വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിത്യജീവന്റെ ഒരു ശത്രു

നിത്യജീവന്റെ ഒരു ശത്രു

അധ്യായം 2

നിത്യ​ജീ​വന്റെ ഒരു ശത്രു

1. മിക്ക​പ്പോ​ഴും സന്തുഷ്ടി​യും സമാധാ​ന​വും ആസ്വദി​ക്കാൻ ലഭിക്കാ​ത്ത​തി​നാൽ എന്തു ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

1 ഭൂമി​യി​ലെ സന്തുഷ്ടി—മിക്കവാ​റും എല്ലാവ​രും അതാ​ഗ്ര​ഹി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, വളരെ​യ​ധി​കം പേർ അസന്തു​ഷ്ട​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? എന്താണു കുഴപ്പം? മിക്കവാ​റും എല്ലാവ​രും​തന്നെ സമാധാ​നം ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, രാഷ്‌ട്രങ്ങൾ യുദ്ധം ചെയ്യു​ന്ന​തും ആളുകൾ അന്യോ​ന്യം വെറു​ക്കു​ന്ന​തും എന്തു​കൊണ്ട്‌? ഈ ദുഷ്‌കാ​ര്യ​ങ്ങൾ ചെയ്യാൻ അവരെ പ്രേരി​പ്പി​ക്കുന്ന ഏതെങ്കി​ലും ശക്തിയു​ണ്ടോ? ഒരു പൊതു അദൃശ്യ​ശക്തി രാഷ്‌ട്ര​ങ്ങളെ നിയ​ന്ത്രി​ക്കു​ന്നു​ണ്ടാ​യി​രി​ക്കു​മോ?

2. ചരി​ത്ര​ത്തി​ലെ ഏതു കുററ​കൃ​ത്യ​ങ്ങൾ, ഒരു അദൃശ്യ ദുഷ്ടശക്തി മനുഷ്യ​രെ നിയ​ന്ത്രി​ക്കു​ന്നു​ണ്ടാ​യി​രി​ക്കു​മോ​യെന്ന്‌ അനേകർ സംശയി​ക്കാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു?

2 അനേകർ മനുഷ്യ​വർഗ​ത്തി​ന്റെ ഭയങ്കര ക്രൂര​ത​യെ​ക്കു​റി​ച്ചു പരിചി​ന്തി​ച്ചി​ട്ടു​ള​ള​പ്പോൾ അവർ സംഗതി അങ്ങനെ​യല്ലേ എന്നു ശങ്കിച്ചി​ട്ടുണ്ട്‌—യുദ്ധത്തിൽ ശത്രു​ക്കളെ ശ്വാസം​മു​ട്ടി​ച്ചും കരിച്ചും കൊല്ലാൻ ഭയാവ​ഹ​ങ്ങ​ളായ വാതക​ങ്ങ​ളും നാപാം ബോം​ബു​ക​ളും അണു​ബോം​ബു​ക​ളും ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ, അഗ്നി​ക്ഷേ​പ​ണാ​യു​ധ​ങ്ങ​ളെ​യും തടങ്കൽ പാളയ​ങ്ങ​ളെ​യും അടുത്ത​കാ​ലത്തു കംബോ​ഡി​യാ​യിൽ നടന്നതു​പോ​ലെ​യു​ളള നിസ്സഹാ​യ​രായ ദശലക്ഷ​ങ്ങ​ളു​ടെ കൂട്ട​ക്കൊ​ല​യെ​യും കുറിച്ചു ചിന്തി​ക്കുക. ഈ ഹീനകാ​ര്യ​ങ്ങ​ളെ​ല്ലാം കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​താ​ണെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ? മനുഷ്യ​നു​തന്നെ ഭയങ്കര​കാ​ര്യ​ങ്ങൾ ചെയ്യാൻ പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കെ, അവന്റെ പ്രവൃ​ത്തി​ക​ളി​ലെ കടുത്ത ദുഷ്ടത​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​മ്പോൾ അവനെ ഒരു അദൃശ്യ​ദു​ഷ്ട​ശക്തി സ്വാധീ​നി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണെന്നു തോന്നു​ന്നി​ല്ലേ?

3. ലോക​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു ബൈബിൾ എന്തു പറയുന്നു?

3 ഈ സംഗതി സംബന്ധിച്ച്‌ ഊഹി​ക്കേണ്ട ആവശ്യ​മില്ല. ബുദ്ധി​ശ​ക്തി​യു​ളള ഒരു അദൃശ്യ​വ്യ​ക്തി മനുഷ്യ​രെ​യും രാഷ്‌ട്ര​ങ്ങ​ളെ​യും നിയ​ന്ത്രി​ച്ചു​വ​രു​ന്നു​വെന്നു ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. ബൈബി​ളിൽ യേശു​ക്രി​സ്‌തു ഈ ശക്തനെ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” എന്നാണു വിളി​ക്കു​ന്നത്‌. (യോഹ​ന്നാൻ 12:31; 14:30; 16:11) അവൻ ആരാണ്‌?

4. പിശാച്‌ യേശു​വി​നെ എന്തു കാണി​ച്ചു​കൊ​ടു​ത്തു, അവൻ യേശു​വിന്‌ എന്തു വാഗ്‌ദാ​നം ചെയ്‌തു?

4 അവൻ ആരാ​ണെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു യേശു​വി​ന്റെ ഭൂമി​യി​ലെ ശുശ്രൂ​ഷ​യു​ടെ ആരംഭ​ത്തിൽ എന്തു സംഭവി​ച്ചു​വെന്നു ചിന്തി​ക്കു​ന്നതു സഹായ​ക​മാണ്‌. യേശു സ്‌നാ​ന​മേ​റ​റ​ശേഷം വിജന​സ്ഥ​ല​ത്തേക്കു പോ​യെന്നു ബൈബിൾ പറയുന്നു. അവിടെ അവൻ പിശാ​ചായ സാത്താൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു അദൃശ്യ​ജീ​വി​യാൽ പരീക്ഷി​ക്ക​പ്പെട്ടു. ആ പരീക്ഷ​യു​ടെ ഒരു ഭാഗം ഇങ്ങനെ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “വീണ്ടും, പിശാച്‌ അവനെ സാധാ​ര​ണ​യിൽ കവിഞ്ഞ ഉയരമു​ളള ഒരു പർവത​ത്തി​ലേക്കു കൊണ്ടു​പോ​കു​ക​യും ലോക​ത്തി​ലെ സകല രാജ്യ​ങ്ങ​ളെ​യും അവയുടെ മഹത്വ​ത്തെ​യും അവനു കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു; അവൻ അവനോട്‌: ‘നീ കുമ്പിട്ട്‌ എന്റെ മുമ്പാകെ ഒരു ആരാധ​നാ​ക്രിയ ചെയ്‌താൽ ഇവയെ​ല്ലാം ഞാൻ നിനക്കു തരാം’ എന്നു പറഞ്ഞു.”—മത്തായി 4:8, 9.

5. (എ) എല്ലാ ലോക​ഗ​വൺമെൻറു​ക​ളും പിശാ​ചി​ന്റെ വകയാ​ണെന്നു പ്രകട​മാ​ക്കു​ന്ന​തെന്ത്‌? (ബി) ബൈബി​ള​നു​സ​രിച്ച്‌ “ഈ വ്യവസ്ഥി​തി​യു​ടെ ദൈവം” ആരാണ്‌?

5 പിശാച്‌ യേശു​ക്രി​സ്‌തു​വി​നു വാഗ്‌ദാ​നം ചെയ്‌ത​തെ​ന്തെന്നു ചിന്തി​ക്കുക. അത്‌ “ലോക​ത്തി​ലെ സകല രാജ്യ​ങ്ങ​ളും” ആയിരു​ന്നു. ഈ ലോക​ഗ​വൺമെൻറു​ക​ളെ​ല്ലാം യഥാർഥ​ത്തിൽ പിശാ​ചി​ന്റേ​താ​യി​രു​ന്നോ? അതെ, അല്ലായി​രു​ന്നെ​ങ്കിൽ അവന്‌ അവയെ​ല്ലാം യേശു​വിന്‌ എങ്ങനെ വാഗ്‌ദാ​നം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു? അവയെ​ല്ലാം സാത്താ​ന്റേ​താ​യി​രു​ന്നു​വെ​ന്ന​തി​നെ യേശു നിഷേ​ധി​ച്ചില്ല. അവ സാത്താ​ന്റേ​ത​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ യേശു നിഷേ​ധി​ക്കു​ക​തന്നെ ചെയ്യു​മാ​യി​രു​ന്നു. യഥാർഥ​ത്തിൽ സാത്താൻ ലോക​ത്തി​ലെ സകല രാഷ്‌ട്ര​ങ്ങ​ളു​ടെ​യും അദൃശ്യ​ഭ​ര​ണാ​ധി​കാ​രി​യാണ്‌! “മുഴു​ലോ​ക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു” എന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. (1 യോഹ​ന്നാൻ 5:19) യഥാർഥ​ത്തിൽ ദൈവ​വ​ചനം സാത്താനെ “ഈ വ്യവസ്ഥി​തി​യു​ടെ ദൈവം” എന്നു വിളി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:4.

6. (എ) സാത്താന്റെ ഭരണാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ളള ഈ വിവരം എന്തു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു? (ബി) സാത്താൻ നമ്മോട്‌ എന്തു ചെയ്യാൻ ആഗ്രഹി​ക്കും? അതു​കൊ​ണ്ടു നാം എന്തു ചെയ്യണം?

6 “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” എന്നു യേശു പറഞ്ഞ​തെ​ന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ഈ വിവരം നമ്മെ സഹായി​ക്കു​ന്നു. (യോഹ​ന്നാൻ 18:36) സമാധാ​ന​ത്തിൽ ജീവി​ക്ക​ണ​മെ​ന്നു​ള​ള​താ​ണു സുബു​ദ്ധി​യു​ളള എല്ലാവ​രു​ടെ​യും ആഗ്രഹ​മെ​ന്നി​രി​ക്കെ, രാഷ്‌ട്രങ്ങൾ അന്യോ​ന്യം വെറു​ക്കു​ന്ന​തും അന്യോ​ന്യം നശിപ്പി​ക്കാൻ ശ്രമി​ക്കു​ന്ന​തും എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാ​നും അതു നമ്മെ സഹായി​ക്കു​ന്നു. അതെ, “സാത്താൻ. . . മുഴു നിവസി​ത​ഭൂ​മി​യെ​യും വഴി​തെ​റ​റി​ച്ചു​കൊ​ണ്ടി​രി​ക്കു”കയാണ്‌. (വെളി​പ്പാട്‌ 12:9) നമ്മെയും വഴി​തെ​റ​റി​ക്കാൻ അവൻ ആഗ്രഹി​ക്കും. നിത്യ​ജീ​വ​നാ​കുന്ന ദൈവ​ദാ​നം നമുക്കു കിട്ടാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊ​ണ്ടു തിൻമ​ചെ​യ്യാൻ അവൻ സ്വാധീ​നി​ച്ചു​ക​ള​യാ​തി​രി​ക്കാൻ നാം പോരാ​ടേ​ണ്ട​തുണ്ട്‌. (എഫേസ്യർ 6:12) നമ്മെ വഴി​തെ​റ​റി​ക്കാ​നു​ളള സാത്താന്റെ ശ്രമങ്ങളെ ചെറു​ത്തു​തോ​ല്‌പി​ക്കു​ന്ന​തി​നു നാം അവനെ​ക്കു​റി​ച്ചും അവന്റെ പ്രവർത്ത​ന​വി​ധ​ത്തെ​ക്കു​റി​ച്ചും അറിയേണ്ട ആവശ്യ​മുണ്ട്‌.

പിശാച്‌ ആര്‌?

7. നമുക്കു പിശാ​ചി​നെ കാണാൻ കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌?

7 പിശാ​ചായ സാത്താൻ ഒരു യഥാർഥ വ്യക്തി​യാണ്‌. ചിലർ വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ അവൻ കേവലം മനുഷ്യ​വർഗ​ത്തി​ലെ​ല്ലാ​മു​ളള തിൻമയല്ല. തീർച്ച​യാ​യും ദൈവത്തെ കാണാൻ പാടി​ല്ലാ​ത്ത​തി​ന്റെ അതേ കാരണ​ത്താൽ പിശാ​ചി​നെ​യും മനുഷ്യർക്കു കാണാൻ പാടില്ല. ദൈവ​വും പിശാ​ചും ആത്മവ്യ​ക്തി​ക​ളാണ്‌, മനുഷ്യ​രെ​ക്കാൾ ഉയർന്ന ജീവരൂ​പ​ങ്ങ​ളാണ്‌, അവർ നമ്മുടെ കണ്ണുകൾക്ക്‌ അദൃശ്യ​രു​മാണ്‌.—യോഹ​ന്നാൻ 4:24.

8. ദൈവം പിശാ​ചി​നെ സൃഷ്ടി​ച്ചു​വെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 ‘എന്നാൽ ദൈവം സ്‌നേ​ഹ​മാ​ണെ​ങ്കിൽ അവൻ പിശാ​ചി​നെ ഉണ്ടാക്കി​യ​തെ​ന്തിന്‌?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. (1 യോഹ​ന്നാൻ 4:8) ദൈവം പിശാ​ചി​നെ സൃഷ്ടി​ച്ചി​ല്ലെ​ന്നു​ള​ള​താ​ണു സത്യം. ‘സകല​രെ​യും സൃഷ്ടി​ച്ചതു ദൈവ​മാ​ണെ​ങ്കിൽ അവൻ പിശാ​ചി​നെ​യും സൃഷ്ടി​ച്ചി​രി​ക്കണം. വേറെ ആർ സൃഷ്ടി​ക്കാ​നാണ്‌? പിശാച്‌ എവി​ടെ​നി​ന്നു വന്നു?’ എന്ന്‌ ഒരു വ്യക്തി പറഞ്ഞേ​ക്കാം.

9. (എ) ദൂതൻമാർ ഏതുതരം ആളുക​ളാണ്‌? (ബി) “പിശാച്‌” എന്നും “സാത്താൻ” എന്നുമു​ളള പദങ്ങളു​ടെ അർഥ​മെന്ത്‌?

9 ദൈവം തന്നോടു സമാന​രായ അനേക​മ​നേകം ആത്മവ്യ​ക്തി​കളെ സൃഷ്ടി​ച്ച​താ​യി ബൈബിൾ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. ബൈബി​ളിൽ ഈ ആത്മാക്കളെ ദൈവ​ദൂ​തൻമാർ എന്നാണു വിളി​ക്കു​ന്നത്‌. അവരെ ദൈവ​പു​ത്രൻമാ​രെ​ന്നും വിളി​ക്കു​ന്നുണ്ട്‌. (ഇയ്യോബ്‌ 38:7; സങ്കീർത്തനം 104:4; എബ്രായർ 1:7, 13, 14) ദൈവം അവരെ​യെ​ല്ലാം പൂർണ​രാ​യി​ട്ടാ​ണു സൃഷ്ടി​ച്ചത്‌. അവരിൽ ഒരാൾപോ​ലും ഒരു പിശാ​ചോ സാത്താ​നോ ആയിരു​ന്നില്ല. “പിശാച്‌” എന്ന വാക്കിന്റെ അർഥം ദൂഷകൻ എന്നാണ്‌. “സാത്താൻ” എന്ന പദത്തിന്റെ അർഥം എതിരാ​ളി എന്നാണ്‌.

10. (എ) ആരാണു പിശാ​ചായ സാത്താനെ ഉണ്ടാക്കി​യത്‌? (ബി) ഒരു നല്ല മനുഷ്യൻ തന്നേത്തന്നെ ഒരു കുററ​പ്പു​ള​ളി​യാ​ക്കി​ത്തീർക്കാ​വു​ന്ന​തെ​ങ്ങനെ?

10 ഏതായാ​ലും ദൈവ​ത്തി​ന്റെ ഈ ആത്മപു​ത്രൻമാ​രി​ലൊ​രാൾ ഒരിക്കൽ തന്നേത്തന്നെ പിശാച്‌, അതായത്‌ മറെറാ​രാ​ളെ​ക്കു​റി​ച്ചു ദുഷി​പ​റ​യുന്ന വിദ്വേ​ഷം നിറഞ്ഞ ഒരു നുണയൻ, ആക്കിത്തീർത്തു. അവൻ തന്നേത്തന്നെ സാത്താ​നു​മാ​ക്കി​ത്തീർത്തു, അതായത്‌ ദൈവ​ത്തി​ന്റെ ഒരു എതിരാ​ളി​തന്നെ. അവൻ ആ വിധത്തിൽ ആയിരു​ന്നില്ല സൃഷ്ടി​ക്ക​പ്പെ​ട്ടത്‌, എന്നാൽ പിന്നീട്‌ അത്തര​മൊ​രു വ്യക്തി​യാ​യി​ത്തീ​രു​ക​യാ​ണു ചെയ്‌തത്‌. ദൃഷ്ടാ​ന്ത​മാ​യി, ഒരു കളളൻ കളളനാ​യി ജനിക്കു​ന്നില്ല. അയാൾ ഒരു നല്ല കുടും​ബ​ത്തിൽപ്പെ​ട്ട​വ​നാ​യി​രി​ക്കാം. സത്യസ​ന്ധ​രായ മാതാ​പി​താ​ക്കൻമാ​രും നിയമ​മ​നു​സ​രി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി​രി​ക്കാം അയാൾക്കു​ള​ളത്‌. എന്നാൽ പണം​കൊ​ടു​ത്തു വാങ്ങാൻ കഴിയു​ന്ന​തി​നോ​ടു​ളള സ്വന്തം മോഹ​മാ​യി​രി​ക്കാം അയാൾ ഒരു കളളനാ​യി​ത്തീ​രാ​നി​ട​യാ​ക്കി​യത്‌. ആ സ്ഥിതി​യ്‌ക്ക്‌ ദൈവ​ത്തി​ന്റെ ആത്മപു​ത്രൻമാ​രി​ലൊ​രാൾ തന്നേത്തന്നെ പിശാ​ചായ സാത്താ​നാ​ക്കി​ത്തീർത്ത​തെ​ങ്ങ​നെ​യാണ്‌?

11. (എ) ഒരു മത്സരി​യായ ദൂതന്‌ ദൈവ​ത്തി​ന്റെ ഏത്‌ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നു? (ബി) ഈ ദൂതന്‌ ഏത്‌ ആഗ്രഹം ഉണ്ടായി​രു​ന്നു? അത്‌ എന്തു ചെയ്യു​ന്ന​തി​ലേ​യ്‌ക്ക്‌ അവനെ നയിച്ചു?

11 ദൈവം ഭൂമി​യെ​യും പിന്നീട്‌ ആദ്യമ​നു​ഷ്യ​ജോ​ടി​യാ​യി​രുന്ന ആദാമി​നെ​യും ഹവ്വാ​യെ​യും സൃഷ്ടി​ച്ച​പ്പോൾ പിശാ​ചാ​യി​ത്തീർന്ന ദൂതൻ ഹാജരു​ണ്ടാ​യി​രു​ന്നു. (ഇയ്യോബ്‌ 38:4, 7) അതു​കൊണ്ട്‌ മക്കളെ ഉളവാ​ക്കാൻ ദൈവം അവരോ​ടു പറയു​ന്നത്‌ അവൻ കേട്ടി​രി​ക്കണം. (ഉല്‌പത്തി 1:27, 28) കുറേ​ക്കാ​ലം കഴിയു​മ്പോൾ ദൈവത്തെ ആരാധി​ക്കുന്ന നീതി​നി​ഷ്‌ഠ​രായ ആളുക​ളെ​ക്കൊ​ണ്ടു മുഴു​ഭൂ​മി​യും നിറയു​മെന്ന്‌ അവൻ അറിഞ്ഞി​രു​ന്നു. അതു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ഈ ദൂതൻ സ്വന്തം സൗന്ദര്യ​ത്തെ​യും ബുദ്ധി​യെ​യും​കു​റി​ച്ചു വളരെ​യ​ധി​ക  ചിന്തിച്ച്‌ അഹങ്കരി​ച്ചു. ദൈവ​ത്തി​നു കൊടു​ക്ക​പ്പെ​ടുന്ന ആരാധന തനിക്കു കിട്ടണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചു. (യെഹെ​സ്‌കേൽ 28:13-15; മത്തായി 4:10) ഈ തെററായ ആഗ്രഹത്തെ മനസ്സിൽനി​ന്നു ദൂരീ​ക​രി​ക്കു​ന്ന​തി​നു​പ​കരം അവൻ അതി​നെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഇത്‌ താൻ ആഗ്രഹിച്ച മാന്യ​ത​യും പ്രാധാ​ന്യ​വും ലഭിക്കു​ന്ന​തിന്‌ അവൻ നടപടി സ്വീക​രി​ക്കു​ന്ന​തി​ലേക്കു നയിച്ചു. അവൻ എന്തു ചെയ്‌തു?—യാക്കോബ്‌ 1:14, 15.

12. (എ) ഈ ദൂതൻ ഹവ്വാ​യോട്‌ എങ്ങനെ സംസാ​രി​ച്ചു, അവൻ അവളോട്‌ എന്തു പറഞ്ഞു? (ബി) ഈ ദൂതൻ പിശാ​ചായ സാത്താ​നാ​യി​ത്തീർന്ന​തെ​ങ്ങനെ? (സി) പിശാ​ചി​ന്റെ ആകാരം സംബന്ധി​ച്ചു​ളള തെററായ ഒരു വീക്ഷണ​മെന്ത്‌?

12 മത്സരി​യായ ആ ദൂതൻ ആദ്യസ്‌ത്രീ​യായ ഹവ്വാ​യോ​ടു സംസാ​രി​ക്കാൻ ഒരു താണ സർപ്പത്തെ ഉപയോ​ഗി​ച്ചു. അടുത്തു​ളള ഒരു മൃഗമോ പാവയോ സംസാ​രി​ക്കു​ന്ന​താ​യി തോന്നി​ക്കാൻ ഒരു വിദഗ്‌ധനു കഴിയു​ന്ന​തു​പോ​ലെ അവൻ ഇതു ചെയ്‌തു. എന്നാൽ യഥാർഥ​ത്തിൽ ബൈബി​ളിൽ “ആദ്യപാമ്പ്‌” എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഈ മത്സരി​യായ ദൂതനാ​യി​രു​ന്നു ഹവ്വാ​യോ​ടു സംസാ​രി​ച്ചത്‌. (വെളി​പ്പാട്‌ 12:9) ദൈവം അവളോ​ടു സത്യമല്ല പറയു​ന്ന​തെ​ന്നും അവൾക്കു ലഭിക്കേണ്ട അറിവ്‌ അവളിൽനി​ന്നു പിൻവ​ലി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അവൻ പറഞ്ഞു. (ഉല്‌പത്തി 3:1-5) ഇതു വിദ്വേ​ഷം നിറഞ്ഞ ഒരു ഭോഷ്‌ക്‌ ആയിരു​ന്നു. അത്‌ അവനെ ഒരു പിശാ​ചാ​ക്കി. അങ്ങനെ അവൻ ദൈവ​ത്തി​ന്റെ ഒരു എതിരാ​ളി അഥവാ സാത്താൻകൂ​ടി ആയിത്തീർന്നു. നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​പ്ര​കാ​രം, ഭൂമി​ക്കു​ള​ളി​ലെ ഏതോ ദണ്ഡനസ്ഥ​ല​ത്തി​ന്റെ മേൽവി​ചാ​ര​ക​നാ​യി പ്രവർത്തി​ക്കുന്ന കൊമ്പു​ക​ളും മുപ്പല്ലി​യു​മു​ളള ഒരു ജീവി​യെന്ന നിലയിൽ പിശാ​ചി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നതു തെററാണ്‌. അവൻ യഥാർഥ​ത്തിൽ വളരെ ശക്തനായ ഒരു ദൂതനാണ്‌, പക്ഷേ, ദുഷ്ടനു​മാണ്‌.

ലോക​കു​ഴ​പ്പ​ങ്ങ​ളു​ടെ ഉറവ്‌

13. (എ) ഹവ്വാ പിശാ​ചി​ന്റെ ഭോഷ്‌കി​നോട്‌ എങ്ങനെ പ്രതി​വർത്തി​ച്ചു? (ബി) പിശാച്‌ എന്ത്‌ അവകാ​ശ​വാ​ദങ്ങൾ ഉന്നയിച്ചു?

13 പിശാച്‌ ഹവ്വാ​യോ​ടു പറഞ്ഞ വ്യാജം അവൻ ആസൂ​ത്രണം ചെയ്‌തി​രു​ന്ന​തു​പോ​ലെ​തന്നെ പ്രാവർത്തി​ക​മാ​യി. അവൾ അതു വിശ്വ​സി​ക്കു​ക​യും അങ്ങനെ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും ചെയ്‌തു. അവളുടെ ഭർത്താ​വി​നെ​ക്കൊ​ണ്ടും ദൈവ​നി​യമം ലംഘി​പ്പി​ക്കാൻ അവൾക്കു കഴിഞ്ഞു. (ഉല്‌പത്തി 3:6) ദൈവത്തെ കൂടാതെ മനുഷ്യർക്കു കഴിഞ്ഞു​കൂ​ടാ​മെ​ന്നാ​യി​രു​ന്നു പിശാ​ചി​ന്റെ വാദം. ദൈവ​ത്തി​ന്റെ സഹായം കൂടാതെ ആളുകൾക്കു തങ്ങളേ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാൻ കഴിയു​മെന്ന്‌ അവൻ വാദിച്ചു. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തതി​ക​ളാ​യി​രി​ക്കുന്ന എല്ലാവ​രെ​യും തനിക്കു ദൈവ​ത്തിൽനിന്ന്‌ അകററാൻ കഴിയു​മെ​ന്നും പിശാച്‌ വാദിച്ചു.

14. ദൈവം സാത്താനെ ഉടനെ നശിപ്പി​ക്കാ​ഞ്ഞ​തെ​ന്തു​കൊണ്ട്‌?

14 തീർച്ച​യാ​യും ദൈവ​ത്തി​നു സാത്താനെ ഉടൻതന്നെ നശിപ്പി​ക്കാ​മാ​യി​രു​ന്നു. എന്നാൽ അതു സാത്താൻ ഉന്നയിച്ച പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരമാ​യി​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രുന്ന ദൂതൻമാ​രു​ടെ മനസ്സു​ക​ളിൽ ആ പ്രശ്‌നങ്ങൾ പിന്നെ​യും തങ്ങിനി​ല്‌ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തന്റെ അവകാ​ശ​വാ​ദങ്ങൾ തെളി​യി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു സാത്താനു ദൈവം സമയം അനുവ​ദി​ച്ചു. ഫലങ്ങൾ എന്തായി​രു​ന്നു?

15, 16. (എ) പിശാ​ചി​ന്റെ അവകാ​ശ​വാ​ദങ്ങൾ സംബന്ധി​ച്ചു കാലം എന്തു തെളി​യി​ച്ചി​രി​ക്കു​ന്നു? (ബി) ഏതു സംഭവം സമീപി​ച്ചി​രി​ക്കു​ന്നു?

15 കാലം കടന്നു​പോ​യ​തോ​ടെ ദൈവ​സ​ഹാ​യം കൂടാതെ മനുഷ്യർക്കു തങ്ങളേ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാൻ കഴിയു​ക​യി​ല്ലെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. അവരുടെ ശ്രമങ്ങൾ പരിപൂർണ​മാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. മനുഷ്യ​രു​ടെ ഭരണകൂ​ട​ങ്ങ​ളിൻകീ​ഴിൽ ആളുകൾ ഭയങ്കര​മാ​യി കഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. തിരു​വെ​ഴു​ത്തു​കൾ തെളി​യി​ക്കു​ന്ന​പ്ര​കാ​രം പിശാച്‌ ആ ഭരണകൂ​ട​ങ്ങളെ പിന്നിൽനി​ന്നു നിയ​ന്ത്രി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. കൂടാതെ ദൈവത്തെ ആരാധി​ക്കു​ന്ന​തിൽനി​ന്നു സകല​രെ​യും അകററാൻ സാത്താനു കഴിഞ്ഞി​ട്ടി​ല്ലെന്ന്‌, ദൈവം സമയമ​നു​വ​ദി​ച്ച​തി​നാൽ വ്യക്തമാ​യി തെളി​ഞ്ഞി​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടി​ട്ടു​ളള കുറേ​പ്പേർ എല്ലാ കാലത്തും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി, ദൈവത്തെ സേവി​ക്കു​ന്ന​തിൽനിന്ന്‌ ഇയ്യോ​ബി​നെ തടയാൻ സാത്താൻ ശ്രമി​ച്ചി​ട്ടു വിജയി​ച്ചി​ല്ലെന്നു ബൈബി​ളിൽനി​ന്നു നിങ്ങൾക്കു വായി​ക്കാൻ കഴിയും.—ഇയ്യോബ്‌ 1:6-12.

16 അങ്ങനെ പിശാ​ചി​ന്റെ അവകാ​ശ​വാ​ദങ്ങൾ തെററാ​ണെന്നു തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​നെ​തി​രെ ഒരു ദുഷ്ടമ​ത്സരം തുടങ്ങി​യ​തി​നാൽ അവൻ ഏററവും തീർച്ച​യാ​യും നാശമർഹി​ക്കു​ന്നു. സാത്താന്റെ ഭരണത്തിന്‌ അറുതി​വ​രു​ത്താ​നു​ളള ദൈവ​ത്തി​ന്റെ സമയം ഇപ്പോൾ വന്നെത്തി​യി​രി​ക്കു​ന്ന​തിൽ നമുക്കു സന്തോ​ഷി​ക്കാ​വു​ന്ന​താണ്‌. അതിന്റെ ആദ്യ നടപടി​യെ വർണി​ച്ചു​കൊ​ണ്ടു ബൈബിൾ സ്വർഗ​ത്തിൽ നടക്കുന്ന ഒരു പ്രധാ​ന​പ്പെട്ട യുദ്ധ​ത്തെ​ക്കു​റി​ച്ചു പറയുന്നു. തീർച്ച​യാ​യും ഭൂമി​യി​ലെ ആളുകൾ അതു കാണു​ക​യോ കേൾക്കു​ക​യോ ചെയ്‌തില്ല. ചുവടെ ചേർക്കുന്ന ബൈബിൾ വിവരണം ശ്രദ്ധാ​പൂർവം വായി​ക്കുക:

17. (എ) ബൈബിൾ സ്വർഗ​ത്തി​ലെ യുദ്ധത്തെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) സ്വർഗ​ത്തി​ലു​ള​ള​വർക്കും ഭൂമി​യി​ലു​ള​ള​വർക്കും അതിന്റെ ഫലങ്ങ​ളെന്ത്‌?

17 “സ്വർഗ​ത്തിൽ യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു: [പുനരു​ത്ഥാ​നം പ്രാപിച്ച യേശു​ക്രി​സ്‌തു​വായ] മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും മഹാസർപ്പ​ത്തോ​ടു പടവെട്ടി, മഹാസർപ്പ​വും അതിന്റെ ദൂതൻമാ​രും പടവെ​ട്ടി​യെ​ങ്കി​ലും അതു ജയിച്ചില്ല, മേലാൽ അവർക്കു സ്വർഗ​ത്തിൽ ഒരു സ്ഥലം കാണ​പ്പെ​ട്ടില്ല. അങ്ങനെ മുഴു​നി​വ​സി​ത​ഭൂ​മി​യെ​യും വഴി​തെ​റ​റി​ക്കുന്ന പിശാ​ചെ​ന്നും സാത്താ​നെ​ന്നും വിളി​ക്ക​പ്പെട്ട ആദ്യപാ​മ്പായ മഹാസർപ്പം താഴോ​ട്ടു വലി​ച്ചെ​റി​യ​പ്പെട്ടു, അവൻ ഭൂമി​യി​ലേക്കു താഴോ​ട്ടു വലി​ച്ചെ​റി​യ​പ്പെട്ടു. അവനോ​ടു​കൂ​ടെ അവന്റെ ദൂതൻമാ​രും താഴോ​ട്ടു വലി​ച്ചെ​റി​യ​പ്പെട്ടു. ‘ഈ കാരണ​ത്താൽ സ്വർഗ​ങ്ങളേ നിങ്ങളും അവയിൽ വസിക്കു​ന്ന​വരേ നിങ്ങളും സന്തോ​ഷി​പ്പിൻ! ഭൂമി​ക്കും സമു​ദ്ര​ത്തി​നും മഹാകഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ തനിക്ക്‌ അല്‌പ​കാ​ല​ഘ​ട്ട​മാ​ണു​ള​ള​തെന്ന്‌ അറിഞ്ഞു​കൊ​ണ്ടു പിശാച്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി വന്നിരി​ക്കു​ന്നു.’”—വെളി​പ്പാട്‌ 12:7-9, 12.

18. (എ) സ്വർഗ​ത്തി​ലെ ആ യുദ്ധം നടന്ന​തെ​പ്പോൾ? (ബി) സാത്താൻ താഴോട്ട്‌ എറിയ​പ്പെ​ട്ട​ശേഷം ഭൂമി​യിൽ എന്തു സംഭവി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌?

18 എപ്പോ​ഴാ​ണു സ്വർഗ​ത്തി​ലെ ഈ യുദ്ധം നടന്നത്‌? തെളിവു പ്രകട​മാ​ക്കു​ന്നത്‌ 1914-ൽ തുടങ്ങിയ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അതു സംഭവി​ച്ചു​വെ​ന്നാണ്‌. വെളി​പ്പാട്‌ ചൂണ്ടി​ക്കാ​ണി​ക്കുന്ന പ്രകാരം, ആ സമയത്തു സാത്താൻ സ്വർഗ​ത്തിൽനി​ന്നു നീക്കം ചെയ്യ​പ്പെട്ടു. അതിന്റെ അർഥം നാം അന്നുമു​ത​ലു​ളള അവന്റെ “അല്‌പ​കാ​ലഘട്ട”ത്തിലാണു ജീവി​ക്കു​ന്ന​തെ​ന്നാണ്‌. അങ്ങനെ ഇതു സാത്താന്റെ ലോക​ത്തി​ന്റെ “അന്ത്യനാ​ളു​ക​ളാണ്‌.” നിയമ​രാ​ഹി​ത്യ​ത്തി​ന്റെ വർധനവ്‌, ഭയം, യുദ്ധങ്ങൾ, ഭക്ഷ്യക്ഷാ​മങ്ങൾ, രോഗങ്ങൾ, നമുക്ക​നു​ഭ​വ​പ്പെ​ടുന്ന മററു ദുരി​താ​വ​സ്ഥകൾ എന്നിവ ഈ വസ്‌തു​തക്കു തെളി​വാണ്‌.—മത്തായി 24:3-12; ലൂക്കോസ്‌ 21:26; 2 തിമൊ​ഥെ​യോസ്‌ 3:1-5.

19. (എ) ഇപ്പോൾ സാത്താൻ എന്തു ചെയ്യാൻ കഠിന​ശ്രമം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌? (ബി) നാം എന്തു ചെയ്യു​ന്നതു ബുദ്ധി​പൂർവ​ക​മാ​യി​രി​ക്കും?

19 തന്റെ “അല്‌പ​കാ​ല​ഘട്ടം” മിക്കവാ​റും തീരാ​റാ​യി​രി​ക്കു​ന്നു​വെന്നു സാത്താന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌, ദൈവത്തെ സേവി​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ തടയാൻ അവൻ പൂർവാ​ധി​കം കഠിന​മാ​യി ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കഴിയു​ന്നി​ട​ത്തോ​ളം ആളുകളെ തന്നോ​ടു​കൂ​ടെ നാശത്തി​ലേക്കു വീഴി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ആരെ​യെ​ങ്കി​ലും ഭക്ഷിക്കു​വാൻ തെരയുന്ന അലറുന്ന സിംഹ​മെന്ന നിലയിൽ ബൈബിൾ അവനെ വർണി​ക്കു​ന്നതു നല്ല കാരണ​ത്തോ​ടെ​യാണ്‌. (1 പത്രോസ്‌ 5:8, 9) നാം അവനാൽ പിടി​കൂ​ട​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ അവൻ ആക്രമി​ക്കുന്ന വിധവും അവൻ ജനങ്ങളെ വഴി​തെ​റ​റി​ക്കുന്ന വിധങ്ങ​ളും നാം മനസ്സി​ലാ​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.—2 കൊരി​ന്ത്യർ 2:11.

സാത്താൻ ജനങ്ങളെ വഴി​തെ​റ​റി​ക്കുന്ന വിധം

20. (എ) സാത്താന്റെ ആക്രമണം എത്ര വിജയ​പ്ര​ദ​മാണ്‌? (ബി) മിക്ക​പ്പോ​ഴും അവന്റെ പദ്ധതികൾ നിരു​പ​ദ്ര​വ​ക​ര​ങ്ങ​ളും പ്രയോ​ജ​ന​പ്ര​ദ​ങ്ങൾപോ​ലും ആയി കാണ​പ്പെ​ടു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

20 തനിക്ക്‌ അനുഗാ​മി​കളെ സമ്പാദി​ക്കു​വാ​നു​ളള സാത്താന്റെ വിധങ്ങൾ എല്ലായ്‌പ്പോ​ഴും നിഷ്‌പ്ര​യാ​സം മനസ്സി​ലാ​ക്കാ​മെന്നു വിചാ​രി​ക്ക​രുത്‌. ആളുകളെ കബളി​പ്പി​ക്കു​ന്ന​തിൽ അവൻ അതിവി​ദ​ഗ്‌ധ​നാണ്‌. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ അവന്റെ രീതികൾ യഥാർഥ​ത്തിൽ വളരെ സമർഥ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവൻ സ്ഥിതി​ചെ​യ്യു​ന്ന​താ​യി അനേകർ ഇന്നു വിശ്വ​സി​ക്കു​ന്നു​പോ​ലു​മില്ല. ദുഷ്ടത​യും തിൻമ​യും എക്കാല​ത്തു​മു​ണ്ടാ​യി​രി​ക്കുന്ന സാധാരണ അവസ്ഥകൾ മാത്ര​മാണ്‌ എന്നാണ്‌ അവരുടെ മതം. സാത്താൻ പ്രവർത്തി​ക്കു​ന്നത്‌ അധിക​മാ​യി ആധുനിക നാളിലെ അക്രമ​ത്ത​ല​വൻമാ​രെ​പ്പോ​ലെ​യാണ്‌. അവർ ബഹുമാ​ന്യ​രാ​യി ഭാവി​ക്കു​ക​യും മറഞ്ഞു​നി​ന്നു തികച്ചും ദുഷ്ടമായ കാര്യങ്ങൾ ചെയ്യു​ക​യും ചെയ്യുന്നു. “സാത്താൻതന്നെ ഒരു വെളി​ച്ച​ദൂ​ത​നാ​യി സ്വയം രൂപാ​ന്ത​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു”വെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 11:14) അങ്ങനെ ആളുകളെ വഴി​തെ​റ​റി​ക്കാ​നു​ളള അവന്റെ പദ്ധതികൾ മിക്ക​പ്പോ​ഴും നിരു​പ​ദ്ര​വ​ക​ര​ങ്ങ​ളും പ്രയോ​ജ​ന​പ്ര​ദ​ങ്ങൾപോ​ലു​മാ​യി കാണ​പ്പെ​ടു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയും.

21. സാത്താൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു പദ്ധതി എന്ത്‌?

21 സാത്താൻ ഹവ്വായു​ടെ മുമ്പിൽ ഒരു സുഹൃ​ത്തെ​ന്ന​പോ​ലെ നടിച്ചു​വെന്ന്‌ ഓർക്കുക. അനന്തരം തന്റെ സ്വന്തം നൻമയ്‌ക്കെന്ന്‌ അവൾ വിചാ​രി​ച്ചതു ചെയ്യാൻത​ക്ക​വണ്ണം അവൻ അവളെ വഞ്ചിച്ചു. (ഉല്‌പത്തി 3:4-6) ഇന്നും അങ്ങനെ​ത​ന്നെ​യാണ്‌. ദൃഷ്ടാ​ന്ത​മാ​യി, തങ്ങളുടെ ദൈവ​സേ​വ​ന​ത്തിന്‌ ഉപരി​യാ​യി​പ്പോ​ലും മാനു​ഷ​ഗ​വൺമെൻറു​ക​ളു​ടെ താല്‌പ​ര്യ​ങ്ങളെ കരുതാൻ സാത്താൻ തന്റെ മാനു​ഷ​പ്ര​തി​നി​ധി​കൾ മുഖേന ആളുകളെ ഉപായ​രൂ​പേണ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. ഇതു ദേശീ​യ​വാ​ദ​ത്തി​ന്റെ ആത്മാവു സംജാ​ത​മാ​ക്കി​യി​രി​ക്കു​ന്നു, അതു ഭയങ്കര​യു​ദ്ധ​ങ്ങ​ളി​ലും കലാശി​ച്ചി​രി​ക്കു​ന്നു. അടുത്ത കാലങ്ങ​ളിൽ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വേണ്ടി​യു​ളള പരക്കം​പാ​ച്ചി​ലിൽ വിവിധ പദ്ധതി​ക​ളാ​വി​ഷ്‌ക​രി​ക്കാൻ സാത്താൻ ആളുകളെ പ്രേരി​പ്പി​ച്ചി​ട്ടുണ്ട്‌. അവയി​ലൊ​ന്നാണ്‌ ഐക്യ​രാ​ഷ്‌ട്രങ്ങൾ. എന്നാൽ അത്‌ ഒരു സമാധാ​ന​പൂർണ​മായ ലോകം സൃഷ്ടി​ച്ചി​ട്ടു​ണ്ടോ? അശേഷ​മില്ല! പകരം അതു മനുഷ്യ​വർഗ​ത്തി​നു സമാധാ​നം കൈവ​രു​ത്താ​നു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ ആളുക​ളു​ടെ ശ്രദ്ധയെ തിരി​ച്ചു​ക​ള​യാ​നു​ളള ഒരു ഉപാധി​യാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ക​യാണ്‌. സമാധാ​ന​ത്തി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മാ​കട്ടെ “സമാധാ​ന​പ്രഭു”വായ യേശു​ക്രി​സ്‌തു​വിൻ കീഴിലെ ആസന്നമാ​യി​രി​ക്കുന്ന അവന്റെ രാജ്യ​മാണ്‌.—യെശയ്യാവ്‌ 9:6; മത്തായി 6:9, 10.

22. നമുക്ക്‌ ഏത്‌ അറിവു​ണ്ടാ​യി​രി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നില്ല?

22 നിത്യ​ജീ​വൻ കിട്ടണ​മെ​ങ്കിൽ നമുക്കു ദൈവ​ത്തെ​യും അവന്റെ രാജാ​വാം പുത്ര​നെ​യും അവന്റെ രാജ്യ​ത്തെ​യും കുറി​ച്ചു​ളള സൂക്ഷ്‌മ​പ​രി​ജ്ഞാ​നം ആവശ്യ​മാണ്‌. (യോഹ​ന്നാൻ 17:3) നിങ്ങൾക്ക്‌ ഈ പരിജ്ഞാ​നം ലഭിക്കാൻ പിശാ​ചായ സാത്താൻ ആഗ്രഹി​ക്കു​ന്നി​ല്ലെന്നു തീർച്ച​യാണ്‌. അതു ലഭിക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയാൻ അവൻ പരമാ​വധി ശ്രമി​ക്കു​മെ​ന്നും നിങ്ങൾക്കു തീർച്ച​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. അവൻ അത്‌ എങ്ങനെ​യാ​ണു ചെയ്യുക? ഒരുപക്ഷേ, പരിഹാ​സ​ത്തി​ന്റെ രൂപത്തിൽ നിങ്ങൾക്ക്‌ എതിർപ്പ്‌ അനുഭ​വ​പ്പെ​ടാൻ ഇടയാ​ക്കു​ന്ന​താണ്‌ ഒരു മാർഗം. ബൈബിൾ നമ്മോടു പറയുന്നു: “ക്രിസ്‌തു​യേ​ശു​വി​നോ​ടു​ളള ബന്ധത്തിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന എല്ലാവ​രും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും.”—2 തിമൊ​ഥെ​യോസ്‌ 3:12.

23. (എ) സാത്താൻ നമ്മെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ സ്‌നേ​ഹി​ത​രെ​യും ബന്ധുക്ക​ളെ​യും പോലും ഉപയോ​ഗി​ച്ചേ​ക്കാ​വു​ന്ന​തെ​ങ്ങനെ? (ബി) നിങ്ങൾ എതിർപ്പിന്‌ ഒരിക്ക​ലും വഴങ്ങി​ക്കൊ​ടു​ക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌?

23 അടുത്ത സുഹൃ​ത്തു​ക്ക​ളോ ബന്ധുക്ക​ളോ പോലും നിങ്ങൾ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ന്നതു തങ്ങൾക്ക്‌ ഇഷ്ടപ്പെ​ടു​ന്നി​ല്ലെന്നു നിങ്ങ​ളോ​ടു പറഞ്ഞേ​ക്കാം. “തീർച്ച​യാ​യും ഒരു മമനു​ഷ്യ​ന്റെ ശത്രുക്കൾ അയാളു​ടെ സ്വന്തം കുടും​ബ​ത്തിൽപെ​ട്ട​വ​രാ​യി​രി​ക്കും. എന്നെക്കാ​ള​ധി​കം അപ്പനോ​ടോ അമ്മയോ​ടോ പ്രിയ​മു​ള​ളവൻ എനിക്കു യോഗ്യ​നല്ല; എന്നെക്കാ​ള​ധി​കം പുത്ര​നോ​ടോ പുത്രി​യോ​ടോ പ്രിയ​മു​ള​ള​വ​നും എനിക്കു യോഗ്യ​നല്ല” എന്നു യേശു​ക്രി​സ്‌തു മുന്നറി​യി​പ്പു നൽകു​ക​പോ​ലു​മു​ണ്ടാ​യി. (മത്തായി 10:36, 37) ബന്ധുക്കൾ നിങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ ശ്രമി​ച്ചേ​ക്കാം. ബൈബി​ളി​ലെ വിശിഷ്ട സത്യങ്ങൾ അറിയാൻപാ​ടി​ല്ലാ​ത്ത​തി​നാൽ തികഞ്ഞ ആത്മാർഥ​ത​യോ​ടെ അവർ അങ്ങനെ ചെയ്‌തേ​ക്കാം. എന്നാൽ എതിർപ്പു​ണ്ടാ​കു​മ്പോൾ നിങ്ങൾ ദൈവ​വ​ച​ന​ത്തി​ന്റെ പഠനമു​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ ദൈവം നിങ്ങളെ എങ്ങനെ വീക്ഷി​ക്കും? കൂടാതെ നിങ്ങൾ ഉപേക്ഷി​ച്ചു​ക​ള​യു​ക​യാ​ണെ​ങ്കിൽ ബൈബി​ളി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം ജീവൻമരണ പ്രാധാ​ന്യ​മു​ള​ള​താ​ണെന്നു ഗ്രഹി​ക്കാൻ ആ സുഹൃ​ത്തു​ക്ക​ളേ​യും പ്രിയ​പ്പെ​ട്ട​വ​രേ​യും നിങ്ങൾക്കു സഹായി​ക്കാൻ എങ്ങനെ കഴിയും? ദൈവ​വ​ച​ന​ത്തിൽനി​ന്നു നിങ്ങൾ പഠിക്കുന്ന കാര്യ​ങ്ങ​ളിൽ ഉറച്ചു​നിൽക്കു​ന്നതു കാല​ക്ര​മ​ത്തിൽ സത്യം പഠിക്കാൻ അവരെ​യും സ്വാധീ​നി​ച്ചേ​ക്കാം.

24. (എ) ജീവദാ​യ​ക​മായ അറിവ്‌ ഉൾക്കൊ​ള​ളു​ന്ന​തിൽനിന്ന്‌ ആളുകളെ തടയാൻ വേറെ ഏതു മാർഗങ്ങൾ പിശാച്‌ ഉപയോ​ഗി​ക്കു​ന്നു? (ബി) ദൈവ​വ​ചനം പഠിക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു?

24 മറിച്ച്‌, ദൈവ​ത്തി​നി​ഷ്ട​മി​ല്ലാത്ത ഏതെങ്കി​ലും ദുർമാർഗ​പ്ര​വൃ​ത്തി​യി​ലേർപ്പെ​ടാൻ നിങ്ങളെ പ്രലോ​ഭി​പ്പി​ക്കു​ന്ന​തി​നു സാത്താൻ ഉത്തരവാ​ദി​യാ​യി​രി​ക്കാം. (1 കൊരി​ന്ത്യർ 6:9-11) അല്ലെങ്കിൽ ബൈബിൾ പഠിക്കാൻ സമയമി​ല്ലാ​ത്ത​വി​ധം നിങ്ങൾ അത്ര തിരക്കി​ലാ​ണെന്നു വിചാ​രി​ക്കാൻ അവൻ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ നിങ്ങൾ അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ ഇത്തരം പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാ​ന​മാ​യി മറെറ​ന്തെ​ങ്കി​ലും ഉണ്ടായി​രി​ക്കാൻ കഴിയു​മോ? ഭൂമി​യിൽ നിത്യ​ജീ​വി​തം ലഭിക്കു​ന്ന​തി​ലേക്കു നിങ്ങളെ നയിക്കാൻ കഴിയുന്ന ഈ പരിജ്ഞാ​നം നേടു​ന്ന​തിൽനി​ന്നു നിങ്ങളെ തടയു​ന്ന​തി​നു യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌!

25. നാം പിശാ​ചി​നെ എതിർക്കു​ന്ന​തിൽ തുടരു​ന്നു​വെ​ങ്കിൽ അവനു നമ്മോട്‌ എന്തു ചെയ്യാൻ കഴിക​യില്ല?

25 “പിശാ​ചി​നെ എതിർക്കുക” എന്നു ബൈബിൾ ശക്തമായി ഉപദേ​ശി​ക്കു​ന്നു. നിങ്ങൾ ഇതു ചെയ്യു​ന്നു​വെ​ങ്കിൽ “അവൻ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.” (യാക്കോബ്‌ 4:7) നിങ്ങൾ സാത്താന്റെ ആക്രമ​ണത്തെ ചെറു​ത്തു​നിൽക്കു​ന്നു​വെ​ങ്കിൽ അവൻ പിൻമാ​റു​ക​യും മേലാൽ നിങ്ങളെ ഉപദ്ര​വി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​മെന്ന്‌ ഇതിനർഥ​മു​ണ്ടോ? ഇല്ല, അവൻ ആഗ്രഹി​ക്കു​ന്നതു നിങ്ങ​ളെ​ക്കൊ​ണ്ടു ചെയ്യി​ക്കു​ന്ന​തി​നു വീണ്ടും വീണ്ടും അവൻ ശ്രമി​ക്കും. എന്നാൽ നിങ്ങൾ അവനെ എതിർത്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​വെ​ങ്കിൽ ദൈവ​ത്തി​നെ​തി​രായ ഒരു ഗതി നിങ്ങ​ളെ​ക്കൊ​ണ്ടു സ്വീക​രി​പ്പി​ക്കു​ന്ന​തിന്‌ അവൻ ഒരിക്ക​ലും പ്രാപ്‌ത​നാ​കു​ക​യില്ല. അതു​കൊണ്ട്‌ സർവ​പ്ര​ധാ​ന​മായ ബൈബിൾ പരിജ്ഞാ​നം നേടു​ന്ന​തിൽ ഉത്സുക​രാ​യി​രി​ക്കുക. നിങ്ങൾ പഠിക്കു​ന്ന​തി​ന​നു​സ​രി​ച്ചു പ്രവർത്തി​ക്കുക. ആളുകളെ വഴി​തെ​റ​റി​ക്കു​ന്ന​തി​നു​ളള സാത്താന്റെ മറെറാ​രു മാർഗ​മായ വ്യാജ​മ​ത​ത്താൽ നിങ്ങൾ വഞ്ചിക്ക​പ്പെ​ടാ​തി​രി​ക്കാൻ ഇത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[16, 17 പേജു​ക​ളി​ലെ ചിത്രം]

ഈ ലോക​ഗ​വൺമെൻറു​കൾ എല്ലാം സാത്താ​ന്റേ​ത​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ അവയെ​ല്ലാം ക്രിസ്‌തു​വി​നു വാഗ്‌ദാ​നം ചെയ്യാൻ അവനു കഴിയു​മാ​യി​രു​ന്നോ?

[19-ാം പേജിലെ ചിത്രം]

പിശാച്‌ ഒരു “പിശാച്‌” ആയി സൃഷ്ടി​ക്ക​പ്പെ​ടാ​ഞ്ഞ​തു​പോ​ലെ ഈ കളളൻ ഒരു കളളനാ​യി ജനിച്ചതല്ല

[20-ാം പേജിലെ ചിത്രം]

സ്വർഗത്തിലെ യുദ്ധം സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യു​ന്ന​തിൽ കലാശി​ച്ചു. നിങ്ങൾ ഇപ്പോൾ അതിന്റെ ഫലങ്ങൾ അനുഭ​വി​ക്കു​ക​യാണ്‌

[24-ാം പേജിലെ ചിത്രം]

നിങ്ങളുടെ തുടർന്നു​ളള ബൈബിൾ പഠന​ത്തോട്‌ എതിർപ്പു​ണ്ടാ​യേ​ക്കാം