ടു കഴിയു​മ്പോൾ ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ജനങ്ങളു​ടെ യഥാർഥ ആവശ്യ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തും. തന്റെ വിശ്വ​സ്‌ത​പ്ര​ജ​ക​ളി​ലാ​രും രോഗം ബാധി​ക്കു​ക​യോ വാർധ​ക്യം പ്രാപി​ക്കു​ക​യോ മരിക്കു​ക​യോ ചെയ്യാ​തി​രി​ക്കു​ന്ന​തിൽ ഭരണാ​ധി​കാ​രി​യായ യേശു​ക്രി​സ്‌തു ശ്രദ്ധി​ക്കു​ന്ന​താ​യി​രി​ക്കും. കുററ​കൃ​ത്യം, മോശ​മായ പാർപ്പി​ട​സൗ​ക​ര്യം, വിശപ്പ്‌ എന്നിങ്ങ​നെ​യു​ളള എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്ക​പ്പെ​ടും. ഭൂവ്യാ​പ​ക​മാ​യി യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉണ്ടായി​രി​ക്കും. (2 പത്രോസ്‌ 3:13; വെളി​പ്പാട്‌ 21:3-5) എന്നാൽ, ഈ രാജ്യ​ഗ​വൺമെൻറിൽ ഭരിക്കു​ന്ന​വ​രെ​ക്കു​റി​ച്ചു നാം കൂടുതൽ പഠി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[112, 113 പേജു​ക​ളി​ലെ ചിത്രം]

ദൈവരാജ്യത്തെക്കുറിച്ചു പ്രസം​ഗി​ക്കുന്ന പ്രധാ​ന​പ്പെട്ട വേല ചെയ്യാൻ യേശു തന്റെ അനുഗാ​മി​കളെ അയച്ചു

[114-ാം പേജിലെ ചിത്രം]

ജീവനുവേണ്ടിയുളള വിസ്‌താ​ര​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു

[119-ാം പേജിലെ ചിത്രം]

നിങ്ങൾ യേശു​വി​നെ എങ്ങനെ വീക്ഷി​ക്കു​ന്നു—ഒരു ജയശാ​ലി​യായ രാജാ​വാ​യി​ട്ടോ, ഒരു നിസ്സഹായ ശിശു​വാ​യി​ട്ടോ?