വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു

നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു

അധ്യായം 3

നിങ്ങളു​ടെ മതം യഥാർഥ​ത്തിൽ പ്രാധാ​ന്യ​മർഹി​ക്കു​ന്നു

1. ചിലർ മതത്തെ സംബന്ധിച്ച്‌ എന്തു വിശ്വ​സി​ക്കു​ന്നു?

1 ‘എല്ലാ മതങ്ങളും നല്ലതാണ്‌. അവ ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്‌ത പാതകൾ മാത്ര​മാണ്‌’ എന്ന്‌ അനേകർ പറയുന്നു. ഇതു സത്യമാ​ണെ​ങ്കിൽ നിങ്ങളു​ടെ മതം യഥാർഥ​ത്തിൽ പ്രാധാ​ന്യ​മർഹി​ക്കു​ന്നില്ല, കാരണം എല്ലാ മതങ്ങളും ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​ണെ​ന്നാണ്‌ അതിന്റെ അർഥം. എന്നാൽ അങ്ങനെ​യാ​ണോ?

2. (എ) പരീശൻമാർ യേശു​വി​നോട്‌ എങ്ങനെ പെരു​മാ​റി? (ബി) പരീശൻമാർ ആർ തങ്ങളുടെ പിതാ​വാ​ണെന്ന്‌ അവകാ​ശ​പ്പെട്ടു?

2 യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, പരീശൻമാർ എന്ന്‌ അറിയ​പ്പെട്ട ഒരു മതസമൂ​ഹം ഉണ്ടായി​രു​ന്നു. അവർ ഒരു ആരാധ​നാ​സ​മ്പ്ര​ദാ​യം കെട്ടി​പ്പ​ടു​ത്തി​രു​ന്നു. അതിന്‌ ദൈവാം​ഗീ​കാ​ര​മു​ണ്ടെന്ന്‌ അവർ വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ അതേസ​മ​യ​ത്തു​തന്നെ പരീശൻമാർ യേശു​വി​നെ കൊല്ലാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു! അതു​കൊ​ണ്ടു “നിങ്ങൾ നിങ്ങളു​ടെ പിതാ​വി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യുന്നു” എന്നു യേശു അവരോ​ടു പറഞ്ഞു. മറുപ​ടി​യാ​യി “ഞങ്ങൾക്ക്‌ ഒരു പിതാ​വേ​യു​ളളു, ദൈവം തന്നെ” എന്ന്‌ അവർ പറഞ്ഞു.—യോഹ​ന്നാൻ 8:41.

3. പരീശൻമാ​രു​ടെ പിതാ​വി​നെ​ക്കു​റി​ച്ചു യേശു എന്തു പറഞ്ഞു?

3 ദൈവം യഥാർഥ​ത്തിൽ അവരുടെ പിതാ​വാ​യി​രു​ന്നോ? ദൈവം അവരുടെ മതത്തെ അംഗീ​ക​രി​ച്ചി​രു​ന്നോ? അശേഷ​മില്ല! പരീശൻമാർക്കു തിരു​വെ​ഴു​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു; അവർ അവ അനുസ​രി​ക്കു​ന്നു​ണ്ടെന്നു വിചാ​രി​ക്ക​യും ചെയ്‌തി​രു​ന്നു. എന്നിട്ടും അവർ പിശാ​ചി​നാൽ വഴി​തെ​റ​റി​ക്ക​പ്പെ​ട്ടി​രു​ന്നു. യേശു അവരോട്‌ അങ്ങനെ​തന്നെ പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള​ള​വ​രാണ്‌, നിങ്ങൾ നിങ്ങളു​ടെ പിതാ​വി​ന്റെ മോഹങ്ങൾ ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്നു. അവൻ തുടങ്ങി​യ​പ്പോൾ ഒരു അവൻ മാനു​ഷ​ഘാ​ത​ക​നാ​യി​രു​ന്നു, അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല, . . .അവൻ വ്യാജം പറയു​ന്ന​വ​നും വ്യാജ​ത്തി​ന്റെ പിതാ​വു​മാ​കു​ന്നു.”—യോഹ​ന്നാൻ 8:44.

4. യേശു പരീശൻമാ​രു​ടെ മതത്തെ എങ്ങനെ വീക്ഷിച്ചു?

4 പരീശൻമാ​രു​ടെ മതം വ്യാജ​മാ​യി​രു​ന്നു​വെന്നു വ്യക്തമാണ്‌. അതു ദൈവ​ത്തി​ന്റെയല്ല, പിശാ​ചി​ന്റെ താല്‌പ​ര്യ​ങ്ങൾക്കാ​ണു പ്രയോ​ജ​കീ​ഭ​വി​ച്ചത്‌. അതു​കൊണ്ട്‌ അവരുടെ മതത്തെ നല്ലതെന്നു വീക്ഷി​ക്കാ​തെ യേശു അതിനെ കുററം വിധി​ക്കു​ക​യാ​ണു ചെയ്‌തത്‌. ആ മതപരീ​ശൻമാ​രോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മനുഷ്യ​രു​ടെ മുമ്പാകെ സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു; എന്തെന്നാൽ നിങ്ങൾതന്നെ കടക്കു​ന്നില്ല, അകത്തേക്കു പോകു​ന്ന​വരെ നിങ്ങൾ കടക്കാൻ അനുവ​ദി​ക്കു​ന്നു​മില്ല.” (മത്തായി 23:13) പരീശൻമാ​രു​ടെ വ്യാജാ​രാ​ധന നിമിത്തം യേശു അവരെ കപടഭ​ക്ത​രെ​ന്നും വിഷപ്പാ​മ്പു​ക​ളെ​ന്നും വിളിച്ചു. അവരുടെ ദുഷിച്ച ഗതി നിമിത്തം അവർ നാശത്തി​ലേക്കു പോകു​ക​യാ​ണെന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി.—മത്തായി 23:25-33.

5. അനേകം മതങ്ങൾ കേവലം ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്‌ത പാതക​ള​ല്ലെന്നു യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

5 അതു​കൊണ്ട്‌ എല്ലാ മതങ്ങളും രക്ഷയുടെ ഒരേ സ്ഥലത്തേക്കു പോകുന്ന വ്യത്യസ്‌ത പാതകൾ മാത്ര​മാ​ണെന്നു യേശു​ക്രി​സ്‌തു പഠിപ്പി​ച്ചില്ല. തന്റെ പ്രസി​ദ്ധ​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു പറഞ്ഞു: “ഇടുങ്ങിയ പടിവാ​തി​ലി​ലൂ​ടെ കടക്കുക; എന്തു​കൊ​ണ്ടെ​ന്നാൽ നാശത്തി​ലേക്കു നയിക്കുന്ന പാത വീതി​യു​ള​ള​തും വിശാ​ല​വു​മാ​കു​ന്നു; അതിലെ കടക്കു​ന്നവർ അനേക​രാ​കു​ന്നു; അതേസ​മയം ജീവനി​ലേക്കു നയിക്കുന്ന പടിവാ​തിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള​ള​തു​മാ​കു​ന്നു, അതു കണ്ടെത്തു​ന്നവർ ചുരു​ക്ക​മാ​കു​ന്നു.” (മത്തായി 7:13, 14) മിക്കയാ​ളു​ക​ളും ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കാ​ത്ത​തി​നാൽ അവർ നാശത്തി​ലേ​ക്കു​ളള പാതയി​ലാണ്‌. ചുരു​ക്കം​പേർ മാത്രമേ ജീവനി​ലേക്കു നയിക്കുന്ന പാതയി​ലു​ളളു.

6. ഇസ്രയേൽ ജനതയു​ടെ ആരാധ​ന​യു​ടെ ഒരു പരി​ശോ​ധ​ന​യിൽനി​ന്നു നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?

6 ദൈവം ഇസ്രയേൽ ജനത​യോട്‌ ഇടപെട്ട വിധത്തി​ന്റെ ഒരു പരി​ശോ​ധന അവൻ അംഗീ​ക​രി​ക്കുന്ന വിധത്തിൽ അവനെ ആരാധി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു വ്യക്തമാ​ക്കു​ന്നു. ഇസ്ര​യേ​ല്യ​രു​ടെ ചുററു​മു​ണ്ടാ​യി​രുന്ന ജനതക​ളു​ടെ വ്യാജ​മ​ത​ത്തിൽനിന്ന്‌ അകന്നു​നിൽക്കാൻ ദൈവം അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. (ആവർത്തനം 7:25) ആ ജനങ്ങൾ തങ്ങളുടെ മക്കളെ അവരുടെ ദൈവ​ങ്ങൾക്കു ബലിക​ഴി​ച്ചു. അവർ അശുദ്ധ​മായ ലൈം​ഗിക നടപടി​ക​ളി​ലേർപ്പെട്ടു. അവയിൽ സ്വവർഗ​സം​ഭോ​ഗ​വും ഉൾപ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 18:20-30) ഈ നടപടി​കൾ ഒഴിവാ​ക്കാൻ ദൈവം ഇസ്ര​യേ​ല്യ​രോ​ടു കല്‌പി​ച്ചു. അവർ അനുസ​രി​ക്കാ​തി​രി​ക്ക​യും മററു ദൈവ​ങ്ങളെ ആരാധി​ക്കു​ക​യും ചെയ്‌ത​പ്പോൾ അവൻ അവരെ ശിക്ഷിച്ചു. (യോശു​വാ 24:20; യെശയ്യാവ്‌ 63:10) അതു​കൊണ്ട്‌ അവരുടെ മതം യഥാർഥ​ത്തിൽ പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താ​യി​രു​ന്നു.

ഇന്നു വ്യാജ​മ​ത​മു​ണ്ടോ?

7, 8. (എ) ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളു​ടെ കാലത്തു മതം ഏതു നിലപാ​ടു സ്വീക​രി​ച്ചു? (ബി) യുദ്ധകാ​ലത്തു മതം ചെയ്‌ത​തി​നെ​ക്കു​റി​ച്ചു ദൈവം എങ്ങനെ വിചാ​രി​ക്കു​ന്നു​വെന്നു നിങ്ങൾ കരുതു​ന്നു?

7 ഇന്നത്തെ ശതക്കണ​ക്കി​നു മതങ്ങളെ സംബന്ധി​ച്ചെന്ത്‌? മതത്തിന്റെ പേരിൽ കാട്ടി​ക്കൂ​ട്ടുന്ന പല കാര്യ​ങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​ള​ള​തി​നോ​ടു നിങ്ങൾ യോജി​ക്കാ​നി​ട​യുണ്ട്‌. അടുത്ത കാലത്തെ ലോക​മ​ഹാ​യു​ദ്ധ​ങ്ങളെ അതിജീ​വിച്ച ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ഇന്നു ജീവി​ച്ചി​രു​പ്പുണ്ട്‌. ആ യുദ്ധകാ​ലത്ത്‌ ഇരുപ​ക്ഷ​ങ്ങ​ളി​ലു​മു​ളള മതങ്ങൾ കൊല്ലാൻ തങ്ങളുടെ ആൾക്കാരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “ജർമൻകാ​രെ കൊല്ലുക—അവരെ കൊല്ലു​ക​തന്നെ ചെയ്യുക” എന്നു ലണ്ടനിലെ ബിഷപ്പ്‌ ആഹ്വാനം ചെയ്യു​ക​യു​ണ്ടാ​യി. മറുപ​ക്ഷത്തു കൊ​ളോ​ണി​ലെ ആർച്ച്‌ ബിഷപ്പ്‌: “രാജ്യ​ത്തി​ന്റെ മാന്യ​ത​ക്കും മഹത്വ​ത്തി​നും​വേണ്ടി നിങ്ങളു​ടെ അവസാ​നത്തെ തുളളി രക്തം ചിന്തു​ന്ന​തു​വ​രെ​യും യുദ്ധം​ചെ​യ്യാൻ നാം നിങ്ങ​ളോ​ടു ദൈവ​നാ​മ​ത്തിൽ കല്‌പി​ക്കു​ന്നു” എന്നു ജർമൻകാ​രോ​ടു പറഞ്ഞു.

8 അങ്ങനെ തങ്ങളുടെ മതനേ​താ​ക്കൻമാ​രു​ടെ അംഗീ​കാ​ര​ത്തോ​ടെ കത്തോ​ലി​ക്കർ കത്തോ​ലി​ക്കരെ കൊന്നു. പ്രോ​ട്ട​സ്‌റ​റൻറു​കാ​രും അതുതന്നെ ചെയ്‌തു. വൈദി​ക​നായ ഹാരി എമേഴ്‌സൻ ഫോസ്‌ഡിക്ക്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നമ്മുടെ പളളി​ക​ളിൽപോ​ലും നാം യുദ്ധപ​താ​കകൾ ഉയർത്തി. . . നമ്മുടെ വായുടെ ഒരു കോണു​കൊ​ണ്ടു നാം സമാധാ​ന​പ്ര​ഭു​വി​നെ സ്‌തു​തി​ച്ചി​രി​ക്കു​ന്നു, മറേറ കോണു​കൊ​ണ്ടു നാം യുദ്ധത്തെ പ്രകീർത്തി​ച്ചി​രി​ക്കു​ന്നു.” തന്റെ ഇഷ്ടം ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്ന​തും എന്നാൽ യുദ്ധത്തെ പ്രകീർത്തി​ച്ചി​രി​ക്കു​ന്ന​തു​മായ ഒരു മതത്തെ​ക്കു​റി​ച്ചു ദൈവം എന്തു വിചാ​രി​ക്കു​ന്നു​വെ​ന്നാ​ണു നിങ്ങൾ ചിന്തി​ക്കു​ന്നത്‌?

9. (എ) വ്യത്യസ്‌ത മതങ്ങളി​ലെ അംഗങ്ങൾ ചെയ്യുന്ന കുററ​കൃ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അനേകർ എങ്ങനെ വിചാ​രി​ച്ചി​രി​ക്കു​ന്നു? (ബി) മതം അതി​നെ​ത്തന്നെ ലോക​ത്തി​ന്റെ ഭാഗമാ​ക്കി​ത്തീർക്കു​മ്പോൾ നാം എന്തു നിഗമനം ചെയ്യണം?

9 ചരി​ത്ര​ത്തി​ലു​ട​നീ​ളം വ്യത്യ​സ്‌ത​ങ്ങ​ളായ അനേകം മതങ്ങളി​ലെ അംഗങ്ങൾ ദൈവ​നാ​മ​ത്തിൽ ചെയ്‌ത കുററ​കൃ​ത്യ​ങ്ങൾ നിമിത്തം ഇന്നു ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ദൈവ​ത്തിൽനി​ന്നും ക്രിസ്‌തു​വിൽനി​ന്നും അകന്നു​പോ​യി​രി​ക്ക​യാണ്‌. കത്തോ​ലി​ക്ക​രും മുസ്ലീ​ങ്ങ​ളും തമ്മിൽ നടത്തിയ കുരി​ശു​യു​ദ്ധ​ങ്ങ​ളും മുസ്ലീ​ങ്ങ​ളും ഹിന്ദു​ക്ക​ളും തമ്മിലു​ളള യുദ്ധങ്ങ​ളും കത്തോ​ലി​ക്ക​രും പ്രോ​ട്ട​സ്‌റ​റൻറു​കാ​രും തമ്മിലു​ളള യുദ്ധങ്ങ​ളും പോ​ലെ​യു​ളള മതപര​മായ ഭയങ്കര യുദ്ധങ്ങൾക്ക്‌ അവർ ദൈവ​ത്തെ​യാ​ണു കുററ​പ്പെ​ടു​ത്തു​ന്നത്‌. ക്രിസ്‌തു​വി​ന്റെ പേരിൽ യഹൂദൻമാ​രെ കൊല​ചെ​യ്യു​ന്ന​തി​ലേ​ക്കും കത്തോ​ലി​ക്കർ ക്രൂര​മാ​യി നടത്തിയ മതദണ്ഡ​ന​ങ്ങ​ളി​ലേ​ക്കും അവർ വിരൽചൂ​ണ്ടു​ന്നു. എന്നിരു​ന്നാ​ലും, അത്തരം ഭീകര​മായ കുററ​കൃ​ത്യ​ങ്ങൾക്കു​ത്ത​ര​വാ​ദി​ക​ളായ മതനേ​താ​ക്കൻമാർ തങ്ങളുടെ പിതാവു ദൈവ​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടെ​ങ്കി​ലും യേശു കുററം വിധിച്ച പരീശൻമാ​രെ​പ്പോ​ലെ അവർ പിശാ​ചി​ന്റെ മക്കളാ​യി​രു​ന്നി​ല്ലേ? ഈ ലോക​ത്തി​ന്റെ ദൈവം സാത്താ​നാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, ലോക​ത്തി​ലെ ആളുക​ളു​ടെ മതങ്ങ​ളെ​യും അവൻ നിയ​ന്ത്രി​ക്കു​ന്നു​ണ്ടെന്നു നാം പ്രതീ​ക്ഷി​ക്കേ​ണ്ട​തല്ലേ?—2 കൊരി​ന്ത്യർ 4:4; വെളി​പ്പാട്‌ 12:9.

10. മതത്തിന്റെ നാമത്തിൽ ചെയ്യുന്ന ഏതു ചില കാര്യ​ങ്ങളെ നിങ്ങൾ അംഗീ​ക​രി​ക്കു​ന്നില്ല?

10 നിസ്സം​ശ​യ​മാ​യി, ശരി​യെന്നു നിങ്ങൾ വിചാ​രി​ക്കാത്ത അനേകം കാര്യങ്ങൾ ഇന്നു മതത്തിന്റെ പേരിൽ ചെയ്യ​പ്പെ​ടു​ന്നുണ്ട്‌. മിക്ക​പ്പോ​ഴും വളരെ ദുർമാർഗി​ക​ളായ ആളുക​ളെ​ക്കു​റി​ച്ചു നിങ്ങൾ കേൾക്കാ​റുണ്ട്‌, എന്നാൽ അവർ പളളി​ക​ളി​ലെ ബഹുമാ​ന്യ​രായ അംഗങ്ങ​ളാണ്‌. വളരെ ദുഷി​ച്ച​ജീ​വി​ത​രീ​തി​യു​ളള മതനേ​താ​ക്കൻമാ​രെ​ക്കു​റി​ച്ചു​പോ​ലും നിങ്ങൾക്ക​റി​വു​ണ്ടാ​യി​രി​ക്കാം, എന്നാൽ ഇപ്പോ​ഴും അവർ തങ്ങളുടെ സഭകളിൽ നല്ല മതനേ​താ​ക്കൻമാ​രാ​യി സ്വീക​രി​ക്ക​പ്പെ​ടു​ന്നു. സ്വവർഗ​സം​ഭോ​ഗ​വും വിവാ​ഹം​കൂ​ടാ​തെ​യു​ളള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളും തെററ​ല്ലെന്നു ചില മതനേ​താ​ക്കൻമാർ പറഞ്ഞി​ട്ടുണ്ട്‌. എന്നാൽ ബൈബിൾ അതു പറയു​ന്നി​ല്ലെന്നു നിങ്ങൾക്ക​റി​യാ​മാ​യി​രി​ക്കാം. യഥാർഥ​ത്തിൽ, ഇത്തരം കാര്യങ്ങൾ ചെയ്‌ത​തു​കൊ​ണ്ടു ദൈവം തന്റെ ജനമായ ഇസ്രാ​യേ​ലി​നു മരണശിക്ഷ കൊടു​ക്കു​ക​യു​ണ്ടാ​യി. ഇതേ കാരണ​ത്താൽ അവൻ സോ​ദോ​മി​നെ​യും ഗോ​മോ​റ​യെ​യും നശിപ്പി​ച്ചു. (യൂദാ 7) പെട്ടെ​ന്നു​തന്നെ അവൻ ആധുനി​ക​നാ​ളി​ലെ വ്യാജ​മ​ത​ങ്ങ​ളോ​ടെ​ല്ലാം അതുതന്നെ ചെയ്യും. “ഭൂമി​യി​ലെ രാജാ​ക്കൻമാ​രോ​ടു​ളള” അസാൻമാർഗിക ബന്ധങ്ങൾ നിമിത്തം അത്തരം മതം ബൈബി​ളിൽ ഒരു വേശ്യ​യാ​യി​ട്ടാ​ണു പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നത്‌.—വെളി​പ്പാട്‌ 17:1, 2, 16.

ദൈവം അംഗീ​ക​രി​ക്കുന്ന ആരാധന

11. നമ്മുടെ ആരാധന ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്ന​തിന്‌ എന്താവ​ശ്യ​മാണ്‌?

11 ദൈവം എല്ലാ മതങ്ങ​ളെ​യും അംഗീ​ക​രി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ ‘ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തി​ലാ​ണോ ഞാൻ അവനെ ആരാധി​ക്കു​ന്നത്‌’ എന്നു നാം ചോദി​ക്കേണ്ട ആവശ്യ​മുണ്ട്‌. നാം അങ്ങനെ​യാ​ണോ ആരാധി​ക്കു​ന്ന​തെന്നു നമുക്ക്‌ എങ്ങനെ അറിയാൻ കഴിയും? ഏതെങ്കി​ലും മനുഷ്യ​നല്ല, പിന്നെ​യോ ദൈവ​മാ​ണു സത്യാ​രാ​ധന എന്തെന്നു വിധി​ക്കു​ന്നവൻ. അതു​കൊ​ണ്ടു നമ്മുടെ ആരാധന ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ അതു ദൈവ​ത്തി​ന്റെ സത്യവ​ച​ന​മായ ബൈബി​ളിൽ ദൃഢമാ​യി വേരൂ​ന്നി​യി​ട്ടു​ള​ള​താ​യി​രി​ക്കണം. “ഏതു മനുഷ്യ​നും നുണയൻ എന്നു കണ്ടെത്ത​പ്പെ​ട്ടാ​ലും ദൈവം സത്യവാ​നെന്നു കണ്ടെത്ത​പ്പെ​ടട്ടെ” എന്നു പറഞ്ഞ ബൈബിളെഴുത്തുകാരനെപ്പോലെതന്നെയായിരിക്കണം നാം വിചാ​രി​ക്കേ​ണ്ടത്‌.—റോമർ 3:3, 4.

12. പരീശൻമാ​രു​ടെ ആരാധ​നയെ ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു യേശു പറഞ്ഞ​തെ​ന്തു​കൊണ്ട്‌?

12 ഒന്നാം നൂററാ​ണ്ടി​ലെ പരീശൻമാർ അങ്ങനെ വിചാ​രി​ച്ചില്ല. അവർ സ്വന്തം വിശ്വാ​സ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ഏർപ്പെ​ടു​ത്തു​ക​യും ദൈവ​വ​ച​ന​ത്തി​നു പകരം അവ അനുസ​രി​ക്കു​ക​യും ചെയ്‌തു. ഫലമെ​ന്താ​യി​രു​ന്നു? യേശു അവരോ​ടി​ങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ പാരമ്പ​ര്യം നിമിത്തം ദൈവ​വ​ച​നത്തെ അസാധു​വാ​ക്കി​യി​രി​ക്കു​ന്നു. കപടഭ​ക്തരേ, യെശയ്യാവ്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പ്രവചി​ച്ചു​പ​റ​ഞ്ഞത്‌ എത്രയോ ഉചിതം: ‘ഈ ജനം അധരങ്ങൾകൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു, എന്നിരു​ന്നാ​ലും അവരുടെ ഹൃദയം എന്നിൽനി​ന്നു വളരെ അകന്നി​രി​ക്കു​ന്നു. ഉപദേ​ശ​ങ്ങ​ളെന്ന നിലയിൽ മാനു​ഷ​ക​ല്‌പ​നകൾ പഠിപ്പി​ക്കു​ന്ന​തു​കൊണ്ട്‌ അവർ എന്നെ ആരാധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു വ്യർഥ​മാ​യി​ട്ടാണ്‌.’” (മത്തായി 15:1-9; യെശയ്യാവ്‌ 29:13) അതു​കൊണ്ട്‌ നമുക്കു ദൈവാം​ഗീ​കാ​രം വേണ​മെ​ങ്കിൽ നമ്മുടെ വിശ്വാ​സം ബൈബി​ളി​ലെ ഉപദേ​ശ​ങ്ങ​ളോ​ടു യോജി​പ്പി​ലാ​ണെന്നു നാം ഉറപ്പു​വ​രു​ത്തേ​ണ്ട​താ​വ​ശ്യ​മാണ്‌.

13. ദൈവാം​ഗീ​കാ​രം ലഭിക്കു​ന്ന​തി​നു നാം എന്തു ചെയ്യേ​ണ്ട​താ​ണെന്ന്‌ യേശു പറഞ്ഞു?

13 നാം ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു​വെന്നു പറയു​ക​യും അനന്തരം നമുക്ക്‌ ശരി​യെന്നു തോന്നു​ന്നതു ചെയ്യു​ക​യും ചെയ്‌താൽ പോരാ. ഒരു സംഗതി സംബന്ധി​ച്ചു ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്നു നാം കണ്ടുപി​ടി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, പിന്നെ​യോ സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വ​നാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌” എന്നു പറഞ്ഞ​പ്പോൾ തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഇതു പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി.—മത്തായി 7:21.

14. നാം “സൽപ്ര​വൃ​ത്തി​കൾ” ചെയ്‌താ​ലും യേശു നമ്മെ “അധർമം പ്രവർത്തി​ക്കു​ന്നവർ” എന്നു കരുതി​യേ​ക്കാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

14 “സൽപ്ര​വൃ​ത്തി​കൾ” എന്നു നാം വിശ്വ​സി​ക്കു​ന്നതു നാം ചെയ്യു​ന്നു​ണ്ടാ​യി​രി​ക്കാം, ക്രിസ്‌തു​വി​ന്റെ നാമത്തിൽപോ​ലു​മാ​യി​രി​ക്കാം നാം അവ ചെയ്യു​ന്നത്‌. എന്നാൽ നാം ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നി​ല്ലെ​ങ്കിൽ ഇവയെ​ല്ലാം വ്യർഥ​മാ​യി​രി​ക്കും. നാം ക്രിസ്‌തു അടുത്ത​താ​യി ഇങ്ങനെ പറയു​ന്ന​വ​രു​ടെ അവസ്ഥയി​ലാ​യി​രി​ക്കും: “അനേകർ അന്ന്‌ ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും നിന്റെ നാമത്തിൽ അനേകം വീര്യ​പ്ര​വൃ​ത്തി​കൾ ചെയ്യു​ക​യും ചെയ്‌തി​ല്ല​യോ’ എന്ന്‌ എന്നോടു പറയും. എന്നിരു​ന്നാ​ലും, അന്നു ഞാൻ അവരോട്‌: ‘ഞാൻ ഒരിക്ക​ലും നിങ്ങളെ അറിഞ്ഞി​ട്ടില്ല! അധർമം പ്രവർത്തി​ക്കു​ന്ന​വരേ, എന്നെ വിട്ടു​പോ​കു​വിൻ’ എന്നു തുറന്നു പറയും.” (മത്തായി 7:22, 23) അതെ, നല്ലതെന്നു നാം വിചാ​രി​ക്കുന്ന കാര്യങ്ങൾ നാം ചെയ്‌തേ​ക്കാം. മററു​ള​ളവർ അതിനു നമുക്കു നന്ദി നൽകുക മാത്രമല്ല, നമ്മെ പ്രശം​സി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. എന്നാൽ ശരി​യെന്നു ദൈവം പറയു​ന്നതു നാം ചെയ്യു​ന്നി​ല്ലെ​ങ്കിൽ യേശു​ക്രി​സ്‌തു നമ്മെ “അധർമം പ്രവർത്തി​ക്കു​ന്നവർ” ആയി കരുതു​ന്ന​താണ്‌.

15. പുരാതന ബരോ​വ​യി​ലെ ആളുകൾ സ്വീക​രിച്ച പ്രവർത്ത​ന​ഗതി നാം അനുക​രി​ക്കു​ന്നത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

15 അനേകം മതങ്ങൾ ഇന്നു ദൈ​വേഷ്ടം ചെയ്യു​ന്നി​ല്ലാ​ത്ത​തി​നാൽ നാം ഉൾപ്പെ​ട്ടു​നി​ല്‌ക്കുന്ന മതസ്ഥാ​പ​ന​ത്തി​ന്റെ ഉപദേ​ശങ്ങൾ ദൈവ​വ​ച​ന​ത്തോ​ടു ചേർച്ച​യി​ലാ​ണെന്നു നമുക്കു കേവലം സങ്കല്‌പി​ക്കാ​വു​ന്നതല്ല. ഒരു മതം ബൈബി​ളു​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​ളള വെറും വസ്‌തുത അതിൽത്തന്നെ അതു പഠിപ്പി​ക്കു​ന്ന​തും ആചരി​ക്കു​ന്ന​തു​മായ എല്ലാ കാര്യ​ങ്ങ​ളും ബൈബി​ളി​ലു​ണ്ടെ​ന്നു​ള​ള​തി​നു തെളി​വാ​യി​രി​ക്കു​ന്നില്ല. അവ ബൈബി​ളി​ലു​ണ്ടോ ഇല്ലയോ എന്നു നാം തന്നെ പരി​ശോ​ധി​ക്കു​ന്നതു പ്രധാ​ന​മാണ്‌. ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ബരോവാ നഗരവാ​സി​ക​ളോ​ടു പ്രസം​ഗി​ച്ച​ശേഷം അവൻ പറഞ്ഞ കാര്യങ്ങൾ ശരിയാ​ണോ​യെന്നു തിട്ട​പ്പെ​ടു​ത്താൻ അവർ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ച​തു​കൊണ്ട്‌ അവർ പ്രശം​സി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 17:10, 11) ദൈവം അംഗീ​ക​രി​ക്കുന്ന മതം എല്ലാവി​ധ​ത്തി​ലും ബൈബി​ളി​നോ​ടു യോജി​ക്കേ​ണ്ട​താണ്‌; അതു ബൈബി​ളി​ന്റെ ചില ഭാഗങ്ങളെ സ്വീക​രി​ക്കു​ക​യും മററു ഭാഗങ്ങളെ തളളി​ക്ക​ള​യു​ക​യു​മില്ല.—2 തിമൊ​ഥെ​യോസ്‌ 3:16.

ആത്മാർഥത മാത്രം പോരാ

16. ഒരു വ്യക്തി ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിന്‌ ആത്മാർഥത മാത്രം പോ​രെന്നു പ്രകട​മാ​ക്കാൻ യേശു എന്തു പറഞ്ഞു?

16 എന്നാൽ ‘ഒരു വ്യക്തി തന്റെ വിശ്വാ​സ​ങ്ങ​ളിൽ ആത്മാർഥ​ത​യു​ള​ള​വ​നാ​യി​രു​ന്നാൽ അയാളു​ടെ മതം തെററാ​ണെ​ങ്കിൽപോ​ലും ദൈവം അയാളെ അംഗീ​ക​രി​ക്കു​ക​യി​ല്ലേ?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. തങ്ങൾ ചെയ്‌തു​വ​രു​ന്നതു ശരിയാ​ണെന്ന്‌ അവർ വിശ്വ​സി​ച്ചാ​ലും “അധർമം പ്രവർത്തി​ക്കു​ന്ന​വരെ” താൻ അംഗീ​ക​രി​ക്കു​ക​യി​ല്ലെന്നു യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 7:22, 23) അതു​കൊണ്ട്‌ ദൈവ​വും ആത്മാർഥ​തയെ മാത്ര​മാ​യി അംഗീ​ക​രി​ക്കു​ക​യില്ല. ഒരിക്കൽ യേശു തന്റെ അനുഗാ​മി​ക​ളോട്‌ “നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവ​ത്തിന്‌ ഒരു വിശു​ദ്ധ​സേ​വനം അർപ്പി​ച്ചി​രി​ക്കു​ന്നു​വെന്നു വിചാ​രി​ക്കുന്ന നാഴിക വരുന്നു” എന്നു പറഞ്ഞു. (യോഹ​ന്നാൻ 16:2) അങ്ങനെ ക്രിസ്‌ത്യാ​നി​കളെ കൊല്ലു​ന്നവർ ആ വിധത്തിൽ ദൈവത്തെ സേവി​ക്കു​ക​യാ​ണെന്ന്‌ ആത്മാർഥ​മാ​യി വിശ്വ​സി​ച്ചേ​ക്കാ​മെ​ങ്കി​ലും, അതു സത്യമ​ല്ലെന്നു വ്യക്തമാണ്‌. അവർ ചെയ്യു​ന്ന​തി​നെ ദൈവം അംഗീ​ക​രി​ക്കു​ന്നില്ല.

17. പൗലോസ്‌ ആത്മാർഥ​ത​യു​ള​ള​യാ​ളാ​യി​രു​ന്നെങ്കി​ലും ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ അവൻ എന്തു ചെയ്‌തി​രു​ന്നു?

17 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രു​ന്ന​തി​നു​മു​മ്പു സ്‌തേ​ഫാ​നോ​സി​ന്റെ കൊലക്കു സഹായി​ച്ചി​രു​ന്നു. പിന്നീടു കൂടുതൽ ക്രിസ്‌ത്യാ​നി​കളെ കൊല്ലാൻ അവൻ മാർഗങ്ങൾ ആരാഞ്ഞു. (പ്രവൃ​ത്തി​കൾ 8:1; 9:1, 2) പൗലോസ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഞാൻ ദൈവ​ത്തി​ന്റെ സഭയെ അത്യധി​കം പീഡി​പ്പി​ച്ചു​കൊ​ണ്ടും മുടി​ച്ചു​കൊ​ണ്ടു​മി​രു​ന്നു, യഹൂദ​മ​ത​കാ​ര്യ​ങ്ങ​ളിൽ എന്റെ വർഗത്തിൽപ്പെട്ട എന്റെ സമപ്രാ​യ​ക്കാ​രിൽ പലരെ​ക്കാ​ളും വർധിച്ച പുരോ​ഗതി നേടി​ക്കൊ​ണ്ടു​മി​രു​ന്നു, കാരണം ഞാൻ എന്റെ പിതാ​ക്കൻമാ​രു​ടെ പാരമ്പ​ര്യ​ങ്ങൾ സംബന്ധി​ച്ചു വളരെ കൂടുതൽ തീക്ഷ്‌ണ​ത​യു​ള​ള​വ​നാ​യി​രു​ന്നു.” (ഗലാത്യർ 1:13, 14) അതെ, പൗലോസ്‌ ആത്മാർഥ​ത​യു​ള​ള​യാ​ളാ​യി​രു​ന്നു, എന്നാൽ അത്‌ അവന്റെ മതത്തെ ശരിയാ​ക്കി​ത്തീർത്തില്ല.

18. (എ) പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ അവന്റെ മതം എന്തായി​രു​ന്നു? (ബി) പൗലോ​സും അവന്റെ കാലത്തെ മററു​ള​ള​വ​രും മതം മാറേ​ണ്ടി​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

18 പൗലോസ്‌ ആ സമയത്തു യഹൂദ​മ​ത​വ്യ​വ​സ്ഥി​തി​യി​ലെ ഒരു അംഗമാ​യി​രു​ന്നു. ആ മതവ്യ​വ​സ്ഥി​തി യേശു​ക്രി​സ്‌തു​വി​നെ തളളി​ക്ക​ള​ഞ്ഞി​രു​ന്നു; തന്നിമി​ത്തം ദൈവം അതി​നെ​യും തളളി​ക്ക​ളഞ്ഞു. (പ്രവൃ​ത്തി​കൾ 2:36, 40; സദൃശ​വാ​ക്യ​ങ്ങൾ 14:12) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടു​ന്ന​തി​നു പൗലോസ്‌ തന്റെ മതം മാറേ​ണ്ടി​യി​രു​ന്നു. അവൻ “ദൈവ​ത്തി​നു​വേണ്ടി തീക്ഷ്‌ണത”യുണ്ടാ​യി​രുന്ന മററു​ള​ള​വ​രെ​ക്കു​റി​ച്ചും എഴുതി—അവർ ആത്മാർഥ​ത​യു​ള​ള​വ​രാ​യി​രു​ന്നെ​ങ്കി​ലും അവരുടെ മതം ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തി​ല​ധി​ഷ്‌ഠി​ത​മ​ല്ലാ​ഞ്ഞ​തി​നാൽ അവർക്കു ദൈവാം​ഗീ​കാ​രം ലഭിച്ചില്ല.—റോമർ 10:2, 3.

19. സത്യം വ്യത്യ​സ്‌ത​തരം മതോ​പ​ദേശം അനുവ​ദി​ക്കു​ക​യി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

19 സത്യം ലോക​ത്തി​ലെ വ്യത്യസ്‌ത മതോ​പ​ദേ​ശ​ങ്ങ​ളെ​ല്ലാം അനുവ​ദി​ക്കു​ക​യില്ല. ദൃഷ്ടാ​ന്ത​മാ​യി, മനുഷ്യർക്ക്‌ ഒന്നുകിൽ ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കുന്ന ഒരു ദേഹി​യുണ്ട്‌, അല്ലെങ്കിൽ ഇല്ല. ഒന്നുകിൽ ഭൂമി എന്നേക്കും നിലനിൽക്കും, അല്ലെങ്കിൽ നിലനിൽക്കു​ക​യില്ല. ഒന്നുകിൽ ദൈവം ദുഷ്ടതക്ക്‌ അറുതി​വ​രു​ത്തും, അല്ലെങ്കിൽ വരുത്തു​ക​യില്ല. ഇവയും മററ​നേകം വിശ്വാ​സ​ങ്ങ​ളും ഒന്നുകിൽ ശരിയാണ്‌, അല്ലെങ്കിൽ തെററാണ്‌. ഒന്നു മറേറ​തി​നോ​ടു യോജി​ക്കാ​ത്ത​പ്പോൾ രണ്ടുകൂ​ട്ടം സത്യം ഉണ്ടായി​രി​ക്കാ​വു​ന്നതല്ല. ഒന്നല്ലെ​ങ്കിൽ മറേറതു സത്യമാണ്‌, എന്നാൽ രണ്ടും​കൂ​ടെ സത്യമാ​യി​രി​ക്ക​യില്ല. എന്തെങ്കി​ലും യഥാർഥ​ത്തിൽ തെററാ​ണെ​ങ്കിൽ, അത്‌ ആത്മാർഥ​മാ​യി വിശ്വ​സി​ക്കു​ന്ന​തും അനുഷ്‌ഠി​ക്കു​ന്ന​തും അതിനെ ശരിയാ​ക്കി​ത്തീർക്കു​ക​യില്ല.

20. മതം സംബന്ധി​ച്ചു നമുക്കു ശരിയായ “വഴികാ​ട്ടി​പ്പടം” എങ്ങനെ പിന്തു​ട​രാൻ കഴിയും?

20 നിങ്ങൾ വിശ്വ​സി​ക്കു​ന്നതു തെററാ​ണെന്നു തെളിവു നൽകി​യാൽ നിങ്ങൾക്ക്‌ എന്തു തോന്നും? ദൃഷ്ടാ​ന്ത​മാ​യി, നിങ്ങൾ ആദ്യമാ​യി ഒരു പ്രത്യേക സ്ഥലത്തേക്കു കാറിൽ സഞ്ചരി​ക്കു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. നിങ്ങളു​ടെ കൈവശം വഴികാ​ണി​ക്കുന്ന ഒരു പടമുണ്ട്‌. എന്നാൽ അതു ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കാൻ നിങ്ങൾ സമയ​മെ​ടു​ത്തി​ട്ടില്ല. ഏതു വഴിയെ പോക​ണ​മെന്ന്‌ ആരോ നിങ്ങ​ളോ​ടു പറഞ്ഞു. അയാൾ നിങ്ങളെ തിരി​ച്ചു​വിട്ട വഴി ശരിയാ​ണെന്ന്‌ ആത്മാർഥ​മാ​യി വിശ്വ​സി​ച്ചു​കൊ​ണ്ടു നിങ്ങൾ അയാളെ ആശ്രയി​ക്കു​ന്നു. എന്നാൽ ആ വഴി ശരിയ​ല്ലെ​ന്നി​രി​ക്കട്ടെ. അതിലെ തെററു മറെറാ​രാൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു​വെ​ങ്കി​ലോ? നിങ്ങളു​ടെ സ്വന്തം പടം ചൂണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടു നിങ്ങൾ തെററായ വഴിയി​ലാ​ണെന്ന്‌ അയാൾ കാണി​ച്ചു​ത​ന്നാ​ലോ? അഹങ്കാ​ര​മോ ശാഠ്യ​മോ നിങ്ങൾ തെററായ വഴിയി​ലാ​ണെന്നു സമ്മതി​ക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയു​മോ? ശരി, അങ്ങനെ​യെ​ങ്കിൽ, ബൈബി​ളി​ന്റെ ഒരു പരി​ശോ​ധ​ന​യിൽനിന്ന്‌, നിങ്ങൾ തെററായ ഒരു മതവഴി​യി​ലൂ​ടെ​യാ​ണു സഞ്ചരി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കിൽ മാററം വരുത്താൻ സന്നദ്ധനാ​യി​രി​ക്കുക. നാശത്തി​ലേ​ക്കു​ളള വിശാ​ല​മായ വഴി ഒഴിവാ​ക്കുക; ജീവനി​ലേ​ക്കു​ളള ഇടുങ്ങിയ വഴിയിൽ പ്രവേ​ശി​ക്കുക!

ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​താ​വ​ശ്യം

21. (എ) സത്യം അറിയു​ന്ന​തി​നു പുറമേ, എന്താവ​ശ്യ​മാണ്‌? (ബി) നിങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ചില കാര്യങ്ങൾ ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ എന്തു ചെയ്യും?

21 ബൈബി​ളി​ലെ സത്യങ്ങൾ അറിയു​ന്നതു പ്രധാ​ന​മാണ്‌. എന്നാൽ നിങ്ങൾ ദൈവത്തെ സത്യത്തിൽ ആരാധി​ക്കു​ന്നി​ല്ലെ​ങ്കിൽ ഈ അറിവ്‌ വിലയി​ല്ലാ​ത്ത​താണ്‌. (യോഹ​ന്നാൻ 4:24) സത്യം ആചരി​ക്കു​ന്നത്‌, ദൈ​വേഷ്ടം ചെയ്യു​ന്നത്‌, ആണ്‌ ഗണ്യമാ​യി​ട്ടു​ള​ളത്‌. “പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സം മൃത”മാണെന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 2:26) അപ്പോൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌, നിങ്ങളു​ടെ മതം ബൈബി​ളി​നോ​ടു പൂർണ​മാ​യി യോജി​ക്ക​ണ​മെന്നു മാത്രമല്ല ജീവി​ത​ത്തി​ലെ എല്ലാ പ്രവർത്ത​ന​ത്തി​ലും ബാധക​മാ​ക്ക​പ്പെ​ടു​ക​യും വേണം. അതു​കൊണ്ട്‌, ദൈവം തെററാ​ണെന്നു പറയു​ന്നതു നിങ്ങൾ ചെയ്യു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കിൽ മാററം വരുത്താൻ നിങ്ങൾ സന്നദ്ധനാ​യി​രി​ക്കു​മോ?

22. നാം സത്യമതം ആചരി​ക്കു​ന്നു​വെ​ങ്കിൽ ഇപ്പോ​ഴും ഭാവി​യി​ലും നമുക്ക്‌ എന്തു പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാം?

22 നിങ്ങൾ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾക്കു​വേണ്ടി വലിയ അനു​ഗ്ര​ഹങ്ങൾ കരുതി​വെ​ച്ചി​ട്ടുണ്ട്‌. ഇപ്പോൾപോ​ലും നിങ്ങൾക്കു പ്രയോ​ജനം കിട്ടും. സത്യമ​ത​ത്തി​ന്റെ ആചരണം നിങ്ങളെ ഒരു മെച്ചപ്പെട്ട വ്യക്തി—ഒരു മെച്ചപ്പെട്ട പുരു​ഷ​നോ ഭർത്താ​വോ പിതാ​വോ, ഒരു മെച്ചപ്പെട്ട സ്‌ത്രീ​യോ ഭാര്യ​യോ മാതാ​വോ, ഒരു മെച്ചപ്പെട്ട കുട്ടി​യോ—ആക്കിത്തീർക്കും. നിങ്ങൾ ശരിയാ​യതു ചെയ്യു​ന്ന​തു​കൊണ്ട്‌ മററു​ള​ള​വ​രു​ടെ ഇടയിൽ നിങ്ങൾ മികച്ചു​നിൽക്കാ​നി​ട​യാ​ക്കുന്ന ദൈവി​ക​ഗു​ണങ്ങൾ അതു നിങ്ങളിൽ ഉളവാ​ക്കും. അതിലു​പരി, ദൈവ​ത്തി​ന്റെ പുതിയ പറുദീ​സാ​ഭൂ​മി​യിൽ സന്തോ​ഷ​ത്തി​ലും പൂർണാ​രോ​ഗ്യ​ത്തി​ലു​മു​ളള നിത്യ​ജീ​വന്റെ അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ നിങ്ങൾ യോഗ്യ​രാ​കു​മെന്ന്‌ അത്‌ അർഥമാ​ക്കു​ന്ന​താണ്‌. (2 പത്രോസ്‌ 3:13) അതു സംബന്ധി​ച്ചു സംശയ​മില്ല—നിങ്ങളു​ടെ മതം പ്രാധാ​ന്യ​മർഹി​ക്കു​ന്നു!

[അധ്യയന ചോദ്യ​ങ്ങൾ]

[25-ാം പേജിലെ ചിത്രം]

യേശുവിനെ കൊല്ലാൻ ശ്രമി​ച്ചു​കൊ​ണ്ടി​രുന്ന മതനേ​താ​ക്കൻമാർ ദൈവത്തെ സേവി​ക്കു​ക​യാ​യി​രു​ന്നോ?

[26, 27 പേജു​ക​ളി​ലെ ചിത്രം]

മിക്കയാളുകളും നാശത്തി​ലേ​ക്കു​ളള വീതി​യു​ളള വഴിയി​ലാ​ണെന്നു യേശു പറഞ്ഞു. ചുരുക്കം ചിലർ മാത്രമേ ജീവനി​ലേ​ക്കു​ളള ഇടുങ്ങിയ വഴിയിൽ ഉളളു

[28, 29 പേജു​ക​ളി​ലെ ചിത്രം]

“തങ്ങൾ ദൈവത്തെ അറിയു​ന്നു​വെന്ന്‌ അവർ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ അവനെ ത്യജി​ക്കു​ന്നു.”—തീത്തോസ്‌ 1:16.

വാക്കിൽ

പ്രവൃത്തിയിൽ

[30-ാം പേജിലെ ചിത്രം]

മതവ്യത്യാസം നിമിത്തം പൗലോസ്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​നായ സ്‌തേ​ഫാ​നോ​സി​നെ കല്ലെറി​യു​ന്ന​തിൽ പങ്കെടു​ത്തു

[33-ാം പേജിലെ ചിത്രം]

നിങ്ങൾ തെററായ വഴിയി​ലാ​ണെ​ങ്കിൽ അതു സമ്മതി​ക്കു​ന്ന​തിൽനിന്ന്‌ അഹങ്കാ​ര​മോ ശാഠ്യ​മോ നിങ്ങളെ തടയു​മോ?