വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ മർമപ്രധാനമായ ഒരു വിവാദപ്രശ്‌നത്തിൽ ഉൾപ്പെട്ടിരിക്കുന്നു

നിങ്ങൾ മർമപ്രധാനമായ ഒരു വിവാദപ്രശ്‌നത്തിൽ ഉൾപ്പെട്ടിരിക്കുന്നു

അധ്യായം 12

നിങ്ങൾ മർമ​പ്ര​ധാ​ന​മായ ഒരു വിവാ​ദ​പ്ര​ശ്‌ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു

1, 2. (എ) നിങ്ങൾ ജീവി​ക്കുന്ന വിധം നിങ്ങൾക്കു പ്രാധാ​ന്യ​മു​ള​ള​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) മററാർക്കും​കൂ​ടെ അതു പ്രാധാ​ന്യ​മർഹി​ക്കു​ന്നു, എന്തു​കൊണ്ട്‌?

1 നിങ്ങൾ ജീവിതം നയിക്കുന്ന വിധം യഥാർഥ​ത്തിൽ പ്രാധാ​ന്യ​മർഹി​ക്കു​ന്നു. അതു നിങ്ങൾക്ക്‌ ഒന്നുകിൽ ഒരു സന്തുഷ്ട ഭാവി അല്ലെങ്കിൽ ഒരു ദുരി​ത​പൂർണ​മായ ഭാവി കൈവ​രു​ത്തും. ഒടുവിൽ അതു നിങ്ങൾ ഈ ലോക​ത്തോ​ടു​കൂ​ടെ നീങ്ങി​പ്പോ​കു​മോ അതോ അതിന്റെ അന്ത്യത്തെ അതിജീ​വി​ച്ചു നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയുന്ന ദൈവ​ത്തി​ന്റെ നീതി​യു​ളള നൂതന​ക്ര​മ​ത്തി​ലേക്കു കടക്കു​മോ എന്നു നിശ്ചയി​ക്കും.—1 യോഹ​ന്നാൻ 2:17; 2 പത്രോസ്‌ 3:13.

2 എന്നാൽ നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നു എന്നതു നിങ്ങളെ മാത്രമല്ല ബാധി​ക്കു​ന്നത്‌. മററു​ള​ള​വ​രും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങൾ ചെയ്യു​ന്നത്‌ അവരെ​യും ബാധി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, നിങ്ങളു​ടെ മാതാ​പി​താ​ക്കൻമാർ ജീവി​ച്ചി​രി​പ്പു​ണ്ടെ​ങ്കിൽ നിങ്ങൾ ചെയ്യു​ന്നത്‌ അവർക്ക്‌ ഒന്നുകിൽ മാനം അല്ലെങ്കിൽ ലജ്ജ കൈവ​രു​ത്തി​യേ​ക്കാം. ബൈബിൾ പറയുന്നു: “ഒരു ജ്ഞാനി​യായ പുത്ര​നാണ്‌ ഒരു പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌, ഒരു ഭോഷ​നായ പുത്രൻ അവന്റെ അമ്മയുടെ ദുഃഖ​മാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 10:1) അതിലും പ്രധാ​ന​മാ​യി, നിങ്ങളു​ടെ ജീവി​ത​രീ​തി യഹോ​വ​യാം ദൈവത്തെ ബാധി​ക്കു​ന്നു. അതിന്‌ ഒന്നുകിൽ അവനെ സന്തോ​ഷി​പ്പി​ക്കാ​നോ അല്ലെങ്കിൽ ദുഃഖി​പ്പി​ക്കാ​നോ കഴിയും. എന്തു​കൊണ്ട്‌? നിങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന മർമ​പ്ര​ധാ​ന​മായ ഒരു വിവാ​ദ​പ്ര​ശ്‌നം നിമിത്തം.

മനുഷ്യർ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ?

3. സാത്താൻ യഹോ​വ​യോട്‌ എന്തു വെല്ലു​വി​ളി നടത്തി?

3 പിശാ​ചായ സാത്താ​നാണ്‌ ഈ വിവാ​ദ​പ്ര​ശ്‌നം ഉന്നയി​ച്ചത്‌. ആദാമി​നെ​യും ഹവ്വാ​യെ​യും​കൊണ്ട്‌ ദൈവ​നി​യമം ലംഘി​പ്പി​ക്കാ​നും അങ്ങനെ ദൈവ​ത്തി​നെ​തി​രായ മത്സരത്തിൽ തന്നോ​ടു​കൂ​ടെ അവരെ ചേർക്കാ​നും അവനു കഴിഞ്ഞ​പ്പോ​ഴാണ്‌ അവൻ അത്‌ ഉന്നയി​ച്ചത്‌. (ഉല്‌പത്തി 3:1-6) അത്‌ യഹോ​വ​യ്‌ക്കെ​തി​രെ പിൻവ​രുന്ന വെല്ലു​വി​ളി ഉയർത്താൻ തനിക്കു കാരണ​ങ്ങ​ളെന്നു തോന്നി​യതു പ്രദാ​നം​ചെ​യ്‌തു: ‘മനുഷ്യൻ നിന്നെ സേവി​ക്കു​ന്നതു നിന്നിൽനി​ന്നു കിട്ടുന്ന പ്രയോ​ജ​നങ്ങൾ നിമിത്തം മാത്ര​മാണ്‌. എനിക്ക്‌ ഒരു അവസരം നൽകുക, എനിക്ക്‌ ഏതൊ​രാ​ളെ​യും നിന്നിൽനിന്ന്‌ അകററാൻ കഴിയും.’ ഈ വാക്കുകൾ യഥാർഥ​ത്തിൽ ബൈബി​ളിൽ കാണു​ന്നി​ല്ലെ​ങ്കി​ലും സാത്താൻ ഇതു​പോ​ലെ എന്തോ​വാ​ണു ദൈവ​ത്തോ​ടു പറഞ്ഞ​തെന്നു വ്യക്തമാണ്‌. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ ഇതു പ്രകട​മാ​ക്ക​പ്പെ​ടു​ന്നു.

4, 5. (എ) ഇയ്യോബ്‌ ആരായി​രു​ന്നു? (ബി) ഇയ്യോ​ബി​ന്റെ നാളിൽ സ്വർഗ​ത്തിൽ എന്തു സംഭവി​ച്ചു?

4 ഏദൻതോ​ട്ട​ത്തിൽ മത്സരം നടന്ന​ശേഷം, അനേകം നൂററാ​ണ്ടു​കൾക്കു​ശേഷം ജീവി​ച്ചി​രുന്ന ഒരു മനുഷ്യ​നാ​യി​രു​ന്നു ഇയ്യോബ്‌. അവൻ നീതി​മാ​നും വിശ്വ​സ്‌ത​നു​മായ ഒരു ദൈവ​ദാ​സ​നാ​യി​രു​ന്നു. എന്നാൽ ഇയ്യോബ്‌ വിശ്വ​സ്‌ത​നാ​യി​രു​ന്നത്‌ യഥാർഥ​ത്തിൽ ദൈവ​ത്തി​നോ സാത്താ​നോ പ്രാധാ​ന്യ​മു​ളള കാര്യ​മാ​യി​രു​ന്നോ? ആയിരു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. അതു സ്വർഗ​ത്തി​ലെ സദസ്സിൽ യഹോ​വ​യു​ടെ മുമ്പാകെ സാത്താൻ പ്രത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു പറയുന്നു. അവരുടെ സംഭാ​ഷ​ണ​വി​ഷയം ശ്രദ്ധി​ക്കുക:

5 “സത്യ​ദൈ​വ​ത്തി​ന്റെ പുത്രൻമാർ യഹോ​വ​യു​ടെ മുമ്പാകെ നിലയു​റ​പ്പി​ക്കാൻ പ്രവേ​ശിച്ച ദിവസം വന്നു, സാത്താൻപോ​ലും അവരുടെ കൂട്ടത്തിൽത്തന്നെ പ്രവേ​ശി​ക്കാൻ പുറ​പ്പെട്ടു. അപ്പോൾ യഹോവ സാത്താ​നോട്‌: ‘നീ എവി​ടെ​നി​ന്നു വരുന്നു?’ എന്നു ചോദി​ച്ചു. അതിങ്കൽ സാത്താൻ യഹോ​വ​യോട്‌: ‘ഭൂമി​യിൽ ഊടാടി സഞ്ചരി​ച്ച​ശേഷം’ എന്ന്‌ ഉത്തരം പറഞ്ഞു. യഹോവ സാത്താ​നോ​ടു തുടർന്ന്‌ ഇങ്ങനെ ചോദി​ച്ചു: ‘നീ എന്റെ ദാസനായ ഇയ്യോ​ബി​ന്റെ​മേൽ ഉന്നം​വെ​ച്ചു​വോ? അവനെ​പ്പോ​ലെ നിഷ്‌ക്ക​ള​ങ്ക​നും നേരു​ള​ള​വ​നും ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​നും വഷളത്തം വിട്ടു​മാ​റു​ന്ന​വ​നു​മാ​യി ഭൂമി​യിൽ ആരുമി​ല്ല​ല്ലോ.’”—ഇയ്യോബ്‌ 1:6-8.

6. ഇയ്യോ​ബി​ന്റെ നാളിൽ ഏതു വിവാ​ദ​പ്ര​ശ്‌നം നിലവി​ലി​രു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു?

6 ഇയ്യോബ്‌ നേരുളള ഒരു മനുഷ്യ​നാ​ണെന്നു യഹോവ സാത്താ​നോ​ടു പറഞ്ഞ​തെ​ന്തു​കൊ​ണ്ടാ​യി​രു​ന്നു? ഇയ്യോബ്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നില​കൊ​ള​ളു​മോ ഇല്ലയോ എന്ന്‌ ഒരു വിവാ​ദ​പ്ര​ശ്‌നം ഉണ്ടായി​രു​ന്നു​വെന്നു വ്യക്തമാണ്‌. “നീ എവി​ടെ​നി​ന്നു വരുന്നു?” എന്ന ദൈവ​ത്തി​ന്റെ ചോദ്യ​ത്തെ​യും “ഭൂമി​യിൽ ഊടാടി സഞ്ചരി​ച്ച​ശേഷം” എന്ന സാത്താന്റെ മറുപ​ടി​യെ​യും​കു​റി​ച്ചു ചിന്തി​ക്കുക. ഏതൊ​രാ​ളെ​യും ദൈവ​ത്തിൽനിന്ന്‌ അകററാൻ തനിക്കു കഴിയു​മെ​ന്നു​ളള സാത്താന്റെ വെല്ലു​വി​ളി നടപ്പി​ലാ​ക്കാൻ യഹോവ സാത്താന്‌ തടസ്സമി​ല്ലാത്ത അവസരം അനുവ​ദി​ക്കു​ക​യാ​ണെന്ന്‌ ഈ ചോദ്യ​വും സാത്താന്റെ മറുപ​ടി​യും പ്രകട​മാ​ക്കി. ഇയ്യോ​ബി​ന്റെ വിശ്വ​സ്‌ത​ത​യെ​ക്കു​റി​ച്ചു​ളള യഹോ​വ​യു​ടെ ചോദ്യ​ത്തി​നു സാത്താന്റെ മറുപടി എന്തായി​രു​ന്നു?

7, 8. (എ) ഇയ്യോബ്‌ ഏതു കാരണ​ത്താൽ ദൈവത്തെ സേവി​ക്കു​ന്നു​വെ​ന്നാ​ണു സാത്താൻ പറഞ്ഞത്‌? (ബി) വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കാൻ യഹോവ എന്തു ചെയ്‌തു?

7 “അതിങ്കൽ സാത്താൻ യഹോ​വ​യോട്‌ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘ഇയ്യോബ്‌ വെറു​തെ​യാ​ണോ ദൈവത്തെ ഭയപ്പെ​ട്ടി​രി​ക്കു​ന്നത്‌? നീതന്നെ അവനു ചുററും അവന്റെ വീടിനു ചുററും അവനുളള സകലത്തി​നും ചുററും ഒരു വേലി കെട്ടി​യി​ട്ടി​ല്ല​യോ? അവന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യെ നീ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അവന്റെ ആടുമാ​ടു​കൾതന്നെ ഭൂമി​യി​ലെ​ങ്ങും പരന്നി​രി​ക്കു​ന്നു. എന്നാൽ ഇതി​നൊ​രു മാററം വരുത്താൻ, ദയവായി നിന്റെ കൈനീ​ട്ടി അവനുളള സകല​ത്തെ​യും തൊടുക. അവൻ നിന്നെ മുഖത്തു​തന്നെ നോക്കി ശപിക്ക​യി​ല്ല​യോ എന്നു കാണാ​വു​ന്ന​താണ്‌.’”—ഇയ്യോബ്‌ 1:9-11.

8 സാത്താൻ തന്റെ മറുപ​ടി​യാൽ ദൈവ​ത്തോ​ടു​ളള ഇയ്യോ​ബി​ന്റെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരു ഒഴിക​ഴി​വു പറയു​ക​യാ​യി​രു​ന്നു. ‘നീ ഇയ്യോ​ബി​നു കൊടു​ക്കുന്ന വസ്‌തു​ക്കൾനി​മി​ത്ത​മാണ്‌, അല്ലാതെ അവൻ നിന്നെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടല്ല അവൻ നിന്നെ സേവി​ക്കു​ന്നത്‌’ എന്നു സാത്താൻ വാദിച്ചു. യഹോവ തന്റെ ഏറിയ അധികാ​രത്തെ അനുചി​ത​മായ വിധത്തിൽ ഉപയോ​ഗി​ക്കു​ക​യാ​ണെ​ന്നും സാത്താൻ പരാതി​പ​റഞ്ഞു. ‘നീ എല്ലായ്‌പ്പോ​ഴും അവനെ സംരക്ഷി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ അവൻ ആരോ​പി​ച്ചു. അതു​കൊണ്ട്‌ വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കാൻ യഹോവ ഇങ്ങനെ ഉത്തരം പറഞ്ഞു: “നോക്കൂ! അവനു​ള​ള​തെ​ല്ലാം നിന്റെ കൈയി​ലാണ്‌. അവനെ​തി​രാ​യി മാത്രം നിന്റെ കൈ നീട്ടരുത്‌!”—ഇയ്യോബ്‌ 1:12.

9. സാത്താൻ ഇയ്യോ​ബിന്‌ എന്ത്‌ ഉപദ്രവം ചെയ്‌തു, ഫലമെ​ന്താ​യി​രു​ന്നു?

9 പെട്ടെ​ന്നു​തന്നെ സാത്താൻ ഇയ്യോ​ബി​നെ ഉപദ്ര​വി​ച്ചു​തു​ടങ്ങി. ഇയ്യോ​ബി​ന്റെ ആടുമാ​ടു​ക​ളെ​ല്ലാം കൊല്ല​പ്പെ​ടാ​നോ മോഷ്ടി​ക്ക​പ്പെ​ടാ​നോ ഇടയാക്കി. പിന്നീട്‌ അവൻ ഇയ്യോ​ബി​ന്റെ 10 മക്കളെ​യും കൊല്ലി​ച്ചു. ഇയ്യോ​ബി​നു മിക്കവാ​റു​മെ​ല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും അവൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു. അവൻ ദൈവത്തെ ശപിച്ചില്ല. (ഇയ്യോബ്‌ 1:2, 13-22) എന്നാൽ കാര്യ​ത്തി​ന്റെ അവസാനം അതായി​രു​ന്നില്ല.

10. സാത്താൻ മടുത്തു നിർത്തി​പ്പോ​യി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

10 സാത്താൻ വീണ്ടും മററു ദൂതൻമാ​രോ​ടു​കൂ​ടെ യഹോ​വ​യു​ടെ മുമ്പാകെ പ്രത്യ​ക്ഷ​പ്പെട്ടു. സാത്താൻ ഇയ്യോ​ബി​ന്റെ വിശ്വ​സ്‌തത കണ്ടോ എന്നു യഹോവ വീണ്ടും അവനോ​ടു ചോദി​ച്ചു. “ഇപ്പോ​ഴും അവൻ തന്റെ നിർമലത മുറു​കെ​പ്പി​ടി​ക്കു​ക​യാണ്‌” എന്നു യഹോവ പറഞ്ഞു. അതിങ്കൽ സാത്താൻ: “ത്വക്കി​നു​വേണ്ടി ത്വക്ക്‌, ഒരു മനുഷ്യ​നു​ള​ള​തെ​ല്ലാം അവൻ തന്റെ ദേഹി​ക്കു​വേണ്ടി കൊടു​ക്കും. ഒരു മാററ​ത്തി​നാ​യി, ദയവായി നിന്റെ കൈനീ​ട്ടി അവന്റെ അസ്ഥി​യെ​യും അവന്റെ മാംസ​ത്തെ​യും തൊടു​ക​യും അവൻ നിന്റെ മുഖത്തു​തന്നെ നോക്കി നിന്നെ ശപിക്കു​ക​യി​ല്ലേ എന്നു കാണു​ക​യും ചെയ്യുക” എന്ന്‌ ഉത്തരം പറഞ്ഞു.—ഇയ്യോബ്‌ 2:1-5.

11. (എ)സാത്താൻ ഇയ്യോ​ബിന്‌ മറെറ​ന്തെ​ല്ലാം പീഡാ​നു​ഭ​വങ്ങൾ വരുത്തി? (ബി) പരിണ​ത​ഫലം എന്തായി​രു​ന്നു?

11 മറുപ​ടി​യാ​യി, സാത്താന്‌ ഇയ്യോ​ബി​നോ​ടു ചെയ്യാൻ കഴിയുന്ന എന്തും ചെയ്യാൻ യഹോവ അവന്‌ അനുമതി കൊടു​ത്തു. എന്നാൽ ‘നീ അവനെ കൊല്ല​രുത്‌’ എന്നു ദൈവം പറഞ്ഞു. (ഇയ്യോബ്‌ 2:6) അങ്ങനെ സാത്താൻ ഇയ്യോ​ബിന്‌ ഒരു ഭയങ്കര​രോ​ഗം വരുത്തി. ഇയ്യോ​ബി​ന്റെ കഷ്ടപ്പാടു വളരെ​യ​ധി​ക​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവൻ മരിക്കാൻവേണ്ടി പ്രാർഥി​ച്ചു. (ഇയ്യോബ്‌ 2:7; 14:13, 14) “ദൈവത്തെ ശപിച്ചി​ട്ടു മരിക്കുക” എന്നു പറഞ്ഞു​കൊണ്ട്‌ അവന്റെ സ്വന്തം ഭാര്യ അവനെ​തി​രാ​യി തിരിഞ്ഞു. (ഇയ്യോബ്‌ 2:9) എന്നാൽ അതു ചെയ്യാൻ ഇയ്യോബ്‌ വിസമ്മ​തി​ച്ചു. “ഞാൻ മരിക്കു​ന്ന​തു​വരെ ഞാൻ എന്റെ നിർമലത എന്നിൽനിന്ന്‌ എടുത്തു​ക​ള​യു​ക​യില്ല!” എന്ന്‌ അവൻ പറഞ്ഞു. (ഇയ്യോബ്‌ 27:5) ഇയ്യോബ്‌ ദൈവ​ത്തോ​ടു നിർമ​ല​നാ​യി നില​കൊ​ണ്ടു. അതു​കൊണ്ട്‌ ഇയ്യോബ്‌ സ്‌നേ​ഹ​ത്തിൽ നിന്നല്ല ഭൗതി​ക​ലാ​ഭ​ത്തി​നു​വേണ്ടി മാത്ര​മാ​ണു ദൈവത്തെ സേവി​ക്കു​ന്നത്‌ എന്ന സാത്താന്റെ വെല്ലു​വി​ളി തെററാ​ണെന്നു തെളി​യി​ക്ക​പ്പെട്ടു. ദൈവത്തെ സേവി​ക്കു​ന്ന​തിൽനി​ന്നു സാത്താന്‌ എല്ലാവ​രെ​യും അകററാൻ കഴിയു​ക​യി​ല്ലെ​ന്നും പ്രകട​മാ​ക്ക​പ്പെട്ടു.

12. (എ) സാത്താന്റെ വെല്ലു​വി​ളി സംബന്ധിച്ച്‌ ഇയ്യോബ്‌ ദൈവ​ത്തിന്‌ എന്ത്‌ ഉത്തരം കൊടു​ത്തു? (ബി) ദൈവ​ത്തോ​ടു​ളള യേശു​വി​ന്റെ വിശ്വ​സ്‌തത എന്തു തെളി​യി​ച്ചു?

12 ഇയ്യോ​ബി​ന്റെ വിശ്വ​സ്‌ത​ഗ​തി​യെ​ക്കു​റിച്ച്‌ യഹോവ എന്തു വിചാ​രി​ച്ചു​വെ​ന്നാ​ണു നിങ്ങൾ സങ്കല്‌പി​ക്കു​ന്നത്‌? അത്‌ അവനെ വളരെ സന്തുഷ്ട​നാ​ക്കി! ദൈവ​വ​ചനം ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “മകനെ, എന്നെ നിന്ദി​ക്കു​ന്ന​വനു ഞാൻ ഒരു മറുപടി കൊടു​ക്കേ​ണ്ട​തി​നു ജ്ഞാനി​യാ​യി എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക.” (സദൃശ​വാ​ക്യ​ങ്ങൾ 27:11) സാത്താ​നാ​ണു യഹോ​വയെ നിന്ദി​ക്കു​ന്നത്‌. ഇയ്യോബ്‌ തന്റെ വിശ്വ​സ്‌ത​ഗ​തി​യാൽ ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ച്ചു. ഇതു മനുഷ്യർ പരി​ശോ​ധന നേരി​ടു​മ്പോൾ ദൈവത്തെ സേവി​ക്കു​ക​യി​ല്ലെ​ന്നു​ളള സാത്താന്റെ വീരവാ​ദ​പ​ര​മായ നിന്ദക്ക്‌ അഥവാ വെല്ലു​വി​ളിക്ക്‌ ഒരു ഉത്തരം കൊടു​ത്തു. മററ​നേ​ക​രും ദൈവ​ത്തിന്‌ അത്തരം ഉത്തരം കൊടു​ത്തി​ട്ടുണ്ട്‌. ഏററവും വലിയ ദൃഷ്ടാന്തം പൂർണ​മ​നു​ഷ്യ​നായ യേശു ആയിരു​ന്നു. സാത്താൻ അവന്റെ​മേൽ വരുത്തിയ സകല പരി​ശോ​ധ​ന​ക​ളും പീഡാ​നു​ഭ​വ​ങ്ങ​ളും ഗണ്യമാ​ക്കാ​തെ അവൻ ദൈവ​ത്തോ​ടു​ളള തന്റെ വിശ്വ​സ്‌തത മുറു​കെ​പ്പി​ടി​ച്ചു. പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന ആദാമി​നു വേണ​മെ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഇതുതന്നെ ചെയ്യാ​മാ​യി​രു​ന്നു​വെ​ന്നും മനുഷ്യ​നിൽനി​ന്നു പൂർണ​മായ അനുസ​രണം ആവശ്യ​പ്പെ​ട്ട​തിൽ ദൈവം അനീതി​ചെ​യ്‌തി​ല്ലെ​ന്നും ഇതു തെളി​യി​ച്ചു.

നിങ്ങൾ എവിടെ നില​കൊ​ള​ളു​ന്നു?

13. (എ) നിങ്ങളു​ടെ ജീവി​ത​വി​ധ​ത്തി​നു വിവാ​ദ​പ്ര​ശ്‌ന​ത്തോട്‌ എന്തു ബന്ധമുണ്ട്‌? (ബി) നമുക്കു ദൈവത്തെ എങ്ങനെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും, അല്ലെങ്കിൽ വേദനി​പ്പി​ക്കാൻ കഴിയും?

13 നിങ്ങളു​ടെ ജീവി​തത്തെ സംബന്ധി​ച്ചെന്ത്‌? നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നു​വെ​ന്നതു യഥാർഥ​ത്തിൽ പ്രധാ​ന​മാ​ണെന്നു നിങ്ങൾ ചിന്തി​ക്കാ​തി​രു​ന്നേ​ക്കാം. എന്നാൽ അതു പ്രധാ​ന​മാണ്‌. നിങ്ങൾ അറിഞ്ഞാ​ലും ഇല്ലെങ്കി​ലും അതു വിവാ​ദ​പ്ര​ശ്‌ന​ത്തിൽ ഒന്നുകിൽ ദൈവ​ത്തി​ന്റെ പക്ഷത്തെ​യോ അല്ലെങ്കിൽ സാത്താന്റെ പക്ഷത്തെ​യോ പിന്താ​ങ്ങു​ന്നു. യഹോവ നിങ്ങൾക്കു​വേണ്ടി കരുതു​ന്നുണ്ട്‌. നിങ്ങൾ അവനെ സേവി​ക്കു​ന്ന​തും പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തും കാണാൻ അവൻ ആഗ്രഹി​ക്കു​ന്നു. (യോഹ​ന്നാൻ 3:16) ഇസ്രാ​യേ​ല്യർ ദൈവ​ത്തി​നെ​തി​രാ​യി മത്സരി​ച്ച​പ്പോൾ അവനു വേദന അനുഭ​വ​പ്പെട്ടു അഥവാ മുറി​വേ​ററു. (സങ്കീർത്തനം 78:40, 41) നിങ്ങളു​ടെ ജീവി​ത​ഗതി ദൈവത്തെ സന്തുഷ്ട​നാ​ക്കുന്ന ഒന്നാണോ, അതോ അതിനാൽ അവൻ വേദന​പ്പെ​ടു​ക​യാ​ണോ? തീർച്ച​യാ​യും, ദൈവത്തെ സന്തുഷ്ട​നാ​ക്കു​ന്ന​തി​നു നിങ്ങൾ അവന്റെ നിയമങ്ങൾ പഠിക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യേണ്ട ആവശ്യ​മുണ്ട്‌.

14. (എ) ലൈം​ഗി​ക​ബ​ന്ധങ്ങൾ സംബന്ധി​ച്ചു ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ നാം ഏതു നിയമങ്ങൾ അനുസ​രി​ക്കണം? (ബി) അങ്ങനെ​യു​ളള നിയമങ്ങൾ ലംഘി​ക്കു​ന്നത്‌ ഒരു അപരാ​ധ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

14 സാത്താന്റെ ഒരു മുഖ്യ​ല​ക്ഷ്യം തങ്ങളുടെ പുനരു​ല്‌പാ​ദ​ന​ശ​ക്തി​ക​ളെ​യും വിവാ​ഹ​വും കുടും​ബ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തെ​യും ഭരിക്കുന്ന ദൈവ​നി​യ​മങ്ങൾ ആളുക​ളെ​ക്കൊ​ണ്ടു ലംഘി​പ്പി​ക്കു​ക​യാണ്‌. നമ്മുടെ സന്തുഷ്ടി​യെ സംരക്ഷി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുശാ​സി​ക്കു​ന്നത്‌ അവിവാ​ഹി​തർ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട​രു​തെ​ന്നും വിവാ​ഹി​തർ തങ്ങളുടെ ഇണയു​മാ​യി​ട്ട​ല്ലാ​തെ മററാ​രോ​ടും ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട​രു​തെ​ന്നു​മാണ്‌. (1 തെസ്സ​ലോ​നീ​ക്യർ 4:3-8; എബ്രായർ 13:4) ദൈവ​നി​യമം ലംഘി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും കുട്ടി​കളെ സ്‌നേ​ഹി​ക്കു​ക​യോ ആഗ്രഹി​ക്കു​ക​യോ ചെയ്യുന്ന മാതാ​പി​താ​ക്ക​ളി​ല്ലാ​തെ കുട്ടികൾ ജനിക്കു​ന്നു. മാതാക്കൾ ഗർഭച്ഛി​ദ്രം നടത്തു​ക​പോ​ലും ചെയ്‌തേ​ക്കാം, അങ്ങനെ ശിശുക്കൾ ജനിക്കു​ന്ന​തി​നു​മു​മ്പേ അവരെ കൊല്ലു​ന്നു. മാത്ര​വു​മല്ല, ദുർവൃ​ത്തി​യി​ലേർപ്പെ​ടുന്ന അനേകർക്കു ഭയങ്കര ലൈം​ഗി​ക​രോ​ഗങ്ങൾ പിടി​പെ​ടു​ന്നു, അവയ്‌ക്ക്‌ അവർ പ്രസവി​ക്കുന്ന കുട്ടി​കൾക്കു ദ്രോഹം ചെയ്യാൻ കഴിയും. നിങ്ങളെ വിവാഹം ചെയ്‌തി​ട്ടി​ല്ലാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടു​ന്നതു ദൈവ​ത്തോ​ടു​ളള അവിശ്വ​സ്‌ത​ത​യു​ടെ ഒരു പ്രവൃ​ത്തി​യാണ്‌, ദൈവ​ത്തി​നെ​തി​രായ ഒരു കുററ​കൃ​ത്യ​മാണ്‌. ഇയ്യോബ്‌ പറഞ്ഞു: “എന്റെ ഹൃദയം ഒരു സ്‌ത്രീ​യു​ടെ നേരെ വശീക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ, എന്റെ അയൽക്കാ​രന്റെ വാതിൽക്കൽ ഞാൻ പതിയി​രു​ന്നു​വെ​ങ്കിൽ. . .അതു നിന്ദ്യം, കുററം​വി​ധി​ക്കേണ്ട അപരാധം ആയിരി​ക്കും.”—ഇയ്യോബ്‌ 31:1, 9, 11, ന്യൂ അമേരി​ക്കൻ ബൈബിൾ.

15. (എ) നാം ദുർവൃ​ത്തി​യി​ലേർപ്പെ​ടു​ന്നു​വെ​ങ്കിൽ നാം ആരെയാ​ണു പ്രസാ​ദി​പ്പി​ക്കു​ന്നത്‌? (ബി) ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

15 നിങ്ങളെ വിവാഹം ചെയ്‌തി​ട്ടി​ല്ലാത്ത ഒരാളു​മാ​യി നിങ്ങൾ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടു​ന്നതു നിയമാ​നു​സൃ​ത​വും ശരിയു​മാ​ണെന്ന്‌ ഈ പിശാച്‌ ഭരിക്കുന്ന ലോകം തോന്നി​ക്കു​ന്ന​തിൽ നാം അതിശ​യി​ച്ചു​പോ​ക​രുത്‌. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾ ആരെയാ​ണു പ്രസാ​ദി​പ്പി​ക്കു​ന്നത്‌? യഹോ​വ​യെയല്ല, സാത്താ​നെ​യാണ്‌. ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു നിങ്ങൾ “ദുർവൃ​ത്തി വിട്ട്‌ ഓടേണ്ട”താണ്‌. (1 കൊരി​ന്ത്യർ 6:18) ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്നത്‌ എല്ലായ്‌പ്പോ​ഴും എളുപ്പ​മ​ല്ലെ​ന്നു​ള​ളതു സത്യം​തന്നെ. അത്‌ ഇയ്യോ​ബി​നും എളുപ്പ​മ​ല്ലാ​യി​രു​ന്നു. എന്നാൽ ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്നതു ജ്ഞാനമാ​ണെന്ന്‌ ഓർക്കുക. നിങ്ങൾ അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾ കൂടുതൽ സന്തുഷ്ട​നാ​യി​രി​ക്കും. എന്നാൽ അതിലും പ്രധാ​ന​മാ​യി, നിങ്ങൾ വിവാ​ദ​പ്ര​ശ്‌ന​ത്തിൽ ദൈവ​ത്തി​ന്റെ പക്ഷത്തെ പിന്താ​ങ്ങു​ന്ന​താ​യി​രി​ക്കും, അവനെ സന്തുഷ്ട​നാ​ക്കു​ക​യും ചെയ്യും. അവൻ ഭൂമി​യി​ലെ സന്തോ​ഷ​ക​ര​മായ നിത്യ​ജീ​വൻകൊ​ണ്ടു നിങ്ങളെ അനു​ഗ്ര​ഹി​ക്കും.

16. (എ) ഇയ്യോബ്‌ അവന്റെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ എങ്ങനെ അനു​ഗ്ര​ഹി​ക്ക​പ്പെട്ടു? (ബി) ഇയ്യോ​ബി​ന്റെ 10 മക്കളെ കൊന്ന​തു​പോ​ലെ സാത്താൻ വരുത്തുന്ന ഉപദ്ര​വ​ങ്ങളെ സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

16 ഇയ്യോ​ബി​നെ ദാരി​ദ്ര്യ​ത്തി​ലാ​ഴ്‌ത്താ​നും അവന്റെ 10 മക്കളുടെ മരണം കൈവ​രു​ത്താ​നും സാത്താനു കഴിഞ്ഞു​വെ​ന്നതു സത്യം​തന്നെ. അത്‌ ഇയ്യോ​ബി​നു കനത്ത നഷ്ടമാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. എന്നാൽ ഇയ്യോബ്‌ വിശ്വ​സ്‌ത​നെന്നു തെളി​യി​ച്ച​പ്പോൾ അവൻ സാത്താ​നാൽ പരീക്ഷി​ക്ക​പ്പെ​ടാൻ അനുവ​ദി​ക്കു​ന്ന​തി​നു മുമ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ ഇരട്ടി കൊടു​ത്തു​കൊ​ണ്ടു ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു. ഇയ്യോബ്‌ പത്തു മക്കളു​ടെ​കൂ​ടെ പിതാ​വാ​യി​ത്തീർന്നു. (ഇയ്യോബ്‌ 42:10-17) തന്നെയു​മല്ല, സാത്താ​നാൽ കൊല്ല​പ്പെട്ട ഇയ്യോ​ബി​ന്റെ 10 മക്കൾ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ ജീവനി​ലേക്കു തിരികെ വരുത്ത​പ്പെ​ടു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. സത്യത്തിൽ, സാത്താൻ വരുത്തി​ക്കൂ​ട്ടു​ന്ന​തിന്‌ അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഏത്‌ ഉപദ്ര​വ​വും അഥവാ കുഴപ്പ​വും യഹോവ തന്റെ സ്വന്തം തക്കസമ​യത്തു തിരു​ത്താ​തി​രി​ക്ക​യില്ല.

17. നമ്മുടെ ജീവി​ത​വി​ധം യഥാർഥ​ത്തിൽ പ്രാധാന്യമർഹിക്കുന്നതായിരിക്കുന്നതെന്തുകൊണ്ട്‌?

17 അതു​കൊണ്ട്‌ നിങ്ങൾ ജീവി​ക്കു​ന്ന​വി​ധം യഥാർഥ​ത്തിൽ പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താ​ണെന്ന്‌ എല്ലായ്‌പ്പോ​ഴും മനസ്സിൽ പിടി​ച്ചു​കൊ​ളേ​ള​ണ്ട​താണ്‌. അതു വിശേ​ഷാൽ യഹോ​വ​യ്‌ക്കും സാത്താ​നും പ്രാധാ​ന്യ​മു​ള​ള​താണ്‌. കാരണം മനുഷ്യർ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ ഇല്ലയോ എന്ന വിവാ​ദ​വി​ഷ​യ​ത്തിൽ നിങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[106-ാം പേജിലെ ചിത്രം]

പരിശോധിക്കപ്പെട്ടാൽ ആരും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യി​ല്ലെ​ന്നു​ളള സാത്താന്റെ വെല്ലു​വി​ളി​യെ ഇയ്യോബ്‌ നേരിട്ടു

[110-ാം പേജിലെ ചിത്രം]

നിങ്ങളുമായി വിവാഹം നടന്നി​ട്ടി​ല്ലാത്ത ഒരാളു​മാ​യി നിങ്ങൾ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടു​ന്നതു ദൈവ​ത്തി​നെ​തി​രായ ഒരു കുററ​കൃ​ത്യ​മാണ്‌

[111-ാം പേജിലെ ചിത്രം]

ഇയ്യോബിനു മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ വളരെ​യ​ധി​കം കൊടു​ത്തു​കൊണ്ട്‌ യഹോവ അവനെ അനു​ഗ്ര​ഹി​ച്ചു