വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം

നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം

അധ്യായം 7

നാം ഇവിടെ സ്ഥിതി​ചെ​യ്യു​ന്ന​തി​ന്റെ കാരണം

1. ചിന്തക​രായ ആളുകൾ ഏതു നിഗമ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു?

1 ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അർഥ​മെ​ന്താ​ണെ​ന്ന​റി​യാൻ ആളുകൾ ദീർഘ​നാ​ളാ​യി ജിജ്ഞാസ പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. അവർ നക്ഷത്ര​നി​ബി​ഡ​മായ, ബൃഹത്തായ ആകാശ​ത്തി​ലേക്കു നോക്കി​യി​ട്ടുണ്ട്‌. അവർ വർണോ​ജ്വ​ല​മായ സൂര്യാ​സ്‌ത​മ​യ​ത്തെ​യും ഗ്രാമ​ഭം​ഗി​യെ​യും ആസ്വദി​ച്ചി​ട്ടുണ്ട്‌. ഇവയ്‌ക്കെ​ല്ലാം എന്തോ മഹത്തായ ഉദ്ദേശ്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെന്നു ചിന്തക​രായ ആളുകൾ ന്യായ​വാ​ദം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ മിക്ക​പ്പോ​ഴും തങ്ങളുടെ സ്ഥാനം എവി​ടെ​യെ​ന്ന​റി​യാൻ അവർ ജിജ്ഞാ​സു​ക്ക​ളാ​യി​ത്തീർന്നി​ട്ടുണ്ട്‌.—സങ്കീർത്തനം 8:3, 4.

2. ആളുകൾ ഏതു ചോദ്യ​ങ്ങൾ ചോദി​ച്ചി​രി​ക്കു​ന്നു?

2 ആയുസ്സി​ന്റെ ഏതെങ്കി​ലു​മൊ​രു സമയത്ത്‌ ആളുകൾ ചോദി​ക്കു​ന്നു: നാം ചുരു​ങ്ങിയ കാലം ജീവി​ച്ചി​രു​ന്നു കഴിയു​ന്നത്ര ജീവിതം ആസ്വദി​ച്ച​ശേഷം മരി​ക്കേ​ണ്ട​വ​രാ​ണോ? നാം യഥാർഥ​ത്തിൽ എങ്ങോ​ട്ടാ​ണു പോകു​ന്നത്‌? ജനനവും ജീവി​ത​വും മരണവും ഉൾക്കൊ​ള​ളുന്ന ഹ്രസ്വ​മായ പരിവൃ​ത്തി​യെ​ക്കാ​ള​ധി​കം നമുക്കു പ്രതീ​ക്ഷി​ക്കാ​നു​ണ്ടോ? (ഇയ്യോബ്‌ 14:1, 2) ഈ സംഗതി മനസ്സി​ലാ​ക്കു​ന്ന​തിന്‌, നാമി​വി​ടെ എങ്ങനെ വന്നു? എന്ന ചോദ്യ​ത്തി​ന്റെ ഉത്തരം നമ്മെ സഹായി​ക്കും.

പരിണാ​മ​മോ സൃഷ്ടി​യോ?

3. പരിണാ​മം സംബന്ധിച്ച പഠിപ്പി​ക്കൽ എന്താണ്‌?

3 ചില സ്ഥലങ്ങളിൽ, നാം കാണു​ന്ന​തെ​ല്ലാം താനേ വന്നുഭ​വി​ച്ചു​വെ​ന്നും അതു യാദൃ​ച്ഛി​ക​മാ​യി അഥവാ ആകസ്‌മിക സംഭവ​ത്താൽ ഉളവാ​യി​യെ​ന്നും പൊതു​വേ പഠിപ്പി​ക്കു​ന്നുണ്ട്‌. അനേകം ദശലക്ഷം വർഷങ്ങൾകൊ​ണ്ടു കീഴ്‌ത്ത​ര​രൂ​പ​ങ്ങ​ളിൽനി​ന്നു ജീവൻ പരിണ​മി​ച്ചു​വെ​ന്നും ഒടുവിൽ മനുഷ്യൻ ആസ്‌തി​ക്യ​ത്തിൽ വന്നു​വെ​ന്നും പറയ​പ്പെ​ടു​ന്നു. ഭൂമി​യു​ടെ അനേകം ഭാഗങ്ങ​ളിൽ ഈ പരിണാ​മ​സി​ദ്ധാ​ന്തം ഒരു വസ്‌തു​ത​യാ​യി പഠിപ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. എന്നാൽ ദശലക്ഷ​ക്ക​ണ​ക്കി​നു വർഷം മുമ്പു ജീവി​ച്ചി​രുന്ന മനുഷ്യ​ക്കു​ര​ങ്ങി​നോ​ടു സാദൃ​ശ്യ​മു​ളള ഏതെങ്കി​ലും മൃഗത്തിൽനി​ന്നു നാം ഉത്ഭവി​ച്ചു​വെ​ന്നതു സത്യമാ​ണോ? ഈ വലിയ പ്രപഞ്ചം യാദൃ​ച്ഛി​ക​സം​ഭ​വ​ത്താൽ ഉണ്ടായ​താ​ണോ?

4. “ദൈവം ആകാശ​ങ്ങ​ളെ​യും ഭൂമി​യെ​യും സൃഷ്ടിച്ചു”വെന്നു നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

4 ബൈബിൾ പറയുന്നു: “ആദിയിൽ ദൈവം ആകാശ​ങ്ങ​ളും ഭൂമി​യും സൃഷ്ടിച്ചു. (ഉല്‌പത്തി 1:1) ശതകോ​ടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങ​ളോ​ടു​കൂ​ടിയ ആകാശ​ങ്ങൾക്കും നമ്മുടെ ഭൂമി​ക്കും ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നോ​ടു ശാസ്‌ത്ര​വ​സ്‌തു​തകൾ യോജി​ക്കു​ന്നു. അവ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യാണ്‌. നക്ഷത്ര​ങ്ങ​ളു​ടെ​യും ഗ്രഹങ്ങ​ളു​ടെ​യും ചലനം വളരെ ക്രമത്തി​ലാ​യ​തി​നാൽ വർഷങ്ങൾ മുമ്പു​കൂ​ട്ടി​ത്തന്നെ അവയുടെ സ്ഥാനം തികച്ചും കൃത്യ​മാ​യി നിശ്ചയി​ക്കാൻ കഴിയും. നക്ഷത്ര​ങ്ങ​ളും ഗ്രഹങ്ങ​ളും പ്രപഞ്ച​ത്തിൽ ഗതി​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​ന്നതു ഗണിത​ശാ​സ്‌ത്ര​നി​യ​മ​ങ്ങ​ളും തത്വങ്ങ​ളു​മ​നു​സ​രി​ച്ചാണ്‌. കേം​ബ്രി​ഡ്‌ജ്‌ യൂണി​വേ​ഴ്‌സി​റ​റി​യിൽനി​ന്നു​ളള ഒരു ഗണിത​ശാ​സ്‌ത്ര പ്രൊ​ഫ​സ്സ​റായ പി. ഡിറാക്ക്‌ സയിൻറി​ഫിക്‌ അമേരി​ക്കൻ എന്ന മാസി​ക​യിൽ ഇങ്ങനെ പറഞ്ഞു: “ദൈവം വളരെ ഉയർന്ന ഒരു ഗണിത​ശാ​സ്‌ത്ര​ജ്ഞ​നാ​ണെന്നു പറഞ്ഞു​കൊണ്ട്‌ ഒരുവനു പക്ഷേ സാഹച​ര്യ​ത്തെ വർണി​ക്കാൻ കഴിയും. അവൻ പ്രപഞ്ചത്തെ നിർമി​ക്കു​ന്ന​തി​നു വളരെ പുരോ​ഗ​മിച്ച ഗണിത​ശാ​സ്‌ത്ര​മാണ്‌ ഉപയോ​ഗി​ച്ചത്‌.”

5. നാം പരിണാ​മ​ത്തി​ന്റെ ഉല്‌പ​ന്ന​മാ​യി​രി​ക്കാ​തെ, സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെന്നു നമ്മുടെ ഭൗതിക ശരീരം പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

5 ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു: “യഹോവ ദൈവ​മാ​കു​ന്നു എന്ന്‌ അറിയുക. നാം തന്നെയല്ല, അവനാണു നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌.” (സങ്കീർത്തനം 100:3) നമ്മുടെ മനുഷ്യ​ശ​രീ​രം വളരെ അത്ഭുത​ക​ര​മായ രൂപക​ല്‌പന പ്രകട​മാ​ക്കു​ന്ന​തി​നാൽ ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ ദൈവ​ത്തോട്‌ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “ഞാൻ ഭയജന​ക​മായ ഒരു വിധത്തിൽ അത്ഭുത​ക​ര​മാ​യി നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ ഞാൻ നിന്നെ പ്രകീർത്തി​ക്കും. . . . ഞാൻ രഹസ്യ​ത്തിൽ നിർമി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​പ്പോൾ എന്റെ അസ്ഥികൾ നിന്നിൽനി​ന്നു മറഞ്ഞി​രു​ന്നില്ല . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണ​ത്തെ​പ്പോ​ലും കണ്ടു, നിന്റെ പുസ്‌ത​ക​ത്തിൽ അവയുടെ ഭാഗങ്ങ​ളെ​ല്ലാം എഴുത​പ്പെ​ട്ടി​രു​ന്നു.” (സങ്കീർത്തനം 139:14-16) ഒരു ശിശു അതിന്റെ മാതാ​വി​ന്റെ ഉളളിൽ അത്ഭുത​ക​ര​മായ വിധത്തി​ലാ​ണു വികാസം പ്രാപി​ക്കു​ന്നത്‌. ഇതു സംബന്ധി​ച്ചു ന്യൂസ്‌ വീക്ക്‌ മാസിക ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “തികച്ചും ലളിത​മാ​യി അത്‌ ഒരു അത്ഭുത​മാണ്‌.” അനന്തരം അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “യാതൊ​രു സാങ്കേ​തി​ക​വി​ദ്യ​യ്‌ക്കും സുപ്ര​ധാ​ന​മായ ഗർഭധാ​ര​ണ​സ​മ​യത്തെ കൃത്യ​മാ​യി ചൂണ്ടി​ക്കാ​ണി​ക്കാ​വു​ന്നതല്ല. ഒരു മനുഷ്യ​ഭ്രൂ​ണ​ത്തി​ന്റെ അവയവ​ങ്ങ​ളെ​യും സഹസ്ര​ക്ക​ണ​ക്കി​നു​ളള സിരാ​ശ്രേ​ണി​ക​ളെ​യും വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു പിന്നീട്‌ ഏത്‌ ആശ്ചര്യ​ക​ര​മായ ശക്തികൾ മുന്നോ​ട്ടു​വ​രു​ന്നു​വെന്ന്‌ യാതൊ​രു ശാസ്‌ത്ര​ജ്ഞ​നും പറയാൻ സാധ്യമല്ല.”

6. നാം പരിണാ​മ​ത്തി​ലല്ല, സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്നത്‌ അർഥവ​ത്താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

6 നമ്മുടെ വലിയ പ്രപഞ്ച​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. അത്ഭുത​ക​ര​മായ നിർമാ​ണ​ത്തോ​ടും രൂപക​ല്‌പ​ന​യോ​ടും​കൂ​ടിയ നമ്മുടെ സ്വന്തം ശരീര​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. ഇതു കേവലം പരിണ​മി​ച്ചു​ണ്ടാ​യ​തോ താനേ ഉണ്ടായ​തോ അല്ലെന്നു സയുക്തി​ക​മായ ചിന്ത നമ്മെ ബോധ്യ​പ്പെ​ടു​ത്തും. അവയ്‌ക്ക്‌ ഒരു രൂപസം​വി​ധാ​യകൻ, ഒരു സ്രഷ്ടാവ്‌ വേണമാ​യി​രു​ന്നു. നമുക്കു ചുററും കാണുന്ന മററു വസ്‌തു​ക്ക​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. നിങ്ങൾ നിങ്ങളു​ടെ വീട്ടി​ലാ​യി​രി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: എന്റെ ഡസ്‌ക്കും വിളക്കും കിടക്ക​യും മേശയും ചുവരു​ക​ളും വീടു​ത​ന്നെ​യും പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ? അതോ അവയ്‌ക്ക്‌ ഒരു നിർമാ​താവ്‌ ആവശ്യ​മാ​യി​രു​ന്നോ? തീർച്ച​യാ​യും ബുദ്ധി​ശ​ക്തി​യു​ളള ആളുകൾ അവ നിർമി​ക്കേ​ണ്ടി​യി​രു​ന്നു! അപ്പോൾ, വളരെ​യ​ധി​കം സങ്കീർണ​മായ പ്രപഞ്ച​ത്തി​നും നമുക്കു​ത​ന്നെ​യും ഒരു നിർമാ​താവ്‌ ആവശ്യ​മാ​യി​രു​ന്നി​ല്ലെന്ന്‌ എങ്ങനെ വാദി​ക്കാൻ കഴിയും? ദൈവ​മാ​ണു നമ്മെ ഇവിടെ ആക്കി​വെ​ച്ച​തെ​ങ്കിൽ അതു ചെയ്യാൻ അവനു തീർച്ച​യാ​യും ഒരു കാരണം ഉണ്ടായി​രു​ന്നി​രി​ക്കണം.

7. (എ) താൻ സൃഷ്ടി​യിൽ വിശ്വ​സി​ച്ചി​രു​ന്നു​വെന്നു യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ? (ബി) ആദാം ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെ​ന്ന​തി​നു കൂടു​ത​ലായ എന്തു തെളി​വുണ്ട്‌?

7 യേശു​ക്രി​സ്‌തു​തന്നെ ആദ്യമ​നു​ഷ്യ​നെ​യും സ്‌ത്രീ​യെ​യും​കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആദിമു​തൽ അവരെ സൃഷ്ടി​ച്ചവൻ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടി​ക്കു​ക​യും ‘ഈ കാരണ​ത്താൽ ഒരു മനുഷ്യൻ തന്റെ അപ്പനെ​യും അമ്മയെ​യും വിട്ടു തന്റെ ഭാര്യ​യോ​ടു പററി​നി​ല്‌ക്കും, ഇരുവ​രും ഏകജഡ​മാ​യി​രി​ക്കും’ എന്നു പറയു​ക​യും ചെയ്‌തു.” (മത്തായി 19:4, 5) ഇവിടെ യേശു ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സൃഷ്ടി സംബന്ധിച്ച്‌ ഉല്‌പത്തി 1:27-ൽനിന്നും 2:24-ൽനിന്നും ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ അവൻ ഈ ബൈബിൾ വിവരണം സത്യമാ​ണെന്നു ചൂണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. (യോഹ​ന്നാൻ 17:17) മാത്ര​വു​മല്ല, ബൈബിൾ ഹാനോ​ക്കി​നെ “ആദാം​മു​തൽ ഏഴാമൻ” എന്നു വിളി​ക്കു​ന്നു. (യൂദാ 14) ആദാം ഒരു യഥാർഥ വ്യക്തി അല്ലായി​രു​ന്നെ​ങ്കിൽ ഈ പ്രത്യേക വിധത്തിൽ ബൈബിൾ അവനെ തിരി​ച്ച​റി​യി​ക്കു​ക​യി​ല്ലാ​യി​രു​ന്നു.—ലൂക്കോസ്‌ 3:37, 38.

8. മമനു​ഷ്യ​ന്റെ ആരംഭ​ത്തെ​ക്കു​റി​ച്ചു​ളള ഏതു വീക്ഷണം ബൈബിൾ പഠിപ്പി​ക്കു​ന്നില്ല?

8 മനുഷ്യ​നെ സൃഷ്ടി​ക്കു​ന്ന​തി​നു ദൈവം പരിണാ​മ​പ്ര​ക്രി​യയെ ഉപയോ​ഗി​ച്ചു​വെന്നു ചിലർ പറയുന്നു. മനുഷ്യൻ പരിണ​മി​ച്ചു​ണ്ടാ​കാൻ ദൈവം അനുവ​ദി​ച്ചു​വെ​ന്നും അവൻ ഒരു പ്രത്യേ​ക​ഘ​ട്ട​ത്തിൽ എത്തിയ​പ്പോൾ ദൈവം അവനിൽ ഒരു ദേഹിയെ കടത്തി​വി​ട്ടു​വെ​ന്നും അവർ വാദി​ക്കു​ന്നു. എന്നാൽ ബൈബി​ളി​ലൊ​രി​ട​ത്തും ഈ ആശയം പ്രത്യ​ക്ഷ​പ്പെ​ടു​ന്നില്ല. പകരം, ചെടി​ക​ളും മൃഗങ്ങ​ളും “അവയുടെ തരമനു​സ​രിച്ച്‌” സൃഷ്ടി​ക്ക​പ്പെ​ട്ട​താ​യി ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:11, 21, 24) ഒരു തരം ചെടി​യോ മൃഗമോ കാല​ക്ര​മ​ത്തിൽ മറെറാ​രു തരമായി വികാസം പ്രാപി​ക്കു​ന്നി​ല്ലെന്നു വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു. നാം പരിണാ​മ​ത്തി​ന്റെ ഉല്‌പ​ന്ന​മ​ല്ലെ​ന്നു​ള​ള​തി​നു കൂടുതൽ തെളി​വു​കൾ ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? [ഇംഗ്ലീഷ്‌] എന്ന പുസ്‌ത​ക​ത്തിൽ കാണാ​വു​ന്ന​താണ്‌.

ദൈവം മനുഷ്യ​നെ സൃഷ്ടിച്ച വിധം

9. (എ) ബൈബിൾ മമനു​ഷ്യ​ന്റെ സൃഷ്ടിയെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൈവം മമനു​ഷ്യ​ന്റെ നാസാ​ര​ന്ധ്ര​ങ്ങ​ളി​ലേക്കു “ജീവശ്വാ​സം” ഊതി​യ​പ്പോൾ എന്തു സംഭവി​ച്ചു?

9 ഭൂമി​യിൽ ജീവി​ക്കാൻ ഭൂമി​യിൽനി​ന്നാ​ണു ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. ബൈബിൾ പറയുന്ന പ്രകാരം: “യഹോ​വ​യായ ദൈവം നിലത്തെ പൊടി​യിൽനി​ന്നു മനുഷ്യ​നെ നിർമി​ക്കാ​നും അവന്റെ നാസാ​ര​ന്ധ്ര​ങ്ങ​ളി​ലേക്കു ജീവശ്വാ​സം ഊതാ​നും പ്രവർത്തി​ച്ചു തുടങ്ങി, മനുഷ്യൻ ഒരു ജീവനു​ളള ദേഹി​യാ​യി​ത്തീർന്നു.” (ഉല്‌പത്തി 2:7) മനുഷ്യൻ ദൈവ​ത്തി​ന്റെ നേരി​ട്ടു​ളള ഒരു സൃഷ്ടി​യാ​യി​രു​ന്നു​വെന്ന്‌ ഇതിൽനി​ന്നു നമുക്കു കാണാൻ കഴിയും. ഒരു പ്രത്യേക സൃഷ്ടി​ക്രി​യ​യാൽ മനുഷ്യ​നെ തികവു​ളള ഒരു മുഴു​വ്യ​ക്തി​യാ​യി നിർമി​ച്ചു. ദൈവം മമനു​ഷ്യ​ന്റെ നാസാ​ര​ന്ധ്ര​ങ്ങ​ളി​ലേക്കു “ജീവശ്വാ​സം” ഊതി​യ​പ്പോൾ മമനു​ഷ്യ​ന്റെ ശ്വാസ​കോ​ശങ്ങൾ വായു കൊണ്ടു നിറഞ്ഞു. എന്നാൽ അതിൽ കൂടുതൽ നിർവ​ഹി​ക്ക​പ്പെട്ടു. ദൈവം അങ്ങനെ മമനു​ഷ്യ​ന്റെ ശരീര​ത്തി​നു ജീവൻ കൊടു​ത്തു. ഈ ജീവശക്തി ശ്വാ​സോ​ച്ഛ്വാ​സ​ത്താൽ നിലനിർത്ത​പ്പെ​ടു​ന്നു.

10. മനുഷ്യ​ദേഹി എന്താണ്‌? അത്‌ എങ്ങനെ സൃഷ്ടി​ക്ക​പ്പെട്ടു?

10 ഏതായാ​ലും, ദൈവം മനുഷ്യന്‌ ഒരു ദേഹിയെ കൊടു​ത്ത​താ​യി ബൈബിൾ പറയു​ന്നി​ല്ലെന്നു ശ്രദ്ധി​ക്കുക. പകരം, ദൈവം മനുഷ്യ​നെ​ക്കൊ​ണ്ടു ശ്വസി​പ്പി​ച്ചു​തു​ട​ങ്ങി​യ​ശേഷം മനുഷ്യൻ ഒരു ജീവനു​ളള ദേഹി​യാ​യി​ത്തീർന്നു” എന്നാണ്‌ അതു പറയു​ന്നത്‌. അതു​കൊണ്ട്‌ മനുഷ്യൻ ഒരു ദേഹി​യാ​യി​രു​ന്നു, ഒരു ഡോക്ട​റാ​യി​ത്തീ​രുന്ന മനുഷ്യൻ ഒരു ഡോക്ട​റാ​യി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ. (1 കൊരി​ന്ത്യർ 15:45) ഭൗതിക ശരീരം നിർമി​ക്ക​പ്പെട്ട “നിലത്തെ പൊടി”യല്ല ദേഹി. “ജീവശ്വാ​സ”മാണു ദേഹി​യെ​ന്നും ബൈബിൾ പറയു​ന്നില്ല. എന്നാൽ ഈ രണ്ടു വസ്‌തു​ക്കൾ ഒന്നിച്ചു​ചേർത്ത​പ്പോൾ ‘മനുഷ്യൻ ഒരു ജീവനു​ളള ദേഹി​യാ​യി​ത്തീ​രുന്ന’തിൽ കലാശി​ക്കു​ക​യാ​ണു​ണ്ടാ​യ​തെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു.

11. മനുഷ്യ​ദേഹി ഒരു വ്യക്തി​യിൽനി​ന്നു വേറിട്ടു സ്ഥിതി​ചെ​യ്യാൻ കഴിയുന്ന നിഴൽപോ​ലെ​യു​ളള ഒരു വസ്‌തു ആയിരി​ക്കാ​വു​ന്ന​ത​ല്ലെന്നു ദേഹിയെ സംബന്ധിച്ച ഏതു ബൈബിൾ വസ്‌തു​തകൾ തെളി​യി​ക്കു​ന്നു?

11 മാനു​ഷ്യ​ദേഹി മനുഷ്യൻത​ന്നെ​യാ​ക​യാൽ അതിനു ശരീര​ത്തി​നു​ള​ളിൽ വസിക്കു​ന്ന​തോ ശരീരത്തെ വിട്ടു​പോ​കാൻ കഴിയു​ന്ന​തോ ആയ നിഴൽപോ​ലെ​യു​ളള എന്തെങ്കി​ലും ആയിരി​ക്കാ​വു​ന്നതല്ല. ലളിത​മാ​യി പറഞ്ഞാൽ നിങ്ങളു​ടെ ദേഹി ഭൗതി​ക​ഭ​ക്ഷണം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി ബൈബിൾ പറയുന്നു. “നിന്റെ ദേഹി മാംസം തിന്നാൻ വാഞ്‌ഛി​ക്കു​ന്നു.” (ആവർത്തനം 12:20) ദേഹി​ക​ളു​ടെ സിരക​ളി​ലൂ​ടെ രക്തം സഞ്ചരി​ക്കു​ന്നു​വെ​ന്നും അതു പറയുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “നിർദോ​ഷി​ക​ളായ സാധു​ക്ക​ളു​ടെ ദേഹി​ക​ളു​ടെ രക്തക്കറ​കളെ”ക്കുറിച്ച്‌ അതു പറയുന്നു.—യിരെ​മ്യാവ്‌ 2:34.

ദൈവം മനുഷ്യ​നെ ഇവിടെ ആക്കി​വെ​ച്ച​തി​ന്റെ കാരണം

12. ഭൂമി​യി​ലെ മനുഷ്യ​രെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്തായി​രു​ന്നു?

12 കുറേ കഴിഞ്ഞ്‌ ആദാമും ഹവ്വായും മരിക്ക​ണ​മെ​ന്നും മറെറ​വി​ടെ​യെ​ങ്കി​ലും ജീവി​ക്ക​ണ​മെ​ന്നു​മു​ള​ളതു ദൈ​വോ​ദ്ദേ​ശ്യ​മാ​യി​രു​ന്നില്ല. അവർ ഭൂമി​യെ​യും അതിലെ സകല ജീവജാ​ല​ങ്ങ​ളെ​യും പരിപാ​ലി​ക്കു​ന്ന​തിന്‌ ഇവിടെ വസിക്ക​ണ​മാ​യി​രു​ന്നു. ബൈബിൾ പറയുന്ന പ്രകാരം, “ദൈവം അവരെ അനു​ഗ്ര​ഹി​ക്കു​ക​യും അവരോ​ടു ‘സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറയ്‌ക്കു​ക​യും അതിനെ കീഴടക്കി സമു​ദ്ര​ത്തി​ലെ മത്സ്യ​ത്തെ​യും ആകാശ​ങ്ങ​ളി​ലെ പറവജാ​തി​ക​ളെ​യും ഭൂമി​യിൽ ചരിക്കുന്ന ഏതു ജീവി​യെ​യും അധീന​ത​യിൽ വെക്കു​ക​യും ചെയ്യുക എന്നു പറയു​ക​യും ചെയ്‌തു.” (ഉല്‌പത്തി 1:28; 2:15) ആദാമി​നും ഹവ്വായ്‌ക്കും അവർക്കു​ണ്ടാ​കുന്ന സകല മക്കൾക്കും ദൈവം ആവശ്യ​പ്പെ​ടു​ന്നതു ചെയ്‌തു​കൊ​ണ്ടു ഭൂമി​യിൽ എന്നേക്കും സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

13. (എ) നമുക്ക്‌ എങ്ങനെ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും? (ബി) നമ്മുടെ ജീവി​ത​ത്തി​നു യഥാർഥ അർഥം നൽകു​ന്ന​തെന്ത്‌?

13 “ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു”വെന്നു കാണുക. അവൻ തന്റെ ഭൗമിക മക്കളെ യഥാർഥ​ത്തിൽ കരുതു​ക​തന്നെ ചെയ്‌തു. അതു​കൊ​ണ്ടു സ്‌നേ​ഹ​വാ​നായ ഒരു പിതാ​വെന്ന നിലയിൽ അവരുടെ നൻമയ്‌ക്കു​വേണ്ടി അവൻ അവർക്കു നിർദേ​ശങ്ങൾ കൊടു​ത്തു. അവ അനുസ​രി​ച്ചാൽ അവർക്കു സന്തുഷ്ടി കണ്ടെത്താൻ കഴിയു​മാ​യി​രു​ന്നു. യേശു​വിന്‌ ഇത്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ പില്‌ക്കാ​ലത്ത്‌ “ദൈവ​വ​ചനം കേൾക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നവർ സന്തുഷ്ട​രാ​കു​ന്നു” എന്നു പറയു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 11:28) യേശു ദൈവ​വ​ചനം അനുസ​രി​ച്ചു. “ഞാൻ എല്ലായ്‌പ്പോ​ഴും അവനു പ്രസാ​ദ​മു​ള​ളതു ചെയ്യുന്നു” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 8:29) നാം ഇവിടെ സ്ഥിതി​ചെ​യ്യു​ന്ന​തി​ന്റെ കാരണം സംബന്ധിച്ച അടിസ്ഥാ​ന​ത​ത്വം​തന്നെ ഇതാണ്‌. അതു ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യാ​യി ജീവി​ച്ചു​കൊ​ണ്ടു സമ്പൂർണ​മായ സന്തുഷ്ട​ജീ​വി​തം ആസ്വദി​ക്കു​ക​യെ​ന്ന​താണ്‌. യഹോ​വയെ സേവി​ക്കു​ന്നത്‌ ഇപ്പോൾ നമ്മുടെ ജീവി​തത്തെ യഥാർഥ​ത്തിൽ കഴമ്പു​ള​ള​താ​ക്കും. അങ്ങനെ ചെയ്യു​ന്ന​തി​നാൽ നാം ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ നമ്മേത്തന്നെ യോഗ്യ​രാ​ക്കി​ത്തീർക്കും.—സങ്കീർത്തനം 37:11, 29.

നാം വാർധ​ക്യം പ്രാപി​ക്കു​ക​യും മരിക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ കാരണം

14. ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കാ​തി​രു​ന്ന​തി​നാൽ ആദാമും ഹവ്വായും എന്തു ചെയ്‌തു?

14 എന്നാൽ ഇപ്പോൾ നമ്മളെ​ല്ലാം വാർധ​ക്യം പ്രാപി​ക്കു​ക​യും മരിക്കു​ക​യും ചെയ്യുന്നു. എന്തു​കൊണ്ട്‌? മുൻ അധ്യാ​യ​ത്തിൽ കണ്ടപ്ര​കാ​രം അത്‌ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മത്സരം നിമി​ത്ത​മാണ്‌. യഹോവ അവരു​ടെ​മേൽ ഒരു പരീക്ഷ വെച്ചു. അത്‌ അവർ ദൈവ​ത്തോട്‌ അനുസ​ര​ണ​മു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യത്തെ പ്രകട​മാ​ക്കി. അവൻ ആദാമി​നോട്‌ ഇങ്ങനെ പറഞ്ഞു: “തോട്ട​ത്തി​ലെ ഏതു വൃക്ഷത്തിൽനി​ന്നും നിനക്കു തൃപ്‌തി​യാ​കു​വോ​ളം തിന്നാം. എന്നാൽ നൻമയും തിൻമ​യും സംബന്ധിച്ച അറിവി​ന്റെ വൃക്ഷത്തെ സംബന്ധി​ച്ച​ട​ത്തോ​ളം നീ അതിൽനി​ന്നു തിന്നരുത്‌, എന്തെന്നാൽ നീ അതിൽനി​ന്നു തിന്നുന്ന ദിവസ​ത്തിൽ നീ തീർച്ച​യാ​യും മരിക്കും” (ഉല്‌പത്തി 2:16, 17) ഈ വൃക്ഷത്തിൽനി​ന്നു തിന്നു​കൊണ്ട്‌ ആദാമും ഹവ്വായും തങ്ങളുടെ സ്വർഗീ​യ​പി​താ​വി​നു പുറം​തി​രി​ഞ്ഞു​ക​ള​യു​ക​യും അവന്റെ മാർഗ​നിർദേ​ശത്തെ തളളി​ക്ക​ള​യു​ക​യും ചെയ്‌തു. അവർ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും അവരു​ടേ​ത​ല്ലാ​ത്തത്‌ എടുക്കു​ക​യും ചെയ്‌തു. അവർക്കു ദാരി​ദ്ര്യ​മോ കഷ്ടപ്പാ​ടോ കൂടാതെ ഒരു പറുദീ​സ​യിൽ സന്തോ​ഷ​ത്തോ​ടെ എന്നേക്കും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവർ തങ്ങളു​ടെ​മേൽ പാപത്തി​ന്റെ ശിക്ഷ വരുത്തി​വെച്ചു. ഈ ശിക്ഷ അപൂർണ​ത​യും മരണവു​മാണ്‌.—റോമർ 6:23.

15. നമുക്ക്‌ ആദാമിൽനി​ന്നു പാപം കിട്ടി​യ​തെ​ങ്ങനെ?

15 നമുക്ക്‌ ആദാമിൽനി​ന്നു പാപം കിട്ടി​യത്‌ എങ്ങനെ​യെന്നു നിങ്ങൾക്ക​റി​യാ​മോ? ആദാം അപൂർണ​നാ​യി​ത്തീർന്ന​ശേഷം അവൻ തന്റെ മക്കളി​ലേ​ക്കെ​ല്ലാം ആ അപൂർണ​ത​യും മരണവും കടത്തി​വി​ട്ടു. (ഇയ്യോബ്‌ 14:4; റോമർ 5:12) ഈ സാഹച​ര്യം മനസ്സി​ലാ​ക്കാൻ ഒരു സഹായ​മാ​യി ഒരു കൊതഞ്ഞ കുഴി​യു​ളള തട്ടത്തിൽ ഒരാൾ അപ്പമു​ണ്ടാ​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു​വെന്നു ചിന്തി​ക്കുക. ആ തട്ടത്തിൽ ഉണ്ടാക്കുന്ന എല്ലാ അപ്പത്തിൻമേ​ലും ഒരു പാട്‌ ഉണ്ടായി​രി​ക്കും. ആദാം ആ തട്ടം​പോ​ലെ ആയിത്തീർന്നു. നാം അപ്പം​പോ​ലെ​യാണ്‌. ആദാം ദൈവ​നി​യമം ലംഘി​ച്ച​പ്പോൾ അവൻ അപൂർണ​നാ​യി​ത്തീർന്നു. അത്‌ അവന്‌ ഒരു കൊതഞ്ഞ കുഴി​യോ ഒരു ചീത്ത പാടോ കിട്ടി​യ​തു​പോ​ലെ​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അവനു മക്കൾ ഉണ്ടായ​പ്പോൾ അവർക്കെ​ല്ലാം പാപത്തി​ന്റെ അഥവാ അപൂർണ​ത​യു​ടെ ഇതേ പാടു കിട്ടി.

16, 17. രോഗം പാപം​നി​മി​ത്ത​മാ​ണു മനുഷ്യ​കു​ടും​ബത്തെ ബാധി​ച്ച​തെന്നു യേശു​വി​ന്റെ അത്ഭുത​ങ്ങ​ളി​ലൊ​ന്നു പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

16 നമു​ക്കെ​ല്ലാം ആദാമിൽനി​ന്നു കിട്ടിയ പാപം​നി​മി​ത്ത​മാണ്‌ ഇപ്പോൾ നാം രോഗി​ക​ളാ​കു​ന്ന​തും വാർദ്ധ​ക്യം പ്രാപി​ക്കു​ന്ന​തും. യേശു ചെയ്‌ത അത്ഭുത​ങ്ങ​ളി​ലൊന്ന്‌ ഇതു തെളി​യി​ക്കു​ന്നുണ്ട്‌. യേശു പാർത്തി​രുന്ന വീട്ടിൽ അവൻ പഠിപ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചു​കൂ​ടി​യ​തി​നാൽ മററാർക്കും മുറി​യി​ലേക്കു ഞെരു​ങ്ങി​പ്പോ​ലും കടക്കാൻ കഴിഞ്ഞില്ല. നാലു​പേർ ചേർന്ന്‌, തളർച്ച​ബാ​ധിച്ച ഒരു മനുഷ്യ​നെ ഒരു കട്ടിലിൽ കൊണ്ടു​വ​ന്ന​പ്പോൾ തങ്ങൾക്ക്‌ അകത്തു കടക്കാൻ കഴിക​യി​ല്ലെന്ന്‌ അവർ കണ്ടെത്തി. അതു​കൊണ്ട്‌ അവർ മേൽക്കൂ​ര​യിൽ കയറി അതു പൊളിച്ച്‌ ഒരു ദ്വാര​മു​ണ്ടാ​ക്കി തളർച്ച​ബാ​ധിച്ച മനുഷ്യ​നെ കിടത്തി​യി​രുന്ന കട്ടിൽ കീഴ്‌പ്പോട്ട്‌ യേശു​വി​ന്റെ അടുക്ക​ലേ​ക്കി​റക്കി.

17 അവർക്ക്‌ എത്രയ​ധി​കം വിശ്വാ​സ​മു​ണ്ടെന്നു യേശു കണ്ടപ്പോൾ തളർച്ച​ബാ​ധിച്ച മനുഷ്യ​നോട്‌: “നിന്റെ പാപങ്ങൾ മോചി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു. എന്നാൽ യേശു​വി​നു പാപങ്ങൾ മോചി​ക്കാൻ കഴിയു​മെന്ന്‌ അവിടെ കൂടി​യി​രുന്ന ചിലർ വിചാ​രി​ച്ചില്ല. അതു​കൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “‘മനുഷ്യ​പു​ത്രനു ഭൂമി​യിൽ പാപങ്ങൾ മോചി​ക്കാൻ അധികാ​ര​മു​ണ്ടെന്നു നിങ്ങൾ അറി​യേ​ണ്ട​തിന്‌’—അവൻ പക്ഷവാ​ത​ക്കാ​ര​നോട്‌: ‘ഞാൻ നിന്നോ​ടു പറയുന്നു, എഴു​ന്നേ​ററു നിന്റെ കട്ടിൽ എടുത്തു വീട്ടി​ലേക്കു പോകുക’ എന്നു പറഞ്ഞു. അപ്പോൾ അവൻ എഴു​ന്നേൽക്കു​ക​യും പെട്ടെന്നു തന്റെ കട്ടിൽ എടുത്ത്‌ അവരു​ടെ​യെ​ല്ലാം മുമ്പാകെ നടന്നു​പോ​ക​യും ചെയ്‌തു.”—മർക്കോസ്‌ 2:1-12.

18. ദൈവ​ദാ​സൻമാർക്ക്‌ ഏതു തരം ഭാവി​ക്കാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും?

18 യേശു​വി​ന്റെ ഈ ശക്തിക്കു നമുക്ക്‌ എന്തു കൈവ​രു​ത്താൻ കഴിയു​മെന്നു ചിന്തി​ക്കുക! ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രു​ടെ​യും പാപങ്ങൾ മോചി​ക്കാൻ ക്രിസ്‌തു​വി​നു പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കും. അതിന്റെ അർഥം സകല വേദന​ക​ളും നൊമ്പ​ര​ങ്ങ​ളും രോഗ​ങ്ങ​ളും നീക്ക​പ്പെ​ടു​മെ​ന്നാണ്‌. ആരും മേലാൽ വാർധ​ക്യം പ്രാപി​ക്കു​ക​യോ മരിക്കു​ക​യോ ചെയ്യേ​ണ്ട​തില്ല! അത്‌ എന്തോരു വിശി​ഷ്ട​മായ ഭാവി പ്രത്യാ​ശ​യാണ്‌! അതെ, വാസ്‌ത​വ​ത്തിൽ ജനിക്കു​ക​യും അല്‌പ​കാ​ലം ജീവി​ക്കു​ക​യും അനന്തരം മരിക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ വളരെ കൂടുതൽ നമുക്കു പ്രതീ​ക്ഷി​ക്കാ​നുണ്ട്‌. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ക​യും അവനെ സേവി​ക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരു​ന്ന​തി​നാൽ നമുക്കു യഥാർഥ​ത്തിൽ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ച്ചി​രി​ക്കാൻ കഴിയും.

[അധ്യയന ചോദ്യ​ങ്ങൾ]

[69-ാം പേജിലെ ചിത്രം]

അനേകർ ജീവി​ത​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ അത്ഭുത​പ്പെ​ടു​ന്നു

[70-ാം പേജിലെ ചിത്രം]

ഈ വസ്‌തു​ക്കൾ പരിണ​മി​ച്ച​തോ, അതോ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ?

[75-ാം പേജിലെ ചിത്രം]

തളർന്നുപോയ ആളെ യേശു സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ളള ബൈബിൾ വിവരണം ആദാമി​ന്റെ പാപം​മൂ​ല​മാണ്‌ ആളുകൾ രോഗി​ക​ളാ​കു​ന്ന​തെന്നു പ്രകട​മാ​ക്കു​ന്നു